ഇന്ന് ഡിസംബര്‍ 1: ലോക  എയ്ഡ്സ്‌ ദിനവും അതിർത്തി രക്ഷാ സേന സ്ഥാപക ദിനവും ഇന്ന് !: മേധ പട്കറുടെയും ഉദിത് നാരായണന്റേയും ജന്മദിനം: പോര്‍ട്ടുഗല്‍ സ്‌പെയിനില്‍ നിന്ന് സ്വതന്ത്രമായതും പീറ്റർ ഒന്നാമൻ ബ്രസീലിന്റെ ചക്രവർത്തിയായി അവരോധിക്കപ്പെതും ഇതേ ദിനം തന്നെ: ചരിത്രത്തില്‍ ഇന്ന്

New Update
New Project december 1

.   ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …  
    **************

.                   ' JYOTHIRGAMAYA '
.                   ്്്്്്്്്്്്്്്്
.                   🌅ജ്യോതിർഗ്ഗമയ🌅

Advertisment

കൊല്ലവർഷം 1200
 വൃശ്ചികം 16
 അനിഴം / അമാവസി
2024 ഡിസംബർ 1,
 ഞായർ

ഇന്ന്; 

* അതിർത്തി രക്ഷാ സേന (ബി.എസ്.എഫ്.) സ്ഥാപകദിനം !

* നാഗലാന്റ് സംസ്ഥാനം രൂപീകൃതമായി.!

* നാഗാലാൻഡിൽ വേഴാമ്പൽ മേളയ്ക്ക് തുടക്കം (ഡിസംബർ 1-10)[ നാഗാലാൻഡിന്റെ സമ്പന്നമായ സംസ്കാരവും പാരമ്പര്യവും പ്രദർശിപ്പിക്കുന്നതിനുള്ള 10 ദിവസത്തെ വാർഷിക സംഗീതോത്സവമാണ് ഇന്ന്.  ഹോൺബിൽ ഫെസ്റ്റിവൽ (വേഴാമ്പൽമേള ). സംസ്ഥാന സർക്കാരും കലാ-സാംസ്കാരിക വകുപ്പും ചേർന്ന് സംഘടിപ്പിക്കുന്ന വേഴാമ്പൽ ഉത്സവം ( 2023 ഡിസംബർ 1 മുതൽ 10 വരെ ) ഇന്ന് ആരംഭിയ്ക്കും]publive-image

*ലോക  എയ്ഡ്സ്‌ ദിനം ! [ World AIDS Day;1981 ൽ ഇന്നേ ദിവസമാണ് എയ്ഡ്സ് വൈറസ് ആദ്യമായി ഔദ്യാഗികമായി ലോകത്ത് സ്ഥിരീകരിക്കപ്പെട്ടത്. എയ്ഡ്‌സ് ബാധിതർക്ക് സുരക്ഷിതവും പരസ്പരം മനസ്സിലാക്കാനാവുന്നതുമായ ഒരു സാഹചര്യത്തിൽ ജീവിക്കാൻ കഴിയുമെന്ന് ഉറപ്പാക്കാനും മാറാരോഗിയായി മാറുന്ന ഒരാളുടെ  ജീവിതത്തെ മാറ്റിമറിയ്ക്കുവാനും HIV വൈറസിനെ ഇല്ലാതാക്കാൻ കൂടുതൽ കൂടുതൽ ഗവേഷണങ്ങളിൽ ഏർപ്പെടാനും ഈ ദിനം (ലോക എയ്ഡ്‌സ് ദിനം) ഉപകാരപ്പെടുന്നു.

