ഇന്ന് ജൂൺ 28, സ്‌പേസ് എക്‌സ് സ്ഥാപകനും ടെസ്‌ല സിഇഒയുമായ ഈലോൺ മസ്ക്കിന്റെയും പാരലിമ്പിക്‌സ് സ്വർണ്ണ മെഡൽ ജേതാവ് മാരിയപ്പൻ തങ്കവേലുവിന്റെയും ജന്മദിനം ഇന്ന്, സംവിധായകൻ എ.കെ. ലോഹിതദാസ് ഓർമയായതും ഇതേ ദിനം തന്നെ, ചരിത്രത്തിൽ ഇന്ന്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
ama2uu333

.   ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …  
    **************

.                         ' JYOTHIRGAMAYA '
.                         ്്്്്്്്്്്്്്്്
.                         🌅ജ്യോതിർഗ്ഗമയ🌅

Advertisment

1199 മിഥുനം 14
പൂരുരുട്ടാതി  / സപ്തമി
2024  ജൂൺ 28, വെള്ളി

ഇന്ന് ;

* ഇൻഷുറൻസ് അവബോധ ദിനം! 
[ international insurance awareness Day ; 
അപ്രതീക്ഷിതമായ അപകടങ്ങളിൽ നിന്ന് നിങ്ങളെയും കുടുംബത്തെയും സംരക്ഷിക്കുന്നതിൽ ഇൻഷുറൻസിൻ്റെ പ്രാധാന്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു ദിവസം.]

* ഇൻ്റർനാഷണൽ ബോഡി പിയേഴ്‌സിംഗ് ദിനം [International Body piercing Day  ; 
പതിറ്റാണ്ടുകൾക്ക് മുമ്പ് കാതുകൾ മാത്രം തുളച്ചിരുന്നെങ്കിൽ   പുരാതന നാഗരികതകൾ (മായൻ പോലുള്ളവ) സമ്പത്തിൻ്റെ പ്രതീകമായി മൂക്ക് (മുക്കുത്തി ) ആഭരണങ്ങൾ ഉപയോഗിച്ചിരുന്നു.  ഇന്ന്, എല്ലാ രൂപത്തിലും ശരീരം തുളയ്ക്കുന്നത് പുരുഷന്മാർക്കും സ്ത്രീകൾക്കും ഇടയിലും സംസ്കാരങ്ങളിലുടനീളം പ്രചാരം നേടിയിട്ടുണ്ട്.  ]

*  ഇൻ്റർനാഷണൽ ടൗ ദിനം! 
[ Tau Day ; എന്നത് സർക്കിൾ സ്ഥിരാങ്കത്തിൻ്റെ ആഘോഷമാണ് 𝜏=𝐶/𝑟= 6.283185... Michael Hartl-ൻ്റെ The Tau Manifesto യുടെ പ്രസിദ്ധീകരണത്തോടെ 2010-ൽ സ്ഥാപിതമായ Tau ഡേ വർഷംതോറും ജൂൺ 28-ന് നടക്കുന്നു.]

UK : 
^^^^
* വലിയ സ്വപ്നം കാണുന്ന ദിനം ! 
[ Dream Big Day   ;  കുട്ടികൾക്കുണ്ടാകാവുന്ന സ്വപ്നങ്ങളുടെ കാര്യത്തിൽ ആകാശമാണ് പരിധി!യുകെയിലുടനീളവും, പ്രത്യേകിച്ച് ഈ ദിവസം, കുട്ടികളെ അവരുടെ താൽപ്പര്യങ്ങൾ പര്യവേക്ഷണം ചെയ്യാനും അവരുടെ അഭിനിവേശങ്ങൾ പിന്തുടരാനും ഭാവി എങ്ങനെയായിരിക്കുമെന്ന് വലിയ സ്വപ്നം കാണാനും പ്രോത്സാഹിപ്പിക്കുന്നു]

publive-image

USA; 
^^^^^
* ദേശീയ പോൾ ബന്യൻ ദിനം! 
[ National Paul Bunyan Day
 മനുഷ്യാതീതമായ മരംവെട്ട് കഴിവുകൾക്ക് പേരുകേട്ട അമേരിക്കൻ നാടോടിക്കഥകളിലെ ഇതിഹാസ നായകനായ പോൾ ബന്യനെ അനുസ്മരിക്കുന്ന ദിനം.]

* അലാസ്ക ഡേ !
[ National Alaska day ;1867 ൽ അലാസ്ക ടെറിട്ടറി റഷ്യയിൽ നിന്ന് യുണൈറ്റഡ് സ്റ്റേറ്റ്സിലേക്ക് ഔപചാരികമായി കൈമാറ്റം ചെയ്യപ്പെട്ട ദിവസം അടയാളപ്പെടുത്തുന്നു.]
                   
