/sathyam/media/media_files/mdjL2jvsZ5CrNoPxiyaM.jpg)
. ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …
**************
. ' JYOTHIRGAMAYA '
. ്്്്്്്്്്്്്്്്
. 🌅ജ്യോതിർഗ്ഗമയ🌅
1199 കർക്കടകം 3
തൃക്കേട്ട / ദ്വാദശി
2024 ജൂലൈ 18, വ്യാഴം
ഇന്ന്;
*അന്തഃരാഷ്ട്ര നെൽസൺ മണ്ടേല ദിനം !
[ Nelson Mandela International Day;
സന്നദ്ധപ്രവർത്തനത്തിലൂടെയും കമ്മ്യൂണിറ്റി സേവനത്തിലൂടെയും നെൽസൺ മണ്ടേലയുടെ പൈതൃകത്തെയും അദ്ദേഹത്തിൻ്റെ മൂല്യങ്ങളെയും ബഹുമാനിക്കാനുള്ള ഒരു ദിവസം.2009 മുതൽ മണ്ടേലയുടെ ജന്മദിനമായ ജൂലൈ 18 ഐക്യരാഷ്ട്ര സംഘടന മണ്ടേല ദിനമായി ആചരിക്കുന്നു. ]/sathyam/media/media_files/IyqO77LbQW31lH66rQmp.png)
* ലോക ശ്രവണ ദിനം !
[ World Listening Day; നമുക്ക് ചുറ്റുമുള്ള ലോകം, പാരിസ്ഥിതിക അവബോധം, ശബ്ദ പരിസ്ഥിതി ശാസ്ത്രം എന്നിവയുമായി ബന്ധപ്പെട്ട ശ്രവണ സമ്പ്രദായം ആഘോഷിക്കാനുള്ള ഒരു സന്ദർഭം]
*ലോക ഇൻസുഷുറൻസ് വിരക്ത ദിനം ! [ Insurance Nerd Day ;ഇൻഷുറൻസ് മേഖലയിലെ പ്രൊഫഷണലുകളെ ബഹുമാനിക്കുകയും അതുമായി ബന്ധപ്പെട്ട മങ്ങിയ പ്രതിച്ഛായയെ വെല്ലുവിളിക്കുകയും ചെയ്യുക. ഈ പ്രൊഫഷണലുകൾ നമ്മുടെ ജീവിതത്തിൽ വഹിക്കുന്ന നിർണായക പങ്കിനെ അവരുടെ വൈദഗ്ധ്യവും അർപ്പണബോധവും ഉയർത്തിക്കാട്ടുന്ന ഒരു ദിവസമാണിത്.]
*മത്സ്യമുട്ടകള്‍ കൊണ്ടുണ്ടാക്കുന്ന ദേശീയ വിശിഷ്‌ട ഭോജ്യദിനം !
[ National Caviar Day ;കാവിയാറിനെ കുറിച്ച് ചിന്തിക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് മീൻ മുട്ടകൾ." എല്ലാ വർഷവും ജൂലൈ 18 ന് ദേശീയ കാവിയാർ ദിനം രാജ്യവ്യാപകമായി ആഘോഷിക്കുന്നു. സാങ്കേതികമായി, യഥാർത്ഥ കാവിയാർ ഏതെങ്കിലും മത്സ്യ മുട്ടകൾ മാത്രമല്ല. പെൺ സ്റ്റർജൻ മത്സ്യത്തിൽ നിന്നാണ് ഇത് വരുന്നത്. സീസർ റിറ്റ്‌സ് (ഫാൻസി ഹോട്ടലുകാരൻ) ഇത് തൻ്റെ മെനുകളിൽ ഇട്ടതുമുതൽ ഇത് ഒരു ഉയർന്ന ഭക്ഷണവിഭവമാണ്.]/sathyam/media/media_files/QIcXJWCIXnTiss6pAsIy.png)
* ദേശീയ പുളി മിഠായി ദിനം !
[National Sour Candy Day; മിഠായി ലോകത്ത്, മിഠായി കുടുംബത്തിലെ ചെറുപ്പവും ഊർജ്ജസ്വലവും രസകരവുമായ അംഗമാണ് പുളിച്ച മിഠായി. ഇത് രുചി മുകുളങ്ങളെ ഉണർത്തുകയും യുവത്വത്തിൻ്റെ ഒരു പഞ്ച് ചേർക്കുകയും ചെയ്യുന്നു.]
* ജപ്പാൻ : മറൈൻ ദിനം
* ഉറുഗ്വേ : ഭരണഘടനാ ദിനം !
* ബോട്സ്വാന : രാഷ്ട്രപതി ദിനം !
