/sathyam/media/media_files/U5pqcpLvNNyTKesL2LRV.jpg)
ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …
' JYOTHIRGAMAYA '
🌅ജ്യോതിർഗ്ഗമയ🌅
കൊല്ലവർഷം 1200
കന്നി 26
തിരുവോണം / നവമി
2024 / ഒക്ടോബര്‍ 12,
ശനി
ഇന്ന്;
നവരാത്രി
ഒമ്പതാം ദിവസം
മഹാ നവമി
ആയുധ പൂജ
*ലോക സന്ധിവാത ദിനം ! (World Arthritis Day) -ലോകമെമ്പാടുമുള്ള, ദശലക്ഷക്കണക്കിന് ആളുകൾ സന്ധിവാതം ബാധിച്ച് വിഷമിയ്ക്കുന്നുണ്ട്, അവരുടെ ജീവിതത്തെ മാറ്റിമറിക്കുന്ന ഈ അവസ്ഥയെ കുറിച്ചും അത് അനുഭവിക്കുന്നവരുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്നതിനെ കുറിച്ചും അറിയാനും അതിനെ കുറിച്ച് അവബോധം വളർത്താനുമുള്ള ദിവിസമായാണ് ലോക സന്ധിവാത ദിനം ആചരിയ്ക്കുന്നത്. "Informed Choices, Better Outcomes." എന്നതാണ് 2024 ലെ ഈ ദിനത്തിലെ തീം]
/sathyam/media/media_files/7d4a94e6-839c-4552-a469-94231bcc77c6.jpg)
*സാർവത്രിക സംഗീതദിനം![സംഗീതത്തിൻ്റെ ചരിത്രം മനുഷ്യചരിത്രത്തോളം പഴക്കമുള്ളതാണ്. വാസ്തവത്തിൽ, മനുഷ്യ സംസ്കാരത്തിൻ്റെ വികാസത്തിൽ സംഗീതം യഥാർത്ഥത്തിൽ സംസാരഭാഷയ്ക്കും മുമ്പാണ് ജനിച്ചത് എന്നാണ് മനുഷ്യവംശ ചരിത്രകാരന്മാർ വിശ്വസിക്കുന്നത്. അങ്ങനെയല്ലെങ്കിൽ പോലും, സംഗീതം മനുഷ്യനെ മനുഷ്യനാക്കുന്നതിൽ ഒരു പ്രധാന പങ്കുവഹിയ്ക്കുന്നുണ്ട് എന്നത് ഒരു സത്യമാണ്. അതിനാൽ മനുഷ്യ ജീവിതത്തിൽ സംഗീതത്തിനുള്ള പ്രാധാന്യത്തെക്കുറിച്ച് അറിയാനും അത് അറിഞ്ഞാസ്വദിയ്ക്കാനും ഒരു ദിനം.]
*അന്താരാഷ്ട ജ്യോതിശാസ്ത്ര ദിനം ![ജ്യോതിശാസ്ത്ര പ്രേമികൾക്കും ജോതിശാസ്ത്ര വിദ്യാർത്ഥികൾക്കും ഒരു പോലെ ബഹിരാകാശത്തെക്കുറിച്ചുള്ള അവരുടെ അറിവും അവബോധവും പരസ്പരം പങ്കിടാനുള്ള ഒരു ദിനം.]
*അന്താരാഷ്ട്ര ആഫ്രിക്കൻ പെൻഗ്വിൻ അവബോധ ദിനം![അൻ്റാർട്ടിക്കയിലേത് പോലെയുള്ള തണുത്ത കാലാവസ്ഥയിൽ ജീവിയ്ക്കുന്ന പെൻഗ്വിനുകളെ പോലെ, ആഫ്രിക്കയുടെ തെക്കൻ തീരത്ത് മിതശീതോഷ്ണ കാലാവസ്ഥയിലും ഇത്തരം ജീവികളെ കാണാം. പറക്കാനാവാത്ത ഈ പക്ഷികളെ കുറിച്ച് പഠിയ്ക്കാനും അവയെ സംരക്ഷിയ്ക്കാനും ഒരു ദിനം.]
