/sathyam/media/media_files/2025/06/18/New Project june 18-1861a8e5.jpg)
. ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …
**************
. ' JYOTHIRGAMAYA '
. ്്്്്്്്്്്്്്്്
. 🌅ജ്യോതിർഗ്ഗമയ🌅
കൊല്ലവർഷം 1200
മിഥുനം 4
പൂരുരുട്ടാതി / സപ്തമി
2025 ജൂൺ 18,
ബുധൻ
ഇന്ന്;
*അയ്യങ്കാളി ചരമദിനം![ഇന്ത്യയിലെ പ്രമുഖ വിപ്ലവകാരിയും സാമൂഹ്യ പരിഷ്കർത്താവുമായിരുന്ന മഹാത്മാ അയ്യൻകാളിയെ അനുസ്മരിയ്ക്കാൻ ഒരു ദിനം.]
/filters:format(webp)/sathyam/media/media_files/2025/06/18/24edfe60-2238-4c88-9fe8-53dd54c3359a-042757b4.jpeg)
*മാർക്ക്സിം ഗോർക്കി:ചരമദിനം ! (1938)
*വിദ്വേഷ പ്രസംഗത്തെ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനം !
[ International Day for Countering Hate speach ; മനുഷ്യാവകാശങ്ങൾ, ജനാധിപത്യം, നിയമവാഴ്ച എന്നിവയ്‌ക്കെതിരായ വിദ്വേഷ പ്രസംഗത്തിൻ്റെ അപകട സാധ്യതകളെക്കുറിച്ച് അവബോധം വളർത്തേണ്ടതിൻ്റെ അടിയന്തിര ആവശ്യകത ഊന്നിപ്പറയുന്നതിന് ഒരു ദിനം.]
* അന്തർദ്ദേശീയ ഓട്ടിസം സ്വാഭിമാനദിനം![ International Autistic Pride Day ;
കുട്ടികളിലെ ബുദ്ധിവികാസവുമായി ബന്ധപ്പെട്ട് കാണുന്ന ഒരു മാനസിക ആരോഗ്യപ്രശ്നമാണ് ഓട്ടിസം. ഓട്ടിസം ബാധിച്ച കുട്ടികളുടെ പ്രധാന ലക്ഷണം തനിച്ചിരിക്കാനുള്ള ഇഷ്ടമാണ്. ഇത് കുട്ടികളുടെ ആശയവിനിമയ ശേഷിയെയും സഹവർത്തിത്വ ശേഷിയെയുമാണ് കാര്യമായി ബാധിക്കുന്നത്. സവിശേഷമായ ചില പ്രത്യേകതകൾ ഓട്ടിസത്തെ ഒരു മാനസിക വൈകല്യത്തിനേക്കാൾ ഒരു വലി മാനസിക അവസ്ഥയായി കാണാൻ മനശാസ്ത്രജ്ഞരെ പ്രേരിപ്പിക്കുന്നു. ഇതിനെക്കുറിച്ച് അറിയാൻ പഠിയ്ക്കാൻ ഒരു ദിനം. ]/filters:format(webp)/sathyam/media/media_files/2025/06/18/4fa43af4-6f20-47e8-a42f-10bbdd8727e5-f01635e3.jpeg)
* അന്താരാഷ്ട്ര പിക്നിക് ദിനം![ International Picnic Day ; ഈ ദിവസം സുഹൃത്തുക്കൾക്കും കുടുംബങ്ങൾക്കും ഒരുമിച്ച് ഒരു യാത്ര പോവാൻ ആ നല്ല സമയം ആസ്വദിക്കാനും സന്തോഷം ആഘോഷിക്കാനുമുള്ള ദിവസമാണ്.]
* അന്താരാഷ്ട്ര പരിഭ്രാന്തി ദിനം! [ International Panic Day ; നിങ്ങളുടെ പ്രിയപ്പെട്ടവരോട് മനസ്സുതുറന്ന് സംസാരിക്കുക, ഒരുമിച്ച് ധ്യാനിക്കുക, നിങ്ങൾക്ക് സന്തോഷവും വിശ്രമവും നൽകുന്ന കാര്യങ്ങൾ ചെയ്യുന്നതിലൂടെ ദൈനംദിന ജീവിതത്തിലെ പരിഭ്രാന്തിയും സമ്മർദ്ദവും കുറയ്ക്കാൻ ശ്രമിയ്ക്കുക എന്നതിന് ഒരു ദിവസം.]
