ഇന്ന് ഒക്ടോബർ 9. കേരള കോൺഗ്രസ് സ്ഥാപക ദിനവും ലോക തപാൽ ദിനവും ഇന്ന്. സലിം കുമാറിന്റെയും അൻപുമണി രാമദാസിന്റെയും ജന്മദിനവും ചെഗുവേരയുടെ ഓർമ്മദിനവും ഇന്ന്. റഷ്യ ബെർലിൻ കീഴടക്കിയതും പ്രഷ്യ ഫ്രാൻസിനോട് യുദ്ധം പ്രഖ്യാപിച്ചതും ഇക്വഡോറിന്റെ റിപ്പബ്ലിക് ദിനവും ഇതേദിനം തന്നെ. ചരിത്രത്തിൽ ഇന്ന്

New Update
New Project

ചരിത്രത്തിൽ ഇന്ന്, വർത്തമാനവും …
   **************

.                ' JYOTHIRGAMAYA '
.               ്്്്്്്്്്്്്്്്
.              🌅ജ്യോതിർഗ്ഗമയ🌅
.                       
കൊല്ലവർഷം 1201 
കന്നി 23
ഭരണി  / ത്രിതീയ
2025 / ഒക്ടോബര്‍ 9, 
വ്യാഴം

Advertisment

ഇന്ന് ;

* മലമ്പുഴ അണക്കെട്ടിന് ഇന്ന് 70 വയസ്സ്!

* കേരള കോൺഗ്രസ് സ്ഥാപക ദിനം!

*ഗാന്ധിജിയുടെ മൂന്നാമത്തെ കേരള സന്ദർശനത്തിന് ഇന്ന് 98 വയസ്സ്.!

0f98fe79-015c-43b4-a526-30447370f192

 * ലോക തപാൽ ദിനം ! [World Postal Day ]-അകന്നിരിയ്ക്കുന്ന ആളുകൾക്ക് പരസ്പരം ആശയവിനിമയം നടത്തുന്നതിനായും വസ്തുക്കൾ കൈമാറുന്നതിനായും മനുഷ്യൻ കണ്ടെത്തിയ ആദ്യത്തെ നൂതനവും വിപുലവും കുറ്റമറ്റതുമായ ഒരു സേവന സമ്പ്രദായം എന്ന നിലയ്ക്ക് തപാൽ സമ്പ്രദായം മനുഷ്യൻ്റെ ചരിത്രത്തിൽ വളരെ പ്രാധാന്യമർഹിയ്ക്കുന്നുണ്ട്. അപ്രകാരമുള്ള തപാൽ സമ്പ്രദായത്തെക്കുറിച്ചും തപാൽ സേവന സമ്പ്രദായം മനുഷ്യപുരോഗതിയിൽ വരുത്തിയ മാറ്റങ്ങളെ കുറിച്ചും പഴയ തലമുറയ്ക്ക് ഓർമ്മിയ്ക്കുന്നതിനുവേണ്ടിയും പുതിയ തലമുറ അതിൻ്റെ പ്രാധാന്യത്തെ തിരിച്ചറിയുന്നതിനു വേണ്ടിയും ഒരു ദിനം. ]

2d8e14bc-59a6-4135-ad5e-2a150d95f99d

*ലോക കാഴ്ച  ദിനം![കാഴ്ചയും കാഴ്ചയും മനുഷ്യരുടെ ദൈനംദിന ജീവിതത്തിൽ അത്യന്താപേക്ഷിതമാണ്, ആളുകളെ അവരുടെ വഴികളിലൂടെ സഞ്ചരിക്കാനും അവരുടെ ജോലി ചെയ്യാനും അനുവദിക്കുന്നത് മുതൽ മറ്റൊരാളുമായി നേത്ര സമ്പർക്കം സ്ഥാപിക്കുമ്പോൾ അടുപ്പം സൃഷ്ടിക്കുന്നത് വരെ. ആളുകളെ സുരക്ഷിതരായി നിലനിർത്തുന്നതിനും, അവരുടെ ചുറ്റുപാടുകളുമായി അവരെ ബന്ധിപ്പിക്കുന്നതിനും, മൂർച്ചയുള്ള മനസ്സ് നിലനിർത്താൻ സഹായിക്കുന്നതിനും ദർശനം പ്രവർത്തിക്കുന്നു. ]

4fccc823-b932-4aef-afda-0bef9824fec5

*അന്താരാഷ്ട്ര ടോപ് സ്പിന്നിങ് ഡേ! [മനുഷ്യരാശിക്ക് അറിയാവുന്ന ഏറ്റവും പഴക്കമുള്ള കളിപ്പാട്ടങ്ങളിലൊന്നായ സ്പിന്നിംഗ് ടോപ്പ് നെ കുറിച്ച് അറിയാനും ഓർക്കാനും വേണ്ടി ഒരു ദിവസം ]