************
ഇന്നത്തെ മൊഴിമുത്ത്
്്്്്്്്്്്്്്്്്്്്
”വെളുത്തവന്റെ അധീശത്വത്തിനെതിരെയും കറുത്തവന്റെ അധീശത്വത്തിനെതിരെയും ഞാന്‍ പൊരുതും. സ്വതന്ത്രവും ജനാധിപത്യത്തില്‍ അധിഷ്ഠിതവുമായ, എല്ലാ വിഭാഗം ജനതയും തുല്യ അവസരങ്ങളില്‍ ഒരുപോലെ പൊരുത്തപ്പെട്ട് ജീവിക്കുന്ന സമൂഹം പരിപോഷിപ്പിക്കുകയെന്നതാണ് എന്റെ ലക്ഷ്യം. ഇതാണെന്റെ ആശയം, ഇത് നേടിയെടുക്കുകയെന്നതാണ് എന്റെ ജീവിതാഭിലാഷം. അല്ലെങ്കില്‍ ഈ ആശയത്തിന് ജീവിതം ബലി കൊടുക്കാനും ഞാന്‍ തയ്യാറാണ്”-/sathyam/media/media_files/oxAq22ulKxIRZ4pmjJlz.png)
. [ - നെൽസൺ മണ്ടേല]
**********
മലയാള ചലച്ചിത്ര സംവിധായകൻ ജോഷിയുടെയും (1952),
2010 ല്‍ പ്രദര്‍ശനത്തിനെത്തിയ മമ്മൂട്ടി -പൃത്വിരാജ് ചിത്രം പോക്കിരി രാജ, മമ്മൂട്ടി ചിത്രം തുറപ്പുഗുലാന്‍, സീനിയേഴ്സ്, സൗണ്ട് തോമ, വിശുദ്ധന്‍, 2016ല്‍ മോഹന്‍ലാലിനെ പ്രധാന കഥാപാത്രമാക്കി പുലിമുരുകന്‍ എന്ന ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനും, ഒപ്പം നടനും നിർമ്മാതാവും കൂടിയായ വൈശാഖ് എന്ന എബി എബ്രഹാമിന്റേയും (1980),
ഫാസില്‍ സംവിധാനം ചെയ്ത 'മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍' എന്ന ചിത്രത്തിലൂടെ ചലച്ചിത്രലോകത്തേക്ക് കടന്നുവരികയും ആദ്യ ചിത്രത്തിലെ അഭിനയത്തിനു തന്നെ 1981ലെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടുകയും പിന്നീട് നിരവധി മലയാളം /തമിഴ് ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്ത പൂര്‍ണ്ണിമ ഭാഗ്യരാജിന്റേയും (1960),
മുൻ നിയമസഭാ അംഗവും സി പി ഐ യുടെ എറണാകുളം ജില്ല സെക്രട്ടറിയുമായ പി രാജുവിന്റെയും (1951)
/sathyam/media/media_files/2eAXywsQ5aG84Tre2yns.png)
ഹോളിവുഡ് സിനിമകളിലും സീരിയലിലും ഇപ്പോൾ അഭിനയിക്കുന്ന മുൻ ലോക സുന്ദരിയും ഹിന്ദി ചിത്രത്തിലെ നായികയുമായ പ്രിയങ്ക ചോപ്രയുടെയും (1982),
ഈറ്റ്, പ്രേ, ലവ് (eat, pray, love) എന്ന ബെസ്റ്റ് സെല്ലർ കൃതി രചിക്കുകയും നോവലിസ്റ്റ്, ഉപന്യാസക, ജീവചരിത്രകാരി, ചെറുകഥാകൃത്ത്, ഓർമ്മകുറിപ്പ് രചനകാരി എന്നി നിലയിൽ പ്രസിദ്ധയാകുകയും ചെയ്ത അമേരിക്കൻ എഴുത്തുകാരി എലിസബത്ത് എം ഗിൽബെർട്ടിന്റെയും (1969) ,
ബ്രിട്ടീഷ് വ്യവസായിയും ബഹിരാകാശ വിനോദസഞ്ചാരം ഉദ്ദേശിച്ചു രൂപീകരിക്കപ്പെട്ട വിർജിൻ ഗാലക്ടിക് ഉൾപ്പെടെ നാനൂറോളം കമ്പനികൾ അടങ്ങിയ വിർജിൻ ഗ്രൂപ്പിന്റെ തലവനുമായ റിച്ചാർഡ് ബ്രാൻസണിന്റെയും (1950),
/sathyam/media/media_files/1QW66A7WKo2f5GZ6bykQ.png)
നിരവധി ചലച്ചിത്ര പരമ്പരയിലൂടെ പ്രശസ്തനായ അമേരിക്കൻ ചലച്ചിത്ര നടനും സംവിധായകനും ചലച്ചിത്ര നിർമാതാവും തിരകഥാകൃത്തുമായ വിൻ ഡീസലിന്റെയും (1967)
ഒരു അമേരിക്കൻ നടിയും ഗായികയും സംവിധായികയുമായ ക്രിസ്റ്റൻ ആൻ ബെൽ (1980)ന്റേയും ജന്മദിനം !
