/sathyam/media/media_files/2PhZZZLPESddiPLBQH4F.jpg)
ചരിത്രത്തിൽ ഇന്ന്, വർത്തമാനവും …
' JYOTHIRGAMAYA '
🌅ജ്യോതിർഗ്ഗമയ🌅
കൊല്ലവർഷം 1200
കന്നി 8
മകയിരം /സപ്തമി
2025 / സെപ്റ്റംബര്‍ 24,
ചൊവ്വ
ഇന്ന് ;
*അന്താരാഷ്ട്ര പ്രായ വൈവിധ്യ ദിനം ![വൈവിധ്യം വിലപ്പെട്ടതാണ്, ലിംഗഭേദം, പ്രായം, BAME, LGBTQ, അല്ലെങ്കിൽ മറ്റ് ഘടകങ്ങൾ എന്നിവ ഉൾപ്പെട്ടേക്കാവുന്ന വ്യത്യാസങ്ങൾ പരിഗണിക്കാതെ, തൊഴിൽ ശക്തിയിലെ എല്ലാവർക്കും തുല്യ അവസരങ്ങൾ നൽകുമ്പോൾ ലോകം ഏറ്റവും സന്തുലിതവും ഫലപ്രദവുമാവുന്നു.എല്ലാ ബിസിനസ് മേഖലയിലും പൊതുവെ സമൂഹത്തിലും ഒരു മൾട്ടി-ജനറേഷൻ തൊഴിൽ ശക്തിക്കായി പ്രവർത്തിക്കുന്നതിൻ്റെ പ്രയോജനങ്ങളും ആവശ്യകതകളും മനസ്സിലാക്കിയ്ക്കാൻ അന്താരാഷ്ട്ര പ്രായ വൈവിധ്യ ദിനം കൊണ്ട് ഉദ്ദേശിയ്ക്കുന്നു. ]
/sathyam/media/media_files/632f8bca-c47c-4a08-bc9a-3fdb2e262cf6.jpeg)
*ലോക ബോളിവുഡ് ദിനം ! [ World Bollywood Day ] ; ആഗോള സിനിമ മേഖലയില്‍ ബോളിവുഡ് ചിത്രങ്ങളുടെ പ്രാധാന്യത്തെ ഓർമ്മിപ്പിയ്ക്കുവാനായി ഒരു ദിനം.]
*ദേശീയ മൊഫോംഗോ ദിനം ![പ്യൂർട്ടോ റിക്കോയുടെ പ്രിയപ്പെട്ട വിഭവമായ മൊഫോംഗോയുടെ പ്രാധാന്യം പുറംലോകമറിയാനുള്ള ആഘോഷമാണ് ദേശീയ മൊഫോംഗോ ദിനം കൊണ്ട് ഉദ്ദേശിയ്ക്കുന്നത്.]
