/sathyam/media/media_files/2025/07/01/kgbsnrpct9foj8iw02ge-2025-07-01-06-51-08.webp)
. ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …
**************
. ' JYOTHIRGAMAYA '
. ്്്്്്്്്്്്്്്്
. 🌅ജ്യോതിർഗ്ഗമയ🌅
കൊല്ലവർഷം1200
മിഥുനം 17
പൂരം / ഷഷ്ഠി
2025 ജൂലൈ 1,
ചൊവ്വ
സ്കന്ദഷഷ്ഠി
ഇന്ന്;
*1941 ജൂലൈ 1 , തിരു -കൊച്ചി സംയോജനം ![തിരുവിതാംകൂറും കൊച്ചിയും സംയോജിച്ച് കൊച്ചി സംസ്ഥാനം രൂപംകൊണ്ടത് 1949 ജൂലൈ 1 ന്. തിരുവിതാംകൂർ മഹാരാജാവ് ചിത്തിരതിരുനാൾ പുതിയ സംസ്ഥാനത്തിന്റെ രാജപ്രമുഖനായി .തിരുകൊച്ചി ലയനസമയത്ത് തിരുവിതാംകൂറിൽ പറവൂർ ടി.കെ.നാരായണപിള്ളയും കൊച്ചിയിൽ ഇക്കണ്ടവാരിയരുമായിരുന്നു പ്രധാനമന്ത്രിമാർ. ലയനശേഷം ടി.കെ.നാരായണപിള്ളയായിരുന്നു പ്രധാനമന്ത്രി. 1950 ൽ സംസ്ഥാന പ്രധാനമന്ത്രിയുടെ സ്ഥാനം മുഖ്യമന്ത്രി എന്നായിമാറി ]
*ഇന്ത്യ ഡോക്ടർ ദിനം ![ഡോക്ടർസ് ദിനം; വിദ്യാഭ്യാസ വിദഗ്ദ്ധനും, മനുഷ്യസ്‌നേഹിയും, സ്വാതന്ത്ര്യസമര സേനാനിയും പശ്ചിമബംഗാളിന്റെ രണ്ടാമത്തെ മുഖ്യമന്ത്രിയും ഡോക്ടറുമായിരുന്ന ബിദൻ ചന്ദ്ര റോയിയുടെ ഓർമ്മയ്ക്കായ് ജൂലൈ ഒന്ന് ഡോക്ടേഴ്‌സ് ദിനമായി ഇന്ത്യയിൽ ആചരിക്കുന്നു. അദ്ദേഹത്തിന്റെ ജന്മദിനവും ചരമദിനവും ഇതേ ദിവസമാണ്]
*അന്തഃരാഷ്ട്ര നർമ്മ/ഫലിത ദിനം! [ International Joke Day;ഒരു നാടിനെക്കുറിച്ചുള്ള അനുഭവം നേടാനുള്ള ഏറ്റവും നല്ല മാർഗം അവിടെ പ്രചാരത്തിലുള്ള നർമ്മം മനസ്സിലാക്കാൻ ശ്രമിക്കുക എന്നതാണ്. ചിരി എന്നത് വിനോദത്തിൻ്റെ സാർവത്രികമായി അംഗീകരിക്കപ്പെട്ട ഒരു പ്രകടനമാണ്, തമാശ പറയൽ യഥാർത്ഥത്തിൽ നർമ്മ സ്പർശമുള്ളവർക്ക് ഒരു പ്രൊഫഷണൽ ഗിഗ്ഗായി മാറും.]
.*അന്താരാഷ്ട്ര റെഗ്ഗെ ദിനം. ![ International Reggae Day; 1960 കളുടെ അവസാനത്തിൽ ജമൈക്കയിൽ ഉത്ഭവിച്ച ഒരു സംഗീത വിഭാഗമാണ് റെഗ്ഗെ. സ്കാ, റോക്ക്സ്റ്റെഡി തുടങ്ങിയ മുൻകാല ജമൈക്കൻ ശൈലികളിൽ നിന്നാണ് ഇത് പരിണമിച്ചത്, കൂടാതെ അതിന്റെ വ്യതിരിക്തമായ ഓഫ്‌ബീറ്റ് താളത്തിനും, പലപ്പോഴും "ചങ്ക്-എ-ചങ്ക്" ശബ്ദത്തിനും, പലപ്പോഴും സാമൂഹിക ബോധമുള്ള വരികൾക്കും പേരുകേട്ടതാണ് ഇത് ഈ സംഗീതത്തിനും ഒരു ദിനം. ]
*അന്താരാഷ്ട്ര ചിക്കൻ വിംഗ് ദിനം ![International Chicken Wing Dayകോഴികൾക്ക് യഥാർത്ഥത്തിൽ പറക്കാൻ വേണ്ടിയാണ് ചിറകുകൾ എങ്കിലും, നമ്മുടെ നാട്ടിലെ ആളുകൾക്ക് അവയുടെ കാലുകളോടാണ് (കോഴിക്കാല് ) ഇഷ്ടമെങ്കിൽ യൂറോപ്പിലെ ആളുകൾക്ക് ഇപ്പോഴും അവയുടെ ചിറകുകളോടാ വലിയ മതിപ്പ് ള്ളത് അതിൻ്റെ മാംസത്തോടാണ്. പ്രത്യേകിച്ച് അന്താരാഷ്ട്ര ചിക്കൻ വിംഗ് ദിനം വരുമ്പോൾ പ്രത്യേകിച്ച്!]
* ലോക ചാർട്ടേർഡ് അക്കൗണ്ടന്റ് ദിനം!
* വന മഹോത്സവവാരത്തിന്റെ തുടക്കം !
* ഉക്രൈൻ: നേവി ഡേ !
* സിംഗപ്പൂർ: യൂത്ത് ഡേ & സശസ്ത്ര സേനാ ദിനം !
* കാനഡ: കാനഡ ഡേ !
പാക്കിസ്ഥാൻ : ചിൽഡ്രൻസ് ഡേ !
* ചൈന: കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈന സ്ഥാപന ദിനം !
* സോമാലിയ, ബുറുണ്ടി, റുവാണ്ട : സ്വാതന്ത്ര്യ ദിനം!
* ഘാന : ജനാധിപത്യ ദിനം!
