ഇന്ന് ഡിസംബര്‍ എട്ട്; കന്യകാമറിയത്തിന്റെ  അമലോൽഭവ തിരുനാൾ ഇന്ന്. മനോബാലയുടേയും ധര്‍മ്മേന്ദ്രയുടെയും ജോബി മാത്യുവിന്റെയും ജന്മദിനം. ചൈന ജപ്പാനെതിരെ യുദ്ധം പ്രഖ്യാപിക്കുന്നതും ദക്ഷിണേന്ത്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മ സാര്‍ക്ക് നിലവില്‍ വന്നതും ഇതേ ദിനം തന്നെ; ചരിത്രത്തിൽ‌ ഇന്ന്

New Update
New Project december8

ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …  
    **************

.               ' JYOTHIRGAMAYA '
.               ്്്്്്്്്്്്്്്്
.               🌅ജ്യോതിർഗ്ഗമയ🌅

Advertisment

കൊല്ലവർഷം 1200 
വൃശ്ചികം 23
ചതയം / സപ്തമി
2024 ഡിസംബർ 8, 
ഞായർ
**********

ഇന്ന്;

* Feast of immaculate Conception ['വിശുദ്ധ കന്യകാമറിയത്തിന്റെ  അമലോൽഭവ തിരുനാൾ]

*ലോക കോറൽ ദിനം! [ലോകത്തെ ഏകീകരിക്കാൻ കഴിവുള്ള ഒന്നുണ്ടെങ്കിൽ അത് സംഗീതമാണ്. നൂറ്റാണ്ടുകളിലുടനീളം, ലോകമെമ്പാടുമുള്ള വിവിധ സാംസ്കാരിക പശ്ചാത്തലങ്ങളിൽ നിന്നും ഭൂമിശാസ്ത്രത്തിൽ നിന്നുമുള്ള ആളുകളെ ഒരുമിച്ച് കൊണ്ടുവരാൻ സംഗീതത്തിന് ശക്തിയുണ്ട്, ഇത് സമാധാനവും സാമൂഹിക ഐക്യവും വർധിപ്പിക്കുന്നു. വ്യത്യസ്‌ത സംഗീത കച്ചേരികളിൽ സുഹൃത്തുക്കളെ ഉണ്ടാക്കുന്നത് മുതൽ മുതിർന്നവർക്കും കുട്ടികൾക്കും അവരുടെ സ്വന്തം വീടുകളിൽ ഒരുമിച്ച് നൃത്തം ചെയ്യാനും ആസ്വദിക്കാനും അനുവദിക്കുന്നത് വരെ, പല തരത്തിൽ ആളുകളെ ബന്ധിപ്പിക്കാൻ സംഗീതം സഹായിക്കുന്നു.സാർവ്വലൗകികമെന്നു പറയാവുന്ന പ്രതിഭയുടെ ഒരു വശമുണ്ടെങ്കിൽ അത് സംഗീതത്തോടു ചായ് വുള്ളതായിരിക്കണം. സമാധാനത്തിൻ്റെയും ഒരുമയുടെയും ലക്ഷ്യത്തിൽ പങ്കുചേരുമ്പോൾ സംഗീതം എത്രത്തോളം ശക്തമായിരിക്കുമെന്ന് വിവരിക്കാൻ വാക്കുകളില്ല. ലോക കോറൽ ദിനം ആ തത്ത്വങ്ങൾക്കായി സമർപ്പിച്ചിരിക്കുന്നു, സംഗീത കലയിലൂടെ സമാധാനവും ഐക്യവും കൊണ്ടുവരാനുള്ള ലോകവ്യാപകമായ ലക്ഷ്യം മുന്നിട്ടാണ് ലോക കോറൽ ദിനം ആചരിയ്ക്കുന്നത്.]publive-image

