ഇന്ന് ജനുവരി 25 : ദേശീയ ടൂറിസം ദിനം, നടി ഉര്‍വ്വശിയുടേയും ബിബേക് ദെബ്രോയിയുടെയും ജന്മദിനം: തോമസ് ആല്‍വാ എഡിസണും അലക്‌സാണ്ടര്‍ ഗ്രഹാംബെല്ലും ചേര്‍ന്ന് ഓറിയന്റല്‍ ടെലഫോണ്‍ കമ്പനി സ്ഥാപിച്ചതും ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ സ്ഥാപിതമായതും ഇതേ ദിനം തന്നെ: ചരിത്രത്തില്‍ ഇന്ന്

New Update
New Project january 25

.   ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …  
    **************

.                  ' JYOTHIRGAMAYA '
.                  ്്്്്്്്്്്്്്്്
.                  🌅ജ്യോതിർഗ്ഗമയ🌅

Advertisment

കൊല്ലവർഷം 1200 
മകരം 12
തൃക്കേട്ട / ഏകാദശി
2025, ജനുവരി 25, 
ശനി.

ഇന്ന്;

*  ദേശീയ ടൂറിസം ദിനം (ഇന്ത്യ) [സുസ്ഥിരമായ യാത്രകൾ, കാലാതീതമായ ഓർമ്മകൾ." 
എന്നതാണ്‌ ഈ  വർഷത്തെ ടൂറിസം ദിനത്തിൻ്റെ തീം ]

* ദേശിയ സമ്മദിദായക ദിനം![ National Voters Day ; ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷൻ രൂപീകൃതമായ ജനുവരി 25, (1950) സമ്മതിദായകരുടെ ദേശീയ ദിനം ആയി ആചരിക്കുന്നു. ജനാധിപത്യ പ്രക്രിയയിൽ വിപുലമായ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനും വോട്ടർപട്ടികയിൽ സ്വന്തം പേരു ചേർത്തു കൊണ്ട് തെരഞ്ഞെടുപ്പുകളിൽ പങ്കാളികളാകുന്നതിന് യുവാക്കളിൽ അവബോധം വളർത്തുന്നതിനുമായാണ് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ സമ്മതിദായകരുടെ ഈ ദേശീയ ദിനാഘോഷം സംഘടിപ്പിക്കുന്നത്.]publive-image

* ഇൻഡോനേഷ്യ : ദേശീയ പോക്ഷകാഹാര ദിനം!
* ഈജിപ്റ്റ് : ദേശീയ പോലീസ് ദിനം!
* ഈജിപ്റ്റ് : ദേശീയ വിപ്ലവ ദിനം(2011)
* റഷ്യ : വിദ്യാർത്ഥി ദിനം (താതിയാന ഡേ)

* മഹായാന പുതുവർഷം ! [Mahayana New Year :  ബുദ്ധന്റെ ജനനം, ജ്ഞാനോദയം, മരണം എന്നിവയെ അനുസ്മരിക്കുന്ന ഒരു പരമ്പരാഗത ബുദ്ധമത അവധിയാണ് "വെസക്ക്" എന്നും അറിയപ്പെടുന്ന മഹായാന പുതുവത്സരം.  ബുദ്ധമത കലണ്ടറിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളിലൊന്നായി ഇത് കണക്കാക്കപ്പെടുന്നു]

* ബേൺസ് നൈറ്റ് ![Burns Night : സുഹൃത്തുക്കളോടൊപ്പം ബേൺസ് നൈറ്റ് ആഘോഷിക്കൂ, വിസ്കി, തീർച്ചയായും, ഹാഗിസ്!  പരമ്പരാഗത ഭക്ഷണം, പാനീയങ്ങൾ, കവിതാ പാരായണം എന്നിവയുമായി സ്കോട്ട്ലൻഡിന്റെ പ്രിയ കവി റോബർട്ട് ബേൺസിന്  ആദരാഞ്ജലികൾ അർപ്പിയ്ക്കുവാൻ ഒരു ദിനം.|publive-image

* കാലാവസ്ഥാ ദിനം ആചരിക്കുക ![Observe the Weather Day :   സൂര്യപ്രകാശത്തോടൊപ്പം അനിയന്ത്രിതമായി ചൂടുള്ളതോ അൽപ്പം തണുപ്പുള്ളതോ ആകട്ടെ, ഒറ്റരാത്രികൊണ്ട് ഒരു ഹിമപാതമോ മണൽക്കാറ്റോ ഉണ്ടായാലും, പ്രകൃതി എന്താണെന്ന് അടുത്തറിയുന്നതിനും അനുഭവിയ്ക്കുന്നതിനുമായി ഒരു ദിവസം.]

* ദേശീയ ഐറിഷ് കോഫി ദിനം !* National Irish Coffee Day : ഊഷ്മളമായ, ഉന്മേഷദായകമായ, ഈ പാനീയം ഉണ്ടാക്കാനും രുചിയ്ക്കാനും മറ്റുള്ളവർക്ക് നൽകാനുമായി ഒരു ദിനം. ]publive-image

* സ്വന്തമായ  മുറിക്ക് ഒരു ദിവസം ! [A Room of One’s Own Day :1882 ജനുവരി 25-ന് ഒരു ഫെമിനിസ്റ്റും അവകാശ പ്രവർത്തകയുമായിരുന്ന വിർജീനിയ വൂൾഫിന്റെ ജന്മദിനത്തിൽ അവരുടെ അനുസ്മരണാർത്ഥം 
 ഏ റൂം ഓഫ് വൺസ് ഓൺ ഡേ എന്ന പേരിൽ ഒരു വാർഷികാഘോഷ പരിപാടി ആരഭിച്ചു.  ഒരു സ്ത്രീയ്ക്ക് സ്വന്തമായി താമസിയ്ക്കാൻ ഒരു മുറിയെടുക്കാനുള്ള വീടെടുക്കാനുള്ള കഴിവ് മാത്രമല്ല, സ്വാതന്ത്ര്യം കൂടിയുണ്ടെന്ന് തെളിയയ്ക്കുന്നതിനും ഒരു സ്ത്രീക്ക് സ്വന്തം സ്വാതന്ത്ര്യം ആഘോഷിക്കാൻ അവകാശമുണ്ടെന്നും കൂടി ഉദ്ദേശിച്ചിട്ടാണ് ഈ ദിനാചരണം നടത്തുന്നത്.  

