/sathyam/media/media_files/2025/07/17/new-project-july-17-2025-07-17-06-49-25.jpg)
. ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …
**************
. ' JYOTHIRGAMAYA '
. ്്്്്്്്്്്്്്്്
. 🌅ജ്യോതിർഗ്ഗമയ🌅
കൊല്ലവർഷം 1200
കർക്കടകം 1
രേവതി / സപ്തമി
2025 ജൂലൈ 17,
വ്യാഴം
ഇന്ന്
* കർക്കടമാസാരംഭം!
*അന്താരാഷ്ട്രനീതിയ്ക്കുവേണ്ടിയുള്ള ലോക ദിനം ![ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ സാമൂഹികനീതിയ്ക്കു വേണ്ടിയുള്ള പരിശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനും അവയെ അംഗീകരിക്കുന്നതിനുമായി ഒരു ദിനം.]
*അന്താരാഷ്ട്ര ഫിർഗൺ ദിനം ! [ International Firgun Day ;Firgun - എന്നാൽ ''ഹിബ്രുവിൽ " മറ്റുള്ളവരുടെ ഉയർച്ചയിൽ അസൂയപ്പെടാതെ സന്തോഷിക്കുന്നവരാണ്. അങ്ങനെയുള്ളവരെക്കുറിച്ച് അറിയാൻ ഒരു ദിനം.]
*ലോക ഇമോജിദിനം ! [ ലോക ഇമോജി ദിനംഇമോജികൾ മാത്രം ഉപയോഗിച്ച് ഒരു കഥ പറയുകയോ ഒരു സന്ദേശം അയയ്ക്കുകയോ ചെയ്‌ത് നോക്കൂ, ഇപ്രകാരം ഈ ചെറിയ ചിത്രങ്ങളിലൂടെ നിങ്ങൾക്ക് എത്രത്തോളം നിങ്ങളുടെ ആശയവിനിമയം നടത്താൻ കഴിയുമെന്ന് കാണുന്നതിന് ഒരു ദിനം. ഇത്തരം ഒരു എഴുത്ത് മാധ്യമത്തിലൂടെ സന്ദേശങ്ങൾ അയയ്ക്കാൻ ഇന്റർനെറ്റിന്റെ തുടക്കം മുതൽ ഇത്തരം ഇമോജികൾ എന്ന സാങ്കേതിക ചിത്രരൂപങ്ങൾ ഉപയോഗിച്ചുവരുന്നു. ഇവയെക്കുറിച്ച് അറിയാൻ ഒരു ദിനം!]
USA;
*ദേശീയ മഞ്ഞപ്പന്നി ദിനം! [ National Yellow Pig Day ;1960 കളുടെ തുടക്കത്തിൽ പ്രിൻസ്റ്റണിലെ ഗണിതശാസ്ത്ര വിദ്യാർത്ഥികളായിരുന്ന ഡേവിഡ് കെല്ലി, മൈക്കൽ സ്പിവാക്ക് എന്നി രണ്ടു പേർ 17 എന്ന സംഖ്യയുടെ പ്രത്യേക ഗുണങ്ങളെക്കുറിച്ച് പഠിക്കുന്നതിനിടയിലാണ് ഈ അനൗദ്യോഗിക ദിനം സൃഷ്ടിച്ചത്.ഡേവിഡ് കെല്ലിയുടെ കയ്യിലുണ്ടായിരുന്ന മഞ്ഞ പന്നികളുടെ ബൊമ്മശേഖരവുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നുവെന്നതാണ് ഒരു ഐതിഹ്യം.
ഈ ദിനത്തിൻ്റെ ഭാഗ്യചിഹ്നമായി അവർ തിരഞ്ഞെടുത്ത ഒരു മഞ്ഞ പന്നിക്ക് 17 കാൽവിരലുകളും 17 കണ്പീലികളും 17 പല്ലുകളുമുണ്ടായിരുന്നുവത്രെ.കൂടാതെ ഗണിതശാസ്ത്രത്തിൽ വളരെയധികം പ്രാധാന്യമുള്ള ഒരു അഭാജ്യ സംഖ്യയാണ് 17 എന്ന കാര്യവും ഇവർ കണ്ടെത്തി.
1)ആദ്യത്തെ നാല് അഭാജ്യ സംഖ്യകളുടെ ആകെത്തുകയാണ് ഇത് - 2,+ 3, + 5,+ 7.(17) എന്നതാണ് ഒരു പ്രാധാന്യം.
2) 1കൊണ്ടും മാത്രം ഹരിക്കാൻ കഴിയുന്ന ഒരു അഭാജ്യ സംഖ്യയാണ് 17 എന്നതാണ് 17 എന്ന സംഖ്യയുടെ രണ്ടാമത്തെ പ്രത്യേകത.
3) 1 നും 20 നും ഇടയിലുള്ള ഒരു സംഖ്യ തിരഞ്ഞെടുക്കാൻ ആളുകളോട് ആവശ്യപ്പെടുമ്പോൾ, ഭൂരിഭാഗം ആളുകളും 17 എന്ന സംഖ്യ തിരഞ്ഞെടുക്കുന്നുവെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട് എന്നതാണ് 17 ൻ്റെ മൂന്നാമത്തെ പ്രത്യേകത.
