ഇന്ന് ഒക്ടോബര്‍ 8: വ്യോമ സേന ദിനവും ലോക നീരാളി ദിനവും ഇന്ന്. രവി മേനോന്റേയും തഹ്‌മീമ അനത്തിന്റെയും ആശിഷ് കുമാര്‍ ബല്ലാലിന്റേയും ജന്മദിനം. രണ്ടാം ഓപ്പിയം യുദ്ധം തുടങ്ങിയതും ഓട്ടോ വന്‍ ബിസ് മാര്‍ക്ക് ജര്‍മന്‍ ചാന്‍സലറായതും ഇതേദിനം തന്നെ, ചരിത്രത്തില്‍ ഇന്ന്

New Update
8fvmbULuUvxxvoaCANvs

ചരിത്രത്തിൽ ഇന്ന്, വർത്തമാനവും …
   **************

.               ' JYOTHIRGAMAYA '
.              ്്്്്്്്്്്്്്്്
.              🌅ജ്യോതിർഗ്ഗമയ🌅
.                       
കൊല്ലവർഷം 1201
കന്നി 22
അശ്വതി  / ദ്വിതീയ
2025 / ഒക്ടോബര്‍ 8
ബുധൻ

Advertisment

ഇന്ന് ;

* വ്യോമസേന ദിനം ! [1932ൽ ഇന്നേ ദിവസമാണ്. ഇന്ത്യൻ വ്യോമസേന സ്ഥാപിതമായത്.  രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച വായുസേനയിലെ അംഗങ്ങളെയും അതിലെ പൈലറ്റുമാരെയും ആദരിക്കുന്നതിനായി എല്ലാ വർഷവും ഒക്ടോബർ 8 ന് ഇന്ത്യ ഇന്ത്യൻ വ്യോമസേന ദിനം ആചരിക്കുന്നു .]

* ലോക നീരാളി ദിനം  [വർഷംതോറും ഒക്ടോബർ 8 ന് ലോക നീരാളി ദിനം ആഘോഷിയ്ക്കപ്പെടുന്നു, സമുദ്രത്തിലെ ഏറ്റവും ബുദ്ധിയുള്ളതും ഭംഗിയുള്ളതുമായ ഈ ജീവിയെ അറിയുന്നതിനുള്ള ഒരു ദിനമാണിന്ന്. പ്രശ്നങ്ങളെ അഭിമുഖീകരിയ്ക്കാനും ആ പ്രശ്നങ്ങളെ വ്യക്തമായും കൃത്യമായും പരിഹരിയ്ക്കാൻ കഴിവുള്ളതുമായ നീരാളിയ്ക്ക്, അപകടം നേരിൽക്കാണുമ്പോൾ ശത്രുക്കളിൽ നിന്ന് സ്വയം ഒളിയ്ക്കാനും മറയ്ക്കാനും ഉള്ള  അത്ഭുതകരമായ കഴിവുണ്ട്, അതുല്യമായ ഇത്തരം മാനസീകവും ശാരീരികവുമായ സവിശേഷതകളുള്ള നീരാളികൾ,അമിതമായ മത്സ്യബന്ധനം, ജലമലിനീകരണം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ ഭീഷണികൾ മൂലം നാമാവശേഷമാവുന്നത് തടയാനും   അവയുടെ ആവാസവ്യവസ്ഥയെ സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകത ഉയർത്തിക്കാട്ടുകയും ചെയ്യാനായി ലോക നീരാളി ദിനം ആഘോഷിയ്ക്കപ്പെടണം.]

