/sathyam/media/media_files/2025/03/13/cV6DI8xXSVodqJXiMNxs.jpg)
. ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …
**************
. ' JYOTHIRGAMAYA '
. ്്്്്്്്്്്്്്്്
. 🌅ജ്യോതിർഗ്ഗമയ🌅
.
കൊല്ലവർഷം 1200
കുംഭം 29
പൂരം / ചതുർദശ്ശി
2025 മാർച്ച് 13,
വ്യാഴം
ഇന്ന്;
.*ആറ്റുകാൽ പൊങ്കാല!
. മണ്ണാർക്കാട് പൂരം
*ലോക വൃക്ക ദിനം! [നിങ്ങളുടെ വൃക്കകൾ ശരിയാണോ? ഇന്റർനാഷണൽ സൊസൈറ്റി ഓഫ് നെഫ്രോളജി (ISN) ഉം ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് കിഡ്‌നി ഫൗണ്ടേഷൻസും (IFKF) ചോദിക്കുന്ന ചോദ്യമാണിതെന്ന് തോന്നുന്നു.
ലോക വൃക്ക ദിനം രൂപീകരിച്ചത് ഈ രണ്ട് സംഘടനകളാണ്. വിദ്യാഭ്യാസം, വിലയിരുത്തൽ, ദാനം എന്നിവയാണ് അതിന്റെ രൂപീകരണം മുതൽ വർഷങ്ങളായി ഊന്നിപ്പറയപ്പെടുന്ന വിഷയങ്ങളാണിവ അവയെക്കുറിച്ചറിയാൻ ഒരു ദിവസം. ]
*അന്താരാഷ്ട്ര റൈസ്‌ലിംഗ് ദിനം!
* ഇന്റർനാഷണൽ സ്‌മാർട്ട് & സെക്‌സി ദിനം![ Smart & Sexy Day ; നമ്മുടെ എല്ലാവരുടെയും അതുല്യമായ ഊർജ്ജത്തിൻ്റെയും ആകർഷണീയതയുടെയും നമ്മുടെ ഓരോരുത്തരുടെയും ഉള്ളിൽ തഴച്ചുവളരുന്ന വൈവിധ്യമാർന്ന കഴിവുകളെയും തിരിച്ചറിയാനും സ്വീകരിക്കാനുമുള്ള ഒരു പ്രത്യേക ദിനം അത് ഇന്നാണ്. ]
*പോപ്‌കോൺ പ്രേമികളുടെ ദിനം![ലളിതവും, വേഗത്തിലുണ്ടാക്കാനാവുന്നതും, സാമ്പത്തികമായി താങ്ങാനാവുന്നതും, രുചികരവുമായ ലഘുഭക്ഷണം അന്വേഷിയ്ക്കുന്നവർക്ക് പോപ്കോൺ ഒരു നല്ല ഉദാഹരണമാണ്.
അതിനെക്കുറിച്ചറിയാൻ ആസ്വദിയ്ക്കാൻ ഒരു ദിവസം.]
* ''ജാലിയൻ വാലാബാഗ്' കൂട്ടക്കൊലക്ക് നേതൃത്വം നൽകിയ മൈക്കിള്‍ ഒ. ഡയറിനെ ലണ്ടനിൽ വച്ച് ഉദ്ധം സിംഗ് വെടിവെച്ചു കൊന്നതിന്റെ (1940) ഓർമ്മദിനം !
* ദേശീയ നാളികേര കേക്ക് ദിനം ! [ National Coconut Torte Day; കോക്കനട്ട് ടോർട്ടുകൾ സവിശേഷമായ ഒരു മധുര പലഹാരമാണ്, അതിനെക്കുറിച്ചറിയാൻ ഒരു ദിനം. ]
* USA ;
* ദേശീയ K9 വെറ്ററൻസ് ദിനം ! National K9 Veterans Day; അർപ്പണബോധത്തിനും, വിശ്വസ്ഥതയ്ക്കും പര്യായമായ നായകൾക്ക്, ഒരു ദിനം.സൈനികരും നായ്ക്കളും തമ്മിലുള്ള അവിശ്വസനീയമായ ബന്ധം പ്രദർശിപ്പിക്കുന്നതിന്ന് ഒരു ദിനം.]
*കെൻ ഡേ ![ken day ; 1961 മുതൽ ബാർബിയുടെ ആകർഷകമായ കൂട്ടുകാരനായ കെന്നിനെ കുറിച്ച് അറിയാൻ ഒരു ദിവസം]
*ദേശീയ ആഭരണ ദിനം ![National Jewel Day ; മനോഹരമായ ആഭരണങ്ങളായി മാറുന്ന വിലയേറിയതും അമൂല്യവുമായ കല്ലുകളെ തിരിച്ചറിയുവാൻ, ധരിയ്ക്കുവാൻ, അത് ഉണ്ടാക്കുന്ന കരകൗശലവിദഗ്ധരെ അഭിനന്ദിക്കാൻ ഒരു ദിവസം !]
