ഇന്ന് നവംബര്‍ 19: ദേശിയോദ്ഗ്രഥന ദിനവും അന്താരാഷ്ട്ര പുരുഷ ദിനവും ഇന്ന്: ശ്വേത മോഹന്റെയും മുക്ത ജോര്‍ജ്ജിന്റേയും ഷക്കീലയുടേയും ജന്മദിനം: വാഴ്‌സോ സര്‍വകലാശാല സ്ഥാപിതമായതും ന്യൂയോർക്ക് വേൾഡ് പത്രത്തിൽ ലോകത്താദ്യമായി കളർ സപ്ലിമെൻറ് അച്ചടിച്ചുവന്നതും ഇതേദിനം തന്നെ: ചരിത്രത്തില്‍ ഇന്ന്

New Update
New Project november 19

.   ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …  
    **************

.                         ' JYOTHIRGAMAYA '
.                         ്്്്്്്്്്്്്്്്
.                         🌅ജ്യോതിർഗ്ഗമയ🌅
.                       
കൊല്ലവർഷം 1200 
വൃശ്ചികം 4
തിരുവാതിര  / ചതുർത്ഥി
2024 / നവംബർ 19, 
ചൊവ്വ

Advertisment

ഇന്ന്

അനിഴം ഞാറ്റുവേലാരംഭം

* ഇന്ന് ദേശിയോദ്ഗ്രഥന ദിനം ! [മുൻ പ്രധാനമന്ത്രി ഇന്ദിരാ പ്രിയദർശിനിയുടെ ജന്മദിനം -1917 ]

* അന്തരാഷ്ട്ര പുരുഷ ദിനം ! [ പുരുഷന്‍മാര്‍ക്കു നേരെയുള്ള അതിക്രമത്തിനെതിരെയും, യുവാക്കളും പ്രായം ആയവരും ഒന്നിച്ചു നിന്ന് പ്രവര്‍ത്തിക്കേണ്ടവരാണെന്നും ഈ ദിനം ഓര്‍മ്മിപ്പിക്കുന്നു. 1999 നവംബര്‍ 19ന് ആണ് പുരുഷന്മാര്‍ക്കുള്ള സംഘടന നിലവില്‍ വരുന്നത്.  2007 മുതലാണ് ഇന്ത്യയില്‍ പുരുഷ ദിനാചരണം തുടങ്ങുന്നത്. പുരുഷാവകാശ സംഘടനായ 'സേവ് ഇന്ത്യന്‍ ഫാമിലി'യാണ് ആഘോഷം ഇന്ത്യയിലേക്ക് എത്തിച്ചത്.ആണ്‍-പെണ്‍ സൗഹൃദങ്ങള്‍ മെച്ചപ്പെടുത്തുക, ലിംഗ സമത്വത്തെത്തെ പ്രോത്സാഹിപ്പിക്കുക, മാതൃകാപുരുഷോത്തമന്‍മാരെ ഉയര്‍ത്തിക്കാട്ടുക, പുരുഷന്‍മാരുടേയും ആണ്‍കുട്ടികളുടേയും വിജയങ്ങളും നേട്ടങ്ങളും ആഘോഷിക്കുക തുടങ്ങിയവയും പുരുഷ ദിനാചാരണത്തിന്റെ ലക്ഷ്യങ്ങളാണ്. ]publive-image

* ബാലപീഡനം തടയുന്നതിനുള്ള ലോക ദിനം ![world day for prevention of child abuse;
2000-ൽ സൃഷ്ടിക്കപ്പെട്ടതും എല്ലാ നവംബർ 19-നും കുട്ടികളുടെ അവകാശങ്ങൾക്കായുള്ള കൺവെൻഷന്റെ വാർഷികത്തോട് അനുബന്ധിച്ച് അനുസ്മരിക്കുന്നതും, ബാലപീഡനം തടയുന്നതിനുള്ള ഒരു സംസ്കാരം സൃഷ്ടിക്കുന്നതിനുള്ള വാർഷിക ആഗോള ബോധവൽക്കരണ കാമ്പെയ്‌നാണിത്]

* വനിതാ സംരംഭകത്വ ദിനം  ! [Women’s Entrepreneurship Day ; 2014-ൽ  ആദ്യത്തെ വനിതാ സംരംഭകത്വ ദിനം (WED)  ന്യൂയോർക്ക് സിറ്റിയിൽ ഐക്യരാഷ്ട്രസഭയിൽ  ആഘോഷിച്ചു. കൂടാതെ ലോകമെമ്പാടുമുള്ള 144 വ്യത്യസ്ത രാജ്യങ്ങൾ ഈ ദിനം  അംഗീകരിക്കുകയും ഏറ്റെടുക്കുകയും ചെയ്തു. 'a"Empowering Dreams, Inspiring Futures, എന്നതാണ് 2024 ലെ തീം]publive-image

