ഇന്ന് ഒക്ടോബര്‍ 13: വിജയദശമി, സംസ്ഥാന കായിക ദിനവും അന്താരാഷ്ട്ര പ്രകൃതി ദുരന്ത നിവാരണ ദിനവും ഇന്ന്. അഹാന കൃഷ്ണയുടേയും ഗ്രിഗ്‌സ് തോംസണിന്റെയും ജന്മദിനം. ക്രിസ്റ്റഫര്‍ കൊളംബസ് ബഹാമാസില്‍ കപ്പലിറങ്ങിയതും ചാൾസ് മെസ്സിയെർ വേൾപൂൾ ഗാലക്സി കണ്ടെത്തിയതും ഇതേ ദിനം തന്നെ, ചരിത്രത്തില്‍ ഇന്ന്

New Update
New Project october 13

ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …  
' JYOTHIRGAMAYA '
.                ്്്്്്്്്്്്്്്്
.                 🌅ജ്യോതിർഗ്ഗമയ🌅
.                       
കൊല്ല വർഷം1200 
കന്നി 27
അവിട്ടം  / ദശമി 
2024/ ഒക്ടോബര്‍ 13, 
ഞായർ

Advertisment

ഇന്ന്;

ഇന്ന് നവരാത്രി 
പത്താം ദിവസം
വിജയദശമി
എഴുത്തിനിരുത്ത്
കന്യാകുമാരി ആറാട്ട്

* സംസ്ഥാന കായിക ദിനം (കേരളം)![കേരളത്തിന്റെ കായികചരിത്രത്തിലെ സുപ്രധാന വ്യക്തിത്വവും വിനോദസഞ്ചാരത്തിന്റെ പിതാവുമായി കണക്കാക്കപ്പെടുന്ന കേണൽ ഗോദവർമ്മരാജ എന്ന ജി.വി.രാജയുടെ ജന്മദിനമായ ഒക്ടോബർ 13, കേരളസർക്കാർ 'സംസ്ഥാന കായിക ദിനം' ആയി ആചരിക്കുന്നു.]

81bcc466-ef0c-4f58-9154-d088d24fc0bb

* അന്താരാഷ്ട്ര പ്രകൃതി ദുരന്ത നിവാരണ ദിനം ![ ദുരന്തങ്ങളെ പ്രതിരോധിക്കുന്ന ഒരു സമൂഹത്തെയും രാഷ്ട്രത്തെയും കെട്ടിപ്പടുക്കുന്നതിൽ പങ്കാളികളാകാൻ ഓരോ പൗരനെയും  പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഓർമ്മയ്ക്കായി ഐക്യരാഷ്ട്രസഭയുടെ പൊതുസഭ ഒക്ടോബർ 13 അന്താരാഷ്ട്ര പ്രകൃതി ദുരന്ത നിവാരണ ദിനമായി പ്രഖ്യാപിച്ചു. പ്രകൃതി ദുരന്ത നിവാരണത്തിനുള്ള അന്താരാഷ്ട്ര ദശകം പ്രഖ്യാപിക്കുന്നതിൻ്റെ ഭാഗമായിട്ടായിരുന്നു ഈ പ്രഖ്യാപനംഇതിൻ്റെ ഓർമ്മയ്ക്കായി ഇന്നേ ദിവസം അന്താരാഷ്ട്ര പ്രകൃതി ദരന്ത നിവാരണ ദിനമായി എല്ലാ വർഷവും കൊണ്ടാടപ്പെടുന്നു' "Empowering the next generation for a resilient future": എന്നതാ 2024 ലെ ഈ ദിനത്തിൻ്റെ തീം]

* ലോക ത്രോംബോംസിസ് ദിനം (World Thrombosis Day) -ഇൻ്റർനാഷണൽ സൊസൈറ്റിസ് ഓൺ ത്രോംബോസിസ് ആൻഡ് ഹെമോസ്റ്റാസിസ് ( ISTH ) സ്ഥാപിച്ച വേൾഡ് ത്രോംബോസിസ് ദിനമായ  ഒക്ടോബർ 13 ന്റെ ഓർമ്മയ്ക്കായി ഒരു ദിനം. പലപ്പോഴും വിലകുറച്ചുകാണുകയും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുന്ന ത്രോംബോസിസിനെക്കുറിച്ചുള്ള അവബോധം വളർത്തുക എന്നതാണ് ഈ ദിനാചരണത്തിൻ്റെ ഉദ്ദേശദൗത്യം. "Move Against Thrombosis". എന്നതാണ് 2024 ലെ ഈ ദിനത്തിൻ്റെ തീം]

73a53eb9-fb17-4242-aa06-c5a45ef209c4

* International Plain Language Day !

