/sathyam/media/media_files/2025/03/02/tmCNeusAkU07a7P7YTdF.jpg)
. ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …
**************
. ' JYOTHIRGAMAYA '
. ്്്്്്്്്്്്്്്്
. 🌅ജ്യോതിർഗ്ഗമയ🌅
.
കൊല്ലവർഷം 1200
കുംഭം 18
ഉത്രട്ടാതി / ത്രിതീയ
2025 മാർച്ച് 2
ഞായർ,
ഇന്ന്;
*ലോക കൗമാര മാനസികാരോഗ്യ ദിനം ![ World Teen Mental Wellness Day ;
കൗമാര പ്രായക്കാർക്കിടയിൽ അവർ അനുഭവിയ്ക്കേണ്ടി വരുന്ന മാനസീക പ്രശ്നങ്ങളെക്കുറിച്ച് അറിയാൻ പഠിയ്ക്കാൻ അവബോധം സൃഷ്ടിയ്ക്കാൻ ഒരു ദിനം.]/sathyam/media/media_files/2025/03/02/3f7bfe7f-6552-4ae3-ae76-43f40de1fcf5-930949.jpeg)
* ഡോ സ്യൂസ് ദിനം ![National Read Across America Day (Dr. Seuss Day) വായനയെ പുഷ്ടിപ്പെടുത്തുന്നതിനും അതിലൂടെ ഭാവനയെ വളർത്തുന്നതിനും വേണ്ടി ഒരു ദിനം.]
* അന്താരാഷ്ട്ര പൂച്ച രക്ഷാദിനം ![International Rescue Cat Dayപൂച്ചകളെ എങ്ങനെ വളർത്തണം, എങ്ങനെ സംരക്ഷിയ്ക്കണം എന്നീ കാര്യങ്ങളെ കുറിച്ചറിയാൻ പഠിയ്ക്കാൻ ഒരു ദിനം.]
* ജെയിംസ് റൊണാൾഡ് വെബ്സ്റ്റർ ദിനം ![ James Ronald Webster Day ;
1926-ൽ ആൻഗ്വിലയിൽ ജനിച്ച ആൻഗ്വിലയുടെ രാഷ്ട്ര പിതാവായ വെബ്സ്റ്ററിൻ്റെ ജനനത്തെ അനുസ്മരിക്കുന്നതിന്ന് ഒരു ദിനം. ]/sathyam/media/media_files/2025/03/02/2a77248a-8345-47e5-8878-8e55e579b447-597020.jpeg)
*ദേശീയ പഴയ സാധന ദിനം![ദേശീയ പഴയ സാധന ദിനം എന്നത് നമ്മുടെ കയ്യിലുള്ള വർഷങ്ങളോളം പഴക്കമുള്ള തലമുറ കൈമാറി കെെമാറി നിങ്ങളുടെ കയ്യിലെത്തിയ നിങ്ങൾക്ക് വില തോന്നാത്ത അന്യർക്ക് വലിയ വിലമതിപ്പു തോന്നുന്ന ആ പഴയ സാധനങ്ങളെക്കുറിച്ച് അറിയാൻ അനുസ്മരിയ്ക്കാൻ അതിൽ ഉപയോഗയോഗ്യമായതിനെ വീണ്ടും ഉപയോഗിയ്ക്കാൻ ഒരു ദിനം...]
* ഫിനിഷേഴ്‌സ് മെഡൽ ദിനം.![ഒരുമിച്ച് ഓടുന്നവർക്കിടയിൽ നിന്ന്
വേഗതയോ അനുഭവ നിലവാരമോ പരിഗണിക്കാതെ, ഫിനിഷിംഗ് ലൈനിൽ എത്തുന്ന എല്ലാവരെയും പരിഗണിയ്ക്കാൻ ഒരു ദിനം. ]/sathyam/media/media_files/2025/03/02/4e3d3ae8-2cec-44d2-b037-1eea8ab10ebb-937749.jpeg)
*നെയിംസേക്ക് ദിനം! [ഒരോ പേരിനു പിന്നിലും ഓരോ കഥയുണ്ടാവും അത് വ്യക്തിയുടെ പേരായാലും സ്ഥലനാമമായാലും ഒരു പോലെയാണ്. അങ്ങനെയിരിയ്ക്കെ ഓരോ വ്യക്തിയുടെയും പേരിനു പിന്നിലെ കഥ അറിയാൻ അന്വേഷിയ്ക്കാൻ കണ്ടെത്താൻ ഒരു ദിനം. ]
*അമേരിക്ക:ദേശീയ വായനാ ദിനം !
*ക്ലീൻ അപ്പ് ഓസ്‌ട്രേലിയ ദിനം![മാലിന്യം നീക്കം ചെയ്യാനും പ്രകൃതി സൗന്ദര്യം പുനഃസ്ഥാപിക്കാനും ഒരുമിച്ച് പ്രവർത്തിക്കാൻ ഓസ്‌ട്രേലിയക്കാരെ പ്രോത്സാഹിപ്പിക്കുന്നതിന്ന് ഒരു ദിനം.]
