Advertisment

ഇന്ന് ജൂലൈ എട്ട്, 105 പേരുടെ ജീവൻ അപഹരിച്ച പെരുമൺ ദുരന്തം നടന്നിട്ട് ഇന്ന് 36 വർഷങ്ങൾ, നടി രേവതിയുടെയും ​ഗായകൻ അൽഫോൺസ് ജോസഫിന്റെയും ജന്മദിനം ഇന്ന്, പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു പഞ്ചാബിലെ ഭക്രാനങ്കലിൽ ജലവൈദ്യുത പദ്ധതി ആരംഭിച്ചതും ഇന്നേ ദിനം തന്നെ, ചരിത്രത്തിൽ‌ ഇന്ന്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
New Project213333

.  ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …  

    **************

Advertisment

.                         ' JYOTHIRGAMAYA '

.                         ്്്്്്്്്്്്്്്്

.                         🌅ജ്യോതിർഗ്ഗമയ🌅

1199 മിഥുനം 24

ആയില്യം / തൃതീയ

2024  ജൂലൈ 8, തിങ്കൾ

ഇന്ന്;

* 1988ൽ ഇതേ ദിവസം 105 പേരുടെ ജീവൻ അപഹരിച്ച പെരുമൺ ദുരന്തം., കൊല്ലം ജില്ലയിൽ അഷ്ടമുടി കായലിൽ  എലൻഡ് എക്സ്പ്രസ്സ് മറിഞ്ഞു.

*അന്തർദേശീയ വിളംബര ഉദ്ഘോഷകരുടെ  ദിനം.! 

[ International Town Criers Day ;  ആധുനിക സാങ്കേതികവിദ്യയ്ക്ക് വളരെ മുമ്പുതന്നെ, ഭൂരിഭാഗം ആളുകൾക്കും വായന അപ്രപ്യമായിരുന്ന കാലത്ത്  സംഭവങ്ങളെയും വാർത്തകളെയും വിളംബരങ്ങളിലൂടെ ഉദ്ഘോഷകർ ആളുകളെ അറിയിച്ചിരുന്നു.  

വായിക്കാനുള്ള കഴിവ്, ഉച്ചത്തിലുള്ള ശബ്ദം, ആൾക്കൂട്ടത്തിൻ്റെ ശ്രദ്ധ ആകർഷിക്കാനുള്ള കഴിവ് തുടങ്ങിയ യോഗ്യതകൾ ടൗൺ ക്രൈയർ റോൾ (വിളംബരകർത്താക്കൾ)  ഏറ്റെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ആവശ്യമായിരുന്നു. അന്താരാഷ്‌ട്ര ടൗൺ ക്രൈയേഴ്‌സ് ദിനം ടൗൺ ക്രൈയറിൻ്റെ ചരിത്രപരമായ പങ്ക് ആഘോഷിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നു. ]

ALPHONS-joseph-08032020307341_1583640567

* അന്താരാഷ്ട്ര കണക്ക് 2.0 ദിവസം 

[ Math 2.0 ഡേയ്‌സ് ; ഗണിതവും സാങ്കേതികവിദ്യയും ഒരുമിച്ച് കൊണ്ടുവരുന്ന ഒരു അതുല്യമായ ആഘോഷമാണ് മാത്ത് 2.0 ഡേ, സാങ്കേതികവിദ്യയുടെ പുരോഗതിയിലും നമ്മുടെ ദൈനംദിന ജീവിതത്തിലും ഗണിതശാസ്ത്രം വഹിക്കുന്ന പങ്കിനെ അഭിനന്ദിക്കുന്നതാണ്.]

USA ; 

* ദേശീയ വീഡിയോ ഗെയിം ദിനം,! 

[ National Video Game Day ; വീഡിയോ ഗെയിമുകൾ നൽകുന്ന വിനോദവും  ആഘോഷിക്കാനുള്ള ഒരു ദിവസം.]

* ദേശീയ SCUD ദിനം! 

[ SCUD Day stands for Savor the Comic, Unplug the Drama Day ;  ഇത് ജീവിതത്തിലെ നാടകീയതയുടെയും നിഷേധാത്മകതയുടെയും ഉറവിടങ്ങൾ ഉപേക്ഷിക്കുവാനും  വിശ്രമിക്കാനും  ചിരിക്കാനുമുള്ള സമയം കണ്ടെത്തുവാനും, ദൈനംദിന ജീവിതത്തിൽ നർമ്മത്തെ അഭിനന്ദിക്കാനും ആളുകളെ പ്രോത്സാഹിപ്പിക്കുന്നു.]

