ഇന്ന് മാര്‍ച്ച് 30: ലോക ബൈപോളാര്‍ ഡിസോര്‍ഡര്‍ ദിനം ! സായ് കുമാറിന്റേയും പലക് മുഛലിന്റെയും ജന്മദിനം: ഡോക്ടര്‍ ക്രോഫോഡ് ലോങ്ങ് ആദ്യമായി ശസ്ത്രക്രിയക്ക് ഈതര്‍ അനസ്‌തേഷ്യ ഉപയോഗിച്ചതും ഇന്ന്: ചരിത്രത്തില്‍ ഇന്ന്

New Update
ocXLhpiroriZc9lZFulK

.    ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …  
    **************

Advertisment

.                    ' JYOTHIRGAMAYA '
.                   ്്്്്്്്്്്്്്്്
.                    🌅ജ്യോതിർഗ്ഗമയ🌅
.                       
കൊല്ലവർഷം 1200  
മീനം 16
രേവതി / പ്രഥമ
2025 മാർച്ച് 30, 
ഞായർ

ഇന്ന്;

*വൈക്കം സത്യാഗ്രഹം (1924) 101-ാം വയസ്സിലേയ്ക്ക് [ഇന്ന് കേരളത്തിൽ ഉൾപ്പെടുന്ന പഴയ തിരുവിതാംകൂർ രാജ്യത്ത്,1924 മാർച്ച് 30ന് തുടങ്ങി 603 ദിവസം നീണ്ടു നിന്ന പൊതു ജനങ്ങൾക്ക് ജാതിമതഭേദമന്യേ പൊതുവഴിയിലൂടെ നടക്കാനുള്ള സ്വാതന്ത്ര്യത്തിനും അയിത്തത്തിനെതിരായ മഹത്തായ ഒരു സമരമായിരുന്നു വൈക്കം സത്യാഗ്രഹം.]publive-image

*ലോക ബൈപോളാർ ഡിസോർഡർ ദിനം ! [World Bipolar Day ;  ബൈപോളാർ ഡിസോർഡർ ഉണ്ടെന്ന് മരണാനന്തരം കണ്ടെത്തിയ വിൻസെൻ്റ് വാൻ ഗോഗിൻ്റെ ജന്മദിനമായ മാർച്ച് 30-ന്  ലോക ബൈപോളാർ ദിനം ആചരിക്കുന്നു. ബൈപോളാർ ഡിസോർഡറിനെക്കുറിച്ച് പൊതുജനാവബോധം വളർത്തുക, ഈ അവസ്ഥയുമായി ജീവിക്കുന്നവരെ ശാക്തീകരിക്കുക എന്നിവയാണ് ഈ അന്താരാഷ്ട്ര ദിനാചരണം കൊണ്ട് ലക്ഷ്യമിടുന്നത്. ]

*ഡോക്ടർ ദിനം ! [Doctors' Day! : സമൂഹത്തിലും വ്യക്തിജീവിതത്തിലും ഡോക്ടർമാർ നൽകുന്ന സംഭാവനകൾ വലുതാണ്. അവരെ ലോകം അഭിനന്ദിക്കുന്നുവെന്ന് ഉറപ്പാക്കുന്നു.]

* ലോക ഇഡലി ദിനം ![ ഇന്തോനേഷ്യയുടെ പ്രിയ ഭക്ഷണ വിഭവമായിരുന്ന കോട് ലി യാണ് ഇഡ്ഡലിയായത് എന്നാണ് ചരിത്രം. ഒരിക്കല്‍ ഇന്തോനേഷ്യയിലെ രാജാവ് തനിയ്ക്കനുരൂപയായ ഒരു വധുവിനെ തേടി തെക്കേ ഇന്ത്യയില്‍ വന്നു എന്നും. കൂടെ അദ്ദേഹത്തിൻ്റെ ഇഷ്ടവിഭവമായ ‘കേട്‌ലി’ പാചകക്കാരും ഉണ്ടായിരുന്നു എന്നും. അങ്ങനെ ആ വിദേശ ഭക്ഷണം നമ്മുടെ നാട്ടില്‍ പ്രചാരത്തിലായ എന്നുമാണ് കഥ.]

publive-image

*പ്രെറ്റ്സെൽ ഞായറാഴ്ച![മൃദുവായ ഒരു പ്രെറ്റ്‌സൽ അല്പം കടുക് അല്ലെങ്കിൽ പിഴിഞ്ഞെടുത്ത ചീസുമായി ജോടിയാക്കുക, അല്ലെങ്കിൽ കാരമൽ സോസിൽ അൽപം ക്രഞ്ചി പ്രെറ്റ്‌സൽ മുക്കി മധുരവും രുചികരവുമായ ആ കോംബോ ഉണ്ടാക്കുക. അവ എങ്ങനെ ആസ്വദിച്ചാലും, വിശിഷ്ടാതിഥി എപ്പോഴും രുചികരമാണ്. പ്രെറ്റ്‌സൽ ഞായറാഴ്ചയ്ക്കുള്ള സമയമാണിത്!]