/sathyam/media/media_files/2025/03/02/0f90e030-6519-483b-ad56-97c5b292a944-802919.jpeg)
*ദേശീയ ബനാന ക്രീം പൈ ദിനം |[*ബനാന ക്രീം പൈ എന്ന മൃദുവും രുചികരവുമായ ഒരു മധുരപലഹാരം രുചിയ്ക്കാൻ ഒരു ദിനം. ]
'
ശ്രീലങ്ക: വായുസേന ദിനം !
ലിബിയ: ജമാഹിരിയ ദിനം !
ബർമ്മ: കർഷക ദിനം !
ടെക്സാസ്: സ്വാതന്ത്ര്യ ദിനം !
എത്യോപ്യ: അഡ്വാ യുദ്ധ വിജയ ദിനം !/sathyam/media/media_files/2025/03/02/2ff1af22-f83b-4a35-bd4d-8b6e68b6b2e2-178054.jpeg)
☆ഇന്നത്തെ മൊഴിമുത്ത്☆
. ്്്്്്്്്്്്്്്്്്്്്‌്
''ചില പക്ഷികൾക്ക് സംസാരിക്കാനറിയും. എന്നാൽ ഒരു പക്ഷിയ്ക്കും നുണ പറയാൻ അറിയില്ല''
. [-സരോജിനി നായിഡു ]
**********
ഇന്നത്തെ പിറന്നാളുകാർ
*******
അഴകിയ രാവണൻ, പ്രണയവർണ്ണങ്ങൾ, നിറം, സമ്മർ ഇൻ ബത്‌ലേഹം, കൃഷ്ണഗുടിയിൽ ഒരു പ്രണയകാലത്ത് എന്നീ ചിത്രങ്ങളിലെ ഗാനങ്ങളിലൂടെ വളരെയേറെ ജനശ്രദ്ധ പിടിച്ചു പറ്റിയ, ഒപ്പം സ്വരാഭിഷേകം എന്ന തെലുഗു ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീത സംവിധാനത്തിനുള്ള 2005-ലെ ദേശീയപുരസ്കാരം നേടിയ പ്രശസ്ത ദക്ഷിണേന്ത്യന്‍ ചലച്ചിത്ര സംഗീത സംവിധായകൻ വിദ്യാസഗറിന്റേയും (1963),/sathyam/media/media_files/2025/03/02/4cebff7c-9a12-4549-a15d-ba07c0724415-465108.jpeg)
ക്രോണിക് ബാച്ചിലർ, ഉദയനാണ് താരം, നരൻ, പുതിയ മുഖം എന്നീ ചലച്ചിത്രങ്ങളിലെ വൻപ്രചാരം നേടിയ പാട്ടുകളിലൂടെ മലയാളികൾക്ക് സുപരിചിതനായ സംഗീത സംവിധായകൻ ദീപക് (ദീപക് ദേവരാജ്) ദേവിന്റേയും (1974),
ബോയ്ഫ്രണ്ട്, കളഭം, മായവി, ബഡാ ദോസ്ത്, ഛോട്ടാ മുംബൈ, ഹരീന്ദ്രന്‍ ഒരു നിഷ്‌കളങ്കന്‍, മിന്നാമിന്നിക്കൂട്ടം, പോസിറ്റീവ്, പാസഞ്ചര്‍, എല്‍സമ്മ എന്ന ആണ്‍കുട്ടി, ലോഹം, പാവാട, ഒപ്പം, കമ്മാരസംഭവം തുടദ്ങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച തെന്നിന്ത്യന്‍ ചലച്ചിത്രതാരം മണിക്കുട്ടന്‍ എന്ന തോമസ് ജെയിംസിന്റേയും (1986),/sathyam/media/media_files/2025/03/02/2eda2d7a-3994-4ca3-ba25-d1fb9d69fcac-829846.jpeg)
2000 ൽ ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന ചിത്രത്തിൽ സൂരജ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മലയാള സിനിമയിൽ അരങ്ങേറ്റം നടത്തുകയും 4 ദി പീപ്പിൾ എന്ന ചിത്രത്തിലൂടെ രണ്ടാം വരവ് നടത്തി പിന്നീട് ശ്രദ്ധേയമായ പല വേഷങ്ങളും ചെയ്ത നടൻ അരുണിന്റേയും (1984),
മലയാള സിനിമയിൽ പ്രവർത്തിക്കുന്ന ഒരു പിന്നണി ഗായികയായ ഗായത്രി അശോകൻ്റെയും(1979),/sathyam/media/media_files/2025/03/02/1b15120d-34c3-4d08-9f8a-188b9b52f70f-559362.jpeg)
കേരള യുക്തിവാദി സംഘം ജനറൽ സെക്രട്ടറിയും വൈസ് പ്രസിഡണ്ടുമായി ദീർഘകാലം പ്രവർത്തിക്കുകയും ഇപ്പോൾ സെക്രട്ടേറിയറ്റ് അംഗം, യുക്തിരേഖയുടെ എഡിറ്റർ, കേരള മിശ്രവിവാഹ വേദി പ്രസിഡണ്ട്, എന്നീ നിലകളിൽ സജീവവും വ്യവസായ വാണിജ്യ വകുപ്പിൽ വ്യവസായ വികസന ഓഫീസറായി റിട്ടയർ ചെയ്യുകയും ചെയ്ത രാജഗോപാൽ വാകത്താനത്തിന്റെയും