*ലോകമെമ്പാടുമുള്ള മെഴുകുതിരി ലൈറ്റിംഗ്  ദിനം ![നൂറുകണക്കിന് വർഷങ്ങളായി, മെഴുകുതിരി കത്തിക്കുന്നത് മരിച്ചവരോട് ആദരവ് പ്രകടിപ്പിക്കുന്നതിനുള്ള ഒരു മാർഗമായാണ്. ഈ മനോഹരമായ ആചാരം കൊണ്ട് ഉദ്ദേശിയ്ക്കുന്നത് ആരെങ്കിലും ഈ ലോകത്ത് നിന്ന് പോയാലും അവരുടെ ഓർമ്മ നമ്മിൽ നിലനിൽക്കുമെന്നും അവരുടെ ഉള്ളിലെ ജ്വാലയുടെ വെളിച്ചം മറ്റുള്ളവരെ പ്രചോദിപ്പിക്കുകയും ചെയ്യും എന്ന് കൂടി കരുതിയിട്ടാണ്. അതിനാൽ
ലോകമെമ്പാടുമുള്ള മെഴുകുതിരി ലൈറ്റിംഗ് ദിനം ആ ഐക്യദാർഢ്യത്തിൻ്റെയും ഓർമ്മയുടെയും കൂടി ആഘോഷമാണ്.]publive-image

* ദേശീയ അന്തര്‍വാഹിനി ദിനം ![ 53-ാ൦ അന്തർവാഹിനി ദിനമാണ് ഇന്ന് നാവികസേന ആഘോഷിക്കുന്നത്. 1967-ൽ ഇന്ത്യയുടെ നാവിക വ്യൂഹത്തിലേക്ക് ആദ്യത്തെ അന്തർവാഹിനിയായ ഐ.എൻ.എസ് കൽവരി കുട്ടി ചേർക്കപ്പെട്ടതിന്റെ സ്മരണയ്ക്കായാണ് ഈ ദിനം ദേശീയ അന്തർവാഹിനി ദിനമായി ആചരിയ്ക്കുന്നത്.]

USA ; സമയസഞ്ചാരിയായി നടിക്കാനൊരു ദിവസം ! [Pretend To Be A Time Traveler Day 
ടൈം ട്രാവൽ തലമുറകളായി നമ്മുടെ ഭാവനകളെ ആകർഷിക്കുന്ന ഒന്നാണ്. ശാസ്ത്രവും എഴുത്തുകാരും നമ്മളെ ഈ വിഷയത്തിലേക്ക് വീണ്ടും വീണ്ടും ആനയച്ച് കൊണ്ടുവന്നു കൊണ്ടേയിരിയ്ക്കുകയാണ്, അതിനാൽ ഒരു സമയ സഞ്ചാരിയായി അഭിനയിയ്ക്കാൻ എല്ലാവർക്കും ഒരു ദിവസം ഉണ്ടായാൽ നന്നായിരിയ്ക്കില്ലെ ?! അതിനായി ഒരു ദിനം.]publive-image

*ദേശീയ ലാർഡ് ദിനം ! [National Lard Day കത്തോലിക്കാ സമുദായത്തിൽ , സാമുദായിക ആരാധനയുടെ പ്രധാന ദിവസമായ ഞായറാഴ്ചയെ കർത്താവിൻ്റെ ദിനമായി കണക്കാക്കുന്നു. യൂറോപ്യൻ ( വർക്ക് വീക്ക് ) കലണ്ടറുകൾ ഒഴികെ, എബ്രായ കലണ്ടറിലും പരമ്പരാഗത ക്രിസ്ത്യൻ കലണ്ടറുകളിലും ഇത് ആഴ്ചയിലെ ആദ്യ ദിവസമാണ്.  മിക്ക ക്രിസ്ത്യാനികളും ഇത് ആചരിക്കുന്നത് യേശുക്രിസ്തുവിൻ്റെ പുനരുത്ഥാനത്തിൻ്റെ പ്രതിവാര ചിന്താ സ്മാരകമായാണ് , ആഴ്ചയുടെ ആദ്യ ദിവസം നേരത്തെ മരിച്ചവരിൽ നിന്ന് നാം ഉയിർത്തെഴുന്നേറ്റതായി പറയപ്പെടുന്നു. പുതിയ നിയമത്തിലെ വെളിപാട് 1:10 ൽ ഒരിക്കൽ മാത്രമാണ് ഈ വാചകം പ്രത്യക്ഷപ്പെടുന്നത് . ഇതിൻ്റെ ഓർമ്മയ്ക്കാണ് ദേശീയ ലോർഡ് ദിനം ആചരിയ്ക്കുന്നത് ]publive-image

*ദേശീയ ബ്രൗണി ദിനം![National Brownie Day.]

