/sathyam/media/media_files/2025/05/15/r20xefAm1Z0IAcWfT6cd.jpg)
. ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …
**************
. ' JYOTHIRGAMAYA '
. ്്്്്്്്്്്്്്്്
. 🌅ജ്യോതിർഗ്ഗമയ🌅
കൊല്ലവർഷം 1200
എടവം 1
തൃക്കേട്ട / തൃതീയ
2025 മെയ് 15/
വ്യാഴം
ഇന്ന്;
* അന്താരാഷ്ട്ര കുടുംബ ദിനം! [International Family Day; കുടുംബത്തെക്കുറിച്ചറിയാൻ കുടുംബാംഗങ്ങളെക്കുറിച്ചറിയാൻ
കുടുംബബന്ധങ്ങളെക്കുറിച്ചറിയാൻ ഒരു ദിനം. ]/sathyam/media/media_files/2025/05/15/0ccfe8f4-a5ba-46b1-8c69-bced266ae718-879099.jpg)
*സമാധാനത്തിൻ്റെ അധികാരികൾക്കുള്ള സ്മാരക ദിനം! [Peace Officers Memorial Day ;സമൂഹത്തിൽ സമാധാനം പാലിയ്ക്കാനായി പ്രയത്നിച്ച ഉദ്യോഗസ്ഥരെ, അതിനിടയിൽ ജീവൻ വെടിഞ്ഞ ഉദ്യോഗസ്ഥരെ അനുസ്മരിയ്ക്കാൻ ഒരു ദിവസം.]/sathyam/media/media_files/2025/05/15/1daaae6c-29a5-4322-ad94-c95d52cf883e-602312.jpg)
* അന്താരാഷ്ട്ര ഉപഭോക്തൃ പിന്തുണ ദിനം! [International Customer Support Day ലോകമെമ്പാടുമുള്ള കസ്റ്റമർ സപ്പോർട്ട് പ്രൊഫഷണലുകളുടെ പരിശ്രമങ്ങളും സംഭാവനകളും അംഗീകരിക്കുന്നതിനായി ഒരു ദിനം.]/sathyam/media/media_files/2025/05/15/3bc73e11-59ad-4feb-90b1-648f001358d3-366114.jpg)
* അന്തർദേശീയ വാസ്കുലർ ബർത്ത്‌മാർക് അവബോധ ദിനം ![ International Vascular Birthmarks Awareness Day; രക്തക്കുഴലുകളുടെ ജന്മചിഹ്നങ്ങളുടെ ഉത്ഭവം മനസ്സിലാക്കുക, വളരെ സാധാരണമായ ഈ ജന്മചിഹ്നങ്ങളുമായി ബന്ധപ്പെട്ട ഏതെങ്കിലും കളങ്കവും തെറ്റിദ്ധാരണകളും ഒഴിവാക്കാൻ സഹായിക്കുക.]/sathyam/media/media_files/2025/05/15/7b6f855c-e207-4d22-acee-3b64a0be4ba5-981895.jpg)
* ലോക ഉൽപ്പന്ന ദിനം![ World Product Day ; എല്ലായിടത്തും ബിസിനസ്സുകളുടെ പ്രധാന വശങ്ങളിലൊന്നാണ് ഉൽപ്പന്നങ്ങൾ, അത് ആളുകളെ ചലിപ്പിക്കാനും സമ്പദ്‌വ്യവസ്ഥയെ വളർത്താനും സഹായിക്കുന്നു. എന്നിരുന്നാലും, ഉൽപ്പന്നങ്ങൾ എങ്ങനെ വികസിപ്പിച്ചെടുക്കുന്നു, എങ്ങനെ വിഭവങ്ങൾ ഉപയോഗിക്കുന്നു എന്നത് മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള കാര്യമാണ്, പ്രത്യേകിച്ച് ആഗോള പശ്ചാത്തലത്തിൽ. ഇന്നത്തെ ദിവസം അതാവട്ടെ ചിന്ത ]
/sathyam/media/media_files/2025/05/15/0eb92872-95f8-43b1-9c17-68c2123870c4-223280.jpg)
.
