/sathyam/media/media_files/2025/06/19/new-project-june-19-2025-06-19-06-42-53.jpg)
. ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …
**************
. ' JYOTHIRGAMAYA '
. ്്്്്്്്്്്്്്്്
. 🌅ജ്യോതിർഗ്ഗമയ🌅
കൊല്ലവർഷം 1200
മിഥുനം 5
ഉത്രട്ടാതി / അഷ്ടമി
2025 ജൂൺ 19,
വ്യാഴം
ഇന്ന് ;
* വായനദിനം! [മലയാളിയെ അക്ഷരത്തിന്റെയും വായനയുടെയും ലോകത്തേക്ക് കൈപിടിച്ചു ഉയർത്തുകയും, കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് അടിത്തറയുമിട്ട പി.എൻ.പണിക്കരുടെ ചരമദിനമായ ഇന്ന് 1996 മുതൽ കേരളാ സർക്കാർ വായന ദിനമായി ആചരിക്കുന്നു. ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വായനാവാരമായും കേരളാ വിദ്യാഭ്യാസ വകുപ്പ് ആചരിക്കുന്നു. സ്കൂളുകളിൽ ഇ.റീഡിങ് പ്രചരിപ്പിയ്ക്കുവാനായി റീഡിങ് ക്ലബ്ബുകളും ഐ.ടി. ക്ലബ്ബുകളും ഇലക്ട്രോണിക് ക്ലബ്ബുകളും ആരംഭിയ്ക്കാൻ ഈ സമയം വിനിയോഗിക്കുന്നു. ]
/filters:format(webp)/sathyam/media/media_files/2025/06/19/51b70706-7ffc-4624-9a03-ab67144e8b1a-2025-06-19-06-37-14.jpeg)
* ലോക അരിവാൾ കോശ ബോധവൽക്കരണ ദിനം /ലോക സിക്കിൾ സെൽ ദിനം! [ World Sickle Cell Day ; സിക്കിൾ സെൽ ഡിസീസ് ലോകത്തിലെ ഏറ്റവും അസാധാരണമായ ജനിതക രക്ത വൈകല്യമാണ്, ഇത് ചികിത്സിക്കാവുന്നതാണ് എങ്കിലും, ഇത്ഓരോ വർഷവും ലക്ഷക്കണക്കിന് കുഞ്ഞുങ്ങളെ ഇത് ബാധിക്കുന്നുണ്ട്, സിക്കിൾ സെൽ അനീമിയ ഒരു ജനിതക ചുവന്ന രക്താണുക്കളുടെ രോഗമാണ്. ഈ രോഗം ഉള്ള ആളുകൾക്ക് ശരീരത്തിലുടനീളം ഓക്സിജൻ വഹിക്കാൻ ആവശ്യമായ ആരോഗ്യകരമായ ചുവന്ന രക്താണുക്കൾ ഇല്ല.]
* ലോക അലസഗമനദിനം ![ World Sauntering Day ; എപ്പോഴും തിരക്കുകൂട്ടുന്നതിനുപകരം ഈ ദിനം നമ്മെ ശാന്തമാക്കാനും, വളരെ മനോഹരമായ പ്രകൃതിയെ കാണാനും, ആകാശത്തേക്ക് നോക്കാനും, ജീവിതം ആസ്വദിക്കാനും സമയമെടുത്ത് നടക്കാനും ഇരിയ്ക്കാനും കിടക്കാനും ഓർമ്മിപ്പിയ്ക്കുന്നു. തിടുക്കമോ പ്രയത്നമോ ഇല്ലാതെ വളരെ സാവധാനത്തിലും ശാന്തമായും നടക്കുക. ഒരു ഉല്ലാസയാത്രപോലെ നിങ്ങളുടെ മുന്നിൽ വരുന്ന സമയം ആസ്വദിക്കാൻ ശ്രമിക്കുക. എല്ലാ തിരക്കുകളും നിർത്തിവച്ച് റോസാപ്പൂക്കൾ മണക്കുക, നിങ്ങളുടെ ഉച്ചഭക്ഷണ ഇടവേളയിൽ കുറച്ച് അധിക സമയം എടുത്ത് ഭക്ഷണം ആസ്വദിച്ച് കഴിയ്ക്കുക, തുടർന്ന് ശാന്തമായി വിശ്രമിക്കുക.]