***********
ഇന്നത്തെ സ്മരണ !!!
********
ഉമ്മൻചാണ്ടി മ. (1943-2023)
വി.പി. സത്യൻ മ. (1965-2006)
കെ.എം. ഡാനിയേൽ മ. (1920-2012)
ഒ.പി. ജോസഫ് മ. (1926 - 2019)
അച്യുതൻ കൂടല്ലൂർ മ. (1945-2022)
മുബാറക് ബീഗം മ. (1935/1936 -2016)
രാജേഷ് ഖന്ന മ. (1942-2012)
സമർ മുഖർജീ മ. (1912-2013)
വാലി മ. (1931-2013)
ഭൂപീന്ദർ സിംഗ് മ. (1940-2022)
ജയ്ൻ ഓസ്റ്റൻ മ. (1775-1817)
മദർ ഏലിശ്വ മ. (1831-1913 )
റോമൻ യാക്കോബ്സൺ മ. (1896-1982)
യൂജിൻമെർലെ ഷൂമാക്കർ മ(1928-1997)/sathyam/media/media_files/KQhi6FG9beSKzOjYv88B.png)
പി. നരേന്ദ്രനാഥ് ജ. (1934 -1991)
എ.ജെ. ജോൺ ജ. (1893-1957)
മെഹ്ദി ഹസ്സൻ ജ. (1927-2012)
സൗന്ദര്യ ജ. (1972-2004)
ലക്ഷ്മണസ്വാമി എത്തിരാജ് (1890-1960)
നെൽസൺ മണ്ടേല ജ. (1918- 2013 )
ഹെൻഡ്രിക്ക് ലോറൻസ് ജ. (1853-1928)
യെവ്തുഷെങ്കോ ജ. (1932-2017).
കാദംബിനി ഗാംഗുലി ജ.(1861-1923)
ബിഷ്ണു ഡേ ജ.( 1909 - 1982),
സ്മരണകൾ
*******
*പ്രധാനചരമദിനങ്ങൾ!!!
കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാക്കളിൽ മുതിർന്ന ഒരാളുമായിരുന്ന 2020-ൽ നിയമസഭ അംഗമായി 50 വർഷം പിന്നിട്ട് , 2004-2006, 2011–2016 എന്നീ വർഷങ്ങളിൽ രണ്ട് തവണയായി ഏഴ് വർഷക്കാലം കേരള മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയേയും (31 ഒക്ടോബർ,1943 - 18 ജൂലൈ 2023).
/sathyam/media/media_files/dBiuh0Pu5E6hA1qeusY0.png)
പത്തു തവണ ഇന്ത്യൻ ടീമിന്റെ ക്യപ്റ്റനായിരുന്നയാളും,1993-ൽ 'മികച്ച ഇന്ത്യൻ ഫുട്ബോളർ' ബഹുമതി കരസ്ഥമാക്കുകയും ചെയ്ത രാജ്യം കണ്ട മികച്ച ഫുട്ബോളറുമായിരുന്ന വി.പി. സത്യനെയും
(ഏപ്രിൽ 29, 1965 – ജൂലൈ 18, 2006),
ശംഖനാദം ,നവചക്രവാളം നളിനിയിലും മറ്റും, വീണ പൂവ് കൺമുമ്പിൽ, കലാദർശനം ,വിമർശന വീഥി, വേദവിഹാര പഠനങ്ങൾ, വിമർശനം: സിദ്ധാന്തവും പ്രയോഗവും തുടങ്ങിയ കൃതികൾ രചിച്ച പ്രമുഖ മലയാളസാഹിത്യ നിരൂപകനും കലാചിന്തകനുമായിരുന്ന കെ.എം. ഡാനിയേലിനെയും (9 മേയ് 1920 - 18 ജൂലൈ 2012 )
/sathyam/media/media_files/7MXEuNJgwdUtHxIlEeKK.png)
എഴുത്തുകാരനും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന കഥ, നോവൽ, യാത്രാവിവരണം, വിവർത്തനങ്ങൾ ഉൾപ്പെടെ 30 കൃതികൾ പ്രസിദ്ധീകരിച്ച ജീവിതാഹ്ലാദത്തിന്റെ നിറനിലാവിന് 1993ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച ഒ.പി. ജോസഫിനേയും(1926 - 2019 ജൂലൈ 18)
കേരളീയനായ ചിത്രകാരനായിരുന്ന കേരള ലളിത കലാ അക്കാദമി ഫെല്ലോഷിപ്പ്ലഭിച്ചിട്ടുള്ള (2017) അച്യുതൻ കൂടല്ലൂരിനേയും(1945-2022 ജൂലൈ 18)
