/sathyam/media/media_files/2025/06/16/K6rNhLY20yEZqP0Zpf0U.jpg)
. ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …
**************
. ' JYOTHIRGAMAYA '
. ്്്്്്്്്്്്്്്്
. 🌅ജ്യോതിർഗ്ഗമയ🌅
കൊല്ലവർഷം 1200
മിഥുനം 2
അവിട്ടം / പഞ്ചമി
2025 ജൂൺ 16,
തിങ്കൾ
ഇന്ന്;
* ലോക കടലാമ ദിനം ! [ World Sea Turtle Day ; ഗുരുതരമായ വംശനാശഭീഷണി നേരിടുന്നവയും അല്ലാത്തതുമായി തരം തിരിക്കപ്പെട്ടിട്ടുള്ള കടലാമകളെ കുറിച്ച് അറിയാൻ പഠിയ്ക്കാൻ അവയെ സംരക്ഷിയ്ക്കാൻ ഒരു ദിനം.]/sathyam/media/media_files/2025/06/16/032c08d9-743c-4763-871b-0cfbf3dbb53b-262697.jpeg)
* ആഫ്രിക്കൻ കുട്ടികളുടെ അന്താരാഷ്ട്ര ദിനം! [ International Day of the African Child ; യുവജനദിനം (ദക്ഷിണാഫ്രിക്ക): 1976-ലെ സോവെറ്റോ പ്രക്ഷോഭത്തെ അനുസ്മരിക്കുന്നതിന് ഒരു ദിനം. ആഫ്രിക്കൻ ഭൂഖണ്ഡത്തിലുടനീളം മെച്ചപ്പെട്ട വിദ്യാഭ്യാസത്തിനുള്ള അവകാശത്തിനായി സംഘടിച്ച വിദ്യാർത്ഥികളുടെ കലാപത്തെ അംഗീകരിക്കുന്നതിന്റെ അനുസ്മരണാർത്ഥം ഒരു ദിനം.]
*അറഫാ ദിനം!ഇസ്‌ലാം മതം പൂർണത കൈവരിച്ചതായി പ്രഖ്യാപിക്കുന്ന ഖുറാൻ വാക്യത്തിൻ്റെ ഒരു ഭാഗം ഈ ദിവസമാണ് അവതരിക്കപ്പെട്ടതെന്ന് ചില മുസ്ലീങ്ങൾ വിശ്വസിക്കുന്നു. /sathyam/media/media_files/2025/06/16/8fcfecb9-e18c-4c07-99a1-32dba60bf153-609037.jpeg)
ശ്ലീഹാ നോമ്പ് ആരംഭം!
* ഗുരു അർജൻ ദേവ് രക്തസാക്ഷിത്വ ദിനം! [അഞ്ചാമത്തെ സിഖ് ഗുരുവായ ഗുരു അർജൻദേവിൻ്റെ രക്തസാക്ഷിത്വത്തിൻ്റെ സ്മരണയ്ക്കായി ഷഹീദി ദിവസ് എന്നറിയപ്പെടുന്ന ഗുരു അർജൻ ദേവ് ഈ രക്തസാക്ഷി ദിനം ആചരിക്കുന്നു.]
*അന്താരാഷ്ട്ര കുടുംബ പണം അയയ്ക്കൽ ദിനം ! International Day of Family Remittances ; 200 ദശലക്ഷത്തിലധികം കുടിയേറ്റ തൊഴിലാളികൾ അവരുടെ കുടുംബത്തെ പോറ്റാൻ സ്വന്തം നാട്ടിലേക്ക് പണം അയയ്‌ക്കുന്ന ശ്രമങ്ങളെ ഈ ദിനം എടുത്തുകാണിക്കുന്നു. ഇവരുടെ ഈ സംഭാവനകൾ സുപ്രധാനമാണ്, ലോകമെമ്പാടുമുള്ള 800 ദശലക്ഷത്തിലധികം ആളുകളെ അവരുടെ ജീവിതം മെച്ചപ്പെടുത്താനും മികച്ച ഭാവി കെട്ടിപ്പടുക്കാനും ഈ സംരംഭം ഏറെ സഹായിക്കുന്നുണ്ട്.]/sathyam/media/media_files/2025/06/16/2a05113c-c19d-4485-a163-4a6925a90f9c-927675.jpeg)
* ബർഗ്‌ഫീൽഡ് ബോക്സ്കാർട്ട് ബാഷ് ദിനം,! [ Burghfield BoxKart Bash Day ;ഒരു നൂറ്റാണ്ടോളം പഴക്കമുള്ള ഒരു ഐതിഹാസിക മോട്ടോർസ്പോർട്സ് ഇവന്റാണ് ഓക്ലം ഹിൽ ക്ലൈംബ്. 1930-കളിൽ വെസ്റ്റ് ബെർക്ക്‌ഷെയറിലെ ബർഗ്ഫീൽഡ് കോമണിന് സമീപമുള്ള ഒരു സ്വകാര്യ ഡ്രൈവിൽ ആദ്യമായി നടന്നതാണ് ഈ ഇവന്റ്, ക്രമേണ രാജ്യത്തെ ഏറ്റവും സാങ്കേതികമായി വെല്ലുവിളി നിറഞ്ഞതും മത്സരാധിഷ്ഠിതവുമായ മലകയറ്റങ്ങളിലൊന്നായി ഇത് പ്രശസ്തി നേടി.
