ഇന്ന് ഏപ്രില്‍ 11: ദേശീയ മാതൃ സുരക്ഷ ദിനം ! രോഹിണി ഹട്ടാങ്കടിയുടെയും പ്രവീണയുടെയും ജന്മദിനം: ഫ്രാന്‍സും ഇംഗ്ലണ്ടും തമ്മില്‍ ട്രോയിസ് ഉടമ്പടി ഒപ്പുവച്ചതും ഇന്ന്: ചരിത്രത്തില്‍ ഇന്ന്

New Update
New Project APRIL 11

ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …  
    **************

Advertisment

.                  ' JYOTHIRGAMAYA '
.                 ്്്്്്്്്്്്്്്്
.                  🌅ജ്യോതിർഗ്ഗമയ🌅
.                       
കൊല്ലവർഷം 1200  
മീനം 28
ഉത്രം  / ചതുർദശി
2025, ഏപ്രിൽ 11, 
വെള്ളി

ഇന്ന്;

*ദേശീയ മാതൃ സുരക്ഷ ദിനം ! [National safe motherhood dayമാതൃക്ഷേമത്തിൻ്റെയും ആരോഗ്യത്തിൻ്റെയും  പ്രാധാന്യം ഉയർത്തിക്കാട്ടുന്നതിന് ഒരു ദിവസം.  ഗർഭാവസ്ഥയിലൂടെയും പ്രസവത്തിലൂടെയും സുരക്ഷിതവും ആരോഗ്യകരവുമായ ഒരു ജീവിതയാത്ര ഉറപ്പാക്കിക്കൊണ്ട് അമ്മമാർക്കുള്ള പരിചരണത്തിനും പിന്തുണക്കും മുൻഗണന നൽകേണ്ടതിൻ്റെ ആവശ്യകതയെ ഈ ദിനം ശക്തമായ ഓർമ്മപ്പെടുത്തുന്നു.]publive-image

* പ്രസവ സുരക്ഷാ ദിനം ! [അമ്മയാകുക എന്നത് മനുഷ്യവർഗത്തിൻ്റെ നിലനിൽപ്പിന് അനിവാര്യമായ ഒരു അനുഭവമാണെങ്കിലും, സുരക്ഷിതമായ മാതൃത്വം ലോകത്ത് വളരെക്കാലമായുള്ള ഒരു ആശയും ആശങ്കയുമാണ്. രാഷ്ട്രപിതാവ് മഹാത്മജിയുടെ പത്നി കസ്തൂർബാ ഗാന്ധിയുടെ ജന്മദിനമാണ്‌ ഈ ദിനാചരണത്തിന് പിന്നിൽ.]

.*ലോക പാർക്കിൻസൺസ് ദിനം! [World Parkinson’s Dayപാർക്കിൻസൺസ് രോഗത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനായി എല്ലാ വർഷവും ഏപ്രിൽ 11 ന് ലോക പാർക്കിൻസൺസ് ദിനം ആചരിക്കുന്നു . 1817-ൽ ന്യൂറോ ഡീജനറേറ്റീവ് ഡിസോർഡറിൻ്റെ ആദ്യ കേസ് കണ്ടെത്തിയ ഡോ. ജെയിംസ് പാർക്കിൻസൻ്റെ ജീവിതത്തെ ആദരിക്കുന്നതിനും ഈ ദിനം സമർപ്പിക്കുന്നു. വിറയലും കാഠിന്യവും ഉണ്ടാക്കുന്ന ന്യൂറോ ഡിജനറേറ്റീവ് ഡിസോർഡറായ പാർക്കിൻസൺസ് രോഗത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് ലോക പാർക്കിൻസൺസ് ദിനം ആചരിക്കുന്നത്.]publive-image
              
.*അന്തഃരാഷട്ര ലൂയി ലൂയി ഡേ ![ഒരു ജമയിക്കൻ നാവികൻ സ്വന്തം പ്രേയസിയെ കാണാൻ ദ്വീപിലേക്ക് മടങ്ങുന്ന കഥ പറയുന്ന റിച്ചാർഡ് ബെറിയുടെ ലൂയി ലൂയി ഗാനത്തിന്റെ റിക്കോർഡ് ഇറങ്ങിയ ദിനം]

