/sathyam/media/media_files/2025/01/13/5RT6pL4xVHrj7E3zd7uf.jpg)
. ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …
**************
. ' JYOTHIRGAMAYA '
. ്്്്്്്്്്്്്്്്
. 🌅ജ്യോതിർഗ്ഗമയ🌅
കൊല്ലവർഷം 1200
ധനു 29
തിരുവാതിര / പൗർണമി
2025 ജനുവരി 13,
തിങ്കൾ
ഇന്ന്;
* തിരുവാതിര!
* മംഗോളിയ: ഭരണഘടന ദിനം!
* കേപ് വേർഡ്: ജനാധിപത്യ ദിനം!cape Verde ]
* ടോഗോ: വിമോചന ദിനം!
* USA ;
*പൊതുജന റേഡിയോ പ്രക്ഷേപണ ദിനം! [Public Radio Broadcasting Day; ചരിത്രത്തിലെ ആദ്യത്തെ പൊതുജന റേഡിയോ സംപ്രേക്ഷണം നടന്നത് 1910 ജനുവരി 13 നാണ്, അമേരിയ്ക്കയിലെ അന്നത്തെ ഏറ്റവും പ്രശസ്തരായ ചില ഓപ്പറ ഗായകർ അവതരിപ്പിക്കുന്ന ഒരു തത്സമയ മെട്രോപൊളിറ്റൻ ഓപ്പറ ഹൗസിൽ നിന്ന് പ്രക്ഷേപണം ചെയ്ത പ്രോഗ്രാമായിരുന്നു അത് ]/sathyam/media/media_files/2025/01/13/9dad8598-d161-45f5-8c98-a97c6612e1ff.jpeg)
* കൊറിയൻ അമേരിക്കൻ ദിനം ! [Korean American Day ; 1903 ജനുവരി 13-ന്, 102 കുടിയേറ്റക്കാരുടെ ഒരു സംഘം, കൂടുതലും യുവാക്കൾ, ആർഎംഎസ് ഗേലിക്കിൽ നിന്ന് ഹവായിയിലെ ഹോണോലുലുവിൽ എത്തി. അമേരിക്കയിൽ എത്തിയ ആദ്യത്തെ കൊറിയൻ കുടിയേറ്റക്കാരായിരുന്നു അവർ, കരിമ്പ് തോട്ടങ്ങളിൽ ജോലിയ്ക്കു വന്നവരായിരുന്നു അവർ. അതിൻ്റെ ഓർമ്മയായി ഒരു ദിനം. ]
* സ്റ്റീഫൻ ഫോസ്റ്റർ സ്മാരക ദിനം ! [Stephen Foster Memorial Day ; 1826-ൽ പെൻസിൽവാനിയയിലെ ലോറൻസ്‌വില്ലിൽ ജനിച്ച സ്റ്റീഫൻ കോളിൻസ് ഫോസ്റ്റർ, സ്റ്റേജിനും പള്ളിക്കും വേണ്ടിയല്ല, വാണിജ്യ വിപണിക്ക് വേണ്ടി എഴുതിയ ആദ്യത്തെ അമേരിക്കൻ ഗാനരചയിതാക്കളിൽ ഒരാളായി കണക്കാക്കപ്പെടുന്നു. സാധാരണ അമേരിക്കക്കാരുടെ ദൈനംദിന ജീവിതം ആഘോഷിക്കുന്ന ഫോസ്റ്ററിന്റെ ഗാനങ്ങൾ 19-ാം നൂറ്റാണ്ടിന്റെ മധ്യത്തിൽ വലിയ ജനപ്രീതി നേടി. അദ്ദേഹത്തിൻ്റെ ഓർമ്മയ്ക്കായി ഒരു ദിനം.]
