/sathyam/media/media_files/TZsVBzL8yQ2bfaHYM85y.jpg)
ചരിത്രത്തിൽ ഇന്ന്, വർത്തമാനവും …
' JYOTHIRGAMAYA '
🌅ജ്യോതിർഗ്ഗമയ🌅
1199 കർക്കടകം 15
കാർത്തിക / ദശമി
2024 ജൂലായ് 30, ചൊവ്വ
ഇന്ന്;
* കൈരളി കപ്പലിന്റെ തിരോധനത്തിന് 45 വയസ്സ് (1979)
ലോക സൌഹൃദ ദിനം!
[International Day of Friendship;ഐക്യവും ദയയും പ്രോത്സാഹിപ്പിക്കുന്നതിനും ആളുകളുടെ ഒരുമ വർദ്ധിപ്പിക്കുന്നതിനും ഈ ദിനം എല്ലാ വർഷവും ജൂലൈ 30 അന്താരാഷ്ട്ര സൗഹൃദ ദിനം ആയി ആചരിക്കാൻ യു എൻ ആഹ്വാനം ചെയ്തു.]
ലോക മനുഷ്യക്കടത്ത് വിരുദ്ധദിനം!
[ ഐക്യരാഷ്ട്രസഭ: ആഗോള മനുഷ്യക്കടത്തെന്ന പ്രശ്നത്തിൽ അവബോധം സൃഷ്ടിക്കുകയും നിവാരണോപാധികള്‍ വര്‍ദ്ധി പ്പിക്കാനും ഈ ദിനം ലക്ഷ്യം വെക്കുന്നു.]
ദേശീയ അമ്മായിയച്ഛൻ ദിനം !
[ National Father-in-Law Day ;
നിങ്ങളുടെ അമ്മായിയപ്പനുമായുള്ള നിങ്ങളുടെ ബന്ധം ശക്തിപ്പെടുത്തുകയും അദ്ദേഹത്തെ കുറച്ചുകൂടി നന്നായി അറിയുകയും ചെയ്യുക, അത് നിങ്ങളുടെ ഇണയുമായുള്ള നിങ്ങളുടെ ബന്ധം ശക്തിപ്പെടുത്തുന്നതിനുമായുള്ള ദിനം]
ആലിംഗനം പകരാൻ ഒരു ദിനം!
[Share a Hug Day ; നിങ്ങളുടെ ജീവിതത്തിലെ നിങ്ങൾക്ക്
താൽപ്പര്യമുള്ള ആളുകൾക്ക് ഒരു വലിയ ആലിംഗനം നൽകുക, നിങ്ങൾക്ക് സ്വയം ആലിംഗനം ആവശ്യമാണെന്ന് തോന്നിയാൽ മറ്റുള്ളവരോട് ആലിംഗനം ചോദിക്കാൻ ഭയപ്പെടരുത് എന്നിവയൊക്കെ ചെയ്യാനുള്ളത്]
*ദേശീയ വിസിൽ ബ്ലോവർ ദിനം!
[ National Whistleblower Day
അനീതിക്കെതിരെ നിലകൊണ്ട ധീരരായ വ്യക്തികളെക്കുറിച്ച് അറിയുന്നതിനും സംസാരിച്ച ആളുകളെ ആദരിക്കാനും ആഘോഷിക്കാനും ഉള്ള ദിനം]
*ദേശീയ ചീസ് കേക്ക് ദിനം!
National Cheesecake Day
[ ഈ മധുരപലഹാരത്തിൻ്റെ അപചയത്തിൽ മുഴുകാനും ഏറ്റവും രുചികരമായ ചില രുചികരമായ ആസ്വദിക്കാനുമുള്ള ദിവസം ]
*ദേശീയ പേപ്പർബാക്ക് പുസ്തകദിനം!
[ഒരു പുതിയ സ്റ്റോറിയിലേക്ക് കടക്കാനുള്ള അവസരം നൽകുന്നു; ഒരു ലൈബ്രറിയിൽ നിന്ന് ഒരു പുസ്തകം എടുക്കുക അല്ലെങ്കിൽ ഒരു സുഹൃത്തുമായി കൈമാറ്റം ചെയ്യപ്പെടുന്നതിനുള്ള ദിനം]
ഇന്നത്തെ മൊഴിമുത്ത്
"ദൈവങ്ങളുപരിവർഗ്ഗത്തിൻ്റെ
മിഥ്യ , ഒരു ദൈവപുത്രനും
നിന്നെ തുണയ്ക്കുവാൻ
വരികില്ല, കാത്തിരിക്കേണ്ട
നീ മാത്രമേ ഉള്ളു നിൻ്റെ മുക്തിക്കു,
നിൻ നീതിബോധം തന്നെ ശരണം."