8bc1b247-8525-463e-b248-0ba3908c5102

*അന്താരാഷ്ട്ര പത്രവിതരണക്കാരുടെ  ദിനം![എല്ലാ വർഷവും ഒക്ടോബർ 8 ന് ആഘോഷിക്കുന്ന അന്താരാഷ്ട്ര ന്യൂസ്‌പേപ്പർ ബോയ്സ് ദിനം, സമൂഹത്തി എന്നും മുടങ്ങാതെ പത്രങ്ങൾ വിതരണം ചെയ്യുന്ന കഠിനാധ്വാനികളായ വ്യക്തികളെ കുറിച്ച് ലോകത്തിനു മുന്നിൽ അറിവ് നൽകുന്നു. ]

[*അന്താരാഷ്ട്ര ജനന രജിസ്ട്രേഷൻ  ദിനം![എല്ലാ വർഷവും ഒക്ടോബർ 8 ന്, ലോകം അന്താരാഷ്ട്ര ജനന രജിസ്ട്രേഷൻ ദിനമായി ആഘോഷിക്കുന്നു, ഇത് ഓരോ കുട്ടിയുടെയും നിയമപരമായ ഐഡൻ്റിറ്റിക്കുള്ള അവകാശം ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള ഒരു സുപ്രധാന ദിനമാണ്. കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലും അവർക്ക് ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം തുടങ്ങിയ അടിസ്ഥാന സേവനങ്ങൾ ലഭ്യമാക്കുന്നതിലും ജനന രജിസ്ട്രേഷൻ്റെ നിർണായക പങ്ക് ഈ ദിവസം ഊന്നിപ്പറയുന്നു. ]

08ff9ded-b847-416a-8419-6771580f806d

*അന്താരാഷ്ട്ര പോഡിയാട്രി  ദിനം ![നമ്മളിൽ പലരും കരുതുന്നതിനേക്കാൾ പ്രധാനമാണ് നമ്മുടെ പാദങ്ങൾ. അവ നമ്മെ നിവർന്നുനിൽക്കാനും ചുറ്റിക്കറങ്ങാനും മാത്രമല്ല, നമ്മുടെ പാദങ്ങളുടെ ആരോഗ്യം നമ്മുടെ ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളിൽ നാം എത്രത്തോളം ആരോഗ്യവാനാണെന്ന് സൂചിപ്പിക്കും. പാദങ്ങളുടെ ആരോഗ്യം എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒരു വലിയ പ്രശ്നമാണ്. നമ്മുടെ പാദങ്ങളെ പരിപാലിക്കേണ്ടത് എത്രത്തോളം അനിവാര്യമാണെന്ന് എല്ലാവർക്കും അറിയാമെന്ന് ഉറപ്പുവരുത്തുന്നതിനാണ് അന്താരാഷ്ട്ര പോഡിയാട്രി ദിനം ആചരിയ്ക്കുന്നത്. ]

*അന്താരാഷ്ട്ര ഓഫ്-റോഡ്  ദിനം ![അന്താരാഷ്ട്ര ഓഫ്-റോഡ് ദിനം ദുർഘടമായ പാതകളും വന്യമായ ഭൂപ്രദേശങ്ങളും പര്യവേക്ഷണം ചെയ്യാൻ ഇഷ്ടപ്പെടുന്ന ആളുകളെ ഒരുമിച്ച് കൊണ്ടുവരുന്നു. ലോകമെമ്പാടുമുള്ള ഓഫ്-റോഡ് പ്രേമികൾ അവരുടെ പങ്കിട്ട അഭിനിവേശത്തിലൂടെ ഒന്നിക്കുന്ന സമയമാണിത്.]

6cfa270d-2694-4b2b-bebf-270e9a0e2668

*അനിമൽ ആക്ഷൻ  ഡേ![ഭൂമിയിലെ വൈവിധ്യമാർന്ന ജീവികളുടെ ക്ഷേമം പ്രോത്സാഹിപ്പിക്കുക, മൃഗസംരക്ഷണ കേന്ദ്രങ്ങൾ, അവരുടെ സംരക്ഷണ ശ്രമങ്ങൾ, വെറ്റിനറി പിന്തുണ എന്നിവയെ കുറിച്ച് ഈ ദിനം ഓർമ്മപ്പെടുത്തുന്നു.മൃഗങ്ങളുടെ ദുരവസ്ഥയെക്കുറിച്ച് അവബോധം വളർത്തുക, എന്നതാണ് ഈ ദിനാചരണം കൊണ്ട് ഉദ്ദേശിയ്ക്കുന്നത് ]

