/sathyam/media/media_files/2025/06/21/new-project-june-21-2025-06-21-06-58-24.jpg)
. ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …
**************
. ' JYOTHIRGAMAYA '
. ്്്്്്്്്്്്്്്്
. 🌅ജ്യോതിർഗ്ഗമയ🌅
കൊല്ലവർഷം 1200
മിഥുനം 7
അശ്വതി / ഏകാദശി
2025 ജൂൺ 21,
ശനി
ഇന്ന് ;
*അന്താരാഷ്ട്ര യോഗ ദിനം 2025! [ International Day of Yoga 2025 ;ഈ നൂറ്റാണ്ടിൽ യോഗ ലോകത്തെ ഒന്നിപ്പിയ്ക്കുമെന്ന് തിരിച്ചറിയുന്നതിൻ്റെ ഓർമ്മയ്ക്കായി ഒരു ദിനം. പുരാതന ഇന്ത്യൻ പാരമ്പര്യത്തിൻ്റെ സമ്മാനം എന്നു പറയാവുന്ന, ശാരീരികവും മാനസികവുമായ ക്ഷേമം വർദ്ധിപ്പിക്കുന്നതിനുള്ള ഒരു മാർഗ്ഗം. മനസ്സിൻ്റെയും ശരീരത്തിൻ്റെയും ഐക്യത്തെ പ്രതീകപ്പെടുത്തുന്ന, "ചേരുക", "നുകം" അല്ലെങ്കിൽ "ഒരുമിപ്പിക്കുക" എന്നർത്ഥമുള്ള സംസ്‌കൃത മൂലമായ യുജ് എന്ന ധാതുവിൽ നിന്ന് ഉരുത്തിരിഞ്ഞ "യോഗ" എന്ന വാക്ക് അന്വർത്ഥമാവും വിധം മനുഷ്യരുടെ ചിന്തയും പ്രവൃത്തിയും; നിയന്ത്രണവും നിവൃത്തിയും; മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ഐക്യവും യോഗം ചെയ്യട്ടെ എന്ന് ആശംസിയ്ക്കാൻ ഒരു ദിനം.]
/filters:format(webp)/sathyam/media/media_files/2025/06/21/0d0aabe0-3cde-4c2a-be45-64aba6268c20-2025-06-21-06-46-32.jpg)
*ലോക സംഗീത ദിനം ![World Music Day ; ബീഥോവൻ മുതൽ ടെയ്‌ലർ സ്വിഫ്റ്റ് വരെ എല്ലാവർക്കും സംഗീതമുണ്ട്. വാക്കുകളിൽ വിവരിക്കാൻ കഴിയാത്തതും നിശബ്ദത പാലിക്കാൻ കഴിയാത്തതുമായ സംഗീതം
ആ സംഗീതത്തിനായി ഒരു ദിനം.]
*ലോക ഹ്യൂമനിസ്റ്റ് ദിനം ,! [ World Humanist Day ; മാനവികതയേ കുറിച്ചുള്ള ബോധവും അവബോധവും പ്രചരിപ്പിക്കുക എന്നതാണ് ഈ ദിനത്തിൻ്റെ ഉദ്ദേശം. മാനവികത മനുഷ്യരുടെ മൂല്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, യുക്തി, ധാർമ്മികത, നീതി എന്നിവയ്ക്ക് ഊന്നൽ നൽകുന്നു. മതപരമോ അന്ധവിശ്വാസപരമോ ആയ വിശ്വാസങ്ങളേക്കാൾ യുക്തിസഹമായ ചിന്തകളിൽ അധിഷ്‌ഠിതമായ ജീവിതം നയിക്കാൻ ഇത് നമ്മെ പ്രോത്സാഹിപ്പിക്കുന്നു അതിനെ അറിയാൻ ഒരു ദിനം.
/filters:format(webp)/sathyam/media/media_files/2025/06/21/1e2eb285-1ae1-4aab-8d30-b2f871c1d8fc-2025-06-21-06-46-32.jpg)
*ലോക മോട്ടോർസൈക്കിൾ ദിനം ![ World Motorcycle Day ; മോട്ടോർസൈക്കിളിനും ഒരു ദിനം.അന്യരെ ഉപദ്രവിയ്ക്കാത്ത തരത്തിൽ ഇരുമ്പ് കുതിരയുടെ പിൻഭാഗത്തു കയറിയിരുന്ന് റോഡിൻ്റെ സ്വാതന്ത്ര്യത്തെ അറിയാനും അനുഭവിയ്ക്കാനുമുള്ളതാവട്ടെ ഈ ലോക മോട്ടോർസൈക്കിൾ ദിനം. ഈ ദിനം നിങ്ങൾക്കുള്ളതാണ്.]