* USA ;
*വർഷത്തിൻ്റെ രണ്ടാം പകുതി ദിനം![Second Half of the Year Dayനിങ്ങളുടെ വർഷത്തിൻ്റെ ആദ്യ പകുതിയെക്കുറിച്ച് ചിന്തിക്കുക, നിങ്ങളുടെ പുതുവർഷ തീരുമാനങ്ങൾ ഇവിടെ പരിശോധിക്കുകയും വർഷത്തിൻ്റെ വരാനിരിക്കുന്ന രണ്ടാം പകുതിയിൽ ആ ലക്ഷ്യങ്ങൾ പൂർത്തികരിച്ചോ എന്നു പരിശോധിയ്ക്കാനും തുടർന്ന് പുതിയ തീരുമാനങ്ങളെടുക്കാനുമുള്ളതാണ് ഈ ദിവസം.]
*ദേശീയ സാമ്പത്തിക സ്വാതന്ത്ര്യ ദിനം![സാമ്പത്തിക പരിമിതികളാൽ സ്വന്തം ജീവിതാവശ്യങ്ങളെ പരിമിതപ്പെടുത്താതെ അതേ ജീവിതാവശ്യങ്ങളെ യഥേഷ്ടം തിരഞ്ഞെടുക്കാനുള്ള കഴിവിനെയാണ് സാമ്പത്തിക സ്വാതന്ത്ര്യം എന്ന് സൂചിപ്പിക്കുന്നത്.
സ്ഥിരമായ തൊഴിൽവരുമാനം, സ്വന്തം ജീവിതശൈലി നിലനിർത്താൻ മതിയായ സമ്പാദ്യം, നിക്ഷേപങ്ങൾ, വരുമാന സ്രോതസ്സുകൾ എന്നിവ ഇതിന് ആവശ്യമാണ് . സാമ്പത്തിക സ്വാതന്ത്ര്യം കൈവരിക്കുന്നതിന് സാമ്പത്തികാച്ചടക്കം, സാമ്പത്തികാസൂത്രണം, ബജറ്റ്, വിവേകപൂർവ്വം നിക്ഷേപിക്കൽ, കടം ഫലപ്രദമായി കൈകാര്യം ചെയ്യൽ തുടങ്ങിയ മികച്ച സാമ്പത്തിക തത്വങ്ങൾ പാലിക്കൽ ആവശ്യമാണ്. ഇതിനെക്കുറിച്ച് അറിയാൻ ഒരു ദിവസം.]
*ദേശീയ ശിശു സംരക്ഷണ ദിനം ![ പിറന്നുവീഴുന്ന ഓരോ കുഞ്ഞിൻ്റെയും സംരക്ഷണം ഉറപ്പാക്കേണ്ടതിന്റെ ഉത്തരവാദിത്തം ഓർമിപ്പിക്കാൻ ഒരു ദിനം. നവജാതശിശുക്കളുടെ മരണനിരക്ക് കുറയ്ക്കുകയാണ് ഈ ദിവസത്തിന്റെ ലക്ഷ്യം. പിറന്നു വീഴുന്ന കുഞ്ഞുങ്ങൾക്ക് ആദ്യ മാസങ്ങളിൽ പ്രത്യേക പരിചരണം ആവശ്യമാണ്. ഇതിനെകുറിച്ചുള്ള അവബോധം ലോകം മുഴുവന് എത്തിക്കുക എന്നതാണ് ഈ ദിനത്തിന്റെ പ്രസക്തി. ]
*ദേശീയ തപാൽ തൊഴിലാളി ദിനം![National Postal Worker Day -ജൂലൈ 1-ന് ദേശീയ തപാൽ തൊഴിലാളി ദിനം ആചരിയ്ക്കുന്നു. രാജ്യത്തുടനീളമുള്ള തപാൽ ജീവനക്കാരെ അംഗീകരിക്കുകയും അവരെ അവരുടെ അക്ഷീണ പ്രവർത്തനങ്ങളെ അഭിനന്ദിയ്ക്കാനും പ്രോത്സാഹിപ്പിയ്ക്കാനുമായി ഒരു ദിനം.]
*ഏർലി ബേഡ് ഡേ![സാധാരണയിലും നേരത്തെ ഉറങ്ങുന്നതിനെയാണ് സാധാരണയായി നേരത്തെ ഉറങ്ങുന്നത് എന്ന് പറയുന്നത്, പലപ്പോഴും ഉറക്കത്തിന്റെ ഗുണനിലവാരവും മൊത്തത്തിലുള്ള ക്ഷേമവും മെച്ചപ്പെടുത്തുന്നതിനുള്ള ബോധപൂർവമായ ശ്രമത്തിന്റെ ഭാഗമാണിത്. നേരത്തെ ഉറങ്ങാനും ഉണരാനും ഉള്ള സമയത്തോടുകൂടിയ സ്ഥിരമായ ഉറക്ക ഷെഡ്യൂൾ സ്ഥാപിക്കുന്നത് ഇതിൽ ഉൾപ്പെടുന്നു. ആരെങ്കിലും നേരത്തെ ഉറങ്ങാൻ പോകേണ്ട സമയവും അത് നേടുന്നതിനുള്ള ചില നുറുങ്ങുകളും ഇതാ:
നേരത്തെ ഉറങ്ങുന്നത് ആപേക്ഷികമാണ്, എന്നാൽ സാധാരണയായി അതിനർത്ഥം രാത്രി 10:00 മണിക്ക് മുമ്പ് അല്ലെങ്കിൽ നിങ്ങൾ സാധാരണ ഉണരുന്ന സമയത്തെ ആശ്രയിച്ച് നേരത്തെ ഉറങ്ങുക എന്നതാണ്.
ഉറങ്ങാനു ഉണരാനുമുള്ള സ്ഥിരമായ ഒരു ദിനചര്യ സ്ഥാപിക്കൽ നിങ്ങളുടെ ശരീരത്തിന്റെ സ്വാഭാവിക ഉറക്ക-ഉണർവ് ചക്രം (സർക്കാഡിയൻ റിഥം) നിയന്ത്രിക്കാൻ സഹായിക്കും.
ജീവിതത്തിൽ ഉറക്കത്തിന് മുൻഗണന കൊടുത്താൽ അത് നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തും.
ഒരാൾക്ക് മതിയായ ഉറക്കം കിട്ടിയാൽ, പകൽ സമയത്ത് കൂടുതൽ ഊർജ്ജസ്വലതയും ഉൽപ്പാദനക്ഷമതയും ഉണ്ടാക്കാൻ ആ ഉറക്കം നിങ്ങളെ സഹായിക്കും, ഇത് കൂടുതൽ ജോലികളും ലക്ഷ്യങ്ങളും നേടാൻ നിങ്ങളെ അനുവദിക്കും.
നേരത്തെ എഴുന്നേൽക്കുന്നവർക്ക് മാനസീക സമ്മർദ്ദം കുറയുകയും, പ്രതിരോധശേഷി വർദ്ധിക്കുകയും ചെയ്യും.