* ലോക TB-303 അഭിനന്ദന ദിനം ![ World TB-303 Appreciation Day ; ഒരു ഇലക്ട്രോണിക് സംഗീത പയനിയർ, അതിൻ്റെ അതുല്യമായ ശബ്ദം ഇന്നത്തെ ട്രാക്കുകളുടെ താളങ്ങളിലൂടെ അനുരണനം തുടരുന്ന ഒരു വിഭാഗത്തെ സൃഷ്ടിച്ചു.  ഇന്നത്തെ ഡാൻസ് ക്ലബ്ബുകളിൽ ടെക്‌നോ സംഗീതം ഉപയോഗിച്ച് പലരും തിരിച്ചറിയുന്ന അനുരണനം, ടെമ്പോ, കട്ട്-ഓഫ് എന്നിവ ഈ സാങ്കേതികവിദ്യ സൃഷ്ടിച്ചു.]

* ദേശീയ വെർച്വൽ അവധി ദിനം [ National Virtual Vacation Day ;  "യാത്രകൾ " ആഘോഷമാക്കാൻ ദേശീയ വെർച്വൽ അവധി ദിനം]

publive-image

*അന്താരാഷ്ട്ര പൂജ്യം  മാലിന്യ ദിനം![പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനു മാത്രമല്ല, ഭക്ഷ്യ അരക്ഷിതാവസ്ഥ കുറയ്ക്കുന്നതിനും ഗ്രഹം പങ്കിടുന്ന എല്ലാവരുടെയും ആരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങൾ വർദ്ധിപ്പിക്കാനും വളർത്താനും അന്താരാഷ്ട്ര പൂജ്യം മാലിന്യ ദിനം ഒരു വാർഷിക പ്രചാരണമെന്ന നിലയിൽ ശ്രമിക്കുന്നു!]

*ദേശീയ ഫിറ്റ്നസ് വീണ്ടെടുക്കൽ  ദിനം![പതിവായി വ്യായാമം ചെയ്യുന്ന എല്ലാവർക്കും ദേശീയ ഫിറ്റ്നസ് റിക്കവറി ദിനം ഒരു പ്രധാന ഓർമ്മപ്പെടുത്തലാണ്. ശരീരത്തിന് വീണ്ടെടുക്കാൻ സമയം നൽകേണ്ടതിന്റെ പ്രാധാന്യത്തെ ഇത് ഊന്നിപ്പറയുന്നു. ]

 * പാലസ്തീൻ : ഭൂമി ദിനം ![പലസ്തീൻ മണ്ണിലുള്ള തങ്ങളുടെ അവകാശം ഉറക്കെ പ്രഖ്യാപിക്കുന്നതിനായി എല്ലാ മാർച്ച് 30നും പാലസ്തീനികൾ ഈ ദിനം ആചരിക്കുന്നു ]

* ഫിലിപ്പീൻസ്: കറുത്ത ശനിയാഴ്ച![ Black Saturday; പ്രതിഫലനത്തിൻ്റെയും പുതുക്കലിൻ്റെയും ഫിലിപ്പൈൻസിലെ ഒരു വിശുദ്ധ ദിനം.]

publive-image

* ട്രിനിഡാട് & ടുബാഗൊ: Spiritual/Shouter Baptist Liberation Day 

USA;
*ദേശീയ പെൻസിൽ ദിനം !
[National Pencil Day ;.]

*നാഷണൽ ടേക്ക് എ വാക്ക് ഇൻ പാർക്ക്  ഡേ! [National Take a Walk in the Park Dayപ്രകൃതിയുടെ സൗന്ദര്യം ആസ്വദിച്ച്, ശാന്തമായ ഹരിത ഇടങ്ങളിലൂടെ ശാന്തതയിൽ മുഴുകി ഉലാത്തുന്നു .]

