ഇന്ന് ഡിസംബര്‍ 31; പുതുവത്സരപൂര്‍വ്വ സന്ധ്യ: പ്രഭുവിന്റെയും ബെന്‍ കിംഗ്സ്ലിയുടെയും ജന്മദിനം: ആദ്യത്തെ കണ്ണൂർ യുദ്ധം ആരംഭിക്കുന്നതും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിതമായതും ഇതേ ദിനം തന്നെ: ചരിത്രത്തില്‍ ഇന്ന്

New Update
New Project dec 31

.   ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …  
    **************

.                    ' JYOTHIRGAMAYA '
.                    ്്്്്്്്്്്്്്്്
.                     🌅ജ്യോതിർഗ്ഗമയ🌅

Advertisment

കൊല്ലവർഷം 1200 
ധനു 16
 പൂരാടം  / പ്രതിപദം
2024 ഡിസംബർ 31, 
ചൊവ്വ

ഇന്ന്;

.  പുതുവത്സരപൂർവ്വ സന്ധ്യ !
.   ഒരു  മാസത്തിൻ്റെയും, 
    ഒരു വർഷത്തിൻ്റെയും അവസാന ദിനം ! [ New Years Eve ; പുതുവർഷ പുലരിയെ വരവേൽക്കാൻ ലോക ജനത ഒന്നാകെ ഒരു മനസ്സോടെ ആഘോഷിയ്ക്കുന്ന രാത്രി.]

* തുഞ്ചൻ ദിനം !ആധുനിക മലയാളഭാഷയുടെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛനെ അനുസ്മരിയ്ക്കുന്നതിന് ഒരു ദിനം.publive-image
'
 എഴുത്തച്ഛൻ്റെ ജീവിതകാലത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങളില്ലെങ്കിലും പതിനഞ്ചാം നൂറ്റാണ്ടിനും പതിനാറാം നൂറ്റാണ്ടിനും ഇടയിലായി ആണ് ഇദ്ദേഹം ജീവിച്ചിരുന്നതെന്ന് കരുതപ്പെടുന്നു. എഴുത്തച്ഛൻ്റെ യഥാർത്ഥ നാമം രാമാനുജൻ എന്നാണെന്നും ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്.

മലയാളത്തിൽ ഇന്ന് ഉപയോഗിച്ചു വരുന്ന ലിപികൾ ഇതേ വിധത്തിൽ പരിഷ്കരിച്ചതും അത് ജനങ്ങളെ പഠിപ്പിച്ച് ഇന്നീ കാണും വിധം ജനപ്രിയമാക്കുവാനായി 
അദ്ധ്യാത്മരാമായണം കിളിപ്പാട്ട്, മഹാഭാരതം കിളിപ്പാട്ട്, ഭാഗവതം കിളിപ്പാട്ട്, ഹരിനാമകീർത്തനം എന്നീ രചനകൾ എഴുതുകയും അത് നിത്യപാരായണത്തിനായി ജനങ്ങൾക്കിടയിൽ പ്രചരിപ്പിച്ച് മലയാള ഭാഷയെ, ലിപിയെ ഊട്ടിയുറപ്പിയ്ക്കാൻ പരിശ്രമിച്ചതും തുഞ്ചത്ത് എഴുത്തച്ഛൻ്റെ മഹത്വമായി കാണാം.publive-image

തുഞ്ചത്തെഴുത്തച്ഛൻ്റെ സ്മരണ നിലനിർത്തുന്നതിനായി വർഷം തോറും ആഘോഷിക്കുന്ന ദിനമാണ് തുഞ്ചൻദിനം. എല്ലാ വർഷവും ഡിസംബർ 31നാണ് തുഞ്ചൻ ദിനം കൊണ്ടാടുന്നത്. ഈ ദിനം വളരെ വിപുലമായ പരിപാടികളോടെ തിരൂരിലെ തുഞ്ചൻ സ്മാരകത്തിൽ ആഘോഷിച്ചുവരുന്നു.

* ആദ്യത്തെ കണ്ണൂർ യുദ്ധം ആരംഭിച്ചു.
* ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപക   ദിനം !