*ദേശീയ ഓപ്പൺ ഒരു കുട ഇൻഡോർ ദിനം ![National Open An Umbrella Indoors Day വീടിനുള്ളിൽ ഒരു കുട തുറക്കുന്നത് ദൗർഭാഗ്യത്തിന് കാരണമാകുമെന്ന് യു.എസിൽ വിശ്വസിക്കപ്പെടുന്നു. കാലങ്ങൾ പഴക്കമുള്ള ഈ അന്ധവിശ്വാസത്തെ കുറിച്ച് അറിയാനും ഒരു ദിവസം.]
*ദേശീയ നല്ല സമരിറ്റൻ ദിനം ![National Good Samaritan Day ; നമുക്ക് ആവശ്യമുള്ളപ്പോൾ എല്ലാം നാം ചോദിയ്ക്കാതെ തന്നെ സഹായം നൽകുന്നവരുടെ നിസ്വാർത്ഥമായ പ്രവൃത്തികളെ തിരിച്ചറിയുന്നതാണ് നല്ല സമരിയൻ ദിനം. ഈ ദിവസം നല്ല സമരിയൻ പങ്കാളിത്ത ദിനം എന്നും അറിയപ്പെടുന്നു.]
*ദേശീയ ഇയർമഫ് ദിനം ![National Earmuff Day ; തണുപ്പടിക്കുമ്പോൾ, നിങ്ങളുടെ ചെവിക്ക് വേണ്ടിയുള്ള ഈ സംരക്ഷണകവചത്തിനും ഒരു ദിനം.]
*ഐയുജിആർ അവബോധ ദിനം![ഗർഭാശയത്തിൽ കുഞ്ഞ് പ്രതീക്ഷിക്കുന്ന രീതിയിൽ വളരാത്ത ഒരു അവസ്ഥയായ ഗർഭാശയ വളർച്ചാ നിയന്ത്രണം (IUGR) ആണ് IUGR ഇതിനെക്കുറിച്ച് അറിയാൻ അവബോധം വളർത്താൻ ഒരു ദിനം.
മറുപിള്ളയിലെ പ്രശ്നങ്ങൾ, അമ്മയുടെ ആരോഗ്യസ്ഥിതി, ഗർഭകാലത്തെ ചില അണുബാധകൾ എന്നിവയുൾപ്പെടെ വിവിധ കാരണങ്ങളാൽ ഗർഭിണികൾക്ക് ഈ ഗുരുതരമായ പ്രശ്നം ഉണ്ടാകാം.
ഇത് നേരത്തെ തിരിച്ചറിയുന്നത്, സുഖപ്രസവത്തിനും ഗർഭിണിയ്ക്കുണ്ടായേയ്ക്കുക അപകടസാധ്യതകളെയും കുറയ്ക്കാം
അതിനാൽ ഇതിനെ കുറിച്ചുള്ള വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെ ഊന്നിപ്പറയുന്നതിനായി ഒരു ദിനം. ]
* വത്തിക്കാൻ: പോപ് ഫ്രാൻസിസിനെ തിരഞ്ഞെടുത്ത ദിനം! (2013)
* ജപ്പാൻ: കസുഗ മത്സുരി !(മങ്കി ഫെസ്റ്റിവൽ )
* തായ്ലാൻഡ്: ആന ദിനം !
. ഇന്നത്തെ മൊഴിമുത്തുകൾ
. ്്്്്്്്്്്്്്്്്്്്്്്്്്
''വിത്തമാണീലോകത്തിൽ മർത്ത്യനെയളക്കുന്ന
കൃത്യമാമൊരു മാനദണ്ഡമെന്നറിഞ്ഞാലും.