[ - ബാലചന്ദ്രൻ ചുള്ളിക്കാട് ]
പ്രമേയസ്വീകാരത്തിലും ആവിഷ്കരണതന്ത്രത്തിലും സമകാലികരിൽ നിന്ന് പ്രകടമായ വ്യത്യസ്തത പുലർത്തുന്ന കവിയും അഭിനേതാവുമായ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെയും (1957),
പത്താം കേരള നിയമസഭയിൽ കൊല്ലം ജില്ലയിലെ ചടയമംഗലത്തെ പ്രതിനിധീകരിച്ച അംഗവും അദ്ധ്യാപികയും ഇപ്പോൾ സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗവും മഹിളാസംഘം നേതാവും മന്ത്രി ജി.ആർ അനിലിൻ്റെ പത്നിയുമായ ആർ. ലതാ ദേവിയുടെയും (1963),
ലാല്‍ ജോസ് സംവിധാനം ചെയ്ത എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്തെത്തുകയും 2011ല്‍ രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത അര്‍ജുനന്‍ സാക്ഷി എന്ന ചിത്രത്തിലും തുടർന്ന് ത്രീ കിംഗ്‌സ്, ഓര്‍ഡിനറി, വാദ്ധ്യാര്‍, ഫ്രൈഡേ, പോപ്പിന്‍സ്, ടാ തടിയാ, റബേക്ക ഉതുപ്പ് കിഴക്കേമല, സിം, ആര്‍ട്ടിസ്റ്റ്, നീന, സോളോ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്ത നടി ആന്‍ അഗസ്റ്റിന്‍ (1988)ന്റേയും,
റിയാലിറ്റി ഷോയില്‍ നിന്ന് ചലച്ചിത്ര രംഗത്തേക്ക് കടന്നുവരുകയും ഇതിഹാസ, മൈ ലൈഫ് പാര്‍ട്ണര്‍, മഹേഷിന്റെ പ്രതികാരം വെടിവഴിപാട്, റെഡ് വൈന്‍, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും, നാക്കു പെന്റ നാക്കു താക്ക, ചന്ദ്രേട്ടന്‍ എവിടെയാ, ഒപ്പം, ഒരു സിനിമാക്കാരന്‍, ആദി, റെഡ് വൈന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയാകുകയും ചെയ്ത നടി അനുശ്രീയുടേയും (1990),
2015ൽ ഡബ്‌സ്മാഷ് വീഡിയോകളിലൂടെ അഭിനയരംഗത്തേക്ക് കടന്നുവരികയും തമിഴ് ത്രില്ലര്‍ ചിത്രം സതുരൻ ഇവന്‍ യാറെന്റര്, തേരികിരത കല്യാണം (മലയാളം) തമിഴ്, മലയാളം എന്നിവയ്ക്കു പുറമെ തെലുങ്ക് സിനിമകളിലും അഭിനയിച്ചിട്ടുള്ള തെന്നിന്ത്യന്‍ ചലച്ചിത്ര നടി വർഷ ബൊല്ലമ്മയുടേയും (1995),
മിഥുൻ ചക്രവർത്തിയുടെ മകനും ചലചിത്ര നടനുമായ മഹാക്ഷയ ചക്രവർത്തി എന്ന മിമൊ ചക്രവർത്തിയുടെയും (1984),
ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട, മലയാളം, മറാത്തി തുടങ്ങിയ ഭാഷകളിൽ നിരവധി ഗാനങ്ങൾ ആലപിച്ച ഗായകൻ സോനു നിഗമിന്റെയും (1973),