* അൻറാർട്ടിക്ക ദിനം (Antarctica Day) [1959 ഡിസംബർ ന്  അൻ്റാർട്ടിക്ക് ഉടമ്പടി ഒപ്പിട്ടതിൻ്റെ ഓർമ്മയ്ക്കായി എല്ലാ വർഷവും ഇന്നേ ദിവസം അൻ്റാർട്ടിക്കാ ദിനമായി ആചരിയ്ക്കുന്നു. ആ ഉടമ്പടി അൻ്റാർട്ടിക്കയെ ഒരു ശാസ്ത്രീയ സംരക്ഷണ കേന്ദ്രമായി മാറ്റി സ്ഥാപിക്കുകയും, അവിടെ സൈനിക പ്രവർത്തനങ്ങൾ നിരോധിക്കുകയും, ആ ഭൂഖണ്ഡത്തെ "ലോക സമാധാനത്തിനും ശാസ്ത്രത്തിനും വേണ്ടി സമർപ്പിച്ചിരിക്കുന്ന പ്രകൃതിദത്ത റിസർവ്" പ്രദേശമായി പ്രഖ്യാപിക്കുകയും ചെയ്തു. അതിൻ്റെ അനുസ്മരണ ദിനം കൂടിയാണിന്ന്.]

publive-image

*ഇരുപത്തിയഞ്ച് നോമ്പ് കാലം (ആഗമന കാലം /Advent Session) തുടങ്ങുന്നു.!

* പനാമ : അധ്യാപക ദിനം !
* ഘാന: കർഷക ദിനം !
* കസാക്കിസ്ഥാൻ: ആദ്യ പ്രസിഡൻറ് ദിനം !
* ഛാഡ് : സ്വാതന്ത്ര്യ - ജനാധിപത്യ ദിനം !
* റുമേനിയ : മഹാ ഒരുമിക്കൽ ദിനം !
* കോസ്റ്റ റിക്ക :മിലിറ്ററി റദ്ധാക്കൽ ദിനം !
* മ്യാൻമാർ : ദേശീയ ദിനം !
* സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്ക് :
   പ്രജാതന്ത്രദിനം !
* പോർട്ടുഗൽ : സ്വാതന്ത്ര്യ പുനഃസ്ഥാപന
  ദിനം !
* ഐസ്‌ലാൻഡ്‌ : സ്വയംഭരണ അധികാര ദിനം !
* USA;
* കലയില്ലാത്ത ദിവസം ! [ Day Without Art Day ; യഥാർത്ഥത്തിൽ, 1988-ൽ ഇത് സൃഷ്ടിക്കപ്പെട്ടപ്പോൾ, ആ ദിനം ആർട്ട് വിത്തൗട്ട് ഡേ എന്നാണ് വിളിച്ചിരുന്നത്. എയ്ഡ്സ് രോഗത്തെ കുറിച്ച് അവബോധം വളർത്തുക എന്നതായിരുന്നു ആ ദിനത്തിന്റെ ഉദ്ദേശം, പ്രത്യേകിച്ച് അത് എല്ലാവരേയും സ്പർശിക്കാൻ കഴിയും, ഇന്നത്തെ പോലെ അത് അന്നു ഇത്ര അറിയപ്പെട്ടിരുന്നില്ല]publive-image

* ദേശീയ ക്രിസ്മസ് ലൈറ്റ്സ് ദിനം [National Christmas Lights Day ; 
ക്രിസ്മസ് രാത്രിയെ നക്ഷത്ര സമാനമായി തിളങ്ങുന്ന വസ്തുക്കളാൽ അലങ്കരിച്ച് ആഘോഷിക്കുന്നതിന് ഒരു ദിവസം. ]

*വെയർ എ ഡ്രസ് ഡേ ![എ-ലൈൻ, മിനി-ഡ്രസ്സ്, എംപയർ വെയ്സ്റ്റ്, സൺഡ്രസ് അങ്ങനെ പലതും. ഇന്ന് സ്ത്രീകൾക്ക് ലഭ്യമായ വസ്ത്രങ്ങളുടെ ശൈലികൾ ഏതാണ്ട് അനന്തമാണ്. ഇത് ഒരു നല്ല കാര്യമാണ്, കാരണം ഇത് വെയർ എ ഡ്രസ് ഡേയ്ക്കുള്ള സമയമാണ്!
* ദേശീയ കുക്കി കട്ടർ ദിനം !] [ National Cookie Cutter Day; രസകരമായ രൂപങ്ങളും ഡിസൈനുകളും ഉപയോഗിച്ച് നിങ്ങളുടെ കുക്കികളെ പരിവർത്തനം ചെയ്യുക. ബേക്കിംഗ് പ്രേമികൾക്ക് നിർബന്ധമായും ഉണ്ടായിരിക്കേണ്ട ഉപകരണമാണ് കുക്കി കട്ടറുകൾ.]publive-image

ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ ഒരു ദിനം[ Wear a Dress Day  ; 19ാം അവസാനത്തിലും 20-ാംനൂറ്റാണ്ടിന്റെ തുടക്കത്തിലും സ്ത്രീകൾ പാന്റ് ധരിയ്ക്കാൻ അനുവാദമില്ലായിരുന്നു അത് ലോകത്തിന് സ്വീകാര്യമാക്കിത്തീർക്കാൻ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ കഠിനമായ പോരാട്ടം വേണ്ടി വന്നു.  അതിൻ്റെ ഓർമ്മയ്ക്ക് ഒരു ദിവസം. ]

*നാഷണൽ ഈറ്റ് എ റെഡ് ആപ്പിൾ ഡേ ![ National Eat A Red Apple Day ;  ]

*റോസ പാർക്ക്  ദിനം!

*  Bifocals at the Monitor Liberation Day ! (This day encourages you to free yourself  from blurry images.)
* A Blue Christmas [ 24/11 to 31st Dec ]
  ഇന്നത്തെ മൊഴിമുത്ത്
.  ്്്്്്്്്്്്്്്്്്്്്
 ''നിങ്ങളുടെ നിത്യജീവിതം കവിതയ്ക്കു വിഷയമാവാൻ മാത്രം സമ്പന്നമല്ലെന്നു തോന്നുന്നുവെങ്കിൽ ജീവിതത്തെ പഴി ചാരാൻ പോകരുത്, സ്വയം പഴിയ്ക്കുക. ജീവിതത്തിന്റെ ധന്യതകളെ ആവാഹിച്ചു വരുത്താൻ പ്രാപ്തനായ കവിയായിട്ടില്ല ഇനിയും താനെന്നു പരിതപിക്കുക. എന്തെന്നാൽ സർഗ്ഗധനനായ കലാകാരനു ദാരിദ്ര്യമേയില്ല- യാതൊന്നും അപ്രധാനമല്ലയാൾക്ക്, അഗണ്യവുമല്ല.'' [ - റയിനർ മരിയ റിൽക്കെ ]publive-image

[ഗെയ്ഥെയ്ക്കു ശേഷം ജർമ്മൻ ഭാഷയിലെഴുതിയ ഏറ്റവും മഹാനായ കവിയായിരുന്നു റയിനർ മരിയ റിൽക്കെ 1875-1926]
ഇന്ന് ജന്മദിനമാഘോഷിയ്ക്കുന്നവർ
നർമ്മദാ നദിയെ രക്ഷിക്കാൻ വേണ്ടി ഉണ്ടാക്കിയ കൂട്ടായ്മയായ നർമ്മദ ബചാവോ ആന്ദോളൻ എന്ന സംഘടനയുടെ സ്ഥാപകനേതാവും, പുരോഗമനവാദികളുടെ ദേശീയ സംഘടനയായ നാഷണൽ അലയൻസ് ഓഫ് പ്യൂപ്പിൾ മൂവ്മെന്റ് എന്ന സംഘടനയുടെ ദേശീയ കൺവീനറുമായ മേധ പട്കറുടെയും (1954),

publive-image

കോഴിക്കോട് ജില്ലയിൽ നിന്നുള്ള സി.പി.ഐ (എം) നേതാക്കളിലൊരാളും പതിമൂന്നാമത്തേയും പതിനാലാമത്തേയും കേരള നിയമസഭയിൽ കൊയിലാണ്ടി മണ്ഡലത്തെ പ്രതിനിധീകരിക്കുകയും ചെയ്ത അംഗവും സി.ഐ.ടി.യു. അഖിലേന്ത്യാ ജനറൽ കൗൺസിൽ അംഗം,  സംസ്ഥാനകമ്മറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുകയും ചെയ്യുന്ന കെ. ദാസന്റേയും (1952),

ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട, മറാത്തി, നേപ്പാളി, സിന്ധി, മലയാളം, ഭോജ്പൂരി, ഒഡിയ, ബംഗാളി തുടങ്ങിയ ഭാഷകളിൽ നിരവധി ഗാനങ്ങൾ ആലപിക്കുകയും 3 തവണ ദേശീയ അവാർഡും 5 തവണ ഫിലിംഫെയർ അവാർഡും നേടിയ, 2009-ൽ ഭാരതസർക്കാർ പത്മശ്രീ നൽകി ആദരിച്ച ഇന്ത്യൻ പിന്നണിഗായകനായ ഉദിത് നാരായൺന്റേയും (1960),publive-image

ഒരു ഇന്ത്യൻ സംഗീതസംവിധായകനും ദക്ഷിണേന്ത്യൻ ചലച്ചിത്രസംഗീത രംഗത്തെ അറിയപ്പെടുന്ന ഒരു മികച്ച പുല്ലാങ്കുഴൽ വാദകനുമായ വിഷ്ണു വിജയയുടെയും (1988) ,

2007 ലെ 'ഗാവിൻ ഹൂഡ് ' എന്ന ചിത്രത്തിലെ ഫാത്തിമയുടെ വേഷം ചെയ്ത്‌ ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് സുപരിചിതയായ  മൊറോക്കൻ ചലച്ചിത്ര നടിയും മോഡലുമായ സൈനെബ് ഔകാച്ച് ന്റേയും (1982),

സം‌വിധായകൻ, തിരക്കഥാകൃത്ത്, നടൻ, സംഗീതജ്ഞൻ, നാടകരചയിതാവ് എന്നീ നിലകളിൽ  പ്രശസ്തനും,ഓസ്കാർ, ഗോൾഡൻ ഗ്ലോബ് അവാർഡുകൾ നേടുകയും ചെയ്ത അമേരിക്കൻ ചലച്ചിത്രകാരൻ വുഡി അലന്റെയും (1935),publive-image

ഇന്ത്യൻ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരനായ മൊഹമ്മദ് കൈഫിന്റെയും (1980) ജന്മദിനം.!

സ്മരണാഞ്ജലി !!!
സി. കുഞ്ഞിക്കൃഷ്ണൻ നായർ മ.(1922-2004)
എം. ഗോപി (കെ പി എ സി) മ. (-2007)
അബു ഏബ്രഹാം മ. (1924-2002)
മനോജ് ആലപ്പുഴ മ. (1969-2011 )
മാർഗ്ഗി സതി മ. (1960- 2015 ) 
സുചേതാ കൃപലാനി മ. (1908-1974 )
വിജയലക്ഷ്മി പണ്ഡിറ്റ് മ. (1900-1990)
എസ്‌. കെ. സിംഗ്‌ മ. (1932 - 2009)
ഉസ്താദ് സാബരി ഖാൻ മ. (1927-2015)
ജെ.ബി.എസ്. ഹാൽഡേൻ മ. 
ഡേവിഡ് ബെൻ-ഗുരിയൻ മ. (1886-1973)  
എലിജിയൻസ്‌ മ. (588 - 660)
ജി.എച്ച്‌. ഹാർഡി മ. (1877-1947)
പാബ്ലോ എസ്കോബാർ മ. ( 1949 –  1993).publive-image

ഒന്നാം കേരളനിയമസഭയിൽ കാസർഗോഡ് നിയോജക മണ്ഡലത്തേയും രണ്ടാം കേരളനിയമസഭയിൽ പയ്യന്നൂർ നിയോജകമണ്ഡലത്തേയും  പ്രതിനിധീകരിച്ച കോൺഗ്രസ്സ് നേതാവായിരുന്ന സി. കുഞ്ഞി ക്കൃഷ്ണൻ നായർ (23 സെപ്റ്റംബർ 1922 - 01 ഡിസംബർ 2004),

