/sathyam/media/media_files/2024/11/02/CocdOsqdEU9OU2sPbOfB.jpg)
. ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …
' JYOTHIRGAMAYA '
🌅ജ്യോതിർഗ്ഗമയ🌅
കൊല്ലവർഷം 1200
തുലാം 17
വിശാഖം / പ്രതിപദം
2024 / നവംബർ 2,
ശനി
ഇന്ന് ;
!
*പരുമല പെരുന്നാൾ ഇന്ന് !മലങ്കര സുറിയാനി ഓർത്തഡോക്സ് സഭയുടെ നിരണം ഭദ്രാസനത്തിന്റെ ആദ്യ മെത്രാപ്പോലീത്തയായിരുന്ന പരുമല തിരുമേനി അഥവാ ഗീവർഗ്ഗീസ് മാർ ഗ്രീഗോറിയോസ്ന്റെ ജന്മദിനമാണ് ഇന്ന്. (ജൂൺ 15, 1848 - നവംബർ 2, 1902). മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയും യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയും ഇദ്ദേഹത്തെ പരിശുദ്ധനായി വണങ്ങുന്നു. പരിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ട ആദ്യത്തെ ഭാരതീയനായ സഭാദ്ധ്യക്ഷനാണ് ഇദ്ദേഹം.
അനുഗൃഹീത പ്രഭാഷകൻ, മികച്ച അജപാലകൻ എന്നതിനു പുറമേ ദളിത് വിഭാഗങ്ങളുടെ വിമോചനം, ആധുനിക വിദ്യാഭ്യാസത്തിന്റെ പ്രചാരണം തുടങ്ങിയ വിഷയങ്ങളിലും ഇദ്ദേഹം താത്പര്യം പ്രകടിപ്പിച്ചിരുന്നു.
/sathyam/media/media_files/2024/11/02/G6CRXUzg96kkWSo8hcGx.jpeg)
*International Day to End Impunity for Crimes against Journalists![പത്രപ്രവർത്തകർക്ക് എതിരെ നടത്തുന്ന അക്രമങ്ങൾക്കുള്ള ശിക്ഷയിൽ നിന്നും ഉള്ള പരിരക്ഷ നിർത്തലാക്കൽ ദിനം . 'ലോകവ്യാപകമായി ഈ ദിവസം, സംഘടനകളും വ്യക്തികളും അവരുടെ രാജ്യത്ത് പരിഹരിക്കപ്പെടാത്ത കേസുകളെക്കുറിച്ച് സംസാരിക്കാനും എഴുതാനും വേണ്ടിയുള്ളതാണ്. സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ നടപടികളും നീതിയും ആവശ്യപ്പെടാനും ഇന്നേ ദിവസം യുനെസ്കോ പ്രോൽസാഹിപ്പിക്കുന്നുണ്ട്. Safety of Journalists in Crises and Emergencies എന്നതാണ് 2024 ലെ ഈ ദിനവുമായി ബന്ധപ്പെട്ട തീം]/sathyam/media/media_files/2024/11/02/cfpDBtUzsf4xz9T55Qu7.jpeg)
* ലോക നമ്പാറ്റ് ദിനം !['ദക്ഷിണ ഓസ്‌ട്രേലിയയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ഒരുകാലത്ത് കണ്ടെത്തിയിരുന്ന ഒരു ചെറിയ മാർസുപിയൽ ആണ് നമ്പാറ്റ് (Myrmecobius fasciatus). ഖേദകരമെന്നു പറയട്ടെ, 1970-കൾ മുതൽ ഈ ചെറിയ മൃഗം വംശനാശഭീഷണി നേരിടുന്നതായി കണക്കാക്കപ്പെടുന്നു. ഇന്ന്, നമ്പാറ്റ് ജനസംഖ്യ തെക്ക് പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ ചില ഒറ്റപ്പെട്ട പോക്കറ്റുകളിലേക്കും ന്യൂ സൗത്ത് വെയിൽസിലും സൗത്ത് ഓസ്‌ട്രേലിയയിലും മാത്രമായി ഒതുങ്ങിപ്പോയിട്ടുണ്ട്. ]/sathyam/media/media_files/2024/11/02/RUfRwk4CQYBcFwwqxzhr.jpeg)