2007ൽ പുറത്തിറങ്ങിയ മൊഴി എന്ന തമിഴ് ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്തേക്ക് കടന്നുവന്ന ടെലിവിഷന്‍ അവതാരകയും നടിയുമായ രമ്യ സുബ്രഹ്മണ്യന്റേയും (1986),
ഇന്ത്യൻ സുപ്രീംകോടതിയിലെ ഒരു ജഡ്ജിയായ അജയ് മണിക്‌റാവു ഖാൻവിൽകർ എന്ന എ.എം ഖാൻവിൽകറിന്റെയും (1957),
ആസ്ട്രിയൻ അമേരിക്കൻ ബോഡി ബിൽഡറും, നടനും, വ്യവസായിയും, കാലിഫോർണിയയുടെ മുൻ ഗവർണറുമായിരുന്ന അർണോൾഡ് അലോയിസ് ഷ്വാർസെനെഗറിന്റെയും (1947),
മെമെന്റോ, ഇൻസോംനിയ, ബാറ്റ്മാൻ സിനിമാത്രയമായ ബാറ്റ്മാൻ ബിഗിൻസ്, ദ ഡാർക്ക് നൈറ്റ്, ദ ഡാർക്ക് നൈറ്റ് റൈസസ്, ശാസ്ത്ര കൽപിത ചിത്രങ്ങളായ ദ പ്രസ്റ്റീജ്, ഇൻസെപ്ഷൻ, ഇന്റർസ്റ്റെല്ലാർ തുടങ്ങിയ മികച്ച ചിത്രങ്ങൾ നൽകിയ ബ്രിട്ടീഷ് അമേരിക്കൻ ചലച്ചിത്ര സംവിധായകനും, നിർമ്മാതാവും തിരക്കഥാകൃത്തുമായ ക്രിസ്റ്റഫർ നോളൻ എന്നറിയപ്പെടുന്ന ക്രിസ്റ്റഫർ ജൊനാഥൻ ജെയിംസ് നോളന്റെയും ( 1970),
മിസിംഗ് പേഴ്സൺ’, ‘ലാക്കോംബെ ലൂസിയെൻ’, ‘നൈറ്റ് റൈഡ്സ്’, ‘റിംഗ് റോഡ്സ്’ തുടങ്ങിയ കൃതികൾ രചിച്ച നോബൽ പുരസ്കാരം ലഭിച്ച ഫ്രഞ്ച് നോവലിസ്റ്റ് പാട്രിക് മോദിയാനോയുടെയും (1945)
റെഗുലേഷൻ ഓഫ് റിട്രോ വൈറൽ ഇൻഫെക്ഷൻസ് ഡിവിഷനിലെ (Regulation of Retroviral Infections Division) വൈറോളജിസ്റ്റും ഡയറക്ടറും HIVകണ്ടു പിടച്ചതിനു നോബൽ പ്രൈസ് വേറെ രണ്ടു ശാസ്ത്രജ്ഞരോടൊപ്പം നോബൽ പ്രൈസ് കിട്ടിയ ഫ്രഞ്ച് ശാസ്ത്രജ്ഞയായ ഫ്രാൻസ്വാസ് ബാരി-സിനോസിയുടെയും (1947),
അമേരിക്കയിൽ നിന്നുമുള്ള അഭിനേത്രിയും, നിർമ്മാതാവുമായ ഹിലാരി സ്വാങ്കിന്റെയും(1974) ജന്മദിനം!
ഇന്നത്തെ സ്മരണ !!!
ഭരതൻ മ. (1947-1998)
ഹൈമവതി തായാട്ട് മ. (1925-2007 )
ജോൺ ശങ്കരമംഗലം മ. (1934-2018)
കെ കോയ മ. (- 2009)
ഡോ. എസ് പി രമേശ് മ. (1945-2011)
വാണക്കുറ്റി രാമൻ പിള്ള മ. (1919-1972)
(പി.കെ രാമൻ പിള്ള)
എം. എസ്. കുമാര്‍ മ. (1945-2018)
എറ്റിനെ പാസ്കൽ ടാഷെ മ.(1795-1865 )
ബിസ് മാർക്കിനെയും മ. (1815-1898)
ജോയ്‌സി കിൽമർ മ. (1886-1918)
ഇങ്മർ ബർഗ്‍മൻ മ. (1918 -2007)
പി.എം.കുഞ്ഞിരാമൻ നമ്പ്യാര് ജ.(1905-1998)
കെ. പി. നൂറുദ്ദീൻ ജ. (1939-2016 )
ഡോ. മുത്തുലക്ഷ്മി റെഡ്ഡി ജ.(1886-1968)
ഗോവിന്ദ് ചന്ദ്ര പാണ്ഡേ ജ. (1923-2011)
ഹെൻറി ഫോർഡ് ജ. (1863-1947)
*ഇന്നത്തെ പ്രധാനസ്മരണദിനങ്ങൾ!