* സോഫ്റ്റ്‌വെയർ കുത്തകാവകാശ വിരുദ്ധ ദിനം ![ World Day Against Software Patents - ]
80-ലധികം സോഫ്‌റ്റ്‌വെയർ കമ്പനികളും അസോസിയേഷനുകളും ഡവലപ്പർമാരും അടങ്ങിയ ഒരു ആഗോള കൂട്ടായ്മയാണ് ഈ ആചരണം ആരംഭിച്ചത്. ഒരു ഓർമ്മപ്പെടുത്തൽ എന്ന നിലയിൽ, ഒരു സോഫ്‌റ്റ്‌വെയർ പേറ്റൻ്റ് കമ്പ്യൂട്ടർ സോഫ്‌റ്റ്‌വെയർ, മൊബൈൽ ഉപകരണ ആപ്പുകൾ അല്ലെങ്കിൽ മെക്കാനിക്കൽ ഉപകരണങ്ങളുമായി സംയോജിപ്പിച്ച സോഫ്റ്റ്‌വെയർ മുതലായവയെ പരിരക്ഷിക്കുവാനാണ് ഈ ദിനാചരണം കൊണ്ട് ഉദ്ദേശിയ്ക്കുന്നത്. ]/sathyam/media/media_files/96adca37-184a-4d5b-9cbf-5ee5987fbce0.jpeg)
*ദേശീയ ഭാഷചിഹ്ന ദിനം !(National Punctuation Day - ഭാഷാചിഹ്നത്തിൻ്റെ ശരിയായ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്. 2004 ൽ ജെഫ് റൂബിൻ ആണീ ദിനം ആരംഭിച്ചത്]
*ചെറീസ് ജൂബിലി ഡേ![ചെറീസ് ജൂബിലി പാചകക്കുറിപ്പിൻ്റെ മുഴുവൻ ക്രെഡിറ്റും അഗസ്റ്റെ എസ്‌കോഫിയർക്കാണ്. വിക്ടോറിയ രാജ്ഞിയുടെ ചെറികളോടുള്ള ഇഷ്ടം അറിയാമായിരുന്നതിനാൽ, അവരുടെ ജൂബിലി ആഘോഷങ്ങളിൽ ഒന്നിന് എസ്കോഫിയർ ഈ വിഭവം തയ്യാറാക്കി. അന്നു മുതലാണ് ഈ ദിനാചരണം തുടങ്ങിയത് ]
*പൈതൃക ദിനം![ദക്ഷിണാഫ്രിക്കയ്ക്ക് വ്യത്യസ്ത സംസ്കാരങ്ങളുടെ സമ്പന്നവും വൈവിധ്യപൂർണ്ണവുമായ പശ്ചാത്തലമുണ്ട്, അവയെല്ലാം അറിയാനും ആസ്വദിക്കാനുമുള്ള ഒരു ദിവസം അതാണ് പൈതൃക ദിനം കൊണ്ട് ഉദ്ദേശിയ്ക്കുന്നത്.]/sathyam/media/media_files/16c45222-3cac-422f-ad62-8d04a3e39fc0.jpeg)
*ബർമിംഗ്ഹാമിലെ അന്താരാഷ്‌ട്ര ദിനം! *ദേശീയ AKC റെസ്‌പോൺസിബിൾ ഡോഗ് ഓണർഷിപ്പ് ദിനം !
*, ബ്ലൂബേർഡ് ഓഫ് ഹാപ്പിനസ് ഡേ!
* Save Your Photos Day
* Lash Stylists’ Day
ട്രിനിഡാഡ് ടൊബാഗൊ: സ്വാതന്ത്രൃദിനം!
* ഗിനി-ബിസൗ - സ്വാതന്ത്ര്യ ദിനം !
* കംമ്പോഡിയ: ഭരണഘടന ദിനം !
ഇന്നത്തെ മൊഴിമുത്ത്
"ആഗ്രഹിക്കുകയും കാത്തിരിക്കുകയും ചെയ്യുന്ന നിമിഷങ്ങളാണ് ജീവിതത്തിൽ എറ്റവും സന്തുഷ്ടമായ നിമിഷങ്ങൾ. ഒരു ആഗ്രഹം സഫലമായാൽ ഉടൻ അതിന്റെ ലഹരി നഷ്ടപ്പെടും അതിനാൽ എപ്പോഴും ആഗ്രഹിയ്ക്കുക അതിനായി കാത്തിരിയ്ക്കുക, അങ്ങനെ എപ്പോഴും സന്തുഷ്ടരായിരിയ്ക്കുക"[ - ഗിയാൻ കാർലോ മെനൊട്ടി ]