ഒരു സ്ത്രീയ്ക്ക് ഈ സമൂഹത്തിൽ ജീവിയ്ക്കാൻ സ്വന്തമായി ഒരു ജോലി ചെയ്യാനും അത് സ്വയം ആസ്വദിക്കാനും അങ്ങനെ സ്വന്തം വരുമാനത്തിലേക്ക് പ്രവേശനം നേടാനും ഉള്ള അവകാശവും സ്വാതന്ത്ര്യവും ഉണ്ടെന്ന് ഇ ലോകത്തെ ചിന്തിപ്പിയ്ക്കുന്നതിന്നായി ഒരു ദിനം..]publive-image

* സെന്റ് ഡ്വിൻവെൻസ് ദിനം ![St. Dwynwen’s Day :  ഡ്വിൻവെൻ അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു രാജകുമാരിയായിരുന്നു, വെൽഷ് രാജാവിന്റെ മകളായിരുന്നു.  അവർ, Maelon Dyfodrull എന്ന വ്യക്തിയുമായി അവർ പ്രണയത്തിലായി, പക്ഷേ അവളുടെ പിതാവ് അവളെ മറ്റൊരാളെ കൊണ്ട് വിവാഹം കഴിപ്പിയ്ക്കാൻ തീരുമാനിച്ചു. ഹൃദയം തകർന്ന ഡിവിൻവെൻ, മെലോനോടുള്ള തന്റെ സ്നേഹം മറക്കാനും പ്രണയത്തിലായ മറ്റുള്ളവരെ സഹായിക്കാനും ദൈവത്തോട് പ്രാർത്ഥിച്ചു.  അവളുടെ പ്രാർത്ഥനയ്ക്ക് ഉത്തരം ലഭിച്ചു, അവൾ ഒരു കന്യാസ്ത്രീ ആയിത്തീരുകയും തന്റെ ജീവിതം ദൈവത്തിനായി സമർപ്പിക്കുകയും ചെയ്തു. അതിൻ്റെ അനുസ്മരണാർത്ഥമാണ് ഈ ദിനം ആചരിയ്ക്കുന്നത്.]

* ദേശീയ ഫ്ലോറിഡ ദിനം ![ Florida Day : സൂര്യപ്രകാശത്തിന്റെ നാട്!  അനന്തമായ ബീച്ചുകളും തീം പാർക്കുകളും ചതുപ്പുനിലങ്ങളിൽ പതിയിരിക്കുന്ന ചീങ്കണ്ണികളും ഉള്ള ഫ്ലോറിഡ എന്ന പ്രദേശത്തെക്കുറിച്ചറിയാൻ അവിടേയ്ക്ക് ഒരു സാഹസിക യാത്രയ്ക്ക് പോകാൻ ഒരു ദിവസം.]publive-image

* ദേശീയ IV നഴ്‌സ് ദിനം ![National IV Nurse Day : ആതുര സേവന രംഗത്തെ മാലാഖമാരെ ആരോഗ്യരംഗത്തെ ദേവതമാരെ അറിയാവ ആദരിയ്ക്കാൻ ഒരു ദിനം.]

* ദേശീയ മത്സ്യ ടാക്കോ ദിനം![ ടോർട്ടില്ല, അതിൽ മൃദു മാംസമുള്ള മത്സ്യം, മുകളിൽ ഫ്രഷ് വെജിറ്റീസ്, ഒരു രുചികരമായ സോസ് - ഒരു കടി അത് നിങ്ങളെ രുചിയുടെ പറുദീസയിലേക്ക് കൊണ്ടുപോകും.  ആ രുചിക്കൂട്ടുകൾ അറിയാൻ ആസ്വദിയ്ക്കാൻ ഒരു ദിനം.]publive-image

* ദേശീയ വിപരീതദിനം ![National Opposite Day : ദേശീയ എതിർദിനം നിങ്ങൾ ഉദ്ദേശിച്ചതിന് നേരെ വിപരീതമായി പറയാൻ കഴിയുന്ന എന്തും ചെയ്യാൻ സ്വാതന്ത്ര്യമുള്ള ഒരു രസകരമായ ദിവസമാണ് ഇന്ന്!  
നിങ്ങൾ സാധാരണയായി പറയുന്നതിന് പ്രവർത്തിയ്ക്കുന്നതിന് നേരെ വിപരീതമായി പറഞ്ഞ് ചെയ്ത് എല്ലാവരേയും ചിരിപ്പിക്കാനുള്ള മികച്ച അവസരമാണിത്.]
* മലയാളത്തിന്റെ മാർകേസ് വി കെ എൻ ന്റെ ചരമദിനം 

         ഇന്നത്തെ മൊഴിമുത്ത്
.       ്്്്്്്്്്്്്്്്്്്്്
''മൊഴിമാറ്റത്തിൽ ആദ്യം മരിക്കുക ഹാസ്യമായിരിക്കും''

.        [ - വിർജീനിയ വുൾഫ്‌]
.       *********
ഇന്ന് ജന്മദിനം ആചരിയ്ക്കുന്നവർ
********
ഇന്ന് ചരമദിനം ആചരിക്കുന്ന കൽപ്പനയുടെ സഹോദരിയും, 1995 ലെ കഴകം, 2006ല്‍ പുറത്തിറങ്ങിയ മധുചന്ദ്രലേഖ എന്നീ സിനിമകളിലെ അഭിനയത്തിനു മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ പ്രശസ്ത തെന്നിന്ത്യൻ നടി ഉർവ്വശിയുടേയും (1969),publive-image

ആസൂത്രണക്കമ്മീഷനു പകരം നരേന്ദ്ര മോദി സർക്കാർ രൂപീകരിച്ച നീതി ആയോഗിലെ മുഴുവൻ സമയ അംഗമായ സാമ്പത്തിത ശാസ്ത്രജ്ഞൻ ബിബേക് ദെബ്രോയിയുടെയും (1955),

ഇൻഡ്യക്കു വേണ്ടി അന്തർ രാഷ്ട്ര ക്രിക്കറ്റ് ടീമിൽ കളിക്കുന്ന ചേതേശ്വർ പുജാരയുടെയും (1988) ,

2019 ൽ ഉക്രെയ്നിന്റെ ആറാമത്തെ പ്രസിഡന്റായി, റഷ്യൻ അധിനിവേശത്തിന്റെ നിർണായക കാലഘട്ടത്തിൽ സേവനമനുഷ്ഠിച്ച ഉക്രേനിയൻ രാഷ്ട്രീയക്കാരനും മുൻ നടനും ഹാസ്യനടനുമായ വോളോഡിമർ സെലെൻസ്കിയുടെയും (1978),publive-image

എക്കാലത്തെയും മികച്ച മിഡ്ഫീൽഡർമാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന സ്പാനിഷ് ഫുട്ബോൾ കളിക്കാരനും മാനേജരും  നിലവിൽ തന്റെ മുൻ ക്ലബ് എഫ്സി ബാഴ്സലോണയെ നിയന്ത്രിക്കുന്ന സേവ്യർ ഹെർണാണ്ടസ് ക്രിയൂസ് എന്ന സാവിയുടെയും(1980) ,

 2000-കളുടെ തുടക്കത്തിൽ "ഇഫ് ഐ ആൻറ്റ് ഗോട്ട് യു," "ഫാലിൻ", "സൂപ്പർ വുമൺ" എന്നിങ്ങനെയുള്ള തന്റെ ആത്മാർത്ഥമായ R&B ട്രാക്കുകളിലൂടെ പ്രശസ്തിയിലേക്ക് ഉയർന്ന   പ്രൊഫഷണലായി അലീസിയ കീസ് എന്നറിയപ്പെടുന്ന അമേരിക്കൻ ഗായികയും അഭിനേത്രിയുമായ അലീസിയ ഓഗെല്ലോ കുക്കിൻ്റെയും (1981) ജന്മദിനം. !!!0