അങ്ങനെ ഹാന്റ്‌സ് ആൻഡ് ബെർക്‌സ് മോട്ടോർ ക്ലബ് ആദ്യം സംഘടിപ്പിച്ച ഈ ഓക്ലം, ബ്രിട്ടീഷ് മോട്ടോർസ്‌പോർട്ടിലെ ചില പ്രമുഖരെ ആകർഷിച്ചു./sathyam/media/media_files/2025/06/16/8d9d9c48-3518-4426-8bda-286c1f3f3839-670906.jpeg)
1950 കളിലും 60 കളിലും, ഈ പരിപാടി വലിയ ജനക്കൂട്ടത്തെ ആകർഷിച്ചു, പരിഷ്കരിച്ച സലൂണുകൾ മുതൽ അത്യാധുനിക സിംഗിൾ സീറ്റർ വരെയുള്ള വാഹനങ്ങൾ ഇതിൽ ഉണ്ടായിരുന്നു.
ഇടുങ്ങിയതും വളഞ്ഞുപുളഞ്ഞതുമായ കയറ്റം കൈകാര്യം ചെയ്യാൻ നിരവധി ഡ്രൈവർമാരിൽ ക്ലബ്, പ്രൊഫഷണൽ റേസിംഗ് ലോകത്ത് നിന്നുള്ള ശ്രദ്ധേയരായ വ്യക്തികളും ഉണ്ടായിരുന്നു, എല്ലാവരും ചെറുതും എന്നാൽ ബുദ്ധിമുട്ടുള്ളതുമായ കോഴ്‌സിൽ ഏറ്റവും വേഗതയേറിയ സമയം കണ്ടെത്താൻ ശ്രമിച്ചു.
മോട്ടോർസ്പോർട്ട് ലോജിസ്റ്റിക്സിന്റെ വർദ്ധിച്ചുവരുന്ന സങ്കീർണ്ണത കാരണം, യഥാർത്ഥ ഓക്ലം ഹിൽ ക്ലൈംബ് 1970 കളുടെ അവസാനത്തിൽ അവസാനിപ്പിച്ചു./sathyam/media/media_files/2025/06/16/26d5bf79-bb60-491c-8c5e-32ae1057718f-489468.jpeg)
എന്നിരുന്നാലും, ഈ മത്സരത്തിന്റെ പൈതൃകം പ്രാദേശിക ഓർമ്മകളിലും ബ്രിട്ടീഷ് മോട്ടോർസ്പോർട്ട് ചരിത്രത്തിലും നിലനിൽക്കുന്നു എന്നതിൻ്റെ ഓർമ്മയ്ക്കാണ് ഈ ദിനാചരണം നടത്തുന്നത്.]
* ലോക റീഫിൽ ദിനം ! [ World Refill Day ; ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകൾ ഒരു പ്രധാന പാരിസ്ഥിതിക ആശങ്കയാണ്, അവ സമുദ്രങ്ങളെ മലിനമാക്കുന്നു, വന്യജീവികൾക്ക് ദോഷകരമായി ബാധിക്കുന്നു, കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്നു. എന്നാൽ വീണ്ടും ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിലൂടെ, ലോക റീഫിൽ ദിനം ഉപയോഗശൂന്യമായ പ്ലാസ്റ്റിക്കുകളുടെ ആവശ്യം കുറയ്ക്കാൻ സഹായിക്കുന്നു. ഇത് വിഭവങ്ങൾ സംരക്ഷിക്കുക മാത്രമല്ല, വസ്തുക്കൾ പുനരുപയോഗിക്കുകയും മാലിന്യങ്ങൾ കുറയ്ക്കുകയും ചെയ്യുന്ന വൃത്താകൃതിയിലുള്ള ഒരു പുതിയ സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ഭാവി തലമുറകൾക്കായി നമ്മുടെ ഗ്രഹത്തെ സംരക്ഷിക്കുന്നതിലാണ് ഈ ഓരോ റീഫിലും പ്രാധാന്യം അർഹിയ്ക്കുന്നത്.]
/sathyam/media/media_files/2025/06/16/19adb75a-0387-459f-b7f7-135862387498-738806.jpeg)
*ഫ്രഷ് വെഗ്ഗീസ് ഡേ ![ Fresh Veggies Day ; പോഷകാഹാര വിദഗ്ധർ സമ്മതിക്കുന്നു, പുതിയ പഴങ്ങളുടെയും പച്ചക്കറികളുടെയും കാര്യത്തിൽ, ഒരു സാധാരണ വ്യക്തിക്ക് അവരുടെ പതിവ് ഭക്ഷണത്തിൽ വേണ്ടത്ര ലഭിക്കുന്നില്ല. പച്ചക്കറികളുടെ (പഴങ്ങൾ) ദൈനംദിന ഉപഭോഗം വർദ്ധിക്കുന്നത് ദിവസത്തിൻ്റെ നേട്ടമാണ്. അതിനായി ഒരു ദിനം.]