*ദേശീയ ബ്ലൂ കോളർ ദിനം! [കഠിനാധ്വാനികളായ ആളുകളെ ആദരിക്കുന്നതിനായി എല്ലാ ഡിസംബർ 8 നും ബ്ലൂ കോളർ ഡേ ആഘോഷിക്കുന്നു.]

*ദേശീയ ആരോഗ്യ സേവിംഗ്സ് അക്കൗണ്ട്  ദിനം ![ഒരു ഹെൽത്ത് സേവിംഗ്സ് അക്കൗണ്ട് (എച്ച്എസ്എ) എങ്ങനെ നിങ്ങളുടെ ആരോഗ്യ സംരക്ഷണ ചെലവുകൾ കൈകാര്യം ചെയ്യാൻ നിങ്ങളെ സഹായിക്കുമെന്ന് പഠിപ്പിയ്ക്കാൻ നിങ്ങളിൽ അവബോധം സൃഷ്ടിയ്ക്കാൻ ഒരു ദിവസം.]

*ദേശീയ ഡൊണയർ ദിനം!
* സാർക്ക് ചാർട്ടർ ദിനം
* ജപ്പാൻ : ബോധി ദിനം!
* പനാമ: മാതൃ ദിനം !
* അൽബേനിയ : ദേശിയ യുവ ദിനം!
* കരി കോം: കരീബിയൻ കമ്മ്യൂണിറ്റി *   ക്യൂബ ഡേ !
* റോമാനിയ/ ഉസ്ബക്കിസ്ഥാൻ:   ഭരണഘടന ദിനം !

ഇന്നത്തെ മൊഴിമുത്ത്
"ജീവിതം തന്നെ ഒരു പാഠശാലയാണു്‌. പഠിക്കാനുള്ള പല വിഷയങ്ങളും അവിടെയുണ്ട്." [- മാക്സിം ഗോർക്കി ]
**********
ഇന്ന് ജന്മദിനമാചരിയ്ക്കുന്നവർ
ബാലസാഹിത്യ രചനയ്ക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമിയുടെ  ബാലസാഹിത്യ പുരസ്കാർ ലഭിച്ച ആർ. നടരാജൻ  എന്ന   ഇ. രാ. നടരാജന്റെയും (1964)publive-image,

ഹിന്ദി ചലചിത്ര നടനും, രാജസ്ഥാനിലെ   ബികാനേർ   മണ്ഡലത്തെ പ്രതിനീധീകരിച്ച മുൻപാർലമെന്റ് അംഗവുമായ ധർമ്മേന്ദ്രയുടെയും (1935),

ചലചിത്ര താരവും , അന്തരിച്ച മുൻ ഇൻഡ്യൻ  ക്രിക്കറ്റ് ക്യാപ്റ്റൻ   നവാബ് അലി പട്ടൌഡിയുടെ ഭാര്യയും മുൻ സെൻസർ ബോർഡ് അംഗവുമായിരുന്ന ശർമിള ടാഗോറിന്റെയും (1935),publive-image

ഇറാനിയൻ നവതരംഗ സിനിമകളുടെ സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ്, ചിത്രസംയോജകൻ തുടങ്ങി സിനിമയുടെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ചലച്ചിത്ര പ്രവർത്തകനായ ദരൂഷ് മെഹ്‌റൂജിയുടേയും (1939),

