/sathyam/media/media_files/2025/07/15/new-project-july-15-2025-07-15-06-55-42.jpg)
. ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …
**************
. ' JYOTHIRGAMAYA '
. ്്്്്്്്്്്്്്്്
. 🌅ജ്യോതിർഗ്ഗമയ🌅
കൊല്ലവർഷം 1200
മിഥുനം 31
പൂരൂരുട്ടാതി / പഞ്ചമി
2024 ജൂലൈ 15,
ചൊവ്വ
നാഗപഞ്ചമി
ഇന്ന് ;
* ദേശീയ ലഘു സമ്പാദ്യ ദിനം !. [ജൂലൈ 15-ന് ഇന്ത്യയിലുടനീളം പേ റോൾ സേവിംഗ്സ് ഡേ ആഘോഷിക്കുന്നു. ശമ്പളമുള്ള ജീവനക്കാർക്കിടയിലും വിദ്യാർത്ഥികൾക്കിടയിലും ചെറിയ സമ്പാദ്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ദിവസമാണിത്.]
*ഇന്റർനാഷണൽ സ്റ്റാമ്പ് ഔട്ട് സ്പൈക്കിംഗ് ഡേ ![ലഹരിപാനീയങ്ങളുടെ അമിതമായ ഉപയോഗത്തിന്റെ പ്രശ്നങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിയ്ക്കുന്നതിനും, ലഹരിയുടെ അമിതമായ ഉപയോഗത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെക്കുറിച്ചും, ലഹരിപാനീയങ്ങളുടെ അമിതോപയോഗം കൊണ്ടുണ്ടാവുന്ന അവസ്ഥകളുടെ ലക്ഷണങ്ങളെക്കുറിച്ചും, അത് സംഭവിച്ചാൽ എന്തുചെയ്യണമെന്നതിനെക്കുറിച്ചും പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനാണ് ഇന്റർനാഷണൽ സ്റ്റാമ്പ് ഔട്ട് സ്പൈക്കിംഗ് ദിനം സമർപ്പിച്ചിരിക്കുന്നത്.]
* സോഷ്യൽ മീഡിയ : ഗിവിംഗ് ഡേ ![ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും സാമൂഹിക പ്രതിസന്ധി നിവാരണ ആവശ്യങ്ങൾക്കും മികച്ച പിന്തുണ നൽകുന്നതിനുള്ള പ്രമുഖ മാർഗമായി മാറിയിട്ടുള്ള സോഷ്യൽ മീഡിയയുടെ ഇപ്പോഴത്തെ സാമൂഹിക സ്വാധീനത്തെ അനുസ്മരിക്കുന്നതിന് ഒരു ദിവസം.]
*Developmental Disability Professionals Day ![വികസന വൈകല്യങ്ങൾ എന്നത് വികസന കാലഘട്ടത്തിൽ, അതായത് 22 വയസ്സിന് മുമ്പ് ഒരു വ്യക്തിയ്ക്ക് ഉണ്ടാകുന്ന ഒരു കൂട്ടം ശാരീരികവും ബൗദ്ധികവും മാനസീകവുമായ അവസ്ഥകളാണ്, ഇത് ശാരീരിക, ബൗദ്ധിക, ഭാഷാ പെരുമാറ്റ കഴിവു കുറവിന് തുടർച്ചയായ പിന്തുണ ആവശ്യമുള്ള ഒരു തരം പ്രവർത്തനപരമായ പരിമിതികൾ ഉണ്ടായേക്കാം. ബുദ്ധിപരമായ വൈകല്യം, ഓട്ടിസം സ്പെക്ട്രംഡിസോർഡർ, സെറിബ്രൽപാൾസി, ഡൗൺസിൻഡ്രോം എന്നിവ ഇതിന് ഉദാഹരണങ്ങളാണ്. ഇപ്രകാരം വികസന വെല്ലുവിളികൾ നേരിടുന്ന വ്യക്തികളെ ആത്മാർത്ഥമായി പിന്തുണയ്ക്കുന്ന ആളുകളെയാണ് വികസന വൈകല്യ പ്രൊഫഷണലുകൾ എന്നു പറയുന്നത്.
ഇവരെക്കുറിച്ചറിയാൻ പൊതുജനാവബോധം സൃഷ്ടിയ്ക്കാൻ ഈ ദിനം ആഘോഷിക്കുന്നു. ഈ പ്രൊഫഷണലുകളിൽ പെരുമാറ്റ വിശകലന വിദഗ്ധർ, കേസ് മാനേജർമാർ, സേവന കോർഡിനേറ്റർമാർ, നേരിട്ടുള്ള പിന്തുണനാ ജീവനക്കാർ എന്നിവർ ഉൾപ്പെടുന്നു.
ഭവനനിർമ്മാണം, ജോലി, തെറാപ്പി, ദൈനംദിന ജോലികൾ എന്നിവയിൽ വ്യക്തിഗത സഹായം വാഗ്ദാനം ചെയ്തുകൊണ്ട് അവർ ഈ ജീവിതങ്ങളെ രൂപപ്പെടുത്തുന്നതിൽ സഹായിയ്ക്കുന്നു. അവർ ശ്രദ്ധയോടെയും ക്ഷമയോടെയും ഇതിനായി പരിശ്രമിയ്ക്കുമ്പോൾ, ആ ശ്രമം ഇത്തരം ആളുകളെ ആ സമൂഹം ഉൾക്കൊള്ളുന്നതായി തോന്നിപ്പിയ്ക്കുകയും അവരവരുടെ സമൂഹങ്ങളിൽ അവർക്ക് അന്തസ്സോടെ ജീവിക്കാൻ കഴിയുകയും അതിനവരെ ഇവർ ഒരുപാട് സഹായിക്കുകയും ചെയ്യുന്നു. ]
*ലോക യുവ നൈപുണ്യ ദിനം ![ World Youth Skills Day ;തൊഴിൽ, മാന്യമായ ജോലി, സംരംഭകത്വം എന്നിവയ്ക്കായി യുവാക്കളെ സജ്ജരാക്കുന്നതിൻ്റെ തന്ത്രപരമായ പ്രാധാന്യം ആഘോഷിക്കുന്നതിനായി ഐക്യരാഷ്ട്രസഭ നിയോഗിച്ച ദിനം ]
*ദേശീയ പ്ലാസ്റ്റിക് സർജറി ദിനം ! അധികം അറിയപ്പെടാത്ത ഈ സൂപ്പർ സ്പെഷ്യാലിറ്റിയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി 2011 മുതൽ ജൂലൈ 15 പ്ലാസ്റ്റിക് സർജറി ദിനമായി ആചരിച്ചുവരുന്നു ]
* ഗ്ലോബൽ ഹഗ് യുവർ കിഡ്‌സ് ഡേ![ Global Hug Your Kids Day ; എല്ലാ ദിവസവും സ്വന്തം കുട്ടികളെ കെട്ടിപ്പിടിച്ചുകൊണ്ട് തങ്ങളുടെ സ്നേഹവും വാത്സല്യവും അഭിനന്ദനവും അവരോടു പ്രകടിപ്പിയ്ക്കുവാൻ ഒരു ദിനം! ഒരോരുത്തരും സ്വന്തം കുട്ടികളെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് സ്വന്തം കുട്ടികളോടും അവനവനോടും കാണിയ്ക്കാൻ ഒരു ദിവസം. ]
* ബ്രസീൽ : അന്താരാഷ്ട്ര പുരുഷദിനം !
