Advertisment

ഇന്ന് നവംബര്‍ 30: ഒരു രൂപ നോട്ടിന് ഇന്ന് 106-ആം ജന്മദിനം, കമ്പ്യൂട്ടര്‍ സുരക്ഷാ ദിനവും ഇന്ന്: ലാലു അലക്‌സിന്റേയും വി എം വിനുവിന്റേയും ജന്മദിനവും കലാഭവന്‍ അബിയുടെ ഓർമ്മദിനവും ഇന്ന്; പാദുവയിലെ പൂന്തോട്ടത്തിലിരുന്ന് ഗലീലിയോ ആദ്യമായി വാന നിരീക്ഷണം നടത്തിയതും തോമസ് ആൽവാ എഡിസൺ ഫോണോഗ്രാഫ് പ്രദർശിപ്പിച്ചതും ഇതേ ദിനം തന്നെ: ചരിത്രത്തില്‍ ഇന്ന്

New Update
New Project November 29

.   ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …  
    **************

Advertisment

.                  ' JYOTHIRGAMAYA '
.                 ്്്്്്്്്്്്്്്്
.                 🌅ജ്യോതിർഗ്ഗമയ🌅

കൊല്ലവർഷം 1200 
വൃശ്ചികം 15
 വിശാഖം / ചതുർദശി
2024 നവംബർ 30, 
ശനി

ഇന്ന്;

* ഒരു രൂപ നോട്ടിന് ഇന്ന്‍ 106 മത് ജന്മദിനം      
           
* കമ്പ്യൂട്ടർ സുരക്ഷാ ദിനം ![ദേശീയ കമ്പ്യൂട്ടർ സുരക്ഷാ  ദിനം അഭേദ്യമായ പാസ്‌വേഡുകൾ ഉപയോഗിക്കുന്നത് മുതൽ ഫിഷിംഗ് സ്‌കാമുകൾ ഒഴിവാക്കുന്നത് വരെ, നങ്ങം നിങ്ങളുടെ ഇലക്ട്രോണിക് ഉപകരണങ്ങളും വ്യക്തിഗതവിവരങ്ങളും സുരക്ഷിതമാക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളുക ഒന്നിനും സമയമില്ലാത്ത ഇന്നത്തെ കാലത്ത് അതിനായി ഒരു ദിവസം. ഈ കാലഘട്ടത്തിൽ, സ്മാർട്ട്‌ഫോണുകൾ, ടാബ്‌ലെറ്റുകൾ, കമ്പ്യൂട്ടറുകൾ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ നമ്മുടെ ദൈനംദിന ജീവിതത്തിൻ്റെ ഒരു പ്രധാന ഘടകമാണ്. ആശയവിനിമയം മുമ്പത്തെക്കാൾ എളുപ്പവും കാര്യക്ഷമവുമാകുമ്പോൾ, ഈ സാങ്കേതിക മുന്നേറ്റങ്ങൾ നമ്മുടെ സ്വകാര്യതയെയും സുരക്ഷയെയും കുറിച്ചുള്ള പുതിയ ആശങ്കകൾക്ക് ഇടവരുത്തുന്നുണ്ട് അതിനാൽ, നിങ്ങൾ നിങ്ങളുടെ ഓൺലൈൻ ഡാറ്റ സുരക്ഷിതമായും കാര്യക്ഷമമായും ഉപയോഗിയ്ക്കാൻ വേണ്ട നടപടികൾ സ്വീകരിയ്ക്കാൻ മാത്രമായി ഒരു ദിവസം.  - അതിനെയാണ്  ദേശീയ കമ്പ്യൂട്ടർ സുരക്ഷാ ദിനം എന്ന് വിളിക്കുന്നത്.]publive-image

* രാസായുധ യുദ്ധത്തിൽ  കൊല്ലപ്പെട്ടവരുടെ ഓർമ ദിനം ![ രാസയുദ്ധത്തിൻ്റെ ഇരകളെ ആദരിയ്ക്കുന്നതിനും, രാസായുധങ്ങൾ ഇല്ലാതാക്കുന്നതിനും ലോകത്തിൽ സമാധാനവും, സുരക്ഷയും, ബഹുമുഖവാദവും പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി ഒരു ദിവസം. രാസായുധ നിരോധന സംഘടനയുടെ (OPCW) പ്രതിബദ്ധത വീണ്ടും ഉറപ്പിയ്ക്കുക എന്ന ലക്ഷ്യത്തിലധിഷ്ടിതമായി ആഘോഷിയ്ക്കപ്പെടുന്ന ഈ ദിനത്തിലാണ് രാസായുധങ്ങൾ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ 25 വർഷം മുമ്പ്   രാസായുധ വിരുദ്ധ കൺവെൻഷൻ നടന്നത് അതിൻ്റെ അനുസ്മരണാർത്ഥമാണ് എല്ലാ വർഷവും ഇന്നേ ദിവസം ഈ ദിനാചരണം നടത്തുന്നത് ]