സ്ഥിരമായി നേരത്തെ ഉറങ്ങാൻ പോകുന്നത് വ്യായാമം, ഹോബികൾ അല്ലെങ്കിൽ ശാന്തമായ ചിന്ത പോലുള്ള പ്രവർത്തനങ്ങൾക്കായി രാവിലെ സമയം ലാഭിക്കാൻ സാധിയ്ക്കുന്നതാണ്
ഈ വക കാര്യങ്ങൾ അറിയാൽ അനുഭവിയ്ക്കാൻ ഒരു ദിനം. ]
*ദേശീയ ടെലിവിഷൻ പൈതൃക ദിനം![നമ്മുടെ സംസ്കാരത്തിന്റെയും ചരിത്രത്തിന്റെയും സുപ്രധാന ഭാഗമായ ടെലിവിഷന്റെ സ്വാധീനത്തിന്റെയും പരിണാമത്തിന്റെയും ആവേശകരമായ ആഘോഷമാണ് ദേശീയ ടെലിവിഷൻ പൈതൃക ദിനം. ]
*ബ്ലിങ്ക്-182 ഡേ![1990-കളിലെ പ്രിയപ്പെട്ട ബാൻഡായ ബ്ലിങ്ക്-182 ന്റെ 182-ാം ദിവസം ആരാധകർ എല്ലാ വർഷവും ബ്ലിങ്ക്-182 ദിനം ആഘോഷിക്കുന്നു. ലോകമെമ്പാടുമുള്ള സംഗീത പ്രേമികൾ ഈ ദിവസം അവരുടെ പ്ലേലിസ്റ്റുകൾ ട്യൂൺ ചെയ്ത് ഐക്കണിക് പോപ്പ്-പങ്ക് ബാൻഡായ ബ്ലിങ്ക്-182 ന്റെ സംഗീത ശൈലികൾ ആഘോഷിക്കുന്നു. ]
*National Gingersnap Day ![ദേശീയ ജിഞ്ചർസ്നാപ്പ് ദിനംനിങ്ങൾക്ക് സ്വന്തമായി ജിഞ്ചർനാപ്സ് ചുടാം, അല്ലെങ്കിൽ ഒരു ബേക്കറിയിൽ പോയി അല്പം എരിവും മധുരവുമുള്ള ഈ വിഭവം ആസ്വദിക്കാം. ഒരു ചിത്രം എടുത്ത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ഈ വാർത്ത പ്രചരിപ്പിക്കൂ ]
*National Creative Ice Cream Flavors Day ![ദേശീയ ക്രിയേറ്റീവ് ഐസ്ക്രീം ഫ്ലേവേഴ്‌സ് ദിനം -തീർച്ചയായും, എല്ലാവർക്കും വാനിലയും സ്ട്രോബെറിയും ഇഷ്ടമാണ്, പക്ഷേ ക്രിയേറ്റീവ് ഐസ്ക്രീം ഫ്ലേവേഴ്സ് ഡേ എന്നത് ലാവെൻഡർ ഐസ്ക്രീം അല്ലെങ്കിൽ അച്ചാർ ഐസ്ക്രീം പോലുള്ള വ്യത്യസ്തമായ എന്തെങ്കിലും പരീക്ഷിച്ചുനോക്കുന്നതിനെക്കുറിച്ചാണ്. ]
*പിൻ കോഡ് ദിനം![ഒരു വിലാസത്തിന്റെ അവസാനം കാണുന്ന അഞ്ച് ചെറിയ സംഖ്യകളെക്കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഈ തീയതി പിൻ കോഡ് ദിനമായി ആഘോഷിക്കുന്നു, കണ്ണിൽ കാണുന്നതിനേക്കാൾ കൂടുതൽ കാര്യങ്ങൾ ചെയ്യുന്ന അക്കങ്ങളെ ആഘോഷിക്കുന്നു.രാജ്യമെമ്പാടും കാര്യക്ഷമമായി സഞ്ചരിക്കാൻ തപാൽ കോഡുകൾ എങ്ങനെ സഹായിക്കുന്നുവെന്ന് ഇത് എടുത്തുകാണിക്കുന്നു. ]
*Canada Day ![കാനഡ, ഓ കാനഡ! മാന്യതയ്ക്കും, പൗട്ടീൻ എന്നറിയപ്പെടുന്ന സ്വാദിഷ്ടമായ പ്രാദേശിക ഭക്ഷണത്തിനും, അറിയപ്പെടുന്ന ലോകത്തിലെ ഏറ്റവും പുരോഗമനപരമായ സാമൂഹിക, പൗര സ്വാതന്ത്ര്യ നിയമങ്ങൾക്കും പേരുകേട്ട കനേഡിയൻമാർ ഈ പ്രധാനപ്പെട്ട ദിനം ആഘോഷിക്കുന്നു. ]
ഇന്നത്തെ മൊഴിമുത്ത്
്്്്്്്്്്്്്്്്്്്്്്്
''ഒരാളുടെ സ്വഭാവം പഠിക്കാൻ സംസാരത്തിനിടയിൽ അയാൾ പതിവായി ഉപയോഗിക്കുന്ന വിശേഷണപദങ്ങൾ ശ്രദ്ധിച്ചാൽ മതി.''
