/sathyam/media/media_files/2024/11/11/3PyvgYxNwUzwRgodICBC.jpg)
. ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …
' JYOTHIRGAMAYA '
🌅ജ്യോതിർഗ്ഗമയ🌅
കൊല്ലവർഷം 1200
തുലാം 26
ചതയം / ദശമി
2024 / നവംബർ 11,
തിങ്കൾ
ഇന്ന്;
*ദേശീയ വിദ്യാഭ്യാസ ദിനം /sathyam/media/media_files/2024/11/11/addb5f2a-27d9-4ea1-a05c-652e299d2092.jpg)
*ദേശീയ മന്തുരോഗ ബോധവൽക്കരണ ദിനം ! [രാജ്യത്തു നിന്ന് മന്ത് തുടച്ചുമാറ്റുക എന്ന ലക്ഷ്യവുമായി മന്ത് രോഗപ്രതിരോധ പരിപാടികളുമായി മുന്നോട്ടു പോവുകയാണ് ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിൻ്റെ ലക്ഷ്യം. വര്‍ഷത്തിലൊരിക്കല്‍ മാത്രം ഒരു ഡോസ് ഡി.ഇ.സി ആല്‍ബെന്‍ഡസോള്‍ ഗുളികകള്‍ മുടങ്ങാതെ അഞ്ച് വര്‍ഷം കഴിച്ചാല്‍ മന്ത്ര് രോഗം വരാനുള്ള സാധ്യത പൂര്‍ണ്ണമായി ഒഴിവാക്കാന്‍ കഴിയും. ]
*ലോക അനാഥ ദിനം! [ദാരുണമായി, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് കുട്ടികൾ പല കാരണങ്ങളാൽ അനാഥരായിത്തീർന്നിരിക്കുന്നു: യുദ്ധം, പട്ടിണി, കുടിയിറക്കം, രോഗം അല്ലെങ്കിൽ ദാരിദ്ര്യം. അവരെ മറക്കുന്നില്ലെന്ന് ഉറപ്പാക്കാൻ, വർഷത്തിലൊരിക്കൽ അവർക്കായി സമർപ്പിക്കപ്പെട്ട ദിനമാണ് ഇന്ന്. അതായത് എല്ലാ നവംബർ മാസത്തിലെയും രണ്ടാമത്തെ തിങ്കളാഴ്ച.]/sathyam/media/media_files/2024/11/11/be5e2150-42eb-4c68-bd41-b1f246f071a1.jpg)
*ഒന്നാം ലോക മഹായുദ്ധം അവസാനിച്ചിട്ട് ഇന്ന് 106 വയസ്സ്)/ഫ്രാൻസിലെ യുദ്ധവിരാമ ദിനം!
[ഒന്നാം ലോകമഹായുദ്ധത്തിൻ്റെ അവസാനത്തെ അനുസ്മരിക്കുന്ന ഒരു പ്രധാന ദേശീയ അവധിയാണ് ഫ്രാൻസിലെ യുദ്ധവിരാമ ദിനം. ഓരോ വർഷവും രാജ്യത്തുടനീളമുള്ള ആളുകൾ യുദ്ധം ചെയ്തവരുടെയും വീണുപോയവരുടെയും സ്മരണകളെ ബഹുമാനിക്കുന്നു.]