*ഭാരതത്തിൽ ടെറിറ്റോറിയൽ ആർമി ദിനം !(Terittorial Army Day- 1949 ഒക്ടോബർ 9-ന് ഇന്ത്യയുടെ ആദ്യത്തെ ഗവർണർ ജനറലായ സി. രാജഗോപാലാചാരി ആദ്യത്തെ ടെറിട്ടോറിയൽ ആർമി (ടിഎ) ക്യാമ്പ് ഉദ്ഘാടനം ചെയ്തതിൻ്റെ സ്മരണയ്ക്കായി എല്ലാ വർഷവും ഈ ദിനം നമ്മൾ ആചരിക്കുന്നു

1ec56c82-972b-47cf-b137-49c5ff4ccfc7

* International Beer and Pizza Day ![ഇൻ്റർനാഷണൽ ബിയർ, പിസ്സ ദിനം എല്ലാവരേയും ഈ ആനന്ദകരമായ ആഹാര കോംബോയിൽ മുഴുകാനും ജീവിതത്തിലെ നല്ല കാര്യങ്ങൾ ഓർക്കാനും വേണ്ടി ഒരു ദിവസം!]

*ഹാരി പോട്ടർ പുസ്തക  ദിനം!ഹാരി പോട്ടർ ബുക്ക് ഡേ മാജിക്കൽ പരമ്പരയുടെ ആരാധകരെ അവരുടെ പ്രിയപ്പെട്ട കഥകൾ ആഘോഷിക്കാൻ ഒരുമിച്ച് കൊണ്ടുവരുന്നു. പ്രിയപ്പെട്ട കഥാപാത്രങ്ങളുടെ വേഷം ധരിക്കുന്നത് മുതൽ മാന്ത്രിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് വരെ ഈ പ്രത്യേക ദിവസം രസകരമാണ്. ]

1e860cdd-841f-46e8-842f-a07af5e8d8b7

* കൗതുക സംഭവ ദിനം ![Curious Events   Day -നമുക്ക് മനസ്സിലാക്കാനും ഉൾക്കൊള്ളാനും കഴിയാത്ത  വിചിത്രമായ സംഭവങ്ങളെ സ്മരിച്ചു കൊണ്ട് ഒരു കൂട്ടം സുഹൃത്തുക്കളും, സഹപ്രവർത്തകരും  കുടുംബാംഗങ്ങളുമൊന്നിച്ച് കഴിയാനും ആഘോഷിയ്ക്കാനും ഒരു ദിവസം: ]

*ദേശീയ വളർത്തുമൃഗങ്ങളുടെ പൊണ്ണത്തടി ബോധവത്കരണ  ദിനം ![ സ്വന്തം വളർത്തുമൃഗങ്ങളുടെ പൊണ്ണത്തടിയെക്കുറിച്ച് അവബോധം ഉണ്ടാക്കാനും, സ്വന്തം വളർത്തുമൃഗങ്ങൾ അവരുടെ ഭാരം നിയന്ത്രിക്കുന്നതിലൂടെ സന്തോഷത്തോടെയും ആരോഗ്യത്തോടെയും ദീർഘായുസ്സോടെയും ജീവിക്കുന്നുവെന്ന് നമുക്ക് ഉറപ്പാക്കാനും ഒരു ദിവസം.]

07a8abd3-be73-4826-a1b3-ff0d7d0d03e8

* Fire Prevention Day ![എല്ലാ ഒക്ടോബറിലും അഗ്നി പ്രതിരോധ ദിനം നടക്കുന്നു, അഗ്നി ദുരന്തങ്ങൾ തടയാൻ സഹായിക്കുന്ന, അഗ്നിശമന പ്രവർത്തനങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനും അവ ഒഴിവാക്കുന്ന അഗ്നിശമന സേനാംഗങ്ങളുടെ പ്രവർത്തനത്തെ അഭിനന്ദിയ്ക്കുന്നതിനും തിരിച്ചറിയുന്നതിനുമായി ഒരു ദിവസം. ]

31e7221e-9ec2-4336-b14d-e21adbf30f83

* PANS/PANDAS Awareness Day ![പാൻസ്/പാണ്ടസ് അവബോധ  ദിനംകുട്ടികളിലെ അപൂർവവും എന്നാൽ ഗുരുതരവുമായ ഒരു ആരോഗ്യ പ്രശ്നത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതാണ് പാൻസ്/പാണ്ടസ് അവബോധ ദിനം.
പാൻസ് (പീഡിയാട്രിക് അക്യൂട്ട്-ഓൺസെറ്റ് ന്യൂറോസൈക്യാട്രിക് സിൻഡ്രോം), പാൻഡാസ് (പീഡിയാട്രിക് ഓട്ടോഇമ്മ്യൂൺ ന്യൂറോസൈക്യാട്രിക് ഡിസോർഡേഴ്സ് അസോസിയേറ്റഡ് വിത്ത് സ്ട്രെപ്റ്റോകോക്കൽ ഇൻഫെക്ഷൻസ്) എന്നിവ പെരുമാറ്റത്തിൽ പെട്ടെന്നുള്ളതും തീവ്രവുമായ മാറ്റങ്ങൾക്ക് കാരണമാകുന്നു]