*National I Am in Control Day![ദേശീയ ഐ ആം ഇൻ കൺട്രോൾ  ദിനംനാഷണൽ ഐ ആം ഇൻ കൺട്രോൾ ദിനം ആളുകളെ അവരുടെ ജീവിതത്തിൽ എത്രത്തോളം നിയന്ത്രണമുണ്ടെന്ന് വിലയിരുത്താൻ പ്രേരിപ്പിക്കുന്നു. ജീവിതം കുഴപ്പത്തിലാകുമെന്ന് അംഗീകരിക്കുന്ന ദിവസമാണിത്, പക്ഷേ നമുക്ക് ഇപ്പോഴും അതിന്റെ ചില വശങ്ങൾ കൈകാര്യം ചെയ്യാൻ കഴിയും.]publive-image

*National Turkey Neck Soup Day![ടർക്കി നെക്ക് സൂപ്പ്  ദിനം -ടർക്കി നെക്ക് സൂപ്പിനായി ഒരു ദിവസം മുഴുവൻ നീക്കിവച്ചിട്ടുണ്ടെന്ന് നിങ്ങൾക്കറിയാമോ? ടർക്കിയിലെ പലപ്പോഴും മറന്നുപോകുന്ന ഒരു ഭാഗത്തെ രുചികരമായ ഒന്നാക്കി മാറ്റാൻ ഈ എളിയ വിഭവത്തിന് കഴിയും. കാരറ്റ്, സെലറി, ഉള്ളി തുടങ്ങിയ പച്ചക്കറികളുമായി ടർക്കി നെക്ക് സംയോജിപ്പിക്കുന്ന സൂപ്പ്, സമൃദ്ധവും ഹൃദ്യവുമായ ഒരു ഭക്ഷണം സൃഷ്ടിക്കുന്നു. ഈ ദിവസം അതിനെല്ലാം ആദരാഞ്ജലി അർപ്പിക്കുന്നു!]

*National Virtual Vacation Day ![ദേശീയ വെർച്വൽ വെക്കേഷൻ  ദിനംനിങ്ങളുടെ സ്വന്തം സ്ഥലത്തിന്റെ സുഖസൗകര്യങ്ങളിൽ നിന്ന് പുതിയ ലക്ഷ്യസ്ഥാനങ്ങൾ, സംസ്കാരങ്ങൾ, രുചികൾ എന്നിവ പര്യവേക്ഷണം ചെയ്യുക, വീട്ടിൽ നിന്ന് പുറത്തുപോകാതെ തന്നെ നിങ്ങളുടെ അലഞ്ഞുതിരിയൽ മോഹത്തെ അഴിച്ചുവിടുക.]publive-image

*രാജസ്ഥാൻ ദിനം ![Rajasthan Day ; 1949-ലെ ഈ ദിവസം, ജോധ്പൂർ, ജയ്പൂർ, ബിക്കാനീർ, ജയ്‌സാൽമീർ എന്നീ നാല് സംസ്ഥാനങ്ങൾ രാജസ്ഥാൻ യുണൈറ്റഡ് സ്റ്റേറ്റുമായി ചേരുകയും ഗ്രേറ്റർ രാജസ്ഥാൻ എന്നറിയപ്പെടുകയും ചെയ്തു.]

സത്യജിത് റെയ്ക്ക്‌ ഓസ്‌കാര്‍ പുരസ്‌കാരം ലഭിച്ച ദിനം (1922).

.   ഇന്നത്തെ മൊഴിമുത്തുകൾ
.  ്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്
''ഞാൻ ആദ്യം ഒരു ചിത്രത്തെ സ്വപ്നം കാണുന്നു; പിന്നെ ഞാൻ ആ സ്വപ്നത്തെ ചിത്രത്തിലാക്കുന്നു.''

''മനുഷ്യരെ സ്നേഹിക്കുക എന്നതിനെക്കാൾ കലാപരമായ മറ്റൊന്നില്ല എന്നെനിയ്ക്കു തോന്നുന്നു.''

''പലപ്പോഴും എനിക്കു തോന്നാറുണ്ട്, പകലിനെക്കാൾ സജീവവും വർണ്ണബഹുലവുമാണ്‌ രാത്രിയെന്ന്.''

''ആളിക്കത്തുന്നൊരു തീക്കുണ്ഡം നിങ്ങളുടെ ആത്മാവിലുണ്ടാവാം; പക്ഷേ അതിന്റെ ചൂടു കായാൻ ഒരാളും വരുന്നില്ല,യാത്രക്കാർ'

'publive-image

''ഒരു പുകച്ചുരുൾ പൊങ്ങുന്നതേ കാണുന്നുള്ളു; അതവഗണിച്ച് അവർ കടന്നുപോവുകയാണ്‌''

''കവിത നമ്മെ ചൂഴ്ന്നു നിൽക്കുന്നു. പക്ഷേ അതിനെ കാൻവാസിലാക്കുകയെന്നത് നോക്കിനിൽക്കുന്നപോലെ എളുപ്പമല്ല''