17 എപ്പോഴും ഒരു പ്രത്യേക സംഖ്യയല്ല. ഉദാഹരണത്തിന്, ഇറ്റലിയിൽ 17 ഒരു നിർഭാഗ്യ സംഖ്യയായി കണക്കാക്കപ്പെടുന്നുവത്രെ ഇതും ഇതിൻ്റെ മറ്റൊരു പ്രത്യേകതയാണ്.
ഇങ്ങനെ 17 എന്ന സംഖ്യയുടെ ഒരു ഗണിതശാസ്ത്ര തമാശയിൽ നിന്ന് ഉത്ഭവിച്ച ഈ ദിനാചരണം ഇന്നും ജൂലെെ 17 ന് ചില ഗണിതശാസ്ത്രജ്ഞരും ഗണിതശാസ്ത്ര താൽപ്പരരും ഇപ്പോഴും ആഘോഷിക്കുന്നു.]
*നാഷണൽ റോംഗ് വേ കോറിഗൻ ദിനം! [ തൻ്റെ ഫ്ലൈറ്റ് പ്ലാനിൻ്റെ എതിർ ദിശയിൽ പറന്ന് കാലിഫോർണിയയ്ക്ക് പകരം അയർലണ്ടിൽ ഇറങ്ങിയ ഡഗ്ലസ് കോറിഗൻ്റെ കുപ്രസിദ്ധമായ വിമാന യാത്രയെ അനുസ്മരിക്കുന്നതിന് ഒരു ദിനം.]
*ദേശീയ പീച്ച് ഐസ്ക്രീം ദിനം ![ National Peach Ice Cream Dayപീച്ച് ഐസ്ക്രീമിൻ്റെ വേനൽക്കാല ട്രീറ്റ് ആസ്വദിക്കാനും അഭിനന്ദിക്കാനും ഒരു ദിവസം.]
*ദേശീയ ലോട്ടറി ദിനം ![ വിവിധ പൊതുമേഖലകൾക്ക് ധനസഹായം നൽകുന്നതിന് ഉതകുന്ന സംസ്ഥാന ലോട്ടറികളുടെ സംഭാവനകളെ അംഗീകരിക്കുന്നതിന് ഒരു ദിനം.]
*ദേശീയ ടാറ്റൂ ദിനം ![ National Tattoo Day.]
*ദേശീയ പിക്നിക് മാസം ![ National Picnic Month.]
* ദക്ഷിണ കൊറിയ : ഭരണഘടന ദിനം!
* സ്ലൊവാക്കിയ: സ്വാതന്ത്ര്യ ദിനം!
* ജപ്പാൻ : നാവിക ദിനം!
* മേഘാലയ : തിരോങ് സിങ്ങ് ദിനം !
[ ഖാസികളുടെ നേതാവായിരുന്ന യു തിരോങ് സിങ്ങിന്റെ ചരമ ദിനം]
* കേരളത്തിൽ കുറിയേടത്ത് താത്രിയുടെ സ്മാർത്തവിചാരം അവസാനിച്ച ദിവസം കൂടിയാണിന്ന്. [1905].
ഇന്നത്തെ മൊഴിമുത്തുകൾ
്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്
''നിത്യവും ചെയ്യുന്ന കർമ്മ ഗുണഫലം
കർത്താവൊഴിഞ്ഞു മറ്റന്യൻ ഭുജിക്കുമോ
താന്താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ
താന്താനനുഭവിച്ചീടുകന്നേ വരൂ''
''ആപത്തുവന്നടുത്തീടുന്ന നേരത്ത്
ശോഭിക്കയില്ലടോ സജ്ജന ഭാഷിതം.''