* Natioal Savings Day ![ദേശീയ സമ്പാദ്യ ദിനം -സമ്പാദിച്ചത് ചെലവഴിക്കുന്നത് രസകരമായ അനുഭവമാണ്, എന്നാൽ സമ്പാദ്യത്തിൽ നിന്ന് മിച്ചം പിടിയ്ക്കുന്നത് അതിലും മികച്ച അനുഭവമാണ് ! ഇപ്രകാരം സ്വയം സമ്പാദിയ്ക്കുന്നതിനോടൊപ്പം തന്നെ നിക്ഷേപം നടത്താൻ എല്ലാവരേയും പ്രചോദിപ്പിക്കുന്നതിന് ഒരു ദിനം]/sathyam/media/media_files/0c391d70-c624-4229-a9af-2378bf44408e.jpg)
*സ്പെയിനിൻ്റെ ദേശീയ ദിനം![സ്പാനിഷ് ജനതയുടെ അഭിമാനവും ഐക്യവും പ്രതിഫലിപ്പിയ്ക്കുന്ന ഊർജ്ജസ്വലമായ ഒരു ആഘോഷമാണ് സ്പെയിനിൻ്റെ ദേശീയ ദിനം. മഹത്തായ പരേഡുകൾ, വർണ്ണാഭമായ പ്രദർശനങ്ങൾ, രാജ്യത്തുടനീളമുള്ള ആഹ്ലാദകരമായ ഒത്തുചേരലുകൾ എന്നിവ ഈ ദിവസം ഇവർ നടത്തുന്നു.രാഷ്ട്രം അതിൻ്റെ സാംസ്കാരിക പൈതൃകത്തെയും രാഷ്ട്രത്തിലെ പൗരന്മാരെ പരസ്പരം ബന്ധിപ്പിക്കുന്ന അവരുടെ മൂല്യങ്ങളെ ബഹുമാനിക്കാനും പ്രേരിപ്പിയ്ക്കുന്ന ഒരു ദിനം.]
*ദേശീയ മോട്ടോർസൈക്കിൾ റൈഡ് ദിനം ![ ഒക്‌ടോബറിലെ എല്ലാ രണ്ടാം ശനിയാഴ്ചകളിലും ഈ ദിനം ആഘോഷിക്കുന്നു. ബൈക്കിംഗിൻ്റെ ആഹ്ലാദവും കൂട്ടായ്മയും ആഘോഷിക്കാൻ രാജ്യത്തുടനീളമുള്ള മോട്ടോർ സൈക്കിൾ പ്രേമികൾ റോഡിലിറങ്ങുന്ന ആവേശകരമായ ഒരു ദിവസമാണിന്ന്.]
/sathyam/media/media_files/282c1dcf-d1f7-40d3-86bc-a2911da99b83.jpg)
* ദേശീയ കര്‍ഷക ദിനം ![ആധുനിക സമൂഹം ലോകമെമ്പാടുമുള്ള കർഷകരുടെ പരുക്കൻ ചുമലുകളിലും അവരുടെ ശാഠ്യംപിടിച്ച വ്യക്തിത്വങ്ങളിലും കെട്ടിപ്പടുക്കപ്പെട്ടതാണെന്ന് പറയപ്പെടുന്നു. കാരണം ഭക്ഷ്യവസ്തുക്കൾ വിളയിക്കാൻ ജീവിതം ഉഴിഞ്ഞുവെക്കുന്ന ഇവർ ഇല്ലായിരുന്നെങ്കിൽ ഈ ലോകത്തിൻ്റെ അവസ്ഥ എന്തായിരിയ്ക്കും ? അതിനാൽ, അവരുടെ സംഭാവനകളും അവർ ലോകത്തിന് നൽകിയ കാര്യങ്ങളും ഓർക്കാനും വരും തലമുറയെ അറിയിയ്ക്കാനും ഒരു ദിവസം !]