.       [ -വിൻസെന്റ് വാൻ ഗോഗ് ]
        ************
ഇന്നത്തെ പിറന്നാളുകാർ
**********
വിടരുന്ന മൊട്ടുകൾ' എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ട്‌ അഭിനയം തുടങ്ങുകയും കെ.പി.എ.സിയുടേതടക്കം നിരവധി നാടവേദികളിൽ അഭിനയിക്കുകയും പിന്നീട്‌ ഹാസ്യ /വില്ലൻ റോളുകളിലൂടെ മലയളസിനിമയിലെ സജീവ സാന്നിദ്ധ്യമാകുകയും ച്റ്റ്യ്ത മലയാളചലച്ചിത്ര രംഗത്തെ പ്രമുഖ നടൻ സായ് കുമാറിന്റേയും (1963),

മുടിയേറ്റ്‌ എന്ന ക്ഷേത്രകലയിലെ ഏക സ്ത്രീ സാന്നിധ്യവും നെയ്യാർ മേളയിൽ മുടിയേറ്റ് അവതരണവേദിയിലും  ശംഖുമുഖം ദേവി ക്ഷേത്ര സന്നിധിയിലും  ആദരിക്കപ്പെടുകയും  തിരുവനന്തപുരം കലാനിധിയുടെ കലാരത്ന പുരസ്കാരം, കേരള ഫോക്ക്ലോർ അക്കാദമി  അവാർഡ്‌(2018 ) എന്നിവ നേടുകയും ചെയ്തിട്ടുള്ള 'കലാരത്ന' ഡോ. ബിന്ദു പാഴൂർ (1970)ന്റേയും,publive-image

എക് താ ടൈഗർ , ആഷിക്കി 2 , കിക്ക് , ആക്ഷൻ ജാൿസൻ , പ്രേം രതൻ ധൻ പായോഎം.സ്. ധോണി:ദ അൺടോൾഡ് സ്റ്റോറി, കാബിൽ  തുടങ്ങി നിരവധി ചിത്രങ്ങളില് പിന്നണി ഗായികയും 21 വയസ്സിൽ ഏകദേശം എണ്ണൂറോളം ഹൃദ്രോഗികളായ കുട്ടികളുടെ ജീവിതങ്ങൾക്കു പുതുനാമ്പു മുളപ്പിക്കുവാൻ സഹായിച്ച് ചാരിറ്റി പ്രവർത്തനങ്ങളുടെ പേരിൽ ഗിന്നസ് ബുക്കിലും ലിംകാ ബുക്ക് ഓഫവേൾഡ്ഡ് റിക്കോർഡ്‌സിലും  കയറുകയും ചെയ്ത  പലക് മുഛലിന്റെയും(1992),

ഇന്ത്യൻ ഗണിത ശാസ്ത്രജ്ഞ ഉഷാദേവി ഭോസ്ലെയുടെയും (1949),

'ടൈറ്റാനിക്കി'ലെ പ്രസിദ്ധ "My love will go on " പാടിയ സെലിൻ ഡിയോണിന്റെയും (1968), 

രവിശങ്കറിന്റെ മകളും പേരുകേട്ട ജാസ് ഗായികയും ആയ ഗീതാലി നോറ ജോൺസിന്റെയും (1979)ജന്മദിനം !
*********
ഇന്ന് ജന്മദിനം ആചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ പ്രമുഖരായ പൂർവ്വികരിൽ ചിലർ
***********
ലളിതാംബിക അന്തർജ്ജനം ജ. (1909-1987)
എം പി അപ്പൻ ജ. (1913 -2003)
കെ.എ. ശിവരാമ ഭാരതി ജ. (1923-1989)
ദേവിക റാണി ജ. (1908-1994)
ഫ്രാൻസിസ്കോ ഗോയ ജ. (1746-1828)
വിൻസന്റ് വാൻഗോഗ് ജ. (1853-1890)

publive-image

ഒരു മുത്തശ്ശിയായിരിക്കേ എഴുതിയ “അഗ്നിസാക്ഷി” എന്ന ഒറ്റ നോവൽ കൊണ്ട് മലയാള സാഹിത്യ മനസ്സിൽ  ചിര:പ്രതിഷ്ഠ നേടിയ പ്രശസ്തയായ കഥാകൃത്തും നോവലിസ്റ്റുമായിരുന്ന ലളിതാംബിക അന്തർജ്ജനം (1909 മാർച്ച്‌ 30 - 1987 ഫെബ്രുവരി 6),