ട്രിനിനാഡിൽ ജനിച്ച   അമേരിക്കൻ  റാപ്പർ നിക്കി മിനാജിന്റെയും (1982),publive-image
 
110 സെന്റീമീറ്റർ ഉയരമുള്ള മലയാളിയും ലോക പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ വികലാംഗവിഭാഗം ചാമ്പ്യനുമായ ജോബി മാത്യുവിന്റെയും (1976) ജന്മദിനം !
********
സ്മരണാഞ്ജലി!!!
എൻ. ചന്ദ്രശേഖരൻ നായർ മ. (1902-1993)
തോപ്പിൽ ഭാസി മ. ( 1924-1992)
നടുവത്ത് (അച്ഛൻ) നമ്പൂതിരി മ. (1841-1912)
പല്ലാവൂർ അപ്പുമാരാർ മ. (1928-2002)
ജഗന്നാഥൻ മ. (1938-2012 )
കാനം രാജേന്ദ്രൻ   മ . (  1950 -   2023)  
മുസഫർ അഹമ്മദ് മ. (1889-1973)
സർ ജോൺ ഡേവീസ്‌‌ മ. (1569 -1626)
ജെറാർഡ് ടെർബോർച്  മ. (1617 -1681)
തോമസ് ക്വിൻസി മ. (1785 -1859)
വിൽഫ്രെഡ്  അലക്സാണ്ടർ മ. (1885-1965)
ജോൺ  ലെനൻ  മ. (1940-1980)
ഗോൾഡാ മെയർ മ. (1898-1978)

publive-image

 പച്ച മലയാളപ്രസ്ഥാനത്തിനു തുടക്കം കുറിക്കുകയും പെട്ടന്ന് അർഥ ബോധമുളവാകത്തക്ക തരത്തിൽ ശുദ്ധ ഭാഷ പദങ്ങൾ ഉപയോഗിച്ച് കവിത എഴുതുന്നതിൽ നിപുണനായിരുന്ന  നടുവത്ത് അച്ഛൻ നമ്പൂതിരി എന്നറിയപ്പെട്ടിരുന്ന ദിവാകരന്‍ നമ്പൂതിരി ( 1841 -1912 ഡിസംബർ 8), 

മലയാള നാടകകൃത്തും തിരക്കഥാകൃത്തും കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും നിയമസഭാ സാമാജികനും ചലച്ചിത്ര സം‌വിധായകനുമായിരുന്ന ഭാസ്കരൻ പിള്ള എന്ന തോപ്പിൽ ഭാസി (08 ഏപ്രിൽ 1924 - 08 ഡിസംബർ 1992),publive-image

1948 ഓഗസ്റ്റ്‌ 21 മുതൽ തിരുവിതാംകൂറിന്റെയും തുടർന്ന് 1952 മുതൽ തിരുവിതാംകൂർ-കൊച്ചിയുടെയും  പിന്നീട് 1956ൽ കേരള സംസ്ഥാനം രൂപം കൊണ്ടപ്പോൾ കേരളത്തിലെ ആദ്യത്തെ ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് ആയും സേവനം അനുഷ്ഠിച്ച എൻ. ചന്ദ്രശേഖരൻ നായർ (1902 ഡിസംബർ - 1993 ഡിസംബർ 8 ),

കേരളീയ വാദ്യകലകളായ പഞ്ചവാദ്യം, ഇടക്ക, തായമ്പക എന്നിവയിൽ അസാധാരണ വൈദഗ്ദ്ധ്യം പുലർത്തിയിരുന്ന ഒരു പ്രതിഭാശാലിയായിരുന്നു പല്ലാവൂർ അപ്പുമാരാർ (12 ഫെബ്രുവരി 1928 - 8 ഡിസംബർ 2002),

publive-image

 ജി. അരവിന്ദൻ സംവിധാനം നിർവഹിച്ച അവനവൻ കടമ്പ എന്ന നാടകത്തിൽ ആട്ടപ്പണ്ടാരം എന്ന ശ്രദ്ധേയമായ വേഷം അവതരിപ്പിക്കുകയും  1986-ൽ പുറത്തിറങ്ങിയ ഒരിടത്ത് എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തേക്ക് കടന്നുവന്നതിനു ശേഷം നൂറിലധികം ചലച്ചിത്രങ്ങളിലും ഒട്ടേറെ ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ച  മലയാള ചലച്ചിത്ര നാടക സിനിമ സീരിയല്‍ അഭിനേതാവായിരുന്ന ജഗന്നാഥൻ(1938-2012 ഡിസംബർ 8) ,

