Advertisment

ഇന്ന് ഒക്ടോബര്‍ 26: മണ്ണാറശ്ശാല ആയില്യം, തോമസ് ഐസക്കിന്റെയും അശ്വനി കുമാറിന്റെയും അമല പോളിന്റെയും ജന്മദിനം: പോണി എക്‌സ്പ്രസ് എന്ന അമേരിക്കന്‍ മെയില്‍ സര്‍വീസ് അവസാനിപ്പിച്ചതും ബ്രിട്ടനില്‍ 'ദ ഫുട്‌ബോള്‍ അസോസിയേഷന്‍' രൂപം കൊണ്ടതും റെഡ് ക്രോസ് രൂപികരണ യോഗം ജനിവയില്‍ തുടങ്ങിയതും ഇതേദിനം തന്നെ: ചരിത്രത്തില്‍ ഇന്ന്

New Update
New Project october 26

.   ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …  
    **************

Advertisment

.                   ' JYOTHIRGAMAYA '
.                  ്്്്്്്്്്്്്്്്
.                  🌅ജ്യോതിർഗ്ഗമയ🌅
.                       
കൊല്ലവർഷം 1200 
തുലാം 9
ആയില്യം  / ദശമി 
2023 / ഒക്ടോബര്‍ 26, 
ശനി

ഇന്ന് ;

മണ്ണാറശ്ശാല ആയില്യം

ജമ്മു കാശ്മീർ: അസ്സഷൻ ഡേ! [മഹാരാജ ഹരി സിംഗ് 1948 ൽ ഇൻഡ്യയുമായി തന്റെ രാജ്യം ലയിപ്പിച്ച ഉടമ്പടിയിൽ ഒപ്പുവച്ച ദിനം]publive-image

ഉഭയലൈംഗിക അവബോധ ദിനം ! !(Inter Sex Awareness Day -ഇൻറർസെക്‌സ് ബോധവൽക്കരണ ദിനം, ഇൻറർസെക്‌സ് ആളുകൾ അഭിമുഖീകരിക്കുന്ന മനുഷ്യാവകാശ പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടുന്നതിനായി എല്ലാ ഒക്ടോബർ 26 നും അന്താരാഷ്ട്ര തലത്തിൽ ആചരിക്കുന്ന ബോധവൽക്കരണ ദിനമാണ് ഇത്.]

*ചാന്ദ്ര ദിനത്തിൽ ഓരിയിടുക! [ Howl At The Moon Day ; ചില ആളുകൾ പ്രത്യേകിച്ച് യൂറോപ്പിലെ ആട്ടിടയർ തണുത്ത രാത്രിയിൽ ആകാശത്ത് ചന്ദ്രനെ കാണുമ്പോൾ ചെന്നായയെ പോലെ ഓരിയിട്ടിരുന്നതിനെ അനുസ്മരിയ്ക്കുന്നതിനായി ഒരു ദിവസം.]publive-image

*ദേശീയ മത്തൻ ദിനം ![National Pumpkin Day - യൂറോപ്യർക്ക് ഒക്ടോബറിനെ മറ്റെന്തിനേക്കാളും പ്രതിനിധീകരിക്കുന്ന ഒരു കാര്യമുണ്ട്, അത് മത്തങ്ങയാണ്. സെപ്‌റ്റംബർ അവസാനം  ഇത് എല്ലാ യൂറോപ്യൻ അലമാരകളിലും ഫാർമേഴ്‌സ് മാർക്കറ്റിൻ്റെ സ്റ്റാൻഡുകളിലും പ്രത്യക്ഷപ്പെടാൻ തുടങ്ങുന്നു, മത്തങ്ങ പായ്‌കളും ജാക്ക്-ഒ-ലാൻ്റണുകളും ഇപ്രകാരം തൂക്കുന്നത് തങ്ങളുടെ എല്ലാ സന്തോഷങ്ങളും അടുത്തെത്തിയിരിക്കുന്നു വെന്ന് നിങ്ങളെ ഓരോരുത്തരെയും അറിയിക്കുന്നതിനുള്ള അവരുടെ ആഹ്ലാദത്തിൻ്റെ അടയാളമാണത്.]