* അന്താരാഷ്ട്ര സുഷി ദിനം! [ [International Sushi Day ; അസംസ്കൃത സാൽമൺ മുതൽ
വറുത്ത അവോക്കാഡോ വരെ, സുഷിയുടെ കൂടെ ജനപ്രിയ ജാപ്പനീസ് പാചകരീതി ആഘോഷിക്കുകയും സുഷി ആസ്വദിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന് ഒരു ദിനം.]/filters:format(webp)/sathyam/media/media_files/2025/06/18/88ad413b-bb75-45c1-a6ac-3705d9a952ef-385b8ba2.jpeg)
* സുസ്ഥിര ഗ്യാസ്ട്രോണമി ദിനം ! [ Sustainable Gastronomy Day ; നമ്മുടെ ഭക്ഷണ ശീലത്തിൻ്റെ കലയും ശാസ്ത്രവും ആഘോഷിക്കുവാൻ വേണ്ടി സമർപ്പിച്ചിരിക്കുന്ന ഒരു ദിവസം. ഈ പ്രത്യേക ദിനം നാം എങ്ങനെ ഭക്ഷണം ഉണ്ടാക്കുന്നു, എങ്ങനെ കഴിയ്ക്കുന്നു, എന്നതിനെ വ്യക്തമാക്കുന്നതിന് ഒരു ദിനം. ]
USA ;
* ദേശീയ 'ഗോ മത്സ്യബന്ധന' ദിനം ! [ National Go Fishing Day ; ഫ്ലൈ ഫിഷിംഗ്, വേം ഫിഷിംഗ്, ബോട്ടിംഗ് അല്ലെങ്കിൽ നീന്തൽ... നിങ്ങളുടെ മുൻഗണന എന്തുതന്നെയായാലും, മത്സ്യബന്ധന പ്രേമികൾക്ക് മീൻപിടിത്തത്തിൻ്റെ ശാന്തത ആസ്വദിയ്ക്കാൻ ഒരു ദിവസം.]/filters:format(webp)/sathyam/media/media_files/2025/06/18/60b4784e-38dc-4cec-81f8-c9fa52547660-1b2b7d22.jpeg)
* ദേശീയ സ്പ്ലർജ് ദിനം! [ National Splurge Day ; സ്വന്തം ഇഷ്ട പ്രകാരം പെരുമാറുന്നതിനും ആഡംബരമോ ആസ്വാദ്യകരമോ ആയ ഒന്നിൽ മുഴുകാനുമുള്ള ഒരു ദിവസം. ഒരു ദിവസത്തേക്ക്, നിങ്ങളുടെ ശ്രദ്ധാപൂർവമായ ബജറ്റിംഗും ഉത്തരവാദിത്തവും മറന്ന്, പുറത്ത് പോയി ഷോപ്പിങ്ങിൽ മുഴുകാൻ, ഒരു നല്ല റെസ്റ്റോറൻ്റിൽ പോയി വയറുനിറയെ ഭക്ഷണം കഴിയ്ക്കാൻ, അങ്ങനെ, നിങ്ങൾക്ക് ഇഷ്ടമുള്ള എന്തിലെങ്കിലും മുഴുകുവാൻ ഒരു ദിവസം.]/filters:format(webp)/sathyam/media/media_files/2025/06/18/38ba136d-4150-4d4e-82fc-5c0eb610c55f-725c770e.jpeg)
* ദേശീയ ചെറി ടാർട്ട് ദിനം ! [ National Cherry Tart Day ; ഇത് മധുരമുള്ള പഴവും, രുചികരവുമാണ്. അതിനെ കുറിച്ചറിയാൻ, ദേശീയ ചെറി ടാർട്ട് ദിനത്തിലേക്ക് സ്വാഗതം! ]
* National Accounts Payable Day!
* Clean Your Aquarium Day !
* Animal Rights Awareness Week !
* അസർബൈജാൻ: മനുഷ്യ അവകാശ ദിനം !
* സീഷെൽസ്: ദേശീയ ദിനം !
* കംബോഡിയ: റാണി മാതാവിന്റെ ജന്മദിനം !
. ഇന്നത്തെ മൊഴിമുത്ത്
്്്്്്്്്്്്്്്്്്്്്്/filters:format(webp)/sathyam/media/media_files/2025/06/18/1e56cb42-17b1-4c46-9b29-09f951f2ea85-256f5206.jpeg)
"ഓട്ടിസ്റ്റിക് പ്രൈഡ് ഡേ 2024:
"എല്ലാവർക്കും കയറാൻ ഒരു പർവതമുണ്ട്, ഓട്ടിസം എൻ്റെ പർവതമല്ല, വിജയത്തിനുള്ള എൻ്റെ അവസരമാണ്."
. [ - റേച്ചൽ ബാഴ്സലോണ.]
********
ഇന്നത്തെ പിറന്നാളുകാർ
**********
മഞ്ചേരി മുനിസിപ്പാലിറ്റിയുടെ ആദ്യ ചെയർമാനും, മഞ്ചേരി നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് 22 വർഷത്തോളം മുസ്ലിം ലീഗ് എംഎൽഎ യും ആയ ഇസ്ഹാഖ് കുരിക്കളുടെയും (1950),
എ എല്‍ വിജയ് സംവിധാനം ചെയ്ത 'ദൈവ തിരുമകള്‍ ' എന്ന ചിത്രത്തിലെ നിള കൃഷ്ണ എന്ന കഥാപാത്രത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെടുകയും തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുമുള്ള തെന്നിന്ത്യന്‍ ചലച്ചിത്ര താരം സാറ അര്‍ജ്ജുന്‍ (2005) ന്റേയും,
/filters:format(webp)/sathyam/media/media_files/2025/06/18/128506d7-8c94-435e-a1d9-8b67d8a15e8d-8afc4940.jpeg)
തുടർച്ചയായ മൂന്ന് ഒളിമ്പിക്സിൽ ഇന്ത്യക്ക് വേണ്ടി ഹോക്കി കളിച്ച മധ്യനിര കളിക്കാരനായിരുന്ന ബൽജിത്ത് സിങ്ങ് ധില്ലൻ എന്ന ബല്ലിയുടെയും (1973)ജന്മദിനം !
