ഇന്ന് ഡിസംബര്‍ 11: അന്തര്‍ദേശീയ പര്‍വ്വത ദിനം ! തമ്പി കണ്ണന്താനത്തിന്റെയും രവീണ രവിയുടേയും വിശ്വനാഥൻ ആനന്ദിന്റേയും ജന്മദിനം: ഫ്രാന്‍സിലെ ലൂയി പതിനാറാമന്‍ രാജാവ് ഫ്രഞ്ച് വിപ്ലവകാലത്ത് രാജ്യദ്രോഹക്കുറ്റത്തിന് വിചാരണ ചെയ്യപ്പെട്ടതും അമേരിക്ക ജർമനിക്കും ഇറ്റലിക്കുമെതിരെ യുദ്ധം പ്രഖ്യാപിച്ചതും ഇതേ ദിനം തന്നെ: ചരിത്രത്തില്‍ ഇന്ന്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
New Project december 11

.   ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …  
    **************

.                   ' JYOTHIRGAMAYA '
.                   ്്്്്്്്്്്്്്്്
.                   🌅ജ്യോതിർഗ്ഗമയ🌅

Advertisment

കൊല്ലവർഷം 1200
വൃശ്ചികം 26
രേവതി / ഏകാദശി
2024 ഡിസംബർ 11, 
ബുധൻ
ഗുരുവായൂർ ഏകാദശി
ഇന്ന്;

.അന്തർദേശീയ പർവ്വത ദിനം![International Mountain Dayനമുക്ക് ചുറ്റുമുള്ള പർവതങ്ങളുടെ ഭംഗിയും കൗതുകവും അത്ഭുതവും  ഉൾക്കൊള്ളാൻ കണ്ടറിയാൻ ഒരു ദിവസം. അപകടകരമായ മലകയറ്റങ്ങൾക്കിടയിൽ ജീവൻ നഷ്ടപ്പെട്ടവരെക്കുറിച്ച് ചിന്തിക്കാനും അവർക്ക് ആദരാഞ്ജലികൾ അർപ്പിക്കാനും ഒരു ദിവസം.  പർവതനിരകൾ വിനോദത്തിന്റെയും വിഭവങ്ങളുടെയും ഉറവിടമാണെന്ന് തിരിച്ചറിഞ്ഞ്, അവയുടെ മഞ്ഞ് മൂടിയ വശങ്ങളിലൂടെ ആവേശത്തോടെ സ്കീ ചെയ്ത് സഞ്ചരിയ്ക്കാൻ ഒരു ദിവസം.  കല്ലുകൾ നിറഞ്ഞ വശങ്ങളിലൂടെ മുകളിലേയ്ക്ക് വലിഞ്ഞു കയറാനും കയറി കയറി ഉയരങ്ങളിലെത്തി നിന്ന് താഴ് വര കാഴ്ചകളിലേയ്ക്ക് കണ്ണോടിയ്ക്കുമ്പോൾ കിട്ടുന്ന മനസ്സുഖം അനുഭവിയ്ക്കാനും ഒരു ദിവസം.  "സുസ്ഥിരമായ ഭാവിക്കുള്ള മൗണ്ടൻ സൊല്യൂഷനുകൾ - നവീകരണം, പൊരുത്തപ്പെടുത്തൽ, യുവത്വം " എന്നതാണ് 2024 ലെ ഈ ദിനത്തിൻ്റെ സന്ദേശം]publive-image

