Advertisment

ഇന്ന് നവംബര്‍ 29: ജ്യോതിർഗമയയ്ക്കിന്ന് പിറന്നാൾ : ദിവ്യ സ്പന്ദനയുടെയും മരിയോ സാലിയേരിയുടെയും ജന്മദിനം: അമേരിക്കയില്‍ കാലിഫോര്‍ണിയയില്‍ സാന്‍ ഹൊസെ സ്ഥാപിതമായതും തോമസ് ആല്‍വ എഡിസണ്‍ ആദ്യമായി ഫോണോഗ്രാഫ് പ്രദര്‍ശിപ്പിച്ചതും ഇതേ ദിനം തന്നെ: ചരിത്രത്തില്‍ ഇന്ന്

New Update
New Project november 29

.   ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …  
    **************

Advertisment

.                   ' JYOTHIRGAMAYA '
.                  ്്്്്്്്്്്്്്്്
.                  🌅ജ്യോതിർഗ്ഗമയ🌅

കൊല്ലവർഷം 1200 
വൃശ്ചികം 14
 ചോതി / ത്രയോദശി
2024 നവംബർ 29, 
വെള്ളി

ഇന്ന്;

*'ജ്യോതിർഗമയയ്ക്കിന്ന് പിറന്നാൾ ജ്യോതിർഗമയ പിറന്നിട്ട് ഇന്നേയ്ക്ക് 12 വർഷമാകുന്നു !

''ഓം അസതോമാ സദ്‌ഗമയ
തമസോമാ ജ്യോതിര്‍ഗമയ
മൃത്യോര്‍മാ അമൃതംഗമയ
ഓം ശാന്തി, ശാന്തി, ശാന്തി "

മന്ത്രാര്‍ത്ഥം :ഞങ്ങളെ അസത്യത്തില്‍ (അറിവില്ലായ്മയിൽ ) നിന്നും സത്യത്തിലേക്കും (അറിവിലേയ്ക്കും ),അങ്ങനെ, ഇരുട്ടില്‍ (അജ്ഞാനത്തിൽ) നിന്നും വെളിച്ചത്തിലേക്കും (വിജ്ഞാനത്തിലേയ്ക്കും), മരണത്തില്‍ ( നശ്വരതയിൽ) നിന്നും അമരത്ത്വത്തിലേക്കും (അനശ്വരതയിലേയ്ക്കും )നയിക്കേണമേ, (അതുവഴി ഞങ്ങൾക്ക്)എല്ലാവര്‍ക്കും (നിത്യ) ശന്തിയുണ്ടാകട്ടെ.-ശാന്തി മന്ത്രം-

publive-image

*കേരളബാങ്ക് : അഞ്ചാം വാർഷികം!

* International Day of Solidarity with the Palestinian People ![ പാലസ്തീനിയൻ ജനതയൊക്കൊപ്പം;അന്തഃരാഷ്ട്ര ഐക്യദാർഢ്യ ദിനം -]

* അന്താരാഷ്ട്ര ജാഗ്വാർ ദിനം ![International Jaguar Day (അമേരിക്കന്‍ കടുവയായ ജഗ്വാറി കുറിച്ച് അറിയാനും മനസ്സിലാക്കാനും ഒരു ദിവസം).]

* യുഗോസ്ലാവിയ: പ്രജാതന്ത്ര ദിനം!
* വാനുആതു : യൂണിറ്റി ഡേ !
* ലൈബീരിയ : വില്യം ടബ്മാന്റെ ജന്മദിനം!
* നോർവേ : 'ഇസ്ദാൽ ' വനിതാ ദിനം !
(Isdal Woman Day; നോർവേയിലെ ഒരു അജ്ഞാത സ്ത്രീയുടെ ദുരൂഹ മരണം പതിറ്റാണ്ടുകളാേളം നോർവയെ പിടിച്ചു കുലുക്കി, ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ അവശേഷിപ്പിച്ചു. ആ ഓർമ്മ പുതുക്കാൻ ഒരു ദിവസം)

publive-image

*ഇൻ്റർനാഷണൽ സിസ്റ്റംസ് എഞ്ചിനീയർ ദിനം | [ലോകം അനുദിനം  ഡിജിറ്റലൈസ് ചെയ്തുകൊണ്ടിരിയ്ക്കുന്ന വേളയിൽ, ലോകത്തിൽ ഏറ്റവും പ്രധാനപ്പെട്ട വ്യക്തികളായി മാറിക്കൊണ്ടിരിയ്ക്കുന്ന  സിസ്റ്റം എഞ്ചിനീയർമാരെ ആദരിയ്ക്കാൻ ഒരു ദിവസം.]