**********
ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പം ഇല്ലാത്ത നമ്മുടെ പ്രമായരായ പൂർവ്വികരിൽ ചിലർ
**********
സി.വിജയരാഘവ ചാരിയാർ ജ.(1852-1943)
ജോർജി ദിമിത്രോവ് ജ. (1882-1949)
ബാരാക്ക് ഒബാമ(സീനിയർ)ജ. (1936-1982)
അനുഗ്രഹ് നാരായൺസിംഗ് ജ.(1887 -1957)
ശങ്കർ ത്രയംബക് ധർമ്മാധികാരി ജ. (1899-1985),
പി. കാക്കൻ ജ. (1908 - 1981),
കെ എസ് സുദർശൻ ജ. (1931 - 2012)
ചാൾസ് ലൂയിസ് ലാവെറൻ (1845 -1922)
റോഡോൾഫോ ഗോൺസാലെസ് ജ.(1928 -2005)/filters:format(webp)/sathyam/media/media_files/2025/06/18/472ce086-b378-49dd-9a81-6f042210a244-5ca9879f.jpeg)
പ്രഗല്ഭനായ രാജ്യതന്ത്രജ്ഞനും സമർഥനായ സംഘാടകനും സോഷ്യലിസത്തിന്റെ മാർഗ്ഗത്തിൽക്കൂടി സ്വന്തം രാജ്യത്തെ വികസിപ്പിക്കുവാനും യത്നിക്കുകയും, ഫാസിസത്തിന്റെ സാമൂഹ്യ-സാമ്പത്തിക അടിത്തറയും വിപത്തിന്റെ ആഴവും സംബന്ധിച്ച ഗഹനമായ പഠനങ്ങൾ നടത്തുകയും യൂണിറ്റി ഒഫ് ദ് വർക്കിങ് ക്ലാസ് എഗയ്ന്സ്റ്റ് ഫാസിസം (1935), യൂത്ത് എഗയ്ന്സ്റ്റ് ഫാസിസം (1935), ഫാസിസം ഈസ് വാർ (1937) തുടങ്ങി ഇരുപത്തിയഞ്ചോളം പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്ത കമ്യൂണിസ്റ്റ് നേതാവും ബൾഗേറിയൻ പീപ്പിൾസ് റിപ്പബ്ലിക്കിന്റെ ആദ്യത്തെ പ്രധാനമന്ത്രിയുമായിരുന്ന ജോർജി ദിമിത്രോവ് (1882,ജൂൺ 18-1949 ജൂലൈ 7 ),
കെനിയയിലെ ഉന്നത സാമ്പത്തിക ശാസ്ത്രജ്ഞനും അമേരിക്കൻ പ്രസിഡൻ്റിൻ്റെ അച്ഛനും ആയ ബാരാക്ക് ഹുസൈൻ ഒബാമ(സീനിയർ) (18 ജൂൺ 1936– 24 നവംബർ 1982) ,
/filters:format(webp)/sathyam/media/media_files/2025/06/18/bc42b0ca-ebe4-4df0-87f4-39a49f1e8050-b6b110dc.jpeg)
ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരനും അറിയപ്പെടുന്ന ദേശീയ നേതാവുമായ, 1885 മുതൽ 1901 വരെ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായിരുന്ന 1920-ൽ നാഗ്പൂരിൽ നടന്ന കോൺഗ്രസിൻ്റെ വാർഷിക സമ്മേളനത്തിൻ്റെ അധ്യക്ഷനായിരുന്ന സി. വിജയ രാഘവ ചാരിയാർ(18 ജൂൺ 1852 - 19 ഏപ്രിൽ 1943),
ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരനും ബീഹാറിൻ്റെ ആദ്യ ഉപമുഖ്യമന്ത്രിയും ധനമന്ത്രിയും (1946-1957) 'ബീഹാർ വിഭൂതി' എന്നറിയപ്പെടുന്ന ഒരു ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനി, അധ്യാപകൻ, അഭിഭാഷകൻ, രാഷ്ട്രീയക്കാരൻ, ആധുനിക ബീഹാറിൻ്റെ നിർമ്മാതാവ് എന്നിവരായിരുന്നു അനുഗ്രഹ് നാരായൺ സിംഗ് (18 ജൂൺ 1887 - 5 ജൂലൈ 1957),
/filters:format(webp)/sathyam/media/media_files/2025/06/18/50469074-60ef-4bb7-b219-13688ee4dca0-1f80bca9.jpeg)
ഒരു ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും എഴുത്തുകാരനും ഗാന്ധിയൻ ചിന്തകനുമാണ്. 'ഗാന്ധി സേവാ സംഘ'ത്തിൻ്റെ സജീവ പ്രവർത്തകരിൽ ഒരാളായിരുന്നശങ്കർ ത്രയംബക് ധർമ്മാധികാരി (18 ജൂൺ 1899 - 1 ഡിസംബർ 1985),
