/sathyam/media/media_files/2025/07/29/new-project-july-29-2025-07-29-07-15-15.jpg)
.
. ' JYOTHIRGAMAYA '
. 🌅ജ്യോതിർഗ്ഗമയ🌅
. ്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്
.
കൊല്ലവർഷം1200
കർക്കടകം 13
ഉത്രം/ പഞ്ചമി
2025 ജൂലൈ 29
ചൊവ്വ
******
ഇന്ന് ;
*നാഗപഞ്ചമി ![നാഗങ്ങളെ ആദരിയ്ക്കുന്നതിന് ഇന്ത്യയിൽ ഹൈന്ദവർ ആചരിയ്ക്കുന്ന ഒരു ആചാരമാണ് നാഗപഞ്ചമി. ]
/filters:format(webp)/sathyam/media/media_files/2025/07/29/1a58e7c5-5e73-4323-a678-ffcbaee7f656-2025-07-29-07-04-43.jpg)
*അന്താരാഷ്ട്ര കടുവ ദിനം ![ഗ്ലോബൽ ടൈഗർ ഡേ ;വംശനാശം നേരിട്ടു കൊണ്ടിരിക്കുന്ന കടുവകളുടെ വംശവർദ്ധന അധികരിപ്പിയ്ക്കുന്നതിനെ പറ്റി പൊതുജനത്തെ ബോധവാന്മാരാക്കാൻ ഒരു ദിനം.]
*കൽക്കട്ട: മോഹൻ ബഗൻ ഡേ ![കാല്പന്തുകളിയിൽ അറിയപ്പെടുന്ന ഇന്ത്യയിലെ ഒരു വലി കായിക സംഘമായ മോഹൻ ബഗാൻ അത്ലറ്റിക് ക്ലബ് 1911 ൽ കിഴക്കൻ യോർക്കഷയറിനെ IFA ഷീൽഡിൽ തോൽപ്പിച്ചതിന്റെ ഓർമ്മക്കായി ഒരു ദിനം ]
/filters:format(webp)/sathyam/media/media_files/2025/07/29/69e930e7-073a-4582-ba66-a3b1b4b5cd70-2025-07-29-07-04-44.jpg)
* ദേശിയ മഴദിനം ![ ലോകചരിത്രത്തിലുടനീളം, മനുഷ്യർക്ക് ജീവിയ്ക്കാനാവശ്യമായ ശുദ്ധജലം ലഭിയ്ക്കുന്നതിനുള്ള ഏറ്റവും പ്രധാന ശ്രോതസ്സായ മഴയ്ക്കും ഒരു ദിവസം. അതിനാൽത്തന്നെ ലോകമെമ്പാടുമുള്ള ആളുകളും സംസ്കാരങ്ങളും മഴയെ ശരിയ്ക്കും ആഘോഷിച്ചു, അത് ജീവൻ നൽകുന്ന, നിലനിർത്തുന്ന ശക്തിയാണ്. അതിനാൽത്തന്നെ എല്ലാ ജീവജാലങ്ങളും മഴയെ ആശ്രയിച്ചിരിക്കുന്നു, മഴയാണ് നമ്മുടെ ലോകത്തെ പച്ചപ്പും പുതുമയും മനോഹരവുമായ പ്രദേശമാക്കി നിലനിർത്തുന്നത്. ഇങ്ങനെ മഴയുടെ ഈ വൈവിധ്യത്തിലേയ്ക്കും, കൃഷിയ്ക്കുള്ള മഴയുടെ പ്രാധാന്യത്തിലേയ്ക്കും വിരൽ ചൂണ്ടുന്നതിന് ഒരു ദിവസം. ]
/filters:format(webp)/sathyam/media/media_files/2025/07/29/fbd3c110-aca9-464b-ba4e-a73d5434b6ff-2025-07-29-07-09-03.jpg)
USA ;
*ദേശീയ ലിപ്സ്റ്റിക്ക് ദിനം![ചുണ്ടു ചുവപ്പിയ്ക്കാൻ ഉപയോഗിയ്ക്കുന്ന ലിപ്സ്റ്റിക്കിനും ഒരു ദിവസം]
* ദേശീയ ലസാഗ്ന ദിനം ! [ National Lasagna Day ; ബീഫ് മുതൽ വെജിറ്റബിൾ, ചീസ് വരെ പാളികളായി വച്ച് തയ്യാറാക്കുന്ന ലസാഗ്ന ഒരു ഇറ്റാലിയൻ പാസ്തയാണ്. അങ്ങനെയുള്ള ലസാഗ്ന എന്ന വിശിഷ്ട വിഭവത്തിൻ്റെ രുചിയെയും മഹത്വത്തെയും കുറിച്ച് നമ്മെ ഓർമ്മിപ്പിക്കുന്നതിന് ഒരു ദിനം.]