നാല്പ്പതോളം കവിതാ സമാഹാരങ്ങൾ പ്രസിധീകരിച്ചിട്ടുള്ള കവിയും സാഹിത്യകാരനുമായിരുന്ന എം പി അപ്പൻ (1913 മാർച്ച് 30 -2003 ഡിസംബർ 10),

കേരളത്തിലെ ഏറ്റവും ശ്രദ്ധേയരായ സോഷ്യലിസ്റ്റ് നേതാക്കളിലൊരാളും സ്വാതന്ത്ര്യ സമരസേനാനിയും മുൻ നിയമസഭാംഗവുമായിരുന്ന കെ.എ. ശിവരാമ ഭാരതി(30 മാർച്ച് 1923 - 10 ഓഗസ്റ്റ് 1989),publive-image

 ബോളിവുഡിന്റെ ആദ്യത്തെ സ്വപ്നസുന്ദരിയായി വിശേഷിക്കപ്പെടുന്ന വ്യക്തിയും, ഇന്ത്യൻ  ചലച്ചിത്രരംഗത്തെ ഏറ്റവും ഉയർന്ന ബഹുമതിയായ ദാദാ സാഹിബ് അവാർഡ് ആദ്യം ലഭിച്ചവരും ,  1933ൽ പുറത്തിറങ്ങിയ കർമ എന്ന സിനിമയില്‍  ഇന്ത്യയിൽ ആദ്യമായി നാലു മിനിറ്റ് ദൈർഘ്യമുണ്ടായിരുന്ന മുഴുനീള ചുംബനരംഗത്ത്  യഥാര്‍ത്ഥ ജീവിതത്തിലെ ഭര്‍ത്താവായ ഹിമാന്ശു റായ് യോടൊപ്പം  അഭിനയിച്ച്  കോളിളക്കം സൃഷ്ടിച്ച   ദേവിക റാണി ചൗധരി  (30 മാർച്ച് 1908 – മാർച്ച് 1994 )

കലയിലെ വസ്തുനിഷ്ഠ-വിധ്വംസക സ്വഭാവങ്ങളും നിറങ്ങൾ കൈകാര്യംചെയ്യുന്നതിൽ  കാട്ടിയ ചങ്കൂറ്റവും, പിൽക്കാല കലാകാരന്മാരായ എഡ്വേർഡ് മാനെറ്റ് പാബ്ലോ പിക്കാസോ  തുടങ്ങിയവർ മാതൃകയാക്കിയ  സ്പെയിനിലെ രാജകുടുംബത്തിന്റെ ഔദ്യോഗിക ചിത്രകാരനും ദിന വൃത്താന്തകനും,  ഫലകനിർമ്മാതാവും പൗരാണിക കലാനായകന്മാരിൽ അവസാനത്തെയാളും ആധുനികരിൽ മുമ്പനും, ആയിരുന്ന ഫ്രാൻസിസ്കോ ഗോയ എന്ന ഫ്രാൻസിസ്കോ ജോസ് ഡി ഗോയ വൈ ലൂസിയൻ്റസിസ്(മാർച്ച് 30, 1746 - ഏപ്രിൽ 16, 1828),publive-image

തന്റെ ജീവിതകാലത്ത് കഠിനമായ ഉത്കണ്ഠയും മാനസിക അസ്വാസ്ഥ്യങ്ങളും വേട്ടയാടിയാതിനാല്‍  37- മത്തെ വയസ്സിൽ താരതമ്യേന അപ്രശസ്തനായി ആത്മഹത്യ ചെയ്തെങ്കിലും  ചിത്രങ്ങളുടെ  വൈകാരികതയും വർണ്ണ വൈവിദ്ധ്യവും ഇരുപതാംനൂറ്റാണ്ടിലെ പാശ്ചാത്യകലയിൽ നിർണായക സ്വാധീനം ചെലുത്തുകയും  മരണശേഷം നാൾക്കുനാൾ വർദ്ധിച്ചു. ലോകത്തേറ്റവുംതിരിച്ചറിയപ്പെടുന്നതും വിലയേറിയവയും ആയ ചിത്രങ്ങൾ വരച്ച  ഡച്ച് ചിത്രകാരന്‍   വിൻസെന്റ് വില്ലെം വാൻ‌ഗോഗ് (മാർച്ച് 30, 1853 -  ജൂലൈ 29, 1890) 
********
ഇന്നത്തെ സ്മരണ !!!
*********
ഇ.വി. കൃഷ്ണപിള്ള മ. (1894-1938 )
എം. കുമാരൻ മ. (1920-1995)
ഒ.വി. വിജയൻ മ. (1930- 2005)
ബാബു ഭരദ്വാജ്  മ. (1948- 2016)
ശ്യാംജി കൃഷ്ണ വർമ്മ മ. (1857-1930) 
ആനന്ദ് ബക്ഷി മ. (1930- 2002)
അലൻ ഡൻഡിസ് മ. (1935 -2005)