*ദേശീയകാട്ടുപോത്ത് ദിനം![അമേരിക്കൻ കാട്ടുപോത്തിൻ്റെ വംശനാശത്തെക്കുറിച്ച് അമേരിയ്ക്കൻ ജനതയ്ക്കിടയിൽ അവബോധം വളർത്താനാണ് ദേശീയ കാട്ടുപോത്ത് ദിനം അമേരിയ്ക്കക്കാർ ആചരിയ്ക്കുന്നത്. പുൽമേടുകളിലും തുറസ്സായ കുന്നിൻ പുറങ്ങളിലും കാട്ടുപോത്തുകൾക്ക് സ്വതന്ത്രമായി വിഹരിക്കാനും അവിടെ ജനിച്ച് വളർന്ന് മരിയ്ക്കാനും ധാരാളം ഇടം ആവശ്യമുള്ളതിനാൽ, വടക്കേ അമേരിക്കയുടെ മധ്യ-പടിഞ്ഞാറൻ ഭാഗങ്ങളിൽ താമസിയ്ക്കുന്ന മനുഷ്യർ അവയുടെ ആവാസഭൂമിയിൽ കുടിയേറി താമസിക്കുന്നത് അവയുടെ ജനസംഖ്യയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
അതിനെ കുറിച്ച് അറിയാനും പഠിയ്ക്കാനും അതിനെതിരെ പ്രയത്നിയ്ക്കാനും ഒരു ദിവസം]
* Broadcast Traffic Professionals Day ![പ്രക്ഷേപണ മാധ്യമങ്ങളിൽ അവതാരകർക്കു പിന്നിൽ നിന്നു പ്രവർത്തിക്കുന്നവരെ ആദരിയ്ക്കനുള്ളതാണ് ഈ പ്രത്യേക ദിനം. തങ്ങളുടെ പ്രിയപ്പെട്ട ഷോകളും വാർത്തകളും പരസ്യങ്ങളും സുഗമമായും കൃത്യസമയത്തും സംപ്രേക്ഷണം ചെയ്യുന്നുവെന്ന് ഇവർ ഉറപ്പാക്കുന്നു. ഇവരുടെ ജോലി നിർണായകമാണെങ്കിലും പലപ്പോഴും ഇവർ പൊതുസമൂഹത്തിൻ്റെ ശ്രദ്ധയിൽപ്പെടാതെ പോകുന്നുണ്ട്. 1920 നവംബർ 2-ന് പിറ്റ്‌സ്‌ബർഗിലെ കെഡികെഎ റേഡിയോ സ്‌റ്റേഷൻ്റെ ആദ്യത്തെ വാണിജ്യ റേഡിയോ പ്രക്ഷേപണത്തിൻ്റെ വാർഷികത്തെ അനുസ്മരിയ്ക്കാനാണ് ഈ ദിനം ഇന്നേ ദിവസം തന്നെ ആചരിയ്ക്കാൻ കാരണം.]
/sathyam/media/media_files/2024/11/02/U0DGasbmLUAcYdCrj1Dh.jpeg)
*ഓൾ സോൾസ് ദിനം ![ ചില പാശ്ചാത്യ ക്രിസ്ത്യൻ വിശ്വാസികൾക്കിടയിലെ ഒരു പ്രധാനപ്പെട്ട ആഘോഷമാണ് ഇത്. അന്തിമവിധിക്കായി കാത്തിരിക്കുന്ന ശുദ്ധീകരണസ്ഥലത്തെ ആത്മാക്കൾക്ക് വേണ്ടി ഇവരിൽപലരും ഉപവാസത്തിലോ പ്രാർത്ഥനയിലോ (അല്ലെങ്കിൽ രണ്ടും) ചിലവഴിയ്ക്കുന്ന ഒരു ദിവസം.]
*Dynamic Harmlessness Day![ഡൈനാമിക് ഹാംലെസ്സ് ദിനം നന്മ ചെയ്യുന്നതിനും ദോഷം ഒഴിവാക്കുന്നതിനുമായി പൂർണ്ണമായും സമർപ്പിച്ചിരിക്കുന്ന ഒരു ദിവസമാണിത് നവംബർ 2-ന് ആഘോഷിക്കുന്ന ഈ ദിനം അമേരിക്കൻ വീഗൻ സൊസൈറ്റിയുടെ സ്ഥാപകനായ എച്ച്. ജെയ് ദിന്‌ഷായ്ക്കുള്ള ആദരവിൻ്റെ അടയാളമാണ്.]
*National Deviled Egg Day !
* മൗറീഷ്യസ് : ഭാരതീയർ വന്ന ദിനം !
*ലുക്ക് ഫോർ സർക്കിൾസ് ഡേ !
* National Ohio Day !
(legal sports betting-
* മരിച്ചവരുടെ ദിവസം!