. [ - മാർക്ക് ട്വൈൻ ]
**********
ഇന്നത്തെ പിറന്നാളുകാർ
**********
എസ് എഫ് ഐ യുടെ ആദ്യ ജനറൽ സെക്രട്ടറിയും CPIM ന്റെ ബംഗാൾ സംസ്ഥാന സെക്രട്ടറിയും പൊളിറ്റ് ബ്യൂറൊ മെംബറുമായ ബിമൻ ബാസുവിന്റെയും (1940),
ബി ജെ പി നേതാവും മുൻകേന്ദ്ര മന്ത്രിയും നിലവിൽ ജമ്മു ആൻഡ് കാശ്മീർ ലഫ്റ്റനൻറ് ഗവർണർ മനോജ് സിൻഹയുടെയും (1959),
കോൺഗ്രസ് എസ് ന്റെ സംസ്ഥാന പ്രസിഡന്റും, നിയമസഭാ അംഗവും കഴിഞ്ഞ പിണറായി വിജയൻ മന്ത്രിസഭയിൽ തുറമുഖം, പുരാവസ്തു എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയുമായിരുന്ന കടന്നപ്പള്ളി രാമചന്ദ്രന്റെയും (1944),
മലയാളത്തിൽ അൻപതിലധികം ചിത്രങ്ങളിൽ അഭിനയിച്ചിക്കുകയും ഏറ്റവും മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം രണ്ടു തവണ നേടുകയും ചെയ്തിട്ടുള്ള നടി ജയഭാരതിയുടേയും (1954),
മുംബൈയിൽ ജനിച്ചു വളര്‍ന്ന് ' തൈക്കുടം ബ്രിഡ്ജ് ' എന്ന മ്യൂസിക് ബാന്റിലൂടെ ജനശ്രദ്ധ നേടുകയും കപ്പ ടിവി എന്ന ടെലിവിഷന്‍ ചാനലില്‍ മ്യൂസിക് മോജോ എന്ന പരിപാടിയിൽ അംഗവുമായിരുന്ന ഗായകൻ സിദ്ധാര്‍ത്ഥ് മേനോന്‍ (1989)ന്റേയും,
ടെലിവിഷന്‍ ചാനലുകളിലെ സംഗീതപരിപാടികളിലൂടെയും റിയാലിറ്റിഷോകളിലൂടെയും ചലച്ചിത്രലോകത്തേക്ക് എത്തുകയും കെരളി ടിവിയുടെ ഗന്ധര്‍വസംഗീതം സീനിയേഴ്‌സ് 2004, ഏഷ്യാനെറ്റ് ചാനലിന്റെ സപ്തസ്വരങ്ങള്‍, ജീവന്‍ ടിവിയുടെ വോയ്‌സ് 2004 തുടങ്ങിയവയിലെ മികച്ച പാട്ടുകാരി ആയി തെരഞ്ഞെടുക്കപ്പെടുകയും മികച്ച പിന്നണിഗായികയ്ക്കുള്ള 2012ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരം (കാണെക്കാണെ) ലഭിക്കുകയും ചെയ്ത് സിതാര കൃഷ്ണകുമാര്‍(1986)ന്റേയും,
സമാജ് വാദി പാർട്ടി നേതാവും ഉത്തർപ്രദേശിലെ മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെയും (1973),
ഗാന്ധിജിയുടെ പൌത്രിയും, ദക്ഷിണാഫ്രിക്കയിലെ നാഷണൽ കോൺഗ്രസ്സിന്റെ നേതാവുമായ ഇള ഗാന്ധിയുടെയും (1940),
ബോഡോ ഭാഷയിലെഴുതുന്ന കവിയും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്ക്കാര ജേതാവും മുൻ രാജ്യസഭാംഗവു മായ ഉർഖാവോ ഗ്വര ബ്രഹ്‌മയുടെയും(1963),
9 സ്വർണമുൾപ്പെടെ 10 ഒളിമ്പിക് മെഡലുകളും 8 സ്വർണ മുൾപ്പെടെ 10 ലോക ചാമ്പ്യൻഷിപ്പ് മെഡലുകളും നേടിയ മുൻ അമേരിക്കൻ ട്രാക്ക് ആന്റ് ഫീൽഡ് കായികതാരം ഫ്രെഡറിക് കാൾട്ടൺ "കാൾ" ലൂയിസിന്റെയും (1961),
സ്കിൻസ് എന്ന കൗമാര നാടക പരമ്പരയിലെ (2007-2008, 2013) കാസി എയ്ൻസ്വർത്ത് എന്ന കഥാപാത്രത്തെയും എച്ച്.ബി.ഒ ഫാന്റസി പരമ്പര ഗെയിം ഓഫ് ത്രോൺസിൽ ഗില്ലി എന്ന വേഷവും അവതരിപ്പിക്കുന്ന നടി ഹന്ന മുറെയുടെയും (1989),
പുല്ലാങ്കുഴലിൽ നിന്നുംമുൻ മാസ്മര സംഗീതം ഉതിർക്കുന്ന ഹരിപ്രസാദ് ചൌരസ്യയുടെയും (1938) ജന്മദിനം !
************
ഇന്ന് ജന്മദിനം ആചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പം ഇല്ലാത്ത നമ്മുടെ പ്രമുഖരായ പൂർവ്വികരിൽ ചിലർ
**************
വി.പി. മുഹമ്മദ്, ജ.(1930 -1994)
പൊൻകുന്നം വർക്കി ജ. (1911-2004)
ടി.സി. നാരായണൻ നമ്പ്യാർ ജ. (1914-1995)
കെ.മൊയ്തീൻ കുട്ടി ഹാജി ജ.(1918 - 1997)
അഴീക്കോടൻ രാഘവൻ ജ. (1919-1972)
കെ.എ. കൊടുങ്ങല്ലൂർ ജ. (1921-1989)
പി.പി. ഉമ്മർകോയ ജ. (1922-2000)
വി. പനോളി ജ. (1923 -2001),
വി കരുണാകരന്‍ നമ്പ്യാർ ജ.(1924 -1981)
വി.ടി. കുമാരൻ ജ. (1927 - 1986)
എ.എം. രാജ ജ. (1929 – 1989)
എൻ പി മുഹമ്മദ് ജ. ( 1929 - 2003)
പി.എം. അബൂബക്കർ ജ. ( 1932- 1994 )
ഹബീബ് വലപ്പാട് ജ. (1936 - 2006)
ഡോ.ബി.സി. റോയ് ജ/മ. (1882 -1962).
