/sathyam/media/media_files/7TFmHGx3QnjWxhhrJIaf.jpg)
. ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …
**************
. ' JYOTHIRGAMAYA '
. ്്്്്്്്്്്്്്്്
. 🌅ജ്യോതിർഗ്ഗമയ🌅
1199 കർക്കടകം 5
പൂരാടം / ചതുർദ്ദശി
2024 ജൂലൈ 20, ശനി
ഇന്ന് ;
* അന്താരാഷ്ട്ര ചാന്ദ്ര ദിനം!
[ International Lunar Day ; 1969 - അപ്പോളോ 11 ചാന്ദ്ര ദൗത്യത്തിൻ്റെ ഭാഗമായി മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയതിൻ്റെ വാർഷികമാണ് അന്താരാഷ്ട്ര ചാന്ദ്ര ദിനം.!
* അന്താരാഷ്ട്ര ചെസ്സ് ദിനം !
[ International Chess day
ലോക ചെസ്സ് സംഘടന (FIDE) യുടെ സ്ഥാപക ദിനമായ (1924) ഇന്ന് അന്തരാഷ്ട്ര ചതുരംഗ ദിനമായി ആചരിക്കുന്നു.]
* അന്താരാഷ്ട്ര സ്നോഡൺ റേസ് !
[ International Snowdon Race ; യൂറോപ്പിലെ ഏറ്റവും കഠിനമായ പർവത കോഴ്‌സുകളിലൊന്ന് നേരിടാൻ ലോകമെമ്പാടുമുള്ള ഓട്ടക്കാരെ ആകർഷിക്കുന്ന ആവേശകരമായ ഒരു സംഭവമാണ് ഇൻ്റർനാഷണൽ സ്‌നോഡൺ റേസ്.]
*ലോക ജമ്പ് ദിനം !
[ World Jump Day
ഇത് യഥാർത്ഥത്തിൽ ഭൂമിയുടെ ഭ്രമണപഥത്തെ മാറ്റില്ല, എന്നാൽ പടിഞ്ഞാറൻ അർദ്ധഗോളത്തിലെ 60 ദശലക്ഷം ആളുകളെ ഒരേ സമയം കുതിച്ചുയരുന്നതിന് പിന്നിലെ ആശയം അതായിരുന്നു.]
* വയർലെസ് വിഷനറി യാത്ര!
[ ഗുഗ്ലിയൽമോ മാർക്കോണി യുടെ ചരമദിനം !
(25 ഏപ്രിൽ 1874 - 20 ജൂലൈ 1937)
1909-ൽ ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു. വയർലെസ് വിഷനറി: ആശയവിനിമയത്തിൽ വിപ്ലവം സൃഷ്ടിക്കാനുള്ള ഗുഗ്ലിയൽമോ മാർക്കോണിയുടെ യാത്ര. 20-ാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ ആശയവിനിമയ സംവിധാനങ്ങളിൽ വിപ്ലവം സൃഷ്ടിച്ച റേഡിയോ ട്രാൻസ്മിഷനിലെ തകർപ്പൻ പ്രവർത്തനത്തിലൂടെ ഗുഗ്ലിയൽമോ മാർക്കോണി അറിയപ്പെടുന്നു. വയർലെസ് ടെലിഗ്രാഫി ഉപയോഗിച്ചുള്ള മാർക്കോണിയുടെ പരീക്ഷണങ്ങൾ റേഡിയോ സിഗ്നലുകൾ ദീർഘദൂരങ്ങളിലേക്ക് കൈമാറുന്നതിനുള്ള ആദ്യത്തെ പ്രായോഗിക സംവിധാനം വികസിപ്പിക്കുന്നതിലേക്ക് നയിച്ചു]/sathyam/media/media_files/NWx4OpIIwdl6vf92QkMw.jpeg)
* വുഡി വാഗൺ ഡേ !
[ Woodie Wagon Day ; ബീച്ച് സംസ്‌കാരത്തിൻ്റെ അന്തസത്ത ഉൾക്കൊള്ളുന്ന ഒരു ക്ലാസിക് കാർ ഉപയോഗിച്ച് സ്‌റ്റൈലിൽ സഞ്ചരിക്കൂ, കാറ്റ് ആസ്വദിക്കൂ. ഒരു സണ്ണി ദിവസത്തിന് അനുയോജ്യമാണ്.]
* ബഹിരാകാശ പര്യവേക്ഷണ ദിനം!
[ Space Exploration Day ; 20-ാം നൂറ്റാണ്ട് വലുതും ചെറുതുമായ സ്കെയിലുകളിൽ സാങ്കേതികവിദ്യയിലും ശാസ്ത്രത്തിലും തീവ്രമായ വളർച്ചയുടെ സമയമായിരുന്നു, അതിൽ ഏറ്റവും കുറഞ്ഞത് ബഹിരാകാശത്തോടുള്ള ഗ്രഹത്തിലുടനീളം താൽപ്പര്യം ഉണ്ടായിരുന്നില്ല. ആരോഗ്യവും മരുന്നും, ആശയവിനിമയം, ഉപഭോക്തൃ സാധനങ്ങൾ, വിവരസാങ്കേതികവിദ്യ, ഗതാഗതം എന്നിവയും അതിലേറെയും ഉൾപ്പെടെ വിവിധ വഴികളിൽ ബഹിരാകാശ പര്യവേഷണത്തിൽ നിന്ന് സമൂഹം പ്രയോജനം നേടിയിട്ടുണ്ട്. ]
* ബ്രിട്ടീഷ് പുരാവസ്തുശാസ്ത്ര ഉത്സവം !
[ Festival of British Archaeology ; ചരിത്രത്തെ ജീവസുറ്റതാക്കുന്ന ഒരു ആവേശകരമായ സംഭവമാണ്. ഈ വാർഷിക ആഘോഷം യുകെയിലുടനീളമുള്ള വ്യക്തിഗതവും വെർച്വൽ പ്രവർത്തനങ്ങളും അവതരിപ്പിക്കുന്നു.]