* മാറ്റത്തിനായുള്ള യുണിസെഫ് ദിനം![UNICEF Day for Change ; രണ്ടാം ലോകമഹായുദ്ധത്തെത്തുടർന്ന് ഐക്യരാഷ്ട്രസഭയുടെ ഒരു താത്കാലിക ഏജൻസി എന്ന നിലയിൽ തുടക്കം കുറിച്ച, UNICEF (യുണൈറ്റഡ് നേഷൻസ് ഇന്റർനാഷണൽ ചിൽഡ്രൻസ് എമർജൻസി ഫണ്ട്) നെ കുറിച്ച് അറിയാൻ ഒരു ദിവസം. യഥാർത്ഥത്തിൽ യുദ്ധാനന്തരമുണ്ടായ അനിഷ്ട സംഭവങ്ങൾക്കുള്ള അടിയന്തിര പരിചരണം മാത്രം മനസ്സിൽ വെച്ചുകൊണ്ട് പ്രവർത്തിക്കാൻ ഉദ്ദേശിച്ചുണ്ടാക്കിയതായിരുന്നു UNICEF എന്ന സംഘടന.  എന്നാൽ ഒരു ദശാബ്ദം  കഴിഞ്ഞപ്പോൾ, ലോക ആരോഗ്യം, പോഷകാഹാരം, ശുചിത്വം, സുരക്ഷിതമായ ശുദ്ധവെള്ളം, വിദ്യാഭ്യാസം, മറ്റ് അടിസ്ഥാന ആവശ്യങ്ങൾ എന്നിവയ്ക്കു വേണ്ടി സംസാരിയ്ക്കുന്നതിനും കുട്ടികളുടെ അവകാശങ്ങൾക്കു വേണ്ടി വാദിക്കുന്നതിനും അവരെ സഹായിക്കുന്നതിനുമുള്ള പ്രവർനങ്ങൾക്ക് ഈ ഗ്രൂപ്പ് ആവശ്യമാണെന്ന് സുപ്രധാനമാണെന്ന് യുഎന്നിലെ അംഗങ്ങൾ മനസ്സിലാക്കി.  അതിനാൽ, 1954-ൽ, ഇതിൻ്റെ പേര് യുണൈറ്റഡ് നേഷൻസ് ചിൽഡ്രൻസ് ഫണ്ട് എന്നാക്കി മാറ്റി, എന്നാൽ UNICEF എന്ന ചുരുക്കപ്പേരാണ് ഇപ്പോഴും ഉപയോഗിക്കുന്നത്]publive-image

*നാഷണൽ ഹാവ് എ ബാഗൽ ഡേ ![National Have a Bagel Day ; വൃത്താകൃതിയിലുള്ളതും ഇടതൂർന്നതും മികച്ചതുമായ ക്രീം ചീസ് ഉപയോഗിച്ച് വിളമ്പുന്ന ബാഗെൽ 1600-കളിൽ യൂറോപ്പിലെ ജൂതജനതക്കിടയിൽ വളരെ പ്രചാരം നേടിയതായിരുന്നു അതിനെക്കുറിച്ച് അറിയാൻ അനുഭവിയ്ക്കാൻ ഒരു ദിവസം ]

 publive-image

* ദേശീയ നൂഡിൽ റിംഗ് ദിനം ![National Noodle Ring Day ; ആകർഷകമായ രൂപവും ലാളിത്യവും കാരണം, നൂഡിൽ മോതിരങ്ങൾ തലമുറകളായി യൂറോപ്യൻ അത്താഴ പാർട്ടികളുടെ പ്രിയപ്പെട്ട വിഭവമാണ്.  അവ ഉണ്ടാക്കാൻ പ്രയാസമില്ല,  സസ്യാഹാരികൾക്ക് അവ ഒരു മികച്ച ഭക്ഷണമാണ്, എന്നാൽ ചിക്കൻ, സോസ് എന്നിവയ്‌ക്കൊപ്പവും ഇത് കഴിയ്ക്കാം എന്നതാണ് ഇതിൻ്റെ പ്രത്യേകത. ഈ പ്രത്യേകതകളെ കുറിച്ച് അറിയാൻ അനുഭവിയ്ക്കാൻ ഒരു ദിവസം.]publive-image

*ദേശീയ ടാംഗോ  ദിനം![ദേശീയ ടാംഗോ ദിനം അർജൻ്റീനയുടെ ഏറ്റവും പ്രശസ്തമായ നൃത്തരൂപത്തെ കുറിച്ചറിയാൻ അനുസ്മരിയ്ക്കാൻ ഒരു ദിവസം...]

*ദേശീയ ആപ്പ്  ദിനം![നമ്മുടെ ദൈനംദിന ജീവിതത്തിൽ ആപ്പുകളുടെ (ഓൺലൈൻ ആപ്ലിക്കേഷനുകൾ) അപാരമായ സ്വാധീനത്തെ കുറിച്ച് അറിയാൻ അതിൻ്റെ ഗുണദോഷങ്ങളെ കുറിച്ച് ഓർമ്മപ്പെടുത്താൻ ഒരു ദിനം.]