/filters:format(webp)/sathyam/media/media_files/2025/07/29/8d00ef56-16df-43eb-9e79-e91af3417a50-2025-07-29-07-04-44.jpg)
* റോമാനിയ: ദേശീയ ഗാന ദിനം !
* തായ്ലാൻഡ്: തായ് ഭാഷ ദിനം !
.*********
ഇന്നത്തെ മൊഴിമുത്ത്*
്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്
''ചക്രവര്‍ത്തിനീ നിനക്ക് ഷാജഹാന്‍ സ്വപ്നമന്ദിരം തീര്‍ത്തു
നിസ്തുല പ്രണയഗീതകങ്ങളതില്‍ ഹര്‍ഷബാഷ്പവുമുതിര്‍ത്തു
വിശ്വശില്പിയുടെ കൈകളില്‍ മൃദുല വശ്യരാഗമുടലാര്‍ന്നു
മുഗ്ദ്ധലോലമയ ഹൃത്തിലോമലിന്‍ പൊന്‍കിനാവുകളുണര്‍ന്നു "
[ നൂറനാട് രവി ]
/filters:format(webp)/sathyam/media/media_files/2025/07/29/3c6f9d0a-1827-4a2c-a297-8f83c6673a8f-2025-07-29-07-04-44.jpg)
ഇന്നത്തെ പിറന്നാളുകാർ
***********
ഹിന്ദിയിലെ മികച്ച നടനായിരുന്ന സുനിൽ ദത്തിന്റേയും, നർഗീസ് ദത്തിന്റേയും മകനും നടനുമായ സഞ്ജയ് ദത്തിന്റെ ജന്മദിനം (1959),
തമിഴ് കവി, സാഹിത്യ വിമർശകൻ, വിവർത്തകൻ,പണ്ഡിതൻ എന്നീ നിലകളിൽ പ്രശസ്തനായ സിർപ്പി ബാലസുബ്രമണ്യത്തിന്റെയും(1936)
സ്പാനിഷ് ഫോർമുല വൺ ഡ്രൈവർ ഫെർണാണ്ടോ അലോൺസോയുടെ യും(1981),
/filters:format(webp)/sathyam/media/media_files/2025/07/29/3fceb29b-f040-498d-8357-868e4da66f28-2025-07-29-07-04-44.jpg)
ഓർമ്മയും ഭാഷയും തമ്മിലുള്ള മസ്തിഷ്ക നാഡീവ്യൂഹ ബന്ധത്തെ ക്കുറിച്ച് ഗവേഷണത്തിൽ ഏർപ്പെട്ടിയ്ക്കുന്ന അമേരിയ്ക്കൻ ന്യൂറോ ശാസ്ത്രജ്ഞൻ മൈക്കൽ. ടി. ഉൾമാന്റെയും(1962) ജന്മദിനം !