17മത് ലോകസഭയിൽ നാഗൗർ മണ്ഡലത്തിൽ നിന്നുള്ള പാർലമെന്റ് അംഗവും രാഷ്ട്രീയ വെരിഫികേഷൻ പാർട്ടിയുടെ സ്ഥാപകാംഗവും. ജയ്പൂരിലെ രാജസ്ഥാൻ സർവകലാശാലയുടെ മുൻ പ്രസിഡന്റ് കൂടിയായ ഹനുമാൻ ബേനിവാളിന്റേയും (1972),/sathyam/media/media_files/2025/03/02/31c0884a-7419-4d6c-ba11-ce45d3964c67-982021.jpeg)
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച പാർച്ചമേൻ ദി ലോ' എന്ന കാവ്യ സമാഹാരം അടക്കം ധാരാളം കവിതകൾ എഴുതിയ ദോഗ്രി ഭാഷകവി ധ്യാൻ സിംഗിന്റെയും (1939),
മികച്ച സംഗീത സംവിധായകനുള്ള ഫിലിംഫെയർ അവാർഡ് നേടിയ ഇന്ത്യൻ സംഗീതസംവിധായകൻ 1992-ൽ ഇന്ത്യയുടെ നാലാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മശ്രീ പുരസ്‌കാരത്തിന് അർഹനായയ ആനന്ദ്ജി വിർജി ഷായുടേയും
(1933),
കാസിനോ റോയൽ, ക്വാണ്ടം ഓഫ് സോളസ്, സ്കൈഫാൾ എന്നിവയിൽ ജെയിംസ് ബോണ്ടായി പ്രവർത്തിച്ച ബ്രിട്ടീഷ് നാടകവേദിയിലെ ഏറ്റവും അംഗീകൃത മുഖങ്ങളിലൊന്നായ ഡാനിയൽ ക്രെയ്ഗ്ൻ്റെയും (1968),/sathyam/media/media_files/2025/03/02/6e8e8c2f-3c97-4578-9672-bfb1d1782d61-150001.jpeg)
വളർന്നുവരുന്ന കൺട്രി സംഗീത കലാകാരന്മാരിൽ ഒരാളായ ലൂക്ക് കോംബ്സ്. തൻ്റെ ആത്മാർത്ഥമായ സംഗീതത്തിന് പേരുകേട്ട കോംബ്സ് നാല് അക്കാദമി ഓഫ് കൺട്രി മ്യൂസിക് അവാർഡുകളും രണ്ട് iHeartRadio സംഗീത അവാർഡുകളും നേടിയിട്ടുണ്ട്.
ലൂക്ക് ആൽബർട്ട് കോംബ്സിൻ്റെയും (1990),
ഹോളിവുഡിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാൾ. 1950-കളിലെ ഏറ്റവും മികച്ച ബോക്സ് ഓഫീസ് താരങ്ങളിൽ ഒരാളായി അദ്ദേഹം മാറിയറാൻഡോൾഫ് സ്കോട്ടിൻ്റെയുംകൂടാതെ ബഡ് ബോട്ടിച്ചറിൻ്റെയും(1987),
/sathyam/media/media_files/2025/03/02/8c7cfdc1-7b9a-405e-90ab-20d43fd2b95d-132803.jpeg)
ബോളിവുഡ് ചലച്ചിത്രങ്ങളിൽ അഭിനയിക്കുന്ന വിദ്യ മാൽവടെയുടെയും (1973) ജന്മദിനം !
*********
ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ പൂർവ്വികരിൽ പ്രമുഖരായ ചിലർ
**********
പി. കെ വാസുദേവൻ നായർ ജ. (1926-2005)
പി.കെ. ബാലകൃഷ്ണൻ ജ. (1925-1991)
കെ.സി.എസ് മണി ജ. (1922-1987)
ലാറി ബേക്കർ ജ. (1917-2007)
വി.ആനന്ദക്കുട്ടൻ നായർ ജ. (1920-2000)
കുന്നക്കുടി വൈദ്യനാഥന്‍ ജ. (1935-2008)
ഡോ. അബ്ദുൽ കരീം അൽഖത്വീബ് ജ.(1921-2008)
മിഖായേൽ ഗോർബച്ചേവ് ജ. (1931-2022)
അഡ്രിയാൻ ആറാമൻ,മാർപ്പാപ്പ ജ.( 1459-1523)
ലിയോ പതിമൂന്നാമൻ മാർപ്പാപ്പ ജ.(1810-1903)
പന്ത്രണ്ടാം പീയൂസ് മാർപ്പാപ്പ ജ(1876-1958)/sathyam/media/media_files/2025/03/02/8ad14d76-cc88-4e67-940a-e00c76188efc-243246.jpeg)
ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുതിർന്ന നേതാവും കേരളത്തിന്റെ ഒൻപതാമത്തെ മുഖ്യമന്ത്രിയും ആയിരുന്ന പി.കെ.വി. എന്ന പി. കെ. വാസുദേവൻ നായർ അഥവാ പടയാട്ട് കേശവൻപിള്ള വാസുദേവൻ നായർ (മാർച്ച് 2, 1926 - ജൂലൈ 12, 2005),
