/sathyam/media/media_files/2025/02/03/pT1drDDlbcFiYAlR4eKV.jpg)
. ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …
**************
. ' JYOTHIRGAMAYA '
. ്്്്്്്്്്്്്്്്
. 🌅ജ്യോതിർഗ്ഗമയ🌅
കൊല്ലവർഷം 1200
മകരം 21
രേവതി/ ഷഷ്ഠി
2025 ഫെബ്രുവരി 3,
തിങ്കൾ
ഇന്ന്;
* കാണാതായവരുടെ ദിനം! [ഈ ലോകത്തു നിന്നും ഓരോ ദിവസവും ഏകദേശം 2,500 ഓളം പേരെ കാണാതാവുന്നു എന്നറിയുമ്പോൾ അതിശയം തോന്നാം. എന്നിരുന്നാലും, അത് ആ നമ്പറുകൾ റിപ്പോർട്ട് ചെയ്യുന്നവരെയും ആ റിപ്പോർട്ട് സ്വീകരിയ്ക്കുന്നവരെയും ഒരിയ്ക്കലും ആശ്ചര്യപ്പെടുത്തുന്നില്ല, കാരണം അത് അവർക്ക് വെറുമൊരു നമ്പർ മാത്രമാണ്. എന്നാൽ ഓരോ ദിവസവും ഓരോ വീട്ടിൽ നിന്നും നഷ്ടപ്പെടുന്ന അവർക്ക് പ്രിയപ്പെട്ടവരായി അവരുടെ വീട്ടിൽ ആരൊക്കെയോ കാത്തിരിക്കുന്നുണ്ട്, അല്ലെങ്കിൽ അവരെ ആരൊക്കെയോ സജീവമായി തിരയുന്നുണ്ട് എന്നത് ഏറ്റവും വേദനാജനകമായ ഒരു യാഥാർത്ഥ്യമാണ്. അത് അനുഭവിയ്ക്കുന്നവർക്കു മാത്രമെ അറിയു. അവരെക്കുറിച്ച് ( നഷ്ടപ്പെടുന്നവരെയും കാത്തിരിയ്ക്കുന്നവരെയും കുറിച്ച്) ഓർക്കാൻ അവർക്കായി പ്രയത്നിയ്ക്കാൻ ഒരു ദിവസം. ]
* ഒരു ക്രൂയിസ് ഡേ എടുക്കൂ ![ Take a Cruise Day ;ഭക്ഷണവും വിനോദവും ഇടകലർന്ന് കാഴ്ചകൾ കാണാനും വിശ്രമദിവസം ആസ്വദിയ്ക്കാനും വേണ്ടി, ഒരു ആഴക്കടൽ യാത്ര. അതിനായി ഒരു ദിവസം)
* വിയറ്റനാം കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപന ദിനം!
* മൊസ്സാംബിക് : നായക ദിനം !
* സാഉ ടോം : പ്രിൻറ്റിങ്ങിന്റെ പിതാവായ ജോഹൻസ് ഗുട്ടൻബർഗിന്റെ ചരമദിനം !
USA;*ദേശീയ സിക്കി ദിനം! [ദിവസേനയുള്ള ജോലിത്തിരക്കിനിടയിൽ നിന്നും റസ്റ്റെടുത്ത് മടിപിടിച്ചിരിയ്ക്കാൻ ഒരു ദിവസം. അസുഖങ്ങൾ ഒന്നുമില്ലെങ്കിലും സുഖമില്ലെന്നു പറഞ്ഞ് ജോലിയിൽ നിന്നും കള്ളം പറഞ്ഞ് കുടുംബത്തോടൊപ്പം (സുഹൃത്തുക്കളോടൊപ്പം) മാറിയിരിയ്ക്കാൻ ഒരു ദിവസം.]
* പക്ഷികൾക്ക് ഭക്ഷണം, ഒരു ദിനം! [Feed the birds day : ശൈത്യകാലം പക്ഷികൾക്ക് ബുദ്ധിമുട്ടു നിറഞ്ഞതായിരിക്കും, അതുകൊണ്ടാണ് ഫീഡ് ദി ബേർഡ്‌സ് ഡേ ആചരിയ്ക്കണം എന്നു പറയുന്നത്. സ്വന്തം വീട്ടുമുറ്റത്തായി വന്നെത്തുന്ന പറവകളുടെ ക്ഷേമത്തിനും അതിജീവനത്തിനും വേണ്ടി കുറച്ച് ഭക്ഷണം കരുതിവയ്ക്കാൻ ഒരു ദിനം]
* സംഗീതം മരിച്ച ദിവസം ! [the Day the Music Died ; 1959 ഫെബ്രുവരി 3-ന്, അമേരിക്കൻ റോക്ക് ആൻഡ് റോൾ സംഗീതജ്ഞരായ ബഡ്ഡി ഹോളി , റിച്ചി വാലൻസ് , "ദി ബിഗ് ബോപ്പർ" ജെപി റിച്ചാർഡ്സൺ എന്നിവരെല്ലാം പൈലറ്റ് റോജർ പീറ്റേഴ്സണൊപ്പം അയോവയിലെ ക്ലിയർ തടാകത്തിന് സമീപം ഒരു വലിയ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു .
പ്രശസ്ത അമേരിയ്ക്കൽ ഗായകനും ഗാനരചയിതാവുമായ ഡോൺ മക്ലീൻ തൻ്റെ 1971 ലെ " അമേരിക്കൻ പൈ " എന്ന ഗാനത്തിൽ ഇതിനെ കുറിച്ച് പരാമർശിച്ചതിനെത്തുടർന്ന് ഈ ദിനം " ദ ഡേ ദി മ്യൂസിക് ഡൈഡ് " എന്ന പേരിലറിയപ്പെട്ടു . അതോടൊപ്പം1950-കളിലെ പ്രശസ്തമായ റോക്ക് എൻ റോൾ സംഗീതത്തിനും അന്നത്തെ ആ പൊതുവായ സംഗീത സംസ്കാരത്തിനും ആദരവ് അർപ്പിക്കുന്നതിനുകൂടിയാണ് ഇന്ന്
'ദി ഡേ ദി മ്യൂസിക് ഡെഡ് ആചരിക്കുന്നത്.]
* ദേശീയ ഗോൾഡൻ റിട്രീവർ ദിനം ![National Golden Retriever Day :]
*ദേശീയ വിവാഹ മോതിരം ദിനം![വിവാഹ മോതിരം... ഇത് വെറുമൊരു ആഭരണം മാത്രമല്ല.
ഇത് പങ്കാളികൾ തമ്മിലുള്ള ശാശ്വതമായ സ്നേഹത്തിനും പ്രതിബദ്ധതയ്ക്കും വേണ്ടിയുള്ള മുദ്രയായി ജീവിതത്തിൽ നിലകൊള്ളുന്നു. ആ ലളിതമായ മുദ്ര ദാമ്പത്യത്തിൻ്റെ അഭേദ്യമായ, ആജീവനാന്ത ബന്ധത്തെ പ്രതീകവത്കരിയ്ക്കുന്നു. അങ്ങനെവിവാഹങ്ങളിൽ വിവാഹ മോതിരങ്ങളുടെ പ്രാധാന്യം ആഘോഷിക്കുന്നതിനായി ഒരു ദിനം.]
* രോഗികളുടെ തിരിച്ചറിയൽ ദിനം!*[രോഗികളെ ആദരിക്കുന്നതിനും ആരോഗ്യപരിപാലന സംവിധാനത്തിൽ അവരുടെ പ്രാധാന്യം ഉയർത്തിക്കാട്ടുന്നതിനുമായി ഒരു ദിനം.
ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന് അവരുടെ അനുഭവങ്ങളും സംതൃപ്തിയും നിർണായകമാണെന്ന് ഊന്നിപ്പറയുന്ന ഈ ദിനം, രോഗികൾ വഹിക്കുന്ന പങ്കിനെ കുറിച്ച് പ്രതിപാദിയ്ക്കുന്നു.]
* ദേശീയ വനിതാ ഫിസിഷ്യൻസ് ദിനം! [National Women Physicians Day ; വൈദ്യശാസ്‌ത്രത്തിൽ ബിരുദം നേടിയ ആദ്യവനിതയും, അമേരിക്ക, യു. കെ എന്നിവിടങ്ങളിൽ സ്ത്രീകളിൽ വൈദ്യശാസ്‌ത്രപഠനം പ്രോത്സാഹിപ്പിക്കുന്നതിൽ പ്രഥമപങ്കുവഹിച്ച സമൂഹിക പരിഷ്കർത്താക്കളിൽ മുന്നിട്ടു നിന്നിരുന്ന ഓരാളുമായിരുന്ന എലിസബത്ത് ബ്ലാക്ക് വെലിന്റെ ജന്മദിനമായ ഇന്ന് നാഷണൽ വുമൺ ഫിസീഷ്യൻസ് ഡേ ആയി ആചരിയ്ക്കുന്നു.]
* എൽമോയുടെ ജന്മദിനം! [Elmo’s Birthday ; ചിൽഡ്രൻസ് ടെലിവിഷൻ നെറ്റ്‌വർക്കിൽ നിന്നുള്ള ഈ ഷോ 1969-ൽ പ്രീസ്‌കൂൾ കുട്ടികൾക്കായി തികച്ചും സമൂലമായ വിദ്യാഭ്യാസ ഫോർമാറ്റോടെ സമാരംഭിച്ചു സെസെം സ്ട്രീറ്റ് അതിൻ്റെ തുടക്കം മുതൽ തുടർച്ചയായി പ്രക്ഷേപണം ചെയ്യപ്പെടുന്നു, ഇത് അമേരിക്കയിലെ ഏറ്റവും ദൈർഘ്യമേറിയ ടെലിവിഷൻ ഷോകളിലൊന്നായി മാറി അതിൻ്റെ അനുസ്മരണാർത്ഥം ഒരു ദിനം.]
ഡോഗി ഡേറ്റ് നൈറ്റ് ![Doggy Date Night ;]
*അമേരിക്കൻ ചിത്രകാരന്മാരുടെ ദിനം! [കലാലോകത്തിന് അമേരിക്കൻ ചിത്രകാരന്മാരുടെ സമ്പന്നമായ സംഭാവനകളെ അനുസ്മരിയ്ക്കാൻ ഒരു ദിനം.]