 * ദേശീയ കപ്പ ദിനം !
[വിദേശത്തു നിന്നും കപ്പൽ കയറി ഇന്ത്യയിലെത്തിയതാണ് കപ്പ എന്ന വിഭവം. കേരളത്തിൽ കപ്പ ആദ്യമായി വന്നത് രണ്ടാം ലോകമാഹായുദ്ധ കാലത്താണ്. അന്നു പട്ടിണിയിൽ ആണ്ടുപോയ ജനതയെ രക്ഷപെടുത്താൻ വിശാഖം തിരുനാൾ രാമ വർമ്മ മഹാരാജാവാണ് അരിക്കു പകരം കപ്പ എന്ന വിഭവം പരിചയപ്പെടുത്തുന്നത്. പിന്നീട് കേരളീയരുടെ പ്രിയപ്പെട്ട വിഭവമായി മാറി]publive-image

*ദേശീയ സെവിച്ച്  ദിനം  !
[നിങ്ങൾ ഒരിക്കലും Ceviche എന്നറിയപ്പെടുന്ന സിട്രസ് സീഫുഡ് പരീക്ഷിച്ചിട്ടില്ലെങ്കിൽ, ഇപ്പോൾ സമയമായി! ഏറ്റവും പുതിയ അസംസ്‌കൃത മത്സ്യം, കുറച്ച് സിട്രസ്, കൂടാതെ മത്തങ്ങയുടെ അലങ്കാരം.]

*ഹാപ്പി ഹാർട്ട് ഹഗ്സ്  ഡേ !
[Happy Heart Hugs Day
നിങ്ങളുടെ ദീർഘദൂര കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും നിങ്ങൾക്ക് അവരെ നേരിട്ട് ആലിംഗനം ചെയ്യാൻ കഴിയാത്തപ്പോൾ ഒരു ഹാപ്പി ഹാർട്ട് ആലിംഗനത്തിലൂടെ അവരെ നിങ്ങൾ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് നിങ്ങളുടെ കാവൽക്കാരനെ ശാന്തമാക്കുക.]

*National Logistics Day
* National Cream Tea Day ! 
* Christopher Street Day  ! 
                      
* യുക്രെയ്ൻ: ഭരണഘടന ദിനം !
* വിയറ്റ്നാം : ഫാമിലി ഡേ!
* പോളണ്ട് : പോസ്നാൻ സമരത്തിന്റെ
  (പോളീഷ് വിപ്ലവം ) ഓർമ്മ ദിനം !
************

      ഇന്നത്തെ മൊഴിമുത്ത്
      ്്്്്്്്്്്്്്്്്്‌്‌്
''എത്ര പ്രകാശവർഷങ്ങൾ 
 നക്ഷത്രങ്ങൾക്കിടയിൽ!
അതിലുമെത്ര വിപുലമാണിവിടെ നാമറിയുമകലങ്ങൾ!''

   [ - റയിനർ മരിയ റിൽക്കെ  ]
      *********

സ്പേസ് എക്സിന്റെസി.ഇ.ഓ.യും സി.റ്റി.ഓ.യും ടെസ്‌ല മോട്ടേഴ്സിന്റെ സി.ഇ.ഓ.യും പ്രോഡക്റ്റ് ആർക്കിട്ടെക്റ്റും സോളാർ സിറ്റിയുടെ      ചെയർമാനും ഓപ്പൺ എഐയുടെ   കോ-ചെയർമാനും സാധാരണകാരന് താങ്ങാൻ പറ്റുന്ന ഇലക്ട്രിക്‌ കാർ നിർമിക്കുവാൻ ശ്രമിക്കുന്ന   ഈലോൺ മസ്ക്കിന്റെയും (1971),publive-image
.            
ബംഗ്ലാദേശി സാമ്പത്തിക ശാസ്ത്രജ്ഞനും പാവങ്ങൾക്ക് ജാമ്യവസ്തു ഇല്ലാതെ തന്നെ ചെറുകിട വായ്പകൾ നൽകി അതിലൂടെ അവരെ സാമ്പത്തിക സ്വയം പര്യാപ്തത നേടാൻ സഹായിക്കുന്ന    ഗ്രാമീൺ ബാങ്കിന്റെസ്ഥാപകനുമായ മുഹമ്മദ് യൂനുസിന്റെയും(1940),

അമ്പതിൽപരം ഹോളിവുഡ് സിനിമകളിൽ അഭിനയം കാഴ്ച വച്ച അമേരിക്കൻ ചലച്ചിത്ര താരമായ ജോൺ കുസാക്കിന്റെയും (1966),

