ഇന്ന് ഡിസംബർ 7. സായുധസേന പതാക ദിനവും അന്താരാഷ്ട്ര സൈനികേതര വ്യോമയാന ദിനവും ഇന്ന്. എൽ ആർ ഈശ്വരിയുടേയും മണിശങ്കർ മുഖോപാധ്യായയുടേയും ജന്മദിനം. എൻസൈക്ലോ പിഡിയ ബ്രിട്ടാനിക്കയുടെ ആദ്യ എഡിഷൻ പുറത്തിറങ്ങിയതും രണ്ടാം ലോക മഹായുദ്ധം ചൈന ജപ്പാനെതിരെ യുദ്ധം പ്രഖ്യാപിക്കുന്നതും ഇതേ ദിനം തന്നെ. ചരിത്രത്തിൽ ഇന്ന്

New Update
New Projec december7t

ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …  
    **************

.                   ' JYOTHIRGAMAYA '
.                   ്്്്്്്്്്്്്്്്
.                   🌅ജ്യോതിർഗ്ഗമയ🌅

Advertisment

കൊല്ലവർഷം 1200 '
വൃശ്ചികം 22
അവിട്ടം / ഷഷ്ഠി
2024 ഡിസംബർ 7, ശനി
ചമ്പാ ഷഷ്ഠി

ഇന്ന്;

*ഇൻഡ്യ :സായുധസേന പതാക ദിനം ![1949 ഡിസംബർ 7 ന്, രാജ്യത്തിന്റെ സുരക്ഷയ്ക്കും അഭിമാനത്തിനും വേണ്ടി പോരാടിയ രക്തസാക്ഷികളുടെയും യൂണിഫോമണിഞ്ഞ വ്യക്തികളുടെയും ബഹുമാനാർത്ഥം രാജ്യം ആദ്യത്തെ സായുധ സേനാപതാക ദിനം ആചരിച്ചു.]publive-image

*അന്താരാഷ്ട്ര സൈനികേതര വ്യോമയാന ദിനം ! [ International Civil Aviation Day
രാഷ്ട്രങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ വികസനത്തിന് അന്താരാഷ്ട്ര സിവിൽ ഏവിയേഷന്റെ പ്രാധാന്യത്തെക്കുറിച്ചും ആഗോള തലത്തിൽ ദ്രുതഗതിയിലുള്ള ഗതാഗതം  യാഥാർത്ഥ്യമാക്കുന്നതിനും അക്കാര്യത്തിൽ സംസ്ഥാനങ്ങളെ സഹായിക്കുന്നതിൽ ICAO യുടെ പങ്കിനെകുറിച്ച് ലോകമെമ്പാടും അവബോധം സൃഷ്ടിക്കുന്നതിനും വേണ്ടി ഒരു ദിനം.]

* കിഴക്കൻ തൈമൂർ: ദേശീയ വീരന്മാരുടെ ദിനം
* കൊളംബിയ: ലിറ്റിൽ കാൻഡിൽസ് ഡേ !

In USA ;
*മെഴുകുതിരി ദിനം!' [വീടുകളിൽ ഊഷ്മളവും മൃദുലവുമായ  വെളിച്ചവും അതോടൊപ്പം ആഹ്ലാദകരമായ സൌരഭ്യവും പ്രദാനം ചെയ്യുന്നതിനായി മെഴുകുതിരികൾ കൊളുത്തി വയ്ക്കുന്നതിന് ഒരു ദിവസം.  പ്രത്യേകിച്ച് ശൈത്യകാലത്ത്, തണുത്ത സീസണിൽ കടന്നുവരാറുള്ള മനോഹരമായ ദിവസമാണ് മെഴുകുതിരി ദിനം ]

*ദേശീയ പേൾ ഹാർബർ അനുസ്മരണദിനം![National Pearl Harbor Remembrance Day
1941 ഡിസംബർ 7-ന് അമേരിയ്ക്കയിലെ പേൾ ഹാർബറിൽ ഉണ്ടായ ജാപ്പനീസ് ആക്രമണത്തിൽ കൊല്ലപ്പെട്ട 2,403 സൈനികരെയും സിവിലിയന്മാരെയും ആദരിക്കാനും ഓർമ്മിക്കാനും ഒരു ദിവസം. പേൾ ഹാർബർ സംഭവത്തിൽ നിന്ന് അതിജീവിച്ചവരും ലോകമെമ്പാടുമുള്ള സൈനികരും സന്ദർശകരും ഈ ദിനത്തിൽ ഇന്നും ഇവിടെ ഒത്തുചേരുന്നു. 
ഈ ആക്രമണത്തിൽ അന്നേ ദിവസം അവിടെ 1,178 പേർക്ക് പരിക്കേറ്റു,  
ഈ സംഭത്തിൽ രണ്ട് യുഎസ് നേവി യുദ്ധക്കപ്പലുകൾ (യുഎസ്എസ് അരിസോണ , യുഎസ്എസ് യൂട്ടാ ) എന്നെന്നേയ്ക്കുമായി അറ്റ്ലാൻ്റിക്കിൽ മുങ്ങിപ്പോവുകയും 188 വിമാനങ്ങൾ നശിപ്പിയ്ക്കപ്പെടുകയും ചെയ്തു.]

