/sathyam/media/media_files/2025/05/05/UQnJJbh2Y5RoQPqhhrEL.jpg)
. ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …
**************
. ' JYOTHIRGAMAYA '
. ്്്്്്്്്്്്്്്്
. 🌅ജ്യോതിർഗ്ഗമയ🌅
.
കൊല്ലവർഷം 1200
മേടം 22
ആയില്യം / അഷ്ടമി
2025, മെയ് 5,
തിങ്കൾ
ഇന്ന്;
*എടത്വാ പള്ളിപ്പെരുന്നാൾ!
*കാൾ മാർക്സിന്റെ 207 മത് ജന്മദിനം !
*കുഞ്ചൻ ദിനം ![കുഞ്ചന്‍ നമ്പ്യാരുടെ ജന്മദിനത്തെക്കുറിച്ച് കൃത്യമായ വിവരങ്ങളൊന്നും ലഭ്യമല്ലെങ്കിലും എല്ലാ വര്‍ഷവും മെയ് 5 ആണ് കുഞ്ചന്‍ ദിനമായി നാം ആചരിക്കുന്നത്. പ്രതിഭാസമ്പന്നനായ ജനകീയകവി എന്നതിനു പുറമേ തുള്ളല്‍ എന്ന നൃത്തകലാരൂപത്തിന്റെ ഉപജ്ഞാതാവുമാണ് കുഞ്ചന്‍ നമ്പ്യാര്‍.]/sathyam/media/media_files/2025/05/05/2aef7ce4-bbf5-46ec-8fac-b86fe121bd0f-945468.jpg)
*അന്താരാഷ്‌ട്ര സൂതികർമ്മിണി ദിനം ![International Midwives’ Day ; ഡോക്ടർമാരും ആശുപത്രികളും ഇത്രമാത്രം പ്രചാരത്തിലാവുന്നതിനുമുമ്പ് ഗ്രാമാന്തരീക്ഷത്തിൽ സുഗമമായ പ്രസവിയ്ക്കുന്നതിനുണ്ടായിരുന്ന സഹായികൾ, മിഡ്‌വൈഫുകൾ എന്ന് വിളിക്കപ്പെടുന്ന ഈ അനുഭവപരിചയമുള്ള സ്ത്രീകൾ പ്രസവസമയത്ത് അന്നത്തെ അമ്മമാരെയും കുഞ്ഞുങ്ങളെയും അവരുടെ കഴിവിനനുസരിച്ച് സുരക്ഷിതമായി സംരക്ഷിച്ചു. അവരെ അനുസ്മരിയ്ക്കുന്നതിന് ഒരു ദിനം. ]/sathyam/media/media_files/2025/05/05/4d6f8a55-f45a-4665-ac27-00784b8fc87d-841244.jpg)
*ലോക കൈ ശുചിത്വ ദിനം ![കൈ കഴുകൽ എന്ന ലളിതമായ ശീലത്തിലൂടെ അണുബാധയും രോഗവും പടരുന്നത് തടയാൻ ഓരോ വ്യക്തിക്കും അധികാരമുണ്ടെന്ന് എല്ലാ ആരോഗ്യ പ്രവർത്തകർക്കും പൊതുജനങ്ങൾക്കും ഈ ദിവസം ഒരു ഓർമ്മപ്പെടുത്തലായി പ്രവർത്തിക്കുന്നു!]
* ദേശീയ കാർട്ടൂണിസ്റ്റ് ദിനം ![National Cartoonists Day -ഫ്രെയിമിലും ബോക്സുകളിലും, വാക്കുകളിലൂടെയും, പേനയുടെ സ്പർശങ്ങളിലൂടെയും ലോകം വിവരിക്കപ്പെടുന്നു, അത് സാധ്യമാക്കുന്ന ആളുകൾ കാർട്ടൂണിസ്റ്റുകളാണ്, ദേശീയ കാർട്ടൂണിസ്റ്റ് ദിനം അവർക്കും അവരുടെ കരകൗശലത്തിനും വേണ്ടി സമർപ്പിക്കുന്നു. ]/sathyam/media/media_files/2025/05/05/04cda666-e921-42de-b574-b6b545286cd6-592008.jpg)
. *എൽ.ടി.ടി.ഇ രൂപീകരണ ദിനം ![സിംഹളർ ആധിപത്യമുള്ള ശ്രീലങ്കൻ ഗവൺമെൻ്റിൻ്റെ ശ്രീലങ്കൻ തമിഴർക്കെതിരായ അക്രമാസക്തമായ പീഡനങ്ങൾക്കും വിവേചനപരമായ നയങ്ങൾക്കും മറുപടിയായി ദ്വീപിൻ്റെ വടക്കുകിഴക്ക് തമിഴ് ഈലം എന്ന പേരിൽ ഒരു സ്വതന്ത്ര തമിഴ് രാഷ്ട്രം സൃഷ്ടിക്കാൻ LTTE പോരാടിയ തുടക്കം
5 മെയ് 1976 ]
* നഖ ദിനം![ Nail Day ; സൗന്ദര്യ സംസ്കാരത്തിൻ്റെ മുൻനിരയിലേക്ക് നിറവും ശൈലിയും കൊണ്ടുവരുന്ന ഊർജ്ജസ്വലമായ ആഘോഷമാണിത്. മിംഗ് രാജവംശം മുതൽ പുരാതന ഈജിപ്ത് വരെ, വിവിധ നിറങ്ങളിൽ വരച്ച നഖങ്ങൾ സാമൂഹിക നിലയെ സൂചിപ്പിക്കുന്നു. ആധുനിക നെയിൽ പോളിഷ് യുഗം 1920 കളിൽ ഫ്രാൻസിൽ ആരംഭിച്ചു, അതിനുശേഷം കൃത്രിമ നഖങ്ങളുടെ കണ്ടുപിടുത്തം ഉൾപ്പെടെ അനന്തമായ നിറങ്ങളുടെയും പുതുമകളുടെയും ഒരു വ്യവസായമായി രൂപാന്തരപ്പെട്ടു.]/sathyam/media/media_files/2025/05/05/3f89ae8d-7379-4102-8f95-0c45e87c8c57-239217.jpg)
* ലോക പോർച്ചുഗീസ് ഭാഷാ ദിനം "[ World Portuguese Language Day ; ഭൂമിയിലെ ഏറ്റവും ശ്രുതിമധുരമായ ഭാഷകളിലൊന്നാണ് പോർച്ചുഗീസ് എന്ന് പലരും സമ്മതിക്കും. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ സംസാരിക്കുന്ന ഒരു ഭാഷയാണിത്. ഇത് ലോകത്തിൻ്റെ എല്ലാ കോണുകളിൽ നിന്നുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ഐക്യത്തിൽ ചേർത്തുനിർത്തുന്നു .]
