/sathyam/media/media_files/2025/08/07/new-project-augu-7-2025-08-07-06-33-57.jpg)
.
. ചരിത്രത്തിൽ ഇന്ന്, വർത്തമാനവും …
. **************
. ' JYOTHIRGAMAYA '
. ്്്്്്്്്്്്്്്്
. 🌅ജ്യോതിർഗ്ഗമയ🌅
.
കൊല്ലവർഷം 1200
കർക്കടകം 22
പൂരാടം / ത്രയോദശി
2025 ആഗസ്റ്റ് 7,
വ്യാഴം
ഇന്ന്;
*ദേശീയ കൈത്തറി ദിനം ! [ National Handloom Day; നെയ്ത്തുകാരുടെയും കൈത്തറി ഉൽപന്നങ്ങളുടെയും പ്രാധാന്യം ഓർമ്മപ്പെടുത്തുവാനായി 2015 മുതൽ എല്ലാ വർഷവും ഈ ദിനം നാം ആചരിക്കുന്നു. ]
/filters:format(webp)/sathyam/media/media_files/2025/08/07/3f30c2e0-6a04-4f7f-8711-db322b4eb0da-2025-08-07-06-29-04.jpg)
* പ്രൊഫഷണൽ സ്പീക്കേഴ്സ് ദിനം![വാക്കുകളെ കൊണ്ട് വ്യക്തികളെ സ്വാധീനിക്കുവാൻ കഴിവുള്ള പ്രാസംഗികർക്കും ഒരു ദിവസം.സംസാരിയ്ക്കുവാനുള്ള കഴിവുകൊണ്ട് തൻ്റെ മുന്നിലെത്തുന്ന മനുഷ്യരെ അവർ കൊല്ലാൻ വരുന്നവരായാലും ആശ്ലേഷിയ്ക്കാൻ വരുന്നവരായാലും ഒരു പോലെ അനുസരിപ്പിച്ചു നിർത്തുവാൻ കഴിയുക എന്നത് നല്ലൊരു പ്രാസംഗികൻ്റെ കഴിവാണ് ആ കഴിവിനെ അംഗീകരിയ്ക്കാൻ ഒരു ദിവസം.]
*സൈക്യാട്രിക് ടെക്നീഷ്യൻസ് അഭിനന്ദന ദിനം![ മാനസികാരോഗ്യ സംരക്ഷണ പരിചരണ കാര്യത്തിൽ സൈക്യാട്രിക് ടെക്‌നീഷ്യൻസ് വഹിക്കുന്ന പങ്കിനെ കുറിച്ച് വെളിപ്പെടുത്തുന്നതിനും മാനസികാരോഗ്യ വെല്ലുവിളികൾ നേരിടുന്ന വ്യക്തികളെ പിന്തുണയ്ക്കുന്നതിനും, അവർക്ക് ആവശ്യമായ പരിചരണം, സഹാനുഭൂതി, അവരെ മനസ്സിലാക്കൽ എന്നിവ വാഗ്ദാനം ചെയ്യുന്നതിനും വേണ്ടി സ്വയം സമർപ്പിക്കുന്ന ഈ പ്രവർത്തകരെ കുറിച്ച് അറിയാൻ അഭിനന്ദിയ്ക്കാൻ ഒരു ദിനം. ]
/filters:format(webp)/sathyam/media/media_files/2025/08/07/42cd45f5-6205-4376-840d-4797748d5ef0-2025-08-07-06-29-04.jpg)
*ദേശീയ അവസര ദിനം ![, ഒരു വിദ്യാർത്ഥിയും ഒരു കാര്യത്തിലും പിന്നോക്കം പോയിട്ടില്ലെന്ന് ഉറപ്പാക്കാനുള്ള ആഗ്രഹത്തോടെ ഗ്ലാസ്‌ഗോ കെൽവിൻ കോളേജ് സ്ഥാപിച്ചതിൻ്റെ ഓർമ്മയ്ക്കായുള്ള ഈ ദിനത്തിൽ. പരീക്ഷാ ഫലങ്ങളിൽ നിരുത്സാഹവും നിരാശയും തോന്നുന്നതിനുപകരം, എല്ലാ പ്രായത്തിലുമുള്ള വിദ്യാർത്ഥികൾക്കും അവസരങ്ങളുണ്ടെന്ന ഓർമ്മപ്പെടുത്തുന്ന അവരെ ഉത്തേജിപ്പിയ്ക്കുന്നതിന് ഒരു ദിനം ]
*വയോജന പരിപാലന ജീവനക്കാരുടെ ദിനം![Aged Care Employee Day - ഏജ്ഡ് കെയർ ഹോമുകളിൽ പ്രായമായവരെ പരിചരിക്കുന്ന ഊഷ്മളവും കരുതലുള്ളവരുമായ പ്രവർത്തകരെ കുറിച്ച് അറിയുവാൻ അംഗീകരിയ്ക്കുവാൻ ഒരു ദിനം. ]
*ദേശീയ ലൈറ്റ് ഹൗസ് ദിനം![ രാത്രിയിൽ കപ്പലുകളെ സുരക്ഷിതമായി വഴി കാട്ടുന്നതിനു സ്ഥാപിച്ചിട്ടുള്ളതാണ് വിളക്കുമാടങ്ങൾക്കും ഒരു ദിനം.]