* ദേശീയ ഫ്രീസർ പോപ്പ് ദിനം ! 

[ National Freezer Pop Day ; ചൂടുള്ള വേനൽക്കാല ദിവസങ്ങളിൽ കുട്ടികൾക്ക് ഉന്മേഷദായകമായ മധുര പലഹാരങ്ങൾ നൽകാൻ മാതാപിതാക്കൾ ഇഷ്ടപ്പെടുന്ന ഒരു ലളിതമായ മാർഗമാണ് ഫ്രീസർ പോപ്‌സ്.  ഈ താങ്ങാനാവുന്നതും വേഗത്തിൽ ശീതീകരിച്ചതുമായ ലഘുഭക്ഷണങ്ങൾ മിക്ക പലചരക്ക് കടകളിൽ നിന്നും വാങ്ങാം. ]'

Screenshot 2024-07-08 061649

* Be a Kid Again Day ! 

* National Chocolate with Almonds Day ! 

 * ജ്യോതി ബസു 110മത് ജന്മദിനം ! 

* ഉക്രെയ്ൻ: വായുസേന ദിനം !

   *ഇന്നത്തെ മൊഴിമുത്ത് 

   ്്്്്്്്്്്്്്്്്്്്്    

''ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും 

ഒരുപോലെ തെറ്റാണു.''

.       [  - തിരുക്കുറൾ  ]

       *********

ചലച്ചിത്ര അഭിനേത്രിയും സം‌വിധായകയുമായ  രേവതി എന്ന ആശാ കേളുണ്ണിയുടെയും  (1966),  ഭദ്രന്‍ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര സംഗീത ലോകത്തേക്ക് കടന്നുവരികയും  ജലോത്സവം എന്ന ചിത്രത്തിലെ കേരനിരകളാടും എന്ന ഗാനത്തിന് കേരള സർക്കാരിന്റെ ഫിലിം ക്രിട്ടിക്സ് പുരസ്കാരം നേടുകയും ചെയ്ത മലയാള സിനിമയിലെ  സംഗീത സംവിധായകനും ഗായകനുമായ അല്‍ഫോണ്‍സ് ജോസഫിന്റേയും(1973),

Screenshot 2024-07-08 061701

8 വയസ്സുള്ളപ്പോൾ ബേബി സോണിയ എന്ന പേരിൽ ചലച്ചിത്രാഭിനയം ആരംഭിക്കുകയും .1983 വരെ 50-ഓളം ചലച്ചിത്രങ്ങളിൽ  പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും 1980-ൽ സഹ അഭിനേതാവായ  ഋഷികപൂറിനെ വിവാഹം ചെയ്യുകയും വിവാഹത്തിനുശേഷം ചലച്ചിത്രരംഗം ഉപേക്ഷിക്കുകയും 26 വർഷത്തെ ഇടവേളയ്ക്കുശേഷം ലൗവ് ആജ് കൽ (2009), ദോ ദൂനി ഖർ (2010), ജബ് തക് ഹായ് ജാൻ (2012) എന്നീ ചലച്ചിത്രങ്ങളിൽ അഭിനയിച്ചുകൊണ്ട് തിരിച്ചുവരവ് നടത്തുകയും ചെയ്ത ഹിന്ദി ചലച്ചിത്ര അഭിനേത്രി നീതു സിംഗ് ന്റെയും (1958), 

ഇന്ത്യയിൽ നിന്നുള്ള മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ താരവും നായകനുമായിരുന്ന,   ദാദാ എന്നാണ് സ്നേഹപൂർവം അറിയപെടുന്ന ഇടംകയ്യൻ ബാറ്റസ്മാനും  നിലവിൽ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ചന്ദീദാസ് ഗാംഗുലിയുടേയും ( 1972) ,

മുൻ ദേശീയ വനിത കമ്മീഷൻ ചെയർപേഴ്സനും, പതിനഞ്ചാം ലോക്സഭയിലെ   നഗരദാരിദ്ര്യ നിർമ്മാർജ്ജന വകുപ്പ് മന്ത്രി യായിരുന്ന ഗിരിജ വ്യാസിനെയും (1946),