വിത്തമേതൊരുദിക്കിൽ കുമിഞ്ഞുകൂടും തത്ര മർത്ത്യനു മനോഗുണം മങ്ങിയേ കാണാറുള്ളൂ''
''കാലമതിന്റെ കനത്തകരം കൊണ്ടു
ലിലയായൊന്നു പിടിച്ചുകുലുക്കിയാൽ
പാടേ പതറിക്കൊഴിഞ്ഞുപോം ബ്രഹ്മാണ്ഡ പാദപപ്പൂക്കളാം താരങ്ങൾക്കൂടിയും''
''വിനയിൽ നടുങ്ങാ
ഞെളിയാ സമ്പത്തിൽ
കൂസിടാ ഭയപ്പാടിൽ
സമവിഷമങ്ങളിലൊരുപോലല്ലോ സത്തുക്കൾ തൻ പ്രകൃതി''
[ - വള്ളത്തോൾ നാരായണമേനോൻ ] ****************
ഇന്നത്തെ പിറന്നാളുകാർ
**********
ഫെമിന മിസ് ഇന്ത്യ വേൾഡ് (2008) കിരീടം അണിയുകയും 2008 ലെ മിസ് വേൾഡിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മിസ് വേൾഡ് 2008 റണ്ണർ അപ്പ് ആയി കിരീടമണിയുകയും മത്സരത്തിൽ മിസ് വേൾഡ് ഏഷ്യ & ഓഷ്യാനിയ പട്ടങ്ങൾ നേടുകയും ചെയ്ത ഇന്ത്യൻ അഭിനേത്രിയും മോഡലും സൗന്ദര്യ മത്സര ടൈറ്റിൽ ഹോൾഡറുമായ പാർവ്വതി ഓമനക്കുട്ടന്റേയും (1987),
2010-ൽ ചൈനയിലെ ഗ്വാങ്‌ഷൂവിൽ നടന്ന ഏഷ്യൻ ഗെയിംസിൽ10,000 മീറ്റർ ഓട്ടത്തിൽ സ്വർണ്ണവും 5000 മീറ്ററിൽ വെള്ളിയും നേടിയ പ്രീജ ശ്രീധരന്റെയും (1982),
ദരിദ്രവും ദുഃഖഭരിതവുമായ കൌമാര- യൌവ്വനാനുഭവങ്ങൾ തുറന്നു പറയുകയും ഉപജീവനത്തിനായി മത്സ്യവില്പന നടത്തുകയും 'മത്സ്യ വില്പനക്കാരനായ മലയാളകവി' എന്ന നിലയിൽ ശ്രദ്ധേയനാവുകയും ചെയ്ത മലയാള സാഹിത്യത്തിലെ ഉത്തരാധുനിക കവികളിൽ ഒരാളായ പവിത്രൻ തീക്കുനിയുടേയും (1969),
ജ്യോതിഷപ്രതിഭയും മികച്ച ബാലസാഹിത്യകൃതികളുടെ രചയിതാവുമായ ഉണ്ണികൃഷ്ണൻ കുണ്ടയത്തിൻ്റേയും (1972)
ജ്യോതിർഗമയ പത്രാധിപസമിതിയംഗവും കവിയും നിരൂപകനും ചിത്രകാരനുമായ മണികണ്ഠൻ പോൽപറമ്പത്തിൻ്റേയും ( 1964 )
ലഞ്ച് ബോക്സ്, എയർ ലിഫ്റ്റ് തുടങ്ങിയ സിനിമകളിലും ഹോം ലാൻഡ് എന്ന സീരിയലിലും അഭിനയിച്ച നിമ്രത് കൌറിന്റെയും (1982),
ഹിന്ദി സിനിമകളിൽ അഭിനയിച്ചിരുന്ന നടിയും ഇപ്പോൾ ക്രിക്കറ്റ് കളിക്കാരൻ ഹർഭജൻ സിംഗിന്റെ ഭാര്യയുമായ ഗീത ബസ്രയുടെയും (1984),
1989 ലും 1992 ലുമായി ഒരു നാടക പരമ്പരയിലെ മികച്ച നടിക്കുള്ള പ്രൈംടൈം എമ്മി അവാർഡ് രണ്ടുതവണ നേടിയ അമേരിക്കൻ അഭിനേത്രിയും നിർമ്മാതാവും ആക്ടിവിസ്റ്റുമായ ഡാന വെല്ലസ് ഡെലാനിയുടേയും (1956),
ഡോയ്ഷ് വില്ലെ ( ജർമ്മൻ വെവ് ) കോൺഫ്ലിക്കറ്റ് സോൺ, ന്യു അറബ് ഡിബെറ്റ്സ് തുടങ്ങിയ പരിപാടികളും മുൻപ് ബിബിസിയിൽ ദോഹാ ഡിബെറ്റ്സ്, ഹാർഡ് ടാൽക്ക് തുടങ്ങിയ പരിപാടികൾ അവതരിപ്പിച്ച പേരുകേട്ട അവതാരകൻ ടിം സെബാസറ്റ്യന്റേയും (1952) ജന്മദിനം !