രാഷ്ട്രീയ സ്വയംസേവക് സംഘത്തിൻ്റെ (ആർഎസ്എസ്) അഞ്ചാമത്തെ സർസംഘചാലക്. 2009 മാർച്ചിൽ മോഹൻ ഭഗവതിനെ ആറാമത്തെ സർസംഘചാലകായി നിയമിച്ചുകൊണ്ട് സ്വമേധയാ ആശ്വാസം ലഭിച്ചു. പഞ്ചാബിലെ ഖാലിസ്ഥാൻ പ്രശ്‌നമായാലും അസമിലെ നുഴഞ്ഞുകയറ്റ വിരുദ്ധ പ്രസ്ഥാനമായാലും, ആഴത്തിലുള്ള പഠനവും ചിന്തയുടെ വ്യക്തമായ ദിശയും കാരണം, അവയ്ക്ക് പരിഹാരത്തിനായി വ്യക്തമായ നിർദ്ദേശങ്ങൾ നൽകിയകെ എസ് സുദർശൻ (18 ജൂൺ 1931 - 15 സെപ്റ്റംബർ 2012),/filters:format(webp)/sathyam/media/media_files/2025/06/18/41722712-354e-44fb-9ec1-6fbd1e3dd192-9b568522.jpeg)
ഒരു ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകനും സ്വാതന്ത്ര്യ സമര സേനാനിയും ആയിരുന്ന ഇന്ത്യൻ ഭരണഘടനാ അംഗം, പാർലമെന്റ് അംഗം, തമിഴ്നാട് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്, 1957-നും 1967-നും ഇടയ്ക്ക് മദ്രാസ് സംസ്ഥാനത്തിലെ കോൺഗ്രസ് സർക്കാരിൽ വിവിധ വകുപ്പുകളിലെ മന്ത്രിയായിരുന്ന കാക്കൻജി എന്നറിയപ്പെട്ടിരുന്ന പി. കാക്കൻ(18 ജൂൺ 1908 - ഡിസംബർ 23, 1981)
മലേറിയ , ട്രൈപനോസോമിയാസിസ് തുടങ്ങിയ പകർച്ചവ്യാധികൾക്ക് കാരണമാകുന്ന പരാദ പ്രോട്ടോസോവുകളെ കണ്ടെത്തിയതിന് 1907-ൽ ശരീരശാസ്ത്രത്തിലോ വൈദ്യശാസ്ത്രത്തിലോ നോബൽ സമ്മാനം നേടിയ ഫ്രഞ്ച് ഭിഷഗ്വരനായിരുന്ന ചാൾസ് ലൂയിസ് അൽഫോൺസ് ലാവെറേ (18 ജൂൺ 1845 - 18 മേയ് 1922)/filters:format(webp)/sathyam/media/media_files/2025/06/18/75241ea4-6c45-4e49-9446-adc178931ba5-9fb3d69e.jpeg)
ഒരു മെക്സിക്കൻ അമേരിക്കൻ ബോക്സറും എഴുത്തുകാരനും പൗരാവകാശ പ്രവർത്തകനുമായിരുന്ന 1960 കളിലെയും 70 കളിലെയും ചിക്കാനോ പ്രസ്ഥാനത്തിലെ പ്രമുഖനായിരുന്ന ഒരു ബോക്സർ എന്ന നിലയിലുള്ള കഴിവ്കാരണം , പ്രസ്ഥാനത്തിൻ്റെ "മുഷ്ടി" എന്ന് അറിയപ്പെട്ട സംഘാടകൻ, ആക്ടിവിസ്റ്റ് ആയിരുന്ന റോഡോൾഫോ ഗോൺസാലെസ്(ജൂൺ 18, 1928- ഏപ്രിൽ 12, 2005,)
********
ഇന്നത്തെ സ്മരണ
**********
എ.ആർ. രാജരാജവർമ്മ മ. (1863-1918)
അയ്യൻകാളി മ (1863 -1941)
എസ്. രമേശൻ നായർ മ. (1948-2021)
ബോബി കൊട്ടാരക്കര മ. (1952 -2001 )
പി.വി. നീലകണ്ഠപ്പിള്ള മ. ( 1922-2015)
കെ ആർ സച്ചിദാനന്ദൻ മ. (1972-2020)
ഹരിലാൽ ഗാന്ധി മ. (1888-1948)
മുഷ്താക്ക് അലി മ. (1914-2005)
മാക്സിം ഗോർക്കി മ. (1868-1936)
ഡഗ്ലസ് ജാർഡീൻ മ. (1900-1958)
ഹൊസേ സരമാഗോ മ. (1922-2010)
സേത്ത് ഗോവിന്ദ് ദാസ് മ. (1896 -1974)
നസീം ബാനോ മ. (1916 - 2002)/filters:format(webp)/sathyam/media/media_files/2025/06/18/92a30878-7a29-43b6-96e5-e4d7f291bf98-00049ca7.jpeg)