publive-image

*ദേശീയ പഞ്ഞി മിഠായി ദിനം ! [National Cotton Candy Day പഞ്ഞി മിഠായി എല്ലാ പ്രായത്തിലുമുള്ള മിഠായി ആരാധകരെയും സന്തോഷിപ്പിക്കുന്ന ഒന്നാണ്.  അതിനെ കുറിച്ച് അറിയാനും ആസ്വദിയ്ക്കാനും ഒരു ദിവസം. ]

*ക്രാറ്റ് ദിനം![ക്രാറ്റ് ദിനം : ന്യൂസിലാൻഡിൽ എല്ലാ വർഷവും ഡിസംബറിലെ ആദ്യത്തെ ശനിയാഴ്ച നടക്കുന്ന ഒരു അനൗദ്യോഗിക മത്സരമാണ് ക്രാറ്റ് ഡേ . അന്നേ ദിവസം ഉച്ചയ്ക്ക് 12 മണി മുതൽ ഏകദേശം അർദ്ധരാത്രി പന്ത്രണ്ട് മണി വരെ 745 മില്ലി ലിറ്ററോളം ബിയർ ബോട്ടിലുകൾ കുടിച്ചു തീർക്കുക എന്നതാണ് ഇതിലെ മത്സരരീതി.2010- ഡിസംബറിലാണ്, ന്യൂസിലാൻ്റ് മുഖ്യധാരാ റോക്ക് റേഡിയോ സ്റ്റേഷൻ ദി റോക്ക് ദി റോക്ക് നാഷണൽ ക്രേറ്റ് ഡേ എന്ന ഈ മത്സരം ആരംഭിച്ചത്, 
ഇത് ബിയറുൽപന്നങ്ങളുടെ വിൽപ്പനയ്‌ക്കൊപ്പം അവയെ പ്രമോട്ടുചെയ്യുന്ന ഒരു വാർഷിക പരിപാടി കൂടിയാണ്. ]

publive-image

*ദേശീയ ഇല്ലിനോയിസ്  ദിനം |[അമേരിയ്ക്കയിലെ വസ്തുവിദ്യാ സമൃദ്ധവും, പ്രകൃദത്ത,  സംസ്കാരസമ്പന്നവുമായ ഒരു സംസ്ഥാനമാണ് ഇല്ലിനോയിസ് ആ സംസ്ഥാനത്തിൻ്റെ ചരിത്രം സംസ്കാരം വാസ്തുവിദ്യ എന്നിവയെ അനുസ്മരിയ്ക്കാൻ അറിയാൻ പഠിയ്ക്കാൻ എല്ലാ വർഷവും ഡിസംബർ 7 ന് ദേശീയ ഇല്ലിനോയിസ് ദിനം ആഘോഷിക്കുന്നു.]

*കാഴ്ചയുടെ സമ്മാന മാസം![Gift Of Sight Monthകണ്ണിന്റെ ആരോഗ്യത്തെ കുറിച്ചും അതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനും പരസ്പരം പങ്കുവയ്ക്കുന്നതിനുമാണ് ഗിഫ്റ്റ് ഓഫ് സൈറ്റ് മന്ത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.]publive-image

ഒരു നീല  ക്രിസ്മസ് !
[A Blue Christmas Month !
2023 നവംബർ 23 വ്യാഴം-2023 ഡിസംബർ 31 ഞായർ]

ഇന്നത്തെ മൊഴിമുത്ത്
.   ്്്്്്്്്്്്്്്്്്്
വിളക്കു കൈവശമുള്ളവനെങ്ങും വിശ്വം ദീപ്തമയംവെണ്മ മനസ്സിൽ വിളങ്ങിന ഭദ്രനു മേന്മേലമൃതമയം