/sathyam/media/media_files/2025/01/13/6efeecd4-8088-4c36-aed8-dd2dd58b48d0.jpeg)
" സ്വപ്നം യാഥാർത്ഥ്യമാക്കുവാൻ "ഒരു ദിനം ![Make Your Dream Come True Day! രാത്രിയിൽ കാണുന്ന സ്വപ്‌നങ്ങൾ നാം രാവിലെ അവഗണിക്കുന്നു. മറക്കുന്നു. അതുകൊണ്ട് സ്ഥിരോത്സാഹത്തോടെയും കഠിനാധ്വാനത്തിലൂടെയും നിങ്ങൾ കണ്ട നിങ്ങളുടെ അഭിലാഷങ്ങളെ, സ്വപ്നങ്ങളെ സ്വന്തം നേട്ടങ്ങളാക്കി മാറ്റുവാൻ പരിശ്രമിയ്ക്കുക. ഓരോ വ്യക്തിയും അവരവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ വേണ്ടി അവരെ പ്രോത്സാഹിപ്പിക്കാനാണ് ഈ ദിനം ആഘോഷിക്കുന്നത്. ]
* ദേശീയ ദർശന ബോർഡ് ദിനം ![National Vision Board Day ;നമ്മുടെ ലക്ഷ്യങ്ങൾ സജ്ജീകരിക്കുന്നതിനും നമ്മുടെ ദർശനം പ്രകടിപ്പിക്കുന്നതിനും വ്യക്തമായ രീതിയിൽ ഓരോരുത്തർക്കും സ്വപ്നം കാണാനുമുള്ള അന്തരീക്ഷത്തിൽ എല്ലാവർക്കും ഒത്തുചേരാനുള്ള ഒരു മാർഗമായി 2010-ൽ ഒരു കൂട്ടം സുഹൃത്തുക്കൾക്കിടയിൽ ആരംഭിച്ചതാണ് ഈ വിഷൻ ബോർഡ് പാർട്ടികൾ. ]/sathyam/media/media_files/2025/01/13/1cc68455-5e95-4ed4-933c-d852a7a9476e.jpeg)
* ദേശീയ സ്റ്റിക്കർ ദിനം ![National Sticker Day ; 1880-കളിലെ യൂറോപ്യൻ വ്യാപാരികൾ തങ്ങളുടെ ചരക്കുകൾ വഴിയാത്രക്കാർക്ക് നൽകാനുള്ള ശ്രമത്തിനിടയിൽ തങ്ങളുടെ ഉൽപ്പന്നങ്ങളിൽ ലേബലുകൾ ഒട്ടിച്ച് തങ്ങളുടെ വ്യക്തിത്വം പ്രദർശിപ്പിയ്ക്കാൻ ശ്രമിച്ചു. ആ ലേബലുകൾ ഒട്ടിപ്പിടിക്കാനും ഒട്ടിക്കാനും വേണ്ടി അവർ ആദ്യം ഗം പേസ്റ്റ് ഉപയോഗിക്കുമായിരുന്നു: അതിനാൽ ആ ലേബലുകൾ ക്ക് "സ്റ്റിക്കറുകൾ" എന്ന് പേര് വന്നു.
1935-ൽ ഈ സ്റ്റിക്കറിൻ്റെ ആധുനിക പതിപ്പ് കണ്ടുപിടിച്ച ആർ. സ്റ്റാൻ്റൺ ആവറിയുടെ ജന്മദിനമാണ് ഇന്ന്, അദ്ദേഹത്തിൻ്റെ ഓർമ്മയ്ക്കായാണ് ഇന്ന് ഈ ദിനം ആചരിയ്ക്കുന്നത്.]/sathyam/media/media_files/2025/01/13/4ef93798-ca81-48d3-b583-599845fb9d56.jpeg)
* ദേശീയ റബ്ബർ ഡക്കി ദിനം ![National Rubber Ducky Day ; കൊച്ചുകുട്ടികൾ വെള്ളത്തെ ഭയപ്പെടുന്നു, പക്ഷേ ഒരു താറാവ് വെള്ളത്തിൻ്റെ ഉപരിതലത്തിൽ പൊങ്ങിക്കിടക്കുന്നതും നിന്തുന്നതും കാണുമ്പോൾ, അത് അവർക്ക് കൗതുകവും കൂടുതൽ ആത്മവിശ്വാസം നൽകുന്നതും ആകുന്നു. അങ്ങനെയാണ് റബ്ബർ താറാവ് എന്ന കളിപ്പാട്ടം കുട്ടികൾക്കിടയിൽ പ്രചാരത്തിൽ വരാൻ കാരണം. ഈ കളിപ്പാട്ടങ്ങൾക്ക് പരന്ന അടിത്തറയുണ്ട്, അവ റബ്ബർ അല്ലെങ്കിൽ വിനൈൽ പ്ലാസ്റ്റിക് പോലുള്ള റബ്ബറിന് സമാനമായ വസ്തുക്കൾ കൊണ്ടാണ്. നിർമ്മിച്ചിരിക്കുന്നത്. ഈ താറാവുകളെ കുറിച്ച് അറിയാൻ ഒരു ദിനം.]