. [- തുഞ്ചത്തെഴുത്തച്ഛൻ]
. (അദ്ധ്യാത്മരാമായണം)
**********
ഇന്നത്തെ പിറന്നാളുകാർ
**********
2001-ൽ റിലീസായ ഉത്തമൻ എന്ന സിനിമയിലൂടെ മലയാളത്തിൽ അരങ്ങേറി, ആകാശത്തിലെ പറവകൾ, മിസ്റ്റർ ബ്രഹ്മചാരി, വേഷം, വാസ്തവം, ഡിറ്റക്ടീവ്, ട്വൻറി-20 എന്നീ മലയാളസിനിമകളിൽ അഭിനയിച്ച തെന്നിന്ത്യൻ ചലച്ചിത്ര അഭിനേത്രി സിന്ധു മേനോൻ്റെയും(1985),
രാക്ഷസന്‍ എന്ന ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ തമിഴ് നടൻ 2009-മുതല്‍ ചലച്ചിത്രരംഗത്ത് സജീവമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച വിഷ്ണു വിശാലിൻ്റെയും(1984),
വസ്ത്രവ്യാപാര മേഖലയിൽ പ്രവർത്തിക്കുന്ന ഒരു പ്രമുഖ വനിതാവ്യാപാരിയും 'ശീമാട്ടി'യുടെ ഉടമസ്ഥയുമായ ബീനാ കണ്ണന്റെയും, (1960),
കെട്ടിയോളാണ് എന്റെ മാലാഖ (2019) എന്ന സിനിമയിലെ റിൻസി എന്ന കഥാാപാത്രമാത്രത്തിലുടെ ശ്രദ്ധിക്കപ്പെട്ട നടി വീണ നന്ദകുമാറിൻ്റെയും (1990),
അനേകം ഹിന്ദി സിനിമകളിലും ചാമരം, മദനോൽസവം, പാളങ്ങൾ, ആദാമിന്റെ മകൻ അബു തുടങ്ങിയ മലയാളം സിനിമകളിലും അഭിനയിച്ച സറീന വഹാബിന്റെയും (1959),
ഡോ. സുകുമാർ അഴീക്കോട് -തത്ത്വമസി സാംസ്കാരിക അക്കാദമി ട്രസ്റ്റ് അംഗങ്ങളും തത്ത്വമസി /ജ്യോതിർഗ്ഗമയ ഫേസ് ബുക്ക് കൂട്ടായ്മയുടെ അഡ്മിൻമാരുമായ ജ്യോതിർഗ്ഗമയ ടീമംഗങ്ങളുമായ പി.എൻ വിക്രമന്റേയും ,ശോഭാ ജോഷിയുടേയും,
വിരമിച്ച ഇന്ത്യൻ നാവിക ഉദ്യോഗസ്ഥൻ,ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റിയുടെ ചെയർമാനായും പ്രസിഡൻ്റിൻ്റെ ഓണററി എയ്ഡ്-ഡി-കാമ്പായും സേവനമനുഷ്ഠിച്ച ഇന്ത്യ. പരം വിശിഷ്ട സേവാ മെഡൽ, അതി വിശിഷ്ട സേവാ മെഡൽ എന്നീ അവാർഡുകൾ അദ്ദേഹത്തിന് ലഭിച്ചഅഡ്മിറൽ സുനിൽ ലംബയുടേയും(1957),
ജർമ്മനിയുടെ പ്രഥമ വനിതാ ചാൻസലർ ആംഗല മെർക്കലിന്റെയും (1954),
പ്രമുഖ ശ്രീലങ്കൻ - ബ്രിട്ടൻ ഗായികയും ചിത്രകാരിയും ഡിസൈനറും സിനിമാ പ്രവർത്തകയുമായ എം.ഐ.എ എന്ന മാതംഗി മായാ അരുൾ പ്രകാശത്തിന്റെയും (1975),ജന്മദിനം!
************
ഇന്ന് ജന്മദിനം ആചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പം ഇല്ലാത്ത നമ്മുടെ പ്രമുഖരായ പൂർവ്വികരിൽ ചിലർ
*************
ജി.കെ. പിള്ള ജ .(1924-2021)
ജോസഫ് മുണ്ടശ്ശേരി ജ. (1903-1977 )
കടത്തനാട്ട് ഉദയവർമത്തമ്പുരാൻ ജ. (1867-1906)
മാത്യു കാവുകാട്ട് ജ. (1904 -1969)
ഇ.കെ. ഇമ്പിച്ചി ബാവ ജ. (1917-1995)
മുണ്ടൂർ കൃഷ്ണൻകുട്ടി ജ. (1935-2005)
ബിജോൺ ഭട്ടാചാര്യ ജ. (1915-1978)
അഗ്‌നൺ ജോസഫ് ജ. (1888 -1970)