*********"*
ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത  നമ്മുടെ പൂർവ്വികരിൽ പ്രമുഖരായ ചിലർ
***********
പൈലോ പോൾ ജ. (1863-1936)
ആർ. നാരായണപണിക്കർ ജ.(1889- 1959)
മൈക്കൽ മധുസൂദൻ ദത്ത ജ.  (1824-1873)
അശ്വനി കുമാർ ദത്ത ജ. (1856-1923)
റോബർട്ട് ബേൺസ് ജ. (1759-1796)
ജോസഫ് ലൂയി ലഗ്രാ  ജ. (1736-1813)
സോമർസെറ്റ് മോം ജ. (1874- 1965)
വിർജിനിയ വുൾഫ്  ജ. (1882-1941)
പെയർ ബോണി ജ. (1895-1944)
സാമുവൽ കോഹൻ ജ. (1921-2010)
കൊറാസൺ അക്വിനൊജ. (1933-2009)
എറ്റ ജെയിംസ് ജ. (1938-2012)
യുസേബിയോ ജ. (1942-2014)
ഹസ്രത്ത് അലി ജ. (സി. 600 CE-661)
(അലി ഇബ്നു അബി താലിബ്)publive-image

വിശുദ്ധ വേദ പുസ്തകത്തിനും ഒരു അനുക്രമണിക തയ്യാറാക്കുകയും, മലയാളത്തിലെ ആദ്യ പുരാണനിഘണ്ടുവായ പുരാണകഥാ നിഘണ്ടുവിന്റെ കർത്താവും ആയിരുന്ന പൈലോ പോൾ( 1863 ജനുവരി 25- ഓഗസ്റ്റ് 4 1936),

തത്ത്വദർശനം, തർക്കശാസ്ത്രം, അഷ്ടാംഗവൈദ്യം എന്നിവയിലും വ്യാകരണാലങ്കാര-ജ്യോതിഷ വിഷയങ്ങളും , സംസ്കൃതം, ഹിന്ദി, ഉർദു, ബംഗാളി, കന്നഡ, തമിഴ് തുടങ്ങിയ ഭാഷാസാഹിത്യങ്ങളും പഠിച്ച് വിവിധ ഹൈസ്കൂളുകളിൽ അധ്യാപകനായും  ഹെഡ്മാസ്റ്ററായും സേവനമനുഷ്ഠിക്കുകയും  ചരിത്രം, ജീവചരിത്രം, നോവൽ, നിഘണ്ടു, വിവർത്തനം, വ്യാഖ്യാനം, പരീക്ഷാ സഹായികൾ എന്നിങ്ങനെ വിവിധ മേഖലകളിലായി എൺപതു കൃതികൾ രചിക്കുകയും ഏഴ് ഭാഗങ്ങളുള്ള കേരള ഭാഷാ സാഹിത്യ ചരിത്രത്തിനു ആദ്യ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിക്കുകയും ചെയ്ത  ആർ. നാരായണ പണിക്കർ (25 ജനുവരി 1889 - 29 ഒക്ടോബർ 1959),

ബംഗാളി ഗീതകത്തിന്റെ പിതാവ് എന്നറിയപ്പെടുകയും, ആദ്യമായി അമിത്രാക്ഷർ ച്ചാന്ദ (blank verse) എന്ന ശൈലിയിൽ എഴുതുകയും, ഇഗ്ലീഷ് പദ്ധതിയിൽ ആദ്യമായി ബംഗാളിയിൽ നാടകങ്ങൾ എഴുത്തുകയും ചെയ്ത   മൈക്കൽ മധുസൂദൻ ദത്ത  ( 25 ജനുവരി 1824 – 29 ജൂൺ 1873),publive-image

1884 ജൂൺ 27-ന് ബ്രോജോമോഹൻ സ്കൂൾ സ്ഥാപിക്കുകയും സ്വദേശ് ബന്ധബ് സമിതി സ്ഥാപിക്കുകയും ചെയ്ത
സ്വാതന്ത്ര്യ സമര സേനാനിയും  ഒരു ബംഗാളി വിദ്യാഭ്യാസ വിചക്ഷണനും മനുഷ്യസ്‌നേഹിയും സാമൂഹിക പരിഷ്കർത്താവും ദേശസ്‌നേഹിയും ആയിരുന്ന അശ്വിനി കുമാർ ദത്ത  (25 ജനുവരി 1856 - 7 നവംബർ 1923), 

ഉഴവുകാരൻ കവി(Ploughman Poet), റാബീ ബേൺസ്, സ്കോട്ട്‌ലണ്ടിന്റെ ഇഷ്ടപുത്രൻ, ഐർഷയറിലെ ഗായകൻ എന്നീ പേരുകളിലും, സ്കോട്ട്‌ലണ്ടിൽ 'ഗായകൻ' എന്ന് പ്രസിദ്ധനായ കവി റോബർട്ട് ബേൺസ് (ജനുവരി 25, 1759-21 ജൂലൈ 1796),

സംഖ്യാസിദ്ധാന്തം, ക്ലാസ്സിക്കൽ സെലസ്റ്റിയൽ മെക്കാനിക്സ് എന്നീ മേഖലകളിൽ  പ്രധാനസംഭാവനകൾ നൽകി ഗണിത -  ജ്യോതി ശാസ്ത്രരംഗങ്ങളിൽ സുപ്രധാനപങ്ക് വഹിച്ച  ഇറ്റാലിയൻ  ശാസ്ത്രജ്ഞൻ ജോസഫ് ലൂയി ലഗ്രാഞ്ജ്(25 ജനുവരി 1736 – 10 ഏപ്രിൽ 1813),publive-image

ഒഫ് ഹ്യൂമൺ ബോണ്ടേജ് എന്ന നോവൽ എഴുതിയ നോവലിസ്റ്റ്, നാടകകൃത്ത്, നിരൂപകൻ എന്നീ നിലകളിൽ പ്രശസ്തനും 20 ആം നൂറ്റാണ്ടില്‍ എറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയിരുന്ന എഴുത്തുകാരന്‍  വില്യം സോമർസെറ്റ് മോം   (25 ജനുവരി 1874 – 16 ഡിസംബർ 1965),

ഇരുപതാം നൂറ്റാണ്ടിലെ  മോഡേണിസത്തിലെ  ഏറ്റവും പ്രധാനപ്പെട്ട ഇംഗ്ലീഷ് എഴുത്തുകാരിയും ഉപന്യാസകയും ആയിരുന്ന വിർജിനിയ വുൾഫ് (ജനുവരി 25, 1882 – മാർച്ച് 28, 1941)

വിഷിഫ്രാൻസിൽ ഫ്രഞ്ചു ഗെസ്റ്റപോയുടെ തലവന്മാരിൽ ഒരാളായിരുന്ന പെയർ ബോണി(25 ജനവരി 1895- 26 ഡിസമ്പർ 1944),

ന്യൂട്രോൺ ബോംബിന്റെ ഉപജ്ഞാതാവായി അറിയപ്പെടുന്ന പ്രശസ്ത യു എസ്. ശാസ്ത്രജ്ഞനായിരുന്ന സാമുവൽ കോഹൻ (ജനുവരി 25, 1921 – നവംബർ 28, 2010),publive-image