**********
ഇന്ന് ജന്മദിനം ആചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പം ഇല്ലാത്ത നമ്മുടെ പൂർവ്വികരിൽ പ്രമുഖരായ ചിലർ
************
എം.ജി രാധാകൃഷ്ണൻ ജ. (1940-2020)
പി എ മുഹമ്മദ് കോയ ജ. (1922-1990)
ജെ.ആർ.ഡി.ടാറ്റ ജ. (1904- 1993)
ഇസിഡോർ ഇസാക്ക് റാബി ജ. (1898-1988)
/filters:format(webp)/sathyam/media/media_files/2025/07/29/439bb6fd-d842-42f1-bede-9fe587124f1f-2025-07-29-07-05-30.jpg)
അറബിക്കല്യാണത്തിന്റെ സാമൂഹികാഘാതങ്ങളും, അത് വ്യക്തികളില്‍ സൃഷ്ടിച്ച വൈകാരിക സംഘര്‍ഷങ്ങളും ചിത്രീകരിക്കുന്ന സുറുമയിട്ട കണ്ണുകള്‍’ എഴുതിയ പ്രശസ്തനോവലിസ്റ്റും പത്രപ്രവർത്ത കനും സ്പോർട്സ് കമന്റേറ്ററു മായിരുന്ന പി എ മുഹമ്മദ് കോയ(1922 ജൂലൈ 29- നവംബർ 27, 1990),
കേരളത്തിന്റെ ഗതിമാറ്റിയ അയ്യൻ കാളി, ചാതുർ വർണ്ണ്യവും അംബേദ്ക്കറിസവും, History of Indigenous Indian, തുടങ്ങിയ കൃതികൾ രചിച്ച ചരിത്രകാരൻ തിരുവൻ ഹീര പ്രസാദ് ചെന്താരശ്ശേരി എന്ന ടി.എച്ച്.പി. ചെന്താരശ്ശേരി (29 ജൂലൈ1928-26 ജൂലൈ 1918),
/filters:format(webp)/sathyam/media/media_files/2025/07/29/746e1dc6-308e-4a7e-b486-4e4c81a527b9-2025-07-29-07-05-30.jpg)
ജീവിച്ചിരുന്ന സമയത്ത് ഭാരതരത്നം നേടിയ അപൂർവ്വം വ്യക്തികളിലെരാളും ഇന്ത്യയിലെ പ്രമുഖ വ്യവസായിയും, വൈമാനികനുമായ ജെഹാംഗീർ രത്തൻജി ദാദാഭോയ് ടാറ്റ എന്ന ജെ.ആർ.ഡി.ടാറ്റ
(ജൂലൈ 29 1904-നവംബർ 29 1993)
മാഗ്നറ്റിക്ക് റെസോണന്സ് ഇമെജിങ്ങിന് (MRI) ഉപയോഗിക്കുന്ന ന്യൂക്ലിയർ മാഗ്നറ്റിക്ക് റെസോണന്സ് കണ്ട് പിടിക്കുകയും മൈക്രൊവെവ് അവനിലും മൈക്രോ വെവ് റാഡാറിലും ഉപയോഗിക്കുന്ന കാവിറ്റി മാഗ്‌ന ട്രോണും കണ്ടു പിടിച്ച നോബൽ സമ്മാന ജേതാവ് ഇസിഡോർ ഇസാക്ക് റാബിൻ (29 ജൂലൈ 1898 – 11 ജനുവരി 1988) ,
***********
/filters:format(webp)/sathyam/media/media_files/2025/07/29/698a4c50-7810-4897-9766-1d9527f9fcf1-2025-07-29-07-05-30.jpg)
ഇന്നത്തെ സ്മരണ !
********
ഇരയിമ്മൻ തമ്പി മ. (1782-1862 )
പള്ളത്ത് രാമൻ മ. (1891-1950)
നഫീസ ജോസഫ് മ. (1978-2004)
രാജൻ പി. ദേവ് മ. (1954- 2009)
എൻ.എൻ. ഇളയത് മ. (1940 -2014
സദനം ദിവാകര മാരാർ മ. (1937-2014)
ചേകന്നൂർ മൗലവി.(1936-1993)
പ്രൊ. നൂറനാട് രവി മ. (1938 -2002)
ഈശ്വരചന്ദ്ര വിദ്യാസാഗർ മ. (1820-1891)
ബിഭൂതിഭൂഷൺ മുഖോപാദ്ധ്യായ മ. (1894-1987)
അരുണ ആസഫ് അലി മ. (1909-1996)