യേൾ സ്റ്റാൻലി ഗാർഡനർ ജ. (1889-1970)
നിർമ്മൽജിത് സിംഗ് സെഖോൺ ജ(1943-1971)
മലയാളത്തിലെ ഒരു സിനിമ, സീരിയൽ, നടനായിരുന്ന 65 വർഷമായി അഭിനയ രംഗത്ത് സജീവമായി പ്രവർത്തിച്ചുവരുന്ന ഏതാണ്ട് 325 ലധികം മലയാള സിനിമകളിൽ അഭിനയിച്ചിട്ടുള്ള സിനിമയിലും ടെലിവിഷനിലും വില്ലൻ വേഷങ്ങൾ അവതരിപ്പിച്ചതിലൂടെ പ്രശസ്തനായിരുന്ന ജി.കെ. പിള്ള
എന്ന ജി. കേശവ പിള്ള(ജൂലൈ 17,1924 - 31ഡിസംബർ2021)
സംസ്കൃതത്തിലും മലയാളത്തിലുമായി നിരവധി കൃതികൾ രചിക്കുകയും, ഉത്തരകേരളത്തിലെ കവികളെ സംഘടിപ്പിച്ച് "കവിസംഘം " രൂപവൽക്കരിക്കുകയും, പ്രാചീന സംസ്കൃത കവിയായ ക്ഷേമേന്ദ്രന്റെ ഭാരതമഞ്ജരി പല കവികൾക്കായി വീതിച്ചു കൊടുത്ത് അവരെക്കൊണ്ട് ഭാഷാന്തരീകരിക്കുകയും, 12000ൽ പരം സ്ലോകങ്ങളുള്ള ഈ കൃതിയുടെ 1500 ശ്ലോകങ്ങളോളം വരുന്ന ആദിപർവ്വം സ്വയം തർജ്ജമ ചെയ്യുകയും, നിരവധി പ്രാചീനകൃതികൾ പ്രകാശനം ചെയ്യുകയും പ്രസിദ്ധ സംസ്കൃതകൃതികൾ വിവർത്തനം ചെയ്യുകയും ചെയ്ത സാഹിത്യകാരനും സാഹിത്യപ്രവർത്തകനുമായിരുന്ന കടത്തനാട്ട് ഉദയവർമ ത്തമ്പുരാൻ
(17 ജൂലൈ 1867 - 09 സെപ്റ്റംബർ 1906),
മലയാളത്തിലെ സാഹിത്യകാരനും സാഹിത്യനിരൂപകനും,ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ മന്ത്രിസഭയിൽ വിദ്യാഭ്യാസമന്ത്രിയും കേരളത്തിലെ വിവാദപരമായ വിദ്യാഭ്യാസ പരിഷ്കരണ നിയമത്തിന്റെ സ്രഷ്ടാവ് എന്ന നിലയിൽ പ്രശസ്തനും, രൂപഭദ്രതയെക്കുറിച്ചുള്ള തന്റെ വിവാദ സിദ്ധാന്തമവതരിപ്പിച്ച് മലയാള സാഹിത്യത്തിലും മലയാളത്തിൽ അതുവരെ കേട്ടുകേൾവിയില്ലാത്ത വ്യാഖ്യാനശാസ്ത്രത്തിലും (hermeneutics) ഒരു പുതിയ ചരിത്രം കുറിക്കുകയും, സാഹിത്യവിമർശന രംഗത്ത് വിഗ്രഹഭഞ്ജ്കനായി കണക്കാക്കപ്പെടുന്ന ജോസഫ് മുണ്ടശ്ശേരി അഥവാ മുണ്ടശ്ശേരി മാസ്റ്റർ(1903 ജൂലൈ 17- 1977 ഒക്റ്റോബർ 25),
ചങ്ങനാശ്ശേരി അതിരൂപതയുടെ പ്രഥമ ആർച്ച് ബിഷപ്പായിരുന്നു മാർ മാത്യു കാവുകാട്ട്(ജൂലൈ 17, 1904 – ഒക്ടോബർ 9, 1969),
കേരളത്തിലെ മാർക്സിസ്റ്റ് പാർട്ടിയുടെ നേതാവും നിയമസഭാംഗവും സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രിയും രാജ്യസഭയിൽ മലയാളത്തിൽ പ്രസംഗിച്ച് ചരിത്രം സൃഷ്ടിച്ച ഇ.കെ. ഇമ്പിച്ചി ബാവ (ജൂലൈ 17 1917- ഏപ്രിൽ 11 1995),
മാതുവിന്റെ കൃഷ്ണതണുപ്പ് , ഏകാകി, മനസ്സ് എന്ന ഭാരം, ആശ്വാസത്തിന്റെ മന്ത്രച്ചരട്, മൂന്നാമതൊരാൾ നിലാപ്പിശുക്കുള്ള രാത്രിയിൽ, എന്നെ വെറുതെ വിട്ടാലും തുടങ്ങിയ കൃതികൾ രചിക്കുകയും, ചില ടി.വി.സീരിയുകളിലും അഭിനയിക്കുകയും , കോട്ടയത്തുനിന്നു പ്രസിദ്ധീകരികരിക്കുന്ന "സഖി" വാരികയുടെ പത്രാധിപരാകുകയും ചെയ്ത മലയാള ചെറുകഥാകൃത്ത് മുണ്ടൂർ കൃഷ്ണൻകുട്ടി (1935 ജൂലൈ 17 - 2005 ജൂൺ 4),