USA ;
^^^^^^^^
* ദേശീയ വൃത്തികെട്ട ട്രക്ക് ദിനം !
[National Ugly Truck Day ; ദുർഘടമായ വശീകരണം റോഡിൽ സന്ധിക്കുന്ന, പാരമ്പര്യേതര വാഹനങ്ങളിൽ ചാരുത കണ്ടെത്തുക, ഓരോ കളങ്കവും സഹിച്ച യാത്രകളുടെ തനതായ കഥകൾ വിവരിക്കുന്നു.]
/sathyam/media/media_files/MOjZLxVuhtMIanPZ6zOP.jpg)
* ദേശീയ ലോലിപോപ്പ് ദിനം!
[ National Lollipop Day ; എല്ലാ പ്രായത്തിലുമുള്ള ആളുകൾ ആസ്വദിക്കുന്ന ഈ മധുര പലഹാരത്തിൻ്റെ രസകരമായ ആഘോഷം.]
* കോസ്റ്റ റിക്ക : ഇൻജിനീയേഴ്സ് ഡേ !
* കൊളംബിയ: സ്വാതന്ത്ര്യ ദിനം !
* സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക് :
വൃക്ഷാരോപണ ദിനം !
*ഹോണ്ടുറാസ് : ലെംപീര ഡേ !
[ ഹൊണ്ടുറൻ നാണയം ]
*************
ഇന്നത്തെ മൊഴിമുത്തുകള്‍
്്്്്്്്്്്്്്്്്്്്
''എവിടെ നമുക്കു പരസ്പരം സ്നേഹിക്കാൻ കഴിയാതിരിക്കുന്നോ അവിടെ തമസ്സാണ്.''
''മനുഷ്യൻ ഒറ്റയ്ക്കാകുന്നതിൽ ഭയപ്പെടുന്നതിലേറെ വേറെ യാതൊന്നിനെയും ഭയപ്പെടുന്നില്ല.''
''സ്നേഹം അറിയാത്ത ലോകം സ്നേഹം അനുഷ്ഠിക്കുന്നവർക്കു കൊടുക്കുന്ന വിലയാണ് ഈ കുരിശ് എന്നത്.''
''വാക്ക് നല്ലതാണെങ്കിൽ നമ്മെ കീഴടക്കുന്നു. അത് വൃത്തികെട്ടതാണെങ്കിൽ സമൂഹത്തിൽ ഉടനീളം മാലിന്യം വിതറുന്നു.''
''മദ്യസംസ്കാരത്തിന്റെ അനന്തരഫലമാണ് ശവസംസ്ക്കാരം"
. [ - ഡോ.സുകുമാർ അഴീക്കോട് ]
സി.പി.എം നേതാവും മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും മുൻ കെ.എസ്.ആർ.ടി.സി ചെയർമാനും മുൻ മുഖ്യമന്ത്രി ഇ.എം.സിന്റെ മരുമകനും എഴുത്തുകാരനും കവിയുമായ സി.കെ. ഗുപ്തന്റേയും(1944),
ഇന്ത്യയുടെ സുപ്രീം കോടതി ജഡ്ജിയാകുന്ന ആറാമത്തെ വനിതയും ജാർഖണ്ഡ് ഹൈക്കോടതിയുടെ മുൻ ചീഫ് ജസ്റ്റിസായും മദ്രാസ് ഹൈക്കോടതി ജഡ്ജിയായും ഔറംഗബാദിലെ മഹാരാഷ്ട്ര നാഷണൽ ലോ യൂണിവേഴ്സിറ്റിയുടെ ചാൻസലറായും സേവനമനുഷ്ഠിച്ചിട്ടുള്ള ജസ്റ്റിസ് ആർ. ഭാനുമതി യേയും ( തമിഴ്നാട് -1955),
/sathyam/media/media_files/pypocSWAtZzIFVl6fyl7.png)
11, 12, 13, 14 ലോക്‌സഭകളിൽ കേരളത്തിലെ ഒറ്റപ്പാലം മണ്ഡലത്തെ പ്രതിനിധീകരിച്ച, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) അംഗവുമായ എസ്. അജയ കുമാറിന്റേയും (1964),
ഹിന്ദി ചലചിത്രലോകത്ത് അറിയപ്പെടുന്ന ചലച്ചിത്ര താരവും നടനുമായ നസീറുദ്ദിൻ ഷായുടെയും (1950),
1989ല്‍ മണിരത്‌നം സംവിധാനം ചെയ്ത ഗീതാഞ്ജലി എന്ന തെലുഗു ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തേക്ക് വരുകയും പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത വന്ദനം എന്ന ചിത്രത്തിലെ നായികയായി മലയാളസിനിമയിലും തുടർന്ന് തെലുങ്ക്, മലയാളം, തമിഴ് എന്നീ ഭാക്ഷകളില്‍ ഹിറ്റ് നായികയായി തിളങ്ങുകയും യോഗ, തത്വചിന്ത, ഭാരതീയ, ആത്മീയത എന്നിവയില്‍ 2003ല്‍ കാര്‍ഡിഫ് സര്‍വകലാശാലയില്‍നിന്നും ഡോക്ടറേറ്റ് ലഭിക്കുകയും ചെയ്ത, ദിസ് ഇയര്‍, ഡാഫോഡില്‍സ് എന്ന ചെറുകഥാ പുസ്തകത്തിന്റെ രചയിതാവുകൂടിയായ ഗിരിജ ഷെട്ടാറിന്റേയും(1969),
/sathyam/media/media_files/yAy64sysBrCo0GR56IEp.png)
എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ വികലാംഗയും ഇന്ത്യക്കാരിയും 2014-ൽ പത്മശ്രീ പുരസ്കാരം നേടുകയും ചെയ്ത, ദേശീയ തലത്തിൽ ശ്രദ്ധ നേടിയ ഒരു വോളിബോൾ കളിക്കാരി കൂടിയായഅരുണിമ സിൻഹയെന്ന അരുണിമ സോനുസിൻഹയുടേയും (1989),
വാലി കുഷി, ന്യൂ, അൻബെ ആരുയിർ, ഇസായ് തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത, ചലച്ചിത്ര സംവിധായകൻ, തിരക്കഥാകൃത്ത്, നടൻ, സംഗീതസംവിധായകൻ, നിർമ്മാതാവ് എന്നീ നിലകളിൽ അറിയപ്പെടുന്ന എസ്. ജെ. സൂര്യ എന്ന ജസ്റ്റിൻ സെൽവരാജിന്റേയും (1968),
ബോളിവുഡ് സിനിമകളിൽ അഭിനയിക്കുന്ന ഗ്രേസി സിംഗിന്റെയും (1980),
ഗുജറാത്തിലെ പട്ടേൽ സമുദായ സംഘടനയായ പട്ടിദാർ അനാമത്ത് ആന്തോളൻ സമിതി (പാസ്) യുടെ നേതാവ് ഹാർദ്ദിക് പട്ടേലിന്റെയും (1993),
/sathyam/media/media_files/57e8pV6J0YQ18WLpU3mL.png)
ഇന്ത്യയ്ക്കായി ഒരു ടെസ്റ്റിലും ഒരു ഏകദിനത്തിലും രണ്ട് ടി-20യിലും കളിച്ചിട്ടുള്ള,;എന്നാൽ ആഭ്യന്തര ക്രിക്കറ്റില്‍ സജീവമായിരുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ നമാന്‍ ഓജയുടേയും(1983) ,
ഒരു ജർമ്മൻ ഭൗതികശാസ്ത്രജ്ഞനും സ്കാനിംഗ് ടണലിംഗ് മൈക്രോസ്കോപ്പ് കണ്ടുപിടിച്ചതിന് 1986 ൽ ഹെൻറിച്ച് റോററുമായി ചേർന്ന് ഭൗതിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം നേടുകയും ചെയ്ത ഗെർഡ് ബിന്നിഗ് ന്റേയും ( 1947 ),
തന്റെ പ്രവർത്തനങ്ങൾ വഴി ലൂസിയാനയിലെ സ്കൂൾ വിദ്യാഭ്യാസ പദ്ധതിയിൽ നിന്നും സൃഷ്ടിവാദം ഉൾപ്പെടെയുള്ള വിഷയങ്ങൾ നീക്കം ചെയ്യുന്നതിനും പാഠപുസ്തകങ്ങൾ , കരിക്കുലം ഇവ പരിഷ്കരിക്കുന്നതിലും നിർണായകമായ പങ്കു വഹിച്ച ശാസ്ത്ര പ്രചാരണ പ്രവർത്തകൻ സാക്ക് കൊപ്പ്ളി നിന്റെയും(1993)ജന്മദിനം !/sathyam/media/media_files/T95pXtEfOUlKgBhjSZPb.png)
ഇന്നത്തെ സ്മരണ !!
*********
കല്ലൂർ ഉമ്മൻ ഫിലിപ്പോസ് മ. (1838-1880)
എൻ. ശ്രീകണ്ഠൻ നായർ മ. (1915-1983)
ശ്രീ ചിത്തിര തിരുനാൾ മ. (1912-1991)
ജസ്റ്റിസ്. അന്ന ചാണ്ടി മ. (1905-1996)
ഷീല ദീക്ഷിത് മ. (1938-2019)
ശാരദാദേവി (ശ്രീരാമകൃഷ്ണ) മ. (1853-1920)
ബട്ടുകേശ്വർ ദത്ത് മ. (1910-1965)
ഗീതാ ദത്ത് മ. (1930-1972)
ഖുർഷിദ് ആലംഖാൻ മ. (1919-2013)
ഹാഷിം അൻസാരി മ. (1920- 2016)
ഫെലിക്സ് ദ്സിർഷീൻസ്കി മ(1877-1926)
മാർക്കോണി മ. (1874-1934)
ബ്രൂസ് ലീ മ. (1940 -1973)
ജെറാർഡ് ഔറി മ. (1919-2006)
പി. കേശവദേവ് ജ. (1904-1983)
ആർ. ഈശ്വരപിള്ള ജ. (1854 - )
കപ്പന കൃഷ്ണമേനോൻ ജ. (1895- )
എം.കെ. കൃഷ്ണൻ ജ. (1917-1995 )
കെ ടി ജോർജ്ജ് ജ. (1929-1972)
കെ.എം. ജോർജ്ജ് ജ. (1929 -1976) ഉണ്ണികൃഷ്ണൻ പുതുർ ജ. (1933 -2014)
രാജേന്ദ്രകുമാർ തുലി ജ. (1927-1999)
ഗ്രിഗർ മെൻഡൽ ജ. (1822-1884 )
എഡ്‌മണ്ട് ഹിലാരി ജ. (1919 -2008 )
ഫ്രാൻസ് ഫാനൻ ജ. (1925-1961)
ഇമാം ബുഖാരി ജ. (810 AD -870AD)
അലക്സാണ്ടർ 3 ജ. (356-323 ബി.സി)
ടാഡ്യൂസ് റീച്ച്‌സ്റ്റീൻ ജ. (1897 -1996)
സ്മരണകൾ
*******
*പ്രധാനചരമദിനങ്ങൾ!!!