*Particularly Preposterous Packaging Day![ പാക്കേജിങ്ങിനും ഒരു ദിവസം അനാവശ്യമായ അശ്രദ്ധമായ പാക്കേജിങ് ഉപഭോക്താക്കളുടെ സമയം പാഴാക്കുന്നതിനോടൊപ്പം, വിലയേറിയ വിഭവങ്ങൾ കേടാക്കുന്നുതിനും ഇടയാക്കുന്നുണ്ട്. ഇക്കാര്യത്തിൽ കമ്പനികൾ ഉണർന്ന് പ്രവർത്തിയ്ക്കാനും ഉപഭോക്താക്കളെ അറിഞ്ഞു പ്രവൃത്തിയ്ക്കാനും ഒരു ദിവസം. ]
/filters:format(webp)/sathyam/media/media_files/2025/08/07/7f78fecd-0145-47f5-b14f-b24a36753102-2025-08-07-06-29-04.jpg)
* കിരിബാട്ടി: യുവത ദിനം !
* ഐവറി കോസ്റ്റ്: റിപ്പബ്ലിക് ദിനം !
* സെന്റ് കിറ്റ്സ് , നെവിസ്: വിമോചന ദിനം!
* അസ്സീരിയ : രക്ത സാക്ഷി ദിനം !
[ Aടടyrian Martyrട day, അസിറിയൻ വംശത്തിലെ 3000 പേരെ കൂട്ടക്കൊല ചെയ്ത ഇറാഖിന്റെ ക്രുരതയെ ഓർമ്മിപ്പിയ്ക്കുവാൻ ഒരു ദിനം. ]
*************
ഇന്നത്തെ മൊഴിമുത്തുകൾ
്്്്്്്്്്്്്്്്്്്്്്്്്
“നമ്മുടെ മുതിർന്നവരെ പരിപാലിക്കുക എന്നത് ഒരുപക്ഷെ നമുക്കുള്ള ഏറ്റവും വലിയ ഉത്തരവാദിത്തമാണ്. നമുക്ക് മുമ്പേ നടന്നവർ എത്രയോ നൽകിയാണ് നമ്മൾ എല്ലാവരും ആസ്വദിക്കുന്ന ജീവിതം സാധ്യമാക്കിയത്.