*ആഫ്രിക്കൻ ലോക പൈതൃക ദിനം![സവന്നയിലുടനീളം ഒരു സിംഹത്തിന്റെ ഗർജ്ജനം. ശാന്തമായ ഒരു ഗ്രാമത്തിലൂടെ ഡ്രമ്മുകൾ പ്രതിധ്വനിക്കുന്നു. കൽഭിത്തികളിൽ ആഴത്തിൽ കൊത്തിയെടുത്ത കൊത്തുപണികൾ. ഇവ വെറും കാഴ്ചകളല്ല - അവ ആഫ്രിക്കയുടെ പൈതൃകത്തിന്റെ ഭാഗങ്ങളാണ്, സജീവവും അർത്ഥപൂർണ്ണവുമാണ്.ആഫ്രിക്കൻ ലോക പൈതൃക ദിനം ആഴമേറിയ കഥകളും പ്രകൃതി സൗന്ദര്യവും ഉൾക്കൊള്ളുന്ന സ്ഥലങ്ങളിലേക്ക് വെളിച്ചം വീശുന്നു. പുരാതന നഗരങ്ങൾ മുതൽ തൊട്ടുകൂടാത്ത വനങ്ങൾ വരെ, ഭൂഖണ്ഡത്തിന്റെ ലാൻഡ്‌മാർക്കുകൾ ചരിത്രത്തേക്കാൾ കൂടുതൽ ഉൾക്കൊള്ളുന്നു - അവ ആത്മാവും ഓർമ്മയും സ്വത്വവും വഹിക്കുന്നു. ]/sathyam/media/media_files/2025/05/05/3d85bd9d-6c1d-4284-af82-52d448cf69e7-321570.jpg)
* മെക്സിക്കൊ : സിൻകോ ഡി മായോ![ Cinco de Mayo ; സ്വാദിഷ്ടമായ ഭക്ഷണം, ചടുലമായ സംഗീതം, വർണ്ണാഭമായ അലങ്കാരങ്ങൾ എന്നിവയ്ക്കൊപ്പം, മെക്സിക്കൻ ജനതയുടെ ധീരതയെ ബഹുമാനിക്കാനും ഒത്തുചേരാനുമുള്ള സമയമാണിത്.]
* ശ്രീലങ്ക : വേസക്
* ഡെന്മാർക്ക്: വിമോചനദിനം (1945)
* എത്യോപ്യ: വിമോചനദിനം (1941)
* നെതർലാൻഡ്സ്: വിമോചനദിനം
* ഓസ്ട്രേലിയയുടെ വടക്കൻ പ്രദേശങ്ങൾ: മെയ്ദിനം
* ദക്ഷിണകൊറിയ: ശിശുദിനം
* USA;
*National Day of Awareness for Missing and Murdered Indigenous Women and Girls ![കാനഡ, യുണൈറ്റഡ് സ്റ്റേറ്റ്സ്, മറ്റ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ ഓരോ വർഷവും കാണാതാവുകയോ കൊല്ലപ്പെടുകയോ ചെയ്യുന്ന തദ്ദേശീയ സ്ത്രീകളുടെയും പെൺകുട്ടികളുടെയും ഉയർന്ന സ്ഥിതിവിവരക്കണക്കുകളെ ചുറ്റിപ്പറ്റിയുള്ള ഗുരുതരമായ ഒരു പ്രശ്നം വർഷങ്ങളായി നിലനിൽക്കുന്നു. തദ്ദേശീയരായ അല്ലെങ്കിൽ സ്വദേശികളായ സ്ത്രീകൾക്കും പെൺകുട്ടികൾക്കും അക്രമത്തിന് വളരെ ഉയർന്ന സാധ്യതയുണ്ട്, പ്രത്യേകിച്ച് ലൈംഗിക കടത്ത്, ദുരുപയോഗം തുടങ്ങിയ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ദിനം]/sathyam/media/media_files/2025/05/05/3a5a3ea3-54bb-4f1e-815e-3dc18cb00f0e-336307.jpg)
*National Astronaut Day ![ദേശീയ ബഹിരാകാശ സഞ്ചാരി ദിനം -ബഹിരാകാശ യാത്ര നിരവധി സാഹസികതകളും കണ്ടെത്തലുകളും കൊണ്ടുവരുന്നു! ബഹിരാകാശത്ത് സഞ്ചരിക്കാൻ അവസരം ലഭിക്കുന്ന ബഹിരാകാശയാത്രികർ അപൂർവമാണ്. അവരെ ആദരിക്കാമീ ദിനം]
*National Concert Day![ആധുനിക ലോകത്തിലെ പലർക്കും ഇന്റർനെറ്റ് വഴി ഏത് സമയത്തും ഏത് സംഗീതവും ലഭ്യമാകുന്നു എന്നത് അതിശയകരമാണെങ്കിലും, ഒരു തത്സമയ പ്രകടനത്തിൽ പങ്കെടുക്കുമ്പോൾ അനുഭവപ്പെടുന്ന സന്തോഷത്തിനും തിരക്കിനും തുല്യമായി മറ്റൊന്നില്ല. ദേശീയ കച്ചേരി ദിനം ആഘോഷിച്ചുകൊണ്ട് സംഗീത കലാകാരന്മാരോട് സ്നേഹവും പിന്തുണയും പ്രകടിപ്പിക്കുന്ന ദിനം ]/sathyam/media/media_files/2025/05/05/3ff90a62-61cb-49c8-8c84-6e11fa7ce849-323045.jpg)
ഇന്നത്തെ മൊഴിമുത്തുകൾ
. ്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്‌്
''ആശാനക്ഷരമൊന്നു പിഴച്ചാൽ
അമ്പത്തൊന്നു പിഴ്യ്ക്കും ശിഷ്യനു ''
''കാര്യക്കാരൻ കളവുതുടർന്നാൽ
കരമേലുള്ളവർ കട്ടുമുടിക്കും ''
''കാരസ്കരത്തിൻ കുരു പാലിലിട്ടാൽ
കാലാന്തരേ കയ്പ്പു ശമിപ്പതുണ്ടോ''
''ആയിരംവർഷം കുഴലിലിരുന്നാൽ
നായുടെവാലു വളഞ്ഞേയിരിപ്പൂ ''
. [ - കുഞ്ചൻ നമ്പ്യാർ ]
**********
ഇന്നത്തെ പിറന്നാളുകാർ
*********
ചലച്ചിത്ര നിർമ്മാതാവും സംവിധായകനും നടനും കഥാകൃത്തുമായ രാമചന്ദ്ര ശ്രീനിവാസ പ്രഭു എന്ന ആർ.എസ് പ്രഭുവിന്റെയും (1930),/sathyam/media/media_files/2025/05/05/0cd9cf69-1883-455c-9b1f-f987e119be89-621913.jpg)