/filters:format(webp)/sathyam/media/media_files/2025/06/19/3984d670-b960-4a28-b3ea-58654785fa7f-2025-06-19-06-37-14.jpeg)
*കോർപ്പസ് ക്രിസ്റ്റി![ക്രിസ്തുവിന്റെ അതിവിശുദ്ധ ശരീരത്തിന്റെയും രക്തത്തിന്റെയും ആഘോഷം എന്നും അറിയപ്പെടുന്നു , ദിവ്യകാരുണ്യത്തിൽ ക്രിസ്തുവിന്റെ യഥാർത്ഥ സാന്നിധ്യം ആഘോഷിക്കുന്ന ഒരു ആരാധനാക്രമമാണ് ഇത്; ചില പാശ്ചാത്യ ഓർത്തഡോക്സ് , ലൂഥറൻ , ആംഗ്ലിക്കൻ സഭകൾക്ക് പുറമേ ലാറ്റിൻ സഭയും ഈ തിരുനാൾ ആചരിക്കുന്നു . രണ്ട് മാസം മുമ്പ്, ദുഃഖവെള്ളിയാഴ്ചയിലേക്ക് നയിക്കുന്ന ഇരുണ്ട അന്തരീക്ഷത്തിലാണ് മൗണ്ടി വ്യാഴാഴ്ച അന്ത്യ അത്താഴ ശുശ്രൂഷയുടെ സ്ഥാപനം ആചരിച്ചത് . ആ ദിവസത്തെ ആരാധനാക്രമം ക്രിസ്തു ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിയതിനെയും പൗരോഹിത്യ സ്ഥാപനത്തെയും ഗെത്ത്സെമനിലെ പൂന്തോട്ടത്തിലെ വേദനയെയും അനുസ്മരിപ്പിക്കുന്നു. ]
*ബലമായി നടക്കുന്ന ലൈംഗിക അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനം! [ International Day for the Elimination of Sexual Violence in Conflict ; ബലമായി നടക്കുന്ന പരസ്പര സമ്മതമില്ലാതെ നടക്കുന്ന ലൈംഗിക അതിക്രമങ്ങൾ അവസാനിപ്പിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്.]
/filters:format(webp)/sathyam/media/media_files/2025/06/19/0109009e-95c9-4087-8eee-76bc8b0a70ca-2025-06-19-06-37-14.jpeg)
* അന്താരാഷ്ട്ര പെട്ടി ദിനം[ International Box Day ; പൂച്ചകളും കാർഡ്ബോർഡ് പെട്ടികളും, ഇതൊരു ക്ലാസിക് പ്രണയമാണ്! പീനട്ട് ബട്ടറും ജെല്ലിയും, ഉപ്പും കുരുമുളകും, ബേക്കണും മുട്ടയും, പൂച്ചകളും… പെട്ടികളും? അത് ശരിയാണ്! പെറ്റ് സ്റ്റോറിൽ നിന്ന് വാങ്ങിയ ഫാൻസി ബെഡ് ഇഷ്ടപ്പെടുന്നതിനേക്കാൾ കൂടുതൽ പൂച്ചകൾ ഒരു കാർഡ്ബോർഡ് ബോക്സ് ആസ്വദിക്കുന്നുവെന്ന് മിക്ക പൂച്ച ഉടമകളും സമ്മതിക്കും. ]
USA ;
* അധ്യാപകർക്ക് നന്ദി പറയാൻ ഒരു ദേശീയ ദിനം ![ National Thank a Teacher Day; അദ്ധ്യാപകരുടെ അർപ്പണബോധവും പ്രതിബദ്ധതയും കുഞ്ഞുമനസ്സുകളെ രൂപപ്പെടുത്തുന്നതിലുള്ള സ്വാധീനം അംഗീകരിക്കുകയും ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന പഠനത്തോടുള്ള അവരുടെ താല്പര്യം വളർത്തുകയും ചെയ്യുവാൻ ഒരു ദിനം.]
* ജുനെറ്റീൻത് day ! [ Juneteenth ; അമേരിയ്ക്കയുടെ സ്വാതന്ത്ര്യ ദിനം എന്നും ഇത് അറിയപ്പെടുന്നു, ഇത് യുണൈറ്റഡ് സ്റ്റേറ്റ്സിലെ അടിമത്തത്തിൻ്റെ അന്ത്യത്തെ അനുസ്മരിക്കുന്നു, ആഫ്രിക്കൻ അമേരിക്കൻ സംസ്കാരിക പ്രതിഫലനത്തിൻ്റെയും ആഘോഷത്തിൻ്റെയും ദിനം കൂടിയാണിത്.]
* നാഷണൽ വാച്ച് ഡേ! ടൈംപീസുകളോടുള്ള അവരുടെ അഭിനിവേശം കാണിയ്ക്കാനും പങ്കിടാനുമുള്ള ഒരു ദിവസം.]