1986 ൽ പ്രസിഡന്റ് ഫെർഡിനാൻഡ് മാർകോസിന്റെ തെരഞ്ഞെടുപ്പഴിമതികൾ ക്കെതിരെ  നടത്തിയ രക്തരൂക്ഷിത വിപ്ളവത്തിലൂടെ അധികാരത്തിൽ വരുകയും, അതേ വർഷത്തിൽ ടൈം മാഗസിന്റെ വുമൻ ഒഫ് ദ് ഇയർ ആയി തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത ഫിലിപ്പീൻസിന്റെ ആദ്യ വനിതാ പ്രസിഡന്റായിരുന്ന കൊറാസൺ അക്വിനൊ (1933 ജനുവരി 25 – 2009 ഓഗസ്റ്റ് 1),

സുവിശേഷം, ബ്ലൂസ്, ജാസ്, ആർ&ബി, റോക്ക് ആൻഡ് റോൾ, ആത്മാവ് എന്നിവയുൾപ്പെടെ വിവിധ വിഭാഗങ്ങളിൽ ഗാനങ്ങൾ അവതരിപ്പിച്ച ഒരു അമേരിക്കൻ ഗായികയായിരുന്ന പ്രൊഫഷണലായി എറ്റ ജെയിംസ് എന്നറിയപ്പെടുന്ന ജെംസെറ്റ ഹോക്കിൻസ് (ജനുവരി 25, 1938 - ജനുവരി 20, 2012),

1966 ലോകകപ്പിലെ ടോപ് സ്‌കോററും, 745 പ്രഫഷണൽ മത്സരങ്ങളിൽ നിന്ന്‌ 745 ഗോളുകൾ എടുത്ത 'ബ്ലാക്ക് പാന്തർ' എന്നറിയപ്പെട്ടിരുന്ന പോർച്ചുഗൽ ഫുട്ബോൾ താരം  യുസേബിയോ (1942 ജനവരി 25-2014 ജനുവരി 5),publive-image

ആദ്യത്തെ ഷിയ ഇമാമും ഇസ്ലാമിക പ്രവാചകനായ മുഹമ്മദിന്റെ കസിനും മരുമകനും  ഇസ്‌ലാമിന്റെ ആദ്യ വർഷങ്ങളിൽ മക്കയിൽ മുസ്‌ലിംകൾ ക്രൂരമായി പീഡിപ്പിക്കപ്പെട്ടപ്പോൾ അതിനെതിരെ ഒരു പ്രധാന പങ്ക് വഹിക്കുകയും ചെയ്ത, 615 മുതൽ 615 വരെ ഭരിച്ചിരുന്ന നാലാമത്തെ റാഷിദൂൻ ഖലീഫ ഹസ്രത്ത് അലി
(അലി ഇബ്നു അബി താലിബ് - ജ. സി. 600 CE-661) 

ഇന്നത്തെ സ്മരണ !!!
്്്്്്്്്്്്്്്്്്
ഡോ.പല്പു  മ. (1863-1950 )
വി.ടി. ഇന്ദുചൂഡൻ മ. (1919 2002)
വി. കെ. എൻ മ. (1932-2004)
കൽപ്പന മ. (1965-2016)
എം.എൻ റോയ്  മ.(1887-1954 )
 അവ ഗാർഡ്നർ മ. (1922-1990)
ഫിലിപ്പ് ജോൺസൺ മ. (1906-2005)
ജോൺ ഹർട്ട് മ. (1940-2017)

publive-image

ഡോക്ടറും ബാക്റ്റീരിയോളജി വിദഗ്ദ്ധനും ആധുനിക  സാമൂഹിക നവോത്ഥാന നേതാക്കളിലൊരാളുമായിരുന്ന  ശ്രീനാരായണ ധർമപരിപാലന യോഗത്തിന്‍റെ (എസ്.എൻ.ഡി.പി)  സ്ഥാപകന്‍  പത്മ‌നാഭൻ പല്പു   എൽ.എം.എസ്., ഡി.പി.എച്ച്. (കാന്റർബറി) എഫ്.ആർ.ഐ.പി. എച്ച്. (ലണ്ടൻ) എന്ന   ഡോ. പല്പു  ( 1863 നവംബർ 2- 1950 ജനുവരി 25),

പത്രപ്രവർത്തകനും എഴുത്തുകാരനും  കമ്മ്യൂണിസ്റ്റ് അനുഭാവിയും   ദേശാഭിമാനി പത്രത്തിന്റെ  പത്രാധിപറും, പിൽക്കാലത്ത് കമ്മ്യൂണിസ്റ്റ് വിരോധിയും  ആർ.എസ്.എസ്. പ്രവർത്തകനും   കേരള കലാ മണ്ഡലത്തിന്റെ  സെക്രട്ടറിയും   മഹാകവി വള്ളത്തോൾ നാരായണ മേനോന്റെ മകളുടെ ഭര്‍ത്താവും ആയിരുന്ന  വി.ടി. ഇന്ദുചൂഡൻ (സെപ്റ്റംബർ 19, 1919 - ജനുവരി 25, 2002), publive-image

സവിശേഷമായ രചനാ ശൈലിയില്‍  ഹാസ്യ രചനകൾകൊണ്ട്‌ മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത   വടക്കേ കൂട്ടാല നാരായണൻകുട്ടിനായർ  അഥവാ വി. കെ. എൻ   (ഏപ്രിൽ 6 1932 - ജനുവരി 25, 2004),

മലയാളം തമിഴ് തെലുങ്കു ചിത്രങ്ങളിൽ പലേ അവിസ്മരണിയ കഥാപാത്രങ്ങൾക്കും ജീവൻ പകർന്ന ചലചിത്ര അഭിനേത്രി   കൽപ്പന രഞ്ജനി  എന്ന കൽപ്പന (ഒക്ടോബർ 5, 1965 -  ജനുവരി 25, 2016),

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് മെക്സിക്കോയുടേയും, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടേയും  സ്ഥാപക നേതാവും കാൺപൂർ ഗൂഢാലോചനാ കേസിൽ നീണ്ട ആറുവർഷക്കാലത്തെ ജയിൽശിക്ഷക്കു വിധേയനായപ്പോള്‍   മാർക്സിസത്തെ ശാസ്ത്രീയമായി അപഗ്രഥിച്ച് പല കൃതികളും രചിച്ച  നരേന്ദ്രനാഥ് ഭട്ടാചാര്യ എന്ന യഥാർത്ഥ പേരുള്ള    മാനബേന്ദ്രനാഥ് റോയ് എന്ന എം.എൻ . റോയ് ( 1887 മാർച്ച് 21 - 1954 ജനുവരി 25),

 publive-image

മൊഗാംബോ, ദി ബെയർഫൂട്ട് കോണ്ടസ്സ, ദി കില്ലേഴ്സ് എന്നീ ചിത്രങ്ങളിലെ പ്രധാന വേഷങ്ങളിലൂടെ പ്രശസ്തയായ അമേരിക്കൻ നടിയായിരുന്ന അവ ലവീനിയ ഗാർഡ്നർ ( ഡിസംബർ 24, 1922 - ജനുവരി 25, 1990),

 മികച്ച ആധുനിക വാസ്തുശില്പികളിൽ ഒരാളായി കണക്കാക്കപ്പെടുകയും ന്യൂ കാനാനിലെ പ്രശസ്തമായ ഗ്ലാസ് ഹൗസും ന്യൂയോർക്കിലെ ലിപ്സ്റ്റിക് ബിൽഡിംഗും രൂപകൽപ്പന ചെയ്യുകയും ചെയ്ത അമേരിക്കൻ വാസ്തുശില്പി ഫിലിപ്പ് ജോൺസൺ(ജൂലൈ 5, 1906-25 ജനുവരി 2005),

