ഇന്ന് സെപ്റ്റംബർ 11,ദേശീയ നിശ്ശബ്ദ  ദിനവും ദേശസ്‌നേഹ ദിനവും ഇന്ന്, അപർണ ബാലമുരളിയുടേയും ശ്രീയ ശരണിന്റെയും അഞ്ജലിയുടെയും ജന്മദിനം, ദിന പത്രത്തിൽ പോക്കറ്റ് കാർട്ടൂൺ വരക്കുന്ന സമ്പ്രദായം നിലവിൽ വന്നതും ചിക്കാഗോയിൽ നടന്ന സർവ്വമത സമ്മേളനത്തിൽ സ്വാമി വിവേകാനന്ദൻ നടത്തിയ ലോകത്തെ അമ്പരപ്പിച്ച പ്രസംഗം ആരംഭിച്ചതും ഇതേ ദിനം തന്നെ, ചരിത്രത്തിൽ ഇന്ന്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
New Project september 11

 ' JYOTHIRGAMAYA ' 
 🌅ജ്യോതിർഗ്ഗമയ🌅
കൊല്ലവർഷം 1200 
ചിങ്ങം  26
തൃക്കേട്ട/ അഷ്ടമി
2024/ സെപ്റ്റംബര്‍ 11, 
ബുധൻ
സിദ്ധലക്ഷ്മീവ്രതം

Advertisment

ഇന്ന് ;

 * ദേശീയ നിശ്ശബ്ദ  ദിനം ![USA - തിരക്കേറിയ ലോകത്തിനിടയിൽ, ശബ്ദത്തിൻ്റെ അഭാവത്തിൽ ആശ്വാസം കണ്ടെത്തുന്നു, അവിടെ ചിന്തകൾ അയവുള്ളതും ശാന്തത അതിൻ്റെ ശാന്തമായ രഹസ്യങ്ങൾ മന്ത്രിക്കുന്നു.നമ്മുടെ ശബ്ദായമാനമായ ലോകത്ത് നിശ്ശബ്ദത ആശ്ലേഷിക്കുന്നതിന് സമർപ്പിച്ചിരിക്കുന്ന ഒരു പ്രത്യേക അവസരമാണ് ഈ നിശബ്ദ ദിനം എന്നു സാരം. ദൈനംദിന ജീവിതത്തിൻ്റെ നിരന്തരമായ ബഹളത്തിൽ നിന്ന് ഒരു ഇടവേള എടുക്കാൻ ഇത് നമ്മെ പ്രോത്സാഹിപ്പിക്കുന്നു.ഈ ദിവസം സമാധാനത്തിൻ്റെ മൂല്യം ഉയർത്തിക്കാട്ടുന്നു, നമ്മുടെ മനസ്സും  പ്രകൃതിയുമായി നമ്മെ വീണ്ടും ബന്ധിപ്പിക്കാൻ ഇത് സഹായിക്കുന്നു. ഇങ്ങനെ നമ്മുടെ, നിശ്ശബ്ദമായ മാനസീക പ്രതിഫലനത്തിനു വേണ്ടി, നാം സമയം നീക്കിവെക്കുന്നതിലൂടെ, നമുക്ക് വ്യക്തതയും പുനരുജ്ജീവനവും കണ്ടെത്താനാകും, നമ്മുടെ മാനസികവും ശാരീരികവുമായ ക്ഷേമം അതുവഴി മെച്ചപ്പെടുത്തുന്നു.]

publive-image

* ദേശസ്നേഹ ദിനം ![ന്യൂയോർക്കിലെ WTC യിൽ സെപ്തംബർ 11-ലെ ഭീകരാക്രമണത്തിൽ മരിച്ചവരെയും മറ്റുള്ളവരെയും സംരക്ഷിക്കാൻ തങ്ങളുടെ ജീവൻ പണയപ്പെടുത്തിയവരെയും ആദരിക്കുക.
സെപ്തംബർ 11-ന് ദേശസ്നേഹ ദിനം (സാധാരണയായി 'നൈൻ-ഇലവൻ' എന്നും അറിയപ്പെടുന്നു) 
2001 സെപ്തംബർ 11-ന് യുഎസ്എ യിൽ നടന്ന  ഭീകരാക്രമണങ്ങളുടെ വാർഷികമായി ആഗോളതലത്തിൽ ഇത് ഓർമ്മിക്കപ്പെടുന്നു.]