MV5BNzA2MmIzM2YtMmZlYi00OTcyLWE4ZTQtOTRkN2RhYzIyNWI2XkEyXkFqcGc@._V1_

* സിറ്റിസ് ഫോർ ലൈഫ് ഡേ ![മരണശിക്ഷ റദ്ദാക്കാൻ ഒരു ലോക ദിനം]

* യു എ ഇ : രക്ത സാക്ഷി ദിനം!

* ദക്ഷിണയമൻ /ബാർബഡോസ്‌:സ്വാതന്ത്ര്യ ദിനം!
* ബെനിൻ :ദേശീയ ദിനം!

* ദക്ഷിണാഫ്രിക്ക  : റെജീന മുണ്ടി ഡേ ![ 'ലോക റാണി' എന്ന് ലാറ്റിനിൽ അർത്ഥം വരുന്ന ദക്ഷിണാഫ്രിക്കയിലെ എറ്റവും വലിയ കത്തോലിക്ക പള്ളിയായ 'റെജീന മുണ്ടി' യുടെ ഉപചാരാർത്ഥം ഈ ദിനം ഇന്നേ ദിവസം കൊണ്ടാടപ്പെടുന്നു ]publive-image     

“അന്താരാഷ്ട്ര ESG ദിനം ![ "ESG" (Environmental, social and governance) അഥവാ
അന്താരാഷ്ട്ര പരിസ്ഥിതി, സാമൂഹിക, ഭരണം (ESG) എന്നത് 2006-ൽ യുണൈറ്റഡ് നേഷൻസ് ൻ്റെ ഉത്തരവാദിത്തത്തോടെ  സംഘടനകൾക്കും സർക്കാർ ഏജൻസികൾക്കും കമ്പനികൾക്കും സുസ്ഥിരമായ തലത്തിൽ അവർ എത്രമാത്രം നന്നായി പ്രവർത്തിക്കുന്നു എന്നതിനുള്ള മാനദണ്ഡമാണ്. അതിനെ അനുസ്മരിയ്ക്കാനും അതിനെ കുറിച്ചുള്ള അവബോധം നാട്ടുകാരിലുണ്ടാക്കാനും ആ മാനദണ്ഡമനുസരിച്ച് ജീവിച്ച് ലോകത്തെ മുഴുവൻ മാറ്റാൻ ശ്രമിയ്ക്കാനും ഒരു ദിനം .]

*ചെറുകിട ബിസിനസ്  ശനിയാഴ്ച !

* സെന്റ് ആൻഡ്രൂസ് ദിനം ! [St. Andrew’s Day !]

USA ; 

* നാഷണൽ സ്റ്റേ ഹോം ദിനം ! [ Stay Home Day .]

*ദേശീയ മൂസ് ദിനം ![ Mousse Day ]
 
* ദേശീയ മേസൺ ജാർ ദിനം ! [Mason Jar Day ]

*National mate day![ അർജ്ജൻ്റീനയിലെ പരമ്പരാഗത പാനീയമായ യെർബയെ കുറിച്ചറിയാനും അനുഭവിയ്ക്കാനും ഒരു ദിവസം. ']

publive-image

ഇന്നത്തെ മൊഴിമുത്തുകൾ

"ഒരിക്കലും ആർക്കും കീഴടങ്ങരുത്, വലുതോ ചെറുതോ, സാരമോ, നിസ്സാരമോ ആയ ഒന്നിനും മുന്നിൽ കീഴടങ്ങരുത്, ബഹുമാനത്തിൻ്റെയും സദ്ബുദ്ധിയുടെയും ബോധ്യങ്ങൾക്കല്ലാതെ ഒരിക്കലും വഴങ്ങരുത്. ഒരിക്കലും ആരുടെയും ബലപ്രയോഗത്തിന് വഴങ്ങരുത്; ശത്രുവിൻ്റെ പ്രത്യക്ഷമായ ശക്തിക്ക് മുന്നിൽ ഒരിക്കലും വഴങ്ങരുത്. ."    [ -സർ വിൻസ്റ്റൺ ചർച്ചിൽ ]
 