പരാദവിരകൾ വഴിയുണ്ടാകുന്ന റിവർ ബ്ലൈൻഡ്‌നസ്, മന്ത് എന്നീ രോഗങ്ങൾ ചികിത്സിക്കാൻ'അവർമെക്ടിൻ' (Avermectin) എന്ന ഔഷധം വികസിപ്പിച്ചതിന്  2015 ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം ലഭിച്ച  അയർലണ്ട്  സ്വദേശിയായ വൈദ്യ ശാസ്ത്ര ഗവേഷകൻ വില്യം സി. ക്യാംപ്ബെലിന്റേയും(1930) 

പ്രധാനമായും സിനിമയിലും ടെലിവിഷനിലും പ്രവർത്തിക്കുന്ന ഒരു മുതിർന്ന ഇന്ത്യൻ നടൻ രാജീവ് വർമ്മയുടേയും (1949), 

1995-ലെ കോമൺവെൽത്ത് ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ 8 സ്വർണം നേടി  പുതിയ റെക്കോർഡ് സ്ഥാപിക്കുകയും ഏഷ്യൻ, വേൾഡ്, കോമൺവെൽത്ത്, ദേശീയ തലങ്ങളിൽ റാണ നിരവധി റെക്കോർഡുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുള്ള  'അർജുന അവാർഡ്' അവാർഡ് ജേതാവുകൂടിയായ ഇന്ത്യൻ ഷൂട്ടർ ജസ്പാൽ റാണയുടേയും (1976)

2016ൽ ബ്രസീലിലെ റിയോ ഡി ജനേറിയോയിൽ നടന്ന ടി-42 ഗാറ്റഗറിയിൽ പുരുഷൻമാരുടെ ഹൈജംപിൽ സ്വർണ്ണം നേടുകയും 2004ന് ശേഷം ഇന്ത്യയിലെ ആദ്യ പാരലിമ്പിക്‌സ് സ്വർണ്ണ മെഡൽ ജേതാവും ഇന്ത്യയിലെ ഒരു പാരാലിമ്പിക്‌സ് കായിക താരവും പത്മശ്രീ ", " അർജുന അവാർഡ്", രാജീവ് ഗാന്ധി ഖേൽരത്‌ന thudangiyavayaal ആദരിക്കപ്പെടുകയും ചെയ്ത  മാരിയപ്പൻ  തങ്കവേലുവിനേയും (1995),publive-image

തൻ്റെ സിനിമകളിലൂടെയും ഷോകളിലൂടെയും ആളുകളെ ചിരിപ്പിച്ച് പ്രശസ്തനാകുകയും വർഷങ്ങളായി, തൻ്റെ അതുല്യമായ നർമ്മം കൊണ്ട് പ്രേക്ഷകരുടെഹൃദയം കീഴടക്കുകയും ചെയ്യുന്ന, ഹാസ്യലോകത്തെ ഒരു യഥാർത്ഥ ഐക്കണായി നിലകൊള്ളുന്ന മെൽ ബ്രൂക്സിൻ്റെയും ( 1926), 

എഴുത്തുകാരിയും സാംസ്കാരിക പ്രവർത്തകയും നിരൂപകയും ഡോ. സുകുമാർ അഴീക്കോട്‌ തത്ത്വമസി പുരസ്കാര (2023)ജേതാവുംകൂടിയായ  ഉമാദേവി തുരുത്തേരിയുടേയും ജന്മദിനം !

publive-image


*********

ഇന്നത്തെ സ്മരണ !!!
********
സി കെ കുമാരപണിക്കർ മ. ( -1957)
ഡോ. എ. അയ്യപ്പൻ മ. (1905- 1988)
എ.കെ. ലോഹിതദാസ് മ. ( 1955 - 2009)
ടി ശിവദാസമേനോൻ മ. (1932-2022)
മഹലനോബിസ് മ. (1893 – 1972)
മിഖായേൽ താൾ മ. ( 1936 –  1992 )
അമർ ഗോസ്വാമി മ. (1945 -2012)

ശിവപ്രസാദ് ഗുപ്ത ജ(1883 - 1944).
പി വി നരസിംഹ റാവു ജ(1921-2004)
കെ വാസുദേവൻ മൂസത് ജ. (1888-1965)
കെ. കൊച്ചുകുട്ടൻ ജ. (1910-1987)
നോർബർട്ട്‌ പാവന ജ. (1918-1981)
പ്രൊഫ. പി.ടി. ചാക്കോ ജ.( 1923-2013)
ലൂയി പിരാന്തല്ലോ ജ (1867-1936)
ജോർജ് വൊളിൻസ്കി ജ. (1934-2015)
ക്രിസ് ഹാനി ജ. (1942-1993)
ക്ലാര മാസ്സ് ജ. (1876-2004)
ശൈഖ് അഹമദ് ഇസ്മയിൽ ഹസ്സൻ യാസീൻ ജ . (1937-2004)publive-image