1943 ലെ ഷാമകാലത്തെ പറ്റി നബാന്ന എന്ന പ്രസിദ്ധ നാടകം IPTA ക്കു വേണ്ടി എഴുതിയ പ്രസിദ്ധ ബംഗാളി നാടകകൃത്തും സംവിധായകനും അഭിനേതാവും ആയിരുന്ന ബിജോൻ ഭട്ടാചാര്യ(17 ജൂലൈ 1915 – 19 ജനുവരി 1978)
നാടോടിക്കഥകളെ ആശ്രയിച്ച് ഗലീഷ്യൻ ഗ്രാമത്തിലെ ജൂതന്മാരുടെ സാമൂഹിക ജീവിതം ചിത്രീകരിക്കുന്ന ബൃഹത്കൃതി ഹഖനാസാത്കല്ലാ (Haknasath Kallah) ഇഗ്ലീഷിൽ ദ് ബ്രൈഡൽ കാനൊപ്പി (The Bridal canopy), ലോകയുദ്ധങ്ങൾക്കിടയിൽ ഗലീഷ്യയിലെ ഒരു ഗ്രാമത്തിനു സംഭവിച്ച തകർച്ചയെ ചിത്രീകരിക്കുന്ന അത്യന്തം വികാരോത്തേജകമായ ഒരു നോവലായ ഓറിയാനാറ്റ ലാലൺ (Orenata Lalun) ഇഗ്ലീഷിൽ എ വേഫെയറർ ഇൻ ദ് നൈറ്റ് (A Wayfarer in the Night) , ഒന്നാം ലോകയുദ്ധത്തിനു മുൻപുള്ള ജാഫായിലെയും ജറുസലേമിലെയും സാമൂഹിക ജീവിതത്തെ വിവരിക്കുന്ന നോവലായ തെമോൽ ഷിൽഷോം (Thermol Shilshom ) തുടങ്ങിയ കൃതികൾ രചിച്ച നോബൽ സമ്മാന ജേതാവും എബ്രായ ഭാഷയിലെ നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്ന അഗ്നൺ സാമുവെൽ ജോസഫ്(1888 ജൂലൈ 17-ഫെബ്രുവരി 17,1970),
പെരി മാസൺ ഡിറ്റക്റ്റീവ് പരമ്പരകളിലൂടെ പ്രസിദ്ധനാകുകയും പല യാത്രവിവരണങ്ങളും നോവലുകളും എ എ എ ഫെയർ, കൈൽ കോണിങ്ങ്, ചാൾസ് എം ഗ്രീൻ, കെൻഡെക്ക്, ചാൾസ് കെനി, ലെസ് തിൾറെ, റോബർട്ട് പാർ, തുടങ്ങിയ . തൂലിക നാമത്തിൽ എഴുതിയഅമേരിക്കൻ വക്കീലും, എഴുത്തുകാരനും, ആയിരുന്ന യേൾ സ്റ്റാൻലി ഗാർഡനർ (ജൂലൈ 17, 1889 – മാർച്ച് 11, 1970)
1971-ൽ പാക്കിസ്ഥാനെതിരായ ആ യുദ്ധത്തിൽ ഇന്ത്യൻ വ്യോമസേനയുടെ പരമവീര ചക്ര ജേതാവായ ഫ്ലൈയിംഗ് ഓഫീസർ നിർമ്മൽ ജിത് സിംഗ് സെഖോൺ(17 ജൂലൈ 1943 - 14 ഡിസംബർ 1971),
*******
ഇന്നത്തെ സ്മരണ !!!
********
ജെ. ശശികുമാർ മ. (1927-2014)
തുമ്പമൺ തോമസ് മ. (1945-2014)
ഇന്ദുലാൽ യാഗ്നിക് മ. (1892-1972)
മാർഷ സിംഗ് മ. (1954-2012)
മോഡ് ആഡംസ് മ. (1872-1953)
ഡിസ്സി ഡീൻ മ. (1910-1974)
ലാൽമണി മിശ്ര മ (1924 -1979)
കാനൻ ദേവി മ.(1916 -1992)
വിശപ്പിന്റെ വിളി,തിരമാല, ആശാദീപം, വേലക്കാരൻ തുടങ്ങിയ ചില ചിത്രങ്ങളിൽ അഭിനയിക്കുകയും സേതുബന്ധനം, പ്രവാഹം, സിന്ധു തുടങ്ങി 131 ചിത്രങ്ങൾ സംവിധാനം ചെയ്യുകയും പല ചിത്രത്തിനും തിരക്കഥ എഴുതുകയും ചെയ്ത ജോൺ വർക്കി എന്ന ജെ. ശശികുമാർ ( 1927ഒക്ടോബർ 14 - 2014 ജൂലൈ17).