നിരൂപകൻ, കവി, ഉപന്യാസകാരൻ, സർവ്വകലാശാലാ അദ്ധ്യാപകൻ, വിദ്യാഭ്യാസപരിഷ്കർത്താവ് എന്നി നിലകളിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ മലയാളഭാഷയുടെ വ്യാകരണം, ഛന്ദശാസ്ത്രം, അലങ്കാരാദി വ്യവസ്ഥകൾ എന്നിവയ്ക്ക് നിയതമായ രൂപരേഖകളുണ്ടാക്കിയ വൈയാകരണൻ എന്ന നിലയിലുo പ്രശസ്തി നേടിയ കേരള പാണിനി എന്ന് അറിയപ്പെട്ടിരുന്ന അനന്തപുരത്ത് രാജരാജവർമ്മ എന്ന എ.ആർ. രാജരാജവർമ്മ (1863 ഫെബ്രുവരി 20 - 1918 ജൂൺ 18),
സംഘാടനവും ശക്തിപ്രകടനവും വഴി സഞ്ചാരസ്വാതന്ത്ര്യം അനുവദിപ്പിക്കുകയും, 1907-ൽ സാധുജന പരിപാലന യോഗം രൂപവത്കരിച്ച് ദളിതരുടെ അനിഷേധ്യനേതാവായി മാറുകയും ഉപജാതികൾക്കു അതീതമായി ചിന്തിക്കുകയും, ഹിന്ദു മതത്തിന്റെ ക്രൂരമായ അനാചാരങ്ങളെ ഭൌതികമായി തന്നെ എതിർക്കുകയും, വിദ്യാഭ്യാസത്തിലൂടെ സാമൂഹ്യ സ്വാതന്ത്ര്യത്തിലേക്ക് എത്തുവാൻ ദളിതരെ അ ആഹ്വാനം ചെയ്ത സാമൂഹിക പരിഷ്കർത്താക്കളിൽ പ്രമുഖനായിരുന്ന അയ്യൻകാളി (28 ഓഗസ്റ്റ് 1863 - 18 ജൂൺ 1941),/filters:format(webp)/sathyam/media/media_files/2025/06/18/8325c62f-8c4c-4c0c-865e-4fb2f62ef507-034139d6.jpeg)
മലയാളത്തിലെ ഒരു കവിയും ചലച്ചിത്രഗാനരചയിതാവുമായിരുന്ന ഏകദേശം 450 ഓളം ഗാനങ്ങൾ രചിച്ചിട്ടുള്ള അതോടൊപ്പം നിരവധി ഹൈന്ദവ ഭക്തിഗാനങ്ങളും രചിച്ച, 2010-ലെ കേരളസാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരവും നാടക ഗാനരചനയ്ക്കുള്ള സംസ്ഥാന സർക്കാർ അവാർഡ്, കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്, വെണ്ണിക്കുളം സ്മാരക പുരസ്കാരവും ആശാൻ പുരസ്കാരവും,ഇ​ട​ശ്ശേ​രി അ​വാ​ർഡ്, വെ​ൺമ​ണി അ​വാ​ർഡ്, ഡോ.സുകുമാർ അഴീക്കോട് തത്ത്വമസി പുരസ്കാരം, പൂ​ന്താ​നം അ​വാ​ർഡ്,തു​ട​ങ്ങി നി​ര​വ​ധി ബ​ഹു​മ​തി​ക​ൾ ലഭിച്ച എസ്. രമേശൻ നായർ ( 1948 മെയ് 3 - 2021 ജൂൺ 18).
കണ്ണെഴുതി പൊട്ടും തൊട്ട്, ഗോളാന്തരവാർത്തകൾ, കാഴ്ചക്കപ്പുറം, ചിത്രം തുടങ്ങിയ 300 ലധികം ചിത്രങ്ങളിൽ അഭിനയിച്ച അബ്ദുൾ അസീസ് എന്ന ബോബി കൊട്ടാരക്കര(1952 മാർച്ച് 11-2001 ജൂൺ 18),
67 വര്‍ഷം അഭിഭാഷകനായി പ്രവര്‍ത്തിക്കുകയും, വര്‍ക്കല ശിവഗിരി മഠത്തിന്‍റെ ലീഗല്‍അഡ്വൈസര്‍, ആറ്റിങ്ങല്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് എന്നീ സ്ഥാനങ്ങൾ വഹിക്കുകയും ചെയ്ത പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും, മുന്‍ എന്‍.എസ.എസ. പ്രസിഡന്റും ആയിരുന്ന പി.വി. നീലകണ്ഠപ്പിള്ള ( 1922-ജൂൺ 18, 2015),
/filters:format(webp)/sathyam/media/media_files/2025/06/18/bf0a7731-e9d1-4b92-a0c1-d2d43d6b4745-b31d45ee.jpeg)
പ്രൊഫഷണലായി സച്ചി എന്നറിയപ്പെടുന്ന ഒരു ഇന്ത്യൻ തിരക്കഥാകൃത്തും സംവിധായകനും ചലച്ചിത്ര നിർമ്മാതാവും മലയാള ചലച്ചിത്ര വ്യവസായത്തിൽ പ്രവർത്തിച്ചിരുന്ന കെ ആർ സച്ചിദാനന്ദൻ (25 ഡിസംബർ 1972 - 18 ജൂൺ 2020),
