ഇന്ന് ഓഗസ്റ്റ് 6: ഹിരോഷിമ ദിനം: എസ്.കെ. പൊറ്റെക്കാടിന്റെയും ഭരത് മുരളിയുടെയും ഓർമ ​ദിനം, റോമാ ചക്രവർത്തി ഫ്രാൻസിസ് രണ്ടാമൻ റോമാ സാമ്രാജ്യത്തിന് അന്ത്യം കുറിച്ചതും ഇതേ ദിനം തന്നെ ചരിത്രത്തിൽ ഇന്ന്

New Update
New Project august 6

.   ചരിത്രത്തിൽ ഇന്ന്, വർത്തമാനവും …
.   **************

Advertisment

.                    ' JYOTHIRGAMAYA '
.                    ്്്്്്്്്്്്്്്്
.                    🌅ജ്യോതിർഗ്ഗമയ🌅
                       
കൊല്ലവർഷം 1200  
കർക്കടകം 21
മൂലം /ദ്വാദശി
2025  ആഗസ്റ്റ് 6, 
ബുധൻ

ഇന്ന് ;

 *ഹിരോഷിമ  ദിനം ![1945 ഓഗസ്റ്റ് 6-ന് രാവിലെ 8.15-നാണ് ഹിരോഷിമയിൽ, ആദ്യമായി മനുഷ്യർക്കു നേരെ ആറ്റംബോംബ് ആക്രമണം നടന്നത്. രണ്ടാം ലോക മഹായുദ്ധകാലത്ത് ജപ്പാനെ പരാജയപ്പെടുത്തുന്നതിനായി അമേരിക്ക കണ്ടെത്തിയ അവസാനത്തെ മാർഗ്ഗമായിരുന്നു അണുവായുധ പ്രയോഗം. 70,000 ത്തോളം പേരെ നിമിഷങ്ങൾക്കകം കൊന്നൊടുക്കിയ ആ ദുരന്തദിനത്തിൻ്റെ ഓർമ്മയ്ക്കായി  ജപ്പാൻകാർ ഹിരോഷിമയിൽ ഒത്തുകൂടി ലോക ശാന്തിക്കായി വർഷാവർഷം പ്രതിജ്ഞയെടുക്കുന്നു. ]

0e21d3eb-5127-4e93-90ec-ddfd4b995cd2

*അന്താരാഷ്ട്ര സ്കൂബ ദിനം![International Scuba Day, അത്ഭുതകരമായ പ്രവർത്തനങ്ങൾ ആഘോഷിക്കുന്നതിനും മറ്റുള്ളവരെ സ്കൂബാ ഡൈവിങ്ങിൽ ചേരാൻ പ്രോത്സാഹിപ്പിക്കുന്നതിനുമായുള്ള ദിനം] !

* ദേശീയ ഫ്രഷ് ബ്രീത്ത് ഡേ! [ National Fresh Breath Day ;മനുഷ്യൻ്റെ വായിൽ കാണപ്പെടുന്ന 50% ബാക്ടീരിയകളും വായ്നാറ്റത്തിന് കാരണമാകുമെന്ന വസ്തുത മിക്ക ആളുകൾക്കും അറിയില്ല.  ദിവസത്തിൽ രണ്ടുതവണ ബ്രഷ് ചെയ്യുകയും മൗത്ത് വാഷ് ഉപയോഗിക്കുകയും ചെയ്യുന്നത് ഇതിനെ ചെറുക്കാനുള്ള വഴിയുടെ വ്യക്തമായ തുടക്കമാണ്. ഇതിനെക്കുറിച്ച് അറിയാൻ ഇതിനനുസരിച്ച് പ്രയത്നിയ്ക്കാൻ ഒരു ദിവസം. ]

7d687df9-d650-4046-8df0-b1c504dddb12

*ദേശീയഫാം വർക്കർ അഭിനന്ദന ദിനം![Farmworker Appreciation Day  ; കാർഷിക മേഖലയിലെ കഠിനാധ്വാനികളായ മനുഷ്യരെ അംഗീകരിക്കുന്നതിനായുള്ള ദിനം]

*പ്രൊഫഷണൽ എഞ്ചിനീയേഴ്‌സ്  ദിനം![എഞ്ചിനീയറിംഗിൽ വൈദഗ്ദ്ധ്യം നേടിയവർക്കായി ഒരു ദിനം,നിർമ്മാണ പ്രവർത്തനമേഖല മുതൽ ആധുനീക സാങ്കേതിക മേഖലയിൽ വരെ നാം നേരിടുന്ന അതീവ സങ്കീർണ്ണമായ വെല്ലുവിളികൾ പരിഹരിക്കുന്ന, അവയ്ക്ക് നൂതനമായ പരിഹാരങ്ങളിലൂടെ ഭാവി രൂപപ്പെടുത്തുന്നതിൽ വിദഗ്ദ്ധരായവരെ ആദരിയ്ക്കാൻ ഒരു ദിനം.]

