/sathyam/media/media_files/2025/03/06/BogVYjEWhg9vm9TboT1d.jpg)
ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …
**************
. ' JYOTHIRGAMAYA '
. ്്്്്്്്്്്്്്്്
. 🌅ജ്യോതിർഗ്ഗമയ🌅
.
കൊല്ലവർഷം 1200
കുംഭം 22
രോഹിണി / സപ്തമി
2025, മാർച്ച് 6
വ്യാഴം,
ഇന്ന്;
* ഏറ്റുമാനൂർ ഏഴരപ്പൊന്നാന ദർശനം !
*ലോക ലിംഫോഡീമ ദിനം ![World Lymphoedema Day; രക്തത്തില്‍ രോഗാണുക്കള്‍ കലര്‍ന്നുണ്ടാകുന്ന മന്തുരോഗത്തിന് ഒരു ദിനം. ലിംഫറ്റിക് രോഗങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണത്തിന് ഒരു ദിനം. and March is Lymphoedema Awareness Month. ]
* ദേശീയ ദന്തരോഗ ദിനം ! [ National Dentist’s Day -നിങ്ങളുടെ പല്ലുകൾക്ക് ആരോഗ്യവും ആകൃതിയും ഉറപ്പുവരുത്തുന്ന പല്ലുരോഗ വിദഗ്ദർക്കായി ഒരു ദിനം. പല്ലുകളുടെ ആകൃതിയെ കുറിച്ചും ആരോഗ്യത്തെക്കുറിച്ചും അറിയാനും അവബോധം സൃഷ്ടിയ്ക്കാനും ഒരു ദിവസം.]
* Hospitality Workers in HealthCare Day ![ഹോസ്പിറ്റാലിറ്റി സപ്പോർട്ട് സ്റ്റാഫ് ഡേ! ആരോഗ്യ പരിചരണത്തിൽ മുൻനിരയിൽ കാണാത്ത് തിരശ്ശീലയ്ക്ക് പിന്നിൽ കഠിനാധ്വാനം ചെയ്യുന്ന, കാര്യക്ഷമവും സമയബന്ധിതവുമായ രീതിയിൽ അലക്കു സേവനങ്ങൾ നടത്തുന്നവർ, ശുചിത്വവും ശുദ്ധവുമായ പരിസര പരിപാലനം നടത്തുന്നവർ, സാംസ്കാരിക ആവശ്യങ്ങൾ, ഭക്ഷണ ആവശ്യകതകൾ എന്നിവ നിവർത്തിയ്ക്കുവാൻ പ്രവർത്തിയ്ക്കുന്നവർ, എന്നിവരെക്കുറിച്ച് ഓർക്കാൻ ആദരിയ്ക്കാൻ ഒരു ദിവസം.]
* ദേശീയ വസ്ത്ര ദിനം ![ National Dress Day ; നഗ്നത മറയ്ക്കാനായി വസ്ത്രധാരണം തുടങ്ങിയ കാലം മുതൽ ഇന്നുവരെ നാം ഉപയോഗിച്ചു വന്ന വസ്ത്രവിധാനങ്ങൾക്കും അവ നമുക്കായി ഒരുക്കുന്നവർക്കുമായി ഒരു ദിനം. !]
* ദേശീയ ശീതീകരിച്ച ഭക്ഷണ ദിനം ! [ National Frozen Food Day ; നമുക്കു വേണ്ടി ക്രിസ്പി ഫ്രൈകൾ മുതൽ ക്രീം ട്രീറ്റുകൾ വരെ, ശീതീകരിച്ച ഭക്ഷണം സൗകര്യപ്രദമായ പ്രദാനം ചെയ്യുന്നവർക്കായി, ഒരു ദിനം. ]
* ഗ്രേറ്റ് ഡാഫോഡിൽ അപ്പീൽ ! [ The Great Daffodil Appeal, Month of March, 2024/ ഡാഫോഡിലിൻ്റെ മഞ്ഞപ്പൂക്കൾക്കായി ഒരു ദിനം ; നമ്മുടെ നീലക്കുറുഞ്ഞി പോലെ,യു. കെയിലുടനീളം മഞ്ഞ നിറത്തിൽ പൂക്കുന്ന പ്രതീക്ഷയുടെ ഈ പൂക്കൾക്കായി ഒരു ദിനം ]
* നീതിമാന്മാരുടെ യൂറോപ്യൻ ദിനം ![ യൂറോപ്യൻ ധാർമ്മിക ദിനം; മനുഷ്യത്വത്തിനും സമഗ്രാധിപത്യത്തിനും എതിരായ കുറ്റകൃത്യങ്ങൾക്കെതിരെ ധാർമ്മിക ഉത്തരവാദിത്വത്തോടെ നിലകൊണ്ടവരെ അനുസ്മരിക്കാൻ യൂറോപ്യൻ പാർലമെന്റ് 2012 ൽ പ്രഖ്യാപിച്ച് ഒരു ആഘോഷമാണ് നീതിമാന്മാരുടെ ഈ യൂറോപ്യൻ ദിനം .]