*പ്രധാനചരമദിനങ്ങൾ!
തകര, രതിനിർവേദം, വൈശാലി, താഴ്‌വാരം, അമരം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വട്ടം തുടങ്ങി വളരെ നല്ല സിനിമകൾ മലയാളത്തിനു കാഴ്ചവച്ച സംവിധായകനും തിരക്കഥാകൃത്തും ചിത്രകാരനും ആയിരുന്ന ഭരതൻ(നവംബർ 14, 1947 – ജൂലൈ 30, 1998)
വിവിധ കോളേജുകളില്‍ അധ്യാപികയായി പ്രവര്‍ത്തിച്ചശേഷം തലശ്ശേരി ഗവ. ബി.എഡ്. കോളേജില്‍ നിന്ന് മലയാളവിഭാഗം മേധാവിയായി വിരമിച്ചതിനു ശേഷം കോഴിക്കോട് കോര്‍പ്പറേഷന്‍ മേയറാകുകയും ,പേരില്ലാത്ത പ്രേതം, വിവര്‍ത്തനഗ്രന്ഥമായ ഇരുട്ടിന്‍റെ ആത്മാവ് എന്നീ പുസ്തകങ്ങള്‍ രചിക്കുകയും , ഇടതുപക്ഷചിന്തകനും സാഹിത്യ വിമര്‍ശകനുമായ തായാട്ട് ശങ്കരന്‍റെ ഭാര്യയും ആയിരുന്ന പ്രൊഫസർ ഹൈമവതി തായാട്ട്( 1925 ഏപ്രില്‍ 1-ജൂലൈ 30, 2007 ),
ചലച്ചിത്രസംവിധായകനും പൂനെയിലെ എഫ്.ടി.ഐ.ഐയുടെ ഡയറക്ടറായി സേവനം ചെയ്ത ആദ്യ മലയാളിയുമായിരുന്നു ജോൺ ശങ്കരമംഗലം (16 ജൂലൈ 1934 - 30 ജൂലൈ 2018).
ദേശാഭിമാനിയിലും കേരള കൗമുദിയിലും പ്രവര്‍ത്തിച്ച മുതിര്‍ന്ന പത്രപ്രവര്‍ത്തകനും, കാലാവസ്ഥാ നിരീക്ഷകനും, അറിയപ്പെടുന്ന സ്‌പോര്‍ട്‌സ് ലേഖകനുമായ കെ കോയയെയും (-ജൂലൈ 30, 2009),
അരവിന്ദനുമൊത്ത് പോക്കുവെയിലിന്റെ തിരക്കഥ രചിക്കുകയും, നോക്കുകുത്തി, അന്തിപ്പൊൻവെട്ടം, ബഷീർ ദ മാൻ, കോവിലൻ എന്റെ അച്ഛാച്ഛൻ എന്നിവയ്ക്ക് സംഗീതസംവിധാനം നിർവഹിക്കുകയും , രാജീവ് വിജയരാഘവൻ, അൻവർ അലി എന്നിവരൊത്ത് സംസ്ഥാന അവാർഡ് നേടിയ 'മാർഗം' എന്ന സിനിമയുടെ തിരക്കഥ തയ്യാറാക്കുകയും , "അന്തിപ്പൊൻവെട്ടം", "സൂത്രധാരൻ" എന്നീ സിനിമകളുടെ ഗാനരചന നടത്തുകയും രവീന്ദ്രസംഗീതത്തിൽ പണ്ഡിതനും ഇടശ്ശേരിയുടെയും ഒ.വി.ഉഷയുടെയും കവിതകൾക്ക് സംഗീതാവിഷ്‌കാരം നൽകുകയും ചെയ്ത മനോരോഗവിദഗ്ദ്ധനും തിരക്കഥാകൃത്തും സംഗീതസംവിധായകനുമായിരുന്ന ഡോ. എസ് പി രമേഷ്(25 മാർച്ച് 1945 - 30 ജൂലൈ 2011),