സമ്പന്ന കുടുംബത്തില്‍പെട്ടതെങ്കിലും, സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സജീവമായ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങൾ നടത്തുകയും, സ്വതന്ത്ര തിരുവിതാംകൂറിനും രാജവാഴ്ചയ്ക്കും ദിവാന്‍ ഭരണത്തിനുമെതിരെ പ്രായപൂര്‍ത്തി വോട്ടവകാശത്തിലൂടെ ഉത്തരവാദിത്വ ഭരണത്തിനുവേണ്ടി കമ്മ്യൂണിസ്റ്റ്-തൊഴിലാളി വര്‍ഗം നടത്തിയ  പോരാട്ട വസന്തങ്ങളിലെ സുവര്‍ണ്ണ ഏടായ വയലാര്‍ വിപ്ലവത്തിന്റെ നേതാക്കളിൽ ഒരാളാകുകയും, രണ്ടുതവണ തിരുവിതാംകൂര്‍-തിരുകൊച്ചി നിയസഭയില്‍ സാമാജികനാകുകയും ചെയ്ത സഖാവ് സി കെ കുമാരപണിക്കരെയും
 ( - 1957 ജൂൺ 28)

മദ്രാസ് സർ‌വ്വകലാശാലയിലെ നരവംശ ശാസ്ത്ര വിഭാഗത്തിന്റെ തലവനും   ചെന്നൈ മ്യൂസിയം ആൻഡ് ആർട്ട് ഗാലറിയുടെ ഡയറക്ടർ,കോർൺൽ യൂനിവേഴ്സ്റ്റിയിലെ വിസിറ്റിംഗ് പ്രൊഫസർ, ഉത്കൽ സർ‌വ്വകലാശാലയിലെ നരവംശ ശാസ്ത്രവിഭാഗം മേധാവി,ട്രൈബൽ റിസർച്ച് ബ്യൂറോ ഓഫ് ഒറീസ്സയുടെ ഡയറക്ടർ, ഡിപ്പാർട്ട്മെന്റ് ഓഫ് റൂറൽ വെൽഫയർ ഓഫ് ഒറീസ്സയുടെ ഡയറക്ടർ ൻ കേരള സർ‌വകലാശാല വൈസ്ചാൻസലര്‍  എന്നീ പദവികള്‍ വഹിച്ച നരവംശ ശാസ്ത്രജ്ഞനും എഴുത്തുകാരനുമായിരുന്ന  
ഡോ. എ. അയ്യപ്പനെയും 
 (ഫെബ്രുവരി 5 1905-ജൂൺ 28 1988), 

ജീവിതഗന്ധിയും തന്മയത്വമുള്ളതുമായ തിരക്കഥകളിലൂടെ  രണ്ട് ദശകത്തിലേറെക്കാലം മലയാളചലച്ചിത്രവേദിയെ ധന്യമാക്കിയ തിരക്കഥാകൃത്തും, സംവിധായകനും എന്നിവയ്ക്കു പുറമെ ഗാനരചയിതാവും നിർമ്മാതാവും, നാടകകൃത്തും, ചെറുകഥാകൃത്തും ആയിരുന്ന അമ്പഴത്തിൽ കരുണാകരൻ ലോഹിതദാസ്‌ എന്ന 
എ.കെ. ലോഹിതദാസിനേയും
 (മേയ് 10, 1955 - ജൂൺ 28, 2009),publive-image

1996 മുതൽ 2001 വരെ സംസ്ഥാന ധനകാര്യ, എക്സൈസ് വകുപ്പ് മന്ത്രിയായിരുന്ന പാലക്കാട് ജില്ലയിൽ നിന്നുള്ള മുതിർന്ന സി.പി.എം നേതാവായിരുന്ന  (1932-2022) മൂന്ന് തവണ നിയമസഭാംഗം, രണ്ട് തവണ സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുള്ള ടി.ശിവദാസമേനോനേയും
(1932-2022 ജൂൺ 28)

"മഹലനോബിസ് അന്തരം' എന്ന സ്ഥിതിവിവര ഏകകത്തിന്റെ പേരിൽ അറിയപ്പെടുകയും,  ഭാരതീയ സ്ഥിതിവിവരശാസ്ത്രത്തിന്റെ പിതാവായി കണക്കാക്കപ്പെടുകയും,|ഭാരതീയ സ്ഥിതിവിവരശാസ്ത്ര പഠനകേന്ദ്രത്തിന്റെ  (Indian Statistical Institute) സ്ഥാപകനും  ധാരാളം ബൃഹത് മാതൃകാ വ്യാപ്തിനിർണ്ണയങ്ങളിലും (surveys)  സംഭാവനകൾ നൽകുകയും ചെയ്ത ശാസ്ത്രജ്ഞനും പ്രയുക്തസ്ഥിതിവിവരശാസ്ത്രജ്ഞനുമായിരുന്ന പ്രശാന്തചന്ദ്ര 
മഹലനോബി സിനെയും 
(ജൂൺ 29, 1893 –ജൂൺ 28, 1972),