* ദേശീയ കാരറ്റ് കേക്ക് ദിനം ! [National Carrot Cake Day ; ഏത് അവസരത്തിനും അനുയോജ്യമായ മൃദുവും മസാലകൾ ചേർത്തതുമായ ഒരു മധുരപലഹാരം, പ്രത്യേകിച്ച് നിങ്ങളുടെ മധുരപലഹാരങ്ങളിൽ പച്ചക്കറികൾ ഇഷ്ടപ്പെടുന്നെങ്കിൽ! ]
ഇന്നത്തെ മൊഴിമുത്ത്
. ്്്്്്്്്്്്്്്്്്്്്്
നമ്മുടെ ഈ കൊച്ചുഗോളത്തിൽ ഇത്രയധികം നാശം വിതച്ചത് ഭൂകമ്പങ്ങളും മഹാമാരികളുമല്ല, അഭിപ്രായങ്ങളാണ്.''
. [ - വോൾട്ടയർ ]
*************
ഇന്ന് ജന്മദിനമാചരിയ്ക്കുന്നവർ
*************
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും ഓൾ ഇന്ത്യ ട്രേഡ് യൂണിയൻ കോൺഗ്രസ് (എഐടിയുസി) ദേശീയ സെക്രട്ടറിയും കേരള ജനറൽ സെക്രട്ടറിയും 2006-2011 കാലഘട്ടത്തിൽ വി എസ് അച്യുതാനന്ദൻ്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിൽ റവന്യൂ-ഭൂപരിഷ്‌കരണ വകുപ്പ് മന്ത്രിയുമായിരുന്ന സ. കെ പി രാജേന്ദ്രന്റെയും (1955),
മലയാളത്തിന് ക്ലാസിക്കൽ ഭാഷാപദവി ലഭിക്കാൻ വേണ്ടി കേരള സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ച അടിസ്ഥാന രേഖ തയ്യാറാക്കിയ സമിതിയിലെ അംഗമായിരുന്ന ഭാഷ ശാസത്ര വിദഗ്ദ്ധൻ നടുവട്ടം ഗോപാലകൃഷ്ണന്റെയും (1951),
ഒട്ടേറെ മലയാളചലച്ചിത്രങ്ങളിലും തെലുങ്ക്, തമിഴ് ഭാഷകളിലെ ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള നടി ലിസിയുടേയും (1967),
ലണ്ടൻ ബ്രിഡ്ജ്, കലക്ടർ, രാഷ്ട്രം എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത മലയാള ചലച്ചിത്ര സംവിധായകൻ അനില്‍ സി മേനോന്റേയും (1959),
ഒരു തമിഴ് ചലചിത്ര നടനും സംവിധായകനും പിന്നണി ഗായകനുമായ തേശിങ്കു രാജേന്ദർ സിലമ്പരശൻ എന്ന സിമ്പു എന്നും STR എന്നും യങ്ങ് സുപ്പർ സ്റ്റാർ എന്നും അറിയപ്പെടുന്ന സിലമ്പരശന്റെയും (1984),
ജപ്പാനിലെ ടോക്കിയോയിൽ 1964 ഒളിമ്പിക്സിൽ സ്വർണ്ണ മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിന്റെ നായകനായിരുന്ന ചരൺജിത് സിംഗിന്റെയും(1931),
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 23-ാമത് ഗവർണറായി സേവനമനുഷ്ഠിച്ച ഇന്ത്യൻ സാമ്പത്തിക വിദഗ്ധൻ, ലോകത്തിലെ ഏറ്റവും മികച്ച സാമ്പത്തിക വിദഗ്ധരിൽ ഒരാളായി പരക്കെ കണക്കാക്കപ്പെടുന്ന രഘുറാം രാജൻ്റെയും (1964),
ഇംഗ്ലീഷ് നടനും ടെലിവിഷൻ അവതാരകനും എക്കാലത്തെയും ഏറ്റവും ഉയർന്ന വരുമാനം നേടിയ സഹനടന്മാരിൽ ഒരാളും, വില്ലോ (1988), ലെപ്രെചൗൺ ഫിലിം സീരീസ് (1993–2003), സ്റ്റാർ വാർസ് ഫിലിം സീരീസിലെ (1983–2019) നിരവധി കഥാപാത്രങ്ങൾ, വിക്കറ്റ് ദ ഇവോക്ക്, പ്രൊഫസർ ഫിലിയസ് ഫ്ലിറ്റ്വിക്ക് ആൻഡ് ഗോബ്ലിൻ ജി എന്നിവയിലെ ടൈറ്റിൽ കഥാപാത്രമായി അഭിനയിച്ച വാർവിക്ക് ഡേവിസിൻ്റെയും (1970),
ലെബനീസ്-ബ്രിട്ടീഷ് ബാരിസ്റ്ററും, ആക്ടിവിസ്റ്റും, മനുഷ്യസ്‌നേഹിയും, ജോർജ്ജ് ക്ലൂണി യുടെ പത്നിയുമായ അമൽ ക്ലൂണിയുടെയും (1978),
തൻ്റെ കമ്പനിയായ തെറാനോസുമായി വൻ തട്ടിപ്പ് നടത്തിയ അമേരിക്കൻ വ്യവസായി എലിസബത്ത് ഹോംസിൻ്റെയും (1984),ജന്മദിനം !!!
