/sathyam/media/media_files/2024/12/15/WY5EIt7uU6HDgp2H1daL.jpg)
. ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …
**************
. ' JYOTHIRGAMAYA '
. ്്്്്്്്്്്്്്്്
. 🌅ജ്യോതിർഗ്ഗമയ🌅
കൊല്ലവർഷം 1200
വൃശ്ചികം 30
മകയിരം / പൗർണമി
2024 ഡിസംബർ 15,
ഞായർ
ഇന്ന്;
* സമനോഫ് ദിനം. ! [ Zamenhof Day, also called Esperanto Book Day ; കൃത്രിമമായി സൃഷ്ടിക്കപ്പെട്ട ഭാഷകളിൽ വച്ച് ഇന്ന് ലോകത്ത് ഏറ്റവുമധികം സംസാരിക്കപ്പെടുന്ന ഒരു അന്താരാഷ്ട്ര ഓക്സിലറി ഭാഷയാണ് എസ്പെരാന്തോ. അതിന്റെ ഉപജ്ഞാതാവായ സമനോഫിന്റെ ജന്മദിനം]/sathyam/media/media_files/2024/12/15/0b98096e-8d9b-4679-a781-d1a316fa0568.jpg)
* നെതർലാൻഡ്: രാജ്യ ദിനം!
* റഷ്യ : ജോലി ചെയ്യുമ്പോൾ കൊല്ലപ്പെട്ട പത്രപ്രവർത്തകരുടെ ഓർമ്മ ദിനം!
* പൂച്ചകളെ മേയ്ക്കുന്നവരുടെ ദേശീയ ദിനം! [National Cat Herders’ Day ; അസാധ്യമായത് "പൂച്ചകളെ മേയ്ക്കുന്നതുപോലെ" എന്ന പദപ്രയോഗം ഇപ്പോൾ പ്രചാരത്തിലുണ്ടെങ്കിലും, ഈ പദത്തിന് താരതമ്യേന സമീപകാല ഉത്ഭവമുണ്ട് - "മുതിർന്ന പ്രോഗ്രാമർമാരെ നിയന്ത്രിക്കുന്നത് പൂച്ചകളെ മേയ്ക്കുന്നത് പോലെയാണ്" എന്ന് പറഞ്ഞപ്പോൾ ഐടി വിദഗ്ധനായ ഡേവ് പ്ലാറ്റ് ഈ വാചകം ജനപ്രിയമാക്കിയതായി ഒരു കഥയുണ്ട്. അതിനെ അനുസ്മരിയ്ക്കാൻ ഒരു ദിനം.]/sathyam/media/media_files/2024/12/15/0fbcc591-8495-4d55-ac12-d77f8189ffb7.jpg)
* ദേശീയ വെയർ യുവർ പേൾസ് ദിനം![National Wear Your Pearls Day ! ക്ലാസിക്, കാലാതീതമായ രത്നാഭരണങ്ങൾ പ്രത്യേകിച്ച് മുത്തുകൾ തിരഞ്ഞെടുക്കുന്നതിനും അവഅണിയുന്നതിനും ഒരു ദിവസം .]
* ദേശീയ അഗ്ലി ക്രിസ്മസ് സ്വെറ്റർ ദിനം![National Ugly Christmas Sweater Day ! നിങ്ങളുടെ ഏറ്റവും ഗാംഭീര്യമുള്ള നിറ്റ്വെയർ അഭിമാനത്തോടെ ധരിക്കുന്നതിന് ഒരു ദിവസം,.]/sathyam/media/media_files/2024/12/15/1cb1fb10-e74d-4d37-9d36-a86ad7a2b123.jpg)
* ദേശീയ നാരങ്ങ കപ്പ് കേക്ക് ദിനം ! [National Lemon Cupcake Day.]
*ബിൽ ഓഫ് റൈറ്റ്സ് ദിനം![ബിൽ ഓഫ് റൈറ്റ്സ് ഡേ എന്നത് ഡിസംബർ 15 ന് ആഘോഷിക്കപ്പെടുന്നതും, 1791-ൽ യുഎസ് ഭരണഘടനയിലെ ആദ്യത്തെ പത്ത് ഭേദഗതികൾ അംഗീകരിച്ച ദിവസത്തെ അടയാളപ്പെടുത്തുന്നതുമായ ദിവസമാണ്. ബിൽ ഓഫ് റൈറ്റ്സ് എന്നറിയപ്പെടുന്ന ഈ ഭേദഗതികൾ അമേരിയ്ക്കൻ സാമൂഹിക ജീവിതത്തിൽ നിർണായക പങ്ക് വഹിക്കുന്ന ഒരു ഭേദഗതിയാണ്. അവർക്ക് സംസാരം, മതം, പത്രം തുടങ്ങിയ കാര്യങ്ങളിൽ സ്വാതന്ത്ര്യങ്ങൾ സംരക്ഷിക്കുകയും ന്യായമായ വിചാരണയും സ്വകാര്യതയും പോലുള്ള അവകാശങ്ങൾ ഉറപ്പാക്കുകയും ചെയ്യപ്പെട്ട ഒരു ഭരണഘടനാഭേദഗതിയായിരുന്നു അത്.]