കൊച്ചിയിൽനിന്നു് പ്രസിദ്ധീകരണം ആരംഭിച്ച പത്രമായ പശ്ചിമതാരക യുടെ പത്രാധിപരായി മലയാളത്തിലെ ആദ്യത്തെ പത്രാധിപർ ആകുകയും, മലയാളത്തിലെ ആദ്യനാടക കൃതിയായ ആൾമാറാട്ടത്തിന്റെ (ഷെയ്ക്സ്പിയർ കൃതിയായ കോമഡി ഒഫ് എറേഴ്സിന്റെ പരിഭാഷ) കർത്താവും ആയ കല്ലൂർ ഉമ്മൻ ഫിലിപ്പോസിനെയും (1838 - 1880 ജൂലൈ 20)
,/sathyam/media/media_files/ZdcuEiAkzcmlb5atNsPQ.png)
മാറ്റി വെയ്ക്കപ്പെട്ട വേതനമാണ് ബോണസ് എന്ന തത്ത്വം ഇന്ത്യയിൽ ആദ്യമായി അംഗീകരിക്കപ്പെട്ട എച്ച് ആൻഡ് സിയിൽ നടന്ന സമരത്തിന് നേതൃത്വം കൊടുക്കുകയും, മത്തായി മാഞ്ഞൂരാനുമായി ചേർന്ന് കേരള സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിക്കുകയും പിൽക്കാലത്ത് ആർ എസ് പി യിൽ ലയിക്കുകയും, ഒന്ന്, മൂന്ന്, നാല്, അഞ്ച്, ആറ് ലോക്സഭകളിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത കേരളത്തിലെ പ്രമുഖനായ ട്രേഡ് യൂണിയൻ നേതാവും രാഷ്ട്രീയ പ്രവർത്തകനും എഴുത്തുകാരനു മായിരുന്ന എൻ. ശ്രീകണ്ഠൻ നായരെയും (ജൂലൈ 15, 1915 - ജൂലൈ 20, 1983),
ചരിത്രപ്രാധാന്യമുള്ള സാമൂഹിക പരിഷ്കാരങ്ങളും സാമ്പത്തിക പുരോഗതിയും ഊർജ്ജസ്വലമായ ഭരണപ്രക്രിയയും കൊണ്ട് തിരുവിതാംകൂർ വ്യവസായ വൽകരണത്തിന്റെ പിതാവ് എന്ന ഖ്യാതി ലഭിക്കുകയും, തിരുവിതാംകൂർ സർവ്വകലാശാല (ഇപ്പോഴത്തെ കേരള സർവ്വകലാശാല) സ്ഥാപിക്കുകയും, ക്ഷേത്രപ്രവേശന വിളംബരം നടത്തുകയും, തന്റെ ഭരണകാലത്ത് രാജ്യത്തെ ഖജനാവിന്റെ 40 ശതമാനവും വിദ്യാഭ്യാസത്തിനു വേണ്ടി ചെലവഴിക്കുകയും ചെയ്ത തിരുവിതാംകൂർ ചേരവംശത്തിലെ അമ്പതിനാലാമത്തെ മഹാരാജാവും തിരുവിതാംകൂറിന്റെ അവസാനത്തെ ഭരണാധികാരിയുമായിരുന്ന ശ്രീ പത്മനാഭദാസ ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മയെയും (നവംബർ 7, 1912 – ജൂലൈ 20, 1991)
/sathyam/media/media_files/ccijV4mrUqVSckQdutP1.png)
കേരളത്തിൽ നിയമബിരുദം നേടിയ ആദ്യ വനിത, മുൻസിഫ് പദവി യിലെത്തിയ ആദ്യത്തെ സ്ത്രീ, കേരളത്തിലെ ആദ്യകാല സ്ത്രീവാദി, അക്കാലത്തെ പേരെടുത്ത ക്രിമിനൽ വക്കീൽ,ഇന്ത്യയിലെ ആദ്യത്തെ വനിതാജഡ്ജി എന്നതിനു പുറമേ, ലോകത്തിലെ തന്നെ രണ്ടാമത്തെ വനിതാജഡ്ജിയും ആയ ജസ്റ്റിസ്. അന്ന ചാണ്ടിയെയും(1905 മെയ് 4-1996 ജൂലൈ 20),
ശ്രീരാമകൃഷ്ണ പരമഹംസരുടെ ആത്മീയ സഖിയും അദ്ദേഹത്തിനു കാളീ മാതാവിന്റെ പ്രതിരൂപവു മായിരുന്ന ശാരദാദേവിയെയും (പൂർവ്വാശ്രമത്തിൽ ഇവരുടെ പേര് ശാരദാമണി മുഖോപാദ്ധ്യായ ) (1853ഡിസംബർ 22 - 1920 ജൂലൈ 20)
1998 മുതൽ 2013 വരെ ഡൽഹി മുഖ്യമന്ത്രിയായിരുന്ന ഡൽഹിയിൽ നിന്നുള്ള മുതിർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവായിരുന്നു ഷീല ദീക്ഷിതിനേയും(1938-2019 ജൂലൈ 20)
/sathyam/media/media_files/P4w2aOkbEVXwVjPIG6ok.png)