* ലിത്തുവാനിയ: ഭരണഘടന നിർമ്മാണ സമിതി ദിനം !
* പരാഗ്വെ: ജനാധിപത്യ ദിനം !
* ക്യോറ്റൊ: ആവോയ് മത് സുരി ! (പുഷ്പോത്സവ) ദിനം
USA ;
*Bring Flowers To Someone Day !
*National Chocolate Chip Day !
*ദേശീയ വൈക്കോൽ തൊപ്പി ദിനം ![ National Straw Hat Day ; വൈക്കോൽ തൊപ്പികളുടെ വൈദഗ്ധ്യവും കാലാതീതമായ ആകർഷണവും ആഘോഷിക്കുവാൻ സമർപ്പിച്ചിരിക്കുന്ന ഒരു ദിവസം.]/sathyam/media/media_files/2025/05/15/9b7623fc-447c-4323-8142-6a428d417ba3-809915.jpg)
*ദേശീയ സുരക്ഷാ ദിനം![കുറിപ്പടി നൽകുന്ന മരുന്നുകളുടെ, പ്രത്യേകിച്ച് ഒപിയോയിഡുകളുടെ സുരക്ഷിതമായ ഉപയോഗത്തിൽ ദേശീയ സുരക്ഷാ ഡോസ് ദിനം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ആസക്തി, അമിത അളവ് തുടങ്ങിയ ദുരുപയോഗത്തിന്റെ അപകടസാധ്യതകൾ ഇത് എടുത്തുകാണിക്കുകയും വ്യക്തികൾ മെഡിക്കൽ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ]/sathyam/media/media_files/2025/05/15/8e90d94e-d9a7-4f45-abc1-2cea532ba023-192255.jpg)
*ദേശീയ നോട്ട്ബുക്ക് ദിനം![ഒരു നോട്ട്ബുക്ക് തുറന്ന് എഴുതാൻ തുടങ്ങുക. ചെയ്യേണ്ട കാര്യങ്ങളുടെ പട്ടിക എഴുതുക, നിങ്ങളുടെ ചിന്തകൾ രേഖപ്പെടുത്തുക, പട്ടികകൾ തയ്യാറാക്കുക അല്ലെങ്കിൽ പഴയ നല്ല പേനയും പേപ്പറും ഉപയോഗിച്ച് സൃഷ്ടിപരമായ എഴുത്ത് പരീക്ഷിക്കുക.ഒരു അവധിക്കാലം വരുന്നു, തീർച്ചയായും ശ്രദ്ധിക്കേണ്ട ഒന്നായിരിക്കും അത്, കാരണം ലോകത്തെ കഥകളും വ്യാഖ്യാനങ്ങളും ഓർമ്മക്കുറിപ്പുകളും കൊണ്ട് നിറയ്ക്കാൻ അത് ശ്രമിക്കുന്നു. ജീവിതത്തിലെ എപ്പോഴെങ്കിലും, പ്രത്യേകിച്ച് കൗമാരപ്രായത്തിൽ, ഡയറി എഴുതാൻ ശ്രമിക്കാത്തവരായി നമ്മളിൽ ആരും ഉണ്ടാകില്ല.]/sathyam/media/media_files/2025/05/15/4ad8e19a-68db-4377-a4b8-26aece936ce6-171742.jpg)
*ദേശീയ നൈലോൺ സ്റ്റോക്കിംഗ് ദിനം ![National Nylon Stocking Day; മികച്ച, നൈലോൺ സ്റ്റോക്കിംഗ് ഒരു വസ്ത്രം പൂർത്തിയാക്കുന്ന ഒരു ആക്സസറിയാണ്, അതിന് ജനപ്രീതി കുറഞ്ഞു. അത് തിരികെ കൊണ്ടുവരാൻ സഹായിക്കുക, ഒപ്പം മികച്ചതും ആകർഷകവുമാണെന്ന് ചിന്തിക്കുക.]/sathyam/media/media_files/2025/05/15/595c5d1f-fed1-4efc-9fb1-ab0da7b20fdf-488510.jpg)
ഇന്നത്തെ മൊഴിമുത്തുകൾ
്്്്്്്്്്്്്്്്്്്്്്്്്
''അപര്യാപ്തമായൊരു ജീവിതത്തെപ്പോലെ ഭയക്കാനില്ല, മരണത്തെ.''