* ദേശീയ പീച്ച് മെൽബ ദിനം !National Peach Melba Day ; ഫ്രഞ്ച് ഷെഫ് അഗസ്റ്റെ എസ്‌കോഫിയർ 1892-ലോ 1893-ലോ കണ്ടുപിടിച്ച മനോഹരമായ മധുരപലഹാരമാണ് മെൽബ. ലണ്ടനിലെ സവോയ് ഹോട്ടലിൽ ജോലി ചെയ്തിരുന്ന അദ്ദേഹം പീച്ച്, വാനില ഐസ്ക്രീം, റാസ്ബെറി സോസ് എന്നിവ ഉപയോഗിച്ച് ഈ മധുരപലഹാരം സൃഷ്ടിച്ചു. ഈ മധുരപലഹാരത്തെക്കുറിച്ച് അറിയാൻ ആസ്വദിയ്ക്കാൻ ഒരു ദിനം.]/sathyam/media/media_files/2025/01/13/9aadd791-691b-4804-975f-c9caadf8f2d9.jpeg)
. *ദേശീയ ഗ്ലൂറ്റൻ ഫ്രീ ദിനം! [ഭക്ഷണ അലർജികളുടെയും സീലിയാക് രോഗങ്ങളുടെയും ഇന്നത്തെ ലോകത്ത്, ഗ്ലൂറ്റൻ ഇല്ലാത്ത ഭക്ഷണം കഴിക്കുന്നത് ഒരു വെല്ലുവിളിയാണ്. ദേശീയ ഗ്ലൂറ്റൻ ഫ്രീ ദിനം ആചരിച്ചുകൊണ്ട് കർശനവും ശ്രദ്ധാപൂർവ്വവുമായ ഭക്ഷണക്രമം പാലിക്കേണ്ടവരോട് ആദരവു കാണിക്കുന്ന ദിനം]
*ദേശീയ ക്ലീൻ യുവർ ഡെസ്ക് ദിനം ![വലിയ തോതിലുള്ള കോർപ്പറേറ്റ് ഓഫീസുകളും ട്രെൻഡി പങ്കിട്ട വർക്ക്‌സ്‌പെയ്‌സുകളും മുതൽ ഹോം ഓഫീസുകളും വരെ, സ്‌പ്രിംഗ് ക്ലീനിംഗ് ആരംഭിക്കുന്നതിനും നിങ്ങളുടെ നിത്യോപയോഗ സാധനങ്ങൾ വൃത്തിയാക്കുന്നതിനും ക്രമത്തിലാക്കുന്നതിനുമുള്ള ദിനം.]/sathyam/media/media_files/2025/01/13/2ba5ae38-2084-4ca4-840a-f00641f0be3f.jpeg)
. ഇന്നത്തെ മൊഴിമുത്ത്
. ്്്്്്്്്്്്്്്്്്്‌്‌്‌്
“കണ്ണിൽത്തീയുണ്ടു കാമാന്തക! തിരുമകനാ–
ണഗ്നിഭൂവത്ഭുതം തീ–
ക്കണ്ഡത്തേലാണു് നൃത്തം തവ പുനരനല–
ക്കാട്ടു ശാന്തിക്കുമുണ്ടു്;
തിണ്ണെന്നെന്നിട്ടുമത്യാശ്രിതനടിയനിലീ
യഗ്നിമാന്ദ്യം വരുത്തി–
ദ്ദണ്ഡിപ്പിക്കുന്നതെന്തിങ്ങനെ പലവഴിയായ്–
ത്തീയു തൃക്കയ്യിലില്ലേ?”
[ -വെണ്മണി മഹൻനമ്പൂരിപ്പാടു് ]
**************
ഇന്ന് ജന്മദിനം ആചരിയ്ക്കുന്നവർ
*********
ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്ര രംഗത്ത് പ്രവേശിക്കുകയും
അപൂർവരാഗം, അൻവർ, കർമ്മയോഗി, ഷട്ടർ, പ്രേമം തമാശ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തിട്ടുള്ള മലയാള ചലച്ചിത്ര രംഗത്തെ ഒരു യുവ നടനായ വിനയ് ഫോർട്ടിന്റേയും (1983),
/sathyam/media/media_files/2025/01/13/13c7bf48-2348-42e3-ac1a-2c54388993fb.jpeg)
നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വുമൺ എന്ന സംഘടനയുടെ ദേശീയ എക്സിക്യൂട്ടീവ് അംഗവും, സി പി ഐ സ്റ്റേറ്റ് കൌൺസിൽ അംഗവും പീരുമേടിനെ പ്രതിനിധീകരിച്ച് നിയമസഭ അംഗമായി പ്രവർത്തിച്ചിട്ടുമുള്ള ഇ.എസ്. ബിജിമോളിന്റെയും (1972),