ആദ്യകാലത്ത് പ്രതിനായക വേഷങ്ങളിലും ഇപ്പോൾ ഹാസ്യ വേഷങ്ങളിൽ കൂടുതലായും അഭിനയിക്കുന്ന ജനാർദ്ദനന്റെയും (1946),
കർക കസദര എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കുകയും പിന്നീട് ധർമപുരി, നെഞ്ചൈ തൊടു, അണ്ണൻ തമ്പി തുടങ്ങിയ ചിത്രങ്ങളിലും ടു ഹരിഹർ നഗർ, ചട്ടമ്പിനാട്, ഇവിടം സ്വർഗ്ഗമാണ്, റോക്ക് ആൻഡ് റോൾ, ക്രിസ്‌ത്യൻബ്രദേഴ്‌സ്, കാസനോവ തുടങ്ങിയ മലയാള ചിത്രങ്ങളിലും അഭിനയിച്ച തെന്നിന്ത്യൻ അഭിനേത്രിയും പരസ്യമോഡലുമായ ലക്ഷ്മി റായിയുടേയും (1989),/sathyam/media/media_files/2025/05/05/9dcc874e-f5c1-491d-b90e-d4ad32707d70-344767.jpg)
ഇസ്‌ലാമിക പണ്ഡിതൻ, വാഗ്മി, സാമൂഹിക പ്രവർത്തകൻ, ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് അഖിലേന്ത്യാ അസിസ്റ്റന്റ് അമീർ എന്നീ പദവികൾ വഹിച്ച പ്രൊഫ. കെ. എ. സിദ്ദീഖ് ഹസന്റെയും (1945),
ഒരു ബ്രിട്ടീഷ് നടനായ ഹെൻറി വില്യം ഡാൽഗ്ലീഷ് കാവിൽൻ്റെയും ( 1983),/sathyam/media/media_files/2025/05/05/8a4a1f05-ca57-4f9f-9832-fc126c34de69-500327.jpg)
ഒരു അമേരിക്കൻ ഗായകനും ഗാനരചയിതാവും റാപ്പറും നർത്തകനും നടനുമായ ആർ & ബി സംഗീതത്തിലെ ഏറ്റവും പ്രമുഖ കലാകാരന്മാരിൽ ഒരാളായ ക്രിസ്റ്റഫർ മൗറീസ് ബ്രൗൺൻ്റെയും ( 1989) ജന്മദിനം!
**********
*ഇന്ന് ജന്മദിനമാചരിയ്ക്കുന്ന ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ പൂർവ്വികരിൽ പ്രമുഖരായ ചിലർ !!
***********
കുഞ്ചൻ നമ്പ്യാർ, ജ. (1705-1770)
കാൾ മാർക്സ് ജ. (1818-1883 )
തേറമ്പിൽ ശങ്കുണ്ണിമേനോൻ ജ. (1910-1991)
കെ എം ഡാനിയൽ ജ. (1920-1988 )
ജി. വിവേകാനന്ദൻ ജ. (1923 -1999)
സി.എം.എസ്. ചന്തേര ജ. (1933-2012)
എം.വി. രാഘവൻ ജ. (1933-2014 )
വി. എസ്. ആൻഡ്രൂസ് ജ. (1872 -1968 )
ഡോ. സി.കെ. കരീം ജ. (1939-2000)
എം.പി അനിൽകുമാർ ജ. (1964-2014)
അവിനാശിലിംഗം ചെട്ടിയാർ ജ.(1903-1991)
പ്രീതിലത വാദേദാർ ജ. (1911-1932).
പി.യു. ചിന്നപ്പ ജ. (1916-1951)
ഗ്യാനി സെയിൽ സിംഗ് ജ. (1916-1994)
സോറൻ കീർക്കെഗാഡ് ജ.(1813-1855)
ഹെൻറിക്ക് ഷെൻകിയേവി മ. (1846-1916)
ജിം കെല്ലി ജ. (1946-2013)
/sathyam/media/media_files/2025/05/05/7fcabad0-6d35-4544-8a41-4b7844fd962f-551071.jpg)
കുഞ്ചന്‍ നമ്പ്യാരുടെ ജന്മദിനത്തെക്കുറിച്ച് കൃത്യമായ വിവരങ്ങളൊന്നും ലഭ്യമല്ലെങ്കിലും എല്ലാ വര്‍ഷവും മെയ് 5 ആണ് കുഞ്ചന്‍ ദിനമായി നാം ആചരിക്കുന്നത്. പ്രതിഭാസമ്പന്നനായ കവി എന്നതിനു പുറമേ തുള്ളല്‍ എന്ന നൃത്തകലാരൂപത്തിന്റെ ഉപജ്ഞാതാവുമാണ് കുഞ്ചന്‍ നമ്പ്യാർ (മെയ് 5 ),
തത്ത്വചിന്തകൻ, ചരിത്രകാരൻ, രാഷ്ട്രീയസാമ്പത്തികവിദഗ്ദ്ധൻ, രാഷ്ട്രീയ സൈദ്ധാന്തികൻ എന്നീ നിലകളിലെല്ലാം ശോഭിച്ചിരുന്ന ലോകമെങ്ങുമുള്ള കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ പിന്തുടരുന്ന കാഴ്ചപ്പാടുകളുടെ അടിത്തറ പാകിയ സിദ്ധാന്തങ്ങളുടെ ഉപജ്ഞാതാവും മാർക്സിയൻ തത്ത്വശാസ്ത്രത്തിന്റെ ശില്പിയും ആയ കാൾ മാർക്സ് എന്ന കാൾ ഹെൻറിച്ച് മാർക്സ് (മേയ് 5, 1818 – മാർച്ച് 14, 1883 ),/sathyam/media/media_files/2025/05/05/33cdb030-a759-4761-bcd6-db429f3602bc-497776.jpg)
നോവലുകൾ നാടകങ്ങൾ ജ്യോതിശാസ്ത്രം, ബാലസാഹിത്യം കവിത തുടങ്ങി എല്ലാ ശാഖകളിലും കൃതികൾ രചിക്കുകയും കേരള സാഹിത്യ അക്കാദമിയിൽ പബ്ലിക്കേഷൻ അസിസ്റ്റന്റ് ,മാസിക സൂചി എഡിറ്റർ എന്നിനിലകളിൽ സേവനം ചെയ്ത തേറമ്പിൽ ശങ്കരമേനോൻ (1910 മെയ് 5 - ഏപ്രിൽ 30,1991),
