/sathyam/media/media_files/2025/04/10/godCMrA9UyRyOesjIU45.jpg)
. ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …
**************
. ' JYOTHIRGAMAYA '
. ്്്്്്്്്്്്്്്്
. 🌅ജ്യോതിർഗ്ഗമയ🌅
.
കൊല്ലവർഷം 1200
മീനം 27
പൂരം / ത്രയോദശി
2025 ഏപ്രിൽ 10,
വ്യാഴം
പ്രദോഷം
ഇന്ന്;
.മഹാവീര ജയന്തി !
.
*അന്തഃരാഷ്ട്ര സഹോദര ദിനം!.[ International sibling'ട day ; സഹോദര ബന്ധങ്ങൾ പലപ്പോഴും ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന ബന്ധങ്ങളാണ്, സാധാരണയായി തൊട്ടിൽ മുതൽ ശവക്കുഴി വരെ അത് നീളുന്നു. സഹോദരങ്ങൾ മിക്കവാറും ഒരേ തലമുറയിൽ നിന്നുള്ളവർ ആയതിനാൽ, പലപ്പോഴും ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബന്ധമാണത്. അതിനാൽ ആ ബന്ധത്തെ ആദരിയ്ക്കാൻ ഒരു ദിനം.]\
/sathyam/media/media_files/2025/04/10/7fd8ac2d-89bb-4bfe-956c-7e1c46845003-919260.jpeg)
* ദേശീയ ലൈബ്രറി വ്യാപന ദിനം![ National Library Outreach Day; ലോകമെമ്പാടുമുള്ള സൗജന്യ ലൈബ്രറി പുസ്‌തകങ്ങൾ പങ്കുവയ്ക്കാനും അതു വഴി സാക്ഷരതാ നിരക്ക് മെച്ചപ്പെടുത്താനും സമർപ്പിച്ചിരിക്കുന്ന ഈ ദിനം വിജയിപ്പിയ്ക്കാൻ എല്ലാവരും പുസ്‌തകങ്ങൾ സംഭാവന ചെയ്യുക, അല്ലെങ്കിൽ അതിനായി പ്രയത്നിയ്ക്കുക.]
* വീട്ടിലിരുന്ന് ജോലി ചെയ്യാനും ഒരു ആഗോളദിനം![വർഷംതോറും ആചരിക്കുന്ന ഗ്ലോബൽ വർക്ക് ഫ്രം ഹോം ദിനം, ടെലികമ്മ്യൂട്ടിംഗിന്റെ ആനുകൂല്യങ്ങൾ എടുത്തുകാണിക്കുന്നു. ഇത് തൊഴിലുടമകളെയും ജീവനക്കാരെയും വിദൂര ജോലികൾ പരീക്ഷിച്ചുനോക്കാനും അതിന്റെ നേട്ടങ്ങളെ വിലമതിക്കാനും പ്രോത്സാഹിപ്പിക്കുന്നു.വീട്ടിലിരുന്ന് ഫലപ്രദമായി ജോലി ചെയ്യുന്നതിന് ആവശ്യമായ വഴക്കം, അച്ചടക്കം, ഉത്തരവാദിത്തം എന്നിവ ഈ പ്രത്യേക ദിനം പ്രോത്സാഹിപ്പിക്കുന്നു. പല ജോലികൾക്കും ഓഫീസിൽ ശാരീരിക സാന്നിധ്യം ആവശ്യമില്ലാത്തതിനാലാണ് ഇത് ആഘോഷിക്കുന്നത്. കൂടാതെ ഇതിന് സ്വന്തമായി ഒരു ഓഫീസ് വേണ്ട് അതിന് കെട്ടിടം വേണ്ട വാടക കൊടുക്കണ്ട എന്നിങ്ങനെയുള്ള സൗകര്യങ്ങളുമുണ്ട്.]/sathyam/media/media_files/2025/04/10/4b1319a0-1b94-469a-9d4c-a751d60e93c0-425868.jpeg)
* ഗോൾഫർ ദിനം![Golfer’s Day ; 'ഗോൾഫ്" എന്ന വാക്ക് "മാന്യന്മാർ മാത്രം, സ്ത്രീകൾ നിരോധിച്ചിരിക്കുന്നു" എന്ന പ്രയോഗത്തിൽ നിന്നാണ് ഉരുത്തിരിഞ്ഞതെന്ന് ചിലർ വിശ്വസിക്കുന്നു. പച്ചയിൽ അടിച്ച് നിങ്ങളുടെ സ്വിംഗ് പരിശീലിക്കുക. ഒരിക്കലും ഗോൾഫ് കളിച്ചിട്ടില്ല, എങ്കിൽ ഒരു മിനി-ഗോൾഫ് കോഴ്‌സ് കണ്ടെത്തുക, അല്ലെങ്കിൽ വീട്ടിൽ ഒരു ഗോൾഫിംഗ് വീഡിയോ ഗെയിം കളിക്കുക. ]
* ലോക ബാറ്റൺ ട്വിർലിംഗ് ദിനം![ World Baton Twirling Day; കുറുവടി കറക്കി ആ ചലനത്തിൻ്റെ ആകർഷകമായ പ്രദർശനങ്ങളിൽ കൃത്യതയും മിടുക്കും ഇഴചേരുന്ന താളാത്മക പ്രകടനത്തിൻ്റെ മാസ്മരികത കാണിയ്ക്കുക. ബാറ്റൺ ട്വിർലിംഗിൻ്റെ കലാപരമായ കായിക വിനോദത്തെ കുറിച്ച് അവബോധം വളർത്താനും ശ്രദ്ധ ആകർഷിക്കാനും, ഒരു ലോക ബാറ്റൺ ട്വിർലിംഗ് ദിനം ]/sathyam/media/media_files/2025/04/10/5b57c98d-7872-46b0-8cfd-2d3a31d276c8-157395.jpeg)
* ദേശീയ ഫാം അനിമൽസ് ദിനം![National Farm Animals Day ; പശു മുതൽ കോഴിവരെ മനുഷ്യർക്ക് ജീവിയ്ക്കാൻ അത്യന്താപേക്ഷിതമാണ്. അവ മാംസം, മുട്ട, പാലുൽപ്പന്നങ്ങൾ എന്നിവ നൽകുകയും മനുഷ്യജീവിതത്തിന് അത്യന്താപേക്ഷിതവും ആകയാൽ അത്തരം വളർത്തു മൃഗങ്ങളെയും അതിൻ്റെ കർഷകരെയും ഓർക്കാൻ ഒരു ദിവസം.]