Screenshot 2024-07-08 061715

മദ്രാസ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ  രസതന്ത്രവിഭാഗം പ്രൊഫസറും  നാനോടെക്ണോളജി യിൽ   പ്രഗല്ഭ ശാസ്ത്രജ്ഞനുമായ   ഡോ.ടി. പ്രദീപിന്റെയും (1963),

2009-ലെ മിസ് വേൾഡ് പട്ടം നേടിയ ജിബ്രാൾട്ടർകാരി  കിയാനെ അൽഡോറിനോയുടെയും (1986),

ഐർലൻഡിനും  ഇന്ത്യൻ സൂപ്പർ ലീഗ്  ക്ലബ്ബായ   അത്‌ലറ്റിക്കോ ഡി കൊൽക്കത്തക്കുവേണ്ടി  കളിച്ച ഫുട്‌ബോൾ താരമായ   റോബി കീൻ എന്ന റോബർട്ട് ഡേവിഡ് കീനിന്റെയും (1980)ജന്മദിനം !

*********

ഇന്നത്തെ സ്മരണ !

********

ടി.സി. അച്യുതമേനോൻ മ. (1864-1942)

പി.എസ്. ശ്രീനിവാസൻ മ. (1923-1997)

ചന്ദ്രശേഖർ സിംഗ് മ. (1927-2007 )

രാജാ റാവു മ. (1908-2006)

സുന്ദരി ഉത്തംചന്ദാനി മ. (1924-2013)

പത്രോസ് സന്യാസി മ. (1046-1115)

ഷിൻഇചിറോ ടോമോനാഗ മ. (1906-1979)

പെഴ്സി ബിഷ് ഷെല്ലി മ. (1792 - 1822)

സഖാവ്‌ കുഞ്ഞാലി ജ. (1924 - 1969)

പുത്തൻപറമ്പിൽതൊമ്മച്ചൻ ജ. (1836-1901)

ജ്യോതി ബസു ജ. ( 1914-2010)

വൈ‌.എസ്. ആർ റെഡ്ഡി ജ. (1949-2009)

ജോൺറോക്ക് ഫെല്ലർസീനിയർ ജ. (1839-1937) 

മുഹമ്മദ് അസം ഷാ ജ. (1653 - 1707)

ഗിരിരാജ് കിഷോർ ജ.  (1937 -  2020)

ഉമൈദ് സിംഗ് ജ.  (1903 -1947) 

Screenshot 2024-07-08 061726

സ്മരണകൾ !!!

 *******

*പ്രധാനചരമദിനങ്ങൾ!!!

മലയാളത്തിലെ ആദ്യത്തെ സംഗീതനാടകമായ സംഗീത നൈഷധത്തിന്റെ കർത്താവും  സുപ്രഭാതം, ചിത്രഭാനു, ഭാരതി എന്നിങ്ങനെ മൂന്ന് വാരികകൾ സ്വന്തം ഉടമസ്തതയിലും പത്രാധിപത്യത്തിലും പല സമയങ്ങളിലായി കുറേക്കാലം പ്രസിദ്ധീകരിക്കുകയും ചെയ്ത ടി.സി. അച്യുതമേനോനെയും (1864 - ജൂലൈ 8,1942)

നിന്നും രണ്ടും  മൂന്നും, നാലും, അഞ്ചും ആറും എട്ടും ഒമ്പതും കേരള നിയമസഭയിൽ അംഗവും വൈദ്യുതി, ഗതാഗതം,വ്യവസായം, വനം, റവന്യൂ, ഫിഷറീസ്, വിനോദസഞ്ചാരം തുടങ്ങിയ വകുപ്പുകൾ മന്ത്രിയായി കൈകാര്യം ചെയ്യുകയും ചെയ്ത പി.എസ്. ശ്രീനിവാസനെയും (1923 സെപ്തംബർ - 1997 ജൂലൈ 8 )