വെമ്പട്ടി ചിന്നസത്യം മ. (1929-2012)
ഉർബൻ രണ്ടാമൻ മാർപാപ്പ മ. ( -1099)
വിൻസെന്റ് വാൻഗോഗ് മ. (1853-1890)
ഹെന്രി ഷാരിയർ മ. (1906-1973)
/filters:format(webp)/sathyam/media/media_files/2025/07/29/342baf4f-9851-49f9-8549-9af42e9327b6-2025-07-29-07-05-30.jpg)
“ഓമനത്തിങ്കൾ കിടാവോ“ എന്ന പ്രശസ്തമായ താരാട്ടുപാട്ടും, പല കീർത്തനങ്ങളും, കീചക വധം,ഉത്തരാ സ്വയംവരം, ദക്ഷയാഗം എന്നീ ആട്ടകഥകളും എഴുതുകയും കേരളത്തിന്റെ സംഗീതപാരമ്പര്യത്തെ മികവുറ്റതാക്കിയ സംഗീത പ്രതിഭ രവിവർമ്മ തമ്പി എന്ന ഇരയിമ്മൻ തമ്പി(1782 - 1862 ജൂലൈ 29),
,രാമൻ,ഉദയരശ്മി,കാട്ടുപൂക്കൾ, കൈത്തിരി, പത്മിനി, മിശ്രകാന്തി സത്യകാന്തി, ഭാരതകോകിലം തുടങ്ങിയ കവിതാ സമാഹാരങ്ങളും, അരിവാൾ ചുറ്റിക, രാവണപുത്രൻ, ശ്രീ ചിത്രാശോകൻ തുടങ്ങിയ നാടകങ്ങളും അമൃതപുളിനം ,കോഹിനൂർ, രാജസ്ഥാന പുഷ്പം,വനബാല, നിർമ്മല, വിലാസ കുമാരി തുടങ്ങിയ നോവലുകളും കാമകല എന്ന ദാമ്പത്യ ശാസ്ത്ര ഗ്രന്ഥവും കൂടാതെ വിവർത്തനങ്ങളും, പാഠപുസ്തകങ്ങളും എഴുതിയ പള്ളത്ത് രാമൻ (1891 -1950 ജൂലൈ 29)
/filters:format(webp)/sathyam/media/media_files/2025/07/29/73da893f-b85b-4165-a107-28a3a1171a25-2025-07-29-07-05-30.jpg)
1993 ജൂലൈ 29 ആം തീയതി ദുരൂഹത സാഹചര്യത്തിൽ കാണാതായ ഒരു ഇസ്ലാമികപണ്ഡിതനും വാഗ്മിയുമായിരുന്ന ചേകന്നൂർ മൗലവി എന്ന ചേകന്നൂർ പി.കെ.മുഹമ്മദ് അബുൽ ഹസൻ മൌലവി, അദ്ദേഹത്തിന്റെ മരണത്തിന് തെളിവ് ഇല്ല. (ജനനം - 1936-1993).
പാലക്കാട് വിക്‌ടോറിയ കോളജിൽ ജനറൽ സംസ്‌കൃതം ലക്‌ച്ചറർ, തിരുവനന്തപുരം സംസ്‌കൃത കോളേജിൽതന്നെ സംസ്‌കൃതം സാഹിത്യത്തിൽ ലക്‌ച്ചറർ, പ്രൊഫസർ, സാഹിത്യ വിഭാഗം അദ്ധ്യക്ഷൻ എന്നീ നിലകളിൽ അദ്ധ്യാപനം നടത്തുകയും എ.ഐ.ആർ., ദൂരദർശൻ, ആനുകാലിക പ്രസിദ്ധീകരണങ്ങൾ ഇവയിൽ കവിതകൾ, ഗാനങ്ങൾ, സുഭാഷിതങ്ങൾ ഇവ പ്രകാശനം ചെയ്യുകയും ചെയ്ത അനുജ അനിൽകുമാറിൻ്റെ അച്ഛനും ആയ പ്രൊ. നൂറനാട് രവി (1938 സെപ്‌റ്റംബർ 24-2002 ജൂലൈ 29),
/filters:format(webp)/sathyam/media/media_files/2025/07/29/22383a92-0849-47c3-8315-a62a6532de6a-2025-07-29-07-06-19.jpg)
മോഡലും എം.ടി.വി വീഡിയോ ജോക്കിയും മിസ്സ് ഇന്ത്യ യൂണിവേർസും ചെറുപ്പത്തിലെ അഞ്ജാത കാരണത്താൽ ആത്മഹത്യ ചെയ്യുകയും ചെയ്ത നഫീസ ജോസഫ് (മാർച്ച് 28, 1978 - ജുലൈ 29, 2004),
മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ 150 ലേറെ സിനിമകളിൽ വേഷമിടുകയും മൂന്നു സിനിമ സംവിധാനവും ചെയ്ത തെന്നിന്ത്യൻ ചലച്ചിത്ര രംഗത്തെ പ്രമുഖനായൊരു നടനായിരുന്ന രാജൻ പി. ദേവ് (മേയ് 20 1954-ജൂലൈ 29 2009),