*സ്വന്തം ബിസിനസ്സ്  ദിനം![സ്വന്തം ബിസിനസ്സ് തുടങ്ങാൻ കുതിക്കുന്നവരുടെ അഭിനിവേശം, സർഗ്ഗാത്മകത, കഠിനാധ്വാനം എന്നിവ ആഘോഷിക്കാൻ മാത്രമുള്ള ഒരു ദിവസം. ഒക്‌ടോബർ മാസത്തിലെ രണ്ടാമത്തെ ചൊവ്വാഴ്ച ആഘോഷിക്കുന്ന ഈ ദിനം. ലോകമെമ്പാടുമുള്ള സംരംഭകരുടെയും ചെറുകിട ബിസിനസ്സ് ഉടമകളുടെയും കഥകൾ നമുക്ക് പറഞ്ഞു തരുന്നു.]

5a0cf0eb-219d-4ad9-81bc-62293b82a8b2

* National Pierogi Day[ദേശീയ പിറോഗി ദിനം -ഇതുവരെ നിലനിൽക്കുന്നതിൽ വച്ച് ഏറ്റവും പ്രശസ്തമായ പോളിഷ് വിഭവങ്ങളിൽ ഒന്നാണ് പിറോഗി, ലോകമെമ്പാടുമുള്ള എല്ലാവരും ഈ വാക്കിനെ മൊത്തത്തിൽ പോളിഷ് പാചകരീതിയുടെ പര്യായമായി കണക്കാക്കുന്നു. ]

* ഇറാൻ :  ശിശുദിനം 
 * പെറു :  ജലസേന ദിനം   !
 * ക്രൊയേഷ്യ :  സ്വാതന്ത്ര്യ ദിനം   !

9c347d74-47ec-49f0-8ec9-9f6c429311ec

        ഇന്നത്തെ മൊഴിമുത്ത് 
          ്്്്്്്്്്്്്്്്്്്്
''കാൽ തവറി (വഴുതി) വീണാൽ രക്ഷപെടാം, എന്നാൽ നാവ് തവറി (വഴുതി) വീണാൽ ( നാവിനു പറ്റുന്ന വീഴ്ചയിൽ നിന്നും) രക്ഷയില്ല''

  [ - ബെഞ്ചമിൻ ഫ്രാന്ക്ളിൻ ]
        ********
ഇന്നത്തെ പിറന്നാളുകാർ
.................

36cd3a3e-80f9-4770-bff8-1fd595ae39d0
 സംഗീതാസ്വാദകൻ, നിരൂപകൻ എന്ന നിലകളിൽ പ്രശസ്തനും, ചലച്ചിത്ര ശബ്ദലേഖകനുമായിരുന്ന കൃഷ്ണ ഇളമണ്ണിനേക്കുറിച്ചെഴുതിയ ലേഖനത്തിന് 2014ലെ മികച്ച ചലച്ചിത്രാധിഷ്ഠിത ലേഖനത്തിനുള്ള സംസ്ഥാന സർക്കാരിന്റെ ചലച്ചിത്ര പുരസ്ക്കാരം നേടിയ,  കേരള കൗമുദിയിൽ സ്പോർട്സ്, സംഗീതം എന്നീ മേഖലകളിൽ കോളമിസ്റ്റായും പ്രവർത്തിച്ച, ഇപ്പോൾ മാതൃഭൂമിയുടെ സംഗീത വിഭാഗത്തിലെ റിസേർച്ച് ഹെഡായി പ്രവർത്തിയ്ക്കുകയും ചെയ്യുന്ന  രവി മേനോന്റേയും(1950),

24b8253f-1ea3-4252-9d7e-15bff7f23ae8

 "ഒരു സുവർണ്ണകാലം", "നല്ല മുസ്ലിം" എന്നി രണ്ടു പുസ്തകങ്ങൾ കൊണ്ട് പ്രശസ്തയായ ബംഗ്ലാദേശി   നോവലിസ്റ്റ്   തഹ്‌മീമ അനത്തിന്റെയും (1975),