*അന്താരാഷ്ട്ര പ്ലാസ്മ അവബോധ  വാരം![പ്ലാസ്മ ദാതാക്കൾ ചികിത്സയിൽ യഥാർത്ഥ സ്വാധീനം ചെലുത്തുന്നതെങ്ങനെയെന്ന് ആഘോഷിക്കുന്നതിനുള്ള ഒരു ആഗോള ആഹ്വാനമാണ് അന്താരാഷ്ട്ര പ്ലാസ്മ അവബോധ വാരം.ജീവൻ രക്ഷിക്കുന്ന പ്ലാസ്മ ദാനത്തിലേക്കും രക്തത്തിന്റെ ഈ അതുല്യമായ ഭാഗം അപൂർവവും ഗുരുതരവുമായ അവസ്ഥകളുള്ള ആളുകൾക്ക് എങ്ങനെ മരുന്നായി മാറുന്നു എന്നതിലേക്കും ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ]

9c8d1799-2f0c-4e69-a961-9990362f8a95

* Scrubs Day !
* ഇക്വഡോർ റിപ്പബ്ലിക് ദിനം!
* ഉഗാണ്ട സ്വാതന്ത്ര്യദിനം !

               ********

   ഇന്നത്തെ മൊഴിമുത്ത് 
    ്്്്്്്്്്്്്്്്്്്
'' ഇന്നിൻ്റെ ഈ അസ്തമയത്തിൽ എനിക്ക്
 നിരാശയില്ല കാരണം നാളെയുടെ ഉദയത്തിലാണ് എന്റെ പ്രതീക്ഷ''

''ഉയരാൻ മടിക്കുന്ന കൈയും പറയാൻ
മടിക്കുന്ന നാവും അടിമത്വത്തിന്റെതാണു''

             [ - ചെഗുവേര ]
        *******

7ded42f6-567b-478b-b6ab-4bf5459d07d1
ഇന്നത്തെ പിറന്നാളുകൾ
****
2010-ലെ മികച്ച നടനുള്ള ദേശീയപുരസ്കാരവും, 2010-ലെ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും ലഭിച്ച സലിം കുമാർ (1969)

മികച്ച ഒരു സരോദ് വാദ്യോപകരണ വിദഗ്ദനാ‍യ അംജദ് അലി ഖാൻ അഥവാ ഉസ്താദ് അംജദ് അലി ഖാന്റെയും ( 1945 ),

പാട്ടാളി മക്കൾ കക്ഷി (പി.എം.കെ) യുടെ യുവജന വിഭാഗം പ്രസിഡന്റും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന അൻപുമണി രാമദാസിന്റെയും (1968),

7b0597aa-05e5-4ab8-b261-a1bd29cd5511

പൊട്ടിത്തെറിക്കുന്ന ഭൂനിരപ്പിൽ കുഴിച്ചിട്ട സ്ഫോടകവസ്തുക്കൾക്കെതിരായി സമരം ചെയ്‌ത് സമാധാനത്തിനുള്ള നോബൽ സമ്മാനം കരസ്തമാക്കിയ അമേരിക്കൻ വനിത ജോഡി വില്യംസിന്റെയും (1950)ജന്മദിനം ! 
   *********
*ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ മുൻഗാമികളിൽ പ്രമുഖർ !

38cc70fa-2c5d-42e6-843b-87724e9f2cd2

ഇമ്മാനുവൽ ദേവേന്ദ്രർ ജ. (1924-1957)
പറവൂർ കെ.എം. ശ്രീധരൻ തന്ത്രികൾ  ജ.(1925-2011)
എം ഭക്തവൽസലം ജ. (1897-1987)
പണ്ഡിറ്റ് ഗോപബന്ധുദാസ് ജ(1877-1928)
നാലാം സിഖ് ഗുരു ഗുരു രാംദാസ് ജ. (1534-1581)
നിക്കോളായ് റോറിക് ജ. (1874 -1947)
ജോൺ ലെനൻ ജ. (1940-1980)

472c0171-0424-42f5-a9af-06cb9e79c5fb

കേരളത്തിലെ അതിപ്രസിദ്ധനായ ഒരു താന്ത്രികാചാര്യനും, ജ്യോതിഷ പണ്ഡിതനും ശ്രീനാരായണ താന്ത്രിക് റിസർച്ച് വിദ്യാലയം സ്ഥാപകനുമായിരുന്നു പറവൂർ കെ.എം. ശ്രീധരൻ തന്ത്രികൾ (ഒക്ടോബർ 9, 1925 - ജൂലൈ 21, 2011).