/sathyam/media/media_files/2024/12/15/5e2681e5-226e-4bef-a138-ebbf1aa35a3d.jpg)
*ശ്രീ ചെമ്പൻകോട് ദേവീക്ഷേത്രത്തിൽ സഹസ്രകലശ ഹോമം
ഇന്നത്തെ മൊഴിമുത്ത്
്്്്്്്്്്്്്്്്്്്്
"ഇംഗ്ലിഷിൽക്കൂടിയേ അറിവ് കിട്ടൂ എന്നു ചിന്തിയ്ക്കുന്നത് ദേവന്മാരായിരിക്കുന്ന വർക്കേ ആ ആകാശഗംഗ പ്രാപ്യമാകൂ എന്ന് കരുതുന്നതിന് തുല്യമാണ്. ആ ആകാശഗംഗയെ ഈ ഭൂമിയിൽ കൊണ്ടുവരാൻ കഴിയും - എല്ലാവർക്കും പ്രാപ്യമായ വിധത്തിൽ. "
[ -എ.പി. ഉദയഭാനു ]
*********
ഇന്ന് ജന്മദിനമാചരിയ്ക്കുന്നവർ
*******"
നന്തിലത്ത്, ജിമാര്‍ട്ട്, ശോഭാസിറ്റി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ പരസ്യചിത്രങ്ങളുടെ സംവിധായകനും 2017ല്‍ ടോവിനോ തോമസ്, നീരജ് മാധവ് എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായി എത്തിയ 'ഒരു മെക്‌സിക്കന്‍ അപാരത' എന്ന ചിത്രം സംവിധാനം ചെയ്യുകയും 2014 ല്‍ പുറത്തിറങ്ങിയ 'വണ്‍ ഫൈൻ ഡേ' എന്ന ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്ത ടോം ഇമ്മട്ടിയുടേയും (1979),
/sathyam/media/media_files/2024/12/15/08de82a5-33ad-4cfd-b46a-11801e4e2f84.jpg)
റിയാലിറ്റി ഷോകളിലൂടെ കരിയര്‍ ആരംഭിച്ച് ഹിന്ദി, കന്നഡ, തമിഴ്, മലയാളം, മറാത്തി തുടങ്ങിയ ഭാഷകളിലായി നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക അന്‍വേഷായുടേയും (1993),
2011വരെ ഇന്ത്യൻ ഫുട്ബോൾ രംഗത്തു് 16വർഷത്തോളം തിളങ്ങി നിൽക്കുകയും ഇപ്പോൾ കൂട്ടുടമസ്ഥതയിലുള്ള യുണൈറ്റഡ് സിക്കിം ക്ലബ്ബിന്റെ കളിക്കാരനും സാങ്കേതിക ഉപദേശകനുമായും പിന്നീട് സിക്കിം ടീമിന്റെ മാനേജരാകുകയും സ്വന്തം രാഷ്ട്രീയ പാർട്ടി രൂപികരിക്കുകയും ചെയ്ത ബൈച്ചുങ് ബൂട്ടിയയുടെയും (1976),
/sathyam/media/media_files/2024/12/15/2edcede5-c4f3-433a-aee1-74840c6601f1.jpg)
ഭാരതത്തിനു വേണ്ടി ഗുസ്തിയിൽ സ്വർണം നേടുന്ന ആദ്യ വനിതയായ ഗീത ഫൊഗാട്ടിന്റെയും (1988),
പ്രശസ്ത ഇന്ത്യൻ കായിക താരം മിൽഖാ സിങിന്റെ മകനും പ്രൊഫഷണൽ ഗോൾഫ് കളിക്കാരനുമായ ജീവ് മിൽഖാ സിംഗിന്റെയും (1971),
/sathyam/media/media_files/2024/12/15/3e3f8781-b337-4c63-acd7-06ffa37d2838.jpg)
അമേരിക്കൻ നടനും നിർമ്മാതാവും ഗായകനുമായ ഡോണി വെയ്ൻ ജോൺസണിന്റെയും (1949),
ജാപ്പനീസ് കവിയും വിവർത്തകനുമായ ഷുൻടാരോ തനിക്കാവയുടെയും
(1931) ജന്മദിനം !
സ്മരണാഞ്ജലി !!!