സമാധാനത്തിന്റെ സാർവത്രിക മണിക്കൂർ  ![Universal Hour of Peace ; ആഗോള ഐക്യത്തിന്റെയും പോസിറ്റിവിറ്റിയുടെയും ദിനം.]publive-image

* ദേശീയ ഷാംപെയ്ൻ ദിനം ![National Champagne Day ; ഷാംപെയ്ൻ എന്നറിയപ്പെടുന്ന ലോകപ്രശസ്തമായ  വീഞ്ഞിന് വേണ്ടി സമർപ്പിച്ചിരിക്കുന്ന ദിനം.  ഷാംപെയ്‌നിന്റെ രുചിയും ലഹരിയും നടകരാനും പരസ്പരം പങ്കുവയ്ക്കാനും ഒരു ദിവസം.]

* മേക്കപ്പ് യുവർ മൈൻഡ് ഡേ ![Make Up Your Mind Day ; സ്വന്തം നേട്ടങ്ങൾ, പുരോഗതി എന്നിവ അവലോകനം ചെയ്യാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനും തുടർന്ന് പുതിയ വർഷത്തിൽ അവ നേടുന്നതിനുള്ള മികച്ച തന്ത്രങ്ങൾ ആവിഷ്‌കരിക്കുന്നതിനും ഒരു ദിനം.]

* നിർഭാഗ്യകരമായ ദിവസം ! [Unlucky Day ; നിർഭാഗ്യത്തെ മനസ്സുതുറന്ന് അംഗീകരയ്ക്കാനും സ്വീകരിയ്ക്കാനും ഒരു ദിനം.]publive-image
             
* തടസ്സങ്ങളില്ലാത്ത  ദിവസം ! [No Interruptions Day ; യാതൊരു വിധ തടസ്സങ്ങളുമില്ലാതെ ഓരോ നിമിഷവും തള്ളി നീക്കാൻ ഒരു ദിനം .]

*ഹോഗ്മാനയ്![ പുതുവർഷത്തെ കുറിയ്ക്കുന്ന സ്കോട്ടിഷ് പദമാണ് ഹോഗ്മാനയ് സ്കോട്ട്ലൻഡിലെ ജനത തങ്ങളുടെ ഹോഗ്മനായെ (പുതു വർഷത്തെ ) സ്വീകരിയ്ക്കാൻ തിരഞ്ഞെടുത്ത ദിവസവും ഇന്നാണ് ] publive-image

* അസർബൈജാൻ: അന്തഃരാഷ്ട്ര ഐക്യദാർഢ്യ ദിനം !

.  ഇന്നത്തെ മൊഴിമുത്തുകൾ
.  ്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്‌്‌്
"ഞങ്ങളുടെ കട്ടിലിനടിയിൽ രാക്ഷസന്മാരെ തിരയുന്നത് ഞങ്ങൾ നിർത്തി, അവ നമ്മുടെ ഉള്ളിലുണ്ടെന്ന് മനസ്സിലായപ്പോൾ."

"ഒരു പിശക് ഇല്ലാതാക്കുക എന്നത് ഒരു പുതിയ സത്യമോ വസ്തുതയോ സ്ഥാപിക്കുന്നതിനേക്കാൾ നല്ല സേവനമാണ്, ചിലപ്പോൾ അതിലും മികച്ചതാണ്." publive-image

"ചിന്തയുടെ സ്വാതന്ത്ര്യം മികച്ച രീതിയിൽ പ്രോത്സാഹിപ്പിക്കപ്പെടുന്നത് ശാസ്ത്രത്തിന്റെ പുരോഗതിയിൽ  പിന്തുടരുന്ന മനുഷ്യ മനസ്സിന്റെ ക്രമാനുഗതമായ പ്രകാശമാണ്."

.       [ -ചാൾസ് ഡാർവിൻ ]
***********
ഇന്ന് ജന്മദിനമാചരിയ്ക്കുന്നവർ
***********
പ്രമുഖ നടനായ ശിവാജി ഗണേശന്റെ   മകനും തമിഴിലെ അഭിനേതാവുമായ  പ്രഭുവിന്റെയും (1956),publive-image

