/sathyam/media/media_files/2025/06/29/new-project-june-29-2025-06-29-06-50-36.jpg)
. ' JYOTHIRGAMAYA '
. ്്്്്്്്്്്്്്്്
. 🌅ജ്യോതിർഗ്ഗമയ🌅
കൊല്ലവർഷം 1200
മിഥുനം 15
മകം / ചതുർത്ഥി
2025 ജൂൺ 29,
ഞായർ
ഇന്ന്;
.
. *ഭാരതീയ സ്ഥിതിവിവര ദിനം ! [ National Statistics Day - ഇന്ത്യൻ സ്ഥിതി വിവര ശാസ്ത്രത്തിൻറെ ശില്പി പ്രശാന്ത ചന്ദ്രമഹലനോബിസിന്റെ ജന്മദിനമായ ജൂൺ 29 ഭാരതത്തിൻ്റെ സ്ഥിതിവിവര ദിനമായി ആചരിച്ചുവരുന്നു.]
/filters:format(webp)/sathyam/media/media_files/2025/06/29/1aa76577-3a80-4804-8eab-a476815da082-2025-06-29-06-40-26.jpg)
* വ്യവസായരൂപരേഖാ ദിനം ! [ World Industrial Design Day ;2008-ൽ ആദ്യമായി സ്ഥാപിതമായ ലോക വ്യാവസായിക ഡിസൈൻ ദിനം, നൂതന വ്യാവസായിക ഉൽപ്പന്നങ്ങൾ, വ്യാവസായിക സംവിധാനങ്ങൾ, വ്യാവസായിക സേവനങ്ങൾ, വ്യാവസായിക അനുഭവങ്ങൾ എന്നിവയിലൂടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള വ്യാവസായിക രൂപകൽപ്പനയുടെ ശക്തിയും അതിൻ്റെ ഗുണങ്ങളും ആഘോഷിക്കുവാൻ ഒരു ദിനം.]
*അന്താരാഷ്ട്ര മത്സ്യത്തൊഴിലാളി ദിനം![ലോകമെമ്പാടുമുള്ള മത്സ്യ വിഭവങ്ങൾ തീൻ മേശകളിലേക്ക് എത്തിക്കുന്നതിനായി പ്രക്ഷുബ്ധമായ കടലിനെ ആശ്രയിയ്ക്കുന്ന ആളുകളെ ആദരിയ്ക്കുന്നതിന് ഒരു ദിനം. ]
/filters:format(webp)/sathyam/media/media_files/2025/06/29/5cf6c1fc-26e1-4f73-9e92-4f65af8535e7-2025-06-29-06-40-26.jpg)
*സെന്റ് പീറ്റേഴ്‌സ് ദിനം ![യേശുവിന്റെ ഏറ്റവും അടുത്ത അനുയായികളിൽ ഒരാളും സഭയുടെ സ്ഥാപകന്മാരിൽ പ്രധാനിയുമായ വിശുദ്ധ പത്രോസിന്റെ ജീവിതവും ദൗത്യവും ആഘോഷിക്കുന്നതാണ് സെന്റ് പീറ്റേഴ്‌സ് ദിനം.അദ്ദേഹത്തിന്റെ ധൈര്യം, സമർപ്പണം, ആദിമ സഭയെ നയിക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് എന്നിവയെ ആദരിക്കുന്നതിനായി ലോകമെമ്പാടുമുള്ള നിരവധി ക്രിസ്ത്യാനികൾ ഈ ദിനം പ്രത്യേക ആരാധനാ ചടങ്ങുകളോടെ നടത്തുന്നു. ]
*അന്തഃരാഷ്ട്ര ചെളിമണ്ണ് ദിനം ! [International Mud Day; ഒരു മഡ് റണ്ണിൽ പങ്കെടുക്കുക, മഡ് ഗുസ്തികളിൽ ചേരുക അല്ലെങ്കിൽ അവ കാണുക, അതുവല്ലെങ്കിൽ സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ ആ ചളിമണ്ണിലേയ്ക്ക് ഇറങ്ങുകയും, അത് ആസ്വദിക്കുകയും ചെയ്യുക.]