്്്്്്്്്്്്്്
എ.പി. ഉദയഭാനു മ. (1915 - 1999 )
ടി.കെ. ബാലചന്ദ്രൻ മ. (1928-2005 )
കെ.പി. അപ്പൻ മ. (1936 -2008)
ഇന്ത്യനൂര്‍ ഗോപി മ. (1929- 2015 )
സർദാർ വല്ലഭായി പട്ടേൽ മ. (1875-1950),
റസൂലൻ ബായി മ. (1902-1974)
ടി. അബ്ദുൾ റഹ്‌മാൻ മ. (1934 - 2002)
ബെൽ ഹൂക്സ് മ. (1952-2021)
ഹെൻഡ്രിക് വാൻ റീഡ് മ. (1636 -1691)
വാള്‍ട്ട് ഡിസ്നി മ. (1925 -1966 )
/sathyam/media/media_files/2024/12/15/9e129bf8-d390-4a34-bb46-b68bfc042398.jpg)
സാമൂഹികപരിഷ്‌കർത്താവ്, സ്വാതന്ത്ര്യസമരസേനാനി, അഭിഭാഷകൻ, നിയമസഭാ സാമാജികൻ, രാഷ്‌ട്രീയ നേതാവ്, പത്രാധിപർ, പരിസ്ഥിതി പ്രവർത്തകൻ, എഴുത്തുകാരൻ എന്നിങ്ങനെ ബഹുമുഖ പ്രതിഭ ഉണ്ടായിരുന്ന എ.പി. ഉദയഭാനു(1 ഒക്ടോബർ 1915 - 15 ഡിസംബർ 1999 ),/sathyam/media/media_files/2024/12/15/19a95762-37f7-403a-be57-39a34c4fe947.jpg)
പൂത്താലി എന്ന ചിത്രത്തിലെ നായകനേയും വില്ലനേയും അവതരിപ്പിച്ച് മലയാളത്തിൽ ആദ്യമായി ഇരട്ട വേഷത്തിൽ അഭിനയിച്ച ചലച്ചിത്രനടനും മോഹൻ ലാലിന് ആദ്യമായി മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിക്കൊടുത്ത ടി.പി. ബാലഗോപാലൻ എം.എ.അടക്കം 18 ഓളം മലയാള ചിത്രങ്ങൾ നിർമ്മിച്ച ടിക്കേബീസ് എന്ന ചലച്ചിത്രനിർമ്മാണ കമ്പനിയുടെ ഉടമയും പ്രശസ്ത സംവിധായൻ സത്യൻ അന്തിക്കാടിനെപ്പാേലുള്ളവരുടെ ഗുരുവും ആയിരുന്ന നാടക-ചലച്ചിത്ര നടനും നിർമ്മാതാവുമായിരുന്ന ടി.കെ. ബാലചന്ദ്രൻ ( 1928 ഫെബ്രുവരി 02 - 2005 ഡിസംബർ 15),/sathyam/media/media_files/2024/12/15/6ffb1d96-fbe3-42f4-8721-72f9c4f8bb0a.jpg)
ക്ഷോഭിക്കുന്നവരുടെ സുവിശേഷം, കലഹവും വിശ്വാസവും, മലയാള ഭാവന: മൂല്യങ്ങളും സംഘർഷങ്ങളും, വരകളും വർണ്ണങ്ങളും, ബൈബിൾ വെളിച്ചത്തിന്റെ കവചം, കലാപം, വിവാദം, വിലയിരുത്തൽ, സമയപ്രവാഹവും സാഹിത്യകലയും, കഥ: ആഖ്യാനവും അനുഭവസത്തയും, ഉത്തരാധുനികത വർത്തമാനവും, വംശാവലിയും ,ഇന്നലെകളിലെ അന്വേഷണപരിശോധനകൾ, വിവേകശാലിയായ വായനക്കാരാ, രോഗവും സാഹിത്യഭാവനയും, മധുരം നിന്റെ ജീവിതം, തുടങ്ങിയ കൃതികൾ രചിക്കുകയും, മലയാളസാഹിത്യത്തിൽ എഴുപതുകളിലുണ്ടായ ആധുനികതാ പ്രസ്ഥാനത്തിന് ദിശാബോധം നൽകുകയും ഭാവുകത്വ പരിണാമത്തിന് സൈദ്ധാന്തിക ഭൂമിക ഒരുക്കുകുകയും ചെയ്ത നിരൂപകൻ കെ.പി. അപ്പൻ(ഓഗസ്റ്റ് 25, 1936 - ഡിസംബർ 15, 2008),
/sathyam/media/media_files/2024/12/15/089c4937-6d6e-4b14-994a-b265499f7009.jpg)
പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും സാംസ്‌കാരിക നായകനുമായ ഇന്ത്യനൂര്‍ ഗോപി എന്ന പി.ഗോവിന്ദമേനോൻ (1929- 2015 ഡിസംബര്‍ 15)
ഇന്ത്യയുടെ പത്താമത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ആയിരുന്നു തിരുനെല്ലായി നാരായണയ്യർ ശേഷൻ എന്ന ടി.എൻ ശേഷൻ ( 15 ഡിസംബർ 1932 - 10 നവംബർ 2019),/sathyam/media/media_files/2024/12/15/19c1c1e5-e1bf-417e-9a1d-c3558493c407.jpg)
ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും ഇന്ത്യയുടെ ഏകീകരണത്തിന്റെ പ്രധാന ശില്പികളിലൊരാളും ആയിരുന്ന പ്രമുഖ രാഷ്ട്രീയ സാമൂഹിക നേതാവും ഏതാണ്ട് എല്ലാ നാട്ടുരാജ്യങ്ങളെയും ഇന്ത്യയിൽ ലയിപ്പിച്ച ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ എന്നറിയപ്പെട്ടിരുന്ന സർദാർ വല്ലഭായി പട്ടേൽ (ഒക്ടോബർ 31 1875 –ഡിസംബർ 15 1950),/sathyam/media/media_files/2024/12/15/71a6331b-23d7-4a5f-a3b2-04174f40c877.jpg)
കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം നേടിയ ഠുമ്രിയിലും ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതത്തിലും മികച്ച ഒരു ഗായികയായിരുന്ന റസൂലൻ ബായി (1902 - 1974 ഡിസംബർ 15),
കൽക്കത്ത ക്ലബ്ബിന്റെ ക്യാപ്റ്റനും, മോഹൻ ബഗാനും രാജസ്ഥാൻ ക്ലബ്ബുമടക്കം പ്രമുഖമായ നിരവധി ക്ലബ്ബുകൾക്ക് വേണ്ടി ഫുട്ട്ബാൾ കളിക്കുകയും, 1956 മെൽബോൺ ഒളിംപിക്സിൽ ഭാരതത്തിനു വേണ്ടി കളിക്കുകയും, കോഴിക്കോട് കേന്ദ്രീകരിച്ച് യൂനിവേർസൽ സോക്കർ ക്ലബ് എന്ന പേരിൽ ഒരു ഫുട്ബോൾ ക്ലബ്ബ് തുടങ്ങുകയും ചെയ്ത ഒളിംപ്യൻ റഹ്മാൻ എന്നറിയപ്പെട്ടിരുന്ന ടി. അബ്ദുൾ റഹ്‌മാൻ (1934 – 15 ഡിസംബർ 2002), /sathyam/media/media_files/2024/12/15/32f2c885-2255-4487-a517-5238a06bba73.jpg)
ഡച്ചു ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കീഴിൽ കേരളത്തിൽ അഡ്മിറലായി പ്രവർത്തിക്കുകയും ഹൊർത്തൂസ് മലബാറിക്കസ് എന്ന ബൃഹത്തായ സസ്യശാസ്ത്രഗ്രന്ഥം പ്രസിദ്ധീകരിക്കുകയും ചെയ്ത ഡച്ചു കാരൻ ഹെൻഡ്രിക് വാൻ റീഡ് എന്ന ഹെൻഡ്രിക് അഡ്രിയാൻ വൻ റീഡ് ടോ ഡ്രാക്കെൻസ്റ്റീനി (1636 - ഡിസംബർ 15, 1691),
മിക്കി മൌസ് ഉള്‍പ്പെടെ ലോകത്തിലെ ഏറ്റവും പ്രശസ്തമായ കാൽപനിക കഥാപാത്രങ്ങളിൽ പലതിനേയും സൃഷ്ടിച്ച ചലച്ചിത്ര നിർമാതാവും, സംവിധായകനും, തിരക്കഥാ കൃത്തും, അനിമേറ്ററും, സംരംഭകനുമായിരുന്ന വാൾട്ടർ എലിയാസ് ഡിസ്നി എന്ന വാള്‍ട്ട് ഡിസ്നി (1925 -1966 ഡിസംബർ 15), /sathyam/media/media_files/2024/12/15/92c0bcc5-48db-4d80-b25e-dbff893aecce.jpg)