* USA ;ദേശീയ സ്ക്വയർ നൃത്ത ദിനം ! [National Square Dancing Day; .]

*ബ്ലാക്ക് ഫ്രൈഡേ ![പരമ്പരാഗതമായി ക്രിസ്തുമസ് ഷോപ്പിങ് സീസണിന്റെ തുടക്കം കുറിയ്ക്കുന്ന ദിവസമാണ് ഇത്. ഈ ദിവസം മിക്ക കടകളും അർദ്ധരാത്രി 12മണിയ്ക്കോ അതിനു മുമ്പോ തുറക്കുകയും ഏറെ വിലകുറച്ച് പല സാധനങ്ങളും വിൽക്കുകയും ചെയ്യും. കോമൺവെൽത്ത് രാജ്യങ്ങളിൽ  പൊതുവേ കണ്ടുവരുന്ന ബോക്സിങ് ഡേയ്ക്കു സമാനമാണ് ഇത്. ബ്ലായ്ക്ക് ഫ്രൈഡേ ഒരു ഔദ്യോഗിക അവധി ദിവസമല്ല, എന്നാൽ മിക്ക സ്ഥാപനങ്ങളും ഈ ദിവസം താങ്ക്സ്‌ഗിവിങിനൊപ്പം അവധി നൽകാറാണ് പതിവ്. ഇതുമൂലം വെള്ളിയാഴ്ച സാധനം വാങ്ങാനെത്തുന്നവർ ഏറെയാണ്. എന്നാൽ 2005നു ശേഷം വർഷത്തിലെ ഏറ്റവും തിരക്കേറിയ ഷോപ്പിങ് ദിവസമായി മാറി. publive-image

ബ്ലായ്ക്ക് ഫ്രൈഡേ എന്ന പദത്തിന്റെ ഉദ്ഭവം ഫിലഡെല്ഫിയയിൽ നിന്നാണ് ഉണ്ടായത. താങ്ക്സ്‌ഗിവിങിന്റെ പിറ്റേദിവസം വാഹന ഗതാഗതവും മനുഷ്യരുടെ വഴിനടപ്പും തിരക്കും കൊണ്ട് താറുമാറാവുന്ന ദിവസമായതിനാലാണ് ഈ ദിവസത്തിന് ഇങ്ങനെ പേരുവരുവാൻ കാരണയായത്.  1961നു മുമ്പ് പ്രചാരത്തിൽവന്ന ഈ ദിവസം ഫിലഡെല്ഫിയയ്ക്കു പുറത്തു പ്രചാരത്തിലായത് ഏതാണ്ട് 1975നു ശേഷമാണ്. പിന്നീട് ഈ പദത്തിന് മറ്റൊരു നിർവചനം നൽകിത്തുടങ്ങി. ഈ ദിവസമാണ് പല കച്ചവടക്കാരുടെയും വാർഷിക വരവുചെലവ് കണക്ക് നഷ്ടത്തിൽനിന്ന് (ചുവപ്പ്) ലാഭത്തിലേയ്ക്ക് (കറുപ്പ്) കടക്കുന്നത് എന്നതിനെ അടിസ്ഥാനമാക്കിയായിരുന്നു ഇത്.! ]publive-image

* ഡിജിറ്റൽ ആശംസകൾ ദിനം !!!![Electronic Greetings Day ;.]

*സിങ്കി ദിനം ![താങ്ക്സ് ഗിവിംഗ് ദിവസത്തിന് ശേഷമുള്ള ദിവസമാണിത്, തലേ ദിവസത്തെ അത്താഴ വിരുന്നും അതിനാലുണ്ടായ ഡൈനിംഗ് അവശിഷ്ടങ്ങളും കൊണ്ട് 
നിറഞ്ഞ അടുക്കള പൂർണ്ണമായും ഉപയോഗശൂന്യമാവുമ്പോൾ, ഭക്ഷണം തയ്യാറാക്കാൻ വൃത്തിയുള്ള സ്ഥലമില്ലതാവുന്നു. അങ്ങനെ സിങ്കിന് മുകളിൽ വച്ച് ഭക്ഷണം കഴിയ്ക്കേണ്ട ഗതികേട് വരുന്നു ! അങ്ങനെയാണ് ഈ ദിനത്തിന് സിങ്കി ദിനം എന്ന പേര് ഉടലെടുത്തത്.]