''വിശക്കുന്ന മനുഷ്യാ, പുസ്തകം കൈയിലെടുക്കൂ: അതൊരായുധമാണ്.''
''ചിരിക്കുന്നവൻ പേടിപ്പെടുത്തുന്ന വാർത്ത കേൾക്കാനിരിക്കുന്നതേയുള്ളു.''
[ - ബെർതോൾഡ് ബ്രെഹ്ത് ] ***********
/sathyam/media/media_files/2025/05/15/39c380fc-1d7c-4280-94ca-ff7fc19713b2-116066.jpg)
ഇന്നത്തെ പിറന്നാളുകാർ
**********
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, കേരള സാഹിത്യ അക്കാദമി അവാർഡ്, വയലാർ അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടുകയും മാധ്യമം ആഴ്ചപ്പതിപ്പിന്റെ മാഗസിൻ എഡിറ്റർ (ഒരു വർഷം ). കേന്ദ്ര സാഹിത്യ അക്കാദമി ഉപദേശകസമിതി അംഗം, കേരള സാഹിത്യ അക്കാദമി അംഗം, തിരൂരിലെ തുഞ്ചൻ സ്മാരക ട്രസ്റ്റിന്റെ അഡ്മിനിസ്ട്രേറ്റർ, കേന്ദ്രസാഹിത്യ അക്കാദമിയുടെ മലയാളം അഡ്വൈസറി ബോർഡ് അഗം കേരള സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗം കരിക്കുലം കമ്മറ്റി അംഗം, എന്നീ നിലകളിൽ പ്രവർത്തിക്കുകയും നിലവിൽ മലയാളം മിഷന്റെ ഭരണസമിതി അംഗവും തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാലയിൽ അഡ്ജങ്റ്റ് പ്രൊഫസറും കേന്ദ്രസാഹിത്യ അക്കാദമി അംഗവുമായ മലയാള ചെറുകഥാകൃത്തും നോവലിസ്റ്റുമായ കെ.പി. രാമനുണ്ണിയുടേയും (1955), /sathyam/media/media_files/2025/05/15/555e36f0-bbb4-4acc-a79f-74860c53cfdd-821019.jpg)
മുൻ ഉപമുഖ്യമന്ത്രി അവുക്കാദർക്കുട്ടി നഹയുടെ മകനും, പതിമൂന്നാം കേരള നിയമസഭയിലെ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായിരുന്ന, ഐ യുഎം എൽ നേതാവും മുൻ നിയമസഭ അംഗവുമായിരുന്ന പി.കെ അബ്ദുറബ്ബിന്റെയും (1948),
/sathyam/media/media_files/2025/05/15/413eb527-929e-48d0-852b-517e450b283b-546727.jpg)
അദ്ധ്യാപകൻ, സാഹിത്യനിരൂപകൻ, എന്നീ നിലകളിൽ പ്രസിദ്ധനായ കെ പി ശങ്കരന്റെയും (1939),
സി പി ഐ എം സംസ്ഥാന കമ്മറ്റി അംഗവും മുൻ എംഎൽഎയുമായ ഗിരിജ സുരേന്ദ്രന്റെയും (1952),/sathyam/media/media_files/2025/05/15/9fc951a9-3934-435a-829d-05ac14a0b3c1-270261.jpg)
കൈരളിയുടെ 'അശ്വമേധം' പരിപാടിയിലൂടെ പ്രസിദ്ധനും ഓർമ്മ ശക്തിയും വിശകലനപാടവവും കൊണ്ട് ശ്രദ്ധേയനുമായ ഒരു ടെലിവിഷൻ അവതാരകൻ ജി.എസ്. പ്രദീപിന്റെയും (1972),