ജന്മദിനം
പ്രമുഖ സി.പി.ഐ.(എം) നേതാവും ഇരിങ്ങാലക്കുട നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനും സിപി.എമ്മിന്റെ ഏരിയ, സംസ്ഥാന, എക്സിക്യൂട്ടീവ് കമ്മിറ്റികൾ, പുരോഗമന കേരള സാഹിത്യസംഘം എന്നിവയിൽ അംഗവുമായ കെ.യു. അരുണൻ (1947)ന്റേയും,
/sathyam/media/media_files/0c5c4d3f-590f-4a99-acab-1bd7ba0f31cf.jpeg)
മലയാളത്തിലെ ഒരു ശാസ്ത്ര സാഹിത്യകാരനും കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ ഐ.ടി അധിഷ്ഠിത പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്ന സർക്കാർ കമ്പനിയായ 'കൈറ്റി'ന്റെ (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷൻ). ചീഫ് എക്സ്ക്യൂട്ടീവ് ഓഫീസറുമായ കെ.അൻവർ സാദത്തിന്റേയും (1973),
മലയാള നാടകങ്ങളിലും, സീരിയലുകളിലും സിനിമ കളിലും അഭിനയിക്കുന്ന നടൻ എം ആർ ഗോപകുമാർ എന്ന മാത്തർ രാമകൃഷ്ണൻ ഗോപകുമാരൻ നായരുടെയും (1951),/sathyam/media/media_files/763a47bf-7f08-4146-bcac-686723c41295.jpeg)
മുൻ ലോകസഭാ അംഗവും ,കേന്ദ്ര മന്ത്രിയും രാജ്യസഭാ അംഗവുമായ കോൺഗ്രസ്സ് നേതാവ് കുമാരി സെൽജയുടെയും (1962),
മുൻ ഇന്ത്യൻ ക്രിക്കറ്ററും(1969-1989) ഇപ്പോഴത്തെ ഒരു ക്രിക്കറ്റ് അപഗ്രഥന വിദഗ്ദ്ധനുമായ മൊഹീന്ദർ അമർനാഥ് എന്ന മൊഹീന്ദർ അമർനാഥ് ഭരദ്വാജിന്റേയും (1950), ജന്മദിനം!
സ്മരണാഞ്ജലി !!!
എം.ആർ. വേലുപ്പിള്ള ശാസ്ത്രി മ. (1897-1956)
പത്മിനി മ. (1932 -2006)
കെ ജി ജോർജ് മ.( 1946 - 2023) .
തിലകൻ മ. (1935 - 2012 )
രാജാ രാമണ്ണ മ. (1925- 2004)
ഡോ.പി.ആർ.പിഷാരോടി മ. (1910-2012)
ഇനെസ്സാ അർമാന്ദ് മ. (1874-1920)/sathyam/media/media_files/0036860e-09ba-44a4-8ff2-34ebf5094b4a.jpeg)
അസാധാരണമായ ബുദ്ധിശക്തിയാല്‍ അനുഗൃഹീതൻ, തികഞ്ഞ പാണ്ഡിത്യം, അനന്യമായ സഹൃദയത്വം, ഉരുളയ്ക്ക് ഉപ്പേരിയെന്ന മട്ടില്‍ മറുപടി നല്കാനുള്ള വൈദഗ്ദ്ധ്യം, സാഹിത്യകാരൻ മലയാളം മുൻഷി, വിവർത്തകൻ, എന്നീ നിലകളിൽ എല്ലാം പ്രസിദ്ധനായ എം.ആർ. വേലുപ്പിള്ള ശാസ്ത്രി (1897 - 1956 സെപ്റ്റംബർ 24),