*********
ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ പൂർവ്വികരിൽ പ്രമുഖർ
**********
സുഹാസിനി ഗാംഗുലി ജ. (1909-1965)
ചരൺജിത് സിന്ദ് ജ. (1931-2022)
ഫെലിക്സ് മെൻഡൽസോൺ ജ. (1809-1847)
എലിസബത്ത് ബ്ലാക്ക്വെൽ ജ.(1821-1910)
സാലിസ്ബറി പ്രഭു ജ. (1830-1903)
കാൾ തിയോഡേർ ഡയര്‍ ജ.(1889-1968)
ഇ.പി. തോംസൺ ജ. (1924 - 1995)
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത ഒരു വനിത സ്വാതന്ത്ര്യ സമര സേനാനി ആയിരുന്ന സുഹാസിനി ഗാംഗുലി (3 ഫെബ്രുവരി 1909 - മാ/ർച്ച് 23, 1965)
ജപ്പാനിലെ ടോക്കിയോയിൽ 1964 ഒളിമ്പിക്സിൽ സ്വർണ്ണ മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിന്റെ നായകനായിരുന്ന ചരൺജിത് സിംഗ്(1931 ഫെബ്രുവരി 3 - 27 ജനുവരി 2022),
"ഓവർച്ചർ ടു എ മിഡ്സമ്മർ നൈറ്റ്സ് ഡ്രീം" എന്ന പ്രശസ്ത കൃതിയ്ക്ക് അറിയപ്പെടുന്ന
ഫെലിക്സ് മെൻഡൽസോൺ എന്ന പേരിൽ അറിയപ്പെടുന്ന ജർമ്മൻ സംഗീത സംവിധായകനും പിയാനിസ്റ്റും കണ്ടക്ടറുമായിരുന്ന ജേക്കബ് ലുഡ്വിഗ് ഫെലിക്സ് മെൻഡൽസോൺ ബർതോഡ് (3 ഫെബ്രുവരി 1809 - 4 നവംബർ 1847),
യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിന്നും വൈദ്യശാസ്‌ത്രത്തിൽ ബിരുദം നേടിയ ആദ്യവനിതയും, അമേരിക്ക, യുണൈറ്റഡ് കിങ്ഡം എന്നിവിടങ്ങളിൽ സ്ത്രീകളിൽ വൈദ്യശാസ്‌ത്രപഠനം പ്രോത്സാഹിപ്പിക്കുന്നതിൽ പ്രഥമപങ്കുവഹിച്ച സമൂഹിക പരിഷ്കർത്താക്കളിൽ മുന്നിട്ടു നിന്നിരുന്ന ഓരാളുമായിരുന്ന എലിസബത്ത് ബ്ലാക്ക് വെൽ (3 ഫെബ്രുവരി 1821– 31 മെയ് 1910),
ബ്രിട്ടീഷ് പ്രധാനമന്ത്രിയും കൺസെർവേറ്റീവ് രാഷ്ട്രീയക്കാരനും ആയിരുന്ന 'സാലിസ്ബറി പ്രഭു ' എന്നറിയപ്പെടുന്ന റോബെർട്ട് ആർതർ റ്റാൽബോട്ട് ഗ്യാസ്കോയ്ൻ-സെസിലി (1830 ഫെബ്രുവരി 3 - 1903 ഓഗസ്റ്റ് 22),
"ദ പാഷൻ ഓഫ് ജോൻ ഓഫ് ആർക്ക് ", "ദ് പ്രസിഡന്റ്","ഓർഡെറ്റ്" തുടങ്ങിയ സിനിമകളിലൂടെ ചലചിത്ര ശാഖക്ക് കലാപരമായ രൂപ പരിണാമങ്ങൾ വരുത്തിയവരിൽ പ്രമുഖനായ ഒരു ഡാനിഷ് ചലചിത്ര സംവിധായകനായ കാൾ തിഓഡർ ഡയർ (Carl Theodor Dreyer). (1889 ഫെബ്രുവരി 3 -1968 മാർച്ച് 20),
പല വിഭാഗങ്ങളിൽപ്പെട്ട ബ്രിട്ടിഷ് തൊഴിലാളികൾ ഒരു വർഗമായി ഒന്നിക്കുകയും തൊഴിലാളി വർഗബോധം ആർജിക്കുകയും ചെയ്തതിന്റെ ചരിത്രം അപഗ്രഥിക്കുന്ന 1963-ൽ പ്രസിദ്ധീകരിച്ച ദ് മേക്കിങ് ഒഫ് ദി ഇംഗ്ലീഷ് വർക്കിങ് ക്ലാസ്സ് എന്ന കൃതി രചിച്ച ബ്രിട്ടിഷ് ചരിത്രകാരനും മാർക്സിസ്റ്റ് ചിന്തകനുമായിരുന്ന ഇ.പി. തോംസൺ (1924 ഫെബ്രുവരി 3-1993 ഓഗസ്റ്റ് 28)
ഇന്നത്തെ സ്മരണ !!!