/filters:format(webp)/sathyam/media/media_files/2025/06/29/2ee5497e-82bb-4ffc-901d-cafd58759454-2025-06-29-06-40-26.jpg)
* ദേശീയ ക്യാമറ ദിനം ![ National Camera Dayക്യാമറയ്ക്കും ഒരു ദിനം ഒരു പഴയ ഡിജിറ്റൽ ക്യാമറ മുതൽ ഡിസ്പോസിബിൾ ക്യാമറ വരെയുള്ള ചിത്രമെടുപ്പ് ഉപകരണത്തിന് ഒരു ദിനം. ]
*ലോഗ് ക്യാബിൻ ദിനം![ആദ്യകാല അമേരിക്കൻ ജീവിതത്തിന്റെയും അവരുടെ പുരോഗമന മനോഭാവത്തിന്റെയും പ്രതീകമായ എളിയ ലോഗ് ക്യാബിനെ (കൊച്ചു വീടുകളെ) ആദരിക്കുന്നതിനായി സമർപ്പിച്ചിരിക്കുന്ന ഒരു സവിശേഷ ആഘോഷമാണ് ലോഗ് ക്യാബിൻ ദിനം. ]
അന്തർദേശീയ ഉഷ്ണമേഖലാ ദിനം![lnternational Day Of The Tropics -;ഉഷ്ണമേഖലാ പ്രദേശത്തിന്റെ ഒരു പ്രധാന സവിശേഷത, ഏറ്റവും കൂടുതൽ ചൂടും വെളിച്ചവും മഴയും ലഭിയ്ക്കുന്ന പ്രദേശമാണ് ഇത് എന്നതാണ്. അതു കൊണ്ടുതന്നെ ഇത്തരം പ്രദേശങ്ങളിലാണ് ലോകത്തിൽ ഏറ്റവും കൂടുതൽ ജീവജാലങ്ങൾ ഉള്ളത്. അതുകൂടാതെ ഈ പ്രദേശം ഭൂമധ്യരേഖയ്ക്ക് സമീപമുള്ള പ്രദേശമായതിനാലും അന്തരീക്ഷത്തിൽ ധാരാളം ഈർപ്പം നിലനിൽക്കുന്നതിനാലും ഈ പ്രദേശങ്ങളിൽ മഴ ധാരളം ലഭിയ്ക്കുന്നു. എന്നതാണ് ഈ പ്രദേശത്തിൻ്റെ മറ്റൊരു പ്രത്യേകത. എന്നാൽ കാലാവസ്ഥാ വ്യതിയാനം , വനനശീകരണം, മരം മുറിക്കൽ, നഗരവൽക്കരണം, ജനസംഖ്യാപരമായ മാറ്റങ്ങൾ എന്നിങ്ങനെ നിരവധി വെല്ലുവിളികൾ ഉഷ്ണമേഖലാ പ്രദേശം അഭിമുഖീകരിക്കുന്നുണ്ട് എന്നതും ഇന്നേ ദിവസം ഓർക്കേണ്ടതാണ്.]
/filters:format(webp)/sathyam/media/media_files/2025/06/29/2c7cb42f-609b-4d4c-bf53-d254779ebe6b-2025-06-29-06-40-26.jpg)
* UK ; Armed Forces Day
* സെയ്ഷെൽസ് സ്വാതന്ത്ര്യ ദിനം ! [Seychelles : Independence Day !ആഫ്രിക്കയിലെ സ്വയംഭരണ രാജ്യങ്ങളിൽ ഏറ്റവും കുറവ് ജനസംഖ്യയുള്ള സെയ്ഷെൽസിന്റെ സ്വാതന്ത്ര്യ ദിനമാണ് ഇന്ന്]
* USA;
*ഹഗ് ഹോളിഡേ ![Hug Holiday ; ആലിംഗനം ചെയ്യുന്നത് സാമൂഹിക ബന്ധങ്ങൾ ശക്തിപ്പെടുത്താൻ സഹായിക്കുന്ന “കഡിൽ ഹോർമോൺ” എന്നറിയപ്പെടുന്ന ഓക്സിടോസിൻ പുറത്തുവിടുമെന്ന് പഠനങ്ങൾ കാണിക്കുന്നു. അതിനാൽ, ജൂൺ 29 ന് ഹഗ് ഹോളിഡേ ആഘോഷിക്കുന്നു!]
/filters:format(webp)/sathyam/media/media_files/2025/06/29/1b57ccdc-d3f7-4f38-bab6-4585f642992e-2025-06-29-06-40-26.jpg)
*ദേശീയ വാഫിൾ അയൺ ദിനം ![Waffle Iron Day ;വാഫിൾ അയൺ എന്നത് ഒരു പാത്രമാണ്, സാധാരണയായി രണ്ട് ആഴമില്ലാത്ത മെറ്റൽ ചട്ടികൾ ഒരുമിച്ച് ബന്ധിപ്പിച്ചിരിക്കുന്ന ഒന്നാണത്, ഈ വാഫിളുകൾ ബേക്കിംഗ് ചെയ്യാനാണ് സാധാരണ ഉപയോഗിക്കുന്നത്. ഈ വാഫിൾ അയണിനും ഒരു ദിനം]
* ദേശീയ ബദാം ബട്ടർക്രഞ്ച് ദിനം ![National Almond Buttercrunch Dayബട്ടർ, ബ്രൗൺ ഷുഗർ, കോൺ സിറപ്പ്, ഉപ്പ്, ബദാം, ചോക്ലേറ്റ് ചിപ്‌സ് എന്ന് ചേർത്ത് ഉണ്ടാക്കുന്ന ഒന്നാണ് ബദാം ബട്ടർക്രഞ്ച്. ആ ബദാം ബട്ടർ ക്രഞ്ചിനും ഒരു ദിനം.]