സംസ്കൃതത്തിലും സാഹിത്യ മീംമാസയിലും ഭാഷശാസ്ത്രത്തിലും അഗാധ പാണ്ഡിത്യം നേടുകയും ശംഖു നാദം, വീണപൂവ് കൺമുൻപിൽ, നവ ചക്രവാളം നളിനിയിലും മറ്റും, തുടങ്ങിയ കൃതികൾ എഴുതിയ പ്രശസ്ത നിരൂപകനും അദ്ധ്യാപകനും ആയിരുന്ന കെ എം ഡാനിയൽ ( 5 മെയ് 1920-1988 ജൂലൈ 18 )/sathyam/media/media_files/2025/05/05/9d587192-cbcf-4d37-9b20-01db83309c2c-996950.jpg)
സാധാരണക്കാരുടെ ജീവിതത്തെ വളരെ തന്മയത്വത്തോടെ തന്റെ കഥകളിലും നോവലുകളിലും ആവിഷ്കരിക്കുകയും മലയാളത്തിലെ ആദ്യത്തെ ഓര്‍വോ കളര്‍ ചിത്രമായ കള്ളി ചെല്ലമ്മയുടെ കഥയും സംഭാഷണവും എഴുതിയ ജി വിവേകാനന്ദൻ (മെയ് 5,1923 - ജനുവരി 23 , 1999),
തെയ്യം തിറകളുടെ പശ്ചാത്തലത്തിൽ മലയാളത്തിലാദ്യമായി സത്യക്കല്ല് എന്നപേരിൽ നോവലെഴുതിയ നാടൻകലാ ഗവേഷകനും ഗ്രന്ഥകാരനും കവിയും അദ്ധ്യാപകനുമായിരുന്ന സി.എം.എസ്. ചന്തേര(1933 - ഓഗസ്റ്റ് 26 2012),
/sathyam/media/media_files/2025/05/05/012be002-030e-494a-84da-265dc1425742-652213.jpg)
ഏറ്റവുമധികം നിയോജക മണ്ഡലങ്ങളിൽ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആൾ എന്ന റിക്കൊർഡ് ഹോൾഡറും, ( മാടായി(1970), തളിപ്പറമ്പ്(1977), കൂത്തുപറമ്പ്(1980), പയ്യന്നൂർ(1982), അഴീക്കോട്(1987), കഴക്കൂട്ടം(1991), തിരുവനന്തപുരം വെസ്റ്റ്(2001) ), അവിഭക്ത കമ്യൂണിസ്റ്റ്പാർട്ടിയിലും സി.പി.ഐ എമ്മിലും പ്രവർത്തിക്കുകയും, സിപിഎമ്മിൽ നിന്നും പുറത്താക്കപ്പെട്ടതിനെത്തുടർന്ന് കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി (സി.എം.പി) രൂപവത്കരിക്കുകയും വിവിധ മന്ത്രിസഭകളിൽ മന്ത്രിയായി സേവനമനുഷ്ഠിക്കുകയും ചെയ്ത മേലേത്തു വീട്ടിൽ രാഘവൻ എന്ന എം.വി. രാഘവൻ( 5 മെയ് 1933 - 9 നവംബർ 2014 ),
23 സംഗീതനാടകങ്ങൾ അടക്കം മിശിഹാചരിത്രം, ജ്ഞാനസുന്ദരി, പറുദീസാനഷ്ടം, അക്ബർ മഹാൻ, രാമരാജ്യം, പ്രമാദം, വിശ്വാസവിജയം, സുപ്രതീക്ഷാവിജയം തുടങ്ങി 46ൽപ്പരം മലയാളകൃതികൾ രചിച്ച സംഗീത നാടക രചയിതാവായ വി. എസ്. ആൻഡ്രൂസ്(1872 മെയ് 5-1968 ആഗസ്റ്റ് 27)/sathyam/media/media_files/2025/05/05/6f3a08ad-1efe-496f-806f-1ef99d35eee7-261409.jpg)
സംസ്ഥാന വിദ്യാഭ്യാസ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സാമൂഹികപാഠ പുസ്തക നിർമ്മാണത്തിനുള്ള വിദഗ്ദസമിതി അംഗം, കേരള ഹിസ്റ്ററി അസോസിയേഷൻ മാനേജിങ് കമ്മിറ്റിയംഗം, സമസ്തകേരള സാഹിത്യപരിഷത് എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം, കേരള ഹിസ്റ്ററി അസോസിയേഷൻ, സമസ്ത കേരള സാഹിത്യ പരിഷത്, കാൻഫെഡ്, കേരള മുസ്‌ലിം എജ്യുക്കേഷണൽ അസോസിയേഷൻ, മുസ്‌ലിം എജ്യുക്കേഷണൽ സൊസൈറ്റി, മുസ്‌ലിം എജ്യുക്കേഷണൽ ട്രസ്റ്റ്, മുസ്‌ലിം അസോസിയേഷൻ തിരുവനന്തപുരം, മുസ്‌ലിം സർവീസ് സൊസൈറ്റി എന്നിവയിൽ ആജീവാനന്ത അംഗം, കേരള ഹിസ്റ്ററി അസോസിയേഷൻ സെക്രട്ടറി, പി.എ. സൈദ് മുഹമ്മദ് ഫൗണ്ടേഷൻ സെക്രട്ടറി, പ്രൊഫ. പി.എസ്. വേലായുധൻ അവാർഡ് കമ്മിറ്റി സെക്രട്ടറി, ഇസ്‌ലാമിക വിജ്ഞാനകോശം ഉപദേശക സമിതിയംഗം, കേരള ഹിസ്റ്ററി അസോസിയേഷന്റെ മേൽനോട്ടത്തിൽ കേരള ചരിത്രം, നവഭാരത ശില്പികൾ സമാഹാരങ്ങളുടെ എഡിറ്റോറിയൽ ബോർഡ് അംഗം, സമസ്ത കേരള സാഹിത്യപരിഷതിന്റെ മാഗസിൻ എഡിറ്റർ, എന്നീ നിലകളിൽ സേവനമനുഷ്ടിച്ച ഡോ. സി.കെ. കരീം (1939 മെയ് 5 - 2000 സെപ്തംബർ 11 ), /sathyam/media/media_files/2025/05/05/7ad215f1-2970-4121-a51e-6a344f50e0d0-146302.jpg)
ഇന്ത്യൻ വ്യോമസേനയിലെ മിഗ് 21 പൈലറ്റായിരുന്ന ; ഒരു മോട്ടോർ സൈക്കിൾ അപകടത്തിൻ്റെ ഫലമായി ഇരു കൈകാലുകളും തളർന്ന അവസ്ഥയിൽ (Quadriplegic) ആയിത്തീർന്നതിനുശേഷം ഒരു എഴുത്തുകാരനും ചരിത്രകാരനുമായ ഫ്ലൈയിംഗ് ഓഫീസർ എം പി അനിൽ കുമാർ(5 മെയ് 1964 - 20 മെയ് 2014),