സി പി ഐ (എം)നേതാവും പന്ത്രണ്ടും പതിമൂന്നും നിയമസഭയിലെ അംഗവുമായ എ. പ്രദീപ് കുമാറിന്റെയും (1964 ),
/sathyam/media/media_files/2025/05/15/9ec2e6fb-a468-4387-9c7f-76268d245626-874674.jpg)
തന്മയത്വമാർന്ന അഭിനയത്തിലൂടെ ശ്രദ്ധേയയായ തെന്നിന്ത്യൻ നടി മീര ജാസ്മീന്റെയും (1984),
1980 - 1990കാലഘട്ടത്തിൽ ബോളിവുഡ് രംഗത്തെ മുൻ നിര നായികയായിരുന്ന മാധുരി ദീക്ഷിതിൻ്റെയും (1967),
മലയാള ചെറുകഥാകൃത്തും മാധ്യമ പ്രവർത്തകനുമായ സി.അനൂപിന്റെയും (1969),/sathyam/media/media_files/2025/05/15/85c529c1-91e3-41da-95fe-24ae6993e184-205844.jpg)
സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗവും മുൻ കൊച്ചി മേയറും, മുൻ നിയമസഭാ അംഗവുമായിരുന്ന സി.എം. ദിനേശ് മണിയുടെയും (1950) ജന്മദിനം !
***********
ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ പ്രമുഖരായ പൂർവ്വികരിൽ ചിലർ
**********
/sathyam/media/media_files/2025/05/15/44c8c03c-4970-40e1-9095-08b4d31aa649-913193.jpg)
ആര്യാടൻ മുഹമ്മദ് ജ. (1935-2022)
ടി.കെ. രാമമൂർത്തി ജ(1922-2013)
വി.പി.ശിവകുമാർ ജ (1947-1993)
പി സി വാസുദേവൻ ഇളയത് ജ. (1910-1994)
ഇടക്കൊച്ചി പ്രഭാകരൻ ജ. (1932-2005)
ദേവേന്ദ്രനാഥ് ടാഗൂർ ജ. (1817 -1905)
സുഖ്ദേവ് താപ്പർ ജ. (1907 -1931
സുഖ്‌ദേവ് സിങ് കാങ് ജ. (1931-2012)
പി ടി അബ്ദുൾ റഹിമാൻ ജ. (1940-2003)
ബാച്ചിയോദ അഗ്നോളോ. (1462 -1543)
എൽ. ഫ്രാങ്ക് ബോം ജ. (1856 - 1919)
പിയറി ക്യൂറി മ. (1859 - 1906),/sathyam/media/media_files/2025/05/15/09658802-d497-415c-9a94-f7608938f901-257446.jpg)
1987 മുതൽ 2016വരെ നിലമ്പൂരിൽ നിന്നുള്ള നിയമസഭാംഗവും നാല് തവണ സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രിയുമായിരുന്ന മലപ്പുറം ജില്ലയിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന ആര്യാടൻ മുഹമ്മദ് (1935-2022 സെപ്റ്റംബർ 25),
