/sathyam/media/media_files/2025/06/03/bTWetPjOZVYdnt55ZJje.jpg)
. ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …
**************
. ' JYOTHIRGAMAYA '
. ്്്്്്്്്്്്്്്്
. 🌅ജ്യോതിർഗ്ഗമയ🌅
കൊല്ലവർഷം 1200
എടവം 20
പൂയം / അഷ്ടമി
2025 ജൂൺ 3,
ചൊവ്വ
ഇന്ന്;
* ലോക സൈക്കിൾ ദിനം ![ World Bicycle Day ; ഒരാളുടെ വ്യക്തിഗത ആരോഗ്യത്തിനും പരിസ്ഥിതിയുടെ ആരോഗ്യത്തിനും ഏറ്റവും പ്രയോജനകരമായ ഉപകരണങ്ങളിൽ ഒന്നായ സൈക്കിളിനും ഒരു ദിനം. സൈക്കിളിൻ്റെ ഈ പ്രാധാന്യം ലോകമെമ്പാടും അറിയിയ്ക്കാനുള്ള ഐക്യരാഷ്ട്രസഭയുടെ പരിശ്രമം കൂടിയാണ് ലോക സൈക്കിൾ ദിനാചരണം.]/sathyam/media/media_files/2025/06/03/2d3d7200-05eb-458d-91df-77c24cccf4a8-996597.jpg)
* ചിംബോരാസോ ദിനം![ Chimborazo Day ; ചിംബോറാസൊ ഇക്വഡോറിലെ ഒരു വലിയ അഗ്നിപർവ്വതമാണ്. ഉയരം അനുസരിച്ച് ഏറ്റവും ഉയർന്ന കൊടുമുടിയല്ലെങ്കിൽ പോലും, ഭൂമധ്യരേഖയിലുള്ള ഇ അഗ്നിപർവ്വതത്തെ കുറിച്ചും അതിനു ചുറ്റും താമസിയ്ക്കുന്നവരെ കുറിച്ചും അറിയാൻ ഒരു ദിനം. ]/sathyam/media/media_files/2025/06/03/d1303e3d-c3b3-465a-946b-4773ecaf2738-998014.jpg)
* ലോക സൈഡർ ദിനം ! [ World Cider Day ; ശരത്കാലത്തെ ഉൾക്കൊള്ളുന്ന, ഉന്മേഷദായകവും ആപ്പിളിൽ നിന്നും നിർമ്മിയ്ക്കുന്നതുമായ ഈ പാനീയത്തെക്കുറിച്ച് അറിയാനും ആസ്വദിയ്ക്കാനും ഒരു ദിനം.]/sathyam/media/media_files/2025/06/03/20c5f342-c446-4905-a9c6-37e49644c2c9-488668.jpg)
* സ്നേഹം ദിവസം മുഴുവൻ കീഴടക്കുന്നു.![Love Conquers All Day ;
ബന്ധങ്ങളുടെ സാരാംശം സ്വാംശീകരിയ്ക്കുന്നതിനായി എല്ലാ ജീവിതങ്ങളിലും അന്തർലീനമായ ഒരു വികാരം. അദൃശ്യമായ ചരടുകളാൽ ഇത് ഹൃദയങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു എന്നതിനാലും ആർക്കും ഒന്നിനും നേരമില്ലാത്തതിനാലും, ഇതിനും ഒരു ദിനം. !]
*ലോക ക്ലബ്ഫുട്ട് ദിനം ![World Clubfoot Day ; ഓരോ വർഷവും, ലോകമെമ്പാടും 2,00,000 ത്തിൽ പരം കുഞ്ഞുങ്ങൾ 'clubfoot ' കാൽപാദങ്ങളോടെ ജനിക്കുന്നു. ഒരു കുഞ്ഞിൻ്റെ കാൽ അകത്തേക്കും താഴേക്കും വളയുമ്പോഴാണ് ഈ വൈകല്യം സംഭവിക്കുന്നത്. ഗർഭാശയത്തിൽ വച്ച് കുഞ്ഞിൻ്റെ അസ്ഥികൾ, അസ്ഥിബന്ധങ്ങൾ, പേശികൾ എന്നിവയുടെ രൂപീകരണ സമയത്താണ് ക്ലബ്ഫൂട്ട് വികസിക്കുന്നത്. ക്ലബ്ഫൂട്ടിനെക്കുറിച്ച് അറിയാൻ ഒരു ദിവസം.]