* Singles Day ![ഏക വ്യക്തി ദിനം ; ഒറ്റയ്ക്ക് ജീവിക്കുന്നവർക്ക് സ്വയം ഉൾകാഴ്ചയോടെ, വ്യക്തിത്വ- വികസനത്തിൽ കൂടുതൽ ശ്രദ്ധിച്ച് ജീവിക്കാൻ കഴിയും എന്ന് പാശ്ചത്യർ കരുതുന്നു. എന്നാൽ ചൈനയിൽ, സിംഗിൾസ് ഡേ യഥാർത്ഥത്തിൽ ബാച്ചിലേഴ്സ് ഡേ എന്നാണ് വിളിക്കപ്പെടുന്നത്, ഇത് ചൈനീസ് അനൗദ്യോഗിക അവധിക്കാലവും ഷോപ്പിംഗ് സീസണുമാണ്. നവംബർ 11 (11/11) എന്ന തീയതി തന്നെ ഇതിനായി തിരഞ്ഞെടുത്തതിന് പ്രധാന കാരണം, 1 എന്ന സംഖ്യ ഏകാന്തതയെ സൂചിപ്പിയ്ക്കുന്നു അതും നാല് 1 വരുന്ന രണ്ട് 11 കൾ ചേർന്ന നവംബർ 11 (11/11) ലും യോജ്യമായ മറ്റൊരു ദിവസമില്ലല്ലൊ ഏതൊരു വർഷത്തിലും.]/sathyam/media/media_files/2024/11/11/e58664b1-6a59-4553-92aa-4f8dd787f5f5.jpg)
*ഡാറ്റാ ഗവേണൻസ് ദിനം.! [അനാശാസ്യ പ്രവർത്തനങ്ങളും ഡാറ്റാ ലംഘനങ്ങളും കൂടുതൽ സാധാരണമായിക്കൊണ്ടിരിക്കുന്നതിനാൽ, അത് വ്യക്തിപരവും സംഘടനാപരവുമായ വിവരങ്ങൾ അസംഖ്യം വഴികളിൽ അപകടത്തിലാക്കുന്നു. ഇന്നത്തെ ഡാറ്റാ കേന്ദ്രീകൃത ലോകത്തെ എല്ലാവർക്കും സുരക്ഷിതമായ സ്ഥലമാക്കി മാറ്റുന്നതിന് ആവശ്യമായ ശക്തമായ കീഴ്വഴക്കങ്ങളുടെയും നിയമപരമായ മാനദണ്ഡങ്ങളുടെയും സഹായകരമായ ഓർമ്മപ്പെടുത്തലായി വർത്തിക്കുന്നതിനാണ് ഡാറ്റാ ഗവേണൻസ് ദിനം.]
*അനുസ്മരണ ദിവസം - ഓസ്ട്രേലിയ! [ആഴത്തിലുള്ള ആദരവും പ്രതിഫലനവും നിറഞ്ഞ ഒരു ദിവസമാണ് ഓസ്‌ട്രേലിയയിലെ അനുസ്മരണ ദിനം. യുദ്ധങ്ങൾ, സംഘർഷങ്ങൾ, സമാധാന പരിപാലന പ്രവർത്തനങ്ങൾ എന്നിവയിൽ ജീവൻ നഷ്ടപ്പെട്ടവരെ ആദരിക്കാൻ ഓസ്‌ട്രേലിയക്കാർ കണ്ടെത്തിയ ദിവസമാണിന്ന്. ]/sathyam/media/media_files/2024/11/11/be2649fe-f1e8-4399-92f2-0b2d83de85b7.jpg)
* ജപ്പാൻ : ഒറിഗാമി ദിനം/Origami Day ![അമേരിക്കയിലെ ആദ്യത്തെ ഒറിഗാമി ഗ്രൂപ്പിൻ്റെ സ്ഥാപകനായ ലിലിയൻ ഓപ്പൺഹൈമറിൻ്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് ലോക ഒറിഗാമി ദിനം സംഘടിപ്പിച്ചത്. 1898 മുതൽ 1992 വരെ ജീവിച്ചിരുന്ന ഓപ്പൺഹൈമർ, യുഎസ്എയ്‌ക്ക് പുറമേ ബ്രിട്ടനിലും ഒറിഗാമി സൊസൈറ്റിയുടെ സ്ഥാപനത്തിൽ പ്രധാന പങ്കുവഹിച്ചു. ഒറിഗാമിക്ക് ഒരു നീണ്ട ചരിത്രമുണ്ട്, അത് മിസ് ഓപ്പൺഹൈമറിൻ്റെ കാലത്തിനു മുമ്പ് വളരെ പിന്നിലേക്ക് പോകുന്നതാണ്. യൂറോപ്പ്, ചൈന, ജപ്പാൻ തുടങ്ങിയ സ്ഥലങ്ങൾ ഉൾപ്പെടെ ലോകമെമ്പാടുമുള്ള പല സ്ഥലങ്ങളിലും പേപ്പർ മടക്കി നിർമ്മിയ്ക്കുന്ന കരകൗശലകല ഉണ്ടായിരുന്നതായി പറയപ്പെടുന്നു.]
* ക്രോഷ്യ : : ശിശുദിനം!
* പോളണ്ട്/അംഗോള/ കാർട്ടജിന:സ്വാതന്ത്ര്യ ദിനം !
* ബെൽജിയം വനിതാ ദിനം !
*USA;
* National Indiana Day !
* National Sundae Day !
* US Veterans Day !