[ - ജോൺ ഹോവൻ ]/filters:format(webp)/sathyam/media/media_files/2025/08/07/7ec62622-384c-4440-9b5a-ef989801e472-2025-08-07-06-29-04.jpg)
*********
ഇന്നത്തെ പിറന്നാളുകാർ
***********
ജീവചരിത്രകാരനും ചരിത്രകാരനും യുഎസിലെ ഉർബാന-ചാമ്പെയ്‌നിലുള്ള ഇല്ലിനോയി യൂണിവേഴ്‌സിറ്റിയിലെ സൗത്ത് ഏഷ്യൻ ആൻഡ് മിഡിൽ ഈസ്റ്റേൺ സ്റ്റഡീസ് സെൻ്ററിലെ ഗവേഷണ പ്രൊഫസറുമാണ്. മഹാത്മാഗാന്ധിയുടേ കൊച്ചുമകനും, ഗാന്ധിനഗർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ വസതിയിൽ പണ്ഡിതൻ കൂടിയായ രാജ്മോഹൻ ഗാന്ധിയുടേയും (1935)
അന്തഃരാഷ്ട്ര പ്രശസ്തനായ കാന്‍സര്‍ ചികിത്സകന്‍, ഇരിങ്ങാലക്കുട നാഷണല്‍ ഹൈസ്‌കൂള്‍, ക്രൈസ്റ്റ് കോളജ്, എറണാകുളം മഹാരാജാസ് കോളജ്, കോട്ടയം മെഡിക്കല്‍ കോളജ്, ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസ്, അഡയാര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് എന്നിവിടങ്ങളില്‍ പഠിച്ചു, റേഡിയേഷന്‍ തെറാപ്പിയിലും ജനറല്‍ മെഡിസിനിലും എം.ഡി., മെഡിക്കല്‍ ഓങ്കോളജിയില്‍ ഡി.എം., വാഷിങ്ടണ്‍ ഡീസിയിലെ ജോര്‍ജ് ടൗണ്‍ യൂനിവേഴ്‌സിറ്റിയില്‍നിന്ന് നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫെല്ലോഷിപ്പ്, ലണ്ടനിലെ റോയല്‍ മാഴ്‌സ്ഡണ്‍ ഹോസ്പിറ്റലില്‍നിന്ന് ലോക ആരോഗ്യ സംഘടനയുടെ ഫെല്ലോഷിപ്പ് എന്നിങ്ങനെ ബിരുദങ്ങൾ നേടി ലോകം അറിയപ്പെടുന്ന ഭിഷഗ്വരനായ ഡോ. വി.പി. ഗംഗാധരന്റേയും (1954),
/filters:format(webp)/sathyam/media/media_files/2025/08/07/5e932783-448a-4a6d-b117-c1b2fe279cc0-2025-08-07-06-29-04.jpg)
ഹിന്ദി, മറാത്തി സിനിമകളിൽ അഭിനയിക്കുകയും ചില ഭോജ്പുരി സിനിമകളിലും ഒഡിയ ആൽബങ്ങളിലും ഭജനകളിലും കൊങ്കണി സിനിമകളിലും ഗാനങ്ങൾ ആലപിക്കുകയും സുഗം സംഗീതത്തിന് 2018 ലെ സംഗീത നാടക അക്കാദമി അവാർഡും 2020-ൽ ഇന്ത്യാ ഗവൺമെൻ്റ് പത്മശ്രീ നൽകി ആദരിക്കുകയും ചെയ്ത സുരേഷ് ഈശ്വർ വാഡ്കർന്റേയും ( 1955 ),
2001 ൽ ലാറി സാങ്ങറിനൊത്ത് തുടക്കമിട്ട സ്വതന്ത്ര സർവ വിജ്ഞാന കോശമായ വിക്കിപ്പീഡിയയും മറ്റു പല വിക്കി സംരംഭങ്ങളും നടത്തുന്ന, ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന കോർപ്പറേഷനായ വിക്കിമീഡിയ ഫൌണ്ടേഷന്റെ സ്ഥാപകനും, വിക്കിമീഡിയ ഫൗണ്ടേഷന്റെ ബോർഡ് ഓഫ് ട്രസ്റ്റീസിലെ അംഗവും, ഫോർ-പ്രോഫിറ്റ് കമ്പനിയായ വിക്കിയയുടേയും സ്ഥാപകനും ആയ യുണൈറ്റഡ് സ്റ്റേറ്റ്സിലെ അലബാമയിൽ ജനിച്ച ജിമ്മി ഡൊണാൾ "ജിംബോ" വെയിൽസിന്റെയും (1966)ജന്മദിനം !