* നാഷണൽ ഗാർഫീൽഡ് പൂച്ച ദിനം! [ National Garfield the Cat Day എഴുത്തുകാരനായ ജിം ഡേവീസ് സൃഷ്‌ടിച്ച പ്രസിദ്ധ കോമിക് സ്‌ട്രിപ്പ് ഗാർഫീൽഡിൽ നിന്നുള്ള പ്രശസ്തവും രസകരവും സാങ്കൽപ്പികവുമായ പൂച്ചയാണ് ഗാർഫീൽഡ്. ജിം ഡേവിസിൻ്റെ മുത്തച്ഛൻ ജോൺ അർബക്കിളിൻ്റെയും പ്രിയപ്പെട്ട വളർത്തുനായ ഒഡീയുടെയും പേരിലാണ് ഈ കഥാപാത്രത്തിന് പേര് നൽകിയിരിക്കുന്നത്. കോമിക് സ്ട്രിപ്പിൽ, ഒഡീ എന്ന ബീഗിൾ ഗാർഫീൽഡിൻ്റെ സഹകഥാപാത്രമായി സ്ഥിരമായി പ്രത്യക്ഷപ്പെടുന്നു. ]
* ദേശീയ മാർട്ടിനി ദിനം! [National Martini Day ; ഏറ്റവും മികച്ച കോക്ക്ടെയിലുകളിൽ ആസ്വദിക്കാനും അഭിനന്ദിക്കാനും ഉള്ള ഒരു ദിവസം.]
* യഥാർത്ഥ ഭക്ഷണ ദിനം ! [ Real Food Day ; പ്രോസസ് ചെയ്ത ജങ്കിൻ്റെ ആലസ്യമില്ലതെ, നിങ്ങൾക്ക് ഊർജ്ജം പകരുന്ന, സംതൃപ്തി തോന്നുന്ന ഭക്ഷണങ്ങളാൽ നിങ്ങളുടെ ശരീരത്തെയും മനസ്സിനെയും പോഷിപ്പിക്കാൻ ഒരുദിനം]
/filters:format(webp)/sathyam/media/media_files/2025/06/19/714f1f3c-4ccb-4bd0-9059-d515e97ec064-2025-06-19-06-37-14.jpeg)
* ഹംഗറി: സ്വതന്ത്ര ഹംഗറി ദിനം!
* ട്രിനിഡാഡ് & ടൊബാഗൊ: തൊഴിലാളി ദിനം!
* ഉറുഗ്വേ: ഉറുഗ്വേയുടെ രാഷ്ട്രപിതാവ് യോസേ ഗെർവാസിയൊ അർട്ടിഗാസ് അർനലിന്റെ ജന്മദിനം!
ഇന്നത്തെ മൊഴിമുത്ത്
്്്്്്്്്്്്്്്്്്്്്
"വായിച്ചുവളരുക, ചിന്തിച്ചു വിവേകം നേടുക"
. [ - പി എൻ പണിക്കർ ]
" വായിച്ചാല്‍ വളരും,
വായിച്ചില്ലെങ്കിലും വളരും
വായിച്ചാല്‍ വിളയും,
വായിച്ചില്ലെങ്കില്‍ വളയും "
[ കുഞ്ഞുണ്ണി മാഷ് ]
*********
ഇന്നത്തെ പിറന്നാളുകാർ
***********
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവും പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടേയും മുൻ കോൺഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയുടേയും മകനും 2 വർഷത്തോളം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രസിഡന്റുമായിരുന്ന രാഹുൽ ഗാന്ധിയുടേയും (1970),
/filters:format(webp)/sathyam/media/media_files/2025/06/19/86fb4483-45a6-4aa5-bb61-f5a9d5d73a3d-2025-06-19-06-37-14.jpeg)
2015 ഒക്ടോബർ 28-ന് നേപ്പാളിലെ ആദ്യത്തെ വനിതാ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെടുകയും ഇപ്പോഴും പദവിയിൽ രണ്ടാമത്തെ രാഷ്ട്രപതിയായി തുടരുകയും ചെയ്യുന്ന ബിദ്യാദേവി ഭണ്ഡാരി (1961) യുടേയും,
ജനാധിപത്യ പ്രക്ഷോഭത്തിനു നേതൃത്വം നൽകിയതിന്റെ പേരിൽ 1989 ജൂലൈ 20 മുതൽ വിവിധ കാലയളവുകളിലായി 15 വർഷം വീട്ടുതടങ്കലിൽ കഴിഞ്ഞിട്ടുള്ള, ഇപ്പോഴും വീട്ടുതടങ്കലിൽ കഴിയുന്ന നൊബേൽ പ്രൈസ് ജേതാവുകൂടിയായ മുൻ ബർമ്മീസ് പ്രധാനമന്ത്രി ഓങ് സാൻ സൂ ചി - ഓങ് സാൻ സൂ ചിയുടേയും (Aung San Suu Kyi -1945),
ഹിന്ദി മലയാളം തമിഴ് കന്നട ബംഗാളി തെലുഗു ഇഗ്ലീഷ് സിനിമകളിൽ വില്ലനായും സ്വഭാവനടനായും അഭിനയിച്ച് തന്റെ കഴിവ് തെളിയിച്ച അശീഷ് വിദ്യാർത്ഥിയുടെയും (1962),
തമിഴ് ഹിന്ദി തെലുഗു ഭാഷകളിലെ ചലചിത്രങ്ങളിൽ അഭിനയിക്കുന്ന കാജൽ അഗർവാലിന്റെയും(1985),
ബുക്കർ സമ്മാനം ലഭിച്ച മിഡ്നൈറ്റ്സ് ചിൽഡ്രൻസ് എന്ന പുസ്തകമടക്കം നിരവധി കൃതികൾ രചിച്ച ബ്രിട്ടീഷ് ഇന്ത്യൻ എഴുത്തുകാരൻ സൽമാൻ റഷ്ദിയുടെയും (1947) ജന്മദിനം !