വംശം, വർഗം, ലിംഗഭേദം, മുതലാളിത്തം മറ്റ് വിഷയങ്ങളും, ഇന്റർസെക്ഷണൽ ഫെമിനിസ്റ്റ് സിദ്ധാന്തത്തെ നിർവചിക്കാൻ സഹായിച്ച കഥ, കവിത ഉൾപ്പെടെ 40-ലധികം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച അമേരിക്കൻ എഴുത്തുകാരിയും പ്രൊഫസറും സാമൂഹിക പ്രവർത്തകയുമായിരുന്ന ബെൽ ഹൂക്സ് എന്ന ഗ്ലോറിയ ജീൻ വാട്കിൻസിൻ (സെപ്റ്റംബർ 25, 1952- ഡിസംബർ 15,2021)/sathyam/media/media_files/2024/12/15/53e1e5b7-9565-4e5f-b503-f3d44418f246.jpg)
ഒരു ബ്രിട്ടീഷ് എഴുത്തുകാരനും പത്രപ്രവർത്തകനും നിരീശ്വരവാദിയും വിശ്വാസം, സംസ്കാരം, രാഷ്ട്രീയം, സാഹിത്യം എന്നിവയെക്കുറിച്ചുള്ള 18 പുസ്തകങ്ങളുടെ രചയിതാവും ഓക്സ്ഫോർഡിൽ നിന്ന് തത്വശാസ്ത്രം, രാഷ്ട്രീയം, സാമ്പത്തികം എന്നിവയിൽ ബിരുദധാരിയും കോളമിസ്റ്റും സ്പീക്കറും "തെളിവില്ലാതെ വാദിക്കാൻ കഴിയുന്നത് തെളിവില്ലാതെ തള്ളിക്കളയാം" എന്ന് പ്രസ്താവിക്കുന്ന ജ്ഞാനശാസ്ത്രപരമായ റേസർ, തത്ത്വചിന്തയിലും നിയമത്തിലും ശ്രദ്ധേയനായ ബ്രിട്ടീഷ്-അമേരിക്കൻ എഴുത്തുകാരനും പത്രപ്രവർത്തകനും നിഷ്പക്ഷ വിമർശകനുമായിരുന്ന ക്രിസ്റ്റഫർ എറിക് ഹിച്ചൻസ്(13 ഏപ്രിൽ 1949 - 15 ഡിസംബർ 2011),/sathyam/media/media_files/2024/12/15/64783a42-e927-4f93-95d3-474bdacea5a8.jpg)
*****
ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ പൂർവ്വികരിൽ ചിലർ
******"
പി. ഗോവിന്ദൻ നമ്പ്യാർ ജ. (1915 -1969),
ടി.എൻ ശേഷൻ ജ. (1932 -2019)
സി. ഭാസ്‌കരൻ ജ. (1945- 2010)
കെ. രാമചന്ദ്രബാബു ജ. (1947-2019),
സ്വാമി രംഗനാഥാനന്ദ ജ. (1908- 2005)
ഇരാവതി കർവെ ജ. (1905-1970)
നേക്ചന്ദ് സൈനി ജ. (1924-2015)
നീറൊ ചക്രവർത്തി ജ. ( 37 AD- 68 AD)
അലക്‌സാണ്ടർ ഈഫൽ ജ. (1832-1923 )
ഹെൻറി ബെക്വറൽ ജ. (1852 -1908) ഫ്രീമൻ ഡൈസൻ ജ. (1923-2020)
കസ്തൂരി അയ്യങ്കാർ ജ. (1859-1923)
ഓസ്കാർ റിബെയ്‌റോ ജ. ( 1907 - 2012)/sathyam/media/media_files/2024/12/15/266b1ba9-725f-42b9-a8ac-b94152efe7cb.jpg)
പെരിന്തൽമണ്ണ നിയോജക മണ്ഡലത്തെ ഒന്നാം കേരള നിയമസഭയിൽ പ്രതിനിധീകരിച്ച രാഷ്ട്രീയ നേതാവ് പി. ഗോവിന്ദൻ നമ്പ്യാർ (15 ഡിസംബർ 1915 - 1969),
ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷണർ ആയിരുന്നു തിരുനെല്ലായി നാരായണയ്യർ ശേഷൻ എന്ന ടി എൻ ശേഷൻ( 15 ഡിസംബർ 1932 - 10 നവംബർ 2019). /sathyam/media/media_files/2024/12/15/911824f5-5a3d-401d-b155-a0d317838f37.jpg)