publive-image

മലയാളത്തിലെ പ്രശസ്ത ഹാസ്യസാഹിത്യകാരനും പത്രാധിപരും നോവലിസ്റ്റും ചെറുകഥാകൃത്തും നാടകകൃത്തും ബാലസാഹിത്യകാരനും അടുർ ഭാസിയുടെ പിതാവും ആയിരുന്ന ഇ.വി. കൃഷ്ണപിള്ള (1894 സെപ്റ്റംബർ‍ 14-1938 മാർച്ച്‌ 30 ),

പ്രൈവറ്റ് മെമ്പേഴ്സ് ബിൽസ് ആന്റ് റെസലൂഷൻ കമ്മിറ്റി ചെയർമാൻ , വടകര പഞ്ചായത്തംഗം, മലബാർ ജില്ലാബോർഡംഗം , വടകര മുനിസിപ്പൽ കൗൺസിലർ, കേരള സർവകലാശാല സെനറ്റംഗം , സി.പി.ഐ. കോഴിക്കോട് ജില്ലാ കൗൺസിൽ സെക്രട്ടറി, സി.പി.ഐ. എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം ഒന്നാം കേരളനിയമസഭയിൽ പേരാമ്പ്ര നിയോജക മണ്ഡലത്തേയും, നാലാം കേരളനിയമസയിൽ നാദാപുരം നിയോജക മണ്ഡലത്തേയും പ്രതിനിധീകരിച്ച  സി.പി.ഐ നേതാവായിരുന്ന എം .കുമാരൻ (15 ജൂലൈ 1920 - 30 മാർച്ച് 1995),

publive-image

കോളേജ് അദ്ധ്യാപകനായി ജീവിതം തുടങ്ങുകയും   ശങ്കേഴ്സ് വീക്കിലിയിലും, പേട്രിയറ്റ് ദിനപത്രത്തിലും, കാർട്ടൂണിസ്റ്റായി ജോലി ചെയ്കയും പിന്നീട് സ്വതന്ത്ര പത്ര പ്രവർത്തകനാകുകയും ഫാർ ഈസ്റ്‍റേൺ ഇക്കണോമിക് റിവ്യൂ (ഹോങ്കോങ്ങ്), പൊളിറ്റിക്കൽ അറ്റ്‌ലസ്, ഹിന്ദു, മാതൃഭൂമി, കലാകൗമുദി എന്നിവയ്ക്കു വേണ്ടി കാർട്ടൂൺ വരക്കുകയും ഇത്തിരി നേരമ്പോക്ക് ഇത്തിരി ദർശനം  എന്ന കാർട്ടൂൺ പരമ്പരയും ഇന്ദ്രപ്രസ്ഥം എന്ന രാഷ്ട്രീയവിശകലന പരമ്പരയും പ്രസിദ്ധീകരിക്കുകയും  അടിയന്തരാവസ്ഥയെ പ്രവാചകതുല്യമായ ഉൾക്കാഴ്ചയോടെ ദീർഘദർശനം ചെയ്ത ധർമ്മപുരാണം എന്ന നോവലും, ഇരുപതാം നൂറ്റാണ്ടിലെ മലയാള സാഹിത്യത്തിലെ മഹാസംഭവം ആയ  നോവല്‍ കാഴ്ചപ്പാടുകളെ മാറ്റിമറിച്ച ഖസാക്കിന്റെ ഇതിഹാസം എന്ന നോവലും രചിച്ച  ഊട്ടുപുലാക്കൽ വേലുക്കുട്ടി വിജയൻ  എന്ന ഒ.വി. വിജയൻ (ജൂലൈ 2,1930-മാർച്ച് 30 2005) ,

2006-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കലാപങ്ങൾക്കൊരു ഗൃഹപാഠം എന്ന നോവലിന്റെ രചയിതാവും, മലയാള മാദ്ധ്യമ പ്രവർത്തകനുമായിരുന്ന ബാബു ഭരദ്വാജ്(1948- 2016 മാർച്ച് 30 )publive-image

ഇന്ത്യൻ സ്വാതന്ത്ര്യ സമരപ്രവർത്തകനും ഇന്ത്യയിലെ നാട്ടുരാജ്യങ്ങൾക്ക് സ്വയംഭരണം ആവശ്യപ്പെടുന്ന ഇന്ത്യൻ ഹോംറൂൾ സൊസൈറ്റി, ലണ്ടനിലെ ദ ഇന്ത്യൻ സോഷ്യോളജിസ്റ്റ് എന്നീ പ്രസ്ഥാനങ്ങളുടെ സ്ഥാപകനുമായിരുന്ന  ശ്യാംജി കൃഷ്ണ വർമ്മ( 4 ഒക്ടോബർ 1857 -  30 മാർച്ച് 1930),

