Advertisment

ഇന്ന് സെപ്റ്റംബര്‍ 2, ലോക നാളികേര ദിനം ഇന്ന്, അമ്പിളി ദേവിയുടേയും  ദിവ്യ ഉണ്ണിയുടെയും ലക്ഷ്മി നക്ഷത്രയുടേയും ജന്മദിനം, അക്ബര്‍ അഹമ്മദ് നഗര്‍ കോട്ട കീഴടക്കി ഗുജറാത്തിനെ ലക്ഷ്യമാക്കി നീങ്ങിയതും 10000 കെട്ടിടങ്ങളെ ചാമ്പലാക്കിയ ലണ്ടനിലെ മഹാ അഗ്‌നിബാധ ഉണ്ടായതും ഇതേദിനം തന്നെ, ചരിത്രത്തിൽ ഇന്ന്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
New Project september 2

ചരിത്രത്തിൽ ഇന്ന്, വർത്തമാനവും …

 JYOTHIRGAMAYA '

🌅ജ്യോതിർഗ്ഗമയ🌅

കൊല്ലവർഷം 1200

ചിങ്ങം 17

മകം  / അമാവസി

2024 സെപ്റ്റംബർ 2, 

തിങ്കൾ

Advertisment

ഇന്ന്;

 *ലോക നാളികേര ദിനം ! [ 1999 മുതലാണ് പ്രധാനമായും ഇന്ത്യയിൽ നാളികേരം ദിനം ആചരിയ്ക്കുന്നത് ]

publive-image

* വൈപ്പിൻ ചാരായദുരന്തം (1982)![കേരളത്തെ ഞെട്ടിച്ച വൈപ്പിൻ വിഷമദ്യദുരന്തം നടന്നിട്ട്​ ഇന്നേയ്ക്ക് 42 വർഷം തികയുന്നു. 1982 സെപ്​റ്റംബർ രണ്ടിനുണ്ടായ മദ്യദുരന്തത്തിൽ മരിച്ചത് 77 പേരായിരുന്നു. 66 ​പേർക്ക്​ കാഴ്ചശക്തി നഷ്​ടപ്പെട്ടു. ചലനശേഷിയടക്കം നഷ്​ടപ്പെട്ട് ശാരീരിക തളർച്ചയിലായത് 150 പേരാണ്​. ദുരന്തത്തിൽ തകർന്നടിഞ്ഞ കുടുംബങ്ങൾ 650 ലേറെ വരും.]

 * ടിബറ്റ്: ജനാധിപത്യ ദിനം !   [പ്രവാസത്തിൽ ടിബറ്റൻ ജനാധിപത്യ വ്യവസ്ഥയുടെ തുടക്കം കുറിക്കുന്ന ദിനം. ലോകമെമ്പാടുമുള്ള ഒരു ലക്ഷത്തിലധികം അഭയാർത്ഥികളെ ഭരിക്കുന്ന ടിബറ്റൻ ജനാധിപത്യ സംവിധാനത്തിൻ്റെ ഹൃദയഭാഗത്ത്, ധർമ്മശാലയിലെ ടിബറ്റൻ പ്രവാസ സർക്കാരായ സെൻട്രൽ ടിബറ്റൻ അഡ്മിനിസ്ട്രേഷൻ (സിടിഎ) നിലകൊള്ളുന്നു.]publive-image

* വിയറ്റ്നാം:സ്വാതന്ത്ര്യദിനം (1945) ![1945 സെപ്തംബർ 2 ന് ഹനോയിയിലെ ബാഅൻ സ്ക്വയറിൽ പ്രസിഡന്റ് ഹോ ചി മിൻ വിയറ്റ്നാമിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനങ്ങൾ വായിച്ചതിന്റെ സ്മരണയ്ക്കായി സെപ്റ്റംബർ 2 ന് വിയറ്റ്നാമിൽ ആചരിക്കുന്ന ദേശീയ ദിനമാണ് വിയറ്റ്നാം സ്വാതന്ത്ര്യദിനം ]. 