* ഇക്വഡോർ: എഞ്ചിനീയേഴ്സ് ഡേ !
* നെതർലാൻഡ്സ്: വൃദ്ധ സൈനിക ദിനം !
/filters:format(webp)/sathyam/media/media_files/2025/06/29/6dbebeab-1c1a-4aaf-b5a6-c9216da12fb1-2025-06-29-06-41-12.jpg)
ഇന്നത്തെ മൊഴിമുത്ത്
്്്്്്്്്്്്്്്്്്്്
''പിശാചില്ലെന്നാണെന്റെ വിചാരം; പക്ഷേ മനുഷ്യൻ അവനെ സൃഷ്ടിച്ചിരിക്കുന്നു, സ്വന്തം രൂപത്തിലും ഛായയിലും അവൻ പിശാചിനു ജന്മം കൊടുത്തിരിക്കുന്നു''
. [ - ഫിയോദർ ദസ്തയേവ്‌സ്കി ]
*********
/filters:format(webp)/sathyam/media/media_files/2025/06/29/ce841000-3dcc-42bb-b762-7cb5fc0a60a5-2025-06-29-06-44-17.jpg)
ഇന്നത്തെ പിറന്നാളുകാർ
**********
ഇറ്റലിയിൽ രണ്ടു തവണ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ വ്യക്തി ജോർജിയോനാ പൊളിറ്റാനോ (1925) യുടെയും,
/filters:format(webp)/sathyam/media/media_files/2025/06/29/9c818aa4-e8f7-402d-b788-08c74233d7b4-2025-06-29-06-41-12.jpg)
സൗത്ത് ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സംഗീത സംവിധായകനായ പ്രശസ്ത സംഗീത സംവിധായകന്‍ ഇളയരാജയുടെ മൂത്ത മകനായ കാര്‍ത്തിക് രാജയുടെയും (1973),
ശ്രീലങ്കയുടെ നാലാമത്തെ എക്സിക്യുട്ടീവ് പ്രസിഡണ്ടായിരുന്ന ചന്ദ്രിക കുമാരതുംഗയുടെയും (1945),
പെട്ടെന്നുള്ള വിവേകവും നർമ്മവും കൊണ്ട് ദശലക്ഷക്കണക്കിന് ആളുകളെ രസിപ്പിച്ച "സാറ്റർഡേ നൈറ്റ് ലൈവ്" എന്ന ജനപ്രിയ ടിവി ഷോയിലൂടെ പ്രശസ്തനായ അമേരിക്കൻ ഹാസ്യനടനും എഴുത്തുകാരനുമായ കോളിൻ ജോസ്റ്റ്ന്റേയും (1982),
/filters:format(webp)/sathyam/media/media_files/2025/06/29/8bad9725-482c-4c32-850f-4cd95c111528-2025-06-29-06-41-12.jpg)
ബ്രസീലിയൻ ഫുട്ബോൾ കളിക്കാരനും, 1979 മുതൽ 1992 വരെ 74 അന്താരാഷ്ട്ര മത്സരങ്ങളിൽ ബ്രസീലിന്റെ ദേശീയ ടീമിനെ പ്രതിനിധീകരിച്ച കളിക്കാരനുമായ ജൂനിയർ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ലിയോവെജിൽഡോ ജൂനിയറിന്റെയും(1954) ജന്മദിനം.!