********
/filters:format(webp)/sathyam/media/media_files/2025/08/07/51f0b070-a30c-4612-9599-71696cc6709b-2025-08-07-06-29-59.jpg)
ഇന്ന് ജന്മദിനം ആചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പം ഇല്ലാത്ത നമ്മുടെ പൂർവ്വികരിൽ പ്രമുഖരായ ചിലർ
**********
എം.എസ്.സ്വാമിനാഥൻ ജ( 1925-2023)
ടി ആര്‍ നായർ ജ. (1907-1990)
സുത്തിവേലു ജ. (1947-2012)
മാത ഹാരി ജ. (1876-1917)
ആബെബെ ബിക്കില ജ. (1932-1973 )
മോറിസ് ഹോൾടിൻ ജ. (1937-2013)
അബനീന്ദ്രനാഥ ടാഗോർ ജ. (1871 -1951)
ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന പ്രശസ്തനായ ഒരു കൃഷി ശാസ്ത്രജ്ഞനായിരുന്ന എം.എസ്.സ്വാമിനാഥൻ എന്ന മങ്കൊമ്പ് സാംബശിവൻ സ്വാമിനാഥൻ (7ആഗസ്ത്1925–28 സെപ്തംബർ2023),
വള്ളത്തോളും ജി യും ആമുഖം എഴുതിയ സാഹിത്യ മാലിക രണ്ട് ഭാഗങ്ങള്‍, പുത്തേഴന്‍ അവതാരിക എഴുതിയ എഴുന്നള്ളത്ത് സുമതി, സാവിത്രി, ഉര്‍വശി, വിലാസിനി, സുന്ദരി, സലോമി ലീലാലഹരി തുടങ്ങിയ ഖണ്ഡ കാവ്യങ്ങളും ശ്രീകൃഷ്ണ അഭ്യുദയം എന്ന മഹാകാവ്യവും, വൃത്താനുവൃത്ത പരിഭാഷക്ക് ഊന്നല്‍ കൊടുത്തു എഴുതിയ ഭാഷ രഘുവംശവും രചിച്ച മഹാകവി തിരുത്തിക്കാട്ടു രാമന്‍ നായര്‍ എന്ന ടി ആര്‍ നായർ(1907 ആഗസ്റ്റ് 7 - 1990 നവംബർ 9 ),
/filters:format(webp)/sathyam/media/media_files/2025/08/07/394f1e4b-5461-4f0e-8e06-b7e2375ea1c9-2025-08-07-06-29-59.jpg)
200ൽ കൂടുതൽ സിനിമകളിൽ അഭിനയിച്ച പ്രശസ്ത ഹാസ്യകലാകാരൻ കുറുമഡലി ലക്ഷ്മി നരസിംഹ റാവു എന്ന സുത്തിവേലു( 7 ഓഗസ്റ്റ് 1947 – 16 സെപ്റ്റംബർ 2012),
ഒന്നാം ലോക മഹായുദ്ധത്തിനിടെ ഇരട്ടച്ചാരവൃത്തി ആരോപിച്ച് ഫ്രെഞ്ച് അധികാരികൾ വെടിവെച്ചുകൊന്ന നെഥർലൻഡ്സുകാരി മാദകനർത്തകിയും പരിവാരവനിതയുമായ (courtesan) മർഗരീതാ ഗീർട്രൂഡിനാ സെല്ലെ എന്ന മാത ഹാരി( 7 ആഗസ്റ്റ്, 1876-15 ഒക്ടോബർ 1917),
ഒളിമ്പിക്സിന്റെ ചരിത്രത്തിൽ സ്വർണ്ണം നേടി ,1960 റോം ഒളിമ്പിക്സിൽ മാരാത്തോണിൽ നഗ്നപാദനായി ഓടി, അടിച്ചമർത്തപ്പെട്ട ആഫ്രിക്കയുടെ ദേശീയ നായകനായി മാറുകയും, പിന്നീട് 1964ൽ ഷൂസ് ധരിച്ച് ഓടി വീണ്ടും സ്വർണ്ണം നേടുകയും കാർ ആക്സിഡൻറ്റിൽ കാലുകൾ തളർന്നെങ്കിലും, ചക്ര ക്കസേരയിലിരുന്നുകൊണ്ട് അംഗഭംഗം വന്നവർക്കായുള്ള പാരാലിമ്പിക്സിൽ അമ്പെയ്ത്ത് മത്സരത്തിലും 1970 നോർവേയിൽ ഒരു സ്ലെഡ്ജിങ് മത്സരത്തിലും പങ്കെടുത്ത് സ്വർണ്ണം നേടിയ ആബെബെ ബിക്കലി(1932 ,ഓഗസ്റ്റ് 7 - 1973 ഒക്ടോബർ 25),
/filters:format(webp)/sathyam/media/media_files/2025/08/07/347be7d3-df60-4510-9acc-419c0de1356e-2025-08-07-06-29-59.jpg)
