ഇന്ന് ജൂലൈ 11, ലോക ജനസംഖ്യാ ദിനം ഇന്ന്, ബാലയുടേയും ജുവൽ മേരിയുടെയും ജന്മദിനം ഇന്ന്, മംഗോളിയ ചൈനയിൽ നിന്നും സ്വതന്ത്രമായതും ഇന്നേ ദിനം തന്നെ, ചരിത്രത്തിൽ ഇന്ന്

New Update
New Project july 11

.  ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …  
    **************

Advertisment

.                     ' JYOTHIRGAMAYA '
.                     ്്്്്്്്്്്്്്്്
.                     🌅ജ്യോതിർഗ്ഗമയ🌅

കൊല്ലവർഷം 1200 
 മിഥുനം 27
ഉത്രാടം / പ്രതിപദം
2025  ജൂലൈ 11, 
വെള്ളി

ഇന്ന്;
                 
* അന്താരാഷ്ട്ര അവശ്യ എണ്ണ ദിനം ! [ International Essential Oils Day ; എല്ലാ വർഷവും ജൂലൈ 11 ന്, ലോകമെമ്പാടുമുള്ള ആയുർവേദ ചികിത്സകർ അന്താരാഷ്ട്ര അവശ്യ എണ്ണ ദിനം ആഘോഷിക്കുന്നു. പലതരം ആരോഗ്യപ്രശ്നങ്ങൾക്ക് പ്രതിവിധിയായി ഇക്കൂട്ടർ നിർദ്ദേശിയ്ക്കാറുള്ള ഇത്തരം അവശ്യ എണ്ണകളുടെ എണ്ണമറ്റ ഗുണങ്ങൾ, അവയുടെ സമ്പന്നമായ ചരിത്രം, സമഗ്രമായ ആരോഗ്യവും പരിരക്ഷയും അതിൽ നിന്നുണ്ടാവുന്ന ക്ഷേമവും അറിയാൻ പൊതുജനാവബോധം സൃഷ്ടിയ്ക്കാൻ ഒരു ദിനം. ]

1fd3c75e-a00b-4ba0-abc5-dd8a7c65a772

*ലോക കബാബ്  ദിനം![ഇറച്ചിയുപയോഗിച്ച് തയ്യാറാക്കുന്ന ഒരു പാർസി ഭക്ഷണമാണ് കബാബ്. ഇറച്ചി അരച്ച് കമ്പിയിൽ അമർത്തിവച്ച് കനലിൽ ചുട്ടാണ് ഇത് തയ്യാറാക്കുന്നത്. ആട്ടിറച്ചി,കോഴിയിറച്ചി എന്നിവ കൊണ്ടാണ് സാധാരണ കബാബ് ഉണ്ടാക്കുന്നത്. ഈ കബാബിനും ഒരു ദിവസം.കബാബിനൊപ്പം കുബ്ബൂസ്, ഹമ്മൂസ് (പച്ചകടല അരച്ചുണ്ടാക്കുന്ന വിഭവം) നാരങ്ങ, ഉള്ളി, പച്ചമുളക്, തക്കാളി തുടങ്ങിയവയും ചേർത്ത് കഴിക്കുന്നത് രുചികരമാണ്. ചില ഭക്ഷണശാലകളിൽ കബാബ് ഭക്ഷിക്കുന്നവർക്ക് പച്ചമോരും (laban) നൽ‍കാറുണ്ട്.]

29ae8023-39c5-409c-90cd-de614fb86a2d

* ലോക ജനസംഖ്യാ ദിനം ! [ World Population Day ; ലോക ജനസംഖ്യാ ദിനം എല്ലാ വർഷവും ജൂലൈ 11 ന് ആചരിക്കപ്പെടുന്നു  ഇത് ആഗോള ജനസംഖ്യാ പ്രശ്‌നങ്ങളെക്കുറിച്ചുള്ള അവബോധം വളർത്താൻ ശ്രമിക്കുന്നതിന് ഉപകരിയ്ക്കുന്നു. 1989 ൽ ഐക്യരാഷ്ട്ര വികസന പരിപാടിയുടെ ഗവേണിംഗ് കൗൺസിൽ ഈ പരിപാടി സ്ഥാപിച്ചു.  ലോക ജനസംഖ്യ അഞ്ച് ബില്യണിൽ  എത്തി എന്നറിഞ്ഞ തിയതിയായ 1987 ജൂലൈ 11 ൻ്റെ അനുസ്മരണാർത്ഥമാണ് ജൂലൈ 11 ലോക ജനസംഖ്യാ ദിനമായി ആചരിയ്ക്കുന്നത്. കുടുംബാസൂത്രണത്തിന്റെ പ്രാധാന്യം , ലിംഗസമത്വം , ദാരിദ്ര്യം , മാതൃശിശു ആരോഗ്യം , മനുഷ്യാവകാശങ്ങൾ തുടങ്ങിയ വിവിധ ജനസംഖ്യാ വിഷയങ്ങളിൽ ജനങ്ങളുടെ അവബോധം വർദ്ധിപ്പിക്കുക എന്നതാണ് ലോക ജനസംഖ്യാ ദിനത്തിന്റെ ലക്ഷ്യം.]