/filters:format(webp)/sathyam/media/media_files/2025/07/29/b4b6afa8-3490-43be-b2bf-f33437bd5865-2025-07-29-07-06-19.jpg)
സ്വന്തം നാടകവേദിയായ മലയാള നാടകവേദി,​ എൻ.എൻ. പിള്ളയുടെ വിശ്വകലാസമിതി, വേട്ടക്കുളം ശിവാനന്ദന്റെ കേരള തിയറ്റേഴ്സ്, കോട്ടയം ദേശാഭിമാനി, വൈക്കം മാളവിക, പൂഞ്ഞാർ നവധാര, ചങ്ങനാശേരി ജയകേരള, കൊല്ലം ഉപാസന തുടങ്ങിയ സമിതികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയും, വസുപഞ്ചകം, സർവജ്ഞാനപീഠം, അമരകോശം, ഇതിഹാസം, ദൈവം ചിരിക്കുന്നു, ഉദയം കിഴക്കുതന്നെ, ഉൽപ്രേക്ഷ, ഉണരാൻ സമയമായി, തിരക്കഥ, അലയാഴി, കാമധേനു, സമരപുരാണം, മരിക്കാൻ ഞങ്ങൾക്ക് മനസ്സില്ല തുടങ്ങി മുപ്പതോളം നാടകങ്ങൾ രചിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത എൻ.എൻ. ഇളയത് എന്നറിയപ്പെട്ട എൻ. നാരായണൻ ഇളയത്(20 ആഗസ്റ്റ് 1940 - 29 ജൂലൈ 2014),
ചെണ്ടമേളം, തായമ്പക, സോപാന സംഗീതം തുടങ്ങിയവയിൽ അദ്വിതീയനും, അറിയപ്പെടുന്ന കഥകളി, ചെണ്ട കലാകാരനും വൈക്കം ക്ഷേത്ര കലാപീഠം പ്രിൻസിപ്പലും ആയിരുന്ന സദനം ദിവാകര മാരാർ
(മരണം 29 ജൂലൈ 2014).
/filters:format(webp)/sathyam/media/media_files/2025/07/29/afe3657f-03fb-4a58-a478-364e2b48f63b-2025-07-29-07-06-19.jpg)
തത്വചിന്തകൻ,വിദ്യാഭ്യാസ വിചക്ഷണൻ, എഴുത്തുക്കാരൻ, വിവർത്തകൻ, പ്രിന്റർ, പ്രസാധകൻ, വ്യവസായി, നവോത്ഥാന പ്രവർത്തകൻ, ലോകോപകാരി എന്നീ നിലകളിൽ പ്രശസ്തനും, ബംഗാളി ഗദ്യരചനകളെ ലളിത വൽക്കരിക്കുകയും ആധുനികവല്ക്കരിച്ച് ശക്തമാക്കുകയും ചെയ്ത ബംഗാളി ബഹുമുഖപ്രതിഭയും ബംഗാൾ നവോത്ഥാനത്തിന്റെ പ്രധാന കണ്ണികളിലൊരാളുമായ ഈശ്വര ചന്ദ്ര വിദ്യാസാഗർ (26 സെപ്റ്റംബർ1820 – 29 ജൂലൈ 1891),
നോവലും, നാടകവും,ബാലസാഹിത്യവും, കഥകളും എഴുതിയ പ്രസിദ്ധ ബംഗാളി സാഹിത്യക്കാരൻ ബിഭൂതിഭൂഷൺ മുഖോപാദ്ധ്യായ (ഒക്റ്റോബർ 24, 1894 – ജൂലൈ 29, 1987) ,
/filters:format(webp)/sathyam/media/media_files/2025/07/29/a15612b3-bb86-4863-8bda-3be89e16f210-2025-07-29-07-06-19.jpg)
1942 ഓഗസ്റ്റ് 8-ന് എ.ഐ.സി.സി ബോംബെ സമ്മേളനത്തിൽ ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കിയതിനു ബ്രിട്ടീഷ് ഗവണ്മെന്റ് കോൺഗ്രസ് വർക്കിംഗ് കമ്മറ്റിയിലെ എല്ലാ അംഗങ്ങളെയും അറസ്റ്റ് ചെയ്യുകയും, ഓഗസ്റ്റ് 9ന് സമ്മേളനത്തിന്റെ അധ്യക്ഷത വഹിക്കുകയും ഗോവാലിയ ടാങ്ക് മൈതാനത്തിൽ കോൺഗ്രസ് പതാക ഉയർത്തുകയും, ഡൽഹിയിൽ രണ്ടു പ്രാവിശ്യം മേയർ ആകുകയും ഭാരതരത്ന പുരസ്കാരം ലഭിക്കുകയും ചെയ്ത അരുണ ആസഫ് അലി (ജൂലൈ 16, 1909, ജൂലൈ 29, 1996),