ഗാന്ധി എന്ന ചലച്ചിത്രത്തിൽ   മഹാത്മാഗാന്ധിയുടെവേഷം ചെയ്തതിനു മികച്ച നടനുള്ള   ഓസ്കാർ അവാർഡ് ലഭിച്ച. ബാഫ്റ്റ, ഗോൾഡൻ ഗ്ലോബ് തുടങ്ങിയ പുരസ്ക്കാരങ്ങൾ നേടിയ ബ്രിട്ടീഷ് നടൻ കൃഷ്ണ പണ്ഡിറ്റ് ഭൻജി  എന്ന ബെൻ കിംഗ്‌സ്‌ലിയുടെയും ( 1943),

ദി എലിഫന്റ് മാൻ, ബ്രാം സ്റ്റോക്കേർസ്  ഡ്രാക്കുള, ദ റിമെയിൻസ് ഓഫ് ദ ഡേ, ദ മാസ്ക്ക് ഓഫ് സോറോ, ഹാർട്ട്‌സ് ഇൻ അറ്റ്ലാന്റിസ്, നിക്സൺ, ഫ്രാക്‌ചർ തുടങ്ങിയ ചിത്രങ്ങൾ കൂടാതെ  ദ സൈലൻസ് ഓഫ് ദ ലാംബ്സ്,   ഹാനിബാൾ, റെഡ് ഡ്രാഗൺ എന്നീ ചിത്രങ്ങളിൽ നരഭോജിയായ, ഹാനിബാൽ ലെക്റ്റർ എന്ന കഥാപാത്രം അവതരിപ്പിച്ച,  ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും മഹാന്മാരായ നടന്മാരിൽ ഒരാളായി  പലരും പരിഗണിക്കുന്ന,  സർ ഫിലിപ്പ് ആന്റണി ഹോപ്കിൻസ് എന്ന ആന്റണി ഹോപ്കിൻസിന്റെയും (1939),publive-image

മുൻ സ്കോട്ടിഷ്ഫുട്ബോൾ താരവും ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുൻ മാനേജറുമായ സർ അലക്സ്,   ഫെർഗി എന്നീ പേരുകളിൽ അറിയപ്പെടുന്ന സർ അലക്സാണ്ടർ ചാപ്മാൻ "അലക്സ്" ഫെർഗൂസണിന്റെയും (1941),

ആധുനിക തമിഴ് സാഹിത്യകാരന്മാരിൽ പ്രമുഖനായ   നാഞ്ചിൽ നാടൻ എന്ന പേരിലെഴുതുന്ന ജി. സുബ്രമണ്യത്തിന്റെയും (1947),

സൗദി അറേബ്യയുടെ  രാജാവായ   സൽമാൻ ബിൻ അബ്ദുൽ അസീസ്‌ അൽ സൗദിന്റെയും  (1935) ജന്മദിനം !publive-image
******"
ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ പൂർവ്വികരിൽ ചിലർ
**********
ശ്രീലാൽ ശുക്ല ജ. (1925- 2011)
ആൻഡ്രെയാസ് വിസേലിയസ് ജ. (1514-1564)
കോൺവാലിസ് പ്രഭു ജ. (1738 -1805)
ജോർജ്ജ് മാർഷൽ ജൂനിയർ  ജ. (1880 -1959)

ജ്ഞാനപീഠവും പദ്മഭൂഷണും അടക്കമുള്ള ബഹുമതികൾ നേടിയിട്ടുള്ള പ്രശസ്തനായ ഒരു ഹിന്ദി സാഹിത്യകാരനായ ശ്രീലാൽ ശുക്ല(31 ഡിസംബർ 1925 - 28 ഒക്ടോബർ 2011).publive-image

ശരീരശാസ്ത്രജ്ഞനും ഭിഷഗ്വരനും എന്ന നിലയിൽ ആധുനിക വൈദ്യശാസ്ത്രത്തിനു ശാസ്തീയമുഖം നൽകുന്നതിൽ വളരെയേറെ പങ്ക് വഹിക്കുകയും, വിദ്യാർഥി ആയിരിക്കുമ്പോൾ തന്നെ സെമിത്തേരിയിൽ പോയി ശവശരീരങ്ങൾ കീറി മുറിച്ചു പഠിക്കുകയും, ദി കോർപോറിസ് ഫാബ്രിക 1543ൽ കേവലം 29 വയസുള്ള സമയത്ത്, പേശികളുടെ പ്രവർത്തനരീതി ആമാശയം തലച്ചോർ എന്നിവയുടെ ഘടന, ഹൃദയത്തിന്റെ പ്രവർത്തനം, എല്ലുകളുടെ ഘടന എന്നിവയെ കുറിച്ചുള്ള ആധികാരിക പരാമർശങ്ങൾ അടങ്ങിയ മനുഷ്യശരീര ശാസ്ത്രത്തെ പറ്റി പ്രതിപാധിക്കുന്ന ആദ്യആധികാരിക ഗ്രന്ഥം എന്നറിയപ്പെടുന്ന ദി ഹുമാനി കോർപോറിസ് ഫാബ്രിക രചിക്കുകയും  ചെയ്ത ബൽജിയൻ ശാസ്ത്രജ്ഞൻ ആൻഡ്രെയാസ് വിസേലിയസ് (31 ഡിസംബർ 1514 – 15 ഒക്ടോബർ 1564) ,publive-image