/sathyam/media/media_files/2025/06/03/3c5f3aa1-b0c9-497f-b34a-fce3291e254b-773544.jpg)
*കീടനാശിനി ബോധവത്കരണ ദിനം [World Insect Repellent Awareness Day !കീടനാശിനികൾ
ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം ബോധവത്ക്കരിയ്ക്കേണ്ടതിലേയ്ക്കായി എല്ലാ വർഷവും ജൂൺ 3 ന് ലോക കീടനാശിനി അവബോധ ദിനം ആചരിക്കുന്നു. മലേറിയ, ലൈം രോഗം, സിക്ക വൈറസ് തുടങ്ങിയ രോഗങ്ങൾ മൂലം പകരുന്ന പ്രാണികളുടെ കടിയേറ്റാൽ സ്വയം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അവബോധം വളർത്തുക എന്നതാണ് ഈ ദിനത്തിന്റെ പ്രധാന ലക്ഷ്യം.]/sathyam/media/media_files/2025/06/03/e335e459-be83-4aed-ae37-ce7cf2f9457c-674842.jpg)
* സാമ്പത്തിക ശാസ്ത്ര ദിനം !( ബ്യൂണസ് ഐറിസ് , അർജന്റീന)
* അർജന്റീന : എക്കണോമിസ്റ്റ് ഡേ !
* ആസ്ട്രേലിയ : മാബോ ഡേ !
* കറുപ്പ് അടിച്ചമർത്തൽ പ്രസ്ഥാന ദിനം ! ( തായ്‌വാൻ );
* കോൺഫിഡറെറ്റ് മെമ്മോറിയൽ ഡേ ! (കെന്റക്കി, ലൂസിയാന, ടെന്നസി,/sathyam/media/media_files/2025/06/03/9accc0a7-ad64-4013-9d5e-eee681f6d99a-758460.jpg)
*ദേശീയ ചോക്ലേറ്റ് മക്കറൂൺ ദിനം ! [(യുണൈറ്റഡ് സ്റ്റേറ്റ്സ്):
ചോക്കലേറ്റ് മക്രോൺ എന്ന മധുര പലഹാരത്തെക്കുറിച്ച് അറിയാൻ ആസ്വദിക്കാൻ ഒരു ദിവസം.]
*ദേശീയ മുട്ട ദിനം (യുണൈറ്റഡ് സ്റ്റേറ്റ്സ്)![ National Egg Day ; ഏറ്റവും സമ്പുഷ്ടവും ആരോഗ്യദായകവും വൈവിധ്യമാർന്നതുമായ ' ഭക്ഷണങ്ങളിലൊന്നാണ് മുട്ടകൾ. മുട്ടകളുടെ പോഷക മൂല്യത്തക്കുറിച്ചും പലതരം പാചകരീതികളെ കുറിച്ചും അറിയാനും ആസ്വദിയ്ക്കാനും ഒരു ദിവസം.]/sathyam/media/media_files/2025/06/03/4d75a5ea-e4d2-4cf5-819c-e863a4afaf8c-779935.jpg)
*ദേശീയ ആവർത്തന ദിനം !(യുണൈറ്റഡ് സ്റ്റേറ്റ്സ്): [National Repeat Day ;
ഈ ദിവസത്തിൻ്റെ ഉത്ഭവം വ്യക്തമല്ലെങ്കിലും, സ്ഥിരതയുടെയും സ്ഥിരോത്സാഹത്തിൻ്റെയും പ്രാധാന്യത്തെക്കുറിച്ച് ഇത് നമ്മെ ഓർമ്മിപ്പിക്കുന്നുണ്ടത്രെ. ആവർത്തിച്ചുള്ള പ്രവർത്തനങ്ങളെയോ ശൈലികളെയോ പ്രോത്സാഹിപ്പിക്കുന്നതിനായാണ് അതിനുള്ള ഒരു കളിയായാണ് ഈ ദിനം ആചരിയ്ക്കുന്നത്.]
/sathyam/media/media_files/2025/06/03/cfcbfd2d-67a9-4316-b73d-80eb80816865-549949.jpg)
* Love Island Day!
* National Leave The Office Early Day!
*ശബരിമല പ്രതിഷ്ഠാദിനം !