നാടാർ ജാതിക്കും സ്വന്തം ജാതിയായ ദേവേന്ദ്രകുല വെള്ളാളർക്കുo വേണ്ടി പട്ടാളത്തിൽ നിന്നും രാജിവച്ച വിപ്ലവകാരി ഇമ്മാനുവൽ ശേഖരൻ (9 ഒക്ടോബർ 1924-11 സെപ്തംബർ 1957)

പത്ത് സിഖ് ഗുരുക്കന്മാരിൽ നാലമത്തെ ഗുരുവായിരുന്ന ഗുരു രംദാസ്‌.(   (1534 ഒക്ടോബർ 09 - 01 സെപ്തംബർ 1581) 

460ca5fe-1492-4307-b823-07da8c4a257e

ഒരു വക്കീലും, രാഷ്ട്രീയ നേതാവും സ്വാതന്ത്ര്യ സമര സേനാനിയും മദ്രാസ് സംസ്ഥാനത്തിലെ അവസാനത്തെ കോൺഗ്രസ്സ് മുഖ്യമന്ത്രിയും ആയിരുന്ന മിൻജൂർ കനക സഭാപതി ഭക്തവത്സലം ( 9 ഒക്ടോബർ 1897- 31 ജനുവരി 1987),

സത്യവാദി എന്ന മാസികയും സമാജ എന്ന ആഴ്ചപ്പതിപ്പും തുടങ്ങിയ പത്രകാരനും കവിയും സമുദായ പ്രവർത്തകനും സ്വാതന്ത്ര്യ സമര സേനാനിയും ഉത്കല മണി എന്ന് വിളിച്ചിരുന്നപണ്ഡിറ്റ് ഗോപബന്ധുദാസ്( 9 ഒക്ടോബർ 1877, 17 ജൂൺ 1928),

0202e2cc-5ae5-4ef9-82b5-4414bc9466ce

റഷ്യൻ വിപ്ളവത്തിനു ശേഷം സജീവ രാഷ്ട്രീയത്തിലെ മിതവാദികളോടു മമത കാണിക്കുകയും രാഷ്ട്രീയത്തിൽ ആത്മീയമൂല്യങ്ങളുടെ പങ്ക് ഉയർത്തിക്കാണിയ്ക്കുന്നതിൽ ശ്രദ്ധാലുവും,രാജ്യത്തിന്റെ തനതായ കലാരൂപങ്ങളെയും,വാസ്തുശില്പങ്ങളെയും സംരക്ഷിയ്ക്കുന്നതിനും അവയെ നാശത്തിൽ നിന്നും ശിഥീലീകരണത്തിൽ നിന്നും രക്ഷിയ്ക്കുന്നതിനുമുള്ള ശ്രമങ്ങളിൽ മുഴുകുകയും, രാമകൃഷ്ണന്റേയും, വിവേകാനന്ദന്റേയും, ടാഗോറിന്റേയും ദർശനങ്ങളിൽ താത്പര്യവും  പൗരസ്ത്യതത്വചിന്തയിൽ അവഗാഹവും ഭാരതത്തിൽ ഹിമാലയൻ റിസർച്ച് ഇന്സ്റ്റിറ്റ്യൂട്ട് സ്ഥാപിയ്ക്കുകയും ചെയ്ത ചിത്രകാരനും, എഴുത്തുകാരനുമായ കലാ പണ്ഡിതനുമായ നിക്കോളായ് റോറിക് (ഒക്ടോബർ9, 1874 – ഡിസംബർ13, 1947),

75d3c865-c298-4808-83ff-419ab4d77c2d

ബീറ്റിൽസ് എന്ന പാശ്ചാത്യസംഗീത സംഘത്തിലെ  പോൾ മക് കാർട്നി,ഹാർസൺ,സറ്റ്ക്ലിഫ് ,റിംഗോ സ്റ്റാർഎന്നിവരോടൊപ്പം ബീറ്റിൽസ് എന്ന സംഘം 1960 ൽ രൂപീകരിക്കുകയും വിയറ്റ്നാം യുദ്ധത്തിനെതിരായും  ഗീതങ്ങൾ രചിച്ച "Give Peace a Chance" എന്ന പ്രശസ്തമായ  ഗാനമടക്കം ഒട്ടേറെ സംഗീത ആൽബങ്ങൾ പുറത്തിറക്കുകയും, ചെയ്ത ഗായകനും, ഗാനരചയിതാവു മായിരുന്ന  ജോൺ വിൻസ്റ്റൺ ലെനൻ എന്ന ജോൺ ലെനൻ(9 ഒക്ടോബർ 1940 – 8 ഡിസംബർ 1980), 