*ദേശീയ അഴിമതി വിരുദ്ധ ദിനം![ദുർബലരായ വ്യക്തികളെ ലക്ഷ്യം വച്ചുള്ള സാമൂഹിക സുരക്ഷാ തട്ടിപ്പുകളെക്കുറിച്ച് അറിഞ്ഞിരിക്കുക, നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ സുരക്ഷിതമാക്കുക, സംശയാസ്പദമായ എന്തെങ്കിലും പ്രവർത്തനം കണ്ടാൽ അറിഞ്ഞാൽ റിപ്പോർട്ട് ചെയ്യുക.തട്ടിപ്പുകളിലൂടെ ഓരോ വർഷവും 8 ബില്യൺ ഡോളറിലധികം നഷ്ടവും, അതിൽ കുറഞ്ഞത് 2.5 ബില്യൺ ഡോളറെങ്കിലും തട്ടിപ്പുകളിലൂടെ നഷ്ടപ്പെട്ടതായി ഫെഡറൽ ട്രേഡ് കമ്മീഷൻ റിപ്പോർട്ട് ചെയ്യുന്നതിനാൽ, ഈ ദിവസം അറിഞ്ഞിരിക്കേണ്ടതും ആചരിക്കേണ്ടതുമായ ഒരു പ്രധാനപ്പെട്ട ദിവസമാണ്. സത്യസന്ധരായ തട്ടിപ്പുകാർ വഞ്ചിക്കുന്നതിനും മോഷ്ടിക്കുന്നതിനും ഉപയോഗിക്കുന്ന തന്ത്രങ്ങളെക്കുറിച്ച് സത്യസന്ധരായ ഉപഭോക്താക്കൾ ബോധവാന്മാരായിരിക്കേണ്ടതിന്റെയും ബോധവാന്മാരായിരിക്കേണ്ടതിന്റെയും ആവശ്യകതയിലേക്ക് നാഷണൽ സ്ലാം ദി സ്കാം ദിനം വെളിച്ചം വീശുന്നു. ]
*National Oreo Cookie Day ! - (USA)
* National White Chocolate cheesecake Day!- (USA)
* നോർഫോൾക്ക് ഐലൻഡ് : സ്ഥാപനദിനം !
* ഘാന: സ്വാതന്ത്ര്യ ദിനം !
* ഡ്യൂഡിസം: ഡ്വുഡ് ദിനം !
[ താവോ ഇസത്തിന്റെ ഒരു ആധുനിക വകഭേധം]
. ഇന്നത്തെ മൊഴിമുത്തുകൾ
്‌്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്
'' പ്രണയം ലഭിക്കാതെ വരുമ്പോൾ ലഭിക്കുന്ന ആശ്വാസമാണ് ലൈംഗികത. "
"ആളുകൾ പ്രായമാകുന്നത് കൊണ്ട് സ്വപ്നങ്ങൾ പിന്തുടരുന്നത് നിർത്തുന്നു എന്നതു ശരിയല്ല, സ്വപ്നങ്ങൾ പിന്തുടരുന്നത് നിർത്തുന്നത് കൊണ്ടാണു അവർ വൃദ്ധരാകുന്നത്. "
[ -ഗബ്രിയേൽ ഗാർസിയ മാർക്വേസ് ]
***********
ഇന്നത്തെ പിറന്നാളുകാർ
********
ശ്രീലങ്കയിലെ വംശീയ പോരാട്ടത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ 'ഇൻ ദ നെയിം ഓഫ് ബുദ്ധ' എന്ന ഇംഗ്ലീഷ് ചിത്രത്തിലൂടെ ചലച്ചിത്രസംവിധാന മേഖലയിൽ തുടക്കം കുറിക്കുകയും തെലുങ്കിൽ ഏതാനും സിനിമകളും മനുഷ്യാവകാശ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ഒട്ടേറെ ഡോക്കുമെൻറ- റികളും നിർമ്മിച്ച രാജേഷ് ടച്ച് റിവറിന്റെയും (1972),