/sathyam/media/media_files/2025/06/03/9a6db834-60a0-42c7-8f4f-33f4cd2b4d7a-335509.jpg)
* ഇന്നത്തെ മൊഴിമുത്ത്*
്്്്്്്്്്്്്്്്്്്്്
1. പിന്തിരിപ്പൻ രാഷ്ട്രീയ ചിന്തയെക്കുറിച്ച്
***********
" അതെ, ഞങ്ങൾ പിന്തിരിപ്പന്മാരാണ്, നിങ്ങൾ പ്രബുദ്ധരായ ബുദ്ധിജീവികളും: ഞങ്ങൾ 1400 വർഷം പിന്നോട്ട് പോകണമെന്ന് നിങ്ങൾ ബുദ്ധിജീവികൾ ആഗ്രഹിക്കുന്നില്ല. എന്നാൽ സ്വാതന്ത്ര്യം, എല്ലാത്തിനും സ്വാതന്ത്ര്യം, പാർട്ടികളുടെ സ്വാതന്ത്ര്യം, അടക്കം എല്ലാ സ്വാതന്ത്ര്യവും ആഗ്രഹിക്കുന്ന നിങ്ങൾ, ബുദ്ധിജീവികൾ: ഞങ്ങളുടെ യുവത്വത്തെ ദുഷിപ്പിക്കുന്ന ഈ സ്വാതന്ത്ര്യത്തിലൂടെ, ഞങ്ങളെ അടിച്ചമർത്തുന്നവർക്ക് വഴിയൊരുക്കുന്നതിനുള്ള സ്വാതന്ത്ര്യമാണ് നൽകുന്നത്, ഞങ്ങളുടെ രാജ്യത്തെ സർവ്വനാശത്തിലേയ്ക്ക് വലിച്ചിഴയ്ക്കുന്ന സ്വാതന്ത്ര്യം"
[ - ആയത്തുള്ള ഖുമൈനി]
***********
/sathyam/media/media_files/2025/06/03/5db24856-dc41-4e80-a744-376ca5f546cd-153362.jpg)
ഇന്നത്തെ പിറന്നാളുകാർ
***********
1982 മുതൽ ഇരിക്കൂറിൽ നിന്നുള്ള നിയമസഭാംഗവും 2011-2016ലെ ഉമ്മൻചാണ്ടി മന്ത്രിസഭയിലെ ഗ്രാമവികസന വകുപ്പ് മന്ത്രിയുമായിരുന്ന മുതിർന്ന കോൺഗ്രസ് നേതാവ് കെ.സി. ജോസഫ് (1946)ന്റേയും,
മുൻ എം.എൽ.എ കെ. രാഘവൻ മാസ്റ്ററുടെ ഭാര്യയും പത്തും പതിനൊന്നും കേരള നിയമ സഭകളിൽ പട്ടിക വർഗ്ഗ സംവരണ മണ്ഡലമായ നോർത്ത് വയനാട് നിന്നുള്ള കോൺഗ്രസ് അംഗവുമായിരുന്ന രാധാരാഘവന്റെയും (1961),
/sathyam/media/media_files/2025/06/03/11a1978d-43a5-4c9e-9763-14cf9808f828-477097.jpg)
1981 മുതൽ 1991 വരെയുള്ള കാലത്ത് തെന്നിന്ത്യൻ നായികമാരിൽ പ്രധാനിയും
തമിഴ്, തെലുങ്കു മലയാളം, കന്നഡ, ഹിന്ദിചിത്രങ്ങളിലൂടെ പ്രേക്ഷകർക്കു സുപരിചിതയുമായ ചലച്ചിത്ര നടി രാധ (1965)യുടേയും,
കമലാഹാസന്റെ മുൻ ഭാര്യയും ദേശീയ പുരസ്കാരം നേടിയ നടിയുമായ സരികയുടെയും (1962),/sathyam/media/media_files/2025/06/03/5842ebe2-471d-41ed-8d57-a1bd1cb8305a-711777.jpg)
ഫീഡൽ കാസ്ട്രോയുടെ സഹോദരനും ' ക്യൂബയുടെ പ്രസിഡന്റും ആയ റൗൾ കാസ്ട്രോയുടെയും ( 1931),
പാകിസ്താൻ ക്രിക്കറ്റ് കളിക്കാരനും ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും വേഗതയേറിയ ഇടങ്കയ്യൻ ബൗളർമാരിൽ ഒരാളും ഏകദിന അന്താരാഷ്ട്ര ക്രിക്കറ്റിൽ 500-ൽ കൂടുതൽ വിക്കറ്റ് എടുക്കുന്ന ആദ്യബൗളറും 1999-ൽ പാകിസ്താനെ ലോകകപ്പ് ഫൈനലിൽ എത്തിച്ചതടക്കം നിരവധി നേട്ടങ്ങൾക്ക് ഉടമയുമായ വസീം അക്രമിന്റേയും (1966),
റോജർ ബിന്നിയുടെ മകനും വലംകൈയ്യൻ മീഡിയം പേസ് ബൗളറും, വലംകൈയ്യൻ ബാറ്റ്സ്മാനുമായ സ്റ്റുവാർട്ട് ബിന്നിയുടെയും (1984),/sathyam/media/media_files/2025/06/03/446b9c0e-64d8-4267-a531-af74bd488b93-753162.jpg)
സ്പാനിഷ് ടെന്നീസ് കളിക്കാരൻ റാഫേൽ നദാൽ പെരേരയുടെയും ( 1986) ജന്മദിനം!