*V- J Day: victory over japan day ![വിജെ ഡേ എന്നാൽ ജപ്പാൻ ദിനത്തിലെ വിജയത്തെ സൂചിപ്പിക്കുന്നു. രണ്ടാം ലോക മഹായുദ്ധം അവസാനിപ്പിച്ചുകൊണ്ട് ജപ്പാൻ സഖ്യകക്ഷികൾക്ക് കീഴടങ്ങിയ ദിവസത്തെ ഇത് അടയാളപ്പെടുത്തുന്നു. ]

publive-image

*മൗത്ത്ഗാർഡ് ദിനം![സ്‌പോർട്‌സ് മുതൽ രാത്രി പല്ല് പൊടിയുന്നത് വരെ, സ്വയം അപ്‌ഡേറ്റ് ചെയ്‌ത ഒരു മൗത്ത് ഗാർഡ് നേടുക, ആഘാതം, പൊടിക്കൽ എന്നിവയും മറ്റും മൂലമുള്ള കേടുപാടുകളിൽ നിന്ന് ആ തൂവെള്ളയെ സംരക്ഷിക്കുന്നതിനുള്ള ദിനം]

*തൊഴിലാളി ദിനം![കഠിനാധ്വാനികളായ വ്യക്തികളാണ് ലോകത്തെ നയിക്കുന്നത്, അവർ എല്ലാ ദിവസവും അവരുടെ ജോലികളിൽ സർഗ്ഗാത്മകതയും പുതുമയും കൊണ്ടുവരുന്നു, അസാധ്യമായത് സാധ്യമാക്കുന്നു. ഈ പ്രത്യേക ദിനം അമേരിക്കയിലുടനീളമുള്ള തൊഴിലാളികൾക്കുള്ള സജീവമായ ആദരവാണ്. ]

*ദേശീയ ബ്ലൂബെറി പോപ്‌സിക്കിൾ  ദിനം! [National Blueberry Popsicle Day - ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പുഷ്ടമായ  ഫ്രോസൺ ട്രീറ്റ് ആസ്വദിക്കുന്നതിനുള്ള ദിനം. എപ്പോൾ വേണമെങ്കിലും തണുപ്പിക്കാനുള്ള രുചികരവും ആരോഗ്യകരവുമായ മാർഗമാണ് ബ്ലൂബെറി പോപ്‌സിക്കിൾസ് ]

publive-image

*കലണ്ടർ അഡ്ജസ്റ്റ്മെൻ്റ്  ദിവസം![Calendar Adjustment Day - ഒരു പുതിയ കലണ്ടർ എടുക്കുക, നിലവിലെ കലണ്ടർ അപ്‌ഡേറ്റ് ചെയ്യുക അല്ലെങ്കിൽ നിങ്ങളുടെ ഷെഡ്യൂൾ സുഗമമായും സ്ഥിരതയോടെയും പ്രവർത്തിക്കുന്നതിന് സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും കലണ്ടർ ഏകോപിപ്പിക്കുന്നതിനുമുള്ള ദിനം]

*ബൈസൺ ടെൻയെൽ ഡേ![ വിചിത്രമായ ഈ അവധിക്കാലം അതിൻ്റെ സമർത്ഥമായ പദപ്രയോഗത്തിന് ആഘോഷിക്കപ്പെടുന്നു. സമർത്ഥമായ പദപ്രയോഗവും നല്ല ചിരിയും ആസ്വദിക്കുന്നവർക്ക് ഇത് അനുയോജ്യമാണ്. "ദ്വിശതാബ്ദി" എന്ന പേരിൽ ഈ പേര് തന്നെ ഒരു കളിയായ ട്വിസ്റ്റ് ആണ്, അത് തുടക്കം മുതൽ തന്നെ ദിവസം രസകരമാക്കുന്നു.ആഹ്ലാദകരമായ ആർപ്പുവിളികളും നർമ്മ പ്രവർത്തനങ്ങളും കൊണ്ട് ആഘോഷിക്കപ്പെടുന്നത്, വിഡ്ഢിത്തവും സർഗ്ഗാത്മകതയും ഉൾക്കൊള്ളുന്നതാണ്. ഈ അവധിക്കാലം എല്ലാവരേയും ജീവിതത്തിൻ്റെ ലഘുവായ വശങ്ങൾ ആസ്വദിക്കാൻ പ്രോത്സാഹിപ്പിക്കുന്നു, ശബ്ദമുണ്ടാക്കുകയും നമ്മുടെ മുഖത്ത് പുഞ്ചിരി കൊണ്ടുവരുന്ന ബുദ്ധിപരമായ വാക്യങ്ങളെ അഭിനന്ദിക്കുകയും ചെയ്യുന്നു. ]publive-image