USA;
*ദേശീയ അന്തർവാഹിനി ദിനം[National Submarine Dayഎല്ലാ വർഷവും ഏപ്രിൽ 11 ന് ദേശീയ അന്തർവാഹിനി ദിനം ആഘോഷിക്കുന്നു. ആധുനിക അന്തർവാഹിനി യുഗത്തിൻ്റെ തുടക്കം കുറിക്കുന്നതിനാൽ ഈ ദിനത്തിന് അതിൻ്റെതായ പ്രാധാന്യമുണ്ട് എന്ന് നമ്മെ ഓർമ്മിപ്പിയ്ക്കാൻ ഒരു ദിനം. കൂടാതെ രാജ്യത്തിൻ്റെ പ്രതിരോധത്തിനും സുരക്ഷയ്ക്കും അന്തർവാഹിനികൾ നൽകിയ സംഭാവനകളുടെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ദിനം.]

publive-image

*ദേശീയ മാർക്കറ്റിംഗ് പ്രവർത്തന അഭിനന്ദന  ദിനം![മാർക്കറ്റിംഗ് പ്രവർത്തനങ്ങളിലെ ജീവനക്കാരുടെ കഠിനാധ്വാനത്തെയും വിജയത്തെയും അംഗീകരിക്കുന്നതിനുള്ള ഒരു പ്രത്യേക ദിവസമാണ് ദേശീയ മാർക്കറ്റിംഗ് പ്രവർത്തന അഭിനന്ദന ദിനം. വർഷം തോറും ആഘോഷിക്കുന്ന ഇത്, മാർക്കറ്റിംഗ് ടീമുകളെ സുഗമമായി പ്രവർത്തിപ്പിക്കുന്ന ആളുകളെയും സാങ്കേതികവിദ്യയെയും ഉയർത്തിക്കാട്ടുന്നതിനുള്ള സമയമാണ്. ]

*ദേശീയ ബാർബർഷോപ്പ് ക്വാർട്ടറ്റ് ദിനം![National Barbershop Quartet Dayസംഘടിത ബാർബർഷോപ്പ് പ്രസ്ഥാനത്തിൻ്റെ പിറവിയെ അനുസ്മരിക്കാൻ ദേശീയ ബാർബർഷോപ്പ് ക്വാർട്ടറ്റ് ദിനം സൃഷ്ടിച്ചു. ഒ സി കാഷ്, "തേർഡ് അസിസ്റ്റൻ്റ് ടെമ്പററി വൈസ് ചെയർമാൻ", "റോയൽ കീപ്പർ ഓഫ് ദി മൈനർ കീസ്" റൂപർട്ട് ഹാൾ എന്നിവരുടെ ക്ഷണപ്രകാരം 26 പേർ ഒരു ഗാനമേളയ്ക്കായി ഒത്തുകൂടിയപ്പോഴാണിത്. ഈ ഒത്തുചേരൽ 1938 ഏപ്രിൽ 11 ന് നടന്നു, തുടർന്ന് തുടർന്നുള്ള ഒത്തുചേരലുകൾ നടന്നു. ഇതിൻ്റെ ഫലമായി ഇന്ന് ബാർബർഷോപ്പ് ഹാർമണി സൊസൈറ്റി എന്നറിയപ്പെടുന്നു.]publive-image

*ദേശീയ വളർത്തുമൃഗ ദിനം ![National Pet Dayഎല്ലാ വർഷവും ഏപ്രിൽ 11 ന് ദേശീയ വളർത്തുമൃഗ ദിനം ആഘോഷിക്കുന്നു. ഈ ദിവസം നമ്മുടെ രോമമുള്ള സുഹൃത്തുക്കൾ എന്ന് വിളിക്കുന്ന വളർത്തുമൃഗങ്ങൾക്കായി സമർപ്പിക്കുന്നു . അവർ ഞങ്ങളുടെ കുടുംബത്തിലെ പ്രത്യേക അംഗങ്ങളാണ്, അവർ ഞങ്ങൾക്ക് വളരെയധികം സ്നേഹവും പിന്തുണയും നൽകുന്നു.]