[നമ്മുടെ രാജ്യത്തെ സംരക്ഷിക്കുന്നതിനും സേവിക്കുന്നതിനുമായി യൂണിഫോം ധരിച്ച ധീരരായ സൈനികർക്കുള്ള ആദരസൂചകമായി, യുഎസ് സൈന്യത്തിൽ സേവനമനുഷ്ഠിച്ച എല്ലാവരെയും ആദരിക്കുന്നതിനായി ഈ ദിവസം നീക്കിവച്ചിരിക്കുന്നു.]
* National Metal Day !
* Pocky Day !/sathyam/media/media_files/2024/11/11/d2765bca-d45b-4501-aa16-66d0c37db615.jpg)
ഇന്നത്തെ മൊഴിമുത്ത്
''സ്വയം നുണ പറയരുത്.
സ്വയം നുണ പറയുന്നവൻ, സ്വന്തം നുണകൾക്കു കാതു കൊടുക്കുന്നവൻ തന്റെയുള്ളിലുള്ളതോ,
തനിക്കു ചുറ്റുമുള്ളതോ ആയ നേരിനെ തിരിച്ചറിയാനാവാത്ത വിധത്തിലാവുകയും, തന്നോടോ, അന്യരോടോ മതിപ്പില്ലാത്ത ഒരാളായിപ്പോവുകയും ചെയ്യും. മതിപ്പില്ലാത്ത ഒരാൾക്കു സ്നേഹവുമുണ്ടാവില്ല.''[ - ഫിയോദർ ദസ്തയേവ്‌സ്കി ]
ജന്മദിനം
സി.പി.എം. കേന്ദ്ര, സംസ്ഥാന കമ്മിറ്റികളിൽ അംഗവും മുൻ മന്ത്രിയുമായിരുന്ന പാലോളി മുഹമ്മദ് കുട്ടിയുടെയും (1931),
കൊടുവള്ളി നിയമസഭാ മണ്ഡലത്തെ ഒന്നും രണ്ടും കേരള നിയമസഭയിൽ പ്രതിനിധീകരിച്ച കോൺഗ്രസ് പ്രവർത്തകനായ എം. ഗോപാലൻകുട്ടി നായരുടേയും (1923 ). /sathyam/media/media_files/2024/11/11/ac21b399-4044-401c-b035-90f07b5fc072.jpg)
കേരളത്തിലെ ഒരു എഴുത്തുകാരിയും മാധ്യമപ്രവർത്തകയും കോളമിസ്റ്റുമായ കെ.എ.ബീനയുടെയും (1964)
'പഠിപ്പുര' എന്ന ചിത്രത്തിലൂടെ ബാലതാരം ആയും അയാൾ ഞാനല്ല എന്ന ചിത്രത്തിലൂടെ 2015-ൽ സിനിമാ സംവിധാന രംഗത്തേക്ക് പ്രവേശിക്കുകയും ദേവദൂതൻ' പ്രണയമണിത്തൂവൽ, കണ്മഷി, അഴകിയ രാവണൻ, അപരിചിതൻ, നേരറിയാൻ സി ബി ഐ തുടങ്ങി 40-തിലേറെ ചിത്രങ്ങളിൽ അഭിനയിക്കുകയും ഒരു വടക്കൻ വീരഗാഥയിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം നേടുകയും ചെയ്ത ചലച്ചിത്ര താരവും സംവിധായകനുമായ വിനീത്കുമാറിന്റേയും (1977),
ഗോസ്റ്റ് , സ്ട്രിപ്ടീസ്, ദ ജ്യുറെർ, ഡെസ്ടിനെഷൻ എനിവേർ, ചാർളീസ് എഞ്ചൽസ് : ഫുൾ ത്രോട്ടിൽ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച ടെമെട്രിയ ജനെ ഗയ്നെസ് എന്ന ഡെമി മൂറിന്റെയും (1962),
മുൻ കർണാടക മുഖ്യമന്ത്രിയും ജനതാ ദൽ നേതാവുമായ എച് ഡി കുമാരസ്വാമിയുടെ പത്നിയും കന്നഡ തമിഴ് തെലുങ്ക് സിനിമകളിൽ അഭിനേത്രിയുമായ രാധികയുടെയും (1986), /sathyam/media/media_files/2024/11/11/cee4b77b-6217-4246-acec-44b89af9d986.jpg)