* കിരിബാട്ടി: വൃദ്ധരുടെ ദിനം!
* ബ്രൂണോയ്: സുൽത്താന്റെ ജന്മദിനം!
* തുർക്ക്മെനിസ്ഥാൻ: 'ഗല്ല ബെയ്റാമി' (ഗോതമ്പുത്സവം)
* ബോട്സ്വാന : പ്രസിഡന്റ് ദിനം !
* USA;
*ദേശീയ ഐ ലവ് ഹോഴ്‌സ് ഡേ ![ National I Love Horses Dayകുതിരകൾ കേവലം ഗതാഗതോപാധി മാത്രമല്ല, അവ യുദ്ധരംഗത്തും കൃഷിസ്ഥലത്തും എല്ലാം മനുഷ്യനോടൊപ്പം നിന്ന അവൻ്റെ ഏറ്റവും മികച്ച അവന് ഒരിയ്ക്കലും ഒഴിച്ചുകൂടാനാവാത്ത കൂട്ടാളികളിൽ ഒരാളാണ്. അയാളെ കുറിച്ചറിയാൻ ഒരു ദിവസം]
*ദേശീയ മരച്ചീനി പുഡ്ഡിംഗ് ദിനം ![ National Tapioca Pudding Day (യുണൈറ്റഡ് സ്റ്റേറ്റ്സ്): മരച്ചീനിയിൽ നിന്ന് ഉണ്ടാക്കുന്ന ക്ലാസിക് ഡെസേർട്ട് ആസ്വദിക്കാനും അഭിനന്ദിക്കാനുമുള്ള ഒരു ദിവസം ]
*ദേശീയ വളർത്തുമൃഗങ്ങളുടെ അഗ്നി സുരക്ഷാ ദിനം ![ National Pet Fire Safety Dayജൂലായ് 15 ലെ ദേശീയ വളർത്തുമൃഗങ്ങളുടെ അഗ്നി സുരക്ഷാ ദിനം നമ്മുടെ വീടുകളിൽ അഗ്നിശമന മാർഗങ്ങളും സുരക്ഷയും ആസൂത്രണം ചെയ്യുമ്പോൾ നമ്മുടെ വളർത്തുമൃഗങ്ങളെ പരിഗണിക്കണമെന്ന് ഓർമ്മിപ്പിക്കുന്നു]
*ദേശീയ ഗമ്മി വേം ദിനം ![ National Gummi Worm Day(യുണൈറ്റഡ് സ്റ്റേറ്റ്സ്): ഗമ്മി പുഴുക്കൾ ആസ്വദിക്കാനും അതിൽ മുഴുകാനും ആളുകളെ പ്രോത്സാഹിപ്പിക്കുന്ന ജനപ്രിയ മിഠായിയുടെ രസകരമായ ആഘോഷം.]
*ദേശീയ ഓറഞ്ച് ചിക്കൻ ദിനം ![ National Orange Chicken Day അതിൻ്റെ യഥാർത്ഥ പ്രശസ്തി എന്തുതന്നെയായാലും, ഓറിയൻറിൽ നിന്നുള്ള മറ്റൊരു സ്വാദിഷ്ടമായ വിഭവം കൊണ്ട് നിങ്ങളെ സന്തോഷിപ്പിക്കാൻ വടക്കേ അമേരിക്കയിലുടനീളമുള്ള ചൈനീസ് റെസ്റ്റോറൻ്റുകളിൽ എത്തിയതിൽ സന്തോഷമുണ്ട്.]
National Be a Dork Day
National Give Something Away Day
National Respect Canada Day
National Get Out of the Dog House Day
National Clean Beauty Day
Blackcurrant Day
. ഇന്നത്തെ മൊഴിമുത്തുകൾ
. ്്്്്്്്്്്്്്്്്്്്്്്്്്
"വിളക്കിന്റെ പ്രകാശത്തിനു നന്ദി പറയുക; എന്നാൽ നിഴലിൽ ക്ഷമയോടെ വിളക്കു പിടിച്ചു നിൽക്കുന്ന ആളെ മറക്കാതിരിക്കയും ചെയ്യുക''.
''ജീവിതം സുന്ദരമാകട്ടെ, വേനല്‌ക്കാലത്തെ പൂക്കളെപ്പോലെ; മരണവും സുന്ദരമാകട്ടെ, ശരത്ക്കാലത്തെ പഴുക്കിലകളെപ്പോലെ''
. [ - രബീന്ദ്രനാഥ് ടാഗോർ ]
.