കുറച്ചുകാലം കേരളധ്വനി, മലയാള മനോരമ പത്രങ്ങളിലും സാഹിത്യലോകം മാസികയിലും എഡിറ്ററായി പ്രവർത്തിക്കുകയും, തിരുവല്ല മാർ തോമാ കോളജിൽ 33 വർഷത്തോളം അധ്യാപകനായിരിക്കുകയും, കേരള സാഹിത്യ അക്കാദമി, കേരള കലാമണ്ഡലം, നാഷണൽ ബുക്ക് ട്രസ്റ്റ് എന്നിവയിൽ അംഗവും, കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഡയറക്ടർ, കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ-ഇൻചാർജ് എന്നീ നിലകളിൽ പ്രവർത്തിക്കുകയും പാപവിചാരം സി.ജെ.യുടെ നാടകങ്ങളിൽ,കുട്ടനാടിന്റെ ഇതിഹാസകാരൻ, തുടങ്ങിയ കൃതികൾ രചിക്കുകയും ചെയ്ത തുമ്പമൺ തോമസ്(23 ജനുവരി 1945 - 17 ജൂലൈ 2014)
ഇന്ത്യ കിസാൻ സഭയുടെ നേതാവ്, മഹാഗുജറാത്ത് പ്രസ്ഥാനത്തിന്റെ നേതാവ്, ഗുജറാത്തിന് പ്രത്യേക സംസ്ഥാന പദവിക്ക് നേതൃത്വം നൽകിയാൾ മാത്രമല്ല സിനിമാ നിർമാതാവും,എഴുത്തുകാരനും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന് ഇന്ദു ചാച്ച എന്ന ഇന്ദുലാൽ കനൈയ്യാലാൽ യാഗ്നിക് (ഫെബ്രുവരി 22 ,1892 – ജൂലൈ17, 1972)
ബ്രിട്ടീഷ് ലേബർ പാർട്ടി നേതാവും പാർലിമെൻറ്റ് അംഗവും മായിരുന്ന ഇൻഡ്യൻ വംശജൻ മാർഷസിംഗ്
(11 ഒക്റ്റോബർ 1954 – 17 ജൂലൈ 2012),
എ മിഡ്നൈറ്റ് ബെൽ,ഓൾ ദ് കംഫർട്സ് ഒഫ് ഹോം,ലിറ്റിൽ മിനിസ്റ്റർ, പീറ്റർ പാൻ, വാട്ട് എവരി വുമൺ നോസ്, ക്വാളിറ്റി സ്ട്രീറ്റ്, എ കിസ് ഫോർ സിഡ്രില,എന്നീ നാടകങ്ങളിൽ പ്രധാന നടിയായും,കൂടാതെ ജൂലിയറ്റ്, വയോല, റൊസലിൻഡ്, ജോൻ ഒഫ് ആർക്ക് എന്നീ കഥാപാത്രങ്ങളായും അഭിനയിച്ച ഒരു യു.എസ്. നാടക നടിയായിരുന്ന മോഡ് ആഡംസ്(1872 നവംബർ 11- ജൂലൈ 17 1953),
അമേരിക്കയിലെ ഏറ്റവും വിഖ്യാതനായ ബേസ്ബാൾ കളിക്കാരനായിരുന്ന ഡിസ്സി ഡീനിനെയും(ജനുവരി 16,1910 – ജൂലൈ 17, 1974),
തൻ്റെ കലയെപ്പോലെ തന്നെ അദ്ദേഹത്തിൻ്റെ പാണ്ഡിത്യത്തിനും അറിയപ്പെടുന്ന വിചിത്രമായ വീണയുടെ ഉപകരണ സാങ്കേതികത രഹസ്യമായി വികസിപ്പിച്ചെടുത്ത കൂടാതെ ഇന്ത്യൻ സംഗീത ഉപകരണങ്ങളുടെ ചരിത്രവും വികാസ ശ്രേണിയും ഗവേഷണം ചെയ്ത സ്വയംസൃഷ്ടിച്ച സംഗീതോപകരണമായ ശ്രുതി-വീണയിൽ ഭരതമുനി നിയമിച്ച ഇരുപത്തിരണ്ട് ശ്രുതികൾ കേൾക്കാൻ മനുഷ്യചരിത്രത്തിൽ ആദ്യമായി സാധിച്ച
ഇന്ത്യൻ സംഗീത ലോകത്തെ ഒരു സന്യാസിയായ ലാൽമണി മിശ്ര (11 ഓഗസ്റ്റ് 1924 - 17 ജൂലൈ 1979),
ഒരു ഇന്ത്യൻ അഭിനേത്രിയും ഗായികയുമായിരുന്ന ഇന്ത്യൻ സിനിമയിലെ ആദ്യകാല ആലാപന താരങ്ങളിൽ ഒരാളായ ബംഗാളി സിനിമയിലെ ആദ്യ താരമെന്ന നിലയിൽ പ്രശസ്തയായ ബംഗാളി സ്‌ക്രീനിലെ പ്രഥമ വനിതയെന്ന നിലയിൽ കനൻ ദേവിക്ക് ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകൾക്ക് നിരവധി ബഹുമതികൾ ലഭിച്ച കാനൻ ദേവി (22 ഏപ്രിൽ 1916 - 17 ജൂലൈ 1992),
ചരിത്രത്തിൽ ഇന്ന്…
*********
180-ൽ, വടക്കേ ആഫ്രിക്കയിലെ ക്രിസ്ത്യാനികളുടെ ഏറ്റവും ആദ്യകാല വധശിക്ഷ നടപ്പാക്കിയ തീയതിയായിരുന്നു അത്, ആ പ്രദേശത്തേക്ക് ക്രിസ്തുമതം വ്യാപിച്ചതിനെ സൂചിപ്പിക്കുന്നു. നാലാം കുരിശുയുദ്ധം.
1203-ൽ ഈ ദിവസം കോൺസ്റ്റാൻ്റിനോപ്പിൾ ഉപരോധം ആരംഭിച്ചു, മധ്യകാല ചരിത്രത്തിലെ ഒരു സുപ്രധാന നിമിഷം.
1588 - പ്രശസ്ത ഓട്ടോമൻ ആർക്കിടെക്റ്റും സിവിൽ എഞ്ചിനീയറുമായ മിമർ സിനാൻ , ചരിത്രത്തിലെ ഏറ്റവും മികച്ച വാസ്തുശില്പികളിലൊരാളായി പരക്കെ കണക്കാക്കപ്പെടുന്നു.