7b91266b-3705-441a-a2a3-8cbcfe250634

*പ്രവൃത്തന പന്താവിൽ സൈക്കിൾ ![ Cycle to Work Day;  വർഷത്തിൽ ഒരു ദിവസമെങ്കിലും സൈക്കിൾ ഉപയോഗിച്ച് യാത്ര ചെയ്യാൻ  ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിന് ഒരു ദിവസം. സ്വന്തം ആരോഗ്യത്തിനും പരിസ്ഥിതി മലിനീകരണം തടയുന്നതിനും കൂടി ഉദ്ദേശിച്ചിട്ടുള്ളതാണ് ഈ ദിവസം. ]

* ദേശീയ നൈറ്റ് ഔട്ട് ഡേ![ National Night Day ; ആഗസ്റ്റ് മാസത്തിലെ ആദ്യ ചൊവ്വാഴ്ച നടക്കുന്ന, അമേരിക്കൻ ഐക്യനാടുകളിലെ ഒരു കമ്മ്യൂണിറ്റി പോലീസിംഗിനെ കുറിച്ച് അവബോധം വളർത്തുന്നതിനായുള്ള ഒരു പരിപാടിയാണ് നാഷണൽ നൈറ്റ് ഔട്ട്.സമൂഹത്തിൽ എല്ലാവർക്കും സുരക്ഷിതമായി നിലനിൽക്കുന്നതിന് കമ്മ്യൂണിറ്റി-പോലീസ് പങ്കാളിത്തം മെച്ചപ്പെടുത്താൻ സഹായിക്കുക, അതിനാൽ ആർക്കും രാത്രിയിൽ ആശങ്കയോ ഭയമോ കൂടാതെ പുറത്തിറങ്ങാൻ പ്രചോദനമാകുന്ന ദിനം ]

6e4150c3-92c5-45e8-93ac-a116c946c29b

* ബൊളീവിയ : സ്വാതന്ത്രൃ ദിനം !
* ജമൈക്ക: സ്വാതന്ത്ര്യ ദിനം !
* റഷ്യ : റെയിൽവെ ട്രെയ്ൻ ട്രൂപ് ദിനം !

    ഇന്നത്തെ മൊഴിമുത്തുകൾ
   ്്്്്്്്്്്്്്്്്്്്്്്്്
*പെറ്റമ്മ, പോറ്റമ്മ
വലിയമ്മ, ചെറിയമ്മ
കുഞ്ഞമ്മ, ഇളയമ്മ
വളർത്തമ്മ, കാവിലമ്മ
അച്ഛമ്മ, അമ്മമ്മ
നാരായണിയമ്മ സാറാമ്മ
ബസ്ക്കിയമ്മ ഗുരുത്തിയമ്മ
രണ്ടാനമ്മ അമ്മായിയമ്മ
ഇങ്ങനെ അമ്മമാർ പലവിധം.

*കണക്കിൽ അറുപതു തികഞ്ഞാൽ വൃദ്ധ
പേരക്കുട്ടിയ്ക്കു മുത്തശ്ശി
നാട്ടുകാർക്കു കിഴവി
വഴിപോക്കർക്കു മുത്തി അഥവാ മുതുക്കി..

    [ - റോസി തമ്പി ]

   **********

06ad994c-693a-4076-9cde-e88ec2acaf8b
ഇന്നത്തെ പിറന്നാളുകാർ
***********
ബൈബിളും മലയാളവും,സ്‌ത്രൈണതയുടെ ആത്മഭാഷണങ്ങള്‍,സ്‌ത്രൈണത ആത്മീയത, മരങ്ങള്‍ ദൈവത്തിന്റെ പ്രതിച്ഛായകള്‍, റബ്ബോനി, പറയാന്‍ ബാക്കിവെച്ചത് തുടങ്ങി നിരവധി  കൃതികളുടെ രചയിതാവും ലേഖനം, കവിത, യാത്രാവിവരണം എന്നിവ എഴുതുകയും തത്വം, ഭാഷ തുടങ്ങി വിവിധ വിഷയങ്ങളെക്കുറിച്ചുളള പഠനങ്ങളിൽ ശ്രദ്ധാലുവും പരിഭാഷകയും ഡോ. സുകുമാർ അഴീക്കോടിന്റെ കീഴിലെ അവസാന ഗവേഷക വിദ്യാർത്ഥിയും2019ലെ വൈജ്ഞാനിക സാഹിത്യത്തിനുള്ള ഡോ. എം. വി. പൈലി അവാര്‍ഡ് ജേതാവും  അദ്ധ്യാപികയും സാഹിത്യകാരൻ വി.ജി .തമ്പിയുടെ ഭാര്യയുമായ ഡോ. റോസി തമ്പിയുടേയും (1965),