*********
ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ പ്രമുഖരായ പൂർവ്വികരിൽ ചിലർ
************
മഹാകവി ജി ജ. (1901-1978 )
സർദാർ കെ.എം പണിക്കർ ജ. (1895-1963)
പി കെ ശിവശങ്കരപ്പിള്ള ജ. (1911-1986)
എം.കരുണാനിധി ജ. (1924-2018)
ജോർജ് ഫെർണാണ്ടസ് ജ. (1930-2019),
റാവുൽ ഡ്യുഫി ജ. (1877 - 1953)/sathyam/media/media_files/2025/06/03/40bee4f2-0baa-434b-b480-40d19113eb41-537905.jpg)
പണ്ഡിതൻ, പത്രപ്രവർത്തകൻ, ചരിത്രകാരൻ, നയതന്ത്രപ്രതിനിധി, ഭരണതന്ത്രജ്ഞൻ എന്നീ നിലകളിൽ പ്രസിദ്ധനായ സർദാർ കാവാലം മാധവ പണിക്കർ എന്ന സർദാർ കെ.എം പണിക്കർ (ജൂൺ 3 ,1895- ഡിസംബർ 10, 1963),
പ്രശസ്തനായ കവിയും ഉപന്യാസകാരനും മാത്രമല്ല സർവ്വകലാശാല അദ്ധ്യാപകൻ, വിവർത്തകൻ, ഗായരചയിതാവ്, ഇന്ത്യൻ പാർലമെന്റ് അംഗം കേരള സാഹിത്യ അക്കാദമിപ്രസിഡന്റ്, കേന്ദ്ര സാഹിത്യ അക്കാദമി അംഗം എന്നി നിലകളില്‍ പ്രവര്‍ത്തിച്ച ജ്ഞാനപീഠം പുരസ്കാര ജേതാവ് ജി. ശങ്കരക്കുറുപ്പ് എന്ന മഹാകവി ജി (1901 ജൂൺ 3- 1978 ഫെബ്രുവരി 2),/sathyam/media/media_files/2025/06/03/76a9e6b4-acf6-41a7-893c-dea202a31729-695659.jpg)
നാടന്‍ കലാരൂപങ്ങള്‍ സംരക്ഷിക്കുക, അവിടെ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുക, കലാമണ്ഡലം സെക്രട്ടറി, കേരള സാഹിത്യ അക്കാദമി അസിസ്റ്റന്റ് സെക്രട്ടറി , കേരള കലാഗ്രാമത്തില്‍ പ്രവര്‍ത്തന അധ്യക്ഷന്‍ എന്നീ കളിൽ പ്രവര്ത്തിച്ച പി കെ ശിവശങ്കരപ്പിള്ള (1911 ജൂണ്‍ 3 -1986 മാർച്ച് 7),
തമിഴ്‌നാട് സംസ്ഥാനത്തിന്റെ മുൻ മുഖ്യമന്ത്രിയും, ദ്രാവിഡ മുന്നേറ്റ കഴകം പാർട്ടിയുടെ നേതാവുമായിരുന്ന
എം. കരുണാനിധി(3 ജൂൺ 1924 - 7 ഓഗസ്റ്റ് 2018),/sathyam/media/media_files/2025/06/03/544d6487-13bd-4a48-93bd-7b15ec673ad0-353676.jpg)
അവകാശങ്ങൾ നിഷേധിക്കപ്പെട്ട 1975-1977-ലെ അടിയന്തരാവസ്ഥയുടെ നാളുകളിൽ പൗരബോധത്തിൻ്റെയും അടിച്ചമർത്തലുകൾക്കെതിരായ ശബ്ദത്തിൻ്റെയും രൂപത്തിൽ ഉയർന്നുവന്ന തീപ്പൊരി സോഷ്യലിസ്റ്റ് നേതാവും മുൻ കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി, എൻ.ഡി.എ മുന്നണിയുടെ അമരക്കാരൻ എന്നീ നിലകളിൽ പ്രശസ്തനുമായിരുന്ന ജോർജ് മാത്യു ഫെർണാണ്ടസ് എന്നറിയപ്പെടുന്ന ജോർജ് ഫെർണാണ്ടസ് (ജൂൺ 3,1930-2019),
/sathyam/media/media_files/2025/06/03/513fbaca-0d67-4f45-8f3d-0b437199fb3d-667386.jpg)
കടൽത്തീര വിനോദങ്ങൾ, കുതിര പ്പന്തയങ്ങൾ മുതലായ ജീവിതത്തിലെ ആഹ്ലാദകരമായ സന്ദർഭങ്ങൾ ക്യാൻവാസിലേക്കു പകർത്തുക, മൊസാർട്ടിന്റെ സ്മരണക്കായി വരച്ച വാദ്യോപകരണങ്ങളുടെ ചിത്രങ്ങൾ വരയ്ക്കുക, പിഞ്ഞാൺ പാത്രങ്ങളുടെ രൂപകല്പന, ചുവർചിത്രങ്ങൾ വരയ്ക്കുക, എന്നിവയിൽ വൈദഗ്ദ്ധ്യം കാട്ടിയ ഫ്രഞ്ച് ചിത്രകാരനായിരുന്ന റാവുൽ ഡ്യുഫി ( 1877 ജൂൺ 3 23 മാർച്ച് 1953)
********
ഇന്നത്തെ സ്മരണ !