*********
അഗസ്റ്റിന്‍ ജോസഫ് മ. (1912-1965 )
എം.എൽ (മച്ചാൻ) വർഗ്ഗീസ് മ. (1960-2011)
ജസ്റ്റിസ് കെ എസ് പരിപൂര്‍ണ്ണൻ മ.(1932- 2016)
മണി ഷൊര്‍ണ്ണൂര്‍ മ. (1945-2016)
സത്ഗുരു രാം സിംഗ് ( -1816)
സി.എൻ.അണ്ണാദുരൈ മ. (1909-1969)
ഉസ്താദ് ബഹാവുദ്ദീൻ ഖാൻ മ.(1934-2006)
ബൽറാം ജാക്കർ മ. (1923-2016)
ഇൻതിസാർ ഹുസൈൻ മ. (1925- 2016)
ജോഹന്ന്സ് ഗുട്ടെൻബെർഗ് മ. (1398-1468)
കാൾ ലുഡ്‌വിഗ് ബ്ല്യൂം മ. (1796-1862)
ക്രിസ്റ്റ്യൻ റുഡോൽഫ് ഡെ വിറ്റ് മ.(1854-1922)
വുഡ്രൊ വിൽസൺ മ.(1856-1924)
ബഡ്ഡി ഹോളി മ. (1936-1959)
ഫ്രാങ്ക് ഓപ്പൺഹൈമർ മ. (1912-1985)
ജോൺ കസാവെറ്റസ് മ. (1929-1989)
മിശിഹ ചരിത്രം , സത്യവാന്‍ സാവിത്രി, ഹരിശ്ചന്ദ്രന്‍, കരുണ തുടങ്ങിയ നാടകങ്ങളിലും വേലക്കാരന്‍ നല്ല തങ്ക തുടങ്ങിയ ആദ്യകാല സിനിമകളിലും തന്‍റെ ശബ്ദ സൌകുമാര്യം കൊണ്ടും അഭിനയം കൊണ്ടും മാത്രമല്ല പ്രസിദ്ധനായ ഗാനഗന്ധര്‍വന്‍ യേശുദാസനെ മലയാളത്തിനു സമ്മാനിച്ച പിതാവും ആയ അഗസ്റ്റിന്‍ ജോസഫ്(1912 - ഫെബ്രുവരി 3,1965 ),
മിമിക്രി വേദികളിലൂടെ കലാ ജീവിതത്തിലേക്കു കടന്നു വന്ന ചലച്ചിത്ര നടനും മിമിക്രി താരവുമായിരുന്ന എം.എൽ. വർഗ്ഗീസ് എന്ന മച്ചാൻ വർഗ്ഗീസ്(1960 -ഫെബ്രുവരി 3 2011),
കേരള ഹൈക്കോടതിയിൽ ജഡ്ജിയായിരിക്കുകയും, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ അഴിമതി അന്വേഷിച്ച കമ്മീഷന്റെ അധ്യക്ഷനായും പ്രവര്‍ത്തിച്ച മുന്‍ സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് കെ എസ് പരിപൂര്‍ണ്ണൻ (1933- 2016 ഫെബ്രുവരി 3),
ഗൃഹപ്രവേശം, ദേവരാഗം, ആമിന ടെയ്ലേഴ്സ്, കൊട്ടാരം വീട്ടിലെ അപ്പൂട്ടന്‍, ആഭരണച്ചാര്‍ത്ത്, ഗ്രീറ്റിംഗ്സ്, മയിലാട്ടം, സര്‍ക്കാര്‍ ദാദ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായിരുന്ന മണി ഷൊര്‍ണ്ണൂർ(1945-2016 ഫെബ്രുവരി 3),
ബ്രിട്ടീഷ് വസ്തുക്കളുടെയും സേവനങ്ങളുടെയും രാഷ്ട്രീയ ആയുധമെന്ന നിലയിൽ നിസ്സഹകരണവും ബഹിഷ്കരണവും ഉപയോഗിക്കുന്ന ആദ്യ ഇന്ത്യക്കാരനായ ശ്രീ സദ്ഗുരു രാം സിംഗ് കുക എന്നറിയപ്പെടുന്ന സത്ഗുരു രാം സിംഗ് ( - ഫെബ്രുവരി 3, 1816),
ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ സ്ഥാപകനും തമിഴ്‌ജനതയുടെ നേതാവും രാഷ്ട്രതന്ത്രത്തിലും സാമ്പത്തിക ശാസ്ത്രത്തിലും എം.എ. ബിരുദം നേടിയ മികച്ച വാഗ്‌മിയും പത്രപ്രവർത്തകനും സാഹിത്യകാരനുമായിരുന്ന സി.എൻ.അണ്ണാദുരൈ(1909 സെപ്റ്റംബർ 15 -1969 ഫെബ്രുവരി 3 ) ,
ഹൈദരാബാദിലെനൈസാമിന്റെ സദസ്സിലെ സംഗീതജ്ഞനും, പാകിസ്താനിലേയ്ക്കു സ്വാതന്ത്ര്യാനന്തരം 1956 ൽ കുടിയേറിയ കവ്വാലി ഗായകനായിരുന്ന ഉസ്താദ് ബഹാവുദ്ദീൻ ഖാനെയും (:1934 –: ഫെബ്രുവരി 3, 2006),