755e547c-2525-4e28-b951-18f113db8a33

സ്മരണാഞ്ജലി !!!
്്്്്്്്്്്്്
ശങ്കരാടി (1924 -2001)
ബി കല്യാണിയമ്മ മ. (1883-1959)
എ.ആർ. മേനോൻ മ. ( 1886 - 1960)
മാർ മാത്യു കാവുകാട് മ. (1904 - 1969)
ഗുരു ഗോപിനാഥ് മ. (1908 -1987)
കല്ലറ വാസുദേവൻ പിള്ള മ. (1928-1990)
രവീന്ദ്ര ജയിൻ മ. (1944-2015 )
ജി. രവീന്ദ്ര വർമ്മ മ. (1925- 2006)
എൻ രമണി മ. (1934- 2015)
എം.എൻ.പാലൂര് മ. (1932 -2018).
കൻഷി രാം മ. (1934 - 2006)
ചെഗുവേര മ. (1928 - 1967 )
പിലാറ്റിസ്  മ. (1883-1967)
നൂർ മുഹമ്മദ് താരക്കി മ. (1917 - 1979 )
സൈഫുദ്ദിൻ കിച്ച് ലു. മ. (1888-1963)
വില്യം മർഫി മ. (1892 -1987)
വലേറി ബ്രിയുസൊവ് മ. (1873- 1924)
പീറ്റർ സീമാൻ മ. (1865 -1943)
ആന്ദ്രേ വയ്ദ മ.(1926 - 2016)

ab84d4b2-b034-46e5-92ae-0970ca48952e

700-ലധികം മലയാള സിനിമകളിൽ ഹാസ്യനടനും സ്വഭാവനടനുമായി അഭിനയിച്ചിട്ടുള്ള    ശങ്കരാടി എന്ന പേരിൽ അറിയപ്പെടുന്ന ചന്ദ്രശേഖരൻ മേനോൻ  (14 ജൂലൈ 1924 - 8 ഒക്ടോബർ 2001). 

തനിക്കു പരിചിതമായ വ്യക്തികളെയും നേരിട്ടു ബന്ധപ്പെട്ട അനുഭവങ്ങളെയും സംബന്ധിച്ച് യാഥാര്‍ത്ഥ്യബോധത്തോടെ എഴുതുന്ന ഓര്‍മ്മകുറിപ്പുകൾ, ഭര്‍ത്തൃമരണത്തിനു ശേഷം അധികം താമസിക്കാതെ രചിച്ച “വ്യാഴവട്ട സ്മരണകള്‍” , ഭൂതകാലാനുഭവങ്ങളെ ക്കുറിച്ച് എഴുതിയ ഏതാനും രചനകളടങ്ങുന്ന “ഓര്‍മ്മയല്‍ നിന്ന്” , ജീവചരിത്ര ലേഖനങ്ങള്‍ അടങ്ങിയ “മഹതികള്‍” , രവീന്ദ്രനാഥ ടാഗോറിന്‍റെ ഘരേബാളരേ എന്ന നോവലിന്‍റെ വിവര്‍ത്തനമായ “വീട്ടിലും പുറത്തും” തുടങ്ങിയ  കൃതികള്‍ രചിച്ച അധ്യാപികയും സാഹിത്യകാരിയും ദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ പത്നിയും ആയിരുന്ന ബി കല്ല്യാണി അമ്മ (1883-1959 ഒക്ടോബര്‍ 9 ),

89758d0d-e2cd-47ff-ae80-85eaf8167795

തൊഴിലുകൊണ്ട് ഒരു ഡോക്ടറായിരുന്നെങ്കിലും  പൊതു പ്രവർത്തനങ്ങളിൽ വളരെ സജീവമായിരുന്ന വ്യക്തിയും, രണ്ട് തവണ കേരള നിയമസഭയിലും ഇരുപത് വർഷത്തോളം കൊച്ചിനിയമസഭയിലും, ഒരു തവണ തിരുക്കൊച്ചി നിയമസഭയിലും  അംഗമായിരിക്കുകയും,രണ്ട് തവണ തൃശൂർ നഗരസഭയുടെ കൗൺസിലറായും, മദ്രാസ് സർവകലാശാലാ സെനറ്റംഗമായും,കേരള സംസ്ഥാനത്തിലെ ആദ്യത്തെ ആരോഗ്യവകുപ്പ് മന്ത്രിയായും പ്രവർത്തിച്ച അമ്പാട്ട് രാമനുണ്ണി മേനോൻ എന്ന എ.ആർ. മേനോൻ(06 ഏപ്രിൽ 1886 - 09 ഒക്ടോബർ 1960),

ചങ്ങനാശ്ശേരി അതിരൂപതയുടെ പ്രഥമ ആർച്ച് ബിഷപ്പായിരുന്നു മാർ മാത്യു കാവുകാട് (ജൂലൈ 17, 1904 – ഒക്ടോബർ 9, 1969),

9545fb9f-8c9a-4700-a863-3d0c44268a20

ഭാരതീയ നൃത്തകലയുടെ പ്രഥമഗണനീയരായ ആചാര്യന്മാരിൽ ഒരാളും, അധികമാരും ശ്രദ്ധിക്കാതെ കിടന്ന കഥകളിയെ ലോകത്തിനു മുൻപിൽ ആദ്യം പരിചയപ്പെടുത്തിയവരിൽ ഒരാളും . പ്രതിഭാധനനായ നർത്തകനും, കേരളനടനം എന്ന ആധുനിക സർഗ്ഗാത്മക നൃത്തരൂപത്തിന്റെ ഉപജ്ഞാതാവുമായ ഗുരു ഗോപിനാഥ് (1908 ജൂൺ 24 – 1987 ഒക്ടോബർ 9),

 വാമനപുരം നിയമസഭാമണ്ഡലത്തിൽ നിന്നും മൂന്നും അഞ്ചും കേരളനിയമസഭകളിലേക്ക് സി.പി.ഐ.എം. പ്രതിനിധിയായി കേരളാ നിയമസഭയിലംഗമായ കല്ലറ വാസുദേവൻ പിള്ള എന്ന എൻ. വാസുദേവൻ പിള്ള
(ഫെബ്രുവരി 1928 - 09 ഒക്ടോബർ 1990).