മികച്ച പത്രപ്രവർത്തകനും കാർട്ടൂണിസ്റ്റുമായിരുന്ന അബു എന്ന തൂലിക നാമത്തിലറിയപ്പെടുന്ന അബു ഏബ്രഹാം അഥവ അട്ടുപുറത്ത് മാത്യു ഏബ്രഹാം(ജൂൺ 11, 1924 – ഡിസംബർ 1, 2002),publive-image

പട്ടാളം, മീശ മാധവൻ, നരസിംഹം, രാവണപ്രഭു തുടങ്ങി 50 ഓളം  സിനിമകളിലെ വസ്ത്രാലങ്കാരകനായിരുന്ന മനോജ് ആലപ്പുഴ (1969 ഓഗസ്റ്റ് 15 - 2011 ഡിസംബർ 1),

ഫ്രാൻസ്, ഇറ്റലി, അമേരിക്ക, ജർമനി, സ്വിറ്റ്സർലാൻഡ് തുടങ്ങിയ വിദേശ രാജ്യങ്ങളിൽ കൂടിയാട്ടമവതരിപ്പിച്ച പ്രശസ്തയായ നങ്ങ്യാർകൂത്ത്-കൂടിയാട്ടം കലാകാരി മാർഗ്ഗി സതി (1960- 2015 ഡിസംമ്പർ 1)

publive-image

ഉത്തർ പ്രദേശിൽ നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ ലോകസഭാംഗമാകുകയും, ഉത്തർ പ്രദേശ് മുഖ്യമന്ത്രിയായ സി.ബി ഗുപ്ത  രാജിവച്ചതിനെ തുടർന്നു  ഇന്ത്യയിലെ ആദ്യ വനിതാ മുഖ്യമന്ത്രിയാകുകയും ചെയ്ത സുചേതാ കൃപലാനി(1908 ജൂൺ 25- 1974 ഡിസംബർ 1),

ജവഹർലാൽ നെഹ്‌റുവിന്റെ സഹോദരിയും ഇന്ത്യൻ നയതന്ത്രജ്ഞയുംയു എൻ ജനറൽ അസംമ്പ്ളിയുടെ ആദ്യവനിതാ അധ്യക്ഷയും ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ മുന്നണി പോരാളികളിലൊരാളുമായിരുന്ന വിജയലക്ഷ്മി പണ്ഡിറ്റ്( 18 ഓഗസ്റ്റ് 1900- 1 ഡിസംബർ 1990)publive-image

ഇന്ത്യയുടെ മുൻ വിദേശകാര്യ സെക്രട്ടറിയും, അരുണാചൽ പ്രദേശ്‌ ഗവർണറും ആയിരുന്ന എസ്‌. കെ. സിങ്‌ എന്ന് അറിയപ്പെടുന്ന ശൈലേന്ദ്ര കുമാർ സിങ് ( 1932 ജനുവരി 24 - 2009 ഡിസംബർ 1),

അമേരിക്കയിലും യൂറോപ്പിലും സാരംഗിയെ പരിചയപ്പെടുത്തിയതിൽ പ്രധാന പങ്കുവഹിച്ച പദ്മഭൂഷൺ ജേതാവായ സാരംഗി വാദകൻ ഉസ്താദ് സാബരി ഖാൻ (21 മേയ് 1927 - 1 ഡിസംബർ 2015),publive-image

പ്രാർഥനകളിലൂടെയും ഉപവാസമനുഷ്ഠാനങ്ങളിലൂടെയും  ജീവിക്കുകയും, തന്റെ സമ്പാദ്യങ്ങൾ സാധുജനങ്ങൾക്ക് ദാനം നൽകുകയും, രോഗികളെയും നിരാലംബരെയും സഹായിക്കുകയും ശുശ്രൂഷിക്കുകയും , അടിമ വേല ചെയ്തിരുന്നവരെ  വിലയ്ക്കു വാങ്ങി മോചിപ്പിക്കുകയും,അനാഥർ, അടിമകൾ, രോഗികൾ, ഭിക്ഷക്കാർ എന്നിവരെ  തന്റെ ഭവനത്തിൽ താമസിപ്പിക്കുകയും, സ്വർണപ്പണിക്കാർ, കർഷകർ, ആശാരിമാർ എന്നിവരുടെ മധ്യസ്ഥനും  റോമൻ കത്തോലിക്കാ സഭയിലെ ഒരു വിശുദ്ധനും ആയ എലിജിയൻസ്(588 - 660, ഡിസംബർ 1),publive-image

