ഇന്ന് ജൂലൈ 12, പേപ്പർ ബാഗ് ദിനവും ദേശീയ ലാളിത്യ ദിനവും ഇന്ന്, ഇ. ശ്രീധരന്റെയും മലാല യൂസഫ് സായിയുടേയും സുന്ദർ പിച്ചൈയുടെയും ജന്മദിനം, ഇന്ത്യയിൽ നിർമ്മിച്ച ആദ്യത്തെ ആവിക്കപ്പൽ 'ഡയാന' കൽക്കട്ടയിൽ അനാച്ഛാദനം ചെയ്തതും ഇതേ ദിനം തന്നെ, ചരിത്രത്തിൽ ഇന്ന്

New Update
New Project july 12

.  ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …  
    **************

Advertisment

.                     ' JYOTHIRGAMAYA '
.                    ്്്്്്്്്്്്്്്്
.                    🌅ജ്യോതിർഗ്ഗമയ🌅

കൊല്ലവർഷം 1200 
മിഥുനം 28
തിരുവോണം / ദ്വിതീയ
2025  ജൂലൈ 12, 
ശനി

ഇന്ന്;
               
* മണൽ, പൊടിക്കാറ്റ് എന്നിവയെ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനം ! [ International Day of Combating Sand and Dust Storms ;  പ്രകൃതിയുടെ പ്രക്ഷുബ്ധമായ ഈ അവസ്ഥയെ പ്രതിരോധിക്കുന്നതിന് അതിനെക്കുറിച്ച് പഠിയ്ക്കുന്നതിന് ഒരു ദിവസം.]

9bb8e33a-5553-4d90-8875-ad37f7e275c2

 

* ലോക മലാല ദിനം! [ the world celebrate Malala Day ; പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടിയും ഇപ്പോൾ ലോകമെമ്പാടുമുള്ള സ്ത്രീകളുടെ വിദ്യാഭ്യാസ അവകാശങ്ങൾക്ക് വേണ്ടി വാദിക്കുന്ന, സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ  യുവ ആക്ടിവിസ്റ്റ് മലാല യൂസഫ്‌സായിയുടെ  ജന്മദിനമാണ് ഇന്ന്.ഇത്തരത്തിൽ പ്രാഥമിക വിദ്യാഭ്യാസം പോലും നേടാനാവാതെ പോകുന്ന പെൺകുട്ടികൾക്കായി സമർപ്പിച്ചിട്ടുള്ള ഈ ദിവസം മലാല ദിനമായി ആഘോഷിക്കുന്നു. ]

*ലോക റം  ദിനം![ഒരു മദ്യത്തിന്റെയും മദ്യപാനത്തിൻ്റെയും സമ്പന്നമായ ചരിത്രവും വൈവിധ്യമാർന്ന കരകൗശല വൈദഗ്ധ്യവും അതിനായുള്ള പര്യവേക്ഷണവും, അതിന്റെ സാംസ്കാരിക പ്രാധാന്യവും അതുല്യമായ രുചികളും എല്ലാം വെളിപ്പെടുത്തുന്നതിന് ഒരു ദിനം.കരിമ്പിൽ നിന്നോ പഴങ്ങളിൽ നിന്നോ ലഭിക്കുന്ന ജ്യൂസിൽ നിന്നു വാറ്റിയെടുത്ത റം, ലോകമെമ്പാടും ആസ്വദിക്കപ്പെടുന്ന ഒരു മദ്യമാണ്. കടൽക്കൊള്ളക്കാരുമായും വിപ്ലവകാരികളുമായും ഒരേ പോലെ ബന്ധപ്പെട്ട ഒരു ചരിത്രമുള്ള ഈ റമ്മിനെക്കുറിച്ച് അറിയാൻ, അതിൻ്റെ സവിശേഷവും ആകർഷകവുമായ ഒരു പശ്ചാത്തലം മനസ്സിലാക്കാൻ ഒരു ദിനം.! ]

0fb3a1b4-9e05-45c7-9c9d-a839f207c9ba

*  പേപ്പർ ബാഗ് ദിനം![ Paper Bag Day : പ്ലാസ്റ്റിക് ബാഗുകളുടെ അപകടങ്ങളെക്കുറിച്ച് നമ്മൾ ബോധവാന്മാരാകുമ്പോൾ, പേപ്പർ ബാഗുകൾ പോലുള്ള മികച്ച ഒരു ബദലിനെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വർദ്ധിപ്പിക്കുന്നതിന് ഒരു ദിനം.]