*വെസ്റ്റ് ഇന്ത്യൻ ഡേ  പരേഡ്![ കരീബിയൻ ദ്വീപുകളിലെ സമ്പന്നവും വൈവിധ്യപൂർണ്ണവുമായ സംസ്കാരങ്ങളെ ആഘോഷിക്കുന്ന, എല്ലാ തൊഴിലാളി ദിനങ്ങളിലും ന്യൂയോർക്കിലെ ബ്രൂക്ലിനിലെ തെരുവുകളിൽ നിറയുന്ന ഒരു ഊർജ്ജസ്വലമായ പരിപാടിയാണ്. ഈ മഹത്തായ ഇവൻ്റ് സാധാരണയായി സെപ്തംബർ മാസത്തിലെ ആദ്യ തിങ്കളാഴ്ച നടക്കുന്നു, കരീബിയൻ സംസ്കാരത്തിൻ്റെ ആത്മാവിൽ പങ്കുചേരാൻ ഒരു ദശലക്ഷത്തിലധികം ആളുകൾ ഒത്തുചേരുന്നു.]

*പിയേഴ്‌സ് യുവർ ഇയർസ് ഡേ !രസകരവും ആകർഷകവുമായ ഒരു ആഘോഷമാണ്. ഇത് ചെവി തുളയ്ക്കുന്ന പാരമ്പര്യത്തെ ഉയർത്തിക്കാട്ടുകയും ഈ തരത്തിലുള്ള സ്വയം പ്രകടിപ്പിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. പലരും ഈ ദിവസം ഒരു സ്റ്റൈലിഷ് മാറ്റം സ്വീകരിക്കാൻ ഉപയോഗിക്കുന്നു.ചെവി തുളയ്ക്കൽ, സുരക്ഷിതമായ സമ്പ്രദായങ്ങൾ, ഡിസൈനുകളും ആഭരണങ്ങളും തിരഞ്ഞെടുക്കുന്നതിലെ പ്രാധാന്യം എന്നിവയും ഈ ദിനത്തെ അർത്ഥവത്താക്കുന്നു]

publive-image

* ഇന്നത്തെ മൊഴിമുത്തുകള്‍*

''ഞങ്ങളുടെ ചെറുത്തുനിൽപ്പ് ദീർഘവും വേദനാജനകവുമായിരിക്കും, എന്നാൽ ത്യാഗങ്ങൾ എന്തുതന്നെയായാലും, എത്രത്തോളം നീണ്ട പോരാട്ടമാണെങ്കിലും,വിയറ്റ്നാം പൂർണമായി സ്വതന്ത്രമാവുകയും ഏകീകരിക്കപ്പെടുകയും ചെയ്യുന്നതുവരെ ഞങ്ങൾ  പോരാടും[ -ഹോ ചി മിൻ ]

ഇന്ന് ജന്മദിനം ആചരിയ്ക്കുന്നവർ

മലയാളം തമിഴ് തെലുങ്ക് കന്നഡ സിനിമകളിൽ അഭിനയിച്ചു വന്നിരുന്ന ഒരു നടിയും നർത്തകിയും നൃത്താദ്ധ്യാപികയുമായ  ദിവ്യഉണ്ണിയുടെയും

1996 ലെ നിരൂപണത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം   ലഭിച്ച നോവൽ സാഹിത്യ പഠനങ്ങൾ എന്ന കൃതി രചിച്ച മലയാള സാഹിത്യ നിരൂപകനും അദ്ധ്യാപകനുമായ പ്രൊഫ. ഡി.ബെഞ്ചമിന്റെയും (1948),