1991 ല്‍ പ്രദര്‍ശനത്തിനെത്തിയ ജോഷി ചിത്രം നക്ഷത്രക്കൂടാരം എന്ന ചിത്രത്തില്‍ അസിസ്റ്റന്റ ഡയറക്ടറായി പ്രവര്‍ത്തിച്ച് ചലച്ചിത്രജീവിതം ആരംഭിക്കുകയും തിരക്കഥാകൃത്ത്, നടന്‍, നിര്‍മ്മാതാവ്, പരസ്യചിത്രകാരന്‍, ഇവന്റ് ഡയറക്ടര്‍ എന്നീ മേഖലകളിൽ പ്രശസ്തനുമായ സിജോയ് വർഗീസിന്റേയും (1971),
മലയാളം സിനിമകളിൽ അഭിനയിച്ച പ്രമുഖ ഹിന്ദി - മറാഠി ചലച്ചിത്ര - നാടക നടനും സംവിധായകനും നിർമ്മാതാവുമായ മകരന്ദ് ദേശ്പാണ്ഡേയുടെയും (1966),
ലോകമെമ്പാടുമുള്ള ആരാധകരെ സമ്പാദിച്ച തൻ്റെ ശക്തമായ ബാസ്‌ക്കറ്റ്ബോൾ കളിയിലൂടെ പ്രശസ്തനും സംഗീതം, സിനിമ, നർമ്മം, ബിസിനസ്സ് എന്നിവയിൽ സ്വയം പേരെടുത്ത മഹത്തായ വ്യക്തിത്വവും കഠിനാധ്വാനത്തിലൂടെ തൻ്റെ സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കി, കായികരംഗത്തും വിനോദത്തിലും ഇതിഹാസമായ ഷാക്കിൾ ഒ നീലിന്റെയും (1976),
സംഗീതജ്ഞനും നിർമ്മാതാവും ഓഡ് ഫ്യൂച്ചർ എന്ന സ്വന്തം ഗ്രൂപ്പിലൂടെ ഏറെ ശ്രദ്ധയും പ്രശസ്തിയും നേടുകയും, തന്റെ സംഗീതം ക്രിയേറ്റീവ് ബീറ്റുകളുമായി റാപ്പിനെ ഇടകലർത്തി, ലോകമെമ്പാടും ആരാധകരെ നേടിയെടുക്കുകയും സംഗീതത്തിനു പുറമെ, ഡിസൈനിംഗിലും ( വസ്ത്രങ്ങൾ മുതൽ ഉത്സവങ്ങൾ വരെ) കഠിനാധ്വാനത്തിലൂടെ ശ്രദ്ധേയനായ ടൈലർ, ദി സ്രഷ്ടാവ് എന്ന ടൈലർ ഗ്രിഗറി ഒക്കോണിന്റെയും (1991),
എൻജിനീയറിങ് പഠനത്തോടൊപ്പം പാരച്ച്യൂട്ട് പരിശീലനവും നേടുകയും തുടർന്ന് ആദ്യമായി ബഹിരാകാശ സഞ്ചാരം നടത്തുകയും ചെയ്ത റഷ്യൻ വനിത വാലെന്റീന തെരഷ്ക്കോവയുടേയും (1937),
ഫോസ്ബറി ഫ്ലോപ്പ്എന്ൻ പിൽക്കാലത്ത് പ്രശസ്തമായ, ഇപ്പോൾ എല്ലാവരും ഉപയോഗിക്കുന്ന, പുറം തിരിഞ്ഞു ബാറിനു മുകളിലൂടെ ചാടുന്ന ഹൈജംപ് രീതിയുടെ ഉപജ്ഞാതാവായ അമേരിക്കക്കാരനായ കായികതാരമായ റിച്ചാർഡ് ഡഗ്ലസ് (ഡിക്ക്) ഫോസ്ബറിയുടെയും (1947),
പശ്ചിമജർമ്മൻ ഫുട്ബോൾ കളിക്കാരനും 1982,1986 ലോകകപ്പുകളിൽ ജർമ്മൻ ടീമിൽ അംഗവുമായിരുന്ന ഹരാൾഡ് ആന്റൺ ഷൂമാക്കർ എന്ന ടോണി ഷൂമാക്കറിന്റെയും (1954 ) ജന്മദിനം !!!