കേരളത്തിലെ ഒരു ചരിത്രകാരനും, സാമൂഹ്യ- രാഷ്ട്രീയ വിമർശകനും, നിരൂപകനും, പത്രപ്രവർത്തകനും, നോവലിസ്റ്റുമായിരുന്നു പി.കെ. ബാലകൃഷ്ണൻ (1925 മാർച്ച് 2-1991),/sathyam/media/media_files/2025/03/02/9c301bc3-7766-40a7-8655-bd655db3dd9e-706855.jpeg)
തിരുവിതാംകൂർ ദിവാനായിരുന്ന സർ സി പി രാമസ്വാമി അയ്യരെ വധിക്കാൻ ശ്രമിച്ചതിലൂടെ ചരിത്രത്തിൽ ഇടം നേടുകയും തിരുവിതാംകൂറിനെ ഇന്ത്യയിൽ ലയിപ്പിക്കാനുള്ള സമ്മതത്തോടെ ദിവാനെ തിരുവിതാംകൂർ വിട്ട് മദ്രാസിലേക്ക് പലായനം ചെയ്യാൻ നിർബന്ധിതനാക്കുകയും ചെയ്ത കേരളത്തിലെ ഒരു സോഷ്യലിസ്റ്റ് പ്രവർത്തകനായിരുന്ന കെ സി എസ് മണി എന്നറിയപ്പെടുന്ന കോനാട്ടു മാടം ചിദംബര അയ്യർ സുബ്രഹ്മണ്യ അയ്യർ (2 മാർച്ച് 1922 - 20 സെപ്റ്റംബർ 1987),
പത്രപ്രവർത്തകനും, സെക്രട്ടേറിയറ്റിൽ ഒദ്യോഗിക ഭാഷാ വകുപ്പിൽ മലയാളം എക്സ്പർട്ടും സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിഡന്റ്റും ആയിരുന്ന ഗാനരചയിതാവും സാഹിത്യകാരനും ആയിരുന്ന വി. ആനന്ദക്കുട്ടൻ നായർ (02 മാർച്ച് 1920 - 1 ഫെബ്രുവരി 2000),/sathyam/media/media_files/2025/03/02/8a55e1b9-2414-4be0-afd3-92a6754abf73-709784.jpeg)
ഇന്ത്യയിലും വിദേശത്തുമായി അയ്യായിരത്തോളം വേദികളിൽ വയലിൻ കച്ചേരി നടത്തുകയും . ആയിരക്കണക്കിന് ഭക്തിഗാനങ്ങൾ, അമ്പതിലേറെ ചലച്ചിത്രഗാനങ്ങൾ തുടങ്ങിയവയ്‌ക്കൊക്കെ സംഗീത സംവിധാനം നിർവഹിക്കുകയും ചെയ്ത പ്രശസ്‌തനായ വയലിൻ വിദ്വാന്‍ കുന്നക്കുടി വൈദ്യനാഥൻ (മാർച്ച് 2, 1935 -സെപ്റ്റംബർ 8, 2008),
“ചെലവു കുറഞ്ഞ വീട്“ എന്ന ആശയം പ്രചരിപ്പിച്ചിരുന്ന ലോകപ്രശസ്തനായ വാസ്തുശിൽപിയും കേരളത്തിലുടനീളം ചെലവുകുറഞ്ഞതും എന്നാൽ മനോഹരവുമായ കെട്ടിടങ്ങൾ നിർമ്മിക്കുകയും ചെയ്ത ഇന്ത്യൻ പൗരത്വം സ്വീകരിച്ച ഇന്ഗ്ലീഷുകാരനും കേരളത്തെ തന്റെ പ്രധാന പ്രവർത്തന കേന്ദ്രമാക്കി മാക്കുകയും ചെയ്ത ലോറൻസ് ബേക്കർ എന്ന ലാറി ബേക്കർ ( 1917മാർച്ച് 2 - 2007ഏപ്രിൽ 1)/sathyam/media/media_files/2025/03/02/7b7e51c5-e32b-4051-812e-487f24087c35-745013.jpeg)
മൊറോക്കോയിലെ ഇസ്ലാമിക പ്രസ്ഥാനമായ ജസ്റ്റിസ് ആൻറ് ഡവലപ്മെൻറ് പാർട്ടി സ്ഥാപകനും സ്വാതന്ത്ര്യ സമര പോരാളിയുമായിരുന്നു ഡോ. അബ്ദുൽ കരീം അൽഖത്വീബ് (1921 മാർച്ച് 2 -2008 സെപ്റ്റംബർ27),
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് സോവിയറ്റ് യൂണിയന്റെ അവസാനത്തെ ജനറൽ സെക്രട്ടറിയുമായിരുന്ന 1985 മുതൽ 1991 വരെ ആ പദവി വഹിച്ച യു.എസ്.എസ്. ആറിന്റെ അവസാനത്തെ പ്രസിഡണ്ടുമായിരുന്ന മിഖായേൽ സെർഗേവിച്ച് ഗോർബച്ച ച്ചേവ് (1932 മാർച്ച് 2-2020),
