/sathyam/media/media_files/2025/06/07/aP8pNpZCgA3mcNEDB9bY.jpg)
. ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …
**************
. ' JYOTHIRGAMAYA '
. ്്്്്്്്്്്്്്്്
. 🌅ജ്യോതിർഗ്ഗമയ🌅
കൊല്ലവർഷം 1200
എടവം 24
ചിത്തിര / ദ്വാദശി
2025 ജൂൺ 7,
ശനി
ഇന്ന് ;
*ലോക ഭക്ഷ്യ സുരക്ഷാ ദിനം ![ WORLD FOOD SAFETY DAY !സുരക്ഷിതമല്ലാത്ത ഭക്ഷണം കഴിയ്ക്കുന്നതിലൂടെ വയറിളക്കം മുതൽ 200-ലധികം രോഗങ്ങൾ വരാൻ സാധ്യതയുണ്ട്. അതുപോലെ മലിനമായ ഭക്ഷണം കഴിക്കുന്നതിലൂടെ ഏകദേശം 10 ആളുകളിൽ ഒരാൾ വർഷം തോറും രോഗബാധിതരാകുന്നു എന്നതും ഒരു വസ്തുതയാണ്. ലോകമെമ്പാടുമുള്ള ആളുകൾ ഭക്ഷണമലിനീകരണത്തിൽ നിന്നും അതിനാലുണ്ടാകുന്ന രോഗങ്ങളിൽ നിന്നും മുക്തമാക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം ഉണ്ടാക്കുന്നതിന് ആചരിയ്ക്കുന്ന ഒരു ദിവസമാണിന്ന്. പ്രത്യേകിച്ച് ഐക്യരാഷ്ട്രസഭയും വിവിധ ആരോഗ്യ സംഘടനകളും ചേർന്ന് നടത്തുന്ന ആരോഗ്യ ബോധവത്കരണദിനം ]
/sathyam/media/media_files/2025/06/07/43af1b55-159d-4740-930e-b04d5f09cc4a-555275.jpg)
* ലോക പരിചരണ ദിനം ! [ World Caring Day ; ആരോഗ്യ പ്രശ്‌നങ്ങളോ ദീർഘകാല ആരോഗ്യ പ്രശ്‌നങ്ങളോ ഉണ്ടായേക്കാവുന്ന സമൂഹത്തിലെ ഒരാളുടെ പരിചരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ദൈനംദിന ജീവിതത്തിൻ്റെ സാധാരണ തിരക്കുകൾക്ക് പുറത്ത് ഒരു നിമിഷം ചെലവഴിക്കുക. അതിനായി ഒരു ദിനം! ]
* ജൂൺ ബഗ് ദിനം ![ June Bug Day ; ജൈവവൈവിധ്യത്തെ പിന്തുണയ്ക്കുന്നതിൽ നിർണ്ണായക പങ്കുവഹിക്കുന്ന 'ഫൈലോഫാഗ ' എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ജൂൺ ബഗുകൾ. ഇവയുടെ ലാർവകൾ മണ്ണിലെ ജൈവവസ്തുക്കളെ വിഘടിപ്പിക്കാനും അതിനെ സമ്പുഷ്ടമാക്കാനും ചെടികളുടെ വളർച്ചയെ സഹായിക്കാനും സഹായിക്കുന്നു. തെറ്റിദ്ധരിക്കപ്പെട്ട പ്രശസ്തി ഉണ്ടായിരുന്നിട്ടും ഇവയുടെ പ്രകൃതിയിലെ നല്ല പ്രവർത്തനങ്ങൾ തിരിച്ചറിയേണ്ടതിലേയ്ക്ക് അവബോധം സൃഷ്ടിയ്ക്കുന്നതിന് ഒരു ദിനം.]/sathyam/media/media_files/2025/06/07/0c45e5cc-71b6-4eb2-86b8-cb5c1ccc418e-443740.jpg)
*അന്താരാഷ്ട്ര ടാബ്‌ലെറ്റ് ഗെയിംസ് ദിനം !
*ചിത്രശലഭ വിദ്യാഭ്യാസ, അവബോധ ദിനം! [ ശലഭങ്ങളുടെ ജീവിതചക്രങ്ങളെയും ആവാസ വ്യവസ്ഥകളെയും കുറിച്ച് മനസ്സിലാക്കുന്നത് അവയെ സംരക്ഷിയ്ക്കുന്നതിന് അതു വഴി പ്രകൃതിയിലെ ജൈവവൈവിധ്യത്തെ വിലമതിക്കുന്നതിന് ഒരു ദിനം. ]
* ദേശീയ വി.സി.ആർ ദിനം ! [ National VCR Day ; മൊബെെൽ യുഗത്തിനും മുമ്പ് ഒരു കാലത്ത് നിത്യജീവിതത്തിൻ്റെ ഭാഗമായിരുന്നവിസിആർ പ്ലെയറുകളെയും വിഎച്ച്എസ് ടേപ്പുകളെയും ഓർമ്മ പുതുക്കുന്നതിന് ഒരു ദിനം.]/sathyam/media/media_files/2025/06/07/23dda2da-089f-47a6-b4b8-038b7357c9e3-847290.jpg)
*ദേശീയ പാത ദിനം![സഞ്ചാരത്തിനായി നാം ഏറ്റവും ആദ്യം തിരഞ്ഞെടുക്കുന്ന ദേശീയ പാതകളെ അറിയണമെങ്കിൽ അതിനു മുമ്പുണ്ടായിരുന്ന പാതകളേ ഇല്ലാതിരുന്ന ഒരു ലോകത്തെക്കുറിച്ച് നാം അറിഞ്ഞിരിയ്ക്കണം. അതിനായി ഒരു ദിനം. ]
*National Chocolate Ice Cream Day ![ദേശീയ ചോക്ലേറ്റ് ഐസ്ക്രീം ദിനം!]/sathyam/media/media_files/2025/06/07/8c5a8f37-3cc9-4196-b41d-bfc041f7d4aa-322485.jpg)
*ദേശീയ ഒക്ലഹോമ ദിനം - യു എസ് ![ദേശീയ ഒക്ലഹോമ ദിനം സംസ്ഥാനത്തെ സവിശേഷമാക്കുന്ന എന്തും ആഘോഷിക്കാനുള്ള അവസരമാണ്. തുറന്ന പുൽമേടുകൾ മുതൽ സജീവമായ നഗരങ്ങൾ വരെ, ഒക്ലഹോമ വൈരുദ്ധ്യത്തിന്റെയും ആകർഷണീയതയുടെയും ഒരു സ്ഥലമാണ്. ]
* അർജന്റീന : പത്രപ്രവർത്തക ദിനം![മാധ്യമപ്രവർത്തകർ സമൂഹത്തിന് നൽകുന്ന സംഭാവനകളെ അംഗീകരിക്കുന്നു.;]
/sathyam/media/media_files/2025/06/07/8db8fb7b-eea6-4c4a-8024-d9c1d239a478-844877.jpg)
* പെറു: പതാക ദിനം !