* ദേശീയ കറുവപ്പട്ട ക്രസൻ്റ് ദിനം![ National Cinnamon Crescent Day; മധുരവും കറുവപ്പട്ടയും നിറച്ച പേസ്ട്രിയുടെ അടരുകളുള്ള പാളികളാക്കിയ ഭക്ഷണം പ്രഭാത ഭക്ഷണത്തിനെക്കുറിച്ച് അറിയാൻ ഒരു ദിനം.]/sathyam/media/media_files/2025/04/10/8dd52cee-ef28-48fa-b889-848185f09aad-438643.jpeg)
*അന്താരാഷ്ട്ര സുരക്ഷാ പിൻ ദിനം ! [International Safety Pin Day;മനുഷ്യൻ്റെ കണ്ടുപിടുത്തങ്ങളിൽ തികച്ചും വ്യത്യസ്ഥവും നിത്യജീവിതത്തിന് അത്യന്താപേക്ഷിതവുമായ സേഫ്റ്റി പിൻ പോലെ ഒരു കണ്ടുപിടുത്തം വേറെയില്ല ആ കണ്ടുപിടുത്തത്തെ കുറിച്ച് അറിയാനും സേഫ്റ്റി പിൻ കണ്ടു പിടച്ച വാൾട്ടർ ഹണ്ടിനെക്കുറിച്ച് അറിയാനും ഒരു ദിനം.]
* ഡിസ്കവറി ഡേ !
* USA;
*ദേശീയ ഹഗ് യുവർ ഡോഗ് ദിനം ![National Hug Your Dog Day ദേശീയ ഹഗ് യുവർ ഡോഗ് ദിനം സ്വന്തം നായ്ക്കളോടൊപ്പം ആസ്വദിച്ചുകൊണ്ട് അവയെ സ്നേഹിച്ചു കൊണ്ട് തുടങ്ങുക.]/sathyam/media/media_files/2025/04/10/2d326ce9-baf7-4a57-9325-cc3ec63246ce-772779.jpeg)
*ദേശീയ മദ്യ പരിശോധനാ ദിനം !
* യുവ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിന് ഒരു ദിനം !
* ബ്രസിൽ ; ഹോളോകോസ്റ്റ് ഓർമ്മ ദിനം !
ഇന്നത്തെ മൊഴിമുത്ത്
്്്്്്്്്്്്്്്്്്്്‌്
'‘മധുരമീ ജീവിതം,
ചെറുതാണെന്നാകിലും‘
ആരെല്ലെന്‍ ഗുരുനാഥ-
രാരല്ലെന്‍ ഗുരുനാഥര്‍?
പാരിതിലെല്ലാമെന്നെ
പഠിപ്പിക്കുന്നുണ്ടെന്തോ!