* ബ്ലൂംസ് ഡേ![ Blooms day ; അയർലണ്ടിലെ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരിലൊരാളായ ജെയിംസ് ജോയ്‌സിൻ്റെ ജീവിതാഘോഷത്തിൽ പങ്കെടുക്കാൻ സാഹിത്യപ്രേമികൾക്കും സാംസ്‌കാരിക നായകന്മാർക്കും ഒരുപോലെ മികച്ച ഒരു ദിവസമാണ് ഇന്ന്. ഈ ആഘോഷം സംഘടിപ്പിയ്ക്കുന്നത് ജോയ്‌സിനേയും അദ്ദേഹത്തിൻ്റെ തകർപ്പൻ നോവലായ “യുലിസസ്” നെക്കുറിച്ചും അടുത്തറിയാനാണ്.]/sathyam/media/media_files/2025/06/16/5f11000f-af5a-465f-a50a-6c1d2019120e-295730.jpeg)
* Arborist Appreciation Day[Arborist ; മരം വെട്ടുകാർ /മരപ്പണിക്കാർ -അർബറിസ്റ്റുകൾ അവരുടെ ജോലിയിൽ ചെയ്യുന്ന എല്ലാ പ്രധാന കാര്യങ്ങളെയും അവർ ചെയ്യുന്ന ത്യാഗങ്ങളെയും അഭിനന്ദിക്കാൻ ഒരു ദിനം.]
* അർജന്റീന : എഞ്ചിനീയേഴ്സ് ഡേ !
* സീഷെൽസ് :ഫാദേഴ്സ് ഡേ !
* സസെക്സ്: സസെക്സ് ഡേ !
* ദക്ഷിണ ആഫ്രിക്ക: യുവത ദിനം !
* National Turkey Lovers’ Day
*ദേശീയ ഫഡ്ജ് ദിനം ![National Fudge Day]
ഇന്നത്തെ മൊഴിമുത്തുകൾ
. ************
/sathyam/media/media_files/2025/06/16/4cdc51e5-10bb-44ae-9ecf-8067101ff2f7-393166.jpeg)
'''ആരോഗ്യസംബന്ധിയായ പുസ്തകങ്ങൾ വായിക്കുമ്പോൾ നല്ല ജാഗ്രത വേണം. ഒരക്ഷരത്തെറ്റു കൊണ്ട് നിങ്ങൾ മരിച്ചുവെന്നു വരും.''
''ധൈര്യമെന്നാൽ ഭയത്തെ പ്രതിരോധിക്കുക എന്നാണ്, ഭയത്തെ വരുതിയിലാക്കുക എന്നാണ്, ഭയമില്ല എന്നല്ല.''
. - മാർക്ക് ട്വൈൻ
*********
ഇന്നത്തെ പിറന്നാളുകാർ
*********"
ഗായകൻ, അഭിനേതാവ്, ഡബ്ബിംഗ് ആർട്ടിസ്റ്റ്, അവതാരകൻ, അമൃത ടി വി ചാനലിന്റെ ചീഫ് എക്സിക്യൂട്ടീവ് ഡയറക്ടർ എന്നീ നിലകളിൽ പ്രശസ്തനായ, ഒപ്പം നിലമ്പൂർ കോവിലകത്തെ അംഗവും കൂടിയായ ടി.എൻ. കൃഷ്ണചന്ദ്രന്റേയും (1960),/sathyam/media/media_files/2025/06/16/7473f1a7-a9e0-4a04-b972-66bab9db15a0-345652.jpeg)
ആഷിഖ് അബു സംവിധാനം ചെയ്ത 'ഡാ തടിയാ' എന്ന ചിത്രത്തിലൂടെ സിനിമരംഗത്ത് എത്തുകയും പിന്നീട് കടല്‍ കടന്നൊരു മാത്തന്‍കുട്ടി,ക്യാമല്‍ സഫാരി,100 ഡെയ്‌സ് ഓഫ് ലവ്,കാന്താരി, 9 തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്ത ചലച്ചിത്ര അഭിനേതാവും, 500-ൽ പരം വേദികളിൽ ഡി ജെ അവതരിപ്പിച്ചിട്ടുമുള്ള ഡി ജെ ശേഖര്‍ മേനോൻ്റെയും(1983)
എം ജി ശശി സംവിധാനം ചെയ്ത അടയാളങ്ങൾ, ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ഐ ജി , ആഷിഖ് അബു സംവിധാനം ചെയ്ത ഡാഡി കൂൾ, ഭൂമി മലയാളം, കോളേജ് ഡെയ്സ്, 72 മോഡൽ, വർഷം, ലാവണ്ടർ തുടങ്ങിയ ചിത്രങളിലും അഭിനയിച്ചിട്ടുള്ള, ഒപ്പം മഴവിൽ മനോരമയിലെ റിയാലിറ്റി ഷോ ആയ ഡി ഫോർ ഡാൻസിലെ അവതാരകൻ കൂടിയായ ഗോവിന്ദ് പദ്മസൂര്യയുടേയും (1987),/sathyam/media/media_files/2025/06/16/676185f9-1f8b-499a-9d41-cb652b723bbc-120200.jpeg)
2006ല്‍ പുറത്തിറങ്ങിയ 'ഫോട്ടോ' എന്ന തെലുങ്ക് ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റം കുറിക്കുകയും തുടര്‍ന്ന് അങ്ങോടി തെരു, എങ്ങേയും എപ്പോതും എന്നീ തമിഴ് ചിത്രങ്ങളിലും പയ്യന്‍സ്, റോസാപ്പൂ എന്നീ മലയാള ചിത്രങ്ങളിലും അഭിനയിച്ച പ്രശസ്ത തെന്നിന്ത്യന്‍ നടി അഞ്ജലിയുടേയും (1986),
സർഗ്ഗാത്മകത, വെല്ലുവിളി, സ്വാധീനം എന്നിവയുടെ മിശ്രിതം, സംഗീത സാംസ്കാരിക ലോകത്തെ ശ്രദ്ധേയമായ വ്യക്തിത്വം, ടുപാക് ഷക്കൂർ എന്ന പ്രതിഭയുടേയും ( 1971),/sathyam/media/media_files/2025/06/16/40f8488f-a7ec-47c5-a78c-0ad0d8602815-774322.jpeg)
വളരെയേറെ ആരാധകർ ഉള്ള ഹിന്ദി സിനിമ നടനും, സാമൂഹിക പ്രവർത്തകനും ഈയിടെ ബി ജെ പിയിൽ ചേരുകയും ചെയ്ത മിഥുൻ ചക്രവർത്തിയുടെയും (1950),
തെലുങ്കുദേശം പാർട്ടിയുടെ പൊളിറ്റ് ബ്യൂറോ അംഗവും പതിനാറാം ലോക്സഭയിലെ വ്യോമഗതാഗത വകുപ്പ് മന്ത്രിയുമായ അശോക് ഗജപതി രാജുവിന്റെയും(1951) ജന്മദിനം !