ലോക ചെസ്സ് ചരിത്രത്തിലെ ഏറ്റവും പ്രതിഭാശാലിയായ കളിക്കാരിലൊരാളും, എട്ടാമത്തെ ലോകചാമ്പ്യനും ആയിരുന്ന സോവിയറ്റ് - ലാത്വിയയിൽ ജനിച്ച മിഖായേൽ താൾ 
(നവം 9, 1936 – ജൂൺ 28, 1992 ),publive-image

പ്രശസ്ത ഹിന്ദി സാഹിത്യകാരനും നോവലിസ്റ്റും. 'മനോരമ', 'ഗംഗ' തുടങ്ങിയ രാജ്യത്തെ പ്രമുഖ മാസികകളുമായി ദീർഘകാലം ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്ന,  'വിചാരി' എന്ന സാഹിത്യ സംഘടനയുടെ സ്ഥാപകൻ കൂടിയായിരുന്ന അമർ ഗോസ്വാമിയേയും  (28 നവംബർ 1945 - 28 ജൂൺ 2012), 

===

ദീർഘദർശിത്വമുള്ള കവിയായി, നോവലിസ്റ്റായി, ജീവചരിത്രകാരനായി, കഥാകൃത്തായി, ഉപന്യാസകാരനായി, വിവർത്തകനായി അദ്ദേഹം നാലുകവിതാ സമാഹാരങ്ങൾ, പത്തൊമ്പത്‌ നോവലുകൾ, എട്ട്‌ കഥാസമാഹാരങ്ങൾ, ഒരു ബാലസാഹിത്യ കൃതി, പതിനൊന്ന്‌ ഉപന്യാസസമാഹാരങ്ങൾ, രണ്ട്‌ നിരൂപണ ഗ്രന്ഥങ്ങൾ, നാല്‌ ജീവിതചരിത്രങ്ങൾ, മുപ്പത്തിനാല്‌ വ്യാഖ്യാനങ്ങൾ, ആത്മകഥ, മറ്റു വിഭാഗങ്ങളിൽപ്പെട്ട ഏഴുകൃതികൾ 
കെ വാസുദേവൻ മൂസതിനെയും
(ജൂൺ 28,1888 - ഒക്റ്റോബർ 18, 1965),

കേരളനിയമസഭകളിൽ വടക്കാഞ്ചേരി നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച ഒരു കോൺഗ്രസ് നേതാവായിരുന്ന
 കെ. കൊച്ചുകുട്ടനെയും
 (28 ജൂൺ 1910 - 22 ഫെബ്രുവരി 1987).,

വിലങ്ങുകൾ, തടങ്കൽ പാളയങ്ങൾ, ദാഹിക്കുന്ന കടൽ ,ശമ്പളദിവസം, വിശപ്പിന്റെ അടിമകൾ, മഴക്കാറ്‌ പെയ്‌തില്ല, പാളം തെറ്റിയ വണ്ടികൾ, നീലാകാശം, ഭൂമിയിൽ സമാധാനം, സിംഹാസനം, ചുവന്ന കായൽ, വേലിയും വിളവും തുടങ്ങിയ നാടകങ്ങളും നാല്‌ക്കാലികൾ, കെട്ട്‌, സങ്കീർത്തനം, സ്വർഗ്ഗരാജ്യം തുടങ്ങിയ സിനിമകളും എഴുതിയ മലയാള നാടകകൃത്തും സിനിമാ തിരക്കഥാകൃത്തുമായിരുന്ന നോർബർട്ട്‌ പാവനയെയും 
(28.03.1918 - 28.06.1981),publive-image

ആത്മീയതയെയും തത്ത്വചിന്തയെയും സമന്വയിപ്പിച്ചുള്ള രചനാ ശൈലി ഉപയോഗിച്ച്, തത്ത്വശാസ്ത്രം, ക്രൈസ്തവ ദൈവശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ മുപ്പതോളം ഗ്രന്ഥങ്ങൾ രചിച്ച പ്രമുഖ ദൈവ ശാസ്ത്രജ്ഞനും എഴുത്തുകാരനുമായിരുന്ന പ്രൊഫ. പി.ടി. ചാക്കോയെയും 
(28 ജൂൺ 1923 - 04 ജൂലൈ 2013)