********
ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ പ്രമുഖരായ പൂർവ്വികരിൽ ചിലർ
**********
ജോസഫ് പ്രീസ്റ്റ്ലി ജ. (1733-1804)
ചാൾസ് ഗ്രേ. ജ. (1764-1845)
പെർസിവൽ ലോവൽ ജ. (1855 -1916)
യെഗിഷെ ചരന്റ്സ് ജ. (1897-1937)
മെയിൻഹാർഡ് മൈക്കൽ മോസർ ജ. (1924-2003)
മെർക്കുറിയുടെ ഓക്സൈഡിനെ സൂര്യപ്രകാശംകൊണ്ട് ചൂടാക്കിയപ്പോള്‍ പ്രാണവായുവായ ഓക്സിജൻ വേർതിരിഞ്ഞു വരികയും ഈ കത്താൻ സഹായിക്കുന്ന ഈ വാതകം ശ്വസിച്ചാൽ നവോന്മേഷം കൈവരുമെന്ന് കണ്ടെത്തുകയും ഡഫ്ളോജിസ്റ്റിക്കേറ്റഡ് എയർ (Dephlogisticated air) എന്ന്‍ വിളിക്കുകയും പിന്നീട് ശാസ്ത്രജ്ഞനായ അന്ത്വാൻ ലാവോസി ഇതിനു ഓക്സിജൻ എന്നപേരിടുകയും അങ്ങിനെ ഓക്സിജൻ , കാർബൺ മോണോക്സൈഡ്, സൾഫർ ഡൈ ഓക്സൈഡ്, ഹൈഡ്രജൻ ക്ലോറൈഡ്, നൈട്രിക് ഒക്സൈഡ് , ഹൈഡ്രജൻ സൾഫൈഡ്, തുടങ്ങി ഒട്ടേറെ വാതകങ്ങൾ കണ്ടെത്തുകയും ചെയ്ത ബ്രിട്ടിഷ് ദൈവശാസ്ത്രജ്ഞനും പുരോഹിതനും ശാസ്ത്രജ്ഞനുമായിരുന്നു ജോസഫ് പ്രീസ്റ്റ്ലി (1733 മാർച്ച് 13-1804 ഫെബ്രുവരി 06),
ഒരു ബ്രിട്ടീഷ് വിഗ് രാഷ്ട്രീയക്കാരനും 1830 മുതൽ 1834 വരെ യുണൈറ്റഡ് കിംഗ്ഡത്തിൻ്റെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ച വിസ്കൗണ്ട് ഹോവിക്ക് എന്നറിയപ്പെട്ടിരുന്ന ചാൾസ് ഗ്രേ, 2nd ഏൾ ഗ്രേ കെജി പിസി (13 മാർച്ച് 1764 - 17 ജൂലൈ 1845),
ഒരു അമേരിക്കൻ വ്യവസായി , ഗ്രന്ഥകാരൻ, ഗണിതശാസ്ത്രജ്ഞൻ, ജ്യോതി ശാസ്ത്രജ്ഞൻ, ചൊവ്വയിൽ കനാലുകളുണ്ടെന്ന ഊഹാപോഹങ്ങൾക്ക് ശക്തിപകരുകയും അതിനുള്ളിൽ ഒമ്പതാമത്തെ ഗ്രഹത്തെക്കുറിച്ചുള്ള സിദ്ധാന്തങ്ങൾ മുന്നോട്ടുവെക്കുകയും ചെയ്ത പെർസിവൽ ലോവൽ( മാർച്ച് 13, 1855 - നവംബർ 12, 1916)
ഒരു അർമേനിയൻ കവിയും എഴുത്തുകാരനും പൊതുപ്രവർത്തകനുമായിരുന്ന യെഗിഷെ ചരന്റ്സ് ( മാർച്ച് 13,1897 -നവംബർ 27,1937),
ഓസ്ട്രിയൻ മൈക്കോളജിസ്റ്റായിരുന്ന , ഗിൽഡ് കൂണിന്റെ (അഗറിക്കേൽസ്), പ്രത്യേകിച്ച് കോർട്ടിനാറിയസ് ജനുസ്സിന്റെ ടാക്സോണമി, കെമിസ്ട്രി, ടോക്സിസിറ്റി, ഇക്കോളജി ഓഫ് എക്ടോമൈകോറിസൽ റിലേഷൻഷിപ്സ് എന്നിവ കൃതികളിൽ പ്രധാനമായും ഉൾപ്പെട്ടിരുന്ന മെയിൻഹാർഡ് മൈക്കൽ മോസർ (13 മാർച്ച് 1924 - 30 സെപ്റ്റംബർ 2002)
ഇന്നത്തെ സ്മരണ !!!