ബ്ലോക്ക്ബസ്റ്റർ സിനിമകളിലും നാടകങ്ങളിലും ഒരുപോലെ അഭിനയിച്ചിട്ടുള്ള, വ്യതിരിക്തമായ ശബ്ദത്തിനും കമാൻഡിംഗ് സ്ക്രീൻ സാന്നിധ്യത്തിനും പേരുകേട്ട മുതിർന്ന ഇംഗ്ലീഷ് നടൻ ജോൺ  വിൻസൻ്റ് ' ഹർട്ട് 22 ജനുവരി 1940 - 25 ജനുവരി 2017),publive-image

ചരിത്രത്തിൽ ഇന്ന്…
്്്്്്്്്്്്്്്്്്
41 -  ക്ലാഡിയസ് ഒന്നാമൻ തന്റെ അനന്തരവൻ കലിഗുലയുടെ കൊലപാതകത്തിനുശേഷം റോമിന്റെ ചക്രവർത്തിയായി, വടക്കേ ആഫ്രിക്കയുടെയും ബ്രിട്ടന്റെയും പ്രദേശങ്ങൾ കീഴടക്കി രാജ്യത്തെ പുതിയ ഉയരങ്ങളിലെത്തിച്ചു.

1755 - മോസ്കോ യൂണിവേഴ്സിറ്റി സ്ഥാപിതമായി.

1881 -  തോമസ് ആൽ‌വാ എഡിസണും അലക്സാണ്ടർ ഗ്രഹാംബെല്ലും ചേർന്ന് ഓറിയന്റൽ ടെലഫോൺ കമ്പനി സ്ഥാപിച്ചു.

1890 - നെല്ലി ബ്ലൈ 72 ദിവസം കൊണ്ട് ഭൂമിയെ ചുറ്റി സഞ്ചരിച്ചു.publive-image

1896 - തിരുവനന്തപുരം വി.ജെ.ടി ഹാൾ (വിക്ടോറിയ രാജ്ഞിയുടെ കിരീടാവകാശത്തിന്റെ 60 മത് വാർഷികം പ്രമാണിച്ച് ) ഉദ്ഘാടനം ചെയ്തു.

1919 -  ലീഗ് ഓഫ് നേഷൻസ് സ്ഥാപിതമായി.

1924 -  ഫ്രാൻസിലെ ചാർമോണിക്സിൽ ആദ്യ ശീതകാല ഒളിമ്പിക്സിനു തുടക്കമിട്ടു.

1924 - ചരിത്രത്തിലെ ആദ്യത്തെ വിന്റർ ഒളിമ്പിക്‌സ് ഫ്രാൻസിലെ ചാമോനിക്സിൽ നടന്നു. അഞ്ച് കായിക ഇനങ്ങളിൽ നിന്നായി 16 ഇനങ്ങൾ സംഘടിപ്പിച്ചെങ്കിലും ആതിഥേയ രാജ്യമായ ഫ്രാൻസിന് ഒരു സ്വർണ്ണ മെഡൽ പോലും നേടാനായില്ല.

1933 - നിവർത്തന പ്രക്ഷോഭം ആരംഭിച്ചു.

publive-image

1939 -  അമേരിക്കൻ ബോക്സിംഗ് ഇതിഹാസം ജോ ലൂയിസ്, രണ്ട് കറുത്ത ബോക്സർമാർ തമ്മിലുള്ള രണ്ടാമത്തെ ലോക ഹെവിവെയ്റ്റ് ചാമ്പ്യൻഷിപ്പ് പോരാട്ടത്തിൽ ജോൺ ഹെൻറി ലൂയിസിനെ റൗണ്ട് 1-ൽ വീഴ്ത്തി.

1949 -  മികച്ച ടെലിവിഷൻ ഷോകൾക്കുള്ള ആദ്യത്തെ എമ്മി അവാർഡുകൾ സമ്മാനിച്ചു. എന്നിരുന്നാലും, ആറ് വിഭാഗങ്ങളും പരിമിതമായ പ്രേക്ഷകരും മാത്രമേ ഉണ്ടായിരുന്നുള്ളൂ.

1950 - ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ സ്ഥാപിതമായി.

1961 -  ഡിസ്നി ആനിമേറ്റഡ് ക്ലാസിക് നൂറ്റൊന്ന് ഡാൽമേഷ്യൻസ് യുഎസിൽ പുറത്തിറങ്ങി, വില്ലൻ ക്രൂല്ല ഡി വില്ലിനെ ആരാധകർക്ക് പരിചയപ്പെടുത്തി.

1955 -  റഷ്യ ജർമ്മനിയോടുള്ള യുദ്ധം അവസാനിപ്പിച്ചു.publive-image

1565 -  ഡെക്കാൻ സുൽത്താനേറ്റിനും വിജയനഗര സാമ്രാജ്യത്തിനും ഇടയിൽ തൽക്കോട്ട യുദ്ധം നടന്നു, അതിന്റെ ഫലമായി ദക്ഷിണേന്ത്യയിലെ അവസാനത്തെ പ്രധാന ഹിന്ദു രാജ്യത്തിന്റെ പരാജയവും പതനവും ഉണ്ടായി.

1971 -  ഹിമാചൽ പ്രദേശ് കേന്ദ്രഭരണ പ്രദേശം ഇന്ത്യയുടെ 18-ാമത്തെ സംസ്ഥാനമായി മാറി, ഡോ. യശ്വന്ത് സിംഗ് പർമർ അതിന്റെ ആദ്യ മുഖ്യമന്ത്രിയായി.

1971 - ഉഗാണ്ടയിൽ ഇദി അമിൻ അധികാരം പിടിച്ചു.publive-image

1971 -  ഗർഭിണിയായ നടി ഷാരോൺ ടേറ്റിനെയും മറ്റ് നാല് പേരെയും ദാരുണമായി കൊലപ്പെടുത്തിയ അമേരിക്കൻ ആരാധനാലയ നേതാവ് ചാൾസ് മാൻസണും അദ്ദേഹത്തിന്റെ മൂന്ന് അനുയായികളും ശിക്ഷിക്കപ്പെട്ടു.

1976-  ന്യൂസിലൻഡിനെതിരായ ടെസ്റ്റ് അരങ്ങേറ്റത്തിൽ ഇന്ത്യൻ ക്രിക്കറ്റ് താരം സുരീന്ദർ നാഥ് 124 റൺസ് നേടിയിരുന്നു.

1977 - ലോകത്തിലെ ആദ്യ സോളാർ പവർ പ്ലാന്റ് ഫ്രാൻസിൽ ഉദ്ഘാടനം ചെയ്തു.