1984 ഏപ്രിൽ 2-ന് റഷ്യൻ നിർമ്മിത സോയൂസ് ടി-11 എന്ന വാഹനത്തിൽ ബഹിരാകാശത്ത് പോയ പ്രഥമ ഭാരതീയൻ രാകേഷ് ശർമയുടെയും (1949),/sathyam/media/media_files/2025/01/13/4bf1e43d-5eef-488f-8df4-161059b5c50b.jpeg)
ഹിന്ദി നടൻ ശേഖർ സുമന്റെ മകനും ഹിന്ദിയിൽ അഭിനയിക്കുന്ന ഒരു പുതുമുഖവുമായ അദ്ധ്യയൻ സുമന്റെയും (1988),
ഹിന്ദിയിലെ ചലചിത്ര നടൻ അശ്മിത് പട്ടേലിന്റെയും (1978),
ഹിന്ദിയിൽ അഭിനയിക്കുന്ന നടനും അമീർഖാനിന്റെ അനന്തരവനുമായ ഇമ്രാൻ ഖാന്റെയും (1983),
ടെലിവിഷൻ അവതാരകനും ചലചിത്ര നടനുമായ രൺവീർ ഷോരെയുടെയും (1968),/sathyam/media/media_files/2025/01/13/1d9e1534-1280-4616-b637-5619fa39e620.jpeg)
ലോർഡ് ഓഫ് ദ റിങ്സ്, പൈറേറ്റ്സ് ഓഫ് ദ കരീബിയൻ, ട്രോയ്, എലിസബത്ത് ടൗൺ, കിങ്ഡം ഓഫ് ഹെവൻ, ഡെഡ് മാൻസ് ചെസ്റ്റ്, അറ്റ് വേൾഡ്സ് എന്റ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ച ഇഗ്ലീഷ് താരം ഒർളാന്റോ ജൊനാഥാൻ ബ്ലാങ്കാർഡ് ബ്ലൂം എന്ന ഒർളാന്റോ ബ്ലൂമിന്റെയും (1977),
ഒരു അമേരിക്കൻ വ്യവസായിയും അഭിഭാഷകനും ലോബിയിസ്റ്റും രാഷ്ട്രീയക്കാരനും, 2020ലെ ഡെമോക്രാറ്റിക് പാർട്ടി പ്രസിഡൻഷ്യൽ പ്രൈമറികളിലും 2021ലെ ന്യൂയോർക്ക് സിറ്റി ഡെമോക്രാറ്റിക് മേയർ പ്രൈമറിയിലും സ്ഥാനാർത്ഥിയും ആയായിരുന്ന ആൻഡ്രൂ യാങിന്റെയും (1975),/sathyam/media/media_files/2025/01/13/5dc65e75-50df-44f8-9799-628d3008537b.jpeg)
ജനപ്രിയമായ "ഹംഗർ ഗെയിംസ്" സിനിമാ പരമ്പരയിലെ അദ്ദേഹത്തിന്റെ പ്രകടനത്തിലൂടെ ശ്രദ്ധേയനായ ഒരു ഓസ്‌ട്രേലിയൻ നടനായ ലിയാം ഹെംസ്വർത്തിന്റെയും (1990)
, "ഗ്രേസ് അനാട്ടമി" എന്ന ഹിറ്റ് ടിവി സീരീസിലെ അഭിനയത്തിന് പരക്കെ അംഗീകരിക്കപ്പെട്ട ഒരു പ്രശസ്ത അമേരിക്കൻ നടനായ പാട്രിക് ഡെംപ്‌സിയുടെയും (1966),
അറിയപ്പെടുന്ന ഒരു അമേരിക്കൻ നടിയും ഹാസ്യനടിയുമായ ജൂലിയ ലൂയിസ്-ഡ്രെഫസിന്റെയും (1961)ജന്മദിനം !
/sathyam/media/media_files/2025/01/13/de50207b-8b30-4f96-830e-134e944e426c.jpeg)
*******
ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ പൂർവ്വികരിൽ പ്രമുഖർ
*******
കെ.സി. ജോർജ്ജ് ജ. (1903-1986)
സി. അച്യുതമേനോൻ ജ. (1913-1991)
പണ്ഡിറ്റ് ശിവകുമാർ ശർമ്മ ജ. (1938- 2022)
നോബനീത ദേബ് സെൻ ജ. (1938-2019)
വിൽഹെം വീൻ ജ. (1864-1928)
കാബു ജ. (1938 -2015)
കേരള നിയമസഭയിലൽ ആദ്യമായി ഭക്ഷ്യവകുപ്പും, വനം വകുപ്പും കൈകാര്യം ചെയ്ത മന്ത്രിയായിരുന്ന കെ.സി. ജോർജ്ജ്.(13 ജനുവരി 1903 - 10 ഓഗസ്റ്റ് 1986)/sathyam/media/media_files/2025/01/13/4355cf1e-4b11-4c8f-9744-5c6caa7549f6.jpeg)