*ലോക ജിറാഫ് ദിനം ![ World Giraffe Day; ജിറാഫുകൾ എന്നറിയപ്പെടുന്ന വിചിത്രവും നീണ്ട കഴുത്തുള്ളതുമായ ജീവികളെ കാണാൻ അറിയാൻ പഠിയ്ക്കാൻ സംരക്ഷിക്കാൻ ഒരു ദിനം. ]
/filters:format(webp)/sathyam/media/media_files/2025/06/21/9de0bf87-f298-429a-81d9-b19e260cac9e-2025-06-21-06-46-33.jpg)
*അന്താരാഷ്ട്ര വാൻലൈഫ് പാചക ദിനം![International Vanlife Cooking Day! വാൻലൈഫ് എന്നത് യാത്രകൾ മാത്രമല്ല. സർഗ്ഗാത്മകത, സ്വയംപര്യാപ്തത, സ്വാതന്ത്ര്യം എന്നിവയെ പ്രോത്സാഹിപ്പിക്കുന്ന സവിശേഷമായ ഒരു ജീവിതരീതിയെ കുറിച്ചാണ് പറയുന്നത്. സാഹസിക ജീവിതത്തിൻ്റെ സൗന്ദര്യവും, അത്ഭുതവും അറിയാൻ വേണ്ടി വാൻ ജീവിതം നയിക്കുമ്പോൾ നമുക്ക് സ്വയം സൃഷ്ടിക്കാൻ കഴിയുന്ന രുചികരമായ ഭക്ഷണങ്ങളെയും അറിയുവാൻ ഒരു ദിനം. ]
*ദേശീയ തദ്ദേശീയ ജനതാ ദിനം![(കാനഡ): കാനഡയിലെ ഫസ്റ്റ് നേഷൻസ്, ഇൻയൂട്ട്, മെറ്റിസ് തുടങ്ങിയ തദ്ദേശീയ ജനതകളുടെ സംസ്കാരങ്ങളും സംഭാവനകളും തിരിച്ചറിയുന്നതിനും ആഘോഷിക്കുന്നതിനുമുള്ള കാനഡയിലെ ഒരു ദിനം. ]
*ലോക ഹൈഡ്രോഗ്രാഫിദിനം! [(ലോകമെമ്പാടും): സമുദ്രങ്ങൾ, കടലുകൾ, തടാകങ്ങൾ എന്നിവയുടെ ഭൗതിക സവിശേഷതകളുടെ അളവും വിവരണവും ഉൾപ്പെടുന്ന ഹൈഡ്രോഗ്രാഫിയുടെ പ്രാധാന്യത്തെക്കുറിച്ച് അറിയാനും അവബോധം വർദ്ധിപ്പിക്കുവാനും ഒരു ദിനം.]
/filters:format(webp)/sathyam/media/media_files/2025/06/21/8d6f17db-8c51-401d-addd-f332aece363a-2025-06-21-06-46-33.jpg)
*ഇൻ്റർനാഷണൽ ടി-ഷർട്ട് ദിനം! [(ലോകമെമ്പാടും): വേനൽക്കാലത്തിൻ്റെ ആദ്യ ദിവസം ആഘോഷിക്കുന്നതിന്, കോട്ടും സ്വറ്ററും ഊരിക്കളഞ്ഞ് യൂറോപ്പുകാർ ആ സീസണിൽ ധരിക്കുന്ന ഏറ്റവും സാധാരണമായ വസ്ത്രങ്ങളിൽ ഒന്നിനെക്കുറിച്ച് ഓർക്കുന്നതിൻ്റെ രസകരമായ ഒരു ദിവസമാണിത്.]
* കാനഡ: ദേശീയ ആദിവാസി ദിനം!
* ടോഗൊ : രക്ത സാക്ഷി ദിനം!
* ഗ്രീൻലാൻഡ്: ദേശീയ ദിനം !
* ഈജിപ്റ്റ്/ലെബനൻ/ജോർദാൻ/ സിറിയ/ഉഗാണ്ട/ പാക്കിസ്ഥാൻ,യു.എ.ഇ : fathers' day പിതൃ ദിനം !
/filters:format(webp)/sathyam/media/media_files/2025/06/21/7fc822f7-c5ee-4a47-9a28-82622bc27853-2025-06-21-06-46-33.jpg)
USA ;
*ദേശീയ സെൽഫി ദിനം ![National Selfie Day ; നിങ്ങളുടെ മൊബൈൽ ക്യാമറയുടെ മികച്ച ആംഗിൾ കണ്ടെത്താനും ആ ക്യാമറയിലെ പുതിയ ഫിൽട്ടർ പരീക്ഷിക്കാനുമുള്ള ഒരു ദിവസം!]
*ഗോ സ്കേറ്റ്ബോർഡിംഗ് ദിനം ! [Go Skateboarding Day ; GoSkate-ൽ എല്ലാവരെയും പോലെ, ആദ്യമായി സ്കേറ്റിംഗ് ചെയ്യാൻ മടിയുള്ള (പേടിയുള്ള) ആളുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ദിനം.]