ഏഴും എട്ടും കേരള നിയമ സഭകളിലെ അംഗമായിരിക്കുകയും 2015 മുതൽ 2023 വരെ സി.പി.ഐയുടെ കേരള സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രൻ (  10 നവംബർ 1950 -  ഡിസംബർ 8 2023)

 publive-image

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത കമ്യൂണിസ്റ്റ് വിപ്ലവകാരി കാക്കാ ബാബു എന്ന പേരിലറിയപ്പെട്ടിരുന്ന മുസഫർ അഹമ്മദ് (05ഓഗസ്റ്റ് 1889 – 08 ഡിസംബർ 1973),

എ ഡിസ്കവറി ഒഫ് ദ് ട്രൂ കോസസ്, വൈ അയർലൻഡ് വോസ് നെവർ എന്റയർലി സബ്ഡ്യൂസ്, അൺറ്റിൽ ദ് ബിഗിനിംഗ് ഒഫ് ഹിസ് മെജസ്റ്റീസ് റെയ് ൻ (1612) തുടങ്ങിയ നിരവധി പ്രബന്ധങ്ങൾ ഐറിഷ് പ്രശ്നത്തെ മുൻനിർത്തി   രചിക്കുകയും  ഐറിഷ് പാർലമെന്റിലെ സ്പീക്കറും,   പിന്നീട് ഇഗ്ലീഷ് പാർലിമെന്റിൽ അംഗമാകുകയും ചെയ്ത  ഇംഗ്ലീഷ് കവിയും അഭിഭാഷകനുമായിരുന്ന സർ ജോൺ ഡേവീസ്( 1569 – 8 ഡിസംബർ 1626),

publive-image

സ്പെയിനും ഹോളണ്ടും തമ്മിലുണ്ടായ സമാധാനസന്ധിയുടെ ഒപ്പുവയ്ക്കൽ മുഹൂർത്ത മാവിഷ്ക്കക്കരി ച്ചട്ടുള്ള "സ്വിയറിഗ് ഒഫ് ദി ഓഥ് ഒഫ് റാറ്റിഫിക്കേഷൻ ഒഫ് ദ് ട്രീറ്റി ഒഫ് മൂൻസ്റ്റർ "(1648)  എന്ന  പ്രസിദ്ധ  ചിത്രമടക്കം  പല  ചിത്രങ്ങൾ  വരയ്ക്കുകയും,   ഹോളണ്ടിലെ  സമ്പന്ന സമൂഹത്തിന്റെ ഛായാചിത്രങ്ങളും സാധാരണ ജനതയുടെ ജീവിത മുഹൂർത്ത ചിത്രീകരണങ്ങളും ചെയ്ത ജെറാർഡ് ടെർബോർച്  എന്ന ഡച്ച്   ചിത്രകാരൻ (ഡിസംബർ.  1617 - 8 ഡിസംബർ 1681)publive-image

സാഹചര്യവശാൽ താൻ കറുപ്പിനടിമപ്പെട്ടതും വളരെയധികം ദുരിതങ്ങൾക്കും മാനസിക സംഘർഷങ്ങൾക്കും ശേഷം അതിൽനിന്നു മോചനം നേടിയതും ഹൃദയാവർജകമായ ഭാഷയിൽ വിവരിക്കുന്നതും, കുമ്പസാര സാഹിത്യശാഖയിൽ (Confessional Literature) നിസ്തുലമായ സ്ഥാനമുള്ള കൺഫെഷൻസ് ഒഫ് ആൻ ഇംഗ്ലീഷ് ഓപ്പിയം ഈറ്റർ  എഴുതിയ  ഇഗ്ലീഷ്  സാഹിത്യകാരൻ   തോമസ് ഡി ക്വിൻസി (1785 ഓഗസ്റ്റ് 15-1859 ഡിസംബർ 8),

publive-image

ഇപ്പോൾ ഡിജിറ്റൽ കമ്പ്യൂട്ടർ സർക്യൂട്ടുകളിൽ വ്യാപകമായി ഉപയോഗിക്കുന്ന യുക്തിയുടെ ബൂളിയൻ ബീജഗണിതം വികസിപ്പിച്ച ഇംഗ്ലീഷ് ഗണിതശാസ്ത്രജ്ഞൻ
ജോർജ്ജ് ബൂൾ ജൂനിയർ (  നവംബർ 1815 - 8 ഡിസംബർ 1864