* പ്യൂർട്ടോ റിക്കോ  കണ്ടെത്തിയ ദിനം! സംസ്കാരത്തിന്റെയും ആർഭാട ജീവിതത്തിന്റെയും പ്രതീകമായ ഒരു ദ്വീപ്, അവിടെ കരീബിയൻ പ്രതാപം സർവ്വെെശ്വര്യത്തോടെയും വാഴുന്നു.
1493-ൽ ഇതേ ദിവസം, ക്രിസ്റ്റഫർ കൊളംബസും കൂട്ടുകാരും  ഇപ്പോൾ പ്യൂർട്ടോ റിക്കോ എന്നറിയപ്പെടുന്ന ഈ പ്രദേശത്ത് വന്നിറങ്ങി.  പ്യൂർട്ടോറിക്കോ എന്ന പേരിന്റെ അർത്ഥം "സമ്പന്നമായ തുറമുഖം"  എന്നാണ്. ആ ദ്വീപിന്റെ ചില ഭാഗങ്ങൾ സ്വർണ്ണഖനികളാൽ നിറഞ്ഞിരുന്നു, അതിനാൽത്തന്നെ സ്പാനിഷുകാർ ഈ പ്രദേശത്ത് സ്ഥിരതാമസമാക്കാൻ ആവേശ കാണിച്ചിരുന്നു. ]

* ലോക ടോയ്‌ലറ്റ് ദിനം ! [ വേൾഡ്‌ ടോയ്‌ലറ്റ്‌ ഡേ ; ആരോഗ്യകരമായ ജീവിതശൈലിക്ക്  വൃത്തിയുള്ള ഒരു ശുചിമുറി അത്യന്താപേക്ഷിതമാണ്, കൂടാതെ ആധുനിക പ്ലംബിംഗ് സംവിധാനം ഇത് പുതുമയുള്ളതും ശുദ്ധീകരിക്കപ്പെട്ടതും ആണെന്ന് ഉറപ്പാക്കുന്നു!]publive-image

* ലോക പൗരാവകാശ ദിനം  ! *[ Equal opportunity day, 1863 ൽ US പ്രസിഡണ്ടായിരുന്ന എബ്രഹാം ലിങ്കണിന്റെ മനുഷ്യാവകാശം, ജനാധിപത്യം എന്നിവ സംബന്ധിച്ച ഗെറ്റിസ് ബർഗ് പ്രസംഗത്തിന്റെ ഓർമയ്ക്കായി ഒരു ദിനം.]

* USA ;
* ദേശീയ ക്യാമ്പ് ദിനം ![National Camp Day ; രസകരമായ പ്രവർത്തനങ്ങൾ, പുതിയ സുഹൃത്തുക്കൾ, ആജീവനാന്ത ഓർമ്മകൾ എന്നിവയ്ക്കായി ഒരു ദിനം.  കുട്ടികൾക്കായുള്ള ക്യാമ്പുകളുടെ ആവേശകരമായ എല്ലാ സാധ്യതകളും കണ്ടെത്തുന്നതിന് ഒരു ദിനം ]publive-image

* കഫീനോടുകൂടിയ ദേശീയ കാർബണേറ്റഡ് പാനീയ ദിനം ! [National Carbonated Beverage With Caffeine Day ; വൈകുന്നേരങ്ങളിലും നീണ്ട യാത്രകളിലും വിശ്വസ്തരായ കൂട്ടാളിയായ, ഈ കാർബണേറ്റഡ് പാനീയം ക്ഷീണിതർക്ക് ഊർജ്ജവും, നവോന്മേഷവും പ്രദാനം ചെയ്യുന്നു.]

*ദേശീയ കെൻ്റക്കി  ദിനം ![ദേശീയ കെൻ്റക്കി ദിനം ബർബൺ ബാരലുകൾ ഉരുട്ടിയിടാൻ നല്ല ദിവസമായി തോന്നുന്നതിന് ഒരു ദിവസം. വർഷത്തിലൊരിക്കൽ, ബ്ലൂഗ്രാസ് സ്റ്റേറ്റ് എല്ലാവരേയും കെൻ്റുകിയൻ ആകാൻ ക്ഷണിക്കുന്നു. എല്ലാ അമേരിക്കക്കാർക്കും കെൻ്റക്കിയുടെ ആവേശം ആഘോഷിക്കാൻ ശ്രമിയ്ക്കുന്ന ദിവസമാണിത്. കെൻ്റുകി സംസ്ഥാനത്തിൻ്റെ വർണ്ണാഭമായ ചരിത്രം കണ്ടെത്താനുള്ള മികച്ച അവസരം കൂടിയാണിത്.publive-image