**********
ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പം ഇല്ലാത്ത നമ്മുടെ പൂർവ്വികരിൽ പ്രമുഖരായ ചിലർ
************"
സ്വാമി ബ്രഹ്മവ്രതൻ ജ. (1908 -1981)
അനുരാധ രമണൻ ജ. ( 1947 – 2010)
പി കെ അയ്യങ്കാർ ജ. ( 1931 – 2011
മഹലനോബിസ് ജ. (1893 –1972)
ആഞ്ചലോ സെക്കി ജ. ( 1818 –1878)
സാമന്ത സ്മിത്ത് ജ. (1972-1985)
കിഗെലി അഞ്ചാമൻ ജ. (1936-2016)
പ്രശാന്തചന്ദ്ര മഹലനോബിസ് ജ. (1893-1972)
/filters:format(webp)/sathyam/media/media_files/2025/06/29/7e47fd16-dbb6-4917-9cd5-08f41fe84410-2025-06-29-06-41-12.jpg)
മലയാള നാടകത്തെ തമിഴ് സംഗീത നാടക രാജപാർട്ട് വേഷങ്ങളിൽ നിന്നും മോചിപ്പിച്ച പ്രതിഭയും, വാഗ്ഭടാനന്ദന്റെ ശിഷ്യനും, വർഷം നാലയിരത്തിലേറേ വേദികളിൽ കളിച്ചിരുന്ന "കരുണ " അടക്കം എഴുപതിലധികം നാടകങ്ങൾ എഴുതി സംവിധാനം ചെയ്യുകയും,സെബാസ്റ്റ്യ ൻ കുഞ്ഞുകുഞ്ഞു ഭാഗവതർ ,ഓച്ചിറ വേലുക്കുട്ടി , അഗസ്റ്റിൻ ജോസഫ് (യേശുദാസിന്റെ അച്ഛൻ ) തുടങ്ങിയവർ പാടി അഭിനയിച്ച് വളർന്ന "ഓച്ചിറ പരബ്രഹ്മോദയം സംഗീതനടന സഭ" എന്ന ട്രൂപ്പിന്റെ ജീവാത്മാവും പരമാത്മാവും ആയിരുന്ന കൊയിപ്പുറത്ത് ശങ്കരപിള്ള എന്ന കുട്ടൻ നായർ എന്ന സ്വാമി ബ്രഹ്മവ്രതൻ (1908 ജൂൺ 29-1981 ജൂൺ 11)
ആനന്ദവികടൻ ഏർപ്പെടുത്തിയ സ്വർണ്ണമെഡലിനർഹമാകുകയും, പിന്നീട് ഇതേ പേരിൽ സിനിമയാകുകയും ചെയ്ത സിരൈ എന്ന ചെറുകഥ , കൂട്ടുപുഴുക്കൾ, മലരിൻ പയനം, ഒരു വീട് ഇരു വാസൽ തുടങ്ങിയ കൃതികൾ അടക്കം 800 നോവലുകളും, ആയിരത്തിലധികം ചെറുകഥകളും രചിച്ച തമിഴ്നാട്ടിൽ നിന്നുള്ള ഒരു എഴുത്തുകാരിയും, സാമൂഹിക പ്രവർത്തകയുമായിരുന്ന അനുരാധ രമണൻ(29 ജൂൺ 1947 – 16 മേയ് 2010),
/filters:format(webp)/sathyam/media/media_files/2025/06/29/07e9913d-ccce-4392-9b7e-54bbff76ab14-2025-06-29-06-41-12.jpg)
ഇന്ത്യയുടെ ആദ്യത്തെ ആണവവിസ്ഫോടന പരീക്ഷണത്തിൽ (പൊഖ്റാൻ-1974) പ്രമുഖ പങ്ക് വഹിക്കുകയും ,ഭാഭാ ആണവ ഗവേഷണ കേന്ദ്രത്തിന്റെ ഡയറക്ടർ, ആണവോർജ്ജ കമ്മീഷന്റെ ചെയർമാൻ, കേരള സർക്കാരിന്റെ ശാസ്ത്ര ഉപദേഷ്ടാവ് തുടങ്ങിയ പദവികൾ അലങ്കരിക്കുകയും ചെയ്ത ഇന്ത്യയിലെ പ്രമുഖനായ ഒരു ആണവ ഭൗതികശാസ്ത്രജ്ഞനായിരുന്ന പത്മനാഭ കൃഷ്ണഗോപാല അയ്യങ്കാർ (29 ജൂൺ 1931 – 21 ഡിസംബർ 2011),
പൊന്തിഫിക്കൽ ഗ്രിഗോറിയൻ കലാശാലയുടെ ഭരണാധിപനും സൂര്യനെക്കുറിച്ചുള്ള പഠനങ്ങൾ ശ്രദ്ധേയനാക്കുകയും ചെയ്ത ഇറ്റാലിയൻ ജ്യോതിശാസ്ത്രജ്ഞനായിരുന്ന ആഞ്ചലോ സെക്കി ( 29 ജൂൺ 1818 – 26 ഫെബ്രു: 1878) ,
/filters:format(webp)/sathyam/media/media_files/2025/06/29/60acae5a-8950-4810-9337-302088aae159-2025-06-29-06-42-06.jpg)