************
ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ പ്രമുഖരായ പൂർവ്വികരിൽ ചിലർ
**********
പി.സി. സനൽകുമാർ ജ. (1949-2014)
രജനി പാം ദത്ത് ജ. (1896-1974)
ടി. ഷൺമുഖം ജ. (1920-2012)
മാധവറാവു സാപ്രെ ജ. (1871 - 1926)
സുദർശൻ അഗർവാൾ ജ. (1931 - 2019)
ഏൺസ്റ് ബോറിസ് ചെയിൻ ജ.(1906-1979)
ബ്ലെയിസ് പാസ്കൽ (1623 - 1662)/filters:format(webp)/sathyam/media/media_files/2025/06/19/1e44475c-d8e1-4ec7-b5e1-c51e3c676950-2025-06-19-06-37-14.jpeg)
വേനൽപൂക്കൾ, ഒരു സൈക്കിൾ തരുമോ,ഊമക്കത്തിന് ഉരിയാട മറുപടി, പാരഡികളുടെ സമാഹാരമായ, പാരഡീയം തുടങ്ങിയ കൃതികൾ രചിക്കുകയും "കളക്ടർ കഥയെഴുതുകയാണ്' എന്ന ഗ്രന്ഥത്തിന് ഹാസ്യസാഹിത്യത്തിനുള്ള 2004-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടുകയും,പത്തനംതിട്ടയിലും കാസർകോട്ടും കളക്ടറായിരുന്ന മലയാള ഹാസ്യ സാഹിത്യകാരൻ പി.സി. സനൽകുമാർ (19 ജൂൺ 1949 - 08 നവംബർ 2014),
ബ്രിട്ടനിലെ പത്രപ്രവർത്തകനും കമ്യൂണിസ്റ്റ് പാർട്ടി ഉണ്ടായപ്പോൾ അതിന്റെ പ്രവർത്തകനും ലേബർ മാസിക തുടങ്ങുകയും, പാർട്ടിയുടെ വർക്കേർസ് വീക്കലിയുടെ എഡിറ്ററും ആയിരുന്ന ഇൻഡൊ സുഡിഷ് ആയിരുന്ന രജനി പാം ദത്ത് (19 ജൂൺ 1896 – 20 ഡിസംബർ 1974),
ഇന്ത്യൻ ഫുട്‌ബോളിലെ ഇതിഹാസ താരവും 1951-ലെ ഡൽഹി ഏഷ്യൻ ഗെയിംസിൽ സ്വർണമെഡൽ നേടിയ ദേശീയ ടീമിലംഗവുമായിരുന്ന 'ഒളിമ്പ്യൻ' തുളുഖാനം ഷണ്മുഖം എന്ന ടി. ഷൺമുഖം(19 ജൂൺ 1920 – 13 ഡിസംബർ 2012),
ഉത്തരാഖണ്ഡിൻ്റെയും സിക്കിമിൻ്റെയും മുൻ ഗവർണർ. നിലവിൽ, 'ജിൻഡാൽ അവാർഡ്' നൽകുന്ന ജൂറിയുടെ വൈസ് ചെയർമാനായ നിയമിച്ചിട്ടുള്ള സുദർശൻ അഗർവാൾ (19 ജൂൺ 1931 - 3 ജൂലൈ 2019),/filters:format(webp)/sathyam/media/media_files/2025/06/19/2e5b379e-597b-4b6f-b2be-587bf9b7fa4b-2025-06-19-06-37-14.jpeg)
ഒരു ഹിന്ദി സാഹിത്യകാരനും പത്രപ്രവർത്തകനുമായിരുന്ന ഹിന്ദിയിലെ ആദ്യ കഥാകൃത്ത് എന്ന് അറിയപ്പെടുന്ന, ദേശീയ പ്രവർത്തനത്തിന് അനുയോജ്യമായ നിരവധി പ്രതിഭകളെ കണ്ടെത്തി ഉയർത്തി ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിലും നേതൃപരമായ പങ്കുവഹിച്ച മാധവറാവു സപ്രെ ( ജൂൺ 19, 1871 - 26 ഏപ്രിൽ 1926 ),