വലംകൈയ്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനും ഇന്ത്യൻ അണ്ടർ 19 ക്രിക്കറ്റ് ടീമിൽ മുൻഅംഗവും, നിലവിലെ ഇന്ത്യൻ ടീമംഗവും ആഭ്യന്തര ക്രിക്കറ്റിൽ കേരള ടീമിന്റെയും ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസ്, ഡൽഹി ക്യാപ്പിറ്റൽസ് എന്നീ ടീമുകൾക്കുവേണ്ടി കളിച്ചിട്ടുളള സഞ്ജു വിശ്വനാഥ് സാംസണിന്റെയും (1994),
ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പയുടെയും (1985),
ടൈറ്റാനിക് എന്ന ചിത്രത്തിലെ ജാക്ക് ഡോസൺ എന്ന കഥാപാത്രത്തിനെ അവതരിപ്പിച്ച് ജനപ്രീതിയാർജ്ജിച്ച പ്രശസ്തനായ അമേരിക്കൻ ചലച്ചിത്ര നടനും നിർമാതാവും ആയ ലിയോനാർഡോ വിൽഹെം ഡികാപ്രിയോ ( 1974)യുടേയും,
എൺപതുകളിലും തൊണ്ണൂറുകളിലും വളരെയധികം പ്രശസ്തയായിരുന്ന അമേരിക്കൻ സിനിമകളിലെ ഒരു നായികനടിയായ ഡെമി മൂർ(1962)ന്റേയും,/sathyam/media/media_files/2024/11/11/eb55329e-89dc-429d-beac-cd3250017da6.jpg)
അന്താരാഷ്ട്ര റിയാലിറ്റി ടെലിവിഷൻ ഫ്രാഞ്ചൈസിയായ ബിഗ് ബ്രദറിന്റെ ആഫ്രിക്കൻ പതിപ്പായ 'ബിഗ് ബ്രദർ ആഫ്രിക്ക'യിൽ പങ്കെടുത്ത നൈജീരിയൻ നടിയും ചലച്ചിത്ര നിർമ്മാതാവുമായ ലിലിയൻ അഫെഗ്ബായ് (1991)യുടേയും ജന്മദിനം !
സ്മരണാഞ്ജലി !!!
ഡി എം പൊറ്റക്കാട് മ. (1923-1971)
പി കെ കാളൻ മ. (1937-2007)
പി. വിജയദാസ് മ. (1937-2011)
ഹരിപാദ ചാതോപാധ്യായ മ. (1897-1967)
സോറൻ കീർക്കെഗാഡ് മ. (1813-1855)
നാറ്റ് ടേണർ മ. (1800 -1831)
യാസർ അറഫാത്ത് മ. (1929-2004),/sathyam/media/media_files/2024/11/11/851b128c-cc06-4cd1-85d4-4c8996079687.jpg)
പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ നേതാവും മുക്തിയുദ്ധം, ചോരക്കണങ്ങള്‍, കന്നിമണ്ണ്, ഇതും പ്രേമമാണ്, മരിക്കാന്‍ മേല തുടങ്ങിയ കൃതികൾ രചിക്കുകയും ചെയ്ത പ്രശസ്ത ചെറുകഥാകൃത്തും പത്രപ്രവര്‍ത്തകനുമായിരുന്ന ഡി എം പൊറ്റക്കാട് എന്ന എം ദാമോദരൻ( 28 ഡിസംബർ 1923- 11നവംബർ 1971)/sathyam/media/media_files/2024/11/11/dd628743-ba59-4043-98af-ca0e88567eec.jpg)
ഗദ്ദിക എന്ന വയനാടന്‍ ഫോക് ലോറിന്റെ ആചാര്യനും കേരള ഫോക്ക്‌ലോര്‍ അക്കാദമി മുന്‍ ചെയര്‍മാനും സി പി ഐ എം നേതാവും ആയിരുന്ന പി കെ കാളൻ ( 1937-നവംബർ 11, 2007),
ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, കെ.പി.സി.സി. നിർവാഹക സമിതിയംഗം എന്നീ നിലകളിൽ പ്രവർത്തിക്കുകയും ഏഴാം കേരള നിയമസഭയിൽ ആറ്റിങ്ങൽ നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുകയും ചെയ്ത കോൺഗ്രസ്(സെക്കുലർ) നേതാവായിരുന്ന പി. വിജയദാസ് (29 ഏപ്രിൽ 1937 - 11 നവംബർ 2011),