*നാഷണൽ ടേക്ക് ബാക്ക് ദി ലഞ്ച് ബ്രേക്ക് ഡേ ![National Take Back the Lunch Break Dayഇന്നത്തെ തിരക്കുപിടിച്ച ജീവിതരീതികൾക്കിടയിൽ, ഉച്ചഭക്ഷണ ഇടവേളകൾ കൂടുതൽ കൂടുതൽ കുറയ്ക്കപ്പെടുമ്പോൾ; ഭക്ഷണം കഴിക്കാനും ഭക്ഷണം കഴിഞ്ഞ് വിശ്രമിക്കാനും ഉള്ള ആ സമയം തിരികെ എടുക്കുക, അതുവഴി നിങ്ങളുടെ ഉൽപ്പാദനക്ഷമത മെച്ചപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ച ഒരു ദിനം.]/filters:format(webp)/sathyam/media/media_files/2025/06/21/7eb52f7b-293a-4033-bcc2-ba2dfc1172b2-2025-06-21-06-46-33.jpg)
*വാഗ്യു ദിനം ![ലോകത്തിലെ ഏറ്റവും രുചികരമായ (ഏറ്റവും വിലയേറിയ!) ബീഫ് ഭക്ഷണം പരീക്ഷിക്കാൻ ആഗ്രഹിക്കുന്ന ലോകമെമ്പാടുമുള്ള സ്റ്റീക്ക്, മാംസപ്രേമികൾക്കായി ഈ വാഗ്യു ദിനം സമർപ്പിച്ചിരിക്കുന്നു. ]
* National Daylight Appreciation Day ![വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ പകൽ വെളിച്ചം ആഘോഷിക്കുവാൻ വേണ്ടി ഒരു ദിനം. യൂറോപ്പിലെ ജനത ഒന്നടങ്കം സൂര്യന്റെ ഇന്നത്തെ ദിവസത്തിൽ വെയിൽ കായുകയും അതിന്റെ ഊഷ്മളതയും ഊർജ്ജവും ആസ്വദിക്കുകയും ചെയ്യുന്നതിന് തിരഞ്ഞെടുക്കുന്ന ദിവസം. വേനൽക്കാല അറുതി ദിനത്തിലാണ് ഈ പ്രത്യേക ദിവസം വരുന്നത്, അതിനാൽ പുറത്തുപോയി പ്രകൃതിദത്ത വെളിച്ചം ആസ്വദിക്കാൻ ഇത് തികഞ്ഞ ഒരു സമയമാണിന്ന്!]/filters:format(webp)/sathyam/media/media_files/2025/06/21/7de0f7e3-d586-4c37-8268-96d73d26c50c-2025-06-21-06-46-32.jpg)
* National Flexible Working Day ![ദേശീയ ഫ്ലെക്സിബിൾ വർക്കിംഗ് ദിനംപൊരുത്തപ്പെടാവുന്ന ഷെഡ്യൂളുകൾ സ്വീകരിക്കുക, ഉൽപ്പാദനക്ഷമതയും തൊഴിൽ-ജീവിത സന്തുലിതാവസ്ഥയും വളർത്തുക, പ്രൊഫഷണൽ ശ്രമങ്ങളിൽ കാര്യക്ഷമതയും സംതൃപ്തിയും വർദ്ധിപ്പിക്കുക. ]
* Suffolk Day ![സഫോക്ക് ദിനം -മനോഹരമായ പ്രകൃതിദൃശ്യങ്ങളിൽ സ്ഥിതി ചെയ്യുന്ന ഈ ഊർജ്ജസ്വലമായ കൗണ്ടി, അതിമനോഹരമായ ഗ്രാമപ്രദേശങ്ങളും ആകർഷകമായ ചരിത്രവും കൊണ്ട് ആകർഷകമാണ്.വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ ദിവസം ആഘോഷിക്കുന്ന സഫോക്ക് ദിനാഘോഷത്തിൽ പങ്കുചേരൂ, ]/filters:format(webp)/sathyam/media/media_files/2025/06/21/5fe04118-e40b-4814-ac83-b148b36c4cdf-2025-06-21-06-46-32.jpg)
* National Dachshund Day ![ദേശീയ ഡാഷ്ഹണ്ട് ദിനം -സ്നേഹനിധികളായ ഈ നായ്ക്കളുടെ ആകർഷണീയതയും സൗഹാർദ്ദവും അറിയുവാൻ ഒരു ദിനം. ഡച്ച് ഹണ്ട് നായ്ക്കൾ ഒരു ചെറിയ തരം നായകളുടെ ഇനമാണ്, അവ ചെറിയ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ കൂട്ടാളികളാകുന്നവരുമാണ്. ]
* National Smoothie Day ![ദേശീയ സ്മൂത്തി ദിനംദിവസത്തിലെ ഏത് സമയത്തും ഉപയോഗിക്കാൻ പറ്റിയ, പോഷകങ്ങളും രുചിയും നിറഞ്ഞ ഒരു രുചികരവും ഉന്മേഷദായകവുമായ പാനീയം - ഇത് ആത്യന്തിക ആരോഗ്യകരമായ ആനന്ദമാണ്!
സ്വാദിഷ്ടവും ഉന്മേഷദായകവും സംതൃപ്തിദായകവുമായ ഒരു ട്രീറ്റ്, സ്മൂത്തി വെറുമൊരു പാനീയത്തേക്കാൾ കൂടുതലാണ് - ഒരു മുഴുവൻ ഭക്ഷണത്തിനും ഇത് മാറ്റിസ്ഥാപിക്കാം. ദേശീയ സ്മൂത്തി ദിനത്തിനായുള്ള വിനോദത്തിൽ പങ്കുചേരാൻ ഒരു ബ്ലെൻഡറും ആരോഗ്യകരമായ കുറച്ച് ചേരുവകളും മാത്രം മതി!]/filters:format(webp)/sathyam/media/media_files/2025/06/21/3c37dcf5-508c-451d-8362-141d061980fa-2025-06-21-06-46-32.jpg)
ഇന്നത്തെ മൊഴിമുത്ത്
********
''അനുചിതമായ ഒരു വികാരവുമുണ്ടാകാതിരിക്കുക എന്നതുതന്നെ ജീവിതത്തിന്റെ വിജയരഹസ്യം.''