*********
മഹാകവി വള്ളത്തോൾ മ. ( 1878-1958 )
എൻ. ശിവൻ പിള്ള മ. (19018- 2004)
ആയാപറമ്പ് സദാശിവൻപിള്ള മ.(1939- 2017)
കെ.കെ.എൻ. പരിയാരം മ. (1920-1989)
എം. രത്ന സിങ് മ. (1925-2017)
ഉസ്താദ് വിലായത്ത്ഖാൻ മ.(1928- 2004)
ഹി പിങ്പിങ് മ. (1989-2010)
സൂസൻ ബി. ആന്റണി മ. (1820-1906 )
തോമസ് ബെൽ FRS മ. (1792 -1880)
എലിഹു തോംസൺ മ. (1853-1937)
അലക്സാണ്ടർ രണ്ടാമൻ മ. (1818-1881)
ബഞ്ചമിൻ ഹാരിസൺ മ. (1833-1901)
ദീപൻ (സംവിധായകൻ) മ. (1972-2017)
സെൻറ് ബർക്ക്മാൻസ് മ.( 1599-1621)
കാവ്യശൈലിയിലെ ശബ്ദസൗന്ദര്യം കൊണ്ടും, സർഗ്ഗാത്മകതകൊണ്ടും അനുഗൃഹീതനായ മഹാകവിയും, തികഞ്ഞ മനുഷ്യസ്നേഹിയും, മതസൗഹാർദ്ദത്തിന്റെ വക്താവും, സ്വാതന്ത്ര്യലബ്ധിക്കായ് തൂലിക പടവാളാക്കി മാറ്റി ബ്രിട്ടീഷുകാർക്കെതിരെ സമരകാഹളം മുഴക്കുന്നതിന് ഭാരതജനതയെ ഒന്നടക്കം ആവേശഭരിതരാക്കുകയും, മഹാത്മജിയുടെ ആദർശങ്ങളിൽ അടിയുറച്ചു വിശ്വസിക്കുകയും, ഗാന്ധിജിയെ ഗുരുനാഥനായി സ്വീകരിക്കുകയും, മലയാളഭാഷയെ ലോകത്തിനു മുമ്പിൽ ധൈര്യമായി അവതരിപ്പിക്കുകയും, മലയാളത്തിന്റെ തനത് കലയായ കഥകളിയെ പരിപോഷിപ്പിക്കുകയും, ലോകജനതക്കു മുമ്പിൽ സമർപ്പിക്കുകയും അതുവഴി മലയാളവും, കഥകളിയും അന്താരാഷ്ട്ര പ്രസിദ്ധി നേടികൊടുക്കുകയും കേരള കലാമണ്ഡലത്തിന്റെ സ്ഥാപകനുമായിരുന്ന മഹാകവി വള്ളത്തോൾ നാരായണ മേനോൻ (1878 ഒക്ടോബർ 16 -1958 മാർച്ച് 13),
ഏഴു ദശാബ്ദങ്ങൾ നീണ്ട രാഷ്ട്രീയ പ്രവർത്തകനും സ്വാതന്ത്ര്യ സമരസേനാനിയും ഒന്നും, ഏഴും, എട്ടും കേരളനിയമസഭകളിൽ പറവൂർ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച സി.പി.ഐ നേതാവുമായിരുന്ന എൻ.ശിവൻ പിള്ള(ഫെബ്രുവരി 4, 1918 - 13 മാർച്ച് 2004),
വള്ളംകളിയിൽ തുഴച്ചില്‍ക്കാരനായും പാട്ടുകാരനായും അമരക്കാരനായും പങ്കായക്കാരനായും ഡ്രാഗൺ റെയ്സിൽ ഇന്ത്യൻ ടീമിന്റെ കോച്ചായും പിന്നീട് ആകാശവാണിക്കുവേണ്ടി നെഹ്രു ട്രോഫി വള്ളംകളിയുടെ കമന്ററേറ്ററായും പ്രസിദ്ധനായ ആയാപറമ്പ് സദാശിവൻ പിള്ള (1939-2017 മാർച്ച് 13),
1940 ൽ കമ്യൂണിസ്റ്റ് പാർടി അംഗമായ പരിയാരം മോറാഴ സംഭവത്തെ തുടർന്ന് ഒളിവിലാകുകയും ജയിലിലും പുറത്തും നിരവധി മർദനത്തിനിരയാകുകയും സി.പി.ഐ.എം കണ്ണൂർ ജില്ലാ കമ്മറ്റി അംഗം, കർഷകസംഘം അംഗം, പരിയാരം പഞ്ചായത്ത് പ്രസിഡണ്ട്, കാൻഫെഡ്, റെയ്ഡ്കോ തുടങ്ങിയ സംഘങ്ങളുടെ തലവൻ തുടങ്ങിയ നിലകളിലും പ്രവർത്തിക്കുകയും 1987 ൽ തളിപ്പറമ്പ് നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുകയും ചെയ്തിരുന്ന കെ.കെ.എൻ. പരിയാരം
(1920-1989 മാർച്ച് 13),
പ്രമുഖ ക്രിമിനല്‍ അഭിഭാഷകനും മുന്‍ അഡ്വക്കേറ്റ് ജനറലുമായിരുന്ന അഡ്വ. എം രത്ന സിങ് (1925-2017 മാർച്ച് 13),