കത്തോലിക്കരുടെ തലവനായിരുന്നു. 1522 ജനുവരി 9 മുതൽ 1523 സെപ്തംബർ 14-ന് മരണം വരെ സഭയുടെ മാർപ്പാപ്പയും പോപ്പായ ഏക ഡച്ചുകാരനും രാജ്യങ്ങളുടെ ഭരണാധികാരിയും ആയിരുന്ന പോപ്പ് അഡ്രിയാൻ ആറാമൻ എന്ന അഡ്രിയാൻ ഫ്ലോറൻസ് ബോയൻസ് (2 മാർച്ച് 1459 - 14 സെപ്റ്റംബർ 1523),/sathyam/media/media_files/2025/03/02/44701bcd-c190-491c-adc8-9bcb6c56e0c4-116008.jpeg)
1878 ഫെബ്രുവരി 20 മുതൽ 1903 ജൂലൈയിൽ മരിക്കുന്നതുവരെ കത്തോലിക്കാ സഭയുടെ തലവൻ ആയിരുന്ന പോപ്പ് ലിയോ പതിമൂന്നാമനേയും ( ഇറ്റലി, ജിയോച്ചിനോ വിൻസെൻസോ റഫേലെ ലൂയിജി പെച്ചി ( 2 മാർച്ച് 1810 - 20 ജൂലൈ 1903),
അസാധാരണ സഭാകാര്യ വകുപ്പിൻ്റെ സെക്രട്ടറിയായും ജർമ്മനിയിലെ മാർപ്പാപ്പ ന്യൂൺഷ്യോയായും കർദ്ദിനാൾ സ്റ്റേറ്റ് സെക്രട്ടറിയായും 1939 മാർച്ച് 2 മുതൽ അദ്ദേഹത്തിൻ്റെ മരണം വരെ 1958 ഒക്ടോബറിൽ. മാർപ്പാപ്പയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത
പോപ്പ് പയസ് പന്ത്രണ്ടാമനേയും (ജനനം യൂജെനിയോ മരിയ ഗ്യൂസെപ്പെ ജിയോവന്നി പാസെല്ലി, 2 മാർച്ച് 1876- 1958)/sathyam/media/media_files/2025/03/02/47fc66f5-f96e-46f5-88d4-5d53e03c8e1f-700847.jpeg)
*********
ഇന്നത്തെ സ്മരണ !!!
*********
പി. രാജൻ വാര്യർ മ. (- 1976)
പി. ശങ്കരൻ നമ്പ്യാർ മ. (1892- 1954 )
വി.ബി. ചെറിയാൻ മ. (1945-2013)
സരോജിനി നായിഡു മ. (1879-1949)
ചന്ദ്രകുമാർ അഗർവാൾ മ. (1867-1938)
ഡി.എച്ച്. ലോറൻസ് മ. (1885-1930)
വിൽഹെം ഓൾബേർസ് മ. (1758-1840)
ഹോവർഡ് കാർട്ടർ മ. (1874-1939)
ഡസ്റ്റി സ്പ്രിംഗ്ഫീൽഡിനേയും ജ.( 1939 - 1999),
നിക്കോളാസ് 1, മ. (1825-55)
അടിയന്തരാവസ്ഥക്കാലത്ത് പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട എഞ്ചിനീയറിംഗ് വിദ്യാർഥി പി. രാജൻ വാര്യർ (-മാർച്ച് 2,1976),/sathyam/media/media_files/2025/03/02/72e86501-2f3d-400c-9c0c-eb6988c3e5b0-815095.jpeg)
ഇന്ന്‍ , അധ്യാപകൻ, കവി, വിമർശകൻ, പ്രാസംഗികൻ എന്നീ നിലകളിലും, മലയാളഭാഷയുടെ ഉല്പത്തിയെപ്പറ്റിയുള്ള സിദ്ധാന്തങ്ങളിൽ ശ്രദ്ധേയമായ തമിഴ്-മലയാള പൊതുപൂർവ്വഘട്ടത്തെക്കുറിച്ച് വ്യക്തമായ ഒരു വാദം പുറപ്പെടുവിക്കുകായും, സമസ്ത കേരള സാഹിത്യപരിഷത്തിന്റെയും കേരളവര്‍മ്മ കോളേജ്ന്റെയും സ്ഥാപകരില്‍ ഒരാളും ആയിരുന്ന പി. ശങ്കരൻ നമ്പ്യാർ(1892 ജൂൺ 10 -1954 മാർച്ച് 2),
സി.പി.ഐ. എം മുൻ സംസ്ഥാന കമ്മറ്റിയംഗവും സി.ഐ.ടി.യുനേതാവും പിന്നീട് സി.പി.ഐ എമ്മിലെ വിഭാഗീയതയുടെ തുടക്കമെന്ന് വിശേഷിപ്പിക്കപ്പെടുന്ന സേവ് സി.പി.എം. ഫോറത്തിന്നേതൃത്വം നൽകി എന്ന കുറ്റമാരോപിച്ച് പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ട വാളംപറമ്പിൽ ബഹനാൻ ചെറിയാൻ എന്ന വി.ബി. ചെറിയാൻ (- 2 മാർച്ച് 2013),/sathyam/media/media_files/2025/03/02/77b52baf-929c-4340-8732-8c384f6875d5-985053.jpeg)
ബാല പ്രതിഭയും സ്വാതന്ത്ര്യ സമര സേനാനിയും, കവയിത്രിയും ,ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അദ്ധ്യക്ഷ ആവുന്ന ആദ്യ വനിതയും, ഒരു ഇന്ത്യൻ സംസ്ഥാനത്തിന്റെ ഗവർണർ ആവുന്ന ആദ്യ വനിതയും, ഇന്ത്യയുടെ വാനമ്പാടി (ഭാരതീയ കോകില) എന്നറിയപ്പെട്ടിരുന്ന സരോജനി ഛട്ടോപധ്യായ എന്ന സരോജിനി നായിഡു ( ഫെബ്രുവരി 13,1879 - മാർച്ച് 2,1949),