കേരള നിയമസഭയിൽ ആദ്യമായി ഭക്ഷ്യവകുപ്പും, വനം വകുപ്പും കൈകാര്യം ചെയ്ത മന്ത്രിയും രാജ്യസഭാംഗവുമായിരുന്ന കെ.സി. ജോർജ്ജിനെയും (13 ജനുവരി 1903 - 10 ഓഗസ്റ്റ് 1986),
സാഹിത്യകാരനും, ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ തലമുതിർന്ന നേതാവും കേരളാ മുഖ്യമന്ത്രിയും ആയിരുന്ന ചേലാട്ട് അച്യുതമേനോൻ (ജനുവരി 13, 1913 - ഓഗസ്റ്റ് 16, 1991),
ജമ്മു കാശ്മീരിൽ നിന്നുമുള്ള ഒരു നാടോടി സംഗീതോപകരണമാണ് സന്തൂർവാദകനായിരുന്നു ശിവകുമാർ ശർമ എന്ന പണ്ഡിറ്റ് ശിവകുമാർ ശർമ (Pandit Shivkumar Sharma). (13 ജനുവരി 1938 – 10 മെയ് 2022)./sathyam/media/media_files/2025/01/13/c5666aa3-d7c8-440b-a769-a042bf6f876c.jpeg)
അമാർതൃ സെന്നിൻ്റെ ആദ്യ ഭാര്യയും ബംഗാളി ഇന്ത്യൻ നോവലിസ്റ്റും അദ്ധ്യാപികയും കവയിതിയുമായ നോബനീത ദേബ് സെൻ (1938 ജനുവരി 13 - നവംബർ 7, 2019),
താപത്തെയും വൈദ്യുത കാന്തികതയെയും കുറിച്ചുള്ള സിദ്ധാന്തങ്ങൾ ഉപയോഗിച്ച്, ഒരു ബ്ലാക്ബോഡിയിൽ നിന്നും പ്രസരിക്കുന്ന വികിരണങ്ങളുടെ അളവ് കണ്ടെത്തുന്നതിനായുള്ള വീൻസ് സ്ഥാനാന്തര നിയമം (Wien's displacement law) ആവിഷ്കരിച്ചതിന് നോബൽ സമ്മാനം നേടിയ ജെർമൻ ശാസ്ത്രജ്ഞൻ വിൽഹെം കാൾ വെർണർ ഓട്ടോ ഫ്രിറ്റ്സ് ഫ്രാൻസ് വീൻ(1864 ജനുവരി 13 - ഓഗസ്റ്റ് 30, 1928)
പ്രമുഖ ഹാസ്യ വാരികയായ ചാർലി ഹെബ്‌ദോയുടെ ഓഫീസിൽ 2015 ജനുവരിയിൽ നടന്ന വെടിവെയ്പിൽ കൊല്ലപ്പെട്ട ഫ്രഞ്ച് കാർട്ടൂണിസ്റ്റ് കാബു എന്നറിയപ്പെട്ടിരുന്ന ഴാങ് കാബട്ട് (13 ജനുവരി 1938 - 7 ജനുവരി 2015), /sathyam/media/media_files/2025/01/13/d0754f11-f655-4ec5-bd27-6c2b6298cc5e.jpeg)
സ്മരണാഞ്ജലി !!!
്്്്്്്്്്്്്
വെൺമണി മഹൻ നമ്പൂതിരിപാട് മ. (1844-1893 )
ചിറക്കൽ ടി. ബാലകൃഷ്ണൻ നായർ മ.(1907-1977)
റുസി സുർത്തി മ. (1936-2013)
അഞ്ജലിദേവി മ. (1927-2014 )
ജെ ആർ എഫ് ജേക്കബ് മ. (1923-2016)
സ്റ്റീഫൻ ഫോസ്റ്റർ മ .(1826 -1864),
ജെയിംസ് ജോയ്സ് മ. (1882- 1941)
ഹ്യൂബർട്ട് ഹംഫ്രി മ. (1911-1978)
വെൺമണി പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാക്കളിൽ ഒരാളും പൂരപ്രബന്ധം, കവിപുഷ്പമാല, ഭൂതി ബുഷചരിതം തുടങ്ങിയ കൃതികളും മുന്നു ആട്ടകഥകളും തുള്ളലും രചിച്ച വെൺമണി മഹൻ നമ്പൂതിരിപാട്(1844- ജനുവരി 13,1893) ,
/sathyam/media/media_files/2025/01/13/80c146fb-9dff-4f1b-9b5e-27a85dd0f098.jpeg)
ചരിത്രകാരനും, ഫോക്‌ലോർ പ്രവർത്തകനും, നാടൻപാട്ടു പ്രചാരകനുമായിരുന്ന ചിറക്കൽ ടി. ബാലകൃഷ്ണൻ നായർ .(1907 നവംബർ 17- 1977 ജനുവരി 13),