* ദേശീയ ചോക്ലേറ്റ് ദിനം ![National Chocolates Day ; നിങ്ങളുടെ ജോലിസ്ഥലത്തോ സ്കൂളിലോ ചോക്ക്ലേറ്റ്ബാറുകൾ, ട്രഫിൾസ്, മിഠായികൾ എന്നിവ വിതരണം ചെയ്യുകയും, സ്വയം കഴിയ്ക്കുകയും ചെയ്ത് കൊണ്ട് നിങ്ങളുടെ മനസ്സ് സംതൃപ്തമാക്കാൻ ഒരു ദിവസം]publive-image

* ദേശീയ നാരങ്ങ ക്രീം പൈ ദിനം ![National Lemon Cream Pie Day ;]
 
* നിങ്ങളുടെ ബാക്കി വന്ന ആഹാരം കളയാൻ ഒരു ദിനം !'[Throw Out Your Leftovers Day ; 
നിങ്ങളുടെ റഫ്രിജറേറ്ററിന്റെ പിൻഭാഗത്ത് കെട്ടിക്കിടക്കുന്ന പഴകിയ ഭക്ഷണങ്ങളും, അത് അവിടെയുണ്ടാകാൻ കാരണമായ കാരണങ്ങൾ ഒഴിവാക്കാനുമുള്ള ഒരു ദിവസം -.]

* നീല ക്രിസ്മസ് !!! [Blue Christmas ;  പോലീസ്, അഗ്നിശമന സേനാംഗങ്ങൾ, ഇഎംടികൾ, 911 ഡിസ്പാച്ചർമാർ തുടങ്ങിയ നീല യൂണിഫോം അണിയുന്ന ക്രിസ്മസ് ദിവസം ക്രിസ്മസ് അവധി ആസ്വദിയ്ക്കാൻ പറ്റാത്ത ജീവനക്കാർക്കായുള്ള  ക്രിസ്മസ് അവധി ദിനം.]publive-image

*ദേശീയ ശ്രവണ ദിനം ![ എല്ലാ വർഷവും താങ്ക്സ് ഗിവിങ്ങിനു ശേഷം വരുന്ന വെള്ളിയാഴ്ച ദിവസം ആചരിയ്ക്കുന്ന ഒരു മനോഹരമായ ആഘോഷമാണിത്. 
സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ, ബന്ധുക്കൾ എന്നിവരുടെ കൂടെ ഇരുന്നു അവരുടെ ജീവിതാനുഭവ കഥകൾ കേൾക്കാൻ ഔത്സുക്യം കാണിയ്ക്കുന്നതിന് ഒരു ദിവസം. ഈ കഥകൾ റെക്കോർഡ് ചെയ്ത്, പിന്തുടർന്നു വരുന്ന തലമുറകൾക്കു കൂടി തങ്ങളുടെ പൂർവ്വികരുടെ ചരിത്രം കേൾക്കാൻ അറിയാൻ സൗകര്യമൊരുക്കുന്നതിനായി ഒരു ദിവസം.]

.   ഇന്നത്തെ മൊഴിമുത്ത്
''കുന്നിക്കും കുറയാതെകുന്നൊടുകുശു-
മ്പേറും കുചം പേറിടും
കുന്നിന്‍ നന്ദിനി കുന്ദബാണനുകുല-
ക്കേസ്സൊന്നുപാസ്സായതില്‍
ഒന്നാം സാക്ഷിയതായ നീ കനിവെഴും
വണ്ണം കടക്കണ്ണെടു-
ത്തൊന്നെന്നില്‍ പെരുമാറണേ! പെരുമന-
ത്തപ്പന്റെ തൃപ്പെണ്‍കൊടി''

  [- ശീവൊള്ളി നാരായണന്‍ നമ്പൂതിരി ]
   ***********

ഇന്ന് ജന്മദിനമാചരിയ്ക്കുന്നവർ
ഇന്ത്യൻ ചലച്ചിത്ര താരവും മുൻ ലോക്സഭാ അംഗവുമായ രമ്യ എന്നറിയപ്പെടുന്ന ദിവ്യ സ്പന്ദനയുടെയും (1982 ),publive-image