ഗാന്ധിയുടെ സഹിഷ്ണുത, സത്യാന്വേഷണം, അഹിംസ, വിദേശവസ്ത്രങ്ങളോടുള്ള എതിർപ്പ് തുടങ്ങിയ നയങ്ങളെ പരസ്യമായി എതിർക്കുകയും, മുഴുക്കുടിയനായി, ചൂതുകളിക്കാരനായി, ബ്രിട്ടണിൽ നിർമ്മിച്ച, ഇറക്കുമതി ചെയ്ത തുണിത്തരങ്ങൾ വിറ്റ് ജീവിതം നീക്കുകയും ചെയ്ത, ഗാന്ധിജിയുടെ മൂത്തമകൻ ഹരിലാൽ മോഹൻദാസ് ഗാന്ധി (1888 – 18 ജൂൺ 1948),
ഒരു ഇന്ത്യൻ അഭിനേത്രിയായിരുന്ന നസീം എന്ന് വിളിച്ചിരുന്ന 1930-കളുടെ മധ്യത്തിൽ അഭിനയ ജീവിതം ആരംഭിച്ച് 1950-കളുടെ പകുതി വരെ അഭിനയം തുടർന്ന നസീം ബാനു (4 ജൂലൈ 1916 - 18 ജൂൺ 2002),/filters:format(webp)/sathyam/media/media_files/2025/06/18/bd277afe-87ff-4cea-89b7-1d51b8f9cbd9-a5d0a277.jpeg)
ഒരു ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രവർത്തകനും പാർലമെൻ്റേറിയനുമായിരുന്ന ജബൽപൂരിലെ രാജ ഗോകുൽദാസിൻ്റെ മഹേശ്വരി വ്യാപാരി കുടുംബത്തിൽ പെട്ടയാളായിരുന്ന സേത്ത് ഗോവിന്ദ് ദാസ്(16 ഒക്ടോബർ 1896 - 18 ജൂൺ 1974),
ഇന്ത്യക്കു വേണ്ടി ആദ്യമായി വിദേശത്ത് സെഞ്ചുറി എടുത്ത ആദ്യത്തെ ക്രിക്കറ്റ് കളിക്കാരനും ആദ്യമായി വേൾഡ് 11 ടീമിലേക്ക് തിരെഞ്ഞെടുക്കപ്പെട്ട ഇൻഡ്യക്കാരനും ആയ സൈയദ് മുഷ്താക്ക് അലി (17 ഡിസംബർ 1914 – 18 ജൂൺ 2005),
അമ്മ എന്ന നോവൽ എഴുതി നമുക്കെല്ലാം സുപരിചിതനായ റഷ്യൻ സാഹിത്യകാരൻ അലക്സി മാക്സിമോവിച്ച് പെഷ്കോവ് എന്ന മാക്സിം ഗോർക്കി(28 മാർച്ച് 1868- 18 ജൂൺ 1936),
ഡൊണാൾഡ് ബ്രാഡ്മാനെ തന്ത്രപരമായി പ്രതിരോധിക്കാൻ പന്ത്, ക്രിക്കറ്റ് പിച്ചിൽ ബാറ്റ്സ്മാനിൽ നിന്ന് പരമാവധി അകലെ (പിച്ചിന്റെ തുടക്കത്തിലായി) ലെഗ് സ്റ്റമ്പിന്റെ നേരെ കുത്തിച്ച് ബാറ്റ്സ്മാന്റെ ശരീരത്തിനു നേരെയായി ഉയർത്തുകയും സ്ക്വയർ ലെഗ്ഗിനു പിന്നിലായി ധാരാളം ഫീൽഡർമാരെ വിന്യസിച്ച് ലെഗ് സൈഡിലേക്കുള്ള ബാറ്റ്സ്മാന്റെ സ്വാതന്ത്ര്യം പരിമിതപ്പെടുത്തുകയും തന്മൂലം വിക്കറ്റെടുക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുക എന്ന ശാരീരിക ഭീഷണിയുയർത്തുന്ന ബോഡിലൈൻ ബോളിങ്ങ് എന്ന തന്ത്രം പുറത്തെടുത്ത ഇംഗ്ലീഷ് ക്രിക്കറ്റ് ടീമിലെ ഒരു കളിക്കാരനും നായകനുമായിരുന്ന ഡഗ്ലസ് ജാർഡീൻ എന്ന ഡഗ്ലസ് റോബർട്ട് ജാർഡീൻ(ഒക്ടോബർ 23 1900 - ജൂൺ 18 1958),/filters:format(webp)/sathyam/media/media_files/2025/06/18/f045c12c-0840-4e2d-be7f-9aa1c2ee60d1-d62ac09b.jpeg)
ചരിത്രാധിഷ്ടിതവും ഭാവനാസമ്പന്നവുമായ നോവലുകളിലൂടെ ലോകശ്രദ്ധ ആകർഷിക്കുകയും പോർച്ചുഗിസ് ഭാഷയിൽ ആദ്യമായി നോബൽ സമ്മാനം ലഭിക്കുകയും ചെയ്ത സാഹിത്യകാരനും, നാടകകൃത്തും പത്രപ്രവർത്തകനുമായിരുന്ന ഹൊസേ ഡിസൂസ സരമാഗോ( നവംബർ 16, 1922 - ജൂൺ 18 2010),
ചരിത്രത്തിൽ ഇന്ന്…
********
618 - ചൈനയിൽ ടാങ് രാജവംശത്തിൻ്റെ ഭരണത്തിന് തുടക്കമിട്ടുകൊണ്ട്, മൂന്ന് നൂറ്റാണ്ടുകൾ നീണ്ടുനിൽക്കുന്ന ടാങ്ങിൻ്റെ ഗവോസു ചക്രവർത്തിയായി ലി യുവാൻ കിരീടധാരണം നടത്തി.