ഇസ്രായേലിന്റെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ഡേവിഡ് ബെൻ-ഗുരിയൻനി
 (ഒക്ടോബർ 16 1886 - ഡിസംബർ 1 1973),

സംഖ്യാസിദ്ധാന്തത്തിലും വിശ്ലേഷണത്തിലുമുള്ള സംഭാവനകളിലൂടെ വിഖ്യാതനായ കേംബ്രിജിലെ അധ്യാപകനും ഗണിത ശാസ്ത്രജ്ഞനുമായിരുന്ന ജി.എച്ച്‌. ഹാർഡിയേയും (1877-1947),

publive-image

കൊളംബിയൻ അധോലോകവുമായി ബന്ധപ്പെട്ട മയക്കുമരുന്നുവ്യാപാരശൃംഖലയുടെ അധിപനായിരുന്നു പാബ്ലോ എസ്കോബാർ (1 ഡിസം 1949 – 2 ഡിസം 1993).

ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ പൂർവ്വികരിൽ ചിലർ
ഡോ നെല്ലിക്കല്‍ മുരളീധരൻ ജ. (1948-2010 )
കെ എ ഫ്രാൻസിസ് ജ. (1947-2023)
എസ്. ആർ പുട്ടണ്ണ കനഗാൾ ജ. (1933-1985 )
ബിജോയ് കൃഷ്ണ ഹാൻഡിക് ജ.( 1934- 2015 )
ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നാഹ്യാൻ ജ. (1918-2004)
കാക്കാ കലക്കർ ജ. (1885-1981)
പാബ്ലോ എമിലിയോ എസ്‌കോബാർ ഗവിരിയ ജ. (1949 -1993) publive-image

കവിയും കാലടി ശ്രീ ശങ്കരാചാര്യ സര്‍വകലാശാലയിലെ മലയാളം വിഭാഗം മേധാവിയുമായിരുന്ന ഡോ നെല്ലിക്കല്‍ മുരളീധരൻ(1948 ഡിസംബർ 1- 2010 ഏപ്രിൽ 25),

മികച്ച ലാൻഡ്‌സ്‌കേപ്പ് പെയിന്റിംഗിനുള്ള കേരള ലളിതകലാ അക്കാദമി അവാർഡ്, ന്യൂസ്‌പേപ്പർ ലേഔട്ടിനും ഡിസൈനിനുമുള്ള ദേശീയ അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ നേടിയ ചിത്രകാരനും മലയാള മനോരമ വാരികയുടെ എഡിറ്ററും 2011 മുതൽ കേരള ലളിതകലാ അക്കാദമിയുടെ ചെയർമാനുമായിരുന്ന കെ എ ഫ്രാൻസിസ്  (1 ഡിസംബർ 1947 - 9 നവംബർ 2023),publive-image

കന്നട  ചലച്ചിത്ര സംവിധായകനും എഴുത്തുകാരനും ആയിരുന്ന സുബ്രാവതി രാമസ്വാമി സീതാരാമ ശർമ അധവാ എസ്.ആർ. പുട്ടണ്ണ കനഗ (1933 ഡിസംബർ 1 - 1985 ജൂൺ 8 ),

കേന്ദ്ര സാഹിത്യഅക്കാദമി അവാർഡ്(1965), കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് (1971), പത്മവിഭൂഷൺ(1964) എന്നീ ബഹുമതികൾ ലഭിച്ചിട്ടുള്ള സ്വാതന്ത്ര്യസമര സേനാനിയും സാമൂഹ്യ പരിഷ്കർത്താവും പ്രമുഖ ഗാന്ധിയനുമായ ഭാരതീയ സാഹിത്യകാരനായ കാകാ കലേൽക്കർ എന്നറിയപ്പെടുന്ന ദത്തത്രേയ ബാലകൃഷ്ണ കലേൽക്കക്കർ (01.12.1885-21.08.1981),publive-image