എഴുത്തുകാരനെത്തേടി ആറു കഥാപാത്രങ്ങൾ (Six Charactors in Search of an Author) ഉൾപ്പെടെ സാഹിത്യ ലോകത്തു അത്ഭുതം സൃഷ്ടിച്ച  നിരവധി നാടകങ്ങളും ചെറുകഥകളും നോവലുകളും എഴുതുകയും 1934ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടുകയും ചെയ്ത 
ലോക പ്രശസ്തനായ ഇറ്റാലിയൻ സാഹിത്യകാരൻ ലൂയി പിരാന്തല്ലോയെയും
 (1867 ജൂൺ 28-1936 ഡിസംബർ 10),

പ്രമുഖ ഹാസ്യ വാരികയായ ചാർലി ഹെബ്‌ദോയുടെ ഓഫീസിൽ 2015 ജനുവരിയിൽ നടന്ന വെടിവെയ്പിൽ കൊല്ലപ്പെട്ട ഫ്രഞ്ച് കാർട്ടൂണിസ്റ്റ് ഫ്രഞ്ച് കാർട്ടൂണിസ്റ്റായിരുന്നു ജോർജ് വൊളിൻസ്കിയെയും
 (28 ജൂൺ 1934 - 7 ജനുവരി 2015),

ദക്ഷിണാഫ്രിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവും ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന്റെ സായുധവിഭാഗത്തിന്റെ തലവനും , അപ്പാർത്തീഡ് നിയമവ്യവസ്ഥക്കെതിരേ ശക്തമായ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നവരിൽ പ്രധാനിയും ആയിരുന്ന  ക്രിസ് ഹാനി എന്ന മാർട്ടിൻ തെംബിസ്ലേ ഹാനിയെയും
(28 ജൂൺ 1942 – 10 ഏപ്രിൽ 1993),

1991 മുതൽ 1996 വരെ ഇന്ത്യയുടെ ഒമ്പതാമത്തെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ച ഒരു ഇന്ത്യൻ അഭിഭാഷകനും കോൺഗ്രസ്‌ നേതാവുമായിരുന്ന പി വി നരസിംഹ റാവുവിനേയും  
(28 ജൂൺ 1921 - 23 ഡിസംബർ 2004), 

രാജ്യത്തിൻ്റെ സ്വാതന്ത്ര്യത്തിനായി പോരാടുകയും ദേശീയവാദ പ്രവർത്തനങ്ങളുടെ പേരിൽ  നിരവധി തവണ ജയിൽ ശിക്ഷ അനുഭവിക്കുകയും 'കാശി വിദ്യാപീഠം' സ്ഥാപിക്കുകയും  ബനാറസിൽ 'ഭാരത് മാതാ മന്ദിർ' നിർമിക്കുകയും ' ദൈനിക് ആജ്' ' എന്ന ഹിന്ദി പത്രത്തിൻ്റെ സ്ഥാപകൻ കൂടിയായ  
ശിവപ്രസാദ് ഗുപ്തയേയും
 (28 ജൂൺ 1883 - 24 ഏപ്രിൽ 1944).

മഞ്ഞപ്പനി സംബന്ധിച്ച പരീക്ഷണങ്ങൾക്കായി ജീവിതം ഹോമിച്ച അമേരിക്കൻ സൈന്യത്തിലെ നേഴ്സ് ആയിരുന്ന 
ക്ലാര ലൂയിസ് മാസ്സിനേയും
 (ജൂൺ 28, 1876 – ഓഗസ്റ്റ് 24, 1901)

പലസ്തീൻ സംഘടനയായ ഹമാസിന്റെ സ്ഥാപക നേതാവും വിപ്ലവകാരിയായ പണ്ഡിതനുമായിരുന്നു ശൈഖ് അഹമദ് ഇസ്മയിൽ ഹസ്സൻ യാസീൻ (ജനനം:1937 ജൂൺ 28, മരണം:22 മാർച്ച് 2004).

ഓർമ്മിക്കുന്നു !!publive-image

ചരിത്രത്തിൻ ഇന്ന് …
********
1098 - ഒന്നാം കുരിശുയുദ്ധത്തിലെ പോരാളികൾ മുസലിലെ കെർബോഗയെ പരാജയപ്പെടുത്തി.

1243 - ഇന്നസെൻ്റ് അഞ്ചാമൻ മാർപ്പാപ്പയായി

1519 - വിശുദ്ധ റോമാസാമ്രാജ്യത്തിൻ്റെ ചക്രവർത്തിയായി ചാൾസ് അഞ്ചാമൻ തെരഞ്ഞെടുക്കപ്പെട്ടു.