കൽപന ചൗള ജ. (1961-2003)
ഷെയ്ഖ് ദീദാത്ത് ജ. (1918 - 2005)
ശിവ് മേവലാൽ ജ. (1926 - 2008)
ചന്ദ്രശേഖർ സിംഗ് ജ. (1927 -2007 )
ഡയാന സ്പെൻസർ ജ. (1961-1997)
കെ മുഹമ്മദുണ്ണി ഹാജി (1943-2025),
കെ മൂസക്കുട്ടി (1938- 2016)
നാടകവും ചെറുകഥയുമുൾപ്പടെ അൻപതോളം കൃതികൾ പ്രസിദ്ധപ്പെടുത്തുകയും,എണ്ണപ്പെട്ട ചില മലയാള സിനിമകൾക്ക് കഥയും സംഭാഷണവും രചിക്കുകയും,പുരോഗമന കലാസാഹിത്യ സംഘടനയുടെ സെക്രട്ടറിയായി അഞ്ചുവർഷത്തോളം പ്രവർത്തിക്കുകയും, എഴുത്തുകാരുടെ കൂട്ടായ്മക്കായി രൂപീകൃതമായ സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെയും നാഷണൽ ബുക്ക് സ്റ്റാളിന്റെയും സ്ഥാപകരിലൊരാളും ആയിരുന്ന മലയാള ഭാഷയിലെ ശ്രദ്ധേയനായ കഥാകൃത്തായിരുന്ന പൊൻകുന്നം വർക്കി(ജൂലൈ 1, 1911 - ജൂലൈ 2, 2004),
മലയാളത്തിലെ ഒരു സാഹിത്യകാരനായിരുന്ന ചെറുകഥാകാരൻ, നോവലിസ്റ്റ്, സിനിമാസംവിധായകൻ, പത്രപ്രവർത്തകൻ, രാഷ്ട്രീയപ്രവർത്തകൻ തുടങ്ങി വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവി.പി. മുഹമ്മദ് പള്ളിക്കര(1 ജൂലൈ1930 -1994)
എസ്റ്റിമേറ്റ് കമ്മിറ്റിയുടെ ചെയർമാൻ, പബ്ലിക് അക്കൗണ്ട് കമ്മിറ്റി ചെയർമാൻ, മദ്രാസ് അസംബ്ലിയിൽ സി.പി.ഐ.യുടെ ചീഫ് വിപ്പ്, കേരള സർവകലാശാലാ സെനറ്റംഗം, കെ.പി.സി.സി. എക്സിക്യൂട്ടിവംഗം, അധ്യാപകൻ, കേരളോദയം എന്ന പ്രസിദ്ധീകരണത്തിന്റെ എഡിറ്റർ ഒന്നും, രണ്ടും കേരളനിയമസഭകളിൽ ഇരിക്കൂർ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച സി പി ഐ നേതാവ് എന്നി നിലകളിൽ സേവിച്ച ടി.സി. നാരായണൻ നമ്പ്യാർ(1 ജൂലൈ 1914 - ജൂലൈ 10,1995),
പബ്ലിക് അക്കൗണ്ട് കമ്മിറ്റിയുടെ ചെയർമാൻ , എസ്റ്റിമേറ്റ് കമ്മിറ്റിയുടെ ചെയർമാൻ, കേരള ആഗ്രൊ ഇൻഡസ്ട്രീസ് കോർപരീഷൻ ലിമിറ്റഡിന്റെ ബോർഡംഗം(തവന്നൂർ), മുസ്ലീം ലീഗ് ഹൈപവർ കമ്മിറ്റിയംഗം, മുസ്ലീൽ ലീഗിന്റെ നിയമസഭാകക്ഷി ഉപനേതാവ്, ചീഫ് വിപ്പ്; മുസ്ലീൽ ലീഗിന്റെ കേരള സംസ്ഥാന ഘടകത്തിന്റെ വൈസ് പ്രസിഡന്റ്, മുസ്ലീൽ ലീഗ് സംസ്ഥാന സമിതിയുടെ ജോയിന്റ് സെക്രട്ടറി ഒന്നും, രണ്ടും, മൂന്നും, നാലും, എട്ടും കേരളനിയമസഭകളിൽ തിരൂർ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച രാഷ്ട്രീയ നേതാവ് എന്നി നിലകളിൽ സേവനം അനുഷ്ഠിച്ച കെ. മൊയ്തീൻ കുട്ടി ഹാജി (1 ജൂലൈ 1918 - 12 സെപ്റ്റംബർ 1997),
കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയും അനുബന്ധ തൊഴിലാളി സംഘടനകളും കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായകപങ്ക് വഹിക്കുകയും, സി.പി.ഐ.എമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും, ദേശാഭിമാനിയുടെ ഭരണസമിതി ചെയർമാനും, കുത്തേറ്റ് കൊല്ലപ്പെടുകയും ചെയ്ത അഴീക്കോടൻ രാഘവൻ (ജൂലൈ 1 1919 - സെപ്റ്റംബർ 23 1972),
കേരളത്തിലെ ഒരു മൗലികചിന്തകനും സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനും സാഹിത്യകാരനുമായിരുന്ന കറുകപ്പാടത്ത് അബ്ദുല്ല എന്ന കെ.എ. കൊടുങ്ങല്ലൂർ(1921 ജൂലൈ 1-1989 ഡിസംബർ 4),
മദ്രാസ് നിയമസഭ അംഗം, കേരളസംസ്ഥാനം രൂപികൃതമായതിനു ശേഷം നടന്ന രണ്ട് നിയമസഭാതിരഞ്ഞെടുപ്പുകളിലും കോൺഗ്രസ് പ്രതിനിധിയായി മഞ്ചേരി നിയോജകമണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെടുകയും ,വിദ്യാഭ്യാസമന്ത്രി, പൊതുമരാമത്ത് വകുപ്പ് മന്ത്രി, കെ.പി.സി.സി. ഉപാധ്യക്ഷൻ, കേരള പബ്ലിക് സർവീസ് കമ്മീഷൻ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച പി.പി. ഉമ്മർകോയ (01 ജൂലൈ 1922 - 1 സെപ്റ്റംബർ 2000),
സംസ്‌കൃത പണ്ഡിതനും ഗ്രന്ഥകര്‍ത്താവും വാഗ്മിയുമായിരുന്ന വിദ്യാവാചസ്പതി വി. പനോളി (1923 ജൂലൈ 1- ഡിസംബര്‍ 27 , 2001),
വാഗ്മിയും,പത്രപ്രവര്‍ത്തകനും ,സോഷ്യലിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനും ആയിരുന്ന വി കരുണാകരന്‍ നമ്പ്യാർ(1924 ജൂലൈ 1 -1981 ഫെബ്രുവരി 12),