*യെരേവൻ ദിനം![അർമേനിയയുടെ തലസ്ഥാന നഗരിക്ക് വേണ്ടി മാത്രം സമർപ്പിച്ചിരിക്കുന്ന ഒരു ദിനമാണ് യെരേവൻ ദിനം. ഈ ദിവസം യെരേവാനിലെ തെരുവുകളിൽ ഉത്സവാന്തരീക്ഷം നിറയ്ക്കുന്നു, സംഗീതം, നൃത്തം എന്നിവയാൽ ഈ നഗരം സജീവമാകുന്നു. ]
/sathyam/media/media_files/7cea4b7a-ae16-4dca-b823-4a385d3a1a82.jpg)
*ദേശീയ ചെസ് ദിനം![ചെസ് കളിയുടെ ചരിത്രം, രീതി, ആസ്വാദനം എന്നിവയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളെയും കുറിച്ച് സ്വയം പഠിക്കാനും, വരും തലമുറയെ പഠിപ്പിയ്ക്കാനുമായി ഒരു ദിവസം.]
*ദേശീയ സ്വതന്ത്രചിന്താ ദിനം![ എല്ലാവരോടും മനസ്സ് തുറക്കാനും സ്വതന്ത്രമായും യുക്തിസഹമായും ചിന്തിക്കാനും ഒരു ദിനം ]
*ഇച്ഛാഭംഗ ദിനം !
[മൊമെൻ്റ് ഓഫ് ഫ്രസ്ട്രേഷൻ ഡേ ]
*ദേശീയ വസ്ത്രധാരണ ദിനം !
* ബ്രസിൽ : ബാല ദിനം !
* ഇക്വിറ്റോറിയൽ ഗിനി: സ്വാതന്ത്ര്യ ദിനം !
* അമേരിക്ക ; സ്വതന്ത്ര ചിന്താ ദിനം !
ഇന്നത്തെ മൊഴിമുത്ത്
''"ശരിയായ തീരുമാനങ്ങൾ എടുക്കുന്നതിൽ ഞാൻ വിശ്വസിക്കുന്നില്ല, ഞാൻ തീരുമാനങ്ങൾ എടുക്കുകയും അവ ശരിയാക്കുകയും ചെയ്യുന്നു എന്നേയുള്ളു." അതു പോലെ
"ജോലിയും ജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥയിൽ ഞാൻ വിശ്വസിക്കുന്നില്ല. എന്നാൽ ജോലി-ജീവിത സംയോജനത്തിൽ ഞാൻ വിശ്വസിക്കുന്നു. അതു കൊണ്ടു തന്നെ നിങ്ങളുടെ ജോലിയും ജീവിതവും അർത്ഥപൂർണ്ണവും സംതൃപ്തവുമാക്കുക, അപ്പോൾ അവ തനിയെ പരസ്പരപൂരകമാകും."[ - രത്തൻ ടാറ്റ]/sathyam/media/media_files/41c89115-47a1-4b5c-ba5e-106cf7de149e.jpg)
ജന്മദിനം
കേരളത്തിലെ സഹകരണവും ടൂറിസവും ദേവസ്വവും വകുപ്പ് മന്ത്രിയായിരുന്ന സി.പി.ഐ.എം നേതാവ് കടകംപള്ളി സുരേന്ദ്രന്റേയും (1952),
കോൺഗ്രസ് നേതാവും മുൻ ലോകസഭ സ്പീക്കറും മുൻ ആഭ്യന്തര മന്ത്രിയും, മുൻ പഞ്ചാബ് ഗവർണറുമായിരുന്ന ശിവരാജ് പാട്ടിലിന്റെയും (1935),
തെന്നിന്ത്യൻ സിനിമ നടി സുഹാസിനി രാജാറാം എന്ന സ്നേഹയുടെയും (1981),
/sathyam/media/media_files/04a7d41a-e08c-4d0f-bae8-5afd4d9a8335.jpg)
ഹിന്ദി സിനിമയിലെ നടനും സംവിധായകനും എഴുത്തുകാരനുമായ ടീനു ആനന്ദിൻ്റെയും (1945),
സഹ സംവിധായകനായി സിനിമയിലേക്ക് കടന്നുവരുകയും ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലെ ക്രിസ്പ്പിന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച്
പ്രേക്ഷകര്‍ക്കിടയില്‍ പ്രശസ്തനാകുകയും ചെയ്ത ചലച്ചിത്രനടനും സംവിധായകനുമായ സൗബിന്‍ സാഹിറിന്റേയും(1983),
എക്സ്-മെൻ, കേറ്റ് & ലിയോപോൾഡ്, ദ പ്രസ്റ്റീജ്, ഓസ്ട്രേലിയ, വാൻഹെൽസിംഗ് തുടങ്ങിയ മികച്ച ചിത്രങ്ങളിലൂടെ പ്രശസ്തനായ അഭിനേതാവും എമ്മി അവാർഡ്, ടോണി അവാർഡ് ജേതാവുമായ ഓസ്ട്രേലിയൻ അഭിനേതാവ് ഹ്യൂ ജാക്ക്മാൻ (1968)ന്റേയും ജന്മദിനം !