ബോർഹെസ്സിന്റെ സ്വാധീനം പ്രകടമാക്കിയ രചനകളെഴുതി, അസ്തിത്വവാദികളായ ആധുനികരെ പിന്തുടർന്നുവന്ന തലമുറയിൽപ്പെട്ട കഥാകാരനും, ആധുനിക മലയാള സാഹിത്യത്തിലെ ചെറുകഥാകൃത്തുക്കളിൽ പ്രമുഖനും ആയിരുന്ന വി.പി.ശിവകുമാർ (മേയ് 15, 1947 - ജൂലൈ 27, 1993),/sathyam/media/media_files/2025/05/15/882020fe-f970-4a2e-a9da-29a2bec1b43c-171098.jpg)
പ്രമുഖനായ ചലച്ചിത്ര സംഗീത സംവിധായകനും വയലിൻ വിദ്വാനും, എം.എസ്. വിശ്വനാഥനോടൊപ്പം 700-ഓളം ചിത്രങ്ങൾക്ക് വേണ്ടി സംഗീതം നിർവഹിക്കുകയും ചെയ്ത തിരുച്ചിറാപ്പള്ളി കൃഷ്ണസ്വാമി രാമമൂർത്തി എന്ന ടി.കെ. രാമമൂർത്തി (1922 മെയ് 15 - 17 ഏപ്രിൽ 2013),
മലയാളത്തിലും സംസ്കൃതത്തിലും കൃതികൾ രചിക്കയും, ദേശീയ ബോധം, ദീനാനുകംമ്പ, അനീതിയോടും അധർമ്മത്തോടുമുള്ള എതിർപ്പ് തുടങ്ങിയ വികാരങ്ങൾ പ്രകടമാക്കുന്ന അനവധി പ്രൌഢ ലേഖനങ്ങൾ രചിക്കുകയും ചെയ്ത സംസ്കൃത പണ്ഡിതൻ പ്രൊഫസർ പി സി വാസുദേവൻ ഇളയത് (മെയ് 15, 1910- ഒക്റ്റോബർ 1, 1994),
/sathyam/media/media_files/2025/05/15/840cdcae-75b7-4d2b-bff9-a2f4945c069c-124485.jpg)
പ്രശസ്ത കാഥികനായിരുന്ന ഇടക്കൊച്ചി പ്രഭാകരൻ ( 15 മെയ് 1932-2005),
പ്രമുഖനായ ബംഗാളി സാഹിത്യകാരനും, രവീന്ദ്രനാഥ ടാഗോറിന്റെ അച്ഛനും, ബ്രഹ്മസമാജം പ്രവർത്തകനുമായിരുന്ന 'മഹർഷി' ദേവേന്ദ്രനാഥ് എന്നറിയപ്പെട്ടിരുന്ന ദേവേന്ദ്രനാഥ് ടാഗൂർ(15 മേയ് 1817 – 19 ജനുവരി 1905),
ലാഹോറിലെ സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലിയിൽ ബോംബെറിഞ്ഞതുമായി ബന്ധപ്പെട്ടുണ്ടായ ലാഹോർ ഗൂഢാലോചനക്കേസിൽ ബ്രിട്ടീഷ് സർക്കാർ വധശിക്ഷക്ക് വിധേയനാക്കിയ, ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത വിപ്ലവകാരികളിൽ ഒരാളായിരുന്ന സുഖ്ദേവ് താപ്പർ (15 മെയ് 1907 – 23 മാർച്ച് 1931),/sathyam/media/media_files/2025/05/15/63893aee-4a0e-425c-908a-566f1a810e19-738139.jpg)
പ്രമുഖ നിയമജ്ഞനും കേരളത്തിന്റെ പതിന്നാലാം ഗവർണറുമായിരുന്ന സുഖ്‌ദേവ് സിങ് കാങ്(15 മേയ് 1931 – 12 ഒക്ടോബർ 2012),
ബഷീറിന്റെ ബാല്യകാലസഖി ഗാനരൂപത്തില്‍ ആക്കിയ പി ടി അബ്ദുൾ റഹിമാൻ (1940 മെയ് 15-2003),/sathyam/media/media_files/2025/05/15/939a1c30-09a4-4b83-8ef3-00de94941ffc-574994.jpg)