**********
ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പം ഇല്ലാത്ത നമ്മുടെ പൂർവ്വികരിൽ പ്രമുഖരായ ചിലർ
************
/sathyam/media/media_files/2025/06/16/72c9585d-5532-44f4-9552-b104a5f589ed-487732.jpeg)
ഇ. ബാലാനന്ദൻ ജ. (1924- 2009)
ബാലൻ പണ്ഡിറ്റ് ജ. (1926-2013)
പി.കെ. അഹ്മദലി മദനി ജ. (1935-2013)
സുകോമൾ സെൻ ജ. ( 1934-2017)
എഡ്വേഡ് ഡേവി ജ. (1806 -1885 )
ജെറോനിമോ ജ. (1829 -1909)
അബ്രാമ് ഡെബോറിന് ജ. (1881-1963 )
റ്റുപാക് അമാറു ഷക്കൂർ ജ. (1971-1996)
സി എം പൂനാച്ച 1910 - 1990),
മഹമൂദ് അലി ഖാൻ ജ(1920-2001)
ഡോ. ബ്രഹ്മദേവ് ശർമ്മ ജ(1931-2015)
/sathyam/media/media_files/2025/06/16/69e78bd8-6c93-43f4-aae0-d3c1cd1703bf-656416.jpeg)
കേരളത്തിലെ തൊഴിലാളി പ്രസ്ഥാനത്തിന്റെ അമരക്കാരിലൊരാളും പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവും സി.പി.ഐ.(എം) പോളിറ്റ് ബ്യൂറോ അംഗവും സി.ഐ.ടി.യുവിന്റെ ആദ്യ സംസ്ഥാന ജനറൽ സെക്രട്ടറിയും നിയമസഭ /ലോകസഭ മെമ്പറും ആയിരുന്ന ഇ. ബാലാനന്ദൻ(ജൂൺ 16, 1924-ജനുവരി 19, 2009),
1951ൽ കേരളം ആദ്യമായി രഞ്ജി ട്രോഫി കളിച്ചപ്പോൾ(അന്നത്തെ തിരുകൊച്ചി ടീം) കേരളത്തിന്റെ മുഖ്യ ബാറ്റ്സ്മാനും വിക്കറ്റ് കീപ്പറും, കേരളത്തിനുവേണ്ടി അഞ്ചു സെഞ്ചുറികളും, ഒരു ഡബിൾ സെഞ്ചുറിയുമടക്കം രഞ്ജി ക്രിക്കറ്റിൽ 2240 റൺസ് നേടുകയും, ആദ്യമായി ഒരു രാജ്യാന്തര ടീമിനെതിരേ (ന്യൂസിലാൻഡ്) കളിച്ച മലയാളിയും ആയിരുന്ന എം. ബാലൻ പണ്ഡിറ്റ് (16 ജൂൺ 1926 - 5 ജൂൺ 2013),/sathyam/media/media_files/2025/06/16/454ab9b2-1101-49a4-a984-6b2274624b69-124440.jpeg)
അറബി ഭാഷക്ക് അർഹമായ പരിഗണന നേടിയെടുക്കാനും ഭാഷാ പഠനരംഗത്ത് വിപ്ലവകരമായ മുന്നേറ്റങ്ങൾക്ക് വഴിയൊരുക്കാനുമുള്ള പോരാട്ടത്തിൽ മുന്നണിയിലും, പണ്ഡിതൻ, അധ്യാപകൻ, എഴുത്തുകാരൻ, പ്രഭാഷകൻ, സംഘാടകൻ തുടങ്ങിയ നിലകളിൽ പ്രശസ്തനായിരുന്ന പി.കെ. അഹ്മദലി മദനി (ജൂൺ 16 1935-ജൂൺ 1 2013),
പ്രമുഖ ഇന്ത്യൻ ട്രേഡ് യൂണിയൻ നേതാവും, സി.പി.ഐ. എം കേന്ദ്ര കമ്മിറ്റി അംഗവും കേന്ദ്ര കൺട്രോൾ കമ്മീഷൻ ചെയർമാനും, മുൻ രാജ്യസഭാംഗവുമായ സുകോമൾ സെൻ (16 ജൂൺ 1934-22 നവംബർ 2017),/sathyam/media/media_files/2025/06/16/7486f027-c30a-4098-8ef9-6b6218ce5a7a-708150.jpeg)
വിദ്യുത്കാന്തിക ആവർത്തനിയുടെ കണ്ടുപിടിത്തത്തിലൂടെ പ്രശസ്തനായ ബ്രിട്ടീഷ് ഭിഷഗ്വരനും രസതന്ത്രജ്ഞനും ആയിരുന്ന എഡ്വേഡ് ഡേവി (1806 ജൂൺ 16-1885 ജനുവരി 26),