*  ദേശീയ ഹോട്ട് ക്രോസ് ബൺ ദിനം ![USA -ഹോട്ട് ക്രോസ് ബണ്ണിൻ്റെ വേരുകൾ പരിഗണിക്കാനും ഹോട്ട് ക്രോസ് ബണ്ണുകൾ ആസ്വദിക്കാൻ ഒരു ദിവസമെടുക്കാനും ആളുകളെ പ്രോത്സാഹിപ്പിക്കുന്നു!]publive-image

* ദേശീയ സേവന ദിനം![ USA -2001-ലെ ഈ ദിനത്തിൽ നടന്ന സംഭവങ്ങളെ ഓർത്ത് ദുഃഖിക്കുന്നത് ശരിയാണ്, എന്നാൽ ആ ദിവസത്തിന് പിന്നിലെ തുല്യമായ പ്രതീക്ഷ അത് വീണ്ടെടുക്കാൻ കഴിയുമെന്നതാണ് - അതിനാൽ തീവ്രവാദികൾക്ക് അവസാന വാക്ക് ഉണ്ടാകില്ല, പകരം ഇത് ഐക്യത്തിൻ്റെയും സേവനത്തിൻ്റെയും ദിവസം.ദശലക്ഷക്കണക്കിന് അമേരിക്കക്കാർ ഈ അനുസ്മരണവും സേവന പരിപാടിയും ഓർക്കുന്നതിനായി ഈ ദിവസം ഓരോ വർഷവും വ്യത്യസ്ത പ്രവർത്തനങ്ങളിലും ഇവൻ്റുകളിലും ചടങ്ങുകളിലും പങ്കെടുക്കുന്നു.]
* ലൈബ്രറികൾ ഓർമ്മിക്കുന്ന  ദിനം![ നമ്മുടെ കമ്മ്യൂണിറ്റികളിൽ ലൈബ്രറികൾ ചെലുത്തുന്ന അഗാധമായ സ്വാധീനത്തിലേക്ക് വെളിച്ചം വീശുന്ന ദിനമാണ് ഇന്ന്. അറിവ്, ധാരണ, ഐക്യം എന്നിവ വളർത്തിയെടുക്കുന്നതിൽ ലൈബ്രറികളുടെ പങ്ക് ഇത് പ്രതിഫലിപ്പിക്കുന്നു. ഗ്രന്ഥശാലകൾ പുസ്തകങ്ങൾ മാത്രമല്ല; അവ ഓരോരുത്തർക്കും കണ്ടെത്താനും വളരാനും ബന്ധിപ്പിക്കാനുമുള്ള ഒരിടം വാഗ്ദ്ധാനം ചെയ്യുന്ന ഊർജ്ജസ്വലമായ പഠന കേന്ദ്രങ്ങളാണ്.]publive-image

* ന്യൂസ് ഈസ് ഗുഡ് ന്യൂസ് ഡേ![വാർത്തകളുടെ നിരന്തരമായ കുത്തൊഴുക്കിൽ നിന്ന് ഒരു ഇടവേള എടുക്കുക, മോശം വാർത്തകളുടെയും സമ്മർദങ്ങളുടെയും ഈ വലിയ ലോകത്തിന് പകരം, ന്യൂസ് ഈസ് ഗുഡ് ന്യൂസ് ഡേയിൽ നിങ്ങളുടെ സ്വന്തം കൊച്ചു ലോകത്തെ സംരക്ഷിയ്ക്കുകയാണ് ഇതിൻ്റെ ലക്ഷ്യം ]

*  നാഷണൽ മേക്ക് യുവർ ബെഡ്  ഡേ!നിങ്ങളുടെ ഉറക്കത്തെ സഹായിക്കുന്ന ഒരു പുതിയ ശീലം ആരംഭിക്കുന്നതിനും നിങ്ങളുടെ ദിവസം ശരിയായി ആരംഭിക്കുന്നതിനും കൂടുതൽ നല്ല ശീലങ്ങൾക്കുള്ള വേദിയൊരുക്കുന്നതിനുമുള്ള അവസരമായി നിങ്ങളുടെ ബെഡ് ഡേ നിങ്ങൾ പരിഷ്കരിയ്ക്കുക.