ഇൻഡ്യക്ക് വേണ്ടി 26 ടെസ്റ്റ് മാച്ചുകൾ കളിച്ച ലെഫ്റ്റ് ആം സ്പിൻ ബോളർ റുസി ഫ്രാംറോസ് സുർത്തി ( 25 മെയ് 1936 – 13 ജനുവരി 2013),
തമിഴ്, ഹിന്ദി, കന്നട, തെലുങ്ക് ഭാഷകളില്‍ മുന്നൂറ്റിയമ്പതോളം ചിത്രങ്ങളിലഭിനയിച്ചിട്ടുള്ള അഭിനേത്രിയും നിര്‍മാതാവുമായ അഞ്ജലിദേവി( 24 ഓഗസ്റ്റ് 1927 – 13 ജനുവരി 2014 ) /sathyam/media/media_files/2025/01/13/ac827fd1-69bd-4ad6-a986-97014e8c3eea.jpeg)
36 വർഷം നീണ്ടുനിന്ന തന്റെ സൈനികസേവനത്തിൽ രണ്ടാം ലോകമഹായുദ്ധത്തിലും 1965 -ലെ ഇന്ത്യ-പാകിസ്താൻ യുദ്ധത്തിലും പങ്കെടുക്കുകയും, 1971 -ലെ ഇന്ത്യ-പാകിസ്താൻ യുദ്ധത്തിൽ ഇന്ത്യൻ സേനയുടെ കിഴക്കൻ കമാണ്ടിനെ വിജയത്തിലേക്കു നയിക്കുകയും പിന്നീട് ഗോവയുടെയും പഞ്ചാബിന്റെയും ഗവർണർ പദവി വഹിക്കുകയും ചെയ്ത ലെഫ്റ്റനന്റ് ജനറൽ ജേക്കബ് ഫർജ് റാഫേൽ എന്ന ജെ ആർ എഫ് ജേക്കബ് (1923 – 15 ജനുവരി 2016),
ഇരുനൂറിലേറെ ഗാനങ്ങൾ രചിച്ച തിൽ മിക്ക ഗാനങ്ങളും 150 വർഷങ്ങൾക്കിപ്പുറവും വളരെ ജനകീയമായി നിലകൊള്ളുന്ന അമേരിക്കൻ സംഗീതത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന സ്റ്റീഫൻ ഫോസ്റ്റർ(ജൂലൈ 4, 1826 – ജനുവരി 13, 1864),
/sathyam/media/media_files/2025/01/13/bbe6b9f8-647b-46f6-94f5-413058a6f262.jpeg)
യൂളിസീസ്, ഫിന്നെഗൻസ് വേക്ക് ആത്മകഥാ സ്പർശമുള്ള എ പോർട്രെയിറ്റ് ഓഫ് ദ് ആർട്ടിസ്റ്റ് ആസ് എ യങ്ങ് മാന്‍ എന്നീ നോവലുകള്‍ എഴുതി 20-ആം നൂറ്റാണ്ടിലെ സാഹിത്യത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ എഴുത്തുകാരിൽ ഒരാളായിരുന്ന ജെയിംസ് അഗസ്റ്റിൻ അലോഷ്യസ് ജോയ്സ് എന്ന ജെയിംസ് ജോയ്സ് ( ഫെബ്രുവരി 2 1882 – ജനുവരി 13 1941),
അമേരിക്കയുടെ വൈസ് പ്രസിഡൻ്റായിരുന്ന ഹ്യൂബർട്ട് ഹംഫ്രി(1911- ജനുവരി 13, 1978)/sathyam/media/media_files/2025/01/13/53b6ec4b-6c94-45b7-ba59-e0186f08a543.jpeg)
ചരിത്രത്തിൽ ഇന്ന്…
്്്്്്്്്്്്്്്്്്
1602 - വില്യം ഷേക്സ്പിയറുടെ ദ മെറി വൈവ്സ് ഓഫ് വിൻഡ്സർ പ്രസിദ്ധീകരിച്ചു.
1605 - ബെൻ ജോൺസൺ, ജോർജ്ജ് ചാപ്മാൻ, ജോൺ മാർസ്റ്റൺ എന്നിവരുടെ വിവാദ "ഈസ്റ്റ്വേർഡ് ഹോ" അവതരിപ്പിച്ചു. നാടകത്തിന്റെ സ്കോട്ടിഷ് വിരുദ്ധ ആക്ഷേപ ഹാസ്യത്തിന്റെ പേരിൽ രചയിതാക്കളെ ജെയിംസ് രാജാവ് തടവിലാക്കി
/sathyam/media/media_files/2025/01/13/ba026807-ce28-4cc8-8340-bf88a01f57f2.jpeg)
1610 - ഗലീലിയോ ഗലീലി വ്യാഴത്തിന്റെ നാലാമത് ഉപഗ്രഹമായ കാലിസ്റ്റോ കണ്ടെത്തി.