ഇന്ന് ജന്മദിനമാചരിയ്ക്കുന്നവർ
കേരള സാഹിത്യ അക്കാദമിയുടെ 2015ലെ കെ. ആർ. നമ്പൂതിരി എൻഡോവ്‌മെന്റ് അവാർഡ് നേ‌‌‌ടിയ 'ന്യായദർശനം' എന്ന വൈദികസാഹിത്യ കൃതി രചിച്ച ഡോ. ടി ആര്യദേവിയുടെയും (1946),

എല്ലാ തെക്കേ ഇന്ത്യൻ ഭാഷകളിലുമായി ഏതാണ്ടു 400-ഓളം ചിത്രങ്ങളിൽ അഭിനയിച്ച പ്രസിദ്ധ നടി കെ.ആർ വിജയയുടെയും (1948),

publive-image

വില്ലൻ വേഷങ്ങളിൽ കൂടി സിനിമാലോകത്തേയ്ക്ക് വരുകയും പിന്നീട്‌ സ്വഭാവവേഷങ്ങൾ കൂടുതലായി കൈകാര്യം ചെയ്യുകയും മൂന്ന് പതിറ്റാണ്ടുകളായി  100-ൽ പരം സിനിമകളിൽ അഭിനയിച്ചിട്ടുള്ള, ഇപ്പോഴും സജീവമായ ലാലു അലക്സിന്റേയും (1954),

ബാലേട്ടന്‍ എന്ന ചിത്രത്തിലൂടെ ഏറെ പ്രശസ്തനായ മലയാള ചലച്ചിത്ര സംവിധായകനും അഭിനേതാവും എഴുത്തുകാരന്‍ വിജയന്റെ മകനുമായവി എം വിനുവിന്റേയും (1958),publive-image

വിനീത് ശ്രീനിവാസന്റെ മലര്‍വാടി ആര്‍ട്ട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത്‌ പ്രവേശിക്കുകയും  2011ല്‍ വനിതയുടെ ബെസ്റ്റ് ന്യൂ ഫേസ് ഒഫ് ദി ഇയര്‍ അവാര്‍ഡും കരസ്ഥമാക്കുകയും ചെയ്ത ഭഗത് മാനുവലിന്റേയും (1986),

ഇൻഡ്യൻ ക്രിക്കറ്റ് ടീമിനു വേണ്ടി കളിക്കുന്ന രാഹുൽ ശർമ്മയുടെയും (1986) ജന്മദിനം !!! 

സ്മരണാഞ്ജലി !!!
കേരളവർമ്മ പഴശ്ശിരാജ മ. (1753-1805 )
ലക്ഷ്മി എൻ. മേനോൻ മ. (1899-1994)
പ്രൊഫ. പി.നാരായണമേനോൻ മ. (1939-2022)
വി പി കെ പൊതുവാള്‍ മ. ( 1915-2008 )
കിളിമാനൂർ രമാകാന്തൻ മ. (1938 -2009)
ഫാ. എസ്‌ കാപ്പൻ മ. (1924-1993)
സിറിയക് ജോൺ മ. ( 1933 -  2023
ജിമ്മി ജോർജ്ജ്  മ. (1955 -1987)
കലാഭവന്‍ എബി മ. (1965-2017)
സാധു കൊച്ചുകുഞ്ഞ് ഉപദേശി മ. (1883-1945)
ഐ.കെ. ഗുജ്റാൾ മ. (1919 - 2012)
ആർ. സി. ദത്ത് മ. (1848-1909)
ജോർജ്ജ്‌ ബുഷ്‌ മ.(1924-2018)
ഗി ദുബോ മ. (1931-1994) 
പോൾ  വാക്കർ മ. (1973 - 2013) 
ഓസ്കാർ വൈൽഡ് മ. (1854-1900)

publive-image

ബ്രിട്ടീഷുകാർക്കെതിരെ നടത്തിയ ചെറുത്തു നിൽപ്പുകൾ പരിഗണിച്ച് വീരകേരള സിംഹം എന്ന് ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രങ്ങളിൽ വിശേഷിപ്പിക്കുന്ന കേരളത്തിൽ ബ്രിട്ടീഷ്‌ സാമ്രാജ്യത്തിനെതിരെ ആദ്യം യുദ്ധം പ്രഖ്യാപിച്ച നാട്ടുരാജാക്കന്മാരിലൊരാളാ യിരുന്ന കേരളവർമ്മ പഴശ്ശിരാജ ( 1753 ജനുവരി 3 - 1805 നവംബർ 30 ),