 സിനിമ, സീരിയൽ രംഗത്തെ ബാല അഭിനേത്രിയായ, 2014 ൽ അക്കു അക്ബർ സംവിധാനം ചെയ്ത മത്തായി കുഴപ്പക്കാരനല്ല എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്ക് വന്ന അക്ഷര കിഷോർ എന്ന ബേബി അക്ഷരയുടേയും (2008 ),

17caf5f5-6076-4c2d-8a61-cfbcd9264634

മുൻ ഇന്ത്യൻ ഹോക്കി കളിക്കാരനായിരുന്ന ആശിഷ് കുമാർ ബല്ലാലിന്റേയും (1970).

എ.വി.എൻ., എക്സ്.ആർ.സി.ഒ. എന്നിവയുടെ ഹാൾ ഓഫ് ഫെയിം പട്ടികയിൽ ഇടം നേടിയിട്ടുള്ള ഒരു അമേരിക്കൻ നീലച്ചിത്ര നടിയും നർത്തകിയുമാണ് ജൂലിയ ആൻ (1969)ന്റേയും,

ഗുഡ് വിൽ ഹണ്ടിംഗ്  എന്ന ചിത്രത്തിലൂടെ തിരക്കഥക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡും ഓസ്ക്കാർ അവാർഡും നേടിയ അമേരിക്കൻ ചലച്ചിത്ര നടനും തിരക്കഥാകൃത്തും സംവിധായകനും നിർമ്മാതാവുമായ മാറ്റ് ഡാമണിന്റെയും   (1970) ജന്മദിനം, !
  ***********

8c2c7659-034e-4efd-abda-7cdaf407d6e0
* ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ മുൻഗാമികളിൽ പ്രമുഖരായ ചിലർ!
*******
തിരുനല്ലൂർ കരുണാകരൻ ജ.(1924-2006 )
ജി.എൻ. രാമചന്ദ്രൻ ജ. (1922 -2001)
രാജ് കുമാർ ജ. (1926-1996)
ജനറല്‍ പെരോൺ ജ. (1895 -1974)
ഗസ് ഹാള്‍ ജ. (1910-2000)
എല്ലിസ് പോൾ ടോറൻസ് ജ. (1915- 2003)

9c347d74-47ec-49f0-8ec9-9f6c429311ec

ലഘുവായ ഭാവഗീതങ്ങൾ, ദീർഘമായ ആഖ്യാനകവിതകൾ, കുട്ടിക്കവിതകൾ, നാടൻപാട്ടിൻറെ ലളിത്യമുള്ള ഗാനങ്ങൾ ,പുരാണ പുനർവ്യാഖ്യാനങ്ങൾ എന്നിങ്ങനെ വിവിധ ശൈലിയിലുള്ള ര‍ചനകൾ നടത്തിയ കവിയും ജനയുഗം വാരികയുടെ മുഖ്യ പത്രാധിപരും , സാഹിത്യകാരനും വിവർത്തകനും അദ്ധ്യാപകനുമായിരുന്ന തിരുനല്ലൂർ കരുണാകരൻ(1924 ഒക്റ്റോബർ 8-2006 ജൂലൈ 5 ),

ശരീരത്തിൽ കാണുന്ന കൊളാജൻ -പ്രോട്ടീൻ- ഘടന ട്രിപ്പിൾ ,ഹെലിക്‌സ്‌ മാതൃകയിലാണെന്ന്‌ ശാസ്‌ത്രലോകത്തെ അറിയിച്ച പ്രശസ്‌ത ഭാരതീയ ശാസ്‌ത്രജ്ഞൻ ഗോപാലസമുദ്രം നാരായണയ്യർ രാമചന്ദ്രൻ എന്ന  ജി.എൻ. രാമചന്ദ്രൻ (ഒക്ടോബർ 8, 1922 - ഏപ്രിൽ 7, 2001),