സ്മരണാഞ്ജലി !!!
എൻ.വി കൃഷ്ണവാരിയർ മ. (1916-1989)
റാണിചന്ദ്ര മ. (1949-1976)
മഹാനായ അക്ബർ മ. (1542-1605 )
റാം മനോഹർ ലോഹ്യ മ. (1910 -1967)
സുഖ്‌ദേവ് സിങ് കാങ് മ.v(1931-2012)
കാതറിൻ ബുർ ബ്ലോഡ്ഗെറ്റ് മ. (1898-1979)
ഡെന്നിസ് റിച്ചി മ. ( 1941 - 2011)
/sathyam/media/media_files/103ab78b-a197-415b-8e12-845c590fdbf1.jpg)
പത്രപ്രവർത്തനം, വിജ്ഞാന സാഹിത്യം, കവിത, സാഹിത്യ ഗവേഷണം എന്നീ മേഖലകളിൽ വിലപ്പെട്ട സംഭാവനകൾ നൽകിയ ബഹുഭാഷാപണ്ഡിതനും, കവിയും, സാഹിത്യചിന്തകനും , പുരോഗമന വാദിയായ സാഹിത്യ വിമർശകനും ആയിരുന്ന എൻ.വി. കൃഷ്ണ വാരിയർ(1916, മെയ് 13 -1989, ഒക്റ്റോബർ 12)
1976 ൽ ഒരു വിമാനപകടത്തിൽ അമ്മയ്ക്കും സഹോദരങ്ങൾക്കുമൊപ്പം മരണപ്പെട്ട ഒരു മലയാളചലച്ചിത്രനടിയായ റാണി ചന്ദ്ര.(1949- ഒക്ടോബർ 12, 1976)
മുഗൾ സാമ്രാജ്യത്തിന്റെ മഹാശിൽപിയും മതപരമായ സഹിഷ്ണുത പുലർത്തിയ ചക്രവർത്തിയും, ഭരണ നിപുണനും കലയെയും സാഹിത്യത്തെയും പ്രോൽ സാഹിപ്പിക്കുകയും ചെയ്ത മുഗൾ സാമ്രാജ്യത്തിന്റെ മൂന്നാമത്തെ ചക്രവർത്തിയാണ് മഹാനായ അക്ബർ എന്ന് അറിയപ്പെടുന്ന ജലാഅലുദ്ദിൻ മുഹമ്മദ് അക്‌ബർ(1542 ഒക്ടോബർ 15 - 1605 ഒക്ടോബർ 12),/sathyam/media/media_files/3d4b2e57-334d-46b6-a6a1-6fba851d0a08.jpg)
രണ്ട് പ്രാവശ്യം പാർലമെൻറ് അംഗമായിരിക്കുകയും രാഷ്ട്രീയ, സാമ്പത്തിക വിഷയങ്ങളെക്കുറിച്ച് നിരവധി പുസ്തകങ്ങൾ രചിച്ചിക്കുകയും ചെയ്ത സ്വാതന്ത്ര്യസമരസേനാനിയും രാഷ്ട്രതന്ത്രജ്ഞനും സോഷ്യലിസ്റ്റ് സൈദ്ധാന്തികനുമായ രാം മനോഹർ ലോഹ്യ(1910 മാർച്ച് 23- 1967 ഒക്ടോബർ 12)
പ്രമുഖ നിയമജ്ഞനും കേരളത്തിന്റെ പതിന്നാലാം ഗവർണറുമായിരുന്ന സുഖ്‌ദേവ് സിങ് കാങ്(15 മേയ് 1931 – 12 ഒക്ടോബർ 2012),
ഒരു അമേരിക്കൻ ശാസ്ത്രഗവേഷകയായിരുന്നു കാതറിൻ ബുർ ബ്ലോഡ്ഗെറ്റ് ( 10 ജനുവരി 1898-ഒക്ടോബർ 12, 1979)/sathyam/media/media_files/68a391a8-69a9-4d5e-848f-635a5ab2bb46.jpg)
ഇന്ന് കാണുന്ന പുതിയ തലമുറ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെയെല്ലാം മുൻഗാമിയായിരുന്ന യുണിക്സും,
സി++, സി#, ജാവ, പേൾ എന്നീ കമ്പ്യൂട്ടർ ഭാഷകളുടെ വികസനത്തിൽ അടിസ്ഥാനമായി മാറിയ ,സി ഭാഷയും സ്രഷ്ടിച്ച ഡെന്നിസ് റിച്ചി (സെപ്റ്റംബർ 9 1941 - ഒക്ടോബർ 12 2011),
*ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ മുൻഗാമികളിൽ പ്രമുഖരായിട്ടുളളവർ!