638 സിനിമകളിൽ 3500 ഓളം പാട്ടുകൾ രചിച്ച ഹിന്ദി സിനിമാ ലോകത്തെ പ്രസിദ്ധ ഗാന രചയിതാവ് ആനന്ദ് ബക്ഷി ( 21 ജൂലൈ 1930- മാർച്ച് 30, 2002),

നാട്ടറിവ് (ഫോക്ക്‌ലോർ) വിഷയങ്ങളിൽ   പഠനങ്ങള്‍ നടത്തുകയും  ഈ വിഷയത്തെ ഒരു അക്കാദമിക വിഷയമായി പരിഗണിക്കുവാൻ ഇടയാക്കുകയും ചെയ്ത  കാലിഫോർണി‍യ യൂണിവേഴ്സിറ്റിയിലെ നാട്ടറിവു പ്രൊഫസറായിരുന്ന അലൻ ഡൻഡിസ് (സെപ്റ്റംബർ 8, 1935 - മാർച്ച് 30, 2005),

publive-image
********
.ചരിത്രത്തിൽ ഇന്ന്…
*******
240 ബി.സി - ഹാലിയുടെ വാൽനക്ഷത്രത്തിന്റെ രേഖപ്പെടുത്തപ്പെട്ടതിൽ ആദ്യത്തെ സൗരപ്രദക്ഷിണം.

1282 - സിസിലിയൻ വെസ്‌പേഴ്‌സ് ആഞ്ചെവിൻ രാജാവായ ചാൾസ് ഒന്നാമനെതിരെ സിസിലിയിലെ ജനങ്ങൾ ഒരു കലാപം നടത്തി. 

1699 - പഞ്ചാബിലെ ആനന്ദപൂർ സാഹിബിൽ  മാർച്ച് 30-ന് ഗുരു ഗോവിന്ദ് സിംഗ് 'ഖൽസ' സ്ഥാപിച്ചു.publive-image

1815 - റിമിനി പ്രഖ്യാപനം ഇറ്റാലിയൻ ഏകീകരണത്തിന് പ്രചോദനം നൽകുന്ന ജോവച്ചിൻ മുറാത്ത് റിമിനി വിളംബരം പുറപ്പെടുവിച്ചു. 

1822 - ഫ്ലോറിഡ ഉടമ്പടി യുണൈറ്റഡ് സ്റ്റേറ്റ് ഓഫ് അമേരിക്കയിൽ ചരിത്രത്തിൽ ഈ ദിവസം സൃഷ്ടിക്കപ്പെട്ടു. 

1841 - നാഷണൽ ബാങ്ക് ഓഫ് ഗ്രീസ് 1841 മാർച്ച് 30-ന് ഏഥൻസിൽ നാഷണൽ ബാങ്ക് ഓഫ് ഗ്രീസ് സ്ഥാപിതമായി. 

1842 - ഡോക്ടർ ക്രോഫോഡ് ലോങ്ങ് ആദ്യമായി ശസ്ത്രക്രിയക്ക് ഈതർ അനസ്തേഷ്യ ഉപയോഗിച്ചു.  

1855 - അമേരിക്കയിൽ കൻസാസ് മിസോറിയിൽ നിന്നുള്ള ബോർഡർ റുഫിയൻമാർ ആക്രമിക്കുകയും അടിമത്തത്തിന് അനുകൂലമായ ഒരു നിയമനിർമ്മാണ സഭയെ തിരഞ്ഞെടുക്കാൻ നിർബന്ധിക്കുകയും ചെയ്തു, ഇത് അമേരിക്കൻ ആഭ്യന്തര യുദ്ധത്തിന്റെ ഉത്ഭവത്തിലേക്ക് നയിച്ചു.  

1856 -  പാരീസ് ഉടമ്പടിയിൽ ഒപ്പുവച്ചതിലൂടെ ക്രിമിയൻ യുദ്ധം അവസാനിച്ചു.publive-image

1858 - ഹൈമൻ ലിപ്‌മാൻ ഇറേസർ പിടിപ്പിച്ച പെൻസിലിനു പേറ്റന്റ് എടുത്തു.

1861 - താലിയത്തിന്റെ കണ്ടെത്തൽസർ വില്യം ക്രൂക്ക്സ് താൻ താലിയം കണ്ടെത്തിയതായി പ്രഖ്യാപിച്ചു.