തിരുവിതാംകൂർ സഹോദരിമാർ എന്നറിയപ്പെട്ടിരുന്ന ലളിത-പദ്മിനി-രാഗിണിമാർ ൽ ഒരാളും, മലയാള ചലച്ചിത്രരംഗത്തെ ഒരു കാലഘട്ടത്തിലെ സജീവസാന്നിദ്ധ്യവും, മലയാളം, തമിഴ്, തെലുങ്ക്, കന്നട , ഹിന്ദി എന്നീ ഭാഷകളിലായി 250-ലധികം ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്ത തമിഴർ നാട്യ പേരൊലി എന്നും പപ്പിയമ്മ എന്നും വിളിച്ചിരുന്ന പത്മിനി (ജൂൺ 12, 1932 - സെപ്റ്റംബർ 24, 2006),
/sathyam/media/media_files/7110d762-5b2b-442c-a797-feb09bf6a1ef.jpeg)
നിരവധി മലയാളം നാടകങ്ങളിലും സിനിമകളിലും അഭിനയിച്ച് തന്റെ പ്രതിഭ തെളിയിച്ച ഒരു പ്രമുഖ അഭിനേതാവായിരുന്ന തിലകൻ എന്ന സുരേന്ദ്രനാഥ തിലകൻ (1935 ജൂലായ് 15 - 2012 സെപ്റ്റംബർ 24),
ഉൾക്കടൽ, മേള, പഞ്ചവടിപ്പാലം, മറ്റൊരാൾ, ഇരകൾ, യവനിക, ആദാമിന്റെ വാരിയെല്ല്, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് തുടങ്ങിയ വ്യത്യസ്തമായ പ്രമേയങ്ങളിലൂന്നി സിനിമകൾ സൃഷ്ടിയ്ക്കുന്നതിൽ ശ്രദ്ധിച്ചിരുന്ന സിനിമാ സംവിധായകനും തിരക്കഥാകൃത്തും ജെ സി ഡാനിയൽ പുരസ്കാര ജേതാവുമായ കുളക്കാട്ടിൽ ഗീവർഗ്ഗീസ് ജോർജ്ജ് എന്ന കെ.ജി. ജോർജ്ജ്(1945 മെയ് 24 -2023 സെപ്തംബർ 24)
/sathyam/media/media_files/6739dba3-4586-447f-bb46-84528447903c.jpeg)
ഇന്ത്യൻ കാലാവസ്ഥ ശാസ്ത്രത്തിൻറെ പിതാവ് , ഇന്ത്യൻ റിമോട്ട് സെൻസിംഗിൻ്റെ പിതാവ് എന്നിങ്ങനെ അറിയപ്പെടുന്ന ഡോ പി ആർ പിഷാരടി(10 ഫെബ്രുവരി 1909- 24സെപ്തംബർ 2002)
അണുവിഘടനം സംബന്ധിച്ച നൂതന സിദ്ധാന്തം അവതരിപ്പിക്കുകയും, അണുഭൗതികം എന്ന മേഖലയിൽ ശ്രദ്ധേയമായ പരീക്ഷണ പ്രവർത്തനങ്ങൾക്കൊപ്പം തന്നെ സംഗീതം, സാഹിത്യം, രാഷ്‌ട്രീയം എന്നീ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച ശാസ്‌ത്രജ്ഞനായിരുന്ന രാജാരാമണ്ണ (1925- സെപ്റ്റംബർ 24, 2004),