ത്രിപുരയ്ക്കുമേല്‍ ചുവപ്പുതാരം, യുവാക്കളും വിപ്ലവവും, കമ്യൂണിസ്റ്റ് മാനിഫെസ്‌റ്റോ: പ്രസക്തി, പ്രാധാന്യം, വിദ്യാഭ്യാസ രംഗത്തെ വരേണ്യപക്ഷപാതം, സ്ത്രീവിമോചനം, കേരളത്തിലെ വിദ്യാര്‍ഥി പ്രസ്ഥാനം തുടങ്ങിയ കൃതികൾ രചിച്ച് കേരളത്തിലെയും ഇന്ത്യയിലെയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയും ചരിത്രവും രേഖപ്പെടുത്തിയ ചിന്തകനും എഴുത്തുകാരനും ചിന്ത പബ്ലിക്കേഷന്റെ മാനേജറും എസ് എഫ് ഐ യുടെ സ്ഥാപക പ്രസിഡന്റും ആയിരുന്ന സി. ഭാസ്‌കരൻ(15 ഡിസംബർ1945- ഏപ്രിൽ 2010), /sathyam/media/media_files/2024/12/15/76f36efc-0da5-4c1e-9e63-301d62fb1157.jpg)
125-ലേറെ മലയാളചലച്ചിത്രങ്ങളുടെ യും, തമിഴ്, തെലുഗു, ഹിന്ദി, അറബി, ഇംഗ്ലീഷ് എന്നീ ഭാഷകളിലെ ചിത്രങ്ങളിലും ഛായാഗ്രഹണം നിർവ്വഹിച്ച കെ. രാമചന്ദ്രബാബു(ഡിസംബർ 15, 1947- ഡിസംബർ 28, 2019)
ഒരു ഇന്ത്യൻ അഭിഭാഷകനും ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രവർത്തകനും രാഷ്ട്രീയക്കാരനും പത്രപ്രവർത്തകനുമായിരുന്ന എസ്. കസ്തൂരി രംഗ അയ്യങ്കാർ(15 ഡിസംബർ 1859 - 12 ഡിസംബർ 1923)
പ്രശസ്ത പണ്ഡിതനും 1986ല്‍ ദേശീയോദ്ഗ്രഥനത്തിനുള്ള പ്രഥമ ഇന്ദിരാഗാന്ധി അവാര്‍ഡിന് തെരഞ്ഞെടുക്കപ്പെടുകയും, പത്മഭൂഷന്‍ ഉള്‍പ്പെടെയുള്ള പുരസ്കാരങ്ങളെല്ലാം നിഷേധിക്കുകയും, വേദാന്തവുമായി ബന്ധപ്പെട്ട് നിരവധി പുസ്തകങ്ങള്‍ രചിക്കുകയും പ്രഭാഷണങ്ങൾ നടത്തുകയും ചെയ്ത ശ്രീരാമകൃഷ്ണ മഠം പ്രസിഡന്റ് ആയിരുന്ന പാലക്കാട് ജില്ലയിലെ തൃക്കൂരില്‍ ജനിച്ച ശങ്കരൻ കുട്ടി എന്ന സ്വാമി രംഗനാഥാനന്ദ(15 ഡിസംബർ 1908-25 ഏപ്രിൽ 2005) ,
1967 ലെ സാഹിത്യ അക്കാദമി പുരസ്കാരത്തിനർഹമായ Yuganta: The End of an Epoch - എന്ന മഹാഭാരത കഥാപാത്രങ്ങളെക്കുറിച്ചുള്ള പഠനം അടക്കം പല കൃതികളും രചിച്ച നരവംശശാസ്ത്രജ്ഞ ഇരാവതി കർവെ (ഡിസംബർ 15,1905- ആഗ്ഗസ്റ്റ് 11 1970),/sathyam/media/media_files/2024/12/15/98148000-3089-4625-bedb-5baa33495dd3.jpg)
സ്വയം പഠിച്ച് ശില്പക്കാരനാകുകയും ചന്ദിഗഡിൽ 18 ഏക്കറിൽ പരന്നു കിടക്കുന്ന റോക്ക് ഗാർഡൻ നിർമ്മിക്കുകയും ചെയ്ത നേക്ചന്ദ് സൈനി(15 ഡിസംബർ 1924 - 12 ജൂൺ 2015),
ജുലിയൊ ക്ലൌഡിയൻ പരമ്പരയിലെ അവസാനത്തെ റോമൻ രാജാവും രാജകൊട്ടാരങ്ങൾ പണിയാൻ വേണ്ടി റോംനഗരത്തിന്റെ വൻഭാഗവും കത്തിച്ചു എന്ന് ആരോപിക്കപ്പെട്ട നീറൊ ക്ലൌഡിയസ് സീസർ അഗസ്റ്റസ് ജർമാനികസ് എന്ന നീറൊ ചക്രവർത്തി( 15 ഡിസംബർ 37 AD– 9 ജൂൺ 68 AD),