/sathyam/media/media_files/DVpW8i1i97t5d9rPhMrt.png)
ഹിന്ദി , ഉറുദു ഭാഷകളിൽ പാടിയിരുന്ന ഒരു ഇന്ത്യൻ ഗായകനായിരുന്ന. 1950-കളിലും 1960-കളിലും ബോളിവുഡ് സിനിമകളിലെ പിന്നണി ഗായികയായിരുന്ന മുബാറക് ബീഗത്തേയും (5 ജനുവരി 1936 - 18 ജൂലൈ 2016)
ആരാധന എന്ന ചിത്രത്തിലൂടെ കൗമാരക്കാരുടെ സ്വപ്നനായകനായി മാറുകയും, ഹാഥി മേരാ സാഥി,ആനന്ദ്,അമർ പ്രേം തുടങ്ങിയ സൂപ്പർ ഹിറ്റു ചിത്രങ്ങള്‍ നല്‍കുകയും ചെയ്ത 'ഇന്ത്യൻ ചലച്ചിത്രലോകത്തെ ആദ്യത്തെ സൂപ്പർസ്റ്റാർ' ജതിൻ ഖന്ന എന്ന രാജേഷ് ഖന്നയെയും
(ഡിസംബർ 29,1942 - ജൂലൈ 18 2012),
/sathyam/media/media_files/14iHuKIY9HhkNeKwhdAL.png)
ലോക്‌സഭാംഗം, സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം, പോളിറ്റ് ബ്യൂറോ അംഗം, കേന്ദ്ര കൺട്രോൾ കമ്മീഷൻ അംഗം, സി.ഐ.ടി.യു. ജനറൽ സെക്രട്ടറി ,ലോകസഭ മെംബർ,എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള സി.പി.ഐ.എം. നേതാവായ സമർ മുഖർജീ യെയും ( 7 നവംബർ 1912 - 18 ജൂലൈ 2013),
പതിനായിരത്തിലധികം തമിഴ് ചലച്ചിത്രഗാനങ്ങൾ രചിക്കുകയും, സത്യ, ഹേ റാം, പാർത്താലേ പരവശം, പൊയ്ക്കാൽ കുതിരൈ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്ത വാലി എന്ന ടി.എസ്. രംഗരാജനെയും (29 ഒക്ടോബർ 1931 - 18 ജൂലൈ 2013).
ഒരു ഇന്ത്യൻ സംഗീതജ്ഞനും ഗസൽ ഗായകനും ബോളിവുഡ് പിന്നണി ഗായകനുമായിരുന്ന ഭൂപീന്ദർ സിംഗിനേയും ( 6 ഫെബ്രുവരി 1940 - 18 ജൂലൈ 2022)
/sathyam/media/media_files/6aluN2SYTy0dAMM4kkog.png)
ഉപരിവർഗ്ഗത്തിന്റെ ജീവിതസാഹചര്യങ്ങൾ പശ്ചാത്തലമാക്കി അഭിമാനവും മുൻവിധിയും (Pride and Prejudice) എന്ന കൃതി രചിച്ച് ഇംഗ്ലീഷ് സാഹിത്യത്തിൽ ഏറ്റവും വായിക്കപ്പെടുകയും സ്നേഹിക്കപ്പെടുകയും ചെയ്യുന്ന എഴുത്തുകാരിൽ ഒരാളായ ജയ്ൻ ഓസ്റ്റൻ നെയും 16 ഡിസംബർ 1775-18 ജൂലൈ 1817),
കേരളകത്തോലിക്കാസഭയിലെ ആദ്യത്തെ സന്യാസിനിയും, വനിതാ സ്വയംതൊഴിൽ പരിശീലകയും, ഇന്ത്യയിലെ ആദ്യ സന്യാസിനിസഭയുടെ സ്ഥാപകയുമായ വൈപ്പിനിലെ ഓച്ചന്തുരുത്ത് സ്വദേശി ദൈവദാസി മദർ ഏലിശ്വയെയും(1831 ഒക്‌ടോബർ 15-1913 ജൂലൈ 18 ),/sathyam/media/media_files/3NJbbkb6B9bCUcmrGGbc.png)