*ലോക ബെൻസോഡിയാസെപൈൻ അവബോധ  ദിനം![കുട്ടികളിലും മുതിർന്നവരിലുമുള്ള ഉത്കണ്ഠ ചികിത്സിക്കാൻ പ്രധാനമായും ഉപയോഗിക്കുന്ന ഒരു കൂട്ടം മരുന്നുകളാണ് ബെൻസോഡിയാസെപൈൻസ്. ഉറക്കമില്ലായ്മ, പാനിക് അറ്റാക്ക് തുടങ്ങിയ അവസ്ഥകളുള്ള ആളുകൾക്കും അവ പ്രയോജനപ്പെട്ടേക്കാം.ഉത്കണ്ഠയ്ക്കും ഉറക്ക പ്രശ്നങ്ങൾക്കും പലപ്പോഴും ഉപയോഗിക്കുന്ന ഈ മരുന്നുകളിൽ മറഞ്ഞിരിക്കുന്ന ആസക്തി എന്ന അപകടസാധ്യതകളിലേക്ക് വിരൽ ചൂണ്ടുവാനാണ് ലോക ബെൻസോഡിയാസെപൈൻ ആചരിയ്ക്കുന്നത്.ഈ മരുന്നുകൾ ഹ്രസ്വകാലത്തേക്ക് സഹായകരമാകും, എന്നാൽ ദീർഘകാല ഉപയോഗം ആസക്തിയിലേക്കും കഠിനമായ പിൻവലിക്കൽ ലക്ഷണങ്ങളിലേക്കും നിങ്ങളെ നയിച്ചേക്കാം.]

14bef1b3-e6e6-460b-a2e7-68cf0ae2f62f

* നാഷണൽ കോൺ ഓൺ ദി കോബ് ഡേ! National Corn on the Cob Day ; ഈ ജനപ്രിയ വേനൽക്കാല പച്ചക്കറി ആസ്വദിക്കാനും അഭിനന്ദിക്കാനും ഒരു ദിവസം.]

*നാഷണൽ മേക്കിംഗ് ലൈഫ് ബ്യൂട്ടിഫുൾ ഡേ! [ National Making Life Beautiful Day; മറ്റുള്ളവർക്ക് ജീവിതം മനോഹരമാക്കുവാനും അതിനെ പ്രോത്സാഹിപ്പിക്കുന്നതിനും, അതിലൂടെ  ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിനും നിങ്ങൾ സൗകര്യം സൃഷ്ടിക്കുകയാണെങ്കിൽ, അല്ലെങ്കിൽ വ്യക്തിപരമായ അതിൽ വിജയം നേടാൻ മറ്റുള്ളവരെ നിങ്ങൾ സഹായിക്കുകയാണെങ്കിലും, നിങ്ങളുടെ പ്രവർത്തനങ്ങൾ സമൂഹത്തിൽ ഒരു ഓളം സൃഷ്ടിക്കും. അത്തരക്കാർക്കായി ഈ ആഘോഷം സമർപ്പിക്കുന്നു.]

* ദേശീയ ജർമ്മൻ ചോക്ലേറ്റ് കേക്ക് ദിനം! [ National German Chocolate Cake Day;  എല്ലാ ചോക്ലേറ്റ് പ്രേമികൾക്കും ഈ സമ്പന്നമായ, ലേയേർഡ് കേക്ക് ആസ്വദിക്കാനുള്ള ഒരു ദിവസം.]