വളരെ ചെറുപ്പത്തിൽത്തന്നെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ദേശീയപ്രക്ഷോഭത്തിൽ പങ്കെടുക്കുകയും, 1931-ലെ ഉപ്പുസത്യാഗ്രഹത്തോട നുബന്ധിച്ച് അറസ്റ്റുചെയ്യപ്പെടുകയും, 1941-ലെ നിസ്സഹകരണപ്രസ്ഥാനത്തിലും 1942-ലെ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിലും പങ്കെടുത്തതിന് ജയിൽശിക്ഷ അനുഭവിക്കേണ്ടിവരികയും1930-46 വരെ കോയമ്പത്തൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായി സേവനം അനുഷ്ഠിക്കുകയും 1935-46 കാലത്ത് കേന്ദ്ര നിയമസഭയിലും 1946-51-ൽ മദ്രാസ് അസംബ്ലിയിലും 1952-64-ൽ ഇന്ത്യൻ പാർലമെന്റിലും അംഗവും,1946-49 കാലത്ത് മദിരാശി സംസ്ഥാനത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോൾ സെക്കൻഡറി സ്കൂളുകളിലെ അധ്യയനമാധ്യമം തമിഴാക്കുകയും ചെയ്ത തമിഴ്നാട്ടിലെ രാഷ്ട്രീയപ്രവർത്തകനും ഗ്രന്ഥകർത്താവുമായിരുന്ന അവിനാശിലിംഗം ചെട്ടിയാർ ( 1903 മേയ് 5- 1991 നവംബർ 21 ),/sathyam/media/media_files/2025/05/05/52e56ca2-ec0a-4a66-beb8-c45a1650338d-184525.jpg)
കുറച്ചുനാളത്തെ അധ്യാപകവൃത്തിക്ക് ശേഷം സൂര്യസെന്നിന്റെ നേതൃത്വത്തിൽ സായുധവിപ്ലവത്തിന്റെ പാത തിരഞ്ഞെടുക്കുകയും, "പട്ടികൾക്കും ഇന്ത്യാകാർക്കും പ്രവേശനമില്ല" എന്ന ബോർഡ് വച്ച ചിറ്റഗോങ്ങിലെ പഹർതലി യൂറോപ്യൻ ക്ലബ്ബ് അഗ്നിക്കിരയാക്കിയ വിപ്ലവകാരികളുടെ 15 അംഗസംഘത്തെ നയിക്കുകയും അറസ്റ്റിലാകും എന്ന് ഉറപ്പായ ഘട്ടത്തിൽ പൊട്ടാസ്യം സയനൈഡ് കഴിച്ച് ജീവനൊടുക്കുകയും ചെയ്ത, ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടിയ ഒരു ഇന്ത്യൻ വിപ്ലവകാരിയായിരുന്ന റാണി എന്ന പ്രീതിലത വാദേദാർ(5 മേയ് 1911 – 23 സെപ്റ്റംബർ 1932),/sathyam/media/media_files/2025/05/05/59f66bc5-f2a0-436f-a7b2-94800ccab1bc-940820.jpg)
1930 - 40 കാലഘട്ടത്തിൽ നാടക, സിനിമാ രംഗങ്ങളിൽ സജീവവും തെന്നിന്ത്യ സിനിമയിലെ ആദ്യ കാല സൂപ്പർ സ്റ്റാറുകളിലൊരാളും ആയിരുന്ന പ്രശസ്ത തമിഴ് സിനിമാ നടനും ഗായകനുമായിരുന്ന പുതുക്കോട്ടൈ ഉലകനാഥൻ പിള്ളൈ ചിന്നപ്പ എന്ന പി.യു. ചിന്നപ്പ(5 മേയ് 1916 – 23 സെപ്റ്റംബർ 1951),
രാഷ്ട്രീയ പ്രവർത്തകനും, കോൺഗ്രസ്സ് പാർട്ടി അംഗവും ഇന്ത്യയുടെ ഏഴാമത് രാഷ്ട്രപതിയും ആയിരുന്ന
ഗ്യാനി സെയിൽ സിംഗ്(മേയ് 5 1916 - ഡിസംബർ 25 1994),/sathyam/media/media_files/2025/05/05/68d97db6-67d6-4d03-8569-11fc2959c585-670611.jpg)
ദൈവത്തിലുള്ള വിശ്വാസം, വ്യവസ്ഥാപിത ക്രിസ്തുമതം, ക്രൈസ്തവ സന്മാർഗ്ഗശാസ്ത്രവും ദൈവശാസ്ത്രവും, ജീവിതത്തിലെ തെരഞ്ഞെടുപ്പുകളെ നേരിടേണ്ടിവരുന്ന മനുഷ്യന്റെ വികാരവിചാരങ്ങൾ തുടങ്ങി മതവുമായി ബന്ധപ്പെട്ട വിഷയങ്ങളെ പറ്റി രചനകൾ നടത്തിയ അസ്തിത്വവാദി, നവ-യാഥാസ്ഥിതികൻ, ഉത്തരാധുനികൻ, മാനവികതാവാദി, വ്യക്തിവാദി (individualist) എന്നിങ്ങനെ പലവിധത്തിൽ പണ്ഡിതന്മാർ ചിത്രീകരിച്ച പത്തൊൻപതാം നൂറ്റാണ്ടിൽ ഡെൻമാർക്കിൽ ജീവിച്ചിരുന്ന തത്ത്വചിന്തകനും ദൈവ ശാസ്ത്രജ്ഞനും ആയിരുന്ന സോറൻ കീർക്കെഗാഡ്(ഉച്ചാ: സോയെൻ കിയെക്കഗോത്ത്) (മേയ് 5, 1813 - നവംബർ 11, 1855),
പൊട്ടോപ്, ക്വാ വാഡിസ് തുടങ്ങിയ കൃതികൾ രചിച്ച നോബൽ സമ്മാനവിജേതാവ് പോളണ്ടുകാരനായ ഹെൻറിക്ക് ഷെൻകിയേവിച്ച് (5 മേയ് 1846 - 15 നവംബർ 1916),/sathyam/media/media_files/2025/05/05/0426b617-9799-4dc9-b720-c3147da56e58-552658.jpg)
Enter the Dragon എന്ന പ്രസിദ്ധ സിനിമയിൽ വില്യംസ് ആയി അഭിനയിച്ച അമേരിക്കൻ കായിക താരവും, മാർഷൽ ആർട്ടിസ്റ്റും അഭിനേതാവും ആയിരുന്ന ജെയിംസ് മിൽട്ടൺ കെല്ലി എന്ന ജിം കെല്ലി(മെയ് 5 1946 – ജൂൺ29, 2013) .!