ഭാഷയിലെ സ്വനിമം എന്ന സങ്കല്പത്തെ സൈദ്ധാന്തിക തലത്തിൽ വികസിപ്പിച്ച് ഫോണോളജി എന്ന ഭാഷാ ശാസ്ത്രശാഖക്ക് രൂപംകൊടുക്കുകയും, ഒരു കലാസൃഷ്ടിപകർന്നു നൽകുന്ന വാചിക സന്ദേശത്തെ സാദ്ധ്യമാക്കുന്ന സംഗതികളെ ഭാഷാശാസ്ത്ര സിദ്ധാന്തങ്ങളുപയോഗിച്ച് നിർവചിക്കാൻ ശ്രമിക്കുകയും, രൂപകം, ഉപാദാനം എന്നീ ഭാഷാസങ്കല്പനങ്ങൾ ഉപയോഗിച്ച് സാഹിത്യഭാഷയുടെ സവിശേഷതകളെ വ്യാഖ്യാനിക്കുകയും ചെയ്ത ഭാഷാശാസ്ത്രജ്ഞൻ, സാഹിത്യചിന്തകൻ എന്നീ നിലകളിൽ ലോകപ്രശസ്തനായ റോമൻ ഒസിപ്പോവിച്ച് യാക്കോബ്സ ണിനെയും (1896 ഒക്റ്റോബർ 11-1982 ജൂലൈ 18) ,
ഒരു അമേരിക്കൻ ഭൂഗർഭശാസ്ത്രജ്ഞനും, പ്ലാനിറ്ററി സയൻസിന്റെ സ്ഥാപകരിലൊരാളുമായിരുന്ന ജീൻ ഷൂമാക്കർ എന്ന പേരിൽ അറിയപ്പെട്ടിരുന്ന യൂജിൻ മെർലെ ഷൂമാക്കർനേയും(1928 ഏപ്രിൽ 28 -1997 ജൂലൈ 18),
*പ്രധാനജന്മദിനങ്ങൾ!!!
മലയാളത്തിലെ പ്രശസ്ത ബാലസാഹിത്യകാരനായ നോവലുകളും നാടകങ്ങളും ബാലസാഹിത്യവുമായി 30-ൽ പരം കൃതികളുടെ കർത്താവായ 57 ആമത്തെ വയസ്സിൽ അന്തരിച്ച പൂമരത്തിൽ നരേന്ദ്രനാഥനെന്നപി. നരേന്ദ്രനാഥിനേയും (18 ജൂലൈ 1934 -നവംബർ 3, 1991)/sathyam/media/media_files/WJrxYISGikvSQTzOFC4p.png)
സ്വാതന്ത്ര്യസമര പ്രവർത്തകനും, തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ നേതാവും, വൈക്കം മണ്ഡലത്തിൽ നിന്നും തിരുവിതാംകൂർ നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെടുകയും 1947-ൽ തിരുവിതാംകൂർ മഹാരാജാവ് തിരുവിതാംകൂർ ഭരണഘടനാസമിതി (ട്രാവൺകൂർ കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി) രൂപികരിച്ചപ്പോൾ അതിന്റെ പ്രസിഡൻറ് ആകുകയും ടി.കെ. നാരായണപിള്ളയുടെ മന്ത്രിസഭയിൽ ധന-റെവന്യൂ മന്ത്രിയാകുകയും, 1951-52-ൽ ഇന്ത്യയിലാദ്യമായി നടന്ന പൊതുതെരഞ്ഞെടുപ്പിൽ പൂഞ്ഞാർ മണ്ഡലത്തിൽ നിന്നും തിരു-കൊച്ചി നിയമസഭയിലേക്കു് തെരഞ്ഞെടുക്കപ്പെടുകയും മുഖ്യമന്ത്രിയാകുകയും പിന്നീട് മദ്രാസ് ഗവർണർ ആകുകയും ചെയ്ത എ.ജെ. ജോൺ, ആനാപ്പറമ്പിലിനെയും(1893 ജൂലൈ 18–ഒക്ടോബർ 1,1957),
കവിതയുടെ വൈകാരികമായ അര്‍ത്ഥ തലങ്ങളെ ആത്മാവിലേക്ക് ലയിച്ചു ചേരുന്ന രാഗങ്ങളില്‍ കോര്‍ത്തിണക്കി അനുവാചക ഹൃദയങ്ങള്‍ സംഗീത മഴ പെയ്യിക്കുകയും, വാക്കുകളുടെ ഉച്ചാരണത്തില്‍ പുലര്‍ത്തിയിരുന്ന കണിശതയും, വരികളുടെ ഭാവതലങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത ആലാപനവും കൊണ്ട് ഹിന്ദുസ്ഥാനി ഗസൽ പാട്ടുകാരിൽ അഗ്രഗണ്യനായ മെഹ്ദി ഹസ്സനെയും (1927 ജൂലൈ 18 - ജൂൺ 13, 2012)
/sathyam/media/media_files/9qaLDDSOmfifIQFhrccr.png)
തെന്നിന്ത്യൻ ചലച്ചിത്രമേഖലയിലെ ഒരു നടിയായിരുന്ന കന്നട, തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിൽ അഭിനയിച്ചിട്ടുള്ള 12 വർഷത്തെ അഭിനയ കാലഘട്ടത്തിൽ 100-ലധികം ചിത്രങ്ങളിൽ അഭിനയിച്ച സൗന്ദര്യ (ജൂലൈ 18, 1972 - ഏപ്രിൽ 17, 2004).