*ദേശീയ നീന്തൽകുളദിനം![ National Swimming Pool Dayദേശീയ നീന്തൽക്കുള ദിനത്തിൽ പുറത്തിറങ്ങി കുറച്ച് സൂര്യപ്രകാശം ആസ്വദിക്കൂ, കുറച്ച് സൂര്യകിരണങ്ങൾ ഏറ്റ്, പ്രാദേശിക നീന്തൽക്കുളത്തിലെ വെള്ളത്തിൽ ആനന്ദിക്കൂ ]

9a4cc904-b89c-4fea-8cdc-22b4995b8b74

* ചൈന: ദേശീയ നാവിക ദിനം!
* ബെൽജിയം: ഫ്ലെമിഷ് കമ്യൂണിറ്റി ദിനം!
* നോർത്ത് അയർലാൻഡ്: ഇലവൻത്ത് നൈറ്റ് !
* നോർത്ത്അമേരിക്ക: ഫ്രീ സ്ലർപ്പി ഡേ !
* കിരിബാട്ടി: ഗോസ്പൽ ഡേ !
* ഇസ്മയിലി മുസ്ലിം: നിയാമത് ദിനം !

* ദേശീയ മോജിറ്റോ ദിനം !  [ National Mojito Day ഒരു ക്ലാസിക് മിണ്ടി കോക്ടെയ്ൽ ആയ മാേജിറ്റോവിനും ഒരു ദിനം.
ഇത് ഉപയോഗിച്ച് ഉള്ളും പുറത്തും തണുപ്പിക്കുന്നതിലും കൂടുതൽ ഒരു വേനൽക്കാലത്ത് മറ്റൊന്നും ചെയ്യാനില്ല എന്നത് ഓർമ്മിപ്പിയ്ക്കാൻ ഒരു ദിനം. ]

6ef734f0-2f57-410e-8533-05063a49d4f4

*ബ്ലൂബെറി മഫിൻ ദിനം ! [ National Blueberry Muffin Dayബ്ലൂബെറിയുമായി ബന്ധപ്പെട്ട ചില ആരോഗ്യ ഗുണങ്ങളുണ്ട്, ദേശീയ ബ്ലൂബെറി മഫിൻ ദിനത്തിൽ ആഹ്ലാദിക്കാൻ ഇത് നിങ്ങളെ സഹായിക്കും.]

* Independent Retailer Month

    ഇന്നത്തെ മൊഴിമുത്ത് 
    ്്്്്്്്്്്്്്്്്്്്്്്
''സ്വന്തം ശ്വാസത്തിലുണ്ടു സുഗന്ധമെങ്കിൽ
ആർക്കു വേണം പൂക്കൾ?
ക്ഷമയും ശാന്തിയും ആത്മാനുശാസനവും സ്വന്തമെങ്കിൽ
ആർക്കു വേണം സമാധി?
തന്നിൽത്തന്നെ ലോകമടങ്ങുമെങ്കിൽ
ആർക്കു വേണമേകാന്തത?''

  [  -അക്ക മഹാദേവി ]
************
ഇന്നത്തെ പിറന്നാളുകാർ
***********

4b6b28de-46ee-41b9-9095-b89860ac68ab
സേതു, നന്ദ, പിതാമഹൻ,നാൻ കടവു, പിസാസു, നാച്ചിയാർ, വർമ്മ തുടങ്ങി ചിത്രങ്ങൾ സംവിധാനം ചെയ്ത തമിഴിലെ പ്രശസ്ത സംവിധായകൻ ബാലയുടേയും (1966),

ഒറ്റപ്പാലം നിയമസഭാ മണ്ഡലത്തിൽ (2016) നിന്നുള്ള നിയമസഭാ സമാജികനായിരുന്ന പൊതു  പ്രവർത്തകനും പ്രമുഖ സി.പി.ഐ.എം. നേതാവും ആയ പി. ഉണ്ണിയുടേയും  (1947),

2015ല്‍ പുറത്തിറങ്ങിയ പത്തേമാരി എന്ന ചിത്രത്തിലൂടെ ചലച്ചിത്രമേഖലയിൽ തുടക്കം കുറിക്കുകയും ഉട്ടോപ്യയിലെ രാജാവ്, ഒരേ മുഖം, ഞാന്‍ മേരിക്കുട്ടി തുടങ്ങിയ  ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്ത അഭിനേത്രിയും ടെലിവിഷന്‍ അവതാരകയുമായ ജുവൽ മേരി(1990)യുടേയും,