*ദേശീയ കുറിപ്പടി ഡ്രഗ് ടേക്ക് ബാക്ക് ഡേ![വ്യക്തിഗത സുരക്ഷയ്ക്കും പൊതുജനാരോഗ്യത്തിനും ദേശീയ സുരക്ഷയ്ക്കു പോലും വ്യക്തവും നിലവിലുള്ളതുമായ ഭീഷണിയാണ് മയക്കുമരുന്നിൻ്റെ അമിത അളവിലുള്ള ഉപയോഗം. യുവാക്കളുടെ കുറിപ്പടി മരുന്നുകളുടെ ദുരുപയോഗവും പ്രായമായവരുടെ ആശയക്കുഴപ്പവും ഇതേ പോലെ തന്നെ ഗുരുതരമായ പ്രശ്‌നങ്ങളാണ്. ഒപിയോയിഡുകളുടെയും മറ്റ് കുറിപ്പടി മരുന്നുകളുടെയും ദുരുപയോഗം തടയുന്നതിൻ്റെ ഭാഗമായി, ദേശീയ കുറിപ്പടി ഡ്രഗ് ടേക്ക് ബാക്ക് ഡേ, അവരവരുടെ കമ്മ്യൂണിറ്റികളുടെയും രാജ്യത്തിൻ്റെയും ആരോഗ്യത്തിലും സുരക്ഷയിലും മാറ്റം വരുത്താനുള്ള ആചാരമായി പ്രവർത്തിക്കുന്നു. ]publive-image

*ദേശീയ കോവർകഴുത ദിനം ![ National Mule Day -കലണ്ടറിലെ ഏറ്റവും കൗതുകകരമായ ദിവസങ്ങളിലൊന്നാണ് വാർഷിക ദേശീയ കവർകഴുത ദിനം. കോവർകഴുതകളെ ആരും  വിലമതിക്കുന്നില്ല എന്നാൽ അവരില്ലാതെ ഒരു കാലത്ത് ഒരു വസ്തുവും ഒരു സ്ഥലത്തു നിന്ന് മറ്റൊരിടത്തേയ്ക്ക് കൊണ്ടു പോകാൻ കഴിഞ്ഞിരുന്നില്ല. അത് ഓർമ്മിപ്പിയ്ക്കുന്നതിനാണ് ഈ ദിവസം ഇപ്പോഴും ആഘോഷിക്കുന്നത്!  കൊളംബിയ ടെന്നസിയിലാണ് ഈ ദിവസം ആരംഭിച്ചത്.]

* ആസ്ട്രിയ : ദേശീയ ദിനം !
* നൗറു: അംഗം ഡേ (ദേശീയഉത്സവദിനം)
* ബെനിൻ : സായുധ സേനാ ദിനം !
* USA;

*National Day of the Deployed ![വിന്യസിക്കപ്പെട്ടവരുടെ ദേശീയ ദിനം വീട്ടിൽ നിന്ന് വളരെ അകലെ സേവനമനുഷ്ഠിക്കുന്ന സൈനികരുടെ അർപ്പണബോധവും ത്യാഗവും അംഗീകരിക്കുന്നതിനും. ബുദ്ധിമുട്ടുള്ളതും ചിലപ്പോൾ അപകടകരവുമായ ചുറ്റുപാടുകളിൽ സേവനമനുഷ്ഠിക്കുന്നതിനിടയിൽ മാസങ്ങളോ വർഷങ്ങളോ കുടുംബത്തിൽ നിന്ന് അകന്ന് കഴിയുന്ന ആയിരക്കണക്കിന് പുരുഷന്മാരെയും സ്ത്രീകളെയും വർഷത്തിൽ ഒരിയ്ക്കലെങ്കിലും ഇതുപോലെ ഓർക്കുന്നതിന്നും ഒരു ദിവസം. ]publive-image

*ദേശീയ ഹഗ് എ ഷീപ്പ് ഡേ! [  വളർത്തു മൃഗങ്ങളുമായി ആളുകളെ അടുപ്പിയ്ക്കുന്നതിന്ന് ഒരു ദിവസം. എല്ലാ ഒക്‌ടോബറിലെയും അവസാന ശനിയാഴ്ചയാണ് ഇത് നടക്കുന്നത്.]

*ദേശീയ വൺ യുണൈറ്റഡ് റേസ്  ദിനം ![വംശീയ വിവേചനങ്ങളൊന്നും ഇല്ലാതെ , ഐക്യവും സമത്വവും മാത്രം നിലനിൽക്കാനും അതിൻ്റെ മഹത്വം മറ്റുള്ളവരെ ബോധിപ്പിയ്ക്കാനും ഒരു ദിവസം.]

*National Microneedling Day ![ഒരു റോളറിൽ ആയിരക്കണക്കിന് ചെറിയ സൂചികൾ ഉപയോഗിച്ച് നിങ്ങളുടെ മുഖത്ത് കുത്തുന്നത് ഉൾപ്പെടുന്ന ജനപ്രിയവും ചെറുതായി ഭ്രാന്തവുമായ ഒരു സൗന്ദര്യവർദ്ധക ചികിത്സയാണ് മൈക്രോനീഡിലിംഗ്. ഇത്തരം കോസ്മെറ്റിക് ഇടപെടലുകൾ നടത്താൻ ഒരു ദിവസം. ]
*National Mincemeat Day !
*National Chicken Fried Steak Day !
*National Tennessee Day !