പ്രമുഖ ജൈവരസതന്ത്രജ്ഞനും, നോബൽ സമ്മാന ജേതാവും, പെനിസിലിൻ കണ്ടുപിടിച്ചതിൽ ഒരാളും, ശാസ്ത്രിയ പ്രക്രിയകളെ അനായാസം ചെയ്യാൻ കഴിയുമായിരുന്നബ്രിട്ടനിലെ ജൈവ സാങ്കേതിക വിദ്യയ്ക്ക് തുടക്കം കുറിച്ചവരിൽ ഒരാളുമായ ഏൺസ്റ് ചെയിൻ(19 ജൂൺ 1906 -12 ഓഗസ്റ്റ് 1979)
മെക്കാനിക്കൽ കാൽക്കുലേറ്റർ നിർമ്മിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചതും, ഫ്ലൂയിഡുകളെ പറ്റി പഠിച്ചതും, എവാഞ്ചെസ്റ്റിലാ ടോറിസെല്ലിയുടെ മർദ്ദത്തെ പറ്റിയും ശൂന്യതയെ പറ്റിയുള്ള പഠനങ്ങളിലെ സംശയനിവൃത്തി വരുത്തിയതും ഉൾപ്പെടെ ചെറുപ്പത്തിലെ പല പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരുന്ന ഫ്രഞ്ച് ഗണിത ശാസ്ത്രജ്ഞനും, ഭൗതികശാസ്ത്രജ്ഞനും, മത തത്ത്വചിന്തകനുമായിരുന്ന ബ്ലെയിസ് പാസ്കൽ (ജൂൺ 19, 1623 – ഓഗസ്റ്റ് 19, 1662)
***********
ഇന്നത്തെ സ്മരണ !!!
*********
പി എന്‍ പണിക്കർ മ. (1909 -1995 )
എൻ. എഫ്. വർഗ്ഗീസ് മ. (1949 - 2002)
ഓമല്ലൂർ ചെല്ലമ്മ മ. (1927-2016).
സുഭാഷ് മുഖോപാധ്യായ് മ. (1931-1981)
സെർഗീ ടാനിയേവ് മ. (1856-1915 )
തോമസ് വാട്സൺ സീനിയർ മ. (1874-1956 )
വില്യം ഗോൾഡിംഗ് മ. (1911-1993)
ജെയിംസ് ഗന്ദോൾഫീനി മ. (1961-2013 )
ജൻധ്യാല മ. ( ,1951 - 2001),
ജെ. എം ബാരി മ. (1860 - 1937)
നീലമ്പേരൂരിൽ "സനാതന ധർമ്മം" എന്ന വായനശാല സ്ഥാപിക്കുകയും അഹോരാത്രം പ്രവർത്തിച്ച് കേരള ഗ്രന്ഥശാല സംഘം സ്ഥാപിക്കുകയും, ആയിരക്കണക്കിന് ഗ്രന്ഥശാലകളെ സംഘത്തിന്റെ കീഴിൽ കൊണ്ടുവരുകയും ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ നായകൻ എന്ന് അറിയപ്പെടുകയും ചരമദിനം വായനാദിനമായി ആചരിക്കപെടുകയും ചെയ്യുന്ന പുതുവായിൽ നാരായണ പണിക്കർ എന്ന പി എന്‍ പണിക്കർ (1909 മാർച്ച് 1-1995 ജൂൺ 19 ), /filters:format(webp)/sathyam/media/media_files/2025/06/19/1a9547f6-0536-4f6d-ac24-2507ac7fa349-2025-06-19-06-37-14.jpeg)
ശബ്ദ ഗാംഭീര്യം കൊണ്ടും തനിമയാർന്ന അഭിനയ ശൈലി കൊണ്ടും മലയാള സിനിമയിൽ ചുരുങ്ങിയ കാലം ശ്രദ്ധിക്കപ്പെട്ട പല വേഷങ്ങളും ചെയ്ത എൻ എഫ് വർഗ്ഗീസ് (1949-2002 ജൂൺ 19 ),
ഒരു മലയാളചലച്ചിത്ര-നാടക നടിയായ വിവിധ കലാസമിതികളുടെ നാടകങ്ങളിൽ അഭിനയിച്ചിട്ടുള്ള 1950-ൽ പുറത്തിറങ്ങിയ സ്ത്രീ എന്ന സിനിമയിലെ നായികമാരിലൊരാളായി ചലച്ചിത്രലോകത്തെത്തിയ ഓമല്ലൂർ ചെല്ലമ്മ (1927-2016 ജൂൺ 19).