***********
ഇന്നത്തെ പിറന്നാളുകാർ
**********
1995 ൽ പുറത്തിറങ്ങി നിരൂപക പ്രശംസ നേടിയ ഇന്ദിരഎന്ന ചിത്രത്തിലൂടെ തമിഴ ചലച്ചിത്ര രംഗത്ത് ശ്രദ്ധേയയായ ഒരു ഇന്ത്യൻ ചലച്ചിത്ര നടിയും ടിവി അവതാരകയും തമിഴ് സിനിമാലോകത്ത് പ്രശസ്തരായ ഹാസൻ കുടുംബത്തിലെ കമലഹാസൻ്റെ സഹോദരൻ ചന്ദ്രഹാസൻ്റെ മകളുമായ അനുരാധ ചന്ദ്രഹാസൻ എന്ന അനു ഹാസൻ്റെയും (1970 )
അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ, ജോര്‍ജ്ജേട്ടന്‍സ് പൂരം, ഒരു സിനിമാക്കാരന്‍, ജൂണ്‍, ഫൈനല്‍സ്, സ്റ്റാന്‍ഡ് അപ്പ് തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിക്കുകയും 2016ൽ മികച്ച നടിയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടുകയും ചെയ്ത നടിയും ടെലിവിഷൻ അവതാരകയുമായ രജിഷ വിജയന്റേയും (1990),
ഇന്ത്യൻ ശാസ്ത്രജ്ഞനും ബ്രഹ്മോസ് പദ്ധതിയുടെ സ്ഥാപക മേധാവിയുമായ എ.ശിവതാണുപിള്ളയുടെയും (1947),
മലയാള സാഹിത്യകാരനും ഇസ്‌ലാമിക പണ്ഡിതനും ഗ്രന്ഥകാരനുമായ ഷെയ്‌ക്ക് മുഹമ്മദ് കാരക്കുന്നിന്റെയും (1950),
മോഡലിംഗ് രംഗത്തു സജീവവും മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങള്‍ ചെയ്തിട്ടുള്ള സിനിമാരംഗത്തെ പുതുമുഖ താരവുമായ അന്‍സണ്‍ പോളിന്റേയും (1988),
ബീഹാർ മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന സത്യേന്ദ്ര നാരായൺസിൻഹയുടെയും ബിഹാറിലെ വൈശാലി മണ്ഡലത്തിൽനിന്നുള്ള ലോക്‌സഭാംഗമായിരുന്ന കിഷോരി സിൻഹയുടെയും മകനും കേരളത്തിന്റെ 21-ാം ഗവർണറുമായിരുന്ന നിഖിൽ കുമാറിന്റെയും (1941),
പ്രശസ്ത ജർമ്മൻ നടിയും മോഡലുമായ ഡയാൻ ക്രൂഗറിൻ്റെയും ( Diane Kruger - 1976)
വൈവിധ്യമാർന്ന ശബ്ദത്തിന് പേരുകേട്ട ഒരു പ്രമുഖ ഗായികയും നാല് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ, റോക്ക് മുതൽ രാജ്യം വരെ വിവിധ വിഭാഗങ്ങളിൽ അവർ പാടിയിട്ടുള്ള ലിൻഡ റോൺസ്റ്റാഡിൻ്റെ യും (Linda രോൺസ്റ്റഡിറ്റി -1946)
ബ്ലോഗർ, വെബ്ബ് മാസികാ പത്രാധിപർ, എഴുത്തുകാര അദ്ധ്യാപകൻ എന്നീ നിലകളിൽ ശ്രദ്ധേയനാണ് പി.പി. രാമചന്ദ്രണെയും (1962)
ഇൻഡ്യൻ ഹോക്കി ടീമിന്റെ ക്യാപ്റ്റൻ ആയിരുന്ന സർദാർ സിംഗിന്റയും (1986) ജന്മദിനം !
**********
ഇന്ന് ജന്മദിനം ആചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പം ഇല്ലാത്ത നമ്മുടെ പ്രമുഖരായ പൂർവ്വികരിൽ ചിലർ
************
പട്ടം താണുപിള്ള ജ. (1885 - 1970)
സി.എച്ച്. മുഹമ്മദ് കോയ ജ. (1927-1983)
എൻ. ശ്രീകണ്ഠൻനായർ ജ. (1915-1983)
ഡോ. പി.പി ആന്റണി (കുസുമം) ജ. (1889-1955 )
സി. ഉണ്ണിരാജ ജ. (1917-1995)
എം. കുമാരൻ ജ. (1920-1995)
മങ്കട ടി. അബ്ദുൽ അസീസ് മൗലവി ജ. (1931- 2007)
ഉണ്ണിക്കൃഷ്ണൻ പുതൂർ ജ. (1933 -2014)
എം ടി വാസുദേവൻ നായർ ജ (1933-2024)
തിലകൻ ജ. (1935 - 2012)
എം.പി. ഗംഗാധരൻ ജ. (1934 -2011)
ടി.സി. ജോൺ ജ. (1947 -2013),
മോഗുബായ് കുർദിക്കർ ജ. (1904-2001)
ബാദൽ സർക്കാർ ജ. (1925- 2011)
റെംബ്രാന്റ് ജ. (1606-1669)
നൂർ മുഹമ്മദ് താരക്കി ജ. (1917-1979 )
ദുർഗ്ഗാഭായ് ദേശ്മുഖ് ജ (1909 - 1981)
തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിന്റെ സ്ഥാപകനേതാക്കളിൽ സമുന്നതനും, സ്വാതന്ത്ര്യസമരത്തിലെ മുന്നണി പ്പടയാളിയും, ഭരണതന്ത്രജ്ഞനും മുപ്പതുവർഷത്തിലധികം നിയമ സഭാസാമാജികനും, തിരുവിതാംകൂറിലെ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ മുഖ്യമന്ത്രിയും,തിരു-കൊച്ചി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയും, കേരളത്തിന്റെ രണ്ടാമത്തെ മുഖ്യമന്ത്രിയും പഞ്ചാബ് ഗവർണറും, ആന്ധ്രാപ്രദേശ് ഗവർണറും ആയിരുന്ന പട്ടം താണുപിള്ള(ജൂലൈ-15, 1885 - ജൂലൈ-27, 1970) ,
നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകൻ, സാഹിതൃകാരൻ, നാടകകൃത്ത് എന്നീ നിലകളിൽ പ്രശസ്തനായ , ജ്ഞാനപീഠ പുരസ്കാര ജേതാവായ മാടത്ത് തെക്കേപ്പാട്ട് വാസുദേവൻനായർ എന്ന എം.ടി. വാസുദേവൻ നായർ (1933 ജൂലൈ 15 - 25 ഡിസംബർ 2024)
മതം ശാസ്ത്രം പൌരോഹിത്യം തുടങ്ങിയ വിഷയങ്ങളെ പറ്റി യുക്തിവാദി,മിതവാദി തുടങ്ങിയ ആനുകാലികങ്ങളില്‍ കുസുമം എന്ന തൂലിക നാമത്തില്‍ കവിതകളും ലേഖനങ്ങളും എഴുതുകയും മഹദ് വ്യക്തികളെ പറ്റി അനുസ്മരണങ്ങൾ, ഒമർ ഖയാംമിന്റെ റുബിയാത്തിന്റെ പരിഭാഷ എന്നിവ രചിക്കുകയും ചെയ്ത യുക്തിവാദിയും, ശസ്ത്ര ക്രീയ വിദഗ്ദ്ധനും, തൃശൂരിൽ ധർമ്മോദയം കമ്പനിയുടെയും പബ്ലിക്ക് ലൈബ്രറ റിയുടെയും ചെയർമാനും എതിർക്കുന്നവർക്കു പോലും അറിവിന്റെയും നവ ചിന്തയുടെയും തേൻ തുള്ളികൾ നൽകുക എന്ന ലക്ഷ്യത്തോടെ കുസുമം എന്ന തൂലിക നാമം സ്വീകരിച്ച പാണേങ്ങാടൻ പാവുണ്ണി ആൻ്റ എന്ന ഡോ പി പി ആൻ്റണി (1889 ജൂലൈ 15-1955 മാർച്ച് 9 ),
മാറ്റി വെയ്ക്കപ്പെട്ട വേതനമാണ് ബോണസ് എന്ന തത്ത്വം ഇന്ത്യയിൽ ആദ്യമായി അംഗീകരിക്കപ്പെട്ട എച്ച് ആൻഡ് സിയിൽ നടന്ന സമരത്തിന് നേതൃത്വം കൊടുക്കുകയും, മത്തായി മാഞ്ഞൂരാനുമായി ചേർന്ന് കേരള സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിക്കുകയും പിൽക്കാലത്ത് ആർ എസ് പി യിൽ ലയിക്കുകയും, ഒന്ന്, മൂന്ന്, നാല്, അഞ്ച്, ആറ് ലോക്സഭകളിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത കേരളത്തിലെ പ്രമുഖനായ ട്രേഡ് യൂണിയൻ നേതാവും രാഷ്ട്രീയ പ്രവർത്തകനും എഴുത്തുകാരനു മായിരുന്ന എൻ. ശ്രീകണ്ഠൻ നായർ(ജൂലൈ 15, 1915 - ജൂലൈ 20, 1983),
ജനയുഗത്തിന്റെയും നവയുഗത്തിന്റെയും മുഖ്യ പത്രാധിപരായും പ്രാഗിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന വേൾഡ് മാർക്‌സിസ്റ്റ് റിവ്യൂവിന്റെ പത്രാധിപ സമിതിയിലും അംഗമായിരുന്ന കേരളത്തിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും,കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനും ആയിരുന്ന സി.ഉണ്ണിരാജ എന്ന ശിവശർമ്മ രാജ(15 ജൂലൈ 1917 - 28 ജനുവരി 1995),
പ്രൈവറ്റ് മെമ്പേഴ്സ് ബിൽസ് ആന്റ് റെസലൂഷൻ കമ്മിറ്റി ചെയർമാൻ (1976-77), വടകര പഞ്ചായത്തംഗം (1952-62), മലബാർ ജില്ലാബോർഡംഗം (1954-58), വടകര മുനിസിപ്പൽ കൗൺസിലർ (1962-68), കേരള സർവകലാശാല സെനറ്റംഗം (1962-68), സി.പി.ഐ. കോഴിക്കോട് ജില്ലാ കൗൺസിൽ സെക്രട്ടറി, സി.പി.ഐ. എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം എന്നിനിലകളിൽ സേവനം അനുഷ്ഠിക്കുകയും ന്നാം കേരളനിയമസഭയിൽ പേരാമ്പ്ര നിയോജകമണ്ഡലത്തേയും, നാലാം കേരളനിയമസയിൽ നാദാപുരം നിയോജകമണ്ഡലത്തേയും, പ്രതിനിധീകരിച്ച എം .കുമാരൻ (15 ജൂലൈ 1920 - 30 മാർച്ച് 1995),
ലീഗിന്റെ കേരളത്തിലെ ഏക മുഖ്യമന്ത്രിയും, കഴിവുറ്റ ഭരണാധികാരിയും പ്രശസ്തനായ പത്രപ്രവർത്തകനും ഒരു ഡസനിലേറെ പുസ്തകങ്ങളുടെ കർത്താവും പ്രശസ്ത വാഗ്മിയും രാഷ്ട്ര തന്ത്രജ്ഞനും മുസ്ലീം ലീഗിന്റെ സമുന്നതനായ നേതാവുമായിരുന്ന സി.എച്ച്. മുഹമ്മദ് കോയ (ജൂലൈ 15, 1927 - സെപ്റ്റംബർ 28, 1983).