ബ്രീട്ടീഷ് സെനികനിരയിലെ മൂതിർന്ന സൈന്യാധിപനായിരുന്നതിനു പുറമേ ഐർലൻഡിലും ഇന്ത്യയിലും ബ്രിട്ടീഷ് അധീനപ്രദേശങ്ങളുടെ ഭരണകർത്താവും സൈന്യാധിപനും ആയിരുന്നയാളും തന്റെ ഭരണകാലത്ത്   ഐർലൻഡിൽ നടപ്പാക്കിയ യൂണിയൻ നിയമം ഇന്ത്യയിലെ കോൺവാലിസ് നിയമം തുടങ്ങിയ നിർണ്ണായകനടപടികൾ കൈക്കൊള്ളുകയും ചെയ്ത കോൺവാലിസ് പ്രഭു എന്നറിയപ്പെടുന്ന ചാൾസ് കോൺവാലിസ് (1738 ഡിസംബർ 31-1805 ഒക്ടോബർ 5),

publive-image

രണ്ടാം ലോകമഹായുദ്ധസമയത്ത് സഖ്യകക്ഷിയുടെ സൈന്യത്തെ നയിച്ച അമേരിക്കൻ . ചീഫ് ഓഫ് സ്റ്റാഫും സെക്രട്ടറി ഒഫ് സ്റ്റെ റ്റും സെക്രട്ടറി ഓഫ് ഡിഫന്സും ആയി സേവനമനുഷ്ഠിച്ച ജോർജ്ജ് കാറ്റ് ലറ്റ് മാർഷൽ ജൂനിയർ(ഡിസംബർ 31, 1880 – ഒക്റ്റോബർ 16, 1959)

സ്മരണാഞ്ജലി !!!
 ്്്്്്്്്്്്്
വി.പി മേനോൻ മ. (1893-1965)
ടി.എം. വർഗീസ്. മ, (1885-1961 )
വി.വി.കെ. വാലത്ത് മ, (1919-  2000)
സൈമൺ ബ്രിട്ടൊ, മ. (1954 -2018)
രാജ് നാരായണൻ മ. (1917-1986)
കെ.ആർ രാമനാഥൻ മ. (1893-1984)
ജോൺ വൈക്ലിഫ് മ, (1320- 1384 )
റോബർട്ട് ബോയിൽ മ,  (1627-1691)
ഗുസ്താവ് കൂർബെ  മ, (1819-1877)
സാമുവൽ ക്രൗത്തർ  മ, (1809-1891)
ചാൾസ് ഡാർവിൻ മ. (1887- 1962)
മാർഷൽ മക്‌ലൂഹൻ മ, (1911-1980)
കെ.സി. മാമ്മൻ മാപ്പിള മ. (1873-1953)publive-image

അഭിഭാഷകനും, സ്വാതന്ത്ര്യ സമര സേനാനിയും തിരുവിതാംകൂർ സ്റ്റേറ്റ്  കോൺഗ്രസിന്റെ സ്ഥാപകരിലൊരാളും തിരു-കൊച്ചി സംസ്ഥാനത്തിലെ 1952-ലെ മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രി ആയിരുന്ന ടി.എം. വർഗീസ്  (1885 ഏപ്രിൽ 22-1961 ഡിസംബർ 31) , 