'ബ്ലൂസ്' എന്ന അമേരിക്കൻ- ആഫ്രിക്കൻ നാടൻപാട്ട് രീതിയെ ജനകീയമാക്കിയ ഗായകനും ഗിറ്റാർ വിദഗ്ദ്ധനുമായിരുന്ന മാജിക് സ്ലിം എന്നറിയപ്പെടുന്ന മോറിസ് ഹോൾ ടിൻ (7 ആഗസ്റ്റ് 1937 - 21 ഫെബ്രുവരി 2013),
ഇന്ത്യൻ കലയിലെ സ്വദേശി മൂല്യങ്ങളുടെ ആദ്യത്തെ പ്രധാന വക്താവായിരുന്നു,. ആധുനിക ഇന്ത്യൻ ചിത്രകലയുടെ വികാസത്തിന് സംഭാവന നൽകിയ ബംഗാൾ സ്കൂൾ ഓഫ് ആർട്ട് അദ്ദേഹം സ്ഥാപിച്ചു. കവി രവീന്ദ്രനാഥ ടാഗോറിൻ്റെ അനന്തരവനും "ഇന്ത്യൻ സൊസൈറ്റി ഓഫ് ഓറിയൻ്റൽ
ആർട്ട്" ൻ്റെ സ്ഥാപകനും പ്രധാന കലാകാരനുമായിരുന്ന അബനീന്ദ്രനാഥ ടാഗോർ (7 ഓഗസ്റ്റ് 1871 - 5 ഡിസംബർ 1951)
**********
/filters:format(webp)/sathyam/media/media_files/2025/08/07/75ad2726-675a-4e8e-9a83-4be29bd7a797-2025-08-07-06-29-59.jpg)
ഇന്നത്തെ സ്മരണ !!!
********
മുതുകുളം രാഘവൻപിളള (1900-1979)
രബീന്ദ്രനാഥ ടാഗോർ മ. (1861-1941)
ശ്രീമൂലം തിരുനാൾ രാമവർമ്മ മ. (1857-1924)
കവി കുട്ടമത്ത് മ. (1880-1943)
(കുന്നിയൂർ കുഞ്ഞിക്കൃഷ്ണക്കുറുപ്പ്)
ഡോ.കൊർണേലിയൂസ് ഇലഞ്ഞിക്കൽ മ. (1918-2011)
അഞ്ചലച്ചൻ (യൗനാൻ കത്തനാർ) മ. (1772-1842)
എം. കരുണാനിധി മ. (1924-2018)
പോൾ "റെഡ് " അഡെയ്ർമ. 1915-2004)
/filters:format(webp)/sathyam/media/media_files/2025/08/07/60d593f6-0475-4235-8cb0-51a3101e749c-2025-08-07-06-29-59.jpg)
ആലപ്പുഴ ജില്ലയിലെ മുതുകുളം എന്ന ഗ്രാമത്തിൽ വേലുപ്പിള്ളയുടെയും കാർത്ത്യാനിയമ്മയുടെയും മകനായി ജനിച്ച. ബാലൻ, ജ്ഞാനാംബിക എന്നീ മലയാളത്തിലെ ആദ്യ രണ്ട് ശബ്ദചിത്രങ്ങളുടെയും മലയാളത്തിലെ ആദ്യ സൂപ്പർഹിറ്റ് ചിത്രമായ ജീവിത നൗകയുടെയും ഉൾപ്പെടെ പത്തിലേറെ ചലച്ചിത്രങ്ങളുടെ തിരക്കഥയും സംഭാഷണവും രചിച്ച. മലയാളസിനിമയുടെ അക്ഷരഗുരു എന്ന പേരിൽ അറിയപ്പെടുന്ന 150-ൽ പരം മലയാളചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള, തിരക്കഥാരചനയ്ക്ക് പുറമെ അമ്പതിൽപ്പരം നാടകങ്ങളുടെയും താടകപരിണയം എന്ന കഥകളിയുടെയും രചന നിർവ്വഹിച്ചിട്ടുള്ള പ്രശസ്ത നാടകകൃത്ത്, കവി, തിരക്കഥാകൃത്ത്, നടൻ എന്നീ നിലകളിൽ ശ്രദ്ധേയനായ മുതുകുളം രാഘവൻപിള്ളയുടെയും (1900 ഓഗസ്റ്റ് 7, 1979)
കവി, തത്ത്വ ചിന്തകൻ, ദൃശ്യ കലാകാരൻ,കഥാകൃത്ത്, നാടക കൃത്ത്, ഗാനരചയിതാവ്, നോവലിസ്റ്റ് , സാമൂഹികപരിഷ്കർത്താവ് തുടങ്ങിയ നിലകളിൽ തന്റെ പ്രതിഭ തെളിയിക്കുകയും ബംഗാളി സാഹിത്യത്തിനും സംഗീതത്തിനും 19ആം നൂറ്റാണ്ടിന്റെ അന്ത്യത്തിലും, 20ആം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി ,പുതു രൂപം നൽകുകയും ചെയ്യുകയും 1913-ൽ സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ച ആദ്യത്തെ ഏഷ്യക്കാരനുമായ ഗുരുദേവ് എന്ന് അറിയപ്പെട്ടിരുന്ന രബീന്ദ്രനാഥ ടാഗോർ ( മേയ് 7 1861 – ഓഗസ്റ്റ് 7 1941),