6584e7fb-26ad-4234-90e0-41f5b8e9cdd7

ബോംബെ പോലീസിൽ സബ് ഇൻസ്പക്റ്റർ ആയി ജീവിതം തുടങ്ങുകയും, പിന്നീട് നാലു ദശാബ്ദക്കാലം ബോളിവുഡിൽ തിളങ്ങി നിൽക്കുകയും മദർ ഇൻഡ്യ, വക്ത്, പക്കീജ ,തുടങ്ങിയ 70 ഓളം നല്ല സിനിമകളിൽ അഭിനയിക്കുകയും ചെയ്ത കുൽഭൂഷൺ പണ്ഡിറ്റ് എന്ന രാജ് കുമാർ (8 ഒക്റ്റോബർ 1926 – 3 ജൂലൈ 1996),

അമേരിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവും, അദ്ധ്യക്ഷ്യനുമായിരുന്നു അർവ്വോ കുസ്റ്റാ ഹാൾബർഗ് എന്ന ഗസ് ഹാൾ. ( 1910 ഒക്ടോബർ 8-2000 ഒക്ടോബർ 13)

582380ac-4829-4204-9f6d-248f1c22238a

അർജന്റീനയിലെ ലെഫ്റ്റനന്റ് ജനറലും രാഷ്ട്രീയക്കാരനും, ലേബർ മിനിസ്റ്ററും, വൈസ് പ്രസിഡന്റും ആയതിനു ശേഷം മൂന്നു പ്രാവിശ്യം പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട  ജനറല്‍ യുവാന്‍ ഡൊമിംഗോ പെരോൺ(8 ഒക്ടോബർ 1895 – 1 ജൂലൈ 1974)

സർഗ്ഗാത്മകതയെക്കുറിച്ച് വിപുലമായ ഗവേഷണം നടത്തിയിട്ടുള്ള അമേരിയ്ക്കൻ മനശാസ്ത്ര ഗവേഷകനും പ്രൊഫസ്സറുമായിരുന്നു ഇ. പി .ടൊറാൻസ്  (എല്ലിസ് പോൾ ടൊറാൻസ്(ഒക്ടോബർ 8, 1915 - ജൂലൈ 12, 2003).
*"""*""""""""**
സ്മരണാഞ്ജലി !!!
്്്്്്്്്്്്്
എം ആർ ബി  മ. (1909 - 2001)
മുൻഷി പ്രേംചന്ദ് മ. (1880 -1936)
ജയപ്രകാശ നാരായൺ മ. (1902-1979)
വില്ലി ബ്രാൻഡ് മ. (1913 -1992)
ക്ലമന്റ് ആറ്റ് ലി മ(1883-1967)

62085e42-0dec-4b0c-86eb-7d7835228aef

സാഹിത്യകാരനും, സാമൂഹ്യ പരിഷ്കർത്താവും, പത്രപ്രവർത്തകനും ,   നാടകം, കവിത, ഉപന്യാസം എന്നീ രംഗങ്ങളിൽ നിരവധ സംഭാവനകൾ നൽകിയ എം. രാമൻ ഭട്ടതിരിപ്പാട് എന്ന എം ആർ ബി (1909, 8ഓഗസ്റ്റ് - ഒക്ടോബർ 8, 2001),

ഗോദാൻ, രംഗ്ഭൂമി, കർമ്മഭൂമി, പ്രേമാശ്രം തുടങ്ങിയ കൃതികൾ എഴുതിയ,ആധുനിക ഹിന്ദി ഉർദുസാഹിത്യത്തിലെ ഏറ്റവും മഹാനായ സാഹിത്യകാരന്മാരിൽ ഒരാളായ മുൻഷി പ്രേംചന്ദ്(ജൂലൈ 31, 1880 - ഒക്ടോബർ 8, 1936)  ,