അമേരിക്കൻ സർക്കാർ ചിരിക്കാഹുവാ ഗോത്രവർഗത്തെ അവരുടെ പരമ്പരാഗത വാസസ്ഥലങ്ങളിൽ നിന്നും സാൻ കാർലോസിലേക്ക് പറിച്ചു നടാൻ ശ്രമിച്ചപ്പോൾ ആഞ്ഞടിക്കുകയും തുടർന്നുള്ള പത്തുവർഷക്കാലം ഇടക്കിടെയുള്ള ആക്രമണങ്ങൾ കൊണ്ട് വെള്ളക്കാരെ പൊറുതിമുട്ടിക്കുകയും ചെയ്ത അരിസോണയിൽ ജനിച്ച ചിരിക്കാഹുവാ അപ്പാച്ചീ-ഇന്ത്യൻ ഗോത്രനേതാവായിരുന്ന ജെറോനി മോം (1829 ജൂൺ 16-1909 ഫെബ്റുവരി 17),
/sathyam/media/media_files/2025/06/16/5676bbbf-e6bd-489c-bd2f-1f9a54b74613-927410.jpeg)
സോവിയറ്റ് മാർക്സിസ്റ്റുകളുടെ ഇടയിൽ നിലനിന്നിരുന്ന യാന്ത്രിക ഭൗതികവാദവും പോസിറ്റിവിസവും തെറ്റാണെന്നും മാർക്സിസ്റ്റു വിരുദ്ധമാണെന്നും വാദിച്ച മാർക്സിസ്റ്റ് തത്ത്വചിന്തകനായിരുന്ന അബ്രാമ് മോയ്സീവിച്ച് ഡെബോർ (1881 ജൂൺ 16 -1963 മാർച്ച് 8 ),
അക്രമാസക്തവും കഷ്ടപ്പാടുകൾ നിറഞ്ഞതുമായ ചേരിയിലെ ജീവിതം, വർഗ്ഗീയത, സാമൂഹികപ്രശ്നങ്ങൾ, മറ്റ് റാപ്പർമാരുമായുള്ള തർക്കങ്ങൾ തുടങ്ങിയ വിഷയങ്ങൾ ഉപയോഗിച്ച് പാട്ടുകൾ എഴുതി പാടിയ പ്രസിദ്ധനായിരുന്ന ഒരു അമേരിക്കൻ റാപ് ഗായകൻ റ്റുപാക് അമാറു ഷക്കൂർ എന്ന 2പാക് എന്ന മകവെലി (1971 ജൂൺ 16-1996 സെപ്റ്റംബർ 23),/sathyam/media/media_files/2025/06/16/a4b74a27-7921-4b4c-b08a-240800d416e3-205294.jpeg)
ഒരു ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും രാഷ്ട്രീയക്കാരനും. കൂർഗിലെ 'ഇന്ത്യൻ നാഷണൽ കോൺഗ്രസ്' അംഗങ്ങളിൽ ഒരാളായിരുന്ന പൂർവ്വികർ കൂർഗ് രാജ്യത്തിലെ ദിവാൻമാരായിരുന്ന 1930-ൽ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത സ്വാതന്ത്ര്യാനന്തരം കൂർഗിൻ്റെ മുഖ്യമന്ത്രിയായ മൈസൂർ സംസ്ഥാനം രൂപീകരിച്ചതിന് ശേഷം 1956ൽ വ്യവസായ വാണിജ്യ മന്ത്രിയായിരുന്ന സി എം പൂനാച്ച(16 ജൂൺ 1910 - 3 ഓഗസ്റ്റ് 1990),
പ്രശസ്ത ഇന്ത്യൻ രാഷ്ട്രീയക്കാരിൽ ഒരാളും മധ്യപ്രദേശ് മുൻ ഗവർണറുമായ 1943 മുതൽ കോൺഗ്രസ് അംഗമായി രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം ആരംഭിച്ച 1968-ൽ 6 വർഷത്തേക്ക് 'ഉത്തർപ്രദേശ് പബ്ലിക് സർവീസ് കമ്മീഷൻ' അംഗമായി നിയമിതനായ മഹമൂദ് അലി ഖാൻ (16 ജൂൺ 1920 - 22 ഏപ്രിൽ 2001),
/sathyam/media/media_files/2025/06/16/a383df9e-01e4-483a-a0ed-8d96d2ebc34e-797124.jpeg)
ഒരു ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (IAS) ഉദ്യോഗസ്ഥൻ. പി.എച്ച്.ഡി. വിദ്യാഭ്യാസം മുതൽ ഗണിതശാസ്ത്രത്തിൽ, തൻ്റെ ജീവിതകാലം മുഴുവൻ ആദിവാസികളുടെ അവകാശങ്ങൾക്കു വേണ്ടി പോരാടി പ്രശസ്തി നേടിയ ഡോ. ബ്രഹ്മദേവ് ശർമ്മ (16 ജൂൺ 1931 - 6 ഡിസംബർ 2015)
**********"
ഇന്നത്തെ സ്മരണ !!!