publive-image

*  എമർജൻസി നമ്പർ ദിനംഅർജൻറ്റീന:  അദ്ധ്യാപക ദിനം !കാറ്റലോണിയ: ദേശീയദിനം !
 ഇന്നത്തെ മൊഴിമുത്ത്
'' ഒന്നും പറയാനില്ലാത്തപ്പോൾ നിശ്ചലമായിരിക്കുക; യഥാർത്ഥ അഭിനിവേശം നിങ്ങളെ ചലിപ്പിക്കുമ്പോൾ, നിങ്ങൾക്ക് പറയാനുള്ളത് പറയുക, അത് ചൂടോടെ പറയുക." [- ഡിഎച്ച് ലോറൻസ് ]
ജന്മദിനം
ജെക്‌സണ്‍ ആന്റണി സംവിധാനം ചെയ്ത 'ഒരു സെക്കന്റ് ക്ലാസ്സ് യാത്ര' എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വരുകയും മഹേഷിന്റെ പ്രതികാരം  ഒരു മുത്തശ്ശി ഗദ, സര്‍വ്വോപരി പാലാക്കാരന്‍, തൃശ്ശിവപേരൂര്‍ ക്ലിപ്പ്തം, സണ്‍ഡേ ഹോളിഡേ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിക്കുകയും തമിഴ്ചിത്രമായ ' സുരറൈ പോട്ര് ' എന്ന ചിത്രത്തിലെ അഭിനയത്തിന്‌ മികച്ച നടിക്കുള്ള 2020ലെ ദേശീയ ചലച്ചിത്ര അവാര്‍ഡ് കരസ്ഥമാക്കുകയും ചെയ്ത അപര്‍ണ ബാലമുരളിയുടേയും (1995)

,publive-image

തമിഴ്, തെലുങ്ക്, കന്നഡ  ഭാഷകളിലെ ചലച്ചിത്രങ്ങളിൽ അഭിനയിക്കുന്ന   ചലച്ചിത്രനടിയും മോഡലുമായ തെലുഗു നടി അഞ്ജലിയുടെയും (1982),

ചൈനയിലെ ഗ്വാങ്ചൗവിൽ നടന്ന ഏഷ്യാഡിൽ 400 മീറ്റർ ഹർഡിൽസിൽ സ്വർണ്ണം നേടിയ മലയാളി  അത്ലറ്റ് ജോസഫ് ജി. എബ്രഹാമിന്റെയും (1981),

publive-image

കേരള സ്വദേശിയും  ക്രിക്കറ്റ് കളിക്കാരനും ഇന്ത്യൻ ഫാസ്റ്റ് ബൗളർ   ബേസിൽ തമ്പിയുടെയും (1993),

തമിഴ്നാട്ടുകാരനായ ഇന്ത്യൻ ക്രിക്കറ്റ് ആൾറൌണ്ടർ മുരളി കാർത്തികിന്റെയും (1976),

അഭിനയ ജീവിതം തുടങ്ങിയത് സംഗീത ആൽബങ്ങളിലൂടെ ആണെങ്കിലും പിന്നീട് തെലുഗു , തമിഴ് ചലച്ചിത്രങ്ങളിൽ തന്റേതായ സ്ഥാനം നേടിയ നടി ശ്രീയ ശരണിന്റെയും (1982),

 2014 ലെ ഭൗതിക ശാസ്ത്രത്തിനുള്ള   നോബൽ സമ്മാനത്തിന്  അർഹനായ   ജാപ്പനീസ് ഭൗതികശാസ്ത്ര ഗവേഷകൻ ഹിരോഷി അമാനോവിന്റെയും (1960)

publive-image

ജർമ്മനിയുടെ എക്കാലത്തെയും മികച്ച ഫുട്ബോളർമാരിൽ ഒരാളും ലോകഫുട്ബോളിലെ തന്നെ ഏറ്റവും മികച്ച കളിക്കാരിലൊരാളുമായി കണക്കാക്കപ്പെടുന്ന ഫുട്ബോൾ കളിക്കാരനും പരിശീലകനും മാനേജരും ആയ ഫ്രാൻസ് ബെക്കൻബോവറിന്റെയും (1945 ) 