മലയാളചലച്ചിത്രനടനും പത്രപ്രവർത്തകനുമായിരുന്നു വാണക്കുറ്റി രാമൻപിള്ള. പി.കെ. രാമൻപിള്ള എന്നാണ് യഥാർഥ നാമം(1919-1972 ജൂലൈ 30)
അധ്യാപകന്‍, നോവലിസ്റ്റ്, പത്രപ്രവര്‍ത്തകന്‍. 1945ല്‍ പാലക്കാട് ജില്ലയിലെ പട്ടാമ്പിയില്‍ ഞാങ്ങാട്ടിരി ഗ്രാമത്തില്‍ ജനനം എം. എസ്. കുമാര്‍(1945-2018 ജൂലൈ 30)
യുണൈറ്റഡ് കാനഡ ലെജിസ്ലേച്ചറിൽ അംഗവും, ലെജിസ്ലേറ്റിവ് കൗൺസിലിൽ അംഗവും,സ്പീക്കറും മന്ത്രിയും, ഉപപ്രധാനമന്ത്രിയും, കോൺഫെഡറേഷൻ ലക്ഷ്യമാക്കി രൂപവത്കരിച്ച കൂട്ടുകക്ഷി മന്ത്രിസഭയിൽ ഉപപ്രധാനമന്ത്രിയും, കോൺഫെഡറേഷൻ രൂപവത്കരിക്കുന്നതിനായി സംഘടിപ്പിച്ച ക്യൂബെക് സമ്മേളനത്തിന്റെ അദ്ധ്യക്ഷനും ആയിരുന്ന എറ്റിനെ പാസ്കൽ ടാഷ(1795 സെപ്റ്റംബർ 5-1865 ജൂലൈ 30),
പ്രഷ്യയുടെ പ്രധാനമന്ത്രിയും,ജർമ്മനിയുടെ ഏകീകരണം നടപ്പിലാക്കുകയും, വടക്കൻ ജെർമ്മൻ കോൺഫെഡറേഷന്റെ ചാൻസലറും, ജർമ്മൻ സാമ്രാജ്യം പ്രഖ്യാപിക്കപ്പെട്ടപ്പോൾ ജർമ്മനിയുടെ ആദ്യത്തെ ചാൻസലർ ആകുകയും, "ഇരുമ്പ് ചാൻസലർ" എന്ന ഓമനപ്പേരിൽ അറിയപ്പെട്ടിരുന ഓട്ടോ എഡ്വാർഡ് ലിയോപോൾഡ് ഓഫ് ബിസ്മാർക്ക്-ഷൂൻഹൌസെൻ എന്ന ബിസ് മാർക്ക് (ഏപ്രിൽ 1, 1815 – ജൂലൈ 30 1898),
ട്രീസ്(Trees മരങ്ങൾ) എന്ന ഒറ്റ കവിതയിലൂടെ പ്രശസ്തനായ അമേരിക്കൻ കവിയും പത്രപ്രവർത്തകനുമായിരുന്ന ആൽഫ്രഡ് ജോയ്‌സി കിൽമർ (ഡിസംബർ 6, 1886-ജൂലൈ 30, 1918),
അറുപതോളം വർഷം കലാരംഗത്ത് പ്രവർത്തിച്ച്, 62 ചലച്ചിത്രങ്ങളും (ഇവയിൽ മിക്കവയും സ്വയം രചിച്ചത്) 170-ലധികം നാടകങ്ങളും സംവിധാനം ചെയ്ത ആധുനിക സിനിമയിലെ അതികായന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന വിഖ്യാത സ്വീഡിഷ് ചലച്ചിത്ര, നാടക, ഓപ്പെറ സംവിധായകൻ ഇങ്മർ ബർഗ്‍മൻ(1918 ജൂലൈ 14, 2007 ജൂലൈ 30)
*പ്രധാനജന്മദിനങ്ങൾ!