7ffed9ff-0f27-45a5-ab5d-fe1889b3d31b

പ്രശസ്തനായ  ഇന്ത്യൻ - അമേരിക്കൻ   ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ മനോജ് നെല്ലിയാട്ടു ശ്യാമളന്റെയും (1970),

ഗുല്‍സാര്‍ സംവിധാനം ചെയ്ത് മാച്ചിസ് എന്ന ചിത്രത്തിലൂടെ  സംഗീത സംവിധായകനായി അരങ്ങേറ്റം കുറിക്കുകയും ആ വര്‍ഷത്തെ മികച്ച സംഗീത സംവിധായകനുള്ള ഫിലിം ഫെയര്‍ പുരസ്‌ക്കാരം നേടുകയും ചെയ്ത ഇന്ത്യന്‍ ചലച്ചിത്ര സംവിധായകനും, തിരക്കഥാകൃത്തും, സംഗീത സംവിധായകനുമായ വിശാല്‍ ഭരദ്വാജിന്റേയും (1965),

50de5164-49fd-4205-9c9b-557e7a01b7c5

നെതർലന്റ്സ് ദേശീയ ടീം, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നീ ടീമുകൾക്ക് വേണ്ടി കളിക്കുന്ന ഡച്ച് ഫുട്ട്ബാൾ കളിക്കാരൻ   റോബിൻ വാൻ പേഴ്സിയുടെയും (1983),

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ തിരുവനന്തപുരം ജില്ലാ ജോയിന്റ് സെക്രട്ടറിയും മുൻ നിയമസഭ അംഗവും സി പി ഐ എം നേതാവുമായ  ജെ അരുന്ധതിയുടെയും (1945),

പ്രശസ്തയായ ഒരു അമേരിക്കൻ നടിയും സംവിധായകയും ,1998-ൽ റിട്ടേൺ ടു പാരഡൈസ് എന്ന നാടക ത്രില്ലറിലൂടെ തന്റെ സിനിമാ അരങ്ങേറ്റം നടത്തിയ വെരാ ആൻ ഫാർമിഗയുടേയും (1973), ജന്മദിനം !
*********

41af6ef2-93c2-41a7-bc4b-d2b90d4e1569
ഇന്ന് ജന്മദിനം ആചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പം ഇല്ലാത്ത നമ്മുടെ പൂർവ്വികരിൽ പ്രമുഖരായ ചിലർ
**********
തായാട്ട് ശങ്കരൻ ജ. (1926-1985 )
കെ എം ചാണ്ടി ജ. (1921 - 1998) 
അലക്സാണ്ടർ ഫ്ലെമിങ്ങ് ജ. (1881-1955)
ആൻഡി വോഹോൾ ജ. (1928-1987)
ആബി ലിങ്കൺ ജ. (1930-2010) 

വിപ്ലവം പത്രത്തിന്റെ ആദ്യ പത്രാധിപരും,. പിന്നീട് ദേശാഭിമാനി വാരികയുടെ പത്രാധിപരും ,കേരള ഗ്രന്ഥശാലാ സംഘത്തിന്റെ പ്രസിഡന്റ്റും. പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ നേതാവും  ഗദ്യ സാഹിത്യകാരനും സാംസ്കാരിക പ്രവർത്തകനുമായിരുന്നു തായാട്ട് ശങ്കരൻ (1926 ഓഗസ്റ്റ് 6 - 1985 മാർച്ച് 23),

8ff10b77-6264-450d-b142-61244962975f

സ്വാതന്ത്ര്യ സമര സേനാനിയും ഗുജറാത്തിലെയും മധ്യപ്രദേശിലെയും മുൻ ഗവർണറും ആയിരുന്ന  കെ എം ചാണ്ടി (6 ഓഗസ്റ്റ് 1921 - 7 സെപ്റ്റംബർ 1998),