ഒട്ടേറെ കൊട്ടാരങ്ങളും ദേവാലയങ്ങളും നിർമിച്ച് ഫ്ലോറൻഡിലെ വാസ്തുവിദ്യാരംഗത്തുണ്ടായ നവോത്ഥാനത്തിന് ഗണ്യമായ പിന്തുണയും ഉത്തേജനവും നല്കിയ ശിൽപി ബാച്ചിയോദ അഗ്നോളോ (1462 മേയ് 15-1543 മാർച്ച് 6 ),
ഓസ് നഗരത്തിലെ മാന്ത്രികൻ (The Wonderful Wizard of Oz) എന്ന പ്രസിദ്ധ കഥയെഴുതിയ അമേരിക്കൻ ബാലസാഹിത്യകാരൻ എൽ. ഫ്രാങ്ക് ബേം (1856 മെയ് 15- മെയ് 6, 1919),/sathyam/media/media_files/2025/05/15/99385c29-08ad-4bd0-be59-aa29eca65e59-502201.jpg)
1903-ൽ ഭാര്യ കൂടിയായ മേരി ക്യൂറി, ഹെൻറി ബെക്വറൽ എന്നിവരോടൊത്ത് റേഡിയേഷൻ സയൻസിൽ നടത്തിയ കണ്ടുപിടുത്തത്തിനുഭൗതിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം നേടുകയും ക്രിസ്റ്റലോഗ്രാഫി, മാഗ്നെറ്റിസം, പീസോ ഇലക്ട്രിസിറ്റി, റേഡിയോ ആക്റ്റിവിറ്റി എന്നീ മേഖലകളിൽ പ്രഗല്ഭനായിരുന്ന ഫ്രഞ്ച് ഭൗതിക ശാസ്ത്രഞ്ജൻ പിയറി ക്യൂറി.(മേയ് 15, 1859 – ഏപ്രിൽ 19, 1906),
********
/sathyam/media/media_files/2025/05/15/2908d372-0e45-452c-9303-a0be750fcc8c-888544.jpg)
ഇന്നത്തെ സ്മരണ !!!
*********
ഓച്ചിറ പി.ആർ.ശങ്കരൻകുട്ടി മ. (1926-2013).
കെ എം കരിയപ്പ മ. (1899 –1993)
എമിലി ഡിക്കിൻസൺ മ. (1830-1886)
ജോൺ ബാരൺ മ. (1925- 2010)
കാർലോസ് ഫ്യുവന്തസി മ. ( 1928 -2012),/sathyam/media/media_files/2025/05/15/19232950-5e6f-42da-a20a-44b0644f5585-868631.jpg)
ഗുരു ഗോപിനാഥ് രൂപകൽപ്പന ചെയ്ത കേരളനടനത്തിന്റെ ആദ്യകാല പ്രയോക്താക്കളിൽ പ്രധാന പ്രചാരകനായിരുന്ന പ്രശസ്ത കഥകളിനടനും നർത്തകനും നാട്യാചാര്യനുമായിരുന്ന ഓച്ചിറ പി.ആർ.ശങ്കരൻകുട്ടി(1926 - 15 മേയ് 2013),
ഇന്ത്യൻ കരസേനയുടെ ആദ്യത്തെ കമാണ്ടർ-ഇൻ-ചീഫ് ആയിരുന്നു ഫീൽഡ് മാർഷൽ കൊണ്ടേര "കിപ്പർ" മണ്ടപ്പ കരിയപ്പ എന്ന കെ എം കരിയപ്പ (28 ജനുവരി 1899 – 15 മേയ് 1993) ,/sathyam/media/media_files/2025/05/15/a86b9493-14ae-41f4-ba2d-f9ad20656430-685949.jpg)