4a220b84-2543-47ee-a45f-d920e5a7caf2

2017ലെ മിസ്റ്റര്‍ എറണാകുളവും മിസ്റ്റര്‍ കേരളവും 2019ലും മിസ്റ്റര്‍ എറണാകുളമായിരുന്ന പ്രശസ്ത ഫിറ്റ്‌നസ് ട്രെയിനറും മോഡലുമായ വിഷ്ണു ജോഷിയുടേയും (1997),

നിരവധി തെലുഗ്‌, തമിഴ്‌ ചിത്രങ്ങളിലെ ഗാനങ്ങൾക്ക്‌ ഈണം നൽകിയ പ്രശസ്ത സംഗീത സംവിധായകൻ മണി ശർമ്മയുടേയും (1964),

'ഇന്റർപ്രട്ടർ ഒഫ്‌ മാലഡീസ് , അൺ അക്കസ്റ്റംഡ്‌ ഏർത്ത്‌ , ദ നേംസേക്‌ , ദ ലോലാൻഡ്' തുടങ്ങിയ കൃതികൾ രചിച്ച് അന്തഃരാഷ്ട്ര പ്രശസ്തി നേടിയ, പുലിറ്റ്സർ സമ്മാനാർഹയും, ഭാരതീയവംശജയുമായ എഴുത്തുകാരി ജുംബാ ലാഹിരിയുടെയും(1967 ),

 ഇന്ത്യൻ ഇംഗ്ലീഷ്‌ എഴുത്തുകാരൻ അമിതാവ്‌ ഘോഷ്‌ (1956) ന്റേയും,

ബഹുമുഖ ബുദ്ധി സിദ്ധാന്തത്തിലൂടെ ലോകപ്രശസ്തനായ അമേരിക്കൻ മനശാസ്ത്രജ്ഞൻ ഹോവാർഡ് ഗാർഡ്നറുടെയും (1943)ജന്മദിനം !
******** 

3d7c7948-445f-48c9-bdc5-3abea25a33d1
ഇന്ന് ജന്മദിനം ആചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പം ഇല്ലാത്ത നമ്മുടെ പ്രമുഖരായ പൂർവ്വികരിൽ ചിലർ
***********"
ചേറ്റൂർ ശങ്കരൻ നായർ ജ. (1857 -1934)
പി. രാമചന്ദ്രൻ  ജ. (1921-2001)
ടൺ ടൺ ജ. (1923-2003)
ബാലാജി സദാശിവം ജ. (1955- 2010)
യൂൾ ബ്രിന്നർ ജ. (1920-1985)
സർദാർ ബൽദേവ് സിംഗ് ജ. (1902-1961)
ബസുദേബ് ആചാരി ജ(1942-2023)

ഇൻ‌ഡ്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തെത്തിയ ഏക മലയാളിയും ,1919 ലെ ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെ തുടർന്ന്  വൈസ്രോയിയുടെ എക്സിക്യൂട്ടിവ് കൌൺസിലിൽ നിന്നു രാജി വയ്ക്കുകയും ജാലിയൻവാലാബാഗ് സംഭവത്തിന്റെ ഉത്തരവാദിയായ ജനറൽ മൈക്കിൾ ഡയറിനെതിരെയും, ക്രൂരമായ മാർഷൽ നിയമത്തിനെതിരെയും  ഇംഗ്ളണ്ടിൽ ചെന്ന് കേസ് വാദിക്കുകയും ചെയ്ത ചേറ്റൂർ ശങ്കരൻ നായർ എന്ന സി.ശങ്കരൻ നായർ(11ജൂലായ് 1857 -22 ഏപ്രിൽ 1934),

3cc4bc8e-5f54-49e6-9449-c6c59aa8ce15

 ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരനും നിയമസഭാംഗവുമായിരുന്ന പാർലമെൻ്റിൽ  തമിഴ്നാടിനെ പ്രതിനിധീകരിച്ച കേരള ഗവർണറും ( 1982–1988) ആയിരുന്ന പി. രാമചന്ദ്രൻ (11 ജൂലൈ 1921 - 23 മെയ് 2001),

ഹിന്ദി സിനിമയിലെ ആദ്യത്തെ ഹാസ്യനടി എന്നറിയപ്പെടുന്ന  ഗായികയും ചലചിത്ര അഭിനേത്രിയുമായ ഉമാദേവി എന്ന ടുൺ ടുൺ(11 ജൂലൈ 1923-24 നവംബർ 2003),