പാർലമെൻറ്റേറിയനും രാഷ്ട്രീയ നേതാവും, ലോക സഭ സ്പീക്കറും, കൃഷി മന്ത്രിയും മദ്ധ്യപ്രദേശ് ഗവർണറും ആയിരുന്ന ബലറാം ജാക്കർ (23 ഓഗസ്റ്റ് 1923 – 3 ഫെബ്രുവരി 2016) ,
പാകിസ്ഥാൻ മുൻനിര പത്രമായ ഡോണിൽ കോളമിസ്റ്റും, 2013ലെ മാൻ ബുക്കർ പുരസ്കാര പട്ടികയിലെ ആദ്യ പത്തിൽ ഇടം നേടിയിരുന്ന ആദ്യത്തെ പാക്കിസ്ഥാനി എഴുത്തുകാരനും ആയിരുന്ന പ്രശസ്ത ഉറുദു സാഹിത്യകാരൻ ഇൻതിസാർ ഹുസൈൻ(1923 ഡിസംബർ 7- 2016 ഫെബ്രുവരി 3),
മാറ്റി ഉപയോഗിക്കാവുന്ന അക്ഷരങ്ങളുടെ അച്ചുകൾ ഒരുമിച്ച് ധാരാളമായി ഉണ്ടാക്കുകയും എണ്ണയിൽ ലയിപ്പിച്ച മഷി ഉപയോഗിക്കുകയും മരം കൊണ്ടുണ്ടാക്കിയ ചട്ടക്കൂടുകൾ അച്ചടിക്കായി ഉപയോഗിക്കുകയും ചെയ്ത് യൂറോപ്പിൽ ആദ്യമായി വ്യാവസായിക അടിസ്ഥാനത്തിൽ അച്ചടിച്ച പുസ്തകങ്ങൾ പുറത്തിറക്കി ലോകചരിത്രത്തെ മാറ്റിമറിച്ച ജർമൻ പ്രിന്റർ ജോഹന്ന്സ് ജെൻസ്ഫ്ലൈഷ് ലേഡൻ സം ഗുട്ടെൻബെർഗ് (ഉദ്ദേശം 1398-1468 ഫെബ്രുവരി 3)
ഡച്ച് കോളനിയായിരുന്ന തെക്കനേഷ്യയിലെ ജാവയിലെ സസ്യങ്ങളെപ്പറ്റി പഠിച്ച ഒരു ജർമ്മൻ-ഡച്ച് സസ്യശാസ്ത്രജ്ഞൻ ആയിരുന്ന കാൾ ലുഡ്‌വിഗ് ബ്യും (9 ജൂൺ 1796, – 3 ഫെബ്രുവരി 1862),
2) ദക്ഷിണാഫ്രിക്കയിലെ രാഷ്ട്രീയ നേതാവും ഒളിപ്പോരാളിയുമായിരുന്ന ക്രിസ്റ്റ്യൻ റുഡോൽഫ് ഡെ വിറ്റ്
( 1854ഒക്ടോബർ 7 - ഫെബ്രുവരി 3, 1922),
അമേരിക്കൻ ഐക്യനാടുകളുടെ ഇരുപത്തി എട്ടാമത്തെ പ്രസിഡന്റായിരുന്നു വുഡ്രൊ വിൽസൺ എന്ന പേരിൽ അറിയപ്പെടുന്ന തോമസ് വുഡ്രൊ വിൽസൺ (28 ഡിസംബർ 1856- ഫെബ്രുവരി 3,1924)
1950-കളുടെ മധ്യത്തിൽ റോക്ക് ആൻഡ് റോളിലെ കേന്ദ്ര-പ്രമുഖ വ്യക്തിത്വമായിരുന്ന ഒരു അമേരിക്കൻ ഗായകനും ഗാനരചയിതാവുമായ ' ബഡ്ഡി ഹോളി' എന്നറിയപ്പെടുന്ന ചാൾസ് ഹാർഡിൻ ഹോൾ (സെപ്റ്റംബർ 7, 1936 - ഫെബ്രുവരി 3, 1959),
ഒരു അമേരിക്കൻ കണികാ ഭൗതികശാസ്ത്രജ്ഞനും, കന്നുകാലി വളർത്തുന്നയാളും, കൊളറാഡോ യൂണിവേഴ്‌സിറ്റിയിലെ ഫിസിക്‌സ് പ്രൊഫസറും, സാൻ ഫ്രാൻസിസിലെ എക്‌സ്‌പ്ലോററ്റോറിയത്തിൻ്റെ സ്ഥാപകനുമായിരുന്ന ഫ്രാങ്ക് ഫ്രീഡ്മാൻ ഓപ്പൺഹൈമർ (ഓഗസ്റ്റ് 14, 1912 - ഫെബ്രുവരി 3, 1985)
ഫേസസ്, എ വുമൺ അണ്ടർ ദി ഇൻഫ്ലുവൻസ് തുടങ്ങിയ സിനിമകളിലൂടെ സ്വതന്ത്ര സിനിമയ്ക്ക് തുടക്കമിട്ട ഗ്രീക്ക് അമേരിക്കൻ നടനും ചലച്ചിത്ര നിർമ്മാതാവുമായ ജോൺ നിക്കോളാസ് കസാവെറ്റസ് ( ഡിസംബർ 9, 1929 - ഫെബ്രുവരി 3, 1989)
ചരിത്രത്തിൽ ഇന്ന് …
********
1509 - പോർച്ചുഗീസ് നാവികസേന ഇന്ത്യയിലെ ദിയു യുദ്ധത്തിൽ ഓട്ടോമൻ സാമ്രാജ്യം, വെനീസ് റിപ്പബ്ലിക്, ഗുജറാത്ത് സുൽത്താൻ, ഈജിപ്തിലെ മംലൂക്ക് ബുർജി സുൽത്താനേറ്റ്, കോഴിക്കോട് സാമൂതിരി, റഗുസ റിപ്പബ്ലിക് എന്നിവയുടെ സംയുക്ത കപ്പലുകളെ പരാജയപ്പെടുത്തി
1661 - ഛത്രപതി ശിവാജി മഹാരാജിൻ്റെ നേതൃത്വത്തിലുള്ള മറാഠാ സൈന്യം ഉംബർഖിന്ദ് യുദ്ധത്തിൽ മുഗളരെ പരാജയപ്പെടുത്തി.