publive-image

*ജീലാനി ദിനം ![ പ്രശസ്ത പേർഷ്യൻ സൂഫി പണ്ഡിതനും ഇസ്ലാം മതപ്രബോധകനുമായിരുന്നു ശൈഖ് അബ്ദുൽ ഖാദിർ ജീലാനി അഥവാ അബ്ദുൽ ഖാദർ അൽ ജിലാനിയെ അനുസ്മരിയ്ക്കുന്നതിന്ന് ഒരു ദിനം ]

ഇന്നത്തെ  മൊഴിമുത്ത്
 "നിങ്ങളുടെ ഉജ്ജ്വലമായ ആഗ്രഹം തിരിച്ചറിയുകയും അത് സ്വയം അംഗീകരിക്കുകയും ചെയ്യുക. ഞങ്ങൾ ഇവിടെ പകുതി നടപടികളൊന്നും സംസാരിക്കുന്നില്ല. മുഴുവൻ പ്രക്രിയയും ഒരു ലക്ഷ്യം തിരഞ്ഞെടുക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു, എല്ലാം നിങ്ങൾക്കായി ഉൾക്കൊള്ളുന്നതിൽ നിങ്ങൾക്ക് സന്തോഷമുണ്ട്. നിങ്ങൾ‌ക്കാവശ്യമുള്ളവയ്‌ക്കായി നിങ്ങളുടെ ഉള്ളിലേക്ക്‌ നോക്കുക, ഇതിനായി നിങ്ങൾ‌ക്ക് ഉജ്ജ്വലമായ ആഗ്രഹം ആവശ്യമാണ്!"[ -നെപ്പോളിയൻ ഹിൽ]
ജന്മദിനം
കേരളത്തിലെ മുൻ ധനകാര്യമന്ത്രിയും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) യുടെ കേന്ദ്ര കമ്മിറ്റി അംഗവും 'ഡോ. സുകുമാർ അഴീക്കോട്‌ തത്ത്വമസി പുരസ്കാര' ജേതാവും കൂടിയായ ഡോ ടി.എം തോമസ് ഐസക്കിന്റെയും (1952),

publive-image

പ്രമുഖ കോൺഗ്രസ് നേതാവും മുൻ കേന്ദ്രനിയമ വകുപ്പ് മന്ത്രിയുമായിരുന്ന  അശ്വനി കുമാറിന്റെയും(1952),

മലയാളം തമിഴ് തെലുഗു ചിത്രങ്ങളിലെ മികച്ച അഭിനേത്രി അമല പോളിന്റെയും (1991),

ഹിന്ദി തമിഴ് തെലുഗു ചിത്രങ്ങളിൽ അഭിനയിക്കുന്ന മികച്ച മലയാളി അഭിനേത്രി അസീൻ തോട്ടുങ്കലിന്റെയും (1985),

ദിലീപ് ചിത്രമായ ചാന്തുപൊട്ടില്‍ ഇന്ദ്രജിത്തിന്റെ ചെറുപ്പവും  അറബിക്കഥയില്‍ ശ്രീനിവാസന്‍ അവതരിപ്പിച്ച ക്യൂബ മുകുന്ദന്റെ ചെറുപ്പവും അവതരിപ്പിച്ചുകൊണ്ട്‌ സിനിമാരംഗത്ത്‌ കടന്നുവരികയും ഹണീബീ, ഇതിഹാസ, ബൈസിക്കിള്‍ തീവ്‌സ്, ഹായ് അയാം ടോണി, ഒന്നാം ലോക മഹായുദ്ധം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാവുകയും ചെയ്ത പ്രശസ്ത മലയാള ചലച്ചിത്രതാരമായ ബാലു വര്‍ഗീസിന്റേയും (1991),

publive-image

തെലുഗു, കന്നട, മലയാളം, തമിഴ്, ബംഗാളി, ഹിന്ദി എന്നീ ഭാഷകളിൽ പിന്നണി പാടുന്ന ഗായകൻ, മനോ എന്ന നാഗൂർ ബാബുവിന്റെയും (1965),

ദേശീയ ചലച്ചിത്രപുരസ്കാരം നേടിയ   ചലച്ചിത്രനടി രവീണഠാണ്ടന്റേയും  (1974),

അമേരിക്കൻ സെനറ്റംഗവും ഡെമോക്രാറ്റിക് പാർട്ടി അംഗവുമായ   ഹിലരി ഡെയ്ൻ റോഡം ക്ലിന്റണിന്റെയും  (1947) ,

അമേരിക്കൻ ആനിമേറ്ററും, ചലച്ചിത്ര നിർമ്മാതാവും, ഹാസ്യനടനും, ഗായകനും  ഫാമിലി ഗൈ എന്ന ടെലിവിഷൻ പരമ്പരയുടെ സ്രഷ്ടാവും താരവുമായ സേത്ത് മക്ഫാർലെയ്‌ന്റെയും  (1973),publive-image

അമേരിക്കൻ ടെലിവിഷൻ വ്യക്തിത്വവും, ഗെയിം ഷോ അവതാരകനുമായ  
പാറ്റ് സജാക്കിന്റയും (1946),

'ദ ഡെവിൾസ് അഡ്വക്കേറ്റ് ' എന്ന പ്രസിദ്ധ കൃതിയടക്കം പല ഹിറ്റ് നോവലുകളും രചിച്ച അമേരിക്കൻ നോവലിസ്റ്റ് ആൻഡ്രൂ നെയ്ഡെർമാന്റെയും (1940) ജന്മദിനം !