*അന്താരാഷ്ട്ര സ്കെപ്റ്റിക്സ്  ദിനം!

*പാസ്റ്റർ അഭിനന്ദന  ദിനം![പുരോഹിതന്മാരുടെ അർപ്പണബോധത്തെയും കഠിനാധ്വാനത്തെയും ബഹുമാനിക്കുന്നതിനുള്ള ഒരു പ്രത്യേക ദിനം. അതാണ പാസ്റ്റർ അഭിനന്ദന ദിനം. ഇത് ഒക്ടോബറിലെ രണ്ടാം ഞായറാഴ്ച ആഘോഷിയ്ക്കപ്പെടുന്നു.]

*നസ്രത്ത് മാതാവിൻ്റെ ഘോഷയാത്ര ![ഓരോ വർഷവും ദശലക്ഷക്കണക്കിന് ആളുകളെ ആകർഷിക്കുന്ന ഊർജ്ജസ്വലമായ, ആഴത്തിലുള്ള ആത്മീയ ആഘോഷമാണ് നസ്രത്തിലെ അവർ ലേഡിയുടെ ഘോഷയാത്ര. അവർ ലേഡി ഓഫ് നസ്രത്ത് എന്നറിയപ്പെടുന്ന കന്യാമറിയത്തെ ആദരിയ്ക്കാൻ ആളുകൾ ഇവിടെ ഒത്തുകൂടുന്നു. വിശ്വാസികൾ അവരുടെ അമ്മപ്രതിമയെ ആ തെരുവുകളിലൂടെ പിന്തുടരുമ്പോൾ ഈ ആഘോഷം ഭക്തിയുടെയും ഐക്യത്തിൻ്റെയും തരംഗം സൃഷ്ടിക്കുന്നു.]60e112c1-2211-4c0a-8d21-650fda644445

* പരാജയത്തിനായുള്ള അന്താരാഷ്ട്ര ദിനം ! [പരാജയങ്ങളെ തിരിച്ചടികളായും വിജയത്തിലേക്കുള്ള അനിവാര്യമായ കാൽവയ്പുകളായും കാണാൻ എല്ലാവരെയും  പ്രാേത്സാഹിപ്പിയ്ക്കുന്നതിന് ഒരു ദിവസം. മുന്നോട്ടുള്ള വളർച്ചയിൽ സംഭവിയ്ക്കുന്ന തെറ്റുകൾ സ്വയം ഉൾക്കൊള്ളാനും അവയിൽ നിന്ന് ശരി പഠിക്കാനും കൂടിയുള്ള ദിവസമാണിന്ന്.]

*ദുരന്ത ദിനം![ഒരു ദുരന്തം അനുഭവിക്കാൻ ആരും ആഗ്രഹിക്കുന്നില്ല! പക്ഷേ, അതിന് വേണ്ടി  സ്വയം തയ്യാറാവുകയും  മുൻകരുതലോടെ ഇരിയ്ക്കുകയും    ചെയ്യുന്നവർ അത് സംഭവിക്കുകയാണെങ്കിൽ ഒരിയ്ക്കലും ഭയപ്പെടില്ല അതിനാൽ എപ്പോഴും സജീവമായിരിക്കുക എന്നതാണ് ദുരന്ത നിവാരണത്തിനുള്ള ഈ അന്താരാഷ്ട്ര ദിനാചരണം കൊണ്ട് ഉദ്ദേശിയ്ക്കുന്നത്!]

91af573d-cbb6-4e10-b880-b2ab659f25cb

* തായ്‌ലാൻഡ്‌ : ദേശീയ പോലീസ് ദിനം !
* പോളണ്ട് : പാരാമെഡിക് ദിനം !
* അസർബൈജാൻ: റെയിൽവെ ദിനം !
* USA !
National Train Your Brain Day
National No Bra Day
National M&M Day
National Metastatic Breast Cancer
Awareness Day
National Transfer Money to Your Son Day !
 