* നോർവെ: യൂണിയൻ ഡിസൊലൂഷൻ
. **********
ഇന്നത്തെ മൊഴിമുത്തുകൾ
. ***********
''വാസനിയ്ക്കുന്നൊരുദ്യാനം
സൂര്യോദയത്തിലെനിക്കു തരൂ,
പൂക്കളുടെ സൗന്ദര്യത്തിനിടയിൽ
കൈളെറിഞ്ഞു ഞാൻ നടക്കട്ടെ.''
''ശത്രുക്കളെ ഞാനർഹിച്ചിരുന്നുവെന്നതിൽ സംശയമില്ല; എന്റെ സുഹൃത്തുക്കളെ ഞാനർഹിക്കുന്നു എന്നെനിയ്ക്കു വിശ്വാസവുമില്ല''
. [ - വാൾട്ട് വിറ്റ്മാൻ]
*********
/sathyam/media/media_files/2025/06/07/1f213238-0657-4770-95e0-cfa86039fd05-415917.jpg)
ഇന്നത്തെ പിറന്നാളുകാർ
*********"/
സി പി ഐ എം പ്രവർത്തകനും, മുൻ നിയമസഭാംഗവുo മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ നിരവധി മെഡലുകൾ നേടുകയും എഷ്യൻ മാസ്റ്റേഴ്സ് മീറ്റിലും വേൾഡ് മാസ്റ്റേഴ്സ് മീറ്റിലും പങ്കെടുത്തിട്ടുള്ള എം.ജെ. ജേക്കബിന്റെയും (1944),
/sathyam/media/media_files/2025/06/07/4a29123b-6c18-40c4-b0c0-fed2093d79c0-339554.jpg)
1980 കളിലെ ജനപ്രിയ, നിരൂപക പ്രശംസ നേടിയ നടിമാരിൽ ഒരാളും നാഗ്മ, വിജയശാന്തി, തബു, സുസ്മിത സെൻ, രമ്യ കൃഷ്ണൻ, സൗന്ദര്യ തുടങ്ങിയ നടിമാർക്കായി തമിഴ്, തെലുങ്ക് സിനിമകൾക്കായി ശബ്ദമൊരുക്കിയ ഡബ്ബിംഗ് ആർട്ടിസ്റ്റും തമിഴ്, തെലുങ്ക്, കന്നഡ എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി സംസ്ഥാന അവാർഡുകളും ഫിലിംഫെയർ അവാർഡുകളും, നേടിയിട്ടുമുള്ള പ്രശസ്ത ദക്ഷിണേന്ത്യൻ നടി സരിതയുടേയും (1960),
/sathyam/media/media_files/2025/06/07/37b616e8-a62f-4f57-acd0-885845361f52-495091.jpg)
1973 മുതൽ 1983 വരെയുള്ള കാലത്ത് ദക്ഷിണേന്ത്യൻ സിനിമകളിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരുന്ന, ഒപ്പം മലയാളത്തിൽ നിറമാല, പ്രത്യക്ഷ ദൈവം, അഹല്യ, വയനാടൻ തമ്പാൻ, അഗ്നി പർവ്വതം, ലൗ ഇൻ സിംഗപൂർ, പപ്പു, പിന്നെയും പൂക്കുന്ന കാട്, പാർവ്വതി, സംസ്കാരം, തച്ചിലേടത്ത് ചുണ്ടൻ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള, എം.ജി.ആർ. ലത, ലത സേതുപതി എന്നീ പേരുകളിലും അറിപ്പെട്ടിരുന്ന ലതയുടേയും (1953),
തമിഴ് സിനിമയിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര സംവിധായകനും നിർമ്മാതാവും എഴുത്തുകാരനുമായ പാണ്ടിരാജിന്റേയും (1976),/sathyam/media/media_files/2025/06/07/746b7afe-418c-4f23-a57a-210024f3401e-338809.jpg)
ദ ലജൻഡ്സ് ഒഫ് ഭഗത് സിംഗ്, മേ ഹൂ നാ, സത്യാഗ്രഹ, ക്രെയ്സി സിറ്റി തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ട അമൃത റാവുവിന്റേയും (1981),
ഹിന്ദി നടൻ ജിതേന്ദ്രയുടെ മകളും സിനിമ, സീരിയൽ നിർമ്മാതാവുമായ ഏക്ത കപൂറിന്റെയും (1975),/sathyam/media/media_files/2025/06/07/45e27d03-fb27-4926-916d-6afe784ee521-173360.jpg)
ശാസത്ര ലോകത്ത് വ്യാപകമായി വായിക്കപ്പെടുന്നതും പ്രശസ്തവുമായ "ലീനിയർ സിസ്റ്റം" എന്ന കൃതിയുടെ രചയിതാവും, ഇലക്ട്രിക്കൽ എഞ്ചിനീയറും വിവരവിനിമയ ശാസ്ത്രതത്വജ്ഞനും കൺട്രോൾ എഞ്ചീനീയറും സംരംഭകനും ഹിറ്റാച്ചിയിലെ പ്രശസ്ത എഞ്ചിനീയറും സ്റ്റാൻഫോഡ് സർവകലാശാലയിലെ എമരിറ്റസ് പ്രൊഫസ്സറും ആയ തോമസ് കൈലാത്തിന്റെയും (1935),
നോബൽ സമ്മാനം ലഭിച്ച, ഇന്ന് ജീവിച്ചിരിക്കുന്ന, ഉത്തരാധുനിക സാഹിത്യത്തിന്റെ വക്താക്കളിലൊരാളായ തുർക്കിയിലെ സാഹിത്യകാരൻ ഓർഹാൻ പാമുക്കിന്റെയും (1952),/sathyam/media/media_files/2025/06/07/58fe9c61-2a5a-4481-bfe2-d006f751884f-191369.jpg)