64f3d150-a8b9-4679-9899-175a691b1fc2

സോഷ്യലിസ്റ്റു് പ്രസ്ഥാനത്തിന്റെ പ്രഥമ ജനറൽ സെക്രട്ടറിയും, ഭൂദാൻ പ്രസ്ഥാനത്തിൽ പ്രവർത്തിക്കുകയും, ബംഗ്ലാദേശ് ജനങ്ങൾ സ്വാതന്ത്രത്തിനായി പൊരുതുമ്പോൾ അവർക്ക്  പിന്തുണ പ്രഖ്യാപിക്കുകയും,. 1972 ൽ ചമ്പൽ കൊള്ളത്തലവനായ മാധവ് സിങ്ങിനെ കൂട്ടുകാരോടൊപ്പം, ആയുധം വെച്ച് കീഴടങ്ങുവാൻ പ്രേരിപ്പിക്കുകയും അതിൽ വിജയിയ്ക്കുകയും ചെയ്ത , 1975 ൽ അടിയന്തരാവസ്ഥ ക്കാലത്ത് ജയിലിലാകുകയും,1977 ൽ അടിയന്തരാവസ്ഥക്കു ശേഷം പ്രതിപക്ഷ കക്ഷികളെ ജനതാ പാർട്ടിക്ക് പിന്നിൽ അണിനിരത്തിയ ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രവർത്തകനും സോഷ്യലിസ്റ്റു് നേതാവും സർവ്വോദയ നേതാവുമായിരുന്ന   ജെ പി എന്ന ലോകനായക ജയപ്രകാശ നാരായണൻ (1902 ഒക്ടോബർ 11-1979 ഒക്ടോബർ 8 ),

71b9822e-078c-4789-8706-8fed9dd87c00

1945 മുതൽ 1951 വരെ യുണൈറ്റഡ് കിംഗ്ഡത്തിൻ്റെ പ്രധാനമന്ത്രിയും ഒരു ബ്രിട്ടീഷ് രാഷ്ട്രതന്ത്രജ്ഞനും ലേബർ പാർട്ടി രാഷ്ട്രീയക്കാരനുമായിരുന്നു ക്ലമൻ്റ് റിച്ചാർഡ് ആറ്റ്‌ലി (3 ജനുവരി 1883 - 8 ഒക്ടോബർ 1967),  

സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയുടെ നേതാവും ഫെഡറൽ റിപ്പബ്ലിക് ഓഫ് ജർമനിയുടെ ചാൻസലറും യൂറോപ്യൻ എകണോമിക് കമ്മ്യൂണിറ്റി മുഖാന്തരം കിഴക്കൻ സൗഹാർദ്ദ പൂർണ്ണമായ ബന്ധം സ്ഥാപിക്കുന്നതിനു പരിശ്രമിച്ചതിനു നോബൽ പീസ് പുരസ്കാരം ലഭിച്ച ഹെർബർട്ട് എൺസ്റ്റ് കാൾ ഫ്രഹ്മം എന്ന വില്ലി ബ്രാൻഡ്(18 ഡിസംബർ 1913–8 ഒക്ടോബർ1992)
*******

9220407c-5d3f-4c66-aff8-a5891a0bfee2

ചരിത്രത്തിൽ ഇന്ന് …
്്്്്്്്്്്്്്്
1856- രണ്ടാം 'ഓപ്പിയം യുദ്ധം' (ആംഗ്ലോ ചൈനീസ് യുദ്ധം) തുടങ്ങി

1862- ഓട്ടോ വൻ ബിസ് മാർക്ക് ജർമൻ ചാൻസലറായി.

d9cac57c-066b-40ae-aa92-c052ee8010ce

1900- ദക്ഷിണാഫ്രിക്ക യിലെ വർണ വിവേചന വിരുദ്ധ പോരാട്ടത്തിന് പിന്തുണ അഭ്യർഥിച്ച് മഹാത്മജി ദാദാ ബായ് നവ് റോജിക്ക് കത്തെഴുതി.

1871 - ചിക്കാഗോ തീപിടുത്തം ആംഭിച്ചു. ഈ തീപിടുത്തത്തിൽ 300 പേർ മരിച്ചു, 100,000 പേർ ഭവനരഹിതരായി.