അസമിൽ നിന്നുള്ള പ്രതിഭാധനനായ എഴുത്തുകാരൻ, കവി, പത്രപ്രവർത്തകൻ. ആസാമീസ് സാഹിത്യത്തിൽ അദ്ദേഹത്തിന് 'പ്രതിമാർ ഖോനികോർ' എന്ന പേര് ലഭിച്ച
ചന്ദ്രകുമാർ അഗർവാൾ(1867- മാർച്ച് 2,1938 ) ,/sathyam/media/media_files/2025/03/02/89a3a41e-11af-4452-8c6d-3c5aa8d6f8c8-154554.jpeg)
ലേഡി ചാറ്റര്‍ലിസ് ലവര്‍ , സണ്‍സ് ആന്റ് ലവര്‍സ് അടക്കം നോവലുകൾ, ചെറുകഥകൾ, കവിതകൾ, നാടകങ്ങൾ, ഉപന്യാസങ്ങൾ,യാത്രാ പുസ്തകങ്ങൾ, വിവർത്തനങ്ങൾ, സാഹിത്യ വിമർശനം, സ്വകാര്യ കത്തുകൾ എന്നീ മേഖലകളില്‍ വ്യാപരിച്ച ഇംഗ്ലീഷ് സാഹിത്യത്തിലെ പ്രധാനപ്പെട്ടതും വിവാദപുരുഷന്മാരുമായ സാഹിത്യകാരന്മാരിൽ ഒരാളായ ഡേവിഡ് ഹെർബെർട്ട് റിച്ചാഡ്സ് ലോറെൻസ്. എന്ന ഡി.എച്ച്. ലോറൻസ് (സെപ്റ്റംബർ 11, 1885 - മാർച്ച് 2, 1930),/sathyam/media/media_files/2025/03/02/6436bd1c-4cb9-44bc-a497-93913155c661-483538.jpeg)
ധൂമകേതുക്കളുടെ ഭ്രമണപഥം കണക്കാക്കുന്നതിനുള്ള സൗകര്യപ്രദമായ ഒരു രീതി കണ്ടെത്തുകയും 1802-ലും 1807-ലും രണ്ടാമത്തെയും നാലാമത്തെയും ഛിന്നഗ്രഹങ്ങളായ പല്ലാസ്, വെസ്റ്റ എന്നിവ കണ്ടെത്തുകയും ചെയ്ത ജർമ്മൻ ജ്യോതി ശാസ്ത്രജ്ഞൻ ഹെൻറിച്ച് വിൽഹെം മത്തിയാസ് ഓൾബെർസ് (11 ഒക്ടോബർ 1758 - 2 മാർച്ച് 1840),
1922 നവംബർ 4-ന് ഒരുവിധ മാറ്റവും സംഭവിക്കാത്ത, ഈജിപ്തിലെ 18-മത് രാജവംശത്തിലെ ഫറോവ ആയിരുന്ന തൂത്തൻഖാമാന്റെ കല്ലറ കണ്ടെത്തുകയും പിന്നീട് ഈ കല്ലറ പൊതുജനങ്ങൾക്കു തുറന്നു കൊടുക്കുകയും ചെയ്ത ലോക പ്രശസ്ത ഇംഗ്ലീഷ് ആർക്കിയോളജിസ്റ്റ് ഹോവാർഡ് കാർട്ടർ (9 മെയ് 1874 – 2 മാർച്ച് 1939),/sathyam/media/media_files/2025/03/02/6954cd92-a453-4970-9b7b-35f21f8ec5cf-138855.jpeg)
തുടക്കത്തിൽ മേരി ഇസബെൽ കാതറിൻ ബെർണാഡെറ്റ് ഒബ്രിയാൻ എന്നറിയപ്പെട്ടിരുന്ന, 1960-കളിലെ ബീറ്റ് ബൂമിൽ ഒരു ഐക്കണായി ഉയർന്നുവന്ന ഒരു ബ്രിട്ടീഷ് ഗായികയായിരുന്ന ഡസ്റ്റി സ്പ്രിംഗ് ഫീൽഡ് (ഏപ്രിൽ 1939 - 2 മാർച്ച് 1999),
റഷ്യൻ ചക്രവർത്തി പോൾ ഒന്നാമൻ്റെ മൂന്നാമത്തെ മകനും ഭൂമിശാസ്ത്ര പരമായ വികാസം, ഭരണ നയങ്ങളുടെ കേന്ദ്രീകരണം, വിയോജിപ്പുകളുടെ അടിച്ചമർത്തൽ എന്നിവയാൽ ശ്രദ്ധേയമായ ഒരു പ്രതിലോമകാരിയായി ചരിത്രത്തിൽ ഓർമ്മിക്കപ്പെടുകയും ചെയ്യുന്ന റഷ്യയുടെ ചക്രവർത്തിയും കോൺഗ്രസ് പോളണ്ടിൻ്റെ രാജാവും ഫിൻലാൻ്റിലെ ഗ്രാൻഡ് ഡ്യൂക്കും ആയിരുന്ന നിക്കോളാസ് I ഒന്നാമൻ (6 ജൂലൈ, 1796 -1855 മാർച്ച് 2),/sathyam/media/media_files/2025/03/02/86e0c303-2974-42e9-badc-47aa7865aecb-714438.jpeg)
ചരിത്രത്തിൽ ഇന്ന്…
*********
1498 - പോർച്ചുഗീസ് പര്യവേക്ഷകനായ വാസ്കോഡ ഗാമയും അദ്ദേഹത്തിൻ്റെ കപ്പലും ഇന്ത്യയിലേക്കുള്ള അവരുടെ ആദ്യ യാത്രയിൽ മൊസാംബിക് ദ്വീപിലെത്തി.