പടിഞ്ഞാറൻ യൂറോപ്പിൽ പ്രവർത്തിച്ചിരുന്ന എല്ലാ ബോൾഷെവിക് ഗ്രൂപ്പുകളേയും ഒന്നിച്ചു ചേർത്തു പ്രവർത്തിക്കാൻ രൂപം കൊണ്ട സംഘടനയായ കമ്മറ്റി ഓഫ് ഓർഗനൈസേഷന്റെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്ക പ്പെടുകയും, ഒക്ടോബർ വിപ്ലവത്തിനുശേഷം, സോവിയറ്റ് കൗൺസിലിൽ എക്സിക്യൂട്ടീവ് അംഗമാകുകയും, കമ്മ്യൂണിസ്റ്റ് പാർട്ടിയിലും, സോവിയറ്റ് ട്രേഡ് യൂണിയനിലും, സ്ത്രീകൾക്ക് അർഹതപ്പെട്ട സ്ഥാനങ്ങൾ നേടിയെടുക്കുന്നതിനു വേണ്ടി രൂപീകരിച്ച സംഘനടയായ സെനോത്ഡെലിന്റെ ഡയറക്ടറാകുകയും ചെയ്ത ഫ്രഞ്ച്-റഷ്യൻ കമ്മ്യൂണിസ്റ്റ് നേതാവ് ഇനെസ്സാ ഫ്യോദോറോവ്ന അർമാന്ദ് എന്ന ഇനെസ്സാ അർമാന്ദ്( മേയ് 8, 1874 – സെപ്തംബർ 24, 1920),
/sathyam/media/media_files/8863166a-0efc-4e8d-80fc-37a6add30158.jpeg)
ഇപ്പോൾ നമ്മോടൊപ്പം ഇല്ലാത്തവരും ഇന്ന് ജന്മദിനമാചരിയ്ക്കേണ്ടവരുമായ പ്രമുഖരിൽ ചിലർ
വയലാ ഇടിക്കുള ജ. (1907-1974)
പി.ടി മേരി കൂത്താട്ടുകുളം മേരി ജ (1921-2014)
നൂറനാട് രവി ജ. (1938 -2002 )
കടവിൽ ശശി ജ. (1946 - 2008)
റിസബാവ ജ. (1966 -2021)
മാഡം ഭിക്കാജി കാമ ജ. (1861-1936)
എ.ബി ബർദാൻ ജ. (1924 - 2016)
ജെ.ജെ മർഫി ജ. (1922-2010)
ജോൺ ഡെവിറ്റ് ജ.(1625 - 1672)
പ്ലാന്റേഷൻ തൊഴിലാളികളുടെ ഉന്നമനത്തിനായി ധാരാളം പ്രയത്നിച്ച കോൺഗ്രസ്സ് നേതാവും, ഒന്നും രണ്ടും കേരള നിയമസഭകളിൽ റാന്നി നിയോജക മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വയലാ ഇടിക്കുള (24 സെപ്റ്റംബർ 1907 - 14 സെപ്റ്റംബർ 1974),/sathyam/media/media_files/05779ec7-1243-4359-a050-9e899cb6c0d3.jpeg)
ലോകവാണി സായാഹ്‌ന പത്രം, ശശികല മാസിക, വിശ്വപ്രതിഭ മാസിക എന്നിവയിൽ പത്രാധിപ സമിതി അംഗമായും, ഫിലിംനാദം വാരികയുടെ ആദ്യത്തെ ചെന്നൈ ലേഖകനായും,ജനയുഗം പത്രാധിപസമിതിയിലും ക്രിട്ടിക്‌സ് വ്യൂ, ഛായ, കേരളദേശം, മനഃശബ്‌ദം, ഞായറാഴ്‌ച, ചലച്ചിത്രം, എക്‌സ്‌പ്രസ്, ചിത്രാഞ്ഞ്‌ജലി, കോണ്ടിനന്റ്, നിറം എന്നീ ആനുകാലികങ്ങളിൽ എഡിറ്ററായും,നാടകങ്ങൾ, ഏകാങ്കങ്ങൾ, കഥകൾ, നോവലുകൾ ഉൾപ്പെടെ ഇരുപത്തഞ്ചിൽപരം കൃതികളുടെ കർത്താവും, അനേകം ഡോക്കുമെന്ററികൾക്കും ടെലിഫിലിമുകൾക്കും സീരിയലുകൾക്കും സ്‌ക്രിപ്‌റ്റ് എഴുതുകയും ചെയ്ത കടവിൽ ശശി(സെപ്റ്റംബർ 24, 1946 മെയ് 13, - 2008),