ഇന്നത്തെ മൊഴിമുത്ത്
''ജീവിതം ഒരു സംഗീതമാണ്.അതിൻ്റെ അലകളുയരുന്നു.അതിനൊപ്പം ഞാൻ നൃത്തംവയ്ക്കുന്നു.നിങ്ങൾക്ക് നല്ല കാതുണ്ടായാൽ ചുവടുവയ്ക്കുന്നതിൽ തെറ്റ് വരികയില്ല.താളം ചവിട്ടുമ്പോഴും, മുന്നോട്ട് വീഴമ്പോഴും, പിന്നോക്കം മാറുമ്പോഴും ഓരോ ചലനത്തെയും നയിക്കാൻ പോരുന്ന ഒരു നിയാമകൻ നിങ്ങളുടെ ഉള്ളിലിരിപ്പുണ്ട്." [ - ഗുരു നിത്യചൈതന്യയതി ]/sathyam/media/media_files/2024/11/02/KXM8WMuwoZ1HDILQdEGI.jpeg)
ജന്മദിനം
ഉദയാ എന്ന മലയാളത്തിലെ പ്രശസ്തമായ സിനിമാ കുടുംബത്തിലെ ഒരു അംഗവും വർഷങ്ങളായി ചലച്ചിത്ര രംഗത്ത് മികച്ച ഒരു അഭിനേതാവായി പ്രവർത്തിക്കുകയും ചെയ്യുന്ന -(1976),
സി പി ഐ നേതാവും ചേർത്തല നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന മുൻ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രിയുമായിരുന്ന പി. തിലോത്തമന്റെയും (1957),
പ്രശസ്ത ഇന്ത്യൻ പത്രപ്രവർത്തകനും, എഴുത്തുകാരനും രാഷ്ട്രീയക്കാരനുമായ അരുൺ ഷൂറിയുടേയും (1941),/sathyam/media/media_files/2024/11/02/Ix3KdDBeHsrzK1o0dehv.jpeg)
കിങ്ങ് ഖാൻ എന്നറിയപ്പെടുന്ന ബോളിവുഡ് സിനിമാനായകനും നിർമാതാവുമായ ഷാരൂഖ് ഖാന്റെയും (1965),
കോക്‌ടെയ്ല്‍, ലക്‌നൗ സെന്‍ട്രല്‍, ഹാപ്പി ബാഗ് ജായോഗി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട, ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ സല്യൂട്ട് എന്ന മലയാള ചിത്രത്തിലൂടെ മലയാളികൾക്കും സുപരിചിതയായ ബോളിവുഡ് നടി ഡയാന പെന്റിയുടേയും
ബോളിവുഡിലെ പ്രശസ്തരായ ധർമേന്ദ്ര-ഹേമമാലിനി ദമ്പതികളുടെ മൂത്ത മകളും നടിയുമായ ഇഷ ഡിയോളിന്റെയും (1982),
ഭാരതത്തിനു ഗുസ്തിയിൽ ഒളിമ്പിക്ക് മെഡൽ നേടിതന്ന യോഗേശ്വർ ദത്തിന്റെയും (1982),
ആസ്ട്രേലിയൻ ക്രിക്കറ്റ് ലെ ഫാസ്റ്റ്ബോളറായ മിച്ചൽ ജോൺസണിന്റെയും (1981),/sathyam/media/media_files/2024/11/02/BGEclI1umCOeXliRwjxV.jpeg)
കനേഡിയൻ പോപ്പും രാജ്യാന്തര ഗായികയും ഗാനരചയിതാവും നടിയുമായ കാതറിൻ ഡോൺ ലാങിൻ്റേയും ( 1961) ജന്മദിനം.!
സ്മരണാഞ്ജലി !!!
ഗീവർഗ്ഗീസ് മാർ ഗ്രീഗോറിയോസ് മ.(1848 -1902)
ജോൺ മത്തായി മ. (1886-2959)
ആർ. ശങ്കരനാരായണൻതമ്പി മ.(1911 -1989)
കെ.ജി. സേതുനാഥ് മ. (1924-1988)
ടി.സാമുവേൽ മ. (1925-2012)
ത്രിപുരനേനി ഗോപിചന്ദ് മ. (1910-1962)
ശ്രി രാം ശങ്കർ അഭയങ്കർ മ. (1930-2012)
യേരൻ നായിഡു മ. (1957-2012)
ജോർജ്ജ് ബർണാർഡ് ഷാ മ. (1856-1950)
ജെയിംസ് തേർബർ മ. (1894 -1961)
നെഗോ ഡിൻ ഡൈം .മ.(1901-1963)
ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നാഹ്യാൻ മ. (1918-2004)
പിയർ പസ്സോളിനി മ. (1922-1975)
ടി.പി രാജീവൻ (1959 - 02 നവംബർ2022 )
തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ യുവജന സംഘടനയായ ഓൾ ട്രാവൻകൂർ യൂത്ത് ലീഗിലൂടെ രാഷ്ട്രീയത്തിലേക്ക് വരുകയും, നിരവധി തവണ ജയിൽ വാസമനുഷ്ഠിക്കുകയും ഒന്നാം കേരളനിയമസഭയിൽ സി.പി.ഐ.യുടെ പ്രതിനിധിയായി ചെങ്ങന്നൂർ നിയോജക മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത ആദ്യ സ്പീക്കറും സ്വാതന്ത്ര്യ സമരസേനാനി യുമായിരുന്ന ആർ. ശങ്കരനാരായണൻ തമ്പി (30 സെപ്റ്റംബർ 1911 - 2 നവംബർ 1989),,/sathyam/media/media_files/2024/11/02/CroHV2fLdjSUOqgvHmfc.jpeg)
പരിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ട ആദ്യത്തെ ഭാരതീയനും, താപസവര്യൻ , അനുഗൃഹീത പ്രഭാഷകൻ, മികച്ച അജപാലകൻ എന്നതിനു പുറമേ ദളിത് വിഭാഗങ്ങളുടെ വിമോചനം, ആധുനിക വിദ്യാഭ്യാസത്തിന്റെ പ്രചാരണം തുടങ്ങിയ വിഷയങ്ങളിലും താത്പര്യം പ്രകടിപ്പിച്ച വ്യക്തിയായ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെയും യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെയും പ്രഖ്യാപിത പരിശുദ്ധനുമായ പരുമല തിരുമേനി അല്ലെങ്കിൽ ഗീവർഗ്ഗീസ് മാർ ഗ്രീഗോറിയോസ്(ജൂൺ 15, 1848 - നവംബർ 2, 1902),
സാമ്പത്തിക ശാസ്ത്രഞ്ജനും ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ മന്ത്രിയും ഇന്ത്യയുടെ ധനമന്ത്രിയായും സേവനമനുഷ്ഠിച്ചിരുന്ന ജോൺ മത്തായി(1886-02 നവംബർ 1959).