Screenshot 2024-07-08 062045

പാർലമെന്റിന്റെ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് പ്രവർത്തിക്കുന്നതിൽ  എന്നും അതീവ ശ്രദ്ധാലുവും,1995 ഇൽ ഏറ്റവും മികച്ച പാർലമെന്റ് അംഗത്തിനുള്ള അവാർഡ് ലഭിക്കുകയും വി.പി. സിംഗിനോടൊപ്പം ജനതാദൾ മന്ത്രിസഭയിൽ അംഗമായിരുന്നപ്പോൾ ജനതാദൾ പിളർത്തി പുതിയ ഒരു പാർട്ടി രൂപവത്കരിക്കുകയും, കോൺഗ്രസ് പിന്തുണയോടെ പുതിയ മന്ത്രിസഭ രൂപവത്കരിച്ച് ഇന്ത്യയുടെ 8-)മത്തെ പ്രധാനമന്ത്രിയായ ചന്ദ്രശേഖറിനെയും ( 1927 ജൂലൈ 1-2007 ജൂലൈ 8 ),

സർപന്റ് ആന്റ് ദ റോപ്, കാന്തപുര, കൗ ഒഫ് ദി ബാരിക്കേഡ്‌സ്, ക്യാറ്റ് ആന്റ് ഷേക്‌സ്പിയർ, ചെസ്മാസ്റ്റർ, ഹിസ് മൂവ്‌സ് തുടങ്ങിയ കൃതികൾ രചിച്ച പ്രസിദ്ധനായ ഇന്തോ-ആംഗ്ലിയൻ നോവലിസ്റ്റ് രാജാ റാവുവിനെയും  (November 8, 1908 – July 8, 2006),

കിരൺദാർ ദീവാറൊ, അമൻ സാദെ പെയൊ, പ്രീത് പുരാനി രീത് നിരാളി, മുർക്ക് തെ മാനാ തുടങ്ങി ധാരാളം കൃതികൾ സിന്ദി ഭാഷയിൽ രചിച്ചിട്ടുള്ള അക്കാദമി അവാർട് ജേതാവും എ ജെ ഉത്തം എന്ന സാഹിത്യകാരന്റെ ഭാര്യയും ആയ സുന്ദരി ഉത്തംചന്ദാനിയെയും  (28 സെപ്റ്റംബർ 1924 – 8 ജൂലൈ 2013)

Screenshot 2024-07-08 061739

വിശുദ്ധനാടുകളുടെ വിമോചനം ലക്ഷ്യമാക്കി പാശ്ചാത്യ ക്രിസ്തീയത നടത്തിയ ആദ്യത്തെ കുരിശുയുദ്ധത്തിന്റെ മുഖ്യപ്രേരകനായി പറയപ്പെടുന്ന ഫ്രാൻസിലെ ആമിയൻസിൽ നിന്നുള്ള ഒരു ക്രിസ്തീയ പുരോഹിതൻ പത്രോസ് സന്യാസിയെയും (മരണം:1115 ജൂലൈ 8),

ക്വാണ്ടം ഇലക്ട്രോഡൈനമിക്സിൽ അടിസ്ഥാന കണികകളെക്കുറിച്ചുള്ള മൗലിക ഗവേഷണ ഫലങ്ങൾക്ക് 1965-ലെ നോബൽസമ്മാന ജേതാവ് ജാപ്പനീസ് ഭൗതികശാസ്ത്രജ്ഞൻ ഷിൻഇചിറോ ടോമോനാഗയെയും  ( 1906 മാർച്ച് 31 - 1979 ജൂലൈ 8)

ഇംഗ്ലീഷ് ഭാഷയിലെ മുൻ‌നിര ഭാവകവികളിൽ ഒരാളും കാല്പനിക യുഗത്തിലെ പ്രമുഖ കവികളിൽ ഒരാളുമായിരുന്ന പി. ബി ഷെല്ലി എന്ന പെഴ്സി ബിഷ് ഷെല്ലിയേയും ( ആഗസ്റ്റ് 4, 1792 –  ജൂലൈ 8 1822).

*പ്രധാനജന്മദിനങ്ങൾ !!!

സിറോ മലബാർ സഭയിൽ ദൈവദാസ പദവി ലഭിക്കുന്ന പ്രഥമ അൽമായനും കേരളത്തിലെ ഫ്രാൻസിസ്കൻ മൂന്നാം സഭയുടെ സ്ഥാപകനുമായ കേരള അസീസി എന്നറിയപ്പെട്ടിരുന്ന പുത്തൻപറമ്പിൽ തൊമ്മച്ചനെയും (1836 ജൂലൈ 8 - 1901 നവംബർ 1),