തിങ്കളും താരങ്ങളും,
തൂവെള്ളി കതിര്‍ ചിന്നും
തുംഗമാം വാനിന്‍ ചോട്ടി-
ലാണെന്റെ വിദ്യാലയം!!'' [ - ഒളപ്പമണ്ണ ]
************
/sathyam/media/media_files/2025/04/10/6e9d93a3-0405-4496-adc8-d324852fd661-726345.jpeg)
ഇന്നത്തെ പിറന്നാളുകാർ
**********
കേരള സാഹിത്യ അക്കാദമി പുരസ്കാരം, ഡോ. സുകുമാർ അഴീക്കോട് തത്ത്വമസി പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങളാൽ പുരസ്‌കൃതനും ആഫ്രോ ഏഷ്യൻ യങ്ങ് റൈറ്റെഴ്സ് കോൺഫറൻസിൽ ഇന്ത്യയേയും,ദേശീയ കവി സമ്മേളനത്തിൽ മലയാളത്തേയുംപ്രതിനിധീകരിച്ചിട്ടുള്ള ആധുനികാനന്തരതലമുറയിലെ ശ്രദ്ധേയനായ മലയാളകവി കുരീപ്പുഴ ശ്രീകുമാറിന്റെയും (1955),
ഇതര ചരാചരങ്ങളുടെ ചരിത്ര പുസ്തകങ്ങൾ എന്ന കൃതിക്ക് 2017 ലെ ഏറ്റവും മികച്ച ചെറുകഥക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം, ദേശാഭിമാനി സാഹിത്യ പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ നേടിയിട്ടുള്ള ചെറുകഥാകൃത്ത് അയ്മനം ജോണിന്റെയും (1953),/sathyam/media/media_files/2025/04/10/5ef5729f-f550-4eb5-afa6-207e3679731a-854900.jpeg)
കവിയും മോട്ടിവേഷണൽ സ്പീക്കറും മാസ്റ്റർ ട്രയിനറും തത്ത്വമസി അഡ്മിനുമായ സതീശൻ മാടക്കലിൻ്റെയും ( 1973)
പ്രമുഖ സി പി ഐ നേതാവും മുൻ വനം- മൃഗസംരക്ഷണ വകുപ്പുമന്ത്രിയുമായിരുന്ന കെ. രാജു (1953 )
ഹിന്ദി സിനിമാ നടി ഐഷാ ടാക്കിയയുടെയും (1986),/sathyam/media/media_files/2025/04/10/4d961e0a-701f-4825-9bf2-de89ea7fcbdd-751507.jpeg)
ആധുനിക ജാലവിദ്യാരംഗത്ത് ഏറെ ശ്രദ്ധേയനായ ഗോപിനാഥ് മുതുകാടിന്റെയും (1964),
ഹിന്ദി ചലചിത്ര നടിയും അമിതാഭ് ബച്ചന്റെ ഭാര്യയും രാജ്യസഭ അംഗവുമായ ജയാ ബച്ചന്റെയും (1948),
കോൺഗ്രസ് നേതാവും രാജ്യസഭാ അംഗവും മുൻമന്ത്രിയുമായ മണിശങ്കർ അയ്യരുടെയും (1941) ജന്മദിനം !
**************
/sathyam/media/media_files/2025/04/10/20fa66c4-d000-4e96-aa30-40441806e097-960686.jpeg)
പ്രധാനജന്മദിനങ്ങൾ !!!
**********
പ്രൊ: ഏ ടി കോവൂർ ജ. (1898-1978 )
എ.വി. കുഞ്ഞമ്പു ജ. (1908 -1980)
കെ.പി.എ.സി.സുലോചന ജ.(1938 -2005)
വിക്ടർ ജോർജ്ജ് ജ. (1955-2001)
കിഷോരി അമോൻകർ ജ. (1931 - 2017)
സാമുവൽ ഹാനിമാൻ ജ. (1755 -1843)
ഒമർ ഷരീഫ് ജ. (1932- 2015),
റേച്ചൽ കൊറി ജ. (1979 –2003)
/sathyam/media/media_files/2025/04/10/50c3651d-c6ab-41b5-8f8f-83442db17316-178329.jpeg)
അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ കൊടുങ്കാറ്റായി വീശിയടിച്ച അബ്രഹാം ടി കോവൂര്‍ എന്ന പ്രൊ: ഏ ടി കോവൂർ(10ഏപ്രിൽ1898 --18 സെപ്റ്റബർ,1978 ),
കരിവള്ളൂർ സമരത്തിൽ പങ്കെടുക്കുകയും, സി.പി.ഐ(എം) രൂപീകരിച്ചപ്പോൾ മുതൽ അതിന്റെ സംസ്ഥാന കമ്മിറ്റിയംഗവും, കണ്ണൂർ ജില്ലാ സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിക്കുകയും, മൂന്നാം കേരള നിയമസഭയിലും നാലാം കേരള നിയമസഭയിലും പയ്യന്നൂർ നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുകയും, 1957-1958 കാലഘട്ടത്തിൽ രാജ്യസഭാംഗവും ആയിരുന്ന എ.വി. കുഞ്ഞമ്പു( 1908 ഏപ്രിൽ 10 -1980 ജൂൺ 8 ) ,/sathyam/media/media_files/2025/04/10/71c7ad63-683d-42a4-9eee-4515670cf97e-717398.jpeg)