*ദേശീയ ജീവനുള്ള ദാതാക്കളുടെ  ദിനം![അവയവദാതാവിന്റെ ജീവൻ രക്ഷിക്കാനുള്ള നിരവധി സാഹചര്യങ്ങൾ ദാതാവ് മരിച്ചതിനുശേഷം സംഭവിക്കാറുണ്ടെങ്കിലും, ചില മെഡിക്കൽ സാഹചര്യങ്ങളിൽ, ജീവിച്ചിരിക്കുന്നതും ആരോഗ്യവാനുമായ ഒരാൾക്ക് അവയവം ദാനം ചെയ്യാൻ കഴിയും]publive-image

.  ഇന്നത്തെ മൊഴിമുത്ത്
. ്്്.്്്്്്്്്്്്്്്്്്്്
''മരണം മനോഹരം തന്നെയായിരിക്കണം. തലയ്ക്കുമേൽ പുൽക്കൊടികളിഴനെയ്കെ പതുപതുത്ത തവിട്ടുമണ്ണിൽ കിടന്നുകൊണ്ടു നിശ്ശബ്ദതയ്ക്കു കാതുകൊടുക്കുക; ഇന്നലെയില്ല, നാളെയുമില്ല; കാലത്തെ മറക്കുക, ജീവിതത്തിനു മാപ്പു കൊടുക്കുക, ശാന്തിയെ പുല്കുക.''

[ - ഓസ്കാർ വൈൽഡ്  ]
  *********
ഇന്നത്തെ പിറന്നാളുകാർ
***********
ഗാന്ധി എന്ന ചിത്രത്തിൽ കസ്തൂർബാ ഗാന്ധിയുടെ വേഷമിട്ട  മികച്ച സഹനടിക്കുള്ള ബാഫ്റ്റ അവാർഡാണ് ലഭിച്ച ആദ്യത്തെ ഇന്ത്യൻ കലാകാരിയും ടി വി സിനിമ അഭിനേത്രിയുമായ രോഹിണി ഹട്ടാങ്കടിയുടെയും (1955),

publive-image

മലയാളത്തിലെ ചലച്ചിത്ര ടെലിവിഷൻ അഭിനേത്രി പ്രവീണയുടെയും (1978),

നൃത്തം, സംഗീതം, ചിത്രരചന, എന്നിവയില്‍ നിരവധി സമ്മാനങ്ങള്‍ കരസ്ഥമാക്കി സ്‌കൂള്‍ കലോത്സവ വേദികളില്‍ നിറഞ്ഞു നിന്നിരുന്ന താരവും  നിരവധി കെമേഴ്ഷ്യല്‍ ചിത്രങ്ങളിലും ആഡ് ഫിലിംസിലും  ആറാം വയസ്സിൽ'പുതിയ തീരങ്ങള്‍' എന്ന ചിത്രത്തിലും അഭിനയിക്കുകയും തുടർന്ന് ഫേസ് ടു ഫേസ്, ലണ്ടന്‍ ബ്രിഡ്ജ്, തിര എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്ത  കൊച്ചു കാലാകാരി അമൃത അനില്‍കുമാറിന്റേയും (2000),

റോമിയോ ആൻഡ് ജൂലിയറ്റ്, ക്യാച്ച് മി ഇഫ് യു കാൻ, ബ്ലഡ് ഡയമണ്ട്, ടൈറ്റാനിക്, തുടങ്ങിയ സിനിമകളിൽ അഭിനയിച്ച   പ്രശസ്തനായ   അമേരിക്കൻ ചലച്ചിത്ര നടനും നിർമാതാവുമായ ലിയോനാർഡോ വിൽഹെം ഡികാപ്രിയോയുടെയും   (1974) ,

publive-image

വെൽകം ടു കോളിൻവുഡ്', 'ഡോണ്ട് സേ എ വേർഡ്' തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തയായ ഒരു അമേരിക്കൻ നടിയും അഭിഭാഷകയും ബിസിനസുകാരിയുമാണ് ജെന്നിഫർ എസ്പോസിറ്റോയുടേയും (1973),