* ദേശീയ ലാളിത്യ ദിനം ! [ National Simplicity Day  ; പ്രകൃതിയോട് ഇണങ്ങി ലളിതജീവിതം നയിക്കുന്നതിനെ പറ്റിയും, വികസനത്തിൻ്റെ പേരിൽ ഇതിനെതിരെ അനീതികാണിക്കുന്ന സർക്കാരിനോട് നിസ്സഹകരണം നടത്തുന്നതിനേപറ്റിയും പ്രതിപാദിക്കുന്ന 'വാൾഡൻ' എന്ന തന്റെ പുസ്തകത്തിലൂടെ അറിയപ്പെട്ട തോറോ എന്ന അമേരിക്കൻ എഴുത്തുകാരന്റെ ജന്മദിനം ]

1ce5a53c-2af7-486f-8413-f12a214120d5

*  കാർ ശേഖരത്തിന് അഭിനന്ദന ദിനം ! [ Collector Car Appreciation ഡേ ;  ഓട്ടോമോട്ടീവ് പൈതൃകം സംരക്ഷിച്ചുകൊണ്ട്, പ്രിയങ്കരമായ വാഹനങ്ങൾ പഴയ കാലഘട്ടങ്ങളുടെ ചൈതന്യം ഉൾക്കൊള്ളുകയും ലോകമെമ്പാടുമുള്ള താൽപ്പര്യക്കാരെ ആകർഷിക്കുകയും ചെയ്യുന്നു. ഇതിനായി ഒരു ദിനം.]

* ദേശീയ ഈറ്റ് യുവർ ജെല്ലോ ദിനം[ National Eat Your Jello Day ;  ഒത്തു ചേരലുകളിലും മധുരപലഹാരങ്ങളിലും പുഞ്ചിരിയും പാചക സർഗ്ഗാത്മകതയും കൊണ്ടുവരുന്ന ഒരു ജെലാറ്റിനസ് അത്ഭുതത്തിൻ്റെ ആശ്ചര്യകരമായ സന്തോഷത്തിൽ ആനന്ദിക്കുക.]

9c7850f9-34bc-4966-903d-8caa035cd645

* പുതിയ സംഭാഷണ ദിനം! [ New Conversations ഡേ ; പുതിയ സംഭാഷണങ്ങൾ ആരംഭിക്കാനും മറ്റുള്ളവരുമായി ബന്ധപ്പെടാനും ആളുകളെ പ്രോത്സാഹിപ്പിക്കുന്നു.]

USA ; 
* National French Fry Day ! 
* പെക്കൻ പൈ ഡേ ! [ National Pecan Pie Day ; ഈ തെക്കൻ മധുര പലഹാരം ആസ്വദിക്കാനും അഭിനന്ദിക്കാനുമുള്ള ഒരു ദിവസം.]

7b1895d9-8e86-4667-8dd1-a569ff5c1e9b

* വ്യത്യസ്ത നിറമുള്ള കണ്ണുകളുടെ ദിനം! [ National Different Colored Eyes Day ; വ്യക്തികൾക്ക് വ്യത്യസ്ത നിറമുള്ള കണ്ണുകളുള്ള ഹെറ്ററോക്രോമിയയുടെ പ്രത്യേകതയും സൗന്ദര്യവും തിരിച്ചറിയുകയും ആഘോഷിക്കുകയും ചെയ്യുന്നു.]

*വടക്കൻ അയർലൻഡ്:ബോയ്ൻ യുദ്ധം  ![ വടക്കൻ അയർലണ്ടിൽ സാംസ്കാരികവും ചരിത്രപരവുമായ പ്രാധാന്യമുള്ള 1690-ലെ യുദ്ധത്തെ അനുസ്മരിക്കുന്നു.]

* ടോഗ: കിരീട അവകാശി   രാജകുമാരന്റെ ജന്മദിനം !
* സാവോ ടോം ആൻഡ് പ്രിൻസിപ്പെ സ്വാതന്ത്ര്യ ദിനം !(പടിഞ്ഞാറ് ഇക്വറ്റോറിയൽ ആഫ്രിക്കൻ തീരത്തുള്ള ഗൾഫ് ഓഫ് ഗിനിയയിലെ ഒരു ദ്വീപു രാഷ്ട്രം),   കിരീബാസ് ((Kiribati)   പെസഫിക് മഹാസമുദ്രത്തിലെ ചെറു ദ്വീപു രാജ്യം) 
*********

5ac428e6-523b-4024-b3ec-219b7413cfcd

      ഇന്നത്തെ മൊഴിമുത്ത്        
   ്്്്്്്്്്്്്്്്്്്്്്
''സാവധാനം മരിക്കാൻ തുടങ്ങുന്നു
യാത്ര പോകുന്നില്ല നിങ്ങളെങ്കിൽ,
വായനയില്ല നിങ്ങൾക്കെങ്കിൽ,
ജീവിതത്തിന്റെ ശബ്ദങ്ങൾക്കു കാതു കൊടുക്കുന്നില്ല നിങ്ങളെങ്കിൽ,
തന്നെ മതിപ്പില്ല നിങ്ങൾക്കെങ്കിൽ.