2016 ൽ പുറത്തിറങ്ങിയ പോപ്‌കോൺ എന്ന മലയാള ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന് .   കൽക്കി, എടക്കാട് ബറ്റാലിയൻ, ഭീംലനായക്, ബിംബിസാര, ഗാലിപത, വാതി, വിരൂപാക്ഷ  തുടങ്ങിയ വിവിധ തെന്നിന്ത്യൻ ഭാഷാ ചിത്രങ്ങളിലൂടെ   ശ്രദ്ധേയയായ സിനിമാനടി സംയുക്താ മേനോൻ്റെയും(1995) ജന്മദിനം 
സ്മരണാഞ്ജലി !!!
ഡോ. സി.കെ. കരീം (1939- 2000  )
മുഹമ്മദ് അലി ജിന്ന മ. (1876 -1948)
സുബ്രഹ്മണ്യ ഭാരതി മ(1882 -1921)
ഡേവിഡ്‌ റിക്കാർഡോ മ. (1772-1823 )
സർ ഹെന്രി കനോലി മ. (1806 -1855)

publive-image

സംസ്ഥാന വിദ്യാഭ്യാസ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സാമൂഹികപാഠ പുസ്തക നിർമ്മാണത്തിനുള്ള വിദഗ്ദസമിതിയംഗം, കേരള ഹിസ്റ്ററി അസോസിയേഷൻ മാനേജിങ് കമ്മിറ്റിയംഗം, ... സമസ്തകേരള സാഹിത്യപരിഷത് എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം, കേരള ഹിസ്റ്ററി അസോസിയേഷൻ, സമസ്ത കേരള സാഹിത്യ പരിഷത്, കാൻഫെഡ്, കേരള മുസ്‌ലിം എജ്യുക്കേഷണൽ അസോസിയേഷൻ, മുസ്‌ലിം എജ്യുക്കേഷണൽ സൊസൈറ്റി, മുസ്‌ലിം എജ്യുക്കേഷണൽ ട്രസ്റ്റ്, മുസ്‌ലിം അസോസിയേഷൻ തിരുവനന്തപുരം, മുസ്‌ലിം സർവീസ് സൊസൈറ്റി എന്നിവയിൽ ആജീവാനന്ത അംഗം, കേരള ഹിസ്റ്ററി അസോസിയേഷൻ സെക്രട്ടറി, പി.എ. സൈദ് മുഹമ്മദ് ഫൗണ്ടേഷൻ സെക്രട്ടറി, പ്രൊഫ. പി.എസ്. വേലായുധൻ അവാർഡ് കമ്മിറ്റി സെക്രട്ടറി, ഇസ്‌ലാമിക വിജ്ഞാനകോശം ഉപദേശക സമിതിയംഗം, കേരള ഹിസ്റ്ററി അസോസിയേഷന്റെ മേൽനോട്ടത്തിൽ കേരള ചരിത്രം, നവഭാരത ശില്പികൾ സമാഹാരങ്ങളുടെ എഡിറ്റോറിയൽ ബോർഡ് അംഗം, സമസ്ത കേരള സാഹിത്യപരിഷതിന്റെ മാഗസിൻ എഡിറ്റർ, എന്നീ നിലകളിൽ സേവനമനുഷ്ടിച്ച ഡോ. സി.കെ. കരീം(1939 മെയ് 5 - 2000 സെപ്തംബർ 11 ),

publive-image

 മുസ്ലീം രാഷ്ട്രീയ നേതാവും ആൾ ഇന്ത്യാ മുസ്ലീംലീഗിന്റെ നേതാവും പാകിസ്താൻ എന്ന രാഷ്ട്രത്തിന്റെ സ്ഥാപകനും,  ആദ്യത്തെ ഗവർണർ ജനറലും  ഖ്വായിദ്-ഇ-ആസം ( "Great Leader") എന്നും  ബാബ-ഇ-ഖതം ("Father of the Nation")എന്നും അറിയപ്പെടുന്ന മുഹമ്മദ് അലി ജിന്ന  (ഡിസംബർ 25 1876 - സെപ്റ്റംബർ 11 1948),