* ദേശീയ മോണോപോളി ദിനം ![ National Play Monopoly Day ; മോണോപോളി ഒരു കളിയാണ്
1903-ൽ അമേരിക്കൻ കുത്തക വിരുദ്ധ എലിസബത്ത് മാഗി ഹെൻറി ജോർജിന്റെ ഏക നികുതി സിദ്ധാന്തം വിശദീകരിക്കാൻ ഒരു ഗെയിം സൃഷ്ടിച്ചപ്പോഴാണ് മോണോപോളി എന്ന ആശയം ഉടലെടുത്തത്.  ഹെൻറി ജോർജിന്റെ നികുതി സിദ്ധാന്തം, നിർദ്ദിഷ്ട ക്രമീകരണങ്ങളിലും വസ്തുക്കളുടെ ഇടപെടലുകളിലും കുത്തക കൈവശം വയ്ക്കുന്നത് സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ പ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്നും, അങ്ങനെ കുത്തക കമ്പനികൾക്കും ബിസിനസ്സുകൾക്കും ഭൂവില നികുതിയും പേറ്റന്റ് വാടകയും നൽകുകയും ചെയ്യണമെന്ന ആശയം ഉടലെടുക്കുകയും ചെയ്തു.]

 * മോശം ദിനം ആശംസിക്കുന്നു ! [ Have A Bad Day Day ; ശുഭദിനാശംസയ്ക്ക് എല്ലാ ദിവസവും മുതിരുമ്പോൾ മോശം ദിനം ആശംസിയ്ക്കാനും ഒരു ദിനം.]publive-image

* ബ്രസീൽ പതാക ദിനം ! [1889 നവംബർ 19-ന് പുറപ്പെടുവിച്ച ഡിക്രി നമ്പർ 4, ഭരണഘടനാപരമായ രാജവാഴ്ചയ്ക്ക് കീഴിൽ ഉപയോഗിച്ചിരുന്ന പതാകയ്ക്ക് പകരം പുതിയ ദേശീയ പതാക നിയമപരമായി മാറ്റി. 1992 മെയ് 11-ന്, നിയമ നമ്പർ 8.421, ആറ് നക്ഷത്രങ്ങൾ ചേർത്ത് ആകാശഗോളത്തെ മാറ്റിമറിച്ചു]

ഇന്നത്തെ മൊഴിമുത്ത്  !!!
" സത്യത്തെക്കാൾ നമുക്കാഭിമുഖ്യം ദിവ്യാത്ഭുതങ്ങളോടാണ്‌. വിചാരത്തെക്കാൾ നമ്മെ ഭരിക്കുന്നത്‌ വികാരമാണ്‌. യുക്തിയുടെ നേരേ പുറം തിരിഞ്ഞിരുന്നു ചെപ്പടിവിദ്യ കാണുന്നവരാണ്‌ നമ്മൾ" … ![ - എൻ.എൻ പിള്ള - 1918-1995]
ഇന്ന് ജന്മദിനം ആചരിയ്ക്കുന്നവർ
*******
പിന്നണി ഗായിക സുജാതയുടെ മകളും ചലച്ചിത്രപിന്നണിഗായികയും ആയ ശ്വേത മോഹന്റെയും (1985),

publive-image

ലാൽ ജോസ് സംവിധാനം ചെയ്ത് 2006-ൽ പുറത്തിറങ്ങിയ അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെ  ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിക്കുകയും പിന്നീട് താമരഭരണി (തമിഴ്) ഗോൾ, നസ്രാണി, ഹെയ്‌ലസാ, കാഞ്ചീപുരത്തെ കല്യാണം തുടങ്ങിയ ചലച്ചിത്രങ്ങളിലും അഭിനയിക്കുകയുംചെയ്ത മലയാള ചലച്ചിത്ര നടി മുക്ത ജോർജിൻ്റേയും (1991),

1990കളില്‍ 'ബി' ഗ്രേഡ് സിനിമകളിലെ മാദകവേഷങ്ങളിലൂടെ അഭിനയത്തിലേക്ക് കടന്നു വരുകയും. പല സൂപ്പർ താരങ്ങളുടേയും ചിത്രങ്ങൾക്ക് ലഭിച്ചിരുന്ന അതേ പ്രേക്ഷക സ്വീകാര്യത നേടിയെടുക്കുകയും ചെയ്ത ദക്ഷിണേന്ത്യന്‍ ചലച്ചിത്ര നടി ഷക്കീലയുടേയും (1973),publive-image