Screenshot 2024-07-08 062035

ഏറനാട് കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്‌ തുടക്കമിടുകയും നിലമ്പൂരിന്റെ പ്രഥമ എം.എൽ.എ.യും, അജ്ഞാതരുടെ വെടിയേറ്റു മരിക്കുകയും ചെയ്ത(ആര്യാടൻ മുഹമ്മദ് കേസിലെ ഒന്നാം പ്രതി ആയിരുന്നെങ്കിലും കേസിൽ പങ്കില്ലെന്ന് പറഞ്ഞ് കോടതി  വെറുതെ വിട്ടു.) സഖാവ്‌ കുഞ്ഞാലി എന്ന പേരിൽ അറിയപ്പെടുന്ന കരിക്കാടൻ  കുഞ്ഞാലിയെയും ( 8 ,ജൂലൈ 1924 - 28, ജൂലൈ 1969)

സി.പി.ഐ(എം) കേന്ദ്രകമ്മിറ്റി അംഗം, പോളിറ്റ്‌ ബ്യൂറോ പ്രത്യേക ക്ഷണിതാവ്‌ എന്നീ നിലകളിലു പ്രവർത്തിക്കുകയും സ്വാതന്ത്രാനന്തരം, മരണം വരെ എല്ലാ തിരഞ്ഞെടുപ്പിലും ജയിച്ച് വെസ്റ്റ്‌ ബംഗാൾ നിയമസഭാംഗമാകൂകയും 1957 മുതൽ 1967 വരെ ബംഗാൾ നിയമസഭയിൽ പ്രതിപക്ഷ നേതാവും 1967 ലും 1969 ലും ഉപമുഖ്യമന്ത്രിയും, പിന്നീട് 1977 ജൂൺ 21 മുതൽ 2000 നവംബർ 6 വരെ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന ജ്യോതി ബസുവിനെയും  ( ജൂലൈ 8,1914- ജനുവരി 17 2010)

Screenshot 2024-07-08 061757

കടപ്പ മണ്ഡലത്തിൽ നിന്നും 9, 10, 11, 12 എന്നീ ലോകസഭകളിൽ അംഗം,പുലിവെണ്ടുല മണ്ഡലത്തിൽ നിന്ന് അഞ്ച് പ്രാവശ്യം ആന്ധ്രാപ്രദേശ് നിയമസഭ അംഗം, 2003-ൽ മൂന്ന് വർഷം നീണ്ട ഒരു പദയാത്ര അന്ധ്രാപ്രദേശിലെ ജില്ലകളിലൂടെ നടത്തുകയും, ഇതേത്തുടർന്ന് 2004-ൽ ഉണ്ടായ നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടിക്ക് വൻവിജയം നേടിക്കൊടുക്കുകയും ചെയ്ത ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും പ്രമുഖ കോൺഗ്രസ് നേതാവുമായിരുന്ന യെടുഗുരി സന്തിന്തി രാജശേഖര റെഡ്ഡി എന്ന വൈ‌.എസ്. ആറിനെയും  (ജൂലൈ 8, 1949 - സെപ്റ്റംബർ 2, 2009) 

സ്റ്റാൻഡാർഡ് ഓയിൽ കമ്പനിയുടെ സ്ഥാപകനും, പെട്രോളിയം വ്യവസായത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരികയും റോക്ക് ഫെല്ലർ ഫൌണ്ടേഷൻ മുഖാന്തരം പരോപകാര തൽപ്പരതക്ക് പുതിയ മാനങ്ങൾ സൃഷ്ടിക്കയും ചെയ്ത ജോൺ ഡേവിസൺ  റോക്ക് ഫെല്ലർ സീനിയറിനെയും (ജൂലൈ 8, 1839 – മെയ് 23, 1937) ,

Screenshot 2024-07-08 062023

ഇന്ത്യയുടെ ഏഴാമത്തെ മുഗൾ ചക്രവർത്തിയും  ആറാമത്തെ മുഗൾ ചക്രവർത്തിയായ ഔറംഗസീബിൻ്റെ മൂത്ത മകനായിരുന്ന  മുഹമ്മദ് അസം ഷായേയും  (8 ജൂലൈ 1653 - 20 സെപ്റ്റംബർ 1707), 