ഒരു തത്ത്വചിന്തകൻ , മനഃശാസ്ത്രജ്ഞൻ , ജീവശാസ്ത്രജ്ഞൻ , സാമൂഹ്യ ശാസ്ത്രജ്ഞൻ, നരവംശശാസ്ത്രജ്ഞൻ എന്നീ നിലകളിൽ സജീവമായി പ്രവർത്തിച്ചിരുന്ന ഒരു ഇംഗ്ലീഷ് പോളിമത്ത് ആയിരുന്ന ഹെർബർട്ട് സ്പെൻസർ (27 ഏപ്രിൽ 1820 - 8 ഡിസംബർ 1903) publive-image

ഇംഗ്ലീഷുകാരനായ പക്ഷിശാസ്ത്രജ്ഞനും എന്റമോളജിസ്റ്റും ആയിരുന്ന   വിൽഫ്രെഡ് ബാക് ഹൗസ് അലക്സാണ്ടർ(4 ഫെബ്രുവരി 1885 – 8 ഡിസംബർ 1965), 

ഇസ്രയേലിന്റെ തൊഴിൽ മന്ത്രി, വിദേശകാര്യ മന്ത്രി എന്നീ പദവികൾക്കുശേഷം  ഇസ്രയേലിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയും,  ഇസ്രയേൽ രാഷ്ട്രീയത്തിൽ  'ഉരുക്കുവനിത' എന്നറിയപ്പെട്ടിരുന്ന ഗോൾഡാ മെയർ(മേയ് 3, 1898 – ഡിസംബർ 8, 1978).

publive-image

ഭൂമിയെ വലംവച്ച ആദ്യ അമേരിക്കക്കാരനും ബഹിരാകാശത്തെത്തിയ മൂന്നാമത്തെ അമേരിക്കക്കാരനും 1974 മുതൽ 1999 വരെ യുഎസ് സെനറ്ററും യുഎസ് മറൈൻ കോറിലെ പൈലറ്റും എഞ്ചിനീയറുമായിരുന്ന ജോൺ ഗ്ലെൻ ( ജോൺ ഹെർഷൽ ഗ്ലെൻ ജൂനിയർ ജൂലൈ 18, 1921 – ഡിസംബർ 8, 2016).  
ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ പ്രമുഖരായ പൂർവ്വികരിൽ ചിലർ
മനോബാല. ജ (1953-2023)
വക്കം അബ്ദുല്‍ ഖാദര്‍ മൗലവി ജ.(1873-1935)
ടി.കെ ദിവാകരൻ ജ.(1920-1976)
ഹേമന്ദ്‌ കനിത്‌കർ ജ. (1942-2015 )
വാൻ ഇൻഹെൻഹൂസിൻ ജ. (1730-1799)
ബ്യോൺസ്റ്റീൻ  ബ്യോൺസൺ ജ.(1832 -1910)
ജോർജസ്  മെലീസ്  ജ. (1861-1938) 
ഡിയേഗോ റിവേര ജ. (1886-1957)
ജെയിംസ് തേർബർ ജ. (1894 -1961)
തേജ് ബഹാദൂർ സപ്രു ജ. (1875- 1949)
പണ്ഡിറ്റ് ഉദയ ശങ്കർ ജ. (1906-1977)

എഴുനൂറോളം ചിത്രങ്ങളില്‍  അഭിനയിക്കുകയും 40 ചിത്രങ്ങൾ  സംവിധാനം ചെയ്യുകയും ചെയ്ത തമിഴ് ചലച്ചിത്ര നിര്‍മ്മാതാവ്, സംവിധായകന്‍, ഹാസ്യ നടന്‍ എന്നീ മേഖലകളില്‍ തെന്നിന്ത്യയില്‍ അറിയപ്പെടുന്ന  മനോബാലയുടേയും (ഡിസംബർ - 8 - 1953 -2023),