സഹയാത്രികയക്കു സ്‌നേഹപൂര്‍വ്വം, മീരയുടെ സ്വപ്‌നവും മുത്തുവിന്റെ സ്വപനവും, ഹരിഹരന്‍പിള്ള ഹാപ്പിയാണ്, വിശ്വ തുളസി, കല്യാണക്കുറിമാനം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള, 2005ല്‍ മികച്ച ടെലിവിഷന്‍ നടിയ്ക്കുള്ള കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് നേടുകയും ചെയ്ത പ്രശസ്ത ടെലിവിഷന്‍-ചലച്ചിത്ര താരം അമ്പിളി ദേവിയുടേയും(1985),

publive-image

 

റെഡ് എഫ് എമ്മില്‍ റേഡിയോ ജോക്കിയായി കരിയര്‍ ആരംഭിച്ച്‌,ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്ത സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലൂടെ ശ്രദ്ധിക്കപ്പെടുകയും ചെയ്ത പ്രശസ്ത ടെലിവിഷന്‍ അവതാരക ലക്ഷ്മി നക്ഷത്രയുടേയും (1991),

കാഥികൻ (കഥാപ്രസംഗം) കവി, അദ്ധ്യാപകൻ എന്നീ നിലകളിൽ പ്രശസ്തനും പ്രശസ്ത കാഥികൻ വി സാംബശിവന്റെ പുത്രനുമായ വസന്തകുമാർ സാംബശിവന്റേയും (1959),

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ  വലം കൈയ്യൻ അതിവേഗ ബൗളനായിരുന്ന ഇശാന്ത് ശർമയുടെയും(1988),

ബോളിവുഡ് ചലച്ചിത്ര രംഗത്തെ  അഭിനേത്രിയും മോഡലുമായ ഉദിത ഗോസ്വാമിയുടെയും(1984),publive-image

ആദ്യമായി തീവണ്ടി ഓടിച്ച ഏഷ്യൻവനിത സുരേഖ യാദവിന്റെയും (1965),

തെലുഗു സിനിമ നടനും, നിർമ്മാതാവും, സംവിധായകനും, തിരക്കഥ രചയിതാവും, സാഹിത്യകാരനും രാഷ്ട്രീയക്കാരനുമായ  കോനിഡേല കല്യാൺ ബാബു എന്ന പവൻ കല്യാണിന്റെയും (1971 )

ഹോളിവുഡ് സിനിമ അഭിനേതാവും, സംവിധായകനും നിർമ്മാതാവും സംഗീതജ്ഞനുമായ ക്യാനു റീവ്സിന്റെയും(1964 ),

ഹോളിവുഡ് മെക്സിക്കൻ  സിനിമ അഭിനേത്രിയും, മോഡലും നിർമ്മാതാവുമായ സൽമ ഹയക്കിന്റെയും (1966) ജന്മദിനം !

publive-image

സ്മരണാഞ്ജലി !!

സി.എസ്. മുരളി ബാബു മ. ( 2013). 

കിടങ്ങൂർ രാമൻചാക്യാർ മ. (1929 -2015)

വി എസ് ഖാണ്ഡേക്കർ മ. (1898 -1976)

വീരേന്ദ്രനാഥ് ചഥോപാധ്യായ മ. (1880-1937)

വൈ‌.എസ്. ആർ റെഡ്ഡി മ. (1949 - 2009) 

ജെ തോമസ് ടെൽഫെഡ് മ. (1757-1834 )

പിയേർദെ കൂബെർത്തേനെ മ. (1863-1937)

ഹോ ചി മിൻ മ. (1890-1969)

ആര്‍ ആര്‍ റ്റോൾകീൻ മ. (1892-1973)

വില്യം ഹെൻറി മ. (1775-1836)

publive-image

കൃഷ്ണനാട്ടം, ശേഖരൻ കുട്ടി വരാതിരിക്കില്ല, തുടങ്ങിയ നാടകങ്ങൾ എഴുതിയ മലയാളനാടക - ചെറുകഥാകൃത്തും ഡോക്യുമെൻററി സംവിധായകനുമായ  സി.എസ്. മുരളി ബാബു(മരണം :2 സെപ്റ്റംബർ 2013). 