/sathyam/media/media_files/2024/12/15/de723fab-5185-4a2a-8f05-24e1a0582fcf.jpg)
പോർച്ചുഗലിലെ ഡ്യൂറോ നദിക്കു കുറുകെ നിർമ്മിച്ച പാലം, ഫ്രാൻസിലെ ഗാരാബിറ്റ് വയാഡക്റ്റ്, ന്യൂയോർക്കിലെ സ്റ്റാച്യു ഓഫ് ലിബർട്ടിയുടെ ഇരുമ്പുപണിയുടെ രൂപകല്പന , ആദ്യത്തെ ഏറോനോട്ടിക്‌സ് പരീക്ഷണശാല, വിൻഡ് ടണലിന്റെ രൂപകല്പന ,തുടങ്ങിയ സംരംഭങ്ങൾ ചെയ്യുകയും , ഈഫൽ ഗോപുരത്തിന്റെ നിർമ്മാണത്തിലൂടെ പ്രശസ്തനാകുകയും ചെയ്ത ഫ്രഞ്ച് എൻജിനീയർ അലക്‌സാണ്ടർ ഗുസ്താവ് ഈഫൽ(1832 ഡിസംബർ 15-1923 ഡിസംബർ 27),
ഭൂമിയുടെ കാന്തികമണ്ഡലത്തെയും ഇൻഫ്രാറെഡ് വികിരണത്തെപറ്റിയും ശ്രദ്ധേയമായ പഠനങ്ങൾ നടത്തുകയും റേഡിയോ ആക്ടീവത കണ്ടു പിടിക്കുകയും ചെയ്ത നോബൽ സമ്മാന ജേതാവായ ഭൌതീക ശാസ്ത്രജ്ഞൻ അന്ത്വാൻ ഹെൻറി ബെക്വറൽ( 1852 ഡിസംബർ 15- ഓഗസ്റ്റ് 25, 1908)/sathyam/media/media_files/2024/12/15/a96cafed-7b17-440a-8d57-89a91fe09d40.jpg)
ബ്രസീലിയൻ വാസ്തുശില്പിയായിരുന്ന എന്നറിയപ്പെടുന്ന ഓസ്കാർ റിബെയ്‌റോ ഡി അൽമേയ്‌ഡ നിമേയർ സോറെസ് ഫിൽഹോ (15 ഡിസംബർ 1907 - 5 ഡിസംബർ 2012),
ഗണിതീയവിശ്ലേഷണത്തിലൂടെ ഭൗതികശാസ്ത്രത്തിലെ പല മേഖലകളിലും പ്രശ്ന നിർധാരണം (problem solving) നടത്തിയ അമേരിക്കൻ ഭൗതിക ശാസ്ത്രജ്ഞൻ ഫ്രീമൻ ഡൈസൺ
(ഡിസംബർ 15,1923- ഫെബ്രുവരി 28,2020)
ചരിത്രത്തിൽ ഇന്ന്…
്്്്്്്്്്്്്്്്്്
1582 - സ്പാനിഷ് നെതർലാൻഡ്‌സ്, ഡെന്മാർക്ക്, നോർവേ എന്നിവ ഗ്രിഗോറിയൻ കലണ്ടർ സ്വീകരിച്ചു/sathyam/media/media_files/2024/12/15/a73bb43e-3173-4276-8d62-ffab33006b03.jpg)
1791 - ബിൽ ഓഫ് റൈറ്റ്സ് എന്നറിയപ്പെടുന്ന 10 ഭരണഘടനാ ഭേദഗതികൾ US അംഗീകരിച്ചു.
1836 - വാഷിംഗ്ടൺ ഡിസിയിലെ യുഎസ് പേറ്റന്റ് ഓഫീസ് കെട്ടിടം കത്തി നശിച്ചു, ആയിരക്കണക്കിന് പേറ്റന്റുകൾ നശിപ്പിക്കപ്പെട്ടു
1840 - മരണമടഞ്ഞ് 10 വർഷത്തിന് ശേഷം നെപ്പോളിയന് മരണാനന്തര ഔദ്യോഗിക ബഹുമതി നൽകി.
/sathyam/media/media_files/2024/12/15/cec92f76-450f-4242-b691-e508fe4b9980.jpg)
1955-ൽ അമേരിക്കൻ കൺട്രി സിംഗിംഗ് ഇതിഹാസം ജോണി കാഷ് തന്റെ ഐക്കണിക് ഗാനം "ഫോൾസം പ്രിസൺ ബ്ലൂസ്" പുറത്തിറക്കി.
1960 - നേപ്പാളിലെ മഹേന്ദ്ര രാജാവ് രാജ്യത്തിന്റെ ഭരണഘടന സസ്പെൻഡ് ചെയ്യുകയും പാർലമെന്റ് പിരിച്ചുവിടുകയും മന്ത്രിസഭയെ പിരിച്ചുവിട്ട് നേരിട്ടുള്ള ഭരണം ഏർപ്പെടുത്തുകയും ചെയ്തു.