തന്റെ തലമുറയിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന ഒരു വെൽഷ് ഫുട്‌ബോൾ പരിശീലകനും, ക്ലബ് കരിയർ മുഴുവൻ മാഞ്ചസ്റ്റർ യുണൈറ്റഡിന്  വേണ്ടി കളിക്കുകയും ചെയ്ത  റയൻ ജോസഫ് ഗിഗ്സിന്റെയും   (1973),

ഹാസ്യ കഥാപാത്രങ്ങളിൽ, 2000-2006 കാലയളവിൽ 'സ്കെയറി മൂവി' ചലച്ചിത്രപരമ്പരയിൽ സിൻഡി കാംപ്ബെൽ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച്  പ്രശസ്തയായ ഒരു അമേരിക്കൻ നടിയും നിർമ്മാതാവുമായ അന്ന കേ ഫാരിസിന്റെയും (1976) ,

രണ്ട് ഗ്രാമി അവാർഡുകൾ , ഒരു ടോണി അവാർഡ് , രണ്ട് ഗോൾഡൻ ഗ്ലോബ് അവാർഡുകൾ , രണ്ട് സ്‌ക്രീൻ ആക്ടേഴ്‌സ് ഗിൽഡ് അവാർഡുകൾ എന്നിവയുൾപ്പെടെ ഒന്നിലധികം അംഗീകാരങ്ങൾ നേടിയുട്ടുള്ള അമേരിക്കൻ നടൻ ഡൊണാൾഡ്  ഫ്രാങ്ക് ചെഡിൽ ജൂനിയർ എന്ന ഡോൺ ചിഡിലിന്റെയും (1964),publive-image

ഇറ്റാലിയൻ അശ്ലീലചിത്ര സംവിധായകനും നിർമ്മാതാവുമായ മരിയോ സാലിയേരിയുടെയും (1957),
ജന്മദിനം !

സ്മരണാഞ്ജലി !!!
ജെ.ആർ.ഡി.ടാറ്റ മ. (1904-1993)
ഇ ചന്ദ്രശേഖരൻ നായർ മ. (1928-2017)
ചമ്പത്ത് ചാത്തുകുട്ടി മന്നാടിയാർ മ.(1857-1904 )
ശീവൊള്ളി നാരായണൻ നമ്പൂതിരി മ.(1868 -1905 )
 കട്ടക്കയം ചെറിയാൻ മാപ്പിള മ.(1859 -1936)
മിതവാദി കൃഷ്ണൻ മ. (1867-1938)
സി.എസ്. സുബ്രമണ്യൻപോറ്റി മ.(1875-1954)
ടി. സുബ്രഹ്മണ്യൻ തിരുമുമ്പ് മ. (1906-1984)
ഇന്ദിര ഗോസ്വാമി മ. (1942-2011)
മറിയ തെരേസ മ. (1717 -1780) ,
മൗറീസ്  വിൽക്ക്‌സ് മ. (1913-2010),publive-image

സംസ്കൃതത്തിൽ പുഷ്പ്പഗിരിശം സ്തോത്രം, ഹാലാസൃമഹാത്മ്യം കിളിപ്പാട്ട്, ജാനകി പരിണയം, ഭവഭൂതിയുടെ ഉത്തരരാമചരിതം, തുടങ്ങിയ കൃതികൾ രചിച്ച ചമ്പത്ത് ചാത്തുകുട്ടി മന്നാടിയാർ
 (1857 മാർച്ച് 17 - 1904 നവംബർ 29 ), 

മലയാള കവിയും കഥാകൃത്തും നാടക രചയിതാവും ദാത്യുഹസന്ദേശം എന്ന സന്ദേശകാവ്യം രചിച്ച ശീവൊള്ളി നാരായണൻ നമ്പൂതിരി ( 1868 സെപ്റ്റംബർ9 -1905 നവംബർ 30),

ശ്രീയേശുവിജയം എന്ന മഹാകാവ്യമെഴുതിയ ക്രൈസ്തവ കാളിദാസൻ എന്നറിയപ്പെടുന്ന മഹാകവി കട്ടക്കയം ചെറിയാൻ മാപ്പിള (1859 ഫെബ്രുവരി 24 -1936 നവംബർ‌ 29),publive-image