മഹലനോബിസ് അന്തരം' എന്ന സ്ഥിതിവിവര ഏകകത്തിന്റെ പേരിൽ അറിയപ്പെടുകയും, ഭാരതീയ സ്ഥിതിവിവര ശാസ്ത്രത്തിന്റെ പിതാവായി കണക്കാക്കപ്പെടുകയും,|ഭാരതീയ സ്ഥിതിവിവരശാസ്ത്ര പഠനകേന്ദ്രത്തിന്റെ (Indian Statistical Institute) സ്ഥാപകനും ധാരാളം ബൃഹത് മാതൃകാ വ്യാപ്തിനിർണ്ണയങ്ങളിലും (surveys) സംഭാവനകൾ നൽകുകയും ചെയ്ത ശാസ്ത്രജ്ഞനും പ്രയുക്തസ്ഥിതിവിവരശാസ്ത്രജ്ഞനുമായിരുന്ന പ്രശാന്ത ചന്ദ്ര മഹലനോബിസ് (ജൂൺ 29, 1893 –ജൂൺ 28, 1972),
ഒരു അമേരിക്കൻ സമാധാന പ്രവർത്തകയും മെയ്‌നിലെ മാഞ്ചസ്റ്ററിൽ നിന്നുള്ള ബാലനടിയുമായിരുന്ന യുണൈറ്റഡ് സ്റ്റേറ്റ്‌സും സോവിയറ്റ് യൂണിയനും തമ്മിലുള്ള ശീതയുദ്ധകാലത്ത് യുദ്ധവിരുദ്ധ പ്രവർത്തനങ്ങളിലൂടെ പ്രശസ്തയായ സാമന്ത റീഡ് സ്മിത്ത് (ജൂൺ 29, 1972 - ഓഗസ്റ്റ് 25, 1985)
/filters:format(webp)/sathyam/media/media_files/2025/06/29/5887fb91-d6c4-4255-88fa-9c5ec25e163c-2025-06-29-06-42-06.jpg)
റുവാണ്ടയിലെ അവസാന രാജാവായിരുന്ന ദീർഘകാലം റുവാണ്ടയിൽ അധികാരം കൈയാളിയിരുന്ന തുത്‌സി ന്യൂനപക്ഷവിഭാഗത്തിലെ അവസാന രാജാവായിരുന്ന കിഗെലി അഞ്ചാമൻ(29 ജൂൺ1936-2016 ഒക്ടോബർ 16)
*********
ഇന്നത്തെ സ്മരണ !!!
*********
ഡോ. കെ. ഗോദവർമ്മ മ. (1902 -1959)
പ്രൊ.പി.വി. ഉലഹന്നാന്‍ മാപ്പിള മ. (1905-1993)
ജോസഫ് ഇടമറുക് മ. (1934 - 2006)
വി.ഐ സുബ്രഹ്മണ്യം മ. ( - 2009)
എം. ദാസൻ മ. (1953 - 2002)
/filters:format(webp)/sathyam/media/media_files/2025/06/29/d0b0dcb6-be02-4a49-9f86-0b44711bbfe9-2025-06-29-06-44-17.jpg)
പൊയ്കയിൽ യോഹന്നാൻ മ. (1879-1939)
ബാബു നാരായണൻ മ. (1959 - 2019)
തേവലക്കര ചെല്ലപ്പൻ മ. ( - 2015)
കെ.ജി. സുബ്രമണ്യം മ. (1924-2016)
വീണാ സഹസ്രബുദ്ധെ മ. (1948-2016)
സബിത ചൗധരി മ. (1945-2017)
മൈക്കൽ മധുസൂദൻ ദത്ത് മ. (1824-1873)
ലാന ടേണർ മ. (1921 - 1995)
ഡി.ഡി. കൊസാംബി മ. ( 1907 -1966)
ഇർവിങ് വാലസ് മ. (1916 – 1990)
കാതറീൻ ഹെപ്ബേൺ മ (1907–2003)
/filters:format(webp)/sathyam/media/media_files/2025/06/29/333a13f1-3b3c-4c55-af08-e68740bb9740-2025-06-29-06-42-06.jpg)
സ്വാതന്ത്ര്യസമര സേനാനിയും കേന്ദ്രമന്ത്രിയുമായിരുന്ന ജി. രവീന്ദ്രവർമ്മയുടെ അച്ഛനും, ഭാഷാശാസ്ത്രജ്ഞനും, നിരൂപകനും സംസ്കൃതപണ്ഡിതനുമായിരുന്ന ഡോ. കെ. ഗോദവർമ്മ(1902 ജനുവരി 12-1959 ജൂൺ 29)
കേരള യൂണിവേഴ്‌സിറ്റിയിലെ ആദ്യ ത്തെ യു.ജി.സി. പ്രൊഫസറും, എസ്.ബി. കോളേജിലെ മലയാളം ഡിപ്പാര്‍ട്ട്‌മെന്റ് തലവനുമായിരുന്ന പ്രൊഫ. പി.വി. ഉലഹന്നാന്‍ മാപ്പിള ( 1905 ജനുവരി 1-1993 ജൂൺ 29),
പത്രപ്രവർത്തകൻ, യുക്തിവാദി, ഗ്രന്ഥകാരൻ, രാഷ്ട്രീയ പ്രവർത്തകൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്ന ജോസഫ് ഇടമറുക് ( സെപ്റ്റംബർ 7, 1934 - 29 ജൂൺ 2006),
/filters:format(webp)/sathyam/media/media_files/2025/06/29/133b19b8-df4b-46f5-baf6-789d4009d3bb-2025-06-29-06-42-06.jpg)