* ബർക്കിനൊ ഫാസൊ: പ്രജാതന്ത്രദിനം!
* അർജന്റിന: ദേശിയ ടാങ്കൊ ദിനം!
* അമേരിക്ക;ഇൻഡ്യാന ദിനം!

publive-image

ഇന്നത്തെ മൊഴിമുത്ത്
**********
''ഏതു മനുഷ്യന്റെ ജീവിതവും, അതെത്ര ദീർഘവും സങ്കീർണ്ണവുമായിക്കൊള്ളട്ടെ, അത് ഒരു നിമിഷനേരം മാത്രമേ ഉള്ളു: താൻ ആരാണെന്ന തിരിച്ചറിവുണ്ടാകുന്ന ആ ഒരു നിമിഷത്തേയ്ക്ക്'

 [-ഹോർഹെ ലൂയി ബോർഹെ]
***********
ഇന്ന് ജന്മദിനമാചരിയ്ക്കുന്നവർ
********
മലയാളചലച്ചിത്ര സംവിധായകനും, നടനും, നിർമ്മാതാവും, തിരക്കഥാകൃത്തുമായ   തമ്പി കണ്ണന്താനത്തിന്റെയും (1953),

publive-image

പ്രശസ്ത ഡബ്ബിംഗ്ആർട്ടിസ്റ്റും,നടിയുമായ ശ്രീജാരവിയുടെ മകളുംഒരു കിടായിൻ കരുണൈ മനു (2017) എന്ന ചിത്രത്തിലൂടെ ഒരു നടിയായി  അരങ്ങേറ്റം കുറിക്കുകയും സാട്ടൈ (2012) എന്ന ചിത്രത്തിലൂടെ ഡബ്ബിംഗ് ആർട്ടസ്റ്റ് ആവുകയും ചെയ്ത രവീണ രവിയുടേയും (1993),

തമിഴിലെ യുവനടന്മാരിൽ ശ്രദ്ധേയനായ   ജംഷാദ്‌ സീതിരകമെന്ന ആര്യയുടെയും (1980 ),publive-image

മലയാളസിനിമ -ടെലിവിഷൻ- നാടക നടനായ അലന്‍സിയർ ലെ ലോപ്പസിന്റേയും (1965),

ഹിന്ദി ചലചിത്രലോകത്തെ ഐതിഹാസിക നടനും മുൻ പാർലിമെന്റ് അംഗവും ആയിരുന്ന യുസുഫ് ഖാൻ എന്ന  ദിലിപ് കുമാറിന്റെയും (1922),

കമ്മ്യൂണിസ്റ്റ് വിപ്ലവകാരിയും ഗറില്ലാ നേതാവും  കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ (മാവോയിസ്റ്റ്) നേതാവുമായ നേപ്പാൾ റിപ്പബ്ലിക്കിന്റെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന പുഷ്‌പകമൽ ദഹാൽ പ്രചണ്ഡയുടെയും (1954),

publive-image

ഫ്രഞ്ച് അധ്യാപകനും, തത്വചിന്തകനും , നൌവെല്ലെ ഡ്രോയിറ്റെ (new right) പ്രസ്ഥാനത്തിന്റെ സ്ഥാപകനും ഫ്രഞ്ച് ചിന്തകരുടെ കൂട്ടായ്മയായ GRECKന്റെ തലവനുമായ അലേൻ ഡി ബെനോയിസിന്റെയും (1943),

ഇന്ത്യയിൽ നിന്നുള്ള ചെസ്സ് ഗ്രാൻഡ്‌മാസ്റ്ററും ഫിഡെയുടെ മുൻലോക ചെസ്സ് ചാമ്പ്യനും ലോകചെസ്സ് കിരീടവും  ചെസ്സ് ഓസ്കാറും ലഭിച്ച ആദ്യ ഏഷ്യാക്കാരനും ഇന്ത്യയിലെ പ്രഥമ ഗ്രാൻഡ് മാസ്റ്റർ എന്ന നിലയിൽ പ്രശസ്തനും ലോകം കണ്ട എക്കാലത്തേയും ഏറ്റവും മികച്ച ചെസ്സ്താരങ്ങളിലൊരാളായി അറിയപ്പെടുകയും ആദ്യ രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം നേടുകയും ചെയ്ത ഇന്ത്യൻ ചെസ്സ് ഗ്രാൻഡ്മാസ്റ്ററും മുൻ (അഞ്ച് തവണ) ലോക ചെസ് ചാമ്പ്യനുമായ വിശ്വനാഥൻ ആനന്ദിന്റേയും (1969)publive-image