1980 - കേരള ചരിത്രത്തിലെ 51 ദിവസം നീണ്ടു നിന്ന രാഷ്ട്രപതി ഭരണത്തിന് അവസാനം കുറിച്ച് ഇ.കെ.നായനാരുടെ നേതൃത്വത്തിലുള്ള പ്രഥമ എൽ ഡി എഫ് സർക്കാർ നിലവിൽ വന്നു..publive-image

.1980 - ക്രിസ്ത്യൻ മിഷനറിയും മാനുഷികവാദിയുമായ മദർ തെരേസയ്ക്ക് പാവപ്പെട്ടവരുടെ ഉന്നമനത്തിനായുള്ള അവളുടെ പ്രവർത്തനങ്ങൾക്ക് 'ഭാരതരത്നം' ലഭിച്ചു

1999 - പടിഞ്ഞാറൻ കൊളംബിയിൽ റിച്റ്റർ സ്കെയിലിൽ 6 രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ആയിരത്തോളം പേർ കൊല്ലപ്പെട്ടു.

1999 - ഫൗണ്ട്-ഫൂട്ടേജ് ഹൊറർ സിനിമകളുടെ പ്രവണതയ്ക്ക് തുടക്കമിട്ട ഹൊറർ ഫിലിം ദി ബ്ലെയർ വിച്ച് പ്രോജക്റ്റ് സൺഡാൻസ് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചു.

2004 - നാസയുടെ ചൊവ്വ പര്യവേക്ഷണ റോവർ, 'ഓപ്പർച്യുനിറ്റി' ചൊവ്വയിൽ ഇറങ്ങുകയും 2018 വരെ പ്രവർത്തിക്കുകയും ചെയ്തു.

2004 - ഉറുമി ജല വൈദ്യുത പദ്ധതി ഉദ്ഘാടനം ചെയ്തു.publive-image

2011 - വർദ്ധിച്ചുവരുന്ന പോലീസ് ക്രൂരതയ്‌ക്കെതിരായ ഈജിപ്ഷ്യൻ വിപ്ലവം രാജ്യത്ത് ആരംഭിച്ചു.

2005 - ഇന്ത്യയിലെ മഹാരാഷ്ട്രയിലെ മന്ദ്രാദേവി ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 258 പേർ മരിച്ചു.

2013 - വെനസ്വേലയിലെ ബാർക്വിസിമെറ്റോയിൽ ജയിലിൽ ഉണ്ടായ കലാപത്തിൽ 50 പേർ കൊല്ലപ്പെടുകയും 120 പേർക്ക് പരിക്കേൽക്കുകയും ചെയ്തു .

2015 -  മിസ് കൊളംബിയ പൗളിന വേഗ മിസ് യൂണിവേഴ്സ് 2014 ആയി തിരഞ്ഞെടുക്കപ്പെട്ടു.

2019 - തെക്ക്-കിഴക്കൻ നഗരമായ ബ്രസീലിലെ ബ്രുമഡിഞ്ഞോയിൽ ഒരു ഖനന കമ്പനിയുടെ അണക്കെട്ട് തകർന്ന് 270 പേർ മരിച്ചു . 

ഇന്നത്തെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ …
്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്‌

***കൈയേറ്റം സമ്മതിച്ച്‌ കുഴൽനാടൻ ; പിന്തുണയ്ക്കാൻ മടിച്ച്‌ നേതാക്കൾ

അഴിമതിയില്ലെന്നും കൈയേറ്റമില്ലെന്നും നിയമലംഘനം നടത്തിയിട്ടില്ലെന്നും പറഞ്ഞ്‌ തുടർച്ചയായി വാർത്താ സമ്മേളനങ്ങൾ വിളിച്ചയാൾ ഇപ്പോൾ അധികഭൂമിയുണ്ടെന്ന്‌ സമ്മതിച്ചു. വാങ്ങിയപ്പോൾ കിട്ടിയതാണെന്നും അളന്നുനോക്കിയില്ലെന്നുമാണ്‌ ന്യായവാദം.publive-image

***പൊതുനന്മയ്‌ക്ക്‌ ക്രൈസ്‌തവ, മാർക്സിസ്റ്റ് സഹകരണം വേണം : മാർപാപ്പ

യൂറോപ്യൻ ഇടതുപക്ഷരാഷ്‌ട്രീയക്കാരും അക്കാദമിക്‌ വിദഗ്ധരും ഉൾപ്പെട്ട ഡയാലോപ്പ്‌ എന്ന സംഘടനയുമായുള്ള ചർച്ചയിൽ പോപ്പ്‌ നടത്തിയ പ്രസ്‌താവന ജനുവരി 16 ന്റെ സത്യദീപം വാരിക പ്രാധാന്യത്തിൽ പ്രസിദ്ധീകരിച്ചു. കത്തോലിക്കാ പ്രബോധനങ്ങളും  മാർക്‌സിസ്‌റ്റു പ്രത്യയശാസ്‌ത്രവും തമ്മിൽ അടുപ്പമുണ്ടാക്കാൻ യത്‌നിക്കുന്ന പ്രസ്ഥാനമാണ്‌ ഡയാലോപ്പ്‌. 

***എന്‍ഡിഎ സംസ്ഥാന ചെയര്‍മാന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന ‘എന്‍ഡിഎ കേരള പദയാത്ര’ 27ന് കാസര്‍ഗോഡ് നിന്നും ആരംഭിക്കും.

വൈകുന്നേരം മൂന്ന് മണിക്ക് താളിപ്പടുപ്പ് മൈതാനത്ത് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദ പദയാത്ര ഉദ്ഘാടനം ചെയ്യും. കാസര്‍ഗോഡ് മേല്‍പ്പറമ്പിലാണ് അന്നേ ദിവസത്തെ യാത്രയുടെ സമാപനം. രാവിലെ മധൂര്‍ ക്ഷേത്ര ദര്‍ശനത്തോടെയാണ് കെ സുരേന്ദ്രന്റെ കാസര്‍ഗോഡ് ജില്ലയിലെ പരിപാടികള്‍ തുടങ്ങുക. രാവിലെ 9 മണിക്ക് യാത്രാ ക്യാപ്റ്റന്റെ വാര്‍ത്താസമ്മേളനം നടക്കും.publive-image

പ്രാദേശികം
*****

***കഥകളിമേള ആചാര്യൻ ആയാംകുടി കുട്ടപ്പമാരാർ (93) അന്തരിച്ചു. 

തിരുവല്ല മതിൽ ഭാഗത്തെ മുറിയായിക്കൽ വീട്ടിൽ ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു അന്ത്യം. ആരോഗ്യപ്രശ്നങ്ങൾ‌ മൂലം ഏതാനും മാസമായി വിശ്രമത്തിലായിരുന്നു. സംസ്കാരം പിന്നീട്.  കഥകളി, ചെണ്ട, ഇടയ്ക്ക, പഞ്ചവാദ്യം തുടങ്ങി കൈവച്ച മേഖലകളിലെല്ലാം പ്രതിഭ തെളിയിച്ച അതുല്യ കലാകാരനായിരുന്നു.