 - [ ഉള്ളൂർ-പ്രേമസംഗീതം ]
 ***********
ഇന്ന് ജന്മദിനമാചരിയ്ക്കുന്നവർ
********
താണ നിലത്തേ നീരോടൂ......, ഒരു കൊട്ടാ പൊന്നുണ്ടല്ലൊ മിന്നുണ്ടല്ലൊ..., 
എത്ര കണ്ടാലും കൊതി തീരുകില്ലെനിക്കെത്ര കണ്ടാലുമീ ചിത്രം..., പേരാറും പെരിയാറും.. തുടങ്ങിയ ഗാനങ്ങൾ ആലപിച്ച ദക്ഷിണേന്ത്യൻ പിന്നണി ഗായിക എൽ ആർ ഈശ്വരിയുടേയും (1939),

publive-image

സിനിമകളാക്കിയ ജന ആരണ്യ, സീമബദ്ധ, ചൌരംഗി തുടങ്ങിയ കൃതികൾ ശങ്കർ എന്ന   തൂലികാനാമത്തിൽ രചിച്ച ബംഗാളി സാഹിത്യകാരൻ   മണിശങ്കർ മുഖോപാധ്യായയുടേയും (1933),

ഭാഷാശാസ്ത്രത്തിൽ ഇരുപതാം നൂറ്റാണ്ടിലെ ശ്രദ്ധേയമായ നേട്ടങ്ങളിലൊന്നായി കരുതപ്പെടുന്ന പ്രജനകവ്യാകരണം എന്ന സരണിയുടെ സ്രഷ്ടാവായ ഭാഷാ ശാസ്ത്രജ്ഞനും, ചിന്തകനും,  രാഷ്ട്രീയ പ്രവർത്തകനും ആയ അവ്റം നോം ചോംസ്കിയുടേയും   (1928)  ,

70 കളിൽ പ്രധാനമായും ജാസ് , ബ്ലൂസ് , കൺട്രി , സ്പോക്കൺ വേഡ് എന്നിവയിൽ പ്രവർത്തിച്ചിരുന്ന, എന്നാൽ 1980-കൾ മുതലുള്ള  സംഗീതം റോക്ക് , വാഡെവില്ലെ , ജർമ്മൻ എക്സ്പ്രഷനിസം , പരീക്ഷണ വിഭാഗങ്ങൾ എന്നിവയിൽ നിന്നുള്ള വലിയ സ്വാധീനം പ്രതിഫലിപ്പിച്ച അമേരിക്കൻ സംഗീതജ്ഞനും സംഗീത സംവിധായകനും ഗാനരചയിതാവും നടനുമായ  മസ് അലൻ വെയിറ്റ് സ് എന്ന ടോം വെയറ്റ്സിൻ്റേയും(1949),
ജന്മദിനമാണ ഇന്ന് !

സ്മരണാഞ്ജലി !!!
്്്്്്്്്്്്
തോമസ് പാല മ. (1934 -1997)
ഹൈദരാലി മ. (1722-1782)
തോമസ് നാസ്റ്റ് മ. (1840-1902)
സുബ്രതാ മിത്ര മ. (1930-2001)
ചോ രാമസ്വാമി മ. (1934-2016)
സിസറോ മ. (ബി.സി.106 -ബി.സി. 43)publive-image

മദ്ധ്യതിരുവിതാംകൂറിലെ  വര്‍ത്തമാന ഭാഷ ഉപയോഗിച്ച്, ആനമുട്ട, അപ്പുപ്പന്‍ , നാലു നാടകങ്ങള്‍, വധുവിനെ ആവശ്യമുണ്ട്, വേളാങ്കണ്ണിമാതാവിന്റെ ചെക്ക് , പള്ളികൂടം കഥകള്‍ (ഭാഗം ഒന്നും രണ്ടും ), അടി എന്നടി കാമാച്ചി , സൈഡ് കര്‍ട്ടന്‍,സിദ്ധന്‍ കേരളത്തില്‍,  ചാത്തന്മാരും സിദ്ധന്മാരും, ചാച്ചികുട്ടി മെമ്മോറിയല്‍,അരങ്ങിലെ അമിളികള്‍ , അന്തോണിപുരത്തെ രാത്രികള്‍, മൂരിപ്പാറയിലെ വിശേഷങ്ങള്‍ തുടങ്ങിയ കൃതികള്‍  രചിച്ച്,  കേരളത്തിന്‍റെ  പി ജി വോഡ്‌ഹൌസ്  എന്ന്  അറിയപ്പെട്ടിരുന്ന മലയാളം അധ്യാപകനും ഹാസ്യ സാഹിത്യകാരനും സാമുദായിക പ്രശ്നങ്ങളുടെ ഗവേഷകനും  ആയിരുന്ന  തോമസ് പാല (1934-  ഡിസംബർ 7,  1997),