********
ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ പ്രമുഖരായ പൂർവ്വികരിൽ ചിലർ
***********
പി.ആർ. മാധവൻ പിള്ള ജ. (1917 - 1976)
ഹുമയൂൺ മ. (1508-1556 )
ഗബ്രിയേൽ ഗാർസിയ മാർക്വേസ് ജ. (1927 - 2014)
മൈക്കലാഞ്ചലോ ജ. (1475 - 1564)
ആന്ദ്രേ വയ്ദ ജ. (1926-2016)
സിറനോ ദെ ബെർജെറാക് ജ.( 1619-1655)
ഒന്നാം കേരളനിയമസഭയിൽ കുന്നത്തൂർ നിയോജക മണ്ഡലത്തേയും മൂന്നാം നിയമസഭയിൽ കോന്നി നിയോജക മണ്ഡലത്തേയും പ്രതിനിധീകരിച്ച ഒരു സി.പി.ഐ. രാഷ്ട്രീയ നേതാവായിരുന്ന പി.ആർ. മാധവൻ പിള്ള എന്ന പന്തളം പി.ആർ. മാധവൻ പിള്ള (6 മർച്ച് 1917 - 25 സെപ്റ്റംബർ 1976),
മുഗൾ ചക്രവർത്തി, ബാബറിൻ്റെ മകൻ. പതിനാറാം നൂറ്റാണ്ടിൽ ആധുനിക ഇന്ത്യ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവയുടെ ഭാഗങ്ങൾ ഭരിച്ചുഇന്ത്യയിലെ മുഗൾ വംശത്തിലെ രണ്ടാമത്തെ ചക്രവർത്തിയായ ഹുമയൂൺ(1508 മാർച്ച് 6 – 1556 ഫെബ്രുവരി 22),
പ്യേത്താ, ദാവീദ് എന്നീ രണ്ടു പ്രശസ്ത ശില്പങ്ങളും , റോമിലെ സിസ്റ്റൈൻ ചാപലിന്റെ മച്ചിന്മേൽ ബൈബിളിലെ സൃഷ്ടിയുടെ കഥയും, ചുവരിന്മേൽ ക്രൈസ്തവ സങ്കല്പത്തിലെ അന്ത്യവിധിരംഗങ്ങളും വരച്ചുചേർത്ത ഇറ്റാലിയൻ ശിൽപിയും ചിത്രകാരനും കവിയും നിർമ്മാണവിദഗ്ദ്ധനും ആയിരുന്ന മൈക്കലാഞ്ചലോ എന്ന ഒറ്റപ്പേരിൽ സാധാരണ അറിയപ്പെടുന്ന മൈക്കലാഞ്ചലോ ഡി ലോഡോവികോ ബുഓണറോട്ടി സിമോണി (മാർച്ച് 6, 1475 - മാർച്ച് 18, 1564),
പൈശാചിക നേരത്ത് (In Evil Hour ) ഏകാന്തതയുടെ നൂറ് വർഷങ്ങൾ (100 years of solitude ), കുലപതിയുടെ ശരത്‌ക്കാലം (The Autumn of the Patriarch ), കോളറാകാലത്തെ പ്രണയം (Love in the time of cholera ) ജനറൽ തന്റെ രാവണൻ കോട്ടയിൽ (General in his Labyrinth ), ആരും കേണലിനെഴുതുന്നില്ല (No one writes to the Colonel ) തുടങ്ങിയ കൃതികള്‍ രചിച്ച് ലോകം എമ്പാടും പ്രശസ്തി ആര്‍ജിച്ച കൊളംബിയൻ എഴുത്തുകാരനും, പത്രപ്രവർത്തകനും, എഡിറ്ററും,പ്രസാധകനും, രാഷ്ട്രീയ പ്രവർത്തകനുമായിരുന്ന ഗബ്രിയേൽ ഗാർസിയ മാർക്വേസ് (1927 മാർച്ച് 6 - 2014 ഏപ്രിൽ 17),
പോളിഷ് ചലച്ചിത്ര, നാടക സംവിധായകൻ ആയിരുന്ന ആന്ദ്രേ വയ്ദ ( 6 മാർച്ച് 1926 - 9 ഒക്ടോബർ 2016) ,
നോവലിസ്റ്റ്, നാടകകൃത്ത് എപ്പിസ്റ്റൊലേറിയൻ എന്നീ നിലകളിൽ പ്രശസ്തനായ 17-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഫ്രഞ്ചു സാഹിത്യകാരനും ഒപ്പം ഒരു പട്ടാളക്കാരനും ദ്വന്ദ്വയുദ്ധത്തിൽ പങ്കെടുക്കുന്ന വ്യക്തിയുമായിരുന്ന സാവിനിയൻ ദെ സിറനോ ദെ ബെർജെറാക് (6 മാർച്ച് 1619 – 28 ജൂലൈ 1655)
******
ഇന്നത്തെ സ്മരണ !!!