വെള്ളാരം കുന്നിലെ’, ‘അമ്പിളിയമ്മാവാ’, ‘ ചെപ്പുകിലുക്കണ ചങ്ങാതി‘, 'വള്ളിക്കുടിലിൻ' തുടങ്ങിയ ഗാനങ്ങൾ പാടിയ സിനിമാ-നാടക അഭിനേത്രിയുമായിരുന്ന കെ.പി. എ.സി. സുലോചന (10 ഏപ്രിൽ 1938 - 17 ഏപ്രിൽ 2005),
മനോരമയിൽ ജോലി ചെയ്തിരുന്ന നിശ്ചലച്ചിത്ര ഛായാഗ്രാഹകനും ഉരുൾപൊട്ടലിൽ മണ്ണിടിഞ്ഞു മരിക്കുകയും ചെയ്ത വിക്ടർ ജോർജ്ജ് (ഏപ്രിൽ 10, 1955 -ജൂലൈ 9, 2001),/sathyam/media/media_files/2025/04/10/16c7fe03-cbe3-4ce9-86b2-f452176b9e53-421942.jpeg)
പ്രശസ്തയായ ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതജ്ഞ കിഷോരി അമോൻകർ(1931 ഏപ്രിൽ 10- 2017 ഏപ്രിൽ 3),
അലോപ്പതിയിൽ ബിരുദാനന്തര ബിരുദധാരി ആയിരുന്നു ഹാനിമാൻ. എന്നാൽ അക്കാലത്ത് നിലനിന്നിരുന്ന അശാസ്ത്രീയമായ ചികിത്സാ രീതികളിൽ അത്യപ്തനായി നവീനമായ ഒരു ചികിത്സാ രീതിയെക്കുറിച്ചുള്ള അന്വേഷണത്തിലൂടെ ഹോമിയോപ്പതിയുടെ പിറവിയിലേക്ക് നയിക്കുകയും ചെയ്ത, ഹോമിയോപ്പതിയുടെ പിതാവ് എന്ന് അറിയപ്പെടുന്ന ജർമ്മൻ ഭിഷഗ്വരനായിരുന്ന ക്രിസ്ത്യൻ ഫ്രെഡറിക് സാമുവൽ ഹാനിമാൻ (ഏപ്രിൽ 10, 1755-ജൂലൈ 2, 1843)
/sathyam/media/media_files/2025/04/10/029b5aa5-873d-41e2-89fa-b7f6465a2716-490843.jpeg)
ലോറൻസ് ഓഫ് അറേബ്യ എന്ന വിഘ്യാത ചലച്ചിത്രത്തിലൂടെ അന്താരാഷ്ട്ര പ്രസിധ്ദി നേടിയ ഈജിപ്ഷ്യൻ നടൻ ഒമർ ഷരീഫ് (ഏപ്രിൽ 10,1932-10 ജൂലൈ 2015),
ഇന്റർനാഷനൽ സോളിഡാരിറ്റി മൂവ്മെന്റിന്റെ പ്രവർത്തകയും പലസ്തീനിൽ സമാധാന പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ഗാസയിലെ പലസ്തീൻ ഭവന കേന്ദ്രങ്ങളിലേയ്ക്കുള്ള ഇസ്രയേൽ പ്രതിരോധ സേനയുടെ കടന്നു കയറ്റ ശ്രമങ്ങളെ പ്രതിരോധിയ്ക്കുന്ന തിനിടയിൽ ഒരു വീട് തകർക്കാൻ വന്ന ഇസ്രായേലി ബുൾഡോസറിനാൽ കൊല്ലപ്പെട്ട അമേരിക്കൻ മനുഷ്യാവകാശപ്രവർത്തകയായിരുന്ന റേച്ചൽ എലീൻ കൊറി(ഏപ്രിൽ 10, 1979 – മാർച്ച് 16, 2003)/sathyam/media/media_files/2025/04/10/62bfb0b0-c6b4-49ce-809b-cc9385ce2a22-530350.jpeg)
സ്മരണാഞ്ജലി !!!
********
സി.വി. കുഞ്ഞുരാമൻ മ. (1871-1949)
തകഴി ശിവശങ്കരപ്പിള്ള മ. (1912 -1999)
ഒളപ്പമണ്ണ സുബ്രമണ്യൻനമ്പൂതിരിപ്പാട് മ. (1923-2000 )
ജേസി മ. (1936- 2001)
കെ.വി. രാമനാഥൻ മ. (1932 - 2023).
ഗാന്ധിമതി ബാലൻ മ. (1958-2024)
(കെ പി ബാലകൃഷ്ണൻ നായർ )
മൊറാർജി ദേശായി മ. (1896 - 1995)
ബിനോദ് ബിഹാരിചൗധരി മ.(1911-2013)
ജോസഫ് ലൂയി ലഗ്രാഞ്ജ് മ. (1736 -1813)
ബാപ്റ്റിസ്റ്റ് ഡ്യൂമാ മ. (1800-1884)
പിയേർ ഷർദൻ മ. (1881-1955 )
ഖലീൽ ജിബ്രാൻ മ. (1883 -1931)
റോബർട്ട് ജെ.എഡ്വേർട്സ് മ.(1925– 2013)
ക്രിസ് ഹാനി മ. (1942 –1993)
/sathyam/media/media_files/2025/04/10/9e1f67ee-c615-48e8-abcb-6f49948c03f4-765476.jpeg)
കവി, വിമർശകൻ, കേരള കൗമുദി സ്ഥാപകൻ എന്നീ നിലകളിൽ പ്രശസ്തനായ സാമൂഹ്യ നവോത്ഥാന നായകൻ സി.വി. കുഞ്ഞുരാമൻ (1871 - 1949 എപ്രിൽ 10),