8747b486-b689-4b05-ab56-9d8a6708b46b

ഔപചാരിക വിദ്യാഭ്യാസം ലഭിച്ചിട്ടില്ല എങ്കിലും, ചെറുപ്രായത്തിൽ തന്നെ, പണ്ഡിതനായ കെ പി നാരായണ പിഷാരടിയുടെ കീഴിൽ സംസ്കൃതവും പട്ടിക്കാംതൊടി രാവുണ്ണി മേനോന്റെ കീഴിൽ കലാമണ്ഡലത്തിൽനിന്നും കഥകളിയും അഭ്യസിച്ച് മുംബൈയിൽ ഇൻഡ്യൻ എയർലൈൻസിൽ ഓപറേറ്ററായി ജോലി ചെയ്ത് വിരമിക്കുകയും,കലികാലം എന്ന കവിതാ സമാഹാരത്തിനും , പിന്നീട് സമഗ്ര സംഭാവനയ്ക്കും കേരള സാഹിത്യ അക്കാദമി അവാർഡ് കിട്ടുകയും ചെയ്ത ആധുനിക കവികളിൽ ഒരാളായ എം.എൻ. പാലൂർ(22 ജൂൺ 1932 - 09 ഒക്ടോബർ 2018).

സുജാത, സുഖം സുഖകരം, ആകാശത്തിന്റെ നിറം എന്നീ മൂന്ന് മലയാള ചിത്രങ്ങള്‍ക്കുള്‍പ്പടെ നൂറിലേറെ ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയിട്ടുള്ള സംഗീത സംവിധായകനും യേശുദാസിനെ ഹിന്ദി സിനിമാ ലോകത്തിനു പരിചയപ്പെടുത്തി കൊടുത്ത  രവീന്ദ്ര ജയിൻ (1944-2015 ഒക്റ്റോബർ 9 ),

ae455cbb-5614-4f15-b842-02ead78b5138

പ്രശസ്ത പുല്ലാങ്കുഴൽ വാദകനായ നടേശൻ രമണി എന്ന എൻ രമണി(1934-2015 ഒക്റ്റോബർ 9)

 ഒരു ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രവർത്തകനും അഭിഭാഷകനും രാഷ്ട്രീയക്കാരനും പിന്നീട് സമാധാന പ്രസ്ഥാനത്തിൻ്റെ നേതാവുമായിരുന്ന സൈഫുദ്ദീൻ കിച്ച്‌ലൂ (15 ജനുവരി 1888 - 9 ഒക്ടോബർ 1963)

cfab9476-535d-488b-96a4-467fd5583375

ബഹുജൻ സമാജത്തിലെയും ദലിതരെയും കോർത്തിണക്കി അവരുടെ ഉന്നമനത്തിനു വേണ്ടി ദലിത് ശോഷിത് സംഘർഷ സമിതി, ആൾ ഇൻഡ്യ ബാക് വേഡ് ആൻഡ് മൈനോറിറ്റി കംമ്യൂണിറ്റിസ്സ് എംപ്ലോയിസ് ഫെഡറേഷൻ, ബഹുജൻ സമാജ് പാർട്ടി എന്നിവ  ഉണ്ടാക്കുകയും തിരഞ്ഞെടുപ്പ് ജയിച്ചപ്പോൾ സ്വന്തം മായാവതിയെ പാർട്ടിയുടെ തലപ്പത്ത് ഇരുത്തുകയും ചെയ്ത കൻഷിറാം ( – 9 ഒക്ടോബർ 2006),

അടിച്ചമർത്തുന്ന ഭരണകൂടങ്ങളെ തുടച്ചുമാറ്റുവാൻ ഒളിപ്പോരുൾപ്പെടെയുള്ള സായുധപോരാട്ടങ്ങളുടെ മാർഗ്ഗങ്ങളാണ് നല്ലതെന്നു വിശ്വസിച്ചിരുന്ന ക്യൂബൻ വിപ്ലവത്തിന്റെ പ്രധാന നേതാവും, അർജന്റീനയിൽ ജനിച്ച മാർക്സിസ്റ്റ് വിപ്ലവകാരിയും അന്തർദേശീയ ഗറില്ലകളുടെ നേതാവും ആയിരുന്ന ചെഗുവേര എന്നും ചെ എന്നു മാത്രമായും അറിയപ്പെടുന്ന ഏർണസ്റ്റോ ഗുവേര ഡി ലാ സെർന ( 1928 ജൂൺ 14 - 1967 ഒക്ടോബർ 09),

c25f0210-002a-47d9-81a1-22066dbc6348

 സീമാൻ പ്രതിഭാസത്തിന്റെ കണ്ടുപിടിത്തത്തിനും ശാസ്ത്രീയ വിശദീകരണത്തിനും ഹെൻഡ്രിക്ക് ലോറൻസുമൊത്ത് 1902-ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം  പങ്കുവെച്ച പീറ്റർ സീമാൻ(25 മേയ് 1865 – 9 ഒക്ടോബർ 1943)