സമകാലീന ഇന്ത്യൻ സിത്താർ ഗുരുക്കന്മാരിൽ ഏറ്റവും ആദരണീയനും സിത്താർ വാദ്യകലയുടെ മാന്ത്രികതയെ ജനങ്ങളിലേക്കെത്തിച്ച മഹാപ്രതിഭാ ശാലികളിൽ ഒരാളുമായിരുന്ന ഉസ്താദ് വിലായത്ത് ഖാൻ(1928 ഓഗസ്റ്റ് 28- 2004 മാർച്ച് 13),
ചൈനീസ് വംശജനും,ലോകത്തിലെ നടക്കാൻ ആകുന്ന ഏറ്റവും കുറിയ മനുഷ്യൻ.. 74 സെ.മീ (2 അടി 5 ഇഞ്ച്) പൊക്കം ആയിരുന്ന മരിക്കുന്നത് വരെ ഇതു ലോക റെക്കോർഡ് ആയിരുന്ന ഹി പിങ്പിങ് (1989-2010 മാർച്ച് 13),
സ്ത്രീ സമ്മതി ദാനത്തിനും അടിമത്ത നിരോധനത്തിനും വേണ്ടി പ്രവർത്തിച്ച അമേരിക്കൻ സാമൂഹ്യ പരിഷ്കർത്താവ് ആയിരുന്ന സൂസൻ ബി. ആന്റണി (1820 ഫെബ്രുവരി 15 - 1906 മാർച്ച് 13),
ഇംഗ്ലിഷ് ജന്തുശാസ്ത്രജ്ഞനും സർജ്ജനും എഴുത്തുകാരനും ആയ തോമസ് ബെല്ലിനെയും FRS (11 ഒക്റ്റോബർ 1792 – 13 മാർച്ച് 1880),
വൈദ്യുതി, റേഡിയോളജി, സ്റ്റീരിയോസ്കോപ്പിക് എക്സ്റേ, ജ്യോതിശ്ശാസ്ത്രം തുടങ്ങിയ വിജ്ഞാനശാഖകളില്‍ ഗവേഷണ പഠനങ്ങൾ നടത്തുകയും പ്രത്യാവർത്തി ധാരാ മോട്ടോർ, ഉച്ചാവൃത്തി ജനറേറ്റർ, ട്രാൻസ്ഫോർമർ, ത്രിസർപ്പില-ജനറേറ്റർ, താപദീപ്ത വൈദ്യുത വെൽഡിങ് സംവിധാനം, വാട്ട്-അവർ (watt-hour) മീറ്റർ തുടങ്ങിയ പ്രധാന വൈദ്യുതോപകരണങ്ങളുടെഉപജ്ഞാതാവും, തുരങ്കങ്ങളിലും കെയ്സണു(caisson)കളിലും ഓക്സിജൻ-ഹീലിയം മിശ്രിതം കടത്തിവിട്ട്, അവയിൽ പണിയെടുത്തിരുന്ന തൊഴിലാളികളെ ബാധിച്ചിരുന്ന കെയ്സൺ രോഗത്തിൽനിന്നു വിമുക്തരാക്കാൻ മുൻകൈ എടുക്കുകയും ജനറൽ ഇലക്ട്രിക് കമ്പനിയിലെ ഗവേഷണച്ചുമതലയും ഉപദേഷ്ടാവിന്റെ പദവിയും ഏറ്റെടുക്കുകയും ചെയ്ത ഇലക്ട്രിക്കൽ എൻജിനീയരായിരുന്ന എലിഹു തോംസൺ(1853 മാർച്ച് 29-1937 മാർച്ച് 13),
റഷ്യയുടെ ചക്രവർത്തി , പോളണ്ടിലെ രാജാവ് , ഫിൻലാൻ്റിലെ ഗ്രാൻഡ് ഡ്യൂക്ക് 1855- ൽ 1881-ൽ കൊല്ലപ്പെടുന്നത് വരെ ചക്രവർത്തിയായ അലക്‌സാണ്ടർ രണ്ടാമൻ (29 ഏപ്രിൽ 1818-1881 മാർച്ച് 13),
1889 മുതൽ 1893 വരെ യുണൈറ്റഡ് സ്റ്റേറ്റ്സിൻ്റെ 23-ാമത് പ്രസിഡൻ്റായി സേവനമനുഷ്ഠിച്ച ഒരു അമേരിക്കൻ രാഷ്ട്രീയക്കാരനായിരുന്നബെഞ്ചമിൻ ഹാരിസൺ VII (ആഗസ്റ്റ് 20, 1833 - മാർച്ച് 13, 1901)
മലയാള സിനിമകളിൽ പ്രവർത്തിച്ചിട്ടുള്ള ഒരു ഇന്ത്യൻ ചലച്ചിത്ര സംവിധായകനായിരുന്ന 2009-ൽ പുറത്തിറങ്ങിയതും പൃഥ്വിരാജ് സുകുമാരൻ നായകനായതുമായ ബ്ലോക്ക്ബസ്റ്റർ പുതിയ മുഖം എന്ന സിനിമയുടെ സംവിധായകനും ഡബ്ബിംഗ് ആർട്ടിസ്റ്റ് ആനന്ദവല്ലിയുടെ മകനുമായിരുന്നദീപൻ (1970 - 13 മാർച്ച് 2017),
1922ൽ അന്നത്തെ ബിഷപ്പായിരുന്ന മാർ തോമസ് കുര്യാളശേരി സ്ഥാപിച്ച ചങ്ങനാശ്ശേരി അതിരൂപതക്കു കീഴിൽ പ്രവർത്തിക്കുന്ന എസ്.ബി കോളേജ് എന്ന സെൻറ് ബർക്ക്മാൻസ് കോളേജിന്റെ പേരിന്റെ പിന്നിലെ കത്തോലിക്കാ സഭയിലെ വിശുദ്ധ ജോൺ ബെർക്കുമൻസ്(13 മാർച്ച് 1599 – 13 ഓഗസ്റ്റ് 1621),
ചരിത്രത്തിൽ ഇന്ന് …
*********
1781 - ജർമനിയിൽ ജനിച്ച ബ്രിട്ടീഷുകാരനായ വില്യം ഹെർഷൽ യുറാനസ് കണ്ടു പിടിച്ചു.