സെൻറ്ററൽ ലെജിസ്ലേറ്റിവ് അസംബ്ലിയിൽ ഭഗത് സിംഗിനോടൊപ്പം ബോംബെറിഞ്ഞ കേസിൽ പ്രതിയായ സ്വാതന്ത്ര്യ സമര പോരാളിയും ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപബ്ലിക് അസോസിയേഷൻ അംഗവും ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയും ചെയ്ത ബട്ടുകേശ്വർ ദത്തിനെയും ( 18 നവംബർ 1910-20 ജൂലൈ 1965),
അൻപതുകളിലേയും അറുപതുകളിലേയും പ്രശസ്തയായ ഹിന്ദി, ബംഗാളി പിന്നണി ഗായികയായിരുന്ന ഗീതാ ഘോഷ് റോയ് ചൗധരി എന്ന ഗീതാ ദത്തിനെയും ( നവംബർ 23, 1930 – ജൂലൈ 20, 1972) ,
ഇന്ദിര, രാജീവ് മന്ത്രിസഭകളിൽ വിദ്യാഭ്യാസം, ടെക്‌സ്റ്റൈൽ, ടൂറിസം, ഗതാഗതം, വിദേശകാര്യം എന്നീ വകുപ്പുകളിലെ സഹമന്ത്രിയും ഉത്തർപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗവും , ലോക്‌സഭാംഗവും , ഗോവ, കർണാടകം എന്നിവിടങ്ങളിൽ ഗവർണറും,ജാമിയ മിലിയ ഇസ്‌ലാമിയ സർവകലാശാലയുടെ മുൻ ചാൻസലറും മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രി യുമായിരുന്ന ഖുർഷിദ് ആലംഖാനിനെയും (5 ഫെബ്രുവരി 1919 - 20 ജൂലൈ 2013)
/sathyam/media/media_files/Q5GfLQXoOUY3tLQ1kssI.png)
ബാബരി മസ്ജിദ് -രാമജന്മഭൂമി തർക്ക കേസിൽ മസ്ജിദ് മുസ്ലിംകൾക്ക് അവകാശപ്പെട്ടതാണെന്ന് ആവശ്യപ്പെട്ട് നിയമപോരാട്ടം നടത്തിയവരിൽ പ്രധാനിയായ ,ഹാഷിം അൻസാരി യെയും ( 1920- ജൂലൈ 20, 2016)
കമ്യൂണിസ്റ്റു പാർട്ടിയുടെ ആദ്യത്തെ രഹസ്യപ്പൊലിസ് സംഘടനയായിരുന്ന ചെകാ (Cheka) യുടെ അധ്യക്ഷനും പിന്നീട് 1922 മുതൽ ഒ. ജി. പി. യു. എന്ന പേരിൽ പ്രവർത്തിക്കാൻ തുടങ്ങിയപ്പോഴും അധ്യക്ഷപദവിയിൽ തുടരുകയും, ആഭ്യന്തര മന്ത്രിയും, ഗതാഗത മന്ത്രിയുമാകുകയും ചെയ്ത റഷ്യയിലെ ബോൾഷെവിക് വിപ്ലവകാരിയും സോവിയറ്റ് രാഷ്ട്രത്തിന്റെ സ്ഥാപക രിലൊരാളുമായിരുന്ന ഫെലിക്സ് എഡ്മഡോവിച്ച് ദ്സിർഷീൻസ്കി യെയും ( 11 സെപ്റ്റംബർ 1877 – 20 ജൂലൈ 1926),
ആദ്യം കമ്പിയില്ലാ കമ്പി ( wireless telegraphy) കണ്ടു പിടിക്കുകയും പിന്നീട്, ജെയിംസ് ക്ലാർക്ക് മാക്സ് വെലിന്റെയും ഹെൻറിച്ച് ഹെർട്സിന്റെയും വൈദ്യുതകാന്തതരംഗ സിദ്ധാന്തങ്ങൾക്ക്, റേഡിയോ തരംഗങ്ങളുപയോഗിച്ച് ആശയവിനിമയം സാദ്ധ്യമാക്കാമെന്നു കണ്ടെത്തിയ വഴി, പ്രയോജനപ്രദമായ പ്രായോഗിക രൂപം നൽകിയ ശാസ്ത്രജ്ഞനും, ലോകവാർത്താ വിതരണ രംഗത്തെ വഴിത്തിരിവായ ഈ കണ്ടുപിടുത്തത്തിന് നോബൽ പുരസ്കാരം ലഭിക്കുകയും ചെയ്ത ഗൂഗ്ലിയെൽമോ മാർക്കോണിയെയും (ഏപ്രിൽ 25, 1874- ജൂലൈ 20, 1934),
/sathyam/media/media_files/6feUSXIM4UfSeu6JvvyA.png)
ചലച്ചിത്ര നടൻ, തത്വചിന്തകൻ എന്നീ നിലകളിൽ മാത്രമല്ല മെയ്‌വഴക്കം കൊണ്ട് ലോകം കീഴടക്കിയ ചൈനീസ് ആയോധനകലാ വിദഗ്ദ്ധനായ ബ്രൂസ് ലീ യെയും (നവംബർ 27, 1940 - ജൂലൈ 20, 1973),
ഒരു ഫ്രഞ്ച് ചലച്ചിത്ര സംവിധായകനും നടനും എഴുത്തുകാരനുമായിരുന്ന ജെറാർഡ് ഔറിയെന്ന(Gerard Oury മാക്സ്-ജെറാർഡ് ഹൂറി
ടാനൻബോം മിനെയും (29 ഏപ്രിൽ 1919 - 20 ജൂലൈ 2006).)
*പ്രധാനജന്മദിനങ്ങൾ!!!