2001 ൽ സിങ്കപ്പൂർ പാർലിമെൻററിലേക്ക്  തിരഞ്ഞെടുക്കപ്പെടുകയും, പരിസ്ഥിതി, ആരോഗ്യം, ഗതാഗതം, വിദേശകാര്യം,  തുടങ്ങിയ മന്ത്രി പദങ്ങൾ അലങ്കരിക്കുകയും, വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ ചെയർമാൻ പദത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത ഭാരതത്തിൽ വേരുകൾ ഉള്ള ന്യൂറൊ സർജിയൺ ബാലാജി സദാശിവൻ ( 11 ജൂലൈ 1955- 27 സെപ്റ്റംബർ 2010),

02a8ca96-50eb-4732-8ed7-b72813f463a6

1956 ൽ സെസിൽ ബി.ഡെമില്ലെയുടെ പ്രശസ്തമായ ടെൻ കമാൻഡ്മെൻഡ്സ് എന്ന സിനിമയിൽ ഫറൊവ റാമെസെസ് രണ്ടാമനെയും ദ കിംഗ് ആന്റ് ഐ എന്ന ചലച്ചിത്രത്തിൽ സയാമിലെ മോംഗ്കുട് രാജാവിനേയും അവതരിപ്പിച്ച സവിശേഷമായ ശബ്ദവും മുണ്ഡനം ചെയത ശിരസ്സുംവ്യക്തിമുദ്രകളായിരുന്ന റഷ്യൻ വംശജനായ വിഖ്യാത അമേരിക്കൻ സിനിമാ നാടക നടൻ യൂൾ ബ്രിന്നർ (ജൂലായ് 11,1920 – ഒക്ടോബർ10, 1985),

സിഖ്  നേതാവും പ്രശസ്ത സ്വാതന്ത്ര്യ സമര സേനാനിയും രാഷ്ട്രീയ പ്രവർത്തകനും  ഉത്തർപ്രദേശിലെ നാലാമത്തെ നിയമസഭയിൽ എംഎൽഎയും ഇന്ത്യയുടെ ആദ്യത്തെ പ്രതിരോധ മന്ത്രിയുമായിരുന്ന സർദാർ ബൽദേവ് സിംഗ(11 ജൂലൈ  1902 - 1961ജൂൺ 29)

 ഒരു ഇന്ത്യൻ ബംഗാളി - തമിഴ് രാഷ്ട്രീയക്കാരനും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) രാഷ്ട്രീയ പാർട്ടിയുടെ നേതാവുമായിരുന്ന ബസുദേബ് ആചാര്യ(11 ജൂലൈ 1942 - 13 നവംബർ 2023)
********

72d99edb-2268-4a78-bca4-0a5fad6c6f07

ഇന്നത്തെ സ്മരണ !!!
********
തോമസ് ജോൺ മ. (1910-1981)
യു.പി. ജയരാജ് മ. (1950-1999)
മുരളി സിതാര  മ. (1958-2021)
 ഭീഷ്മ് സാഹ്നി മ. (1915-2003)
 ആഗാഖാൻ ||| മ. - (1877-1957) 
ഗ്യൂസേപ്പേ ആർക്കീം ബോൾഡോ മ. (1527-1593)
ലാറൻസ് ഒലിവിയർ മ(1907 –1989)
ഗാരി കിൽഡാൽ മ (1942 -  1994) 
മൈക്കൽ ഡിബാക്കി മ(1908-2008)
മിലാൻ കുന്ദേര മ. (1929-2023)

bfb864d9-fd07-4661-9535-5b6eec484db8

കോൺഗ്രസ് പാർട്ടി പ്രവർത്തകനും ഒന്നും രണ്ടും കേരള നിയമസഭകളിൽ തകഴി നിയോജകമണ്ഡലത്തെ കേരള നിയമസഭയിൽ പ്രതിനിധീകരിക്കുകയും ചെയ്ത രാഷ്ട്രീയ നേതാവായിരുന്ന തോമസ് ജോൺ (27 ജനുവരി 1910-11 ജൂലൈ 1981),

നിരാശാഭരിതനായ സുഹൃത്തിന്‌ ഒരു കത്ത്., സ്മരണ,  ഒക്കിനാവയിലെ പതിവ്രതകൾ തുടങ്ങിയ കൃതികൾ എഴുതിയ മലയാളസാഹിത്യത്തിലെ ആധുനികചെറുകഥാകൃത്തുക്കളിൽ പ്രമുഖനും , ആധുനികതയിലെ മാർക്സിസ്റ്റ് ധാരയെ പ്രതിനിധാനം ചെയ്യുന്ന  യു.പി. ജയരാജ് (1950-11 ജൂലൈ 1999),