ചെറുകഥ, നാടകം, സഞ്ചാരസാഹിത്യം, ആത്മകഥ എന്നീ മേഖലകളിൽ സംഭാവനകൾ നൽകിയ ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ച കുട്ടനാടിന്റെ ഇതിഹാസകാരനെന്ന് അറിയപ്പെടുന്നതകഴി ശിവശങ്കരപ്പിള്ള (1912 ഏപ്രിൽ 17 -1999 ഏപ്രിൽ 10)/sathyam/media/media_files/2025/04/10/10a1f232-fca9-4073-97d5-2edc9cb9b5b6-588550.jpeg)
മലയാളത്തിലെ പ്രശസ്തനായ കവി ഒളപ്പമണ്ണ എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന ഒളപ്പമണ്ണ സുബ്രമണ്യൻ നമ്പൂതിരിപ്പാട് ( 1923 ജനുവരി 10 - 2000 ഏപ്രിൽ 10),
30-ലധികം ചിത്രങ്ങൾ ഇദ്ദേഹം സംവിധാനം ചെയ്തിട്ടുള്ളമലയാളചലച്ചിത്ര ടെലിവിഷൻ സീരിയൽ സംവിധായനും, അഭിനേതാവുo തിരക്കഥാകൃത്തും ആയിരുന്ന ജേസി(- ഏപ്രിൽ 10, 2001),/sathyam/media/media_files/2025/04/10/2838ddba-977a-4cd5-b5af-c9c53b974574-763227.jpeg)
1994 ൽ ബാലസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി എൻഡോവ്മെന്റ് പുരസ്കാരവും ബാലസാഹിത്യരംഗത്തെ സമഗ്ര സംഭാവനക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചിട്ടുള്ള
മലയാളത്തിലെ പ്രമുഖനായ ഒരു ബാല സാഹിത്യകാരനായിരുന്ന കെ.വി. രാമനാഥൻ (29 ആഗസ്റ്റ് 1932 - 10 ഏപ്രിൽ 2023).
/sathyam/media/media_files/2025/04/10/8639f1ac-e2dd-4d8e-92cb-b08897255a62-609158.jpeg)
രാഷ്ട്രീയ ആക്ഷേപ ഹാസ്യ ചിത്രമായ പഞ്ചവടിപ്പാലം, ഇത്തിരി നേരം ഒത്തിരി കാര്യം, നൊമ്പരത്തിപ്പൂവ്, മൂന്നാംപക്കം, സുഖമോ ദേവി, ഈ തണുത്ത വെളുപ്പാൻകാലത്ത്, പത്താമുദയം തുടങ്ങി കലാമേന്മയുള്ള നിരവധി ശ്രദ്ധേയ സിനിമകളുടെ നിർമാതാവും വിതരണക്കാരനും ചലച്ചിത്ര അക്കാദമി മുൻ വൈസ് ചെയർമാനുമായിരുന്ന ഗാന്ധിമതി ബാലൻ എന്ന കെ പി ബാലകൃഷ്ണൻ നായർ (1958-10 ഏപ്രിൽ 2024),/sathyam/media/media_files/2025/04/10/44468a86-fedc-4f91-a409-df04ed23cf35-840405.jpeg)
സ്വാതന്ത്ര്യസമരസേനാനിയും ഇന്ത്യയുടെ ആദ്യത്തെ കോൺഗ്രസ് ഇതര മന്ത്രിസഭയിലെ പ്രധാനമന്ത്രി മാത്രമല്ല ഈ പദത്തിലെത്തുന്ന ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തിയും (81-)മത്തെ വയസ്സിൽ), പാകിസ്താനും ഇന്ത്യയും തമ്മിലുള്ള പരസ്പരവൈര്യം ഇല്ലാതാക്കാൻ ദേശായി വളരെ ശ്രദ്ധിക്കപ്പെട്ട പ്രവർത്തനങ്ങൾ നടത്തു കയും ഇന്ത്യയിലെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്നയും, പാകിസ്താനിലെ പരമോന്നത ബഹുമതിയായ നിഷാൻ-ഇ-പാകിസ്താനും ലഭിക്കുകയും ചെയ്ത ഏക പ്രധാനമന്ത്രിയും ആയ മൊറാർജി ദേശായി (ഫെബ്രുവരി 29, 1896 -ഏപ്രിൽ 10, 1995)/sathyam/media/media_files/2025/04/10/a9a00f25-ab4c-48f0-b04d-04a33b840f3e-366546.jpeg)
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ഒരു പ്രധാന മുന്നേറ്റമായ ചിറ്റഗോങ് ആയുധപ്പുര ആക്രമണക്കേസിലെ നായകരിൽ ഒരാളും വിപ്ലവകാരിയുമായിരുന്ന ബിനോദ് ബിഹാരി ചൗധരി(10 ജനുവരി 1911 - 10 ഏപ്രിൽ 2013),
സംഖ്യാസിദ്ധാന്തം, ക്ലാസ്സിക്കൽ സെലസ്റ്റിയൽ മെക്കാനിക്സ് എന്നീ മേഖലകളിൽ പ്രധാനസംഭാവനകൾ നൽകിഗണിത ജ്യോതി ശാസ്ത്ര രംഗങ്ങളിൽ സുപ്രധാനപങ്ക് വഹിച്ച ഇറ്റാലിയൻ ശാസ്ത്രജ്ഞൻ ജോസഫ് ലൂയി ലഗ്രാഞ്ജ്(25 ജനുവരി 1736 – 10 ഏപ്രിൽ 1813),/sathyam/media/media_files/2025/04/10/184a5069-05a2-4ded-af26-e793cf66a685-200898.jpeg)