1974 -ലെ 'മിസ് എഷ്യ പെസഫിക്ക്' ആയിരുന്ന പ്രശസ്ത ബോളിവുഡ് ഗ്ലാമർ നടി സീനത്ത് അമന്റെയും (1951),

1994 -ൽ മിസ് യൂണിവേർസ്  ആയിരുന്ന ബോളിവുഡ്  നടി സുഷ്മിത സെന്നിന്റെയും (1975),

ഭാരതീയ ജനതാ പാർട്ടി നേതാവും പതിനാറാം ലോക്സഭയിലെ ആഭ്യന്തര വകുപ്പ് സഹമന്ത്രിയുമായ കിരൺ റിജജുവിന്റെയും (1971),

publive-image

ഇന്ത്യൻ നാഷണൽ കോൺഗ്രസ്   പാർട്ടിയുടെ മുൻദേശീയ വക്താക്കളിൽ ഒരാളും,   തെഹൽക   ഫസ്റ്റ് പോസ്റ്റ്   ഡെയ്ലി ന്യൂസ് അനാലിസിസ് എന്നിവയിലെ മുൻ ലേഖികയും രണ്ടു എൻജിഒകളുടെ ട്രസ്റ്റിയും, കുട്ടികളുടെ വിദ്യാഭ്യാസം സ്ത്രീ ശാക്തീകരണം ആരോഗ്യം എന്നിവയ്ക്കു വേണ്ടിയും പ്രവർത്തിക്കുകയും ഇപ്പോൾ ശിവസേനയുടെ ഡെപ്യൂട്ടി ലീഡറും മഹാരാഷ്ട്രയിൽ നിന്നുള്ള രാജ്യസഭാംഗവുമായ  പ്രിയങ്കാ ചതുർവേദിയുടെയും ( 1979),

1989ലും 1991ലും മികച്ച നടിക്കുള്ള അക്കാദമി അവാർഡ് നേടിയ ഒരു അമേരിക്കൻ നടിയും സംവിധായികയും നിർമ്മാതാവുമായ ജോഡി ഫോസ്റ്ററിന്റേയും (1962) ജന്മദിനം !publive-image

സ്മരണാഞ്ജലി !!
രാമവർമ്മ അപ്പൻ തമ്പുരാൻ മ. (1875-1945 )
ഡോ. കെ. എം ജോർജ്ജ് മ. (1914-2002)
കെ പി കൊട്ടാരക്കര മ. (1926-2006)
എം.എൻ. നമ്പ്യാർ മ. (1919 - 2008)
മേഴ്സി വില്ല്യംസ് മ. (1949-2014 )
എം.ബി. സദാശിവൻ മ. (1970-2019) വുൾഫ് ടോണി മ ( 1763 - 1798)
കാസിമർ ഫങ്ക് മ. (1884 -1967)
ബേസിൽ ഡി ഒലിവേര മ. (1931-2011)publive-image

 കുഞ്ഞിക്കുട്ടൻ തമ്പുരാനുമായി  ചേർന്ന് എറണാകുളത്തുനിന്നും  രസികരഞ്ജനി എന്ന മാസിക പ്രസിദ്ധീകരിക്കുകയും, കേരളത്തിൽ ആദ്യമായി കേരള സിനിടോൺ എന്ന സിനിമ നിർമ്മാണ കമ്പനി ആരംഭിക്കുകയും,  ആദ്യമായി കേരളത്തിൽ കാർഷിക വ്യാവസായിക പ്രദർശനം സംഘടിപ്പിക്കുകയും   മലയാളത്തിലെ ആദ്യത്തെ കുറ്റാന്വേഷണ നോവലായ   ഭാസ്കരമേനോൻ എഴുതുകയും ചെയ്ത രാമവർമ്മ അപ്പൻ തമ്പുരാൻ (നവംബർ 9, 1875-1945 നവംബർ 19 ),

മലയാളത്തിലും ഇംഗ്ലീഷിലുമായി നാല്പതിലേറെ ഗ്രന്ഥങ്ങളുടെ  കർത്താവായ ഒരു പ്രശസ്ത മലയാള സാഹിത്യകാരനും നിരൂപകനും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്ന കരിമ്പുമണ്ണിൽ മത്തായി ജോർജ്ജ് എന്ന ഡോ. കെ. എം ജോർജ്ജ് (1914 ഏപ്രിൽ 30 - 2002 നവംബർ 19),publive-image

വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ ചലച്ചിത്രനടനാണ് എം.എൻ. നമ്പ്യാർ എന്ന പേരിൽ അറിയപ്പെട്ട മഞ്ഞേരി  നാരായണൻ നമ്പ്യാർ (മാർച്ച് 7, 1919 - നവംബർ 19, 2008)

പലനാടകങ്ങളും  എഴുതി അവതരിപ്പിക്കുകയും, പിന്നീട് പാശമലർ, ആത്മസഖി, ജീവിതയാത്ര തമിഴ് മലയാളം ചലചിത്രങ്ങൾക്ക് കഥയും സംഭാഷണവും എഴുതുകയും സംവിധാനം ചെയ്യുകയും    അവയിൽ മിക്കതിലും അഭിനയിക്കുകയും നിർമ്മിക്കുകയും ചിത്രസംയോജനം നടത്തുകയും ചെയ്ത കുട്ടൻ പിള്ള എന്ന കെ പി കൊട്ടാരക്കര ( (1926 - നവംബർ 19, 2006),publive-image

തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി എന്നീ ഭാഷകളിലായി ആയിരത്തിലധികം ചിത്രങ്ങളിൽ വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ ചലച്ചിത്രനടനായ  എം.എൻ. നമ്പ്യാർ എന്ന പേരിൽ അറിയപ്പെട്ട മഞ്ഞേരി നാരായണൻ നമ്പ്യാർ (മാർച്ച് 7, 1919 -നവംബർ 19, 2008)

അമേരിക്കയിലെ കോളറാഡോയിൽ നടന്ന ലോക പോലീസ് മീറ്റിൽ ഒന്നാം സ്ഥാനം നേടി. തിരുവനന്തപുരം പേരൂർക്കട എസ്.എ.പി. ക്യാമ്പിലെ അസിസ്റ്റന്റ് കമാൻഡന്റായിരുന്ന  കായിക താരമായിരുന്ന എം.ബി. സദാശിവൻ (1970 - നവംബർ 19, 2019 )

ബ്രിട്ടനിൽനിന്ന് അയർലണ്ടിനെ സ്വതന്ത്രമാക്കുകയെന്ന ലക്ഷ്യത്തോടെ ബെൽഫാസ്റ്റിൽ 1791 ഒക്ടോബറിൽ യുണൈറ്റഡ് ഐറിഷ് മെൻ എന്ന സംഘടനയ്ക്കു രൂപം നൽകിയ അയർലണ്ടിലെ ദേശസ്നേഹിയായ വിപ്ലവകാരിയായിരുന്ന തിയൊബാൾഡ് വുൾഫ് ടോണി എന്ന വുൾഫ് ടോണി (20 ജ്യൂൺ1763- 19 നവംബർ1798)publive-image

ദക്ഷിണാഫ്രിക്കൻ വംശജനായ മുൻ ഇംഗ്ലീഷ് ക്രിക്കറ്റ്താരം ബേസിൽ ഡി ഒലിവേര( 4 ഒക്ടോബർ 1931-  2011 നവംബർ 19 )

കൊച്ചിയുടെ നഗരസഭയുടെ പതിനാറാമത്തെ മേയറും, ആദ്യത്തെ വനിത മേയറുംആയിരുന്ന മേഴ്സി വില്ല്യംസ്( 1949-2014 നവംബർ 19 ),

 അയർലണ്ടിലെ ദേശസ്നേഹിയായ വിപ്ലവകാരിയായിരുന്ന തിയൊബാൾഡ് വുൾഫ് ടോണി (20 ജൂൺ 1763 -19 നവംബർ 1798)publive-image

ജീവകം ബി കോംപ്ലക്സിലെ തയാമിൻ (ജീവകം ബി-1) ആദ്യമായി വേർതിരിച്ചെടുക്കുകയും, അത്തരത്തിലുള്ള പോഷക ഘടകങ്ങളെ വിറ്റാമിൻ (ജീവകം) എന്ന പേര് നിർദ്ദേശിക്കുകയും ചെയ്ത പോളിഷ് ജൈവരസ തന്ത്രജ്ഞനായിരിന്ന കാസിമർ ഫങ്ക് (1884 -1967 നവംബർ 19),
******

ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ മുൻഗാമികളിൽ ചിലർ
സേതു ലക്ഷ്മിഭായി ജ. (1895-1985)
സി.കെ. കുമാരപണിക്കർ ജ.(1905-1957)
ഝാൻസി റാണി ജ. (1828-1858 )
കേശവ് ചന്ദ്ര സെൻ ജ. (1838-1884)
ഇന്ദിരാ ഗാന്ധി ജ. (1917-1984 ) 
സലിൽ ചൌധരി ജ. (1922-1995)
ധാരാസിംഗ്  ജ. (1928 -2012)
വിവേക് വിവേകാനന്ദൻ ജ. (1961-2021)
മിഖായ്ൽ ലൊമോനോസോവ് ജ.(1711-1765)‌
വിൽഹെം ഡിൽഥെയെ ജ. (1833 -1911 )publive-image

തിരുവിതാംകൂറിലെ  അവസാന രാജപ്രതിനിധി (റീജെന്റ്) ആയിരുന്ന ശ്രീ പദ്മനാഭാസേവിനി പൂരാടം തിരുനാൾ സേതു ലക്ഷ്മിഭായി (1895 നവംബർ 19-1985 ഫെബ്രുവരി 22) 

പുന്നപ്ര-വയലാർ സമരങ്ങളിൽ നേതൃസ്ഥാനം വഹിച്ചതു വഴി വയലാർ സ്റ്റാലിൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഒരു കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന ചീരപ്പൻചിറയിൽ കൃഷ്ണപ്പണിക്കർ കുമാരപ്പണിക്കർ എന്ന സി.കെ. കുമാരപ്പണിക്കർ(1905-നവംബർ 19 - 28ജൂൺ1957),

1857-ലെ ശിപായി ലഹളയിൽ ബ്രിട്ടീഷുകാർക്കെതിരെ സമരം നയിച്ചവരിൽ പ്രധാനിയും, ബ്രാഹ്മണസ്ത്രീകൾ ഭർത്താവിന്റെ വിയോഗത്തിനുശേഷം ഭൗതികജീവിതം ഉപേക്ഷിച്ചിരുന്ന കാലഘട്ടത്തിൽ  മറാഠ ഭരണത്തിനു കീഴിലായിരുന്ന ഝാൻസിയിലെ രാജ്യഭരണം ഏറ്റെടുക്കുകയും ഝാൻസി റാണി എന്നറിയപ്പെട്ടിരുന്ന റാണി ലക്ഷ്മീബായി (1828 നവംബർ 19 - 1858 ജൂൺ 17),

publive-image

ഇൻഡ്യയുടെ അഞ്ചാമത്തെ പ്രധാനമന്ത്രിയും, ആധുനിക ചരിത്രത്തിലെ ശ്രദ്ധേയരായ വനിതാ ഭരണാധികാരികളി ലൊരാളായി  കരുതപ്പെടുന്ന ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ മകൾ  ഇന്ദിരാ പ്രിയദർശിനി നെഹ്രു എന്ന  ഇന്ദിരാ ഗാന്ധി'(1917 നവംബർ 19 - 1984 ഒക്ടോബർ 31) ,

500 ഓളം ഗുസ്തി മത്സരങ്ങളിൽ വിജയിക്കുകയും, 1959 ൽ കോമൺവെൽത്ത് ചാമ്പ്യനും 68 ൽ ലോക ചാമ്പ്യനുമാകുകയും, പിന്നീട് ഹിന്ദി സിനിമകളിലും ടെലിവിഷൻ സീരിയലുകളിലും അഭിനയിക്കുകയും രാജ്യസഭ അംഗമാകുകയും ചെയ്ത ധാരാസിംഗ് രന്ധാവ എന്ന ധാരാ സിംഗ്(1928 നവംബർ 19 -2012 ജൂലൈ 12 ),

ബ്രഹ്മസമാജത്തിൽ നിന്ന് വേറിട്ട് ഭാരത്‌വർഷീയ ബ്രഹ്മസമാജം രൂപീകരിച്ച
ഒരു ഹിന്ദു സാമൂഹിക പരിഷ്കർത്താവും തത്വചിന്തകനുമായിരുന്ന കേശവ് ചന്ദ്ര സെൻ( 1838 നവംബർ 19 – 8 ജനുവരി 1884),publive-image

42 ബംഗാളി ചിത്രങ്ങൾ, 75 ഹിന്ദി ചിത്രങ്ങൾ, 5 തമിഴ് ചിത്രങ്ങൾ, 3 കന്നട ചിത്രങ്ങൾ‍, 6 ഇതര ഭാഷാ ചിത്രങ്ങൾ, 27 മലയാള ചിത്രങ്ങൾ എന്നിവയ്ക്കു വേണ്ടി സംഗീതസംവിധാനം നിർവഹിച്ച ഇന്ത്യയിലെ അനുഗൃഹീത സംഗീതസംവിധായകരിൽ പ്രമുഖനായിരുന്ന സലിൽ ചൌധരി (1922 നവംബർ 19-1995),