സ്മരണാഞ്ജലി !!!
ടി സി കല്യാണിയമ്മ മ. (1879-1956)
എം.സി. ജോസഫ്  മ. (1887-1981)
ടാറ്റപുരം സുകുമാരൻ മ. (1923-1988)
ഏകനാഥ്‌ ഈശ്വരൻ മ. ( 1910-1999)
എം.എൻ.വി.ജി.അടിയോടി മ. (1950-2006)
ആർട്ടിസ്റ്റ്‌ കെ.വി ഹരിദാസൻ മ. (1937-2014 )
മന്മഥ് നാഥ് ഗുപ്ത മ. (1908-2000)
ഡോ. ഡാനിയൽ അച്ചാരുപറമ്പിൽ മ. (1939-2009)
ഗെർട്ടി  കോറി മ. (1896 - 1957)
ആൽഫ്രഡ് ടാർസ്കി മ. (1901-1983)
നിക്കോസ് കസൻ‌ദ്സക്കിസ് മ. (1883-1957)
വില്യം ടെമ്പിൾ മ. (1881- 1944)

publive-image

ഈസോപ്പ് കഥകള്‍, അമ്മറാണി, വിഷവൃകഷം തുടങ്ങിയ കൃതികൾ രചിക്കുകയും, കൊച്ചി രാജാവില്‍ നിന്നും സാഹിത്യ സഖി ബഹുമതി ലഭിക്കുകയും, ശാരദ മാസിക യുടെ പ്രാസാധികമാരില്‍ പ്രമുഖയുമായിരുന്ന ചെറുകഥാ കൃത്ത് ടി സി കല്യാണിയമ്മ(1879, നവംബർ 28- ഒക്ടോബർ 26, 1956),

കേരളത്തിലെ യുക്തിവാദി പ്രസ്ഥാനത്തിന്റെ തുടക്കകാരിലൊരാളും  മത നിയമങ്ങളെ ധിക്കരിക്കുകയും  ദിവ്യാത്ഭുതങ്ങളെ വെല്ലു വിളിക്കുകയും ചെയ്ത  ഇന്ത്യൻ റാഷനലിസ്റ്റ് അസോസിയേഷന്റെ പ്രസിഡന്റും ആയിരുന്ന മൂക്കഞ്ചേരിൽ ചെറിയാൻ ജോസഫ് എന്ന എം.സി. ജോസഫ് (6 ജനുവരി 1887 – 26 ഒക്ടോബർ 1981),

ചെറുകഥ, നോവൽ, നാടകം, യാത്രാവിവരണം, ബാലസാഹിത്യം എന്നിങ്ങനെ വിവിധ സാഹിത്യ ശാഖകളിലായി 80-ലധികം ഗ്രന്ഥങ്ങൾ  രചിച്ച  പ്രമുഖ എഴുത്തുകാരന്‍ ടാറ്റപുരം സുകുമാരൻ(22 ഒക്ടോബര്‍ 1923 – 26 ഒക്ടോബര്‍ 1988) ,

8487e818-6c92-4e87-aeeb-310b19265102

 പാലക്കാട്‌ സ്വദേശിയും   അമേരിക്കയില്‍ ബെര്‍കിലിയില്‍ വിസിറ്റംഗ്‌ പ്രൊഫസറും കാലിഫോര്‍ണിയയില്‍ ഗാന്ധിയന്‍ സന്ദേശം പ്രചരിപ്പിക്കുകയും അമേരിക്കയില്‍ ഗാന്ധിയെകുറിച്ച് പുസ്തകങ്ങള്‍ രചിച്ച്സ്വന്തം നീലഗിരി പ്രസ്സില്‍ പ്രസിധീകരിക്കുകയും രാമഗിരി ആശ്രമം സ്ഥാപിക്കുകയും ചെയ്ത ഏകനാഥ്‌ ഈശ്വരൻ(ഡിസംബര്‍ 17, 1910 – ഒക്ടോബര്‍ 26, 1999),

സർക്കാർ ജീവനക്കാരുടെ സംഘടനയായ ജോയിന്റ് കൗൺസിലിന്റെ ചെയർമാനും, കേരള സ്റ്റേറ്റ് ഫാർമസി കൌൺസിലിന്റെ പ്രസിഡന്ററ്റും അദ്ധ്യാപക സർവ്വീസ് സംഘടനാ കോൺഫെഡറേഷന്റെ കൺവീനറുമായിരുന്ന എം. എൻ. വി.ജി.അടിയോടി (1950-2006 ഒക്ടോബർ 26),,9247c775-d85c-4112-a24a-776a5becf3c1