1178 - ചന്ദ്രനിലെ ജിയോർദാനോ ബ്രൂണോ ഗർത്തത്തിന്റെ രൂപവത്കരണം, അഞ്ച് കാന്റർബറി സന്യാസികൾ കണ്ടതായി അവകാശപ്പെട്ടു. ഭൂമിയിൽ നിന്നും ചന്ദ്രനിലേക്കുള്ള ദൂരത്തിലുണ്ടാകുന്ന വ്യതിയാനങ്ങൾ ഈ ഗർത്ത രൂപവത്കരണത്തിനു കാരണമായ കൂട്ടിയിടി ആണെന്നു കരുതുന്നു.
1429 - പറ്റായ് യുദ്ധം: ജോൻ ഓഫ് ആർക്കിന്റെ നേതൃത്വത്തിലുള്ള ഫ്രഞ്ച് പട, ജോൺ ഫാസ്റ്റോഫ് നയിച്ച ഇംഗ്ലീഷ് പട്ടാളത്തെ തുരത്തിയോടിച്ചു. ഇത് ഇംഗ്ലണ്ടും ഫ്രാൻസും തമ്മിലുള്ള നൂറ്റാണ്ടു യുദ്ധത്തിന് തുടക്കം കുറിച്ചു./filters:format(webp)/sathyam/media/media_files/2025/06/18/f8c8097e-cc59-42c2-af79-1a9938cb2c58-3098c1ca.jpeg)
1576 - മഹാറാണാ പ്രതാപും മുഗൾ സാമ്രാജ്യത്തിൻ്റെ ഭരണാധികാരി അക്ബറും തമ്മിൽ ഹൽദിഘട്ടി യുദ്ധം ആരംഭിച്ചു.
1583 - ആദ്യത്തെ ലൈഫ് ഇൻഷുറൻസ് പോളിസിയ്ക്ക് ലണ്ടനിൽ തുടക്കം./filters:format(webp)/sathyam/media/media_files/2025/06/18/bc42b0ca-ebe4-4df0-87f4-39a49f1e8050-0141e43f.jpeg)
1658 ജൂൺ 18 - ഔറംഗസേബ് ആഗ്ര കോട്ട പിടിച്ചെടുത്തു.
1767 - ഇംഗ്ലീഷ് നാവികനായ സാമുവൽ വാലിസ് ഫ്രഞ്ച് പോളിനേഷ്യയിലെ തഹിതി ദ്വീപിലെത്തി. ഈ ദ്വീപിലെത്തുന്ന ആദ്യ യുറോപ്യനായി ഇദ്ദേഹത്തെ കണക്കാക്കുന്നു.
/filters:format(webp)/sathyam/media/media_files/2025/06/18/c3aab820-8f84-4e1d-83ca-fb9861caaa1e-d618ce9b.jpeg)
1812 - യുണൈറ്റഡ് സ്റ്റേറ്റ്സും യുണൈറ്റഡ് കിംഗ്ഡവും തമ്മിലുള്ള യുദ്ധം 1812 ജൂൺ 18 ന് പ്രസിഡൻ്റ് ജെയിംസ് മാഡിസൺ ഒപ്പിട്ട യു.എസ് യുദ്ധ പ്രഖ്യാപനത്തോടെ ആരംഭിച്ചു.
1815 - വാട്ടർലൂ യുദ്ധത്തിന് പേരുകേട്ടതാണ്, അവിടെ നെപ്പോളിയൻ ബോണപാർട്ടിനെ വെല്ലിംഗ്ടൺ ഡ്യൂക്കിൻ്റെ കീഴിലുള്ള സൈന്യവും ഗെഭാർഡ് ലെബെറെക്റ്റ് വോൺ ബ്ലൂച്ചറിൻ്റെ നേതൃത്വത്തിലുള്ള പ്രഷ്യൻ സൈനികരും പരാജയപ്പെടുത്തി, നെപ്പോളിയൻ്റെ അന്തിമ സ്ഥാന ത്യാഗത്തിലേക്ക് നയിച്ചു. /filters:format(webp)/sathyam/media/media_files/2025/06/18/e194fc5b-9cab-4868-80f2-273052abcfc4-06bfe49f.jpeg)
1817 - ലണ്ടനിലെ തേംസ് നദിക്ക് മുകളിലൂടെ വാട്ടർലൂ പാലം തുറന്നു.
1946 - പോർച്ചുഗീസ് ഭരണത്തിനെതിരായ ആദ്യത്തെ സത്യാഗ്രഹ സമരം ഡോ. ​​റാം മനോഹർ ലോഹ്യയുടെ നേതൃത്വത്തിൽ ഗോവയിൽ ആരംഭിച്ചു.