സാവധാനം മരിക്കാൻ തുടങ്ങുന്നു
ആത്മാഭിമാനത്തെ കൊല ചെയ്യുന്നു നിങ്ങളെങ്കിൽ;
അന്യസഹായം വേണ്ടെന്നു വയ്ക്കുന്നു നിങ്ങളെങ്കിൽ.

സാവധാനം മരിക്കാൻ തുടങ്ങുന്നു 
ശീലങ്ങൾക്കടിമയാവുന്നു നിങ്ങളെങ്കിൽ,
ഒരേ വഴിയിലൂടെയാണു നിങ്ങൾക്കെന്നും യാത്രയെങ്കിൽ.''

    [ - പാബ്ലോ നെരൂദ ]
  **********

5e40d8f5-a686-4e2e-b90b-b49cebcc9e8d
ഇന്നത്ത പിറന്നാളുകാർ
*********

പെൺകുട്ടികൾ സ്കൂൾ വിദ്യാഭ്യാസം നേടുന്നതിനെതിരെയുള്ള താലിബാന്റെ നിരോധനത്തോടുള്ള പ്രതിക്ഷേധത്തിന്റേയും അതുമായി ബന്ധപ്പെട്ട സാമൂഹ്യ സക്രിയതയുടേയും പേരിൽ അറിയപ്പെടുന്ന സമാധാനത്തിനു നോബൽ പ്രൈസ് ലഭിച്ച മലാല യൂസഫ് സായിയുടേയും (1997),

കൊച്ചി മെട്രോ, കൊങ്കൺ റെയിൽ‌വേ,  ഡൽഹി മെട്രോ, പാമ്പൻ ബ്രിഡ്ജ്  തുടങ്ങിയവയുടെ നിർമ്മാണത്തിനു നേതൃത്വം വഹിച്ച ഇ. ശ്രീധരന്റെയും (1932),

ഗൂഗിളിന്റെ ഇപ്പോഴത്തെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (CEO) സുന്ദർ പിച്ചൈയുടെയും (1972),

ഇന്ത്യൻ അന്താരാഷ്ട്ര ക്രിക്കറ്റർ മുനാഫ് പട്ടേലിന്റെയും (1983),

5bc7bfdf-1cbf-4ef3-9cfb-399984fdf1ac

ബൾഗേറിയൻ സോഷ്യലിസ്റ്റ് പാർട്ടിയുടെ  പ്രതിനിധിയായി രണ്ടു തവണ ബൾഗേറിയൻ പാർലമെന്റിനെ പ്രതിനിധീകരിച്ച മുൻ   യുനെസ്കോ  ഡയറക്ടർ ജനറൽ ഐറീന ബോകോവയുടെയും(1952),

അമേരിക്കകാരൻ പ്രൊഫഷണൽ ബോഡിബിൽഡർ കായ് ഗ്രീനിന്റെയും (1975 ),

e78572ff-21d6-4aa4-9d1a-8ee1ea576763

1970കളിലും 1980കളിലും ലോകമെമ്പാടുമുള്ള സംഗീത പ്രേമികളെ ആവേശം കൊള്ളിച്ച യൂറോപ്യൻ സംഗീത വൃന്ദമായിരുന്ന ബോണി എമ്മിലെ മുഖ്യ ഗായിക  എലിസബത്ത് റബേക്കാ ലിസ് മിച്ചൽ എന്ന ലിസ് മിച്ചലിന്റെയും (1952), 

പരാദവിരകൾ വഴിയുണ്ടാകുന്ന റിവർ ബ്ലൈൻഡ്‌നസ് ( River Blindness ), മന്ത് ( Lymphatic Filariasis ) എന്നീ രോഗങ്ങൾ ചികിത്സിക്കാൻ'അവർമെക്ടിൻ' ( Avermectin ) എന്ന ഔഷധം വികസിപ്പിച്ചതിനു 2015 ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം വില്യം കാംബലിനൊപ്പം പങ്കിട്ട ജപ്പാനീസ് ഗവേഷകൻ സതോഷി ഒമുറയുടെയും (1935) ,

5b364949-af11-433e-a3e9-775438320ad5

ഇന്ത്യൻ ടീമിനായി ക്രിക്കറ്റിൽ 1987 നും 1996നും ഇടയിൽ 37 ടെസ്റ്റ് മത്സരങ്ങളും 74 ഏകദിനങ്ങളും കളിക്കുകയും ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് ശേഷം കമൻ്ററി ചെയ്യാൻ തുടങ്ങുകയു . രാജ്യത്തെ ജനപ്രിയ കമൻ്റേറ്റർമാരിൽ  കണക്കാക്കപ്പെടുകയും ചെയ്യുന്ന സഞ്ജയ് മഞ്ജറേക്കറിന്റെയും (1965  ),