1848 - 1848-49 കാലത്തെ ജർമ്മൻ വിപ്ലവങ്ങൾ വിയന്നയിൽ ആരംഭിച്ചു.
1852 - Uncle Sam കാർട്ടൂൺ New yok lantern ൽ ആദ്യമായി പ്രസിദ്ധീകരിച്ചു.
1877 - ചെവിമറ(Ear muffs) യുടെ പേറ്റന്റ് ചെസ്റ്റർ ഗ്രീൻവുഡ് കരസ്ഥമാക്കി.
1881 - റഷ്യൻ ട്സാർ അലക്സാണ്ടർ രണ്ടാമൻ വധിക്കപ്പെട്ടു…
1900 - ഫ്രാൻസിൽ സ്ത്രീകളുടേയും കുട്ടികളുടേയും തൊഴിൽ സമയം 11 മണിക്കൂറാക്കി പരിമിതപ്പെടുത്തി- ക്കൊണ്ട് നിയമം നിലവിൽ വന്നു.
1921 - മംഗോളിയ ചൈനയിൽ നിന്ന് സ്വാതന്ത്ര്യം നേടി.
1930 - Clyde tombaugh പ്ലൂട്ടോ ഗ്രഹം കണ്ടു പിടിച്ചതായി പ്രഖ്യാപിച്ചു. (അമേരിക്കൻ ജ്യോതിശാസ്ത്രജ്ഞനായ Percival Lowell ആണ് പ്ലൂട്ടോ കണ്ടെത്തിയതെന്നും പേരിന്റെ ഇരുഭാഗത്തിന്റെ ആദ്യാക്ഷരമാണ് പ്ലൂട്ടോ എന്ന പേരിന് പിന്നിലെന്നും ചിലയിടത്ത് കാണുന്നുണ്ട് )
1940 - മൈക്കൽ ഒ ഡയറിനെ വെടിവെച്ചു കൊന്നു. [1919-ൽ നിരായുധരായ ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനികളുടെ വിരിമാറിലേക്ക് നിർദ്ദാക്ഷിണ്യം വെടിവച്ച് ജാലിയൻവാലാ ബാഗിനെ ചോരക്കളമാക്കുന്നതിന് നേതൃത്വം കൊടുത്ത പഞ്ചാബിലെ മുൻ ലഫ്റ്റനന്റ് ഗവർണറായിരുന്ന മൈക്കൽ ഒ ഡയറിനെ 21 വർഷത്തെ ഒടുങ്ങാത്ത പ്രതികാരാഗ്നി മനസ്സിൽ സൂക്ഷിച്ച് 40 കാരനായ ഇന്ത്യൻ യുവാവ് ഇംഗ്ലിഷുകാരനെ പോലെ വേഷമാറ്റം നടത്തി ലണ്ടനിലെ ഒരു മീറ്റിങ്ങ് ഹാളിൽ വച്ച് 1940 മാർച്ച് 13 ന് 0.45 സ്മിത്ത് & വെസ്റ്റൻ റിവോൾവർ ഉപയോഗിച്ച് 6 റൗണ്ട് വെടിവച്ച് ഹൃദയവും ശ്വാസകോശവും വൃക്കകളും തകർത്ത പ്രതികാരാഗ്നിയുടെ ദിവസം. ഇതിന്റെ പേരിൽ അഭിമാനത്തോടെ 31- 7-1940-ൽ ഉദ്ധം സിംഗ് എന്ന ധീര വിപ്ലവകാരി ചിരിച്ചു കൊണ്ട് തൂക്കുകയർ സ്വീകരിച്ചു.]