1796 - നെപ്പോളിയൻ ബോണപാർട്ടിനെ ഇറ്റലിയിലെ ഫ്രഞ്ച് സൈന്യത്തിൻ്റെ കമാൻഡർ-ഇൻ-ചീഫ് ആയി നിയമിച്ചു.
1799 - അമേരിക്കൻ കോൺഗ്രസ് അളവുകളും തൂക്കങ്ങളും ഏകീകരിച്ചു./sathyam/media/media_files/2025/03/02/d1a3e8d6-2e97-4923-bcaf-8ce93baa70fb-466583.jpeg)
1807 - അടിമകളെ ഇറക്കുമതി ചെയ്യുന്നതു നിരോധിച്ചുകൊണ്ടു അമേരിക്കൻ കോൺഗ്രസ്
നിയമം പാസാക്കുന്നു.
1855 - അലക്സാണ്ടർ രണ്ടാമൻ റഷ്യയിൽ സാർ ചക്രവർത്തിയായി സ്ഥാനമേൽക്കുന്നു./sathyam/media/media_files/2025/03/02/c242935d-50fc-42e1-95b0-bf7bb412d0db-409364.jpeg)
1865 - ജനറൽ ജുബൽ എ. ഏർലിയുടെ കീഴിലുള്ള കോൺഫെഡറേറ്റ് സേന വൻ തോൽവി ഏറ്റുവാങ്ങി, അത് അമേരിക്കൻ ആഭ്യന്തരയുദ്ധകാലത്ത് വിർജീനിയയിലെ ഷെനാൻഡോ വാലിയിൽ തെക്കൻ പ്രതിരോധത്തെ തകർത്തു, അടുത്ത മാസം കോൺഫെഡറസിയുടെ തകർച്ചയിലേക്ക് നയിച്ചു.
1888 - കോൺസ്റ്റാന്റിനോപ്പിൾ ഉടമ്പടി ഒപ്പുവയ്ക്കപ്പെടുന്നു. സൂയസ് കനാൽ ഗതാഗതത്തിനു തുറന്നു കൊടുക്കപ്പെടുന്നു./sathyam/media/media_files/2025/03/02/d0fa8ddd-4866-485c-b531-477a0b1e3ecb-959934.jpeg)
1898 - ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ, ജോ ഡാർലിംഗ് 171 മിനിറ്റിൽ 160 റൺസ് നേടി, സിഡ്‌നിയിൽ ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയയെ 6 വിക്കറ്റിന് അഞ്ചാം ടെസ്റ്റ് വിജയത്തിലേക്ക് നയിച്ചു
1924 - തുർക്കി ഓട്ടോമൻ സാമ്രാജ്യത്വം അവസാനിച്ചു.
1933 - സിനിമാ ചരിത്രത്തിലെ അത്ഭുതമായ കിങ് കോങ് റിലീസായി.
1946 - ഹൊ ചി മിൻ ഉത്തര വിയറ്റ്നാമിന്റെ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെടുന്നു./sathyam/media/media_files/2025/03/02/faa0eb79-e2ff-4ee6-8b60-aff66c91a480-863543.jpeg)
1952 - ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു അമോണിയം സൾഫേറ്റ് ഉൽപ്പാദിപ്പിക്കുന്നതിനുള്ള സിന്ദ്രി ഫാക്ടറി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
1953 - അക്കാദമി അവാർഡ് വിതരണം ആദ്യമായി NBC ടെലിവിഷനിലൂടെ സംപ്രേഷണം ചെയ്യുന്നു.
1955 - എലിമെൻ്ററി കണിക താഴെയുള്ള ക്വാർക്കിൻ്റെ പ്രതിഭാഗം, ടോപ്പ് ക്വാർക്ക് നിലവിൽ വന്നു.
1956 - മൊറോക്കോ ഫ്രാൻസിൽ നിന്ന് സ്വാതന്ത്ര്യം നേടി./sathyam/media/media_files/2025/03/02/fa867369-c662-42c8-beb7-f71ad3ce2138-997836.jpeg)
1965 - ഉത്തര വിയറ്റ്നാമിൽ അമേരിക്ക, ഓപ്പറേഷൻ റോളിങ്ങ് തണ്ടർ എന്നു പേരിട്ട ബോംബ് ആക്രമണം തുടങ്ങി.
1969 - കോൺകോർഡ് സൂപ്പർ സോണിക് വിമാനത്തിന്റെ പരീക്ഷണ പറക്കൽ വിജയകരമായി നടന്നു.