1690 - മസാച്യുസെറ്റ്സ് കോളനി അമേരിക്കയിൽ ആദ്യമായി പേപ്പർ കറൻസി പുറത്തിറക്കി.
1834 - വേക്ക് ഫോറസ്റ്റ് യൂണിവേഴ്സിറ്റി സ്ഥാപിച്ചു.
1870 - യുണൈറ്റഡ് സ്റ്റേറ്റ്സ് ഭരണഘടനയുടെ പതിനഞ്ചാം ഭേദഗതി അംഗീകരിച്ചു, എല്ലാ വംശങ്ങളിലെയും പുരുഷ പൗരന്മാർക്ക് വോട്ടവകാശം ഉറപ്പുനൽകുന്നു.
1917 - ലണ്ടനിൽ ടാക്സി ഡ്രൈവർമാരാകാൻ സ്ത്രീകൾക്ക് സർക്കാർ അനുമതി.
1924 - ഫ്രാൻസിലെ ചമോനിക്സിൽ നടന്ന ആദ്യ വിൻ്റർ ഒളിമ്പിക്സിൽ കാനഡ അമേരിക്കയെ 6-1 ന് തോൽപ്പിച്ച് ഐസ് ഹോക്കി സ്വർണ്ണ മെഡൽ നേടി
1925 - ഇന്ത്യൻ റെയിൽവേയുടെ ആദ്യ വൈദ്യുതീകരണ പാത മുംബൈ-കുർള ഉദ്ഘാടനം
1928 - സൈമൺ കമ്മീഷനെതിരെ നാടു നിറയെ കനത്ത പ്രക്ഷോഭം.
1928 - കനേഡിയൻ പാലിയോ ആന്ത്രോപോളജിസ്റ്റ് ഡേവിഡ്സൺ ബ്ലാക്ക് ഹോമോ ഇറക്റ്റസിൻ്റെ ഉപജാതിയായ "സിനാൻത്രോപസ് പെക്കിനെൻസിസ്" എന്ന പുതിയ ഇനത്തിൻ്റെ ഫോസിലുകൾ കണ്ടെത്തി.
1943 - കൊൽക്കത്തയേയും ഹൗറയേയും ബന്ധിപ്പിച്ചുകൊണ്ട് ഹൂഗ്ലീ നദിക്കു കുറുകെ നിർമ്മിച്ച ഉരുക്കു പാലമായ ഹൗറ പാലം (ഇന്നത്തെ രബീന്ദ്രസേതു )1943 ഫെബ്രുവരി 3ന് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു.
1944 - രണ്ടാം ലോകമഹായുദ്ധം: അമേരിക്കൻ സൈന്യം മാർഷൽ ദ്വീപുകൾ പിടിച്ചടക്കി.
1945 - രണ്ടാം ലോകമഹായുദ്ധം: സോവ്യറ്റ് യൂണിയൻ ജപ്പാനെതിരെ ശാന്തസമുദ്രയുദ്ധത്തിൽ അണിചേരാമെന്നു സമ്മതിച്ചു.
1945 - ഓപ്പറേഷൻ തണ്ടർക്ലാപ്പിൻ്റെ ഭാഗമായി യുഎസ് എയർഫോഴ്സ് ബെർലിനിൽ നടത്തിയ ഏറ്റവും വിനാശകരമായ വ്യോമാക്രമണങ്ങളിൽ ഏകദേശം 3,000 പേരെ കൊന്നു.