വിദേശകാര്യമന്ത്രാലയത്തിൽ പാർലമെന്ററി സെക്രട്ടറി, സഹമന്ത്രി വിദേശകാര്യമന്ത്രി തുടങ്ങിയ പദവികൾ വഹിച്ച, കേന്ദ്രമന്ത്രിയായ ആദ്യത്തെ മലയാളി വനിത ലക്ഷ്മി എൻ. മേനോൻ( 1899 - 1994 നവംബർ 30) ,

publive-image

ഭാഷാപണ്ഡിതനും, 2021-ലെ കേരള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരജേതാവും കേരളവര്‍മ്മ കോളേജിലെ മലയാളം വിഭാഗം അധ്യാപകനും ജനകീയ പ്രതിരോധങ്ങളുടെയും ബലാന്വേഷണങ്ങളുടെയും മുന്നില്‍ നിന്ന വ്യക്തിയും  ആരോഗ്യം, വിദ്യാഭ്യാസം, പരിസ്ഥിതി, ചരിത്രം, സാഹിത്യം, സ്ത്രീ ദളിത് വാദങ്ങള്‍, ഭാഷ, വ്യാകരണം, പാഠ്യപദ്ധതി, പാഠപുസ്തകം, അധ്യാപനം എന്നീ മേഖലകളിലെല്ലാം സംവാദാത്മക ബോധന രീതിയിലൂടെ ബഹുസ്വരതയുടെ രാഷ്ട്രീയം വായിച്ചെടുക്കാനും തോറ്റവരുടെ ചരിത്രം പുനര്‍നിര്‍മിക്കാനും കേരളീയ സമൂഹത്തെ പ്രചോദിപ്പിച്ച ജനകീയ ഗുരു പ്രൊഫ. പി. നാരായണമേനോൻ(1939-നവംബർ 30, 2022),

ഇന്ത്യൻ ജസ്യൂട്ട് പുരോഹിതനും വിമോചന ദൈവശാസ്ത്രജ്ഞനുമായിരുന്നഫാ. സെബാസ്റ്റ്യൻ കാപ്പൻ (4 ജനുവരി 1924 - 30 നവംബർ 1993)

publive-image

കേരളത്തിലെ ഒരു രാഷ്ട്രീയപ്രവർത്തകനും മുൻ സംസ്ഥാനമന്ത്രിയുമായിരുന്ന പി. സിറിയക് ജോൺ (11 ജൂൺ 1933 - 30 നവംമ്പർ 2023)

ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ പ്രൊഫഷണൽ വോളീബോൾ താരമായിരുന്ന ജിമ്മി ജോർജ്ജ് (മാർച്ച് 8, 1955 - നവംബർ 30, 1987),

കേന്ദ്ര സര്‍ക്കാരിന്‍റെ പണ്ഡിറ്റ്, അയോധ്യയിലെ സംസ്കൃത പരിഷത്തിന്‍റെ ജ്യോതിര്‍ഭൂഷണം, ഗുരുവാ‍യൂര്‍ ദേവസ്വത്തിന്‍റെ ജ്യോതിഷ തിലകം , തുടങ്ങിയ ബഹുമതികൾ ലഭിച്ചിട്ടുള്ള പ്രമുഖ ജ്യോതിഷ പണ്ഡിതനുംമല്‍ബാര്‍ പഞ്ചാംഗം, കേന്ദ്ര സര്‍ക്കാരിന്‍റെ ദേശീ‍യ പഞ്ചാംഗത്തിന്‍റെ മലയാളം പതിപ്പ് എന്നിവ തയാറാക്കുന്ന വ്യക്തിയും, ഭാഷാഗോചരഫലം, സുധഗണിതം എന്നീ ഗ്രന്ഥങ്ങളുടെ കര്‍ത്താവും ആയിരുന്ന വി പി കെ പൊതുവാള്‍ എന്ന വി.പി.കുഞ്ഞിക്കണ്ണ പൊതുവാൾ ( 1915 ഫെബ്രുവരി 19-2008 നവംബർ 30 ) publive-image