ഇന്ത്യയിലെ അറിയപ്പെടുന്ന നിയോ-താന്ത്രിക് ചിത്രകാരനായ  കെ.വി. ഹരിദാസൻ( 1937 - : 2014 ഒക്ടോബർ 26)

പോളിഷ്-അമേരിക്കൻ ഗണിതശാസ്ത്രജ്ഞനും താർക്കികനും  ഗണിതശാസ്ത്രത്തിൽ മെറ്റാമാത്തമാറ്റിക്സ്, തർക്കശാസ്ത്രത്തിൽ സെമാന്റിക്സ് എന്നീ ശാഖകൾക്കു തുടക്കമിട്ടവരിൽ പ്രധാനിയായ ആൽഫ്രഡ് ടാർസ്കി. കേരളത്തിലെ ഒരു കമ്മ്യൂണിസ്റ്റ് (ജനുവരി 14, 1901 -ഒക്ടോബർ 26, 1983)

 പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു പാറക്കോട്ടിൽ കുമാരൻ എന്ന പി. കുമാരൻ
 ( 26 ഒക്ടോബർ 1934 - 26 ഒക്ടോബർ 2020)41779ef4-50dd-4fe4-9af7-941ad5e40c89

ഒരു ഇന്ത്യൻ വിപ്ലവകാരിയും സാഹിത്യകാരനുമാണ് മന്മഥ് നാഥ് ഗുപ്ത (1908 ഫെബ്രുവരി 7 - 2000 ഒക്ടോബർ 26).

പ്രമുഖ ക്രിസ്തീയ വൈദികനും കേരള ലത്തീൻ സഭയുടെ അധ്യക്ഷനും വരാപ്പുഴ അതിരൂപത ആർച്ചുബിഷപ്പുമായിരുന്നു ഡോ. ഡാനിയൽ അച്ചാരുപറമ്പിൽ(1939 മെയ് 12- 2009 ഒക്ടോബർ 26).
കാന്റർബറിയിലെ മുൻ ആർച്ച് ബിഷപ്പായ വില്യം ടെമ്പിൾ. (15 ഒക്ടോബർ1881 - 26 ഒക്ടോബർ 1944)

മനുഷ്യശരീരത്തിലെ പചന പോഷണ ക്രിയകളിൽ ഗ്ളൂക്കോസ് എങ്ങനെ കൈകാര്യം ചെയ്യപ്പെടുന്നുവെന്ന്  സവിസ്തരം തെളിയിക്കുകയും, ഇന്ന് Cori Cycle എന്നറിയപ്പെടുന്ന ഈ സമ്പൂർണ്ണ ചാക്രിക പ്രക്രിയെക്കുറിച്ചുളള ഗവേഷണത്തിനു നോബൽ സമ്മാനം ലഭിച്ച ആദ്യത്തെ അമേരിക്കൻ വനിത(ഭർത്താവ് കാൾ ഫെർഡിനന്ഡ് കോറിയും പിന്നെ ബർണാഡോ ഹോസ്സേ എന്ന ആർജെന്റ്റൈൻ ശാസ്ത്രജ്ഞനും ഒപ്പം) ഗെർട്ടി തെരേസാ കോറി (ഓഗസ്റ്റ് 15, 1896 – ഒക്റ്റോബർ 26, 1957),

6355972e-a5f5-4cd6-91d1-67ce312badf8

ഗ്രീക്കുകാരൻ സോബ്രാ" (Zorba the Greek -1946), "ഗ്രീക്ക് പീഡാനുഭവം" (The Greek Passion -1948), "ക്യാപ്റ്റൻ മിക്കാലിസ്" (Captain Michalis -1950), "യേശുവിന്റെ അന്ത്യപ്രലോഭനം" (The Last Temptation of Christ -1951) , അസീസ്സിയിലെ ഫ്രാൻസിസിന്റെ ജീവിതത്തെ ആധാരമാക്കി എഴുതിയ "ദൈവത്തിന്റെ നിസ്വൻ" (God's Pauper - 1956),  തുടങ്ങിയ കൃതികൾ രചിച്ച ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഗ്രീക്ക് എഴുത്തുകാരനും ദാർശനികനുമായിരുന്ന നിക്കോസ് കസൻ‌ദ്സക്കിസ്
 (1883, ഫെബ്രുവരി 18- 1957 ഒക്ടോബർ 26) 
ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത പ്രമുഖരായ നമ്മുടെ മുൻഗാമികളിൽ ചിലർ
ഒടുവിൽ കുഞ്ഞിക്കൃഷ്ണമേനോൻ ജ. (1869 -1916)
പവനൻ ജ. (1925 -2006)
ടി.ആർ (രാമചന്ദ്രൻ)  ജ. (1944 -2000 )
ആർ.നരേന്ദ്ര പ്രസാദ്‌ ജ. (1945 -2003)
റാണി ചന്ദ്ര ജ. (1949 - 1976)
റഷീദ് കണിച്ചേരി ജ. (1949 - 2017)
എസ്. ബംഗാരപ്പ ജ. (1932 - 2011)
നെപ്പോളിയൻ ഹിൽ ജ. ( 1883 -1970)
ഷാ ഓഫ് ഇറാൻ ജ. (1919-1980)
(മുഹമ്മദ് റെസ പഹ്‌ലവി)