2004 മുതൽ 2017 വരെ വിക്ടോറിയസ് സീക്രട്ടിനൊപ്പം പ്രവർത്തിക്കുകയും  തുടർന്ന് അർമാനി, ക്രിസ്റ്റ്യൻ ഡിയർ തുടങ്ങിയ ഫാഷൻ ഹൗസുകളുമായി പ്രവർത്തിക്കാൻ പോവുകയും ചെയ്ത ബ്രസീലിയൻ മോഡൽ അലസാന്ദ്ര അംബ്രോസിയോയുടെയും (1981),

publive-image

ന്യൂസിലൻഡ് ക്രിക്കറ്റ് അമ്പയറും, മുൻ ക്രിക്കറ്ററുമായ ബ്രെന്റ് ഫ്രേസർ 'ബില്ലി' ബൗഡന്റെയും(1963) ജന്മദിനം !!!
**************
ഇന്ന് പിറന്നാൾ ആചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ പ്രമുഖരായ പൂർവ്വികരിൽ ചിലർ
**************
കസ്തൂർബ ഗാന്ധി ജ. (1869-1944)
ജ്യോതി റാവു ഫുലെ ജ(1827- 1890)
ജാമിനി റോയ്  ജ. (1887-1972).
കെ. എൽ. സൈഗാൾ ജ. (1904-1947)
നബി അഹമ്മദ് ഷാക്കിർ ജ. (1952-2001)
മാർക് സ്ട്രാൻഡ് ജ. (1934 - 2014)
തിയോടൊർ ഐസക്ക്റൂബിൻ ജ. (1923-2019)
സെപ്റ്റിമിയസ് സെവേറസ് ജ(145-211)

publive-image

പ്രമുഖ ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും മഹാത്മാ ഗാന്ധിയുടെ പത്നിയുമായിരുന്ന കസ്തൂർബാ ഗാന്ധി(ഏപ്രിൽ 11, 1869 –ഫെബ്രുവരി 22, 1944)

മഹാരാഷ്ട്രയിൽ നിന്നുള്ള ഒരു ഇന്ത്യൻ സാമൂഹിക പ്രവർത്തകനും വ്യവസായിയും ജാതി വിരുദ്ധ സാമൂഹിക പരിഷ്കർത്താവും എഴുത്തുകാരനുമായിരുന്ന ജ്യോതിറാവു ഗോവിന്ദറാവു ഫൂലെ(11 ഏപ്രിൽ 1827 - 28 നവംബർ 1890)

publive-image

അമ്മയും കുഞ്ഞും, സ്ത്രീ, ബാവുൽ ഗായകർ, പൂച്ചകൾ ചെമ്മീൻ പങ്കിടുന്നത് തുടങ്ങി നിത്യജീവിതത്തിലെ ദൃശ്യങ്ങൾ വരച്ച ഇന്ത്യൻ ആധുനിക ചിത്രകലാ രംഗത്തെ ശ്രദ്ധേയനായ കലാകാരനായ ജാമിനി റോയ്  (1887 ഏപ്രിൽ 11-1972 ഏപ്രിൽ 24),

, "ബാബുൽ മോറ", "ഏക്‌ ബങ്കള ബനേ ന്യാര", "ജബ് ദില്‍ ഹി ടൂട് ഗയ" തുടങ്ങിയ അനശ്വര ഗാനങ്ങള്‍ ആലപിച്ച  പ്രതിഭാശാലിയായ  നടനും ഗായകനുമായിരുന്ന കുന്ദൻലാൽ സൈഗാൾ  എന്ന കെ.എൽ. സൈഗാൾ ( 1904 ഏപ്രിൽ 11-1947- ജനുവരി 18)

publive-image

ഇന്ത്യൻ ചാര സംഘടനയായ റൊയുടെ നിർദ്ദേശ പ്രകാരം പാക്കിസ്ഥാനിൽ പോയി മതം മാറുകയും  പിടിക്കപ്പെടുകയും ജയിൽ കഠിന പീഢനമേറ്റ് കൊല്ലപ്പെടുകയും,  ഈ ജീവിതം റോയുടെ മുൻ ജോയിന്റ് ഡയരക്ടർ മലോയ് കൃഷ്ണ ധർ എഴുതിയ : "മിഷൻ റ്റു പാകിസ്താൻ: ഏൻ ഇന്റലിജൻസ് ഏജന്റ്" എന്ന പുസ്തകത്തിനു ആധാരമാകുകയും പിന്നീട് എക് ഥാ ടൈഗർ എന്ന സിനിമ നിർമ്മിച്ച്‌ കഥ പുറം ലോകം അറിയുകയും ചെയ്ത മുൻനാടക നടനും ചാരപ്രവർത്തകനും  ആയിരുന്ന  രവീന്ദർ കൗശി എന്ന നബി അഹമ്മദ് ഷാക്കിർ(ഏപ്രിൽ 11, 1952-2001 സെപ്റ്റമ്പർ21 )publive-image