പ്രമുഖനായ സമുദായോദ്ധാരകനും യുക്തിവാദി മാസികയുടെ പത്രാധിപ സമിതി അംഗവും കാലിക്കറ്റ് ബാങ്ക് എന്ന പേരിൽ കോഴിക്കോട് ഒരു ബാങ്കും നടത്തുകയും അധസ്ഥിതരുടെ ബൈബിൾ എന്നറിയപ്പെട്ടിരുന്ന  മിതവാദി പത്രത്തിന്റെ സാരഥിയുമായിരുന്ന മിതവാദി കൃഷ്ണൻ എന്ന C കൃഷ്ണൻ (11 ജൂൺ 1867 - 29 നവംബർ 1938),

മലയാളത്തിൽ വിലാപകാവ്യത്തിന്റെ സങ്കേതങ്ങളെ പൂർണ്ണമായുൾക്കൊണ്ട് രചിക്കപ്പെട്ട ആദ്യ വിലാപ കാവ്യമായ 'ഒരു വിലാപം' രചിക്കുകയും ബങ്കിം ചന്ദ്ര ചാറ്റർജിയുടെ കൃതികൾ ആദ്യമായി മലയാളത്തിലേക്ക് വിവർത്തനം ചെയ്യുകയും,   കരുനാഗപ്പള്ളി ഇംഗ്ലീഷ് സ്കൂളിൽ സംഘടിപ്പിച്ച വിദ്യാലയദിനാ ഘോഷത്തിൽ ബ്രാഹ്മണ-പുലയ വ്യത്യാസമില്ലാതെ എല്ലാ കുട്ടികളേയും ഒരേ പന്തിയിലിരുത്തി നടത്തിയ ആദ്യ  അവർണ-സവർണ വ്യത്യാസമില്ലാതെ സദ്യ നടത്തുകയും  ചെയ്ത, അദ്ധ്യാപകൻ, കവി, വിവർത്തകൻ, സാമൂഹ്യപരിഷ്കർത്താവ് എന്നീ നിലകളിൽ പ്രശസ്തനായ സി.എസ്. സുബ്രമണ്യൻ പോറ്റി ( നവംബർ 29, 1875-നവംബർ 24, 1954),publive-image

ഇ എം എസ് പാടുന്ന പടവാൾ എന്ന് വിശേഷിപ്പിച്ചിരുന്ന ആദ്യകാല കമ്മ്യൂണിസ്റ്റു് നേതാക്കളിലൊരാളും കവിയും സ്വാതന്ത്രസമര സേനാനിയുമായിരുന്നു താഴേക്കാട്ടു തിമിരിമനയിൽ സുബ്രഹ്മണ്യൻ തിരുമുമ്പ് എന്ന ടി. എസ്. തിരുമുമ്പ് (12 ജൂൺ 1906 - 29 നവംബർ 1984),

കേരള സംസ്ഥാനത്തിലെ മന്ത്രിയും രാഷ്ട്രീയ നേതാവുമായിരുന്ന ഇ. ചന്ദ്രശേഖരൻ നായർ( 02 ഡിസംബർ 1928 -  29 നവംബർ 2017),

publive-image

ജീവിച്ചിരുന്ന സമയത്ത് ഭാരതരത്നം നേടിയ അപൂർ‌വ്വം വ്യക്തികളിലെരാളും ,ഇന്ത്യയിലെ പ്രമുഖ വ്യവസായിയും, വൈമാനികനുമായിരുന്ന ജെഹാംഗീർ രത്തൻ‌ജി ദാദാഭോയ് ടാറ്റ എന്ന ജെ.ആർ.ഡി. ടാറ്റ (ജൂലൈ 29 1904-നവംബർ 29 1993),

ഡൽഹി സർവകലാശാലയിൽ അദ്ധ്യാപികയായിരുന്ന അസ്സമീസ് സാഹിത്യകാരിയും, ജ്ഞാനപീഠ പുരസ്ക്കാര ജേതാവും,  സാമൂഹ്യ പ്രവർത്തകയും തീവ്രവാദ സംഘടനയായ ഉൾഫയും ഇന്ത്യൻ കേന്ദ്ര സർക്കാരും തമ്മിലുള്ള 27 വർഷമായി തുടർന്ന പോരാട്ടങ്ങൾ അവസാനിപ്പിക്കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങളിൽ  പ്രധാന പങ്കു വഹിക്കുകയും ചെയ്ത മമൊനി റെയ്സം ഗോസ്വാമി എന്ന, ഇന്ദിര ഗോസ്വാമി (നവംബർ 14 1942-നവംബർ 29 2011), 2)publive-image