ആസാമിലെ ജോർഹാത് മണ്ഡലത്തിൽ നിന്നു തുടർച്ചയായി അഞ്ച് തവണ ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും കേന്ദ്ര മന്ത്രിസഭയിൽ രാസവസ്തു, വളം, പാർലമെന്ററി കാര്യം എന്നീ വകുപ്പുകളുടെ സഹമന്ത്രിയും,ഖനനം, വടക്കു കിഴക്കൻ മേഖലാ വികസനം എന്നീ വകുപ്പുകളുടെ ചുമതലയും വഹിച്ചിരുന്ന ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് അംഗമായിരുന്ന ബിജോയ് കൃഷ്ണ ഹാൻഡിക് ( 1 ഡിസംബർ 1934 – 26 ജൂലൈ 2015)publive-image

റിച്ചഡ് ഡോകിൻസ്  തന്റെ "സ്വാർത്ഥമായ ജീൻ" (Selfish Gene) എന്ന ഗ്രന്ഥത്തിലൂടെ പ്രശസ്തമാക്കിയ നവഡാർവീനിയൻ ചിന്തകൾ  വികസിപ്പിക്കുന്നതിൽ പ്രമുഖ പങ്കു വഹിച്ച വ്യക്തി എന്നു് പൊതുവെ അംഗീകരിക്കപ്പെട്ട ശാസ്ത്രജ്ഞനും, വളരെ ഉറച്ച മാർക്സിസ്റ്റുകാരനും സൂയസ് കനാൽ പ്രശ്നത്തിൽ ബ്രിട്ടൻ എടുത്ത നിലപാടിൽ പ്രതിഷേധിച്ചു് ബ്രിട്ടൻ വിട്ടു് ഇന്ത്യയിലെത്തി ഇന്ത്യൻ പൌരത്വം സ്വീകരിച്ച ബ്രിട്ടിഷ് പരിണാമജൈവ ശാസ്ത്രജ്ഞനും (evolutionary biologist) ജനിതക ശാസ്ത്രജ്ഞനുമായിരുന്ന (geneticist) ജെ.ബി.എസ്. ഹാൽഡേനി(1892 നവംബർ 5-1964 ഡിസംബർ 1),publive-image

കൊളംബിയൻ അധോലോകവുമായി ബന്ധപ്പെട്ട മയക്കുമരുന്നുവ്യാപാര ശൃംഖലയുടെ അധിപനായിരുന്ന പാബ്ലോ എസ്കോബാറിയൽ(1 ഡിസം 1949 – 2 ഡിസം 1993),

ആധുനിക യുഎഇയുടെ സ്ഥാപകനും, യുഎഇയിലെ ഏറ്റവും പ്രശസ്തനായ ഭരണാധികാരികളിൽ ഒരാളും ആയിരുന്ന, ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നാഹ്യാൻ(1 ഡിസംബർ 1918 – 2 നവംബർ ) 
ചരിത്രത്തിൽ ഇന്ന്…
്്്്്്്്്്്്്്്്്്
1503 - ഇന്ത്യയിൽ യൂറോപ്യൻമാർ നിർമിച്ച ആദ്യ കോട്ട ഫോർട്ട് മാനുവൽ (പോർട്ടുഗീസുകാർ കൊച്ചിയിൽ നിർമിച്ചത് ) നിർമാണം പൂർത്തിയായി.

publive-image

1640 - പോർട്ടുഗൽ സ്പെയിനിൽനിന്ന്സ്വതന്ത്രമായി.

1822 - പീറ്റർ ഒന്നാമൻ ബ്രസീലിന്റെ ചക്രവർത്തിയായി അവരോധിക്കപ്പെട്ടു.