നാല്പതു നോവലുകളും രണ്ടായിരത്തിലധികം റേഡിയോ നാടകങ്ങളും അഞ്ഞൂറിലധികം ചെറുകഥകളും രചിച്ച മലയാളത്തിലെ പ്രസിദ്ധനായ എഴുത്തുകാരനും, ബാല സാഹിത്യകാരനും ചലച്ചിത്ര തിരക്കഥാകൃത്തുമായിരുന്ന കെ.ജി. സേതുനാഥ് (ജൂലൈ 31 1924- നവംബർ 2, 1988),/sathyam/media/media_files/2024/11/02/aZtaIN7zw1sC0ZNONA3N.jpeg)
ഇന്ത്യ ഉപഭൂഖണ്ഡത്തിലെ ആദ്യ പോക്കറ്റ് കാർട്ടൂൺ "ദിസ് ഈസ് ഡൽഹി" യും ആദ്യത്തെ അനിമേഷൻ ഫിലിം, 'വുഡ്കട്ടേഴ്സ്" അവതരിപ്പിച്ച പ്രമുഖ കാർട്ടൂണിസ്റ്റായിരുന്ന ടി.സാമുവൽ (21 ജനുവരി 1925 - 2 നവംബർ 2012),
പത്രപ്രവർത്തകനായി ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം കുറിക്കുകയും കാലിക്കറ്റ് സർവ്വകലാശാലയിൽ പബ്ലിക് റിലേഷൻ ഓഫീസർ, കെ.സി.ജോസഫ് സാംസ്കാരിക മന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുകയുംനിരവധി ലേഖന സമാഹാരങ്ങളും പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ, കെ.ടി.എൻ. കോട്ടൂർ എഴുത്തും ജീവിതവും തുടങ്ങിനിരവധി നോവലുകളും കവിതകളും രചിച്ച മലയാള സാഹിത്യത്തിലെ ഉത്തരാധുനിക കവികളിൽ പ്രമുഖനും നോവലിസ്റ്റും സാഹിത്യ നിരൂപകനുമായിരുന്ന ടി.പി രാജീവൻ (1959 - 02 നവംബർ2022 )
/sathyam/media/media_files/2024/11/02/1yyOfLYysneAMUJ2CrII.jpeg)
തെലുഗിലെ ആദ്യത്തെ സൈക്കലോജിക്കല് നോവല് ആയ അയോഗ്യന്റെ ജീവിതയാത്ര’ (അസമര്ധുനി ജീവിതയാത്ര) പല നോവലുകളും, ചെറുകഥകളും നാടകങ്ങളും, രചിക്കുക കൂടാതെ, തെലുഗു എഡിറ്ററും , പ്രബന്ധകാരനും , സിനിമാ സംവിധായകനും ആയിരുന്ന ത്രിപുരനേനി ഗോപിചന്ദ് (8 സെപ്റ്റംബര് 1910 – 2 നവമ്പര് 1962)
2) ടി ഡി പി നേതാവും പല തവണ നിയമസഭയിലേക്കും, ലോക സഭയിലേക്കും തിരഞ്ഞെടുക്കപ്പെടുകയും, കേന്ദ്രത്തിൽ റൂറൽ ഡെവലപ്പ്മെൻറ് എംപ്ലോയ്‌മെന്റ് മന്ത്രിയുമായിരുന്ന യേരണ്ണ എന്ന കിഞ്ചരപ്പുയേരൻ നായിഡു(23 ഫെബ്രുവരി 1957-2 നവംബർ 2012)
വിദ്യാഭ്യാസം, വിവാഹം, മതം, ഭരണ സംവിധാനം, ആരോഗ്യം, സാമൂഹ്യ ഉച്ചനീചത്വങ്ങൾ എന്നിങ്ങനെ സാമൂഹ്യജീവിതത്തിന്റെ എല്ലാമേഖലകളെയും ഹാസ്യാത്മകമായി വിമർശിക്കുന്ന ശുഭപര്യവസായികളായ കൃതികൾ എഴുതുകയും, സ്ത്രീപുരുഷ അസമത്വത്തിനും തൊഴിലാളിവർഗ്ഗ ചൂഷണങ്ങൾക്കുമെതിരെ നിരവധി പ്രഭാഷണങ്ങളും നടത്തുകയും സാഹിത്യത്തിനു നോബൽ സമ്മാനവും മികച്ച തിരക്കഥയ്ക്ക് ഓസ്ക്കാർ അവാർഡും നേടിയ ഒരേ ഒരു വ്യക്തിയും ആയ പ്രശസ്ത ആംഗ്ലോ-ഐറിഷ് നാടകകൃത്ത് ജോർജ്ജ് ബർണാർഡ് ഷാ (1856 ജൂലൈ 26 –1950 നവംബർ 2),