-മലയാളമുള്‍പ്പെടെയുള്ള ദ്രാവിഡ ഭാഷകളുടെ പഠനത്തിനും ഗവേഷണത്തിനും ജീവിതം സമര്‍പ്പിച്ച പ്രശസ്‌ത ഭാഷാശാസ്‌ത്രജ്ഞനും കേരള സര്‍വകലാശാലയിലെ തമിഴ്, ഭാഷാ ശാസ്‌ത്രവകുപ്പുകളുടെ മുന്‍ മേധാവിയും, തഞ്ചാവൂരിലെ തമിഴ് സര്‍വകലാശാലയുടെ വൈസ് ചാന്‍സലറും,ആന്ധ്രാപ്രദേശിലെ കുപ്പത്തുള്ള ദ്രാവിഡ സര്‍വകലാശാലയുടെ പ്രോ-ചാന്‍സലറും,മൂന്ന് വാല്യങ്ങളുള്ള 'ഭാഷയും പഠനവും', 'മലയാളം ഡയലക്ട് സര്‍വേ' (ഈഴവ, തിയ) 'ഡയലക്ട് സര്‍വേ' (നായര്‍) എന്നി പ്രധാന പുസ്‌തകങ്ങളുടെ ഗ്രന്ഥകര്‍ത്താവും ആയിരുന്ന വി.ഐ സുബ്രഹ്മണ്യം ( -ജൂൺ 29, 2009),
/filters:format(webp)/sathyam/media/media_files/2025/06/29/aec84b9c-2a9e-44fc-b5ad-a359c89da512-2025-06-29-06-44-17.jpg)
കേരളത്തിലെ ഒരു 8, 10 കേരള നിയമസഭകളിൽ കോഴിക്കോട് നോർത്ത് അസംബ്ലി മണ്ഡലത്തെ പ്രതിനിധീകരിച്ച നിയമസഭ അംഗവും സാമൂഹിക പ്രവർത്തകനും ട്രേഡ് യൂണിയനിസ്റ്റും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) നേതാവുമായിരുന്ന എം. ദാസൻ (1, ജനുവരി 1953 - 29 ജൂൺ 2002),
ബംഗാളി ഗീതകത്തിന്റെ പിതാവ് എന്നറിയപ്പെടുകയും, ആദ്യമായി അമിത്രാക്ഷർ ച്ചാന്ദ (blank verse) എന്ന ശൈലിയിൽ എഴുതുകയും, ഇഗ്ലീഷ് പദ്ധതിയിൽ ആദ്യമായി ബംഗാളിയിൽ നാടകങ്ങൾ എഴുത്തുകയും ചെയ്ത മൈക്കൽ മധുസൂദൻ ദത്ത ( 25 ജനുവരി 1824 – 29 ജൂൺ 1873),
/filters:format(webp)/sathyam/media/media_files/2025/06/29/cdd67981-d1ff-4116-bcaf-40bd4bbdc44a-2025-06-29-06-44-17.jpg)
മലയാള ചലച്ചിത്ര വ്യവസായത്തിൽ പ്രവർത്തിച്ചിട്ടുള്ള ഒരു ഇന്ത്യൻ ചലച്ചിത്ര സംവിധായകനായിരുന്ന 25 ലധികം മലയാള സിനിമകൾ സംവിധാനം ചെയ്തിട്ടുള്ള ബാബു നാരായണൻ (1959 - 29 ജൂൺ 2019)
പത്മവിഭൂഷൺ പുരസ്കാരത്തിനർഹനായ ഒരു ഭാരതീയ ചിത്രകാരനും പ്രഭാഷകനുമായ കെ.ജി. സുബ്രമണ്യം(1924-2016 ജൂൺ 29)
/filters:format(webp)/sathyam/media/media_files/2025/06/29/95e8e962-d015-4ac5-a032-7a5ee4f01392-2025-06-29-06-42-06.jpg)
ഗണിതശാസ്ത്രജ്ഞൻ, സാഹിത്യകാരൻ, ജൈവ ശാസ്ത്രജ്ഞൻ. ഇന്ത്യയിൽ പുരാവസ്തുശാസ്ത്രം, വംശപഠനം, സാമ്പത്തികശാസ്ത്രം എന്നിവയിലൂന്നിയ ചരിത്രപഠനത്തിനു തുടക്കം കുറിക്കുകയും, സമ്പദ്ഘടനയെയും നാണയങ്ങളേയും അപഗ്രഥിക്കുക വഴി അന്നുവരെ ശരിയെന്ന് കരുതിയിരുന്ന വസ്തുതകൾ ചരിത്രപരമായി തെറ്റാണെന്ന് തെളിയിക്കുകയും ചെയ്ത ഇന്ത്യക്കാരനായ ലോകപ്രശസ്ത ചരിത്രകാരൻ ഡി.ഡി. കൊസാംബി. എന്ന ദാമോദർ ധർമാനന്ദ് കൊസാംബി( 1907 ജൂലൈ 31-1966 ജൂൺ 29),
/filters:format(webp)/sathyam/media/media_files/2025/06/29/7800c3c1-86e8-4e74-be38-d5d30c81dca1-2025-06-29-06-43-31.jpg)
ഹിന്ദുസ്ഥാനി സംഗീതത്തിൽ ഖയാൽ, ഭജൻ ആലാപനരംഗത്ത് പ്രമുഖയായ സംഗീതജ്ഞയാണ് വീണാ സഹസ്രബുദ്ധെ(14 സെപ്റ്റംബർ 1948 - 29 ജൂൺ 2016).