സിഫിലിസ്, ക്ഷയംമുതലായ അസുഖങ്ങൾക്കെതിരായി ഉള്ള ഏറ്റവും ഫലപ്രദമായ ഔഷധമായ പെൻസിലിൻ കണ്ടുപിടിച്ചതുവഴി വൈദ്യ ശാസ്ത്രത്തിലെ ആന്റിബയോട്ടിക്ക് വിപ്ലവത്തിനു തുടക്കം കുറിച്ച സ്കോട്ടിഷ് ശാസ്ത്രജ്ഞന്‍  അലക്സാണ്ടർ ഫ്ലെമിങ് (ഓഗസ്റ്റ് 6, 1881 - മാർച്ച് 11, 1955)

8b111850-11e5-4cd0-8d7a-49272707a408

പരീക്ഷണാത്മക (അവാന്ത് ഗാർഡ്) ചലച്ചിത്ര നിർമ്മാതാവ്, സംഗീത നിർമ്മാതാവ്, എഴുത്തുകാരൻ എന്നീ നിലകളിൽ ലോക പ്രശസ്തനാകുകയും പോപ്പ് "ആർട്ട് എന്ന ദൈനംദിന വസ്തുക്കളെയും ചിത്രങ്ങളെയും അതേപോലെ വരയ്ക്കുന്ന കലാരൂപത്തിന്റെ മുന്നേറ്റത്തിന്റെ കേന്ദ്രബിന്ദുവായി തീർന്ന അമേരിക്കൻ കലാകാരൻ ആൻഡി വോഹോൾ(ഓഗസ്റ്റ് 6, 1928 - ഫെബ്രുവരി 22, 1987)

അമേരിക്കൻ പൗരാവകാശ പ്രസ്ഥാനത്തിൽ പങ്കാളിയും അറുപതുവർഷത്തോളംസംഗീത രംഗത്തും പൊതുരംഗത്തും സക്രിയമായിരുന്ന പ്രസിദ്ധ ജാസ് സംഗീതജ്ഞയും ഗായികയും നടിയുമായിരുന്ന ആബി ലിങ്കൺ(6 ഓഗസ്റ്റ് 1930 – 14 ഓഗസ്റ്റ് 2010) ,
*********

57b3a5a1-e482-4647-941e-518e2a25d7fa

ഇന്നത്തെ സ്മരണ !!
*********
എസ്.കെ. പൊറ്റെക്കാട്ട് മ. (1913-1982)
ഭരത്‌ മുരളി മ. (1954 -2009)
കെ. മോഹൻദാസ് മ. (1990-2013)
പി. നാരായണൻ മ. (1951-2020)
സുരേന്ദ്രനാഥ് ബാനർജി മ. (1848-1925)
പ്രാൺകുമാർ ശർമ്മ മ. (1938 - 2014)
സ്മിത തൽവാൽക്കർ മ.  (1954-2014).
സുരേന്ദ്രനാഥ് ബാനർജി മ.  (1848 - 1925) 
സൂരജ് ഭാൻ മ. (1928 - 6 2006) 
ബെൻ ജോൺസൺ മ. (1572 -1637)
ഡിയെഗോ വെലാസ്ക്വെസ് മ. (1599-1660)
ഫുൾജെൻസിയോ ബാറ്റിസ്റ്റ മ. (1901-1973)
ഗുമ്മാഡി വിട്ടൽ റാവു (1949 -  2023).

194a705a-c2f4-419a-803d-ed1860fba003

യൂറോപ്പ്‌,ആഫ്രിക്ക, അമേരിക്ക, ദക്ഷിണേഷ്യ, പൂർവേഷ്യ എന്നിവിടങ്ങളിലെ മിക്ക രാജ്യങ്ങളും പല തവണ സന്ദർശിക്കുകയും ഓരോ സ്ഥലത്തെയും സാമാന്യ മനുഷ്യരുമായി ഇടപഴകുകയും മലയാളത്തിനു ഏറെക്കുറെ നവീനമായ യാത്രാവിവരണ സാഹിത്യശാഖയ്ക്ക്  വിലപ്പെട്ട  സംഭാവനകൾ നല്‍ക്കുകയും  നോവലുകളും ചെറുകഥകളും, കവിതകളും  എഴുതിയ  ജ്ഞാനപീഠപുരസ്കാരം ലഭിച്ച സാഹിത്യകാരന്‍  ശങ്കരൻകുട്ടി കുഞ്ഞിരാമൻ പൊറ്റെക്കാട്ട് എന്ന എസ്.കെ. പൊറ്റെക്കാട്  (മാർച്ച് 14, 1913–ഓഗസ്റ്റ് 6,1982),