1954 - അലഹബാദ് കുംഭമേളയ്ക്കിടെ ഗംഗാതീരത്തുണ്ടായ തിരക്കിലും തിരക്കിലും അഞ്ഞൂറിലധികം മരണം
1959 - റോക്ക് ആൻഡ് റോൾ സംഗീതജ്ഞരായ ബഡ്ഡി ഹോളി, റിച്ചി വാലൻസ്, ജെപി "ദി ബിഗ് ബോപ്പർ" റിച്ചാർഡ്സൺ എന്നിവർ അയോവയിൽ ഒരു വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. ഈ സംഭവം "സംഗീത മരിച്ച ദിവസം" എന്നറിയപ്പെട്ടു.
1960 - ഇറ്റാലിയൻ ചലച്ചിത്ര നിർമ്മാതാവ് ഫെഡറിക്കോ ഫെല്ലിനിയുടെ നാടകമായ ലാ ഡോൾസ് വീറ്റ, പലപ്പോഴും സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ചിത്രങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു, പ്രീമിയർ ചെയ്തു
1966 - സോവിയറ്റ് യൂണിയൻ്റെ ലൂണ 9 ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്ന ആദ്യത്തെ ബഹിരാകാശ പേടകമായി.
1969 - യാസർ അറാഫത്ത് പി എൽ ഒ ചെയർമാനായി.
1970 - ഇന്ത്യയിലെ ആദ്യത്തെ കൽക്കരി അടിസ്ഥാനമാക്കിയ രാസവള ഫാക്ടറിക്ക് ഒറീസയിലെ താൽച്ചറിൽ തറക്കല്ലിട്ടു.
1972 - ഇറാനിൽ ഒരാഴ്ച നീണ്ട മഞ്ഞുവീഴ്ച ദുരന്തം. 4000 ലേറെ പേർ മണ്ണിനടിയിൽ പെട്ടു.
1980 - അമേരിക്കൻ ബോക്സർ ലാറി ഹോംസ് TKO'd Lorenzo Holmes ആറാം റൗണ്ടിൽ ഹെവിവെയ്റ്റ് ബോക്സിംഗ് കിരീടം നേടി.
1986 - ടോയ് സ്റ്റോറി, അപ്പ് തുടങ്ങിയ പ്രശസ്ത സിനിമകളുടെ ഉത്തരവാദിത്തമുള്ള പിക്‌സർ ആനിമേഷൻ സ്റ്റുഡിയോ ആപ്പിൾ സിഇഒ സ്റ്റീവ് ജോബ്‌സിൻ്റെ പിന്തുണയോടെ ഒരു സ്വതന്ത്ര കമ്പനിയായി സ്ഥാപിതമായി
1987 - ഇടമലയാർ പദ്ധതി ഉത്പാദനം തുടങ്ങി.
1989 - 1954ൽ സൈനിക വിപ്ലവം വഴി അധികാരത്തിൽ വന്ന പനാമൻ ഏകാധിപതി ആൽഫ്രഡോ സ്ട്രാസ്റ്റർ മറ്റൊരു സൈനിക നടപടിയിൽ പുറത്താക്കപ്പെട്ടു.
1994 - യുഎസ്-റഷ്യൻ ഷട്ടിൽ-മിർ പ്രോഗ്രാമിൻ്റെ ആദ്യ ദൗത്യമായ STS-60, നാസയുടെ സ്‌പേസ് ഷട്ടിൽ ഡിസ്‌കവറി ഉപയോഗിച്ച് വിക്ഷേപിച്ചു.
1995 - അമേരിക്കൻ ബഹിരാകാശയാത്രികയായ എലീൻ കോളിൻസ് ഡിസ്കവറി എന്ന ബഹിരാകാശ വാഹനം പൈലറ്റാക്കിയ ആദ്യ വനിതയായി
2007 - ബാഗ്ദാദ് മാർക്കറ്റ് ബോംബ് സ്ഫോടനത്തിൽ 135 പേർ കൊല്ലപ്പെടുകയും കൂടുതൽ പേർക്ക് പരിക്കേൽക്കുകയും ചെയ്തു
2009 - ബ്രിട്ടന്റെയും ഫ്രാൻസിന്റെയും 2 ആണവ മുങ്ങി കപ്പലുകൾ അറ്റ്ലാൻഡിക്കിൽ കൂട്ടിയിടിച്ചു.
2009 - ബോളിവുഡ് നടി ശിൽപ ഷെട്ടിയും ഭർത്താവ് രാജ് കുന്ദ്രയും ഐപിഎൽ ടീമായ രാജസ്ഥാൻ റോയൽസിൻ്റെ വലിയ ഓഹരികൾ വാങ്ങി.
2013 - സ്ത്രി സുരക്ഷാ നിയമം നിലവിൽ വന്നു.
2014 - റഷ്യയിൽ മോസ്കോയിൽ രണ്ടു വിദ്യാർത്ഥികളെ വെടിവെച്ച് കൊലപ്പെടുത്തുകയും 29 വിദ്യാർത്ഥികളെ ബന്ദികളാക്കുകയും ചെയ്തു.
2016 - സിയാച്ചിനിൽ മഞ്ഞു പാളികൾക്കടിയിൽപെട്ട് പത്ത് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടു.
2018 - ന്യൂസിലാൻഡിൽ നടന്ന അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയയെ തോല്പിച്ച് ഇന്ത്യ കപ്പ് നേടി.
. By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
. ************
Rights Reserved by Team Jyotirgamaya