കൃഷ്ണനെ സ്തുതിച്ചുകൊണ്ട് “കണ്ണ ഗീതങ്ങളും”, പാഞ്ചാലിയുടെ ശപഥത്തെ അടിസ്ഥാനമാക്കി “പാഞ്ചാലി ശപഥവും” അല്ലാഹുവിനെയും, കൃസ്തുവിനെയും, മറ്റു ദൈവങ്ങളേയും പറ്റി ധാരാളം ഭക്തി ഗാനങ്ങളും കവിതകളും എഴുതിയ പ്രമുഖനായ കവി,സ്വതന്ത്രസമര സേനാനി,അനാചാരങ്ങൾക്കെതിരെ പോരാടിയ സാമൂഹിക പരിഷ്കർത്താവ് എന്നീ നിലകളിൽ പ്രശസ്തനായ സുബ്രഹ്മണ്യ ഭാരതി (ഡിസംബർ 11, 1882 - സെപ്തംബർ 11,1921),

publive-image

ലോ ഓഫ് ഡിമിനിഷിംഗ് റിട്ടേൺസ്' തുടങ്ങിയ ശ്രദ്ധേയമായ സിദ്ധാന്തങ്ങളിലൂടെ ധന തത്ത്വ ശാസ്ത്ര രംഗത്ത് സവിശേഷ സ്ഥാനം ഉറപ്പിച്ച ഡേവിഡ്‌ റിക്കാർഡോ (1772 ഏപ്രിൽ 19- 1823 സെപ്റ്റംബർ 11 ),

എലത്തൂർ പുഴയേയും കല്ലായി പുഴയേയും  തോടുകൾ വെട്ടി ബന്ധിപ്പിച്ച് കനോലി കനാൽ നിർമ്മിച്ചു ജലഗതാഗത മാർഗ്ഗം വികസപ്പിക്കുകയും,  നിലമ്പൂരിലെ കനോലി തേക്ക് തോട്ടം വെച്ചു പിടിപ്പിക്കുകയും, 1855-ൽ മലബാർ കലാപത്തിന്റെ ആദ്യനാളുകളിൽ  ദാരുണമായി കൊലചെയ്യപ്പെടുകയും ചെയ്ത  മലബാർ ജില്ലയുടെ കലക്ടറും മജിസ്ത്രേട്ടും ആയി സേവനമനുഷ്ഠിച്ച  ലെഫ്ടനന്റ് സർ ഹെന്രി വാലന്റൈൻ കനോലി (1806 - സെപ്റ്റംബർ 11, 1855),

publive-image
ഇന്ന് ജന്മദിനമാചരിയ്ക്കുന്ന ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ മുൻഗാമികളായ പ്രമുഖരിൽ ചിലർ
കൊട്ടാരക്കര ശ്രീധരൻ നായർ ജ. (1922-1986)
ഫറൂഖ് സിയാർ ജ. (1685   -1719)
വിനോബാ ഭാവേ ജ. (1895 -1982)
ബിനോയ്  ബസു ജ. (1908-1930 ) 
ലാല അമർനാഥ് ജ. (1911-2000)
ജോസഫ് കലസാൻസ് ജ.(1557-1648)
കാൾ സീയൂസ് ജ. (1816 -1888)
ബഞ്ചമിൻ ടില്ലറ്റ് ജ. (1860 -1943 )
ഒ. ഹെൻ‌റി ജ. (1862 -1910)
ഫെലിക്സ് ദ്സിർഷീൻസ്കി ജ. (1877-1926)
ഡി.എച്ച്. ലോറൻസ്  ജ. (1885 -1930)
നികിതാ  ക്രൂഷ്ച്ചേവ് ജ. (1894-1971)
ഗ്രിഗറി ബക്ലാനോവ് ജ. (1923 -2009)

 publive-image

ശശിധരൻ എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തു പ്രവേശിക്കുകയും, ചെമ്മീനിലെ ചെമ്പൻകുഞ്ഞ്, അരനാഴികനേരത്തിലെ കുഞ്ഞാനാച്ചൻ, കുട്ടി ചാത്തനിലെ മന്ത്രവാദി തുടങ്ങി 300ൽ ഏറെ സിനിമകളിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ച കൊട്ടാരക്കര ശ്രീധരൻ നായർ(11 സെപ്റ്റംബർ 1922– 19 ഒക്ടോബർ 1986),