ചന്ദ്രിക പത്രത്തിന്റെ മുഖ്യപത്രാധിപർ, വർത്തമാനം പത്രത്തിന്റെ മാനേജിംഗ് എഡിറ്റർ, ചരിത്രകാരൻ, ഇസ്ലാമിക പണ്ഡിതൻ, അറബി ഭാഷാ ഗവേഷകൻ, അദ്ധ്യാപകൻ എന്നീ നിലകളിൽ അറിയപ്പെട്ട മങ്കട ടി. അബ്ദുൽ അസീസ് മൗലവി (ജൂലൈ 15, 1931- ആഗസ്റ്റ് 12, 2007),
ഗുരുവായൂർ ദേവസ്വം ലൈബ്രറി എസ്റ്റാബ്ലിഷ്മെന്റിന്റെ വകുപ്പു മേധാവിയും അറുന്നൂറോളം കഥകൾഅടങ്ങിയ 29 കഥാ സമാഹാരങ്ങളും 15 നോവലുകളും ഒരു കവിതാസമാഹാരവും ജീവചരിത്രവും അനുസ്മരണവും ഉൾപ്പെടെ അമ്പതിലേറെ കൃതികൾ രചിച്ചിട്ടുള്ള എഴുത്തുകാരന്‍ ഉണ്ണിക്കൃഷ്ണൻ പുതൂർ(15 ജൂലൈ 1933 - 2 ഏപ്രിൽ 2014) ,
കോൺഗ്രസ് പാർലമെന്റ് പാർട്ടി ഉപനേതാവ്, മലപ്പുറം ഡി.സി.സി പ്രസിഡന്റ്, ഐ.എൻ.സി വർക്കിങ് കമ്മറ്റി മെമ്പർ, കെ.പി.സി.സി ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുകയും മൂന്ന്, നാല്, അഞ്ച്, ആറ്, ഏഴ്, പതിനൊന്ന് കേരളനിയമസഭയിലെ അംഗവും മുൻ ജലസേചനവകുപ്പ് മന്ത്രിയുമായിരുന്ന എം.പി. ഗംഗാധരൻ (15 ജൂലൈ 1934 - 31 ഒക്ടോബർ 2011),
ജയ്പൂർ-അത്രൗലി ഘരാനയിലെ പ്രമുഖ ഹിന്ദുസ്ഥാനി ഗായിക യായിരുന്ന മോഗുബായ് കുർദിക്കർ (ജൂലൈ 15, 1904 – ഫെബ്രുവരി 10, 2001),
പാഗൽഘോഡ,ഏവം ഇന്ദ്രജിത്ത് തുടങ്ങി 50 ഓളം നാടകങ്ങൾ എഴുതുകയും സമകാലിക നാടകത്തെ അതിന്റെ ഉള്ളടക്കം കൊണ്ടും ആവിഷ്ക്കാര രീതി കൊണ്ടും തെരുവും വീട്ടുമുറ്റവുമൊക്കെ തീയറ്ററാക്കി മാറ്റുകയും ചെയ്ത ഭാരതത്തിലെ പ്രമുഖ ജനകീയ നാടക പ്രവർത്തകൻ ആയിരുന്ന ബാദൽ സർക്കാറർ(15 ജൂലൈ 1925-13 മേയ് 2011),
നെതർലന്റ്സിൽ ജീവിച്ചിരുന്ന പ്രശസ്തനായ ചിത്രകാരനും കൊത്തുപണിക്കാരനുമായിരുന്ന റെംബ്രാന്റ് വാങ് റേയ്ൻ എന്ന റെം ബ്രാൻഡ്(ജൂലൈ 15,1606 – ഒക്ടോബർ 4, 1669),
നിരവധി മലയാളം നാടകങ്ങളിലും സിനിമകളിലും അഭിനയിച്ച് തന്റെ പ്രതിഭ തെളിയിച്ച ഒരു പ്രമുഖ അഭിനേതാവായിരുന്ന തിലകൻ എന്ന സുരേന്ദ്രനാഥ തിലകൻ (1935 ജൂലായ് 15 - 2012 സെപ്റ്റംബർ 24),
ബാലസാഹിത്യകാരനും, നോവലിസ്റ്റും ചലച്ചിത്രഗാന രചയിതാവുമായിരുന്ന ടി.സി. ജോൺ(1947 ജൂലൈ 15-2013 ആഗസ്റ്റ് 25),
1978-ലെ സോർ സൈനിക വിപ്ലവത്തിലൂടെ, പ്രസിഡന്റ് മുഹമ്മദ് ദാവൂദ് ഖാനെ അട്ടിമറിച്ച് പ്രസിഡണ്ട്, പ്രധാനമന്ത്രി എന്നീ പദവികൾ ഏറ്റെടുക്കുകയും, രാജ്യത്ത് കമ്മ്യൂണിസ്റ്റ് ഭരണത്തിന് തുടക്കം കുറിക്കുകയും, വിദ്യാഭ്യാസം, ഭൂപരിഷ്കരണം, സ്ത്രീപുരുഷസമത്വം, വിവാഹബന്ധങ്ങൾ തുടങ്ങിയ സാമൂഹികമേഖലകളിൽ വിപ്ലവകരമായ പരിഷ്കരണ നടപടികൾ നടപ്പാക്കുകയും ചെയ്ത അഫ്ഗാനിസ്താനിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് പാർട്ടിയായിരുന്ന പി.ഡി.പി.എ.യുടെ സ്ഥാപകനേതാവും, പാർട്ടിയുടെ ആദ്യ ജനറൽ സെക്രട്ടറിയുമായിരുന്ന നൂർ മുഹമ്മദ് താരക്ക് (1917 ജൂലൈ 15 - 1979 ഒക്ടോബർ 9),
ഒരു ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനി, അഭിഭാഷകൻ, സാമൂഹിക പ്രവർത്തകൻ, രാഷ്ട്രീയക്കാരി. ഇന്ത്യൻ ഭരണഘടനാ അസംബ്ലിയിലും ഇന്ത്യയുടെ ആസൂത്രണ കമ്മീഷനിലും അംഗമായിരുന്ന ദുർഗ്ഗാഭായ് ദേശ്മുഖ്(15 ജൂലൈ 1909 - 9 മെയ് 1981),
*********
ഇന്നത്തെ സ്മരണ !