ഒരു ഇന്ത്യൻ ശാസ്ത്രജ്ഞൻ, ഹസാരിബാഗ്, ബീഹാർ, ഒറീസ്സ പ്രവിശ്യ, ബ്രിട്ടീഷ് ഇന്ത്യയിലെ (ഇപ്പോൾ ജാർഖണ്ഡിൽ, ഇന്ത്യയിൽ) നിന്നുള്ള ഫിസിഷ്യൻ, ഇൻവിട്രോ ഫെർട്ടിലൈസേഷൻ ഉപയോഗിച്ച് ലോകത്തിലെ രണ്ടാമത്തെയും ഇന്ത്യയിലെ ആദ്യത്തെയും കുഞ്ഞിനെ സൃഷ്ടിച്ച സുഭാഷ് മുഖോപാധ്യായ (16 ജനുവരി 1931 - 19 ജൂൺ 1981),
ഒരു ഇന്ത്യൻ തിരക്കഥാകൃത്തും സംവിധായകനും നടനും തെലുങ്ക് സിനിമയിലെ സൃഷ്ടികൾക്ക് പേരുകേട്ടയാളും . ഇരുപത്തിനാല് വർഷത്തെ സിനിമാ ജീവിതത്തിൽ, നാല് സംസ്ഥാന നന്തി അവാർഡുകളും ഫിലിംഫെയർ അവാർഡും നേടിയ ജൻധ്യാലയ (ജനുവരി 1951 - 19 ജൂൺ 2001),
റഷ്യൻ സംഗീതത്തിലെ ആചാര്യന്മാരിലൊരുവനായി ആദരിച്ചു പോരുന്ന സംഗീതജ്ഞനും സംഗീത അധ്യാപകനുമായിരുന്ന സെർഗീ ഇവാനോവിച് ടാനിയേവ് (1856 നവംബർ 25-1915 ജൂൺ 19 ),
ഇൻറർനാഷണൽ ബിസിനസ് മെഷീൻസ് (IBM) എന്ന ലോക പ്രശസ്ത കമ്പ്യൂട്ടർ കമ്പനിയുടെ സ്ഥാപകൻ എന്ന നിലയിലും ആദ്യകാല കമ്പ്യൂട്ടർ നിർമ്മാണ ശ്രമങ്ങൾക്ക് നൽകിയ പിന്തുണയുടെ പേരിലും കമ്പ്യൂട്ടർ ലോകത്ത് അനശ്വരനായ തോമസ് വാട്സൺ സീനിയർ (ഫെബ്രുവരി 17,1874 - ജൂൺ 19, 1956 )
/filters:format(webp)/sathyam/media/media_files/2025/06/19/ee6d4bfb-8b7e-49b0-90c2-2cb51926e286-2025-06-19-06-38-59.jpeg)
ബ്രിട്ടീഷ് നോവലിസ്റ്റും നാടകകൃത്തും കവിയും 1983-ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാന ജേതാവുമായ വില്യം ഗോൾഡിംഗ് (1911 സെപ്റ്റംബർ 19 - 1993 ജൂൺ 19)
ഏറെ അവാർഡുകൾ നേടിയ ദി സൊപ്രാനോസ് എന്ന എച്ച്. ബി. ഓ. തുടർസീരിയലിൽ അമേരിക്കൻ മാഫിയാ ക്രൈം ബോസ് ടോണി സൊപ്രാനോയുടെ കഥാപാത്രത്തെ അഭിനയിച്ച ജെയിംസ് ജോസഫ് ഗന്ദോൾഫീനി (1961 സെപ്റ്റംബർ 18- 2013 ജൂൺ 19 ),
ഒരു സ്കോട്ടിഷ് നോവലിസ്റ്റും നാടകകൃത്തും ആയിരുന്നു , പീറ്റർ പാനിൻ്റെ സ്രഷ്ടാവ് എന്ന നിലയിൽ ഏറ്റവും നന്നായി ഓർമ്മിക്കപ്പെടുന്ന സർ ജെയിംസ് മാത്യു ബാരി( മെയ് 1860 - 19 ജൂൺ 1937)
/filters:format(webp)/sathyam/media/media_files/2025/06/19/b99a636c-e25e-46fe-80ff-73c694e22fda-2025-06-19-06-38-59.jpeg)
ചരിത്രത്തിൽ ഇന്ന് …
********
1807 - അഥോസ് പോരാട്ടത്തിൽ റഷ്യയുടെ അഡ്മിറൽ ദിമിത്രി സെന്യാവിൻ ഒട്ടോമൻ സാമ്രാജ്യത്തിന്റെ നാവിക സേനയെ നശിപ്പിച്ചു.