 റഷ്യൻ കവിയും പ്രബന്ധരചയിതാവും നാടകകൃത്തും വിവർത്തകനും വിമർശകനും ചരിത്രകാരനും ആയിരുന്ന വലേറി ബ്രിയുസൊവ്' എന്ന വലേറി യാക്കോവ്ലെവിച്ച്(1 ഡിസംബർ] 1873 – 9 ഒക്ടോബർ 1924)

ജർമ്മൻ കായിക ശിക്ഷകനും, പിലാറ്റിസ് എന്ന ഒരു പുതിയ വ്യായാമ പദ്ധതിക്ക് തുടക്കം കുറിക്കുകയും ചെയ്ത ജോസഫ് ഹുബർട്ടസ് പിലാറ്റിസ് (Pilates)(ഡിസംബർ 9, 1883 – ഒക്റ്റോബർ 9, 1967) ,

c9ecbde7-3bab-45c4-94a8-582334942a48

1978-ലെ സോർ സൈനിക വിപ്ലവത്തിലൂടെ,  പ്രസിഡന്റ് മുഹമ്മദ് ദാവൂദ് ഖാനെ അട്ടിമറിച്ച് പ്രസിഡണ്ട്, പ്രധാനമന്ത്രി എന്നീ പദവികൾ ഏറ്റെടുക്കുകയും, രാജ്യത്ത് കമ്മ്യൂണിസ്റ്റ് ഭരണത്തിന് തുടക്കം കുറിക്കുകയും,വിദ്യാഭ്യാസം, ഭൂപരിഷ്കരണം, സ്ത്രീപുരുഷസമത്വം, വിവാഹബന്ധങ്ങൾ തുടങ്ങിയ സാമൂഹികമേഖലകളിൽ വിപ്ലവകരമായ പരിഷ്കരണ നടപടികൾ നടപ്പാക്കുകയും ചെയ്ത അഫ്ഗാനിസ്താനിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് പാർട്ടിയായിരുന്ന പി.ഡി.പി.എ.യുടെ സ്ഥാപകനേതാവും, പാർട്ടിയുടെ ആദ്യ ജനറൽ സെക്രട്ടറിയുമായിരുന്ന  നൂർ മുഹമ്മദ് താരക്കി (1917 ജൂലൈ 15 - 1979 ഒക്ടോബർ 9),

b720be70-ccc8-4db2-a8be-8d7c3663aa68

മാക്റൊ സൈറ്റിക്ക് അനീമിയക്ക്  ചികിത്സ പദ്ധതി രൂപികരിച്ചതിനു 1934 ലെ നോബൽ പ്രൈസ് ജേതാവ് വില്യം പാരി മർഫി (ഫെബ്രുവരി 6, 1892- ഒക്റ്റോബർ 9, 1987),

ഓണററി ഓസ്കാർ, പാം ഡി ഓർ, മറ്റു ബഹുമതികളായ ഗോൾഡൻ ലയൺ , ഗോൾഡൻ ബെയർ അവാർഡ് എന്നിവ ലഭിച്ച പോളിഷ് ചലച്ചിത്ര,നാടക സംവിധായകൻ ആയിരുന്നു ആന്ദ്രേ വയ്ദ ( 6 മാർച്ച് 1926  - 9 ഒക്ടോബർ 2016).  

d2b47075-c769-4615-a8cb-5c526ee6556e

*****
ചരിത്രത്തിൽ ഇന്ന് …
്്്്്്്്്്്്്്്്്്
1604 - ക്ഷീരപഥത്തിലെ അടുത്തകാലത്ത്  അവസാനമായി ദർശിച്ച സൂപ്പർനോവ

1760 - റഷ്യ ബെർലിൻ കീഴടക്കി

1806 - പ്രഷ്യ ഫ്രാൻസിനോട് യുദ്ധം പ്രഖ്യാപിച്ചു.

e925613d-2c6a-4787-abf9-9bc0d443e076

1820 - ഇക്വഡോറിന്റെ റിപ്പബ്ലിൿ ദിനം.

1855  - ഐസക് സിങ്ങർ.. തയ്യൽ മെഷിന്റെ പാറ്റൻറ് നേടി.