കേരളത്തിലെ പ്രശസ്തനായ നോവലിസ്റ്റും ചെറുകഥാകൃത്തും നാടകകൃത്തും തൊഴിലാളി പ്രസ്ഥാന പ്രവർത്തകനുമായിരുന്ന പി. കേശവദേവ്. ( ജൂലൈ 20,1904, - 1983 ജൂലൈ 1)./sathyam/media/media_files/PcinJ6mpIT7KrD6GvqGs.png)
മലയാളത്തിലെ ആദ്യ വിജ്ഞാന കോശമായ സമസ്തവിജ്ഞാന ഗ്രന്ഥാവലി (1936-37) രചിച്ച വ്യക്തിയും കേരള പെൻഷ്യൻതാരകത്തിന്റെ പത്രാധിപരും, സ്കൂൾ ഇൻസ്പെക്റ്ററും ആയിരുന്ന ആർ. ഈശ്വരപിള്ളയെയും (ജ1854 ജൂലൈ 20-)
ചേരമാൻ പെരുമാൾ, വള്ളിയംബ റാണി മുതലായ ചരിത്രസ്പർശമുള്ള കൃതികൾ രചിച്ചതിനുപുറമേ കേരളവർമ്മ പഴശ്ശിരാജാ എന്നൊരു ചരിത്രനാടകവും രചിച്ച കപ്പന കൃഷ്ണമേനോനേയും (ജ1895 ജൂലൈ 20)
കർഷകത്തൊഴിലാളി യൂണിയന്റെ സംസ്ഥാന പ്രസിഡൻറും, അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയന്റെ ജനറൽ സെക്രട്ടറിയും കേരളത്തിലെ മാർക്സിസ്റ്റ് പാർട്ടിയുടെ നേതാവും നിയമസഭാംഗവും സംസ്ഥാന വനം വകുപ്പ്, ഹരിജനക്ഷേമ വകുപ്പ് മന്ത്രിയുമായിരുന്ന എം.കെ. കൃഷ്ണനെയും (1917 ജൂലൈ 20-1995 നവംബർ 14),
/sathyam/media/media_files/wfKOez5dNQ4Rcot81BDH.png)
ഗതാഗത വകുപ്പ് മന്ത്രി ആരോഗ്യ വകുപ്പ് മന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ച കേരളാ കോൺഗ്രസിന്റെ സ്ഥാപക നേതാവ് ആയിരുന്ന കെ.എം. ജോർജ്ജിനെയും (1919 ജൂലൈ 20- 1976 ഡിസംബർ 11 ),
കോൺഗ്രസ് പാർട്ടിയുടെ നേതാവും പറൂർ നിയോജക മണ്ഡലത്തിലെ മുൻ എംഎൽഐയും മുൻ ധന മന്ത്രിയും ഒരു ക്രിമിനൽ വക്കീലും ആയിരുന്ന കെ ടി ജോർജ്ജിനെയും (ജൂലൈ 20, 1929- ഏപ്രിൽ 3,1972)
29 കഥാസമാഹാരങ്ങളും 15 നോവലുകളും ഒരു കവിതാസമാഹാരവും ജീവചരിത്രവും അനുസ്മരണവും ഉള്‍പ്പെടെ അറുനൂറോളം കൃതികള്‍ രചിച്ചിച്ച പ്രസിദ്ധ സാഹിത്യകാരൻ ഉണ്ണികൃഷ്ണൻ പുതൂരിനെയും (20 ജൂലൈ 1933 - 2 ഏപ്രിൽ 2014)
നാലു ദശകങ്ങൾ ബോളിവുഡിൽ തിളങ്ങി നിൽക്കുകയും അഭിനയിച്ച 80 ഓളം സിനിമകൾ എല്ലാം ബോക്സ് ഓഫിസ്റ്ററ്റുകൾക്കുകയും ചെയ്ത ജൂബലികുമാർ എന്ന് അറിയപ്പെട്ടിരുന്ന രാജേന്ദ്രകുമാർ ടുലിയെയും (20 July 1929 – 12 July 1999) ,
/sathyam/media/media_files/e3CxdGMVvdhfz23hc70C.png)
ലോകചരിത്രത്തിലെ ഏറ്റവും പ്രഗൽഭരായ സൈന്യാധിപരിൽ ഒരാളും യുദ്ധത്തിൽ ഒരിക്കലും പരാജയമറിയാത്ത വ്യക്തിയും, പത്ത് വർഷം കൊണ്ട് പേർഷ്യയുടെ ആധിപത്യം അവസാനിപ്പിക്കുകയും അഡ്രിയാറ്റിക്ക് കടൽ മുതൽ സിന്ധു നദി വരെ തന്റെ സാമ്രാജ്യം വികസിപ്പിക്കുകയും ചെയ്ത മാസിഡോണിയയിലെ ഒരു ഗ്രീക്ക് രാജാവായിരുന്ന മഹാനായ അലക്സാണ്ടർ എന്നറിയപ്പെട്ടിരുന്ന അലക്സാണ്ടർ മൂന്നാമനെയും (20/21 ജുലൈ 356- ജൂൺ 323 ബീ.സി),
. പയറുചെടികളിൽ ചില സ്വഭാവവിശേഷങ്ങൾ തലമുറകളിലൂടെ ജൈവികമയി കൈമാറ്റം ചെയ്യപ്പെടുന്നതു നിരീക്ഷിച്ചു രേഖപ്പെടുത്തുകയും ഈ കൈമാറ്റം, ചില പ്രത്യേക നിയമങ്ങൾ പിന്തുടരുന്നുവെന്ന് തെളിയിക്കുകയും ഈ നിയമങ്ങൾ പിന്നീട് "മെൻഡലീയ നിയമങ്ങൾ"(Mendelian Laws) എന്ന് അറിയപ്പെടാൻ തുടങ്ങുകയും ജനിതകശാസ്ത്രത്തിന്റെ പിതാവായി മരണാനന്തരം അംഗീകരിക്കപ്പെടുകയും ചെയ്ത ഓസ്ട്രിയക്കാരനായ അഗസ്തീനിയൻ സന്യാസിയും ശാസ്ത്രജ്ഞനു മായിരുന്ന ഗ്രിഗർ ജോഹാൻ മെൻഡലിനെയും ( ജൂലൈ 20, 1822-1884 ജനുവരി 6 ),