ധായി ഘർ എന്ന  കൃതിക്ക് 1992-ൽ  സാഹിത്യ അക്കാദമി അവാർഡ് നേടുകയും മഹാത്മാഗാന്ധിയുടെ ആഫ്രിക്കയിലെ താമസത്തെ അടിസ്ഥാനമാക്കി  എഴുതിയ ഗിർമിതിയ എന്ന ആദ്യ നോവലിലൂടെ , പ്രത്യേക അംഗീകാരം നേടുകയും ചെയ്ത പ്രശസ്ത ഹിന്ദി നോവലിസ്റ്റും ശക്തനായ കഥാകൃത്തും നാടകകൃത്തും നിരൂപകനുമായിരുന്ന  ഗിരിരാജ് കിഷോർ- നേയും  (8 ജൂലൈ 1937 - 9 ഫെബ്രുവരി 2020), 

Screenshot 2024-07-08 061808

ജോധ്പൂരിൻ്റെ വികസനത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുകയും തൻ്റെ ഭരണകാലത്ത് തൻ്റെ പ്രജകളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുകയും ചെയ്ത  ജോധ്പൂർ മഹാരാജാവ്  ഉമൈദ് സിംഗ് ന്റേയും  (8 ജൂലൈ 1903 - 9 ജൂൺ 1947),ഓർമ്മിക്കുന്നു !!!

ചരിത്രത്തിൽ ഇന്ന്…

*********

1099 - ഒന്നാം കുരിശുയുദ്ധകാലത്ത്, 15,000 ക്രിസ്ത്യൻ സൈനികർ ജറുസലേം ഉപരോധം ആരംഭിച്ചു, ഇത് മതപരവും സൈനികവുമായ ചരിത്രത്തിലെ ഒരു സുപ്രധാന നിമിഷമാണ്.

1283 - സിസിലിയൻ വെസ്പർ യുദ്ധം; മാൾട്ട യുദ്ധം നടന്നു.

1497-ൽ, വിഖ്യാത പോർച്ചുഗീസ് പര്യവേക്ഷകനായ വാസ്കോഡ ഗാമ തൻ്റെ ആദ്യ യാത്ര ആരംഭിച്ചു, കടൽ മാർഗം ഇന്ത്യയിലെത്തിയ ആദ്യത്തെ യൂറോപ്യൻ ആയിത്തീർന്നു, ഇത് കണ്ടെത്തൽ യുഗത്തിലെ ഒരു സ്മാരക സംഭവമായിരുന്നു.

1680 - ലോകത്തിൽ ആദ്യമായി രേഖപ്പെടുത്തിയ ടൊർണാഡോ അമേരിക്കയിലെ മസാച്ചുസെറ്റ്സിൽ.

1693 - ന്യൂയോർക്ക് പോലീസിൻ്റെ യൂണിഫോം അംഗീകരിച്ചു.

Screenshot 2024-07-08 061904

1695 - ഡച്ച് ഗണിതശാസ്ത്രജ്ഞനും ഭൗതികശാസ്ത്രജ്ഞനും എഞ്ചിനീയറും ജ്യോതിശാസ്ത്രജ്ഞനും കണ്ടുപിടുത്തക്കാരനുമായ  ക്രിസ്റ്റ്യൻ ഹ്യൂഗൻസ് അന്തരിച്ചു.

1776 -  ഫിലാഡൽഫിയയിലെ പെൻസിൽവാനിയ സ്റ്റേറ്റ് ഹൗസിൻ്റെ (ഇപ്പോൾ ഇൻഡിപെൻഡൻസ് ഹാൾ) ടവറിൽ നിന്ന് ഇപ്പോൾ "ലിബർട്ടി ബെൽ" എന്നറിയപ്പെടുന്ന 2,000 പൗണ്ട് ചെമ്പ്-ആൻഡ്-ടിൻ മണി മുഴങ്ങുന്നു, ഫിലാഡൽഫിയയിൽ കേണൽ ജോൺ നിക്‌സൺ നടത്തിയ സ്വാതന്ത്ര്യ പ്രഖ്യാപനത്തിൻ്റെ ആദ്യ പൊതു വായന. 

1833 - റഷ്യയും തുർക്കിയും സുരക്ഷാ ഉടമ്പടിയിൽ ഒപ്പുവച്ചു.

1858  - ഗ്വാളിയോർ കോട്ടയുടെ പതനത്തിനുശേഷം കാനിംഗ് പ്രഭു സമാധാനം പ്രഖ്യാപിച്ചു.

1889 - അമേരിക്കൻ പത്രമായ വാൾസ്ട്രീറ്റ് ജേർണൽ പ്രസിദ്ധീകരണം ആരംഭിച്ചു.