1990-ൽ റിലീസായ ഇൻ ഹരിഹർ നഗർ എന്ന സിനിമയിലെ ജോൺ ഹോനായി എന്ന വില്ലൻ വേഷത്തിലൂടെ മലയാള സിനിമയിൽ എത്തിയ പ്രശസ്ത ചലച്ചിത്ര നടനും ഡബ്ബിംഗ് ആർട്ടിസ്റ്റുമായിരുന്ന റിസബാവ (24 സെപ്റ്റംബർ 1966-13 സെപ്റ്റംബർ 2021) ./sathyam/media/media_files/f5e55932-05df-4694-9b07-9c29a8631baf.jpeg)
സ്റ്റേറ്റ് കോൺഗ്രസ്സിലൂടെ രാഷ്ട്രീയ രംഗത്ത് പ്രവേശിക്കുകയും, പിന്നീട് കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേരുകയും പാർട്ടിയുടെ രഹസ്യസൂക്ഷിപ്പിന്റെ കടമയേറ്റെടുക്കുന്ന ടെക് ആയി പ്രവർത്തിക്കാൻ തുടങ്ങുകയും, പോലീസിന്റെ കൊടിയ മർദ്ദനങ്ങൾ സഹിക്കേണ്ടി വരികയും, ജയിൽവാസം അനുഭവിക്കുകയും ചെയ്ത പി.ടി.മേരി എന്ന കൂത്താട്ടുകുളം മേരി (24 സെപ്തംബർ 1921 - 22 ജൂൺ 2014),
പാലക്കാട് വിക്‌ടോറിയ കോളജിൽ ജനറൽ സംസ്‌കൃതം ലക്‌ച്ചറർ, തിരുവനന്തപുരം സംസ്‌കൃത കോളേജിൽതന്നെ സംസ്‌കൃതം സാഹിത്യത്തിൽ ലക്‌ച്ചറർ, പ്രൊഫസർ, സാഹിത്യ വിഭാഗം അദ്ധ്യക്ഷൻ എന്നീ നിലകളിൽ അദ്ധ്യാപനം നടത്തുകയും എ.ഐ.ആർ., ദൂരദർശൻ, ആനുകാലിക പ്രസിദ്ധീകരണങ്ങൾ ഇവയിൽ കവിതകൾ, ഗാനങ്ങൾ, സുഭാഷിതങ്ങൾ ഇവ പ്രകാശനം ചെയ്യുകയും ചെയ്ത പ്രൊ. നൂറനാട് രവി (1938 സെപ്‌റ്റംബർ 24-2002 ജൂലൈ 29),
ഇന്ത്യയിൽ ആദ്യമായി റബർ കൃഷിയും കേരളത്തിൽ ആദ്യമായി ഏലം കൃഷിയും ശാസ്ത്രിയമായി ആരംഭിച്ചതു വഴി തോട്ടം മേഖലയ്ക്ക് ഗണ്യമായ സംഭാവനകൾ നൽകിയ, ഇന്ത്യയിലെ റബർ കൃഷിയുടെ പിതാവെന്ന് അറിയപ്പെടുന്ന ഐറിഷുകാരനായ ജോൺ ജോസഫ് മർഫി എന്ന ജെ.ജെ.മർഫി (1872-1957)
1907 ൽ ജർമ്മനിയിൽ വെച്ചു നടന്ന ഇന്റർനാഷണൽ സോഷ്യലിസ്റ്റ് കോൺഫറൻസ് വേദിയിൽ ഇന്ത്യയുടെ ദേശീയപതാക ഉയർത്തുകയും, ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന് വേണ്ടി പോരാടുകയും ചെയ്ത ധീര വനിത ഭിക്കാജി റസ്തം കാമ എന്ന മാഡം കാമ ( 24 സെപ്റ്റംബർ 1861-ഓഗസ്റ്റ് 1936),/sathyam/media/media_files/c72918d8-808c-4fe9-8eb4-5408faa8bc92.jpeg)