ഒരു ഇന്ത്യൻ അഭിഭാഷകനും മനുഷ്യസ്‌നേഹിയുമായിരുന്ന ഇന്ത്യയിൽ ചെന്നൈയിലെ ഒരു കോളേജ് ഫോർ വുമൺ സ്ഥാപിച്ച ബ്രിട്ടീഷ് രാജ് ക്രൗൺ പ്രോസിക്യൂട്ടറായി നിയമിക്കപ്പെട്ട ആദ്യത്തെ ഇന്ത്യക്കാരനായ മദ്രാസ് ബാർ അസോസിയേഷൻ പ്രസിഡൻ്റായും പ്രവർത്തിച്ച വെല്ലൂർ ലക്ഷ്മണസ്വാമി എത്തിരാജ്നേയും(18 ജൂലൈ 1890 - 18 ഓഗസ്റ്റ് 1960)
/sathyam/media/media_files/9qaLDDSOmfifIQFhrccr.png)
ദക്ഷിണാഫ്രിക്കയിലെ വർണ്ണ വിവേചനത്തിനെതിരെ പോരാടിയ പ്രമുഖനേതാവും, വർണ്ണ-വംശ വ്യത്യാസമില്ലാതെ ദക്ഷിണാഫ്രിക്കയിലെ എല്ലാ വിഭാഗങ്ങളിലുമുള്ള ജനങ്ങളേയും ഉൾപ്പെടുത്തി നടത്തിയ ആദ്യത്തെ ജനാധിപത്യരീതിയിലുള്ള തിരഞ്ഞെടുപ്പിൽ വിജയിച്ചു പ്രസിഡണ്ടാകുകയും സമാധാനത്തിനുള്ള നോബൽ സമ്മാനം ഫ്രഡറിക് ഡിക്ലർക്കിനോടൊപ്പം പങ്കിടുകയും, ഭാരതത്തിലെ ഏറ്റവും ഉയർന്ന ദേശീയബഹുമതിയായ ഭാരതരത്ന പുരസ്കാരത്താൽ ബഹുമാനിതനാകുകയും ചെയ്ത നെൽസൺ മണ്ടേലയെയും (1918 ജൂലൈ 18 - 2013 ഡിസംബർ 5),
സീമാൻപ്രതിഭാസത്തിന്റെ കണ്ടുപിടുത്തത്തിനും ശാസ്ത്രീയ വിശദീകരണത്തിനും പീറ്റർ സീമാനുമൊത്ത് 1902-ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം പങ്കുവച്ച ഡച്ച് ഭൗതികശാസ്ത്രജ്ഞൻ ഹെൻഡ്രിക്ക് ആൻടൂൺ ലോറൻസിനെയും (18 ജൂലൈ 1853 –4 ഫെബ്രുവരി 1928)
യെവ്ജനി യെവ്തുഷെങ്കോ - പ്രമുഖ റഷ്യൻ ചലച്ചിത്രകാരനും അഭിനേതാവും കവിയുമായ യെവ്ജനി യെവ്തുഷെങ്കോയേയും(ജൂലൈ 18.1932-2017),
/sathyam/media/media_files/Or8LE9o5DRLWHfsoTwOo.png)
ആധുനിക വൈദ്യശാസ്ത്രത്തിൽ ബിരുദം നേടിയ ആദ്യത്തെ ഇന്ത്യൻ വനിതാ ഡോക്ടർമാരിൽ ഒരാളായ 1884-ൽ കൊൽക്കത്ത മെഡിക്കൽ കോളേജിൽ പ്രവേശനം നേടിയ ആദ്യ വനിതയായ എംഎസ് ഗാംഗുലി, തുടർന്ന് സ്കോട്ട്ലൻഡിൽ പരിശീലനം നേടുകയും ഇന്ത്യയിൽ വിജയകരമായ ഒരു മെഡിക്കൽ പ്രാക്ടീസ് സ്ഥാപിക്കുകയും ചെയ്ത ബ്രിട്ടീഷ് ഇന്ത്യയിലെ ബംഗാൾ പ്രസിഡൻസിയിലെ ഭഗൽപൂരിൽ ജനിച്ചകാദംബിനി ഗാംഗുലിയേയും ( 18 ജൂലൈ 1861 - 3 ഒക്ടോബർ 1923)