/filters:format(webp)/sathyam/media/media_files/2025/08/07/af31bb86-628e-488e-8c25-d783097d8502-2025-08-07-06-30-48.jpg)
GCSI, GCIE, MRAS. വിശാഖം തിരുനാൾ (1880-1885) മഹാരാജാവിനു ശേഷം അധികാരം ഏറ്റെടുത്ത 885 മുതൽ 1924 വരെ തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവായിരുന്നു ശ്രീമൂലം തിരുനാൾരാമവർമ്മ മഹാരാജാവ് (25സെപ്റ്റംബർ1857-1924 ആഗസ്റ്റ് 7)
കാളിയമർദ്ദനം എന്ന യമക കാവ്യവും,ദേവയാനീചരിതം,വിദ്യാശംഖധ്വനി, ബാലഗോപാലൻ, അത്‌ഭുത പാരണ, ഹരിശ്ചന്ദ്രചരിതം, ധ്രുവ മാധവം, നചികേതസ്സ്, എന്നീ നാടകങ്ങളും, ബാലഗോപാലൻ എന്ന ആട്ടക്കഥയും, അമൃതരശ്മി എന്ന പേരിൽ പത്തു ഭാഗങ്ങളിലായി സമാഹരിച്ച ഖണ്ഡ കവിതകളും, ഇളം തളിരുകൾ എന്ന കുട്ടികൾക്കുള്ള കവിതകളുടെ സമാഹാരവും, വേറെ പല കൃതികളും രചിച്ച് മലബാറിന്റെ സാഹിത്യ മണ്ഡലത്തെ സ്വാധീനിച്ച പ്രശസ്തനായ കവി കുട്ടമത്ത് കുന്നിയൂർ കുഞ്ഞിക്കൃഷ്ണക്കുറുപ്പ് എന്ന കുട്ടമത്ത്(1880 - 7 ആഗസ്റ്റ് 1943),
/filters:format(webp)/sathyam/media/media_files/2025/08/07/d2b51d4f-e5e8-4f96-a4d6-431e0f9c6540-2025-08-07-06-30-48.jpg)
അഞ്ചലിലും പരിസരപ്രദേശങ്ങളിലുമുള്ള അനേകായിരങ്ങളുടെ ഗുരുഭുതനായി കണക്കാകപ്പെടുന്ന സെന്റ് ജോർജ്ജ് വലിയപള്ളിയിലെ ഒരു പുരോഹിതനായിരുന്ന കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിലെ അഞ്ചൽ എന്ന ചെറുപട്ടണത്തിൽ താമസിച്ചിരുന്ന അഞ്ചലച്ചൻ എന്ന യൗനാൻ കത്തനാർ (1772-1842 കർക്കടകം 23)
എറണാകുളം ജില്ലയിലെ വരാപ്പുഴ അതിരൂപതയുടെ മുൻ മെത്രാപ്പോലീത്തയും കോട്ടയം ജില്ലയിലെ വിജയപുരം രൂപതയുടെ ആദ്യ ഭാരതീയ മെത്രാനുമായിരുന്ന ആർച്ച് ബിഷപ്പ് ഡോ. കൊർണേലിയൂസ് ഇലഞ്ഞിക്കൽ (സെപ്റ്റംബർ 8,1918-2011ഓഗസ്റ്റ് 7 ),
/filters:format(webp)/sathyam/media/media_files/2025/08/07/ca307ead-030e-47e1-b94f-7bf90fafcccc-2025-08-07-06-30-48.jpg)
തമിഴ്‌നാട് സംസ്ഥാനത്തിന്റെ മുൻ മുഖ്യമന്ത്രിയും, ദ്രാവിഡ മുന്നേറ്റ കഴകം പാർട്ടിയുടെ നേതാവുമായിരുന്ന
എം. കരുണാനിധി (3 ജൂൺ 1924 - 7 ഓഗസ്റ്റ് 2018),
വളരെ വൈശിഷ്ഠ്യമാർന്നതും അപകടം പിടിച്ചതുമായ തീപിടിച്ച എണ്ണ ഖനന കിണറുകളുടെ തീ അണയ്ക്കുന്നതിൽ പ്രാവിണ്യം തെളിയിച്ച അമേരിക്കൻ അഗ്നിശമന വിദഗ്ദ്ധൻ പോൾ നീൽ "റെഡ് " അഡെയ്ർ (ജൂൺ 18, 1915 – ആഗസ്റ്റ് 7, 2004)
ചരിത്രത്തിൽ ഇന്ന്…
********
936 - ജർമ്മനിയിലെ ഓട്ടോ ഒന്നാമൻ രാജാവിൻ്റെ കിരീടധാരണം
1543 - ഫ്രഞ്ചു പട ലക്സംബർഗിൽ കടന്നു.