കുട്ടമത്ത് ജ. (1880 -1943)
(കുന്നിയൂർ കുഞ്ഞിക്കൃഷ്ണക്കുറുപ്പ്)
ചങ്ങരംകോത കൃഷ്ണൻ കർത്താവ് ജ. (1881-1962)
നിദ ഫാസലി ജ. (1938- 2016)
വിജയ് മർച്ചൻറ് ജ. (1911-1987)
പ്രതിമ ഗൗരി ബേദി ജ. (1948-1998)
ലൂച്ചാനോ പവറോട്ടി ജ. (1935 -2007)
നോബർട്ട് പൗൾ ഹാക്കിന്സ് ജ. (1937-1969)
അൻജ നിഡ്രിൻഗാസ് ജ (1965- 2014 )
/sathyam/media/media_files/088e296b-6d9d-4eac-802d-06956d995f6d.jpg)
കാളിയമർദ്ദനം എന്ന യമകകാവ്യവും,ദേവയാനീചരിതം,വിദ്യാശംഖധ്വനി, ബാലഗോപാലൻ, അത്‌ഭുതപാരണ, ഹരിശ്ചന്ദ്രചരിതം, ധ്രുവമാധവം, നചികേതസ്സ്, എന്നീ നാടകങ്ങളും, ബാലഗോപാലൻ എന്ന ആട്ടക്കഥയും, അമൃതരശ്മി എന്ന പേരിൽ പത്തു ഭാഗങ്ങളിലായി സമാഹരിച്ച ഖണ്ഡ കവിതകളും, ഇളം തളിരുകൾ എന്ന കുട്ടികൾക്കുള്ള കവിതകളുടെ സമാഹാരവും, വേറെ പല കൃതികളും രചിച്ച് മലബാറിന്റെ സാഹിത്യ മണ്ഡലത്തെ സ്വാധീനിച്ച പ്രശസ്തനായ കവി കുട്ടമത്ത് കുന്നിയൂർ കുഞ്ഞിക്കൃഷ്ണക്കുറുപ്പ് എന്ന കുട്ടമത്ത്(1880 ഒക്റ്റോബർ 12 - 7 ആഗസ്റ്റ് 1943),
/sathyam/media/media_files/e48dde5a-51aa-4d8c-ac7e-dd72991c1be7.jpg)
കൊടുങ്ങല്ലൂർക്കളരിയിലെ പുകഴ്‌പെറ്റ കവി, വൈദ്യൻ, തീപ്പൊള്ളലിന്റെ ചികിത്സയിൽ സ്‌പെഷ്യലൈസേഷൻ, തൊട്ടുകൂടായ്മ കൊടികുത്തിയ കാലത്തും കൂസലെന്യേ ചെറുമക്കുടികളിൽ ദൈവദൂതനെപ്പോലെ സിദ്ധൗഷധങ്ങളുമായി കടന്നുചെന്ന മനുഷ്യസ്‌നേഹി, എന്നി വിശേഷണങ്ങളാൽ അറിയപ്പെടുന്ന കവി തിലകൻ ചങ്ങരംകോത കൃഷ്ണൻ കർത്താവ് (1881 ഒക്റ്റോബർ 12-1962 സെപ്റ്റംബർ 19 ),
/sathyam/media/media_files/23826a62-68f7-4de7-8a6e-dd7e64022a03.jpg)
ഉർദു, ഹിന്ദി, ഗുജറാത്തി ഭാഷകളിലായി 24 പുസ്തകങ്ങൾ എഴുതിയ പ്രസിദ്ധ കവിയും സിനിമാ ഗാനരചയിതാവു മായിരുന്ന മുഖ്തദ ഹസൻ നിദാ ഫാസലി എന്ന നിദ ഫാസൽ(1938 ഒക്റ്റോബർ 12- 2016 ഫെബ്രുവരി 8)