കനേഡിയൻ  അമേരിക്കൻ കവിയും, എഴുത്തുകാരനും, പരിഭാഷകനുമായിരുന്ന   മാർക് സ്ട്രാൻഡ്(ഏപ്രിൽ 11, 1934 - നവംബർ 29, 2014)

  അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സൈക്കോഅനാലിസിസ്, കാരെൻ ഹോർണി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സൈക്കോഅനാലിസിസ് എന്നിവയുടെ മുൻ പ്രസിഡൻ്റും,അമേരിക്കൻ സൈക്യാട്രിസ്റ്റും രചയിതാവുമായിരുന്ന തിയോഡോർ ഐസക് റൂബിൻ (ഏപ്രിൽ 11,1923 - ഫെബ്രുവരി16, 2019).

റോമൻ ഗവൺമെൻ്റിനെ ഒരു രാജവാഴ്ചയാക്കി മാറ്റി 193 മുതൽ 211 വരെ ഭരിച്ചിരുന്ന റോമൻ ചക്രവർത്തിയായിരുന്ന സെപ്റ്റിമിയസ് സെവേറസ് (11 ഏപ്രിൽ 145 -4 ഫെബ്രുവരി 211) 
*********

publive-image
ഇന്നത്തെ സ്മരണ !!!
********
ഇടപ്പള്ളി കരുണാകരമേനോൻ മ.(1905 - 1965)
എം എച്ച് ശാസ്ത്രികൾ മ. (1911-2012)
ഇ.കെ. ഇമ്പിച്ചി ബാവ മ. (1917-1995)
ടി.എ. തൊമ്മൻ മ. (1984)
വിഷ്ണു പ്രഭാകർ മ. ( 1912–2009)
പ്രിമോ ലെവി മ. (1919 –1987)
ജെറാൾഡ് ഡ്യൂമോറിയർ മ.(1873 -1934 )
ലൂതർ ബർബാങ്ക് മ. (1849-1926)
അന്ന കാതറിൻ ഗ്രീൻ മ.(1846-1935)
വിൽസ് ക്രോഫ്റ്റ്സ് മ(1879-1957)
കുർട്ട് വോനെഗട്ട് മ(1922-2007)
ജോനാഥൻ വിൻ്റേഴ്‌സ് മ(1925-2013)
എമിൽ ടെൽഫോർഡ്മില്ലർ മ (1937-2016)publive-image

മലയാളത്തിലേക്ക് ആദ്യമായി ഒരു റഷ്യൻ നോവൽ (ദസ്തസേവ്സ്കിയുടെ കുറ്റവും ശിക്ഷയും) വിവർത്തനം ചെയ്യുകയും, പച്ച മലയാള പദങ്ങൾ മാത്രം ഉൾപ്പെടുത്തി ഒരു നിഘണ്ടു  തയ്യാറാക്കുകയും ചെയ്ത പ്രമുഖനായ  മലയാള സാഹിത്യകാരനും വിവർത്തകനുമായിരുന്ന ഇടപ്പള്ളി കരുണാകര മേനോൻ( 28 ഏപ്രിൽ 1905 - ഏപ്രിൽ 11,1965)

പ്രശസ്ത സംസ്കൃതപണ്ഡിതനും തിരുവനന്തപുരം സംസ്കൃത കോളേജ് മുൻഅദ്ധ്യാപകനും ആയിരുന്ന എം എച്ച് ശാസ്ത്രികൾ എന്നറിയപ്പെടുന്ന മഹാദേവ ഹരിഹര ശാസ്ത്രികൾ (18 ജനുവരി 1911- ഏപ്രിൽ 11, 2012),publive-image

കേരളത്തിലെ മാർക്സിസ്റ്റ് പാർട്ടിയുടെ നേതാവും നിയമ സഭാംഗവും സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രിയുമായിരുന്ന ഇ.കെ. ഇമ്പിച്ചി ബാവ(ജൂലൈ 17 1917- ഏപ്രിൽ 11 1995)