/filters:format(webp)/sathyam/media/media_files/2025/08/07/c81e8359-bf35-4a8a-bf02-be8bd734bf81-2025-08-07-06-30-48.jpg)
1606 - ഷേക്സ് പിയർ നാടകമായ മക് ബെത്തിന്റെ ആദ്യ പരസ്യ പ്രദർശനം
1668 - കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജിൽ നിന്ന് ഐസക് ന്യൂട്ടൺ എം.എ. ബിരുദം നേടി.
1679 - വടക്കേ അമേരിക്കയിലെ മുകളിലെ ഗ്രേറ്റ് ലേക്ക്‌സിൽ സഞ്ചരിക്കുന്ന ആദ്യത്തെ കപ്പലായി ബ്രിഗൻ്റൈൻ ലെ ഗ്രിഫൺ മാറി
/filters:format(webp)/sathyam/media/media_files/2025/08/07/ba4755b2-6f71-4976-a63b-87cf609bfabf-2025-08-07-06-30-48.jpg)
1714 - ഗാംഗട്ട് യുദ്ധം : റഷ്യൻ നാവികസേനയുടെ ആദ്യത്തെ സുപ്രധാന വിജയം .
1782 - ജോർജ് വാഷിംഗ്ടൺ സൈനിക കമാൻറർ മാർക്ക് പർപ്പിൾ ഹാർട്ട് മെഡൽ സ്ഥാപിച്ചു.
1802 - നെപ്പോളിയൻ ഹെയ്തിയിൽ അടിമത്തം പുനസ്ഥാപിച്ചു.
1819 - സൈമൺ ബൊളിവാറിൻ്റെ നേതൃത്വത്തിൽ സ്പാനിഷ് അമേരിക്കൻ സ്വാതന്ത്ര്യസമരങ്ങളിലെ നിർണായക വിജയമായ ബോയാക്ക യുദ്ധവും ഈ ദിവസം.
/filters:format(webp)/sathyam/media/media_files/2025/08/07/d62a1fb0-6305-4ee2-857e-a23e739265f6-2025-08-07-06-31-46.jpg)
1915 - ഒന്നാം ലോകമഹായുദ്ധം: ഒന്നാം ഇസൊൻസോ യുദ്ധത്തിന്റെ അവസാനം.
1917 - റഷ്യൻ വിപ്ലവം: സാർ നിക്കോളാസ് രണ്ടാമനെ സ്ഥാനഭ്രഷ്ടനാക്കി ജോർജി യെവ്ഗെനിവിച് വോവ് രാജകുമാരൻ താൽക്കാലിക സർക്കാരിന് രൂപം കൊടുത്തു.
1933-ൽ 3,000-ലധികം അസീറിയക്കാർ കൊല്ലപ്പെട്ട ദാരുണമായ സിമെലെ കൂട്ടക്കൊലയുടെ പേരിൽ ഈ തീയതി ഓർമ്മിക്കപ്പെടുന്നു.
1937 - ചൈന-ജപ്പാൻ യുദ്ധം: ലുഗോവു പാലത്തിലെ യുദ്ധം. ജപ്പാൻ സേന ബെയ്ജിങിലെത്തി.
1941 - രണ്ടാം ലോകമഹായുദ്ധം: ജർമനിയുടെ അധിനിവേശത്തെ തടുക്കാൻ അമേരിക്കൻ പട്ടാളം ഐസ്‌ലന്റിലെത്തി.