ദാന്തെയുടെ ഡിവൈൻ കോമഡിക്ക് ഇന്ത്യൻ ഭാഷകളിൽ ആദ്യമായി വിവർത്തനം (മലയാളത്തിൽ) ചെയ്ത കവിയും ഗാനരചയിതാവും വിവർത്തക നുമായിരുന്ന കിളിമാനൂർ രമാകാന്തൻ
 (1938 ഓഗസ്റ്റ് 2 - 2009 നവംബർ 30),

2) ഹാസ്യനടൻ , അനുകരണ കലാകാരൻ, ഡബ്ബിംഗ് ആർട്ടിസ്റ്റ്, പിന്നണി ഗായകൻ എന്നീ നിലയിൽ പ്രശസ്തനായിരുന്ന ഹബീബ് മുഹമ്മദ് എന്ന  കലാഭവന്‍ അബി ( 28 ഫെബ്രുവരി 1965 - 30 നവംബർ 2017 ),

publive-image

ഒരു മലയാളി ക്രിസ്ത്യൻ മതപ്രചാരകനും പ്രശസ്തനായ കവിയും സംഗീതജ്ഞനുമായിരുന്ന സാധു കൊച്ചുകുഞ്ഞ് ഉപദേശി (മലയാളം: സാധു കൊച്ചൂഞ്ഞ് ഉപദേശി;) (1883 – 30 നവംബർ 1945),

പാർലമെന്ററികാര്യ, വാർത്താ വിനിമയ മന്ത്രാലയത്തിലും വിവര-പ്രക്ഷേപണ മന്ത്രാലയത്തിലും പൊതുമരാമത്ത്-ഭവന നിർമ്മാണ മന്ത്രാലയത്തിലും ആസൂത്രണ മന്ത്രാലയത്തിലും വിദേശകാര്യ മന്ത്രാലയത്തിലും മന്ത്രിപദം അലങ്കരിക്കുകയും പിന്നീട് ഇന്ത്യയുടെ പന്ത്രണ്ടാമത്തെ പ്രധാനമന്ത്രിയായ ഐ.കെ. ഗുജ്റാൾ എന്ന ഇന്ദർ കുമാർ ഗുജ്റാൾ (ഡിസംബർ 4 1919 - നവംബർ 30 2012),

publive-image

ഒരു ഇന്ത്യൻ സിവിൽ സർവീസ് ഉദ്യോഗസ്ഥനും, സാമ്പത്തിക ചരിത്രകാരനും, രാമായണത്തിന്റെയും മഹാഭാരതത്തിന്റെയും വിവർത്തകനുമായിരുന്ന റൊമേഷ് ചന്ദർ ദത്ത് എന്ന ആർ. സി. ദത്തൻ (1848 ഓഗസ്റ്റ് 13 - 30 നവംബർ 1909)

സിറ്റുവേഷനിസ്റ്റ് ഇൻറർ നാഷണൽ (Situationist International) എന്ന സാമൂഹ്യ വിപ്ലവപ്രസ്ഥാനത്തിന് രൂപവും നേതൃത്വവും നല്കിയ മാർക്സിസ്റ്റ് സൈദ്ധാന്തികൻ ഗിദുബോ (ഡിസംമ്പർ 28, 1931 – നവമ്പർ 30, 1994)

publive-image

വാഴ്സിറ്റി ബ്ലൂസ്,  എയ്റ്റ് ബിലോ, ഇൻടു ദ ബ്ലൂ, ഷീ'സ് ഓൾ ദാറ്റ്, ടേക്കേഴ്സ് തുടങ്ങിയ ചലച്ചിത്രങ്ങളിലും, ഫാസ്റ്റ് ആൻഡ് ദ ഫ്യൂരിയസ് ചലച്ചിത്ര പരമ്പരയിലെ ബ്രയാൻ ഒ'കോണർ (Brian O'Conner) എന്ന കഥാപാത്രത്തിലൂടെ പ്രശസ്തനാകുകയും കാലിഫോർണിയയിലെ വലൻസിയയിൽ വെച്ചുണ്ടായ കാറപകടത്തിൽ കൊല്ലപ്പെടുകയും ചെയ്ത അമേരിക്കൻ അഭിനേതാവ് പോൾ വില്ല്യം വാക്കർ(1973 സെപ്റ്റംബർ 12 - 2013 നവംബർ 30),
ഇന്ന് ജന്മദിനമാചരയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ പൂർവ്വികരിൽ ചിലർ
എൻ വി ആര്യൻ ജ. (1924 -2007 )
വാണി ജയറാം ജ.(1945-2023)
അപര്‍ണ നായർ ജ. (1989 -2023 ),  
ജെ. സി. ബോസ് ജ. (1858-1937)
ജാനകി രാമചന്ദ്രൻ ജ. (1923 -1996)
ടെന്നന്റ് സ്മിത്ത്സൺ ജ. (1761-1815 )
സർ ഫിലിപ്പ് സിഡ്നി ജ. (1554 -1586 )
മാർക്ക് ട്വെയിൻ  ജ. (1835 -1910 ) 
സർ വിൻസ്റ്റൺ ചർച്ചിൽ ജ. (1874-1965)
എഡ്‌ഗർ  ഡഗ്ളസ് ജ.(1889 -1977)
ഗുസ്താഫ് ഡാലൻ ജ(1869 -1937 )publive-image