*********
സുകുമാരൻ മ. (1948-1997)
മുൻഷി പരമുപിള്ള മ. (1894-1962)
പി.ജി. വിശ്വംഭരൻ മ. (1947-2010)
വി കെ ഗോപിനാഥൻ മ. (1930-2001)
എ ശാന്തകുമാർ മ. (1925-2021)
ഗായത്രി കൃഷ്ണൻ മ. (1934-2019)
ചിത്തരഞ്ജൻ ദാസ് മ. (1870-1925)
പ്രഫുല്ല ചന്ദ്ര റായ് മ.(1861-1944)
ചാൾസ് കോറിയ മ. (1930 - 2015)
മാർഗരറ്റ് ബോണ്ട്‌ഫീൽഡ് മ. (1873-1953)/sathyam/media/media_files/2025/06/16/c0fa75e8-cb30-43ad-9432-58d02e732bed-209416.jpeg)
ആദ്യകാല മലയാള ചലച്ചിത്രങ്ങളുടെ കഥാ - തിരക്കഥാകൃത്തും നാടകകൃത്തും പത്ര പ്രവർത്തകനുമായിരുന്ന മുൻഷി പരമുപിള്ള എന്നറിയപ്പട്ടിരുന്ന ആർ.കെ. പരമേശ്വരൻ പിള്ള(1894 - 16 ജൂൺ 1962),
എൺപതുകളിലെ കുടുംബചിത്രങ്ങളുടെ സൂപ്പർഹിറ്റ് സംവിധായകനായി പേരെടുത്ത മലയാളചലച്ചിത്രവേദിയിലെ 60 ഓളം ചിത്രങ്ങളുടെ സംവിധായകനായിരുന്ന പി.ജി. വിശ്വംഭരൻ(1947- 2010 ജൂൺ 16),
/sathyam/media/media_files/2025/06/16/a74cadda-8b33-4d20-88ff-c2b6124b7e54-160444.jpeg)
അദ്ധ്യാപകനും പത്രപ്രവർത്തകനും നാട്ടിക നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച നിയമസഭ മെംബറും കേരള ഏഡഡ് പ്രൈമറി ടീച്ചർസ് അസോസിയേഷന്റെ മാസിക " അദ്ധ്യാപകൻ " ന്റെ പ്രസാദകനും പത്രാധിപരും ആയിരുന്ന വി കെ ഗോപിനാഥൻ (11 ഫെബ്രുവരി 1930- ജൂൺ 16, 2001)
250-ഓളം സിനിമകളിൽ അഭിനയിക്കുകയും കേരളാ സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷ"ന്റെ മുൻ ചെയർമാനും ആയിരുന്ന എടപ്പാൾ പൊന്നങ്കുഴിവീട്ടിൽ സുകുമാരൻ നായർ എന്ന സുകുമാരൻ(1948 മാർച്ച് 18 – 1997 ജൂൺ 16)
ഇന്ത്യൻ സ്വാതന്ത്ര്യ സമരപ്രവർത്തകനും, ബംഗാളിലെ സ്വരാജ് എന്ന രാഷ്ട്രീയ പാർട്ടിയുടെ നേതാവുമായിരുന്ന ദേശബന്ധു എന്ന സി.ആർ.ദാസ് എന്ന ചിത്തരഞ്ജൻ ദാസ്(5 നവംബർ 1870 – 16 ജൂൺ 1925)
,
ഭാരതത്തിലെ ആദ്യത്തെ മരുന്ന് നിർമ്മാണ കമ്പനിയായ ബംഗാൾ കെമിക്കൽസ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് സ്ഥാപിക്കുകയും, പണ്ഡിതൻ, രസതന്ത്രശാസ്ത്രജ്ഞൻ, വ്യവസായ സംരംഭകൻ എന്നീ നിലകളിൽ അറിയപ്പെടുകയും ചെയ്ത പ്രഫുല്ല ചന്ദ്ര റായ് (ഓഗസ്റ്റ് 2, 1861 - ജൂൺ 16, 1944),
ഗുജറാത്തിലെ സബർമതിയിലുള്ള മഹാത്മാഗാന്ധി സ്മാരക മ്യൂസിയം, ജയ്പൂരിലെ ജവഹർ കലാകേന്ദ്ര, മുംബൈയിലെ കാഞ്ചൻജംഗ അപ്പാർട്മെന്റ്, കേരളത്തിലെ പരുമല പള്ളി തുടങ്ങിയ അനവധി മന്ദിരങ്ങൾ രൂപകല്പന ചെയ്ത് സ്വാതന്ത്ര്യാനന്തര ഇന്ത്യൻ വാസ്തുശൈലീക്ക് രൂപം നൽകുന്നതിന് വലിയ പങ്ക് വഹിച്ച ലോകപ്രശസ്ത ഇന്ത്യൻ വാസ്തുശില്പിയും ആസൂത്രകനും ആണ് ചാൾസ് കോറിയ ( 1930 സെപ്റ്റംബർ 1-ജൂൺ 16, 2015),
ബ്രിട്ടീഷ് ലേബർ പാർട്ടിയുടെ അറിയപ്പെടുന്ന രാഷ്ട്രീയ പ്രവർത്തകയും സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിച്ച ട്രേഡ് യൂണിയനിസ്റ്റും ലോകത്തിലെ തന്നെ ആദ്യത്തെ വനിതാ ക്യാബിനറ്റ് മിനിസ്റ്ററും, ആദ്യത്തെ വിതാ പ്രൈവി കൌൺസിലറും ആയിരുന്ന മാർഗരറ്റ് ബോണ്ട്‌ഫീൽഡ്( 17 മാർച്ച് 1873 – 16 ജൂൺ 1953),