publive-image

വിദ്യാഭ്യാസ രംഗത്ത്  നിസ്തുല മായ സംഭാവന നല്കിയ ഇസ്ളാമിക സമൂഹത്തിന്‍റെ പരിഷ്കര്‍ത്താക്കളില്‍ ഒരാളും, സ്വദേശാഭിമാനി എന്ന പത്രം തുടങ്ങിയ വൃക്തിയും, മതപണ്ഡിതനും  സമൂഹിക പരിഷ്കര്‍ത്താവും, ധീരനായ പ്രസാധകനും, പത്രാധിപരും  കേരളത്തിലെ അച്ചടിയുടേയും പ്രസിദ്ധീകരണങ്ങളുടേയും കുലപതിമാരില്‍ ഒരാളുമായിരുന്ന   വക്കം മൗലവി എന്നപേരില്‍ പ്രസിദ്ധനായ അബ്ദുല്‍ ഖാദര്‍ മൗലവി (1873  ഡിസംബർ 8 - 1935),publive-image

കേരളത്തിലെ രാഷ്ട്രീയനേതാവും മുൻ പൊതുമരാമത്തുവകുപ്പ് മന്ത്രിയും റവലൂഷണറി സോഷ്യലിസ്റ്റ് പാർട്ടി (ആർ.എസ്.പി.) യുടെ സമുന്നത നേതാക്കളിൽ ഒരാളുമായിരുന്ന ടി.കെ. ദിവാകരൻ( 8 ഡിസംബർ 1920 - 19 ജനുവരി 1976).

ഒരു ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും അഭിഭാഷകനും രാഷ്ട്രീയക്കാരനും ഇന്ത്യൻ ഭരണഘടനയുടെ കരട് തയ്യാറാക്കുന്നതിൽ ഭാഗമായിരുന്ന തേജ് ബഹാദൂർ സപ്രു (8 ഡിസംബർ 1875 – 20 ജനുവരി 1949)

publive-image

പാശ്ചാത്യ ന്രുത്തകലയെ ഭാരതീയ സങ്കേതങ്ങളുമായി സംയോജിപ്പിച്ച് ന്രുത്തത്തിനു പുതിയ മാനങ്ങൾ കണ്ടെത്തിയ നർത്തകൻ പദ്മ വിഭൂഷൺ ഉദയ് ശങ്കർ( 8 ഡിസംബർ 1900 – 26 സെപ്റ്റംബർ 1977).

ഋഷികേശ് കനിത്കറുടെ അച്ഛനും, ആഭ്യന്തര ക്രിക്കറ്റിൽ ഒന്നര പതിറ്റാണ്ട് രണ്ട് ടെസ്റ്റുകളടക്കം 87 മാച്ചുകളിൽ കളിച്ചിട്ടുള്ള ഇന്ത്യയുടെ മുൻ ക്രിക്കറ്റ് ബാറ്റ്സ്മാനായിരുന്ന ഹേമന്ദ്‌ കനിത്‌കർ (8 ഡിസംബർ 1942 - 9 ജൂൺ 2015 ), publive-image
മാർക്ക് ട്വയിനിനുശേഷം അമേരിക്ക കണ്ട ഏറ്റവും വലിയ ഫലിതസാഹിത്യകാരനായി അറിയപ്പെടുന്ന സാഹിത്യകാരനും,  മനുഷ്യ ജീവിതത്തിലെ കൊച്ചുകൊച്ചു സംഭവങ്ങളും ആധുനികമനുഷ്യന്റെ മോഹഭംഗങ്ങളെയും മുഖ്യ വിഷയമാക്കുകയും  ആധുനിക മനുഷ്യന്റെ വിഡ്ഢിത്തങ്ങളെ ഫലിതത്തിന്റെ വിളനിലമായി കാണുകയും, ഇസ് സെക്സ് നെസസറി, മൈ ലൈഫ് ആൻഡ് ഹാർഡ് ടൈംസ് ,ഫേബിൾസ് ഫോർ അവർ ടൈംസ് , മെൻ, വിമൻ ആൻഡ് ഡോഗ്സ്, ദ് തേർബർ കാർണിവൽ , ദ് തേർട്ടീൻ ക്ളോക്സ്, ദി ഇയേഴ്സ് വിത്ത് റോസ്  തുടങ്ങിയ   നിരവധി കൃതികൾ രചിക്കുകയും ചെയ്ത ജെയിംസ് ഗ്രോവർ തേർബർ ( 1894 ഡിസംബർ 8-1961 നവംബർ 2),publive-image