********
പമ്മൻ മ. (1920 - 2007)
(പരമേശ്വരമേനോൻ ആർ)
കെ.പി. കോസലരാമദാസ് മ. (2928-2013)
ചുനക്കര രാജൻ മ. (1955- 2014)
വി.വി.എസ്. അയ്യർ മ. (1881-1925)
അഡ്വ.എം.കൃഷ്ണൻകുട്ടി മ. (1929-2009)
ഗോപിനാഥ് മുണ്ടെ മ. (1949-2014),
ഭജൻലാൽ (1930 -2011).
കൃഷ്ണ ബല്ലഭ് സഹായ് മ. (1866-1974)
ജയശങ്കർ മ. (1938-2000)
ജിയാ ഖാൻ മ. (1988-1013)
വില്ല്യം ഹാർവി മ. (1578 -1657 )
ഫ്രാൻസ് കാഫ്ക മ. (1883-1924),
റോബർട്ടോ റോസല്ലിനി മ. (1906-1977)
ആയത്തുള്ള ഖുമൈനി മ. (1902 -1989)
ഹുമയൂൺ അബ്ദുലലി മ. (1914-2001)
മുഹമ്മദ് അലി മ. (1942-2016 )/sathyam/media/media_files/2025/06/03/6184ccb6-b600-4a1f-97bd-8c36a044ff28-818021.jpg)
ലൈംഗികതയുടെ അതിപ്രസരം കാരണം പലപ്പോഴും വിമർശിക്കപ്പെട്ടിട്ടുള്ള ഭ്രാന്ത്, അടിമകൾ, ചട്ടക്കാരി,അമ്മിണി അമ്മാവൻ, മിസ്സി, തമ്പുരാട്ടി, വികൃതികൾ കുസൃതികൾ, നെരിപ്പോട്, ഒരുമ്പെട്ടവൾ, വഷളൻ തുടങ്ങിയ കൃതികൾ എഴുതിയ ആർ.പി. പരമേശ്വരമേനോൻ എന്ന പമ്മൻ ( 1920 ഫെബ്രുവരി 23 - 2007 ജൂൺ 3),
നക്സൽ പ്രസ്ഥാനത്തോട് ആഭിമുഖ്യം പുലർത്തുകയും, നിയമസഭാംഗത്വം രാജിവയ്ക്കുകയും ചെയ്ത മൂന്നാം കേരള നിയമ സഭയിലെ സാമാജികനും തിരുവനന്തപുരം മുൻ മേയറുമായിരുന്ന കെ.പി. കോസലരാമദാസ് (26 നവംബർ 1928 - 3 ജൂൺ 2013),
/sathyam/media/media_files/2025/06/03/70eb3177-6001-4d8d-b9cb-4f292b9e6ea9-902390.jpg)
ഓണാട്ടു കരയിലെ കാളകെട്ടുകളിലെ കാളത്തലകൾ നിർമ്മിച്ചിരുന്നവരിൽ പ്രധാനിയും, പേരുകേട്ട കൂറ്റൻ കാള ത്തലകളുടെ ശില്പി എന്ന നിലയിൽ ഗിന്നസ് ബുക്കിൽ ഉൾപ്പെടുകയും, ചുമർ ച്ചിത്രരചനയിലും ശില്പനിർമ്മാണത്തിലും ക്ഷേത്ര നിർമ്മാണത്തിലും നിപുണനുമായിരുന്ന ചുനക്കര രാജൻ (1955 ഒക്റ്റോബർ 1-2014 ജൂൺ 3),
ആധുനിക തമിഴ് ചെറുകഥാ സാഹിത്യത്തിന്റെ പിതാവും, കമ്പർ എഴുതിയ രാമാവതാരവും, തിരുവള്ളുവർ രചിച്ച തിരുക്കുറളും, ഇംഗ്ലീഷിലേക്കു തർജ്ജമ ചെയ്യുകയും ചെയ്ത ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന വരഹനേരി വെങ്കടേശ സുബ്രഹ്മണ്യ അയ്യർ എന്ന വി.വി.എസ്. അയ്യർ (2 ഏപ്രിൽ 1881 – 3 ജൂൺ 1925),
/sathyam/media/media_files/2025/06/03/79271589-9cad-4c92-ae25-89ac455e9191-590851.jpg)
ബി.ജെ.പിയുടെ മുതിർന്ന നേതാവും പതിനാറാം ലോക്സഭയിലെ ഗ്രാമവികസന വകുപ്പ് മന്ത്രിയും ആയിരുന്ന ഗോപിനാഥ് മുണ്ടെ(12 ഡിസംബർ 1949-03 ജൂൺ 2014),
മൂന്നു തവണ ഹരിയാന മുഖ്യമന്ത്രിയും ഒരു പ്രാവശ്യം കേന്ദ്ര കൃഷിവകുപ്പ് മന്ത്രിയും ഇന്ത്യയിലെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവും ആ യിരുന്ന ഭജൻലാൽ (6 ഒക്ടോബർ 1930 – 3 ജൂൺ 2011).