* ഇന്നത്തെ  മൊഴിമുത്ത് *
"മറ്റൊരാൾക്കു നമ്മിൽ വളർത്തിയെടുക്കാവുന്ന ഒന്നല്ല കുലീനത. അതു്‌ നമ്മുടെയുള്ളിൽ തന്നെ സ്വയം വളർന്നു വരേണ്ടതാണു്‌  [ - ടെന്നിസൻ ]
ജന്മദിനം
'ഞാന്‍ സ്റ്റീവ് ലോപ്പസ്', 'ഞണ്ടുകളുടെ നാട്ടില്‍' തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള മലയാളത്തിലെ പ്രശസ്ത നടിയും ചലച്ചിത്ര താരം കൃഷ്ണകുമാറിന്റെ മകളുമായ  അഹാന കൃഷ്ണകുമാറിൻ്റെയും (1995),

0c37e306-9b12-4806-ad4b-394909ad912b

പരിമിത ഗ്രൂപ്പ് സിദ്ധാന്തത്തിൽ (Finite group theory) നടത്തിയ   ഗവേഷണങ്ങൾ 1970-ലെ ഫീൽഡ്സ് മെഡലിന് അർഹനായ   അമേരിക്കൻ   ബീജഗണിതശാസ്ത്രജ്ഞൻജോൺ ഗ്രിഗ്സ് തോംസണിന്റെയും (1932),

1991-ലെ വേൾഡ് ചാമ്പ്യൻഷിപ്പിലും 1992- ലെ വിന്റർ ഒളിമ്പിക്സിലും, 1992 വേൾഡ് ചാമ്പ്യൻഷിപ്പിലും വെങ്കല മെഡലുകൾ, 1994 ഒളിമ്പിക്സിലും വെള്ളി മെഡലുകൾ നേടുകയും ചെയ്ത 1993- ലെ യു.എസ് ദേശീയ ഫിഗർ സ്കേറ്റിംഗ് ചാംപ്യനും നടിയുമായ നാൻസി ആൻ കെരിഗൻ (1969)ന്റേയും,

ഒരു അമേരിക്കൻ രാഷ്ട്രീയക്കാരിയും ആക്ടിവിസ്റ്റുമായ അലക്സാണ്ട്രിയ ഒകാസിയോ - കോർട്ടെസിൻ്റേയും( 1989),

48898d06-48e8-4c8f-972a-5988e0b675ec

ഹൂസ് അഫ്രൈഡ് ഓഫ് വിർജീനിയ വൂൾഫ്?  എന്ന ബ്രോഡ്‌വേ നാടകത്തിലൂടെ അരങ്ങേറ്റം കുറികുറിച്‌ 1963 ലെ ടോണി അവാർഡ്  നാമനിർദ്ദേശം ലഭിക്കുകയും ക്ലോസ് എൻ‌കൌണ്ടേഴ്സ് ഓഫ് ദ തേർഡ് കൈൻഡിലെ (1977) ജിലിയൻ ഗൈലർ എന്ന കഥാപാത്രം, അബ്സെൻസ് ഓഫ് മാലിസ്  (1981) എന്ന ചിത്രത്തിലെ തെരേസ എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ചതിന്റെ പേരിൽ മികച്ച സഹനടിക്കുള്ള അക്കാദമി അവാർഡിനും നാമനിർദേശം ചെയ്യപ്പെടുകയും ചെയ്ത അമേരിക്കൻ അഭിനേത്രി മെലിൻഡ റൂത്ത് ഡില്ലൻ (1939)ന്റേയും, 2c278a31-aeb4-4db8-b0d0-dccb51c9acf3

മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും രണ്ടാമത്തെ ഭാര്യ മാർല മാപ്പിൾസിന്റെയും ഏകമകന്റെ നാലാമത്തെ കുട്ടിയായ ടിഫാനി അരിയാന ട്രംപിൻ്റേയും ( 1993), ജന്മദിനം !e2f54ccc-191b-4b5d-8428-dc594a96d253

സ്മരണാഞ്ജലി !!!