[ -ഓസ്കാർ വൈൽഡ് ]
***********
ഇന്നത്തെ പിറന്നാളുകാർ
**********
2019 ലെ ഇന്ത്യ-പാകിസ്ഥാൻ തർക്കത്തിനിടെ, വ്യോമാക്രമണത്തിൽ തൻ്റെ വിമാനം വെടിവച്ചിട്ടതിന് ശേഷം 60 മണിക്കൂർ പാകിസ്ഥാനിൽ ബന്ദിയാക്കപ്പെട്ട ഇന്ത്യൻ എയർഫോഴ്‌സ് ഫൈറ്റർ പൈലറ്റായ വിങ് കമാൻഡർ അഭിനന്ദൻ വർത്തമാൻ്റെയും (1983),
തമിഴ് മലയാളം തെലുങ്കു എന്നീ ഭാഷകളിൽ പല ചിത്രങ്ങളിലും അഭിനയിക്കുന്ന നടൻ ത്യാഗരാജൻ എന്ന ത്യാഗരാജൻ ശിവാനന്ദത്തിന്റെയും (1945),
ഇറാനിലെ ഒരു മനുഷ്യാവകാശ വനിതാ വിമോചക പ്രവർത്തകയും 2003-ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം ജേതാവുമായ ഷിറിൻ ഇബാദി (1947)യുടേയും,
/filters:format(webp)/sathyam/media/media_files/2025/06/21/3c3e8050-5ad5-4274-a6f8-36ab05c1cf82-2025-06-21-06-46-32.jpg)
കനേഡിയൻ കവി, വിവർത്തക, ഗ്രീക്ക് റോമൻ സാഹിത്യ പണ്ഡിത, അധ്യാപിക എന്നീ നിലകളിൽ പ്രസിദ്ധയായ ആൻ കാർസൺ (1950)ന്റേയും,
അമേരിക്കൻ ഗായിക, ഗാനരചയിതാവ്, മോഡൽ എന്നീ നിലയിൽ പ്രശസ്തയായ ലാന ദെൽ റെ എന്ന എലിസബത്ത് വൂൾറിഡ്ജ് ഗ്രാന്റിന്റെയും(1985) ജന്മദിനം!
***********
ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട, ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ പൂർവ്വികരിൽ പ്രമുഖരായ ചിലർ
************
ബി.ജി. വർഗീസ് ജ. (1926 -2014)
ആർ.കെ. ശേഖർ ജ. (1933 -1976 )
എം.കെ ദിവാകരൻ ജ. (1927 -2014)
ചിത്തൊപ്രൊശാദ് ഭട്ടാചാര്യ ജ.(1915-1978).
വിഷ്ണു പ്രഭാകർ ജ. (1912-2009)
ബേനസീർ ഭൂട്ടോ ജ. (1953- 2007)
ഹെന്റി ടാനർ ജ. (1859 -1937)
സാർത്ര് ജ. (1905-1985 )
റീമ ലഗൂ ജ. (1958-2017)
ബികാഷ് ഭട്ടാചാരി ജ. (1940-2006)
/filters:format(webp)/sathyam/media/media_files/2025/06/21/23f7dbb6-c95c-4c46-85ad-0c0aa850ff87-2025-06-21-06-48-33.jpg)
ടൈംസ് ഓഫ് ഇന്ത്യയിലൂടെ പത്രപ്രവർത്തനരംഗത്തേക്ക് വരുകയും ഹിന്ദുസ്ഥാൻ ടൈംസിന്റെയും ഇന്ത്യൻ എക്സ്പ്രസ്സിന്റെ പത്രാധിപരായി ജോലിചെയ്യുകയും ആധുനിക ഇന്ത്യയുടെ മഹത്തായ പല മുഹൂർത്തങ്ങളും റിപ്പോർട്ട് ചെയ്യുകയും മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ മാധ്യമ ഉപദേഷ്ടാവായിരുന്ന പ്രമുഖ പത്രപ്രവർത്തകനും ഗ്രന്ഥകാരനും കോളമിസ്റ്റുമായിരുന്ന ബൂബ്ലി ജോർജ് വർഗീസ് എന്ന ബി.ജി. വർഗീസ് (21 ജൂൺ 1926 - 30 ഡിസംബർ 2014),
സി.പി.ഐ നേതാവും മൂന്നാം കേരള നിയമസഭയിലെ റാന്നിയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട അംഗവുമായിരുന്ന എം.കെ ദിവാകരൻ(21 ജൂൺ 1927 - 23 നവംബർ 2014),
/filters:format(webp)/sathyam/media/media_files/2025/06/21/668b5248-b62e-43ff-930f-ed73b17fa582-2025-06-21-06-48-33.jpg)
23 മലയാളചിത്രങ്ങൾക്കും നിരവധി തമിഴ് ചിത്രങ്ങൾക്കും ഈണം പകരുകയും നൂറുകണക്കിന് ചിത്രങ്ങൾക്ക് മ്യൂസിക് കണ്ടക്ടറായും അറേയ്ഞ്ചറായും പ്രവർത്തിക്കുകയും ലോകത്തിലെ ഏറ്റവും പ്രഗല്ഭ സംഗീതജ്ഞനായി വിലയിരുത്തപ്പെടുന്ന എ.ആർ. റഹ്‌മാന്റെ അച്ഛനും മലയാളത്തിലെ പ്രശസ്ത ചലച്ചിത്രസംഗീത സംവിധായകനും ആയ രാജഗോപാൽ കുലശേഖർ(ആർ.കെ. ശേഖർ;) (1933 ജൂൺ 21 – 1976 സെപ്റ്റംബർ 30) ,