ഇന്ത്യയുടെ അറിയപ്പെടുന്ന രാജ്യസ്‌നേഹിയും വിപ്ലവകാരിയും ആദ്യം ബീഹാറിൻ്റെ റവന്യൂ മന്ത്രിയായിരുന്ന യുണൈറ്റഡ് ബീഹാറിൻ്റെ മുഖ്യമന്ത്രിയും ആയ കൃഷ്ണ ബല്ലഭ് സഹായ് (31 ഡിസംബർ 1866 - 3 ജൂൺ 1974),/sathyam/media/media_files/2025/06/03/3467018b-65a0-42ce-a6ed-2b11fe3d032f-125190.jpg)
തമിഴ് സിനിമയിലെ പേരുകേട്ട ഒരു ഇന്ത്യൻ നടൻ. വല്ലവൻ ഒരുവൻ, സിഐഡി ശങ്കർ തുടങ്ങിയ സിനിമകളിലെ വേഷങ്ങൾ കാരണം തെന്നകത്ത് ജെയിംസ് ബോണ്ട് (സൗത്ത് ഇന്ത്യൻ്വ ജെയിംസ് ബോണ്ട്) എന്ന് വിളിക്കുന്ന ജയശങ്കർ (ജൂലൈ 12, 1938 - 3 ജൂൺ 2000),
ഇന്ത്യൻ സിനിമകളിൽ പ്രവർത്തിച്ചിട്ടുള്ള ഒരു ബ്രിട്ടീഷ്-അമേരിക്കൻ നടിയും ഗായികയുമായ 2007 മുതൽ 2010 വരെ മൂന്ന് ഹിന്ദി ചിത്രങ്ങളിൽ അഭിനയിച്ച ആദ്യ സിനിമയിൽ തന്നെ അമിതാഭ് ബച്ചൻ്റെ നായികയാകാൻ അവസരം ലഭിച്ച ജിയാ ഖാൻ (20 ഫെബ്രുവരി 1988 - 3 ജൂൺ 2013),/sathyam/media/media_files/2025/06/03/8937fe2a-ceeb-4adb-b2d3-5562504c81ac-987514.jpg)
ആധുനിക ശരീരധർമ്മ ശാസ്ത്രത്തിന്റെ (PHYSIOLOGY) സ്ഥാപകനും, രക്ത ചംക്രമണം കണ്ടുപിടിക്കുകയും ഹൃദയത്തിന്റെയും രക്തത്തിന്റെയും ചലനങ്ങളെപ്പറ്റി' എന്നർഥം വരുന്ന ശീർഷകമുള്ള ഒരു പുസ്തകം ലാറ്റിൻ ഭാഷയിലെഴുതുകയും, ആധുനിക ഭ്രൂണ വിജ്ഞാനത്തിന്റെ ആദ്യ ഗ്രന്ഥമായി 'പുനരുല്പാദനത്തെ ക്കുറിച്ചുള്ള ചർച്ച' എന്നൊരു പുസ്തകം എഴുതുകയും ചെയ്ത ഇംഗ്ലിഷ് വൈദ്യ ശാസ്ത്രജ്ഞൻ വില്ല്യം ഹാർവി(1 ഏപ്രിൽ 1578 -1657 ജൂൺ 3 ),
നിരർത്ഥകതയുടെയും (absurd) അതിയാഥാർഥ്യ (surreal) സംഭവങ്ങളുടെയും സാധാരണ സംഭവങ്ങളുടെയും മിശ്രിതമായ "ന്യായവിധി" (1913), "ശിക്ഷാകോളനിയിൽ" (1920, ഇൻ ദ് പീനൽ കോളനി) എന്നീ കഥകളും, ലഘുനോവൽ (നോവെല്ല) ആയ "മെറ്റമോർഫോസിസ്" (രൂപപരിവർത്തനം), അപൂർണ്ണ നോവലുകളായ "വിചാരണ" (ദ് ട്രയൽ), "ദുർഗ്ഗം" (ദ് കാസിൽ), അമേരിക്ക (Amerika) തുടങ്ങിയ കൃതികൾ രചിച്ച ഇരുപതാം നൂറ്റാണ്ടിലെ എണ്ണപ്പെട്ട ജർമ്മൻ എഴുത്തുകാരിൽ ഒരാളായിരുന്ന ഫ്രാൻസ് കാഫ്ക(ജൂലൈ 3, 1883 – ജൂൺ 3, 1924),/sathyam/media/media_files/2025/06/03/bd5b7fae-14ea-42cc-9f7a-1ec0ffbb2700-548859.jpg)