കോമൺവെൽത്ത് ഗെയിംസിലെ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടുകയും 2016 ജൂണിലെ ലോക റാങ്കിംഗ് പ്രകാരം 69-ാം സ്ഥാനം നേടുകയും 2004 ഏഥൻസ് ഒളിമ്പിക്സിൽ രാജ്യത്തെ പ്രതിനിധീകരിക്കുകയും 'അർജുന അവാർഡ്' (2004), 'നാഷണൽ ചാമ്പ്യൻഷിപ്പ്' (2003), 'കോമൺവെൽത്ത് ഗെയിംസ്' (2006) തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിക്കുകയും ചെയ്ത ടേബിൾ ടെന്നീസ് താരം  ശരത് കമൽന്റേയും (1982 ),

04b09854-1214-4a93-ab00-4351c0b1b66e

ശക്തമായ സിനിമാ വേഷങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ്.  നിരൂപക പ്രശംസ നേടിയ ഗേൾഫൈറ്റ് എന്ന ചിത്രത്തിലൂടെ പ്രശസ്തയാവുകയും  അന്നുമുതൽ, പ്രത്യേകിച്ച് ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് പരമ്പരകളിൽ.  ഒരു യുവ പ്രതിഭയിൽ നിന്ന് ഹോളിവുഡിലെ പരക്കെ അംഗീകരിക്കപ്പെട്ട താരമായി മാറുകയും ചെയ്ത മിഷേൽ റോഡ്രിഗ്രസ്ന്റേയും(Michelle Rodrigruz- 1978),

 സൗത്ത് ഡക്കോട്ടയിലെ ഒരു ചെറിയ ഫാമിൽ നിന്ന്  കഠിനാധ്വാനത്തിൻ്റെയും നിശ്ചയദാർഢ്യത്തിൻ്റെയും പാതയിലൂടെ ആഗോള പ്രശസ്തിയിലേക്ക് സഞ്ചരിച്ച് പ്രൊഫഷണൽ ഗുസ്തി മിക്സഡ് ആയോധനകലകളിൽ പ്രശസ്തനായ ബ്രോക്ക് ലെസ്നറുടെയും
 (Brock Lesnar -1977),ജന്മദിനം !!
**********

9d0d71f8-f4c5-40ec-81de-4a3e1885f4a9

ഇന്ന് ജന്മദിനം ആചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പം ഇല്ലാത്ത നമ്മുടെ പ്രമുഖരായ പൂർവ്വികരിൽ ചിലർ
***********
ഒ.എം. ചെറിയാൻ ജ. (1874-1944 )
ഛബി ബിശ്വാസ്  ജ. (1900 -1962)
ഹെൻറി  തോറോ  ജ. (1817-1862)
ജോർജ്ജ് ഈസ്റ്റ്മാൻ ജ.( 1854-1932)
പാബ്ലോ നെരൂദ ജ. (1904-1973) 
ദുർഗാ പ്രസാദ് ഖത്രി ജ. (1895 - 1974),
ബിമൽ റോയ് ജ.  (1909 - 1966),  

e1260b1d-c350-42ae-9342-8f877e9aab07

ഭീതിയും ആകാംക്ഷയും ഇളക്കിവിടുന്ന ഭീകര സംഭവങ്ങൾ ആവോളം ഇടകലർത്തി  രചിച്ച കാലന്റെ കൊലയറ (1928)  എന്ന മലയാളത്തിലെ ഏറ്റവും പ്രചാരം നേടിയ ആദ്യകാല അപസർപ്പകകഥ യും ഹൈന്ദവ സുധാകരം എന്നാ കൃതിയും  എഴുതിയ   ഒ.എം. ചെറിയാൻ(1874 ജുലൈ 12- 1 ഫെബ്രുവരി1944 ) ,

469cf389-3081-459a-89eb-8250d43026c2

തപൻ സിൻഹയുടെ കാബൂളിവാലയിലും സത്യജിത് റായ് സംവിധാനം ചെയ്ത ചിത്രങ്ങളായ ദേവി, ജൽസാഘർ ,കാഞ്ചൻ ജംഗ എന്നീ ചിത്രങ്ങളിലും അഭിനയിച്ച ബംഗാളി അഭിനേതാവായിരുന്നഛബി ബിശ്വാസ്(12 ജൂലൈ1900 – 11 ജൂൺ 1962),