/sathyam/media/media_files/2025/06/16/b3614f97-47fb-4aa2-a767-322a9f6b1116-963328.jpeg)
കേരള സംഗീതനാടക അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ് എന്നിവ ഒന്നിലേറെ തവണയും കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി എ​ൻഡോ​വ്​മെൻറ്, തോ​പ്പി​ൽ ഭാ​സി അ​വാ​ർഡ്, ബാ​ല​ൻ കെ. ​നാ​യ​ർ അ​വാ​ർഡ്,അ​റ്റ്​ല​സ് കൈ​ര​ളി അ​വാ​ർഡ്, ബാ​ല​സാ​ഹി​ത്യ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് അ​വാ​ർ​ഡ്, ഭ​ര​ത് മു​ര​ളി അ​വാ​ർഡ്, പ​വ​ന​ൻ ഫൗ​ണ്ടേ​ഷ​ൻ അ​വാ​ർ​ഡ്, അ​ബൂ​ദ​ബി ശ​ക്തി അ​വാ​ർഡ്,ഇ​ട​ശ്ശേ​രി അ​വാ​ർഡ് തുടങ്ങി
നിരവധി പുരസ്കാരങ്ങൾ നേടുകയും ചെയ്ത മലയാള നാടകകൃത്തും സംവിധായകനും ആയിരുന്ന എ. ശാന്തകുമാർ (1965 നവംബർ 13 - 2021ജൂൺ 16)
ചരിത്രത്തിൽ ഇന്ന്…
*********
1606 - ജഹാംഗീറിൻ്റെ ഭരണകാലത്ത്, ഗുരു അർജൻ ദേവ് ലാഹോറിൽ (പാകിസ്ഥാൻ) പീഡനത്താൽ വധിക്കപ്പെട്ടു.
1779 - ബ്രിട്ടനെതിരെ സ്പെയിൻ യുദ്ധം ആരംഭിച്ചു./sathyam/media/media_files/2025/06/16/b4596380-1af6-4a34-b7c2-a103fa9490e9-385972.jpeg)
1815 - നെതർലാൻഡിലെ ലിഗ്നി യുദ്ധത്തിൽ നെപ്പോളിയൻ പ്രഷ്യയെ പരാജയപ്പെടുത്തി.
1858 - ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമര കാലത്ത് മൊറാർ യുദ്ധം നടന്നു.
1881 - ഓസ്ട്രിയയും ഹംഗറിയും സെർബിയയുമായി ഒരു സൈനിക ഉടമ്പടിയിൽ ഒപ്പുവച്ചു.
1890 - അമേരിക്കയിലെ രണ്ടാമത്തെ മാഡിസൺ സ്ക്വയർ ഗാർഡൻ ഈ ദിവസം തുറന്നു./sathyam/media/media_files/2025/06/16/7473f1a7-a9e0-4a04-b972-66bab9db15a0-345652.jpeg)
1891 - ജോൺ ആബോട്ട് കാനഡയുടെ മൂന്നാമത്തെ പ്രധാനമന്ത്രിയായി.
1903 - ഫോർഡ് മോട്ടോർ കമ്പനി സ്ഥാപിതമായി.
1903 - നോർവേയിലെ റോൾഡ് അമുൻഡ്സെൻ കനേഡിയൻ ദ്വീപുകൾക്ക് കുറുകെ അറ്റ്ലാൻ്റിക്, പസഫിക് സമുദ്രങ്ങളെ ബന്ധിപ്പിക്കുന്ന ഒരു കടൽ പാത കണ്ടെത്തി. ഈ പാതയെ വടക്കുപടിഞ്ഞാറൻ പാത എന്ന് വിളിക്കുന്നു.
1911 - IBM കമ്പനി 1911-ൽ ന്യൂയോർക്കിൽ സ്ഥാപിതമായി. നേരത്തെ അതിൻ്റെ പേര് കമ്പ്യൂട്ടിംഗ്-ടാബുലേറ്റിംഗ്-റെക്കോർഡിംഗ് കമ്പനി എന്നായിരുന്നു.
1915 - ഒരു ജർമ്മൻ ഗ്ലാസ് രസതന്ത്രജ്ഞനായിരുന്നു മാർഗ ഫോൾസ്റ്റിച്ച് - ജനിച്ചു./sathyam/media/media_files/2025/06/16/fcc17810-3595-45d5-96da-07fdc0433ebe-959774.jpeg)
1924 - ചൈനയിലെ വാംപോവ മിലിട്ടറി അക്കാദമി 1924 ൽ സ്ഥാപിതമായി.
1924 - ഇംഗ്ലണ്ടിനെതിരെ എഡ്ജ്ബാസ്റ്റണിൽ നടന്ന ആദ്യ ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയുടെ മുഴുവൻ ടീമും ഒന്നാം ഇന്നിംഗ്സിൽ വെറും 30 റൺസിന് പുറത്തായി. മത്സരത്തിൽ ഇംഗ്ലണ്ട് ഇന്നിംഗ്‌സിനും 18 റൺസിനും വിജയിച്ചു.