താളവും പ്രാസവുമൊപ്പിച്ചുള്ള സംഭാഷണശൈലിയും പ്രസരിപ്പുള്ള ഭാവപ്രകടനങ്ങളും വിദ്യാഭ്യാസ-ആരോഗ്യ രംഗങ്ങളിലെ അഴിമതി, തൊഴിലില്ലായ്മ, കള്ളപ്പണം, ജനപ്പെരുപ്പം, കപടരാഷ്ട്രീയം തുടങ്ങി സമൂഹജീവിതത്തിലെ ദുഷ്പ്രവണതകളെ ഹാസ്യാത്മകമായി അവതരിപ്പിക്കുന്നതിൽ ശ്രദ്ധേയനായിരുന്ന തമിഴ് ചലച്ചിത്രമേഖലയിലെ പ്രമുഖ ഹാസ്യനടൻ വിവേക് വിവേകാനന്ദൻ എന്ന വിവേക്( :19 നവംബർ 1961 -   ഏപ്രിൽ 17),publive-image

സാഹിത്യം വിദ്യാഭ്യാസം ശാസ്ത്രം എന്നിവ്യ്ക്ക് അമൂല്യമായ സംഭാവനകൾ നൽകിയ റഷ്യൻ എഴുത്തുക്കാരനും ശാസ്ത്രജ്ഞനും polymathഉം ആയ മിഖായ്ൽ ലൊമോനോസോവ്(19,നവംബർ1711 – 15ഏപ്രിൽ  1765)‌

മാനവികശാസ്ത്രങ്ങളുടെ വിജ്ഞാന സിദ്ധാന്താധിഷ്ഠിത വിശകലനം നടത്തി ആത്മീയവാദം  സദാചാര തത്ത്വശാസ്ത്രം വിജ്ഞാന സിദ്ധാന്തം നവോത്ഥാനം ജർമൻ ആദർശവാദം തുടങ്ങിയ നിരവധി വിഷയങ്ങളിൽ  നിരവധി ലേഖനങ്ങളും, പുസ്തക നിരൂപണങ്ങളും പ്രസിദ്ധപ്പെടുത്തിയ ജർമൻ തത്ത്വചിന്തകനായിരുന്ന വിൽഹെം ഡിൽഥെ (1833 നവംബർ 19 -1911 ഒക്ടോബർ 1),publive-image

 ചരിത്രത്തിൽ ഇന്ന്

1493 - ക്രിസ്റ്റഫർ കൊളംബസ് തലേ ദിവസം കണ്ട ദ്വീപിൽ കപ്പലിറങ്ങി. ആ സ്ഥലത്തിന്‌ സാൻ യുവാൻ ബാറ്റിസ്റ്റ്യൂട്ട എന്നു പേരിട്ടു. ഇന്നവിടം പോർട്ടോ റിക്കോ എന്നറിയപ്പെടുന്നു.

1816 - വാഴ്സോ സർ‌വകലാശാല സ്ഥാപിതമായി.publive-image

1863 - എബ്രഹാം ലിങ്കന്റെ ചരിത്ര പ്രസിദ്ധമായ ഗെറ്റിസ് ബർഗ് പ്രസംഗം - " " ജനങ്ങളാൽ ജനങ്ങൾക്ക് വേണ്ടി രൂപീകരിക്കപ്പെട്ട ജനങ്ങളുടെ സർക്കാർ" എന്ന വിഖ്യാത പ്രസംഗം അരങ്ങേറി.

1889 - ബ്രസീലിന്റെ ദേശീയ പതാക ( പോർച്ചുഗീസ് : bandeira do Brasil ), നക്ഷത്രനിബിഡമായ ആകാശത്തെ ( സതേൺ ക്രോസ് ഉൾപ്പെടുന്ന) ചിത്രീകരിക്കുന്ന ഒരു നീല ഡിസ്കാണ്, ദേശീയ മുദ്രാവാക്യം " ഓർഡെം ഇ പ്രോഗ്രെസോ " ("ഓർഡറും പ്രോഗ്രസും") ആലേഖനം ചെയ്ത ഒരു വളഞ്ഞ ബാൻഡ്, ഒരു മഞ്ഞ റോംബസിനുള്ളിൽ, ഒരു പച്ച വയലിൽ. 1889 നവംബർ 19-ന് ഇത് ഔദ്യോഗികമായി അംഗീകരിച്ചു.publive-image

1893 - ന്യൂയോർക്ക് വേൾഡ് പത്രത്തിൽ ലോകത്താദ്യമായി കളർ സപ്ലിമെൻറ് അച്ചടിച്ചുവന്നു.