തൃശ്ശൂർക്കാരനായ ഒരു സി.പി.ഐ.(എം) അംഗവും ഒല്ലൂർ നിയമസഭാ മണ്ഡലത്തിൽ നിന്ന്   തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയും പാർട്ടി നേതൃത്വവുമായി ഇടഞ്ഞു പാർട്ടിയിൽ നിന്ന് പുറത്തുപോയി. 1972 മെയ്‌ രണ്ടിന്‌ കമ്യൂണിസ്റ്റ് യൂണിറ്റി സെന്റർ എന്നൊരു രാഷ്ട്രീയ പ്രസ്ഥാനത്തിനു രൂപം നൽകുകയും ചെയ്ത എ. വി ആര്യൻ (1924 നവംബർ 30- 2007 ഫെബ്രുവരി 1),

തമിഴ്, തെലുഗു, കന്നട, മലയാളം, മറാത്തി, ഹിന്ദിഎന്നീ ഭാഷകളിലായി നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുള്ള ചലചിത്ര പിന്നണി ഗായിക വാണി ജയറാം (1945 നവംബർ 30 -4 ഫെബ്രുവരി 2023 )publive-image

മയൂഖം എന്ന മലയാള ചിത്രത്തിലൂടെ സിനിമയിലേക്ക് വരുകയും. പിന്നീട് മലയാളത്തില്‍ നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ചെയ്യുകയും ചെയ്ത മലയാളം, തെലുങ്ക്, തമിഴ് എന്നീ ഭാഷകളില്‍ അഭിനയിച്ചിട്ടുള്ള,  അപര്‍ണ നായർ (30 നവംബർ1989 -2023 ആഗസ്റ്റ്‌ 31),  

 റേഡിയോ ശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുകയും, സസ്യങ്ങൾക്കും ജീവനുണ്ടെന്നു തെളിയിക്കുകയും ചെയ്ത , ഭൗതികശാസ്ത്രത്തിനും സസ്യശാസ്ത്രത്തിനും മുഖ്യമായ സംഭാവനകൾ നൽകിയ ഭാരതീയ ശാസ്ത്രജ്ഞനായിരുന്ന സർ ജഗദീഷ് ചന്ദ്ര ബോസ് എന്ന ജെ. സി. ബോസ്( 30 നവംബർ1858 - 23 നവം‌ബർ 1937),

publive-image

മുഖ്യമന്ത്രിപദവിയിൽ എത്തിയ ആദ്യ മലയാളി വനിതയും, സിനിമാ അഭിനേത്രിയും, എം ജി രാമചന്ദ്രന്റെ പത്നിയും തമിഴ്നാടിന്റെ ഒമ്പതാമത്തെ മുഖ്യമന്ത്രിയുമായിരുന്ന വി.എൻ.ജാനകി എന്ന ജാനകി രാമചന്ദ്രൻ ( 1923 നവംബർ 30 - 1996 മേയ് 19),

ഓസ്മിയം, ഇറിഡിയം എന്നീ മൂലകങ്ങളുടെ ഉപജ്ഞാതാവായ ബ്രിട്ടീഷ് രസതന്ത്രജ്ഞൻ ടെന്നന്റ് സ്മിത്ത്സൺ (1761 നവംബർ 30-1815 ഫെബ്രുവരി 22),publive-image

ആർക്കേഡിയ, കവിതയുടെ സാധൂകരണം (The Defence of Poetry/An Apology for Poetry) എന്നി  കൃതികൾ രചിച്ച പ്രശസ്തനായ ഒരു ആംഗലേയ കവിയും, വിമർശകനും , സൈനികനുമായിരുന്ന സർ ഫിലിപ്പ് സിഡ്നി ( 1554 നവംബർ 30- 1586 ഒക്ടോബർ 17),