1960- ഐവറി കോസ്റ്റ് (ഫാൻസിൽ നിന്ന് സ്വതന്ത്ര്യ നേടി
/filters:format(webp)/sathyam/media/media_files/2025/08/07/e7f571c4-be0f-4cbb-901f-46556b947aac-2025-08-07-06-31-46.jpg)
1967 - ബയാഫ്രയിൽ ആഭ്യന്തര കലാപത്തിനു തുടക്കം.
1974- വേൾഡ് ട്രെയിഡ് സെൻററിലെ ഇരട്ട ടവറിനു മേലെ Dare devil walk നടത്തി ഫിലിപ്പ് പെറ്റിന്റെ അത്ഭുതം.’
1974 - പശ്ചിമജർമ്മനി ഫിഫ ഫുട്ബോൾ ലോകകപ്പ് നേടി.
/filters:format(webp)/sathyam/media/media_files/2025/08/07/ec22e789-650f-4020-8cbc-27e11f2810bd-2025-08-07-06-31-46.jpg)
1978 - സോളമൻ ദ്വീപുകൾ ബ്രിട്ടണിൽനിന്ന് സ്വതന്ത്രമായി.
1980 - ഇറാനിൽ ശരി അത്തിന്റെ സ്ഥാപനം.
1985 - വിംബിഡൺ ടെന്നീസ് പുരുഷ സിംഗിൾസ് കിരീടം നേടുന്ന ആദ്യത്തെ സീഡുചെയ്യപ്പെടാത്ത കളിക്കാരൻ, ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ (ആ സമയത്തെ), ആദ്യ ജർമ്മനിക്കാരൻ എന്ന മൂന്നു ബഹുമതികൾ ബോറിസ് ബെക്കർതനിക്ക് 17 വയസും 7 മാസവുമുള്ളപ്പോൾ സ്വന്തമാക്കി.
1991 - യൂഗോസ്ലാവ് യുദ്ധം: ബ്രിയോണി കരാറോടു കൂടി സ്ലോവേനിയ യുഗോസ്ലാവിയയിൽ നിന്നും സ്വാതന്ത്ര്യം നേടുന്നതിനു വേണ്ടിയുള്ള പത്തു ദിവസം നീണ്ട യുദ്ധം അവസാനിച്ചു.
/filters:format(webp)/sathyam/media/media_files/2025/08/07/fa89f520-b484-4784-a6e8-ff40189cf4e6-2025-08-07-06-31-46.jpg)
1994 - യെമന്റെ പുനരേകികരണത്തിന്റെ അവസാനം.
1996 - operation desert shield- ഇറാഖിനെതിരെ സംയുക്ത സൈനിക നീക്കം
/filters:format(webp)/sathyam/media/media_files/2025/08/07/fa0520c1-fd51-4f79-96e3-61705c295b8d-2025-08-07-06-31-46.jpg)
1999 - ടാൻസാനിയ, നൈറോബി, കെനിയ തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിൽ അൽ - ഖ്വയ്ദ ഭീകരാക്രമണം’
2005 - ലണ്ടനിൽ നാലിടങ്ങളിൽ തീവ്രവാദികളുടെആത്മഹത്യ ബോംബാക്രമണം. 52 പേരും ബോംബു വഹിച്ചിരുന്ന നാല് തീവ്രവാദികളും സംഭവത്തിൽ മരണമടഞ്ഞു.
2008 - South Ossetia, Akhbansia പ്രദേശങ്ങളുടെ പേരിൽ റഷ്യ- ജോർജിയ യുദ്ധം. റഷ്യ വിജയം നേടി വിവാദ പ്രദേശം സ്വന്തമാക്കി.
/filters:format(webp)/sathyam/media/media_files/2025/08/07/feabbf97-171f-4aaa-8cdc-e1db94f46814-2025-08-07-06-31-46.jpg)
2020 - എയർ ഇന്ത്യ എക്സ്പ്രസ് ഫ്ലൈറ്റ് 1344, ഇന്ത്യയിലെ കേരളത്തിലെ മലപ്പുറം ജില്ലകോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ റൺവേ മറികടന്ന് തകർന്ന് വിമാനത്തിലുണ്ടായിരുന്ന 190 പേരിൽ 21 പേർ മരിച്ചു .
. By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
. ************
Rights Reserved by Team Jyotirgamaya
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us