അമേരിക്കക്കാരനായ ഒരു എഴുത്തുകാരനും, കവിയും, തത്ത്വചിന്തകനും, അടിമവ്യാപാരവിരോധിയും, പരിസ്ഥിതിവാദിയും, നികുതിനിഷേധിയും, സർവേയറും, ചരിത്രകാരനും ആയിരുന്ന ഹെൻറി ഡേവിഡ് തോറോ (Henry David Thoreau )(ജൂലൈ 12, 1817 – മെയ് 6, 1862),

e5556e33-4386-491f-8e25-23e3a0ae3bc5

ഈസ്റ്റ്‌മാൻ-കോഡാക്ക്‌ കമ്പനിയുടെ സ്ഥാപകനും ഫോട്ടോഗ്രാഫിക്ക് ഫിലിം റോളിന്റെ കണ്ടുപിടുത്തത്തിലൂടെ ഫോട്ടോഗ്രാഫിയെ മുഖ്യധാരയിലെത്തിക്കുകയും ചെയ്ത  ‌ ജോർജ്ജ് ഈസ്റ്റ്മാൻ(ജൂലൈ 12, 1854 – മാർച്ച് 14, 1932),

85a4930d-0ec2-4fe0-931f-f38bdf0027d0

കാ‍മം നിറഞ്ഞ പ്രേമഗാനങ്ങൾ മുതൽ നവഭാവുക (surrealist) കവിതകൾ വരെയും, ചരിത്രഗാനങ്ങൾ വരെയും രാഷ്ട്രീയ പത്രികകൾ വരെയും പരന്നു കിടക്കുന്ന കവിതകൾ എഴുതി നോബൽ സമ്മാന ജേതാവായ ചിലിയിലെ കവിയും എഴുത്തുകാരനും കമ്യൂണിസ്റ്റ് പ്രവർത്തകനും,1927-ൽ അന്നത്തെ ബർമയുടെ തലസ്ഥാനമായ റാങ്കൂണിലെ ചിലിയൻ സ്ഥാനപതിയും, 1928-ൽ കൊളംബോയിലെ സ്ഥാനപതിയും, 1929-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കൊൽക്കത്ത സമ്മേളനത്തിൽ സൗഹൃദപ്രതിനിധിയായും, 1931-ൽ സിംഗപ്പൂരിൽ സ്ഥാനപതിയും ആയിരുന്ന റിക്കാർഡോ എലിസെർ നെഫ്താലി റെയെസ് ബസോആൾട്ടോ എന്ന പാബ്ലോ നെരൂദ(ജൂലൈ12,1904 - സെപ്റ്റംബർ 23, 1973),

 'പ്രതികാരം', 'ലാൽപഞ്ജ', 'രക്തമണ്ഡലം', 'വൈറ്റ് ഷൈത്താൻ', 'സുവർണരേഖ', 'സ്വർഗപുരി', 'സാഗർ സാമ്രാട്ട് സാകേത്', 'കലാച്ചോർ', 'റോഹ്താസ് മഠ്' തുടങ്ങിയവയാണ്  കൃതികളടക്കം,  ഒരു മാന്ത്രിക നോവലിസ്റ്റ് എന്ന നിലയിൽ ലോകമെമ്പാടും പ്രശസ്തനായിരുന്ന ദുർഗാ പ്രസാദ് ഖത്രി(12 ജൂലൈ 1895 - 5 ഒക്ടോബർ 1974),

75e0a8a4-d816-4435-ba22-4f0d7be43e40

ബംഗാളിയിലും ഹിന്ദിയിലും നിരവധി സിനിമകൾ  നിർമ്മിക്കുകയും കാൻ ഫിലിം ഫെസ്റ്റിവലിൻ്റെ അന്താരാഷ്ട്ര ബഹുമതിയും 9 ഫിലിംഫെയർ അവാർഡുകളും നേടുകയും ചെയ്ത ഇന്ത്യൻ ചലച്ചിത്ര സംവിധായകനും നിർമാതവുമായിരുന്ന ബിമൽ റോയ് (12 ജൂലൈ 1909 - 8 ജനുവരി 1966 ),
********

e175ac58-d47c-4f6c-8f65-c8a18f6f84c6

 

ഇന്നത്തെ സ്മരണ !!!
********
പി. കെ വാസുദേവൻ നായർ മ. (1926-2005)
എം.പി. പോൾ മ. (1904-1952)
രാജേന്ദ്രകുമാർ മ. (1929-1999)
ദാമോദരൻ കാളാശേരി മ. (1930-2019),
എം ജെ രാധാകൃഷ്ണൻ മ. (1957-2019),
എസ്‌.ആർ ചന്ദ്രൻ കാരന്തൂർ മ. (1931-2019)
ധാരാസിംഗ് മ. (1928  -2012)
പ്രാൺ മ. (1920-2013)
അമർ ഗോപാൽ ബോസ് മ. (1929 -2013)
ഇ. പി .ടൊറാൻസ് മ. (1915-2003)