കേരളത്തിലെ മുൻമന്ത്രിയും ഒന്നും, രണ്ടും കേരളനിയമ സഭകളിൽ പൂഞ്ഞാർ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച രാഷ്ട്രീയ നേതാവായിരുന്ന ടി.എ. തൊമ്മൻ (- 11 ഏപ്രിൽ 1984)publive-image

ഒരുപാട് ചെറുകഥകളും, നോവലുകളും, നാടകങ്ങളും, യാത്രാവിവരണങ്ങളും എഴുതിയ പ്രശസ്ത ഹിന്ദി സാഹിത്യകാരൻ വിഷ്ണു പ്രഭാകർ(21 ജൂൺ 1912 – 11 ഏപ്രിൽ 2009), 

രണ്ടു നോവലുകളും, ചെറുകഥാ സമാഹാരങ്ങളും ഉപന്യാസങ്ങളുടെ സമാഹാരങ്ങളും ആയി അനേകം കൃതികൾ എഴുതുക മാത്രമല്ല ഇതുവരെ എഴുതപ്പെട്ടവയിൽ വച്ച് ഏറ്റവും നല്ല ശാസ്ത്ര പുസ്തകമായി റോയൽ ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് ഗ്രെയിറ്റ് ബ്രിട്ടൻ തെരഞ്ഞെടുത്ത ദി പീരിയോഡിക് ടേബിൾ എന്ന പുസ്തകവും രചിച്ച ഇറ്റാലിയൻ എഴുത്തുകാരനും,ഓഷ് വിറ്റ്സ് തടങ്കൽ പാളയത്തിലെ അന്തേവാസിയുമായിരുന്ന പ്രിമോ ലെവി(31 ജൂലൈ 1919 – 11 ഏപ്രിൽ 1987)publive-image

സാഹിത്യകാരിയായ ഡാഫ്നെ ഡ്യൂമോറിയറുടെ അച്ഛനും, ഇംഗ്ലീഷ് നടനും തിയെറ്റർ മാനേജരുമായിരുന്ന ജെറാൾഡ് ഡ്യൂ മോറിയർ (1873 മാർച്ച് 26-ഏപ്രിൽ 11, 1934 ),  

അമേരിക്കക്കാരനായ സസ്യശാസ്ത്രജ്ഞനും ഉദ്യാനവിജ്ഞാനിയും കൃഷിശാസ്ത്രത്തിന്റെ ആദ്യകാലതുടക്കക്കാരനുമായിരുന്ന ലൂഥർ ബർബാങ്ക്(മാർച്ച് 7, 1849 – ഏപ്രിൽ 11, 1926)

അമേരിക്കയിൽ ഡിറ്റക്ടീവ് ഫിക്ഷൻ നോവലുകളെഴുതിയ ആദ്യ എഴുത്തുകാരിലൊരാളും കവയത്രിയുമായിരുന്ന അന്ന കാതറിൻ ഗ്രീൻ( നവംബർ 11, 1846 – ഏപ്രിൽ 11, 1935)publive-image

'ദി കാസ്ക്', 'ദി പോൺസൺ കേസ്', 'ദി സീ മിസ്റ്ററി' തുടങ്ങിയ നോവലുകളിലൂടെ പ്രശസ്തനായ ഒരു ഐറിഷ് എഴുത്തുകാരനായിരുന്ന ഫ്രീമാൻ വിൽസ് ക്രോഫ്റ്റ്സ്(1 ജൂൺ 1879 – 11 ഏപ്രിൽ 1957)

ആക്ഷേപഹാസ്യവും ഇരുണ്ട നർമ്മവും നിറഞ്ഞ നോവലുകൾക്ക് പേരുകേട്ട ഒരു അമേരിക്കൻ എഴുത്തുകാരനും നർമ്മാസ്വാദകനുമായിരുന്ന
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രശംസനീയമായ നോവലിസ്റ്റുകളിൽ ഒരാളായിരുന്ന കുർട്ട് വോനെഗട്ട( നവംബർ 11, 1922 - ഏപ്രിൽ 11, 2007)publive-image

 അമേരിക്കൻ ഹാസ്യനടനും എഴുത്തുകാരനും ടെലിവിഷൻ അവതാരകനും, സ്റ്റാൻഡ് അപ് കോമേഡിയനും, കലാകാരനും'ദി ലവ്ഡ് വൺ' എന്ന ചിത്രത്തിലൂടെ പ്രശസ്തനായ  ജോനാഥൻ വിൻ്റേഴ്‌സ് എന്ന ജോനാഥൻ ഹർഷ്മാൻ വിൻ്റേഴ്‌സ്(നവംബർ 11, 1925 - ഏപ്രിൽ 11, 2013)