അമരം, കാണാക്കിനാവ്, നെയ്ത്തുകാരൻ തുടങ്ങിയ മലയാള സിനിമകളിൽ അഭിനയിച്ച നാടക, ടെലിവിഷൻ സീരിയൽ രംഗങ്ങളിലെ  അഭിനേതാവായിരുന്ന ഭരത് മുരളി(മേയ് 25 1954 - ഓഗസ്റ്റ് 6 2009),

88d9937c-0e3f-4cbd-acb0-f1a60af21cf2

2011ൽ ഹോബി-16 എന്ന ഇനം പായക്കപ്പലിൽ 29 ദിവസത്തിനുള്ളിൽ ചെന്നൈയിൽനിന്ന് ഒഡിഷയിലേക്ക് 1,500 കിലോമീറ്റർ സഞ്ചരിച്ച് ലിംക ബുക്ക് ഓഫ് റിക്കോഡ്സിൽ ഇടം നേടിയ മലയാളി കെ. മോഹൻദാസ്  ( 1990-2013 ആഗസ്റ്റ് 6)

കേരളത്തിലെ പൊതുപ്രവർത്തകനും സി.പി.ഐ. നേതാവുമായിരുന്നു പത്താം നിയമസഭയിലെ വൈക്കം സാമാജികനായിരുന്ന എം.കെ. കേശവന്റെ മരണത്തെത്തുടർന്ന് 1998 മാർച്ച് 2-ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ  വിജയിച്ചു. 2001-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും വൈക്കത്തു നിന്നും വിജയിച്ചിട്ടുണ്ട്,തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമായും പ്രവർത്തിച്ചിട്ടുള്ള പി. നാരായണൻ(1951 ജനുവരി 31-  2020 ആഗസ്റ്റ് 6 )

72df735b-41fd-43e7-87e7-bdf4ccec6b8b

ഇന്ത്യൻ നാഷണൽ അസ്സോസ്സിയേഷൻ എന്ന രാഷ്ട്രീയ സംഘടന കെട്ടിപ്പടുക്കുകയും, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പതിനൊന്നാമത് ദേശീയ പ്രസിഡന്റാകുകയും  രാഷ്ട്രഗുരു എന്ന് അറിയപ്പെടുന്ന ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യകാല രാഷ്ട്രീയ നേതാക്കളിലൊരാൾ ആയിരുന്ന സുരേന്ദ്രനാഥ് ബാനർജി (10 നവംബർ 1848 – 6 ഓഗസ്റ്റ് 1925),

ചാച്ച ചൗധരി' എന്ന കാർട്ടൂൺ കഥാപാത്രത്തിലൂടെ പ്രശസ്തനായ ഇന്ത്യയുടെ വാൾട്ട് ഡിസ്‌നിയെന്ന് വേൾഡ് എൻസൈക്ലോപീഡിയ ഓഫ് കോമിക്‌സ് വിശേഷിപ്പിച്ച പ്രശസ്തനായ കാർട്ടൂണിസ്റ്റ് പ്രാൺകുമാർ ശർമ്മ(15 ആഗസ്റ്റ് 1938 - 6 ആഗസ്റ്റ് 2014),

67af766f-498d-457b-b835-a25f98b55276

സിനിമാ നിർമാതാവെന്ന നിലയിൽ കളത്ത് നകളത്ത്, തു തിഥെ മി എന്നീ ചിത്രങ്ങൾക്ക്  ദേശീയപുരസ്‌കാരം നേടിയിട്ടുള്ള പ്രമുഖ മറാഠി നടിയും നിർമാതാവും സംവിധായിക യുമായിരുന്ന സ്മിത തൽവാൽക്കർ(5 സെപ്റ്റംബർ 1954 – 6 ഓഗസ്റ്റ് 2014),

പ്രശസ്തനായ ഒരു സ്വാതന്ത്ര്യ സമര സേനാനി,  രണ്ടുതവണ കോൺഗ്രസിൻ്റെ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടു, 1905-ലെ 'ബംഗാൾ നിർമ്മാതാവ്' എന്നും അറിയപ്പെടുന്ന  സുരേന്ദ്രനാഥ് ബാനർജി (10 നവംബർ 1848 - 6 ഓഗസ്റ്റ് 1925) 