കേരളത്തിലെ ക്യാംപസ് രാഷ്ട്രീയത്തിന്റെ ഇരയായി ജീവിച്ച വ്യക്തിത്വവും സി.പി.ഐ. (എം) നേതാവും പന്ത്രണ്ടാം നിയമസഭയിൽ ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയായി നാമ നിർദ്ദേശം ചെയ്യപ്പെട്ട അംഗവുമായിരുന്ന സൈമൺ ബ്രിട്ടോ എന്ന സൈമൺ ബ്രിട്ടോ റോഡ്രിഗ്സ് (27 മാർച്ച് 1954 - 31 ഡിസംബർ 2018)

publive-image

മതത്തിലും പാരമ്പര്യാവകാശത്തിലും യുദ്ധത്തിന്റെ ബലതന്ത്രത്തിലും സംസ്കാരത്തനിമകളിലും ചിലപ്പോൾ ഭാഗ്യത്തിലും അധിഷ്ഠിതങ്ങളായി നിലനിന്ന വിഭിന്ന നാട്ടുരാജ്യങ്ങളെ സൈനിക നടപടികൾ കൂടാതെ ഇൻഡ്യൻ യൂണിയനിൽ ലയിപ്പിച്ചെടുക്കാൻ സർദാർ വല്ലഭായ് പട്ടേലിനെ പ്രാപ്തനാക്കിയ,ഇന്ത്യാ വിഭജനക്കാലത്ത് ഇന്ത്യയുടെ രാഷ്ട്രീയ ഏകീകരണത്തിൽ മുഖ്യപങ്ക് വഹിച്ച  വാപ്പാല പങ്കുണ്ണി മേനോൻ എന്ന വി.പി. മേനോൻ (30 സെപ്റ്റംബർ 1893 -31 ഡിസംബർ 1965), 

ഉന്നതനായ ഒരു സോഷ്യലിസ്റ്റ് നേതാവും സ്വാതന്ത്ര്യ സമര സേനാനിയും 1977ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ജനതാ പാർട്ടിക്കു വേണ്ടി റായ്ബറെലിയിൽ നിന്ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയോട് മത്സരിച്ചു വിജയിക്കുകയും മൊറാർജി ദേശായി മന്ത്രിസഭയിൽ ആരോഗ്യമന്ത്രിയായി പ്രവർത്തിക്കുകയും ചെയ്ത, ലോക് ബന്ധു എന്നും അറിയെപ്പെട്ടിരുന്ന രാജ് നരേൻ (23 നവംബർ 1917 - 31 ഡിസംബർ 1986),publive-image

അന്തരീക്ഷവിജ്ഞാനം പിച്ചവെച്ചു തുടങ്ങിയ കാലത്തു തന്നെ തന്റെതായ സംഭാവനകൾ നൽകി ലോകശ്രദ്ധ പിടിച്ചു പറ്റുകയും അഹമ്മദബാദ് ഫിസിക്കൽ ലബോറട്ടറിയുടെ ആദ്യത്തെ ഡയറക്ടറായി പ്രവർത്തിക്കുകയും മാസത്തിലാണ് രാമനാഥൻ ജനിച്ചത്. പത്മഭൂഷൻ/പത്മവിഭൂഷൻ പുരസ്കാരങൾ  നേടുകയുംചെയ്ത ഒരു മലയാളി ശാസ്ത്രജ്ഞൻ പ്രൊഫ. കെ.ആർ. രാമനാഥൻ എന്ന കൽപ്പാത്തി രാമകൃഷ്ണ രാമനാഥൻ(28 ഫെബ്രുവരി 1893 -31 ഡിസംബർ 1984),

നിരവധി ചരിത്രഗ്രന്ഥങ്ങളുടെ കർത്താവായ വി.വി.കെ. വാലത്ത് (25 ഡിസംബർ 1919 - 31 ഡിസംബർ 2000) ,

publive-image

ബൈബിൾ പരിഭാഷകനും, പണ്ഡിതനും, സെമിനാരി പ്രൊഫസറും,പതിനാലാം നൂറ്റാണ്ടിലെ ഇംഗ്ലണ്ടിൽ സഭാനവീകരണത്തിനു ശ്രമിക്കുകയും ,മാർപ്പാപ്പയെ അന്തിക്രിസ്തുവെന്നു വിളിക്കുകയും ചെയ്ത  ജോൺ വൈക്ലിഫ് (1320-1384 ഡിസംബർ 31) 