ബംഗാളിലെ വിപ്ലവകാരിയും.ഇന്ത്യൻ രാഷ്ട്രീയ നേതാവും പാർലമെന്റ് അംഗവുമായിരുന്നു ഹരിപാദ ചാതോപാധ്യായ(1897 - 11 നവംബർ 1967 )/sathyam/media/media_files/2024/11/11/ff1e5d4a-ffca-41eb-9d2e-f000b2a2ebac.jpg)
ദൈവത്തിലുള്ള വിശ്വാസം, വ്യവസ്ഥാപിത ക്രിസ്തുമതം, ക്രൈസ്തവ സന്മാർഗ്ഗശാസ്ത്രവും ദൈവശാസ്ത്രവും, ജീവിതത്തിലെ തെരഞ്ഞെടുപ്പുകളെ നേരിടേണ്ടിവരുന്ന മനുഷ്യന്റെ വികാരവിചാരങ്ങൾ തുടങ്ങി മതവുമായി ബന്ധപ്പെട്ട വിഷയങ്ങളെ പറ്റി രചനകൾ നടത്തിയ അസ്തിത്വവാദി, നവ-യാഥാസ്ഥിതികൻ, ഉത്തരാധുനികൻ, മാനവികതാവാദി, വ്യക്തിവാദി (individualist) എന്നിങ്ങനെ പലവിധത്തിൽ പണ്ഡിതന്മാർ ചിത്രീകരിച്ച പത്തൊൻപതാം നൂറ്റാണ്ടിൽ ഡെൻമാർക്കിൽ ജീവിച്ചിരുന്ന തത്ത്വചിന്തകനും ദൈവശാസ്ത്രജ്ഞനും ആയിരുന്ന സോറൻ കീർക്കെഗാഡ് (ഉച്ചാ: സോയെൻ കിയെക്കഗോത്ത്) (മേയ് 5, 1813 - നവംബർ 11, 1855),
അടിമകളെ മോചിപ്പിക്കുന്നതിനു വേണ്ടി ദൈവം തന്നെ നിയോഗിച്ചതാണെന്നും സ്വാതന്ത്ര്യത്തിന്റെ മഹത്ത്വം പ്രചരിപ്പിക്കുകയെന്നതാണ് തന്റെ ജീവിതലക്ഷ്യമെന്നും നീഗ്രോകളെ ഉദ്ബോധിപ്പിക്കുകയും വെള്ളക്കാർക്കെതിരെ കലാപം സംഘടിപ്പിക്കുകയും 50 ൽ പരം വെള്ളക്കാരെ കൊല്ലുകയും കുറ്റത്തിനു പിടിക്കപ്പെടുകയും വധശിക്ഷക്ക് വിധേയനാകുകയും ചെയ്ത അമേരിക്കയിലെ നീഗ്രോ നേതാവായിരുന്ന നാത്താനിയൽ ടേണർ എന്ന നാറ്റ് ടേണർ (1800 ഒക്ടോബർ 2-1831 നവംബർ 11),
/sathyam/media/media_files/2024/11/11/68d9f9ed-4824-42fe-9232-4b2fbfc40e06.jpg)
പലസ്തീൻ നാഷണൽ അഥോറിറ്റിയുടേയും പി.എൽ.ഒ.യുടെയും ചെയർമാനും പ്രശസ്തനായ ഒരു അറബ് നേതാവുമായിരുന്ന യാസർ അറഫാത്ത് എന്ന് പരക്കെ അറിയപ്പെടുന്ന മുഹമ്മദ് അബ്ദുൽ റഹ്‌മാൻ അബ്ദുൽ റഊഫ് അറഫാത് അൽ-ഖുദ്‌വ അൽ-ഹുസൈനി(24 ആഗസ്റ്റ് 1929–11 നവംബർ 2004),
/sathyam/media/media_files/2024/11/11/716512ad-041e-4a3e-83d9-3e257abe3a91.jpg)
ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത പ്രമുഖരായ നമ്മുടെ പൂർവ്വികരിൽ ചിലർ
കെ പി ഉറുമീസ് തരകൻ ജ. (1913 -1993)
പി.ജി ജോർജ്ജ് ജ. (1923-2002)
മൗലാന അബ്ദുൽകലാം ആസാദ് ജ. (1888 -1958)
ആചാര്യ ജെ.പി കൃപലാനി ജ. (1888-1982)
സുന്ദർലാൽ പട്‌വ ജ. (1924-2016)
ശാന്തി ഭൂഷൺ ജ (1925- 2023)
ആലിസ് മറിയോൺ എല്ലെൻ ബെയിൽ ജ. (1875-1955)