മലയാളത്തിലെ ഒരു സംഗീത സംവിധായകനായിരുന്ന, ആകാശവാണിയിൽ ആയിരത്തിലധികം ഗാനങ്ങൾക്ക് സംഗീതം നൽകിയിട്ടുള്ള ദീർഘകാലം ആകാശവാണിയിലെ സീനിയർ മ്യൂസിക് കംപോസറായിരുന്ന മുരളി സിത്താര (1958- ജൂലെ 11,2021),

ഹിന്ദി നോവലിസ്റ്റും, നാടകകൃത്തും, കഥാകൃത്തും, അഭിനേതാവുമായിരുന്ന  1998-ൽ പത്മഭൂഷൻ ലഭിച്ച പ്രമുഖ ഹിന്ദി ചലച്ചിത്ര അഭിനേതാവായിരുന്ന ബൽരാജ് സാഹ്നി സഹോദരനായ ഭീഷ്മ് സാഹ്നി  (ഓഗസ്റ്റ് 8, 1915 -ജൂലൈ 11, 2003 ),

d514111d-cc95-47d7-a9d9-fa090df2d67d

നിസാരി ഇസ്മൈലി മതത്തിലെ 48-ാമത്തെ ഇമാമും മുസ്ലിം ലീഗിൻറെ സ്ഥാപക നേതാക്കളിൽ ഒരാളുമായിരുന്നു ആഗാ ഖാൻ.സർ സുൽത്താൻ മുഹമ്മദ്ഷാ ആഗാ ഖാൻ lll  (2 നവംബർ 1877-11 ജൂലൈ 1957),

പഴങ്ങൾ, പച്ചക്കറികൾ, പൂക്കൾ, മത്സ്യങ്ങൾ, പുസ്തകങ്ങൾ എന്നിവയുടെ ചിത്രീകരണങ്ങൾ ചേർത്ത് മനുഷ്യരുടെ മുഖരൂപം വരയ്ക്കുന്നതിൽ വിരുതു കാണിച്ച പതിനാറാം നൂറ്റാണ്ടിലെ ഒരു ഇറ്റാലിയൻ ചിത്രകാരനായിരുന്ന ഗ്യൂസേപ്പേ ആർക്കീം ബോൾഡോ(1527 - ജൂലൈ 11, 1593),

വുതറിങ്ങ് ഹൈറ്റ്സ്, ഹെൻറി V, ഹാംലെറ്റ്, റിച്ചാർഡ് III, റെബേക്ക, മാരാത്തോൺ മാൻ, സ്ലുത്ത്, തുടങ്ങിയ സിനിമകളിലും, ടെലിവിഷൻ പരമ്പരകളിലും, ഷേക്സ്പിരിയൻ നാടകങ്ങളിലും അഭിനയിച്ച പ്രശസ്ത നടൻ ലാറൻസ് ഒലിവിയർ(22 മെയ് 1907 – 11 ജൂലൈ1989),

c5f481be-461e-4385-ba30-14c0e61ccd1a

ഇൻറൽ 8080/Zilog 280 തുടങ്ങിയ ആദ്യകാല മൈക്രൊപ്രൊസസ്സറുകൾ ഉള്ള കമ്പ്യൂട്ടറുകളിൽ ഉപയോഗിച്ച മൈക്രോകമ്പ്യൂട്ടറിന് വേണ്ടി വികസിപ്പിക്കപ്പെട്ട ആദ്യത്തെ ഓപ്പറേറ്റിംഗ് സിസ്റ്റമായ CP/M ൻ്റെ സ്രഷ്ടാവും GEM എന്ന ഡെസ്ക്ടോപ് ഗ്രാഫിക്കൽ ഇൻറർ ഫേസ് വികസിപ്പിക്കുകയും ചെയ്ത മൈക്രോ കമ്പ്യൂട്ടർ സോഫ്റ്റ്‌വേർ രംഗത്തിൻറെ പിതാവ് എന്ന് അറിയപ്പെടുന്ന   ഗാരി ആർലൻ കിൽഡാൽ(1942 മെയ് 19- ജൂലൈ 11, 1994)