കുച്ചിപ്പുടി ആർട്സ് അക്കാദമി ചെന്നൈയിൽ സ്ഥാപിച്ച്, വിദേശ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖകരായ നർത്തകർക്കും നിരവധി വിദ്യാർഥികൾക്കും പരിശീലനം നൽകിയ കുച്ചിപ്പുടി ആചാര്യനായിരുന്ന വെമ്പട്ടി ചിന്നസത്യം (1929 ഒക്ടോബർ 25 - 2012 ജൂലൈ 29),
/filters:format(webp)/sathyam/media/media_files/2025/07/29/972c958b-6020-4709-8172-41445d1ed4fe-2025-07-29-07-06-19.jpg)
ആദ്യ കുരിശുയുദ്ധത്തിന് (1096–99) ആഹ്വാനം നൽകുകയും, കത്തോലിക്കാസഭയുടെ ദൈനംദിനകാര്യങ്ങൾ നടത്താനായി ഇന്നു നിലവിലുള്ളപോലുള്ള റോമൻ കൂരിയ രൂപീകരിച്ച റോമൻ കത്തോലിക്കാ സഭയുടെ ഉർബൻ രണ്ടാമൻ മാർപാപ്പ ( – 29 ജൂലൈ 1099),
തന്റെ ജീവിതകാലത്ത് കഠിനമായ ഉത്കണ്ഠയും മാനസിക അസ്വാസ്ഥ്യങ്ങളും വേട്ടയാടിയാതിനാല്‍ 37- മത്തെ വയസ്സിൽ താരതമ്യേന അപ്രശസ്തനായി ആത്മഹത്യ ചെയ്തെങ്കിലും ചിത്രങ്ങളുടെ വൈകാരികതയും വർണ്ണ വൈവിദ്ധ്യവും ഇരുപതാംനൂറ്റാണ്ടിലെ പാശ്ചാത്യ കലയിൽ നിർണായക സ്വാധീനം ചെലുത്തുകയും മരണശേഷം നാൾക്കുനാൾ വർദ്ധിച്ചു. ലോകത്തേറ്റവുംതിരിച്ചറിയപ്പെടുന്നതും വിലയേറിയവയും ആയ ചിത്രങ്ങൾ.വരച്ച ഡച്ച് ചിത്രകാരന്‍ വിൻസെന്റ് വില്ലെം വാൻഗോഗ് (മാർച്ച് 30, 1853 - ജൂലൈ 29, 1890)
/filters:format(webp)/sathyam/media/media_files/2025/07/29/b56bcc92-a429-4b0f-b79c-cb2e262a3ad7-2025-07-29-07-07-24.jpg)
നിരപരാധി എന്നവകാശപ്പെട്ടിരുന്ന വാദങ്ങൾ തള്ളിക്കൊണ്ട് കോടതി ജീവപര്യന്തം(മരണം വരെ) തടവിന് ശിക്ഷിച്ച് ഫ്രെഞ്ച് ഗയാനയിലേക്ക് അയക്കുകയും, അവിടെയിരുന്ന രക്ഷപ്പെടുന്നതിനെ ക്കുറിച്ച് ആലോചിക്കുന്നതും രക്ഷപ്പെടാൻ ശ്രമിക്കുന്നതും ,പിടിക്കപ്പെടുന്നതുമായ സ്വന്തം അനുഭവം പാപ്പിയോൺ എന്ന പേരിൽ എഴുതുകയും ബെസ്റ്റ് സെല്ലർകുകയും ചെയ്ത .ഒരു കൊലപാതകക്കേസിൽ കുറ്റാരോപിതനായിരുന്ന ഹെന്രി ഷാരിയർ (16 നവംബർ 1906 - 29 ജൂലൈ 1973)
/filters:format(webp)/sathyam/media/media_files/2025/07/29/c1f29a71-6989-4338-b8a3-c968f047c81b-2025-07-29-07-07-24.jpg)
ചരിത്രത്തിൽ ഇന്ന്…
********
587 ബിസി - നിയോ-ബാബിലോണിയൻ സാമ്രാജ്യം ജറുസലേമിനെ കൊള്ളയടിക്കുകയും ആദ്യത്തെ ക്ഷേത്രം നശിപ്പിക്കുകയും ചെയ്തു .