/sathyam/media/media_files/2024/11/02/uIZ4I3ZqaUPfVYLJkhj2.jpeg)
മാർക്ക് ട്വയിനിനുശേഷം അമേരിക്ക കണ്ട ഏറ്റവും വലിയ ഫലിതസാഹിത്യകാരനായി അറിയപ്പെടുന്ന സാഹിത്യകാരനും, മനുഷ്യ ജീവിതത്തിലെ കൊച്ചുകൊച്ചു സംഭവങ്ങളും ആധുനികമനുഷ്യന്റെ മോഹഭംഗങ്ങളെയും മുഖ്യ വിഷയമാക്കുകയും ആധുനിക മനുഷ്യന്റെ വിഡ്ഢിത്തങ്ങളെ ഫലിതത്തിന്റെ വിളനിലമായി കാണുകയും, ഇസ് സെക്സ് നെസസറി, മൈ ലൈഫ് ആൻഡ് ഹാർഡ് ടൈംസ് ,ഫേബിൾസ് ഫോർ അവർ ടൈംസ് , മെൻ, വിമൻ ആൻഡ് ഡോഗ്സ്, ദ് തേർബർ കാർണിവൽ , ദ് തേർട്ടീൻ ക്ളോക്സ്, ദി ഇയേഴ്സ് വിത്ത് റോസ് ?തുടങ്ങിയ നിരവധി കൃതികൾ രചിക്കുകയും ചെയ്ത ജെയിംസ് ഗ്രോവർ തേർബർ ( 1894 ഡിസംബർ 8-1961 നവംബർ 2),
അക്രമാസക്തിയും ലൈംഗികതയും നിറഞ്ഞ സമൂഹത്തിലെ അസമത്വവും ജീർണതയും മാർക്‌സിസ്റ്റ് വീക്ഷണത്തോടെ ചിത്രീകരിച്ച ചലച്ചിത്ര സംവിധായകന്‍ മാത്രമല്ല പത്രപ്രവർത്തകൻ, തത്ത്വചിന്തകൻ, ഭാഷാപണ്ഡിതൻ, നോവലിസ്റ്റ്, നാടകകൃത്ത്, കോളമിസ്റ്റ്, നടൻ,ചിത്രകാരൻ, രാഷ്ട്രീയ പ്രവർത്തകൻ എന്നി നിലയിലും തിളങ്ങിയ ഇറ്റാലിയൻ കവിയും, ബുദ്ധിജീവിയും ആയിരുന്ന പിയർ പവലോ പസ്സോളിനി(മാർച്ച് 5,1922- നവംബർ 2 1975),
ആധുനിക യുഎഇയുടെ സ്ഥാപകനും, യുഎഇയിലെ ഏറ്റവും പ്രശസ്തനായ ഭരണാധികാരികളിൽ ഒരാളും ആയിരുന്ന, ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നാഹ്യാ(1 ഡിസംബർ 1918 – 2 നവംബർ 2004),
1954ൽ വിദേശ ആധിപത്യത്തിൽ നിന്നും വിയറ്റ്നാമിനെ മോചിപ്പിച്ച ശേഷം പ്രധാനമന്ത്രി പദത്തിലിരുന്ന ങോടിൻയിം (Ngo Dinh Diem )3 ജനുവരി 1901-2 നവംബർ 1963),/sathyam/media/media_files/2024/11/02/O7lxWdO1IbwnYWQdj6dl.jpeg)
ബീജഗണിത ജ്യാമിതിയിലെ സംഭാവനകൾക്ക് പേരു കേട്ട cപർഡ്യൂ . സർവകലാശാലയിലെ മാർഷൽ മാത്തമാറ്റിക്‌സ് ചെയറും കൂടാതെ കമ്പ്യൂട്ടർ സയൻസ്, ഇൻഡസ്ട്രിയൽ എഞ്ചിനീയറിംഗ് പ്രൊഫസറും സിദ്ധാന്തത്തെക്കുറിച്ചുള്ള അഭ്യങ്കറിന്റെ അനുമാനത്തിലൂടെ പ്രശസ്തനായ ഒരു ഇന്ത്യൻ അമേരിക്കൻ ഗണിതശാസ്‌ത്രജ്ഞനായിരുന്നശ്രീറാം ശങ്കർ അഭ്യങ്കർ (22 ജൂലൈ 1930 - 2 നവംബർ 2012)
ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത പ്രമുഖരായ നമ്മുടെ മുൻഗാമികളിൽ ചിലർ
ഡോ.പല്പു ജ. (1863 -1950)
പി കെ പരമേശ്വരൻ നായർ ജ. (1903-1988 )
എം. കൃഷ്ണൻനായർ ജ. (1917 -2001)
കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ ജ. (1919-1985)
ഗുരു നിത്യ ചൈതന്യയതി ജ. (1923-1999)
(കെ.ആർ ജയചന്ദ്രൻ )
ഭരത് ഗോപി ജ. (1937 - 2008)
അമർ ബോസ് ജ. (1929 -2013)
ബർട്ട് ലങ്കാസ്റ്റർ ജ. (1913-1994)
ആഗാ ഖാൻ ജ. (1877-1957)
വിൿടർ ട്രമ്പർ ജ.(1877 -1915)
ആലിസ് ബ്രേഡി ജ. (1892-1939)
/sathyam/media/media_files/2024/11/02/Da6OYSIve28XSwGCBdgU.jpeg)
ഡോക്ടറും ബാക്റ്റീരിയോളജി വിദഗ്ദ്ധനുംആധുനിക സാമൂഹിക നവോത്ഥാന നേതാക്കളിലൊരാളായിരുന്ന ശ്രീനാരായണ ധർമപരിപാലന യോഗത്തിന്‍റെ (എസ്.എൻ.ഡി.പി) സ്ഥാപകന്‍ പത്മനാഭൻ പല്പു എൽ.എം.എസ്., ഡി.പി.എച്ച്. (കാന്റർബറി) എഫ്.ആർ.ഐ.പി.എച്ച്. (ലണ്ടൻ) എന്ന ഡോ.പല്പു ( 1863 നവംബർ 2- 1950 ജനുവരി 25),/sathyam/media/media_files/2024/11/02/3mTeUScMvJwKksghux94.jpeg)
സാഹിത്യ ചരിത്രകാരൻ സാഹിത്യ നിരൂപകൻ ജീവചരിത്രകാരൻ എന്നീ നിലകളിൽ ശോഭിച്ച ഗാന്ധിയനും ഗാന്ധി ദർശനത്തെ ആധാരമാക്കി പുസ്തകങ്ങൾ രചിക്കുകയും ചെയ്ത പി കെ പരമേശ്വരൻ നായർ(1903 നവംബർ 2 1988 നവംമ്പർ 25),
1955-ൽ സി.ഐ.ഡി. എന്ന ചിത്രത്തോടെ സംവിധാനരംഗത്ത് അരങ്ങേറ്റം കുറിക്കുകയും, മലയാളം, തമിഴ്, തെലുഗു ഭാഷകളിലായി 120 ഓളം ചിത്രങ്ങൾ സംവിധാനം ചെയ്യുകയും, കവിയും ഗാനരചയിതാവും മുൻ ഐ.എ.എസ്. ഉദ്യോഗസ്ഥനും മലയാള സർവ്വകലാശാല വൈസ് ചാൻസലറുമായ കെ. ജയകുമാറുടെ പിതാവും, തമിഴ് സംവിധായകനായ ഭാരതീരാജ, മലയാള സംവിധായകൻ കെ. മധു തുടങ്ങിയവരുടെ ഗുരുവുമായിരുന്ന എം. കൃഷ്ണൻനായർ(2 നവംബർ 1917 - 10 മേയ് 2001),/sathyam/media/media_files/2024/11/02/RqrAerDaeKlqskxqJWSw.jpeg)
ആധുനിക കഥകളി സംഗീതചരിത്രത്തിൽ അഗ്രഗണ്യനും. മുണ്ടായ വെങ്കിടകൃഷ്ണ ഭാഗവതരോടൊപ്പം ആധുനിക കഥകളി സംഗീതത്തിന്റെ പിതാവായി ഗണിക്കപ്പെടുകയും , ആകർഷകമായ ഘനശാരീരം, സംഗീത ജ്ഞാനം, കഥകളിയുടെ ചിട്ടയിൽ ആഴത്തിലുള്ള അറിവ്, ആശായ്മ എന്നിങ്ങനെ പല മേഖലകളിലും പ്രശോഭിക്കുന്ന കഥകളി ഗായകൻ കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ (1919 നവംബർ 2- മാർച്ച് 29, 1985),