1800-നടുത്ത് കവിതകൾ എഴുതിയെങ്കിലും ഏഴു കവിതകൾ മാത്രം ജീവിതകാലത്ത് പ്രസിദ്ധികരിക്കുകയും, മരണവുംഅമർത്ത്യതയും ഇഷ്ടപ്രമേയങ്ങളാക്കിയ ബാക്കി കവിതകൾ മരണശേഷം 1890-ൽ കുടുംബാംഗങ്ങൾ കണ്ടെടുത്തു പ്രസിദ്ധീകരിക്കുകയും ചെയ്ത അമേരിക്കൻ കവിയത്രി എമിലി ഡിക്കിൻ ൺ (1830 ഡിസംബർ 10 – 1886 മേയ് 15), /sathyam/media/media_files/2025/05/15/b999b429-d656-4350-913d-938d8589204b-741121.jpg)
എ.ടി.എം. എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഓട്ടോമേറ്റഡ് ടെല്ലർ മെഷീന്റെ കണ്ടുപിടിത്തത്തിന് തുടക്കമിട്ട ഷില്ലോങ്ങിൽ ജനിച്ച സ്കോട്ടിഷ് ശാസ്ത്രജ്ഞൻ ജോൺ ആഡ്രിയാൻ ഷെപ്പേർഡ് ബാരൺ (23 ജൂൺ 1925 – 15 മേയ് 2010),
/sathyam/media/media_files/2025/05/15/b65cc964-1d01-4088-90a9-bc7badbd6c15-422427.jpg)
മാസ്‌ക്ഡ് ഡെയ്‌സ്' , "വേർ ദി എയർ ഈസ് ക്ലിയർ" ,മെക്‌സിക്കോ സിറ്റിയുടെ സ്‌ഫോടനാത്മകമായ വളർച്ച പ്രതിപാദിക്കുന്ന 'ട്രാൻസ്‌പേരന്റ് റീജ്യൺ' , ബോധധാരാ സമ്പ്രദായം ആദ്യമായി ഉപയോഗിച്ച ലാറ്റിനമരിക്കൻ നോവലുകളിൽ ഒന്നായ'ദ ഡെത്ത് ഓഫ് ആർട്ടെമിയോ ക്രൂസ് ", മെക്സിക്കൻ വിപ്ലവം കൊടുമ്പിരിക്കൊണ്ട 1910-20 കാലത്ത് കാണാതായ പത്രപ്രവർത്തകൻ ആംബ്രോസ് ബിയേഴ്സിനെ കുറിച്ച് എഴുതിയ "ഓൾഡ് ഗ്രിഞ്ചോ" ,"ഔറ", "ടെറാ നോസ്ട്ര", "ദി ഗുഡ് കോൺഷിയൻസ്" തുടങ്ങിയ കൃതികൾ രചിച്ച സ്​പാനിഷ് ഭാഷയിലെ മികച്ച എഴുത്തുകാരിലൊരാളായിരുന്ന മെക്‌സിക്കൻ നോവലിസ്റ്റ് കാർലോസ് ഫ്യുവന്തസ്
(11 നവംബർ 1928 – 15 മേയ് 2012),
/sathyam/media/media_files/2025/05/15/cd2b6f4c-2089-4860-b6c3-32d7c0e560d7-998610.jpg)
ചരിത്രത്തിൽ ഇന്ന് …
********
1252 - ഇന്നസെന്റ് നാലാമൻ മാർപ്പാപ്പ ക്രിസ്തീയ വിശ്വാസത്തിനു നിരക്കാത്ത പ്രവർത്തനങ്ങളെ തടയാൻ ഉദ്ദേശിച്ച് exstirpanda എന്ന ചാക്രികലേഖനം പുറപ്പെടുവിച്ചു./sathyam/media/media_files/2025/05/15/a080e91f-4405-4a00-bda3-a567175f002c-197391.jpg)
1918 - ലോകത്തിലെ ആദ്യത്തെ എയർ മെയിൽ സർവീസ് ആരംഭിച്ചു. (ന്യൂയോർക് -ഫിലാൽഡഫിയ - വാഷിംഗ്ടൻ )
1957 - ക്രിസ്തുമസ് ദ്വീപിൽ ബ്രിട്ടൻ ആദ്യത്തെ ഹൈഡ്രജൻ ബോംബ് പരീക്ഷിച്ചു./sathyam/media/media_files/2025/05/15/86817260-eeae-4c02-a913-a04005680c11-266189.jpg)
1958 - സോവ്യറ്റ് യൂണിയൻ സ്പുട്നിക്ക് 3 വിക്ഷേപിച്ചു.