publive-image

ഗാന്ധിജിയുടെ അദ്ധ്യാത്മിക ശിഷ്യനും ആദ്യത്തെ സത്യാഗ്രഹിയും സാമുദായിക നേതൃത്വത്തിനുള്ള ആദ്യ മാഗ്സസെ പുരസ്കാരം ലഭിച്ച ഗാന്ധിയനും, ബ്രഹ്മവിദ്യാമന്ദിരിന്റെ സ്ഥാപകനും, ഗ്രാമീണരുടെ പ്രശ്നങ്ങൾ പഠിക്കുകയും അവയ്ക്ക് പരിഹാരം കാണാൻ  സർവോദയ മൂവ് മെൻറ് തുടങ്ങുകയും, ഭഗവദ് ഗീതയും, ഖുറാനും ബൈബിളും പഠിക്കുകയും അവയെ പറ്റി എഴുതുകയും, വൈക്കം സത്യാഗ്രഹത്തിൽ ഗാന്ധിജിയുടെ പ്രതിപുരുഷൻ ആയി പങ്കെടുക്കുകയും, ഭൂദാന പ്രസ്ഥാനത്തിന്റെ പോഷകനുമായ വിനായക് റാവ് ഭാവെ എന്ന ആചാര്യ വിനോബാ ഭാവേ (1895 സെപ്റ്റംബർ 11-15 നവംബർ 1982),

publive-image

പോലീസുമായി ഉണ്ടായ വെടിവയ്പിൽ പരുക്കേറ്റു മരിച്ച ബംഗാളിൽ നിന്നുള്ള ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനിയായിരുന്ന ബിനോയ് കൃഷ്ണ ബസു (1908 സെപ്റ്റംബർ 11 -1930 ഡിസംബർ 13 ),

മുൻ ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്ററും ക്യാപ്റ്റനും, ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിനു വേണ്ടി ആദ്യ സെഞ്ചുറി നേടിയ കളിക്കാരനും, സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ടെസ്റ്റ് ക്യാപ്റ്റനും, ഡോൺ ബ്രാഡ്മാനെ ഹിറ്റ് വിക്കറ്റ് ആയി ഔട്ട് ആക്കിയ ഏക ബൗളറും,   ആയിരുന്ന നാനിക് അമർനാഥ് ഭരദ്വാജ് എന്ന ലാല അമർനാഥ്( സെപ്റ്റംബർ 11, 1911 - ഓഗസ്റ്റ് 5, 2000),

publive-image

പിയാറിസ്റ്റ്സ് എന്ന ഒരു വൈദികരുടെ സഭ സ്ഥാപിച്ച കത്തോലിക്കാ സഭയിലെ ഒരു വിശുദ്ധനായ ജോസഫ് കലസാൻസ് (1557, സെപ്റ്റംബർ 11- 1648, ഓഗസ്റ്റ് 25),

കാൾ സീയൂസ് ജെന (ഇന്നത്തെ കാൾ സീയൂസ് എജി) എന്ന പ്രശസ്തമായ കമ്പനി സ്ഥാപിക്കുകയും ഇന്നത്തെ രീതിയിലുള്ള ലെൻസ് നിർമ്മാണത്തിനു തുടക്കം കുറിക്കുകയും ചെയ്ത ജർമ്മൻ കണ്ണടവ്യാപാരിയായിരുന്ന കാൾ സീയൂസ് (സെപ്റ്റംബർ 11,1816 – ഡിസംബർ 3, 1888),

ഡോക്കേഴ്സ് യൂണിയൻ, ജനറൽ ഫെഡറേഷൻ ഒഫ് ട്രേഡ് യൂണിയൻസ് എന്നീ സംഘടനകൾ സ്ഥാപിച്ച ബ്രിട്ടീഷ് തൊഴിലാളി നേതാവായിരുന്ന ബഞ്ചമിൻ ടില്ലറ്റ് (1860 സെപ്റ്റംബർ 11-1943 ജനുവരി 27),

publive-image

നർമ്മത്തിനും വാക്ചാതുരിക്കും കഥാപാത്ര ചിത്രീകരണത്തിനും സമർത്ഥമായി ഉപയോഗിച്ചിരിക്കുന്ന പ്രതീക്ഷിക്കാത്ത അന്ത്യങ്ങൾക്കും പ്രശസ്തമായ ദി ഗിഫ്റ്റ് ഓഫ് ദി മാഗി (The Gift of the Magi),ദി ലാസ്റ്റ് ലീഫ് (The Last Leaf),എ റിട്രീവ്ഡ് ഇൻഫർമേഷൻ (A Retrieved Information),ദി കോപ് ആൻഡ് ദി ആൻതം (The Cop and the Anthem) ആഫ്റ്റർ റ്റ്വന്റി യേർസ് (After Twenty Years) അടക്കം 400 ഓളം ചെറുകഥകൾ  എഴുതിയ അമേരിക്കൻ സാഹിത്യകാരനായ  ഒ. ഹെൻ‌റി എന്ന തൂലികാനാമത്തിൽ എഴുതിയിരുന്ന വില്യം സിഡ്നി പോർട്ടർ (സെപ്റ്റംബർ 11, 1862 – ജൂൺ 5, 1910),