കൂടിയാട്ടം, അങ്കുലീയാംഗം,  മത്തവിലാസം കൂത്ത്, ബ്രഹ്മചാരി കൂത്ത് എന്നിവ നടത്തുന്നതിൽ പ്രഗല്ഭനും,അപൂർവ്വമായ മന്ത്രാങ്കം കൂത്ത് അരനൂറ്റാണ്ടോളം കെട്ടിയാടുകയും ചെയ്ത പ്രമുഖ കൂത്ത് - കൂടിയാട്ടം കലാകാരൻ കുട്ടപ്പ ചാക്യാർ എന്ന കിടങ്ങൂർ രാമൻ ചാക്യാർ (1929,ജനുവരി 19- സെപ്റ്റംബർ 2, 2015),

publive-image

യയാതി (മലയാളത്തില്‍ പ്രൊഫ. പി. മാധവന്‍പിള്ളയുടെ തര്‍ജ്ജിമ ചെയ്തിട്ടുണ്ട് ), ഉൽകാ , ഹിർവ ചാഫാ , പെഹ്‌ലെ പ്രേം, അശ്രു തുടങ്ങിയ  കൃതികള്‍ രചിച്ച  ജ്ഞാനപീഠം പുരസ്കാരം ലഭിച്ച മറാഠി സാഹിത്യകാരന്‍ വിഷ്ണു സഖാറാം ഖാണ്ഡേക്കർ എന്ന വി എസ് ഖാണ്ഡേക്കർ(ജനുവരി 19, 1898 – സെപ്റ്റംബർ 2, 1976),

ഒന്നാം ലോകമഹായുദ്ധകാലത്ത്  ജർമ്മനിയുമായി ബന്ധം പുലർത്തുകയും, ബ്രിട്ടീഷുകാർക്കെതിരേ ഇന്ത്യൻ വിദ്യാർത്ഥികളെ അണിനിരത്തി ബെർലിൻ കമ്മിറ്റി രൂപീകരിക്കുയും ,ഇന്ത്യൻ മുന്നേറ്റത്തിന് കമ്മ്യൂണിസ്റ്റുകാരുടെ പിന്തുണ നേടിയെടുക്കാനായി വീരേന്ദ്രനാഥ് 1920ൽ റഷ്യ സന്ദർശിച്ചു നിരവധികൊല്ലക്കാലം  മോസ്കോയിൽ ചിലവഴിക്കുകയും അവസാനം ലെനിനിസ്റ്റ് എന്ന് മുദ്രകുത്തി സ്റ്റാലിൻ തന്റെ രാഷ്ട്രീയ എതിരാളികളെ അടിച്ചമർത്തുന്നതിനു വേണ്ടി നടത്തിയ നടപടികളിൽപ്പെട്ട് വധിക്കപ്പെടുകയും ചെയ്ത  സായുധവിപ്ലവത്തിലൂടെ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തെ പുറത്താക്കി സ്വതന്ത്ര ഇന്ത്യയെ സൃഷ്ടിക്കാൻ പ്രവർത്തനങ്ങൾ നടത്തിയ പ്രമുഖരിലൊരാളായിരുന്ന വീരേന്ദ്രനാഥ് ചഥോപാധ്യായ(31 ഒക്ടോബർ 1880 -  02 സെപ്റ്റംബർ 1937),

publive-image

കടപ്പ മണ്ഡലത്തിൽ നിന്നും 9, 10, 11, 12 എന്നീ ലോകസഭകളിൽ അംഗം,പുലിവെണ്ടുല മണ്ഡലത്തിൽ നിന്ന് അഞ്ച് പ്രാവശ്യം ആന്ധ്രാപ്രദേശ് നിയമസഭ അംഗം, 2003-ൽ മൂന്ന് വർഷം നീണ്ട ഒരു പദയാത്ര അന്ധ്രാപ്രദേശിലെ ജില്ലകളിലൂടെ നടത്തുകയും, ഇതേത്തുടർന്ന് 2004-ൽ ഉണ്ടായ നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടിക്ക് വൻവിജയം നേടിക്കൊടുക്കുകയും ചെയ്ത ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും പ്രമുഖ കോൺഗ്രസ് നേതാവുമായിരുന്ന യെടുഗുരി സന്തിന്തി രാജശേഖര റെഡ്ഡി എന്ന വൈ‌.എസ്. ആർ (ജൂലൈ 8, 1949 - സെപ്റ്റംബർ 2, 2009)