മൈസൂറിലെ (ദളവ) ഭരണാധികാരിയും, പതിനെട്ടാം ശതകത്തിന്റെ മധ്യത്തിൽ ദക്ഷിണേന്ത്യയിലെ യുദ്ധങ്ങളിൽ പ്രധാന പങ്കുവഹിച്ച ഒരു സൈന്യാധിപനുമായിരുന്ന ഹൈദർ അലി ( 1721 - 1782 ഡിസംബർ 7)

തുഗ്ലക്ക് എന്ന തന്റെ മാസികയിലൂടെ അഴിമതിയ്ക്കും നീതിനിഷേധത്തിനും എതിരെ നിരന്തരമെഴുതുകയും  നടൻ, ഹാസ്യതാരം, നാടകകൃത്ത്, സംവിധായകൻ, തിരക്കഥാകൃത്ത്, അഭിഭാഷകൻ എന്നീ നിലകളിൽ ശ്രദ്ധേയനാകുകയും ചെയ്ത ചോ രാമസ്വാമി (1934 ഒക്ടോബർ 5- 7 ഡിസംബർ 2016),

publive-image

കർണ്ണാടക സംഗീത മേഖലയിലുള്ള സവിശേഷ പരിജ്ഞാനത്തിന്റെ പേരിൽ ഹിഗ്ഗിൻസ് ഭാഗവതർ എന്നറിയപ്പെട്ടിരുന്ന  ഒരു അമേരിക്കൻ സംഗീതജ്ഞനും, പണ്ഡിതനും, അദ്ധ്യാപകനുമായിരുന്ന
ജോൺ ബോർത്‌വിക് ഹിഗ്ഗിൻസ് (സെപ്തംബർ 18, 1939 – ഡിസംബർ 7, 1984),

പുരാതനറോമിലെ ദാർശനികനും, രാഷ്ട്രതന്ത്രജ്ഞനും, അഭിഭാഷകനും, പ്രഭാഷകനും, രാഷ്ട്രമീമാംസകനും, രാജസാമാജികനും (Consul), ഭരണഘടനാവിശാരദനും ആയിരുന്നു മാർക്കസ് തുളിയസ് സിസറോ (ബി.സി. 106 ജനുവരി 3 -ബി.സി. 43 ഡിസംബർ 7) ,

യുണൈറ്റഡ് സ്റ്റേറ്റ്സ് എയർഫോഴ്സ് ഓഫീസറും ഫ്ലയിംഗ് ഏസും 1947 ഒക്ടോബറിൽ ചരിത്രത്തിലെ ആദ്യത്തെ പൈലറ്റ് ലെവൽ ഫ്ലൈറ്റിൽ ശബ്ദത്തിന്റെ വേഗത കവിഞ്ഞതായി സ്ഥിരീകരിച്ച്‌ റെക്കോർഡ് സൃഷ്ടിച്ച ടെസ്റ്റ് പൈലറ്റും ആയിരുന്ന ചക്ക് യെഗർ എമ്ന ബ്രിഗേഡിയർ ജനറൽ ചാൾസ് എൽവുഡ് യെഗറർ (ഫെബ്രുവരി 13, 1923 - ഡിസംബർ 7, publive-image

ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ പൂർവ്വികരിൽ പ്രമുഖരായ ചിലർ

പ്രമുഖ് സ്വാമി മഹാരാജ് ജ. (1921–2016)
ഇൻതിസാർ  ഹുസൈൻ ജ. (1923- 2016) 
ആങ്ക്വെറ്റി ദ്യൂപറോ ജ. (1731–1805)
മറിയോ സോഴ്സ്  ജ. (1924-20

 ഡെൽഹിയിലെയും ഗാന്ധി നഗറിലെയും അക്ഷർധാം അടക്കം ആയിരത്തി ഒരു നൂറിൽ കൂടുതൽ  അംമ്പലങ്ങൾ  ലോകത്ത്  പലയിടത്തും  പണിഞ്ഞ   ബോച്ചാസൻവാസി അക്ഷർ പുരുഷോത്തം സ്വാമിനാരായൺ സംസ്ഥയുടെ (BAPS)ഗുരുവും   അഞ്ചാമത്തെ   പ്രമുഖനും  പൂർവാശ്രമത്തിൽ ശാന്തി ലാൽ  പട്ടേൽ  എന്ന  പേരായിരുന്ന  ശാസ്ത്രി  നാരായൺ സ്വരൂപ് ദാസ്  എന്ന  പ്രമുഖ് സ്വാമി മഹാരാജ്( 7 ഡിസംബർ 1921 – 13 ആഗസ്റ്റ് 2016),publive-image