publive-image

കമ്യൂണിസ്റ്റു പാർട്ടിയുടെ ആദ്യത്തെ രഹസ്യപ്പൊലിസ് സംഘടനയായിരുന്ന ചെകാ (Cheka) യുടെ അധ്യക്ഷനും പിന്നീട് 1922 മുതൽ ഒ. ജി. പി. യു. എന്ന പേരിൽ പ്രവർത്തിക്കാൻ തുടങ്ങിയപ്പോഴും അധ്യക്ഷപദവിയിൽ തുടരുകയും,  ആഭ്യന്തര മന്ത്രിയും,  ഗതാഗത മന്ത്രിയുമാകുകയും ചെയ്ത റഷ്യയിലെ ബോൾഷെവിക് വിപ്ലവകാരിയും സോവിയറ്റ് രാഷ്ട്രത്തിന്റെ സ്ഥാപകരിലൊരാളുമായിരുന്ന ഫെലിക്സ് എഡ്മഡോവിച്ച് ദ്സിർഷീൻസ്കി ( 11 സെപ്റ്റംബർ 1877 – 20 ജൂലൈ 1926),

ലേഡി ചാറ്റര്‍ലിസ് ലവര്‍ , സണ്‍സ് ആന്റ് ലവര്‍സ് അടക്കം  നോവലുകൾ, ചെറുകഥകൾ,കവിതകൾ, നാടകങ്ങൾ, ഉപന്യാസങ്ങൾ,യാത്രാ പുസ്തകങ്ങൾ, വിവർത്തനങ്ങൾ,സാഹിത്യ വിമർശനം, സ്വകാര്യ കത്തുകൾ എന്നീ മേഖലകളില്‍ വ്യാപരിച്ച  ഇംഗ്ലീഷ് സാഹിത്യത്തിലെ പ്രധാനപ്പെട്ടതും വിവാദപുരുഷന്മാരുമായ സാഹിത്യകാരന്മാരിൽ ഒരാളായ ഡേവിഡ് ഹെർബെർട്ട് റിച്ചാഡ്സ് ലോറെൻസ്. എന്ന ഡി.എച്ച്. ലോറൻസ് (സെപ്റ്റംബർ 11, 1885 - മാർച്ച് 2, 1930),

publive-image

ശീതസമരകാലത്തെ സോവിയറ്റ് യൂണിയനെ നയിക്കുകയും 1953 മുതൽ 1964 വരെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സെക്രട്ടറിയുമായിരുന്ന സോവിയറ്റ് നേതാവായിരുന്ന നികിതാ സെർഗ്യേവിച്ച് ക്രൂഷ്ച്ചേവ്(ഏപ്രിൽ 15 1894, – സെപ്തം:11, 1971),

ലോകമഹായുദ്ധത്തെപ്പറ്റിയുള്ള നോവലുകൾ എഴുതുകയും ഗോർബചേവിന്റെ കാലത്ത് സ്നാമ്യ എന്ന സാഹിത്യമാസികയുടെ പത്രാധിപരാകുകയും,  ഗ്ലാസ്നോസ്റ്റിനെ പിന്തുണച്ച സാഹിത്യകാരനായിരുന്ന ഗ്രിഗറി ബക്ലാനോവ് (സെപ്റ്റംബർ 11, 1923 – ഡിസംബർ 23, 2009) ,

publive-image

,ചരിത്രത്തിൽ ഇന്ന്
1875 - ദിന പത്രത്തിൽ പോക്കറ്റ് കാർട്ടൂൺ വരക്കുന്ന സമ്പ്രദായം നിലവിൽ വന്നു..