കാർബണിക രസതന്ത്രത്തിൽ വിപ്ലവകരമായ സിദ്ധാന്തങ്ങൾ ആവിഷ്കരിച്ച ഫ്രഞ്ച് രസതന്ത്രജ്ഞനായിരുന്ന ബാപ്റ്റിസ്റ്റ് ആൻഡ്രേ ഡ്യൂമാ(1800 ജൂലൈ 14 - 1884 ഏപ്രിൽ 10),
ശാസ്ത്രത്തേയും ക്രൈസ്തവ ചിന്തയേയും സമന്വയിപ്പിക്കാൻ യത്നിച്ച തത്ത്വചിന്തകൻ, പുരാമാനവ വിജ്ഞാന പണ്ഡിതൻ (Paleoanthropologist), എന്നീ നിലകളിൽ വിശ്രുതനായിരുന്ന റോമൻ കത്തോലിക്കാ പുരോഹിതൻ പിയേർ ടായർ ദ ഷർദൻ(Pierre Teilhard de Chardin) (1881 മേയ് 1 – 1955 ഏപ്രിൽ 10),/sathyam/media/media_files/2025/04/10/a1ceac79-ce2e-429c-96d9-ab3e63a5c904-143072.jpeg)
ലോകപ്രശസ്തനായ കവിയും ചിത്രകാരനും, പൗരസ്ത്യദേശത്തു നിന്നും വിശ്വസാഹിത്യത്തിൽ ചിരപ്രതിഷ്ഠനേടിയ അപൂർവം കവികളിലോരാളായിരുന്ന ലെബനനിൽ ജനിച്ച ഖലീൽ ജിബ്രാൻ (ജനുവരി 6, 1883 - ഏപ്രിൽ 10, 1931)
ഇൻ വിട്രോ ഫെർട്ടിലൈസേഷൻ കണ്ടെത്തിയതിനു വൈദ്യ ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ച ബ്രിട്ടീഷ് ജീവശാസ്ത്രകാരൻ റോബർട്ട് ജെ. എഡ്വേർട്സ് (27 സെപ്റ്റംബർ1925 –10 ഏപ്രിൽ 2013)/sathyam/media/media_files/2025/04/10/aa603b33-e889-4648-9121-a39404af197e-820170.jpeg)
ദക്ഷിണാഫ്രിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവും ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന്റെ സായുധവിഭാഗത്തിന്റെ തലവനും , അപ്പാർത്തീഡ് നിയമവ്യവസ്ഥ ക്കെതിരേ ശക്തമായ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നവരിൽ പ്രധാനിയും ആയിരുന്ന ക്രിസ് ഹാനി എന്ന മാർട്ടിൻ തെംബിസ്ലേ ഹാനി(28 ജൂൺ 1942 – 10 ഏപ്രിൽ 1993),
/sathyam/media/media_files/2025/04/10/6115b2e3-083e-4701-8634-b938e0717427-683397.jpeg)
ചരിത്രത്തിൽ ഇന്ന്…
*********
ബിസി 879-ൽ ലൂയി മൂന്നാമൻ വെസ്റ്റ് ഫ്രാൻസിയയുടെ രാജാവായി.
1500 - ഫ്രാൻസ് മിലാനിലെ ഡ്യൂക്ക് ലുഡോവിക്കോ സ്ഫോർസയെ പിടിച്ചെടുത്തു.
1790 - അമേരിക്കയിൽ പേറ്റന്റ് രീതി നിലവിൽ വന്നു.
1815 - ഓസ്ട്രിയ നേപ്പിൾസ് രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചു./sathyam/media/media_files/2025/04/10/b49a1746-5856-4dc2-ad81-2da0757eb654-674015.jpeg)
1825 - ഹവായിയിലെ ആദ്യത്തെ ഹോട്ടൽ തുറന്നു.
1827 - ജോർജ്ജ് കാനിംഗ് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി.
1845 - പിറ്റ്സ്ബർഗിൽ തീപിടിത്തത്തിൽ 1000-ലധികം കെട്ടിടങ്ങൾ നശിച്ചു./sathyam/media/media_files/2025/04/10/b2b86169-9fca-491e-9bef-8b752361f1f9-148937.jpeg)
1887 - അമേരിക്കൻ പ്രസിഡണ്ട് എബ്രഹാം ലിങ്കനെ ഭാര്യയോടൊപ്പം സ്പ്രിംഗ്ഫീൽഡിൽ അടക്കം ചെയ്തു.
1912 - ടൈറ്റാനിക് കപ്പൽ അതിന്റെ ആദ്യത്തേയും അവസാനത്തേയുമായ യാത്രക്ക് ഇംഗ്ലണ്ടിലെ സതാംപ്റ്റണിൽ നിന്നും തുടക്കം കുറിച്ചു.
1921 - സൺയാറ്റ്സൺ ചൈനീസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു./sathyam/media/media_files/2025/04/10/8639f1ac-e2dd-4d8e-92cb-b08897255a62-609158.jpeg)
1938-ൽ ഓസ്ട്രിയ ജർമ്മനിയുടെ ഒരു സംസ്ഥാനമായി.