1940 - റഷ്യ-ഫിന്നിഷ് വിന്റർ യുദ്ധം അവസാനിക്കുന്നു.
1943 - Krakow യിലെ ജൂത കേന്ദ്രം ജർമൻ സൈന്യം തകർത്തു. Schinders list എന്ന പ്രശസ്ത സിനിമക്കാധാരം ഈ സംഭവമാണ്.
1979 - കേരള പ്രസ്സ് അക്കാദമി പ്രവർത്തനം ആരംഭിച്ചു.
1987 - ഇന്ത്യയുടെ ലിറ്റിൽ മാസ്റ്റർ സുനിൽ ഗാവസ്കർ (പാക്കിസ്ഥാനെതിരെ ആയിരുന്നു മത്സരം ) അവസാനത്തെ ക്രിക്കറ്റ് ടെസ്റ്റിന് പാഡ് കെട്ടി ഇറങ്ങിയ ദിവസം.
1997 - ഇന്ത്യയിലെ മിഷണറീസ് ഓഫ് ചാരിറ്റി മദർ തെരേസയുടെ പിൻഗാമിയായി സിസ്റ്റർ നിർമ്മലയെ തിരഞ്ഞെടുത്തു.
2001 - തെഹൽക ഡോട് കോം എന്ന ഇന്റർനെറ്റ് വാർത്താപോർട്ടൽ ആയുധ ഇടപാട് രംഗത്തെ അഴിമതി പുറത്തുവിട്ടു.
2003 - മൂന്നര ലക്ഷം വർഷം പഴക്കമുള്ള നിവർന്നു നടക്കുന്ന മനുഷ്യന്റെ കാല്പാദത്തിന്റെ പാദമുദ്ര (footprint) ഇറ്റലിയിൽ കണ്ടെത്തി.
2007 - ഒമ്പതാം ക്രിക്കറ്റ് ലോകകപ്പ് , വെസ്റ്റ് ഇൻഡീസിൽ തുടങ്ങി.
2008 - ന്യൂയോർക്ക് മെർക്കന്റൈൽ എക്സ്ചേഞ്ചിലെ സ്വർണവില ആദ്യമായി ഔൺസിന് 1,000 ഡോളറായിരുന്നു.
2012 - എൻസൈക്ലോപീഡിയ ബ്രിറ്റാനിക്ക ഇനി മുതൽ അച്ചടിച്ച പതിപ്പ് ഉണ്ടായിരിക്കില്ല എന്ന് പ്രഖ്യാപിച്ചു..
2013 - കെ. എം. മാണിയുടെ ബഡ്ജറ്റ് പ്രസംഗത്തിനെതിരെ നിയമസഭയുടെ ചരിത്രത്തിലില്ലാത്ത അക്രമ തേർവാഴ്ച നടന്ന ദിവസം.
2013 - അർജൻറീനക്കാരനായ കർദിനാൾ Jorge Mario bergoglio, ഫ്രാൻസിസ് മാർപാപ്പ എന്ന പേർ സ്വീകരിച്ച് കത്തോലിക്ക സഭയുടെ 266-മത് പോപ്പായി ചുമതലയേറ്റു.
2016 - തുർക്കിയിലെ സെൻട്രൽ അങ്കാരയിലുണ്ടായ സ്ഫോടനത്തിൽ 37 പേർ കൊല്ലപ്പെടുകയും 127 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
2016 - ഐവറി കോസ്റ്റ് നഗരമായ ഗ്രാൻഡ് ബാസ്സമിൽ രണ്ട് തീവ്രവാദികൾ ആക്രമണം നടത്തിയതിൽ 18 പേർ കൊല്ലപ്പെടുകയും 33 പേർക്ക് പരിക്കേല്ക്കുകയും ചെയ്തു.
2020 - പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് COVID-19 പാൻഡെമിക് അമേരിക്കയിൽ ദേശീയ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചു .
2020 - കെൻ്റക്കിയിലെ ലൂയിസ്‌വില്ലിലുള്ള അവളുടെ വീട്ടിൽ ബലമായി പ്രവേശിച്ച പോലീസ് ഉദ്യോഗസ്ഥർ ബ്രയോണ ടെയ്‌ലർ കൊല്ലപ്പെട്ടു ; അവളുടെ മരണം വംശീയതയ്‌ക്കെതിരെയും പോലീസ് ക്രൂരതയ്‌ക്കെതിരെയും വിപുലമായ പ്രതിഷേധത്തിന് കാരണമായി.
. By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
. ************
Rights Reserved by Team Jyotirgamaya