1849 - സിഖ്-ബ്രിട്ടീഷ് സൈന്യങ്ങൾ തമ്മിൽ ചിലിയൻവാല യുദ്ധം ആരംഭിച്ചു. ഉടനടി വിജയിക്കാനായില്ല, എന്നാൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയെ ചുറ്റിപ്പറ്റിയുള്ള അജയ്യതയുടെ കാർമേഘം സിഖുകാർ തകർത്തു.
/sathyam/media/media_files/2025/01/13/bc8d6a34-daa2-4f2d-85c0-bf2d0a08eac8.jpeg)
1888 - നാഷണൽ ജിയോഗ്രാഫിക് സൊസൈറ്റി എന്ന ജനകീയ ശാസ്ത്ര-വിദ്യാഭ്യാസ സമൂഹം വാഷിംഗ്ടൺ ഡിസിയിൽ സ്ഥാപിതമായി.
1898 - ഫ്രഞ്ച് എഴുത്തുകാരനായ എമിൽ സോള ഫ്രാൻസിലെ ഡ്രെഫസ് ബന്ധം L'Aurore പത്രത്തിൽ തുറന്നുകാട്ടി.
1917 - റൊമാനിയയിൽ സിയുറിയ റെയിൽ ദുരന്തം ഉണ്ടായി, 800-1000 പേർ മരിച്ചു.
1930 - വാൾട്ട് ഡിസ്നിയുടെ മിക്കി മൗസ് ആദ്യമായി കാർട്ടൂൺ സ്ട്രിപ്പ് രൂപത്തിൽ പുറത്തിറങ്ങി./sathyam/media/media_files/2025/01/13/f3b3a840-6387-4052-ba7c-ce7b2dd348ec.jpeg)
1934 - മഹാത്മജി കോഴിക്കോട് മാധവൻ നായർ അനുസ്മരണ പ്രഭാഷണം നടത്തി. മാതൃഭൂമി സന്ദർശിച്ചു.
1937 - ക്ഷേത്രപ്രവേശന വിളംബരത്തിന് ശേഷം ഒരു തിർഥാടനം എന്ന് ഗാന്ധിജി സ്വയം വിശേഷിപ്പിച്ച അഞ്ചാംവട്ട കേരള സന്ദർശത്തിന് തുടക്കം.
1942 - ഇജക്ഷൻ സീറ്റിന്റെ ആദ്യ ഉപയോഗം സംഭവിച്ചു. രണ്ടാം ലോക മഹായുദ്ധസമയത്ത് ഹെൻകെൽ ഹീ 280 യുദ്ധവിമാനത്തിൽ നിന്ന് ജർമ്മൻ ടെസ്റ്റ് പൈലറ്റ് പുറത്താക്കപ്പെട്ടു/sathyam/media/media_files/2025/01/13/f3c05f1b-1cb2-4bcd-9bd7-8e1c66461c34.jpeg)
1942 - അമേരിക്കൻ ഓട്ടോമൊബൈൽ മാഗ്നറ്റ് ഹെൻറി ഫോർഡ് ഒരു സാധാരണ കാറിനേക്കാൾ 30% ഭാരം കുറഞ്ഞ പ്ലാസ്റ്റിക് ബോഡിയുള്ള സോയാബീൻ കാറിന് പേറ്റന്റ് നേടി.
1948 - ഗാന്ധി വധക്കേസിലെ മുഖ്യ സാക്ഷിയായ പ്രൊ ജെ.സി ജയിനിനോട് ഗാന്ധിവധ ഗൂഢാലോചനയെ കുറിച്ച് മുഖ്യ ഗൂഢാലോചകൻ മദൻലാൽ സംസാരിക്കുന്നു. 20ന് നടന്ന വധശ്രമം പാളി, 21 ന് സർക്കാരിനെ രേഖാമുലം അറിയിച്ചു എന്നിട്ടും 30-ന് മഹാത്മജി വധിക്കപ്പെടും വരെ ആ ജിവൻ രക്ഷിക്കാൻ സർക്കാരിന് സാധിക്കാതിരുന്നത് വിവാദം സൃഷ്ടിച്ചു
1957 - ഹിരാക്കുഡ് അണക്കെട്ട് രാഷ്ട്രത്തിന് സമർപ്പിച്ചു./sathyam/media/media_files/2025/01/13/edf83568-acc0-4b7d-b7f2-00f993c1a97b.jpeg)
1962 - ചബ്ബി ചെക്കറിന്റെ പ്രശസ്തമായ ഗാനം "ദി ട്വിസ്റ്റ്" ലോകമെമ്പാടും ട്വിസ്റ്റ് നൃത്ത ഭ്രാന്തിനെ ജനപ്രിയമാക്കി.
1964 - കൊൽക്കത്തയിൽ വർഗ്ഗീയ കലാപം.