ദി അഡ്വഞ്ചേഴ്‌സ് ഓഫ് റ്റോം സ്വോയർ (1876), ദി അഡ്വെഞ്ചേഴ്‌സ് ഓഫ് ഹക്കിൾബെറി ഫിൻ (1885) എന്നി പ്രശസ്ത കൃതികൾ എഴുതി അമേരിക്കൻ (ഇംഗ്ലീഷ്) നോവലിസ്റ്റ്, ചെറുകഥാകൃത്ത്, ഫലിതകഥാകാരൻ എന്നീ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച സാമുവൽ ലാങ്‌ഹോൺ ക്ലെമൻസ് എന്ന മാർക്ക് ട്വെയിൻ (1835 നവംബർ 30- 1910 ഏപ്രിൽ 21) ,publive-image

പ്രമുഖ രാഷ്ട്രീയ നേതാവും പ്രാസംഗികനും തന്ത്രജ്ഞനു  ബ്രിട്ടീഷ് കരസേനയിൽ സൈനികനും 1940 മുതൽ 1945 വരെയും 1951 മുതൽ 1955 വരെയും ബ്രിട്ടീഷ് പ്രധാനമന്ത്രിയും ആയിരുന്ന സർ വിൻസ്റ്റൺ ലിയൊനാർഡ് സ്പെൻസർ-ചർച്ചിൽ (1874 നവംബർ 30 – 1965 ജനുവരി 24),

ശരീരക്രിയാവിജ്ഞാനീയത്തിൽ (Physiology) അവഗാഹം നേടുകയും മസ്തിഷ്കം, നാഡീവ്യൂഹം എന്നിവയുടെ പഠന നിരീക്ഷണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ,ദി ബേസിസ് ഒഫ് സെൻസേഷൻ, ദി മെക്കാനിസം ഒഫ് നെർവസ് ആക്ഷൻ, ദി ഫിസിക്കൽ ബേസിസ് ഒഫ് പെഴ്സപ്ഷൻ, തുടങ്ങിയ വിജ്ഞാന കൃതികൾ രചിക്കുകയും ചെയ്തച് നോബൽ സമ്മാനിതനായ ബ്രിട്ടിഷ് ശാസ്ത്രജ്ഞൻ എഡ്‌ഗർ അഡ്രിയൻ ഡഗ്ളസ് (1889 നവംബർ 30 - 1977 ആഗസ്റ്റ്‌ 4),publive-image

പാലിലെ കൊഴുപ്പിന്റെ അളവു നിർണയിക്കുന്നതിനുള്ള ഒരുപകരണവും അനായാസേന പാൽ കറക്കുന്നതിനുള്ള ഒരു യന്ത്രവും  രൂപകല്പന ചെയ്യുകയും, ലൈറ്റ് ഹൗസുകളിലെ അസിറ്റിലിൻ ഉപഭോഗം വളരെയേറെ മിതപ്പെടുത്താൻ കഴിഞ്ഞ സോൾവെന്റിൽ എന്ന സൗരവാൽവിന്റെ കണ്ടു പിടിത്തത്തിനു  1912-ൽ നോബൽ സമ്മാനം ലഭിച്ച സ്വീഡിഷ് എൻജീനീയർ  ഗുസ്താഫ് ഡാലൻ (1869 നവംബർ 30-1937 ഡിസംബർ 9) 

ചരിത്രത്തിൽ ഇന്ന്…
1609 - പാദുവയിലെ പൂന്തോട്ടത്തിലിരുന്ന ഗലീലിയോ താൻ നിർമ്മിച്ച ടെലിസ്കോപ്പിലൂടെ ആദ്യമായി വാന നിരീക്ഷണം നടത്തി.publive-image

1782 - അമേരിക്കൻ സ്വാതന്ത്ര്യം സംബന്ധിച്ച തീരുമാനം ബ്രിട്ടൻ പ്രഖ്യാപിക്കുന്നു..

1872 - ആദ്യത്തെ അന്താരാഷ്ട്ര ഫുട്ബോൾ മൽസരം ഗ്ലാസ്ഗോയിലെ ഹാമിൽട്ടൺ ക്രെസെന്റിൽ വെച്ച് ഇംഗ്ലണ്ടും സ്കോട്ട്ലന്റും തമ്മിൽ നടന്നു.