വി പി കൃഷ്ണൻ മ. (1930 - 1996)
വി.എം കുട്ടി മ. (1935-2021)
പി.വി ഗംഗാധരൻ  മ. (1943-2023)
എ എന്‍ ഗണേശ് മ. (1944- 2009 )
റഷീദ് കണിച്ചേരി മ. (1949 - 2017)
മത്തായി ചാക്കോ മ. (1959 - 2006). 
സ്വാമിനി നിവേദിത മ. (1867 -1911)
അന്നപൂർണ്ണ ദേവി മ. (1927-2018)
കിഷോർ കുമാർ മ. (1929 -1987) 
ജാവേദ്‌ ഹബീബ് മ. (1949-2012)
തച്ചിബാനാ അക്കേമി മ. (1812 -1868) 
വാൾട്ടർ എച്ച്. ബ്രാറ്റെയിൻ മ.(1902-1987).
ഗസ് ഹാൾ മ. (1910- 2000)

മലയാളം ചലച്ചിത്ര പത്രാധിപരായിരുന്നു വി പി കൃഷ്ണൻ എന്ന വാസുദേവൻ പി കൃഷ്ണൻ, 
(2 മെയ് 1930 - 13 ഒക്ടോബർ 1996).

cadb2ead-85a9-46a9-90aa-fe2f0c5854d0

മാപ്പിളപ്പാട്ട് ഗായകൻ എന്ന നിലയിൽ കേരളത്തിലെ പഴയതും പുതിയതുമായ തലമുറകൾക്ക് ഒരുപോലെ സുപരിചിതനായ വ്യക്തിയാണ്‌ വി.എം. കുട്ടി എന്ന വടക്കുങ്ങര മുഹമ്മദ് കുട്ടി.(1935-: 2021 ഒക്ടോബർ 13)

കേരളത്തിൽ നിന്നുള്ള ചലച്ചിത്രനിർമ്മാതാവും വ്യവസായിയും രാഷ്ട്രീയ പ്രവർത്തകനുമായിരുന്നു പി.വി. ഗംഗാധരൻ എന്ന പറയരുകണ്ടി വെട്ടത്ത് ഗംഗാധരൻ(1943 - ഒക്ടോബർ 13, 2023)2df5a5ad-b36b-4a8b-a862-ff817d580865

നാടക സിനിമ സീരിയൽ നടി മീന ഗണേശിന്റെ ഭർത്താവും, പൌർണ്ണമി ട്രൂപ്പിന്റെ സ്ഥാപകനും, ആലയം, സിംഹാസനം,പാപത്തിന്റെ സന്തതി, ചിലങ്ക, വേഷങ്ങള്‍, ഉദരനിമിത്തം തുടങ്ങിയ നാടകങ്ങളുടെ രചയിതാവും,ഗായകനും,സംവിധായകനും,നടനുമായ എ എന്‍ ഗണേശ്(15 ഓഗസ്റ്റ് 1944- ഒക്ടോബർ 13, 2009 )

കേരളത്തിലെ അദ്ധ്യാപകരെ തങ്ങളുടെ അവകാശ ബോധത്തോടൊപ്പം തന്നെ അവരുടെ കടമയെ കൂടി ഓർമ്മിപ്പിയ്ക്കുന്നതിൽ പ്രധാന പങ്കുവഹിച്ച അറിയപ്പെടുന്ന ഒരു അദ്ധ്യാപക സംഘടനാ പ്രവർത്തകനും കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി അംഗവുമായിരുന്ന റഷീദ് കണിച്ചേരി മാഷും(1949 ഒക്‌ടോബർ 26 -2017 ഒക്ടോബർ 13)

9a346333-d7e1-4df2-be17-5bbb78ab57ed

കേരളത്തിലെ ഒരു പൊതു പ്രവർത്തകനും പതിനൊന്നും പന്ത്രണ്ടും കേരള നിയമ സഭകളിലെ അംഗവുമായിരുന്നു മത്തായി ചാക്കോ (12 മെയ് 1959 - 13 ഒക്ടോബർ 2006). 