ജ്വലനം, ശ്വസനം, വാതകങ്ങളുടെ പ്രത്യേകതകൾ തുടങ്ങിയ വിഷയങ്ങളിൽ നിരവധി പരീക്ഷണങ്ങൾ നടത്തിയ  ആദ്യത്തെ ഭൗതിക ശാസ്ത്രജ്ഞനായ് കണക്കാക്കപ്പെടുന്ന രസതന്ത്ര ശാസ്‌ത്രജ്ഞനും, ആവിഷ്‌കർത്താവും, പ്രകൃതിയുമായി ബന്ധപ്പെട്ട ഒരു തത്ത്വചിന്തകനു മായിരുന്ന റോബർട്ട് ബോയിൽ (25 ജനുവരി 1627 – 31 ഡിസംബർ 1691) publive-image

2) ചിത്രകലയിൽ നവീനമായ സാമുഹ്യ വിമർശം  ഉൾപ്പെടുത്തിയ  പത്തൊൻപതാം നൂറ്റാണ്ടിലെ പ്രമുഖനായ ഫ്രഞ്ച് പെയിന്ററും റിയലിസ്റ്റ് ശൈലിയുടെ മുഖ്യ വക്താവുമായിരുന്ന ഗുസ്താവ് കൂർബെ (:10 ജൂൺ 1819 – 31 ഡിസം:1877),

ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ആദ്യത്തെ തദ്ദേശീയ ആംഗ്ലിക്കൻ മെത്രാനും വേദപ്രചാരകനും ബഹുഭാഷാനിപുണനും ആയിരുന്ന നൈജീരിയക്കാരൻ സാമുവൽ അജയി ക്രൗത്തർ ( 1809-1891 ഡിസംബർ 31),

publive-image

പരിണാമ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ചാൾസ് റോബർട്ട് ഡാർവിന്റെ പൗത്രനും  ഡാർവിൻ തിയറി എന്നറിയപ്പെടുന്ന  എക്സ്-റേവിഭംഗനത്തിന്റെ ബലതന്ത്ര സിദ്ധാന്തം (Dynamical theory) വികസിപ്പിച്ചെടുത്ത ബ്രിട്ടിഷ്ഭൗതികശാസ്ത്രജ്ഞനായിരുന്ന  ചാൾസ് ഗാൾട്ടൻ ഡാർവിൻ ( 1887ഡിസംബർ 19 -1962 ഡിസംബർ 31)

മാധ്യമമാണ്‌ സന്ദേശം (the medium is the message),ആഗോള ഗ്രാമം(global village) എന്നീ പ്രശസ്ത വാചകങ്ങളുടെ കർത്താവും, ആശയവിനിമയ സാങ്കേതികവിദ്യയും മാധ്യമങ്ങളും ആധുനിക സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനത്തെപ്പറ്റി പ്രവചനസ്വഭാവത്തോടെ  എഴുതുകയും ചെയ്ത കനേഡിയൻ വിദ്യാഭ്യാസ വിചക്ഷണനും,  തത്വജ്ഞാനിയും പണ്ഡിതനും ആയ മാർഷൽ മക്‌ലൂഹൻ (ജൂലൈ 21, 1911 – ഡിസംബർ 31, 1980),publive-image

മലയാള മനോരമയുടെ സ്ഥാപകനായിരുന്ന കണ്ടത്തിൽ വർഗീസ് മാപ്പിളയുടെ സഹോദരന്റെ പുത്രനും ട്രാവൻകൂർ നാഷണൽ ബാങ്കിന്റെ സ്ഥാപകനും, മലയാള മനോരമ ദിനപത്രത്തിന്റെ രണ്ടാമത്തെ പത്രാധിപരും, സി പി രാമസ്വാമി അയ്യരുടെ തിരുവിതാംകൂറിൽ ബാങ്ക് പണമിടപാടിൽ തിരുമറി നടത്തിയതിന്റെ പേരിൽ ജയിൽ വാസമടക്കം പല ശിക്ഷകളും സഹിക്കേണ്ടി വന്ന  കെ.സി. മാമ്മൻ മാപ്പിള( 1873 മെയ് 4-1953 ഡിസംബര്‍ 31)
************* …
 ചരിത്രത്തിൽ ഇന്ന്
  ്്്്്്്്്്്്്്്്്്
1501 - ആദ്യത്തെ കണ്ണൂർ യുദ്ധം ആരംഭിക്കുന്നു.publive-image

1599 - ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിതമായി.