 1950-കളുടെ അവസാനത്തിലും 1960-കളുടെ തുടക്കത്തിലും യുണൈറ്റഡ് കിംഗ്ഡത്തിൽ എമിലി ഫോർഡിൻ്റെയും ചെക്ക്മേറ്റ്സിൻ്റെയും നേതാവെന്ന നിലയിൽ ജനപ്രിയനും, 1959-ൻ്റെ അവസാനത്തിൽ "എന്തിനുവേണ്ടിയാണ് എൻ്റെ നേർക്ക് ആ കണ്ണുകൾ ഉണ്ടാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നത്?" എന്ന ഗാനത്തിന് ഒന്നാം സ്ഥാനം നേടുകയും,  ആ വർഷത്ത ക്രിസ്മസ് നമ്പർ വൺ ആകുകയും ചെയ്തബ്രിട്ടീഷ് വിൻഡ്‌വാർഡ് ദ്വീപുകളിലെ സെൻ്റ് ലൂസിയയിൽ ജനിച്ച ഒരു സംഗീതജ്ഞനും ഗായകനും. സൌണ്ട് ഇൻജിനീയറുമായിരുന്ന പ്രൊഫഷണലായി എമിൽ ഫോർഡ് എന്നറിയപ്പെടുന്നമൈക്കൽ എമിൽ ടെൽഫോർഡ് മില്ലർ
 (16 ഒക്ടോബർ 1937 - 11 ഏപ്രിൽ 2016),publive-image

ചരിത്രത്തിൽ ഇന്ന് …
**********
1564 - ഫ്രാൻസും ഇംഗ്ലണ്ടും തമ്മിൽ ട്രോയിസ് ഉടമ്പടി ഒപ്പുവച്ചു.

1677 -  ഫ്രഞ്ച് സൈന്യം വില്യം മൂന്നാമൻ രാജകുമാരനെ കാസൽ യുദ്ധത്തിൽ പരാജയപ്പെടുത്തി.

1689 -  വില്യം മൂന്നാമൻ രാജാവും മേരി രണ്ടാമൻ രാജ്ഞിയും ഇംഗ്ലണ്ടിൻ്റെ സംയുക്ത ഭരണാധികാരികളായി നിയമിക്കപ്പെട്ടു.publive-image

1814 - നെപ്പോളിയൻ സ്ഥാന ത്യാഗം ചെയ്തു… എൽബയിലേക്കു നാട് കടത്തി.

1865 - മൊബൈൽ ബേ യുദ്ധത്തിൽ കോൺഫെഡറേറ്റുകൾ അലബാമ ഒഴിപ്പിച്ചു.

1869: മഹാത്മാഗാന്ധിയുടെ ഭാര്യ കസ്തൂർബാ ഗാന്ധി ജനിച്ചു.publive-image

1900 - ജോൺ ഫിലിപ്പ് ഹോളണ്ട് നിർമിച്ച ആദ്യത്തെ ആധുനിക മുങ്ങികപ്പൽ അമേരിക്കൻ നാവിക സേന വാങ്ങി.

1909 - ടെൽ അവിവ് നഗരം സ്ഥാപിതമായി.

1917 - ചമ്പാരൻ സത്യാഗ്രഹത്തിനായി ഗാന്ധിജി ചമ്പാരനിൽ എത്തി…publive-image

1919 - അന്താരാഷ്ട്ര തൊഴിൽ സംഘടന (ILO) സ്ഥാപിതമായി.

1930: ഋഷികേശിൽ ഉരുക്ക് കമ്പികൊണ്ട് നിർമ്മിച്ച ലക്ഷ്മൺ ജൂല പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു.

1957 - സിംഗപ്പൂരിന്‌ സ്വയംഭരണം നൽകാനുള്ള വ്യവസ്ഥ ബ്രിട്ടൺ അംഗീകരിച്ചു.publive-image

1957 - കേരളത്തിൽ കുടിയൊഴിപ്പിക്കൽ നിരോധന ഓർഡിനൻസ് ഇറങ്ങി.