1918 -  ഡച്ച് സാമ്രാജ്യത്വ ന്റെ വിധേയത്വത്തിൽ ഐസ്ലൻഡിന് സ്വതന്ത്ര പദവി കിട്ടി. 1944ൽ iceland republic ആയി മാറി.

publive-image

1919 - Nancy Aster ബ്രിട്ടിഷ് കോമൺവെൽത്ത് അംഗത്വം ലഭിക്കുന്ന പ്രഥമ വനിതയായി.

1927 - സൈമൺ കമ്മീഷനെ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തുകൊണ്ട് ആനി ബസന്റിന്റെ നേതൃത്വത്തിൽ കോഴിക്കോട് ടൗൺഹാളിൽ സമ്മേളനം.publive-image

1932- ഗാന്ധിജിയുടെ ശക്തമായ ഇടപെടലിനെ തുടർന്ന് കേളപ്പജി ഗുരുവായൂർ സത്യാഗ്രഹം ( ഉപവാസം) പത്താം ദിവസം നിർത്തി വച്ചു.

1943 - UK, USSR, USA ത്രികക്ഷി ചർച്ച അവസാനിച്ചു. USSR ജപ്പാനെതിരെ യുദ്ധം പ്രഖ്യാപിച്ചു

1947 - ഗാബയിൽ ഓസീസിനെതിരെയുള്ള ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ 58 റൺസിന് ഓൾ ഔട്ടായി.

1952 - ലോകത്തിലെ ആദ്യ ലിംഗമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതായി റിപ്പോർട്ട് ചെയ്തു.

publive-image

1958 - ഫ്രഞ്ച് കോളനി Ubang Shari സ്വതന്ത്രമായി. രണ്ട് വർഷത്തിന് ശേഷം റിപ്പബ്ലിക്ക് ആയി Central African Republic എന്ന പേര് സ്വീകരിച്ചു.

1959 - അൻറാർട്ടിക സമാധാന ആവശ്യങ്ങൾ മാത്രമേ ഉപയോഗിക്കു എന്ന് 12 രാജ്യങ്ങൾ ഉടമ്പടി ഒപ്പിട്ടു..

1963 - നാഗാലാൻഡ്‌   ഇന്ത്യയിലെ  പതിനാറാമത്‌ സംസ്ഥാനമായി നിലവിൽവന്നു.

1965 - 1965 - ഇന്ത്യയിലെ കേന്ദ്ര സായുധ പോലീസ് സേനകളിലെ വലുതും ലോകത്തിലെ തന്നെ ഏറ്റവും വലുതുമായ അതിർത്തി സുരക്ഷാസേന (ബി.എസ്.എഫ് )രൂപീകൃതമായി.

1981 - എയ്ഡ്സ് വൈറസ് ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടു.

2009 - 2007 ൽ 13 യൂറോപ്പൻ രാജ്യങ്ങൾ ഒപ്പു വച്ച treaty of lisbon നിലനിൽ വന്നു,

2018 - ഫിൻലാന്റിലെ ഔലുവിൽ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിന്റെ ആദ്യ കുറ്റകൃത്യത്തെക്കുറിച്ച് ഔലു പോലീസ് പൊതുജനങ്ങളെ അറിയിച്ചു .

2019 - ആഴ്സണൽ വനിതകൾ 11–1 ബ്രിസ്റ്റോൾ സിറ്റി വുമൺ ഒരു എഫ്എ വനിതാ സൂപ്പർ ലീഗ് മത്സരത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയതിന്റെ റെക്കോർഡ് തകർത്തു , പതിനൊന്ന് ആഴ്സണൽ ഗോളുകളിൽ പത്തിലും വിവിയാനെ മിഡെമ ഉൾപ്പെട്ടിരുന്നു.publive-image

2019 - കൊറോണ വൈറസ് അണുബാധ പൊട്ടിപ്പുറപ്പെടുന്നത് വുഹാനിൽ ആരംഭിച്ചു . 

2020 - അരെസിബോ ടെലിസ്കോപ്പ് തകർന്നു.

2020 - വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ ഉത്പൽ കുമാർ സിങ് ലോക്സഭാ സെക്രട്ടറി ജനറലായി.

.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
.       ************
   Rights Reserved by Team Jyotirgamaya

Advertisment