ഇന്ത്യയുടെ ടെന്നീസ് താരമായ മഹേഷ് ഭൂപതി (മഹേഷ് ശ്രീനിവാസ് ഭൂപതി-1974)യുടേയും,
സിനിമകളിലും ടിവി ഷോകളിലും അവിസ്മരണീയമായ വേഷങ്ങൾ ചെയ്തിട്ടുള്ള ലോകമെമ്പാടും ശ്രദ്ധിക്കുന്ന ഒരു കനേഡിയൻ നടനും യുവതാരവുമായ മൈക്കൽ സെറയുടേയും ( Michael Cera , 1988),
ആകർഷകമായ ഗാനങ്ങൾക്കും അതുല്യമായ ശൈലിക്കും പേരുകേട്ട ഒരു പ്രശസ്ത ഓസ്‌ട്രേലിയൻ സംഗീത കലാകാരി ഇഗ്ഗി അസാലിയയുടേയും , (Iggy Azalea 1990) /sathyam/media/media_files/2025/06/07/85e6ddc0-a419-433e-8ceb-f3a940c5ec28-202735.jpg)
മോഡലിംഗ് മുതൽ അഭിനയം വരെ വൈവിധ്യമാർന്ന വേഷങ്ങളാൽ നിറഞ്ഞ പ്രതിഭയുടെയും നിശ്ചയദാർഢ്യത്തിൻ്റെയും സമന്വയത്തെ പ്രതിഫലിപ്പിക്കുന്ന, സ്വന്തം കഥ പലർക്കും പ്രചോദനം നൽകുന്ന ഒന്നാക്കി മാറ്റുന്ന ജീവിത യാത്രയിലൂടെ ലോകം മുഴുവനുമുള്ള പ്രേക്ഷകരെ ആകർഷിക്കുന്ന എമിലി റതാജ്‌കോവ്‌സ്കിയുടെയും ( Emily Ratajkowski- 1991),
ഒരു ഹാസ്യനടനായി തുടങ്ങി, "സാറ്റർഡേ നൈറ്റ് ലൈവ്" എന്നതിൽ പെട്ടെന്ന് പ്രശസ്തി കണ്ടെത്തുകയും വിനോദരംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങളിലൂടെ തന്റെ സ്ഥാനം ഉറപ്പിക്കുകയും ചെയ്ത ബിൽ ഹാദറിൻ്റെയും ( Bill Hader - 1978)ജന്മദിനം !
/sathyam/media/media_files/2025/06/07/67e51426-d563-493b-91ad-d7911b705250-880283.jpg)
***********
ഇന്ന് ജന്മദിനം ആചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ പ്രമുഖരായ പൂർവ്വികരിൽ ചിലർ
***********
ശേഷാചലു നരസിംഹൻ ജ(1932-2021)
കണ്ണൻ ജനാർദ്ദനൻ ജ. (1885 -1955)
പ്രൊഫ. കെ.വി.ദേവ് ജ. (1932-2013 )
കെ. കൃഷ്ണപിള്ള ജ. (3924-1987)
കെ എ അബ്ബാസ് ജ. (1914-1978)
(ക്വാജ അഹമ്മദ് അബ്ബാസ് )
കേണൽ ഖദ്ദാഫി ജ.(1942-2011)
സൂസൻ ബ്ലോ ജ. (1843-1916)
ജയിംസ് യങ് സിംസൺ ജ. 1870-1911)
വിർജിനിയ അപ്ഗർ ജ. (1909-1974)
പോൾ ഗോഗിൻ ജ. (1848-1903 )
പ്രിൻസ് റോജേഴ്സ് നെൽസൺ ജ. (1958-2016)/sathyam/media/media_files/2025/06/07/88ee63bc-2d11-45a7-84ea-7d64459691fd-246788.jpg)
സംഖ്യാ സിദ്ധാന്തം, ബീജഗണിത ജ്യാമിതി, പ്രാതിനിധ്യ സിദ്ധാന്തം, ഭാഗിക ഡിഫറൻഷ്യൽ സമവാക്യങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും സങ്കീർണ്ണമായ മാനിഫോൾഡുകളിൽ വെക്റ്റർ ബണ്ടിലുകളുടെ ഡിഫറൻഷ്യൽ ജ്യാമിതിയെയും ബീജഗണിത ജ്യാമിതിയെയും ബന്ധിപ്പിക്കുന്ന കോബയാഷി-ഹിച്ചിൻ കത്തിടപാടുകളുടെ അടിത്തറയായി കണക്കാക്കപ്പെടുന്ന കൃതിയുടെ ഗ്രന്ഥകർത്താവും 1990-ൽ ഇന്ത്യയിലെ മൂന്നാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ നൽകി ആദരിക്കുകയും ചെയ്ത മുദുമ്പായി ശേഷാചലു നരസിംഹൻ (7 ജൂൺ 1932 - 15 മെയ് 2021),/sathyam/media/media_files/2025/06/07/117b97b2-28ca-4baa-bb48-86ec67102bf0-685636.jpg)
സമദർശി, സ്വരാജ്, ധർമ്മദേശം, ഗോമതി, ദീപം, മലയാളരാജ്യം, എക്സ്പ്രസ്സ് തുടങ്ങിയവയിൽ പത്രാധിപരായിരുന്ന ജീവചരിത്രകാരനും, നോവലിസ്റ്റും ചരിത്രകാരനുമായിരുന്ന കണ്ണൻ ജനാർദ്ദനൻ എന്ന കുന്നത്ത് ജനാർദ്ദന മേനോൻ (1885 ജൂൺ 7 - 1955),