ബംഗാളി ചിത്രകാരനും രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകനുമായിരുന്നു ചിത്തൊപ്രൊശാദ് ഭട്ടാചാര്യ(21 ജൂൺ 1915 - 13 നവംബർ 1978),
/filters:format(webp)/sathyam/media/media_files/2025/06/21/389bf104-4d9b-46da-9f3f-2c87b6c58572-2025-06-21-06-48-33.jpg)
ദേശഭക്തി, ദേശീയബോധം, സാമൂഹ്യ ഉന്നതി തുടങ്ങിയ സന്ദേശങ്ങൾ അടങ്ങിയ ധാരാളം കഥകളും നോവലുകളും, നാടകങ്ങളും, യാത്രവിവരണങ്ങളും എഴുതിയ ഹിന്ദി സാഹിത്യകാരൻ വിഷ്ണു പ്രഭാകർ (21 ജൂൺ 1912 – 11 ഏപ്രിൽ 2009) ,
പാകിസ്താനിലെ പന്ത്രണ്ടാമത്തെയും, പതിനാറാമത്തെയും പ്രധാനമന്ത്രിയായി ഒരു മുസ്ലിം രാജ്യത്ത് പ്രധാനമന്ത്രി ആകുന്ന ആദ്യവനിതയെന്ന ബഹുമതി കരസ്ഥമാക്കിയ പാകിസ്താന്റെ പ്രസിഡന്റും പ്രധാനമന്ത്രിയുമായി പ്രവർത്തിച്ചിട്ടുള്ള സുൾഫിക്കർ അലി ഭൂട്ടോയുടെ മകള്‍ ബേനസീർ ഭൂട്ടോ (ജൂൺ 21 1953-ഡിസംബർ 27 2007),/filters:format(webp)/sathyam/media/media_files/2025/06/21/857eaf8a-5b35-4119-ac6b-a9796b280677-2025-06-21-06-48-33.jpg)
തിളക്കമാർന്നതും കരുത്തുറ്റതുമായ രചനാശൈലിയും, നിരവധി സ്രോതസ്സുകളിൽ നിന്നെന്ന മാതിരിയുള്ള വെളിച്ചത്തിന്റെ വിന്യാസത്താൽ തന്റെ രചനകളുടെ മാറ്റ് കട്ടുകയും, മിക്ക രചനകളിലും നീലയുടെയും ഹരിത നീലയുടെയും പ്രയോഗം ധാരാളമായി ഉപയോഗിക്കുകയും ചെയ്ത ആഫ്രിക്കൻ-അമേരിക്കൻ ചിത്രകാരനായിരുന്ന ഹെന്റി ഒസാവ ടാനർ (1859 ജൂൺ 21-1937 മേയ് 25),
പുരസ്‌കാരങ്ങൾ തന്റെ സ്വാതന്ത്ര്യത്തിന് തടസ്സം നിൽക്കുമെന്ന് വിശ്വസിക്കുകയും നൊബേൽ പുരസ്‌കാരവും ഫ്രാൻസിന്റെ ഉന്നത പുരസ്‌കാരമായ 'ലീജിയൺ ഓഫ് ഓണറും തിരസ്‌കരിച്ച പ്രമുഖ ഫ്രഞ്ച് സാഹിത്യകാരനും ചിന്തകനുമായിരുന്നു ഷാൺ-പോൾ സാർത്ര്(1905 ജൂൺ 21 -1985 ഏപ്രിൽ 15 ),/filters:format(webp)/sathyam/media/media_files/2025/06/21/686de437-0366-4987-b197-2390879f6c93-2025-06-21-06-48-33.jpg)
ഒരു ഇന്ത്യൻ ചിത്രകാരൻ. തൻ്റെ ചിത്രങ്ങളിലൂടെ, ശരാശരി മധ്യവർഗ ബംഗാളികളുടെ ജീവിതം - അവരുടെ അഭിലാഷങ്ങൾ, അന്ധവിശ്വാസങ്ങൾ, കാപട്യവും അഴിമതിയും അക്രമവും ചിത്രീകരിച്ച ബികാഷ് ഭട്ടാചാരി (21 ജൂൺ 1940 - 18 ഡിസംബർ 2006),
ഹിന്ദി, മറാത്തി സിനിമകളിലെ അഭിനയത്തിന് പേരുകേട്ട ഒരു ഇന്ത്യൻ നാടക-സ്‌ക്രീൻ നടി. മറാത്തി തിയേറ്ററിൽ അഭിനയ ജീവിതം ആരംഭിച്ച റീമ ലഗൂവിൻരി (21 ജൂൺ 1958 - 18 മെയ് 2017),
********
ഇന്നത്തെ സ്മരണ !!!
********
സ്മരണകൾ !!!
*******
* പ്രധാനചരമദിനങ്ങൾ!!!
കെ. എസ്. കെ തളിക്കുളം മ. (1903-1980)
പുലാക്കാട്ട് രവീന്ദ്രൻ മ. (1932-1995)
കെ.വി മഹാദേവൻ മ. (1918-2001)
രാധാവിനോദ് രാജു മ. ( 1949-2012)
എസ്.സി.എസ്. മേനോൻ മ. (1923-2014).
ഡോ. അബിദ് ഹുസൈൻ മ. (1926-2012)
സുകർണോ മ. (1901-1970)
ലിയോൺ യുറിസ് മ. ( 1924-2003)
വി.എസ്. വല്യത്താൻ (1919-2006).