ഉർദുവിൽ  നോവലുകളും  ചെറുകഥകളും കവിതകളും  ലേഖനങ്ങളും എഴുതിയിരുന്ന പാക്കിസ്ഥാനിലെ .  മുൻപന്തിയിൽ ഉള്ള  സാഹിത്യകാരൻ  ഇൻതിസാർ  ഹുസൈൻ (ഡിസംബർ 7, 1923 – ഫെബ്രുവരി 2, 2016) ,

ആദ്യത്തെ പ്രൊഫഷണൽ ഫ്രഞ്ച് ഇൻഡോളജിസ്റ്റുo , മരണത്തിന് ഒരു നൂറ്റാണ്ടിന് ശേഷം എക്കോൾ ഫ്രാങ്കെയ്‌സ് ഡി എക്‌സ്‌ട്രീം-ഓറിയന്റ് സ്ഥാപിക്കുന്നതിന്  മാത്രമല്ല,  ഇൻസ്റ്റിറ്റ്യൂട്ട് ഫ്രാങ്കായിസ് ഡി പോണ്ടിച്ചേരിയുടെ ലൈബ്രറിയുടെ പേരിടുന്നതിലും പ്രചോദനമായ  എബ്രഹാം  ഹയാസിന്തെ ആൻക്വെറ്റിൽ- ഡുപെറോൺ (7 ഡിസംബർ 1731 - 17 ജനുവരി 1805 )publive-image

പോർച്ചുഗലിന്റെ മുൻ പ്രധാനമന്ത്രിയും  തുടർന്ന് 1986 മുതൽ 1996 വരെ പോർച്ചുഗലിന്റെ 17-ാമത് പ്രസിഡന്റുമായിരുന്ന, പോർച്ചുഗീസ് ജനാധിപത്യത്തിന്റെ പിതാവായി കണക്കാക്കപ്പെടുന്ന മാരിയോ ആൽബെർട്ടോ നോബ്രെ ലോപ്സ് സോറസ് (7 ഡിസംബർ 1924 - 7 ജനുവരി 2017)

മാന്ത്രികവിദ്യയെ മേളകളിൽ കാണുന്ന, സമ്പന്നർക്കുള്ള ഒരു വിനോദമെന്നതു മാറ്റി, പാരീസിൽ തുറന്ന ഒരു തിയേറ്ററിൽ വാഗ്ദാനം ചെയ്യുന്ന ആധുനിക മാന്ത്രികരുടെ പാരമ്പര്യം കാത്തുസൂക്ഷിച്ച ഒപ്പം ആധുനിക ശൈലിയുടെ പിതാവായി പരക്കെ അംഗീകരിക്കപ്പെട്ടിരുന്ന ഒരു ഫ്രഞ്ച് മാന്ത്രികനും വാച്ച്  മേക്കറും, ഭ്രമാത്മകതയുടെ തോഴനുമായിരുന്ന ജീൻ-യൂജിൻ റോബർട്ട്-ഹൗഡിൻ  [ 7 ഡിസംബർ 1805 - 13 ജൂൺ 1871)publive-image

ഒരു ഇറ്റാലിയൻ വാസ്തുശില്പിയും, വാസ്തുവിദ്യയുടെ ലോകത്തിലെ ഒരു പ്രധാന വ്യക്തിയായിരിക്കെ, ബറോക്ക് ശിൽപകല സൃഷ്ടിച്ചതിന്റെ ബഹുമതി സ്വന്തം പേരിലാക്കുകയും നാടകങ്ങൾ എഴുതുകയും സംവിധാനം ചെയ്യുകയും അഭിനയിക്കുകയും  (കൂടുതലും കാർണിവൽ ആക്ഷേപഹാസ്യങ്ങൾ), ഇതിനായി സ്റ്റേജ് സെറ്റുകളും നാടക യന്ത്രങ്ങളും രൂപകൽപ്പന ചെയ്യുകയും ചെയ്ത ഇറ്റാലിയൻ ജിയോവാനി ലോറെൻസോ ജിയാൻ ലോറെൻസോ ബെർണിനി
 (7 ഡിസംബർ 1598-1680 നവംബർ 28) 
  ചരിത്രത്തിൽ ഇന്ന്

1732 - ലണ്ടനിലെ കൊവെന്റ് ഗാർഡനിൽ ദ റോയൽ ഓപറ ഹൗസ് പ്രവർത്തനമാരംഭിച്ചു.publive-image

1768 - എൻസൈക്ലോ പിഡിയ ബ്രിട്ടാനിക്കയുടെ ആദ്യ എഡിഷൻ പുറത്തിറങ്ങി.