1968 - അമേരിക്കൻ കൺട്രി മ്യൂസിക് സ്റ്റാർ ജോണി കാഷ് കാലിഫോർണിയയിലെ ഫോൾസം ജയിലിൽ 2,000 തടവുകാർക്ക് മുന്നിൽ 'ഫോൾസം ജയിലിൽ ജോണി ക്യാഷ് ' എന്ന തന്റെ ഐക്കണിക് ആൽബം റെക്കോർഡ് ചെയ്തു
2000 - മൈക്രോസോഫ്റ്റ് സ്ഥാപകനും ചെയർമാനുമായ ബിൽ ഗേറ്റ്‌സ് കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ സ്ഥാനം രാജിവെക്കുകയും സ്റ്റീവ് ബാൽമറെ ആ സ്ഥാനത്തേക്ക് ഉയർത്തുകയും ചെയ്തു/sathyam/media/media_files/2025/01/13/fa875e62-16f7-4ed4-9a66-7f2bd0decc37.jpeg)
2012 - ഇറ്റാലിയൻ ക്രൂയിസ് കപ്പൽ കോസ്റ്റ കോൺകോർഡിയ അതിന്റെ ക്യാപ്റ്റൻ ഫ്രാൻസെസ്കോ ഷെറ്റിനോയുടെ അശ്രദ്ധമൂലം ഇറ്റലി തീരത്ത് മുങ്ങി. 32 പേർ മരിച്ചതായി സ്ഥിരീകരിച്ചു
2014 - പോർച്ചുഗലിന്റെയും റയൽ മാഡ്രിഡിന്റെയും ഫോർവേഡ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഫിഫ ബാലൺ ഡി ഓർ പുരസ്‌കാരം നേടിയ ലയണൽ മെസിയുടെ പരമ്പര അവസാനിപ്പിച്ചു.
2016 - അതുല്യം പദ്ധതി വഴി ഇന്ത്യയിലെ സമ്പൂർണ്ണ പ്രാഥമിക വിദ്യാഭ്യാസം ലഭിച്ച ആദ്യ സംസ്ഥാനമായി കേരളത്തെ ഉപരാഷ്ട്രപതി ഹമീദ് അൻസാരി പ്രഖ്യാപിച്ചു.
2016 - പ്രധാനമന്ത്രി ഫസൽ ബീമാ യോജന ഉദ്ഘാടനം ചെയ്തു .
2017 - ന്യൂസിലൻഡിനെതിരായ മത്സരത്തിൽ, ക്രിക്കറ്റ് ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസൻ ബംഗ്ലാദേശിന്റെ എക്കാലത്തെയും ഉയർന്ന ടെസ്റ്റ് സ്കോർ (217) നേടി.
2018 - അമേരിക്കൻ നടൻ മാർക്ക് വാൽബെർഗ് തന്റെ സഹനടൻ മിഷേൽ വില്യംസിന് $1000 മാത്രമേ പ്രതിഫലം നൽകിയിട്ടുള്ളൂവെന്ന് കണ്ടെത്തിയതിനെത്തുടർന്ന്, "ഓൾ ദ മണി ഇൻ ദ വേൾഡ്" എന്ന ചിത്രത്തിനായി തന്റെ 1.5 മില്യൺ ഡോളർ റീ-ഷൂട്ട് ഫീസ് "ടൈംസ് അപ്പ്" പ്രസ്ഥാനത്തിന് സംഭാവന നൽകി
2021 - ക്യാപിറ്റൽ കലാപത്തിലെ തന്റെ പങ്കിന്റെ പേരിൽ ഇംപീച്ച് ചെയ്യപ്പെടുന്ന ആദ്യത്തെ യുഎസ് പ്രസിഡന്റായി ഡൊണാൾഡ് ട്രംപ്./sathyam/media/media_files/2025/01/13/ffbc18d5-1295-4af4-a199-ef410d30f065.jpeg)
2021 - 43,900 വർഷത്തിലേറെ പഴക്കമുള്ളതായി കരുതപ്പെടുന്ന ഒരു മൃഗത്തിന്റെ (പന്നികളെ വേട്ടയാടുന്ന നിരവധി മനുഷ്യരൂപങ്ങൾ) ലോകത്തിലെ അറിയപ്പെടുന്ന ഗുഹാചിത്രം ഇന്തോനേഷ്യയിൽ കണ്ടെത്തി.
2022 - വർദ്ധിച്ച ലൈംഗികാതിക്രമ ആരോപണങ്ങളെത്തുടർന്ന് ബ്രിട്ടനിലെ ആൻഡ്രൂ രാജകുമാരന്റെ സൈനിക പദവികളും രാജകീയ രക്ഷാകർതൃത്വങ്ങളും നീക്കം ചെയ്യപ്പെട്ടു.
. By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
. ************
Rights Reserved by Team Jyotirgamaya
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us