 publive-image

വെയിൽസിലെ മെനയി തൂക്കുപാലം (suspension bridge) നിർമ്മാണം ലണ്ടനിൽ നിന്ന് ഹോളിഹെഡിലേക്കുള്ള പ്രധാന റോഡിന്റെ പദ്ധതി, നിരവധി കനാലുകൾ, റോഡുകൾ, പാലങ്ങൾ, തുറമുഖങ്ങൾ എന്നിവയുടെ നിർമ്മാണം നടത്തുകയും  വെട്ടുകല്ലു പാകി റോഡു നിർമ്മിക്കുന്ന  രീതി കണ്ടുപിടിക്കുക തുടങ്ങി ഗതാഗത എൻജിനീയറിങ്ങിന് നിരവധി സംഭാവനകൾ നൽകിയ സ്കോട്ടിഷ് ഗതാഗത എഞ്ചിനീയറും ആർടെക്കുമായിരുന്ന തോമസ് ടെൽഫെഡ്( 1757 ഓഗസ്റ്റ് 9 -1834 സെപ്റ്റംബർ 2),

publive-image

ആളുകൾ തമ്മിലുള്ള ചങ്ങാത്തത്തിനും പരസ്പരസഹകരണത്തിനും സ്പോർട്‌സ്‌ നല്ലൊരു മരുന്നാണെന്ന് ഉറച്ചു  വിശ്വസിക്കുകയും, തമ്മിൽ പോരടിച്ചുനശിക്കുന്ന യൂറോപ്യൻ ഭരണാധികാരികൾക്ക്‌ സമാധാനത്തിന്റെയും ശാന്തിയുടെയും പാത കാട്ടിക്കൊടുക്കാൻ സ്പോർട്‌സിനു കഴിയും എന്ന് കണക്കുകൂട്ടി, അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി  സ്ഥാപിക്കുക വഴി   ആധുനിക ഒളിമ്പിക്‌ പ്രസ്ഥാനത്തിന്റെ പിതാവായി അറിയപ്പെടുന്ന  ഫ്രഞ്ചുകാരനായ  പിയേർ ദെ കൂബെർത്തേ (1863 ജനുവരി 1-1937 സെപ്റ്റംബർ 2)

വിയറ്റ്നാം യുദ്ധത്തിൽ അമേരിക്കയെ പരാജയപ്പെടുത്തുന്നതിനു നേതൃത്വം നൽകിയ വിപ്ലവകാരിയും, രാജ്യതന്ത്രജ്ഞനും യുദ്ധാനന്തരം സ്വതന്ത്ര് വിയറ്റ്നാമിന്റെ പ്രധാനമന്ത്രിയും പ്രസിഡൻറും ആയിരുന്ന ഹോ ചി മിൻ(ഉദ്ദീപിപ്പിക്കപ്പെട്ടവൻ) (മേയ് 19, 1890 – സെപ്റ്റംബർ 2, 1969),

publive-image

ഹോബിറ്റ്, ലോർഡ് ഓഫ് ദ് റിങ്ങ്സ് തുടങ്ങിയ പുസ്തകം രചിക്കുകയും ഈ  കൃതികളുടെ വമ്പിച്ച ജനപ്രീതിയും അവയുടെ ഫാന്റസി സാഹിത്യത്തിലെ‍ സ്വാധീനവും മൂലം ആധുനിക ഫാന്റസി സാഹിത്യത്തിന്റെ പിതാവ് എന്ന് അറിയപ്പെടുകയും ചെയ്ത  ഇംഗ്ലീഷ് ഫിലോളജിസ്റ്റും എഴുത്തുകാരനും സർ‌വ്വകലാശാല അദ്ധ്യാപകനുമായിരുന്ന ജോൺ റൊണാൾഡ് റൂവൽ റ്റോൾകീൻ സി.ബി.ഇ എന്ന ജെ ആര്‍ ആര്‍   റ്റോൾകീൻ (ജനുവരി 3 1892 – സെപ്റ്റംബർ 2 1973)publive-image

വിധിവശാൽ നമ്മോടൊപ്പമില്ലാത്തവരും ഇന്ന് ജന്മദിനം ആചരിയ്ക്കുന്നവരുമായ പ്രമുഖരിൽ ചിലർ

ടി.കെ. മാധവൻ ജ. (1885-1930)

ജേക്കബ് സ്കറിയ ജ (1939- 2016)

വിക്ടർ ലീനസ് ജ. (1946-1992)

വിൽഹെം ഓസ്റ്റ് വാൾഡ് ജ. (1853-1932)publive-image

* പ്രധാന ജന്മദിനങ്ങൾ !