ലളിതാസഹസ്രനാമ‘ത്തിന് ഏറ്റവും പുതിയ വ്യാഖ്യാനമുൾപ്പെടെ പതിനെട്ടു പുസ്‌തകങ്ങൾ പ്രസിദ്ധീകരിക്കുകയും സംസ്‌കൃത ഭാഷയുടെ ഉയര്‍ച്ചയ്ക്കും ഭാരത സംസ്‌കൃതിയുടെ ഉന്നമനത്തിനും വേണ്ടി ജീവിതം ഉഴിഞ്ഞുവയ്ക്കുകയും ചെയ്ത മഹാപണ്ഡിതനും ആധ്യാത്മികതയും വ്യക്തിജീവിതവും തമ്മിലുള്ള ബന്ധമെന്തെന്ന് വെളിവാക്കിത്തരുന്ന കൃതികളും അവയിലെ വീക്ഷണങ്ങളും രചിച്ച പ്രൊഫ. കെ.വി.ദേവ് (1932 ജൂൺ 7 - 2013 ഫെബ്രുവരി 24) /sathyam/media/media_files/2025/06/07/541dcdc6-0ec6-48d5-af27-d1d2d4cbf860-968156.jpg)
കേരളത്തിലെ ഒരു കമ്മ്യൂണിസ്റ്റ് പ്രവർത്തകനും പുനലൂർ നിയമസഭാ മണ്ഡലത്തിൽ നിന്നും സി.പി.ഐ. സ്ഥാനാർഥിയായി വിജയിച്ച് രണ്ടും നാലും കേരളനിയമസഭകളിൽ അംഗവുമായിരുന്ന കെ. കൃഷ്ണപിള്ള (1924 ജൂൺ 7-1987),
ഉർദു, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലെ ഒരു ചലച്ചിത്രസംവിധായകനും നോവലിസ്റ്റും, തിരക്കഥാകൃത്തും പത്രപ്രവർത്തകനും ആയിരുന്ന കെ.എ. അബ്ബാസ് എന്ന പേരിൽ പ്രസിദ്ധനായ ക്വാജ അഹ്മദ് അബ്ബാസ് (7 ജൂൺ 1914 -1 ജൂൺ 1987),
/sathyam/media/media_files/2025/06/07/d91f742b-ca2b-41c6-bf05-60c7256e7884-214957.jpg)
1951-ൽ സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം രാജാവായിരുന്ന ഇദ്രീസിനെതിരെ 1969-ൽ പട്ടാള വിപ്ലവം നടത്തി അധികാരമേറ്റെടുത്തതു മുതൽ 42 വർഷക്കാലം ലിബിയയെ അടക്കി ഭരിക്കുകയും ഒരു കാലത്ത് ഗ്രീസിന്റെയും റോമിന്റെയും തുർക്കിയുടെയും ഇറ്റലിയുടെയുമെല്ലാം കോളനിയായിരുന്ന ലിബിയ അഭിവൃദ്ധി പ്രാപിപ്പിക്കുകയും ചെയ്ത, ഉത്തരാഫ്രിക്കൻ രാജ്യമായ ലിബിയയുടെ മുൻ ഭരണാധികാരിയായിരുന്ന മുമദ് അബു മിൻയാർ അൽ-ഖദ്ദാഫി എന്ന കേണൽ ഖദ്ദാഫി(ജൂൺ 7 1942- ഒക്റ്റോബർ 2011) ,/sathyam/media/media_files/2025/06/07/cd089fa4-40a8-447d-a009-4989dcf2145a-137790.jpg)
അമേരിക്കയിലെ ആദ്യത്തെ വിജയകരമായ പൊതു കിൻറർഗാർട്ടൻ തുറന്ന ഒരു അമേരിക്കൻ അധ്യാപിക ആയിരുന്ന, കിൻറർഗാർട്ടന്റെ അമ്മ എന്നറിയപ്പെട്ടിരുന്ന സൂസൻ എലിസബത്ത് ബ്ലോ (ജൂൺ 7, 1843 - മാർച്ച് 27, 1916),
ഒരു സ്കോട്ടിഷ് പ്രസവ ചികിത്സകനും വൈദ്യശാസ്ത്ര ചരിത്രത്തിലെഒരു പ്രധാന വ്യക്തിയുമായിരുന്ന സർ ജെയിംസ് യംഗ് സിംപ്സൺ, ഒന്നാം ബാരോണറ്റ് (7 മുതൽ 1811 - 6 മെയ് 1870), /sathyam/media/media_files/2025/06/07/d2e6f25a-8652-4a80-930b-f9677453bf04-423798.jpg)
അമേരിക്കൻ ഒബ്സ്റ്റെറിക്കൽ അനസ്‌തേഷ്യോളജിസ്റ്റ് ആയിരുന്ന അനസ്തെസിയോളജി വിഭാഗത്തിലും, ടെറാടോളജി വിഭാഗത്തിലും, നിയോനറ്റോളജി വിഭാഗത്തിലും നേതൃത്വനിരയിൽപ്പെട്ട പ്രമുഖയായിരുന്ന വിർജിനിയ അപ്ഗർ (1909 ജൂൺ 7-1974)
ദ സ്പിരിട്ട് ഒഫ് ദ ഡെഡ് വാച്ചിങ്, ദ ഡേ ഒഫ് ഗോഡ്, ദ യെല്ലോ ക്രൈസ്റ്റ്, വെയർ ഡൂ വി കം ഫ്രം, വാട്ട് ആർ വി, വെയർ ആർ വി ഗോയിങ് തുടങ്ങിയ ചിത്രങ്ങൾ വരച്ച വിഖ്യാത ഫ്രഞ്ച് ചിത്രകാരൻ പോൾ ഗോഗ്(1848 ജൂൺ 7 - 1903 മെയ് 8),
/sathyam/media/media_files/2025/06/07/239540dd-5941-4415-8a03-3ca0729de469-360807.jpg)
ലോകമെമ്പാടുമായി 10 കോടി ആൽബങ്ങൾ വിറ്റഴിക്കുകയും, 7 ഗ്രാമി അവാർഡും ഒരു ഓസ്കാർ ഒരു ഗോൾഡൻ ഗ്ലോബ് അവാർഡും ലഭിച്ച അമേരിക്കൻ സംഗീതജ്ഞൻ പ്രിൻസ് റൊജേഴ്സ് നെൽസൺ എന്ന പ്രിൻസ് (ജൂൺ 7, 1958 - ഏപ്രിൽ 21, 2016)
**********
ഇന്നത്തെ സ്മരണ !!!