59a6edc5-92dc-47c2-8d30-58bda2f42ca8

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുതിർന്ന നേതാവും കേരളത്തിന്റെ ഒൻപതാമത്തെ മുഖ്യമന്ത്രിയും ആയിരുന്ന  പി.കെ.വി. എന്ന  പി. കെ. വാസുദേവൻ നായർ അഥവാ പടയാട്ട് കേശവൻപിള്ള വാസുദേവൻ നായർ(മാർച്ച് 2, 1926 - ജൂലൈ 12, 2005),

മലയാളത്തിലെ ശ്രദ്ധേയനായ സാഹിത്യ വിമർശകനായിരുന്ന, പുരോഗമന സാഹിത്യ പ്രസ്ഥാനത്തിനു തുടക്കം കുറിക്കുന്നതിൽ മഹത്തായ പങ്കുവഹിച്ച, എഴുത്തുകാർക്ക് അർഹമായ പ്രതിഫലം ലഭിക്കാതിരുന്ന കാലത്ത് സാഹിത്യകാരന്മാർക്കായി സാഹിത്യ പ്രവർത്തക സഹകരണം സംഘം രൂപവത്കരിക്കുന്നതിനു മുൻ‌കൈയ്യെടുത്ത, സംഘത്തിന്റെ ആദ്യ പ്രസിഡണ്ടുമായിരുന്ന എം.പി. പോൾ (മേയ് 1, 1904-ജൂലൈ 12, 1952),

051cb096-46ae-465d-b27f-1730241a27f4

നാലു ദശകങ്ങൾ ബോളിവുഡിൽ തിളങ്ങി നിൽക്കുകയും അഭിനയിച്ച 80 ഓളം  സിനിമകൾ എല്ലാം ബോക്സ് ഓഫിസ്റ്ററ്റുകൾക്കുകയും ചെയ്ത ജൂബലികുമാർ എന്ന് അറിയപ്പെട്ടിരുന്ന രാജേന്ദ്രകുമാർ ടുലി(20 ജൂലൈ 1929 – 12 ജൂലൈ 1999) ,

നാലാം കേരളനിയമസഭയിലെ അംഗവും അഞ്ചാം കേരള നിയമസഭയിൽ, പി. കെ. വാസുദേവൻ നായർ മന്ത്രിസഭയിൽ (1978 ഒക്ടോബർ 29 മുതൽ 1979 ഒക്ടോബർ 7 വരെ) ഹരിജനക്ഷേമവകുപ്പു മന്ത്രിയുമായിരുന്ന ദാമോദരൻ കാളാശ്ശേരി( മാർച്ച് 8, 1930 -ജൂലൈ 12 2019)

25572759-7531-42a4-a1d4-fe75f48ad608

ഒരുമലയാളചലച്ചിത്ര ഛായാഗ്രാഹകനായ  മികച്ച ഛായാഗ്രാഹകനുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 6 തവണ ഇദ്ദേഹത്തിനു ലഭിച്ചിട്ടുള്ള എം.ജെ. രാധാകൃഷ്ണൻ(1957- 12 ജൂലൈ2019)

21e09f0d-b1f2-43d0-ab8e-7e24fbc6469d

പ്രശസ്ത നാടകനടനും ആകാശവാണി കലാകാരനുമായ എസ്‌.ആർ ചന്ദ്രൻ കാരന്തൂർ (1931- 12 ജൂലൈ 2019)

500 ഓളം ഗുസ്തി മത്സരങ്ങളിൽ വിജയിക്കുകയും, 1959 ൽ കോമൺവെൽത്ത് ചാമ്പ്യനും 68 ൽ ലോക ചാമ്പ്യനുമാകുകയും, പിന്നീട് ഹിന്ദി സിനിമകളിലും ടെലിവിഷൻ സീരിയലുകളിലും അഭിനയിക്കുകയും രാജ്യസഭ അംഗമാകുകയും ചെയ്ത ധാരാസിംഗ് രന്ധാവ എന്ന ധാരാ സിംഗ് (1928 നവംബർ 19 -2012 ജൂലൈ 12 ),

350-ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള  ബോളിവുഡിലെ മികച്ച അഭിനേതാക്കളിലൊരാളായിരുന്ന   പ്രാൺ കൃഷൻ സിക്കന്ദ് എന്ന പ്രാൺ ( 12 ഫെബ്രുവരി 1920 - 12 ജൂലൈ 2013) ,