1635 - ഗ്വാഡെലപ് ഫ്രഞ്ച് കോളനിയായി.

1651 - പതിനേഴാം നൂറ്റാണ്ടിലെ ഏറ്റവും വലിയ യുദ്ധമായ ബെറെസ്റ്റെച്കോ യുദ്ധത്തിൻ്റെ ആരംഭം. പോളണ്ടും യുക്രൈനും തമ്മിലായിരുന്നു ഈ യുദ്ധം.

1748  - ആംസ്റ്റർഡാമിൽ രണ്ടുപേരെ പരസ്യമായി വധിച്ചതിനെതിരെ നടന്ന കലാപത്തിൽ 200-ലധികം പേർ കൊല്ലപ്പെട്ടു.

1820  - തക്കാളി വിഷരഹിത പച്ചക്കറിയാണെന്ന് തെളിയിക്കപ്പെട്ടു.

1838  - ബ്രിട്ടനിലെ വിക്ടോറിയ രാജ്ഞി ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ ആബിയിൽ കിരീടമണിഞ്ഞു.

1881 - ഓസ്ട്രിയയും സെർബിയയും തമ്മിൽ രഹസ്യ ഉടമ്പടി ഒപ്പു വച്ചു.publive-image

1895 - സെൻട്രൽ അമേരിക്കൻ യൂണിയനിൽ നിന്നും എൽ സാൽ‌വഡോർ, ഹോണ്ടുറാസ്, നിക്കരാഗ്വ എന്നീ രാജ്യങ്ങൾ ഉടലെടുത്തു.

1911 - ഉൽക്ക കഷണങ്ങൾ ഈജിപ്തിലെ നഖ്ലയെന്ന സ്ഥലത്ത് പതിച്ചു. അത് ചൊവ്വയിൽ നിന്നുള്ളതാണെന്ന് പിന്നീട് സ്ഥിരീകരിച്ചു.

1914 - ഓസ്ട്രിയയീൽ ആർച്ച് ഡ്യൂക്ക് ആയിരുന്ന ഫ്രാൻസ് ഫെർഡിനാന്റും ഭാര്യയും സരാജെവോയിൽ വധിക്കപ്പെട്ടു. ഗാവ്രിലോ പ്രിൻസിപ് എന്ന സെർബിയൻ ദേശീയവാദിയായിരുന്നു ഇതിനു പിന്നിൽ. ഈ സംഭവം ഒന്നാം ലോകമഹായുദ്ധത്തിന്‌ തുടക്കമിട്ടു.publive-image

1919 - ഒന്നാം ലോകമഹായുദ്ധത്തിന്‌ ഔപചാരിക അന്ത്യം കുറിച്ച വഴ്സായ് ഉടമ്പടി ഫ്രാൻസിൽ ഒപ്പു വക്കപ്പെട്ടു. ബ്രിട്ടൺ, ഫ്രാൻസ്, ഇറ്റലി, അമേരിക്ക എന്നീ രാജ്യങ്ങൾ ഒരു ഭാഗത്തും, ജർമ്മനി, ഓസ്ട്രിയ-ഹംഗറി എന്നിവ മറുഭാഗത്തുമായാണ്‌ സന്ധി ഒപ്പു വക്കപ്പെട്ടത്.

1922 - ഐറിഷ് ആഭ്യന്തരയുദ്ധത്തിന്റെ ആരംഭം.

1932 -  ലോർഡ്‌സിൽ നടന്ന ത്രിദിന ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയെ 158 റൺസിന് പരാജയപ്പെടുത്തി ഇംഗ്ലണ്ട് ഒരു ടെസ്റ്റ് പരമ്പര സ്വന്തമാക്കി. ഇരു ടീമിലെയും നിരവധി താരങ്ങൾ ഇതിൽ അരങ്ങേറ്റം കുറിച്ചു.

1938 - 450 മെട്രിക് ടൺ പിണ്ഡമുള്ള ഒരു ഉൽക്ക അമേരിക്കയിലെ പെൻസിൽ‌വാനിയയിലെ ചിക്കോറക്കടുത്തുള്ള ഒരു വിജനപ്രദേശത്ത് പതിച്ചു.publive-image

1941 - ഈ ദിവസം ജർമ്മൻ സൈന്യം പോളണ്ടിലെ ഗലീഷ്യ കീഴടക്കി.

1950 - ഉത്തരകൊറിയൻ സൈനികർ സിയോൾ ആക്രമിച്ചു കീഴടക്കി..

1952 - ദക്ഷിണാഫ്രിക്കൻ നേതാവ് നെൽസൺ മണ്ടേല 1952-ൽ ആദ്യമായി ജയിലിലടയ്ക്കപ്പെട്ടു.