********
പന്തളം കേരളവർമ്മ മ. (1979-1919)
കെ.കെ. മാധവൻ മ. (1917-1999)
എ. വി കുഞ്ഞമ്പു മ. (1908 1980)
ബി ഡി ജട്ടി മ. (1912-2002)
അള്ളാടി രാമകൃഷ്ണൻ മ. (1923 - 2008)
ഇവാൻ മെനസിസ് മ. (1959-2023)
ഇ.എം.ഫോസ്റ്റർ മ.(1879-1970)
അലൻ ട്യൂറിംഗ് മ. (1912-1954)
സർഖാവി മ. (1966 -2006)
ക്രിസ്റ്റഫർ ലീ മ.(1922 -2015 )/sathyam/media/media_files/2025/06/07/d581abc3-ed4a-4c7f-bd12-17502ffdfcae-817342.jpg)
കവിയും പ്രസാധകനും ആയിരുന്ന മഹാകവി പന്തളം കേരളവർമ്മ എന്നറിയപ്പെടുന്ന കേരളവർമ്മ (ജനുവരി 1879 - 7 ജൂൺ 1919) ,
കേരളത്തിൽ നിന്നുള്ള രാജ്യ സഭാംഗവും എട്ടാം കേരള നിയമസഭാംഗവുമായിരുന്ന കെ.കെ. മാധവൻ (22 ജൂലൈ 1917 - 7 ജൂൺ 1999),
/sathyam/media/media_files/2025/06/07/6704a913-04a5-4b33-9845-bb971a728b5f-643424.jpg)
കരിവെള്ളൂർ സമരത്തിൽ പങ്കെടുത്തും, തിരുവിതാംകൂറിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കു വഹിച്ചതിന്റെ പേരിലും കേരളത്തിന്റെ പ്രത്യേകിച്ചും ഉത്തരമലബാറിന്റെ പ്രാദേശിക ചരിത്രത്തിൽ അറിയപ്പെടുന്ന സ. എ.വി. കുഞ്ഞമ്പു (ഏപ്രിൽ 10, 1908 -1980),
ഒരു സാധാരണ മുനിസിപ്പാലിറ്റി അംഗം എന്ന സ്ഥാനത്തു നിന്നും രാഷ്ട്രീയജീവിതം തുടങ്ങുകയും പിന്നീട് ഇന്ത്യയുടെ രണ്ടാമത്തെ ഉയർന്ന പദവിയായ ഉപരാഷ്ട്രപതി സ്ഥാനവും, താത്കാലിക രാഷ്ട്രപതി സ്ഥാനവും അലങ്കരിച്ച ഉപരാഷ്ട്രപതിയുമായിരുന്ന ബാസപ്പ ദാനപ്പ ജട്ടി (സെപ്റ്റംബർ 10, 1912–ജൂൺ 7, 2002),/sathyam/media/media_files/2025/06/07/746b7afe-418c-4f23-a57a-210024f3401e-338809.jpg)
സ്ഥാപിത പ്രക്രിയ, കണികാ ഭൗതികശാസ്ത്രം, മെട്രിക്സിൻ്റെ ബീജഗണിതം, പ്രത്യേക ആപേക്ഷികതാ സിദ്ധാന്തം, ക്വാണ്ടം മെക്കാനിക്സ് എന്നിവയിൽ ഏറെ സംഭാവനകൾ നൽകുകയും ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെൻ്റൽ റിസർച്ചിൽ (ടിഐഎഫ്ആർ) പ്രവർത്തിക്കുകയും കേംബ്രിഡ്ജ് ഫിലോസഫിക്കൽ സൊസൈറ്റിയുടെ നടപടികളിൽ സ്വീകരിക്കപ്പെട്ട ഉൽപ്പന്ന തത്ത്വചിന്തയെക്കുറിച്ചുള്ള പ്രവർത്തനങ്ങളിലൂടെ പ്രശസ്തനാവുകയും ചെയ്ത ഇന്ത്യൻ ഭൗതികശാസ്ത്രജ്ഞനും ചെന്നൈയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കൽ സയൻസസിൻ്റെ സ്ഥാപകനുമായ അള്ളാടി രാമകൃഷ്ണൻ (9 ഓഗസ്റ്റ് 1923 - 7 ജൂൺ 2008),
/sathyam/media/media_files/2025/06/07/45e27d03-fb27-4926-916d-6afe784ee521-173360.jpg)
പൂനെയിൽ ജനിച്ച് 1981ൽ നെസ്‌ലെയിലൂടെ ഔദ്യോഗികജീവിതം തുടങ്ങുകയും പിന്നീട് ബൂസ് ഹാമിൽറ്റണിലും വേൾപൂളിലും പ്രവർത്തിക്കുകയും വിജയ് മല്യയുടെ യുണൈറ്റഡ് ബ്രൂവറീസ് ഏറ്റെടുക്കുകയും ജോണി വാക്കർ വിസ്‌കി, സ്‌മിർനോഫ് വോഡ്‌ക തുടങ്ങി 200ൽ പരം ഉൽപന്നങ്ങൾ 180ൽ ഏറെ രാജ്യങ്ങളിൽ വിറ്റഴിക്കുകയും ഡിയാജിയോ എന്ന കമ്പനിയുടെ സി. ഇ. ഒ ആയി പ്രവർത്തിക്കുകയും വനിതാപങ്കാളിത്തം വർധിപ്പിച്ചതുൾപ്പെടെ യുള്ള പ്രവർത്തനങ്ങൾക്ക് ബ്രിട്ടനിലെ ചാൾസ് രാജാവിൽനിന്ന് 'സർ' പദവി നേടുകയും ചെയ്ത ഇവാൻ മെനസിസസ്. (1959-7 ജൂൺ 2023),