ഫിയോദർ ദസ്തയേവ്‌സ്കി ജ. (1821-1881)
മോഡ് ആഡംസ് ജ. (1872 -1953)
ഹാൻസ് ഡെൽബ്രൂക്ക് ജ. (1848-1929 )
കാർലോസ് ഫ്യുവന്തസി ജ. (1928-2012),
അന്ന കാതറിൻ ഗ്രിൻ ജ. (1846-1935)
അനസൂയ സാരാഭായ് ജ. (1885-1972)/sathyam/media/media_files/2024/11/11/9d18310f-4a92-4ad1-b8dc-2fd0be04e246.jpg)
ശ്രീനാരായണ ഗുരു ആലുവയില്‍ സ്‌ഥാപിച്ച അദൈ്വതാശ്രമത്തിലെ അദ്ധ്യാപകനും 54 ല്‍ കോണ്‍ഗ്രസിന്റെ പെരുമ്പാവൂർ നിയോജക മണ്ഡലത്തിന്റെ പ്രതിനിധിയാകുകയും ചെയ്ത കെ പി ഉറുമീസ് തരകൻ (1913 നവംബർ 11.-1993 ഓഗസ്റ്റ് 28),
ഒളിമ്പിക്സ് മാതൃകയിൽ ഓൾ ഇന്ത്യ ഒളിമ്പിക് ഗെയിംസ് എന്ന പേരിൽ 1924ൽ ലാഹോറിൽ ആരംഭിക്കുകയും പിന്നീട് നാഷണൽ ഗെയിംസ് അയി മാറുകയും ചെയ്ത ദേശീയ ഗെയിംസിൽ 1944ൽ ലാഹോറിൽ വെച്ച് 100,200,400 മീറ്ററുകളിൽ സ്വർണ്ണം നേടിയ കോട്ടയം സ്വദേശി പി.ജി ജോർജ് (1923 നവംബർ 11-2002 ഒക്റ്റോബർ 21)/sathyam/media/media_files/2024/11/11/7bce0f97-e8c9-483a-8dcb-6cbe656354a5.jpg)
വിഭജനത്തെ ഏതിർത്ത സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയും, തർജുമാനുൽ ഖുർആൻ എന്ന ഖുർആൻ വിവർത്തനകൃതിയുടെ കർത്താവും ഹിന്ദു-മുസ്ലിം സാഹോദര്യത്തിനായി നിലകൊണ്ട ശക്തനായ നേതാവും മായിരുന്നു മൗലാനാ ആസാദ് അബുൽകലാം ആസാദ് അഥവാ മൗലാന അബുൽകലാം മൊഹിയുദ്ദീൻ അഹമ്മദ്(നവംബർ 11, 1888 – ഫെബ്രുവരി 22, 1958)
അഹമ്മദാബാദ് ടെക്സ്റ്റൈൽ ലേബർ അസോസിയേഷൻ(മജൂർ മഹാജൻ സൻഘ്) എന്ന ഇന്ത്യയിലെ ഏറ്റവും ആദ്യത്തെ ടെക്സ്റ്റൈൽ തൊഴിലാളികൾക്കായുള്ള ട്രേഡ് യൂണിയൻ സ്ഥാപിച്ച ഇന്ത്യയിലെ തൊഴിലാളി പ്രസ്ഥാനങ്ങളുടെ ആദ്യകാലപ്രവർത്തകരിലൊരാളായിരുന്ന അനസൂയ സാരാഭായി(1885 നവംബർ 11- നവംബർ 1, 1972)
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ കോൺഗ്രസിന്റെ പ്രസിഡന്റും, അന്ന് ഭാവി ഇന്ത്യൻ പ്രധാനമന്ത്രിയെ തെരഞ്ഞടുത്ത വേളയിൽ വല്ലഭ് ഭായ് പട്ടേലിനു ശേഷം ഏറ്റവും കൂടുതൽ വോട്ട് നേടുകയും ചെയ്ത സ്വാതന്ത്ര്യസമര സേനാനിയും, പ്രശസ്ത രാഷ്ട്രീയ പ്രവർത്തകനുമായിരുന്ന ആചാര്യ കൃപലാനി എന്നറിയപ്പെടുന്ന ജീവത്റാം ഭഗവൻദാസ് കൃപലാനി. (11 നവംബർ 1888 – 19 മാർച്ച് 1982),
/sathyam/media/media_files/2024/11/11/7fcc1bee-3528-4b8d-990e-e70b8256e9bf.jpg)
ബിജെപി സ്ഥാപക നേതാക്കളിൽ ഒരാളും , മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായിരുന്ന സുന്ദർലാൽ പട്‌വ (11 നവംബർ 1924 -28 ഡിസംബർ 2016 )