 ആസ്ട്രിയ, ഹംഗറി, ക്രൊയേഷ്യ, ബൊഹീമിയ, മാന്റുവ, തുടങ്ങി ഹാബ്സ് ബർഗ് ഭരണപ്രദേശങ്ങളുടെ ഏക വനിതാഭരണാധികാരിയായിരുന്ന മറിയ തെരേസ എന്നറിയപ്പെട്ട മറിയ തെരേസ വാൽബുർഗ അമാലിയ ക്രിസ്റ്റീന ചക്രവർത്തിനി (13 മേയ് 1717- 29 നവംബർ1780) ,

മൈക്രൊ പ്രോഗ്രാമിംഗ്, പ്രോഗ്രാമിംഗിൽ പ്രധാന്യമർഹിക്കുന്ന മാക്രോകൾ, സബ്റൂട്ടിൻ ലൈബ്രറികൾ എന്നീ തത്ത്വങ്ങൾ അവതരിപ്പിക്കുക, EDSAC എന്ന പ്രോഗ്രാം സ്വന്തമായി സൂക്ഷിച്ച ആദ്യ കമ്പ്യൂട്ടറിൻറെ സ്രഷ്ടാവ്,  തുടങ്ങി കമ്പ്യൂട്ടർ ലോകത്തിന് ശ്രദ്ധേയമായ സംഭാവനകൾ നൽകിയ   മൗറീസ് വിൻസൻറ് വിൽക്ക്‌സ് (1913 - 29 നവംബർ 2010),

publive-image

ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട  ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ പ്രമുഖരായ പൂർവ്വികരിൽ ചിലർ
ഡി. ശ്രീമാൻ നമ്പൂതിരി ജ. (1921-2016)
അലി സർദാർ ജാഫ്രി മ .(1916 , 2000),
ഗയിറ്റാനോ ഡോനിസെറ്റി ജ. (1797-1848)
ജോർജ്ജി  പ്ലെഖാനോവ് ജ. (1856-1918 )
വില്യം sബ് മാൻ ജ. (1895-1971)
വാറൺ ആൻഡേഴ്‌സൺ ജ. (1921-2014)
സി എ ബോസ്മാൻ  ജ. (   1976-  ,2020), 

ബാലസാഹിത്യം, നോവൽ, കവിത, നാട്ടറിവുകൾ, ആയുർവേദ പഠനങ്ങൾ, ജ്യോതിഷ പഠനം തുടങ്ങിയ മേഖലകളിൽ 60 ലേറെ ഗ്രന്ഥങ്ങൾ രചിച്ച മലയാള കവിയും ആയുർവേദ പണ്ഡിതനുമായ ഡി. ശ്രീമാൻ നമ്പൂതിരി( 29 നവംബർ 1921- 21 ജനുവരി 2016),publive-image

ഇന്ത്യയിലെ പ്രമുഖനായ ഉറുദു കവി, ജ്ഞാനപീഠം പുരസ്കാര ജേതാവ് ,നിരവധി തവണ ജയിലിലടക്കപ്പെട്ട , സ്വാതന്ത്ര സമര സേനാനി എന്നി നിലകളിൽ അറിയപ്പെടുന്ന അലി സർദാർ ജാഫ്രി(1916 നവംബർ 29-ഓഗസ്റ്റ് 1, 2000),

ലു ക്രേഷ്യ ബോർഗിയ, ലാ ഫാവോറ്റി, തുടങ്ങിയ  ഓപ്പറകൾ എഴുതി അവതരിപ്പിച്ച്,  റോസിനി, ബെല്ലിനി എന്നിവരോടൊപ്പം സമകാലിക ഓപ്പറാവേദി അടക്കി വാണിരുന്ന ഒരു സംഗീത പ്രതിഭയായിരുന്ന ഇറ്റാലിയൻ സംഗീതജ്ഞനായ ഗയിറ്റാനോ ഡോനിസെറ്റി ( 1797 നവംബർ 29 -1848 ഏപ്രിൽ 8 ),

publive-image

റഷ്യയിലെ സോഷ്യൽ ഡെമോക്രാറ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകരിലൊരാളും  റഷ്യൻ വിപ്ലവകാരിയും മാർക്സിസ്റ്റ് സൈദ്ധാന്തികനുമായിരുന്ന ജോർജ്ജി വാലെന്റിനോവിച്ച് പ്ലെഖാനോവ് (29 നവംബർ 1856- 30 മേയ് 1918 ),