ലോകത്ത് ആദ്യമായി കൊറോണറി ബൈപ്പാസ് ശസ്ത്രക്രിയ നടത്തുകയും, ഹൃദയ ശസ്ത്രക്രിയാ രംഗത്തെ ഇതിഹാസമായാണ് ശാസ്ത്ര ലോകം വാഴ്ത്തുകയും ചെയ്യുന്ന  അമേരിക്കൻ ഭിഷഗ്വരൻ മൈക്കൽ എല്ലിസ് ഡിബാക്കി (1908 സെപ്റ്റംബർ 7- ജുലൈ 11, 2008),

b3b58df8-e00c-487e-87a6-ff8c7f234d77

ചെക്ക് ഭാഷയിലും ഫ്രഞ്ച് ഭാഷയിലും കൃതികൾ രചിക്കുകയും 'ദി അൺ ബെയറബിൾ ലൈറ്റ്നെസ്സ് ഓഫ് ബീയിങ്ങ്, ദി ബുക്ക് ഓഫ് ലാഫ്റ്റർ ആൻഡ് ഫൊർഗെറ്റിങ്ങ്, ദി ജോക്ക് ' തുടങ്ങിയ പ്രശസ്ത കൃതികളുടെ രചയിതാവും,  ചെക്കോസ്ലോവാക്യയിൽ ജനിച്ചെങ്കിലും  കമ്മ്യൂണിസ്റ്റ് ഭരണകൂടം  സൃഷ്ടികൾ നിരോധിക്കുകയും 1979-ൽ പൗരത്വം റദ്ദാക്കുകയും ചെയ്തതിനാൽ 1981-ൽ ഫ്രഞ്ച് പൗരത്വം നേടുകയും പിന്നീട്  2019 -ൽ ചെക്ക് സർക്കാർ പൗരത്വം തിരിച്ചു നൽകുകയും ചെയ്ത ചെക്ക് വംശജനായ ലോകപ്രശസ്ത എഴുത്തുകാരൻ മിലാൻ കുന്ദേര (1 ഏപ്രിൽ 1929 –  11 ജൂലൈ 2023),

61995985-69ba-4219-8b5b-2a8391e3888f

ചരിത്രത്തിൽ ഇന്ന്…
********
813 - ബൈസന്റൈൻ ചക്രവർത്തി മൈക്കൽ ഒന്നാമൻ, ഗൂഢലോചനയുടെ ഭീഷണിക്ക് വിധേയനായി, തന്റെ ജനറൽ ലിയോ ദി അർമേനിയന് അനുകൂലമായി സ്ഥാനത്യാഗം ചെയ്യുകയും (അത്തനാസിയസ് എന്ന പേരിൽ) സന്യാസിയാകുകയും ചെയ്തു.

1346 - വിശുദ്ധറോമാസാമ്രാജ്യത്തിന്റെ ചക്രവർത്തിയായി ലക്സംബർഗിലെ ചാൾസ് നാലാമനെ തെരഞ്ഞെടുത്തു.

97a3edb3-17fd-46b7-b9a1-0ba297f6aa72

1796 - ജായ് ഉടമ്പടിയുടെ അടിസ്ഥാനത്തിൽ ഡിട്രോയിറ്റിന്റെ നിയന്ത്രണം അമേരിക്ക ഗ്രേറ്റ് ബ്രിട്ടണിൽ നിന്ന്‌ ഏറ്റെടുത്തു.

1811 - ഇറ്റാലിയൻ ശാസ്ത്രജ്ഞനായ അമെഡിയോ അവൊഗാഡ്രോ, വാതകതന്മാത്രകളെക്കുറിച്ചുള്ള തന്റെ ഗവേഷണഫലം പ്രസിദ്ധീകരിച്ചു.

1848 - ലണ്ടനിലെ വാട്ടർലൂ റെയിൽവേ സ്റ്റേഷൻ തുറന്നു.

92eb96f9-3e45-49c8-9cca-4db19d3b05f3

1921 - മംഗോളിയ ചൈനയിൽ നിന്നും സ്വതന്ത്രമായി.

1922  - ഹോളിവുഡ് ബൗൾ ആരംഭിച്ചത് ഈ ദിവസമാണ്.

1948  - ജറുസലേമിൽ ആദ്യത്തെ വ്യോമാക്രമണം നടന്നത് ഈ ദിവസമാണ്.

1950 - പാകിസ്താൻ അന്താരാഷ്ട്ര നാണയനിധിയിൽ അംഗമായി.

91df8046-d616-4411-acae-480d0465fcb5

1960 - ബെനിൻ, ബുർകിനാ ഫാസ, നൈഗർ എന്നീ രാജ്യങ്ങൾ സ്വതന്ത്രമായി.