c5e00e75-3f30-4bb7-9eb0-2dd3e069795f

മലയാള സാഹിത്യത്തില്‍ 'നോവലെറ്റ്' എന്ന് പില്‍ക്കാലത്ത് അറിയപ്പെട്ട നീണ്ടകഥാ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച സാഹിത്യ നായകനും, സംസ്‌കൃത ഭാഷയുടെ സ്വാധീനത്തില്‍ നിന്ന് മാറി, പച്ചമലയാളത്തില്‍ കാവ്യരചന നടത്തുകയും അങ്ങനെ സാഹിത്യത്തെ സാധാരണ ജനങ്ങളുമായി അടുപ്പിക്കുകയും ചെയ്ത ഒടുവിൽ കുഞ്ഞിക്കൃഷ്ണ മേനോൻ(1869 ഒക്റ്റോബർ 26-1916 മെയ് 18)

"സാഹിത്യ ചർച്ച ", "പ്രേമവും വിവാഹവും ",  "നാലു റഷ്യൻ സാഹിത്യകാരൻമാർ ", "പരിചയം ", "യുക്തിവിചാരം", "മഹാകവി കുട്ടമ്മത്ത് ജീവിതവും കൃതികളും", "യുക്തിവാദത്തിന് ഒരു മുഖവുര ", "ഉത്തരേന്ത്യയിൽ ചിലേടങ്ങളിൽ ", "ആദ്യകാലസ്മരണകൾ " "അനുഭവങ്ങളുടെ സംഗീതം ", "കേരളം ചുവന്നപ്പോൾ ", തുടങ്ങിയ കൃതികളും പ്രബന്ധങ്ങളും രചിച്ച  പ്രശസ്ത എഴുത്തുകാരനും, യുക്തിവാദിയു മായിരുന്ന പവനൻ എന്ന  പുത്തൻ വീട്ടിൽ നാരായണൻ നായർ (ഒക്ടോബർ 26, 1925 - ജൂൺ 22, 2006),c8a53b3f-a25a-4a04-b4c1-396323fb8dfb

രണ്ടു വർഷം തേവര സേക്രഡ്‌ ഹാർട്ട്‌ കോളജിൽ ഇംഗ്ലീഷ്‌ അധ്യാപകനായും, പിന്നീട്‌ സ്‌റ്റേറ്റ്‌ ബാങ്ക്‌ ഒഫ്‌ ഇന്ത്യയിൽ ഓഫീസറായും, ടൈംസ്‌ ഒഫ്‌ ഇന്ത്യയിൽ പത്രപ്രവർത്തകനായും,  അതിനു ശേഷം ദീർഘകാലം എറണാകുളം മഹാരാജാസ്‌, തലശ്ശേരി ബ്രണ്ണൻ, മടപ്പള്ളി ഗവ. കോളജ്‌, പാലക്കാട്‌ വിക്‌ടോറിയ, തൃപ്പൂണിത്തുറ സംസ്‌കൃത കോളജ്‌ എന്നിവിടങ്ങളിൽ ഇംഗ്ലീഷ്‌ അധ്യാപകനാകുകയും  കൊരുന്ന്യോടത്ത്‌ കോമുട്ടി, നാം നാളെയുടെ നാണക്കേട്‌, ജാസ്സക്കിനെ കൊല്ലരുത്‌, ചിത്രകലയും ചെറുകഥയും ഒരു പഠനം തുടങ്ങിയ കൃതികൾ എഴുതുകയും ലാറ്റിനമേരിക്കൻ നോവലുകളെക്കുറിച്ചും, ചെറുകഥയുടെ ആഖ്യാന തന്ത്രങ്ങളെക്കുറിച്ചും , പാശ്‌ചാത്യ, പൗരസ്‌ത്യ നോവലുകളെ ഉദാഹരിച്ച്‌ വിവിധ കോണുകളിലൂടെയുളള ആഖ്യാനരീതിയെപ്പറ്റി വിശദമായ പഠനങ്ങൾ തയ്യാറാക്കുകയും ചെയ്‌ത ടി ആർ എന്ന ടി രാമചന്ദ്രൻ (1944 ഒക്‌ടോബർ 26-2000 ജൂലൈ 26 ),

a39c15f5-faec-42da-8c5b-05d8c97fae54

മലയാള സിനിമയിലെ വില്ലന്‍ കഥാപാത്രങ്ങള്‍ക്ക് തന്റേതായ ഭാവുകത്വം പകര്‍ന്നു കൊടുത്ത അതുല്യ നടനും സാഹിത്യ നിരൂപകനും, നാടകകൃത്തും, നാടക സംവിധായകനും, അധ്യാപകനും ആയിരുന്ന ആർ.നരേന്ദ്ര പ്രസാദ് ( 1945 ഒക്ടോബർ 26-2003 നവംബര്‍ 3)