1787 - Delaware അമേരിക്കൻ ഭരണഘടന അംഗീകരിക്കുന്ന ആദ്യ സംസ്ഥാനമായി.publive-image

1864 - ഇംഗ്ലണ്ടിലെ ബ്രിസ്റ്റണിൽ ക്ലിഫൺ തൂക്കുപാലം പ്രവർത്തനം ആരംഭിച്ചു.

1900 - മാക്സ് പ്ലാങ്ക് ബ്ലാക്ക് ബോഡി എമിഷൻ കണ്ടെത്തി.

1941 - രണ്ടാം ലോക മഹായുദ്ധം; ചൈന ജപ്പാനെതിരെ യുദ്ധം പ്രഖ്യാപിക്കുന്നു.publive-image

1941- രണ്ടാം ലോക മഹായുദ്ധം. ജപ്പാൻ വിമാനങ്ങൾ യു.എസി ലെ പേൾ ഹാർബറിലെ നാവികത്താവളങ്ങൾ ആക്രമിച്ചു. 2300 സൈനികർ മരിച്ചു. അതുവരെ യുദ്ധത്തിൽ പങ്കെടുക്കാതിരുന്ന അമേരിക്കയെ യുദ്ധത്തിലേക്ക് വലിച്ചിഴക്കാൻ ഇത് കാരണമായി !

1966 - ഗ്രീക്ക് കപ്പൽ ഹെറാക്സിയോൺ ഏജിയൻ കടലിൽ മുങ്ങി 200 ലേറെ മരണം.

1971 - ഇന്ത്യ ബംഗ്ലാദേശിനെ അംഗീകരിച്ചതിൽ പ്രതിഷേധിച്ച് പാക്കിസ്ഥാൻ ഇന്ത്യയുമായി നയതന്ത്രബന്ധം റദ്ദ് ചെയ്തു.

1984 - ഭോപ്പാൽ വിഷവാതക ദുരന്തം. യൂണിയൻ കാർബൈഡ് ചെയർമാൻ ആൻഡേഴ്സണിനെ അറസ്റ്റ് ചെയ്തു. ഉടൻ തന്നെ ജാമ്യത്തിൽ വിട്ടു.

1995 - ഗലീലിയോ ശൂന്യാകാശ പേടകം ആറു വർഷത്തെ യാത്രക്കു ശേഷം വ്യാഴത്തിലിറങ്ങി.

1995 - മലയാള സാഹിത്യത്തിലെ മാതൃ വാത്സല്യം ബാലാമണിയമ്മക്ക് സരസ്വതി സമ്മാൻ ലഭിച്ചു.

1995 - ഇൻസാറ്റ് 2C വിക്ഷേപണം

2004 - ഹമീദ് കർസായി അഫ്ഗാനിലെ ആദ്യ ജനാധിപത്യ പ്രസിഡണ്ടായി…publive-image

2017 - UNESCO പൈതൃക പട്ടികയിൽ കുംഭമേളയും ഉൾപ്പെടുത്തി.

2017 - മുൻ യുഎസ് ജിംനാസ്റ്റിക് ഫിസിഷ്യൻ ലാറി നാസറിനെ ദുരുപയോഗം, കുട്ടികളുടെ അശ്ലീലം എന്നിവ ആരോപിച്ച് 60 വർഷത്തെ തടവിന് ശിക്ഷിച്ചു.

2020-ൽ, ഇതിഹാസ ഗായകൻ ബോബ് ഡിലൻ തന്റെ 600-ലധികം ഗാനങ്ങളുടെ മുഴുവൻ ഗാന കാറ്റലോഗും യൂണിവേഴ്സൽ മ്യൂസിക് പബ്ലിഷിംഗ് ഗ്രൂപ്പിന് 300 മില്യൺ ഡോളറിന് വിറ്റു.
************

.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
.       ************
   Rights Reserved by Team Jyotirgamaya

Advertisment