1717-ൽ ജോർജ്ജ് ഒന്നാമൻ രാജാവ് തേംസ് നദിയിലൂടെ കപ്പൽ കയറിയപ്പോൾ ജോർജ്ജ് ഫ്രെഡറിക് ഹാൻഡലിൻ്റെ "വാട്ടർ മ്യൂസിക്" ൻ്റെ പ്രീമിയറും ഈ തീയതി അടയാളപ്പെടുത്തുന്നു.
1762 - പീറ്റർ മൂന്നാമന്റെ കൊലപാതകത്തിനു ശേഷം കാതറിൻ രണ്ടാമൻ റഷ്യയിലെ സാർ ചക്രവർത്തിയായി.
1815 - നെപ്പോളിയൻ ബ്രിട്ടീഷ് സേനക്കു മുൻപാകെ കീഴടങ്ങി.
1850 - ഹാർവാർഡ് ഒബ്സർവേറ്ററി ഈ ദിവസം നക്ഷത്രത്തിൻ്റെ ആദ്യ ഫോട്ടോ എടുത്തു.
1888 - ഇസ്രായേൽ എഴുത്തുകാരനും നോബൽ സമ്മാന ജേതാവുമായ ഷ്മുവൽ യോസെഫ് അഗ്നോൺ ജനിച്ചു.
1893 - ഇംഗ്ലണ്ടിൻ്റെ ആർതർ ഷ്രൂസ്ബറി ടെസ്റ്റ് ക്രിക്കറ്റിൽ 1000 റൺസ് തികയ്ക്കുന്ന ആദ്യ ക്രിക്കറ്റ് കളിക്കാരനായി.
1898 - സ്പെയിൻ-അമേരിക്ക യുദ്ധം, ക്യൂബയിലെ സാൻ്റിയാഗോ മേഖലയിൽ സ്പാനിഷ് സൈന്യം അമേരിക്കയ്ക്ക് കീഴടങ്ങി.
1905 - കേരളത്തിൽ കുറിയേടത്ത് താത്രിയുടെ സ്മാർത്തവിചാരം അവസാനിച്ചു.
1912 - സ്വീഡനിൽ ഇൻ്റർനാഷണൽ അമച്വർ അത്‌ലറ്റിക്സ് ഫെഡറേഷൻ (IAF) സ്ഥാപിതമായി.
1917 – ജോർജ്ജ് അഞ്ചാമൻ 1917-ൽ കുടുംബത്തിൻ്റെ കുടുംബപ്പേര് വിൻഡ്‌സർ എന്നാക്കി മാറ്റി. നേരത്തെ ഈ രാജകുടുംബം ജർമ്മൻ രാജകീയ ഭവനം 'സാച്ച്‌സ് കോബർഗ് അണ്ട് ഗോത' എന്നറിയപ്പെട്ടിരുന്നു.
1918 - ബോൾഷെവിക് കക്ഷിയുടെ ഉത്തരവു പ്രകാരം റഷ്യയിലെ സാർ ചക്രവർത്തി നിക്കോളാസ് രണ്ടാമനേയും കുടുംബാംഗങ്ങളേയും റഷ്യയിലെ ഇപാതിയേവ് ഹൗസിൽ വച്ച് വധശിക്ഷക്ക് വിധേയരാക്കി.
1921 - ഇൻഡ്യാനപൊളിസ് കോമാളികൾക്ക് മുഴുവൻ സമയവും പ്രൊഫഷണൽ ബേസ്ബോൾ കളിച്ച മൂന്ന് സ്ത്രീകളിൽ ആദ്യത്തേത് ടോണി സ്റ്റോൺ ജനിച്ചു.
1936 സ്പാനിഷ് ആഭ്യന്തരയുദ്ധത്തിന്റെ തുടക്കം.
1945 - ഇന്ത്യൻ സൈനികനും നോബൽ സമ്മാന ജേതാവുമായ നിർമൽ ജിത് സിംഗ് സെഖോൺ ജനിച്ചു.
1947 - ഇന്ത്യൻ യാത്രാ കപ്പൽ രാംദാസ് മുംബൈയ്ക്ക് സമീപം കൊടുങ്കാറ്റിൽ കുടുങ്ങി മുങ്ങി. 625 പേർ മരിച്ചു.
1948 - ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ്, ഇന്ത്യൻ പോലീസ് സർവീസ് എന്നിവയുൾപ്പെടെ ഏത് തരത്തിലുള്ള സിവിൽ സർവീസുകൾക്കും രാജ്യത്തെ സ്ത്രീകൾ യോഗ്യരാണെന്ന് പ്രഖ്യാപിച്ചു.
1950 - ഇന്ത്യയുടെ ആദ്യത്തെ വിമാനം പത്താൻകോട്ടിൽ തകർന്നു.
1968 - ഇറാഖ് പ്രസിഡണ്ട് അബ്ദുൾ റഹ്മാൻ ആരിഫ് ഒരു വിപ്ലവത്തിലൂടെ അധികാരഭ്രഷ്ടനാക്കപ്പെട്ടു. അഹ്മദ് ഹസ്സൻ അൽ-ബക്കറിനെ പുതിയ പ്രസിഡണ്ടായി ബാ അത്ത് പാർട്ടി അധികാരമേല്പ്പിച്ചു.