1940 - ലിത്വാനിയയിൽ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിൽ വന്നു.
1963 - ലെഫ്റ്റനൻ്റ് വാലൻ്റീന തെരേഷ്കോവ, 26 വയസ്സുള്ള റഷ്യൻ വനിത, ബഹിരാകാശത്തേക്ക് പറന്ന ലോകത്തിലെ ആദ്യത്തെ വനിത.
1969 - മലപ്പുറം ജില്ലാ രൂപീകരിക്കപ്പെട്ടു.
1976 - ദക്ഷിണാഫ്രിക്കയിലെ ടൊയോട്ടയിലെ പതിനായിരം കറുത്തവർഗ്ഗക്കാരായ സ്കൂൾ വിദ്യാർത്ഥികൾ, അവരുടെ മോശം വിദ്യാഭ്യാസ നിലവാരത്തിനും അവരുടെ ഭാഷ സംസാരിക്കാനുള്ള അവകാശത്തിനും എതിരെ അര മൈൽ ദൈർഘ്യമുള്ള പ്രകടനം നടത്തി. ഇതിൽ നൂറിലധികം വിദ്യാർത്ഥികൾക്ക് വെടിയേറ്റു, ആയിരത്തിലധികം പേർക്ക് പരിക്കേറ്റു.
1977 - ഓറക്കിൾ കോർപ്പറേഷൻ പ്രവർത്തനം ആരംഭിച്ചു./sathyam/media/media_files/2025/06/16/d2c6a6ab-75ae-4ce1-bae0-ec3a1647dbad-663252.jpeg)
1983 - ഛത്തീസ്ഗഢിലെ ഗുരു ഘാസിദാസ് സർവകലാശാല സ്ഥാപിതമായി.
1999 - മൗറിസ് ഗ്രീൻ 100 മീറ്റർ 9.79 സെക്കന്റ് കൊണ്ട് ഓടി പുതിയ ലോക റെക്കോർഡ് സ്ഥാപിച്ചു.
2006 - നേപ്പാൾ മാവോയിസ്റ്റ് ഇടക്കാല സർക്കാരിൽ ചേരാൻ സമ്മതിച്ചു.
2007 - സുനിത വില്യംസ് ബഹിരാകാശത്ത് ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച വനിതയായി.
2008 - ലോകത്തിലെ ഏറ്റവും വലിയ ഉരുക്ക് നിർമ്മാതാക്കളായ ആർസെലർ മിത്തൽ, അമേരിക്കൻ കമ്പനിയായ ബാംബു സ്റ്റീലിനെ ഏറ്റെടുത്തു.
2012 - ചൈന ഷെൻഷൗ 9 എന്ന ബഹിരാകാശ പേടകം വിക്ഷേപിച്ചു./sathyam/media/media_files/2025/06/16/c6641a20-98b5-4cd2-866d-2165f6e2722f-853678.jpeg)
2012 – യുണൈറ്റഡ് സ്റ്റേറ്റ്സ് എയർഫോഴ്സിൻ്റെ റോബോട്ടിക് ബോയിംഗ് X-37B ബഹിരാകാശ വിമാനം അതിൻ്റെ ദൗത്യം പൂർത്തിയാക്കി ഭൂമിയിലേക്ക് മടങ്ങി.
2012 - ബഹുരാഷ്ട്ര ശീതളപാനീയ കമ്പനിയായ കൊക്കകോള 60 വർഷത്തിന് ശേഷം മ്യാൻമറിൽ ബിസിനസ് ആരംഭിച്ചു.
2012 - യുണൈറ്റഡ് സ്റ്റേറ്റ്സ് എയർഫോഴ്സിന്റെ റോബോട്ടിക് ബോയിംഗ് X-37B ബഹിരാകാശ വിമാനം 469 ദിവസത്തെ ഭ്രമണപഥ ദൗത്യത്തിന് ശേഷം ഭൂമിയിലേക്ക് മടങ്ങി .
2013 - ഉത്തരേന്ത്യൻ സംസ്ഥാനമായ ഉത്തരാഖണ്ഡിനെ കേന്ദ്രീകരിച്ച് ഒരു മൾട്ടി-ദിവസത്തെ മേഘവിസ്ഫോടനം , വിനാശകരമായ വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കാരണമായി, 2004 ലെ സുനാമിക്ക് ശേഷം രാജ്യത്തെ ഏറ്റവും വലിയ പ്രകൃതി ദുരന്തമായി മാറി.
2015 - അമേരിക്കൻ വ്യവസായി ഡൊണാൾഡ് ട്രംപ് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനുള്ള തന്റെ പ്രചാരണം പ്രഖ്യാപിച്ചു ./sathyam/media/media_files/2025/06/16/e68f4a50-a82c-4852-bbb9-ad5380320daa-803723.jpeg)
2016 - ചൈനയിലെ മെയിൻലാൻഡിലെ ആദ്യത്തെ ഡിസ്നി പാർക്കായ ഷാങ്ഹായ് ഡിസ്നിലാൻഡ് പാർക്ക് പൊതുജനങ്ങൾക്കായി തുറന്നു.
2019 - 2019-20 ഹോങ്കോംഗ് പ്രതിഷേധത്തിൽ 2,000,000-ത്തിലധികം ആളുകൾ പങ്കെടുക്കുന്നു , ഇത് ഹോങ്കോങ്ങിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധമാണ്.
. By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
. ************
Rights Reserved by Team Jyotirgamaya
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us