*********
സഹോദരൻ അയ്യപ്പൻ മ.(1889-1968)
എം.കുഞ്ഞുകൃഷ്ണപിള്ള മ.(1927-2012)
ഹൈദരലി ശിഹാബ് തങ്ങൾ മ.(1947-2022)
കണ്ണൻ നായർ (ദേശാഭിമാനി) മ. (-1990)
കലാഭവൻ മണി മ. (1971-2016)
പേൾ എസ്. ബക്ക് മ. (1892- 1973)
അയ്ൻ റാൻഡ് മ. (1905 -1982 )
ബാച്ചിയോദ അഗ്നോളോ മ. (1462 -1543)
ഗോട്ട്ലിബ് ഡൈമ്‌ലർ മ(1834-1900
ലിൻഡെമാൻ മ. (1852-1939)
ലൂയിസ മേ അൽകോട്ട് മ.( 1832-1888)
നാൻസി റീഗൻ മ. (1921-2016)
ഒരു ജാതി ഒരു മതം മനുഷ്യന് എന്ന ശ്രീനാരായണഗുരുവിന്റെ വാക്യങ്ങളെ സാക്ഷാത്കരിക്കാൻ ശ്രമിക്കുകയും , ഓജസ്സു നഷ്ടപ്പെട്ട അപകടകരങ്ങളായ ആശയങ്ങളെ നവീകരിച്ച് ജാതിരഹിതവും- വർഗ്ഗരഹിതവുമായ പുതിയ ഒരു സമൂഹത്തെ സൃഷ്ടിക്കാൻ ശ്രമിക്കുകയും ചെയ്ത ഒരു നവോത്ഥാന നായകനായിരുന്ന സഹോദരൻ അയ്യപ്പൻ (ഓഗസ്റ്റ് 22, 1889 - മാർച്ച് 6, 1968),
സ്വാതന്ത്ര്യസമരസേനാനിയും 20 വർഷത്തിലധികം കെ.പി.സി.സി നിർവാഹക സമിതി അംഗവും മീറ്റ് പ്രോഡക്ട്‌സ് ഓഫ് ഇന്ത്യ, ഹാൻഡ് ലൂം ഡെവലപ്‌മെന്റ് കോർപ്പറേഷൻ എന്നിവയുടെ ഡയറക്ടറും കോൺഗ്രസ് തിരുവനന്തപുരം ജില്ലാകമ്മിറ്റി പ്രസിഡന്റ്റും കേരള നിയമസഭയിൽ വാമനപുരം നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ചു നാലാം കേരള നിയമസഭയിൽ അംഗവുമായിരുന്ന എം. കുഞ്ഞുകൃഷ്ണപിള്ള (മരണം 6 മാർച്ച് 2012)
കേരളത്തിലെ ഒരു സയ്യിദ് ( തങ്ങൾ ) സമുദായ നേതാവും മത പണ്ഡിതനും 2009 മുതൽ ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് ദേശീയ രാഷ്ട്രീയ ഉപദേശക സമിതി അംഗവും കേരള സംസ്ഥാന പ്രസിഡൻ്റും (2022 വരെ), കേരളത്തിലെ പ്രധാന സുന്നി - ശാഫിഈ പണ്ഡിതസഭയായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ (ഇ.കെ വിഭാഗം) യുടെ വൈസ് പ്രസിഡൻറ് കൂടിയായിരുന്ന പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ (15 ജൂൺ 1947 - 6 മാർച്ച് 2022),
കൊച്ചിൻ കലാഭവൻ മിമിക്സ് പരേഡിലൂടെ കലാരംഗത്ത് സജീവമാകുകയും, കോമഡി വേഷങ്ങളിലൂടെ സിനിമയിൽ തുടക്കമിട്ട്, പിൽക്കാലത്ത് നായകനായി വളരുകയും, നാടൻ പാട്ടുകളുടെ അവതരണം, ആലാപനം എന്നിവയിലും കഴിവ് തെളിയിക്കുകയും ചെയ്ത് അകാലത്തിൽ മരണമടഞ്ഞ കലാഭവൻ മണി(1 ജനുവരി 1971-6 മാർച്ച് 2016)
ഐതിഹാസിക കർഷകസമരങ്ങളായ കോറോം, മുനയൻകുന്ന് സമരങ്ങളിലെ പ്രധാന സേനാനികളിലൊരാളും ദേശാഭിമാനിയുടെ കൊച്ചി എഡിഷൻ 1968ൽ ആരംഭിച്ചപ്പോൾ പ്രസിദ്ധീകരണത്തിന്റെ ചുമതല പാർട്ടി ഏൽപിച്ച സഖാവും പത്രത്തിന്റെ വളർച്ചയും സാങ്കേതിക മികവും അത്ഭുതകരമായ രീതിയിൽ വർദ്ധിപ്പിച്ച ദേശാഭിമാനി പത്രത്തിന്റെ ജനറൽ മാനേജരും ആയിരുന്ന കണ്ണൻ നായർ (1921 -1990 മാർച്ച് 6)