ഒരു അമേരിക്കൻ നടിയും ഗായികയും ഗാനരചയിതാവും 'ട്രൂ ഗ്രിറ്റ് ' (2010) എന്ന വെസ്റ്റേൺ നാടകീയ ചലച്ചിത്രത്തിലെ മാറ്റി റോസ് എന്ന കഥാപാത്രത്തിലൂടെ പ്രശസ്തായാവുകയുമ ചെയ്ത  ഹെയ്‌ലി സ്റ്റെയ്ൻഫെൽഡിന്റേയും (1996),

എട്ട് പതിറ്റാണ്ടിലേറെ നീണ്ട കരിയറിലെ സ്റ്റേജിലും സ്‌ക്രീനിലുമുള്ള  പ്രവർത്തനത്തിലൂടെ  ശ്രദ്ധിക്കപ്പെട്ട ഹോളിവുഡിന്റെ സുവർണ്ണ കാലഘട്ടത്തിലെ അവശേഷിക്കുന്ന അവസാന താരങ്ങളിൽ ഒരാളും വെസ്റ്റ് സൈഡ് സ്റ്റോറി, സിംഗിൻ ഇൻ ദ റെയിൻ എന്നീ ചിത്രങ്ങളിലെ വേഷങ്ങളിലൂടെ പ്രശസ്തയായ  പ്യൂർട്ടോ റിക്കൻ അഭിനേത്രിയും നർത്തകിയും ഗായികയുമായ റീത്ത മൊറേനോയുടേയും (ജ. റോസ ഡോളോറസ് അൽവേരിയോ മർക്കാനോ ; ഡിസംബർ 11, 1931)

publive-image

1995ലെ ഏഷ്യൻ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 800 മീറ്റർ ഓട്ട മത്സരത്തിൽ സ്വർണ മെഡലും 1998ൽ ബാങ്കോക്കിൽ വച്ച് നടന്ന ഏഷ്യൻ ഗെയിംസിൽ 800 മീറ്റർ, 1500 മീറ്റർ എന്നീ ഇനങ്ങളിൽ സ്വർണ മെഡലും നേടിയ കായികതാരവും മുൻ ലോകസഭ അംഗവും രാഷ്ട്രീയ പ്രവർത്തകയുമായ ജ്യോതിർമയി സിക്ദറിന്റെയും (1969), 

ഇൻഡ്യക്കുവേണ്ടി ഗോൾകീപ്പറായി ഹോക്കി കളിക്കുന്ന ദേവേഷ് ചൗഹാന്റെയും (1981),publive-image

ക്രിക്കറ്റ് രംഗത്ത് നിന്ന് ആദ്യ അർജുന അവാർഡ് നേടിയ  സലിം ദുറാനിയുടെയും (1934) ജന്മദിനം

സ്മരണാഞ്ജലി !!!
്്്്്്്്്്്്്
കെ എം ജോർജ് മ. (1919-1976 )
കവി പ്രദീപ് മ. (1915 -1998)
എം എസ്‌ സുബ്ബലക്ഷ്മി മ. (1916 -2004)
മാരിയൊ  മിറാൻഡ മ. (1926-2011
പണ്ഡിറ്റ്‌ രവിശങ്കർ മ. (1920 -2012)
വിൻസെന്റ് ഡ്യോ വെഞ്യോ മ. (1901-1978 )
നാനാ പൽക്കി വാല മ. (1920-2002)publive-image

ഇന്ത്യൻ നാഷണൽ കോൺഗ്രസിലൂടെ  രാഷ്ട്രീയത്തിൽ സജീവമാകുകയും 1964-ൽ 15 നിയമസഭാ സമാജികരെ കൊണ്ട്   സർക്കാരിനുള്ള പിന്തുണ പിൻവലിച്ച്  കേരളാ കോൺഗ്രസ്സ് എന്ന പുതിയ രാഷ്ട്രീയ പാർട്ടി രൂപികരിച്ച കെ എം ജോർജ്ജ് (1919-1976 ഡിസംബർ 11),

ഇന്ത്യാ-ചൈന യുദ്ധത്തിൽ മരണമടഞ്ഞ ഭടന്മാരുടെ സ്മരണക്കായി രചിച്ച "ആയെ മേരെ വതൻ കെ ലോഗോ " എന്ന ദേശഭക്തി ഗാനാം രചിച്ച  പ്രസിദ്ധനായ കവിയും ചലച്ചിത്ര ഗാനരചയിതാവും പിന്നണി ഗായകനുമായിരുന്ന കവി പ്രദീപ് (ഫെബ്രുവരി 6, 1915 - ഡിസംബർ 11, 1998)publive-image