യൂറോപ്യൻ സിനിമയിലെ നാഴികക്കല്ലായി കണക്കാക്കുന്ന രണ്ടാം ലോകയുദ്ധത്തെ ക്കുറിച്ചുള്ള ചലച്ചിത്രത്രയമായി അറിയപ്പെടുന്ന റോം ഓപ്പൺ സിറ്റി (1945), പയ്‌സാൻ (1946), ജർമനി ഇയർ സീറോ (1947) എന്നി ചിത്രങ്ങൾ സംവിധാനം ചെയ്ത പ്രശസ്തനായ ഇറ്റാലിയൻ ചലച്ചിത്ര സംവിധായകൻ റോബർട്ടോ റോസല്ലിനി (മേയ് 8,1906- ജൂൺ 3, 1977),
മുഹമ്മദ് രിസാ പഹ്‌ലവിയെ സ്ഥാനഭ്രഷ്ടനാക്കിയ ഇസ്ലാമിക വിപ്ലവത്തിന്റെ രാഷ്ട്രീയ-ആത്മീയ ആചാര്യനും,വിപ്ലവം വിജയിച്ചതു മുതൽ മരണം വരേ ഇസ്ലാമിക് റിപ്പബ്ലിക്ക് ഓഫ് ഇറാന്റെ നേതാവും ആയിരുന്ന സയ്യിദ് മൂസവി ഖുമൈനി എന്ന ആയത്തുള്ള ഖുമൈനി (22 സെപ്തംബർ 1902 - 3 ജൂൺ 1989),/sathyam/media/media_files/2025/06/03/26527d0b-544f-452e-ac7f-6841f969b60d-173556.jpg)
പക്ഷിശാസ്ത്രജ്ഞനും ജീവശാസ്ത്രജ്ഞനും, 'ഇന്ത്യയുടെ പക്ഷിമനുഷ്യൻ' എന്നറിയപ്പെടുന്ന സാലിം അലിയുടെ അർദ്ധസഹോദരനും ആയിരുന്ന ഹുമയൂൺ അബ്ദുലലി (മെയ്19, 1914 - ജൂൺ 3, 2001),
മൂന്നു തവണ ലോക ഹെവി വെയ്റ്റ് ചാമ്പ്യനായും, ഒളിമ്പിക് ചാമ്പ്യനായും തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള അമരിക്കൻ ബോക്സിംഗ് താരം മുഹമ്മദ് അലി എന്ന കാഷ്യസ് മേർസിലസ് ക്ലേ ജൂനിയർ (ജനുവരി 17 1942-2016 ജൂൺ 3 ),
/sathyam/media/media_files/2025/06/03/a5ec32aa-0c88-4d77-b1ed-1656666b3709-574372.jpg)
*********
ചരിത്രത്തിൽ ഇന്ന് …
*********
1818: ഇന്ത്യയിൽ ബ്രിട്ടീഷുകാരും മറാഠാ കോൺഫെഡറസിയും തമ്മിലുള്ള മറാത്ത യുദ്ധങ്ങൾ അവസാനിച്ചു.
1930 : കേന്ദ്ര പ്രതിരോധ മന്ത്രി ജോർജ് ഫെർണാണ്ടസ് ജനിച്ചു/sathyam/media/media_files/2025/06/03/a80a036c-aa94-456f-b44c-4f93e98a838f-533424.jpg)
1962 - എയർ ഫ്രാൻസിന്റെ ബോയിംഗ് 707 യാത്രാവിമാനം പാരീസിൽ നിന്നു പറന്നുയരുന്നതിനിടെ തകർന്ന് 130 പേർ മരിച്ചു.
1963 - നോർത്ത്‌വെസ്റ്റ് എയർലൈൻസിന്റെ യാത്രാവിമാനം ബ്രിട്ടീഷ് കൊളംബിയക്കു സമീപം ശാന്തസമുദ്രത്തിൽ തകർന്നു വീണു. 101 പേർ മരണമടഞ്ഞു./sathyam/media/media_files/2025/06/03/b2a81198-7ce5-4ae0-86a6-e277d864e959-433438.jpg)
1965 - നാസയിലെ ബഹിരാകാശ യാത്രികൻ എഡ്വേർഡ് ഹിഗ്ഗിൻസ് വൈറ്റ് ബഹിരാകാശയാത്ര നടത്തിയ ആദ്യത്തെ അമേരിക്കക്കാരനായി. 20 മിനിറ്റോളം അദ്ദേഹം ജെമിനി 4 ബഹിരാകാശ പേടകത്തിന് പുറത്ത് പൊങ്ങിക്കിടന്നു.