ഉയർന്ന ബുദ്ധിശക്തിയും, സംഘടനാസാമർത്ഥ്യവും, രാഷ്ട്രീയലക്ഷ്യവും ഉപയോഗിച്ച് സമൂഹത്തിന്റെ താഴേക്കിടയിലുള്ള ഈഴവ സമൂഹത്തെ നവോത്ഥാനത്തിന്റെ പാതയിലേക്ക് കൊണ്ടുവരാനും, ദേശാഭിമാനി പത്രം തുടങ്ങുകയും വഴി നടക്കാനും സ്കൂളിൽ പഠിക്കാനും ക്ഷേത്രത്തിൽ ആരാധിക്കാനും തുടങ്ങിയ  അധഃകൃതരുടെ അവകാശങ്ങൾ നേടാൻ പത്രം ഉപയോഗിക്കുകയും,വൈക്കം സത്യാഗ്രഹത്തിന്റെ മുഖ്യ സംഘാടകനും ആയിരുന്ന ടി.കെ. മാധവൻ (സെപ്റ്റംബർ 2, 1885 - ഏപ്രിൽ 27, 1930),

റാന്നി നിയമസഭാമണ്ഡലത്തിൽ നിന്നും കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജേക്കബ് സ്കറിയ(02 സെപ്റ്റംബർ 1939-28 ഫെബ്രുവരി 2016).

 publive-image

ഇസബെല്ല, സോഷ്യലിസ്റ്റ് ലേബർ എന്നീ മാസികകളുടെ പത്രാധിപരായും, തുടർന്ന് ബ്ലിറ്റ്സ്, ഓൺലുക്കർ മാസികകളുടെ കേരള ലേഖകനായും,  രാമുകാര്യാട്ടിന്റെ സഹകാരിയായും  റബ്ബർ ഏഷ്യ എന്ന മാസികയുടെ സഹപത്രാധിപരായും, മലയാളമനോരമയിലുംജോലിചെയ്ത പത്രപ്രവർത്തകനും കഥാകൃത്തുമായിരുന്ന വിക്ടർ ലീനസ്(സെപ്റ്റംബർ 2 1946-ഫെബ്രുവരി 1992),

publive-image

രാസത്വരകപ്രവർത്തനം ( catalysis), രാസസന്തുലനം (chemical equilibria), രാസപ്രവർത്തനവേഗത ( reaction velocities) എന്നിവയിലുള്ള  പ്രവർത്തനം പരിഗണിച്ച് 909ൽ രസതന്ത്രത്തിൽ നോബൽസമ്മാനം ലഭിച്ച റഷ്യൻ ജർമ്മൻ രസതന്ത്രശാസ്ത്രജ്ഞൻ ഫ്രിഡ്രിഷ് വിൽഹെം ഓസ്റ്റ് വാൾഡ് എന്ന വിൽഹെം ഓസ്റ്റ് വാൾഡ്  ( 2 സെപ്തംബർ 1853 – 4 ഏപ്രിൽ 1932)

publive-image

ചരിത്രത്തിൽ ഇന്ന്…

1573 - അക്ബർ അഹമ്മദ് നഗർ കോട്ട കീഴടക്കി ഗുജറാത്തിനെ ലക്ഷ്യമാക്കി നീങ്ങുന്നു.

1666 - 10000 കെട്ടിടങ്ങളെ ചാമ്പലാക്കിയ ലണ്ടനിലെ മഹാ അഗ്നിബാധ

1789 - യു എസിൽ ട്രഷറി വകുപ്പ് സ്ഥാപിതമായി.

1856 - ചൈനയിലെ നാൻജിങിലെ ടിയാൻജിങ് കൂട്ടക്കൊല.