പ്രമുഖ ബംഗാളി, ഹിന്ദി, മലയാള ചലച്ചിത്ര പിന്നണി ഗായികയും സംഗീത സംവിധായകൻ സലിൽ ചൗധരിയുടെ ഭാര്യയായിരുന്ന സബിത ചൗധരിയേയുംസബിത ചൗധരി (1945-ജൂൺ 29,2017)
മലയാള ചലച്ചിത്രരംഗത്ത് പ്രവർത്തിച്ചിരുന്ന സംവിധായകനായ ചെലവു കുറഞ്ഞ ചിത്രങ്ങളുടെ സംവിധായകൻ എന്ന നിലക്ക് പ്രശസ്തനായിരുന്ന പ്രശാന്ത് എന്ന് കൂടി അറിയപ്പെടുന്ന തേവലക്കര ചെല്ലപ്പൻ(മരണം 2015 ജൂൺ 29)
/filters:format(webp)/sathyam/media/media_files/2025/06/29/05913c89-80c6-45db-a30d-e3e945e8ba1d-2025-06-29-06-43-31.jpg)
വളരെ ഏറെ ഗവേഷണം നടത്തി പൈങ്കിളി നോവലുകൾ എഴുതുകയും ലൈംഗീക പ്രധാനമായതിനാൽ അവ ലോകത്ത് എല്ലായിടത്തും എറ്റവും കടുതൽ വിറ്റഴിയുകയും ചെയ്ത അമേരിക്കയിലെ നോവലിസ്റ്റും, തിരക്കഥാകൃത്തും ആയ ഇർവിങ് വാലസ്(മാർച്ച് 19, 1916 – ജൂൺ 29, 1990)
ദ് പോസ്റ്റ്മാൻ ആൾവെയ്സ് റിങ്ക്സ് ട്വൈസ് (1946), ദ് ബാഡ് ആൻഡ് ദ് ബ്യൂട്ടിഫുൾ (1952 ) തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിക്കുകയും, അഭിനയമികവിനെക്കാളേറെ പ്രകടനപരതകൊണ്ട് ഒരു ഇതിഹാസ നടിയായി മാറുകയും ചെയ്ത അമേരിക്കൻ ചലച്ചിത്രനടി ലാന ടേണർ(1921 ഫെബ്രുവരി 8- ജൂൺ 29, 1995),
/filters:format(webp)/sathyam/media/media_files/2025/06/29/acbb0699-8d93-4a10-886d-e462f4291890-2025-06-29-06-43-31.jpg)
നാടകങ്ങളിലും ടെലിവിഷനിലും അഭിനയിക്കുകയും, മികച്ച അഭിനേത്രിക്കുള്ള അക്കാഡമി അവാർഡ് നാല് തവണ നേടിയ ഒരേയൊരു വ്യക്തിയും, അറുപത് വർഷക്കാലം വെള്ളിത്തിരയിൽ നിറസാനിധ്യം ആയിരുന്ന ഹോളിവുഡ് അഭിനേത്രി കാതറീൻ ഹൂറ്റൺ ഹെപ്ബേൺ (മെയ് 12, 1907 – ജൂൺ 29, 2003)
ചരിത്രത്തിൽ ഇന്ന്…
*********
512 - അയർലാന്റിലെ മോണാസ്റ്റിക് ക്രോണിക്ലറിൽ ഒരു സൂര്യഗ്രഹണം രേഖപ്പെടുത്തി.
1194 - സിവേർ നോർവേയുടെ ചക്രവർത്തിയായി അധികാരമേറ്റെടുത്തു.
/filters:format(webp)/sathyam/media/media_files/2025/06/29/a4d06e0f-ca17-43d0-a071-5c861ed00274-2025-06-29-06-43-31.jpg)
1659 - ട്രബെസ്കോയ് രാജകുമാരന്റെ നേതൃത്വത്തിലുള്ള റഷ്യക്കാർ ഇവാൻ വൈഹോവ്സ്കിയുടെ യുക്രൈൻ സൈന്യത്തെ കോനോട്ടോപ്പ് യുദ്ധത്തിൽ തോല്പ്പിച്ചു.
1850 - വാൻകൂവർ ദ്വീപിൽ കൽക്കരി കണ്ടെത്തി.
1911 - മോഹൻ ബഗാന്റെ നഗ്നപാദരായ ഇന്ത്യൻ ഫുട്ബോൾ ടീം വെള്ളക്കാരുടെ യോർക്ക് ഷെയർ റെജിമെന്റിനെ തോൽപ്പിച്ച് കപ്പ് നേടി.