1888 - ഇന്ത്യയിലെ ആദ്യ നിയമ നിർമ്മാണസഭ 'തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ' രൂപീകരിക്കപ്പെട്ടു.

1912 - ഫെസ് ഉടമ്പടി സുൽത്താൻ അബ്ദുൾ-ഹാഫിദിന്റെ ഫെസ് ഉടമ്പടി ആലപിച്ചാണ് മൊറോക്കോയെ ഫ്രഞ്ച് സംരക്ഷക രാജ്യമാക്കിയത്.

1919 - ഗാന്ധിജിയുടെ ആഹ്വാനപ്രകാരം റൗലത്ത്‌ ആക്ടിനെതിരെ ഹർത്താൽ.

1924 - അയിത്തത്തിനെതിരെ ഇന്ത്യയിലെ ആദ്യത്തെ സത്യാഗ്രഹം വൈക്കത്ത് ആരംഭിച്ചു.

1939 - The Heinkel He 100 Fiter 463 mph എയർസ്പീഡിന്റെ ലോക റെക്കോർഡ് സ്ഥാപിച്ചു.

1945 - ഓസ്ട്രിയയുടെ ആക്രമണംരണ്ടാം ലോകമഹായുദ്ധസമയത്ത് ഉദ്യോഗസ്ഥൻ ഓസ്ട്രിയ ആക്രമിക്കുകയും വിയന്ന പിടിച്ചെടുക്കുകയും ചെയ്തു. 

1951 - റെമിങ്ടൺ റാൻഡ് ആദ്യത്തെ യൂണിവാക് -1 കമ്പ്യൂട്ടർ യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറൊയ്ക്ക് നൽകി.

1959 - 14-മത് ദലൈലാമ, ടെൻസിൻ ഗ്യാറ്റ്‌സോ, ടിബറ്റിൽ നിന്ന് മാർച്ച് 30-ന് ഇന്ത്യയിലേക്ക് പലായനം ചെയ്തു . publive-image

1965 - യുണൈറ്റഡ് സ്റ്റേറ്റ്സ് എംബസിയിൽ ഒരു കാർ ബോംബ് സ്ഫോടനം, 22 പേർ കൊല്ലപ്പെടുകയും 183 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

1979 - പത്തനംതിട്ട ജില്ലയിലെ കുമ്പഴ കളീയ്ക്കൽ പടിയിലുണ്ടായ ബസ്സപകടത്തിൽ 48 മരണം.

1981 - അമേരിക്കൻ പ്രസിഡന്റ് റൊണാൾഡ് റീഗനെ വാഷിംഗ്ടൺ ഡി.സി ഹോട്ടലിന് പുറത്ത് ജോൺ ഹിങ്ക്‌ലി നെഞ്ചിലേക്ക് വെടിവച്ചു.

1992 - സത്യജിത് റെയ്ക്ക്‌ ഓസ്കാർ അവാർഡ് ലഭിച്ചു.

1997 - യുണൈറ്റഡ് കിംഗ്ഡത്തിൽ  'ചാനൽ' ഫൈവ് പ്രവർത്തനമാരംഭിച്ചു.

2002 - ലിയോൺ കാർ ആക്രമണം കുപ്രസിദ്ധമായ ലിയോൺ കാർ ആക്രമണം ചരിത്രത്തിൽ ഈ ദിവസമാണ് നടന്നത്.

2008 - പാലക്കാടൻ നെൽവിത്തായ മട്ടയ്ക്കും നവരയ്ക്കും ഭൂമിശാസ്ത്ര സൂചിക പദവി ലഭിച്ചു.publive-image

2009 - മനവൻ പോലീസ് അക്കാദമിക്ക് നേരെ ആക്രമണം.

2017 - സംസ്ഥാനത്തെ ആദ്യത്തെ 'ചെന്തെങ്ങ് നഗരം' ആയി കാസർഗോഡ് ജില്ലയിലെ നീലേശ്വരത്തെ പ്രഖ്യാപിച്ചു.

 2017 - ഓർബിറ്റൽ ക്ലാസ് റോക്കറ്റിന്റെ റീഫ്‌ലൈറ്റ്  ഒരു ഓർബിറ്റൽ ക്ലാസ് റോക്കറ്റിന്റെ സ്‌പേസ് എക്‌സ് ഒരു റീഫ്ലൈറ്റ് നടത്തി. ലോകത്തിലെ ആദ്യത്തെ വിമാനയാത്രയായിരുന്നു അത്.

.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
.       ************
   Rights Reserved by Team Jyotirgamaya

Advertisment