1962 - അറ്റ്ലാന്റിക്കിനു കുറുകെയുള്ള ആദ്യത്തെ ടെലിവിഷൻ സം‌പ്രേഷണം.

1971 - ചിലിയിൽ ചെമ്പ്‌ ഖനികൾ ദേശസാൽക്കരിച്ചു.

85f16587-639d-4fe3-a265-b14e159b7384

1973 - ബ്രസീലിന്റെ ബോയിങ് 707 വിമാനം പാരീസിനടുത്ത് ഓർലി വിമാനത്താവളത്തിൽ ഇറങ്ങാൻ ശ്രമിക്കവേ തകർന്ന് വിമാനത്തിലുണ്ടായിരുന്ന 134 പേരിൽ 123 പേരും മരിച്ചു.

1977 - മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറിന് സ്വാതന്ത്ര്യ മെഡൽ ലഭിച്ചു.

1979 - അമേരിക്കൻ ബഹിരാകാശ ലബോറട്ടറി സ്കൈ ലാബ് ഭൂമിയിൽ പതിച്ചു. ഇന്ത്യൻ മഹാസമുദ്രത്തിലും പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലും വീണു. 

1979 - സ്കൈലാബ് ശൂന്യാകാശനിലയം ഭൂമിയിൽ തിരിച്ചെത്തി.

1982 - ഇറ്റലി മൂന്നാമതും ലോകകപ്പ് ഫുട്ബോൾ കിരീടം നേടി.

da9c7812-28e7-4b4c-9d98-7ce5da1fbffb

1987 - ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് ലോകജനസംഖ്യ 500 കോടി കവിഞ്ഞു.

1995 - വിയറ്റ്നാമും അമേരിക്കയുമായി സമ്പൂർണ്ണ നയതന്ത്രബന്ധങ്ങൾ സ്ഥാപിച്ചു.

1995  - ബോസ്നിയയിൽ 7000ത്തിലധികം ആളുകൾ കൂട്ടക്കൊല ചെയ്യപ്പെട്ടു.

e2f82f14-4d93-48df-91f3-ab0df75f0ef4

2003 - 18 മാസത്തെ ഇടവേളക്കു ശേഷം ലാഹോർ-ദില്ലി ബസ് സർ‌വീസ് പുനരാരംഭിച്ചു.

2004 - ഈ ദിവസം സബർബൻ മുംബൈയിൽ 7 ട്രെയിൻ ബോംബുകൾ പൊട്ടിത്തെറിച്ചു.

df3669bf-231e-4f64-85be-4a968e66da3b

2006 - മുംബൈയിൽ 209 പേരുടെ മരണത്തിനിടയാക്കിയ ബോംബു സ്ഫോടന പരമ്പര.

2006 - വിൻഡോസ് 98, വിൻ‌ഡോസ് എം. ഇ. എന്നിവയുടെ ഔദ്യോഗിക സേവനപിന്തുണ മൈക്രോസോഫ്റ്റ് നിർത്തലാക്കി.

2007 - ന്യൂയോർക്കിൽ നടന്ന ആർട്ട് എക്സിബിഷനിൽ പ്രമുഖ ചിത്രകാരൻ എം എഫ് ഹുസൈൻ മുഖ്യാതിഥിയായി പങ്കെടുത്തു.

2008 ജൂലൈ 11 - പാക്കിസ്ഥാനിലെ വസീരിസ്ഥാൻ പ്രവിശ്യയിൽ യുഎസ് വ്യോമാക്രമണത്തിൽ 11 പേർക്ക് പരിക്കേറ്റു.

 2010 - ഫുട്ബോൾ ലോകകപ്പിൻ്റെ ഫയലിൽ, നെതർലാൻഡിനെ പരാജയപ്പെടുത്തി സ്പെയിൻ കിരീടം നേടി.

2021 - കോപ്പ അമേരിക്ക ഫൈനലിൽ അർജ്ജന്റിന  ബ്രസീലിനെ 1-0 ,ന്‌ പരാജയപ്പെടുത്തി   കപ്പ്‌ സ്വന്തമാക്കി.. ലയണൽ മെസ്സി രാജ്യത്തിനായി നേടുന്ന ആദ്യ  അന്താരാഷ്ട്ര കിരീടം

edd69a08-40d7-4e30-90f6-947b529e8d35

.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
.       ************
   Rights Reserved by Team Jyotirgamaya

Advertisment