ടെൻസിങ് നോർഗേയോടൊപ്പം1953-ൽ എവറസ്റ്റ് കൊടുമുടി ആദ്യമായി കീഴടക്കിയ പർവ്വതാരോഹകന്‍ എഡ്‌മണ്ട് ഹിലാരിയെയും ( 1919 ജൂലൈ 20 - 2008 ജനുവരി 11),
/sathyam/media/media_files/GH4QQlPGTCyqfYlIb1Zv.png)
പ്രമുഖ ഇസ്‌ലാമിക പണ്ഡിതനായ. സ്വഹീഹുൽ ബുഖാരി അഥവാ ജാമിഉൽ സഹീഹ് എന്ന പ്രമുഖ ഹദീസ് ഗ്രന്ഥത്തിന്റെ പേരിൽ പ്രശസ്തനായ അൽ-ബുഖാരി അല്ലെങ്കിൽ ഇമാം ബുഖാരി എന്നിങ്ങനെ അറിയപ്പെടുന്ന മുഹമ്മദ് ഇബ്നു ഇസ്മായീൽനേയും അൽ-ബുഖാരി (810 ജൂലൈ 20-870)
സ്വാതന്ത്ര്യത്തിനും വംശ വിവേചനത്തിനെതിരായുമുള്ള പോരാട്ടങ്ങളിലൂടെ പ്രസിദ്ധനാകുകയും, അപകോളനീകരണ പ്രസ്ഥാനത്തിന്റെ ബൈബിൾ എന്നറിയപ്പെടുന്ന ഭൂമിയിലെ പതിതർ എന്ന വിഖ്യാത ഗ്രന്ഥത്തിന്റെ കർത്താവും കറുത്ത വർഗക്കാരനും മനഃശാസ്ത്രജ്ഞനും സാമൂഹ്യചിന്തകനുമായ
ഫ്രാൻസ് ഫാനനെയും(ജൂലൈ 20, 1925-1961 ഡിസംബർ 6),
ഒരു പോളിഷ് - സ്വിസ് രസതന്ത്രജ്ഞനും ശരീരശാസ്ത്രത്തിലോ വൈദ്യശാസ്ത്രത്തിലോ ഉള്ള നോബൽ സമ്മാന ജേതാവായിരുന്നു (1950) തദേവൂസ് റീച്ച്‌സ്റ്റൈൻ എന്നും അറിയപ്പെടുന്ന ടാഡ്യൂസ് റീച്ച്‌സ്റ്റീൻനേയും (20 ജൂലൈ 1897 - 1 ഓഗസ്റ്റ് 1996) ,ഓർമ്മിക്കുന്നു !!!
/sathyam/media/media_files/CewBTSK7q2rSdC1TTKXU.png)
ചരിത്രത്തിൽ ഇന്ന്…
*********
1810 - ബൊഗോറ്റായിലേയും ന്യൂ ഗ്രാനഡയിലേയും പൗരന്മാർ സ്പെയിനിൽനിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
1871 - ബ്രിട്ടീഷ് കൊളംബിയ, കാനഡ കോൺഫെഡെറേഷന്റെ ഭാഗമായി.
1881- സിയോക്‌സ് ഇന്ത്യൻ ചീഫ് സിറ്റിംഗ് ബുൾ, തൻ്റെ ജനങ്ങളുടെ ഇടയിലെ പ്രമുഖ നേതാവും ആത്മീയ വ്യക്തിത്വവും, യുണൈറ്റഡ് സ്റ്റേറ്റ്സ് ഫെഡറൽ സൈനികർക്ക് കീഴടങ്ങി.
1903 - ഫോർഡ് മോട്ടോർ കമ്പനി അതിന്റെ ആദ്യ കാർ കയറ്റുമതി നടത്തി.
1906 - ഫിൻലാൻഡിൽ, ഒരു പുതിയ തിരഞ്ഞെടുപ്പ് നിയമം അംഗീകരിച്ചു, അത് രാജ്യത്തിന് ലോകത്തിലെ ആദ്യത്തെയും തുല്യവുമായ വോട്ടവകാശം ഉറപ്പുനൽകുന്നു. യൂറോപ്പിൽ ആദ്യമായി വോട്ടവകാശം ലഭിക്കുന്നത് ഫിന്നിഷ് വനിതകൾക്കായിരുന്നു
/sathyam/media/media_files/vQmdSDXun0N7L4gFUvVi.png)
1916 - ഒന്നാം ലോകമഹായുദ്ധം: റഷ്യൻ സേന അർമേനിയയിലെ ഗ്യുമിസ്കാനെക് പിടിച്ചടക്കി.
1917 - അലക്സാണ്ടർ കെറെൻസ്കിറഷ്യയിലെ താൽക്കാലിക സർക്കാരിന്റെ പ്രധാനമന്ത്രിയായും പ്രസിഡണ്ടായും അവരോധിക്കപ്പെട്ടു. തുടർന്ന് ഒരു വധശ്രമത്തിൽ നിന്നും രക്ഷപ്പെട്ടു.
1935 - ലാഹോറിൽ ഒരു മോസ്കിനെച്ചൊല്ലി മുസ്ലീങ്ങളും സിഖുകാരുമായുണ്ടായ തർക്കങ്ങളെ ത്തുടർന്ന് പതിനൊന്നു പേർ മരിച്ചു.
1940 - ലീഗ് ഓഫ് നേഷൻസിൽ നിന്നും ഡെന്മാർക്ക് പിന്മാറി.
1943 - ബംഗാൾ വിഭജനം ലണ്ടനിൽ വെച്ച് ഇന്ത്യൻ സ്റ്റേറ്റ് സെക്രട്ടറി അംഗീകരിച്ചു.
1943 - രണ്ടാം ലോകമഹായുദ്ധം: അമേരിക്കയുടേയും കാനഡയുടേയും സൈന്യം സിസിലിയിലെ എന്ന എന്ന പ്രദേശം പിടിച്ചടക്കി.
1944 ജർമ്മൻ ആർമി കേണൽ ക്ലോസ് വോൺ സ്റ്റാഫൻബെർഗിൻ്റെ നേതൃത്വത്തിൽ നടന്ന വധശ്രമത്തിൽ നിന്ന് അഡോൾഫ് ഹിറ്റ്‌ലർ രക്ഷപ്പെട്ടു
1947 - ബർമ്മയിലെ പ്രധാനമന്ത്രി യായിരുന്ന യു ഓങ് സാനേയും അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ ഏഴംഗങ്ങളേയും വധിച്ച കേസിൽ ബർമ്മ പോലീസ് മുൻ പ്രധാനമന്ത്രിയായിരുന്ന യു സോയേയും മറ്റു പത്തൊമ്പതുപേരേയും അറസ്റ്റു ചെയ്തു.