അദ്ധ്യാപകനായി ജോലി നോക്കുമ്പോൾ സുകുമാർ അഴീക്കോടിനെ പഠിപ്പിക്കുകയും സുകുമാർ അഴീക്കോട് തന്റെ ആദ്യാത്മികഗുരുവായിട്ട് കണ്ടിരുന്നതും ഇദ്ദേഹത്തിന്റെ മരണശേഷം കെ. ശ്രീധരൻ നമ്പ്യാർ ജീവചരിത്രം എഴുതിയതിനു, സുകുമാർ അഴീക്കോട് അവതാരിക എഴുതുകയും, .പട്ടം താണുപിള്ള മുഖ്യമന്ത്രിയായപ്പോൾ ഭരണകക്ഷിയായ പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയുടെ ചെയർമാനായും കേരളത്തിലെ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിലെ ഒരു വിഭാഗം 1939-ൽ കമ്യൂണിസ്റ്റ് പാർട്ടിയായി പരിണമിച്ചതിനുശേഷം തകർച്ചയിലാണ്ട കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയെ പുനഃസംഘടിപ്പിയ്ക്കുന്നതിനു് നേതൃത്വം നൽകിയവരിൽ പ്രമുഖനായിരുന്ന പി.എം.കുഞ്ഞിരാമൻ നമ്പ്യാർ(1905 ജൂലൈ 30-1998 നവംബർ 25)
പേരാവൂരിൽനിന്ന് അഞ്ച് തവണ എം.എൽ.എ. ആയി തെരഞ്ഞെടുക്കപ്പെടുകയും വനം-സ്‌പോർട്‌സ് മന്ത്രിയായും, വനം വകുപ്പു മന്ത്രിയായും സേവനമനുഷ്ഠിച്ച കെ. പി. നൂറുദ്ദീൻ ( 1939 ജൂലൈ 30 -2016 മെയ് 29 ),
ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ വനിതാ നിയമസഭാ സാമാജികയും സ്ത്രീകളുടെ അവകാശങ്ങൾ നേടിയെടുക്കുവാൻ പ്രയത്നിച്ച ഒരു സാമൂഹ്യ പ്രവർത്തകയുമായിരുന്ന ഡോ. മുത്തുലക്ഷ്മി റെഡ്ഡി (ജൂലൈ 30, 1886 - ജൂലൈ 22, 1968),
കലയുടെയും ഇന്ത്യൻ ശാസ്ത്രത്തിന്റെയും ചരിത്രങ്ങൾ എഡിറ്റ് ചെയ്യുകയും ഋഗ്വേദത്തെ ഹിന്ദിയിലേക്ക് പരിഭാഷ ചെയ്യുകയും , വേദകാലത്തെയും ബുദ്ധകാലത്തെയും കുറിച്ച് പഠനം നടത്തുകയും ചെയ്ത ചരിത്രകാരൻ ഗോവിന്ദ് ചന്ദ്ര പാണ്ഡേ(1923 ജൂലൈ 30- 2011 മേയ് 22),
ആദ്യത്തെ മോട്ടോർ കാർ നിർമ്മിക്കുകയും പതിനൊന്നു വർഷത്തിനു ശേഷം “ഫോർഡ് മോട്ടോർ കമ്പനി” സ്ഥാപിക്കുകയും ചെയ്ത ഹെൻറി ഫോർഡ്
( 1863 ജൂലൈ 30- 1947 ഏപ്രിൽ 7) ,
ചരിത്രത്തിൽ ഇന്ന്…
********
1836 - ലോകത്തിലെ ആദ്യ ഇംഗ്ലിഷ് പത്രം പ്രസിദ്ധീകരിച്ചു.
1863 - ജയിലറകളിൽ അകാരണമായി കറുത്ത വംശരെ കൊന്ന റിബലുകളെ വെടിവച്ചു കൊല്ലാൻ ഉത്തരവിട്ട പ്രസിഡണ്ട് ലിങ്കന്റെ കണ്ണിന് – കണ്ണ് പ്രസ്താവന.
1900 - ബ്രിട്ടിഷ് പാർലമെന്റ് Mine Act, workmen Compensation act, Railway act തുടങ്ങിയ സാമൂഹിക പ്രതിബദ്ധതാ നിയമങ്ങൾ പാസാക്കി…
1909 - ആദ്യ സൈനിക വിമാനം റൈറ്റ് ബ്രദേർസ് പുറത്തിറക്കി..
1928 - ആദ്യ കളർ ചലച്ചിത്രം ജോർജ് ഈസ്റ്റ്മാൻ എഡിസൺ അടക്കമുള്ള ക്ഷണിക്കപ്പെട്ട അതിഥികളുടെ മുമ്പാകെ അവതരിപ്പിച്ചു.
1930 - ആദ്യത്തെ ഫുട്ബോൾ ലോകകപ്പ് ഉറുഗ്വേ നേടി.