പാർട്ടിക്ക് മുന്പേ ജനിച്ച് പാർട്ടിക്കൊപ്പം വളർന്ന് സ്വന്തം ജീവിതം പാർട്ടിയുടെ ചരിത്രമാക്കി മാറ്റിയ കറതീര്ന്ന കമ്മ്യൂണിസ്റ്റും, ധാര്ഷ്ട്യമില്ലാത്ത കര്ക്കശക്കാരനായ പോരാളിയും, അപ്രിയ സത്യങ്ങള് പോലും ഉറക്കെ പറയുന്ന പ്രകൃതക്കാരനും, ഒരു യഥാര്ത്ഥ കമ്മ്യൂണിസ്റ്റ് എങ്ങിനെയാകണമെന്ന് സ്വന്തം ജീവിതം കൊണ്ട് പഠിപ്പിച്ച അർധേന്ദു ഭൂഷൺ ബർദാൻ എന്ന എ ബി ബർദൻ (1924 സെപ്റ്റംബർ 24- ജനുവരി 2, 2016)
ഡച്ച് പ്രതിനിധിസഭയായ സ്റ്റേറ്റ്സ് ജനറലിന്റെ അധികാരങ്ങൾ വിപുലപ്പെടുത്തണമെന്നും, ഡച്ച് ഭരണം നിയന്ത്രിക്കുന്ന രാജവംശമായ ഓറഞ്ചിന്റെ പരമ്പരാഗത അവകാശങ്ങൾ വെട്ടിക്കുറയ്ക്കണമെന്നും, വാദിച്ച റിപ്പബ്ളിക്കൻ പാർട്ടിയുടെ നേതാവും, 1653-ൽ പ്രധാനമന്ത്രിയായി സ്ഥാനമേക്കുകയും, വില്യം II-ന്റെ പിൻഗാമികൾ അധികാരത്തിൽ വരുന്നതു തടയുന്നതിനായി 'ഇറ്റേണൽ ഈഡിക്ട്' എന്ന നിയമം പാസാക്കിയെടുക്കുകയും ചെയ്ത ജോൺ ഡെ വിറ്റ്( 1625 സെപ്റ്റംബർ 24- ഓഗസ്റ്റ് 20, /sathyam/media/media_files/a6238127-2765-41f2-9ba7-9492bbca98c4.jpeg)
ചരിത്രത്തിൽ ഇന്ന് …
1852 - ഫ്രഞ്ച് പൗരനായ ജൂലിയസ് ഗിഫാര്‍ഡ് ലോകത്തിലെ ആദ്യത്തെ വ്യോമവാഹനം നിര്‍മ്മിച്ചിരുന്നു. സെപ്തംബര്‍ 24 ന് ആവി യന്ത്രത്താല്‍ പ്രവര്‍ത്തനക്ഷമമായ തന്റെ വിമാനത്തില്‍ ട്രാപ്പസിന് സമീപമുള്ള എലന്‍കോര്‍ട്ടില്‍ നിന്ന് ഗിഫാര്‍ഡ് പറന്നുപൊങ്ങി. റൈറ്റ് സഹോദരന്മാര്‍ 1903 ല്‍ വിമാനം കണ്ടുപിടിക്കുന്നതിന് മുമ്പേയാണിത്.
1932 - അയിത്തജാതിക്കാരുടെ നിയമസഭാ പ്രാതിനിധ്യം സംബന്ധിച്ച പൂനക്കരാറിൽ ഗാന്ധിജി 'യർവാദ' ജയിലിൽ വച്ച് ഒപ്പിട്ടു.
1947 - ഉത്തരവാദിത്ത ഭരണം അനുവദിച്ചുകൊണ്ട് തിരുവിതാംകൂർ മഹാരാജാവ് വിളംബരം പുറപ്പെടുവിച്ചു.
/sathyam/media/media_files/c1d11e13-108d-48ef-babb-6307dfd8ca98.jpeg)
1948 - ഹോണ്ട മോട്ടോർ കമ്പനി സ്ഥാപിതമായി
1950 - operation magic carpet- യെമനിലെ ജൂതൻമാരെ ഇസ്രയേലിലേക്ക് നാടുകടത്തി.
1970 - ചന്ദ്രാവശിഷ്ടങ്ങളുമായി ആദ്യത്തെ മനുഷ്യരഹിത വാഹനമായ ലൂണാ 16 ഭൂമിയിൽ മടങ്ങിയെത്തി
1973 - ഗിന്നി ബിസാവു വിനു പോർട്ടുഗലിൽ നിന്നും സ്വാതന്ത്ര്യം കിട്ടി.