1972 - ആദ്യമായി രണ്ട് സ്ത്രീകൾ യു.എസ് രഹസ്യാന്വേഷണ ഏജൻസിയായ എഫ്.ബി.ഐ ഏജൻ്റുമാരായി ചാൻ്റിക്കോയിൽ പരിശീലനം ആരംഭിച്ചു.
1973 - ഇറ്റലിയിൽ ഒരു നേത്ര ശസ്ത്രക്രിയക്കായി പോയ അഫ്ഘാനിസ്ഥാൻ രാജാവ് മൊഹമ്മദ് സഹീർ ഷായെ അട്ടിമറിച്ച് അദ്ദേഹത്തിന്റെ ബന്ധു മൊഹമ്മദ് ദാവൂദ് ഖാൻ അധികാരത്തിലേറി.
1974 - ലണ്ടൻ ടവറിലെ ബോംബാക്രമണത്തിൽ 41 പേർക്ക് പരിക്കേറ്റു.
1976 - 21-ാമത് ആധുനിക ഒളിമ്പിക് ഗെയിംസ് മോൺട്രിയലിൽ ഈ ദിവസം നടന്നു.
1976 - കിഴക്കൻ തിമൂർ ഇന്തോനേഷ്യയുടെ 27-മത് പ്രവിശ്യയായി കൂട്ടിച്ചേർക്കപ്പെട്ടു.
1994 - ഷുമാക്കർ ലെവി -9 വാൽനക്ഷത്രത്തിൻ്റെ ആദ്യ ശകലം വ്യാഴവുമായി കൂട്ടിയിടിച്ചു.
1995 - ഫോർബ്സ് മാഗസിൻ മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സിനെ ലോകത്തിലെ ഏറ്റവും ധനികനായി തിരഞ്ഞെടുത്തു.
2006 – ഡിസ്കവറി ബഹിരാകാശ പേടകം അതിൻ്റെ 13 ദിവസത്തെ ബഹിരാകാശ യാത്ര പൂർത്തിയാക്കി കേപ് കനാവറലിലെ (ഫ്ലോറിഡ) ബഹിരാകാശ കേന്ദ്രത്തിൽ സുരക്ഷിതമായി ഭൂമിയിലെത്തി.
2007 - TAM എയർലൈൻസ് ഫ്ലൈറ്റ് 3054 , ഒരു എയർബസ് A320 , വളരെ വേഗത്തിൽ ലാൻഡിംഗിന് ശേഷം ഒരു വെയർഹൗസിലേക്ക് ഇടിച്ചുകയറി, സാവോ പോളോ-കോങ്കോണാസ് എയർപോർട്ട് റൺവേയുടെ അവസാനം കാണാതെ 199 പേർ മരിച്ചു.
2008 - അഫ്ഗാനിസ്ഥാനിൽ താമസിക്കുന്ന നാറ്റോ സൈന്യം മിസൈലുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ച് പാക്കിസ്ഥാനിൽ ഒളിച്ചിരിക്കുന്ന ഭീകരരെ ആക്രമിച്ചു.
2013 - ഈ ദിവസം ചൈനയിലെ സിചുവാൻ പ്രവിശ്യയിൽ വെള്ളപ്പൊക്കത്തിൽ 58 പേർ മരിച്ചു.
2014 - മലേഷ്യൻ എയർലൈൻസ് ഫ്ലൈറ്റ് 17 , ഒരു ബോയിംഗ് 777 , വെടിവച്ചതിനെത്തുടർന്ന് ഉക്രെയ്നിന്റെയും റഷ്യയുടെയും അതിർത്തിക്ക് സമീപം തകർന്നു . വിമാനത്തിലുണ്ടായിരുന്ന 298 പേരും കൊല്ലപ്പെട്ടു.
2014 - പോ-ബയോൺ ലൈനിലെ ഒരു ഫ്രഞ്ച് പ്രാദേശിക ട്രെയിൻ ഡെൻഗ്വിൻ പട്ടണത്തിന് സമീപം അതിവേഗ ട്രെയിനിൽ ഇടിച്ച് 25 പേർക്ക് പരിക്കേറ്റു.
2015 - ഇറാഖിലെ ദിയാല ഗവർണറേറ്റിൽ ചാവേർ ബോംബാക്രമണത്തിൽ 120 പേർ കൊല്ലപ്പെടുകയും 130 പേർക്ക് പരിക്കേൽക്കുകയും ചെയ്തു .
2018 - വ്യാഴത്തിന്റെ ഒരു ഡസൻ ക്രമരഹിത ഉപഗ്രഹങ്ങളെ തന്റെ സംഘം കണ്ടെത്തിയതായി സ്കോട്ട് എസ്. ഷെപ്പേർഡ് പ്രഖ്യാപിച്ചു .
. By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
. ************
Rights Reserved by Team Jyotirgamaya