സാമൂഹ്യ പ്രവർത്തകയും അദ്ധ്യാപികയും ഗ്രന്ഥകാരിയും, സ്വാമി വിവേകാനന്ദന്റെ ഒട്ടുമിക്ക ഇംഗ്ലീഷ്‌ അമേരിക്കൻ പ്രഭാഷണങ്ങളിലും പങ്കെടുക്കുകയും, പിന്നീട്‌ ഇന്ത്യയിലെത്തി അദ്ദേഹത്തിൻ്റെ സന്യാസ സംഘാംഗമാകുകയും   ചെയ്ത സ്വാമി വിവേകാനന്ദന്റെ ശിഷ്യയായിരുന്ന  മാർഗരറ്റ്‌ എലിസബത്ത്‌ നോബിൾ എന്ന സ്വാമിനി നിവേദിത (ഒക്ടോബർ 28, 1867 - ഒക്ടോബർ 13, 1911),53c2a650-27ac-4df0-807e-b0e36cf58946

ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതത്തിലെ ഒരു ബംഗാളി  സുർബഹാർ പ്ലെയറും  മുൻ മൈഹാർ എസ്റ്റേറ്റിലെ (എംപി) മഹാരാജ ബ്രിജ്‌നാഥ് സിംഗ് റോഷനരാ ഖാൻ എന്ന പേരു മാറ്റി 'അന്നപൂർണ' എന്ന പേര് നൽകി ആദേീക്കുകയും അല്ലാവുദ്ദീൻ ഖാന്റെ മകളും ശിഷ്യയും ഉസ്താദ് അലി അക്ബർ ഖാന്റെ സഹോദരിയും പണ്ഡിറ്റ് രവിശങ്കറുടെ ഭാര്യയും,  നിഖിൽ ബാനർജി , ഹരിപ്രസാദ് ചൗരസ്യ , നിത്യാനന്ദ് ഹൽദിപൂർ തുടങ്ങി നിരവധി പ്രമുഖ സംഗീതജ്ഞരുടെ അധ്യാപികയുമായി  ജീവിതത്തിലുടനീളം സജീവമായിരുന്ന ഇരുപതാം നൂറ്റാണ്ടിലെ സുർബഹാറിലെ അറിയപ്പെടുന്ന ഏക വനിതാ മാസ്ട്രോ ആയിരുന്ന അന്നപൂർണാ ദേവി(17 ഏപ്രിൽ 1927 - 13 ഒക്ടോബർ 2018), 2982294b-7cdc-4245-ae58-04bc2e4c8e9b

പ്രസിദ്ധ ഗായകനും ഹാസ്യനടനും കുടാതെ. ഗാനരചയിതാവ്, സം‌ഗീത‌സം‌വിധായകൻ, നിർമ്മാതാവ്, സം‌വിധായകൻ, തിരക‌ഥാകൃത്ത് എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച കിഷോർ കുമാർ എന്ന അഭാസ് കുമാർ ഗാംഗുലി (ഓഗസ്റ്റ് 4, 1929 – ഒക്ടോബർ 13, 1987),

ബാബരി മസ്ജിദ്‌ തകർക്കപ്പെട്ട ശേഷം സ്ഥാപിക്കപ്പെട്ട ബാബരി ആക്ഷൻ കൗൺസിൽ സ്ഥാപകാംഗവും ഉർദു വാരിക ഹുജൂമിന്റെ പത്രാധിപരും മികച്ച വാഗിമിയുമായ വ്യക്തിയായിരുന്ന ജാവേദ് ഹബീബ്. (1949- 2012 ഒക്ടോബർ 13 )87e714a7-2217-41a0-bdd6-58c477c6323d

ജാപ്പനീസ് കവിയും പണ്ഡിതനും ആയിരുന്നു എച്ചിസെൻ പ്രവിശ്യയിൽ ജനിച്ച തച്ചിബാനാ അക്കേമി (1812 –ഒക്ടോബർ13, 1868)

വില്യം ഷോക്ലി , ജോൺ ബാർഡീൻ എന്നിവരോടൊപ്പം ട്രാൻസിസ്റ്ററിന് ജന്മം കൊടുത്ത ശാസ്ത്രജ്ഞനാണ് വാൾട്ടർ എച്ച്. ബ്രാറ്റെയിൻ(ഒക്ടോബർ 10, 1902 – ഒക്ടോബർ 13, 1987).