1846 - ആധുനിക നിയമങ്ങളനുസരിച്ചുള്ള ആദ്യ ബേസ്ബോൾ കളി യുണൈറ്റഡ് സ്റ്റേറ്റ്സിലെ ന്യൂ ജഴ്സിയിലെ ഹൊകോബനിൽ നടന്നു.
1862 - യു.എസ്. കോൺഗ്രസ് യുണൈറ്റഡ് സ്റ്റേറ്റ്സ് പ്രദേശങ്ങളിൽ അടിമത്തം നിർത്തലാക്കി.
1865 - യൂണിയൻ ജനറൽ ഗ്രാനർ ഈ ദിവസം ടെക്സാസിലെ എല്ലാ അടിമകളെയും മോചിപ്പിച്ചു.
/filters:format(webp)/sathyam/media/media_files/2025/06/19/cfa8db16-9e78-4238-971b-a2c44519d9fd-2025-06-19-06-38-59.jpeg)
1910 - ഈ ദിവസം വാഷിംഗ്ടണിൽ ആദ്യത്തെ ഫാദേഴ്‌സ് ഡേ ആഘോഷിച്ചു.
1918 - യു.എസും ജർമനിയും തമ്മിൽ കാന്റിഗ്നി പോരാട്ടംനടന്നു.
1938 - കൊച്ചിയിൽ ഹൈക്കോടതി മന്ദിരം ഉദ്ഘാടനം ചെയ്തു.
1943 - ടെക്സാസിലെ ബ്യൂമോണ്ടിൽ വർഗ്ഗീയ കലാപം നടന്നു.
1953 - സോവിയറ്റ് യൂണിയൻ്റെ ഉന്നതാധികാരം ഉൾപ്പെടെ അമേരിക്കൻ റഡാർ , സോണാർ , ജെറ്റ് പ്രൊപ്പൽഷൻ എഞ്ചിനുകൾ, ആണവായുധ രൂപകൽപ്പനകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾക്കായി ചാരപ്രവർത്തനം നടത്തിയതിന് ശിക്ഷിക്കപ്പെട്ട ഒരു അമേരിക്കൻ ദമ്പതികളായിരുന്ന ജൂലിയസ് റോസെൻബെർഗ് (മെയ് 12, 1918 - ജൂൺ 19, 1953), എഥൽ റോസെൻബെർഗ് (നീ ഗ്രീൻഗ്ലാസ് ; സെപ്റ്റംബർ 28, 1915 - ജൂൺ 19, 1953)എന്നിവരെ ന്യൂയോർക്കിലെ ഒസിനിംഗിലെ സിംഗ് സിംഗിൽ വച്ച് യുണൈറ്റഡ് സ്റ്റേറ്റ്സ് ഫെഡറൽ ഗവൺമെൻ്റ് ഇലക്ട്രിക് ഷോക്ക് നൽകി വധിച്ചു.
/filters:format(webp)/sathyam/media/media_files/2025/06/19/57757179-024b-4ac6-a25a-3deffb1fedb1-2025-06-19-06-38-59.jpeg)
1961 - കുവൈറ്റ്, യുണൈറ്റഡ് കിങ്ഡത്തിൽനിന്ന് സ്വതന്ത്രമായതായി പ്രഖ്യാപിച്ചു.
1966 - മറാത്തികളുടെ ഉന്നമനത്തിനായി മഹാരാഷ്ട്രയിൽ ബാൽ താക്കറെ ശിവസേന രൂപീകരിച്ചു.
1968 - മാർട്ടിൻ ലൂഥർ കിംഗിൻ്റെ നേതൃത്വത്തിൽ 50,000 ആളുകൾ സാമ്പത്തിക നീതി തെളിയിച്ചു.
1970 - ജിം ബൂട്ടന്റെ വിവാദമായ "ബോൾ ഫോർ" പ്രസിദ്ധീകരിച്ചു.
1981 - ഇന്ത്യയുടെ ആദ്യത്തെ വാർത്താവിനിമയ ഉപഗ്രഹമായ ആപ്പിൾ ഫ്രഞ്ച് ഗയാനയിൽ നിന്ന് വിക്ഷേപിച്ചു.
1982 - ബെയ്റൂട്ട് സർവകലാശാലയുടെ പ്രസിഡൻ്റിനെ ഹിസ്ബുള്ള ഭീകരാക്രമണത്തിൽ തട്ടിക്കൊണ്ടുപോയി.