9d9ac4cc-6d96-4da9-90f9-ee3deb257864

കാൽ നൂറ്റാണ്ടോളം വിപണിയിൽ അജയ്യമായി തുടർന്ന '901 ഡയറക്ട് റിഫ്‌ളക്ടിങ് സ്​പീക്കർ' സംവിധാനം 1968-ൽ അവതരിപ്പിക്കുകയും, ബോസ് വേവ് റേഡിയോ, ഹെഡ്‌ഫോൺ തുടങ്ങിയ ജനപ്രീതിയാർജിച്ച സ്പീക്കറുകളും മ്യൂസിക് സിസ്റ്റവും നിർമ്മിക്കുന്ന ബോസ് കോർപ്പറേഷൻ എന്ന സ്ഥാപനത്തിന്റെ സ്ഥാപകനും, ശബ്ദസാങ്കേതിക രംഗത്തെ വിദഗ്ദ്ധനും അദ്ധ്യാപകനുമായിരുന്ന അമർ ഗോപാൽ ബോസ് (2 നവംബർ 1929 - 12 ജൂലൈ 2013),

സർഗ്ഗാത്മകതയെക്കുറിച്ച് വിപുലമായ ഗവേഷണം നടത്തുകയും ടോറാൻസ് ടെസ്റ്റ് ഓഫ് ക്രിയേറ്റിവിറ്റി (Torrance Tests of Creative Thinking) എന്ന് അറിയപ്പെടുന്ന സർഗ്ഗാത്മകതയെ നിർവ്വചിയ്ക്കുന്നതിനു  മാനകങ്ങൾ  വികസിപ്പിച്ച അമേരിയ്ക്കൻ മനശാസ്ത്ര ഗവേഷകനും പ്രൊഫസ്സറുമായിരുന്ന  എല്ലിസ് പോൾ ടൊറാൻസ് എന്ന ഇ. പി .ടൊറാൻസ് (ഒക്ടോ: 8, 1915  - ജൂലൈ 12, 2003), 

9d4e99f7-15d8-4d68-8cde-dd9bab492ec2

ചരിത്രത്തിൽ ഇന്ന്…
********
1823 - ഇന്ത്യയിൽ നിർമ്മിച്ച ആദ്യത്തെ ആവിക്കപ്പൽ 'ഡയാന' കൽക്കട്ടയിൽ (ഇപ്പോൾ കൊൽക്കത്ത) അനാച്ഛാദനം ചെയ്തു.

1912  - എലിസബത്ത് രാജ്ഞി അമേരിക്കയിൽ പ്രദർശിപ്പിച്ച ആദ്യത്തെ വിദേശ ചിത്രമായി.

9c8232f9-c4ce-407a-8da9-0621fdead0b6

1913  - പ്രശസ്ത അമേരിക്കൻ ഭൗതികശാസ്ത്രജ്ഞനും നോബൽ സമ്മാന ജേതാവുമായ വില്ലിസ് ലാംബ് ജനിച്ചു.

1918  - തകയാമ ഉൾക്കടലിൽ ഒരു ജാപ്പനീസ് യുദ്ധക്കപ്പൽ പൊട്ടിത്തെറിച്ചു. അതിൽ 500 പേർ മരിച്ചു.

082664ab-6f94-444d-bcd0-97c64409d1e5

1928  - ഒരു അമേരിക്കൻ ജൈവ രസതന്ത്രജ്ഞനും നോബൽ സമ്മാന ജേതാവുമായ ഏലിയാസ് ജെയിംസ് കോറി ജനിച്ചു

1935 - ബെൽജിയം അന്നത്തെ സോവിയറ്റ് യൂണിയനെ ഈ ദിവസം അംഗീകരിച്ചു.

 

882831c9-7855-486a-96c4-d2d4a8daeb43

1943 - പ്രൊച്ചോറോവ്ക യുദ്ധത്തിൽ റഷ്യ നാസികളെ പരാജയപ്പെടുത്തി 12000 പേർ മരിച്ചു.

1949 - മഹാത്മാഗാന്ധിയുടെ വധത്തെത്തുടർന്ന് ആർഎസ്എസിനുമേൽ ഏർപ്പെടുത്തിയിരുന്ന നിരോധനം ഉപാധികളോടെ പിൻവലിച്ചു.

d63599d1-eef4-4726-8f6e-07a7ba0c705b

1957 - പുകവലിയും ശ്വാസകോശ അർബുദവും തമ്മിൽ നേരിട്ട് ബന്ധമുണ്ടെന്ന് അമേരിക്കൻ സർജൻ ലെറോയ് ഇ. ബർണി നിർദ്ദേശിച്ചു.