1945 - വിയറ്റ്നാം സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.

publive-image

1945 - രണ്ടാംലോകമഹായുദ്ധത്തിന്റെ ഔദ്യോഗിക അവസാനം.

1991 - എസ്റ്റോണിയ, ലാത്വിയ, ലിത്വാനിയ എന്നീ ബാൾട്ടിക് സംസ്ഥാനങ്ങളുടെ സ്വാതന്ത്ര്യം യുണൈറ്റഡ് സ്റ്റേറ്റ്സ് അംഗീകരിച്ചു.

1946 - ജവഹർ ലാൽ നെഹ്റുവിന്റെ നേതൃത്വത്തിൽ ഇടക്കാല സർക്കാർ അധികാരത്തിൽ.

1957 - വിദ്യാഭ്യാസ മന്ത്രി ജോസഫ് മുണ്ടശ്ശേരി വിദ്യാഭ്യാസ ബിൽ നിയമസഭയിൽ അവതരിപ്പിച്ചുpublive-image

1960 - ടിബറ്റിൽ പ്രഥമ പാർലമെൻറ് തെരഞ്ഞെടുപ്പ്.  ടിബറ്റിലെ അഭയാർഥികൾ ഇന്ന് ജനാധിപത്യ വിജയ ദിനമായി ആചരിക്കുന്നു.

1969 - USA യിൽ ന്യൂയോർക്കിൽ ആദ്യ ATM സ്ഥാപിതമായി

1970 - കന്യാകുമാരി വിവേകാന്ദ പാറ രാഷ്ട്രപതി വി.വി.ഗിരി രാഷ്ട്രത്തിന് സമർപ്പിച്ചു.

1982 - കൊച്ചിയിലെ  വൈപ്പിനിൽ 76ലധികം പേർ മരണപ്പെടുകയും 66പേരുടെ കാഴ്ചശക്തി നഷ്ടപ്പെടുകയും 150ലധികം ആളുകൾക്ക്‌ ശാരീരികമായി തളർച്ച സംഭവിക്കുകയും  ചെയ്ത മദ്യ (ചാരായം)ദുരന്തം ഉണ്ടായി. 

കേരളത്തെ നടുക്കിയ വൈപ്പിൻ മദ്യദുരന്തത്തിന്‌ ഇന്ന്  41വർഷംpublive-image

1998 - അരുണാചലിലെ ദിപാങ്. ദി ബാങ്ങ് ബയോസ്ഫിയർ റിസർവ് നിലവിൽ വന്നു.

1998 - പൈലറ്റ് രഹിത എയർ ക്രാഫ്റ്റ് നിഷാന്ത് വിജയകരായി പരീക്ഷിച്ചു

2007 - ഇൻസാറ്റ് 4 CR വിക്ഷേപണം

2010 - ഇസ്രായേൽ-പലസ്തീൻ സംഘർഷം; ഇസ്രായേൽ- പലസ്തീൻ സമാധാന ചർച്ചകൾ അമേരിക്ക ആരംഭിച്ചു. 

2013 - 1989 ലെ ലോമ പ്രീറ്റ ഭൂകമ്പത്തെത്തുടർന്ന് തകർന്ന സാൻ ഫ്രാൻസിസ്കോ-ഓക്ക്‌ലാൻഡ് ബേ പാലത്തിന്റെ ഈസ്റ്റേൺ സ്പാൻ മാറ്റിസ്ഥാപിക്കൽ 6.4 ബില്യൺ ഡോളർ ചെലവിൽ.  രാത്രി 10:15 ന് തുറന്നു .

publive-image

2019 - കാറ്റഗറി 5 ആയ ഡോറിയൻ ചുഴലിക്കാറ്റ് ബഹാമാസിനെ തകർത്തു , കുറഞ്ഞത് അഞ്ച് പേരെങ്കിലും മരിച്ചു. 

2019 – എംവി കൺസെപ്ഷൻ മുങ്ങുന്നു. 

2023 - ഇന്ത്യയുടെ ആദ്യത്തെ സൗര നിരീക്ഷണ ദൗത്യം : ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആർഒ) സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് ആദിത്യ-എൽ1 വിജയകരമായി വിക്ഷേപിച്ചു . 

.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '

.       ************

   Rights Reserved by Team Jyotirgamaya

Advertisment