398c85fe-6429-401b-9025-d7480e3bcfd3

ദളിത് നേതാവും ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ്, ബിഹാർ എന്നീ സംസ്ഥാനങ്ങളുടെ ഗവർണറായിരുന്നു. ഭാരതീയ ജനസംഘത്തിൽ നിന്നാണ് സൂരജ് ഭാൻ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. 1970-1973 കാലഘട്ടത്തിൽ ഭാരതീയ ജനസംഘത്തിൻ്റെ അഖിലേന്ത്യാ എക്‌സിക്യൂട്ടീവ് അംഗവും 1973-1976 കാലഘട്ടത്തിൽ ഭാരതീയ ജനസംഘത്തിൻ്റെ പട്ടികജാതി/വർഗ സെല്ലിൻ്റെ ചുമതലയും ഹരിയാന സ്റ്റേറ്റ് സെക്രട്ടറിയുമായിരുന്നു. 1987 മുതൽ 1990 വരെ ഹരിയാന സർക്കാരിൽ റവന്യൂ മന്ത്രിയായിരുന്നു . 1996ൽ ശ്രീ അടൽ ബിഹാരി വാജ്‌പേയിയുടെ സർക്കാരിൽ കൃഷി മന്ത്രിയായിരുന്നു. സൂരജ് ഭാൻ ജിയുടെ വിലപ്പെട്ട സമയം അധഃസ്ഥിതരുടെയും പിന്നാക്കക്കാരുടെയും ക്ഷേമത്തിനായി നീക്കിവച്ചിട്ടുണ്ട്. സൂരജ് ഭാൻ (1 ഒക്ടോബർ 1928 - 6 ഓഗസ്റ്റ് 2006)

889ae5b2-792f-4465-9b26-fd205e20ebe7

വോൾപോൺ, ദി ആൽക്കെമിസ്റ്റ്, ബർത്തലോമ്യൂ ഫെയർ തുടങ്ങിയ ഹാസ്യനാടകങ്ങളുടേയും കുറേ ഭാവഗീതങ്ങളുടേയും രചയിതാവും ഷേക്സ്പിയറുടെ സമകാലീനനും, നവോത്ഥാനകാലത്തെ  നാടകകൃത്തും കവിയും നടനും ആയിരുന്ന ബെഞ്ചമിൻ ജോൺസൻ എന്ന ബെൻ ജോൺസൺ (ജൂൺ 11, 1572 - ഓഗസ്റ്റ് 6, 1637),

ബാരോക്വ് കാലഘട്ടത്തിലെ തനതായ വ്യക്തിത്വമുള്ള ഛായാചിത്രരചന നടത്തുകയും ചരിത്രപരവും സാംസ്കാരികവുമായി പ്രാധാന്യമുള്ള ധാരാളം സീനറികളും,   സ്പാനിഷ് രാജകുടുംബത്തിലെ അംഗങ്ങളുടെയും യൂറോപ്പിലെ പ്രധാനവ്യക്തികളുടെയും ധാരാളം ഛായാചിത്രങ്ങളും, ധാരാളം സാധാരണക്കാരുടെ ചിത്രങ്ങളും വരച്ച സ്പാനിഷ് ചിത്രകാരൻ ആയിരുന്ന ഡിയെഗോ വെലാസ്ക്വെസ് (സ്പാനിഷ് ഉച്ചാരണം: (1599 - ഓഗസ്റ്റ് 6, 1660)

0752dcb8-8686-4ca1-89ab-33714b4c54a7

ക്യൂബൻ വിപ്ലവത്തിനു മുൻപുള്ള കാലഘട്ടത്തിൽ ക്യൂബ ഭരിച്ചിരുന്ന സ്വേച്ഛാധിപതിയായ
 ഫുൾജെൻസിയോ ബാറ്റിസ്റ്റ( ജനുവരി 16, 1901 – ഓഗസ്റ്റ് 6, 1973),

ഒരു ഇന്ത്യൻ കവിയും ഗായകനും കമ്മ്യൂണിസ്റ്റ് വിപ്ലവകാരിയുമായിരുന്ന ഗദ്ദർ എന്നറിയപ്പെടുന്ന ഗുമ്മാഡി വിട്ടൽ റാവു.നക്സലൈറ്റ്-മാവോയിസ്റ്റ് പ്രസ്ഥാനത്തിലും തെലങ്കാനയുടെ സംസ്ഥാന പദവിക്കായുള്ള മുന്നേറ്റത്തിലും ഗദ്ദർ സജീവമായിരുന്നു.(1949 - 6 ഓഗസ്റ്റ് 2023). 

428c9b9a-c75b-424e-9128-c81359794246

ചരിത്രത്തിൽ ഇന്ന്…
*********
1284 - മെലോറിയ യുദ്ധത്തിൽ റിപ്പബ്ലിക് ഓഫ് പിസയെ ജെനോവ റിപ്പബ്ലിക് പരാജയപ്പെടുത്തി , അങ്ങനെ മെഡിറ്ററേനിയനിൽ നാവിക ആധിപത്യം നഷ്ടപ്പെട്ടു.