1964 - C P I (M) രൂപീകരണത്തിന് സാധ്യത തുറന്ന് കൊണ്ട് എസ് എ ഡാങ്കെയെയും കൂട്ടരെയും നിശിതമായി വിമർശിച്ച് കൊണ്ട് CPl ദേശീയ കമ്മിറ്റി യോഗത്തിൽ നിന്ന് 32 പേർ ഇറങ്ങി പോയി.

1976 - ആപ്പിൾ I കമ്പ്യൂട്ടർ, സഹ സ്ഥാപകൻ സ്റ്റീവ് വോസ്നയ്ക് പുറത്തിറക്കി.

1979 - ഉഗാണ്ടയിൽ ഇദി അമീൻ സ്ഥാനഭ്രഷ്ട നാക്കപ്പെട്ടു. ലിബിയയിലേക്ക് രക്ഷപെട്ടു.publive-image

1982 - 'ചിത്രഭൂമി' പ്രസിദ്ധീകരണം ആരംഭം.

1983-ൽ, 55-ാമത് അക്കാദമി അവാർഡിൽ "ഗാന്ധി" എന്ന ചിത്രത്തിന് ബെൻ കിംഗ്സ്ലിയും മെറിൽ സ്ട്രീപ്പും ഓസ്കാർ നേടി.

1984 - ചലഞ്ചർ ബഹിരാകാശ വാഹനത്തിലെ യാത്രികർ ആദ്യമായി ഒരു ഉപഗ്രഹം ബഹരികാശത്തു വെച്ചു നന്നാക്കി.

publive-image

1988-ൽ മൈക്കൽ ഡഗ്ലസും ചെറും 60-ാമത് അക്കാദമി അവാർഡിന് ഓസ്കാർ നേടി.. 

1991 -  ഐക്യരാഷ്ട്ര സെക്യൂരിറ്റി കൗൺസിൽ, ഇറാഖിൽ വെടി നിർത്തൽ കരാർ പുറപ്പെടുവിച്ചു.

1997: കേന്ദ്രത്തിൽ, പത്തുമാസം പഴക്കമുള്ള എച്ച്‌ഡി ദേവഗൗഡ സർക്കാർ വിശ്വാസ പ്രമേയത്തിൽ പരാജയപ്പെട്ടു.

1999: അഗ്നി മിസൈൽ-II പരീക്ഷിച്ചു.

publive-image

2006 - ഇറാൻ, യുറേനിയം സമ്പുഷ്‌ടീകരിച്ചതായി പ്രഖ്യാപിച്ചു.

2011:  ഇന്ത്യൻ വംശജയായ പ്രശസ്ത എഴുത്തുകാരിയായ ജുംപാ ലാഹിരിക്ക് അവളുടെ ആദ്യത്തെ 'ഇൻ്റർപ്രെറ്റർ ഓഫ് മലഡീസ്' കൃതിക്ക് പുലിറ്റ്‌സർ സമ്മാനം ലഭിച്ചു.publive-image

2012-ൽ ലോസ് ഏഞ്ചൽസിൽ "ദി അവഞ്ചേഴ്സ്" പ്രീമിയർ ചെയ്തു

2012 -  ഗ്രീസ് പ്രധാനമന്ത്രി ലൂക്കാസ് പാപ്പഡെമോസ് രാജിവച്ചു.

2015 - യു എസ്- ക്യൂബ നയതന്ത്ര ബന്ധങ്ങൾ പുനസ്ഥാപിക്കുന്നതിനായി ബാരക് ഒബാമയും റൗൾ കാസ്ട്രോയും പനാമ ഉച്ചകോടിയിൽ കൂടിക്കണ്ട് ഹസ്തദാനം നടത്തി.publive-image

2019 - വിക്കിലീക്‌സിൻ്റെ സ്ഥാപകനെ ലണ്ടനിലെ ഇക്വഡോർ എംബസിയിൽ നിന്ന് ബലമായി നീക്കം ചെയ്തു.

2020 - കോവിഡ്-19-ൽ നിന്ന് 1,000-ത്തിലധികം മരണങ്ങൾ രേഖപ്പെടുത്തിയ ആദ്യത്തെ രാജ്യമായി ബ്രസീൽ മാറി.
***********
. By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
. ************
 Rights Reserved by Team Jyotirgamaya