ആധുനികതയുടെയും ഉത്തരാധുനികതയുടെയും കാലഘട്ടത്തിലെ ഒരു ബംഗാളി കവിയും എഴുത്തുകാരനും അക്കാദമിഷ്യനുമായ ഒരു മാസിക പ്രസിദ്ധീകരിച്ചു, അതിൽ സാമൂഹിക ബോധമുള്ള എഴുത്തിനെ പ്രോത്സാഹിപ്പിച്ച തൻ്റെ സാഹിത്യ ജീവിതത്തിലുടനീളം, റിപ്പൺ കോളേജ്, പ്രസിഡൻസി കോളേജ് തുടങ്ങിയ വിവിധ സ്ഥാപനങ്ങളിൽ ഇംഗ്ലീഷ് സാഹിത്യം പഠിപ്പിച്ച ബിഷ്ണു ഡേയേയും( 18 ജൂലൈ 1909 - 3 ഡിസംബർ 1982),ഓർമ്മിക്കാം.!!/sathyam/media/media_files/HNqdm3kS4e1eYSNYIznc.png)
ചരിത്രത്തിൽ ഇന്ന് …
*********
64 - റോമിൽ വൻ തീപിടുത്തം: റോമാ നഗരം കത്തിയെരിയുമ്പോൾ നീറോ ചക്രവർത്തി വീണ വായിക്കുകയായിരുന്നു എന്ന ചൊല്ല് ഈ തീപിടുത്തവുമായി ബന്ധപ്പെട്ടതാണ്.
1290 - പുറത്താക്കൽ ശാസന അടയാളപ്പെടുത്തുന്നു, അവിടെ ഇംഗ്ലണ്ടിലെ എഡ്വേർഡ് ഒന്നാമൻ രാജാവ് ജൂതന്മാരെ രാജ്യത്ത് നിന്ന് പുറത്താക്കാൻ ഉത്തരവിട്ടു, ഇത് നൂറ്റാണ്ടുകളായി നിലനിന്ന ഒരു കൽപ്പനയാണ്.
1536 - ഇംഗ്ലണ്ടിൽ പോപ്പിനെ അധികാര ശൂന്യനാക്കി പ്രഖ്യാപിച്ചു.
1830 - ഉറുഗ്വേയുടെ ആദ്യ ഭരണഘടന അംഗീകരിച്ചു.
/sathyam/media/media_files/K6PwznWD96IhoVG9PDuU.png)
1853 - ഡച്ച് ഭൗതികശാസ്ത്രജ്ഞനും നോബൽ സമ്മാന ജേതാവുമായ ഹെൻഡ്രിക് ലോറൻ്റ്സ് ജനിച്ചു.
1857 - കൽക്കട്ട, മുംബൈ, മദ്രാസ് സർവകലാശാലകൾ സ്ഥാപിക്കപ്പെട്ടു.
1872 - ബ്രിട്ടണിൽ രഹസ്യ ബാലറ്റിലൂടെയുള്ള വോട്ടെടുപ്പ് നിലവിൽ വന്നു.
1898 - ക്യൂറി ദമ്പതികൾ പൊളോണിയം എന്ന മൂലകം കണ്ടെത്തി.
1910 - ജർമ്മൻ സംഗീത സംവിധായകനും ഇലക്ട്രോണിക് സംഗീതത്തിൻ്റെ തുടക്കക്കാരനുമായ ഓസ്കാർ സാല ജനിച്ചു.
/sathyam/media/media_files/FVwoPKckqTbmukquGVmu.png)
1918 - 1994 മുതൽ 1999 വരെ ദക്ഷിണാഫ്രിക്കയുടെ ആദ്യത്തെ പ്രസിഡൻ്റായി സേവനമനുഷ്ഠിച്ച ഒരു ദക്ഷിണാഫ്രിക്കൻ വർണ്ണവിവേചന വിരുദ്ധ പ്രവർത്തകനും രാഷ്ട്രീയക്കാരനുമായ നെൽസൺ മണ്ടേല ജനിച്ചു.
1925 - ഹിറ്റ്‌ലറുടെ ആത്മകഥയായ മെയിൻ കാഫ് പ്രസിദ്ധീകരിച്ചു.
1927 - മെഹ്ദി ഹസ്സൻ - ഒരു പാകിസ്ഥാൻ ഗസൽ ഗായകനും ലോളിവുഡിലെ പിന്നണി ഗായകനുമായ - ജനിച്ചു.