/filters:format(webp)/sathyam/media/media_files/2025/06/29/40367c5e-460c-4ad3-944a-887cd702890c-2025-06-29-06-43-31.jpg)
1958 - ബ്രസീലിൻറെ ആദ്യത്തെ ലോകകപ്പ് ഫുട്ബോൾ കിരീടം പെലെയുടെ നേതൃത്വത്തിലുള്ള ടീം കരസ്ഥമാക്കി.
1976 - ബ്രിട്ടണിൽ നിന്നും സെയ്ഷെൽസ് സ്വതന്ത്രമായി.
1986 - 1986 ലെ ഫിഫ വേൾഡ് കപ്പ് ഫുട്ബോൾ കിരീടം അർജൻറീനയുടെ മറഡോണയും കൂട്ടരും നേടി
1997 - ഹോങ്കോങ് ചൈനയിൽ ലയിച്ചു.
2007 - ആപ്പിൾ കമ്പനി ഐഫോൺ അമേരിക്കൻ വിപണിയിൽ പുറത്തിറക്കി.
2007 - ലണ്ടൻ നഗരത്തിൽ ഇരട്ട ബോബ് സ്ഫോടനങ്ങൾ.
/filters:format(webp)/sathyam/media/media_files/2025/06/29/d9d33d32-9fde-4156-858a-296c0295b359-2025-06-29-06-44-17.jpg)
2018 - കാണാതായതും ഉപേക്ഷിക്കപ്പെട്ടതുമായ കുട്ടികളെ കണ്ടെത്താൻ സഹായിക്കുന്ന ‘റീ യുണൈറ്റ് എന്ന മൊബൈൽ അപ്ലിക്കേഷൻ പുറത്തിറങ്ങി
2018 - പ്രധാനമന്ത്രിയുടെ സുരക്ഷിത മാതൃത്വ കാമ്പെയ്ൻ പ്രകാരം മാതൃമരണ നിരക്ക് കുറയ്ക്കുന്നതിൽ മധ്യപ്രദേശിന് അവാർഡ് ലഭിച്ചു.
2020 - തൊഴിലന്വേഷകരെയും തൊഴിലുടമകളെയും തമ്മിൽ ബന്ധിപ്പിക്കുന്നതിന് കർണാടക മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പ ‘Skill Connect Forum’ എന്ന ഒരു പോർട്ടൽ ആരംഭിച്ചു.
/filters:format(webp)/sathyam/media/media_files/2025/06/29/e5141ea0-c352-4ae2-8cfb-6ecb1cd7834b-2025-06-29-06-44-17.jpg)
2020 - കേരള കോണ്‍ഗ്രസ് ജോസ്.കെ.മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്ന് പുറത്താക്കി. യുഡിഎഫ് മുന്‍ധാരണ അനുസരിച്ച് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവക്കാന്‍ ജോസ് വിഭാഗം തയ്യാറാകാതിരുന്നതോടെയാണ് യുഡിഎഫ് കടുത്ത നടപടിയിലേക്ക് നീങ്ങിയത്.
2020 - അതിര്‍ത്തിയിലെ സംഘര്‍ഷത്തിന് പിന്നാലെ 59 ചൈനീസ് ആപ്പുകൾ ഇന്ത്യ നിരോധിച്ചു. ലോകപ്രശസ്‍തമായ 'ടിക് ടോക്ക് ' ആപ്ലിക്കേഷനും ഇതില്‍ ഉള്‍പ്പെട്ടിരുന്നു.
/filters:format(webp)/sathyam/media/media_files/2025/06/29/ead94aff-d56e-46d7-b411-66347f5a4b51-2025-06-29-06-44-17.jpg)
2020 - മുൻ റിസർവ് ബാങ്ക് ഗവർണർ ചക്രവർത്തി രംഗരാജന് ജീവിതകാലത്തെ നേട്ടങ്ങൾക്കായി ഔദ്യോഗിക സ്ഥിതിവിവരക്കണക്കിലെ ആദ്യത്തെ പ്രൊഫ. പി സി മഹലനോബിസ് അവാർഡ് നൽകി
2020 - കൊവിഡ് -19 ലോക്ക്ഡൌൺ മൂലം പ്രതികൂലമായി ബാധിച്ച ഉപജീവനമാർഗങ്ങൾ പുനരാരംഭിക്കുന്നതിന് തെരുവ് കച്ചവടക്കാർക്ക് മിതമായ നിരക്കിൽ പ്രവർത്തന മൂലധന വായ്പ നൽകുന്ന പദ്ധതിയായ "പ്രധാനമന്ത്രി 'സ്വനിധി വായ്പ' പദ്ധതിയുടെ" വെബ് പോർട്ടൽ ആരംഭിച്ചു.
. By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
. ************
Rights Reserved by Team Jyotirgamaya
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us