ഈസ്റ്റ് വിൻഡ്:വെസ്റ്റ് വിൻഡ്, ദ് ഗുഡ് എർത്ത്,സൺസ് , എ ഹൌസ് ഡിവൈഡഡ് തുടങ്ങിയ കൃതികള്‍ രചിച്ച പ്രശസ്തയായ അമേരിക്കൻ എഴുത്തുകാരിയും നോബൽ സമ്മാന ജേതാവുമായിരുന്ന പേൾ എസ്. ബക്ക് എന്ന് പരക്കെ അറിയപ്പെട്ടിരുന്ന പേൾ സിഡൻസ്ട്രൈക്കർ ബക്കിനെയും ( പേൾ കംഫർട്ട് സിഡൻസ്ട്രൈക്കർ ) (ജൂൺ 26, 1892- മാർച്ച് 6, 1973)
അറ്റ്ലസ് ഷ്രഗ്ഗ്ഡ്, ഫൗണ്ടൻ ഹെഡ് എന്നി ഏറേ പ്രശസ്തമായ നോവലുകളെഴുതുകയും ഒബ്ജക്റ്റിവിസം എന്നൊരു തത്ത്വചിന്താ പ്രസ്ഥാനത്തിനു രൂപം നൽകുകയും ചെയ്ത പ്രശസ്ത റഷ്യൻ-അമേരിക്കൻ നോവലിസ്റ്റും ചിന്തകയും തിരക്കതാ രചയിതാവുമായിരുന്ന അയ്ൻ റാൻഡ് (1905 ഫെബ്രുവരി 2 -1982 മാർച്ച് 6 ),
ദാരുശില്പിയായി ജീവിതം ആരംഭിച്ച്,1491-നും 1502-നും ഇടയ്ക്ക് സാന്താമറിയനൊവെല്ല ദേവാലയത്തിലും വിച്ചിയോ കൊട്ടാരത്തിലും ഒട്ടധികം കൊത്തുപണികൾ നിർവഹിച്ച ഫ്ലോറൻസുകാരനായ ശില്പി ബാച്ചിയോദ അഗ്നോളോ(1462 മേയ് 15-ന് -1543 മാർച്ച് 6 )
ജർമ്മൻ എഞ്ചിനീയറും വ്യവസായിയുമാണ്, ആധുനിക ഗ്യാസോലിൻ എഞ്ചിൻ്റെയും മോട്ടോർ സൈക്കിളിൻ്റെയും വികസനത്തിലെ പയനിയറിംഗ് പ്രവർത്തനത്തിന് പേരുകേട്ടവനായ ഗോട്‌ലീബ് ഡൈംലർനൻ(1834-1900 മാർച്ച് 6),
പൈ (വലിയ അക്ഷരം Π, ചെറിയ അക്ഷരം π) ഒരു അതീത സംഖ്യയാണെന്ന് കണ്ടുപിടിച്ച ഗണിത ശാസ്ത്ര ഗവേഷകനും ആധുനിക ജർമ്മൻ വിദ്യാഭ്യാസ രീതിയുടെ ആവിഷ്കർത്താക്കളിൽ ഒരാളെന്ന നിലയിലും പ്രശസ്തനായിരുന്ന ഒരു ജർമ്മൻ ഗണിതശാസ്ത്രജ്ഞനായിരുന്ന ലിൻഡെമാൻ എന്ന ഫെർഡിനാന്റ് ലിൻഡെമൻ (ഏപ്രിൽ 12, 1852 - മാർച്ച് 6, 1939),
അമേരിക്കൻ നോവലിസ്റ്റും കവയിത്രിയുമായ അമേരിക്കൻ സാഹിത്യത്തിലെ ക്ലാസിക് ആയി കണക്കാക്കപ്പെടുന്ന "ലിറ്റിൽ വിമൻ" എന്ന നോവലിലൂടെ പ്രശസ്തയായ
ലൂയിസ മേ അൽകോട്ട്(നവംബർ 29 , 1832 - മാർച്ച് 6, 1888),
അമേരിക്കൻ നടിയും 1981 മുതൽ 1989 വരെ, അവളുടെ ഭർത്താവ് റൊണാൾഡ് റീഗൻ പ്രസിഡൻ്റായിരുന്ന കാലത്ത് അമേരിക്കയിലെ പ്രഥമ വനിതയുമായിരുന്ന നാൻസി റീഗൻ ( ജൂലൈ 6, 1921 - മാർച്ച് 6, 2016) ,
ചരിത്രത്തിൽ ഇന്ന്…
********
1079 - ഓമർ ഖയ്യാം ഇറാനിയൻ കലണ്ടർ പൂർത്തിയാക്കി
1521 - ഫെർഡിനാൻഡ് മഗല്ലൻ ഗുവാമിലെത്തി
1775 - രഘുനാഥ് റാവു സൂറത്ത് ഉടമ്പടി ഒപ്പുവെച്ചു, ഇത് ഒന്നാം ആംഗ്ലോ-മറാത്ത യുദ്ധത്തിന് തുടക്കമിട്ടു.