*********
ഇന്നത്തെ സ്മരണ !!!
********
കേണൽ എ.വി.എം അച്യുതൻ, മ. (1926-2021)
ചട്ടമ്പിസ്വാമികൾ മ. (1853-1924)
കുറിശ്ശേരി ഗോപാലപിള്ള മ. (1914-1978)
അക്കാമ്മ ചെറിയാൻ മ. (1909-1982)
പുതുമൈ പിത്തൻ മ. (1906-1948),
നൗഷാദ് അലി മ. (1919-2006)
ബെർണാഡ് ഹിൽ ( 1944- 2024)
നെപ്പോളിയൻ മ. (1769-1821)
വോൺ ഹോഫ്മാൻ മ. (1818-1892),
മിഖായേൽ ബോട് വിനിക് മ. (1911-1995)
വാൾട്ടർ സിസുലു മ. (1912 -2003).
ഉമറു യാർ അദുവ മ. (1951-2010)
/sathyam/media/media_files/2025/05/05/99f93ca5-dc28-42f5-8558-6384f9cf9ee3-525227.jpg)
മാതൃഭൂമി ഡയറക്ടർ സ്വാതന്ത്ര്യ സമരസേനാനികളും മാതൃഭൂമി സ്ഥാപക ഡയറക്ടർമാരുമായിരുന്ന കോഴിപ്പുറത്ത് മാധവൻ മേനോന്റേയും എ.വി. കുട്ടിമാളു അമ്മയുടേയും മകനായ കേണൽ എ.വി.എം. അച്യുതൻ (1926- മെയ് 5 2021),
കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിൽ നിർണ്ണായക പങ്കുവഹിച്ച ആത്മീയാചാര്യനും, ഹിന്ദുമതത്തിലെ ബ്രാഹ്മണാധിപത്യത്തെ ചോദ്യം ചെയ്യുകയും വർണ്ണാശ്രമ വ്യവസ്ഥയുടെ നിഷേധം, സ്ത്രീപുരുഷ സമത്വവാദം, സാർവത്രിക വിദ്യാഭ്യാസത്തിനുള്ള ആഹ്വാനം എന്നിങ്ങനെ അതുവരെ കേരളീയ സമൂഹം ചർച്ചചെയ്യാത്ത വിഷയങ്ങൾ പൊതുവേദികളിൽഅവതരിപ്പിക്കുകയും മതപുരാണങ്ങളെയും ആചാരങ്ങളെയും യുക്തിയുടെ വെളിച്ചത്തിൽ സമീപിക്കുകയും ചെയ്ത ചട്ടമ്പിസ്വാമികൾ അഥവാ പരമഭട്ടാരക വിദ്യാധിരാജ ചട്ടമ്പിസ്വാമികൾ (ഓഗസ്റ്റ് 25, 1853 - മെയ് 5, 1924),/sathyam/media/media_files/2025/05/05/55a88bc5-ee8c-417b-8f47-31b9e38754fe-397150.jpg)
ഭാഷാസാഹിത്യത്തിന്റെയും ശാസ്ത്രത്തിന്റെയും വിഭാഗത്തിൽ അദ്വിതീയമായ സ്ഥാനമുള്ള ന്യായശാസ്ത്രത്തിന്റെ അടിസ്ഥാന രേഖയായ കേരളഗൗതമീയം, ചട്ടമ്പി സ്വാമികളുടെ ജീവിതം ആസ്പദമാക്കിയ "വിദ്യാധിരാജൻ", 1971ലെ ഇന്തോ-പാക് യുദ്ധവിജയത്തെ കുറിച്ചുള്ള "വിജയലഹരി", 1970കളിൽ കേരള സർവ്വകലാശാല പാഠ്യപദ്ധതിയുടെ ഭാഗമായിരുന്ന "ഉദയകിരണങ്ങൾ", സംസ്കൃത-മലയാള നിഘണ്ടുവായ "ശബ്ദവൈജയന്തി" തുടങ്ങിയ ഗ്രന്ഥങ്ങളെഴുതിയ സംസ്‌കൃത പണ്ഡിതനും താർക്കികനും കവിയുമായിരുന്ന കുറിശ്ശേരി ഗോപാലപിള്ള (3 മാർച്ച് 1914 - 5 മാർച്ച് 1978)/sathyam/media/media_files/2025/05/05/91af4f71-b55b-4a53-ac4e-04ed3910ffcb-241538.jpg)
നിരവധി തവണ ജയിലിലടയ്ക്ക പ്പെട്ടിട്ടുള്ള കേരളത്തിലെ സ്ത്രീ മുന്നേറ്റ ചരിത്രത്തിലേയും രാഷ്ട്രീയ ചരിത്രത്തിലേയും ഉജ്ജ്വല വ്യക്തിത്വമായിരുന്ന തിരുവിതാംകൂറിന്റെ ഝാൻസി റാണി എന്നറിയപ്പെട്ടിരുന്ന, സ്വാതന്ത്ര്യ സമര ചരിത്രത്തിൽ കേരളത്തിന്റെ സംഭാവനയായ അക്കാമ്മ ചെറിയാൻ (1909 ഫെബ്രുവരി 15 - 1982 മേയ് 5) ,
പുരോഗമനാശയങ്ങളാലും സാമൂഹ്യ വിമർശനത്താലും ആധുനിക തമിഴ് സാഹിത്യത്തിൽ നിർണായക സ്വാധീനം ചെലുത്തിയ രചനകൾ എഴുതിയ പ്രമുഖനായ ഒരു തമിഴ് സാഹിത്യകാരനായിരുന്ന പുതുമൈ പിത്തൻ എന്ന പേരിലെഴുതിയിരുന്ന സി. വിരുദാചലം (25 ഏപ്രിൽ 1906 – 5 മേയ് 1948),/sathyam/media/media_files/2025/05/05/56b517c8-a2b1-424b-9eac-d66d23a8890d-323225.jpg)
ബോളിവുഡ് ചലച്ചിത്ര രംഗത്തെ സംഗീത സംവിധായകനും സംഗീതജ്ഞനും ആയിരുന്ന നൗഷാദ് അലി (ഡിസംബർ 25 1919 – മേയ് 5 2006) ,
ഒരു ഇംഗ്ലീഷ് നടനായിരുന്നു ബെർണാഡ് ഹിൽ (17 ഡിസംബർ 1944 – 5 മെയ് 2024)/sathyam/media/media_files/2025/05/05/aa88807c-faf7-4da5-95bb-1f5631b5990c-648734.jpg)