1916 - സാമുവൽ ഗോൾ‌ഡ്‌സ്മിത്തും എഡ്ഗാർ സെൽ‌വൈനും ചേർന്ന് ഗോൾഡ്‌വിൻ പിക്‌ച്ചേഴ്സ് സ്ഥാപിച്ചു.

1920 - ലീഗ് ഓഫ് നേഷൻസിന്റെ ആദ്യ പൊതുയോഗം ജനീവയിൽ ചേർന്നു.publive-image

1946 - അഫ്ഘാനിസ്ഥാൻ, ഐസ്‌ലാന്റ്, സ്വീഡൻ എന്നീ രാജ്യങ്ങൾ ഐക്യരാഷ്ട്രസഭയിൽ ചേർന്നു.

1962 - ഇന്ത്യ-ചൈന യുദ്ധത്തിന് മുന്നോടിയായ സൈനിക നീക്കം ശക്തമായി.

1969 - അപ്പോളോ 12 ലെ ചാൾസ് കൊണാർഡ്, അലൻ ബീൻ എന്നിവർ ചന്ദ്രനിൽ കാല് കുത്തുന്ന 3, 4 വ്യക്തികളായി.

publive-image

1969 - പെലെയുടെ 1000 മത്തെ ഗോളിന്റെ സ്മരണാർത്ഥം ബ്രസീൽ ഗവൺമെൻറ് തപാൽ സ്റ്റാമ്പ് ഇറക്കി.

1977 - ആന്ധ്രയിൽ വീശിയടിച്ച ചുഴലിക്കൊടുങ്കാറ്റിൽ 15000 ലേറെ മരണം.

1982 - ഇന്ത്യയിൽ നടന്ന രണ്ടാമത് ഏഷ്യൻ ഗയിംസിന് (ഒമ്പതാമത് ) ന്യൂഡൽഹിയിൽ തുടക്കമായി.

1985- മിഖായാൽ ഗോർബച്ചേവ് (USSR) – റൊണാൾഡ് റെയ്ഗൻ (USA) പ്രഥമ കൂടിക്കാഴ്ച്ച

1994 - യു.എൻ. സുരക്ഷാ സമിതി, വിമത സെർബ് സേനയ്ക്കെതിരെ ബോബാംക്രമണം നടത്താൻ നാറ്റോയെ അധികാരപ്പെടുത്തുന്നു.

publive-image

1994 - ദക്ഷിണാഫ്രിക്കയിലെ സൺ സിറ്റിയിൽ നടന്ന സൗന്ദര്യ മത്സരത്തിൽ ഇന്ത്യയുടെ ഐശ്വര്യ റായ് മിസ് വേൾഡായി തിരഞ്ഞെടുക്കപ്പെട്ടു.

1998 - മോണിക്ക ലെവിൻസ്കി കേസിൽ ബിൽ ക്ലിന്റന്റെ ഇമ്പീച്ച്മെന്റ് വാദം ആരംഭിച്ചു.

1998 - വിൻസന്റ് വാൻ ഗോഗിന്റെ ദ പോർട്രെയ്റ്റ് ഓഫ് ആർട്ടിസ്റ്റ് വിതൗട്ട് ബിയേർഡ് എന്ന ചിത്രം എഴുപത്തി ഒന്നര ദശലക്ഷം അമേരിക്കൻ ഡോളറിന്‌ ലേലം ചെയ്യപ്പെട്ടു.publive-image

2013 - സ്വാമി വിവേകാനന്റെ 150 മത് ജന്മവാർഷികത്തിന്റെ ഭാഗമായി വിവേക് എക്സ്പ്രസ് ഓട്ടം ആരംഭിച്ചു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദൂരം (4273 Km) ഓടുന്ന ദിബ്രു ഗഢ് (ആസ്സാം ) – കന്യാകുമാരി എക്സ്പ്രസ് ഈ ശ്രേണിയിൽ പെട്ടതാണ്.

2013 - ഇന്ദിരാജിയുടെ ജൻമദിനത്തിൽ ഭാരതീയ മഹിളാ ബാങ്ക് ഉദ്ഘാടനം ചെയ്തു. (2017 ഏപ്രിൽ 1ന് SBl യിൽ ലയിപ്പിച്ചു)

2017- മാനുഷി ചില്ലർ ലോക സുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ടു.

.

.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
.       ************
   Rights Reserved by Team Jyotirgamaya

Advertisment