1972 : ലിയാൻഡർ ക്ലാസിൻ്റെ ആദ്യ ബ്രിട്ടീഷ് രൂപകല്പന ചെയ്ത ഇന്ത്യാ നിർമ്മിത ആധുനിക യുദ്ധക്കപ്പലായ 'ഐഎൻഎസ് നീലഗിരി' കമ്മീഷൻ ചെയ്തു/sathyam/media/media_files/2025/06/03/f8d90f18-a261-4e28-8f2a-66d66da35902-303670.jpg)
1984: ഓപ്പറേഷൻ ബ്ലൂ സ്റ്റാർ എന്ന സൈനിക ആക്രമണം ഇന്ത്യൻ സർക്കാർ സുവർണ്ണ ക്ഷേത്രം എന്നറിയപ്പെടുന്ന ഹർമന്ദിർ സാഹിബിൽ ആരംഭിച്ചു. സിഖുകാരുടെ ഏറ്റവും വിശുദ്ധമായ ആരാധനാലയം, അമൃത്സറിൽ
1985: കേന്ദ്ര സർക്കാർ ഓഫീസുകളിൽ അതിൻ്റെ ജീവനക്കാർക്കായി അഞ്ച് പ്രവൃത്തി ദിനങ്ങൾ അടങ്ങുന്ന ആഴ്ച നടപ്പാക്കി
/sathyam/media/media_files/2025/06/03/f85d3d29-bd68-47f0-8b62-2d1ac3af3510-709726.jpg)
1989 - ടിയാനന്മെൻ ചത്വരത്തിൽ തമ്പടിച്ച വിദ്യാർത്ഥി പ്രക്ഷോഭകരെ ചൈനീസ് സർക്കാർ പട്ടാളത്തെ അയച്ച് പുറത്താക്കി.
1995 : മായാവതി (ബിഎസ്പി) ബിജെപിയുടെ ബാഹ്യ പിന്തുണയോടെ യുപിയുടെ പുതിയ മുഖ്യമന്ത്രിയായി.
1997 - ലയണൽ ജോസ്പിൻ ഫ്രാൻസിന്റെ പ്രധാനമന്ത്രിയായി./sathyam/media/media_files/2025/06/03/d81ba411-af2c-43b1-b052-4eb01a6f16dc-142750.jpg)
1998: ഭൂതല-വിമാന മിസൈലിൻ്റെ നാവിക പതിപ്പായ ത്രിശൂൽ കൊച്ചിയിൽ പരീക്ഷിച്ചു.
2006 - സെർബിയ-മോണ്ടെനെഗ്രോ റിപബ്ലിക്കിൽ നിന്നും മോണ്ടെനെഗ്രൊ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
2012 - എലിസബത്ത് രണ്ടാമന്റെ ഡയമണ്ട് ജൂബിലി ആഘോഷിക്കാനുള്ള മത്സരം തേംസ് നദിയിൽ നടന്നു./sathyam/media/media_files/2025/06/03/c0569ea0-e52e-45ed-aae9-ef67c2f06eeb-699260.jpg)
2015 - ഘാനയിലെ അക്രയിൽ ഒരു പെട്രോൾ സ്റ്റേഷനിലുണ്ടായ സ്ഫോടനത്തിൽ 200 ലധികം പേർ മരിച്ചു.
2017 - ലണ്ടൻ ബ്രിഡ്ജ് ആക്രമണം : എട്ട് പേർ കൊല്ലപ്പെടുകയും ഡസൻ കണക്കിന് സാധാരണക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു. അക്രമികളിൽ മൂന്ന് പേർ പോലീസ് വെടിയേറ്റ് മരിച്ചു.
2019 - ഖാർത്തൂം കൂട്ടക്കൊല : സുഡാനിൽ, സുരക്ഷാ സേനയുടെ അകമ്പടിയോടെ ജഞ്ജവീദ് മിലിഷ്യൻ ആക്രമണം നടത്തുകയും കുത്തിയിരിപ്പ് പ്രതിഷേധത്തിന് നേരെ വെടിയുതിർക്കുകയും ചെയ്തപ്പോൾ നൂറിലധികം പേർ കൊല്ലപ്പെട്ടു .
/sathyam/media/media_files/2025/06/03/ed5805f5-279b-4885-8e7c-0e768e5baebe-525790.jpg)
. By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
. ************
Rights Reserved by Team Jyotirgamaya
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us