1912 - ഒന്നാം ബാൾക്കൺ യുദ്ധം തുടങ്ങി. (ഓട്ടോവൻ ചക്രവർത്തിക്കെതിരെ മോണ്ടിനെഗ്രോയുടെ നേതൃത്വത്തിൽ ഗ്രീസ്, ബൾഗേറിയ, സെർബിയ സംയുക്ത സൈന്യം ഏറ്റുമുട്ടി)

c886459d-7890-40b8-974e-3a95b3729bb5

1919- Worlds first trans continental air race USA യിൽ നടന്നു.

1932 - ഭാരതീയ വായുസേന സ്ഥാപിതമായി.

1948- ലോകത്തിലെ ആദ്യ Pace maker implantation നടന്നു. Arne Larson എന്നയാൾക്കായിരുന്നു implant ചെയ്തത്.

c00d652c-f4ed-43e9-984d-8322734966db

1967 - ഗറില്ലാ നേതാവ്   ചെഗുവേരയും  കൂട്ടാളികളും ബൊളീവിയയിൽ പിടിയിലായി.

1979 - ലോകനായക ജയപ്രകാശ് നാരായണൻ അന്തരിച്ചു.

1987- ഇന്ത്യയിൽ ആദ്യമായ് ക്രിക്കറ്റ് ലോകകപ്പ് മത്സരം തുടങ്ങി. കഴിഞ്ഞ രണ്ട് തവണയും പ്രുഡൻഷ്യൽ കപ്പ് എന്നറിയപ്പെട്ടിരുന്ന കപ്പ് ഇത്തവണ റിലയൻസ് കപ്പ് എന്നാണ് അറിയപ്പെട്ടിരുന്നത്.

f0a57aa3-91ce-4c04-96f8-7f7e6efd38e6

2003 - സിനിമാനടൻ ആർനോൾഡ് ഷ്വാഴ്സെനഗർ കാലിഫോർണിയയുടെ ഗവർണ്ണറായി

2004 - കെനിയയുടെ വംഗാരി മാതായി സമാധാന നോബൽ നേടുന്ന ആദ്യ ആഫ്രിക്കക്കാരിയായി..

2005 - കാശ്മീരിൽ പതിനായിരങ്ങൾ കൊല്ലപ്പെട്ട ഭൂകമ്പം

faf9ca11-8282-44ca-b846-121d6a3b359f

2005 - ഇന്ത്യ - പാകിസ്താൻ അതിർത്തി പ്രദേശങ്ങളിൽ ശക്തമായ ഭൂചലനം. ഇരുപതിനായിരത്തിലേറെപ്പേർ മരിച്ചു.

2008 - ഇന്ത്യ-യുഎസ് ആണവകരാർ  പ്രാബല്യത്തിൽ വന്നു.

2014 - തോമസ് എറിക് ഡങ്കൻ , അമേരിക്കയിൽ എബോള രോഗനിർണയം നടത്തിയ ആദ്യ വ്യക്തി മരിച്ചു.

2016 - മാത്യു ചുഴലിക്കാറ്റിനെ തുടർന്ന് മരണസംഖ്യ 900 ആയി ഉയർന്നു.

f81dcafb-36dc-42e5-aa51-7c1c12ec633b

2019 - റിപ്പബ്ലിക് ഓഫ് അയർലണ്ടിലെ ലീൻസ്റ്റർ ഹൗസിന്റെ (പാർലമെന്റ്) 200 ഓളം എക്‌സ്‌റ്റിൻക്ഷൻ റിബലൻ പ്രവർത്തകർ ഗേറ്റുകൾ തടഞ്ഞു .

2020 - രണ്ടാം നഗോർണോ-കറാബാക്ക് യുദ്ധം : അസർബൈജാൻ രണ്ടുതവണ മനഃപൂർവം ഷുഷയിലെ ഹോളി സേവ്യർ ഗസാഞ്ചെറ്റ്‌സോട്ട്‌സ് പള്ളിയെ ലക്ഷ്യമാക്കി .
***********

.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
.       ************
   Rights Reserved by Team Jyotirgamaya

Advertisment