ഒരു ഇംഗ്ലീഷ് എഴുത്തുകാരനായിരുന്ന എഡ്വേർഡ് മോർഗൻ ഫോർസ്റ്റർ ഒഎം സിഎച്ച്(1 ജനുവരി 1879 - 7 ജൂൺ 1970),
/sathyam/media/media_files/2025/06/07/fb41a3f8-15d6-462d-b7bd-86df35738153-973263.jpg)
രഹസ്യ ഭാഷയിലുള്ള സന്ദേശം ചോർത്താനായി "ക്രിപ്റ്റോഗ്രാഫി" സംവിധാനങ്ങൾ വികസിപ്പിക്കുകയും, അൽഗൊരിഥം എന്ന ആശയം കൊണ്ടുവരികയും കമ്പ്യൂട്ടറുകളുടെ ബുദ്ധി അളക്കാൻ "ട്യൂറിംഗ് ടെസ്റ്റ്" എന്നൊരു പരീക്ഷണം നിർദ്ദേശിക്കുകയും അതു വഴി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന നൂതന കമ്പ്യൂട്ടർ ശാഖക്ക് തുടക്കമിടുകയും ചെയ്ത ആധുനിക കമ്പ്യൂട്ടർ ശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന ആംഗലേയ ഗണിതശാസ്ത്രജ്ഞൻ അലൻ മാതിസൺ ട്യൂറിംഗ്(23 ജൂൺ 1912 - 7 ജൂൺ 1954),
ഇറാഖിലെ അമേരിക്കൻ വിരുദ്ധ പോരാട്ടത്തിന്റെ ശക്തിയും നെടുംതൂണുമായിരുന്ന അബൂ മുസ് അബ് അൽ സർഖാവി (1966 ഒക്ടോബർ 20 -2006 ജൂൺ 7) /sathyam/media/media_files/2025/06/07/ec6bf789-7888-4034-9d13-0722251a7d0d-750162.jpg)
250ലധികം സിനിമകളിൽ അഭിനയിക്കുകയും ഡ്രാക്കുള ചലച്ചിത്രങ്ങളിലെ ഡ്രാക്കുള വേഷങ്ങളിലൂടെ പ്രശസ്തി ആർജ്ജിച്ച നടനും ഗായകനും ആയിരുന്ന ക്രിസ്റ്റഫർ ലീ എന്ന ക്രിസ്റ്റഫർ ഫ്രാങ്ക് കാരൻഡി ലീ (1922 മേയ് 27-2015 ജൂൺ 7)
********
ചരിത്രത്തിൽ ഇന്ന്…
*********
1099 - ആദ്യ കുരിശുയുദ്ധം, ജറുസലം ആക്രമണം ആരംഭിച്ചു.
1420 - വെനീസ് റിപ്പബ്ലിക്കിന്റെ സൈനികർ ഉഡിനെ പിടിച്ചടക്കി പാട്രിയ ഡെൽ ഫ്രിയൂലിയുടെ സ്വാതന്ത്ര്യം അവസാനിപ്പിച്ചു.
/sathyam/media/media_files/2025/06/07/fe9686ad-d490-40e0-9dd9-6ca220181070-636597.jpg)
1494 - സ്പെയിനും പോർട്ടുഗലും അതിർത്തി വേർതിരിക്കുന്നത് സംബന്ധിg 'treaty of tordesillas' ഒപ്പിട്ടു.
1520 - ഹെൻറി എട്ടാമനും ഫ്രാൻസിലെ ഫ്രാൻസിസ് ഒന്നാമനും തമ്മിലുള്ള ശ്രദ്ധേയമായ നയതന്ത്ര കൂടിക്കാഴ്ച ഫീൽഡ് ഓഫ് ഗോൾഡ് ഓഫ് ഗോൾഡിൻ്റെ തുടക്കം ഈ ദിവസം അടയാളപ്പെടുത്തുന്നു.
1539 - ബക്സറിനടുത്തുള്ള ചൗസ യുദ്ധത്തിൽ അഫ്ഗാൻ ഷേർഷാ സൂരി മുഗൾ ചക്രവർത്തിയായ ഹുമയൂണിനെ പരാജയപ്പെടുത്തി.
/sathyam/media/media_files/2025/06/07/d7840c06-8107-4afe-8cc8-d4ca21efc39c-868754.jpg)
1546 - ഈ ദിവസം ഇംഗ്ലണ്ട് സ്കോട്ട്ലൻഡ്/അയർലൻഡുമായി ആന്ദ്രെസ് സമാധാന ഉടമ്പടി ഉണ്ടാക്കി.
1654 - ലൂയി പതിനാലാമൻ ഫ്രാൻസിലെ രാജാവായി.
1692 - കരീബിയൻ രാജ്യമായ ജമൈക്കയിലെ പോർട്ട് റോയലിൽ ഉണ്ടായ ഭൂകമ്പത്തിൽ മൂവായിരം പേർ മരിച്ചു.