1941 - രണ്ടാം ലോകമഹായുദ്ധം: അച്ചുതണ്ടു ശക്തികൾ യൂഗോസ്ലാവ്യയുടെ പ്രദേശങ്ങൾ ചേർത്ത് ക്രൊയേഷ്യ എന്ന ഒരു സ്വതന്ത്രരാജ്യം രൂപവത്കരിച്ചു.
1947 - MLB കരാറിൽ ഒപ്പുവെച്ച ഇരുപതാം നൂറ്റാണ്ടിലെ ആദ്യത്തെ കറുത്തവർഗ്ഗക്കാരനായി ജാക്കി റോബിൻസൺ മാറി.
1956-ൽ ഫിലിപ്‌സ് ആദ്യത്തെ ഡച്ച് കളർ ടിവി പ്രോഗ്രാമുകൾ സംപ്രേക്ഷണം ചെയ്തു./sathyam/media/media_files/2025/04/10/2838ddba-977a-4cd5-b5af-c9c53b974574-763227.jpeg)
1957 - USSR ഒരു അന്തരീക്ഷ ആണവ പരീക്ഷണം നടത്തി
1963 - യുഎസ്എസ് ത്രെഷർ എന്ന അന്തർവാഹിനി കടലിൽ മുങ്ങി നൂറ്റി ഇരുപത്തിയൊമ്പത് അമേരിക്കൻ നാവികർ മരിച്ചു .
1967 - എലിസബത്ത് ടെയ്‌ലറും പോൾ സ്കോഫീൽഡും 39-ാമത് ഓസ്‌കാർ അവാർഡുകൾ നേടി./sathyam/media/media_files/2025/04/10/e9c88e4d-bb70-4c25-acfa-d68aca23c566-571762.jpeg)
1968 - 40-ാമത് അക്കാദമി അവാർഡുകളിൽ "ഇൻ ദി ഹീറ്റ് ഓഫ് ദി നൈറ്റ്" എന്ന ചിത്രത്തിന് റോഡ് സ്റ്റീഗറും കാതറിൻ ഹെപ്ബേണും ഓസ്കാർ അവാർഡുകൾ നേടി.
1968 - വെല്ലിംഗ്ടൺ തുറമുഖത്ത് ഒരു ന്യൂസിലൻഡ് ഫെറി , ഒരു കൊടുങ്കാറ്റിനെ തുടർന്ന് മുങ്ങി - വെല്ലിംഗ്ടണിലെ എക്കാലത്തെയും ശക്തമായ കാറ്റ്. വിമാനത്തിലുണ്ടായിരുന്ന 734 പേരിൽ 53 പേർ മരിച്ചു.
1970 - വ്യക്തിപരവും തൊഴിൽപരവുമായ കാരണങ്ങളാൽ താൻ ബീറ്റിൽസ് വിടുകയാണെന്ന് പോൾ മക്കാർട്ട്നി പ്രഖ്യാപിച്ചു.
/sathyam/media/media_files/2025/04/10/db6bbc82-366a-42a1-a8e0-ec8741aef6e6-180352.jpeg)
1971 - പിംഗ്-പോംഗ് നയതന്ത്രം : യുണൈറ്റഡ് സ്റ്റേറ്റ്സുമായുള്ള ബന്ധം വിച്ഛേദിക്കാനുള്ള ശ്രമത്തിൽ, ചൈന യുഎസ് ടേബിൾ ടെന്നീസ് ടീമിന് ഒരാഴ്ചത്തെ സന്ദർശനത്തിനായി ആതിഥേയത്വം വഹിച്ചു.
1972 - മുളയുടെ സ്ലിപ്പുകൾ അടങ്ങിയ ശവകുടീരങ്ങൾ , അവയിൽ സൺ സൂവിന്റെ ആർട്ട് ഓഫ് വാർ , സൺ ബിന്നിന്റെ നഷ്ടപ്പെട്ട സൈനിക ഗ്രന്ഥം എന്നിവ ഷാൻഡോങ്ങിലെ നിർമ്മാണ തൊഴിലാളികൾ ആകസ്മികമായി കണ്ടെത്തി ./sathyam/media/media_files/2025/04/10/f4b1e832-c8a9-452f-82b6-25dcc4cf382e-360934.jpeg)
1972 - വിയറ്റ്നാം യുദ്ധം : 1967 നവംബറിന് ശേഷം ആദ്യമായി അമേരിക്കൻ B-52 ബോംബറുകൾ വടക്കൻ വിയറ്റ്നാമിൽ ബോംബാക്രമണം ആരംഭിച്ചതായി റിപ്പോർട്ട്.
1972 - ജൈവയുധങ്ങൾ നിരോധിച്ചു കൊണ്ടുള്ള ഒരു കരാറിൽ 50ലേറെ രാജ്യങ്ങൾ ഒപ്പുവെച്ചു.
1973 - ഇൻവിക്ട ഇന്റർനാഷണൽ എയർലൈൻസ് ഫ്ലൈറ്റ് 435 സ്വിറ്റ്സർലൻഡിലെ ബാസലിലേക്ക് അടുക്കുമ്പോൾ മഞ്ഞുവീഴ്ചയിൽ തകർന്നുവീണ് 108 പേർ മരിച്ചു.