മുതിർന്ന സുപ്രീം കോടതി അഭിഭാഷകനും മുൻ കേന്ദ്ര നിയമകാര്യ വകുപ്പ് മന്ത്രിയുമായിരുന്ന രാഷ്ട്രീയ നേതാവായിരുന്നു ശാന്തി ഭൂഷൺ.(11 നവംബർ 1925-31 ജനുവരി 2023)
മനുഷ്യബന്ധങ്ങളുടെ തീവ്രത തന്റെ കൃതികളിലേക്ക് ആവാഹിച്ച കുറ്റവും ശിക്ഷയും, കരമസോവ് സഹോദരന്മാർ, പാവങ്ങൾ, ചൂതാട്ടക്കാരൻ, വിഡ്ഢി, വൈറ്റ് നൈറ്റ്സ് തുടങ്ങിയ കൃതികള്‍ രചിക്കുകയും ചെയ്ത പ്രശസ്തനായ ഒരു റഷ്യൻ നോവലിസ്റ്റും ചെറുകഥാകൃത്തുമായ ഫിയോദർ മിഖായലോവിച്ച് ദസ്തയേവ്‌സ്കി (നവംബർ 11, 1821 - ഫെബ്രുവരി 9, 1881)/sathyam/media/media_files/2024/11/11/64cea11e-cdb4-4053-9ef0-a3ddb4a234a6.jpg)
ആസ്ട്രേലിയക്കാരിയായ ചിത്രകലാകാരിയായ ആലിസ് മറിയോൺ എല്ലെൻ ബെയിൽ ( നവംബർ 11, 1875 -ഫെബ്രുവരി 14, 1955)
എ മിഡ്നൈറ്റ് ബെൽ, ഓൾ ദ് കംഫർട്സ് ഒഫ് ഹോം, ലിറ്റിൽ മിനിസ്റ്റർ, പീറ്റർ പാൻ, വാട്ട് എവരി വുമൺ നോസ്, ക്വാളിറ്റി സ്ട്രീറ്റ്, എ കിസ് ഫോർ സിഡ്രില തുടങ്ങിയ നാടകങ്ങളിൽ നായികയായി അഭിനയിച്ച ഒരു അമേരിക്കൻ നാടക നടിയായിരുന്ന മോഡ് ആഡംസ് (1872 നവംബർ 11-1953 ജൂലൈ 17),
അമേരിക്കയിൽ ഡിറ്റക്ടീവ് ഫിക്ഷൻ നോവലുകളെഴുതിയ ആദ്യ എഴുത്തുകാരിലൊരാളും കവയത്രിയുമായിരുന്ന അന്ന കാതറിൻ ഗ്രിൻ( 1846 നവംബർ 11-ഏപ്രിൽ 11, 1935)
രാഷ്ട്രീയ ചരിത്രവും സൈനിക ചരിത്രവും വിഷയമാക്കിയ ജർമൻ ചരിത്രകാരനായിരുന്ന ഹാൻസ് ഗോട്ട്ലിബ് ഡെൽബ്രൂക്(1848 നവംബർ 11-1929 ജൂലൈ 1)/sathyam/media/media_files/2024/11/11/2b59df30-6777-4718-9c9b-b1482d75383a.jpg)
മാസ്‌ക്ഡ് ഡെയ്‌സ്', "വേർ ദി എയർ ഈസ് ക്ലിയർ" മെക്‌സിക്കോ സിറ്റിയുടെ സ്‌ഫോടനാത്മകമായ വളർച്ച പ്രതിപാദിക്കുന്ന 'ട്രാൻസ്‌പേരന്റ് റീജ്യൺ', ബോധധാരാ സമ്പ്രദായം ആദ്യമായി ഉപയോഗിച്ച ലാറ്റിനമരിക്കൻ നോവലുകളിൽ ഒന്നായ'ദ ഡെത്ത് ഓഫ് ആർട്ടെമിയോ ക്രൂസ് ", മെക്സിക്കൻ വിപ്ലവം കൊടുമ്പിരിക്കൊണ്ട 1910-20 കാലത്ത് കാണാതായ പത്ര പ്രവർത്തകനായ ആംബ്രോസ് ബിയേഴ്സിനെ കുറിച്ച് എഴുതിയ "ഓൾഡ് ഗ്രിഞ്ചോ" ,"ഔറ", "ടെറാ നോസ്ട്ര", "ദി ഗുഡ് കോൺഷിയൻസ്" തുടങ്ങിയ കൃതികൾ രചിച്ച സ്​പാനിഷ് ഭാഷയിലെ മികച്ച എഴുത്തുകാരിലൊരാളായിരുന്ന മെക്‌സിക്കൻ നോവലിസ്റ്റ് കാർലോസ് ഫ്യുവന്ത സ്
(11 നവംബർ 1928 – 15 മേയ് 2012)
ചരിത്രത്തിൽ ഇന്ന്…
1604 - ഡച്ചുകാരും ഇന്ത്യൻ ഭരണാധികാരിമായുള്ള ആദ്യ രാഷ്ട്രീയ ഉടമ്പടി കോഴിക്കോട് സാമൂതിരിയുമായി ഒപ്പുവച്ചു.