615 - പക്കൽ 12-ആം വയസ്സിൽ പലെങ്കെയുടെ സിംഹാസനത്തിൽ കയറി
/filters:format(webp)/sathyam/media/media_files/2025/07/29/bead0e90-212e-4f05-8a05-d4295459300d-2025-07-29-07-07-24.jpg)
1693 - മഹാസഖ്യത്തിൻ്റെ യുദ്ധം : ലാൻഡൻ യുദ്ധം : നെതർലാൻഡിൽ സഖ്യസേനയ്‌ക്കെതിരെ ഫ്രാൻസ് വിജയം നേടി.
1775 - യുഎസ് ആർമി ജഡ്ജി അഡ്വക്കേറ്റ് ജനറലിൻ്റെ കോർപ്സിൻ്റെ സ്ഥാപനം : ജനറൽ ജോർജ്ജ് വാഷിംഗ്ടൺ കോണ്ടിനെൻ്റൽ ആർമിയുടെ ജഡ്ജി അഡ്വക്കേറ്റ് ആയി വില്യം ട്യൂഡറിനെ നിയമിച്ചു .
/filters:format(webp)/sathyam/media/media_files/2025/07/29/b9bd6495-9dbf-4896-a4e6-262eb7d6eba2-2025-07-29-07-07-24.jpg)
1818 - ഫ്രഞ്ച് ഭൗതികശാസ്ത്രജ്ഞനായ അഗസ്റ്റിൻ ഫ്രെസ്നെൽ തൻ്റെ പുരസ്കാര ജേതാവായ "മെമ്മോയർ ഓൺ ദി ഡിഫ്രാക്ഷൻ ഓഫ് ലൈറ്റ്" സമർപ്പിച്ചു, പ്രകാശം നിഴലുകളായി വ്യാപിക്കുന്നതിൻ്റെ പരിമിതമായ വ്യാപ്തിയെ കൃത്യമായി കണക്കാക്കുകയും അതുവഴി പ്രകാശത്തിൻ്റെ തരംഗ സിദ്ധാന്തത്തോടുള്ള ഏറ്റവും പഴയ എതിർപ്പിനെ പൊളിച്ചടുക്കുകയും ചെയ്തു.
1836 - ഫ്രാൻസിലെ പാരീസിൽ ആർക്ക് ഡി ട്രയോംഫിൻ്റെ ഉദ്ഘാടനം .
/filters:format(webp)/sathyam/media/media_files/2025/07/29/d6abbcc2-94fb-466a-98be-263db1c21b14-2025-07-29-07-08-12.jpg)
1848 - അയർലണ്ടിലെ വലിയ ക്ഷാമം : ടിപ്പററി കലാപം : അയർലണ്ടിലെ കൗണ്ടി ടിപ്പററിയിൽ , പിന്നീട് യുണൈറ്റഡ് കിംഗ്ഡത്തിൽ, ബ്രിട്ടീഷ് ഭരണത്തിനെതിരായ ഒരു വിജയിക്കാത്ത ദേശീയ കലാപം പോലീസ് അടിച്ചമർത്തുന്നു.
1851 - ആനിബാലെ ഡി ഗാസ്പാരിസ് 15 യൂനോമിയ എന്ന ഛിന്നഗ്രഹം കണ്ടെത്തി .
1858 - അമേരിക്കയും ജപ്പാനും ഹാരിസ് ഉടമ്പടിയിൽ ഒപ്പുവച്ചു .