ഒരു ഇന്ത്യൻക്രിക്കറ്റ് കളിക്കാരനായിരുന്ന വിജയ് മർച്ചൻ്റ് (12 ഒക്ടോബർ 1911 - 27 ഒക്ടോബർ 1987)
പ്രശസ്തയായ മോഡലും ഒഡീസി നർത്തകിയുമാണ് പ്രോതിമ ഗൌരി ബേദി](ഒക്ടോബർ 12, 1948 – ഓഗസ്റ്റ് 18, 1998)
/sathyam/media/media_files/283ac1a6-297a-4aab-afc5-8a2c41b680ba.jpg)
പുരുഷസ്വരാലാപനത്തിൽ പ്രമുഖ സ്ഥാനം വഹിച്ചിരുന്ന ഇറ്റലിയിലെ മൊദേനയിൽ ജനിച്ച പാശ്ചാത്യ ഒപ്പറേ ഗായകനായിരുന്ന ലൂച്ചാനോ പവറോട്ടി(12 ഒക്ടോബർ1935 – സെപ്റ്റംബർ 2007),
അസ്ട്രേലിയൻ .ഫോർമുല ഡ്രൈവറായിരുന്ന നോബർട്ട് പൗൾ ഹാക്കിൻസ്(12 ഒക്റ്റോബർ 1937-26 മെയ് 1969),
/sathyam/media/media_files/562e0797-5a4e-407b-b27a-bc32dc384b89.jpg)
2014 ലെ അഫ്ഗാനിസ്താൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാനെത്തിയപ്പോൾ സുരക്ഷാഉദ്യോഗസ്ഥന്റെ വെടിയേറ്റു മരിച്ച, പുലിറ്റ്സർ പുരസ്‌കാരം നേടിയ ജർമൻ ഫോട്ടോഗ്രാഫറായിരുന്നു അൻജ നിഡ്രിൻഗാസ്(12 ഒക്ടോബർ 1965 – 4 ഏപ്രിൽ 2014).
ചരിത്രത്തിൽ ഇന്ന് …
1285 - baptism വിസമ്മതിച്ചതിനാൽ 180 ജൂതൻമാരെ ജർമനിയിലെ മ്യൂണിച്ചിൽ തീയിട്ടു കൊന്നു.
1492 - ക്രിസ്റ്റഫർ കൊളംബസ് കിഴക്കൻ ഏഷ്യയാണെന്ന അനുമാനത്തില് ബഹാമാസില് കപ്പലിറങ്ങി.
/sathyam/media/media_files/aae0dffc-da17-4f91-9a78-66fa9a2bc1f5.jpg)
1609 - പ്രശസ്ത children Rhyme Three blind mice ലണ്ടനിൽ പ്രസിദ്ധീകരിച്ചു.
1792 - USA യിലെ ആദ്യ കൊളംബസ് ഡേ ആചരിച്ചു.
1823 - സ്കോട്ട്‌ലന്റുകാരനായ ചാള്സ് മക്കിന്റോഷ് ആദ്യത്തെ മഴക്കോട്ടുകള് വില്ക്കാനാരംഭിച്ചു.
1850 - വനിതകൾക്കായുള്ള ആദ്യത്തെ മെഡിക്കൽ കോളേജ് അമേരിക്കയിലെ പെന്സില്‌വാനിയയില് സ്ഥാപിതമായി./sathyam/media/media_files/654618ab-30ac-4b6c-9762-fed62f78f4f7.jpg)
1876 - സത്യനാദകാഹളം തുടക്കം.