1894  - പ്രമുഖ റഷ്യൻ ഭൗതികശാസ്ത്രജ്ഞനും നോബൽ സമ്മാന ജേതാവുമായ പിയോറ്റർ കപിത്സയുടെ  ജനനം.

Screenshot 2024-07-08 061916

1895 ജൂലൈ 8 - പ്രമുഖ സോവിയറ്റ് ഭൗതികശാസ്ത്രജ്ഞനും നോബൽ സമ്മാന ജേതാവുമായ ഇഗോർ ടാംമിന്റെ  ജനനം.

1897 -  വാസ്കോഡ ഗാമ യൂറോപ്പിൽ നിന്ന് 170 അംഗ സംഘവുമായി കടൽ മാർഗം ഇന്ത്യയിലെത്തി.ാ

1889 - വാൾ സ്ട്രീറ്റ് ജേർണലിന്റെ ആദ്യ പതിപ്പ് പുറത്തിറങ്ങി.

1918 - ഇന്ത്യൻ ഭരണഘടന പരിഷ്കരിക്കുന്നതിനായി മൊണ്ടാഗു ചെംസ്ഫോർഡ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചു.

 1932 - യുഎസ് ഓഹരി സൂചികയായ ഡൗ ജോൺസ്, ഗ്രേറ്റ് ഡിപ്രഷനിൽ 81 പോയിൻ്റ് താഴ്ന്ന നിലയിലെത്തി.

Screenshot 2024-07-08 062013

 1937 - ഗിരിരാജ് കിഷോർ, ഒരു ഇന്ത്യൻ എഴുത്തുകാരൻ ജനിച്ചു.

1958 – പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ലോകത്തിലെ ഏറ്റവും വലിയ കനാലായ പഞ്ചാബിലെ ഭക്ര-നംഗലിൽ ജലവൈദ്യുത പദ്ധതി ആരംഭിച്ചു.

1975  - മ്യാൻമറിലെ ബഗാനിലുണ്ടായ ഭൂകമ്പത്തിൽ ആയിരക്കണക്കിന് ക്ഷേത്രങ്ങൾ നശിപ്പിക്കപ്പെടുകയും വൻ ജീവനും സ്വത്തിനും നാശനഷ്ടം സംഭവിക്കുകയും ചെയ്തു.

1979 - അമേരിക്കൻ ഓർഗാനിക് കെമിസ്റ്റും നോബൽ സമ്മാന ജേതാവുമായ റോബർട്ട് ബേൺസ് വുഡ്വാർഡ് അന്തരിച്ചു.

Screenshot 2024-07-08 061926

1979 - ജാപ്പനീസ് ഭൗതികശാസ്ത്രജ്ഞനും നോബൽ സമ്മാന ജേതാവുമായ സിൻ-ഇറ്റിറോ ടോമോനാഗ അന്തരിച്ചു .

1982 - മുൻ ഇറാഖി പ്രസിഡണ്ട് സദ്ദാം ഹുസൈനെതിരെ ദുജാലിയിൽ ആദ്യത്തെ വധശ്രമം.

1988 -പെരുമൺ ദുരന്തം:കൊല്ലം ജില്ലയിൽ അഷ്ടമുടി കായലിൽ തീവണ്ടി മറിഞ്ഞു.

1988 - യുഎസ് എയർഫോഴ്സിൽ വനിതകളുടെ റിക്രൂട്ട്മെൻ്റ് ആരംഭിച്ചു.

1992 - തോമസ് ക്ലെസ്റ്റിൽ ഓസ്ട്രിയയുടെ പ്രസിഡൻ്റായി.

 1994 - ജപ്പാനിലെ ആദ്യത്തെ വനിതാ ബഹിരാകാശയാത്രികയായി ഷിമാക്കി മുക്കായ്.

 1997 - നോർത്ത് അറ്റ്ലാൻ്റിക് ട്രീറ്റി ഓർഗനൈസേഷൻ (നാറ്റോ) പോളണ്ട്, ഹംഗറി, ചെക്ക് റിപ്പബ്ലിക് എന്നിവയെ സംഘടനയിൽ ചേരാൻ ക്ഷണിച്ചു.

Screenshot 2024-07-08 061937

 1999 - പാപുവ ന്യൂ ഗിനിയ (പസഫിക് രാജ്യങ്ങൾ) പ്രധാനമന്ത്രി ബിൽ സ്കോട്ട് രാജിവച്ചു.