ഫ്രാൻസിനെതിരെ അണിനിരന്ന യൂറോപ്യൻ സൈനിക ശക്തികളുടെ മേൽ നേടിയ വിജയം ലോകത്തിലെ ഏറ്റവും മികച്ച പട്ടാള മേധാവികളിലൊരാൾ എന്ന പ്രശംസക്ക് അർഹനാക്കുകയും, യൂറോപ്പിലാകമാനം തന്റെ ആധിപത്യം സ്ഥാപിക്കാൻ പരിശ്രമിച്ചെങ്കിലും, ബ്രിട്ടന്റെ നേതൃത്വത്തിൽ നടന്ന പ്രസിദ്ധമായ വാട്ടർലൂ യുദ്ധത്തിൽ പരാജിതനായ ഒരു പതിറ്റാണ്ടു കാലം (1804- 1814) ഫ്രഞ്ച് ചക്രവർത്തിയും സൈനിക മേധാവിയുമായിരുന്ന നെപ്പോളിയൻ ബോണപ്പാർട്ട് ( 15 ഓഗസ്റ്റ് 1769 – 5 മെയ് 1821) ,/sathyam/media/media_files/2025/05/05/05047e01-448b-4e28-af1d-e53c37228b0c-266545.jpg)
അനിലിൻ ഡൈ ഇൻഡസ്റ്ററിക്ക് വേരുപാകുകയും ഓർഗാനിക്ക് കെമിസ്റ്ററിക്ക് ഫോർമാൽഡിഹൈഡ് , ഹൈഡ്രൊ ബെൻസിൻ അടക്കം പല കെമിക്കൽസും കണ്ടു പിടിക്കുകയും ലണ്ടനിലെ റോയൽ കോളേജ് ഓഫ് കെമിസ്റ്ററിയുടെ ആദ്യത്തെ ഡയറക്റ്ററും ജർമൻ കെമിക്കൽ സൊസയ്റ്റിയുടെ സ്ഥാപകരിൽ ഒരാളും ആയിരുന്ന ആഗസ്റ്റ് വില്യം വോൺ ഹോഫ്മാൻ (8 ഏപ്രിൽ 1818 – 5 മെയ് 1892),
3 തവണ ലോകചാമ്പ്യനായിരുന്ന ചെസ്സിലെ പ്രതിഭാശാലികളായ കളിക്കാരിലൊരാളായ മിഖായേൽ മോയ്സ്യേവിച് ബോട് വിനിക്ക് ( ആഗസ്റ്റ്17 1911 – മെയ് 5 1995),/sathyam/media/media_files/2025/05/05/b2ea4a2c-694e-4e4d-b03d-ae27d1258e91-481323.jpg)
ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തിനെതിരായി സമരം നയിച്ച പ്രമുഖരിൽ ഒരാളായിരുന്ന വാൾട്ടർ മാക്സ് ഉല്യാട്ടേ സിസുലു എന്ന വാൾട്ടർ സിസുലു(8 മെയ് 1912 – 5 മെയ് 2003).
നൈജീരിയൻ പ്രസിഡണ്ടും, രാജ്യത്തിന്റെ പതിമൂന്നാമത്തെ തലവനുമായിരുന്ന അൽഹാജി ഉമറു മുസാ യാർ അദുവാ എന്നുമറിയപ്പെടുന്ന ഉമറു യാർ അദുവ (ഓഗസ്റ്റ് 16 1951– മേയ് 5 2010),/sathyam/media/media_files/2025/05/05/49738447-b851-429f-9463-dc19c81d1691-757024.jpg)
ചരിത്രത്തിൽ ഇന്ന് !!!
********
553 - രണ്ടാം കോൺസ്റ്റാന്റിനോപ്പിൾ സൂനഹദോസ് തുടങ്ങി.
1260 - കുബ്ലായി ഖാൻ മംഗോൾ ചക്രവർത്തിയായി./sathyam/media/media_files/2025/05/05/a6190f86-c400-4b07-93ec-59ac7ddcf485-668120.jpg)
1430 - ജർമ്മനിയിലെ സ്പെയറിൽ നിന്ന് ജൂതന്മാരെ പുറത്താക്കി.
1494 - ക്രിസ്റ്റഫർ കൊളംബസ് ജമൈക്കയിൽ എത്തിച്ചേർന്നു./sathyam/media/media_files/2025/05/05/aab6f9d0-ad6e-4795-9690-cf0ee30c8a52-287671.jpg)
1640 - ഇംഗ്ലണ്ടിലെ ചാൾസ് ഒന്നാമൻ രാജാവ് ചെറു പാർലമെന്റ് പിരിച്ചുവിട്ടു
1646 - ചാൾസ് ഒന്നാമൻ രാജാവ് സ്കോട്ട്ലൻഡിൽ കീഴടങ്ങി./sathyam/media/media_files/2025/05/05/a72b6671-7d02-4ce9-9c55-3b4bcecdbe54-150473.jpg)
1788 - ഫ്രെഡറിക് വിൽഹെം വോൺ സ്റ്റ്യൂബനെ ജോർജ്ജ് വാഷിംഗ്ടൺ കോണ്ടിനെൻ്റൽ ആർമിയുടെ ഇൻസ്പെക്ടർ ജനറലായി നിയമിച്ചു..
1789 - ഫ്രഞ്ച് വിപ്ലവം ആരംഭിച്ചു.
/sathyam/media/media_files/2025/05/05/430c23bd-f5d9-4fec-ab46-385b11bee07f-931585.jpg)
1816-ൽ ന്യൂയോർക്കിൽ അമേരിക്കൻ ബൈബിൾ സൊസൈറ്റി രൂപീകരിച്ചു.
1847 - അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ സംഘടിപ്പിക്കപ്പെട്ടു/sathyam/media/media_files/2025/05/05/d5e09a4f-9b7b-4880-a3ae-bfefbd187417-500236.jpg)
1908 - അമേരിക്കൻ ഗ്രേറ്റ് വൈറ്റ് ഫ്ലീറ്റ് സാൻ ഫ്രാൻസിസ്കോയിലെത്തി.