കവി, സംസ്കൃതപണ്ഡിതൻ, അദ്ധ്യാപകൻ, കമ്യൂണിസ്റ്റ് സാഹിത്യചിന്തകൻ, പ്രബന്ധകാരൻ, നാടകഗാനരചയിതാവ് എന്നീ നിലകളിൽ അറിയപ്പെടുന്ന വി.ടി. കുമാരൻ (ജൂലൈ 1,1927 - ഒക്ടോബർ 12, 1986),
നൂറിലധികം ചിത്രങ്ങൾക്ക് സംഗീതസംവിധാനവും നിർവ്വഹിക്കുകയും മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, സിംഹള സിനിമകളിൽ നിറഞ്ഞ സാന്നിധ്യമായിരിക്കുകയും ചെയ്ത പ്രമുഖ ദക്ഷിണേന്ത്യൻ ഗായകനും സംഗീത സംവിധായകനുമായിരുന്ന ഏയ്മല മന്മദരാജു രാജ എന്ന എ.എം. രാജ(1 ജൂലൈ 1929 – 8 ഏപ്രിൽ 1989) ,
നോവലിസ്റ്റ് , കഥാകൃത്ത്, പത്രപ്രവർത്തകൻ എന്നി നിലകളില്‍ പ്രശസ്തി ആര്‍ജിക്കുകയും മലയാള സാഹിത്യത്തിലെ ആദ്യത്തെ പരിസ്ഥിതി നോവലായി കണക്കാക്കുന്ന ദൈവത്തിന്റെ കണ്ണ് എഴുതുകയും ചെയ്ത എൻ പി മുഹമ്മദ് ( ജൂലൈ 1, 1929 - ജനുവരി 2, 2003)
പൊതുമരാമത്ത് മന്ത്രി,എസ്റ്റിമേറ്റ്സ് കമ്മിറ്റി ചെയർമാൻ ,കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് വൈസ് ചെയർമാൻ,കോഴിക്കോട് സർവ്വകലാശാല സെനറ്റ് അംഗം,കേരള ഖാദി ബോർഡ് അംഗം,ഇൻഡ്യൻ യൂണിയൻ മുസ്ലീം ലീഗ് നാഷണൽ എക്സിക്യൂട്ടീവ് അംഗം,കേരള സ്റ്റേറ്റ് മുസ്ലീം ലീഗ് ഹൈ പവർ കമ്മിറ്റി അംഗം,കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ, കോഴിക്കോട് കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ഇൻഡ്യൻ നാഷണൽ ലീഗ് സ്റ്റേറ്റ് പ്രസിഡന്റ്, മുന്നാമതും അഞ്ചാമതും ആറാമതും ഏഴാമതും എട്ടാമതും ഒൻപതാമതും കേരള നിയമസഭകളിൽ അംഗം എന്നീ നിലകളിൽ സേവന മനുഷ്ഠിച്ച പൂവണിത്തെരുവത്ത് മാളിയേക്കൽ അബൂബക്കർ എന്ന പി.എം. അബൂബക്കർ (ജൂലൈ 1, 1932- 1994 ഒക്റ്റോബർ 17),
വ്യക്തിമനസ്സിന്റെ സൂക്ഷ്‌മതകൾ ആഖ്യാനവിഷയമാക്കുന്നതിൽ അനിതരസാധരണത്വം പ്രകടിപ്പിക്കുകയും, തൃശൂർ ജില്ലയിലെ വലപ്പാട് ഗ്രാമത്തിൽ ജനിച്ച് അഞ്ചര പതിറ്റാണ്ടു കാലം ഗ്രാമാനുഭൂതികളെ ഭാഷയിലേക്ക് ആവാഹിക്കുകയും ചെയ്ത കഥാകാരനായിരുന്ന ഹബീബ് വലപ്പാട് (1936 ജൂലൈ 1-നവംബർ 26, 2006)
സ്വാതന്ത്ര്യസമരസേനാനിയും പ്രശസ്ത ഭിഷഗ്വരനും ( ജന്മദിനം ഡോക്റ്റേഴ്സ് ഡെ ആയി കൊണ്ടാടപ്പെടുന്നു) പശ്ചിമ ബംഗാളിന്റെ ശില്പ്പിയായി കണക്കാക്കപ്പെടുന്നരണ്ടാമത്തെ മുഖ്യമന്ത്രി ബിദാൻ ചന്ദ്ര റോയ് എന്ന ഡോ.ബി.സി. റോയ് ( MRCP, FRCS ) (ജൂലൈ 1, 1882 ജൂലൈ 1, 1962),
സൂറത്തിൽ ജനിച്ചെങ്കിലുംജനനത്തോടെ കുടുംബം സൌത്ത് ആഫ്രിക്കയിലേക്ക് താമസം മാറുകയും, പ്രഭാഷകൻ, എഴുത്തുകാരൻ,ബഹുമത പണ്ഡിതൻ , എന്നീ നിലകളിൽ ലോകാടിസ്ഥാനത്തിൽ അറിയപ്പെടുന്ന ഒരു അദ്ധ്യാപകനും, മത താരതമ്യ പണ്ഡിതനും ആയിരുന്ന ഷെയ്ഖ് അഹ്മെദ് ഹുസ്സൈൻ ദീദാത്ത് (ജൂലൈ 1, 1918 - ഓഗസ്റ്റ് 8, 2005),
സന്തോഷ് ട്രോഫി ചരിത്രത്തിൽ 5 ഹാട്രിക്കടക്കം 35 ഗോളുകൾ ഉൾപ്പെടെ32 തവണ ഹാട്രിക്ക് നേടുകയും, രാജ്യത്തിനും ക്ലബിനുമായി ആയിരത്തിലേറേ ഗോളുകൾ സ്കോർ ചെയ്യുകയും ചെയ്ത ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഫുട്ബോൾ താരങ്ങളിൽ ഒരാളായിരുന്ന ശിവ് മേവലാൽ (1926 ജൂലൈ 1- ഡിസംബർ 27, 2008),
പാർലമെന്റിന്റെ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് പ്രവർത്തിക്കുന്നതിൽ എന്നും അതീവ ശ്രദ്ധാലുവും,1995 ഇൽ ഏറ്റവും മികച്ച പാർലമെന്റ് അംഗത്തിനുള്ള അവാർഡ് ലഭിക്കുകയും വി.പി. സിംഗിനോടൊപ്പം ജനതാദൾ മന്ത്രിസഭയിൽ അംഗമായിരുന്നപ്പോൾ ജനതാദൾ പിളർത്തി പുതിയ ഒരു പാർട്ടി രൂപവത്കരിക്കുകയും, കോൺഗ്രസ് പിന്തുണയോടെ പുതിയ മന്ത്രിസഭ രൂപവത്കരിച്ച് ഇന്ത്യയുടെ 8-)മത്തെ പ്രധാനമന്ത്രിയായ ചന്ദ്രശേഖർ( 1927 ജൂലൈ 1-2007 ജൂലൈ 8 ),
ചാൾസ് രാജകുമാരന്റെ ആദ്യഭാര്യയും, വിവാഹമോചനം നേടിയ ശേഷം ഒരു കാർ ആക്സിഡൻറ്റിൽ മരണപ്പെട്ട ഡയാന സ്പെൻസർ
മുസ്ലിം ലീഗ് നേതാവും 2006,2011 നിയമസഭകളിൽ കൊണ്ടോട്ടി നിയമ സഭാംഗവുമായിരുന്ന കെ മുഹമ്മദുണ്ണി ഹാജിയുടെയും(1July1943-18January 2025),
സി പി എം ന്റെ മുൻ സംസ്ഥാന കമ്മറ്റി അംഗവും മുൻ നിയമസഭാംഗവുമായിരുന്ന കെ കെ മൂസക്കുട്ടിയുടെയുംജന്മദിനം (1-ജൂലൈ1961- 31-ആഗസ്റ്റ്1997),
********
ഇന്നത്തെ സ്മരണ !!!