 ആറന്മുള വിജ്ഞാന കലാവേദി, തിരുവനന്തപുരം മാർഗി കഥകളി സ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായും ജോലി ചെയ്തിട്ടുണ്ട്.   ജർമനിയും ഇംഗ്ലണ്ടും അടക്കം നിരവധി രാജ്യങ്ങളിൽ കലാപ്രവർത്തനവുമായി സന്ദർശിച്ചിട്ടുണ്ട്. വാരണാസി വിഷ്ണു നമ്പൂതിരി, കുറൂര്‍ വാസുദേവന്‍ നമ്പൂതിരി, തിരുവല്ല രാധാകൃഷ്ണന്‍ തുടങ്ങി പ്രഗത്ഭരായ ശിഷ്യരുടെ നീണ്ടനിര തന്നെ കുട്ടപ്പമാരാർക്കുണ്ട്.publive-image

***കിഫ്‌ബി മസാല ബോണ്ട്‌ കേസില്‍ കുരുക്ക് മുറുകുന്നു; തോമസ് ഐസക്കിന്‍റെ മറുപടി ഇഡി തള്ളി

 മസാല ബോണ്ട്‌ ഇറക്കിയതിൽ തോമസ് ഐസക്കിന് വ്യക്തമായ പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍.  കിഫ്‌ബിയുടെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞു മാറാൻ തോമസ് ഐസകിന് കഴിയില്ല. കിഫ്‌ബിയുടെ യോഗ തീരുമാനങ്ങൾക്ക് അംഗീകാരം നൽകിയത് തോമസ് ഐസക് ആണെന്നും ഇഡി കണ്ടെത്തി. 

*'കേരളം ഒരുതരത്തിലും കമ്മീഷന്‍ ഏര്‍പ്പാടില്ലാത്ത സംസ്ഥാനം'; ആരുടെ മുന്നിലും തലകുനിക്കേണ്ടിവരില്ല; മുഖ്യമന്ത്രി പിണറായി വിജയൻ

അഴിമതി തീർത്തും ഇല്ലാതാക്കുക യാണ് സർക്കാരിന്റെ ലക്ഷ്യം. കവടിയാറിൽ റവന്യൂ വകുപ്പിന്റെ സംസ്ഥാന ആസ്ഥാനമായി നിർമിക്കുന്ന റവന്യൂ ഭവന്റെ ശിലാസ്ഥാപന ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. മന്ത്രിമാരായ കെ. രാജൻ, വി. ശിവൻകുട്ടി, ജി. ആർ. അനിൽ തുടങ്ങിയവരും വേദിയിലുണ്ടായിരുന്നു.

***യുഡിഎഫ്‌ വിട്ടത്‌ അവഗണനയാൽ : ജോണി നെല്ലൂർpublive-image

പ്രതിപക്ഷനേതാവ്‌ വി ഡി സതീശന്റെയും കൺവീനർ എം എം ഹസന്റെയും അവഗണന സഹിക്കാനാകാതെയാണ്‌ മുന്നണി വിട്ടതെന്ന്‌ യുഡിഎഫ്‌ മുൻ സെക്രട്ടറി ജോണി നെല്ലൂർ. സജീവ രാഷ്‌ട്രീയത്തിലേക്ക്‌ മടങ്ങിവരികയാണെന്നും കേരള കോൺഗ്രസ്‌ എമ്മിനൊപ്പം ചേരാൻ താൽപര്യമുണ്ടെന്നും അദ്ദേഹം കോട്ടയത്ത്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

***തിരുവനന്തപുരം വർക്കലയിൽ വീട്ടുകാരെ മയക്കിക്കിടത്തി മോഷണം; പിന്നില്‍ നേപ്പാൾ സ്വദേശിനിയടക്കം 5 പേർ

തിരുവനന്തപുരം വര്‍ക്കലയില്‍ ഹരിഹരപുരം എല്‍ പി സ്‌കൂളിന് സമീപത്തെ വീട്ടില്‍ ചൊവ്വാഴ്ചയായിരുന്നു മോഷണം.  വീട്ടുജോലിക്കാരിയായി എത്തിയ നേപ്പാള്‍ സ്വദേശിനി ഭക്ഷണത്തില്‍ ലഹരി കലര്‍ത്തി നല്‍കുകയായിരുന്നു എന്നാണ് പൊലീസ് നിഗമനം. പിന്നില്‍ അഞ്ചംഗ സംഘമാണെന്നാണ് കണ്ടെത്തല്‍. ഇതില്‍ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. 

***14കാരി ഗര്‍ഭിണിയായി, സഹപാഠി അറസ്റ്റിൽ publive-image

ബലാത്സംഗം, പോക്സോ നിയമത്തിലെ ഒന്ന്, രണ്ട്, മൂന്ന്, നാല് വകുപ്പുകള്‍ പ്രകാരമാണ് കേസ്. പെണ്‍കുട്ടി നിരവധിതവണ ലൈംഗിക പീഡനത്തിനിരയായി എന്നാണ് പോലീസിന്റെ കണ്ടെത്തല്‍. കടുത്ത വയറുവേദനയെ തുടര്‍ന്ന് കുട്ടിയെ ബന്ധുക്കള്‍  ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് സ്ഥിരീകരിച്ചത്. ആശുപത്രി അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ഇരുവരും ഒരേ ക്ലാസില്‍ പഠിക്കുന്നവരും ഏറെക്കാലമായി അടുപ്പത്തിലുമായിരുന്നു. 14കാരനായ 
ആണ്‍കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

* പരവൂർ കോടതിയിലെ എ പി പി ആയിരുന്ന അനീഷ്യയുടെ ആത്മഹത്യ കേസ് സിറ്റി ക്രൈംബ്രാഞ്ച് അന്വഷിക്കും. 

കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ  ഇത് സംബന്ധിച്ച ഉത്തരവിറക്കി. മേലുദ്യോഗസ്ഥരുടെ മാനസിക പീഡനമാണ് അനീഷ്യയുടെ ആത്മഹത്യക്ക് കാരണമെന്ന് ആരോപണം ഉയർന്നിരുന്നിട്ടുണ്ട്. ഇക്കാര്യങ്ങളടക്കം ക്രൈംബ്രാഞ്ച് വിശദമായി അന്വേഷിക്കുംpublive-image
 
ദേശീയം
*****

***ഫെബ്രുവരി 16ന് ഭാരത് ബന്ദ്; വ്യാപാരികളും കർഷകരും പിന്തുണ നൽകണമെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്.

 കാർഷിക വിളകൾക്ക് മിനിമം താങ്ങുവില ഉറപ്പുനൽകുന്ന നിയമം നടപ്പാക്കാത്തത് ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉന്നയിച്ചാണ് ബന്ദ്. കർഷക സംഘങ്ങൾക്ക് പുറമെ വ്യാപാരികളും ട്രാൻസ്പോർട്ടർമാരും സമരത്തിന് പിന്തുണ നൽകണമെന്ന് ടികായത് പറഞ്ഞു

***കൈക്കൂലി കേസിൽ എൻഫോഴ്‌സ്മെന്റ് വിഭാഗത്തിലെ 
ഉദ്യോഗസ്ഥന്റെ അറസ്റ്റ്: തമിഴ്‌നാട് പൊലീസിനെതിരെ ഇ.ഡി സുപ്രീം കോടതിയിൽ

 കേസിന്റെ രേഖകൾ പൊലീസ് നൽകുന്നില്ലെന്നും അന്വേഷണം സിബിഐക്ക് കൈമാറണമെന്നുമാണ് ആവശ്യം. ഡിണ്ടിഗൽ സ്വദേശിയായ ഡോക്ടര്‍ക്കെതിരായ കേസ് ഒത്തുതീര്‍പ്പാക്കാനുള്ള കൈക്കൂലി പണത്തിന്റെ രണ്ടാം ഗഡു  വാങ്ങാനെത്തിയപ്പോഴാണ് അങ്കിത് തിവാരിയെ അറസ്റ്റ് ചെയ്തത്. ഔദ്യോഗിക വാഹനത്തിൽ ഇരുന്ന് 31 ലക്ഷം രൂപ കൈപ്പറ്റിയതിന് പിന്നാലെ വിജിലൻസ് സംഘമെത്തി അങ്കിത് തിവാരിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