കേരളത്തിലെ അറിയപ്പെടുന്ന ഒരു അദ്ധ്യാപക സംഘടനാ പ്രവർത്തകനായിരുന്ന റഷീദ് കണിച്ചേരി (1949 ഒക്‌ടോബർ 26-2017 ഒക്റ്റോബർ 13 )

കർണാടക വികാസ് പാർട്ടി, കർണാടക കോൺഗ്രസ് പാർട്ടി എന്നിവയുടെ സ്ഥാപകനും,  ആഭ്യന്തരം, പൊതുമരാമത്ത്, റവന്യൂ, കാർഷികം, ജലസേചനം എന്നീവകുപ്പുകളുടെ മന്ത്രിയായും, മുഖ്യമന്ത്രിയായും എം പി യായും സേവനമനുഷ്ഠിച്ച എസ്. ബംഗാരപ്പ (ഒക്ടോബർ 26 1932 -ഡിസംബർ 26 2011) ,b8b0cf06-b277-4243-a427-638c931dfccc

1970 ൽ 2 കോടിയിൽ അധികം വിറ്റഴിഞ്ഞ "Think and Grow Rich" എന്ന പുസ്തകം അടക്കം വളരെ ഏറെ വ്യക്തി വികാസവും ജീവിത വിജയവും ലക്ഷ്യമാക്കി പുസ്തകങ്ങൾ എഴുതുകയും രണ്ട് അമേരിക്കൻ പ്രസിഡന്റ മാരുടെ ( വുഡ് റൊ വിൽസന്റെയും, ഫ്രാങ്ക് ലിൻ റൂസ് വൽട്ടിന്റെയും) ഉപദേഷ്ഠാവായിരുന്ന നെപ്പോളിയൻ ഹിൽ (ഒക്റ്റോബർ 26,1883 – നവംബർ  8, 1970) ,

1979 ൽ ഇരാണിയൻ വിപ്ലവത്തിനു മുൻപ് ഇരാനിലെ രാജാവായി 38 കൊല്ലം ഭരിച്ച  ഷാ ഓഫ് ഇരാൻ ആയ മൊഹമ്മദ് റെജ പഹൽവി(26 ഒക്റ്റോബർ1919 – 27 ജൂലൈ1980) ,dd1c6f82-5f25-4bbb-981c-e41ccef69a22

ചരിത്രത്തിൽ ഇന്ന്…
740 - കോൺസ്റ്റാന്റിനോപ്പിളിൽ ഭൂചലനം. ഒട്ടേറെ നാശനഷ്ടങ്ങളും ആൾ നാശവും.

1825 - 1817 ൽ നിർമാണം തുടങ്ങിയ 363 മൈൽ നീളമുള്ള Erie canal, ന്യുയോർക്കിൽ ഹഡ്സൺ നദിക്കും ഏരീ തടകത്തിനുമിടയ്ക്ക്‌ കിഴക്ക്‌ പടിഞ്ഞാറിനെ ബന്ധിപ്പിക്കുന്ന  ഏരീ കനാൽ കപ്പൽ ഗതാഗതത്തിന് തുറന്ന് കൊടുത്തു.

1861 - പോണി എക്സ്പ്രസ് എന്ന അമേരിക്കൻ മെയിൽ സർ‌വീസ് അവസാനിപ്പിച്ചു.

1863 - ബ്രിട്ടനിൽ 'ദ ഫുട്ബോൾ അസോസിയേഷൻ' രൂപം കൊണ്ടു.e1f18d51-6cf3-45fb-92eb-e5e51b2840a9

1863 - റെഡ് ക്രോസ് രൂപികരണ യോഗം ജനിവയിൽ തുടങ്ങി.

1886 - മുല്ലപ്പെരിയാർ അണക്കെട്ടിനുള്ള കരാറിൽ ബ്രിട്ടീഷുകാരും തിരുവിതാംകൂർ രാജാവ് ശ്രീ വിശാഖം തിരുനാളും  ഒപ്പുവെച്ചു. കരാർ പ്രകാരം 999 വർഷം തമിഴ്നാടിന് വെള്ളം നൽകണം.

1904 - ചെങ്കോട്ട-പന്നൂർ തീവണ്ടിപ്പാത തുറന്നതോടുകൂടി കൊല്ലം - തിരുനെൽവേലി ഗതാഗതം ആരംഭിച്ചു.