1960 - സോവ്യറ്റ് യൂണിയൻ സ്പുട്നിക്ക് 4 വിക്ഷേപിച്ചു./sathyam/media/media_files/2025/05/15/d001e576-1acc-44b6-b804-79192b94496e-780252.jpg)
1997 - റഷ്യൻ ബഹിരാകാശ നിലയമായ മിറുമായി ഡോക്ക് ചെയ്യുന്നതിനായി അറ്റ്ലാൻ്റിസ് ബഹിരാകാശ വാഹനം STS-84- ൽ വിക്ഷേപിച്ചു .
/sathyam/media/media_files/2025/05/15/bff5d21d-9cff-4c9d-aed8-60362e3293e3-764745.jpg)
2001 – ഒരു CSX EMD SD40-2, 47 ചരക്ക് കാറുകളുമായി ഒഹായോയിലെ വാൾബ്രിഡ്ജിലെ ഒരു ട്രെയിൻ യാർഡിൽ നിന്ന് ഉരുളുന്നു , അതിൽ 47 ചരക്ക് കാറുകൾ ഉൾപ്പെടുന്നു, അതിൽ ജ്വലിക്കുന്ന രാസവസ്തുക്കൾ അടങ്ങിയ ചില ടാങ്ക് കാറുകൾ ഉൾപ്പെടുന്നു , യാർഡ് സ്വിച്ച് സജ്ജീകരിച്ചതിന് ശേഷം റീബോർഡ് ചെയ്യാൻ അതിൻ്റെ എഞ്ചിനീയർ പരാജയപ്പെട്ടതിനെ തുടർന്ന് കെൻ്റണിനടുത്ത് നിർത്തുന്നത് വരെ ഇത് തെക്കോട്ട് ഡ്രൈവറില്ലാതെ 66 മൈൽ (106 കിലോമീറ്റർ) സഞ്ചരിക്കുന്നു . /sathyam/media/media_files/2025/05/15/e8cc11cf-efe1-415f-ba23-a5cfa896d810-929983.jpg)
2010-ൽ പുറത്തിറങ്ങിയ അൺസ്റ്റോപ്പബിൾ എന്ന സിനിമയുടെ പ്രചോദനമായി ഈ സംഭവം മാറി .
2004 - ആഴ്സണൽ എഫ്സി ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തോൽവിയറിയാതെ ഒരു മുഴുവൻ ലീഗ് കാമ്പെയ്‌നും നടത്തി, " ദി ഇൻവിൻസിബിൾസ് " എന്ന കിരീടം അവകാശപ്പെടാനുള്ള അവകാശവുമായി പ്രെസ്റ്റൺ നോർത്ത് എൻഡ് എഫ്‌സിയിൽ ചേർന്നു .
/sathyam/media/media_files/2025/05/15/f93761c7-ac45-4c24-bd04-7b6799a54d73-134024.jpg)
2008 - ഭരണഘടനാ വിരുദ്ധമായ ഒരു മുൻ നിരോധനം സംസ്ഥാനത്തിൻ്റെ സ്വന്തം സുപ്രീം കോടതി വിധിച്ചതിന് ശേഷം മസാച്യുസെറ്റ്‌സിന് ശേഷം സ്വവർഗ വിവാഹം നിയമ വിധേയമാക്കുന്ന രണ്ടാമത്തെ യു.എസ് സംസ്ഥാനമായി കാലിഫോർണിയ മാറി.
/sathyam/media/media_files/2025/05/15/edc725bc-a753-41fe-b94c-9bf8931827fe-875176.jpg)
2010 - ജെസീക്ക വാട്സൺ ഒറ്റയ്ക്ക് ലോകമെമ്പാടും നിർത്താതെയും സഹായമില്ലാതെയും കപ്പൽ കയറുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി.
2013 - ഇറാഖിൽ നടന്ന അക്രമത്തിൽ മൂന്ന് ദിവസത്തിനിടെ 389-ലധികം ആളുകൾ മരിച്ചു./sathyam/media/media_files/2025/05/15/d6f07c86-6a26-41eb-aeb7-3aa7cc9acca4-780105.jpg)
. By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
. *************
* Rights Reserved by Team Jyotirgamaya*
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us