/filters:format(webp)/sathyam/media/media_files/2025/06/19/34994595-0e53-4cd5-bd47-80772f5d0807-2025-06-19-06-38-59.jpeg)
1990 - തദ്ദേശവാസികളെ സംരക്ഷിക്കുന്ന നിലവിലെ അന്താരാഷ്ട്ര നിയമം, തദ്ദേശീയ, ഗോത്ര പീപ്പിൾ കൺവെൻഷൻ, 1989 നോർവേ ആദ്യമായി അംഗീകരിച്ചു.
1999 - കൽക്കത്ത - ധാക്ക ബസ് സർവീസ് ആരംഭിച്ചു.
1999 - ഗ്രൂപ്പ്-8 ഉച്ചകോടി 1999 ജൂൺ 19 ന് കൊളോണിൽ (ജർമ്മനി) ആരംഭിച്ചു.
2005 - ഫോർബ്സ് മാഗസിൻ ലോകത്തിലെ ഏറ്റവും ശക്തരായ 100 സെലിബ്രിറ്റികളിൽ ഒഫ്ര വിൻഫെയെ ഒന്നാം സ്ഥാനം നൽകി.
2006 - ആണവ പരീക്ഷണ കേസിൽ ജപ്പാൻ ഉത്തര കൊറിയയ്ക്ക് ശക്തമായ മുന്നറിയിപ്പ് നൽകി.
/filters:format(webp)/sathyam/media/media_files/2025/06/19/460715ca-f2b8-4237-acdb-1a6f801488f7-2025-06-19-06-38-59.jpeg)
2007 - പാകിസ്ഥാൻ പ്രസിഡൻ്റ് പർവേസ് മുഷറഫ്, മുഹമ്മദ് അലി ദുറാനിയെ വാർത്താവിതരണ മന്ത്രി സ്ഥാനത്തു നിന്ന് നീക്കം ചെയ്തു. ലോകത്തിലെ രാഷ്ട്രീയ അസ്ഥിര രാജ്യങ്ങളുടെ പട്ടികയിൽ പാകിസ്ഥാൻ 12-ാം സ്ഥാനത്താണ്.
2007 - ബാഗ്ദാദിൽ അൽ ഖിലാനി പള്ളി ബോംബാക്രമണത്തിൽ 78 പേർ മരിക്കുകയും 218 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
2008 - ഉത്തരാഖണ്ഡ് സർക്കാർ ഗംഗയിൽ നിർമ്മാണത്തിലിരിക്കുന്ന 480 മെഗാവാട്ട് പാല മനേരി, 380 മെഗാവാട്ട് ഭൈരോന്ധാരി പദ്ധതികൾ താൽക്കാലികമായി നിർത്തിവച്ചു.
/filters:format(webp)/sathyam/media/media_files/2025/06/19/b769bc4b-64c4-472e-83c4-b41330048e03-2025-06-19-06-38-59.jpeg)
2012 - വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാഞ്ചെറെ ലണ്ടനിലെ ഇക്വഡോറിയൻ എംബസിയിൽ അഭയം തേടി.
2017 - പൊതുജനങ്ങൾക്ക് യാത്രക്കായ് കൊച്ചി മെട്രോ തുറന്ന് കൊടുത്തു.
2018 - ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പൽ ‘റാണി രശ്മോണി’ വിശാഖപട്ടണത്ത് കമ്മീഷൻ ചെയ്തു
/filters:format(webp)/sathyam/media/media_files/2025/06/19/a66b0ad9-be1e-4f1f-a5a7-c50b062e0e37-2025-06-19-06-38-59.jpeg)
/filters:format(webp)/sathyam/media/media_files/2025/06/19/ee6d4bfb-8b7e-49b0-90c2-2cb51926e286-2025-06-19-06-38-59.jpeg)
2020 - സൗരവ് ഗാംഗുലിയും സുനിൽ ഛേത്രിയും JSW സിമന്റിന്റെ പുതിയ ബ്രാൻഡ് അംബാസഡർമാരായി തെരഞ്ഞെടുക്കപ്പെട്ടു.
2020 - നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാൻസ് ആൻഡ് പോളിസി (എൻ.ഐ.പി.എഫ്.പി.) ചെയർമാനായി റിസർവ് ബാങ്ക് മുൻ ഗവർണർ ഊർജിത് പട്ടേൽ നിയമിതനായി. വിജയ് കേൽക്കർ വിരമിക്കുന്ന ഒഴിവിലായിരുന്നു നിയമനം. നാല് വർഷമാണ് കാലാവധി.
. By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
. ************
Rights Reserved by Team Jyotirgamaya
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us