1958 മുതൽ ബോംബെയിലെ ഗ്രീൻ ഹോട്ടൽ എന്ന പഴയ ഹോട്ടലിന്റെ ഒരു ചെറിയ ഹാളിൽ  ആരംഭിക്കുകയും പിന്നീട്  ഇന്ത്യയിലുടനീളം വളരെ ജനപ്രിയമാകുകയും,  പ്രേക്ഷകർ വളരെയധികം കൂടി വലിയ ഹാളുകളും പിന്നീട്  20,000-ലധികം പ്രേക്ഷകരുടെ ആവശ്യവുമായി പൊരുത്തപ്പെടാൻ ബോംബെയിലെ ബ്രാബോൺ സ്റ്റേഡിയത്തിൽ നടക്കുകയും ചെയ്തിരുന്ന പ്രശസ്തമായ വാർഷിക ബജറ്റ് പ്രസംഗത്തിന് അറിയപ്പെട്ടിരുന്ന ഇന്ത്യയിലെ പ്രമുഖനായ നിയമജ്ഞനും സാമ്പത്തിക വിദഗ്ദ്ധനുമായിരുന്ന നാനാഭോയ് "നാനി" അർദേശിർ പൽഖിവാല (ജനുവരി 16, 1920 – ഡിസംബർ 11, 2002).publive-image

വെങ്കടേശ്വര സുപ്രഭാതം എന്ന കീർത്തനത്തിലൂടെ ഇന്ത്യക്കാരുടെ പ്രഭാതങ്ങളെ സംഗീത സാന്ദ്രമാക്കുകയും മരണംവരെ ഭാരതീയരുടെ സ്നേഹാദരങ്ങൾ പിടിച്ചു പറ്റുകയും, ചലച്ചിത്ര പിന്നണിഗാന മേഖലയിൽ ശ്രദ്ധയൂന്നാതെ വളരെയേറെ ജനപ്രീതി നേടുകയും ,  നിരന്തരമായ സാധനകൊണ്ട്‌ കർണ്ണാടക സംഗീതത്തിന്റെ ഉയരങ്ങൾ താണ്ടിയ അതുല്യ പ്രതിഭയായിരുന്നു എം എസ്‌ സുബ്ബലക്ഷ്മി  എന്ന  മധുരൈ ഷണ്മുഖവടിവ് സുബ്ബലക്ഷ്മി (സെപ്റ്റംബർ 16, 1916 - ഡിസംബർ 11, 2004),

publive-image

ടൈംസ് ഓഫ് ഇന്ത്യ, ദി ഇക്കണോമിക്സ് ടൈംസ്എന്നീ മുൻനിര പത്രങ്ങളിൽ  കാർട്ടൂണുകൾ  പ്രസിദ്ധീകരിച്ചിരുന്ന   മരിയോ ജോവോ കാർലോസ് ദോ റോസാരിയോ ഡെ ബ്രിട്ടോ മിറാൻഡ  എന്ന മാരിയൊ  മിറാൻഡ (മെയ് 2 1926-11 ഡിസംബർ 2011),

പൗരസ്ത്യ, പാശ്ചാത്യ സംഗീത ശാഖകളെ തന്റെ സിത്താർ വാദനത്തിലൂടെ ഇണക്കി ചേര്‍ത്ത ലോക പ്രസിദ്ധനായ ഇന്ത്യൻ സംഗീതഞ്ജനായിരുന്ന പണ്ഡിറ്റ്‌ രവിശങ്കർ  (1920 ഏപ്രിൽ 7-2012 ഡിസംബർ 11),publive-image

ജീവകങ്ങൾ, ഹോർമോണുകൾ, ഉപാപചയ പ്രക്രിയകൾ എന്നിവയെക്കുറിച്ചുള്ള പഠനങ്ങൾ  നടത്തിയ നോബൽ സമ്മാനിതനായ അമേരിക്കൻ ജൈവ രസതന്ത്രജ്ഞൻ വിൻസെന്റ് ഡ്യോ വെഞ്യ (മെയ്  18,  1901-1978  ഡിസംബർ  11).
*******
ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ പൂർവ്വികരിൽ പ്രമുഖരായ ചിലർ
****"***

പ്രണാബ് മുഖർജി ജ. (1935-2020)
പാലാ നാരായണൻ നായർ ജ. (1911-2008)
ദിലിപ് കുമാർ ജ. (1922-2021)
സുബ്രഹ്മണ്യ ഭാരതി ജ. (1882 - 1921)
ഓഷോ ജ. (1931-1990)
രഘുവരൻ ജ. (1948 -2008)
മാക്സ് ബോൺ ജ. (1882 - 1970)
അലക്സാണ്ടർ സോൾഷെനിറ്റ്സിൻ ജ. (1918-2008)publive-image