നാലുതവണ അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്കു് മത്സരിച്ച  കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവും, അദ്ധ്യക്ഷ്യനുമായിരുന്ന അർവ്വോ കുസ്റ്റാ ഹാൾബർഗ് എന്ന ഗസ് ഹാൾ (ഒക്റ്റോബർ 8, 1910- ഒക്റ്റോബർ 13, 2000),

add521d9-ae0d-42a4-acf8-a9ff43bf5a86
ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ മുൻഗാമികളിൽ പ്രമുഖർ
ടി എം ചുമ്മാർ ജ. (1899 -1987)
ജി.വി (ഗോദവർമ്മ)രാജ ജ. (1908 - 1971)
മത്തായി മാഞ്ഞൂരാന്‍ ജ. (1912-1970)
മണവാളൻ ജോസഫ് ജ. (1927 -1986)
എൻ.ഇ ബാലകൃഷ്ണമാരാർ ജ. (1932-2022)
കൽപന ജ. (1965-2026)
അശോക് കുമാർ ജ. (1911-2001)
മോട്ടൂരു ഉദയം ജ. (1924-2002)
ചിത്തി ബാബു  ജ. (1936 -1996)
നുസ്രത്ത് ഫത്തേ അലിഖാൻ ജ. (1948-1997). 
ജോസഫൈൻ  ഫോഡോർ ജ. (1789-1793)
മാർഗരറ്റ് താച്ചർ ജ. (1925 - 2013)

നിരൂപണം, വ്യാഖ്യാനം, സാഹിത്യ ചരിത്രം എന്നീ മേഘലകളിൽ മലയാളത്തിനു വിലപ്പെട്ട സംഭാവനകൾ നൽകിയ  സാഹിത്യനിപുണന്‍ ടി എം ചുമ്മാർ (1899 ഒക്റ്റോബർ 13-1987 ഫെബ്രുവരി 17),b00332f6-3d02-4702-9208-d2c92ae6b6c7

തിരുവിതാംകൂർ കരസേനയിൽ 1934-56 വരെ സേവനം അനുഷ്ടിച്ച ശേഷം ലെഫ്റെനെന്റ്റ് കേണൽ ആയി വിരമിക്കുകയും, കേരള സ്പോർട്സ് കൗൺസിലിന്റെ സ്ഥാപകനും ആജീവനാന്ത പ്രസിഡന്റും (1954-1971), തിരുവിതാംകൂർ ലേബർ കോറിന്റെ ഓഫീസർ കമ്മാൻന്റ്റ്, കേരള യൂനിവേർസിറ്റിയുടെ ആദ്യത്തെ ഫിസികൽ എജ്യുകേഷൻ ഡയറക്ടർ, ലോൺ ടെന്നീസ് അസോസിയേഷൻ പ്രസിഡന്റ്‌, ഇന്ത്യ എയറോ ക്ലബിന്റെ വൈസ്‌ പ്രസിഡന്റ്‌, ഓൾ ഇന്ത്യ സ്പോർട്സ് കൗൻസിൽ അംഗം തുടങ്ങിയ പദവികൾ അലങ്കരിച്ച കേരളത്തിന്റെ കായികചരിത്രത്തിലെ സുപ്രധാനവ്യക്തിയും കേരളത്തിലെ വിനോദസഞ്ചാരത്തിന്റെ പിതാവും ആയിരുന്ന ജി.വി. രാജ എന്ന ലഫ്. കേണൽ. പി. ആർ. ഗോദവർമ്മ രാജ (ഒക്ടോബർ 13, 1908 - ഏപ്രിൽ 30, 1971),

1950-കളിൽ രൂപപ്പെട്ട ഇടതുപക്ഷ ഐക്യമുന്നണിയുടെ സ്രഷ്ടാക്കളിൽ ഒരാളും കേരള സോഷ്യലിസ്റ്റ് പാർട്ടിയുടെ സ്ഥാപകനും മൂന്നാം കേരള നിയമ സഭയിലെ തൊഴിൽ വകുപ്പ് മന്ത്രിയായിരുന്ന രാജ്യസഭാംഗമായി പ്രവർത്തിച്ച മത്തായി മാഞ്ഞൂരാൻ(13 ഒക്ടോബർ 1912 - 15 ജനുവരി 1970)c465804c-2aa1-4a3a-93f5-22baf4f9e9ed