1893 - സ്വാമി വിവേകാനന്ദൻ ചിക്കാഗോയിൽ നടന്ന സർവ്വമത സമ്മേളനത്തിൽ നടത്തിയ ലോകത്തെ അമ്പരപ്പിച്ച പ്രസംഗം ആരംഭിച്ചു.

1906 - ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ആദ്യമായി സത്യാഗ്രഹ സമരം തുടങ്ങി.

publive-image

1926- ജർമനി ലീഗ് ഓഫ് നേഷൻസിൽ ചേർന്നതിൽ പ്രതിഷേധിച്ച് സ്പെയിൻ പിൻവാങ്ങി.

1948- ഹൈദ്രബാദ് ഇന്ത്യൻ യൂനിയനിൽ ലയിപ്പിക്കാനുള്ള സൈനിക നടപടിയുടെ ഭാഗമായി ഇന്ത്യൻ സൈന്യം ഹൈദ്രബാദിൽ പ്രവേശിച്ചു.

publive-image

1951- ഫ്ലോറൻസ് ചാഡ് വിക്ക് ഇംഗ്ലിഷ് ചാനൽ നീന്തിക്കടക്കുന്ന ആദ്യ വനിതയായി.

1958- ഇന്ത്യൻ പാർലമെന്റ് നാഗാ വിഘടനവാദികളെ നേരിടാൻ സൈന്യത്തിന് സ്വാതന്ത്ര്യം നൽകുന്ന AFSPA (Armed force special power act) നിയമം പാസാക്കി..

1968- ആസാമിലെ ആദിവാസി മേഖലകൾക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകുന്ന നിയമ ഭേദഗതി പാർലമെന്റ് അംഗീകരിച്ചു..

1978- umberlla murder, ആക്രമിക്കപ്പെട്ട George Mankov ചരമമടഞ്ഞു.

publive-image

1985- ശ്രീലങ്ക ടെസ്റ്റ് ക്രിക്കറ്റിലെ കന്നി വിജയം ആഘോഷിച്ചു. ഇന്ത്യക്കെതിരായിരുന്നു വിജയം.

1998- 16 മത് കോമൺ വെൽത്ത് ഗയിംസ് ക്വലാലമ്പുരിൽ തുടങ്ങി.

2001- ലോകത്തെ ഞെട്ടിച്ച ഭീകരാക്രമണം. 9/11 എന്നറിയപ്പെടുന്ന ആക്രമണം. അൽഖ്വയ്ദ തീവ്രവാദികൾ അമേരിക്കയിലെ വേൾഡ് ട്രെയിഡ് സെൻറർ അടക്കം നിരവധി സ്ഥാപനങ്ങൾ വിമാനമുപയോഗിച്ച് തകർത്തു. നിരവധി മരണം, ഒരേ സമയം തുടർച്ചയായി 4 ആക്രമണം നടന്നു.

2007- പ്രഥമ ട്വന്റി-20 ലോക കപ്പ് ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയിൽ തുടങ്ങി..

2011 – റഷ്യ ലോകത്തിലെ ഏറ്റവും വലിയ അണുബോംബ് പരീക്ഷിച്ചു.. (father of all bomb എന്നറിയപ്പെടുന്നു)publive-image

2012 - പാക്കിസ്ഥാനിലെ രണ്ട് വസ്ത്ര ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ 315 പേർ കൊല്ലപ്പെട്ടു .

2012 - ലിബിയയിലെ ബെൻഗാസിയിലെ യുഎസ് എംബസി ആക്രമിക്കപ്പെട്ടു , അതിൻ്റെ ഫലമായി നാല് മരണങ്ങൾ.

publive-image

2015 - സൗദി അറേബ്യയിലെ മസ്ജിദ് അൽ ഹറാം പള്ളിയിലേക്ക് ക്രെയിൻ തകർന്ന് 111 പേർ കൊല്ലപ്പെടുകയും 394 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

2023 - ഡാനിയൽ കൊടുങ്കാറ്റിൽ രണ്ട് അണക്കെട്ടുകൾ തകരുകയും 11,300-ലധികം ആളുകൾ മരിക്കുകയും ചെയ്തതിനെത്തുടർന്ന് ലിബിയൻ നഗരമായ ഡെർനയിൽ വെള്ളപ്പൊക്കം അനുഭവപ്പെട്ടു . 

.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
.       ************
   Rights Reserved by Team Jyotirgamaya

Advertisment