1877 - തോമസ് ആൽവാ എഡിസൺ ഫോണോഗ്രാഫ് പ്രദർശിപ്പിച്ചു.publive-image

1916 - ബ്യൂണസ് അയേഴ്സ് പകർപ്പവകാശ ഉടമ്പടിയിൽ കോസ്റ്ററിക്ക ഒപ്പുവെച്ചു.

1917 - ഇന്ത്യയിൽ ആദ്യത്തെ ഒരു രൂപാ നോട്ട് പുറത്തിറങ്ങി. ഇതിൽ ബ്രിട്ടീഷ് രാജാവ് ജോർജ്ജ് അഞ്ചാമന്റെ ചിത്രം ആലേഖനം ചെയ്തിരുന്നു.

1928 - ക്രിക്കറ്റ് ഇതിഹാസം ഡോൺ ബ്രാഡ്മാൻ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറി . ഇംഗ്ലണ്ടിനെതിരെ, 18 & 1 ആയിരുന്നു സ്കോർ.

publive-image

1936 -  ബ്രിട്ടന്റെ  അമൂല്യ ശേഖര കലവറയായ സെയ്‌ദനാമിലെ ക്രിസ്റ്റൽ പാലസിന് തീപിടിച്ചു.

1938- ജർമനിയിൽ ജൂതൻമാർ അഭിഭാഷരാകുന്നതിനെ ഭരണകൂടം വിലക്കി.

1951- ആദ്യ ഭൂഗർഭ ആണവ പരീക്ഷണം നെവാഡയിൽ നടന്നു.

1965 - കാർട്ടൂണിസ്റ്റ് ശങ്കർ ഡൽഹിയിൽ അന്താരാഷ്ട്ര പാവ മ്യൂസിയം സ്ഥാപിച്ചു.

1966 - ബാർബഡോസ് യുണൈറ്റഡ് കിങ്ഡത്തിൽ നിന്നും സ്വതന്ത്രമായി.

1967 - തെക്കൻ യെമൻ യുണൈറ്റഡ് കിംഗ്ഡത്തിൽ നിന്നും സ്വതന്ത്രമായി.publive-image

1967 - സുൽഫിക്കർ അലി ഭൂട്ടോ പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി രൂപീകരിച്ചു.

1972 - വാണിജ്യ വിജയം നേടിയ ലോകത്തിലെ ആദ്യ വിഡിയോ ഗയിം കാലിഫോർണിയയിൽ പുറത്തിറങ്ങി.

1982 - ഓസ്കാർ അവാർഡുകൾ വാരിക്കുട്ടിയ റിച്ചാർഡ് ആറ്റൻബറോ സംവിധാനം ചെയ്ത ബെൻ കിങ്സ്ലി ഗാന്ധിജിയുടെ പ്രധാന വേഷം ചെയ്ത ഗാന്ധി സിനിമ ഇന്ത്യയിൽ ആദ്യമായി പ്രദർശിപ്പിച്ചു.

2001 - നേപ്പാൾ സൈന്യം 81 മാവോയിസ്റ്റുകളെ വധിച്ചു.

2007 - സെനറ്റർ അന്റോണിയോ ട്രില്ലാനസിന്റെ നേതൃത്വത്തിലുള്ള സൈനികർ കലാപം നടത്തിയതിനെത്തുടർന്ന് ഫിലിപ്പീൻസിലെ സായുധ സേന പെനിൻസുല മനില ഉപരോധിച്ചു .

2009 - വാഷിംഗ്ടണിലെ ലേക്വുഡിലെ ഒരു കോഫി ഷോപ്പിനുള്ളിൽ മൗറീസ് ക്ലെമ്മൺസ് നാല് പോലീസ് ഉദ്യോഗസ്ഥരെ വെടിവച്ചു കൊന്നു .publive-image

2013 - LAM മൊസാംബിക്ക് എയർലൈൻസിന്റെ 470 വിമാനം ബ്വാബാറ്റ നാഷണൽ പാർക്കിൽ ഒരു പൈലറ്റ് കൂട്ടക്കൊല-ആത്മഹത്യയിൽ തകർന്നു, വിമാനത്തിലുണ്ടായിരുന്ന 33 പേരും മരിച്ചു. 

2017 - ഫ്രാൻസിസ് മാർപാപ്പ ബംഗ്ലാദേശ് സന്ദർശിച്ചു.

.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
.       ************
   Rights Reserved by Team Jyotirgamaya

Advertisment