നീലക്കുയിലിൽ ചായക്കടക്കാരൻ നാണുനായരുടെ വേഷത്തിലൂടെ സിനിമയിലെത്തുകയും  പിന്നീട് രാരിച്ചൻ എന്ന പൗരൻ, മിന്നാം മിനുങ്ങ്,കായംകുളം കൊച്ചുണ്ണി, ശബരിമല അയ്യപ്പൻ, ഉണ്ണിയാർച്ച, പുന്നപ്ര വയലാർ, പാലാട്ടു കോമൻ, മുക്കുവനെ സ്നേഹിച്ച ഭൂതം, മദ്രാസിലെ മോൻ തുടങ്ങി മുന്നൂറിലേറെ ചിത്രങ്ങളിൽ വേഷമിടുകയും ചെയ്ത നാടക-ചലച്ചിത്ര നടന്‍  മണവാളൻ ജോസഫ് (1927 ഒക്ടോബർ 13 -1986 ജനുവരി 23),

ace53a42-24b7-4ef0-999f-d68798dedd3d

കാല്‍നടയില്‍നിന്ന് സൈക്കിളിലേക്കും പത്ര, പുസ്തക വില്‍പ്പനയില്‍ നിന്ന് പ്രസാധന രംഗത്തേക്കും പടിപടിയായി വളര്‍ന്ന്,  കോഴിക്കോട്‌  ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ടൂറിംഗ്‌ ബുക്ക്‌ സ്റ്റാൾ അഥവാ സഞ്ചരിക്കുന്ന പുസ്തകശാല' യുടെ ഉപജ്ഞാതാവും  ടി. ബി. എസ്‌ ബൂക്സ്റ്റാൾ, പൂർണ്ണ പബ്ലിക്കേഷൻസ്‌ എന്നീ പ്രസിദ്ധീകരണശാലകളുടെ അമരക്കാരനുമായ ആയ എൻ.ഇ ബാലകൃഷ്ണമാരാർ(12 ഒക്ടോബർ1932-2022),

മലയാളചലച്ചിത്രങ്ങളിൽ ഹാസ്യ വേഷങ്ങൾ പ്രധാനമായും കൈകാര്യം ചെയ്ത കൽപ്പന എന്നറിയപ്പെടുന്ന കലാ രഞ്ജിനി(ഒക്ടോബർ 13, 1965 - : ജനുവരി 25, 2016).

ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു മികച്ച നടനായിരുന്ന കുമുദാൽ കുഞ്ഞിലാൽ ഗാംഗുലി എന്ന  അശോക് കുമാർ (ഒക്ടോബർ 13, 1911– ഡിസംബർ 10, 2001) ,cf923a32-c1a4-485d-9afe-b185fbd75b45

പതിനെട്ടു വർഷം ആന്ധ്ര പ്രദേശ് മഹിള സംഘത്തിന്റെ ജനറൽ സെക്രട്ടറിയും പിന്നെ കുറേ വർഷം പ്രസിഡൻറ്റും ആൾ ഇൻഡ്യ ഡെമോക്രാറ്റിക് വിമൻസ് അസോസിയേഷന്റെ വൈസ് പ്രസിഡന്റും ആയിരുന്ന രാഷ്ട്രീയ നേതാവും സ്ത്രീകളുടെ അവകാശങ്ങൾക്കു വേണ്ടി പ്രയത്നിച്ച മോട്ടൂരു ഉദയം ( 13 ഒക്ടോബർ 1924,  31 മാർച്ച് 2002) ,

കർണാടക സംഗീതത്തിൽ വീണ വാദനത്തിൽ അഗ്രഗണ്യനും, ജീവിച്ചിരിക്കുമ്പോൾ തന്നെ ഐതിഹാസികമാനം കൈവരിച്ച വീണ ചിത്തി ബാബു എന്ന് അറിയപ്പെട്ടിരുന്ന ചിത്തി ബാബു 
(ഒക്ടോബർ 13, 1936 – ഫെബ്രുവരി 9, 1996) ,

പ്രശസ്ത ഖവാലി ഗായകനും , സംഗീതജ്ഞനുമായിരുന്ന നുസ്രത്ത് ഫത്തേ അലിഖാൻ(13 ഒക്ടോബർ1948 – 16 ഓഗസ്റ്റ് 1997).

fd077dff-67d5-4afe-a537-17f282c95c33

 പത്തൊമ്പതാം നൂറ്റാണ്ടിലെ ഒരു ഫ്രഞ്ച് സംഗീതകലാകാരി (soprano) ആയിരുന്ന ജോസ്ഫീൻ ഫോഡോർ 
(1789 ഒക്ടോബർ 13-1793 - 10 ഓഗസ്റ്റ് 1870),