*********
പി.എ (അച്യുത)വാര്യർ മ. (1920-1985)
അമ്പാടി നാരായണപ്പൊതുവാൾ മ. (1871-1936)
ഡോ.കെ.എം.തരകൻ മ. (1930-2003 )
സുലൈഖ ഹുസൈൻ മ. (1930 - 2014)
ബാനൂ കോയാജി മ. ( 1918 – 2004)
ബൊനവന്തുരാ മ.(1221–1274)
ആന്റൺ ചെഖോവ് മ. (1860 - 1904)
എറിക് ബേൺ മ. (1910 - 1970 )
രാജാ ദക്ഷിണരഞ്ജൻ മുഖർജി മ (1815-1878)
ദൈവദാസൻ മാർ ഇവാനിയോസ് മ. (1882-1953)
ജോൺസൻ ഐരൂർ മ. (1947-2020)
പ്രതാപ് പോത്തൻ മ. (1952-2022)
പ്രഗത്ഭനായ അദ്ധ്യാപകനും സഹൃദയനായ നിരുപകനും നല്ല പത്രപ്രവർത്തകനും, നോവലുകളും, ചെറുകഥകളും, വിവർത്തനങ്ങളും, ബാലസാഹിത്യവും, നാടകങ്ങളും, ജീവചരിത്രങ്ങളും രചിക്കുകയും ചെയ്ത പുലാക്കാട്ട് വാരിയത്ത് അച്ച്യുതവാര്യർ എന്ന പി എ വാര്യർ(1920 ഒക്റ്റോബർ 3- ജൂലൈ 15, 1985) ,
കേരളീയമായ കഥാകഥനരീതിയോട് പാശ്ചാത്യരചനാശൈലികൾ ഇഴ ചേർത്ത് ഒരു പുതിയ സാഹിത്യരൂപം വികസിപ്പിച്ചവരിൽ പ്രധാനിയായ എ.നാരായണപൊതുവാള്‍, എ.ന്‍.പൊതുവാള്‍, എം.രത്നം ബി .എ എന്നീ പേരുകളില്‍ കഥയെഴുതിയ വേങ്ങയിൽ അമ്പാടി നാരായണ പൊതുവാൾ(1871 ജൂൺ 6 - ജൂലൈ 15, 1936),
മലയാളത്തിലും ഇംഗ്ലീഷിലുമായി ഒട്ടനേകം കൃതികൾ രചിച്ച മലയാളത്തിലെ ഒരു പ്രശസ്ത സാഹിത്യകാരനും നിരൂപകനു മായിരുന്ന ഡോ.കെ.എം. തരകൻ(1930 ഒക്ടോബർ 6 - 2003 ജൂലൈ 15),
ഉറുദുവിൽ 27 നോവലുകളും അത്രത്തോളം ചെറുകഥ കളുമെഴുതിയ കേരളത്തിലെ ആദ്യ ഉർദു നോവലിസ്റ്റും, കേന്ദ്ര ഉർദു ഫെലോഷിപ്പ് കമ്മിറ്റി അംഗവുമായിരുന്ന സുലൈഖ ഹുസൈൻ (1930 - 15 ജൂലൈ 2014),
ജനസംഖ്യ നിയന്ത്രണ - കുടുംബാസൂത്രണ രംഗത്ത് കേന്ദ്ര സർക്കാരിന്റെ ഉപദേശകയും രാജ്യാന്തര അംഗീകാരം നേടിയ ഭിഷഗ്വരയും സാമൂഹിക പ്രവർത്തകയായിരുന്ന ബാനൂ ജഹാൻഗീർ കോയാജി (22 ഓഗസ്റ്റ് 1918 – 15 ജൂലൈ 2004),
മദ്ധ്യകാല ഇറ്റാലിയൻ സ്കോളാസ്റ്റിക് ദൈവശാസ്ത്രജ്ഞനും, ദാർശനികനും ഫ്രാൻസിസ്കൻ ചെറിയ സഹോദരന്മാരുടെ സഭയുടെ എട്ടാമത്തെ തലവനും , കർദ്ദിനാളും, വേദപാരംഗതനും ആയിരുന്ന ബൊനവന്തുരാ എന്നറിയപ്പെടുന്ന ജോൺ ഫിഡാൻസാ (1221– 15 ജൂലൈ 1274),
ജയരാജിന് ഈയിടെ മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള പുരസ്കാരവും, മികച്ച അവലംബിത തിരക്കഥക്കുള്ള പുരസ്കാരവും നേടികൊടുത്ത ഒറ്റാൽ എന്ന ചലച്ചിത്രത്തിന്‍റെ മൂല ചെറുകഥ 'വാങ്ക' എഴുതിയ റഷ്യൻ ചെറുകഥാകൃത്തും നാടക കൃത്തുമായിരുന്ന ആന്റൺ പാവ്ലോവിച്ച് ചെഖോവ് (29 ജനുവരി 1860 -15 ജൂലൈ 1904 ),
വിനിമയ അപഗ്രഥനം (Transactional Analysis) എന്ന മനഃശാസ്ത്ര വിശകലന രീതിയുടെ ഉപജ്ഞാതാവും, നിത്യജീവിതത്തിലെ സാഹചര്യവും സന്ദർഭവും വിശകലനവിധേയമാകുന്ന ഗേംസ് പീപ്പിൾ പ്ലേ എന്ന പുസ്തകം എഴുതുകയും, വില്പനയിൽ ബെസ്റ്റ്സെല്ലറാവുകയും ചെയ്ത കാനഡയിൽ ജനിച്ച ലോക പ്രശസ്തനായ മനഃശാസ്ത്ര വിദഗ്ദ്ധൻ എറിക് ബേൺ(1910 മേയ് 10 - 1970 ജൂലൈ 15),
പശ്ചിമ ബംഗാളിലെ ശങ്കർപൂരിൽ മുമ്പ് കണ്ടുകെട്ടിയ താലൂക്കിൻ്റെ തലൂഖ്ദാർ. 19-ാം നൂറ്റാണ്ടിലെ ഇന്ത്യയിലെ യംഗ് ബംഗാൾ ഗ്രൂപ്പിൻ്റെ നേതാക്കളിൽ ഒരാളായിരുന്ന രാജാ ദക്ഷിണരഞ്ജൻ മുഖർജി(2 ഒക്ടോബർ 1815 - 15 ജൂലൈ 1878),