/filters:format(webp)/sathyam/media/media_files/2025/07/29/d42abe0a-4390-4cc6-bd6a-989c3b102150-2025-07-29-07-08-12.jpg)
1907 - സർ റോബർട്ട് ബാഡൻ-പവൽ ഇംഗ്ലണ്ടിൻ്റെ തെക്കൻ തീരത്തുള്ള പൂൾ ഹാർബറിൽ ബ്രൗൺസീ ഐലൻഡ് സ്കൗട്ട് ക്യാമ്പ് സ്ഥാപിച്ചു . ഓഗസ്റ്റ് 1 മുതൽ ഓഗസ്റ്റ് 9 വരെ നടക്കുന്ന ക്യാമ്പ് സ്കൗട്ടിംഗ് പ്രസ്ഥാനത്തിൻ്റെ അടിത്തറയായി കണക്കാക്കപ്പെടുന്നു .
/filters:format(webp)/sathyam/media/media_files/2025/07/29/d0c951fd-f2f3-4eb5-b6c8-b555a5036c69-2025-07-29-07-08-12.jpg)
1910 - രണ്ട് ദിവസത്തെ സ്ലോകം കൂട്ടക്കൊല ആരംഭിച്ചു.
/filters:format(webp)/sathyam/media/media_files/2025/07/29/e0b1b67f-7231-4adf-89e3-2fa547a879b8-2025-07-29-07-08-12.jpg)
1914 - കേപ് കോഡ് കനാൽ തുറന്നു.
1920 - ക്ലാമത്ത് വീണ്ടെടുക്കൽ പദ്ധതിയുടെ ഭാഗമായി ലിങ്ക് റിവർ അണക്കെട്ടിൻ്റെ നിർമ്മാണം ആരംഭിച്ചു .
1921 - അഡോൾഫ് ഹിറ്റ്ലർ നാഷണൽ സോഷ്യലിസ്റ്റ് ജർമ്മൻ വർക്കേഴ്സ് പാർട്ടിയുടെ നേതാവായി .
1932 - മഹാമാന്ദ്യം : വാഷിംഗ്ടൺ ഡിസിയിൽ, ഒന്നാം ലോകമഹായുദ്ധ സേനാനികളുടെ അവസാനത്തെ " ബോണസ് ആർമി "യെ സൈന്യം ചിതറിച്ചു.
/filters:format(webp)/sathyam/media/media_files/2025/07/29/cab15c98-8474-4583-a6da-83e996d5f186-2025-07-29-07-08-12.jpg)
1937 - ടങ്‌ചൗ സംഭവം
1945 - ബി.ബി.സി. ലൈറ്റ് പ്രോഗ്രാം റേഡിയോ സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചു.
1957 - ഇന്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസി ആരംഭിച്ചു.
/filters:format(webp)/sathyam/media/media_files/2025/07/29/e0b1b67f-7231-4adf-89e3-2fa547a879b8-2025-07-29-07-09-03.jpg)
/filters:format(webp)/sathyam/media/media_files/2025/07/29/ecc22e32-f6bc-48b8-a0d0-d503b9d3c63b-2025-07-29-07-09-03.jpg)
1958- നാസ (നാഷണൽ എയറോനോട്ടിക് & സ്പെയ്സ് റിസർച്ച് അത്തോറിറ്റി ) സ്ഥാപിക്കാൻ ഉള്ള ബില്ല് അമേരിക്കൻ സർക്കാർ പാസാക്കി.
1981 - ചാൾസ് രാജകുമാരനും ഡയാന രാജകുമാരിയും വിവാഹിതരായി.
/filters:format(webp)/sathyam/media/media_files/2025/07/29/f19cacae-9e10-4382-b872-417aa6064211-2025-07-29-07-09-03.jpg)
2005 - ജ്യോതിശാസ്ത്രജ്ഞർ കുള്ളൻ ഗ്രഹം എന്നു കരുതപ്പെടുന്ന ഈറിസ്കണ്ടെത്തിയതായി അറിയിച്ചു.
2022- ആഫ്രിക്കയ്ക്ക് പുറത്തുള്ള ആദ്യത്തെ കുരങ്ങുപനി മരണങ്ങൾ ബ്രസീലിലും സ്പെയിനിലും രേഖപ്പെടുത്തി.
/filters:format(webp)/sathyam/media/media_files/2025/07/29/f0ae48b5-cc24-44f6-87f6-06a6fa68652a-2025-07-29-07-09-03.jpg)
' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
. ************
Rights Reserved by Team Jyotirgamaya
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us