1953 - ഏകാധിപത്യത്തിന് അന്ത്യം കുറിച്ച് ഈജിപ്ത് റിപ്പബ്ലിക്കായി./filters:format(webp)/sathyam/media/media_files/2025/06/18/f045c12c-0840-4e2d-be7f-9aa1c2ee60d1-a62e82d2.jpeg)
1954 - പിയറി മെൻഡെസ് ഫ്രാൻസിന്റെ പ്രധാനമന്ത്രിയായി.
1964 - സമുദ്രത്തിനടിയിലൂടെ കേബിളുകളിട്ട് ആദ്യത്തെ ട്രാൻസ് പസഫിക് ടെലിഫോൺ സർവീസിന് തുടക്കമായി.
1972 - ബ്രിട്ടീഷ് യൂറോപ്യൻ എയർവേസ് വിമാനം തുറസ്സായ സ്ഥലത്ത് തകർന്ന് 118 പേർ മരിച്ചു.
1972 - അമേരിക്കൻ പ്രസിഡന്റിനെതിരായ 'വാട്ടർഗേറ്റ് സ്കാൻഡൽ' പുറം ലോകം അറിയുന്നു./filters:format(webp)/sathyam/media/media_files/2025/06/18/d776ae75-662f-4064-aaa9-e4caa04a3ca8-cd6216ac.jpeg)
1980 - ശകുന്തള ദേവി രണ്ട് 13 അക്ക സംഖ്യകളെ ഗുണിച്ച് 28 സെക്കൻഡിൽ ശരിയായ ഉത്തരം നൽകി.
1983 - സാലി റൈഡ്, ശൂന്യാകാശത്തെത്തുന്ന ആദ്യ അമേരിക്കൻ വനിതയായി.
1987 - 1987 ൽ എം എസ് സ്വാമിനാഥന് ആദ്യത്തെ വേൾഡ് ഫുഡ് പ്രൈസ് ലഭിച്ചു.
1991 - കേവല ഭൂരിപക്ഷമില്ലാതിരുന്നിട്ടും കോൺഗ്രസ് ലോക്സഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി.
/filters:format(webp)/sathyam/media/media_files/2025/06/18/faa47949-3597-41f1-bb21-246d416d53df-1d06054e.jpeg)
1997 - പ്രകാശ് പദുക്കോൺ 1997 ൽ ബാഡ്മിൻ്റൺ കോൺഫെഡറേഷൻ ഓഫ് ഇന്ത്യ (ഐബിസി) ആരംഭിച്ചു.
1997 - കംബോഡിയയിലെ ഖമർ റൂജിൻ്റെ നേതാവും രണ്ട് ദശലക്ഷത്തിലധികം ആളുകളുടെ കൊലപാതകിയുമായ പോൾപോട്ട് സ്വയം കീഴടങ്ങി.
1999 - 35 യൂറോപ്യൻ രാജ്യങ്ങൾ തമ്മിൽ ലണ്ടനിൽ കുടിവെള്ള കരാർ ഒപ്പിട്ടു.
2006 - കസാഖിസ്ഥാന്റെ ആദ്യ കൃത്രിമോപഗ്രഹമായ കാസ്‌സാറ്റ് വിക്ഷേപിച്ചു.
2007 - കേരളത്തിൽ പകർച്ചപനിമൂലം മരിച്ചവരുടെ എണ്ണം 14 കവിഞ്ഞു.
/filters:format(webp)/sathyam/media/media_files/2025/06/18/fd122a76-5a45-4e24-a4fc-2980fc97e583-1c2f3d71.jpeg)
2008 - ഒബിസി ക്വാട്ടയിൽ ഗുജ്ജറുകൾക്ക് 5% സംവരണം ഇന്ത്യൻ സർക്കാർ പ്രഖ്യാപിച്ചു.
2008 - സിറിയൻ പ്രസിഡൻ്റ് ബാഷർ അൽ അസദും പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗും തമ്മിൽ മൂന്ന് കരാറുകളിൽ ഒപ്പുവച്ചു./filters:format(webp)/sathyam/media/media_files/2025/06/18/38ff3313-c95d-4feb-a6f5-cb08e2d501c5-6fc019e4.jpeg)
2008 - ലോക വിപണിയിലെ വിതരണ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി വിയറ്റ്നാം അരി കയറ്റുമതി നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞു.
2009 - നാസ റോബോട്ടിക് ബഹിരാകാശ പേടകമായ ലൂണാർ റീകണൈസൻസ് ഓർബിറ്റർ (എൽആർഒ) വിക്ഷേപിച്ചു.
2017 - ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയെ പരാജയപ്പെടുത്തി പാകിസ്ഥാൻ കിരീടം നേടി.
/filters:format(webp)/sathyam/media/media_files/2025/06/18/46a087b4-e4b7-4dfc-833b-97ada2aa13ca-51deb8a4.jpeg)
2018 - വടക്കൻ ഒസാക്കയിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം.
. By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
. ************
Rights Reserved by Team Jyotirgamaya
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us