കൺസർവേറ്റീവ് പാർട്ടിയുടെ നേതാവും, യുണൈറ്റഡ് കിങ്ഡത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രിയും ചരിത്രത്തിൽ പ്രധാനമന്ത്രിപദത്തിൽ തുടർച്ചയായി ഏറ്റവും കൂടുതൽ കാലം പ്രവർത്തിച്ച രണ്ടാമത്തെ വ്യക്തിയും, ആയിരുന്ന "ഉരുക്കുവനിത" (The Iron Lady), "മാഡ് മാഗി" എന്നീ വിളിപ്പേരുകളിലും അറിയപ്പെട്ടിരുന്ന മാർഗരറ്റ് താച്ചർ (ഒക്ടോബർ 13, 1925 – ഏപ്രിൽ 8, 2013),f1207ab6-db75-4124-8515-f1b0def427a9
.ചരിത്രത്തിൽ ഇന്ന്…
ബി.സി 54 - റോമാ ചക്രവർത്തി ക്ലോഡിയസിന്റ മരണത്തെ തുടർന്ന് റോമാ നഗരം കത്തിയെരിയുമ്പോൾ വീണ വായിക്കുന്നു എന്ന ചൊല്ലിനുടമയായ നീറോ റോമാ ചക്രവർത്തിയായി.

1492 - ക്രിസ്റ്റഫർ കൊളംബസ് ബഹാമാസിൽ കപ്പലിറങ്ങി

1773 - ചാൾസ് മെസ്സിയെർ വേൾപൂൾ ഗാലക്സി കണ്ടെത്തി.d425d62d-211d-4a43-823e-3acbf45625f0

1775 - യുണൈറ്റഡ് സ്റ്റേറ്റ്സ് കോണ്ടിനെന്റൽ കോൺഗ്രസ് കോണ്ടിനെന്റൽ നേവി (ഇപ്പോഴത്തെ യുണൈറ്റഡ് സ്റ്റേറ്റ്സ് നേവി) സ്ഥാപിക്കാൻ ഉത്തരവിട്ടു.

1792 - വാഷിങ്ങ്‌ടൺ ഡീ സി യിൽ വൈറ്റ് ഹൌസിന്റെ മൂലക്കല്ല് സ്ഥാപിക്കപ്പെട്ടു.

1884 - ഗ്രീൻവിച്ച് മീൻ ടൈം universal time meridian ആയി അംഗീകരിച്ചു.

1923 - ടർക്കിയുടെ പുതിയ തലസ്ഥാനമായി അങ്കാര പ്രഖ്യാപിക്കപ്പെട്ടു. ഇന്ന് ഇസ്താംബൂൾഎന്നറിയപ്പെടുന്ന കോൺസ്റ്റന്റിനോപോൾ ആയിരുന്നു പഴയ തലസ്ഥാനം.

1972 - മോസ്ക്കോയിൽ ഏറോഫ്ലോട്ട് ഇല്യൂഷൻ-62 വിമാനം തകർന്ന് 176 പേർ മരണമടഞ്ഞു.ce2b2de2-b1ff-4ce1-9035-f272ff404496

1976 - Dr F A Murphy 'എബോള വൈറസ് കണ്ടു പിടിച്ചു.

1987- US നേവി പേർഷ്യൻ ഗൾഫിൽ ഡോൾഫിനെ ആദ്യമായി സൈനികാവശ്യത്തിന് വിനിയോഗിച്ചു.

1999 - കേന്ദ്രത്തിൽ വാജ്പേയി സർക്കാർ അധികാരത്തിൽ വന്നു.

2010 - ചിലിയിലെ കോപ്പിയാപ്പോ സനോസെ  ഖനിയിൽ കുടുങ്ങിപ്പോയ 33 പേരെയും രക്ഷപെടുത്തി.bb280f8e-f60c-4cb0-bcc1-ec43ead1d4a4

2010 - കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ  ശുപാർശ പ്രകാരം ദേശീയ വന്യജീവി ബോർഡ് ആനയെ ദേശീയ പൈതൃക മൃഗമായി പ്രഖ്യാപിക്കാൻ തീരുമാനിച്ചു.

.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
.       ************
   Rights Reserved by Team Jyotirgamaya

Advertisment