1958 - ഫിദൽ കാസ്ട്രോയുടെ നേതൃത്വത്തിലുള്ള വിമതസേനയെ പരാജയപ്പെടുത്താൻ ക്യൂബൻ പ്രസിഡന്റ് ഫുൾജെൻസിയോ ബാറ്റിസ്റ്റ ഓപ്പറേഷൻ വെറാനോ എന്ന സൈനികമുന്നേറ്റം  തുടങ്ങി

1960 - ക്യൂബയിൽ അമേരിക്കൻ ഉടമസ്ഥതയിലായിരുന്ന എണ്ണ ശുദ്ധീകരണശാലകൾ ദേശസാൽക്കരിച്ചു.publive-image

1960  - വെയിൽസിലെ മോൺമൗത്ത് ഷെയറിലെ കൽക്കരി ഖനിയിൽ ഉണ്ടായ വാതക സ്ഫോടനത്തിൽ 37 ഖനിത്തൊഴിലാളികൾ കൊല്ലപ്പെട്ടു.

1965 - ആദ്യത്തെ വാണിജ്യ ഉപഗ്രഹമായ ഏർലി ബേർഡ് (ഇൻ്റൽസാറ്റ് I) ഒരു ആശയവിനിമയ സേവനം ആരംഭിച്ചു.

1967 - ഇസ്രയേൽ കിഴക്കൻ ജെറുസലേം ആക്രമിച്ച് രാജ്യത്തോടു കൂട്ടിച്ചേർത്തു.

1967 - ഇന്ത്യൻ സുന്ദരി റീത്ത ഫാരിയയ്ക്ക് മിസ് വേൾഡ് പട്ടം ലഭിച്ചു

1969 - ന്യൂ യോർക്ക് നഗരത്തിൽ സ്റ്റോൺ‌വാൾ കലാപത്തിന്റെ ആരംഭം.

1981 - കൈലാസത്തിലേക്കും മാനസ സരോവറിലേക്കും ചൈന റോഡ് തുറന്നുകൊടുത്തത് ഈ ദിവസമാണ്.

1992 - എസ്റ്റോണിയയുടെ ഭരണഘടന നിലവിൽ വന്നു.

1996 - യുക്രൈൻ്റെ ഭരണഘടന നിലവിൽ വന്നു.

2000 - ക്യൂബൻ അഭയാർത്ഥി എലിയൻ ഗോൺസാൽ‌വസ്, സുപ്രീം കോടതി വിധിപ്രകാരം ക്യൂബയിലേക്ക് മടങ്ങി

2003 - പശ്ചിമേഷ്യയിലെ രക്തച്ചൊരിച്ചിൽ തടയാൻ നടപടിയെടുക്കാൻ ഇസ്രായേൽ-പാലസ്തീൻ സമ്മതിച്ചു.publive-image

2004 - പതിനേഴാം നാറ്റോ ഉച്ചകോടി ഇസ്താംബൂളിൽ തുടങ്ങി.

2004 - ഇറാക്കിൽ ഭരണം ഇടക്കാല സർക്കാരിനു കൈമാറി.

2005 - കാനഡ, സ്വവർഗ്ഗ വിവാഹത്തിന്‌ അനുമതി നൽകുന്ന ലോകത്തെ മൂന്നാമത്തെ രാജ്യമായി.

2005 - ഇറാനുവേണ്ടി ആറ് ആണവ റിയാക്ടറുകൾ നിർമ്മിക്കാനുള്ള പദ്ധതി റഷ്യ പ്രഖ്യാപിച്ചു.

2009 - ഹോണ്ടുറാൻ ഭരണഘടന മാറ്റിയെഴുതാൻ റഫറണ്ടം നടത്തണമെന്ന അഭ്യർഥന മാനിച്ചതിനെത്തുടർന്ന് ഹോണ്ടുറാൻ പ്രസിഡന്റ് മാനുവൽ സെലായയെ പ്രാദേശിക സൈനിക അട്ടിമറിയിലൂടെ പുറത്താക്കി. 2009 ലെ ഹോണ്ടുറാൻ ഭരണഘടനാ പ്രതിസന്ധിയുടെ തുടക്കമായിരുന്നു ഇത്.publive-image

2012 - ഇറാഖിൽ നടന്ന സ്ഫോടന പരമ്പരയിൽ 14 പേർ കൊല്ലപ്പെടുകയും 50 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു

2016 - തുർക്കിയിലെ ഇസ്താംബുൾ അറ്റാറ്റോർക്ക് വിമാനത്താവളത്തിൽ നടന്ന ഭീകരാക്രമണത്തിൽ 42 പേർ കൊല്ലപ്പെടുകയും  230 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
.       ************
   Rights Reserved by Team Jyotirgamaya

Advertisment