1776-ൽ റിച്ചാർഡ് ഹെൻറി ലീ കോണ്ടിനെൻ്റൽ കോൺഗ്രസിൽ "ലീ പ്രമേയം" അവതരിപ്പിച്ചു, ഇത് ആത്യന്തികമായി യുണൈറ്റഡ് സ്റ്റേറ്റ്സ് സ്വാതന്ത്ര്യ പ്രഖ്യാപനത്തിലേക്ക് നയിച്ചു.
1862 - അമേരിക്കയും ബ്രിട്ടനും 1862-ൽ അടിമക്കച്ചവടം അവസാനിപ്പിക്കാൻ സമ്മതിച്ചു.
1862 ജൂൺ 7 - ഹംഗേറിയൻ വംശജനായ ജർമ്മൻ ഭൗതികശാസ്ത്രജ്ഞനും നോബൽ സമ്മാന ജേതാവുമായ ഫിലിപ്പ് ലെനാർഡ് ജനിച്ചു.
1863 - ഫ്രഞ്ച് സൈന്യം മെക്സിക്കോ നഗരം പിടിച്ചെടുത്തു./sathyam/media/media_files/2025/06/07/f874c01d-40db-4926-a647-617fb5c608ab-915953.jpg)
1877 - ബ്രിട്ടീഷ് ഭൗതികശാസ്ത്രജ്ഞനും ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാന ജേതാവുമായ ചാൾസ് ഗ്ലോവർ ബാർക്ല ജനിച്ചു.
1893 ജൂൺ 7 - ദക്ഷിണാഫ്രിക്കയിൽ മഹാത്മാഗാന്ധി ആദ്യമായി നിയമലംഘനം നടത്തി.
1893 - വർണവിവേചനത്തിനിരയായി മഹാത്മാഗാന്ധിയെ ദക്ഷിണാഫ്രിക്കയിലെ പീറ്റർ മാരിസ് ബർഗ് സ്‌റ്റേഷനിൽ വച്ച് ട്രെയിനിൽ നിന്ന് തള്ളി പുറത്താക്കി./sathyam/media/media_files/2025/06/07/de1618f7-969c-4aad-9ffb-08a1145a7289-948775.jpg)
1905 - നോർവേയുടെ പാർലമെന്റ് സ്വീഡനുമായുള്ള സഖ്യം പിരിച്ചു വിട്ടു. ആ വർഷം ആഗസ്റ്റ് 13-ന് നടന്ന ഒരു ദേശീയ ഹിതപരിശോധനയിലൂടെ ഇത് സ്ഥിരീകരിച്ചു.
1917 - ഒന്നാം ലോകമഹായുദ്ധം: മെസ്സൈൻസ് യുദ്ധം: മെസ്സൈൻസ് റിഡ്ജിലെ ജർമ്മൻ ട്രെഞ്ചുകൾക്ക് താഴെ സഖ്യകക്ഷി സൈനികർ മൈനുകളുടെ ഒരു പരമ്പര പൊട്ടിച്ച് 10,000 ജർമ്മൻ സൈനികരെ കൊന്നു.
1917 - ലയൺസ് ക്ലബ്ബ്, രൂപീകൃതമായി.
1920 - റെഡ് ക്രോസ് പ്രസ്ഥാനം ഇന്ത്യയിൽ ആരംഭിച്ചു./sathyam/media/media_files/2025/06/07/e7e2f66b-8a08-47d0-98c9-fa2323175ce8-852086.jpg)
1929 - വത്തിക്കാൻ സിറ്റി സ്വതന്ത്ര രാജ്യമായി.
1935 - കോഴഞ്ചേരി പ്രസംഗത്തെ തുടർന്ന് സി കേശവൻ ആലപ്പുഴയിൽ അറസ്റ്റ് ചെയ്യപ്പെട്ടു.
1936 - ലോല മോറ, കലാചരിത്രത്തിൻ്റെ ഇടനാഴികളിലൂടെ പ്രതിധ്വനിക്കുന്ന ഒരു പേര്, ശിൽപകലയുടെ ലോകത്ത് മായാത്ത മുദ്ര പതിപ്പിച്ചു.
1938 - രണ്ടാം ചൈന-ജാപ്പനീസ് യുദ്ധം: ചൈനീസ് നാഷണലിസ്റ്റ് ഗവൺമെന്റ് ജാപ്പനീസ് സേനയെ തടയാൻ മഞ്ഞ നദിയിലെ വെള്ളപ്പൊക്കം സൃഷ്ടിച്ചു. അഞ്ഞൂറ് മുതൽ ഒമ്പത് ലക്ഷം വരെ സാധാരണക്കാർ കൊല്ലപ്പെടുന്നു.
1939 - ജോർജ്ജ് ആറാമനും എലിസബത്തും അമേരിക്ക സന്ദർശിച്ച ആദ്യത്തെ ബ്രിട്ടനിലെ രാജാവും രാജ്ഞിയുമായി.
1948 - 'എഡ്വാർഡ് ബെനസ് 'ചെക്കോസ്ലോവാക്യൻ പ്രസിഡണ്ട് സ്ഥാനം രാജി വക്കുകയും രാജ്യത്തെ കമ്മ്യൂണിസ്റ്റ് ആയി പ്രഖ്യാപിക്കുകയും ചെയ്തു./sathyam/media/media_files/2025/06/07/eed54bd8-adee-4448-89bb-d149eacbe36f-689785.jpg)
1954 - ലോകത്തെ ആദ്യത്തെ മൈക്രോബയോളജി ലാബ്, ന്യൂജേഴ്‌സിയിൽ പ്രവർത്തനം ആരംഭിച്ചു.
1954 - കമ്പ്യൂട്ടർ സയൻസിലെ പിതാവ് എന്നറിയപ്പെടുന്ന അലൻ ടൂറിങ് ആത്മഹത്യ ചെയ്തു.
1957 - കേരളത്തിലെ ആദ്യത്തെ ബജറ്റ് സി അച്യുതമേനോൻ അവതരിപ്പിച്ചു.