1836 - മെക്സിക്കൻ സേനയും ടെക്സൻ പ്രതിരോധക്കാരും തമ്മിലുള്ള ടെക്സസ് വിപ്ലവത്തിനിടെ അലമോ യുദ്ധം നടന്നു, അതിൻ്റെ ഫലമായി മെക്സിക്കൻ വിജയിച്ചു.
1869 - റഷ്യൻ രസതന്ത്രജ്ഞനായ ദിമിത്രി മെൻഡലീവ് റഷ്യൻ കെമിക്കൽ സൊസൈറ്റിയുടെ യോഗത്തിൽ ആദ്യത്തെ ആവർത്തനപ്പട്ടിക അവതരിപ്പിച്ചു.
1899 - അസറ്റൈൽസാലിസിലിക് ആസിഡ് (ആസ്പിരിൻ) മരുന്ന് ഫെലിക്സ് ഹോഫ്മാൻ ജർമ്മൻ കമ്പനിയായ ബേയറിൽ പേറ്റൻ്റ് നേടി.
1902 - സ്പാനിഷ് ഫുട്ബോൾ ക്ലബ് റയൽ മാഡ്രിഡ് സ്ഥാപിതമായി
1915 - മഹാത്മാഗാന്ധിയും രവീന്ദ്രനാഥ ടാഗോറും ആദ്യമായി ശാന്തിനികേതനിൽ വച്ച് കണ്ടുമുട്ടി.
1924 - ഈജിപ്ഷ്യൻ സർക്കാർ ടട്ട് രാജാവിൻ്റെ മമ്മി ശവകുടീരം തുറന്നു.
1949 - കൗമുദി വാരിക തുടക്കം.
1951 - ശീതയുദ്ധം: എതെൽ, ജൂലിയസ് റോസൻബർഗ് എന്നിവരുടെ വിചാരണ ആരംഭിച്ചു.
1957 - ബ്രിട്ടീഷുകാരിൽ നിന്ന് സ്വാതന്ത്ര്യം നേടിയ ആദ്യത്തെ ഉപ-സഹാറൻ രാജ്യമായി ഘാന .
.
1961 - ടൈംസ് ഗ്രൂപ്പ് ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള ഇംഗ്ലീഷ് പത്രം സ്ഥാപിച്ചു.
1959 - ബാർബി ഫാഷൻ പാവ അമേരിക്കയിൽ ആദ്യമായി പ്രദർശിപ്പിച്ചു.
1964 - നേഷൻ ഓഫ് ഇസ്ലാം നേതാവ് എലിജ മുഹമ്മദ് ഔദ്യോഗികമായി ബോക്സിംഗ് ചാമ്പ്യൻ കാഷ്യസ് ക്ലേയ്ക്ക് മുഹമ്മദ് അലി എന്ന പേര് നൽകി .
1964 - കോൺസ്റ്റന്റീൻ II ഗ്രീസിലെ രാജാവാകുന്നു.
1967 - ശീതയുദ്ധം: ജോസഫ് സ്റ്റാലിന്റെ മകൾ സ്വെറ്റ്‌ലാന അല്ലിലുയേവ അമേരിക്കയിലേക്ക് കൂറുമാറി .
1968 - മൂന്ന് വിമതരെ റൊഡേഷ്യ വധിച്ചു , UDI ന് ശേഷമുള്ള ആദ്യത്തെ വധശിക്ഷ , അന്താരാഷ്ട്ര അപലപത്തിന് കാരണമായി.