*********
പി. കേശവദേവ് മ, (1904-1983)
ടി.കെ.സി. വടുതല മ. (1921-1988)
അമ്മന്നൂർ മാധവചാക്യാർ മ.(1917 -2008)
ശാശ്വതീകാനന്ദ മ. (1952-2002)
കുടമാളൂർ അപ്പുക്കുട്ടൻ മ. (-2013)
പുരുഷോത്തം ദാസ് ടണ്ടൻ മ.(1882 -1962)
വിൽഹം ഫ്രൈഡമാൻ ബാച്ച് മ.(1710 -1784)
ചാൾസ് ഗുഡിയർ മ. (1800-1860)
മൈക്കൽ ബക്കുനിൻ മ. (1814 -1876)
ലൂയി ഫെർഡിനൻഡ് സെലിൻ മ.(1894 -1961)
യുവാൻ പെരോണ്‍ മ. (1895-1974)
മാർലൺ ബ്രാൻഡോ മ. (1924-2004)
സമൂഹത്തിലെ ഏറ്റവും താണതലത്തിലുള്ള മനുഷ്യരെ കഥാപാത്രങ്ങളാക്കുകയും ഏറ്റവും നിസാരമെന്നു തോന്നുന്ന സംഭവങ്ങൾ പോലും കഥയ്ക്ക് വിഷയമാക്കുകയും ചെയ്ത പ്രശസ്തനായ നോവലിസ്റ്റും ചെറുകഥാകൃത്തും നാടകകൃത്തും തൊഴിലാളി പ്രസ്ഥാന പ്രവർത്തകനുമായിരുന്ന ' പി. കേശവദേവ്( 20 ജൂലൈ1904- ജുലൈ 1,1983),
എട്ടുപതിറ്റാണ്ടാളം കൂടിയാട്ടത്തിന്റെ അരങ്ങിൽ നിറഞ്ഞുനിൽക്കുകയും ഒട്ടേറെ ആട്ടപ്രകാരങ്ങൾ ചിട്ടപ്പെടുത്തുകയും കൂടിയാട്ടത്തെ ലോകപ്രശസ്തമാക്കുന്നതിൽ വലിയൊരു പങ്കു വഹിക്കുകയും യുനെസ്കോ കൂടിയാട്ടത്തെ മാനവരാശിയുടെ അമൂല്യപൈതൃകസ്വത്ത് എന്ന നിലയിൽ അംഗീകരിപ്പിക്കുകയും, കൂടിയാട്ടത്തിന്റെ കുലപതി, കുലഗുരു എന്നീ വിശേഷണങ്ങളിൽ അറിയപ്പെടുകയും ചെയ്ത അമ്മന്നൂർ മാധവചാക്യാർ (മേയ് 13, 1917 - ജൂലൈ 1, 2008) ,
മുൻ രാജ്യ സഭാംഗവും മലയാള സാഹിത്യകാരനുമായിരുന്ന ടി.കെ.ചാത്തൻ എന്ന ടി.കെ.സി. വടുതല(23 ഡിസംബർ 1921 - 1 ജൂലൈ 1988),
ശ്രീനാരായണഗുരുവിന്റെ ശിഷ്യപരമ്പരയിൽ പെട്ട സന്യാസിയും പുർച്ചാ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റും ദുരൂഹ സാഹചര്യത്തിൽ ആലുവയിൽ പെരിയാറിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ മുങ്ങിമരിച്ച ശാശ്വതീകാനന്ദ (1952-2002 ജൂലൈ 1 ),
വിജയനൃത്തരംഗ’മെന്ന സ്വന്തം കലാഗ്രൂപ്പ് വഴി നിരവധി നൃത്തനാടകങ്ങളും ബാലകളും രചിച്ച് ചിട്ടപ്പെടുത്തി അരങ്ങിലെത്തിക്കുകയും ക്ഷേത്രകലകളായ സോപാന സംഗീതനൃത്തം, ചാക്യാർകൂത്ത്, ഓട്ടന്തുള്ളൽ, കുറത്തിയാട്ടം, മോഹിനിയാട്ടം, സർപ്പംപാട്ട്, കുചേലവൃത്തം കഥകളി കോർത്തിണക്കി 'സപ്തകലാസംഗമം' എന്ന പേരിൽ രംഗത്തവതരിപ്പിച്ച
കഥകളി നടനും നൃത്താധ്യാപകനും ക്ഷേത്രകലകളുടെ ഉപാസകനുമായിരുന്ന കുടമാളൂർ അപ്പുക്കുട്ടൻ(-1 ജൂലൈ 2013),
ഉത്തർപ്രദേശിൽ നിന്നുമുള്ള ഒരു സ്വാതന്ത്ര്യസമരസേനാനിയും ഹിന്ദി, ദേശീയഭാഷയാക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ വലിയ പങ്ക് വഹിച്ചക്കുകയും ഹിന്ദി പ്രചാരസഭയുടെ സജീവപ്രവർത്തകനുമായിരുന്ന രാജ്ർഷി എന്ന് അറിയപ്പെട്ടിരുന്ന പുരുഷോത്തം ദാസ് ടണ്ടൻ( ഓഗസ്റ്റ് 1, 1882 - ജൂലൈ 1, 1962).