1966 - സോണി കോർപ്പറേഷൻ അതിൻ്റെ പുതിയ വീഡിയോ ടേപ്പ് റെക്കോർഡർ 1966-ൽ അവതരിപ്പിച്ചു.
1967 - ആറ് ദിവസത്തെ യുദ്ധം: ഇസ്രായേൽ പടയാളികൾ ജറുസലേമിൽ പ്രവേശിച്ചു.
1970 - സോണി കമ്പനി, ആദ്യത്തെ ബീറ്റമാക്‌സ് വി.സി.ആർ പുറത്തിറക്കി.
1975 – പ്രഥമ ലോകകപ്പിലെ ആദ്യ മത്സരം ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ ലണ്ടനിലെ ലോർഡ്‌സ് സ്റ്റേഡിയത്തിൽ നടന്നു.
1977 - എലിസബത്ത് II രാജ്ഞിയുടെ കിരീടധാരണത്തിന്റെ രജതജൂബിലി ടെലിവിഷനിൽ അഞ്ഞൂറ് ദശലക്ഷം ആളുകൾ കാണുന്നു.
1979 – ഇന്ത്യയുടെ രണ്ടാമത്തെ ഉപഗ്രഹമായ ഭാസ്കർ-1 ഈ ദിവസം സോവിയറ്റ് യൂണിയനിലെ ബിയേഴ്സ് തടാകത്തിൽ നിന്ന് വിക്ഷേപിച്ചു../sathyam/media/media_files/2025/06/07/EafDp3gp2h4QFhIpVpkR.jpg)
1981 - ആണവായുധം നിർമിക്കുന്നുവെന്ന് ആരോപിച്ച് ഇറാക്കിന്റെ ന്യുക്ലിയർ റിയാക്ടർ ഇസ്രയേൽ തകർത്തു. ഓപ്പറേഷൻ ഓപ്പറ എന്നായിരുന്നു ഈ വ്യോമാക്രമണത്തിനു നൽകിയ പേര്.
1981- എസ്.കെ പൊറ്റക്കാടിന്റെ ഒരു ദേശത്തിൻറെ കഥ എന്ന നോവലിന് ജ്ഞാനപീഠപുരസ്കാരം ലഭിച്ചു.
1990 - ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് എഫ്. ഡബ്ല്യു. ഡി ക്ലർക്, 4 വർഷത്തെ അടിയന്തരാവസ്ഥ പിൻവലിച്ചു ഉത്തരവിട്ടു.
1997 - മഹേഷ് ഭൂപതി ഗ്രാൻറ് സ്ലാം കിരീടം ചൂടുന്ന പ്രഥമ ഇന്ത്യക്കാരനായി.. മിക്സഡ് ഡബിൾസിൽ ഹിരാക്കിയോടൊപ്പം ഫ്രഞ്ച് ഓപ്പൺ ടെന്നിസ് കിരീടം നേടി.
1999 - ഇന്തോനേഷ്യ 1955 ന് ശേഷം ആദ്യമായി ജനാധിപത്യ തിരഞ്ഞെടുപ്പ് നടത്തി.,
2000 - മൈക്രോസോഫ്റ്റ് കമ്പനിയെ രണ്ട് ഭാഗങ്ങളായി വിഭജിക്കാൻ യുഎസ് കോടതി ഉത്തരവിട്ടു.
2004 - ഗാസ മേഖലയിൽ നിന്ന് ജനവാസ കേന്ദ്രങ്ങൾ നീക്കം ചെയ്യാനുള്ള നിർദ്ദേശത്തിന് ഇസ്രായേൽ കാബിനറ്റ് അംഗീകാരം നൽകി.
2006 - ആന്ത്രാക്സ് ഭീഷണിയെ തുടർന്ന് ബ്രിട്ടിഷ് പാർലമെന്റ് പിരിഞ്ഞു.
2006 - സാമ്പത്തിക പുനർനിർമ്മാണത്തിനായി നേപ്പാളിന് ഒരു ബില്യൺ രൂപ നൽകാനുള്ള ഇന്ത്യയുടെ തീരുമാനം.
2008 - സ്റ്റെം സെൽ ഗവേഷണത്തിൻ്റെ അംഗീകാരത്തിനെതിരായി യു എസ് പ്രസിഡൻ്റ് ജോർജ്ജ് ബുഷ് രണ്ടാം തവണ വീറ്റോ ഉപയോഗിച്ചു.
2016 - നൈജീരിയൻ ഫുട്ബോൾ കളിക്കാരനും മാനേജരുമായ സ്റ്റീഫൻ കേഷി അന്തരിച്ചു.
2017 - ഇറാനിലെ ആദ്യ ഐ.എസ് തീവ്രവാദി ആക്രമണം.12 മരണം.
2018 - ത്രിപുരയിൽ 73 കിലോമീറ്റർ നീളമുള്ള ദേശീയപാത രാഷ്ട്രപതി ഉദ്ഘാടനം ചെയ്തു.
2019 - സൈനികരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി സൈന്യം ഒരു ഓൺലൈൻ പ്ലാറ്റ്ഫോം, റിട്ടയേർഡ് ഓഫീസേഴ്സ് ഡിജിറ്റൽ റെക്കോർഡ്സ് ആർക്കൈവ് (റോഡ്ര) ആരംഭിച്ചു.
2000 - ഇസ്രായേലും ലെബനനും തമ്മിലുള്ള അതിർത്തിയായി ഐക്യരാഷ്ട്രസഭ നീല വരയെ നിർവചിക്കുന്നു.
2020 - 2020 ലെ Environment Performance Index പ്രസിദ്ധീകരിച്ചു. ഇന്ത്യയ്ക്ക് 168 ആം സ്ഥാനവും. ഒന്നാം സ്ഥാനം ഡെന്മാർക്കിനും ലഭിച്ചു.
. By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
. ************
Rights Reserved by Team Jyotirgamaya
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us