1979 - റെഡ് റിവർ വാലി ടൊർണാഡോ പൊട്ടിപ്പുറപ്പെട്ടു : ടെക്സസിലെ വിചിത വെള്ളച്ചാട്ടത്തിൽ ഒരു ചുഴലിക്കാറ്റ് 42 പേർ മരിച്ചു./sathyam/media/media_files/2025/04/10/f2f07830-de3e-47f2-bdb0-ffd2101dfcc2-130260.jpeg)
1988 - ഓജ്‌രി ക്യാമ്പ് സ്‌ഫോടനത്തിൽ പാകിസ്ഥാനിലെ റാവൽപിണ്ടിയിലും ഇസ്ലാമാബാദിലും ആയിരത്തിലധികം ആളുകൾ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തു .
1991 - ഇറ്റാലിയൻ ഫെറി എംഎസ് മോബി പ്രിൻസ് ഇറ്റലിയിലെ ലിവോർണോയിൽ ഇടതൂർന്ന മൂടൽമഞ്ഞിൽ എണ്ണ ടാങ്കറുമായി കൂട്ടിയിടിച്ച് 140 പേർ മരിച്ചു.
1991 - അംഗോളയ്ക്ക് സമീപം തെക്കൻ അറ്റ്ലാന്റിക് സമുദ്രത്തിൽ ഒരു അപൂർവ ഉഷ്ണമേഖലാ കൊടുങ്കാറ്റ് രൂപപ്പെട്ടു ; ഉപഗ്രഹങ്ങൾ ആദ്യമായി രേഖപ്പെടുത്തുന്നത് .
1998 - നോർത്തേൺ അയർലണ്ടിൽ ദുഃഖവെള്ളി ഉടമ്പടി ഒപ്പുവച്ചു.
/sathyam/media/media_files/2025/04/10/f447623f-49a0-43eb-939c-c17116da8930-980411.jpeg)
2005 - വനിതാ ക്രിക്കറ്റ് ലോകകപ്പിൽ ഓസ്‌ട്രേലിയ ഇന്ത്യയെ 98 റൺസിന് പരാജയപ്പെടുത്തി.
2009 - ഫിജിയുടെ പ്രസിഡന്റ് റതു ജോസെഫ ഇലോയിലോ ഭരണഘടന റദ്ദാക്കുന്നതായി പ്രഖ്യാപിക്കുകയും രാജ്യത്തെ എല്ലാ ഭരണവും ഏറ്റെടുക്കുകയും ഒരു ഭരണഘടനാ പ്രതിസന്ധി സൃഷ്ടിച്ചു .
2010 - പോളിഷ് എയർഫോഴ്സ് Tu-154M റഷ്യയിലെ സ്മോലെൻസ്കിന് സമീപം തകർന്നു , പോളിഷ് പ്രസിഡന്റ് ലെച്ച് കാസിൻസ്കി , അദ്ദേഹത്തിന്റെ ഭാര്യ, മറ്റ് ഡസൻ കണക്കിന് മുതിർന്ന ഉദ്യോഗസ്ഥരും വിശിഷ്ട വ്യക്തികളും ഉൾപ്പെടെ 96 പേർ മരിച്ചു.
2016 - പറവൂർ പുറ്റിങ്ങൽ ക്ഷേത്ര അപകടം, വിഷുവിന് സൂക്ഷിച്ചിരുന്ന പടക്കങ്ങൾ പൊട്ടിത്തെറിച്ചുണ്ടായ തീപിടുത്തത്തിൽ, ഏഴാം ദിവസത്തെ ഭദ്രകാളി ആരാധനയ്ക്ക് തടിച്ചുകൂടിയ ആയിരങ്ങളിൽ നൂറിലധികം പേർ മരിച്ചു./sathyam/media/media_files/2025/04/10/dd93dedc-c9b7-4b01-a942-546778e19643-120728.jpeg)
2016 - റിക്ടർ സ്കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം, അഷ്കാഷമിന് 39 കിലോമീറ്റർ പടിഞ്ഞാറ്-തെക്ക് പടിഞ്ഞാറ് , ഇന്ത്യ, അഫ്ഗാനിസ്ഥാൻ, താജിക്കിസ്ഥാൻ, ശ്രീനഗർ, പാകിസ്ഥാൻ എന്നിവിടങ്ങളെ വിറപ്പിച്ചു.
2019 - ഇവന്റ് ഹൊറൈസൺ ടെലിസ്കോപ്പ് പ്രോജക്റ്റിലെ ശാസ്ത്രജ്ഞർ M87 ഗാലക്സിയുടെ മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു തമോദ്വാരത്തിന്റെ ആദ്യത്തെ ചിത്രം പ്രഖ്യാപിച്ചു .
2023 - കെൻ്റക്കിയിലെ ലൂയിസ്‌വില്ലെയിലെ ഓൾഡ് നാഷണൽ ബാങ്കിൽ ഒരു കൂട്ട വെടിവയ്പ്പ് നടന്നു , അതിൽ അഞ്ച് ഇരകൾ കൊല്ലപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
**************
. By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
. ************
Rights Reserved by Team Jyotirga
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us