കേരളീയ ഭാവങ്ങൾ നിറഞ്ഞുനിന്ന കവിതകളിലൂടെ മലയാള സാഹിത്യത്തെ പുഷ്കലമാക്കുകയും ,  കേരളം വളരുന്നു (എട്ടുഭാഗം) എന്ന കവിതയുമായി സാഹിത്യരംഗത്ത്‌ ശ്രദ്ധേയനായിത്തീരുകയും ചെയ്ത, കവിയും, അദ്ധ്യാപകനും, കണക്കെഴുത്തുകാരനും, പട്ടാളക്കാരനും, തിരുവിതാംകൂർ സർവകലാശാലയിൽ പ്രസിദ്ധീകരണ വിഭാഗത്തിലെ ഉദ്യോഗസ്ഥനും, സാഹിത്യ അക്കാദമിയുടെ ആദ്യ അസിസ്റ്റന്റ്‌ സെക്രട്ടറിയും, സർവകലാശാല പ്രസിദ്ധീകരണ വിഭാഗം മേധാവിയും ആയിരുന്ന മഹാകവി പാല നാരായണൻ നായർ(1911 ഡിസംബർ 11-ജൂൺ 11, 2008),publive-image

കൃഷ്ണനെ സ്തുതിച്ചുകൊണ്ട് “കണ്ണ ഗീതങ്ങളും”, പാഞ്ചാലിയുടെ ശപഥത്തെ അടിസ്ഥാനമാക്കി “പാഞ്ചാലി ശപഥവും” അല്ലാഹുവിനെയും, കൃസ്തുവിനെയും, മറ്റു ദൈവങ്ങളേയും പറ്റി ധാരാളം ഭക്തി ഗാനങ്ങളും കവിതകളും എഴുതിയ പ്രമുഖനായ കവി,സ്വതന്ത്രസമര സേനാനി,അനാചാരങ്ങൾക്കെതിരെ പോരാടിയ സാമൂഹിക പരിഷ്കർത്താവ് എന്നീ നിലകളിൽ പ്രശസ്തനായ സുബ്രഹ്മണ്യ ഭാരതി(ഡിസംബർ 11, 1882 - സെപ്തംബർ 11,1921),publive-image

ഉർദു-ഹിന്ദി ചലച്ചിത്ര ലോകത്തെ ഒരു ഐതിഹാസിക നടനും മുൻ പാർലമെന്റ് അംഗവുമായിരുന്ന ദിലീപ് കുമാർ എന്ന പേരിൽ അറിയപ്പെടുന്ന യൂസഫ് ഖാൻ (ഡിസംബർ 11, 1922 - ജൂലൈ 7, 2021 )

ഭാരതീയനായ ആത്മീയഗുരു ഭഗവാൻ രജനീഷ് എന്നും പിന്നീട് ഓഷോ എന്നും അറിയപ്പെട്ടിരുന്ന രജനീഷ് ചന്ദ്രമോഹൻ ജെയിൻ (ഡിസംബർ 11, 1931 - ജനുവരി 19, 1990)publive-image

ധനകാര്യ മന്ത്രിയും വിദേശകാര്യ മന്ത്രിയും ആയതിനു ശേഷം ഇന്ത്യയുടെ പതിമൂന്നാമതു രാഷ്ട്രപതിയായിരുന്ന പ്രണബ്‌ മുഖർജി (ഡിസംബർ 11 1935 -ഓഗസ്റ്റ് 31, 2020)

ചരിത്രത്തിൽ ബിരുദവും, ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും അഭിനയത്തിൽ ഡിപ്ലോമയും നേടിയ "ദൈവത്തിന്റെ വികൃതികൾ" എന്നാ ചിത്രത്തിലെ അൽഫോൺസച്ചൻ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധിക്കപെട്ട   മലയാളം, തമിഴ് ചലച്ചിത്ര രംഗത്തെ ഒരു നടനായിരുന്ന രഘുവരൻ  (1948 ഡിസംബർ 11 -മാർച്ച് 19, 2008)

publive-image

പോർച്ചുഗീസ് ചലച്ചിത്ര നടനും   സം‌വിധായകനുമായിരുന്ന മാനുവെൽ ഡി ഒലിവേറ(ഡിസംബർ 11 1908- 2 ഏപ്രിൽ 2015)