1932 - ലോസ് ആഞ്ചലസ് ഒളിമ്പിക്സ് തുടക്കം
1966 - ഇംഗ്ലണ്ടിൽ നടന്ന എട്ടാമത് ലോകകപ്പ് ഫുട്ബാളിൽ ആതിഥേയരായ ഇംഗ്ലണ്ട് ജർമനിയെ 4-2ന് തോൽപ്പിച്ച് കിരിടം ചൂടി. Geoff Hurst ന് ഫൈനലിൽ ഹാട്രിക്.
1971 - അപ്പോളോ പതിനഞ്ച് മിഷൻ: ഡേവിഡ് സ്കോട്ടും ജെയിംസ് ഇർവിനും ഫാൾക്കൺ എന്ന വാഹനത്തിൽ ചന്ദ്രനിലിറങ്ങി.
1971 - ഓൾ നിപ്പോൺ എയർവേയ്സിന്റെ ഒരു ബോയിങ് 727 വിമാനവും, ജപ്പാനീസ് വായുസേനയുടെ എഫ്.86 വിമാനവും ജപ്പാനിലെ മോറിയോക്കായിൽ കൂട്ടിയിടിച്ച്, 162 പേർ മരിച്ചു.
1979 - 23 മലയാളികള്‍ ഉള്‍പ്പെടെ 51 പേരുമായി ഗോവയില്‍ നിന്ന് ഈസ്റ്റ് ജര്‍മനിയിലേക്ക് ഇരുമ്പയിരുമായി പുറപ്പെട്ട കേരളത്തിന്റെ എം വി കൈരളി കപ്പലിന്റെ തിരോധാനം.
1980 - ജറുസലം ഇസ്രയേൽ തലസ്ഥാനമായി പ്രഖ്യാപിക്കുന്ന ജറുസലം ആക്ട് ഇസ്രയേൽ പാർലമെന്റായ നെസ്സറ്റ് അംഗീകരിച്ചു…
2002 - രണ്ടാം കോംഗോ യുദ്ധം അവസാനിപ്പിക്കുവാൻ കോംഗോയും റുവാണ്ടയും കരാറിൽ ഒപ്പിട്ടു.
2003 - മെക്സിക്കോയിൽ, അവസാനത്തെ 'പഴയ രീതിയിലുള്ള' ഫോക്സ്‌വാഗൺ ബീറ്റിൽ അസംബ്ലി ലൈനിൽ നിന്ന് ഇറങ്ങി .
2006 - ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ സംഗീത ഷോ ടോപ്പ് ഓഫ് ദി പോപ്‌സ് അവസാനമായി ബിബിസി ടുവിൽ സംപ്രേക്ഷണം ചെയ്തു . ഷോ 42 വർഷമായി സംപ്രേഷണം ചെയ്തു.
2011 - എലിസബത്ത് രാജ്ഞിയുടെ മൂത്തമകൾ സാറ ഫിലിപ്‌സിന്റെ മുൻ റഗ്ബി യൂണിയൻ ഫുട്‌ബോൾ കളിക്കാരനായ മൈക്ക് ടിൻഡാലുമായുള്ള വിവാഹം .
2012 - ഇന്ത്യയിലെ ആന്ധ്രാപ്രദേശിൽ തമിഴ്‌നാട് എക്‌സ്പ്രസിൽ തീവണ്ടി തീപിടിത്തത്തിൽ 32 യാത്രക്കാർ കൊല്ലപ്പെടുകയും 27 പേർക്ക് പരിക്കേൽക്കുകയും ചെയ്തു .
2012 - ഡൽഹിയിലെ പവർ ഗ്രിഡ് തകരാർ മൂലം ഉത്തരേന്ത്യയിൽ 300 ദശലക്ഷത്തിലധികം ആളുകൾക്ക് വൈദ്യുതിയില്ല .
2014 - മഹാരാഷ്ട്രയിലുണ്ടായ മണ്ണിടിച്ചിലിൽ ഇരുപത് പേർ കൊല്ലപ്പെടുകയും 150 പേർ കുടുങ്ങിക്കിടക്കുകയും ചെയ്തു .
2020 - നാസയുടെ മാർസ് 2020 ദൗത്യം കേപ് കനാവറൽ എയർഫോഴ്സ് സ്റ്റേഷനിൽ നിന്ന് അറ്റ്ലസ് വി റോക്കറ്റിൽ വിക്ഷേപിച്ചു .
. By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
. ************
Rights Reserved by Team Jyotirgamaya