/sathyam/media/media_files/2024/11/11/247517d5-06d0-4139-bf29-68ee2576c640.jpg)
1675 - ജർമൻ ഗണിത ശാസ്ത്രജ്ഞൻ Lebeniz ഇന്റഗ്രൽ കാൽക്കുലസ് തിയറം പ്രഖ്യാപിക്കുന്നു.
1865 - സിഞ്ചുല ഉടമ്പടി പ്രകാരം ഭൂട്ടാൻ ടീസ്റ്റ നദിക്കപ്പുറമുള്ള പ്രദേശം ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് അടിയറവെച്ചു.
1918 - 4 വർഷവും, 3 മാസവും 2 ആഴ്ചയും നീണ്ടുനിന്ന, 90 ലക്ഷത്തിലധികം പോരാളികളും 70 ലക്ഷത്തിലധികം സാധാരണക്കാരും കൊല്ലപ്പെട്ട ഒന്നാം ലോക മഹാ യുദ്ധത്തിന് തിരശ്ശീല. നവംബർ (11മത്) മാസം 11ന് 11മണിക്ക് ഒന്നാം ലോകമഹായുദ്ധം അവസാനിച്ചതായി പ്രഖ്യാപിച്ചു.
Eleventh hour of Eleventh day of Eleventh month എന്നാണ് ചരിത്രത്തിൽ അറിയപ്പെടുന്നത്./sathyam/media/media_files/2024/11/11/0171fe22-eddb-4704-a954-acda4c1f6372.jpg)
1922 - church of England വനിതാ ബിഷപ്പുമാരെ അംഗീകരിക്കാമെന്ന് പ്രഖ്യാപിക്കുന്നു.
1930 - ആൽബർട്ട് ഐൻസ്റ്റൈൻ, ലിയോ സിലാർഡ് എന്നിവർ ചേർന്ന് നിർമ്മിച്ച ഐൻസ്റ്റൈൻ'സ് റഫ്രിജറേറ്ററിന് പേറ്റന്റ് ലഭിച്ചു.
1965 - റൊഡേഷ്യയിൽ ഇയാൻ സ്മിത്തിന്റെ നേതൃത്വത്തിലുള്ള വെള്ളക്കാരുടെ ന്യൂനപക്ഷ ഗവണ്മെന്റ് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
1975 - ആസ്ത്രേലിയയിൽ തിരഞ്ഞെടുക്കപ്പെട്ട ഫെഡറൻ സർക്കാരിനെ ഗവർണ്ണർ ജനറൻ പിരിച്ചുവിടുന്നു.
/sathyam/media/media_files/2024/11/11/4ea6d191-3a4c-46ba-9c2e-35d54377696b.jpg)
2000 - ഓസ്ട്രിയൻ ആൽപ്സ് മലനിരകളിലെ ടണലിൽ വെച്ച് തീവണ്ടിക്ക് തീ പിടിച്ച് 155 പേർ മരിച്ചു.
2004 - മഹ്മൂദ് അബ്ബാസ് PL0 ചെയർമാനായി.
2012 - മുംബൈ ഭീകരാക്രമണ കേസ് പ്രതി പാക്കിസ്ഥാൻ തീവ്രവാദി അജ്മൽ കസബിനെ ഇന്ത്യയിൽ തൂക്കിലേറ്റി.
2014 - ഗതാഗത രംഗത്ത് പുത്തൻ മാറ്റങ്ങളുമായി ദുബായ് ട്രാം (DUBAI TRAM) പ്രവർത്തനം ആരംഭിച്ചു.
. By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
. ************
Rights Reserved by Team Jyotirgamaya
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us