ഭൗതികം, ആദ്ധ്വാത്മികം, സാമൂഹികം, സമ്പദ് വ്യവസ്ഥ, വിദ്യാഭ്യാസം, ആരോഗ്യശാസ്ത്രം, സാഹിത്യം, സംഗീതം, ചിത്രകല, വാസ്തുശില്പം തുടങ്ങി ഒട്ടേറെ വിഷയങ്ങൾ, പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത, ആത്മീയതയിലും ശ്രീനാരായണ ദർശനത്തിലും പാണ്ഡിത്യമുണ്ടായിരുന്ന ആത്മീയാചാര്യനും തത്ത്വചിന്തകനുമായിരുന്ന ജയചന്ദ്രപ്പണിക്കർ എന്ന ഗുരു നിത്യ ചൈതന്യ യതി (നവംബർ 2, 1923 - മേയ് 14 1999),
/sathyam/media/media_files/2024/11/02/DCDnLmCdWbaq1nyNPE7q.jpeg)
പ്രശസ്തനായ അഭിനേതാവും ചലച്ചിത്ര സംവിധായകനും നിർമ്മാതാവും ആയിരുന്ന വി. ഗോപിനാഥൻ നായർ എന്ന ഭരത് ഗോപി (2 നവംബർ 1937 – 29 ജനുവരി 2008)
കാൽ നൂറ്റാണ്ടോളം വിപണിയിൽ അജയ്യമായി തുടർന്ന '901 ഡയറക്ട് റിഫ്‌ളക്ടിങ് സ്​പീക്കർ' സംവിധാനം 1968-ൽ അവതരിപ്പിക്കുകയും, ബോസ് വേവ് റേഡിയോ, ഹെഡ്‌ഫോൺ തുടങ്ങിയ ജനപ്രീതിയാർജിച്ച സ്പീക്കറുകളും മ്യൂസിക് സിസ്റ്റവും നിർമ്മിക്കുന്ന ബോസ് കോർപ്പറേഷൻ എന്ന സ്ഥാപനത്തിന്റെ സ്ഥാപകനും, ശബ്ദസാങ്കേതിക രംഗത്തെ വിദഗ്ദ്ധനും അദ്ധ്യാപകനുമായിരുന്ന അമർ ഗോപാൽ ബോസ് (2 നവംബർ 1929 - 12 ജൂലൈ 2013),
നിസാരി ഇസ്മൈലി മതത്തിലെ 48-ാമത്തെ ഇമാമും മുസ്ലിം ലീഗിൻറെ സ്ഥാപക നേതാക്കളിലൊരാളുമായിരുന്ന ആഗാ ഖാൻ എന്ന സർ സുൽത്താൻ മുഹമ്മദ്ഷാ ആഗാ ഖാൻ 3 (2 നവംബർ 1877 -11 ജൂലൈ 1957)
നാലു പ്രാവശ്യം അക്കാഡമി അവാർഡിനു പരിഗണിക്കപ്പെടുകയും ഒരു പ്രാവിശ്യം ലഭിക്കുകയും. ചെയ്ത പ്രസിദ്ധ ഹോളിവുഡ് നടൻ ബർട്ട് ലങ്കാസ്റ്റർ എന്ന ബർട്ടൺ സ്റ്റീഫൻ ലങ്കാസ്റ്റർ (നവംബർ 2, 1913 – ഒക്റ്റോബർ 20, 1994)
/sathyam/media/media_files/2024/11/02/fQpLzgq7WHDpLCU7L5AE.jpeg)
നിശ്ശബ്ദ ചലച്ചിത്രങ്ങളുടെ കാലഘട്ടത്തിൽ അഭിനയം ആരംഭിച്ച് ശബ്ദചിത്രങ്ങളുടെ കാലത്തേയ്ക്കും അഭിനയം വ്യാപിപ്പിച്ചിരുന്ന അമേരിക്കൻ നടി ആലിസ് ബ്രേഡി (മേരി റോസ് ബ്രേഡി, (നവംബർ 2, 1892 - ഒക്ടോബർ 28, 1939) .
ചരിത്രത്തിൽ ഇന്ന്…
1604 - വില്യം ഷേക് സ്പിയറിന്റെ ഒഥല്ലോ നാടകം ആദ്യമായി വേദിയിൽ അവതരിപ്പിച്ചു
1611- വില്യം ഷേക്സ്പി യറിന്റെ ടെമ്പസ്റ്റ് ആദ്യമായി വേദിയിൽ അവതരിപ്പിച്ചു.