1970 - ഗ്രീൻവിച്ച് വില്ലേജിലെ വെതർ അണ്ടർഗ്രൗണ്ട് സേഫ് ഹൗസിലുണ്ടായ സ്ഫോടനത്തിൽ മൂന്നു പേർ മരിച്ചു.
1971 - ഇന്ത്യൻ ക്രിക്കറ്ററും അനലിസ്റ്റുമായ സുനിൽ ഗവാസ്‌കർ വെസ്റ്റ് ഇൻഡീസിനെതിരെ ടെസ്റ്റ് അരങ്ങേറ്റം നടത്തി.
1975 - ജോൺ എഫ്. കെന്നഡിയുടെ കൊലപാതകത്തിന്റെ സാപ്രൂഡർ ഫിലിം ആദ്യമായി ദേശീയ ടിവി പ്രേക്ഷകർക്ക് മുന്നിൽ റോബർട്ട് ജെ. ഗ്രോഡനും ഡിക്ക് ഗ്രിഗറിയും പ്രദർശിപ്പിച്ചു .
1987 - ഫ്രീ എന്റർപ്രൈസിന്റെ എംഎസ് ഹെറാൾഡ് എന്ന ബ്രിട്ടീഷ് ഫെറി ഏകദേശം 90 സെക്കൻഡിനുള്ളിൽ മറിഞ്ഞു, 193 പേർ മരിച്ചു .
1991 - കോൺഗ്രസ് പാർട്ടി പിന്തുണ പിൻവലിച്ചതിന് ഏഴ് മാസത്തിന് ശേഷം ഇന്ത്യൻ പ്രധാനമന്ത്രി ചന്ദ്ര ശേഖർ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് രാജിവച്ചു.
1992 - മൈക്കലാഞ്ജലോ വൈറസ് കമ്പ്യൂട്ടറുകളിൽ പടർന്നു പിടിച്ചു.
1988 - ഓപ്പറേഷൻ ഫ്ലേവിയസിൽ ജിബ്രാൾട്ടറിൽ മൂന്ന് താൽക്കാലിക ഐറിഷ് റിപ്പബ്ലിക്കൻ ആർമി വോളണ്ടിയർമാരെ എസ്എഎസ് വെടിവച്ചു കൊന്നു .
2002 - ബുക്കർ സമ്മാന ജേതാവും പരിസ്ഥിതി പ്രവർത്തകയുമായ അരുന്ധതി റോയിക്ക് സുപ്രീം കോടതി ഒരു ദിവസത്തെ തടവും 2000 രൂപ പിഴയും ശിക്ഷ വിധിച്ചു.
2003 - അൾജീരിയയിലെ തമൻറാസെറ്റിലെ അഗ്യൂനാർ - ഹഡ്ജ് ബേ അഖമോക്ക് എയർപോർട്ടിൽ എയർ അൾഗറി ഫ്ലൈറ്റ് 6289 തകർന്നു , വിമാനത്തിലുണ്ടായിരുന്ന 103 പേരിൽ 102 പേർ മരിച്ചു .
2008 - ബാഗ്ദാദിലെ ഒരു ചാവേർ സ്ഫോടനത്തിൽ 68 പേർ കൊല്ലപ്പെട്ടു.(ആദ്യം പ്രതികരിച്ചവർ ഉൾപ്പെടെ) അന്നു തന്നെ ആ തോക്കുധാരി യെരുശലേമിൽ എട്ടു കുട്ടികളെയും കൊന്നു.
2017 - മൂന്ന് പതിറ്റാണ്ട് ഇന്ത്യൻ സമുദ്ര അതിർത്തി കാത്ത ഐ.എൻ.എസ് വിരാട് വിമാനവാഹിനി കപ്പൽ ഡീകമ്മീഷൻ ചെയ്തു.
2018 - ഫോർബ്സ് ജെഫ് ബെസോസിനെ ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയായി, ആദ്യമായി 112 ബില്യൺ ഡോളർ ആസ്തിയായി നാമകരണം ചെയ്തു .
2020 - അഫ്ഗാനിസ്ഥാനിലെ കാബൂളിൽ ഒരു ചടങ്ങിന് നേരെ തോക്കുധാരികൾ നടത്തിയ വെടിവെപ്പിൽ 32 പേർ കൊല്ലപ്പെടുകയും 81 പേർക്ക് പരിക്കേൽക്കുകയും ചെയ്തു . ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു.
. By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
. ************
Rights Reserved by Team Jyotirgamaya