തന്റെ ആലാപനം, അഭിനയം, നൃത്തം, ഹാസ്യ വൈദഗ്ധ്യം എന്നിവയിലൂടെ ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ പ്രേക്ഷകരെ വിസ്മയിപ്പിച്ച അമേരിക്കൻ എന്റർടെയ്‌നർ സാമി ഡേവിസ്, ജൂനിയർ (ഡിസംബർ 8, 1925 – മെയ് 16, 1990),

 ഡോർസ് എന്ന പ്രശസ്ത സംഗീത ബാൻഡിന്റെ പ്രധാന ഗായകൻ എന്ന നിലയിൽ അതിപ്രശസ്തനായ അമേരിക്കൻ ഗായകനും കവിയും ഗാനരചയിതാവുമായ
ജിം മോറിസൺ(ഡിസംബർ 8, 1943- ജൂലൈ 3, 1971) publive-image

ചരിത്രത്തിൽ ഇന്ന്…
1609 - യൂറോപ്പിലെ രണ്ടാമത് ഗ്രന്ഥശാലയായ ബിബ്ലിയോട്ടെകാ അംബ്രോസിയാന പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തു.

1864 - ഇംഗ്ലണ്ടിലെ ബ്രിസ്റ്റളിൽ ക്ലിഫ്ടൺ തൂക്കുപാലം പ്രവർത്തനമാരംഭിച്ചു.

1940 - ജർമൻ ബോംബുകൾ ലണ്ടനിലെ ഹൗസ് ഓഫ് കോമൺസിനും  ലണ്ടൻ ടവറിനും കേടുപാടുകൾ വരുത്തിpublive-image

1941 - പേൾ ഹാർബർ ആക്രമണത്തെത്തുടർന്ന് ജപ്പാനെതിരെയുള്ള യുദ്ധപ്രഖ്യാപനം യു. എസ്‌. കോൺഗ്രസ്‌ അംഗീകരിക്കുന്നു.

1941 - ചൈന ജപ്പാനെതിരെ യുദ്ധം പ്രഖ്യാപിക്കുന്നു.

1966 - ഗ്രീക്ക് കപ്പൽ എസ്.എസ് ഹെറാക്ലിയോൺ ഏജിയൻ കടലിൽ മുങ്ങി ഇരുന്നൂറുപേർ മരിച്ചു.

1967 - ഇന്ത്യൻ നേവിയുടെ പ്രഥമ അന്തർവാഹിനിയായ 'INS (S23) കാൽവരി' കമ്മീഷൻ ചെയ്തു.

1985 - ദക്ഷിണേന്ത്യൻ രാജ്യങ്ങളുടെ കൂട്ടായ്മ SAARC നിലവിൽ വന്നു.f4a9e480-c01e-4689-88cb-5650eb90968d

1987 - ന്യൂക്ലിയർ ആയുധങ്ങൾ ഉപേക്ഷിക്കാൻ സോവിയറ്റ് യൂണിയനും അമേരിക്കയും തീരുമാനിച്ചു.

1991 - കമ്യൂണിസ്റ്റ് വിരുദ്ധ റുമേനിയൻ ഭരണഘടന നിലവിൽ വന്നു.

1991 - സോവിയറ്റ് യൂനിയൻ സ്വയം വിഘടിച്ച് സ്വതന്ത്ര രാഷ്ട്രങ്ങൾ ആയ Belavazha accord നിലവിൽ വന്നു.

2020 - ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ എവറസ്റ്റിന്റെ സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം 86 സെന്റിമീറ്റർ കൂട്ടി 8848.86 മീറ്ററായി പുതുക്കി. 

2020 - മണിപ്പുർ സ്വദേശിനിയായ ബാലാദേവി യൂറോപ്യൻ ഒന്നാം നിര പ്രഫഷനൽ ഫുട്ബോളിൽ ഗോൾ നേടുന്ന ആദ്യ ഇന്ത്യൻ വനിതയായി.
************
.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
.       ************
   Rights Reserved by Team Jyotirgamaya

Advertisment