പ്രൊഫസർ ജയശങ്കർ മ( 1934 - 2011),
ആബിദ് ഹുസൈൻ ( 1926 - 2012),
സുനിൽ ജാന ( 1918 — 2012),
/filters:format(webp)/sathyam/media/media_files/2025/06/21/311c3e23-8647-4e40-a61e-b69f0783938e-2025-06-21-06-48-33.jpg)
അമ്മുവിന്റെ ആട്ടിൻ കുട്ടി എന്ന കൃതിയിലൂടെ മലയാള കവിതാരംഗത്ത് സ്ഥാനം പിടിച്ച പ്രശസ്ത കവി കെ. എസ്. കെ. തളിക്കുളം എന്ന കെ എസ് കൃഷ്ണൻ തളിക്കുളം ( ജൂൺ 1, 1903- ജൂൺ 21, 1980),
നക്ഷത്രപരാഗം, പ്രവാസം, സ്വക്ഷേത്രം, ഗരുഡധ്വനി, വായില്ലാക്കുന്നിലപ്പൻ തുടങ്ങിയ കൃതികള്‍ എഴുതിയ കവി പുലാക്കാട്ട് രവീന്ദ്രൻ ( 30 ജനുവരി 1932 -21 ജൂൺ 1995),
ഒരു ഇന്ത്യൻ സംഗീതസംവിധായകൻ, ഗായകൻ-ഗാനരചയിതാവ്, സംഗീത നിർമ്മാതാവ്, സംഗീതജ്ഞൻ എന്നിവരായിരുന്ന കൃഷ്ണൻകോവിൽ വെങ്കടചലം മഹാദേവൻ (14 മാർച്ച് 1918 - 21 ജൂൺ 2001),/filters:format(webp)/sathyam/media/media_files/2025/06/21/93ef4b1e-31d3-4aed-b67e-ed32849784ba-2025-06-21-06-48-33.jpg)
രാജീവ് ഗാന്ധി വധം, ഘണ്ഡഹർ വിമാന അപഹരണം, പുരുളിയ ആയുധ വീഴ്ത്തൽ തുടങ്ങിയ പ്രധാന കേസുകൾ കൈകാര്യം ചെയ്ത ഇൻഡ്യയിലെ നല്ല പോലിസ് ഓഫിസറുകളിൽ ഒരാളായി കണക്കാക്കപ്പെടുന്ന മലയാളിയായ റിട്ടയാർഡ് ഐ പി എസ് ഓഫീസർ രാധാവിനോദ് രാജു ( 27 ജൂലൈ 1949 - 21 ജൂൺ 2012) ,
കേരളത്തിലെ പ്രമുഖ ട്രേഡ് യൂണിയൻ നേതാവായിരുന്ന ശ്രീകണ്ഠത്ത് ചന്ദ്രശേഖര മേനോൻ എന്ന എസ്.സി.എസ്. മേനോൻ (7 മാർച്ച് 1923- 21 ജൂൺ 2014),
/filters:format(webp)/sathyam/media/media_files/2025/06/21/083ce9a7-accb-4f51-be34-e78706a92185-2025-06-21-06-48-33.jpg)
അമേരിക്കയിൽ ഇൻഡ്യയുടെ അംബാസഡർ ആയും പ്ലാനിങ് കമ്മീഷൻ മെംബർ ആയും സേവിച്ച ഒരു സാമ്പത്തിക വിദഗ്ദ്ധനും, ഡിപ്ലോമാറ്റും ആയിരുന്ന ഡോ. അബിദ് ഹുസൈൻ (26 ഡിസംബർ 1926 – 21 ജൂൺ 2012)
നെതർലാന്റിൽ നിന്നും സ്വാതന്ത്ര്യം ലഭിക്കാനായി നടന്ന സമരത്തിന്റെ നേതാവും,ഡച്ചുകാരുടെ തടവിൽ പത്തുവർഷത്തോളം കിടക്കുകയും, ഡച്ച് കോളണിയായിരുന്ന ഇന്തോനേഷ്യയെ സ്വതന്ത്രമാക്കാനായി രൂപീകരിച്ച ദേശീയപ്രസ്ഥാനങ്ങളുടെ നേതൃസ്ഥാനത്തു നിന്ന് അവസാനം സ്വാതന്ത്ര്യം നേടാൻ കാരണമാകുകയും, ഇന്തോനേഷ്യയുടെ ആദ്യ പ്രസിഡന്റാകുകയും ചെയ്ത സുകർണോ( 6 ജൂൺ 1901 – 21 ജൂൺ 1970),/filters:format(webp)/sathyam/media/media_files/2025/06/21/48ab8b93-a3cc-43e4-b768-1fdc1d78912b-2025-06-21-06-48-33.jpg)
എക്സോഡസ്, ട്രിനിറ്റി, മിലാ 18, തുടങ്ങിയ ഐതിഹാസിക നോവലുകൾ എഴുതിയ ലിയോൺ മാർക്കസ് യുറിസ് (ആഗസ്റ്റ് 3, 1924 – ജൂൺ 21, 2003),
മലയാളിയായ പ്രശസ്ത ചിത്രകാരൻ. യഥാതഥശൈലിയിലുള്ള ചിത്രരചനയിൽ നൈപുണ്യം തെളിയിച്ച രാജാ രവിവർമ്മ ചിത്രകലാപാരമ്പര്യത്തിലെ അവസാനത്തെ കണ്ണിയായി കണക്കാക്കപ്പെടുന്ന വി.എസ്. വല്യത്താൻ(19 ഒക്ടോബർ 1919-2006 ജൂൺ 21),
/filters:format(webp)/sathyam/media/media_files/2025/06/21/35f053ba-a89e-42da-9762-8f796aa79a10-2025-06-21-06-48-33.jpg)