1538 - ഗോൺസാലോ ജിമെനെസ് ഡെ ക്വിസ്റ്റാഡ എന്ന സ്പാനിഷ് പട്ടാളക്കാരൻ കൊളംബിയ എന്ന യൂറോപ്യൻ ഭൂവിഭാഗം കണ്ടുപിടിച്ചു.

08271893-58c5-423f-ac74-46e7a17d96c2

1538-ൽ കൊളംബിയയിലെ ബൊഗോട്ട സ്ഥാപിച്ചതിൻ്റെ സ്മരണാർത്ഥം, തെക്കേ അമേരിക്കയിലെ ഏറ്റവും പ്രധാനപ്പെട്ട നഗരങ്ങളിലൊന്ന് സ്ഥാപിച്ചു. 

1661 - ഹേഗ് ഉടമ്പടി പോർച്ചുഗലും ഡച്ച് റിപ്പബ്ലിക്കും ഒപ്പുവച്ചു . 

ca64f714-c989-42bf-b45f-e9e18ea24e82

1777-ലെ അമേരിക്കൻ വിപ്ലവ യുദ്ധത്തിൽ നടന്ന ഒറിസ്കാനി യുദ്ധത്തിൻ്റെ പേരിൽ ഓഗസ്റ്റ് 6 ഓർമ്മിക്കപ്പെടുന്നു, ഇത് വടക്കേ അമേരിക്കൻ കാമ്പെയ്‌നിലെ ഏറ്റവും രക്തരൂക്ഷിതമായ യുദ്ധങ്ങളിൽ ഒന്നായിരുന്നു, 

1787 - അമേരിക്കൻ ഐക്യനാടുകളുടെ ഭരണഘടനയുടെ അറുപത് പ്രൂഫ് ഷീറ്റുകൾ പെൻസിൽവാനിയയിലെ ഫിലാഡൽഫിയയിൽ നടന്ന ഭരണഘടനാ കൺവെൻഷനിൽ എത്തിച്ചു .

bc6d7a81-e8aa-44f8-9bc4-0eeab688bce7

1806 - റോമാ ചക്രവർത്തി ഫ്രാൻസിസ് രണ്ടാമൻ റോമാസാമ്രാജ്യത്തിന് അന്ത്യം കുറിച്ചു.

1819 - അമേരിക്കൻ ഐക്യനാടുകളിലെ ആദ്യത്തെ സ്വകാര്യ സൈനിക സ്കൂളായി നോർവിച്ച് യൂണിവേഴ്സിറ്റി വെർമോണ്ടിൽ സ്ഥാപിതമായി .

1824 - പെറുവിയൻ സ്വാതന്ത്ര്യസമരം : സൈമൺ ബൊളിവാറിൻ്റെ നേതൃത്വത്തിലുള്ള ദേശസ്നേഹ സൈന്യം ജുനിൻ യുദ്ധത്തിൽ സ്പാനിഷ് റോയലിസ്റ്റ് സൈന്യത്തെ പരാജയപ്പെടുത്തി .

acf1a144-657d-4987-af52-d38851c6d48b

1825-ൽ സ്പാനിഷ് ഭരണത്തിൽ നിന്ന് ബൊളീവിയ സ്വാതന്ത്ര്യം നേടി 

1870 - ഫ്രാങ്കോ-പ്രഷ്യൻ യുദ്ധം: വോർത്ത് യുദ്ധം ജർമ്മനിയുടെ നിർണായക വിജയത്തിൽ കലാശിച്ചു.

1890 - ന്യൂയോർക്കിലെ ഓബർൺ ജയിലിൽ , കൊലപാതകിയായ വില്യം കെംലർ വൈദ്യുതക്കസേരയിൽ വധശിക്ഷയ്ക്ക് വിധേയനായ ആദ്യ വ്യക്തിയായി .

a9d82729-6c28-4105-b19e-fe0ef798b880

1914 - ഒന്നാം ലോകമഹായുദ്ധം: സെർബിയ ജർമ്മനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു; ഓസ്ട്രിയ റഷ്യക്കെതിരെ യുദ്ധം പ്രഖ്യാപിക്കുന്നു.