1948 - ഗ്രന്ഥലോകം മാസിക ആരംഭം.
/sathyam/media/media_files/uAgtoqS7Gix5qXUA2Zwf.png)
1949 - പത്തൊമ്പതു മാസം നീണ്ട യുദ്ധം അവസാനിപ്പിച്ച് ഇസ്രയേലും സിറിയയും ഒരു ഉടമ്പടിയിലൊപ്പുവച്ചു.
1951 - ജോർദ്ദാനിലെ അബ്ദുള്ള ഒന്നാമൻ രാജാവ് ജെറുസലേമിൽ വെള്ളിയാഴ്ച പ്രാർത്ഥനയിൽ പങ്കു കൊള്ളവേ വധിക്കപ്പെട്ടു.
1954 - ജർമ്മനി: പശ്ചിമ ജർമ്മനിയുടെ രഹസ്യ സേവനത്തിന്റെ തലവൻ ഓട്ടോ ജോൺ കിഴക്കൻ ജർമ്മനിയിലേക്ക് കൂറുമാറി.
1954 - വിയറ്റ്നാമിലെ പോരാട്ടത്തിന് അറുതിവരുത്തിക്കൊണ്ട് ആ രാജ്യത്തെ പതിനേഴാം പാരല്ലെൽ എന്ന രേഖയിലൂടെ വിഭജിക്കുന്നതിന് സ്വിറ്റ്സർലന്റിലെ ജനീവയിൽ വച്ച് ഒരു വെടിനിർത്തൽ ഉടമ്പടിയിലൂടെ തീരുമാനിച്ചു.
1960 - ശ്രീലങ്കയിൽ സിരിമാവോ ബണ്ഡാരനായകയെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തു. ലോകത്ത് തെരഞ്ഞെടുപ്പിലൂടെ ഒരു രാജ്യത്തിന്റെ ഭരണസാരഥ്യത്തിലെത്തുന്ന ആദ്യത്തെ വനിതയായി.
1962 - കൊളംബിയയിലുണ്ടായ ഭൂകമ്പത്തിൽ 40 പേർ മരിച്ചു.
/sathyam/media/media_files/QY5iaSip2JPV2cPxRLyL.png)
1968 - ആദ്യത്തെ അന്താരാഷ്‌ട്ര സ്പെഷ്യൽ ഒളിമ്പിക്‌സ് സമ്മർ ഗെയിംസ് ചിക്കാഗോയിലെ സോൾജിയർ ഫീൽഡിൽ നടന്നു, ബൗദ്ധിക വൈകല്യമുള്ള 1,000 അത്‌ലറ്റുകൾ പങ്കെടുത്തു
1969 - അപ്പോളോ പ്രോഗ്രാം: അപ്പോളോ 11-ന്റെ ചന്ദ്രനിൽ ആദ്യത്തെ മനുഷ്യനെ ഇറക്കി. അമേരിക്കക്കാരായ നീൽ ആംസ്ട്രോങ്ങും ബസ് ആൽഡ്രിനും ആറര മണിക്കൂറിന് ശേഷം ചന്ദ്രനിൽ കാലുകുത്തിയ ആദ്യ മനുഷ്യരായി.
1973 - ജപ്പാൻ എയർലൈൻസിന്റെ ഒരു ജെറ്റ് വിമാനം ആംസ്റ്റർഡാമിൽ നിന്നും ജപ്പാനിലേക്കു പറക്കുന്ന വഴി പാലസ്തീൻ തീവ്രവാദികൾ റാഞ്ചി ദുബായിലിറക്കി.
1976 - വൈക്കിങ് 1 പേടകം ചൊവ്വയിൽ വിജയകരമായി ഇറങ്ങി.
1976 - വിയറ്റ്നാം യുദ്ധം:അമേരിക്കൻ പട്ടാളം തായ്‌ലന്റിൽ നിന്നും പൂർണ്ണമായും പിൻവാങ്ങി.
1989 - ബർമയിലെ ഭരണകൂടം പ്രതിപക്ഷ നേതാവ് ഓങ് സാൻ സൂകിയെ വീട്ടുതടങ്കലിലാക്കി.
1992 - വക്ലാവ് ഹാവൽ ചെക്കോസ്ലോവാക്യയുടെ പ്രസിഡന്റ് സ്ഥാനം രാജിവച്ചു.
2005 - സിവിൽ വിവാഹ നിയമം കാനഡയിൽ സ്വവർഗ വിവാഹം നിയമവിധേയമാക്കുന്നു.
2015 - യുണൈറ്റഡ് സ്‌റ്റേറ്റ്‌സും ക്യൂബയും അഞ്ചു പതിറ്റാണ്ടിനുശേഷം സമ്പൂർണ നയതന്ത്രം പുനരാരംഭിക്കുന്നു.
2017 - ശ്രീരാം നാഥ് കോവിന്ദ് തിരഞ്ഞെടുപ്പിൽ വിജയിക്കുകയും ഇന്ത്യയുടെ 14-ാമത് രാഷ്ട്രപതിയാവുകയും ചെയ്തു.
2021 - അമേരിക്കൻ വ്യവസായി ജെഫ് ബെസോസ് തന്റെ സ്വകാര്യ സ്‌പേസ് ഫ്ലൈറ്റ് കമ്പനിയായ ബ്ലൂ ഒറിജിൻ നടത്തുന്ന ന്യൂ ഷെപ്പേർഡ് NS-16 ൽ ബഹിരാകാശത്തേക്ക് പറക്കുന്നു.
. By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
. ************
Rights Reserved by Team Jyotirgamaya
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us