ഒരു ഇന്ത്യൻ അക്കാദമിക്, സാമൂഹിക പ്രവർത്തകൻ. തെലങ്കാന പ്രസ്ഥാനത്തിൻ്റെ മുൻനിര സൈദ്ധാന്തികനായിരുന്ന 1952 മുതൽ പ്രത്യേക സംസ്ഥാനത്തിനായി പോരാടിയ പ്രൊഫസർ ജയശങ്കർ (6 ഓഗസ്റ്റ് 1934 - 21 ജൂൺ 2011),
ഒരു ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞൻ, ഉദ്യോഗസ്ഥൻ, നയതന്ത്രജ്ഞൻ. 1990 മുതൽ 1992 വരെ അമേരിക്കയിലെ ഇന്ത്യൻ അംബാസഡറും 1985 മുതൽ 1990 വരെ പ്ലാനിംഗ് കമ്മീഷൻ അംഗവുമായിരുന്ന ആബിദ് ഹുസൈൻ (26 ഡിസംബർ 1926 - 21 ജൂൺ 2012),
/filters:format(webp)/sathyam/media/media_files/2025/06/21/98706aa1-ea92-4a9d-86ee-daf001b77b79-2025-06-21-06-52-05.jpg)
ഒരു ഇന്ത്യൻ ഫോട്ടോ ജേണലിസ്റ്റും ഡോക്യുമെൻ്ററി ഫോട്ടോഗ്രാഫറും. ഇന്ത്യയുടെ സ്വാതന്ത്ര്യസമരം, കർഷക-തൊഴിലാളി പ്രസ്ഥാനങ്ങൾ, ക്ഷാമങ്ങളും കലാപങ്ങളും, ഗ്രാമീണ-ആദിവാസി ജീവിതവും, അതുപോലെ തന്നെ ദ്രുതഗതിയിലുള്ള നഗരവൽക്കരണത്തിൻ്റെയും വ്യവസായവൽക്കരണത്തിൻ്റെയും വർഷങ്ങൾ എന്നിവ രേഖപ്പെടുത്തുന്നതിൽ സുനിൽ ജാന അന്തർദേശീയമായി പ്രശംസിക്കപ്പെട്ട സുനിൽ ജാന(17 ഏപ്രിൽ 1918-21 ജൂൺ 2012),
/filters:format(webp)/sathyam/media/media_files/2025/06/21/fda14706-7f7a-43d1-8e5d-bb3aa8f6f900-2025-06-21-06-54-10.jpg)
ചരിത്രത്തിൽ ഇന്ന്…
*******
1576 - ഹൽദിഘട്ട് യുദ്ധത്തിൽ മുഗൾ സൈന്യം റാണാ പ്രതാപിനെ പരാജയപ്പെടുത്തി.
.1788 - യുണൈറ്റഡ് സ്റ്റേറ്റ്സ് ഭരണഘടന പ്രാബല്യത്തിൽ വന്നത്, ന്യൂ ഹാംഷെയർ അത് അംഗീകരിക്കുന്ന ഒമ്പതാമത്തെ സംസ്ഥാനമായപ്പോൾ, രാഷ്ട്രം സ്ഥാപിക്കുന്നതിൽ ഒരു സുപ്രധാന നിമിഷം അടയാളപ്പെടുത്തി/filters:format(webp)/sathyam/media/media_files/2025/06/21/e13e1d98-a741-43dc-8b89-cd14ac4c8faa-2025-06-21-06-52-05.jpg)
1798 - ഐറിഷ് കലാപം: വിനഗർ കുന്നിലെ യുദ്ധത്തിൽ വച്ച് ബ്രിട്ടീഷ് പട ഐറിഷ് വിമതരെ തോല്പ്പിച്ചു.
1814 - ഈസ്റ്റ് ഇന്ത്യൻ കമ്പനിയുടെ ഗവർണർ ജനറൽ ഗിൽബർട്ട് അലിയാറ്റ് മിൻ്റോ അന്തരിച്ചു.
1898 - പസഫിക് സമുദ്രത്തിലെ ഗ്വാം ദ്വീപ് അമേരിക്കയുടെ ഭാഗമായി./filters:format(webp)/sathyam/media/media_files/2025/06/21/bc2d23f0-5bc1-4cb6-bd15-71baaff92448-2025-06-21-06-52-05.jpg)
1912 - പ്രശസ്ത ഇന്ത്യൻ എഴുത്തുകാരനും നാടകകൃത്തും ഉപന്യാസകാരനുമായ വിഷ്ണു പ്രഭാകർ ജനിച്ചു
1940 - രണ്ടാം ലോകമഹായുദ്ധം: ഫ്രാൻസ് ജർമ്മനിയോട് കീഴടങ്ങി.
1941 - ചക്രവർത്തി രാജ്ഗോപാലാചാരി ഇന്ത്യയുടെ ആദ്യത്തെ ഇന്ത്യൻ ഗവർണർ ജനറലായി./filters:format(webp)/sathyam/media/media_files/2025/06/21/a7fa249e-0801-44db-9923-df56cc266dd9-2025-06-21-06-52-05.jpg)
.
1942 - ടോബ്രുക്ക് ഇറ്റാലിയൻ, ജർമ്മൻ സേനയുടെ കീഴിലായി; 33,000 സഖ്യസേനയെ പിടികൂടി, തടവുകാരായി.
1942 - ഒരു ജാപ്പനീസ് അന്തർവാഹിനി ഒറിഗോണിലെ കൊളംബിയ നദിക്ക് സമീപം, യുണൈറ്റഡ് സ്റ്റേറ്റ്സ് മെയിൻലാൻ്റിനെതിരെ ജപ്പാൻ നടത്തിയ ചുരുക്കം ചില ആക്രമണങ്ങളിൽ ഒന്നിൽ ഫോർട്ട് സ്റ്റീവൻസിൽ 17 ഷെല്ലുകൾ വെടിവച്ചു.
1942 - രണ്ടാം ലോകമഹായുദ്ധം: ഇറ്റലിയുടേയും ജർമ്മനിയുടേയും സംയുക്തസേന ലിബിയയിലെ തോബ്രുക് പട്ടണം ആക്രമിച്ചു കീഴടക്കി.