1874 - സ്വിസ്  തലസ്ഥാനമായ ബേണിൽ യൂണിവേഴ്സൽ പോസ്റ്റൽ യൂണിയൻ സ്ഥാപിച്ചു.

1913 - അറ്റ്ലാൻറിക് സമുദ്രത്തിൽ സഞ്ചരിച്ചിരുന്ന വോൾട്ടർണോ എന്ന കപ്പലിന് തീപിടിച്ച് 140 മരണം.

1915  - ആസ്ട്രിയയുടെയും ജർമനിയുടെയും സൈന്യങ്ങൾ ചേർന്ന് ബെൽഗ്രേഡ് പിടിച്ചടക്കി.

e3a080ff-3e51-409c-8219-190bec3cc42b

1927- ദക്ഷിണേന്ത്യൻ പര്യടനത്തിന്റെ ഭാഗമായി മഹാത്മജിയുടെ 3 മത് വട്ട കേരള സന്ദർശനം തുടങ്ങി..

1941- രണ്ടാം ലോക മഹായുദ്ധത്തിൽ സർവനാശം വിതച്ച മാൻഹോട്ടൻ ആണവ ബോംബ് ആക്രമണത്തിന് കാരണമായ ബോംബ് നിർമിക്കുന്നതിന് പ്രസിഡണ്ട് ഫ്രാങ്ക് ലിൻ ഡി റൂസ് വെൽറ്റ് അനുമതി നൽകി..

1949 - ഇന്ത്യൻ ടെറിട്ടോറിയൽ ആർമി നിലവിൽ വന്നു….. സിനിമാ താരം മോഹൻലാൽ, ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണി എന്നിവർ ഇതിലെ ക്യാപ്റ്റൻ മാരാണ്.

d71f1ea0-b333-4757-a5d8-559320641b85

1955 - തമിഴ്നാട് മുഖ്യമന്ത്രി കെ കാമരാജ് മലമ്പുഴ അണക്കെട്ട് ഉദ്ഘാടനം ചെയ്തു.

1962- ഉഗാണ്ടൻ റിപ്പബ്ലിക്ക് നിലവിൽ വന്നു.

1964 - കേരളത്തിൽ കോൺഗ്രസ് പിളർന്നു കെ.എം ജോർജ് കേരള കോൺഗ്രസ് സ്ഥാപിച്ചു.

1970 - ഖെമർ റിപ്പബ്ലിക്ക് നിലവിൽ വന്നു.

1971 - രോഹിണി റോക്കറ്റ് വിക്ഷേപണത്തോടെ ശ്രീഹരിക്കോട്ടയിൽനിന്ന് റോക്കറ്റ് വിക്ഷേപണത്തിന് തുടക്കമായി.

d6a28d91-574e-4a5b-b26b-fd9d5a577920

2006 - ഉത്തര കൊറിയ അണുബോംബ്പരീക്ഷിച്ചു

2006 - ഐക്യ രാഷ്ട്ര സംഘടനയുടെഅടുത്ത സെക്രട്ടറി ജനറലായി ദക്ഷിണ കൊറിയയുടെ വിദേശകാര്യ മന്ത്രി ബാൻ കി മൂണിനെ രക്ഷാ സമിതി നാമ നിർദ്ദേശം ചെയ്തു.

2006 - വയലാർ അവാർഡിന് സേതു അർഹനായി

f7c413de-6242-4400-886e-ed9372cd133a

2007- കാൻസർ ചികിത്സാരംഗത്തെ ആണവ റിയാക്ടറായ ഭാഭാ ട്രോൺ 2 പ്രവർത്തനമാരംഭിച്ചു.

2009 - ചന്ദ്രനിലെ ജലത്തിൻറെ അളവിനെ പറ്റി പഠിക്കാൻ നാസ വിക്ഷേപിച്ച സെന്റോർന റോക്കറ്റും എൽ ക്രോസ് ബഹിരാകാശ വാഹനവും ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇടിച്ചിറങ്ങി.

2012 – ഏറ്റവും പ്രായം കുറഞ്ഞ നോബൽ സമാധാന സമ്മാന ജേതാവ് മലാലാ യൂസുഫ് സഹായിക്കെതിക്കെതിരായ വധശ്രമം.

f838af48-1b8c-42e5-90e8-70cd94219f3e

2016 - അറാകൻ റോഹിങ്ക്യ സാൽവേഷൻ ആർമി ബംഗ്ലാദേശ്-മ്യാൻമർ അതിർത്തിയിൽ മ്യാൻമർ സുരക്ഷാ സേനയ്ക്ക് നേരെ ആദ്യത്തെ ആക്രമണം നടത്തി .

2019 - വടക്ക്-കിഴക്കൻ സിറിയയിൽ തുർക്കി സൈനിക ആക്രമണം ആരംഭിച്ചു .

2020- ഐക്യരാഷ്ട്രസഭയുടെ ലോക ഭക്ഷ്യ പദ്ധതിക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു.
**********

.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
.       ************
   Rights Reserved by Team Jyotirgamaya

Advertisment