***മാർച്ച് വരെ മന്ത്രിമാർ അയോധ്യാ രാമക്ഷേത്രം സന്ദർശിക്കരുത്'; കേന്ദ്രമന്ത്രിമാർക്ക് നിർദേശം നൽകി പ്രധാനമന്ത്രി

കേന്ദ്രമന്ത്രിസഭാ യോ​ഗത്തിലാണ് മോദി ഇക്കാര്യം മന്ത്രിമാരോടാവശ്യപ്പെട്ടതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ക്ഷേത്രത്തിലെ തിരക്കും വിഐപികൾ സന്ദർശിക്കുമ്പോൾ പൊതുജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടും കണക്കിലെടുത്താണ് പ്രധാനമന്ത്രിയുടെ അഭ്യർഥന. പ്രാണപ്രതിഷ്ഠക്ക് ശേഷം ഏകദേശം അഞ്ച് ലക്ഷം പേരെങ്കിലും അയോധ്യ ക്ഷേത്രം സന്ദർശിച്ചെന്നാണ് റിപ്പോർട്ട്. 

***ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്യുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ്മ

 ഭാരത് ജോഡോ ന്യായ് യാത്രയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട്  രാഹുലിനെതിരെ ഇന്നലെ അസം പൊലീസ് കേസ് എടുത്തതിന് പിന്നാലെയാണ് പ്രതികരണം. സംഘർഷം അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കുമെന്നും അസമിലെ സമാധാനം നശിപ്പിക്കുകയാണ് കോണ്‍ഗ്രസിന്റെ  ലക്ഷ്യമെന്നും ഹിമന്ദ ബിശ്വ ശര്‍മ്മ പറഞ്ഞു

അന്തർദേശീയം
*******

***അബുദാബിയിലെ ക്ഷേത്രോദ്ഘാടനം നടത്തുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദി

 ഫെബ്രുവരി 14 നാണ് മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ഹൈന്ദവക്ഷേത്രമായ ബാപ്സ് ഹിന്ദു ക്ഷേത്രത്തിന്റെ ഉദ്ഘാടനം.  ബാപ്സ് ഹിന്ദു ക്ഷേത്രത്തിന്റെ ഉദ്ഘാടനം കഴിഞ്ഞാൽ ഉടൻ തന്നെ ബിജെപി തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന് തിരുവനന്തപുരം എംപിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ശശി തരൂർ പ്രതികരിച്ചു.

* യുക്രൈൻ അതിർത്തി മേഖലയിൽ റഷ്യൻ സൈനിക വിമാനം തകർന്നു വീണുണ്ടായ ദുരന്തത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 74 ആയി.

 ലോകത്തെ ഞെട്ടിച്ച വിമാന ദുരന്തത്തിന്‍റെ ഉത്തരവാദി യുക്രൈൻ ആണെന്ന് റഷ്യ ആരോപണം ഉന്നയിക്കുമ്പോൾ, യുക്രൈന്‍റെ കുറ്റപ്പെടുത്തൽ റഷ്യക്കെതിരെയാണ്. യുക്രൈൻ സൈനികർ വിമാനം മിസൈൽ അയച്ചു തകർത്തത് ആണെന്നാണ് റഷ്യയുടെ ആരോപണം.  റഷ്യ യുദ്ധത്തടവുകാരായി പിടികൂടിയ യുക്രൈൻ സൈനികരാണ് വിമാനത്തിൽ ഉണ്ടായിരുന്നത് എന്നാണ് റിപ്പോർട്ട്.

കായികം
****

***ഷോയിബ് ബഷീർ ഇംഗ്ലണ്ടിൻെറ സർപ്രൈസ് താരം

ഇന്ത്യക്കെതിരായ  ടെസ്റ്റ് പരമ്പരക്കുള്ള ഇംഗ്ലീഷ് ടീമിൽ അപ്രതീക്ഷിതമായാണ് ഷോയിബ് ബഷീറെന്ന താരം ഇടം പിടിച്ചത്. പ്രാദേശിക ക്രിക്കറ്റിൽ പോലും വളരെ കുറച്ച് മത്സരങ്ങൾ കളിച്ചിട്ടുള്ള ഈ യുവ സ്പിന്നർ ഇന്ത്യൻ പിച്ചിൽ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് തന്നെയാണ് ഇംഗ്ലീഷ് ടീം മാനേജ്മെൻറിന് ഉണ്ടായിരുന്ന വിശ്വാസം. സ്പിന്നർമാർക്ക് കൂടുതൽ പിന്തുണ നൽകുന്നതാണ് ഇന്ത്യയിലെ സാഹചര്യങ്ങൾ.f93da003-b31b-4ce1-a259-93ca733d8293

നാല് സ്പിന്നർമാരെയാണ് ഇംഗ്ലണ്ട് ടീമിൽ ഉൾപ്പെടുത്തിയിരുന്നത്. ഇതിൽ രണ്ട് പേർ പുതുമുഖങ്ങളാണ്. ജാക്ക് ലീച്ച്, രെഹാൻ അലി എന്നിവർക്കൊപ്പം ടോം ഹാർട്ട്ലിയും ഷോയിബ് ബഷീറും ഇടം പിടിച്ചത്. വെറും 6 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ മാത്രം കളിച്ചതിന് ശേഷമാഗോളണ് ബഷീറിന് ദേശീയ ടീമിലേക്ക് വിളി വന്നത്

വാണിജ്യം
****

***തിരിച്ചു വരവിൽ വിപണി; സെൻസെക്സ് 690 പോയിന്റ് ഉയർന്നു; എച്ച്ഡിഎഫ്സി ബാങ്കും റിലയൻസും നേട്ടത്തിൽ

നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചതെങ്കിലും സൂചികകൾ നേട്ടത്തിലേക്ക് എത്തി. സെൻസെക്സ് 204 പോയിന്റ് നഷ്ടത്തിൽ 70,165.49 ലാണ് വ്യാപാരം ആരംഭിച്ചത്. 71,149.61 നും 70,001.60 നും ഇടയിൽ ഇൻട്രാഡേയിൽ വ്യാപാരം നടത്തിയ സൂചിക 690 പോയിന്റ് നേട്ടത്തിൽ 71,060.31 ൽ ക്ലോസ് ചെയ്തു.

* സ്വർണ വില മാറ്റമില്ലാതെ...

 ശനിയാഴ്ച രേഖപ്പെടുത്തിയ നിലനിലവാരത്തിലാണ് ബുധനാഴ്ചയും സ്വർണം വ്യാപാരം നടക്കുന്നത്. സ്വർണ വില പവന് 46,240 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ​ഗ്രാമിന് 5,780 രൂപയിലാണ് സ്വർണ വില

.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
.       ************
   Rights Reserved by Team Jyotirgamaya

Advertisment