1970 - റൊഡേഷ്യയുടെ പ്രധാനമന്ത്രി ഇയാൻ സ്മിത്ത്, യുണൈറ്റഡ് കിംഗ്ഡവുമായുള്ള ബന്ധം വിച്ഛേദിച്ചുകൊണ്ട് കറുത്ത ഭൂരിപക്ഷ ഭരണം സ്ഥാപിക്കുന്നത് തടയാൻ ശ്രമിച്ചു./sathyam/media/media_files/2025/03/02/d1926fc3-a4c1-4235-b2eb-e24a3205bd5d-849862.jpeg)
1972 - വ്യാഴത്തിന് അപ്പുറമുള്ള ഉൽക്ക മേഖല താണ്ടി ആദ്യമായി സഞ്ചരിച്ച പയനിയർ 10 ഉപഗ്രഹം അമേരിക്ക വിക്ഷേപിച്ചു.
1974 - അമേരിക്കൻ പ്രസിഡന്റ് റിച്ചാർഡ് നിക്സൺ, വാട്ടർ ഗേറ്റ് വിവാദത്തിൽ കുറ്റക്കാരൻ എന്നു ഗ്രാൻഡ് ജൂറി കണ്ടെത്തി..
1981 - ചെറു ഗ്രഹമായ 5020 അസിമോവ് കണ്ടെത്തി
1983 - കോംപാക്റ്റ് ഡിസ്ക് (സിഡി) വടക്കേ അമേരിക്കയിലും യൂറോപ്പിലും ആരംഭിച്ചു, സംഗീത-വീഡിയോ വ്യവസായത്തിൽ വിപ്ലവം സൃഷ്ടിച്ചു./sathyam/media/media_files/2025/03/02/e8a0fe49-f65f-4f4d-a554-c3732d75992c-830806.jpeg)
1989 - ക്ളോറോഫ്‌ളൂറോകാർബണിന്റെ ഉത്പാദനം 2000 മുതൽ നിർത്തിവയ്ക്കാനുള്ള ഉടമ്പടി 12 യൂറോപ്യൻ രാജ്യങ്ങൾ ഒപ്പുവച്ചു.
1992 - ഉസ്ബെക്കിസ്ഥാൻ ഐക്യരാഷ്ട്രസഭയിൽ അംഗമാകുന്നു.
1992 - മൊൾഡോവ ഐക്യരാഷ്ട്രസഭയിൽ അംഗമാകുന്നു.
1995 - 'യാഹൂ' പ്രവർത്തനമാരംഭിച്ചു.
/sathyam/media/media_files/2025/03/02/360027e0-e433-4ad4-b780-0eeb25b53918-801485.jpeg)
1996 - കണ്ണൂർ ആസ്ഥാനമായി മലബാർ യൂണിവേഴ്സിറ്റി ഉദ്ഘാടനം ചെയ്തു.
2002 - ഓപ്പറേഷൻ അനക്കോണ്ട – യു എസ് സൈന്യം അഫ്ഗാനിൽ..
2006 - യു.പി.എ. സർക്കാരിനെ പിന്തുണക്കുന്നതിൽനിന്ന് CPI(M) പിൻമാറിയ ഇന്തോ- യു എസ് ആണവ കരാർ ഒപ്പു വച്ചു
/sathyam/media/media_files/2025/03/02/b2564187-5cc0-48fd-b2f1-1f6cd7c08b9e-307605.jpeg)
2009 - ഗിനിയ-ബിസാവു പ്രസിഡൻ്റായ ജോവോ ബെർണാഡോ വിയേരയെ സർക്കാർ സൈനികർ വധിച്ചു, അതിൻ്റെ ഫലമായി വിയേരയും സൈന്യവും തമ്മിൽ വർഷങ്ങളോളം പ്രക്ഷുബ്ധത നിലനിന്നു.
2014 - 86-ാമത് അക്കാദമി അവാർഡിൽ ഡാലസ് ബയേഴ്‌സ് ക്ലബിനായി മാത്യു മക്കോനാഗെ മികച്ച നടനുള്ള ഓസ്കാർ നേടി./sathyam/media/media_files/2025/03/02/b0c6eb69-1d66-4cac-8bcc-92b2bc023458-198785.jpeg)
2016 - ദുബായിൽ നിന്ന് ന്യൂസിലാൻഡിലെ ഓക്‌ലന്റിലേക്കു, 14200 കി.മി ദൂരം 16 മണിക്കൂർ 24 മിനിട്ട് ഇടവേളയില്ലാതെ പറന്ന് എമിറേറ്റ്സ് വിമാനം (ബോയിങ് A380) ചരിത്രം സൃഷ്ടിച്ചു.
2016 - അന്താരാഷ്ട്ര സ്പേസ് സ്റ്റേഷനിലെ 340 ദിവസത്തെ ബഹിരാകാശ വാസത്തിന് ശേഷം അമേരിക്കൻ ഗഗന സഞ്ചാരി സ്കോട്ട് കെല്ലിയും റഷ്യൻ ഗഗന സഞ്ചാരി മിഖായിൽ കോർണിയെൻകോവും ഭൂമിയിൽ തിരിച്ചെത്തി./sathyam/media/media_files/2025/03/02/34039472-2547-4f98-bb27-67a0d7d5ffcf-544359.jpeg)
. By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
. ************
Rights Reserved by Team Jyotirgamaya
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us