1800- രണ്ടാമത് യു എസ് പ്രസിഡണ്ട് ജോൺ ആദംസ് വൈറ്റ് ഹൗസ് ഔദ്യോഗിക വസതിയാക്കി
1865 - വാറൻ ജി. ഹേസ്റ്റിങ്ങ്സ് USA യുടെ 29 മത് പ്രസിഡണ്ട്./sathyam/media/media_files/2024/11/02/pRKoSTn3DqfwVnJcca7f.jpeg)
1917 - പാലസ്തീനിൽ സ്വതന്ത്ര ജൂത രാജ്യം സ്ഥാപിക്കാനുള്ള നീക്കത്തിന് ബ്രിട്ടൻ രേഖാമൂലം പിന്തുണ കൊടുത്തു.
1922 - ഒട്ടോമൻ കാലഘട്ടത്തിന് അന്ത്യം കുറിച്ച് തുർക്കി മുസ്തഫ കമലിന്റെ നേതൃത്വത്തിൽ റിപ്പബ്ലിക്കായി.
1930 - Haile Selassie എത്യോപ്യയിലെ രാജാവായി.
1932 - വിള നശിപ്പിക്കുന്നതിന്റെ പേരിൽ എമു പക്ഷികളെ വെടിവച്ച് കൊല്ലാൻ ഓസ്‌ട്രേലിയ സർക്കാർ എടുത്ത ചരിത്രപരമായ വിഡ്ഡിത്തം
1936 - കനേഡിയൻ ബ്രോഡ്കാസ്റ്റിങ്ങ് കോർപ്പറേഷൻ സ്ഥാപിതമായി.
1936 - ബെനിറ്റോ മുസ്സോളിനി റോം-ബെർലിൻ അച്ചുതണ്ട് പ്രഖ്യാപിച്ചു. ഇത് അച്ചുതണ്ട് ശക്തികൾക്ക് തുടക്കമായി.
/sathyam/media/media_files/2024/11/02/N2Ocblp4eGj7y0J62XP6.jpeg)
1936 - ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ്ങ് കോർപ്പറേഷൻ ലോകത്തിലെ ആദ്യ ഹൈ ഡെഫനിഷൻ ടെലിവിഷൻ സംപ്രേക്ഷണം ആരംഭിച്ചു.
1938 - കനേഡിയൻ ബ്രോഡ് കാസ്റ്റിങ്ങ് കോർപ്പറേഷൻ നിലവിൽ വന്നു.
1948 - ഹാരി എസ്. ട്രൂമാൻ അമേരിക്കൻപ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
1960 - ലേഡി ചാറ്റർളിയുടെ കാമുകൻ എന്ന നോവൽ അസ്ലീല നിയമങ്ങൾ ലംഘിച്ചിട്ടില്ലെന്ന് ലണ്ടൻ കോടതി കണ്ടെത്തുകയും പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്യുന്നു./sathyam/media/media_files/2024/11/02/68GJ1HnihlONJ1uSpkuA.jpeg)
1964 - സൌദി അറേബ്യയിലെ സൌദ് രാജാവിനെ അധികാരത്തിൽ നിന്നും പുറന്തള്ളി അർദ്ധ സഹോദരൻ ഫൈസൽ രാജാവായി.
1976 - ജിമ്മി കാർട്ടർ അമേരിക്കൻ പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടു.
1982 - ജനവരിയിലെ മൂന്നാം തിങ്കൾ മാർട്ടിൻ ലൂഥർ ദിനമായി ആചരിക്കാനുള്ള ഉത്തരവിൽ പ്രസിഡണ്ട് റെയ്ഗൻ ഒപ്പിട്ടു.
2000 - അന്താരാഷ്ട്ര സ്പേസ് സ്റ്റേഷനിൽ ആദ്യത്തെ പ്രവർത്തക സംഘം എത്തി.
2004 - ജോർജ് ഡബ്ല്യു ബുഷ് രണ്ടാം തവണയും അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
2008 - സ്പിൻ മാന്ത്രികൻ അനിൽ കുംബ്ലെ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു./sathyam/media/media_files/2024/11/02/Hx5y1CfR7I8FYzhetkxm.jpeg)
2016 - ചിക്കാഗോ കബ്‌സ് ക്ലീവ്‌ലാൻഡ് ഇന്ത്യൻസിനെ വേൾഡ് സീരീസിൽ പരാജയപ്പെടുത്തി , 108 വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ മേജർ ലീഗ് ബേസ്ബോൾ ചാമ്പ്യൻഷിപ്പ് വരൾച്ച അവസാനിപ്പിച്ചു.
2022 - എത്യോപ്യൻ ഗവൺമെന്റും ടിഗ്രേ പീപ്പിൾസ് ലിബറേഷൻ ഫ്രണ്ടും തമ്മിൽ സമാധാന ഉടമ്പടി ഒപ്പുവച്ചു , ടൈഗ്രേ യുദ്ധം അവസാനിപ്പിച്ചു.
. By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
. ************
Rights Reserved by Team Jyotirgamaya
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us