1961 - നാസി യുദ്ധക്കുറ്റവാളി അഡോൾഫ് എയ്ച്ച്മാനെ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾക്ക് ഇസ്രായേൽ കോടതി വധശിക്ഷയ്ക്ക് വിധിച്ചു./sathyam/media/media_files/2024/12/15/bd7fac67-67bf-4b47-9561-9d500ff872d4.jpg)
1973 - അമേരിക്കൻ ശതകോടീശ്വരനും എണ്ണ വ്യവസായിയുമായ ജെ. പോൾ ഗെറ്റിയുടെ ചെറുമകനായ ജോൺ പോൾ ഗെറ്റി മൂന്നാമനെ അഞ്ച് മാസം മുമ്പ് ഒരു ഇറ്റാലിയൻ സംഘം നേപ്പിൾസിൽ തട്ടിക്കൊണ്ടുപോയ ശേഷം സുരക്ഷിതമായി വീണ്ടെടുത്തു.
1973 - ഐക്കണികും പ്രിയപ്പെട്ടതുമായ പൈറേറ്റ്സ് ഓഫ് കരീബിയൻ റൈഡ് ഡിസ്നിലാൻഡിൽ തുറന്നു.
1976 - സമോവ ഐക്യരാഷ്ട്രസഭയിൽ അംഗമായി./sathyam/media/media_files/2024/12/15/e7076f7b-b084-460a-921e-1f6e8ad22185.jpg)
1978 - യു.എസ് , ചൈനയെ അംഗീകരിക്കുന്നതാണ് എന്ന പ്രസിഡണ്ട് ജിമ്മി കാർട്ടറുടെ പ്രഖ്യാപനം. 30 വർഷത്തിന് ശേഷമാണ് ഈ തീരുമാനം. 1. 1. 1979 പ്രാബല്യത്തിൽ.
1994 - നെറ്റ്‌സ്കേപ് ബ്രൗസർ പുറത്തിറങ്ങി.
1997 - താജിക്കിസ്ഥാൻ എയർലൈൻ വിമാനം, ഷാർജ മരുഭൂമിയിൽ തകർന്നു വീണു 85 പേർ മരണമടഞ്ഞു.
/sathyam/media/media_files/2024/12/15/32811826-2d4e-4eb4-866d-817bdfa4f61b.jpg)
2001 - ഇറ്റലിയിലെ പിസ എന്ന പ്രവിശ്യയിലുള്ള പിസാ ഗോപുരം അഥവാ (പിസയിലെ ചരിഞ്ഞ ഗോപുരം) 11 വർഷങ്ങൾക്ക് ശേഷം പൊതു ജനങ്ങൾക്ക് തുറന്നു കൊടുത്തു.
2004 - ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായ മില്യൺ ഡോളർ ബേബി എന്ന ഹോളിവുഡ് ബോക്സിംഗ് നാടകം പ്രദർശിപ്പിച്ചു. ഹിലാരി സ്വാങ്ക്, മോർഗൻ ഫ്രീമാൻ എന്നിവരോടൊപ്പം അഭിനയിച്ച ക്ലിന്റ് ഈസ്റ്റ്‌വൂഡ് ആണ് സംവിധാനം ചെയ്തത്.
2010 - ഓസ്‌ട്രേലിയയിലെ ക്രിസ്മസ് ദ്വീപിന്റെ തീരത്ത് 90 അഭയാർത്ഥികളുമായി ഒരു ബോട്ട് പാറകളിൽ ഇടിച്ച് 48 പേർ മരിച്ചു./sathyam/media/media_files/2024/12/15/e608d1bc-1447-48c7-90f9-ddee9adf3600.jpg)
2011ൽ ബരാക് ഒബാമയുടെ നേതൃത്വത്തിലുള്ള യു.എസ് സർക്കാരിന്റെ കീഴിൽ ഇറാഖ് യുദ്ധം ഔദ്യോഗികമായി അവസാനിച്ചു
2013 - ദക്ഷിണ സുഡാനീസ് ആഭ്യന്തരയുദ്ധം ആരംഭിച്ചു.
2014 - തോക്കുധാരി ഹരോൺ മോനിസ് 18 പേരെ സിഡ്നിയിലെ മാർട്ടിൻ പ്ലേസിലെ ഒരു കഫേയിൽ 16 മണിക്കൂർ ബന്ദികളാക്കി . പിറ്റേന്ന് രാവിലെ പോലീസ് കഫേ റെയ്ഡ് ചെയ്യുമ്പോൾ മോനിസും രണ്ട് ബന്ദികളും കൊല്ലപ്പെടുന്നു./sathyam/media/media_files/2024/12/15/fa710990-0190-4056-bd0d-fac417734d77.jpg)
2017 - താസിക്മലയ നഗരത്തിലെ ഇന്തോനേഷ്യൻ ദ്വീപായ ജാവയിൽ 6.5 മില്ല്യൺ വാട്ട് ഭൂകമ്പം ഉണ്ടായി , അതിന്റെ ഫലമായി നാല് മരണങ്ങൾ.
. By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
. ************
Rights Reserved by Team Jyotirgamaya
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us