1901 - US A പ്രസിഡണ്ട് (26th) തിയോഡോർ റൂസ് വെൽറ്റ് (1901-1909) പ്രസിസണ്ടിന്റെ ആസ്ഥാനമായ Executive Mansion നെ white house എന്ന് പുനർ നാമകരണം ചെയ്തു.
1902 - വൈദ്യരത്നം പി.എസ് വാര്യർ കോട്ടയ്ക്കൽ ആര്യ വൈദ്യശാല സ്ഥാപിച്ചു.
1960 - ജപ്പാനീസ് രാഷ്ട്രീയ നേതാവ് Injerio Asanuma ലൈവ് ടെലിവിഷൻ ഡിബേറ്റിനിടെ 17 കാരൻ ദേശീയ വാദിയാൽ വെട്ടിക്കൊല്ലപ്പെട്ടു./sathyam/media/media_files/ea94e879-4b64-4528-891e-3ff39e4fa859.jpg)
1960 - സോവിയറ്റ് നേതാവ് നിഖിത ക്രൂഷ്ചേ വിന്റെ UN അസംബ്ലിയിലെ വിവാദ ഷൂ പ്രകടനം
1964 - ആദ്യമായി 3 മനുഷ്യരുമായി Vostock 1 ബഹിരാകാശത്തെത്തി.
1968 - ലാറ്റിൻ അമേരിക്കയിലെ ആദ്യ ഒളിമ്പിക്സ് മെക്സിക്കോയിൽ തുടങ്ങി.
1969 - ആദ്യമായി 5 മനുഷ്യരുമായി Soyuz 7 ബഹിരാകാശത്തെത്തി.
1979 - കോൺഗ്രസ് പിന്തുണയോടെ സി.എച്ച് മുഹമ്മദ്കോയ മുഖ്യമന്ത്രിയായി.
1984 - ബ്രിട്ടൻ ബോംബ് സ്ഫോടനം, കൺസർവേറ്റീവ് യോഗത്തിനിടെയുണ്ടായ സ്ഫോടനത്തിൽ 5 മരണം.
/sathyam/media/media_files/cdc95a74-456f-4c3a-8dc4-763a7e193a44.jpg)
1990 - മെക്സിക്കൻ കവി ഒക്ടോവിയ പാസ് സാഹിത്യ നോബൽ നേടി.
1993 - ദേശീയ മനുഷ്യാവകാശ കമ്മീഷൻ രൂപീകരിക്കപ്പെട്ടു.
1994 - വീനസിലേക്കുള്ള നാസയുടെ മാഗെല്ലൻ മിഷൻ പരാജയപ്പെടുന്നു, സ്പേസ്‌ക്രാഫ്റ്റ് കത്തി നശിക്കുന്നു.
1999 - ലോക ജനസംഖ്യ 6 ബില്യൻ കടന്നു എന്ന് പ്രഖ്യാപനം./sathyam/media/media_files/e36cb42f-3c3f-4969-90da-e7d40ea4ff66.jpg)
1999 - പാകിസ്താനിൽ പർവേസ് മുഷാറഫ് നവാസ് ഷെറീഫിനെ സ്ഥാനഭ്രഷ്ടനാക്കി അധികാരം പിടിച്ചടക്കി.
2001- ഇന്ത്യൻ കരീബിയൻ എഴുത്തുകാരൻ വി എസ് നയ് പോളിന് സാഹിത്യ നോബൽ.
2005 - ഇന്ത്യയിൽ വിവരാവകാശ നിയമം നിലവിൽ വന്നു.
2008 - അൽഫോൻസാമ്മയെ ബെനെഡിക്ട് പതിനാറാമൻ മാർപ്പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചു.
2009 - ആണവായുധങ്ങൾ വഹിക്കാൻ കഴിയുന്ന പൃഥി 2 ഒറീസയിലെ ബാലസോറിൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു./sathyam/media/media_files/854b7820-97f5-4260-87b5-52ff1e152e49.jpg)
2011 - ഇന്ത്യാ ഫ്രാൻസ് സംയുക്ത ഉപഗ്രഹം മേഘ ട്രോപിക്സ് വിക്ഷേപിച്ചു..
2017 - UNESCO വിടുന്നതായി US പ്രഖ്യപനം.
. By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
. ************
Rights Reserved by Team Jyotirgamaya
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us