/filters:format(webp)/sathyam/media/media_files/2025/06/21/a3bb4bdc-9599-4d9b-bcf7-d7b8297a822a-2025-06-21-06-52-05.jpg)
1945 - രണ്ടാം ലോകമഹായുദ്ധം: ഒക്കിനാവ യുദ്ധത്തിന്റെ അന്ത്യം.
1948 - ബ്രിട്ടീഷ് നോവലിസ്റ്റും നോബൽ സമ്മാന ജേതാവുമായ ഇയാൻ മക്ഇവാൻ ജനിച്ചു./filters:format(webp)/sathyam/media/media_files/2025/06/21/453728bb-4e3d-4771-9188-a8fc4056fd35-2025-06-21-06-52-05.jpg)
1957 - കാനഡയിലെ ആദ്യ വനിതാ ക്യാബിനറ്റ് മന്ത്രിയായി എല്ലൻ ലോക്സ് ഫെയർക്ലോ സത്യപ്രതിജ്ഞ ചെയ്തു.
1963 - പോൾ ആറാമൻ മാർപ്പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടു./filters:format(webp)/sathyam/media/media_files/2025/06/21/07504bae-935b-4d53-a233-2a26dd6c2884-2025-06-21-06-52-05.jpg)
1977 - മെനാഷെം ബെഗിൻ ഇസ്രയേലിന്റെ ആറാമത്തെ പ്രധാനമന്ത്രിയായി.
1991 - കോൺഗ്രസ് ന്യൂനപക്ഷ സർക്കാരിൻ്റെ തലവനായി പി വി നരസിംഹ റാവു ഇന്ത്യൻ പ്രധാനമന്ത്രിയായി.
2000 - സെക്ഷൻ 28 ( ലോക്കൽ ഗവൺമെന്റ് ആക്ട് 1988 യുണൈറ്റഡ് കിംഗ്ഡത്തിൽ സ്വവർഗരതിയുടെ 'പ്രോത്സാഹനം' നിയമവിരുദ്ധമാക്കുന്ന ) സ്കോട്ട്‌ലൻഡിൽ 99-17 വോട്ടുകൾക്ക് റദ്ദാക്കി./filters:format(webp)/sathyam/media/media_files/2025/06/21/5257136d-a8a1-4da4-86d8-6292e1e0adeb-2025-06-21-06-52-05.jpg)
2001 - വിർജീനിയയിലെ അലക്സാണ്ട്രിയയിലെ ഫെഡറൽ ഗ്രാൻഡ് ജൂറി , 19 അമേരിക്കൻ സൈനികരെ കൊലപ്പെടുത്തിയ സൗദി അറേബ്യയിലെ ഖോബാർ ടവേഴ്‌സിൽ 1996-ൽ നടത്തിയ ബോംബാക്രമണത്തിൽ 13 സൗദികൾക്കും ഒരു ലെബനീസിനും എതിരെ കുറ്റം ചുമത്തി .
2002 - ലോകാരോഗ്യ സംഘടന യുറോപ്പിനെ പോളിയോവിമുക്തമായി പ്രഖ്യാപിച്ചു./filters:format(webp)/sathyam/media/media_files/2025/06/21/236641a5-07cd-4872-a0a8-9deecdff7e9d-2025-06-21-06-52-05.jpg)
2004 - സ്പേസ്ഷിപ്പ്‌വൺ ശൂന്യാകാശയാത്ര നടത്തുന്ന ആദ്യ സ്വകാര്യ ശൂന്യാകാശ വാഹനമായി.
2005 - ജെയിംസ് ഷാനി , ആൻഡ്രൂ ഗുഡ്മാൻ, മിക്കി ഷ്വേർണർ എന്നിവരുടെ കൊലപാതകങ്ങൾക്ക് മുമ്പ് പരാജയപ്പെട്ട എഡ്ഗർ റേ കില്ലൻ 41 വർഷത്തിന് ശേഷം നരഹത്യയ്ക്ക് ശിക്ഷിക്കപ്പെട്ടു.
/filters:format(webp)/sathyam/media/media_files/2025/06/21/913c242e-6d0d-4b5f-8ee1-b27547fc4ac4-2025-06-21-06-52-05.jpg)
2006 - പ്ലൂട്ടോയുടെ പുതിയതായി കണ്ടെത്തിയ രണ്ട് ഉപഗ്രഹങ്ങൾക്ക് നിക്സ് എന്നും ഹൈഡ്ര എന്നും പേരിട്ടു.
2009 - ഗ്രീൻലാൻഡ് സ്വയം ഭരണം ഏറ്റെടുത്തു
/filters:format(webp)/sathyam/media/media_files/2025/06/21/f028db8c-7802-4408-8eec-6198811470f8-2025-06-21-06-54-10.jpg)
/filters:format(webp)/sathyam/media/media_files/2025/06/21/f9589531-ff0b-4e9d-aa0d-d30c01beedca-2025-06-21-06-54-10.jpg)
.2012 - ഇന്തോനേഷ്യൻ ദ്വീപായ ജാവയ്ക്കും ക്രിസ്മസ് ദ്വീപിനും ഇടയിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ 200-ലധികം കുടിയേറ്റക്കാരുമായി പോയ ബോട്ട് മറിഞ്ഞ് 17 പേർ കൊല്ലപ്പെടുകയും 70 പേരെ കാണാതാവുകയും ചെയ്തു./filters:format(webp)/sathyam/media/media_files/2025/06/21/f79fbd98-d924-4a37-91da-564e89a2dcd0-2025-06-21-06-54-10.jpg)
. By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
. ************
Rights Reserved by Team Jyotirgamaya
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us