1999 - നാറ്റോ(NATO) ചെക്ക് റിപ്പബ്ലിക്ക്,ഹംഗറി,പോളണ്ട് എന്നീ രാജ്യങ്ങളെ സംഖ്യമുണ്ടാക്കാൻ ശ്രമിച്ചു.

2001 - ബംഗ്ലാദേശ് ബാറ്റ്‌സ്മാൻ മുഹമ്മദ് അഷ്‌റഫുൾ ശ്രീലങ്കയ്‌ക്കെതിരെ 17 വയസ്സുള്ളപ്പോൾ സെഞ്ച്വറി നേടി. സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ബംഗ്ലാദേശ് ബാറ്റ്‌സ്മാനാണ് അദ്ദേഹം.

2002 - ദക്ഷിണാഫ്രിക്കയിൽ കറുത്തവർഗ്ഗക്കാരായ ക്രിക്കറ്റ് താരങ്ങൾക്കുള്ള ക്വാട്ട സമ്പ്രദായം അവസാനിച്ചു.

2003 - സുഡാൻ എയർവെയ്‌സ് 39 വിമാനം തകർന്നു. 116 പേർ മരണമടഞ്ഞു. 2 വയസ്സുള്ള ഒരു കുട്ടി മാത്രം അത്ഭുതകരമായി രക്ഷപ്പെട്ടു.

 2003 - ഇറാനിൽ, തലയിൽ ഘടിപ്പിച്ച രണ്ട് സഹോദരിമാരായ ലാലെയെയും ലദാൻ ബിജാനിയെയും വേർപെടുത്താനുള്ള ഓപ്പറേഷൻ പരാജയപ്പെട്ടതിനെത്തുടർന്ന് അവർ മരിച്ചു.

 2005 - കാലാവസ്ഥാ വ്യതിയാനം എന്ന വിഷയത്തിൽ ഗ്രൂപ്പ് 8 രാജ്യങ്ങൾ സമ്മതിച്ചു.

 2008 - ബംഗ്ലാദേശിലെ വിവാദ എഴുത്തുകാരി തസ്ലീമ നസ്രീന് പാരീസ് സർക്കാർ ഓണററി പൗരത്വം നിർദ്ദേശിച്ചു.

Screenshot 2024-07-08 061949

2011 - യുഎസ് സ്‌പേസ് ഷട്ടിൽ പ്രോഗ്രാമിന്റെ അവസാന ദൗത്യത്തിൽ സ്‌പേസ് ഷട്ടിൽ അറ്റ്‌ലാന്റിസ് വിക്ഷേപിച്ചു . 

2013 - ഈജിപ്ഷ്യൻ തലസ്ഥാനമായ കെയ്‌റോയിൽ പ്രതിഷേധക്കാർക്കെതിരെ സൈന്യം നടത്തിയ വെടിവയ്പിൽ 42 പേർ കൊല്ലപ്പെട്ടു.

 2014 - ജർമ്മൻ ഫുട്ബോൾ ടീമിൻ്റെ മിറോസ്ലാവ് ക്ലോസെ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയതിൻ്റെ ലോക റെക്കോർഡ് സ്ഥാപിച്ചു.

2014 - മൂന്ന് ഇസ്രായേലി കൗമാരക്കാരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിനെത്തുടർന്ന് വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ ഇസ്രായേൽ ഗാസയിൽ ആക്രമണം ആരംഭിച്ചു . 

Screenshot 2024-07-08 062000

2021 - അഫ്ഗാനിസ്ഥാനിലെ യുദ്ധത്തിൽ യുഎസ് പങ്കാളിത്തത്തിന്റെ ഔദ്യോഗിക സമാപനം 2021 ഓഗസ്റ്റ് 31-ന് ആയിരിക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചു .

2022 - ജപ്പാൻ്റെ പ്രധാനമന്ത്രിയും ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയുടെ (എൽഡിപി) പ്രസിഡൻ്റുമായി സേവനമനുഷ്ഠിച്ച ജാപ്പനീസ് രാഷ്ട്രീയക്കാരനായ ഷിൻസോ ആബെ കൊല്ലപ്പെട്ടു.

 .      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '

.       ************

   Rights Reserved by Team Jyotirgamaya

Advertisment