1996 - സൈനികവും സൈനികേതരവുമായ എല്ലാത്തരം ആണവ സ്ഫോടനങ്ങളും തടയാൻ ഉദ്ദേശിച്ചുള്ള സി.ടി.ബി.ടി കരാർ ജനീവയിൽ ഒപ്പിട്ടു./sathyam/media/media_files/screenshot-2024-09-24-062045.png)
2002 - അക്ഷര്‍ദ്ധാം ക്ഷേത്രാക്രമണം, ഗുജറാത്ത് സംസ്ഥാനത്തിന്റെ തലസ്ഥാനമായ ഗാന്ധിനഗറിന്റെ അഭിമാന സ്തംഭമായ അക്ഷര്‍ദ്ധാം ക്ഷേത്രം തീവ്രവാദികളാല്‍ ആക്രമിക്കപ്പെട്ടു. 30 പേർ കൊല്ലപ്പെട്ടു. 80ഓളം പേര്‍ക്ക് പരുക്കേറ്റു.
2005 - അമേരിക്കയിലെ ലൂസിയാനയിലും ടെക്സാസിലും റീത്ത കൊടുങ്കാറ്റ് വൻ നാശം വിതച്ചു.
2007 - അമ്പത്തിയെട്ടാം അന്താരാഷ്ട്ര അസ്ട്രോണമിക്കൽ കോൺഗ്രസ് ഹൈദരാബാദിൽ തുടങ്ങി
2007 - കുഞ്ഞാലിമരയ്ക്കാരുടെ ഗ്രാമമായ കോഴിക്കോട് ജില്ലയിലെ ഇരിങ്ങൽ (വടകര) കരകൗശല ഗ്രാമമായി പ്രഖ്യാപിച്ചു.
2007 - ദക്ഷിണാഫ്രിക്കയിൽ നടന്ന പ്രഥമ T-20 ലോകകപ്പ് ക്രിക്കറ്റിൽ മഹേന്ദ്ര സിങ് ധോണി നയിച്ച ഇന്ത്യക്ക് കിരീടം. ഫൈനലിൽ പാക്കിസ്ഥാനെ തോൽപ്പിച്ചു./sathyam/media/media_files/b1888fd2-015e-4a89-ad6d-345500fc6bf3.jpeg)
2009 - ചന്ദ്രയാനിൽ ഉണ്ടായിരുന്ന മൂൺ മിനറോളജി മാപ്പർ ചന്ദ്രനിൽ ജലാംശം കണ്ടെത്തിയതായി നാസ പ്രഖ്യാപിച്ചു.
2010 - മലയാളത്തിന്റെ പ്രിയ കവി ഒ.എൻ.വി കുറുപ്പിന് 2007-ലെ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചു.
2014 - ഇന്ത്യയുടെ ആദ്യ ഗോളാന്തര ദൗത്യമായ മംഗൾയാൻ പേടകം ചൊവ്വ ഗ്രഹത്തിന്റെ ഭ്രമണപഥത്തിലെത്തി.
ചൊവ്വ ഗ്രഹത്തിന്റെ ഭ്രമണപഥത്തിൽ എത്തുന്ന ആദ്യത്തെ ഏഷ്യൻ രാജ്യവും ആദ്യത്തെ ഉദ്യമത്തിൽ തന്നെ വിജയിച്ച ഏക രാജ്യവുമായി ഇന്ത്യ
2015 - സൗദി അറേബ്യയിൽ ഹജ്ജിനിടെ തിക്കിലും തിരക്കിലും പെട്ട് 1,100 പേർ കൊല്ലപ്പെടുകയും 934 പേർക്ക് പരിക്കേൽക്കുകയും ചെയ്തു .
. By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
. ************
Rights Reserved by Team Jyotirgamaya
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us