ഖര പദാർഥങ്ങളെ പറ്റിയും  ഒപ്റ്റിക്സിലും  വിലപ്പെട്ട സംഭാവനകൾ നൽകുകയും,   ക്വാണ്ടം മെക്കാനിക്സിലെ പഠനത്തിനു  നോബൽ സമ്മാനം കിട്ടിയ ജർമ്മൻ ഭൗതികശാസ്ത്രജ്ഞനും ഗണിതശാസ്ത്രജ്ഞനും  ആയിരുന്ന മാക്സ് ബോൺ(1882  ഡിസംബർ 11-  1970  ജനുവരി 5)publive-image

,ഇവാൻ ഡെനിസോവിച്ചിന്റെ ജീവിതത്തിലെ ഒരു ദിവസം, ഗുലാഗ് ദ്വീപസമൂഹം എന്നീ നോവലുകളിലൂടെ സ്റ്റാലിന്റെ കാലത്തെ സോവിയറ്റ് യൂണിയനിലെ തടവറകളുടെ കഥ പറഞ്ഞ്  പ്രശസ്തനായ റഷ്യൻ നോവലിസ്റ്റും നോബൽ സമ്മാനജേതാവുമായ അലക്സാണ്ടർ സോൾഷെനിറ്റ്സൺ(ഡിസംബർ 11, 1918 - ഓഗസ്റ്റ് 3, 2008),

ജർമ്മൻ ഫിസിഷ്യനും ബാക്ടീരിയോളജി എന്ന ശാസ്ത്രശാഖയുടെ സ്ഥാപകരിൽ ഒരാളും ആന്ത്രാക്സ് രോഗ ചക്രം (1876), ക്ഷയരോഗം (1882), കോളറ (1883) എന്നിവയ്ക്ക് കാരണമായ ബാക്ടീരിയകൾ  കണ്ടെത്തുകയും ക്ഷയരോഗത്തെക്കുറിച്ചുള്ള തന്റെ കണ്ടെത്തലുകൾക്ക്, 1905-ൽ ശരീരശാസ്ത്രത്തിനോ വൈദ്യ ശാസ്ത്രത്തിനോ ഉള്ള നോബൽ സമ്മാനം നേടുകയും ചെയ്ത റോബർട്ട് കോച്ച് (ഡിസംബർ 11, 1843 -1910 മെയ് 27)publive-image

ചരിത്രത്തിൽ ഇന്ന്…
്്്്്്്്്്്്്്്്്്
896 - telegraphy without wires എന്ന അവിശ്വസനീയമായ ശാസ്ത്ര സത്യം മാർക്കോണി ലോകത്തിന് മുമ്പാകെ അവതരിപ്പിച്ചു.

1792 - ഫ്രാൻസിലെ ലൂയി പതിനാറാമൻ രാജാവ് ഫ്രഞ്ച് വിപ്ലവകാലത്ത് രാജ്യദ്രോഹക്കുറ്റത്തിന് വിചാരണ ചെയ്യപ്പെട്ടു

publive-image

.1816 - ഇൻഡ്യാന പത്തൊൻപതാമത്‌ യു. എസ്‌. സംസ്ഥാനമായി ചേർന്നു.

1913 - ഡാവിഞ്ചിയുടെ മോണോലിസ ലണ്ടനിലെ Iouvse മ്യൂസിയത്തിൽ നിന്ന് മോഷ്ടിക്കപ്പെട്ട് രണ്ട് വർഷത്തിന് ശേഷം തിരിച്ച് കിട്ടി.publive-image

1936 -  എഡ്വേർഡ് എട്ടാമൻ രാജാവ്, അമേരിക്കൻ വിവാഹമോചിതയായ വാലിസ് വാർഫീൽഡ് സിംപ്‌സണെ വിവാഹം കഴിക്കുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന് സ്വമേധയാ രാജിവച്ച ആദ്യത്തെ ബ്രിട്ടീഷ് ഭരണാധികാരിയായി.

1941- ജപ്പാനീസ് രാജ്യം ആക്രമിച്ചതിനെത്തുടർന്ന് അഡോൾഫ് ഹിറ്റ്‌ലർ അമേരിക്കയ്‌ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു.

publive-image

1941- രണ്ടാം ലോക മഹായുദ്ധം. അമേരിക്ക ജർമനിക്കും ഇറ്റലിക്കുമെതിരെ യുദ്ധം പ്രഖ്യാപിച്ചു.