ദൈവത്തോടും മനുഷ്യനോടുമുള്ള തൻ്റെ ഭക്തിയെ അഗാധമായി ബഹുമാനിക്കുകയും തൻ്റെ പ്രാർത്ഥനാ ജീവിതം, കരിസ്മാറ്റിക് വ്യക്തിത്വം, വിശാലമായ കാഴ്ചപ്പാട്, സന്യാസ ശുശ്രൂഷ, സമാധാനത്തിനും മനുഷ്യ ക്ഷേമത്തിനും വേണ്ടിയുള്ള അശ്രാന്ത പരിശ്രമം എന്നിവയിലൂടെ ആയിരങ്ങളെ പ്രചോദിപ്പിച്ച അനുഗ്രഹീത ആത്മാവും മാർ ഇവാനിയോസ് കോളേജ് ഉൾപ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപകനും മലങ്കര കത്തോലിക്കാ സഭയുടെ തലവനും തിരുവനന്തപുരം ആർച്ച് ബിഷപ്പും ആയിരുന്ന ദൈവദാസൻ മാർ ഇവാനിയോസ് വലിയ തിരുമേനി ( 21 സെപ്തംബർ1882-1953 ജൂലൈ 15),
ബ്രിട്ടീഷ് സർക്കാരിന്റെ നാഷണൽ ഒക്കുപേഷണൽ സ്റ്റാൻഡേർഡ്സ് പ്രകാരം ഹിപ്നോതെറാപ്പി പ്രാക്ടീഷണർ ഡിപ്ളോമ (എച്ച്.പി.ഡി.) ലഭിക്കുന്ന ആദ്യഭാരതീയനും സ്കൂളുകളിലും കോളേജുകളിലും വ്യക്തിത്വവികസന ക്ലാസുകൾ നടത്തുന്നതിനായി സർക്കാർ അംഗീകരിച്ച ഹിപ്നോ തെറാപ്പിസ്റ്റും ചേകന്നൂർ മൗലവി തിരോധാന കേസിൽ സിബിഐ അന്വേഷണ സംഘത്തിന് മനഃശാസ്ത്ര സഹായം നൽകുകയും കമ്പി- തപാൽ വകുപ്പിൽ ജോലി ചെയ്തിരുന്ന ആർഎംഎസ് ക്ലാസ്–3 യൂണിയൻ സെക്രട്ടറിയും മനഃശാസ്ത്ര വിദഗ്ധനും യുക്തിവാദിയും എഴുത്തുകാരനുമായിരുന്ന ജോൺസൻ ഐരൂർ (1947-2020 ജൂലൈ 15),
മലയാളം,തമിഴ്,കന്നട,തെലുഗു, ഹിന്ദി എന്നീ ഭാഷകളിലായി 100 ല് അധികം ചിത്രങ്ങളിൽ അഭിനയിക്കുകയും ഋതുഭേദം, ഡെയ്സി, ഒരു യാത്രാമൊഴി എന്നീ മലയാളചിത്രങ്ങളും തെലുഗിൽ ചൈതന്യ എന്ന ചിത്രവും തമിഴിൽ ജീവ, വെറ്റ്രിവിഴ, ലക്കിമാൻ തുടങ്ങിയ ചിത്രങ്ങളും അടക്കം 12 ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്ത ചലച്ചിത്ര നടനും സംവിധായകനും രചയിതാവും നിർമ്മാതാവുമായിരുന്ന പ്രതാപ് പോത്തൻ എന്ന പ്രതാപ് കെ. പോത്തൻ. (15 ഫെബ്രുവരി 1952 - 2022ജൂലൈ15)
ചരിത്രത്തിൽ ഇന്ന്…
*******
1099-ലെ ഈ ദിവസം, ഒന്നാം കുരിശുയുദ്ധത്തിൽ, ക്രിസ്ത്യൻ സൈന്യം ജറുസലേം നഗരം പിടിച്ചെടുക്കുകയും കൊള്ളയടിക്കുകയും ചെയ്തു
1410-ൽ, മധ്യകാല യൂറോപ്പിലെ ഏറ്റവും വലിയ യുദ്ധങ്ങളിലൊന്നായ ഗ്രൺവാൾഡ് യുദ്ധം സംഭവിച്ചു, അവിടെ പോളിഷ്, ലിത്വാനിയൻ സൈന്യങ്ങൾ ട്യൂട്ടോണിക് നൈറ്റ്‌സിനെ പരാജയപ്പെടുത്തി,
1482 – മുഹമ്മദ് XII ഇരുപത്തിരണ്ടാമത്തേതും അവസാനത്തേതുമായ നസ്രിദ് ഗ്രാനഡ രാജാവായി കിരീടമണിഞ്ഞു.
1815-ലെ ഈ ദിവസം, നെപ്പോളിയൻ ബോണപാർട്ടെ, എച്ച്എംഎസ് ബെല്ലെറോഫോണിൻ്റെ ക്യാപ്റ്റൻ ഫ്രെഡറിക് മൈറ്റ്‌ലാൻഡിന് കീഴടങ്ങി, ഇത് നെപ്പോളിയൻ യുദ്ധങ്ങളുടെ അവസാനത്തെ അടയാളപ്പെടുത്തുകയും യൂറോപ്പിൻ്റെ രാഷ്ട്രീയ ഭൂപ്രകൃതിയെ പുനർനിർമ്മിക്കുകയും ചെയ്തു.
1834 – സ്പാനിഷ് ഇൻക്വിസിഷൻ ഏകദേശം 356 വർഷത്തിനു ശേഷം ഔദ്യോഗികമായി പിരിച്ചുവിട്ടു.
1904 - അമേരിക്കയിലെ ലോസ് ഏഞ്ചൽസിൽ ഈ ദിവസമാണ് ആദ്യത്തെ ബുദ്ധക്ഷേത്രം നിർമ്മിച്ചത്.
1904 - റഷ്യൻ നാടകകൃത്തും ചെറുകഥാകൃത്തുമായ ആൻ്റൺ ചെക്കോവ് അന്തരിച്ചു.
1907 - പാരീസിൽ മാലിന്യ പാത്രങ്ങൾ അവതരിപ്പിക്കുകയും അവയുടെ ഉപയോഗം നിർബന്ധമാക്കുകയും ചെയ്ത ഫ്രഞ്ച് അഭിഭാഷകനും നയതന്ത്രജ്ഞനുമായിരുന്നു യൂജിൻ പൗബെല്ലെ അന്തരിച്ചത്.