ജർമ്മൻ ക്ലാസ്സിക്കൽ സംഗീതജ്ഞനും തൽഷണ സംഗീത രചയിതാവും, ഓർഗനിസ്റ്റും ആയിരുന്ന വിൽഹം ഫ്രൈഡമാൻ ബാച്ച് (22നവംബർ 1710- ജൂലൈ 1,1784),
പ്രകൃതിദത്തമായ റബ്ബർ,ഗന്ധകവുമായി കൂട്ടിയോജിപ്പിച്ച്, എങ്ങനെ വളരെ വ്യാവസായിക പ്രാധാന്യമുളള പദാർത്ഥമാക്കി മാറ്റാമെന്ന് കണ്ടു പിടിച്ച ചാൾസ് ഗുഡിയർ(ഡിസംബർ 29, 1800 – ജൂലൈ 1, 1860),
റഷ്യൻ അരാജകവാദത്തിന്റെ ഉപജ്ഞാതാവ് ആയ മൈക്കൽ അലക്സാണ്ട്രോവിച്ച് ബക്കുനിൻ (1814 മെയ് 30- ജൂലൈ 1,1876),
അന്ത്യയാമങ്ങളിലേക്കുള്ള യാത്ര, മരണം തവണകളായി മുതലായ തന്റെ രചനകളിലൂടെ അലങ്കാരഭാഷ കൈവിട്ട്, നിത്യസാധാരണമായ സംസാരശൈലി കൈക്കൊണ്ട് ഒരു പുതിയ ആഖ്യാനശൈലി അവതരിപ്പിക്കുകയും, ഭാഷക്കാണ് ജീവസ്സുള്ളതെന്നും, ആലങ്കാരികഭാഷ ജഡതുല്യമാണെന്നും അഭിപ്രായപ്പെടുകയും, ആക്ഷേപപൂർണവും വിവാദാത്മകവുമായ പദങ്ങളും വ്യംഗങ്ങളും രചനകളിൽ നിറയ്ക്കുകയും. പൊടിപ്പും തൊങ്ങലുമില്ലാത്ത സംസാരഭാഷയെ ഒറ്റയടിക്ക് അച്ചടിഭാഷയാക്കുകയും ചെയ്ത ഫ്രഞ്ചു സാഹിത്യകാരൻ ലൂയി ഫെർഡിനൻഡ് സെലിൻ എന്ന ലൂയി ഫെർഡിനൻഡ് ഒഗസ്റ്റ് ഡെട്ടൂഷിൻ (27 മെയ് 1894 – 1 ജൂലൈ 1961),
അർജന്റീനയിലെ ലെഫ്റ്റനന്റ് ജനറലും രാഷ്ട്രീയക്കാരനും, ലേബർ മിനിസ്റ്ററും, വൈസ് പ്രസിഡന്റും ആയതിനു ശേഷം മൂന്നു പ്രാവിശ്യം പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ജനറല്‍ യുവാന്‍ ഡൊമിംഗോ പെരോൺ(8 ഒക്ടോബർ 1895 – 1 ജൂലൈ 1974)
വിഖ്യാത നാടക കൃത്തായ ടെന്നസീ വില്യംസിന്റെ 'എ സ്ട്രീറ്റ് കാർ നെയിമ്ഡ് ഡിസയർ ' എന്നാ നാടകത്തിലെ സ്റ്റാൻലി കൊവൽസ്കിയെ 1947-ൽ വേദിയിൽ അനസ്വരമാക്കി പ്രശസ്തനാകുകയും,ജൂലിയസ് സീസർ , ദി വൈൽഡ് വൺ, ഓൺ ദി വാട്ടർ ഫ്രെണ്ട്, ഗെയ്സ് ആൻഡ് ഡോള്ല്സ് , ദി ഫുജിടീവ് കൈൻഡ് തുടങ്ങിയ ചിത്രങ്ങളിൽ അതുല്യ അഭിനയം കാഴ്ചവയ്ക്കുകയും 1972-ൽ ഫോർഡ് കൊപ്പോല സംവിധാനം ചെയ്ത 'ദി ഗോഡ്ഫാദർ' ലെ വിറ്റോ കൊറിയോനി എന്നാ കഥാപാത്രത്തിനെ അവതരിപ്പിച്ചതിന് ഓസ്കാർ ലഭിക്കുകയും ചെയ്ത നടനും ഒരു സാമൂഹിക പ്രവർത്തകനും ആയിരുന്ന മാർലൺ ബ്രാൻഡോ( 1924 ഏപ്രിൽ 3- ജൂലൈ 1, 2004),
ചരിത്രത്തിൽ ഇന്ന്…
*********
1852 - ഇന്ത്യയുടെ ആദ്യത്തെ തപാൽ സ്റ്റാമ്പായ സിന്ധ് ഡാക്ക് പുറത്തിറങ്ങി.
1867 - മഞ്ഞിന്റെ നാട് എന്നറിയപ്പെടുന്ന കാനഡ സ്വതന്ത്രമായി.
1936 - എ.കെ.ജിയുടെ നേതൃത്വത്തിൽ 32 വോളണ്ടിയർമാർ കണ്ണൂരിൽനിന്നു മദ്രാസിലേക്ക് പട്ടിണി ജാഥ ആരംഭിച്ചു.
1949 - തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശൂർ എന്നീ ജില്ലകൾ രൂപീകൃതമായി.
1949 - തിരുകൊച്ചി സംസ്ഥാനം പിറവിയെടുത്തു ശ്രീചിത്തിരതിരുനാൾ ബാലരാമവർമ്മ രാജപ്രമുഖൻ
1949 - മധ്യപൂർവ ആഫ്രിക്കൻ രാജ്യമായ ബുറുണ്ടി ബെൽജിയത്തിൽ നിന്ന് സ്വതന്ത്രമായി. ടുട്സി ഹുട്ടു വംശീയ കലാപത്തിൽ നിരവധി ജീവനുകൾ ഇവിടെ പൊലിഞ്ഞിട്ടുണ്ട്
1960 - സൊമാലിയ ബ്രിട്ടണിൽ നിന്നും സ്വതന്ത്രമായി.
1961 - കേരള പോസ്റ്റൽ സർക്കിൾ നിലവിൽ വന്നു.
1962 - റുവാണ്ട സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
1962 - ബറുണ്ടി ബെൽജിയത്തിൽ നിന്നും സ്വാതന്ത്ര്യം നേടി.
1968 - അറുപതോളം രാജ്യങ്ങൾ സ്വിറ്റ്‌സർലൻഡിലെ ജനീവയിൽ വച്ച് ആണവ നിർവ്യാപന കാരാറിൽ ഒപ്പുവച്ചു.
1979 - ഗൃഹലക്ഷ്മി മാസിക, തുടക്കം,
2008 - ഉത്തര ദ്രുവത്തിൽ ഇന്ത്യയുടെ സ്ഥിരം ഗവേഷണ കേന്ദ്രമായ ഹിമാദ്രി പ്രവർത്തനമാരംഭിച്ചു.
2009 - ആലപ്പുഴ സ്വദേശിനി ടെസ്സി തോമസിനെ അഗ്നി-5 മിസൈൽ പദ്ധതിയുടെ മിഷൻ മേധാവിയായി നിയമിച്ചു. ഇന്ത്യയുടെ പ്രഥമ മിസൈൽ വനിത എന്നവർ അറിയപ്പെടുന്നു.
2012 - യുനെസ്കോ (UNESCO) പശ്ചിമഘട്ടത്തെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി.
2016 - ധാക്കയിൽ ഐ.എസ് ഭീകരർ ബന്ദികളാക്കിയവരിൽ 20 പേരെ വെട്ടിക്കൊന്നു.
2017 - ചരക്കുസേവന നികുതി (ജി.എസ്.ടി) പ്രാബല്യത്തിൽ വന്നു.
2020 - കൊവിഡ് മൂലം തിരികെ എത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനും സംസ്ഥാനത്തിന്റെ വികസനവും ലക്ഷ്യമിട്ട് 'ഡ്രീം കേരള' പദ്ധതി ആരംഭിച്ചു.
2022 - ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന് കേന്ദ്രസർക്കാർ നിരോധനം ഏർപ്പെടുത്തി
. By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
. ************
Rights Reserved by Team Jyotirgamaya