ലൈബിരിയയിൽ 1948 ൽ തിരഞ്ഞെടുക്കപ്പെട്ടതു മുതൽ മരണം വരെ പ്രസിഡന്റായിരുന്ന ആധുനിക ലൈബിരിയയുടെ പിതാവ് എന്ന് അറിയപ്പെടുന്ന വില്യം ടബ്മാൻ(1895 നവംബർ 29- 1971), 

ഭോപ്പാൽ വാതക ദുരന്തമുണ്ടാകുമ്പോൾ യൂണിയൻ കാർബൈഡ് കമ്പനിയുടെ മേധാവിയായിരുന്ന വാറൺ ആൻഡേഴ്‌സൺ (29 നവംബർ 1921- 30 ഒക്ടോബർ, 2014)publive-image

രണ്ട് പതിറ്റാണ്ട് നീണ്ട തന്റെ കരിയറിൽ, രണ്ട് സ്‌ക്രീൻ ആക്ടേഴ്‌സ് ഗിൽഡ് അവാർഡുകൾ , ഒരു ഗോൾഡൻ ഗ്ലോബ് അവാർഡ്, ഒരു പ്രൈംടൈം എമ്മി അവാർഡ്, കൂടാതെ ഒരു അക്കാദമി അവാർഡിനുള്ള നാമനിർദ്ദേശം എന്നിവയുൾപ്പെടെ ഒന്നിലധികം അംഗീകാരങ്ങൾ ബോസ്മാന് ലഭിച്ച അമേരിക്കൻ നടൻ ചാഡ്വിക്ക് ആരോൺ ബോസ്മാൻ (  നവംബർ 29, 1976- ഓഗസ്റ്റ് 28 , 2020), ഓർമ്മിക്കാം.!

ചരിത്രത്തിൽ ഇന്ന്…
്്്്്്്്്്്്്്്്്്
1777 - അമേരിക്കയിൽ കാലിഫോർണിയയിൽ സാൻ ഹൊസെ സ്ഥാപിതമായി.

1786 - റോമൻ ചക്രവർത്തി Leopold II രാജ്യത്ത് വധശിക്ഷ റദ്ദാക്കി ഉത്തരവിട്ടു.publive-image

1877 - തോമസ് ആൽ‌വ എഡിസൺ ആദ്യമായി ഫോണോഗ്രാഫ് പ്രദർശിപ്പിച്ചു.

1899 - സ്പെയിനിലെ ഫുട്ബോൾ ക്ലബ് എഫ്.സി. ബാഴ്സലോണ സ്ഥാപിതമായി.

1910 - ആദ്യത്തെ അമേരിക്കൻ പേറ്റന്റ് ട്രാഫിക് ലൈറ്റിന്റെ നിർമ്മാണത്തിനായി ഏണസ്റ്റ് സിറീന്‌ ലഭിച്ചു.

publive-image

1922 - പര്യവേഷകൻ ഹോവാർഡ് കാർട്ടർ ഫറവോ തുതൻഖാമന്റെ കല്ലറ പൊതുജനങ്ങൾക്കു തുറന്നു കൊടുത്തു.

1947 - ഐക്യരാഷ്ട്രസഭയുടെ പൊതു സഭ പാലസ്തീൻ വിഭജനത്തിന്‌ അനുകൂലമായി വോട്ടു ചെയ്തു.

1964 - നാസ ആദ്യ ചൊവ്വ പര്യവേക്ഷണ പേടകമായ മറൈനർ വിക്ഷേപിച്ചു.

1990- ബ്രിട്ടന്റെ ഉരുക്കു വനിത മാർഗരറ്റ് താച്ചറുടെ പിൻഗാമിയായി ജോൺ മേജറെ ബ്രിട്ടിഷ് കൺസർവേറ്റീവ് പാർട്ടി നിശ്ചയിച്ചു.

publive-image

1994 - നോർവേയുടെ യൂറോപ്യൻ യൂണിയൻ പ്രവേശനം സംബന്ധിച്ച ഹിത പരിശോധന.

2017 - 8 മണിക്കൂർ 18 മിനിട്ട് നിണ്ടുനിന്ന മഴവില്ല് തായ് പേയിൽ പ്രത്യക്ഷമായി.

.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
.       ************
   Rights Reserved by Team Jyotirgamaya

Advertisment