1920-ൽ ജർമ്മൻ-ലാത്വിയൻ സമാധാന ഉടമ്പടി ഒപ്പുവച്ചു.
1921 - ചൈനയിൽ വിപ്ലവ ഗവർമെന്റ് രൂപീകരിച്ചു /sathyam/media/media_files/2025/05/05/f2f9a930-5437-4462-ac70-6f481f292949-708658.jpg)
1930-ൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ലെസ്റ്റർഷെയറിനു വേണ്ടിയുള്ള ഒരു ടൂർ മത്സരത്തിൽ ക്രിക്കറ്റ് ഇതിഹാസം ഡോൺ ബ്രാഡ്മാൻ 185 റൺസിൻ്റെ അപരാജിത റെക്കോർഡ് നേടി.
1640 - ഇംഗ്ലണ്ടിലെ ചാൾസ് ഒന്നാമൻ രാജാവ് ചെറു പാർലമെന്റ് പിരിച്ചുവിട്ടു./sathyam/media/media_files/2025/05/05/ceb37772-91ac-4be4-bb92-812c5055dead-417488.jpg)
1944 - മഹാത്മാ ഗാന്ധി ജയിൽ വിമോചിതനായി.
1955 - പശ്ചിമ ജർമനിക്ക് സമ്പൂർണ്ണ സ്വയംഭരണാധികാരം ലഭിച്ചു
1944 - മഹാത്മാ ഗാന്ധി ജയിൽ വിമോചിതനായി.
1955 - പശ്ചിമ ജർമനിക്ക് സമ്പൂർണ്ണ സ്വയംഭരണാധികാരം ലഭിച്ചു./sathyam/media/media_files/2025/05/05/b9ffe9ea-601f-4cf5-92c5-7ac20440ec30-715981.jpg)
1956 - ടോക്കിയോയിൽ ആദ്യ ലോക ജൂഡോ ചാമ്പ്യൻഷിപ്പ് നടന്നു.
1969-ൽ, 23-ആം NBA ചാമ്പ്യൻഷിപ്പിൽ ബോസ്റ്റൺ സെൽറ്റിക്സ് LA ലേക്കേഴ്സിനെ പരാജയപ്പെടുത്തി.
1980 - ഓപ്പറേഷൻ നിമ്രോഡ് : ആറ് ദിവസത്തെ ഉപരോധത്തിന് ശേഷം ബ്രിട്ടീഷ് സ്പെഷ്യൽ എയർ സർവീസ് ലണ്ടനിലെ ഇറാനിയൻ എംബസി ആക്രമിച്ചു .
/sathyam/media/media_files/2025/05/05/b0145372-c54b-4f0d-9d80-509529a1b211-741502.jpg)
1981 - ബോബി സാൻഡ്സ് 66 ദിവസത്തെ പട്ടിണി സമരത്തിന് ശേഷം ലോംഗ് കേഷ് ജയിൽ ആശുപത്രിയിൽ 27 വയസ്സുള്ളപ്പോൾ മരിച്ചു .
1985 - റൊണാൾഡ് റീഗൻ ബിറ്റ്ബർഗിലെ സൈനിക സെമിത്തേരിയും ബെർഗൻ-ബെൽസൺ കോൺസെൻട്രേഷൻ ക്യാമ്പിന്റെ സ്ഥലവും സന്ദർശിച്ചു , അവിടെ അദ്ദേഹം ഒരു പ്രസംഗം നടത്തി.
1987 - ഇറാൻ-കോണ്‌ട്ര ബന്ധം : അമേരിക്കൻ ഐക്യനാടുകളിൽ കോൺഗ്രസ് ടെലിവിഷൻ ഹിയറിംഗുകൾ ആരംഭിച്ചു.
1988 - അമേരിക്കൻ ഫോട്ടോഗ്രാഫർ കോർക്കി ലീയുടെ ബഹുമാനാർത്ഥം ഈ ദിവസം 'കോർക്കി ലീ ഡേ' ആയി ആചരിച്ചു .
1991 - വാഷിംഗ്ടൺ ഡിസിയിലെ മൗണ്ട് പ്ലസന്റ് സെക്ഷനിൽ ഒരു സാൽവഡോറൻ മനുഷ്യനെ പോലീസ് വെടിവെച്ചതിനെ തുടർന്ന് കലാപം പൊട്ടിപ്പുറപ്പെട്ടു ./sathyam/media/media_files/2025/05/05/c2f700b5-435d-4630-bbc4-617545465082-508362.jpg)
1994 - അർമേനിയയും അസർബൈജാനും തമ്മിലുള്ള ബിഷ്കെക്ക് പ്രോട്ടോക്കോൾ ഒപ്പിട്ടത് നഗോർണോ -കറാബാക്ക് സംഘർഷം ഫലപ്രദമായി മരവിപ്പിച്ചു .
1994 - അമേരിക്കൻ കൗമാരക്കാരനായ മൈക്കൽ പി.ഫെയെ സിംഗപ്പൂരിൽ മോഷണത്തിനും നശീകരണത്തിനുമായി ചൂരൽ കൊണ്ടടിച്ചു .
2006 - സുഡാൻ സർക്കാർ സുഡാൻ ലിബറേഷൻ ആർമിയുമായി ഒരു കരാറിൽ ഒപ്പുവച്ചു . /sathyam/media/media_files/2025/05/05/c041a983-4f04-48aa-9896-fabdc58d619e-972920.jpg)
2007 - കാമറൂണിലെ ഡൗലയിലെ ഡൗല അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് ശേഷം കെനിയ എയർവേയ്‌സ് ഫ്ലൈറ്റ് 507 തകർന്നു , വിമാനത്തിലുണ്ടായിരുന്ന 114 പേരും മരിച്ചു, കാമറൂണിലെ ഏറ്റവും മാരകമായ വിമാന ദുരന്തമായി ഇത് മാറി.
2010 - ഗ്രീസിൽ സർക്കാർ-കടപ്രതിസന്ധിയുടെ ഫലമായി സർക്കാർ ഏർപ്പെടുത്തിയ ചെലവുചുരുക്കൽ നടപടികൾക്ക് മറുപടിയായി ഗ്രീസിൽ വൻ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു ./sathyam/media/media_files/2025/05/05/c36ce220-40fe-45b7-864a-449ea1994365-820189.jpg)
2023 - ലോകാരോഗ്യ സംഘടന COVID-19 പാൻഡെമിക്കിൻ്റെ അന്ത്യം ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചു
. By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
. ************
Rights Reserved by Team Jyotirgamaya
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us