1905 - റഷ്യയിലെ വിപ്ലവ തൊഴിലാളി വിഭാഗങ്ങൾ സെൻറ് പീറ്റേഴ്സ് ബർഗിൽ ആദ്യമായി ഒത്തുചേർന്നു.

1905 - നോർ‌വേ സ്വീഡനിൽ നിന്നും സ്വാതന്ത്ര്യം നേടി.

1936 - ചൈനയിലെ പ്രസിദ്ധമായ ലോങ് മാർച്ച് ആരംഭിച്ചു.ed94426c-2656-4c81-a714-1294bfc73c37

1946 - നാസി കുറ്റവാളികൾക്കെതിരെ ന്യൂറംബർഗ് വിചാരണ തുടങ്ങി

1947 - കാശ്മീർ മഹാരാജാവ് തന്റെ രാജ്യം ഇന്ത്യയിൽ ലയിപ്പിക്കാൻ സമ്മതിച്ച്‌ ഉടമ്പടിയിൽ ഒപ്പുവച്ചു.

1958 - ആദ്യത്തെ വ്യാവസായിക ബോയിങ്ങ് 707, പാൻ അമേരിക്കൻ എയർലൈൻസിന്റെ വിമാനം ന്യൂയോർക്കിൽ നിന്ന് പാരീസിലേക്ക് പറന്നു.

1962 - ചൈനീസ് കടന്നു കയറ്റത്തിനെതിരെ രാജ്യത്ത് ആഭ്യന്തര അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.

1966 - കർണാടക സംഗീതജ്ഞ എം.എസ്. സുബ്ബലക്ഷ്മി യു.എൻ പൊതുസഭയിൽ കച്ചേരി നടത്തി.

1971- ചൈനീസ് നിയന്ത്രണ തായ്‌വാനെ UN ൽ നിന്ന് പുറത്താക്കി.f5ff4fef-c792-489c-9680-775cf2922432

1977 - ലോകത്തിലെ അവസാനത്തെ സ്മോൾ പോക്സ് രോഗിയെ സൊമാലിയയിൽ തിരിച്ചറിഞ്ഞു. ഈ രോഗിക്ക് ശേഷം സ്മോൾ പോക്സ് നിർമ്മാർജ്ജനം ചെയ്തതായി വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ പ്രഖ്യാപിച്ചു.

1978 - ചിക്കമംഗ്ലൂർ ഉപതെരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധിക്ക്‌ അനുകൂലമായി കോൺഗ്രസ് പാർലമെൻററി ബോർഡ് തീരുമാനമെടുത്തതിൽ പ്രതിഷേധിച്ച് എ.കെ ആന്റണി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു.

1979 - കേരള ഭൂപരിഷ്കരണ ഭേദഗതി ബിൽ നിയമസഭ പാസാക്കി.

1984 - ഒക്ടോബർ 14 ന് ജനിച്ച Baby Fae എന്ന കുട്ടിക്ക് അപൂർവ ഹൃദയരോഗം ബാധിച്ചതിനെ തുടർന്ന് ഒരു തരം കുരങ്ങിൽ നിന്ന് ഹൃദയം സ്വീകരിച്ചു ശസ്ത്രക്രിയ നടത്തി. ഏതാനും ആഴ്ചകൾക്കകം കുഞ്ഞ് മരണപ്പെട്ടു

1994 - ജോർദാനും ഇസ്രയേലും സമാധാന കരാറിൽ ഒപ്പുവെച്ചു.

2001- സെപ്റ്റംബർ 11 ന് ഭികര സംഘടനയായ അൽ – ഖ്വയ്ദ അമേരിക്കയിലെ വേൾഡ് ട്രെയിഡ് സെൻററിലടക്കം നടത്തിയ ഭീകരാക്രമണത്തിന്റെ വെളിച്ചത്തിൽ അമേരിക്കയിൽ -പാട്രിയോട്ടിക്ക്‌ ആക്റ്റ്‌'
 (patriotic act) നിലവിൽ വന്നു.f21d8db9-61da-47d7-a4f4-089f8097173a

2006 - ഇന്ത്യയിൽ ഗാർഹിക പീഡന സംരക്ഷണ നിയമം നിലവിൽ വന്നു.

2012 - മൈക്രോസോഫ്റ്റ് വിൻഡോസ് 8 ന്റെ പൊതു റിലീസ് ഉണ്ടാക്കി പുതിയ പിസികളിൽ ലഭ്യമാക്കി. 

2015 - ദക്ഷിണേഷ്യയിലെ ഹിന്ദുകുഷ് പർവതനിരകളിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 399 പേർ കൊല്ലപ്പെടുകയും 2,536 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.!

.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
.       ************
   Rights Reserved by Team Jyotirgamaya

Advertisment