1946 -യുണൈറ്റഡ് നേഷൻസ് ഇന്റർനാഷണൽ ചിൽഡ്രൻസ് എമർജൻസി ഫണ്ട് (UNICEF) പിന്നാക്കം നിൽക്കുന്ന കുട്ടികളുടെ സംരക്ഷണത്തിനായി സ്ഥാപിതമായി.

1958 - അന്താരാഷ്ട്ര മത്സരങ്ങളിൽ വ്യക്തിഗത ചാമ്പ്യനാകുന്ന ആദ്യ ഇന്ത്യക്കാരനായി വിത്സൺ ജോൺസ് മാറി. ( അമച്വർ ബില്യാർഡ്സ്)publive-image

1961 - ഗോവയെ പോർട്ടുഗീസിൽ നിന്ന് മോചിപ്പിക്കുമെന്ന് പ്രധാനമന്ത്രി നെഹ്റു പാർലമെൻറിൽ പ്രഖ്യാപിച്ചു…

1964 -  ക്യൂബൻ മാർക്സിസ്റ്റ് വിപ്ലവകാരിയും പ്രിയങ്കരനുമായ ചെഗുവേര ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ ഒരു പ്രഭാഷണം നടത്തി.

1972 - അമേരിക്കൻ ബഹിരാകാശ സഞ്ചാരികളായ യൂജിൻ സെർനാനും ഹാരിസൺ ഷ്മിറ്റും ചന്ദ്രോപരിതലത്തിൽ നടന്ന അവസാന മനുഷ്യരായി.publive-image

1978 -  ന്യൂയോർക്ക് സിറ്റിയിലെ ജോൺ എഫ്. കെന്നഡി ഇന്റർനാഷണൽ എയർപോർട്ടിലെ ജർമ്മൻ എയർലൈൻ ലുഫ്താൻസയുടെ എയർ കാർഗോ കെട്ടിടത്തിൽ നിന്ന് 6 മില്യൺ ഡോളർ മോഷ്ടിക്കപ്പെട്ടു. അക്കാലത്ത് അമേരിക്കയിൽ നടന്ന ഏറ്റവും വലിയ പണം കൊള്ളയായിരുന്നു ഇത്, ലുച്ചെസ് ക്രൈം കുടുംബത്തിലെ ജിമ്മി ബർക്ക് ആണ് കൊള്ള സംഘടിപ്പിച്ചത്.

1981 - സാൽവഡോറൻ സായുധ സേന എൽ മൊസോട്ട് കൂട്ടക്കൊലയ്ക്കിടെ ഗറില്ലാ വിരുദ്ധ കാമ്പയിനിൽ 900 ഓളം സാധാരണക്കാരെ കൊന്നു.publive-image

1994 -  ദ്സോഖർ ദുഡയേവിന്റെ നേതൃത്വത്തിൽ ഉയർന്നുവരുന്ന വിഘടനവാദ പ്രസ്ഥാനത്തെ അടിച്ചമർത്താൻ റഷ്യൻ സൈന്യം ചെച്നിയയിൽ അധിനിവേശം നടത്തി ഒന്നാം ചെചെൻ യുദ്ധം ആരംഭിച്ചു.

1995 - എറണാകുളം ജില്ല ഇന്ത്യയിലെ ആദ്യ ബചത് ജില്ലയായി.

1997 - ഐക്യരാഷ്ട്രസഭാ സമിതി   ക്യോട്ടോ പ്രൊട്ടോക്കോൾ  അംഗീകരിച്ചു.

1998 - സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നു.

2008M - T N L സേവനം തുടങ്ങി.publive-image

2014 -  ലോകത്തിലെ ആദ്യ ലിംഗമാറ്റ ശസ്ത്രക്രിയ ദക്ഷിണാഫ്രിക്കയിൽ നടന്നു.

2019 -  ഇന്ത്യ വിവാദമായ പൗരത്വ (ഭേദഗതി) നിയമം പാസാക്കി

2020 - ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ, ഏജൻസി അംഗീകരിച്ച ആദ്യത്തെ COVID-19 വാക്‌സിനായ ഫൈസർ -ബയോ എൻടെക് കോവിഡ്-19 വാക്‌സിനിൽ അടിയന്തര ഉപയോഗ അനുമതി നൽകി 

.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
.       ************
   Rights Reserved by Team Jyotirgamaya

Advertisment