1600 -  ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി രൂപീകരിച്ചത് ഒരു ഇംഗ്ലീഷ് രാജകീയ ചാർട്ടറാണ്.

1695 - ബ്രിട്ടനിൽ ജനൽ നികുതി ഏർപ്പെടുത്തി.publive-image

1744 -  ഇംഗ്ലീഷ് ജ്യോതി ശാസ്ത്രജ്ഞനായ ജെയിംസ് ബ്രാഡ്‌ലി ഭൂമിയുടെ ന്യൂട്ടേഷൻ മോഷൻ (ചലനം) കണ്ടുപിടിച്ചതായി പ്രഖ്യാപിച്ചു.

1831 - ഗ്രാമേഴ്സി പാർക്ക് ന്യൂ യോർക്ക് സിറ്റിയിലേക്ക് നിയമപരമായ ഇടപാട് ചെയ്തു.publive-image

1857 - വിക്ടോറിയ രാജ്ഞി, ഒട്ടാവ കാനഡയുടെ തലസ്ഥാനമായി തിരഞ്ഞെടുത്തു.

1857 -  വിക്ടോറിയ രാജ്ഞി കാനഡയുടെ തലസ്ഥാനമായി ഒട്ടാവയെ തിരഞ്ഞെടുത്തു.

1861 - ചിറാപുഞ്ചിയിൽ 22990 മില്ലി മീറ്റർ മഴ പെയ്ത് ചരിത്രം സൃഷ്ടിച്ചു.publive-image

1862 - അമേരിക്കൻ സിവിൽ വാർ: പടിഞ്ഞാറൻ വിർജീനിയയെ യൂണിയനിൽ അംഗീകരിക്കുന്ന ഒരു നിയമത്തിൽ അബ്രഹാം ലിങ്കൺ ഒപ്പുവയ്ക്കുന്നു. അങ്ങനെ വിർജീനിയയെ രണ്ടായി വിഭജിക്കുന്നു.

1879 - തോമസ് എഡിസൺ ആദ്യമായി പൊതുജനങ്ങൾക്ക് ജ്വലിക്കുന്ന വിളക്കുകൾ പ്രദർശിപ്പിച്ചുpublive-image

1907 - മാൻഹട്ടനിൽ ടൈംസ് സ്ക്വയറിൽ (ലോങ്ക്രേ സ്ക്വയർ എന്ന് അറിയപ്പെടുന്നു ) ആദ്യ പുതുവത്സര ആഘോഷം ആയ ന്യൂ ഈയേഴ്സ് ഈവ് നടന്നു.

1909 - അമേരിക്കയിലെ മൻഹാട്ടൻ പാലം ഗതാഗതത്തിന് തുറന്ന് കൊടുത്തു.publive-image

1911 -  പോളിഷ് ഭൗതിക ശാസ്ത്രജ്ഞനായ മേരി ക്യൂറി റേഡിയോ ആക്റ്റിവിറ്റിക്കുള്ള അവളുടെ സംഭാവനയ്ക്ക് രസതന്ത്രത്തിനുള്ള രണ്ടാമത്തെ നോബൽ സമ്മാനം നേടി.

1924 - ഫാസിസ്റ്റ് നേതാവ് മുസോളിനി ഇറ്റലിയിൽ പത്രമാരണ നിയമം പ്രഖ്യാപിച്ചു.

1929 - ലാഹോറിലെ രവി നദിക്കരയിൽ ജവഹർലാൽ നെഹ്റു ഇന്ത്യയുടെ ദേശീയ പതാക ഉയർത്തി.

publive-image

1935 -  ചാൾസ് ഡാരോ കുത്തക എന്ന ജനപ്രിയ ഗെയിമിന് പേറ്റന്റ് നേടി, ആദ്യത്തെ കോടീശ്വരൻ ഗെയിം ഡിസൈനറായി.

1944 - രണ്ടാം ലോകമഹായുദ്ധം: ഹംഗറി നാസി ജർമനിയിൽ യുദ്ധം പ്രഖ്യാപിച്ചു.