1942 - ജർമ്മനി പരീക്ഷണം ആദ്യമായി ജെറ്റ് എഞ്ചിനുകൾ ഉപയോഗിച്ച് മെസ്സേർസ്മിറ്റ് മി 262 പറത്തി .
1944 - രണ്ടാം ലോകമഹായുദ്ധം: യുദ്ധത്തിലേറ്റ പരാജയങ്ങളെത്തുടർന്ന് ജപ്പാൻ പ്രധാനമന്ത്രി ഹിദേകി ടോജോ തൽസ്ഥാനം രാജി വച്ചു.
/sathyam/media/media_files/NJuGrJ0uq7XMjgKpz6XM.png)
1947 - ഇന്ത്യ ഇൻഡിപെൻഡൻസ് ആക്ട് 1947 പ്രാബല്യത്തിൽ വന്നു
1966 - അപ്പോളോ പാത്ത് ഫൈൻഡറുകളിലൊന്നായ ജെമിനി എക്സ് സമാരംഭിച്ചു.
1968 - കാലിഫോർണിയയിലെ മൗണ്ടൻ വ്യൂവിൽ ഇന്റൽ സ്ഥാപിതമായി.
1976 - ഒളിമ്പിക് ഗെയിംസ് ചരിത്രത്തിൽ മോൺട്രിയൽ ഗെയിംസിൽ 10 സ്കോർ (ആകെ 7) നേടിയ ആദ്യത്തെ ജിംനാസ്റ്റായി നാദിയ കോമെനെസി.
1977 - വിയറ്റ്നാം ഐക്യരാഷ്ട്രസഭയിൽ അംഗമായി.1998 - നെൽസൺ മണ്ടേല ഇരുപതാം ജന്മദിനത്തിൽ ഗ്രേസ് മഷേലിനെ വിവാഹം കഴിച്ചു.
/sathyam/media/media_files/bQXo3HMGNomZspa5hPIW.png)
1980 - ശ്രീഹരിക്കോട്ടയിൽനിന്ന് എസ്എൽവി 3 യിൽ രോഹിണി ഉപഗ്രഹം വിക്ഷേപിച്ചു.
1992 - ലെസ് ഹൊറിബിൾസ് സെർനെറ്റസിന്റെ ഒരു ചിത്രം എടുത്തു, ഇത് വേൾഡ് വൈഡ് വെബിൽ പോസ്റ്റ് ചെയ്ത ആദ്യത്തെ ഫോട്ടോയായി.
1998 - നെൽസൺ മണ്ടേല എൺപതാം ജന്മദിനത്തിൽ ഗ്രേസ് മഷേലിനെ വിവാഹം കഴിച്ചു.
2012 - കിം ജോങ് ഉന്നിനെ ഉത്തര കൊറിയയുടെ പരമോന്നത നേതാവായി നിയമിക്കുകയും കൊറിയൻ പീപ്പിൾസ് ആർമിയിൽ മാർഷൽ പദവി നൽകുകയും ചെയ്തു.
2012 - ബൾഗേറിയയിലെ ബർഗാസ് വിമാനത്താവളത്തിൽ ഇസ്രായേൽ ടൂർ ബസിൽ ബോംബ് പൊട്ടിത്തെറിച്ച് ഏഴ് പേർ കൊല്ലപ്പെടുകയും 32 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
2017 - റഷ്യൻ പിന്തുണയുള്ള യുക്രൈനിലെ വിമത പക്ഷം 'മൊളോറോസിയ' എന്ന പേരിൽ പുതിയ രാജ്യം പ്രഖ്യാപിച്ചു.
2018 - അമേരിക്കൻ ഭൗതികശാസ്ത്രജ്ഞനും നോബൽ സമ്മാന ജേതാവുമായ ബർട്ടൺ റിക്ടർ അന്തരിച്ചു.
/sathyam/media/media_files/A0tqKBSIuPoDPm0nI64F.png)
.
2018 - പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾ, ഫാർമസ്യൂട്ടിക്കൽ വസ്തുക്കൾ, ബയോളജിക്കൽ പ്രൊഡക്റ്റ്, കോസ്മെറ്റിക്സ് റെഗുലേറ്ററി ഫംഗ്ഷനുകൾ എന്നിവയുടെ സഹകരണത്തെക്കുറിച്ച് ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള ധാരണാപത്രത്തിനു അനുമതി നൽകി .
2020 - ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ”നവീൻ റോജർ ഛത്രി യോജന” എന്നൊരു പദ്ധതി പട്ടികജാതിക്കാരുടെ (SC) ഉന്നമനത്തിനായി ആരംഭിച്ചു.
. By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
. ************
Rights Reserved by Team Jyotirgamaya
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us