1958 - കുട്ടനാട്ടിൽ 'ഒരണ സമരം' ആരംഭിച്ചു 

1960 - ഭഗൽപൂർ, റാഞ്ചി സർവകലാശാലകൾ സ്ഥാപിക്കപ്പെട്ടു.

d0511b04-11e5-483d-9683-343f5379476c

1961 - ഖദാഖ്‌വസ്‌ല, പാൻഷെറ്റ് ഡാമുകൾ തകരാറിലായതു കാരണം പൂനെ നഗരം വെള്ളത്തിനടിയിലായി. 2,000-ൽ അധികം ആളുകൾ മരിക്കുകയും 100,000 അധികം പേരെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു.

1962 - ദ റോളിങ് സ്റ്റോൺസ് അവരുടെ ആദ്യ കൺസേട്ട് ലണ്ടനിലെ മാർക്യു ക്ലബ്ബിൽ നടത്തി.

1970 - അളകനന്ദ നദിയിലെ രൂക്ഷമായ വെള്ളപ്പൊക്കത്തിൽ 600 പേർ മരിച്ചു.

d2e7b48b-04d1-4820-bd0e-6be07f80f299

1973 - അമേരിക്കയിലെ നാഷണൽ പേഴ്‌സണൽ റെക്കോർഡ്‌സ് സെൻ്ററിൽ തീപിടുത്തമുണ്ടായി.

1975 - സാവോ ടോം ആൻഡ് പ്രിൻസിപ്പെ പോർച്ചുഗലിൽ നിന്ന് സ്വതന്ത്രമായി.

1982 - മുംബൈ ആസ്ഥാനമായി 'നബാർഡ്' നിലവിൽ വന്നു

1989 - ലോട്ടെ വേൾഡ് അഡ്വഞ്ചർ ദക്ഷിണ കൊറിയയിലെ സോളിൽ തുറന്നു. 

ca0ace22-45b7-4823-9a92-b5ad62243f1b

1990 - ഫിലിപ്പീൻസിൽ ശക്തമായ ഭൂചലനം.

1998 - ബ്രസീലിനെ തോൽപ്പിച്ച് ഫ്രാൻസ് ആദ്യമായി ലോകകപ്പ് ഫുട്ബോൾ ജേതാക്കളായി. 

2001 – അഗർത്തലയ്ക്കും ധാക്കയ്ക്കുമിടയിൽ ഇന്ത്യ, ബംഗ്ലാദേശ് 'മൈത്രി' ബസ് സർവീസ് ഈ ദിവസം ആരംഭിച്ചു.

 2003 - ഈ ദിവസം ആണവായുധ വിഷയത്തിൽ ഉത്തര കൊറിയയും ദക്ഷിണ കൊറിയയും ചർച്ചയ്ക്ക് സമ്മതിച്ചു.

c1469670-cefe-4568-ad21-11fa17dae945

 2005 - പ്രശസ്ത ക്രിക്കറ്റ് അമ്പയർ ഡേവിഡ് ഷെപ്പേർഡ് ഈ ദിവസം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

 2006 - രണ്ട് സൈനികരെ ബന്ദികളാക്കിയ ശേഷം ഇസ്രായേൽ ലെബനൻ ആക്രമിച്ചു.ലെബനൻ യുദ്ധം ആരംഭിച്ചു.

2009 - മുൻ സോവിയറ്റ് റിപ്പബ്ലിക്കിൽപ്പെട്ട ലിത്വാനിയയിൽ പ്രഥമ വനിതാ പ്രസിഡണ്ടായി ഡാലിയ ഗ്രിബാസ്കൈറ്റ്  അധികാരമേറ്റു. 

a9c85e0a-7825-4f65-bb5d-ad1b16d30ec9

2012 - നൈജീരിയയിലെ ഒരു ടാങ്ക് ട്രക്ക് സ്ഫോടനത്തിൽ നൂറിലധികം പേർ കൊല്ലപ്പെട്ടു.

2013 - ബ്രൂട്ടിഗ്നി-സർ-ഓർഗിൽ ഫ്രഞ്ച് പാസഞ്ചർ ട്രെയിൻ പാളം തെറ്റിയ സംഭവത്തിൽ ആറ് പേർ കൊല്ലപ്പെടുകയും 200 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

2018 - ഇൻഫർമേഷൻ ടെക്നോളജി പോളിസി ഗോവ മന്ത്രിസഭ അംഗീകരിച്ചു

a0a0c1cd-d12d-48e4-b99e-bd93b3a64d7e

2018 - ന്യൂഡൽഹിയിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പുതിയ ആസ്ഥാനമായ ‘ധരോഹർ ഭവൻ’ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നു.

.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
.       ************
   Rights Reserved by Team Jyotirgamaya

Advertisment