1910 - എമിൽ ക്രെപ്ലിൻ അലോയിസ് അൽഷിമറിൻ്റെ പേരിൽ അൽഷിമേഴ്സ് രോഗത്തിന് പേരിട്ടു.
1915 - ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ കമ്പനിയായ ബോയിംഗ് ഈ ദിവസം ആരംഭിച്ചു.
1915 - ആദ്യത്തെ മോട്ടോർ ബസ് സർവീസ് ബോംബെയിൽ (ഇപ്പോൾ മുംബൈ) ആരംഭിച്ചു.
1915 - വനിതാ ക്രിക്കറ്റ് താരം സന്ധ്യ അഗർവാൾ ടെസ്റ്റ് ക്രിക്കറ്റിൽ 190 റൺസ് നേടി ലോക റെക്കോർഡ് സ്ഥാപിച്ചു.
1918 - കനേഡിയൻ ഭൗതികശാസ്ത്രജ്ഞനും നോബൽ സമ്മാന ജേതാവുമായ ബെർട്രാം ബ്രോക്ക്ഹൗസ് ജനിച്ചു.
1919 - ഐറിഷ്, ബ്രിട്ടീഷ് നോവലിസ്റ്റും തത്ത്വചിന്തകനും നോബൽ സമ്മാന ജേതാവുമായ ഐറിസ് മർഡോക്ക് ജനിച്ചു.
1921 - അമേരിക്കൻ ബയോകെമിസ്റ്റും നോബൽ സമ്മാന ജേതാവുമായ റോബർട്ട് ബ്രൂസ് മെറിഫീൽഡ് ജനിച്ചു.
1922 - അമേരിക്കൻ ഭൗതികശാസ്ത്രജ്ഞനും നോബൽ സമ്മാന ജേതാവുമായ ലിയോൺ എം. ലെഡർമാൻ ജനിച്ചു.
1926 - 'BEST' (ബോംബൈ ഇലക്ട്രിക്ക് സപ്ലൈ ആന്റ് ട്രാൻസ്പോർട്ട്) ബസ്സുകൾ മുംബൈയിൽ സർവ്വീസ് തുടങ്ങി.
1941 - ഹോളോകോസ്റ്റ്: നാസി ജർമ്മനി100,000ജൂതന്മാരെ അധിനിവേശ നെതർലാൻഡ്‌സിൽ നിന്ന് ഉന്മൂലനാശ ക്യാമ്പുകളിലേക്ക് നാടുകടത്താൻ തുടങ്ങി
1944 - രണ്ടാം ലോകമഹായുദ്ധസമയത്ത് യുഎസ് സൈന്യം ജപ്പാനിൽ വൻ ബോംബാക്രമണം നടത്തി.
1950 - ചന്ദ്രിക വാരിക തുടക്കം.
1954 - 'ബോയിങ്ങ് 707'ന്റെ കന്നിപ്പറക്കൽ.
1955 - പ്രഥമ രാഷ്ട്രപതി ഡോ. രാജേന്ദ്ര പ്രസാദ് അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന് പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌ന പ്രഖ്യാപിച്ചു.
1970 - ഇറ്റലിയെ 2-0ന് തോൽപ്പിച്ച് ഡെന്മാർക്ക് ഫുട്ബോൾ ആദ്യ വനിതാ ലോകകപ്പ് നേടി.
1975 - അപ്പോളോ സോയൂസ് ടെസ്റ്റ് പ്രൊജക്റ്റ് - അപ്പോളോ സോയൂസ് എന്ന ബഹിരാകാശവാഹനങ്ങൾ യൂ.എസ്.സോവിയറ്റുമായി ചേരാൻ ബഹിരാകാശത്തേക്ക് പറന്നു.
1979 - ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന മൊറാർജി ദേശായി ഈ ദിവസം തൻ്റെ സ്ഥാനം രാജിവച്ചു.
1995 - 'ആമസോൺ.കോം' എന്ന ഓൺലൈൻ സൈറ്റിൽ ആദ്യ വിൽപ്പന നടന്നു.
2003 - AOL ടൈം വാർണർ നെറ്റ്‌സ്‌കേപ്പ് പിരിച്ചുവിടുന്നു. അതേ ദിവസം തന്നെയാണ് മോസില്ല ഫൗണ്ടേഷൻ സ്ഥാപിതമായത്.
2006 - ലോകത്തിലെ ഏറ്റവും വലിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൊന്നായ ട്വിറ്റർ സമാരംഭിച്ചു.
2010 - ഇന്ത്യൻ രൂപയുടെ ചിഹ്നത്തിന് ഔദ്യോഗിക അംഗീകാരം ലഭിച്ചു.
2011 - ഇന്ത്യ വിജയകരമായി പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (പിഎസ്എൽവി) വഴി നൂതന ആശയവിനിമയ ഉപഗ്രഹമായ ജിസാറ്റ്-12 ബഹിരാകാശ ഭ്രമണപഥത്തിലെത്തിച്ചു.
2011 - നാനോയ്ക്ക് ശേഷം 32,000 രൂപയ്ക്ക് വീട് നൽകുമെന്ന് ടാറ്റ ഗ്രൂപ്പ് പ്രഖ്യാപിച്ചു.
2012 - നേപ്പാളിലെ പാഴ്‌സിയിൽ ഒരു ബസ് അപകടത്തിൽ 40 തീർത്ഥാടകർ മരിച്ചു.
2013 - ഇന്ത്യൻ തപാൽവകുപ്പ് 'ടെലഗ്രാഫ്' നിർത്തലാക്കി.
2016 - ടർക്കിഷ് സായുധ സേനയുടെ വിഭാഗങ്ങൾ ഒരു അട്ടിമറി ശ്രമം നടത്തി പരാജയപ്പെട്ടു
2018 - റഷ്യ ലോകകപ്ല് ഫൈനൽ - ഫ്രാൻസ് , ക്രൊയേഷ്```
. By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
. ************
Rights Reserved by Team Jyotirgamaya