1915 - ഒന്നാം ലോകമഹായുദ്ധം: സാരി ബെയർ യുദ്ധം : സുവ്‌ല ബേയിൽ ഒരു പ്രധാന സഖ്യസേനയുടെ ലാൻഡിംഗിനോട് അനുബന്ധിച്ച് സഖ്യകക്ഷികൾ ഒരു വഴിതിരിച്ചുവിടൽ ആക്രമണം നടത്തി .

ce954c40-c5b6-47a9-b689-f13186acb14e

 

1917 - ഒന്നാം ലോകമഹായുദ്ധം: റൊമാനിയൻ , ജർമ്മൻ സൈന്യങ്ങൾ തമ്മിലുള്ള മറെസ്തി യുദ്ധം ആരംഭിച്ചു.

1926 - ഗെർട്രൂഡ് എഡെർലെ ഇംഗ്ലീഷ് ചാനൽ നീന്തിക്കടക്കുന്ന ആദ്യ വനിതയായി .

d06c57c8-45ef-4044-b37d-2c803957af4d

1926 - വിറ്റാഫോൺ പ്രോസസ്സ് ഉപയോഗിച്ചുള്ള ആദ്യത്തെ പൊതു സ്ക്രീനിംഗ് 

1940 - എസ്തോണിയ സോവിയറ്റ് യൂണിയനോട് ചേർത്തു

1945 - രണ്ടാം ലോകമഹായുദ്ധം: ജപ്പാനിലെ ഹിരോഷിമയിൽ അമേരിക്ക അണുബോംബിട്ടു. 70,000 പേർ തൽക്ഷണം മരണമടഞ്ഞു.

1962 - ജമൈക്ക ബ്രിട്ടീഷുകാരിൽനിന്നും സ്വാതന്ത്ര്യം നേടി.

e6fe4799-b0e1-4f59-aa4d-75c7c6dc8780

1991 - ടിം ബർണേയ്സ് ലീ വേൾഡ് വൈഡ് വെബ് എന്ന ആശയം അവതരിപ്പിച്ചു. ഇത് ഇന്റർനെറ്റിലെ ഒരു സേവനമായി ലഭ്യമാകാൻ തുടങ്ങി.

1996 - ചൊവ്വ ഗ്രഹത്തിൽ ജീവൻ ഉണ്ടായിരുന്നതായി കണ്ടെത്തി.

e7ed3c3d-c347-4b68-80c2-2b8243708c26

2001 - ഏർവാടി തീപിടിത്ത സംഭവം : തമിഴ്‌നാട്ടിലെ ഏർവാടിയിലുള്ള ഒരു വിശ്വാസാധിഷ്ഠിത സ്ഥാപനത്തിൽ ഇരുപത്തിയെട്ട് മാനസികരോഗികളെ ചങ്ങലയിൽ ബന്ധിച്ച് ചുട്ടുകൊന്നു . 

2008 - മൌറീഷ്യൻ പ്രസിഡന്റ് സിദി മുഹമ്മദ് ഓൾഡ് ചെക്ക് അബ്ദല്ലാഹി ഒരുകൂട്ടം ജനറൽമാരാൽ നിഷ്കാസിതനായി

2010 - ഇന്ത്യയിലെ ജമ്മു കാശ്മീരിന്റെ വലിയൊരു ഭാഗത്ത് വെള്ളപ്പൊക്കത്തിൽ 71 പട്ടണങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും 255 പേരെങ്കിലും കൊല്ലപ്പെടുകയും ചെയ്തു.

f2be3c55-fc19-409e-8b4e-892d242c696a

2011 - അഫ്ഗാനിസ്ഥാനിലെ യുദ്ധം : ഒരു യുണൈറ്റഡ് സ്റ്റേറ്റ്സ് മിലിട്ടറി ഹെലികോപ്റ്റർ വെടിവെച്ച് വീഴ്ത്തി 30 അമേരിക്കൻ പ്രത്യേക സേനാംഗങ്ങളും ഒരു ജോലി ചെയ്യുന്ന നായയും ഏഴ് അഫ്ഗാൻ സൈനികരും ഒരു അഫ്ഗാൻ സിവിലിയനും കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ യുദ്ധത്തിൽ അമേരിക്കയുടെ ഏറ്റവും മാരകമായ ഒറ്റ സംഭവമായിരുന്നു അത്.

2012 - നാസയുടെ ക്യൂരിയോസിറ്റി റോവർ ചൊവ്വയുടെ ഉപരിതലത്തിൽ ഇറങ്ങി

f7962511-b859-4bfd-a746-986451f00909

2015 - സൗദി നഗരമായ അബഹയിലെ ഒരു പള്ളിയിൽ ചാവേർ ബോംബ് ആക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു . 

.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
.       ************
   Rights Reserved by Team Jyotirgamaya

Advertisment