1946 - അമേരിക്കൻ പ്രസിഡന്റ് ഹാരി എസ് ട്രൂമാൻ രണ്ടാം ലോക മഹായുദ്ധം അവസാനിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

publive-image

1952 - അമേരിക്കൻ ബോക്സർ ഡാനി നാർഡിക്കോ മുൻ ലോക മിഡിൽവെയ്റ്റ് ചാമ്പ്യൻ ജേക്ക് ലാമോട്ടയെ പൂർത്തിയാക്കി.

1961 -  അമേരിക്കൻ റോക്ക് ബാൻഡ് ദി ബീച്ച് ബോയ്സ് പൊതുജനങ്ങൾക്കായി അവരുടെ ആദ്യ കച്ചേരി അവതരിപ്പിച്ചു.

1983 - നൈജീരിയയിലെ ജനാധിപത്യ സർക്കാരിനെതിരെ സൈനിക വിപ്ലവം.

1984 -  ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ഇന്ത്യൻ ബാറ്റ്സ്മാൻ മുഹമ്മദ് അസ്ഹറുദ്ദീൻ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചു.

1997 -  മൈക്രോസോഫ്റ്റ് ജനപ്രിയ ഇമെയിൽ സേവനമായ Hotmail വാങ്ങുകയും MSN Hotmail എന്ന പേരിൽ വീണ്ടും സമാരംഭിക്കുകയും ചെയ്തു.

1999 -  ഇന്ത്യൻ എയർലൈൻസ് ഫ്ലൈറ്റ് 814 ഹൈജാക്കിംഗ് കാണ്ഡഹാറിൽ അവസാനിച്ചു, ഇന്ത്യയിൽ തടവിലാക്കിയ മൂന്ന് ഇസ്ലാമിക ഭീകരർക്ക് പകരമായി അതിജീവിച്ച 190 പേരെ മോചിപ്പിച്ചു.

1999 - 20-ആം നൂറ്റാണ്ടിന്റെ അവസാന ദിനവും 2-ആം മില്ലേനിയവും ആഘോഷിച്ചു.

1999 -  ബോറിസ് യെൽറ്റ്‌സിൻ രാജിവച്ചതിനെത്തുടർന്ന് റഷ്യൻ പ്രധാനമന്ത്രി വ്‌ളാഡിമിർ പുടിൻ ആക്ടിംഗ് പ്രസിഡന്റായി.

2004 -  അക്കാലത്തെ ഏറ്റവും ഉയരം കൂടിയ അംബരചുംബിയായ തായ്‌പേയ് 101 ഔദ്യോഗികമായി തുറന്ന് 509 മീറ്റർ ഉയരത്തിൽ നിന്നു.

1907 - ഓസ്ട്രിയൻ സംഗീത സംവിധായകൻ ഗുസ്താവ് മാഹ്ലർ ന്യൂയോർക്ക് സിറ്റിയിൽ മെട്രോപൊളിറ്റൻ ഓപ്പറ നടത്തി.publive-image

2009 - Blue moon ,lunar ecclips എന്നിവ അവസാനമായി ഒന്നിച്ച് ഉണ്ടായി. ഇനി 2028 ൽ മാത്രം.

2017 -  ഇന്ത്യൻ നടൻ രജനികാന്ത് തന്റെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചു.

2017 - ന്യൂസിലൻഡ് ഗായിക ലോർഡെ ഇസ്രായേലിലെ തന്റെ സംഗീതക്കച്ചേരി റദ്ദാക്കിയതിന് വാഷിംഗ്ടൺ പോസ്റ്റിലെ ഒരു പരസ്യത്തിൽ ഒരു മതഭ്രാന്തൻ എന്ന് മുദ്രകുത്തി.

2019 -  ചൈനയിലെ വുഹാനിലെ നിഗൂഢമായ ന്യുമോണിയ കേസുകളെ കുറിച്ച് ലോകാരോഗ്യ സംഘടനയെ ആദ്യം അറിയിച്ചിരുന്നു, അത് പിന്നീട് COVID-19 വൈറസായി മാറുകയും ഒരു ആഗോള പകർച്ചവ്യാധിക്ക് കാരണമാവുകയും ചെയ്തു.

.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
.       ************
   Rights Reserved by Team Jyotirgamaya

Advertisment